tag:blogger.com,1999:blog-1983111471267567302.post5283176489135055698..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 103.അനന്തപുരിയിലെ നീചാധിപന്കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger115125tag:blogger.com,1999:blog-1983111471267567302.post-24473636242622599332009-06-03T10:44:53.691+05:302009-06-03T10:44:53.691+05:30മനോജ്,വന്നതിനുനന്ദി,ആരെങ്കിലും ,ജാതിവാലുവെച്ചത് ഒര...മനോജ്,വന്നതിനുനന്ദി,ആരെങ്കിലും ,ജാതിവാലുവെച്ചത് ഒരുകുറ്റമായികണ്ടല്ലല്ലോ?
ഈ പോസ്റ്റ്.ജാതിനിലനില്ക്കുനില്ലന്നും ,മറിച്ച് നിലനില്‍ക്കുന്നുണ്ടങ്കില്‍,അതു ജാതി ഒരുവിഷയമായി ഉന്നയിക്കുന്നവരുടെ മനസ്സില്‍ മാത്രമാണന്നും കമന്റുവന്നു.
നൂറ്റാണ്ടുകളോളം ,അധീശവര്ഗ്ഗമായിരുന്ന,ചെറുന്യൂനപക്ഷം -പ്രത്യശാസ്ത്രമായി കൊണ്ടുനടന്ന ഹിന്ദു-ബ്രാഹ്മണ സാഹിത്യത്തേയും ,ബിം ബങ്ങളെയും ,വിചാരണ
ചെയ്യുമ്പോഴുണ്ടാകുന്ന പൂതി..ഊഹിക്കാം .
ആര്യാധിനിവേശം മുതല്‍ ഈ പ്രാക്രിത/മനുഷ്യവിരുദ്ധത വെച്ചനുഭവിക്കുന്നവര്‍
ഒരു കാര്യം സൌകര്യപൂര്‍വ്വം മറക്കുന്നു.ഇന്‍ഡ്യന്‍ ജനസഖ്യയില്‍,15 ശതമാനം
വരുന്ന ജാതിഹിന്ദുക്കള്‍.,ബാക്കിബഹുജനങ്ങള് അധികാരമേറിയാല്‍ ഇവരുടെ കാര്യം കട്ട-പൊക.പക്ഷെ ഒന്നും സം ഭവിക്കില്ല.ഹിന്ദുവിന്റെ ക്രൂരത ഒരുജനതക്കുമില്ല.തന്നേയുമല്ല.ജനാധിപത്യത്തിന്റെ തണല്‍ അവര്‍ക്കുണ്ടാകും .ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-12187879868305234452009-06-03T10:19:01.182+05:302009-06-03T10:19:01.182+05:30രാജീവ് ചേലനാട്ടുവന്നതില് സന്തോഷം .
തങ്കള്‍ സൂചിപ്...രാജീവ് ചേലനാട്ടുവന്നതില് സന്തോഷം .
തങ്കള്‍ സൂചിപ്പിച്ച്ത് ,ശരിയാണ്.ഹിന്ദുക്കളെ മൊത്തം കുറ്റം പറയാനാവില്ല.ഹിന്ദുമതത്തിന്റെ എല്ലാശീലങ്ങളേയും കുടഞ്ഞുകടഞ്ഞ
എത്രയോ മനുഷ്യര്‍ ഇവിടെ യുള്ളതുകൊണ്ടാണ്-ജനാധിപത്യം നിലനില്‍ക്കുന്നത്.മതേതരം ,ഒരുചീത്തവാക്കാകുകയും ,അന്യമതസ്തര്‍ ശത്രുക്കളാവുകയും ,ഉന്മൂലനം ചെയ്യേണ്ടവരാകുകയും ചെയ്യുന്ന രാഷ്ട്റീയ കാലാവസ്ഥയില്‍ ചരിത്രത്തിലെ അടിയൊഴുക്കുകള്‍ എങ്ങനെയായിരുന്നു.ഏതൊക്കെ
ജനസമൂഹങ്ങള്‍,അതിന്റെ ദുരിതം പേറി.ഇതിനെതിരെ കീഴാളപക്ഷത്തുനിന്നുണ്ടായ
ചെറുത്തുനില്പും ,സമരങ്ങളും ഇതെല്ലാം പാഠവല്കരിക്കേണ്ടിവരും .ചിലബിം ബങ്ങളെ
ഉയര്‍ത്തേണ്ടിയും ,ചിലതിനെ വിചാരണചെയ്യേണ്ടിയും വരും .
ഒരാള്‍ വൈകുണ്ഠസ്വാമിയെ,വായിച്ച്തു തന്നെ സം ഘപരിവാര്‍ സാഹിത്യത്തിലാണ്.-സ്വാമിയൊരു ഹിന്ദുസന്യാസിയായി.ഈ ഗതികേട് നാരായണഗുരുവിനുമുണ്ടായി.ഒരാള്‍ ജാതിപോകാനുള്ള സൊല്യുഷന്‍ ചോദിക്കുന്നു.
സതക്ക് ,ഉത്തരം കൈവശമുണ്ട് ;ജാതിചോദിക്കരുത്,പറയരുത്,വിചരിക്കരുത്
സം ഗതി എത്ര എളുപ്പം .
സാമൂഹ്യ/രാഷ്ട്റീയ യാഥാര്ത്യങ്ങളെ തന്ത്രപൂര്‍വം മൂടിവെക്കുന്ന അജണ്ട ഇവര്‍ക്കുമാത്രമല്ല.മുഖ്യധാരാ പ്രസ്ഥാനങ്ങളുടേയുമാണ്.
ആനന്ദ് പട്വര്‍ദ്ധന്റെ,ഗുജരാത്തു കലാപത്തെ പറ്റിയുള്ള ഡോക്കുമെന്റ്റി കണ്ടപ്പോള്‍,സര്റ്റിഫിക്കേറ്റിലുള്ള ഹിന്ദു വെട്ടികളയാന്‍ തീരുമാനിച്ചതാണ്.
വമ്ശീയോല്മൂലനം ,ചിലടത്തൊന്നും ഏശാതെ പോകുന്നത് ചൊദിക്കാന്‍ ആളൂണ്ടായതിനാലാണ്.മതേതരബോധം സൂക്ഷിക്കുന്ന ഹിന്ദു ചെറുപ്പാക്കാരുള്ളതിനാലാണ്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-54439392502644486002009-06-01T21:21:48.589+05:302009-06-01T21:21:48.589+05:30പണ്ടുകാലത്ത് ഋഷിമാരും, പിന്നെ വേദക്കാരും, സ്മൃതിക്...പണ്ടുകാലത്ത് ഋഷിമാരും, പിന്നെ വേദക്കാരും, സ്മൃതിക്കാരും, ബ്രാഹ്മണന്മാരും, പ്രഭുക്കന്മാരും വയറ്റിപ്പിഴപ്പിനുവേണ്ടി ജാതി-മത-അയിത്ത വിഭജനങ്ങൾ നടപ്പിലാക്കിയിരുന്നു എന്നു വിശ്വസിക്കുകയും പഠിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്, എല്ലാവരും. ഇപ്പൊ അത് അങ്ങിനെത്തന്നെ നിലനിർത്തണം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുടെ കളിപ്പാവകളാകുന്നു ഇന്നത്തെ വിമർശകരും. ഏത് നിയമവും ഉണ്ടാക്കാൻ കഴിവുള്ള അടിസ്ഥാനവർഗ്ഗത്തിന്റെ കയ്യിലല്ലെ ജനാധിപത്യം ആടിക്കളിക്കുന്നത്. ഒരാഗ്രഹം ഉണ്ട്. എന്റെ sslc (പഴയതാണ്) ബുക്കിൽ നിന്നും “ഹിന്ദു” എന്ന പദം ഒന്ന് ഇല്ലാതാക്കാൻ ഒരു നിയമം പാസാക്കൂ. എനിയ്ക്ക് ഇല്ലാത്ത മതത്തിന്റെ പേര് നിലനിർത്തണ്ട. നമ്പൂതിരിയെയും, നായരെയും, ഈഴവനെയും, പുലയനെയും മുസ്ലീമിനെയും, ക്രിസ്ത്യാനിയെയും ഓരൊ കോളത്തിൽ നിർത്തി ഹിന്ദുമതത്തെ ഇവിടന്നു കെട്ടുകെട്ടി അറബിക്കടലിൽ കളയണം. അതിനുശേഷം വെള്ളപ്പാടയും വെണ്ണപ്പാടയും തിരിക്കാം. അങ്ങിനെ ഒരു തീരുമാനത്തിലെത്തിയാലോ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-90851538404978486002009-06-01T16:51:36.747+05:302009-06-01T16:51:36.747+05:30മനോജ്,
താങ്കള്‍ ക്രിയാല്മകമായി പ്രതികരിക്കുകയാണ...മനോജ്,

