ഈ പോസ്റ്റിന്റെ ആവശ്യം ഉണ്ടോന്നു വായനക്കാര്‍ തീരുമാനിക്കുക. സ്വയരക്ഷ ഭരണഘടന ഒരു പൗരന് നല്കുന്ന അവകാശമാണ്. അതുകൊണ്ട് തന്നെ സ്വയം രക്ഷയ്ക്ക് എടുക്കുന്ന എല്ലാ മുന്‍കരുതലും നിയമപരമായി സാധുതയുള്ളതാണ്. എന്നാല്‍ ഈ മുന്‍കരുതല്‍ മറ്റൊരു പൌരനോ സമൂഹത്തിനോ അപകടമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ അത് നിയമപരമായി കുറ്റകൃത്യവും ആണ്. ഇനി മുന്‍കരുതലില്‍ പ്രമുഖമാണ് തോക്ക്. ചില രാജ്യങ്ങളില്‍ തോക്കിന്റെ ലൈസന്‍സിന് അപേക്ഷിച്ചാല്‍ സ്വയരക്ഷയ്ക്കു എന്ന് പറഞ്ഞു കാര്യം നേടാന്‍ കഴിയില്ല. പൌരന്റെ ജീവനും സ്വത്തിനും രക്ഷ നല്കാന് പോലീസോ ചില അവസരത്തില്‍ പട്ടാളമോ ഉണ്ടെന്നു പറഞ്ഞു ആ അപേക്ഷ നിരസിക്കും. എന്നാല്‍ നൂറെകാല്‍ കോടി ജനസംഖ്യയുള്ള ഭാരതത്തില്‍ സ്വയരക്ഷയ്ക്കു പോലീസുണ്ടെന്നു പറഞ്ഞു അപേക്ഷ നിരസിക്കില്ല. അതുകൊണ്ട് സ്വയരക്ഷ തോക്കിനു അപേക്ഷിക്കാന്‍ കാരണം ആയി കാണിക്കാം.
ഇനി നേരെ പ്രശ്നത്തിലേക്ക്, നേരെചൊവ്വേ ഒരു തോക്കിന്റെ (റൈഫിള്‍ , ഷോട്ട്ഗണ്‍) /കൈത്തോക്കിന്റെ (പിസ്റ്റളോ റിവോള്‍വറോ) ലൈസന്‍സ് എടുക്കാന്‍ ചെന്നാല്‍ പോലീസിന്റെ സര്‍ട്ടിഫിക്കെറ്റും (ആള് കുഴപ്പക്കാരന്‍ അല്ല എന്ന് കാണിക്കാന്‍) എ.എഡി.എമ്മിന്റെ (ചിലയിടത്ത് ഡിസ്റ്റിക്ട് കളക്ടറോ) അനുവാദവും കിട്ടിയാല്‍ മാത്രമേ ഈ തോക്ക് വാങ്ങാന്‍ കഴിയുകയുള്ളൂ. അമേരിക്കയെപോലെയുള്ള രാജ്യങ്ങളില്‍ (ചില സ്റ്റേറ്റുകളില്‍ വെത്യാസം ഉണ്ട്) നിരോധിക്കാത്ത ബോറിലുള്ള തോക്കുകള്‍ വാങ്ങിയിട്ട് ലൈസന്‍സിന് അപേക്ഷിച്ചാല്‍ മതി. എന്നാല്‍ ഈ ലൈസന്‍സ് ഇന്ത്യയില്‍ ഒരു കടമ്പ തന്നെയാണ്. കൈയില്‍ പത്തു പുത്തനുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി. അടുത്തിടെ ഇന്ത്യന്‍ ക്രിക്കെറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ലൈസന്‍സ് നിഷേധിച്ചത് ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അതായതു പോലീസിനോ അധികാരിയ്ക്കോ ഒരു പണി തരണമെങ്കില്‍ ആവാം എന്ന് സാരം.
എന്തുകൊണ്ട് തരില്ലെന്ന് പറയുന്നതിലെ കാരണം ഒന്ന് പരിശോധിക്കാം.. അര്‍ഹിക്കാത്ത കൈയില്‍ ലൈസന്‍സ് കിട്ടിയാല്‍ അവര്‍ തോക്ക് വാങ്ങുകയും സമൂഹത്തിനു അപകട സാധ്യതയും ഉണ്ടാവും. ഇനി ഇതിലെ പതിരൊന്നു നോക്കാം. ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ (വാഹനാപകടം ഒഴിവാക്കി) ഒരുശതമാനത്തില്‍ താഴെമാത്രമേ ലൈസന്‍സ് ഉള്ള തോക്കുപയോഗിച്ച് നടക്കുന്നുള്ളൂ. അതില്‍ തന്നെ ആത്മഹത്യയും ഉള്‍പ്പെടുന്നു. അപ്പോള്‍ സമൂഹത്തിനു ഈ തോക്കുധാരികള്‍ ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്ന് കാണാം. തന്നെയുമല്ല നൂറ്റി നാല്പ്പത്തിനാല് (നിരോധനാജ്ഞ) തെരഞ്ഞെടുപ്പു തുടങ്ങിയവ നടക്കുമ്പോള്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് വാലും മടക്കി തിരികെ വരണം. ഇനി വല്ല കഞ്ഞി കോവാലന് ഈ തോക്കുധാരി എന്നെ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്നു കള്ളക്കേസ് കൊടുത്താല്‍ അതും പുലിവാല്. തോക്കുള്ള കൈയില്‍ പത്തു പുത്തനുള്ള ആളിനെതിരെ കള്ള സാക്ഷി പറയാന്‍ നൂറു പേരെ കിട്ടുന്ന കേരളത്തിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക. ജീവിക്കാന്‍ മാര്‍ഗ്ഗം ഉള്ളവനെ തോക്കുവാങ്ങൂ.. (ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഉണ്ടാക്കുന്ന ചാത്തന് റിവോള്‍വര്‍/പിസ്റ്റള്‍ ഏകദേശം എഴുപതിനായിരം മുതല്‍ വില വരുമ്പോള്‍ സാധാരണക്കാരന് തോക്ക് വാങ്ങുമോ?) ഈ തോക്ക് ഉണ്ടാക്കുന്നത് തന്നെ കൊള്ളവിലയ്ക്ക് വില്ക്കാന് വേണ്ടിയാണു. ഈ വിലകൊടുക്കമെങ്കില്‍ സ്മിത്ത് ആന്‍ഡ് വെസന്‍, വെബ്ലി ആന്‍ഡ് സ്കോട്ട് , ഗ്ലോക്, ബ്രൌനിംഗ് തുടങ്ങിയ മേല്‍ത്തരം തോക്ക് വാങ്ങാം. അല്ല കുറഞ്ഞവിലയ്ക്ക് ടോറസ് പോലെയുള്ള നല്ല തോക്കുകളും കിട്ടും. നേരെചൊവ്വേ ലൈസന്‍സ് എടുത്താലും തോക്ക് വിദേശത്തു നിന്ന് കൊണ്ടുവരാന്‍ നൂറു കടമ്പകള്‍ ഉണ്ട്.