താങ്കള്‍ ക്രിയാല്മകമായി പ്രതികരിക്കുകയാണെങ്കില്‍ നമ്മള്‍ക്ക് ഈ പോസ്റ്റില്‍ ഉണ്ടായിട്ടുള്ള ഗ്വാ ഗ്വാ വിളികളുടെ പോരായിമകള്‍ നികത്താം എന്ന് തോന്നുന്നു. ജാതി പല രീതികളിലും മനുഷ്യന്റെ മനസ്സില്‍ ഉണ്ട്. അത് ഹിന്ടുക്കലുടെയോ,നായര്‍-ബ്രാഹ്മനന്മാരുടെയോ തലകളില്‍ മാത്രമല്ല.. ക്രിസ്ത്യാനികളുടെയും മുസ്ലിമിന്റെയും ഒക്കെ മനസ്സുകളില്‍ ഉണ്ട്. അവ എല്ലാം തുടച്ചു നീക്കുക സാധ്യമാണെന്ന് തോന്നുന്നില്ല. അപ്പ്രായോഗികമായത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ആത്യന്തികമായി ഇവ ഇല്ലാതാകട്ടെ മനസ്സുകളില്‍ നിന്നും.
സ്വന്തം മതം, കുടുംബം, ജാതി, രാജ്യം, വംശം, വിശ്വാസം തുടെങ്ങി.. ധാരാളം കാര്യങ്ങള്‍ മനുഷ്യന്റെ മനസ്സുകളെ സങ്കുചിതമാക്കുന്നുണ്ട്. അവ ഇല്ലാതാക്കേണ്ടത് ആണോ എന്നതിനേക്കാള്‍, ഇതെല്ലാം ഇതെല്ലാം രീതിയില്‍ സമൂഹത്തില്‍ മോശം ആകുന്നു, എങ്ങനെ എല്ലാം കുറയ്ക്കാം എന്നതായിരിക്കും കൂടുതല്‍ ചിന്തിക്കുക നല്ലത്. ഞാന്‍ മനുഷ്യന്റെ മനശാസ്ത്രം കൂടി പരിഗണിച്ചു പറയുകയാണ്. ഇതിനെക്കുറിച്ച് ഒക്കെ ചര്‍ച്ച ചെയ്യുക സമൂഹത്തില്‍ പൊതുവേ അവബോധം ഉണ്ടാക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. അത് വഴി പതിയെ പതിയെ കുറച്ചു കൊണ്ടുവരാം എന്നും ആശിക്കുന്നു. പക്ഷെ, ഇത് ഒരു പോസ്റ്റ് ആക്കി ഞാന്‍ ഇട്ടാല്‍.. ചാര്‍വാകനെപ്പോലെ, ചിത്രകാരനെപ്പോലെ ഉള്ളവര്‍ മോശമായി പ്രതികരിച്ചാല്‍ ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കും എന്നാ ഭയമാണ് അത് എന്നെ വിലക്കുന്നത്.

സവര്‍ണരും അവര്‍ണരും മനസ്സിലാക്കേണ്ട സംഗതികള്‍ ഈ പ്രശ്നത്തില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നു. സവര്‍ണര്‍ ഇത്തരം ചിന്തകള്‍ അവനവന്റെ മനസ്സില്‍ നിന്ന് കൂടി പറിച്ചെറിയാന്‍ തയ്യാറാകുക. അവര്‍ണര്‍, സ്വയം അഭിമാനിതരാകുക. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സവര്‍ണരെ മാത്രമല്ല ചെകുതാന്മാരെയും സഹായിക്കുക. പരസ്പരം ചരിത്രങ്ങള്‍ ഉരുവിട്ട് കലഹിക്കാതിരിക്കുക.. എത്രയോ സവര്‍ണര്‍ ഇതിനെതിരെ അവര്‍ക്കിടയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു? അവരെ സവര്‍ണര്‍ എന്ന് പറഞ്ഞു തെറി വിളിക്കണോ.. സഹായിക്കണോ? അവരെ തെറി വിളിച്ചാല്‍ സാദാരണ ഒരു സവര്ണ്ണന് കൂടി അവര്ന്നര്ക്കെതിരെ തിരിയില്ലേ?

ഇതൊക്കെ എന്റെ ചിന്തകള്‍ മാത്രം.. എതിര്‍പ്പുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.. പറയാന്‍ ഇനിയും ധാരാളം ബാക്കി..Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-52370879897444922442009-06-01T15:40:49.693+05:302009-06-01T15:40:49.693+05:30മനോജ്,
താങ്കളുടെ കമെന്റ് കണ്ടില്ലായിരുന്നു. സുഹൃ...മനോജ്,

താങ്കളുടെ കമെന്റ് കണ്ടില്ലായിരുന്നു. സുഹൃത്തേ, ജാതി ചിന്തകള്‍ പലരുടെയും മനസ്സുകളില്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു.. അതിനായി ഇപ്പോള്‍ മനോജ് ചെയ്തപോലെ ചര്‍ച്ചകള്‍ ആകാമല്ലോ.. സ്വാഗതം ചെയ്യുന്നു. നായന്മാര് മാത്രമല്ല എല്ലാ വിഭാഗങ്ങളും ജാതി നോക്കുന്നുണ്ട്, പല സന്ദര്‍ഭങ്ങളില്‍. അതിനെ ഇല്ലാതാക്കുക അസാധ്യം ആണ് എന്നാണു എനിക്ക് തോന്നുന്നത്. എന്നാല്‍ ഈ ജാതി ചിന്ത വച്ച് മറ്റുള്ളവരെ ഇകഴ്തിക്കാനുകയോ പുകഴ്തിക്കാനുകയോ ചെയ്യുന്നത് ഇല്ലാതാകണം എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം. അതിനായി പോസിറ്റീവ് ആയൊരു അപ്പ്രോച്ച് ചാര്‍വാകന്‍ എടുത്തിരുന്ണേല്‍ ഞാന്‍ കൂടെ നിന്നേനെ.. ഞാനും ഇവ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആണ്. പക്ഷെ, ഇതിന്റെ പേരില്‍ എല്ലാവരെയും അടച്ചു ആക്ഷേപിക്കുകയും, വിദ്വോഷം വളര്‍ത്തുന്ന രീതിയില്‍ ബ്ലോഗ് ചെയ്യുന്നതിനെയും മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ..
മനോജിനു എന്റെ കാഴ്ചപ്പാടുകള്‍ മനസ്സിലായി എന്ന് കരുതട്ടെ..
പിന്നെ, വാല് ഒക്കെ ഒരു സാമൂഹിക പ്രശ്നമായി കാണാതെ സ്വയം അഭിമാനിക്കുവാന് മറ്റു സമുദായക്കാരും തയ്യാറാകേണ്ടി ഇരിക്കുന്നു. കാരണം ഇത്തരം ചിന്തകള്‍ വെളിയില്‍ വച്ച് കൊണ്ടിരിക്കുന്ന(അവര്‍ണരായാലും,സവര്‍ണരായാലും) വ്യക്തികളെ(വ്യക്തികളെ മാത്രം) പരസ്യമായി പുചിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറായാല്‍ ഇതിനു പതിയെ അറുതി വരും എന്നും, അറുതി വന്നു കൊണ്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നു..