ജീവിക്കാന്‍ വകയുള്ള മനം മര്യാദയ്ക്ക് ജീവിക്കുന്നവര്‍ തോക്ക് വാങ്ങി ആളുകളെ വെടിവെച്ചു കൊല്ലാന്‍ ഇറങ്ങുമെന്ന് സാധാരണ ബുദ്ധിയുള്ളവര്‍ പോലും കരുതുകയില്ല. ലിംഗം ഉണ്ടെങ്കില്‍ ഒരുപക്ഷെ ടിയാന് ആരെയെങ്കിലും ബലാല്‍സംഗം ചെയ്യുമെന്ന് കരുതി മുറിച്ചു കളയാന്‍ നിയമമില്ലല്ലോ.. ഒരാളെ കൊല്ലണമെങ്കില്‍ നിയമപ്രകാരമുള്ള തോക്ക് വേണമെന്നില്ല. ചെരവത്തടി മുതല്‍ വെട്ടുകത്തി, കറിക്കത്തി എന്നിവയോ മതി. ഇതൊക്കെ ഉപയോഗിച്ചുള്ള കൊലപാതകങ്ങളാണ് ഇന്ത്യയില്‍ ഭൂരിപക്ഷവും നടക്കുന്നത്. ഇതൊക്കെ നിരോധിക്കാന്‍ കഴിയുന്നുണ്ടോ.. അല്ലെങ്കില്‍ അതിനു നിയമമുണ്ടോ. തോക്കുവെച്ചുള്ള കൊലപാതകങ്ങളില്‍ ഭൂരിഭാഗവും കള്ളത്തോക്ക് കൊണ്ടുള്ളതാണ്. കള്ളതോക്ക് നിയന്ത്രിക്കാനും കൈവശം വെയ്ക്കുന്നവനെ ശിക്ഷിക്കാന്‍ നിയമമുണ്ടല്ലോ.. എന്നിട്ടോ..? അടുത്തിടെ ഒരു പോലീസ് ഓഫീസറെ കള്ളത്തോക്ക് വെച്ച് വെടിവെച്ചു കൊന്നത് നമ്മള് മറന്നുകാണില്ല. എന്നാല്‍ ഇത്തരം സംഭവം നിയമപരമായി തോക്കുള്ളവര്‍ ചെയ്തത് തുലോ അപൂര്‍വ്വം തന്നെ ആയിരിക്കും.
കേരളത്തില്‍ പ്രത്യേകിച്ചും വീടുകയറിയുള്ള ആക്രമണങ്ങള്‍/ കൊലപാതകങ്ങള്‍ വളരെയേറെ കൂടി. അവിടെയൊക്കെ പോലീസ് സംരക്ഷണം നല്‍കുക അസംഭവ്യം തന്നെ.. എന്നാല്‍ സ്വയരക്ഷയ്ക്കു തോക്കെടുത്തല്‍ ഒരു പരിധിവരെ ഇതൊഴിവാക്കാന്‍ കഴിയുമെന്നാണ് കൂതറ തിരുമേനിയുടെ വിശ്വാസം. അതേപോലെ ചെറിയ ഉണ്ടയുള്ള തോക്കെ ഉപയോഗിക്കാന്‍ കഴിയൂ, ഇത്ര വെടിവരെ മാത്രം വെയ്ക്കാന്‍ കഴിയുന്ന തോക്കെ ഉപയോഗിക്കാന്‍ കഴിയൂ എന്നുവേണ്ട നിയമത്തില്‍ തന്നെ നൂലാമാലകള്‍ ഏറെ.. ( വലിയ ബോറുള്ള കൈത്തോക്കുകള്‍ക്കാന് വിദേശത്തു ഡിമാണ്ട്..) ഉണ്ട ചെറുതായാലും വലുതായാലും കൊണ്ടാല്‍ ആള് വടിയകുമെന്നത് വേറെ കാര്യം.. അതേപോലെ ഗ്ലോക്ക് പോലെയുള്ള പിസ്റ്റലുകളില്‍ മുപ്പത്തിമൂന്നുവരെ വെടിവേയ്ക്കാനുള്ള മാഗസിന് ഉപയോഗിക്കാം.. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം കൂടിയ വെയ്ക്കാന്‍ ശേഷിയുള്ള തോക്കുകള്‍ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ( ആദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ള ഏറ്റവും വലിയ ബോറ് ഉപയോഗിച്ച് ലൈസന്‍സ് നേടിയശേഷം പിന്നീട് ചെറിയ ബോറും കൂടിയ ശേഷിയുള്ള മാഗസിനും ഉപയോഗിച്ചാല്‍ നിയമത്തെ കബളിപ്പിക്കമെന്നതു വേറെ കാര്യം.. പോലീസ് ഇപ്പോഴും തോക്ക് ചെക്ക് ചെയ്യില്ലല്ലോ. അല്ലെങ്കില്‍ തന്നെ ബോറ് അളക്കാന്‍ വേര്‍ണിയര്‍ കാലിപ്പര്‍ കൊണ്ടല്ലോ പോലീസ് നടക്കുന്നത്..) ഈ കുറഞ്ഞ ബോറിന്റെ ബാരലും കൂടിയുള്ള ശേഷിയുള്ള മാഗസിനും മാറാന്‍ അഞ്ചു മിനിട്ട് മാത്രം മതി. എന്നാല്‍ ഇതുവരെ ഇതുപയോഗിച്ച് ആരെയെങ്കിലും കൊല്ലുന്നതായി കേട്ടിട്ടില്ല.