തെറി വിളി ഒന്നിനും പരിഹാരമല്ല, വിവേകത്തോടെ സമീപിക്കേണ്ടി ഇരിക്കുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-37907331750263276092009-06-01T10:47:36.295+05:302009-06-01T10:47:36.295+05:30കവിത എഴുതുന്നതിനേക്കാള്‍ എത്രയോ നല്ലതായിരുന്നു അവന...കവിത എഴുതുന്നതിനേക്കാള്‍ എത്രയോ നല്ലതായിരുന്നു അവനവന്റെ നിലപാടുകളെ കുറിച്ച് രണ്ടു വാക്ക്..Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-16717479310039451812009-06-01T09:05:05.152+05:302009-06-01T09:05:05.152+05:30ചാര്വ്വാകന്,
“....ജാതിവെറിയന്മാരുടെ മതമാണു ഹിന്...ചാര്വ്വാകന്,

“....ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം“..എന്ന രീതിയിലുള്ള ജനറലൈസേഷന് ശരിയല്ല. മനുഷ്യരെ എങ്ങിനെ ‘ശാസ്ത്രീയ’മായി വിഭജിക്കാം എന്ന് കണ്ടുപിടിക്കുകയും അതു നൂറ്റാണ്ടുകളോളം നടപ്പാക്കുകയും ഇപ്പോഴും പല വേഷത്തില്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട് ഹിന്ദുമതം. എങ്കിലും, എല്ലാ മതങ്ങളിലുമുള്ളതുപോലെ, ഹിന്ദുമതത്തിലുമുണ്ട് ലിബറലിസത്തിന്റെ ഒരു വലിയ ഘടകം. അതുകൊണ്ട് ഒരു മതസമുദായത്തെ അടച്ച്, ജാതി/വിഭാഗീയതാവെറികളായി കാണുന്നത് ശരിയാവുകയുമില്ല എന്ന് അഭിപ്രായമുണ്ട്.

ഇനി, ഈ പോസ്റ്റിനെക്കുറിച്ചാണെങ്കില്‍, പ്രചരിപ്പിക്കപ്പെട്ട ഔദ്യോഗിക ചരിത്രത്തിന്റെ താളുകളില്നിന്നുള്ള ഇത്തരം subaltern അന്വേഷണങ്ങളും കണ്ടെത്തലുകളും ആവശ്യവുമാണ്. ചിലര്‍ക്കൊക്കെ അതു സഹിക്കാനും കഴിഞ്ഞില്ലെന്നുവരും. എങ്കിലും തുടരുക.
അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-45208538667254201032009-06-01T08:51:57.701+05:302009-06-01T08:51:57.701+05:30നിസ്സഹായന്റെ ഇടപെടീല്‍ ഒഴിച്ചാല്‍,എതാണ്ടെല്ലാവരും ...നിസ്സഹായന്റെ ഇടപെടീല്‍ ഒഴിച്ചാല്‍,എതാണ്ടെല്ലാവരും ,ജാതിതജ്ജന്യരോഗ-
ത്തെ വ്യക്തിയനുഭവമാക്കാനുള്ളശ്രമമാണ്.അതിനുള്ള മറുപടി പറഞ്ഞുതുടങ്ങിയാല്‍
ഇവിടെങ്ങും നില്‍ക്കില്ല.സത്യം പറഞ്ഞാല്‍ ഇന്‍ഡ്യയില്‍ നിന്നും ജാതിവ്യവസ്ഥ
ഒലിച്ചു പോയത്,ഞനറിഞ്ഞിരുന്നില്ല.തൊണ്ണുറ്റൊമ്പതിലെ വെള്ളപൊക്കത്തില്‍,
പലതും നശിച്ചതും ,ഒലിച്ചുപോയതും ,കഥകളിലൂട്റിയാം .
ചാര്‍വാകനെ പോലെ വെളിവില്ലാത്ത,കുറെ വര്‍ഗ്ഗിയ/ജാതിഭ്രാന്തന്മാര് പറയുമ്പോള്‍
മാത്രമാണു സാധാരണ മനുഷ്യര്‍ കഴിഞ്ഞകാലെത്തെങ്ങോ(ഒറപ്പില്ല)ഉണ്ടായിരുന്ന
അയിത്താചാരത്തെ കേള്‍ക്കുന്നത്.നമിച്ചു..സനാതനികളേ..നമിച്ചു.
അരനൂറ്റാണ്ടുകാലത്തെ ജീവിതത്തില്‍ ഒരിക്കലെങ്കിലും വ്യക്തിയെന്ന നിലയില്‍ അനുഭവിച്ചപീഡനത്തിന്റെ ബാക്കിപത്ര മല്ല ഈ പോസ്റ്റ്.
സാമൂഹ്യ/രാഷ്ട്റിയ വിഷയത്തെ സമീപിക്കാന്വേണ്ട പക്വതയോ,വിവേകമോ,
വായനാനുഭവമോ,പഠനാനുഭവമോയില്ലതെ,സം ഘപരിവാര ചിന്തകളുമായി
സം വാദവേദിയില് കത്തിവേഷം കെട്ടിയാടുമ്പോ..ചിരിക്കണോ,കരയണോ..
അതൊന്നു തീരുമാനിച്ചാ...മതി.
നിസ്സഹായന്റെ കമന്റിന്റെ ഗുട്ടന്‍സ് പോലും പിടികിട്ടാതെ സനാതനികളൂ ടെ ഇളകിയാട്ടം ഗം ഭീരം ,പോരട്ടങ്ങനെ പോരട്ടേഏഏഏചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-80457754799076331722009-06-01T08:47:31.256+05:302009-06-01T08:47:31.256+05:30സത, വിഷയത്തില്‍ നിന്ന് അകന്നു പോകുമോ എന്ന് ഒരു ഭയമ...സത, വിഷയത്തില്‍ നിന്ന് അകന്നു പോകുമോ എന്ന് ഒരു ഭയമുണ്ടായിരുന്നു. എന്നിരുന്നാലും ജാതി വ്യവസ്ഥയെ കുറിച്ച് കൂടി ചര്‍ച്ച നടക്കുന്നത് കണ്ടത് കൊണ്ടാണ് എഴുതിയത്. കേരളത്തിന് വെളിയില്‍ പോകുന്നതിന് മുന്നേ തന്നെ നാരായണ ഗുരുവിന്റെ സൂക്തങ്ങളില്‍ ആകൃഷ്ടനായ ഒരാളാണ് ഞാന്‍. എന്നാല്‍ എസ്സ്.എന്‍.ഡി.പി.ക്ക് ഗുരുവിന്റെ വാക്കുകളെ പ്രചരിപ്പിക്കുവാനുള്ള അര്‍ഹതയില്ല എന്നും തിരിച്ചറിഞ്ഞതാണ്. ഫേര്ണ് ഹില്ലിലെ ഗുരുകുലം സന്തര്ശിച്ചതിന് ശേഷമാണ് ഭാവിയിലെങ്കിലും ഗുരു വചനങ്ങള്‍ പ്രചരിക്കുമെന്ന വിശ്വാസം വന്നത്. പക്ഷേ നോര്‍ത്ത് ഇന്ത്യ സന്തര്‍ശിച്ച് കഴിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഇത് നടപ്പാകുമെന്ന പ്രതീക്ഷ അസ്തമിച്ചു.

നോര്‍ത്ത് ഇന്ത്യയിലെ ജാതി ഉച്ചനിചത്വങ്ങളെ കുറിച്ച് നമ്മുടെ പത്രങ്ങളിലും വരാറുള്ളതല്ലേ? അവിടത്തെ “താഴ്ന്ന ജാതിക്കാരന്” “മേല്‍ ജാതിക്കാരന്റെ” മുന്നില്‍ തല ഉയര്‍ത്തി നില്ക്കുവാന് ഇന്നും കഴിയുന്നുണ്ടോ? പേരിന്റെ വാല് പിടിച്ച് അപമാനിക്കുന്നത് അവിടെ സര്‍വ്വ സാധാരണമല്ലേ? എന്തിന് കേരളത്തില്‍ തന്നെ ഇതിന്റെ പേരില്‍ എത്ര കേസുകള്‍ കോടതിയില്‍ നടന്നിരിക്കുന്നു നടക്കുന്നു....

പണ്ട് പലപ്പോഴായി മുംബൈയ്, ജെ.എന്‍.യു. (എടുത്ത് പറയാന്‍ കാരണം ജെ.എന്‍.യു. ഡല്‍ഹി രാഷ്ട്രീയക്കാര്‍ കളിച്ച് വളരുന്ന കളമായത് കൊണ്ടാണ്) പോയപ്പോഴും പിന്നീട് ഇങ്ങ് അമേരിക്കയില്‍ വന്നപ്പോഴും നോര്ത്തന്മാരില് നിന്ന് കിട്ടിയ “ഫസ്റ്റ് ഹാന്റ്” ഇന്‍ഫര്‍മേഷനാണ് ഞാന്‍ എഴുതിയത്. ഇവിടെ വന്നപ്പോള്‍ ഒരു കക്ഷി ഞങ്ങളോട് കാണിക്കുന്ന പുച്ഛം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അന്വേഷിച്ചപ്പോള്‍ പുള്ളീ ജാട്ട് വംശജനാണത്രേ! അമേരിക്കയില്‍ വന്നിട്ട് പോലും അയാളുടെ ജാതീയ ചിന്ത മാറിയിട്ടില്ല എന്നത് കാണുമ്പോള്‍ എന്താണ് പറയേണ്ടത്?

കൂടാതെ ഇവിടെ എന്റെ സഹമുറീയന് ഒറീസയില്‍ നിന്നുമുള്ളയാളായിരുന്നു. പുള്ളിയുടെ ഒറിയ കൂട്ടുകാരായിരുന്നു ആദ്യ ഒരു വര്‍ഷം എനിക്ക് കൂട്ടുണ്ടായിരുന്നത്. പരിചയപ്പെട്ട സമയത്ത് അവര്‍ ഓരോരുത്തരും എടുത്ത് ചോദിച്ചിരുന്നതും നായര്‍ ആണോ എന്നാണ്.

നായര്‍, പണ്ട് പത്താം ക്ലാസ്സ് പാസ്സായി കഴിഞ്ഞാല്‍ “മദ്രാസികള്‍” നേരെ മുബൈയ്ക്ക് വണ്ടി പിടിക്കും എന്നിട്ട് ഏതെങ്കിലും മാര്‍വാഡികളുടെ അക്കൌണ്ടന്റ് ആകും. കഴിഞ്ഞ തലമുറയില്‍ നോര്‍ത്തില്‍ ജീവിക്കുവാന്‍ വേണ്ടി പോയ മലയാളികള്‍ (അല്ലാതെ താങ്കള്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത് പോലെ നായന്മാര് മാത്രമല്ല അങ്ങോട്ട് പോയത്) അവിടത്തെ മേലാളര്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കുവാന് വേണ്ടി, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നായരായതാണ്. ഇത് എനിക്ക് മനസ്സിലായ സംഗതിയാണ്. തെളിവും മറ്റും ചോദിച്ച് എന്നെ കുഴക്കരുതേ :) തെളിവ് വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നോര്‍ത്ത് ഇന്ത്യയില്‍ ഒന്ന് കറങ്ങാം.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-13522955222245166342009-05-31T12:40:35.904+05:302009-05-31T12:40:35.904+05:30"Manoj മനോജ് said... അങ്ങ് നോര്‍ത്തില്‍ ചെല്ലുന്ന ..."Manoj മനോജ് said... അങ്ങ് നോര്‍ത്തില്‍ ചെല്ലുന്ന കേരള “ഹിന്ദുക്കള്‍“ എല്ലാം നായന്മാരാണ്. കാരണം നായരാണ് നോര്ത്തന് മേലാളന്."

സംവരണം, മൈ-- എന്നൊക്കെ പറഞ്ഞ് ഒരു വിഭാഗത്തെ ജീവിക്കാന്‍ സമ്മതിക്കരുത്, അവസാനം അവന് ഗതികെട്ട് നാടുവിട്ടാല്‍ അത് നോര്ത്തനു മേലാളനായതുകൊണ്ടാണെന്ന് വ്യാഖ്യാനിക്കാന്‍ ബുദ്ധിജീവികള്‍. ഒരു പ്രത്യേകവിഭാഗക്കാര് മാത്രം നാടുവിടേണ്ട അവസ്ഥാവിശേഷമാണ് കേരളത്തിലെങ്കില് അത് ഈ ബുദ്ധിജീവികള്‍ക്ക് വിഷയമാവുമയുമില്ല.നായര്‍https://www.blogger.com/profile/08106068937276955056noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-58619845843602188122009-05-31T11:10:28.661+05:302009-05-31T11:10:28.661+05:30നിസ്സഹായന്,
~~~മുജ്ജന്മ കര്‍മഗുണത്തിനുള്ള ശിക്ഷയ...നിസ്സഹായന്,

~~~മുജ്ജന്മ കര്‍മഗുണത്തിനുള്ള ശിക്ഷയാണിത്. ബ്രാഹ്മണ-ക്ഷത്രീയ-വൈശ്യാദികളെ ശൂദ്രരും, ശൂദ്രരെ അവര്‍ണ-ചണ്ഡാളാദികളും വിധിയാം വണ്ണം സേവിച്ച് നല്ലൊരു ജന്മം നേടാന്‍ ശ്രമിക്കൂ,~~~

താങ്കള്‍ ഈ പറഞ്ഞത് പോലെ ചില അവ്യക്തവും ചിലപ്പോള്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യങ്ങളും കമന്റുകളില്‍ കണ്ടു. അതുകൊണ്ടാണ് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞത്. കര്‍മഗുണം, ശിക്ഷ ഒക്കെ വിശ്വസിക്കുന്നത് ഒരാളുടെ ഇഷ്ടം.. പക്ഷെ, അവ ഈ ചര്‍ച്ചയില്‍ അപ്രസക്തമാണ്. ചില തെറ്റിധാരനകളും ഉണ്ടാവും. ഇവ തികച്ചു വേറെ ഒരു വിഷയം ആയതിനാല്‍ മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും.

പൊന്നമ്പലം,
സൊലൂഷന് തീര്‍ച്ചയായും ഉണ്ട്. അവ ശ്രീ നാരായണ ഗുരു പറഞ്ഞ പോലെ,
""ജാതി ചോദിക്കരുതു,പറയരുതു,വിചാരിക്കരുതു..”"
എല്ലാവരും ഇത് മനസ്സിലാക്കണം. വാലുള്ളവരെക്കാള് ചാര്‍വാകനെപ്പോലെ ഉള്ളവര്‍ ആണ് ഇത് കൂടുതല്‍ മനസ്സിലാക്കേണ്ടതും. പേരോ വാലോ ഇവര്‍ പറയുന്ന അത്ര വലിയ സാമൂഹിക പ്രശ്നമാണെന്നും എനിക്ക് അഭിപ്രായമില്ല. കാരണം, കല്യാണം, മറ്റു സാമുദായിക ഇടപെടലുകള്‍ തുടെങ്ങിയവക്ക് ഒക്കെ ഇവ ഉപയോഗിക്കുന്നത് ഉടന്‍ എങ്ങും അവസാനിക്കില്ല. അങ്ങനെ എങ്കില്‍ മതവും ഇതേ വിഭാഗത്തില്‍ വരുമല്ലോ.. എന്നാല്‍ ഈ വാല് മറ്റുള്ളവരെ ഇകഴ്ത്തിക്കാണിക്കാന്‍ ഉപയോഗിച്ചാല്‍ തെറ്റാണ്. അങ്ങനെ ആരെങ്ങിലും കേരളത്തിലോ വെളിയിലോ ഉപയോഗിക്കുന്നുണ്ടോ? എനിക്കറിവില്ല...

മനോജ്,
കേരളത്തിന് വെളിയില്‍ ആണെങ്കിലും ജാതി വ്യവസ്ഥ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ഒരു സംശയം. എന്താണ് ജാതി വ്യവസ്ഥിതി? എന്റെ അഭിപ്രായത്തില്‍ ജാതി പറഞ്ഞു മറ്റുള്ളവരെ ഇകഴ്തുന്നതാണ് അത്. അങ്ങനെ വെളിയില്‍ ഉണ്ടോ? അറിവുള്ള ഒരു ഉദാഹരണം എഴുതുമല്ലോ.. എല്ലാവര്ക്കും ഒരു അറിവാകുമല്ലോ.. മോശമാണെങ്കില്‍ എനിക്കും എതിര്‍ക്കാമല്ലോ..Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-31395272403027625292009-05-31T07:12:52.495+05:302009-05-31T07:12:52.495+05:30ചാര്‍വാകന്‍ എന്ന ബ്ലോഗര്‍ ചോദിച്ച ഒരു ചോദ്യം കണ്ടു...ചാര്‍വാകന്‍ എന്ന ബ്ലോഗര്‍ ചോദിച്ച ഒരു ചോദ്യം കണ്ടു.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന വരിയുടെ മുന്‍പിലുള്ള മൂന്നു വരികള്‍ എന്താണ് എന്ന്

ഹിന്ദുക്കള്‍ ഒളിപ്പിച്ച് വയ്ക്കുന്നതാണ് ആവരികള്‍ എന്ന് അര്‍ത്ഥം വരുന്ന ഒരു വാചകവും
"ചാര്‍വാകന്‍ said...
സത കുറെചോദ്യങ്ങള്‍ വിട്ടു.അക്കമിട്ടുമറുപടിപറയണം പോലും .എന്നെയങ്ങു തോല്പിച്ചോ.ഞാനൊരുചോദ്യം വിട്ടിട്ട് ഇതുവരേ കിട്ടിയില്ല.(സതയുടെ-പോസ്റ്റില്‍)ഇതാണാചോദ്യം ..ലോകാസമസ്തോ; സുഖനേഭവന്ദു; ഇതിനുമുകളില്‍ മൂന്നുവരികൂടിയുണ്ട്,അതെന്താണന്നാണ്-മുട്ടിമുട്ടിന്‍ സനാതനികള്‍ എടുത്തലക്കുന്ന വരി.ബാക്കി മാറ്റിപിടിക്കും .