ഇനി ഷൂട്ടിംഗ് പ്രാക്ടീസ് നടത്താന്‍ റേഞ്ച്കളോ, ക്ലബുകളോ ഇന്ത്യയില്‍ കുറവാണ്. അതുകൊണ്ട് പരിശീലനം നടത്താനുള്ള അവസരവും നന്നേ കുറവ്. പിന്നെ ഒളിപ്പിക്സില്‍ എങ്ങനെ മെഡല്‍ കിട്ടും.. അഭിനവ് ബിന്ദ്രയ്ക്ക് കിട്ടിയെങ്കില്‍ ഞെട്ടണ്ട..! അയാളുടെ അപ്പന്റെ കൈയില്‍ കാശുമാത്രമല്ല അമേരിക്കന്‍ തോക്കായ വാള്‍ട്ടറിന്റെ ഇന്ത്യയിലെ ഏക ഡീലറും കൂടിയാണ് സീനിയര്‍ ബിന്ദ്ര.. എന്നാല്‍ ഇടത്തരക്കാരന് പോലും ഒരു വാള്‍ട്ടര്‍ തോക്കോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഇന്ത്യന്‍ നിര്‍മ്മിത തോക്കോ വാങ്ങാന്‍ പ്ലാന്‍ ഇട്ടാല്‍ ഉണ്ടാവുന്ന നിയമനടപടികള്‍/നൂലാമാലകള്‍ വളരെ വലുതാണ്.. സ്വന്തം നില അറിയുള്ള ഉത്തരവാദിത്തമുള്ള ഒരാളുടെ കൈയില്‍ തോക്കിരുന്നാല്‍ അത് സമൂഹത്തിനു ഭയക്കേണ്ട കാര്യമില്ല. പകരം ഒരു വ്യക്തിയ്ക്ക് സമാധാനമായി ഉറങ്ങാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്.. മനസ്സമാധാനത്തോടെ കാശുള്ളവര്‍ കേരളത്തില്‍ കള്ളന്മാരെ പേടിക്കാതെ ഉറങ്ങാന്‍ കഴിയുമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം..ചോദ്യവും..
Saturday, September 25, 2010
Friday, September 17, 2010
243.ആക്ഷന്‍ രംഗത്ത് അണ്ടര്‍വെയര്‍ യൂണിഫോറം...!!
കുറെനാളായി കൂതറ തിരുമേനിയെ കുഴക്കുന്ന ഒരു പ്രശ്നമാണ് ഇത്. മലയാള സിനിമാ താരങ്ങള്‍ ( പാണ്ടികളും തെലുങ്കനും ചെയ്യുന്നുണ്ടോ എന്നറിയില്ല) ആക്ഷന്‍ രംഗത്ത് നല്ല ഉജാല മുക്കിയ അണ്ടര്‍ വെയര്‍ ധരിച്ചാണ് വരുന്നത്. സമൂഹത്തിലെ ഏതു രംഗത്ത് ഉള്ള നായകനും വില്ലനും കൈലിയോ മുണ്ടോ ഉപയോഗിച്ചാണ് അടിക്കുന്നതെങ്കില്‍ അടിയില്‍ ധരിക്കുന്നത് അണ്ടര്‍ വെയര്‍ ആയിരിക്കും. കേരള സമൂഹത്തില്‍ ആദ്യകാലത്ത് ആളുകള്‍ സ്വതന്ത്രനായി നടന്നിരുന്നെങ്കിലും പിന്നീട് കൗപീനത്തിലും അണ്ടര്‍ വെയറിലും തങ്ങളുടെ സമ്പാദ്യം ഒളിച്ചു സൂക്ഷിച്ചിരുന്ന മലയാളികള്‍ പിന്നീട് കാലുള്ളതും ഇല്ലാത്തതതുമായ ജട്ടിയിലേക്ക് മാറി. ചിലയിടത്ത് ഇപ്പോഴും തയ്യല്‍ക്കാര്‍ വരയുള്ള അണ്ടര്‍ വെയര്‍ തയ്ക്കുന്നുണ്ടെങ്കിലും ഉപയോഗം ചില വൃദ്ധന്മാര് മാത്രമാണ് . അപൂര്‍വ്വം പട്ടിക്കാട്ടില് താമസിക്കുന്നവരും ഉപയോഗിക്കുന്നുണ്ട്. ജട്ടിവിരോധികള്‍ അണ്ടര്‍ വിയറിനോടുള്ള അടുപ്പത്തിന് കാരണം അല്പം അയഞ്ഞതും മുള്ളാന്‍ സൌകര്യമുള്ളതും ഒപ്പം കാറ്റ് കയറി യന്ത്രഭാഗങ്ങളെ തണുപ്പിക്കാന്‍ കഴിവുള്ളതും എന്നരീതിയിലാണ് തങ്ങളുടെ അണ്ടര്‍ വിയര് സ്നേഹം കാണിക്കുന്നത്. എന്നാല്‍ ആധുനിക കാലത്തെ പയ്യന്മാര് ജട്ടിയോടുള്ള തങ്ങളുടെ കൂറ് എന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു.
സിനിമയിലെ താരങ്ങള്‍ ഐ.എ. എസ്സുകാര്‍ മുതല്‍ ഐ. ടി.ക്കാര് വരെ അടിരംഗങ്ങളില്‍ അണ്ടര്‍ വെയര്‍ സ്നേഹം കാണിക്കുന്നു. ഇനി അടൂര്‍ ഗോപാലകൃഷ്ണന്റെ പടം പോലെ യാഥാര്‍ത്ഥ ലോകം വരച്ചുകാട്ടുന്ന ചേട്ടന്മാരുടെ പടത്തിലും ഈ അണ്ടര്‍ വെയര്‍ സ്നേഹം തലപൊക്കുന്നു. പലപ്പോഴും പോക്കിയുടുക്കുന്ന ലുങ്കിക്ക് താഴെ ഈ അണ്ടര്‍വെയര്‍ തലനീട്ടി ചിരിച്ചു കാണിക്കുന്നു. എന്നാല്‍ ഇന്ദ്രജീത്, പ്രിഥ്വിരാജ് പോലെയുള്ള താരങ്ങള്‍ തങ്ങള്‍ക്കു ജട്ടിയോടുള്ള പ്രതിബദ്ധത മറക്കാറില്ല. അവരും ഇടയ്ക്കിടെ ഈ അണ്ടര്‍വെയര്‍ ഭൂതത്തിന്റെ അടിമകളാണെന്ന് തോന്നിപ്പിച്ചുകൊണ്ട് അണ്ടര്‍ വെയറുകളുമായി വരാറുണ്ട്. ആട്ടെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതുപയോഗിചിട്ടുണ്ടാവുമോ ആവൊ..?