ആ വരികള്‍ ഇവയാണ്

" സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന (ധര്‍മ്മേണ) മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

പ്രജകള്‍ സുഖമുള്ളവരാകട്ടെ
രാജാക്കന്മാര് ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ
ഗോക്കള്‍ക്കും ബ്രഹ്മണന്മാര്ക്കും മംഗളം ഭവിക്കട്ടെ
ലോകം മുഴുവന്‍ സുഖമുള്ളതായിത്തീരട്ടെ

ഇതാണ് ആശ്ലോകത്തിന്റെ അര്‍ത്ഥം

ഇതില്‍ എന്താണ് ഒളിക്കാനുള്ളത് എന്നു മനസ്സിലാകുന്നില്ല.

ഇതോടു ചേര്‍ത്തു പറയുന്ന വേറൊരു ശ്ലോകം കൂടി ഉണ്ട്

" സര്വേപി സുഖിനഃ സന്തു
സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാക് ഭവേത്"

എല്ലാവരും സുഖമുള്ളവരാകട്ടെ
എല്ലവരും രോഗമില്ലാത്തവരാകട്ടെ
എല്ലവരും കാണുന്നതെല്ലാം നല്ലതുമാത്രമാകട്ടെ
യാതൊരുത്തര്ക്കും ഒരിക്കലും ദുഃഖം ഉണ്ടാകാതിരിക്കട്ടെ

ബ്രാഹ്മണന് എന്ന പദം എന്ത് അര്‍ത്ഥത്തിലായിരുന്നിരിക്കാം അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്നത് എന്നത് വിശ്വാമിത്രകഥയില്‍ ഞാന്‍ മുമ്പ് എഴുതിയിരുന്നു.

അതിനെയും ചാതുര്‍വര്‍ണ്ണ്യത്തെയും എല്ലാം അപചയംവരുത്തി, സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയില്‍ ചിലര്‍ ആക്കി വച്ചിരുന്നു എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്.

എന്നാല്‍ ഇന്നത്തെ കേരളത്തില്‍ വീണ്ടും വീണ്ടും അതു പറയുന്നതിന്റെ പ്രസക്തിയാണ് മനസ്സിലാകാത്തത്.

ജന്മം കൊണ്ടാണ് ബ്രാഹ്മണനാകുന്നത് എന്നു മുതല്‍ തുടങ്ങി അതൊക്കെ നടപ്പിലാക്കിയവരില്‍ ഭൂരിഭാഗവും ഇന്നു അഷ്ടിക്കു പോലും വകയില്ലാതെ കഴിഞ്ഞു കൂടൂന്നു.

അപ്പോള്‍ ബ്രാഹ്മണ്യം ബ്രാഹ്മണ്യം എന്നു പറഞ്ഞ് എന്താണ് നേടാന്‍ ഉള്ളത്?

അനുഭവത്തില്‍ നോക്കിയാല്‍ വെറുപ്പും വൈരാഗ്യവും ഒക്കെ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ വീണ്ടും തമ്മില്‍ തമ്മില്‍ അകറ്റാം എന്ന ഒരേ ഒരു ഫലം മാത്രമല്ലേ അതു കൊണ്ടുണ്ടാകൂ

ഒരുദാഹരണം എന്റെ ജീവിതത്തില്‍ നിന്നു തന്നെ പറയാം.

ഞാന്‍ മെഡിസിനു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരായിരുന്നു ചങ്ങാതിമാര്‍ - ഒന്ന് വേലന്‍ സമുദായത്തില്‍ പെട്ട ആള്, ഒന്നു പുലയസമുദായത്തില്‍ പെട്ട ഒരാള്‍ ഒന്നു നായര്‍ സമുദായത്തില്‍ പെട്ടയാള്‍ (ഞാന്‍)

ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്ന് എന്റെ അമ്മ വിളമ്പിതന്ന ചോറ് പലവട്ടം ഉണ്ടിട്ടുണ്ട്, പുലയസമുദായത്തില്‍ പെട്ട ആളുടെ അമ്മ വിളമ്പി തന്ന കപ്പയും മീങ്കറിയും അവിടെ ചാണകം മെഴുകിയ നിലത്തിരുന്ന് ഞങ്ങള്‍ മൂന്നു പേരും പലപ്രാവശ്യം കഴിച്ചിട്ടുണ്ട്.

എന്നാല്‍ ഫൈനല്‍ ഈയര്‍ ആയപ്പോള്‍ കുറച്ചു ദിവസം ഈ പുലയസമുദായത്തില്‍ പെട്ട സുഹൃത്ത് പുലയര്‍ മഹാസഭയുടെ കൂടെ പോയി. തിരികെ വന്ന അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു " നിന്നോടൊന്നും ഒരു കൂട്ടും ഇല്ല ഇനി, നീ എന്നോട് മിണ്ടുകയും വേണ്ട നീയൊക്കെ സവര്‍ണ്ണനാണ് " എന്ന്

ആ വിവരക്കേടും വച്ചു കൊണ്ട് കുറേ നാള് അയാള്‍ നടന്നു. പക്ഷെ എന്തോ ദൈവാധീനം, പിന്നീട് മാപ്പു പറഞ്ഞ് വീണ്ടും കൂട്ടുകാരനായി. എനിക്കന്നും ഇന്നും അയാള്‍ എന്റെ സുഹൃത്തു മാത്രം, അവിടേ സവര്‍ണ്ണനും അവര്‍ണ്ണനും ഒന്നും ഇല്ല.

ഒരു പക്ഷെ വിദ്യാഭ്യാസം ഉള്ളവനായതു കൊണ്ട് അയാള്‍ക്ക് , തനിക്കു പറ്റിയ വിഡ്ഢിത്തം പെട്ടെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകാം, പക്ഷെ അല്ലാത്ത ഒരു ജനതയെ എക്കാലത്തേയ്ക്കും വെറുപ്പിക്കുവാനല്ലേ ഇതുപോലെ ഉള്ള പ്രവര്‍ത്തങ്ങള്‍ക്കു കഴിയൂ.

അതേ ഞങ്ങള്‍ തമ്മില്‍ അടിച്ചാലല്ല്ലേ കുറുക്കനെ പോലെ നിങ്ങള്‍ക്കു ചോര കുടിക്കാന്‍ പറ്റൂ അല്ലേ?

ഏതു തത്വശാസ്ത്രം ആയാലും, ഒരുവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനായിരിക്കണം അതു പ്രവര്‍ത്തിക്കേണ്ടത്.

അല്ലാതെ താന്‍ അധഃകൃതനാണ് അധഃകൃതനാണ് എന്നുരുവിട്ടുകൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം ജനത്തെ പുരോഗതിയിലേക്കല്ല അധോഗതിയിലേക്കായിരിക്കും നയിക്കുക.

ഭഗവത് ഗീതയില്‍ പറയുന്ന ഒരു ശ്ലോകം കൂടി കുറിച്ചു കൊണ്ട് നിര്‍ത്താം
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്"ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-81922960435990350042009-05-31T06:51:45.296+05:302009-05-31T06:51:45.296+05:30സതേ ,
താങ്കളുടെ അഭിപ്രായവ്യത്യാസങ്ങള്‍ അറ...സതേ ,
താങ്കളുടെ അഭിപ്രായവ്യത്യാസങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാം.തെറ്റിനെ

തെറ്റുകൊണ്ട് ഞാന്‍ എങ്ങനെയാണ് നേരിട്ടിരിക്കുന്നത് ? (Reply to the post by

Satha :- 'എനിക്ക് താങ്കളുടെ കമന്റുകളില്‍ ധാരാളം അഭിപ്രായ വത്യാസം ഉണ്ട്..

തെറ്റിനെ തെറ്റ് കൊണ്ട് നേരിടരുത്.. നല്ല രീതികള്‍ വേറെ ഉണ്ടല്ലോ..'
MAY 30, 2009 3:09 AM )നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-5992762113198580672009-05-31T03:27:59.202+05:302009-05-31T03:27:59.202+05:30സത വഴി കറങ്ങി എത്തിയതാണിവിടെ....
ഭാരതത്തിലെ (കേരളത...സത വഴി കറങ്ങി എത്തിയതാണിവിടെ....
ഭാരതത്തിലെ (കേരളത്തിന് പുറത്ത്) ജാതി വ്യവസ്ഥതയെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചാല്‍ ഇവിടെയുള്ള “ജാതി” തര്‍ക്കങ്ങളെല്ലാം തീരുമെന്ന് തോന്നുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് ജാതി വ്യവസ്ഥയുടെ കാഠിന്യം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ഇല്ല എന്ന് പറയുന്നില്ല. കേരളത്തില്‍ “ന്യൂനപക്ഷമതത്തിന്റെ” പേരിലാണല്ലോ തര്‍ക്കങ്ങള്‍!! എന്നാല്‍ തൊട്ടടുത്തുള്ള തമിഴ്നാട്ടിലേയ്ക്ക് വെറുതെ ഒന്ന് കയറീ നോക്കിയാല്‍ കേരളത്തിലെ “ഹിന്ദുക്കള്‍” എത്ര ഭാഗ്യവാന്മാരാണെന്ന് കാണാം. അങ്ങ് നോര്‍ത്തില്‍ ചെല്ലുന്ന കേരള “ഹിന്ദുക്കള്‍“ എല്ലാം നായന്മാരാണ്. കാരണം നായരാണ് നോര്ത്തന് മേലാളന്. പിടിച്ച് നില്ക്കുവാന് പല നായരല്ലാത്തവരും നായന്മാരാകുന്ന കാഴ്ച അവിടെ സന്തര്ശിക്കുന്നവര്ക്ക് നേരിട്ട് കാണാം.

അതിനാല്‍ തന്നെ ജാതി വ്യവസ്ഥ ഇന്നില്ല എന്ന് ഒരു കേരളീയന് മാത്രമേ പറയുവാന്‍ കഴിയൂ അതും കേരളത്തില്‍. എന്നാല്‍ അതും എത്ര കാലത്തേയ്ക്ക്?

ചരിത്ര പാഠങ്ങള്‍ എന്നും ഭരിക്കുന്നവരുടെ പ്രീതിക്കനുസരിച്ചേ വരൂ. അതിനാല്‍ തന്നെ ചരിത്രങ്ങള്‍ എന്നും മാറീ കൊണ്ടേയിരിക്കും. പുതിയ സത്യങ്ങള്‍ വെളിയില്‍ വരും. ചരിത്രത്തിന് പുനര്‍വായന വരുന്നത് അത് കൊണ്ട് തന്നെയല്ലേ?Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-84371135749462332882009-05-30T23:54:19.457+05:302009-05-30T23:54:19.457+05:30സത, പൊന്നമ്പലം
രസകരമായ കാര്യം റോഡിലൂടെ പോകുന്ന ഒര...സത, പൊന്നമ്പലം
രസകരമായ കാര്യം റോഡിലൂടെ പോകുന്ന ഒരാളുടെ മുഖത്ത് രണ്ടടി കൊടുത്തിട്ട് നിന്റെ പൂര്വ്വികന് എന്റെ പൂര്‍വികനെ തെറി വിളിച്ചു എന്ന് പറഞ്ഞാല്‍ പ്രശ്നം തീരുമോ അതോ അന്നത്തെ പ്രശ്നം ഇന്നും തുടരുമോ/തുടങ്ങുമോ.
കാലം മാറി. നമുക്കെല്ലാം വിദ്യാഭാസവും വിവരവും വെച്ചു. അതനുസരിച്ച് മാറാന്‍ നാം പഠിക്കണം. കാരണം നമ്മെ പരസ്പരം പടവെട്ടിച്ചു അതില്‍ മുതലെടുക്കാന്‍ നടക്കുന്നവര്‍ ഏറെയുണ്ട്.
രാഷ്ട്രീയക്കാര്‍ മുതല്‍ മതനേതാക്കള്‍ വരെ. അത് മനസ്സിലാക്കാന്‍ നാം വൈകരുത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റപ്പോള്‍ കത്തോലിക്ക സഭ പറഞ്ഞ ഒരു കാര്യം ഉണ്ട്.
സഭയെ തോട്ടുകളിച്ചപ്പോള് ഇടതന് വിവരമറിഞ്ഞു അല്ലെങ്കില്‍ ഇടതു പൊള്ളി എന്ന്.
കേരളത്തില്‍ വെറും ഇരുപതുശതമാനം അഥവാ അഞ്ചിലൊന്ന് മാത്രം ഉള്ള ഒരു മതത്തിന്റെ പകുതിയില്‍ താഴെ അതായത് കേരള ജനതയുടെ പത്തിലൊന്നുപോലും ഇല്ലാത്ത ഒരു സഭയ്ക്ക് ഒരു പാര്‍ട്ടിയെ പൊള്ളിയ്ക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിന്റെ ജനസംഖ്യയില്‍ അറുപതു ശതമാനം വരുന്ന ഹൈന്ദവര്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവര്‍ ആകുന്നതു ഇത്തരം ജാതിവെറി മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ കാരണം ആണ്.
കാരണം പരസ്പരം പോരടിച്ചു ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ മുതലെടുക്കും. പണ്ട് നാട്ടുരാജ്യങ്ങളുടെ പോര് കാരണം ബ്രിട്ടീഷ്കാരും മുഗളന്മാരും മറ്റു വിദേശികളും ഭാരതത്തെ കോളനിയാക്കി. ഇന്ന് ഇത്തരം ജാതിഭ്രാന്തന്മാര് മറ്റുള്ളവര്‍ക്ക് വഴി സുഗമമാക്കി കൊടുക്കുന്നു. കഷ്ടം എന്ന് വേണം പറയാന്‍.
ഒരുമയുടെങ്കിലെ ശക്തിയുണ്ടാവൂ. മനസ്സിലാക്കുന്നവന് രക്ഷപ്പെടും. അല്ലാത്തവര്‍ അനുഭവിക്കും.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-52361049002634824312009-05-30T22:46:32.175+05:302009-05-30T22:46:32.175+05:30കൂതറ അവലോകനം എന്ന ബ്ലോഗ്, പൊതുവേ നല്ല നിലവാരമുള്ള ...കൂതറ അവലോകനം എന്ന ബ്ലോഗ്, പൊതുവേ നല്ല നിലവാരമുള്ള പോസ്റ്റുകള്‍ വരുന്ന ഒന്നാണ്. പക്ഷേ, ഈ പോസ്റ്റ് ഒരു ഈ-വേസ്റ്റ് ആണെന്നേ ഞാന്‍ പറയൂ. കാരണം, ഇവിടെ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂ... ആരുടെ കയ്യിലും സൊലൂഷന് ഇല്ല!

പിന്നെ മുത്തപ്പചിത്രകാരാ... ഇവിടെയും അലമ്പാണല്ലൊ... :)Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-72245325350991300542009-05-30T22:25:10.938+05:302009-05-30T22:25:10.938+05:30മനുഷ്യ വിദൂഷകന്,
ഈ ജാതി പ്രാന്ത് എന്നത് ചാര്വകന...മനുഷ്യ വിദൂഷകന്,

ഈ ജാതി പ്രാന്ത് എന്നത് ചാര്വകനെപ്പോലെ, മുതപ്പനെപ്പോലെ, ചിത്രകാരനെപ്പോലെ ഒക്കെ ഉള്ളവരുടെ മനസ്സിലാണ് ഉള്ളത്... ചരിത്രത്തിനെ ദുര് വ്യാഖ്യാനം ചെയ്തു സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ട്ടിക്കുക.. അവരൊക്കെ അത് വഴി വിപ്ലവവും ജാതി വോട്ട് ബാങ്കും കൊണ്ടുവന്നു അധികാരത്തിലേറാന്‍ കിണഞ്ഞു ശ്രമിക്കുന്നു.. മദനി സാഹിബിനെ പിടിച്ചത് പരാജയമായില്ലേ... ഇനി അടുത്ത പരീക്ഷണം ആയിരിക്കും ജാതി രാഷ്ട്രീയം.. ഇവരൊക്കെ, നാട് കുട്ടിചോര് ആക്കീട്ടെ അടങ്ങൂ...

നമ്മള്‍ക്ക് ഇതൊക്കെ വെറുതെ അങ്ങ് സഹിക്കാം...Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-76530827543702426842009-05-30T21:32:38.132+05:302009-05-30T21:32:38.132+05:30മാസങ്ങള്‍ക്ക് മുമ്പ് ഒരു സഹോദരന് ചോദിച്ച ചോദ്യമുണ...മാസങ്ങള്‍ക്ക് മുമ്പ് ഒരു സഹോദരന് ചോദിച്ച ചോദ്യമുണ്ട്. എന്റെ കര്‍ത്താവിന്റെ വചനം പ്രചരിപ്പിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിച്ചു മതം മാറ്റാന്‍ ശ്രമിച്ചാല്‍ ഹിന്ദുക്കളുടെ ദൈവത്തിനു അത്രശക്തിയുടെങ്കില് ഞങ്ങളെ അങ്ങ് തടഞ്ഞോട്ടെ. സ്വന്തം മതം കാത്തുസൂക്ഷിക്കാന്‍ അവരുടെ ദൈവത്തിനു ആകില്ലെങ്കില്‍ പിന്നെ അവരെന്തിനു എതിര്‍ക്കണം.
അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ സാക്ഷാല്‍ യേശു ക്രിസ്തു വന്നാല്‍ ഞാനും ക്രിസ്ത്യാനി ആയിക്കോളാം. അല്ലാതെ അവരുടെ അനുയായികള്‍ പ്രചാരാര്‍ത്ഥം വന്നാല്‍ ഹിന്ദുമതത്തിലെ ദൈവങ്ങളല്ല ആ വിശ്വാസികള്‍ തന്നെ വരും.അല്ലാതെ ദൈവം നേരിട്ട് ഇറങ്ങേണ്ടി വരില്ല. എന്നൊക്കെ ധര്മ്മത്തിന് ഗ്ലാനി അഥവാ ക്ഷയം/ച്യുതി സംഭവിക്കുന്നോ അന്നൊക്കെ ഞാന്‍ പ്രത്യക്ഷപ്പെടും എന്നത് അവതാരമായിട്ടാണ് അല്ലാതെ നേരിട്ടല്ല. ആരാണ് അവതാരമെന്ന് കണ്ടുപിടിച്ചത് വളര്ന്നവന് ആരുണ്ടിവിടെ.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-19626339066011115082009-05-30T21:27:43.393+05:302009-05-30T21:27:43.393+05:30മുത്തപ്പോ
ഭടന്മാരുടെ ജാതിയെന്തിനു നോക്കണം. അവര്‍ ...മുത്തപ്പോ
ഭടന്മാരുടെ ജാതിയെന്തിനു നോക്കണം. അവര്‍ രാജകല്പന അനുസരിക്കുന്നവര്‍ മാത്രമാണല്ലോ.ഇന്നത്തെ പട്ടാളത്തില്‍ ഒരു ഈഴവനോ നായരോ ക്രിസ്ത്യാനിയോ മുസ്ലീമോ മേലുദ്യോഗസ്ഥന്റെ കല്പനപ്രകാരണം എന്തെങ്കിലും ചെയ്താല്‍ അയാളുടെ ജാതിനോക്കണോ. അതോ കല്പന കൊടുത്ത മേലുദ്യോഗസ്ഥന്റെ പേരില്‍ പ്രശ്നം ഒന്നുമില്ലേ? രാജകല്പന അന്ന് നായരോ ഈഴവനോ ആയ സൈനികനും അനുസരിച്ചല്ലേ പറ്റൂ?

സ്വാതിതിരുനാള്‍ ഒരു ഭരണാധികാരി എന്നനിലയില്‍ തികഞ്ഞ പരാജയം ആയിരുന്നു. സമ്മതിച്ചു. പക്ഷെ ഇന്നിന്റെ വക്താക്കളായ രാഷ്ട്രീയ നേതാക്കന്മാരെല്ലാം തികഞ്ഞ ഭരണം കാഴ്ച്ചവയ്ക്കുന്നുവെന്നു പറയാന്‍ കഴിയുമോ?

കേരളത്തിന്റെ മുഖ്യമന്ത്രി ഈഴവനല്ലേ. പിണറായിയും ഈഴവന് തന്നല്ലേ. ഇവരുടെ ഭരണത്തില്‍ കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഈഴവരുടെമേല് അടിച്ചേല്‍പ്പിക്കാന്‍ കഴിയുമോ.

മുത്തപ്പന്സാറിന്റെ നായര്‍ വിരോധവും ഈ പോസ്റ്റും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമുണ്ടോ? അല്ലെങ്കില്‍ തന്നെ പ്രസ്തുതപോസ്റ്റ് ചാര്‍വാകന്‍ ഇട്ടതു തന്നെ തന്റെ അവര്‍ണ്ണ രോഷം പ്രകടിപ്പിക്കാന്‍ അല്ലെന്നു പറഞ്ഞാല്‍ വായനക്കാരന് വിശ്വസിക്കുമോ. ഇപ്പോള്‍ അതെ മേലങ്കി തന്നെയല്ലേ സാക്ഷാല്‍ മുത്തപ്പനും അണിയുന്നത്.?

ഇന്നിന്റെ നായര്‍ സമുദായത്തെയും കഴിഞ്ഞ കാല ചരിത്രവുമല്ല നോക്കേണ്ടത്. ഇന്നിന്റെ ചരിത്രവും ഇനിയുണ്ടാവേണ്ട കാലവുമാണ്, കാരണം പഴയത് മനസ്സില്‍ വെച്ച് ജീര്‍ണ്ണിപ്പിച്ചു മനസ്സിന് ക്യാന്‍സര്‍ പിടിപ്പിക്കുന്നതാണോ സാറന്മാരുടെ പുരോഗമനവാദം?മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-18248542818103982332009-05-30T19:54:07.039+05:302009-05-30T19:54:07.039+05:30തിരുവിതാകൂറിലെ നീച രാജ ഭരണത്തിന്റെ എച്ചിലുണ്ടവര്ക...തിരുവിതാകൂറിലെ നീച രാജ ഭരണത്തിന്റെ എച്ചിലുണ്ടവര്ക്ക് അതൊരു ധര്‍മ്മരാജ്യം തന്നെയായിരുന്നു എന്ന് ഇടക്കിടക്ക് അയവിറക്കേണ്ടതുണ്ട്.ഇതൊന്നു വായിച്ചുനോക്കു:ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും തിരുവിതാം കൂറില്‍ അരനൂറ്റാണ്ടുകാലം കൃസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകളുടെ ബ്ലൌസ് തെരുവില്‍ വച്ച് പിടിച്ചുകീറുക എന്ന അധമകൃത്യം നടത്തിയിരുന്ന പൊന്നുതംബുരാന്റെ നായര്‍ പടയാളികളുടെ
യുദ്ധവീര്യം ശരിയായി മനസ്സിലാക്കാന്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അയ്യങ്കാളിയുടെ ജീവചരിത്രത്തിലെചില പേജുകള്‍ ഇവിടെ ഞെക്കിയാല്‍  തെളിഞ്ഞുവരും.ശ്രീ മുത്തപ്പന് Sree Muthapanhttps://www.blogger.com/profile/15975551193876725669noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-46140024772428498672009-05-30T17:24:37.446+05:302009-05-30T17:24:37.446+05:30ഒരു കാര്യം കൂടി പറയട്ടെ. ഞാന്‍ കൂടി അംഗം ആയ ഈ ബ്ലോ...ഒരു കാര്യം കൂടി പറയട്ടെ. ഞാന്‍ കൂടി അംഗം ആയ ഈ ബ്ലോഗില്‍ സഭ്യത വിട്ടുപോകുമോ എന്നുള്ള പേടികൊണ്ടു കൂടുതല്‍ എഴുതാന്‍ വയ്യാ.
ആദ്യം മനുഷ്യനായി ജീവിക്കുക. അവര്ണ്ണന് സവര്ണ്ണന് എന്ന് നോക്കാതെ എല്ലാവരെയും ഒന്നായി കാണാന്‍ എന്ന് കഴിയുന്നോ അന്ന് സമാധാനം ഉണ്ടാവും. ഇങ്ങനെ സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് പിളര്‍ത്തി പിന്നീട് രാഷ്ട്രീയമായി വീണ്ടും പിളര്‍ത്തി വിവരദോഷികള്‍ ആയവര്‍ തമ്മിലടിച്ചു അവസാനം ആ സാധ്യത മുതെലെടുത്തു കുഞ്ഞാടുകള്‍ ആക്കാന്‍ നടക്കുന്ന തെണ്ടികള് അംഗബലം കൂട്ടുമ്പോള്‍ കാലിനടിയിലെ മണ്ണ് പോവുന്ന കാര്യം മാത്രം മനസ്സിലാവില്ല. അതുതന്നെയാണ് അവര്‍ക്കാവശ്യവും. ലോകത്തെ വിഭജിച്ച് കാല്ക്കീഴിലാക്കാന് സായിപ്പന് കണ്ടെത്തിയ ഏറ്റവും വലിയ ആയുധമായിരുന്നു മതം.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-9092991447946875642009-05-30T17:18:58.418+05:302009-05-30T17:18:58.418+05:30ബ്രഹ്മം എന്നാല്‍ അറിവ് ബ്രഹ്മജ്ഞാനം ഉള്ളവര്‍ ബ്രാ...ബ്രഹ്മം എന്നാല്‍ അറിവ് ബ്രഹ്മജ്ഞാനം ഉള്ളവര്‍ ബ്രാഹ്മണര്‍. താങ്കള്‍ ബ്രാഹ്മണര്‍ എന്നപേര് കേട്ടാല്‍ ഇങ്ങനെ റേബീസ് ഉള്ളവര്‍ വെള്ളം കണ്ടാല്‍ കാട്ടുന്ന ഹൈഡ്രോഫോബിയ പോലെ ബ്രാഹ്മണഫോബിയ കാണിക്കുന്നതെന്തിനു. അശാസ്ത്രീയമായ ജാതി സംവരണം കൊണ്ട് സവര്ണ്ണന് എന്ന് താങ്കള്‍ കരുതുന്ന പട്ടിണി കിടക്കുന്ന ബ്രാഹ്മണ സമൂഹത്തിലെ ഒരുവന് ജോലി ലഭിച്ചില്ലെങ്കിലും ബെന്‍സ് കാറില്‍ യാത്രചെയ്യുന്ന അവര്‍ണ്ണ പാവത്തിന് ജോലിയ്ക്ക് വേണ്ടി മുരവിളിക്കൂട്ടുന്ന താങ്കളുടെ പുരോഗമനവാദം ഉത്തമം തന്നെ.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-60470437442532554892009-05-30T17:15:00.685+05:302009-05-30T17:15:00.685+05:30ചാര്‍വാകന്‍
താങ്കള്‍ മതം സമൂഹത്തില്‍ വിഷവിത്തു വി...ചാര്‍വാകന്‍
താങ്കള്‍ മതം സമൂഹത്തില്‍ വിഷവിത്തു വിതയ്ക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ ആദ്യം ഇന്നില്‍ ജീവിയ്ക്കുക. അതില്‍ സവര്‍ണ്ണ വിരോധം മനസ്സില്‍ നിന്ന് കളയുക. ഇന്ന് സവര്‍ണ്ണ അവര്‍ണ്ണ ചിന്താഗതി മനസ്സില്‍ സൂക്ഷിക്കുന്നത് താങ്കളെ പോലെ ചിലര്‍ മാത്രമാണ്. താങ്കളുടെ കണ്ണിലെ അല്ലെങ്കില്‍ താങ്കളെ പോലെയുള്ളവരുടെ കണ്ണില്‍ നായരും നമ്പ്യാരും മേനോനും ശര്‍മ്മയും വര്‍മ്മയും എല്ലാം വെറും -------------- ആണ്. അവര്‍ണ്ണ വിദ്വേഷം വെച്ചുപുലര്‍ത്തുന്നവര്‍. താങ്കള്‍ക്കറിയില്ല ഇന്ന് വിവരവും വിദ്യാഭാസവുമുള്ള ഒരുവനും മറ്റൊരാളെ നികൃഷ്ടരായി കാണില്ല. ഒരുവനും മറ്റൊരാളെ അവര്ണ്ണന് എന്ന് കരുതില്ല. താങ്കളെ പോലെയുള്ളവര്‍ വീണ്ടും അങ്ങനെ മറ്റുള്ളവരുടെ മനസ്സില്‍ കരുതിക്കാന് ശ്രമിക്കുകയാണ്.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-65871609250054310462009-05-30T17:10:59.266+05:302009-05-30T17:10:59.266+05:30ചാര്‍വാകന്‍ സഹോദരാ
ഒട്ടും സമയം ഇല്ലാത്തതിനാല്‍ അ...ചാര്‍വാകന്‍ സഹോദരാ

ഒട്ടും സമയം ഇല്ലാത്തതിനാല്‍ അല്പകാലം വിട്ടുനില്‍ക്കേണ്ടി വന്നു. കൊള്ളാം നന്നായി. ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ അപ്പനേം അമ്മയേം കൂടപ്പിറപ്പ്കളെയും വീടിനെയും വീട്ടുകാരെയും ബന്ധുക്കളെയും തന്റെ വിദേശവാസവും പുതുസാഹചര്യങ്ങളും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരരും നിക്രുഷ്ട്രരും നിന്ദ്യരും ആയിത്തോന്നുന്ന പരിഷ്കാരിയുടെ കോലം അണിയാതെ സഖാവേ.
പുരോഗമനവാദികള്‍ എന്ന് സ്വയം തോന്നാനും മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കാനും സ്വന്തം പൈതൃകത്തെ തള്ളിപ്പറയുമ്പോള്‍ ചിരിക്കുന്നത് വിദേശികള്‍ തന്നെ. കാരണം ഭാരതത്തിന്റെ സംസ്കാരത്തെ പറ്റി അവര്‍ക്ക് നല്ല ബോധ്യമുണ്ട്. കുടുംബം എന്തെന്ന് ബന്ധങ്ങള്‍ എന്തെന്ന് സംസ്കാരം എന്തെന്ന് അറിയാത്ത വിദേശികള്‍ അത് പഠിച്ചതും കണ്ടിട്ട് അസൂയപ്പെട്ടതും ഇവിടെനിന്നു തന്നെയാണ്.
ഭാരതത്തിന്റെ അക്ഷയ ഖനികള്‍ കൊള്ളയടിച്ചു നമ്മുടെ സംസ്കാരത്തില്‍ മൂല്യച്യുതിയുടെ വിഷവിത്തു പാകിയ വിദേശികളുടെ നാക്കുകൊണ്ടു സംസാരിക്കുമ്പോള്‍ ചാര്‍വാകനും വിദേശിയും തമ്മില്‍ ഭേദമെന്തു.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-40474190310339768192009-05-30T16:47:59.980+05:302009-05-30T16:47:59.980+05:30ചാര്‍വാകന്‍,
നിസ്സഹായന്റെ പുറകെ പോകുന്നുണ്ടല്ലോ.....ചാര്‍വാകന്‍,

നിസ്സഹായന്റെ പുറകെ പോകുന്നുണ്ടല്ലോ.. ഉത്തരം ഉള്ളതുകൊണ്ടായിരിക്കും എഴുതിയേക്കാം എന്ന് വച്ചത്.. ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ പണ്ടേ പുച്ചമാണല്ലോ..
സുഹൃത്തേ, ഞാന്‍ ഇതിനു മുന്‍പേ ഒരു ഉപമ പറഞ്ഞിരുന്നു.. ഒരു കുട്ടിയുടെ..
കുറച്ചു വിവരം വച്ചപ്പോള്‍, പിതാവ് തന്റെ അല്ല എന്ന് വിശ്വസിക്കുന്ന കുട്ടിയുടെ വിശ്വാസം.. അവനോടു ദൈവംതമ്പുരാന് വന്നു പറഞ്ഞാലും അവന് സമ്മതിക്കത്തില്ല സത്യം..
താങ്കളും അതെ കുട്ടിയെ പോലെ വാശി പിടിക്കുന്നു.. ""ഞാന്‍ സമ്മതിക്കില്ല.. ഇവിടുള്ള ഹിന്ദുക്കള്‍ ഒക്കെ നീചാന്മാരാന്.. ""

വിശ്വാസം മനുഷ്യനെ മയക്കുന്ന കറുപ്പല്ലേ സഖാവേ..??

പുതിയ പോസ്റ്റില്‍ പുതിയ ഗുടായിപ്പുമായി ഇറങ്ങിയിരിക്കുവാണല്ലോ... ഊണിലും ഉറക്കത്തിലും ജോലി ചെയ്യുമ്പോളും എഴുതുമ്പോളും ജാതി മാത്രമേ ചിന്തിക്കാവൂ.. അതാണല്ലോ.. വിപ്ലവകാരികളുടെ മാര്‍ഗം.. സമരം ചെയ്തേ നേടൂ എന്ന പിടിവാശിയുടെ 'മതം'!!Anonymousnoreply@blogger.com