ഇനി അമ്മയുടെ പെരുമാറ്റ/അഭിനയ ചട്ടങ്ങളില്‍ ഈ അണ്ടര്‍വെയര്‍ യൂണിഫോമിന്റെ നിയമങ്ങളും ഉണ്ടോ.. അറിയില്ല. ഇനി അണ്ടര്‍ വെയര്‍ ധരിക്കാത്തത് കൊണ്ടാണോ തിലകനെ പുറത്താക്കിയതെന്നും അറിയില്ല. ഇനി മാന്യമായ വേഷമല്ല ജട്ടി എന്നതിനാലാണോ അണ്ടര്‍ വെയര്‍ ധരിക്കുന്നതെന്നും അറിയില്ല. കാലുള്ള നോര്‍ത്ത് ഇന്ത്യന്‍ ജട്ടികള്‍ ധരിച്ചാല്‍ ബ്രീഫെന്ന കുഞ്ഞന്‍ ജട്ടി ധരിക്കുന്നത് കൊണ്ടുള്ള വിഷമം ഒഴിവാക്കാം.. അണ്ടര്‍വെയര്‍ ധരിച്ചതുകൊണ്ട് അടിയില്‍ ജട്ടി ഇടാതെ സംഘടന രംഗത്ത് പ്രത്യക്ഷപ്പെട്ടു വിശ്വരൂപം ദൃശ്യമായ പ്രശ്നങ്ങളും ചില നടന്മാര്ക്ക് ഉണ്ടായിട്ടുണ്ട്. അതോ ജട്ടിയോടുള്ള അവഗണന കാട്ടാനാണോ ഈ അണ്ടര്‍ വെയര്‍ സ്നേഹം എന്നും അറിയില്ല.
ഇനി കൂതറ തിരുമേനി എന്തിനു അണ്ടര്‍ വെയറിന്റെ വാലില്‍ തൂങ്ങുന്നു എന്ന് ചോദ്യത്തിനുള്ള ഉത്തരങ്ങള്‍..
1.പലപ്പോഴും കീറിപ്പറിഞ്ഞ കുപ്പായത്തിന്റെ അടിയില്‍ കഴുകി വെളിപ്പിച്ചു ഉജാലമുക്കിയ അണ്ടര്‍വെയറൂമായി വരുന്ന വില്ലന്‍/കോമഡി താരങ്ങള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ആകെപ്പാടെ അണ്ടര്‍വെയര്‍ മാത്രമേ കഴുകി ഉപയോഗിക്കുകയുള്ളൂ എന്ന് തോന്നിപ്പിക്കുന്നു.
2.ആളുകളെ ചിരിപ്പിക്കാന്‍ മുട്ടോളമെത്തുന്ന അണ്ടര്‍വെയര്‍ ധരിക്കുന്ന പ്രവണ കാണുമ്പോള്‍ കരയാനാണ് തോന്നുന്നത്.
3.ബാബു ആന്റണിയ്ക്കും മാള അരവിന്ദനും വേണമെങ്കില്‍ അളവെടുക്കാതെ അണ്ടര്‍വെയര്‍ തയ്ക്കാം. കൃഷ്ണന്‍കുട്ടി നായര്‍ക്കും ബാലകൃഷ്ണനും ഒരേ വണ്ണത്തില്‍ അണ്ടര്‍ വെയര്‍ തയ്ക്കാം.. മുറുക്കാന്‍ ചരട് മതിയല്ലോ.. പക്ഷെ ഇതും ധരിച്ചു രംഗത്ത് വരുമ്പോഴുള്ള വിരോധാഭാസം അസഹനീയമാണ്.
വസ്ത്രാലങ്കാരം കേവലം തയ്യല്‍ക്കാര്‍ ചെയ്യേണ്ട കാര്യമല്ല. അത് സംവിധാനം പോലെ ,ഒരു അറിവും കഴിവും വേണ്ട ഒരു കലയാണ്.. അല്ലെങ്കില്‍ ഇത്തരം കൂതറ രംഗങ്ങള്‍ ആവര്‍ത്തിക്കും.. ഇതിനുവേണ്ടി അമ്മ ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കും എന്നുകരുതുന്നു.

Friday, September 10, 2010
242.കള്ളടിച്ചു മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കണോ...?
സത്യത്തില്‍ കേരളത്തില്‍ വിദേശ മലയാളികളെക്കാള്‍ നേരെചൊവ്വേ സര്‍ക്കാരിനു പണം കൊടുക്കുന്നത് കള്ളു കുടിയന്മാരാണ്. സ്വന്തം കുടുംബം നന്നാക്കാന്‍ ഗള്‍ഫിലും വിദേശത്തും കഷ്ടപ്പെടുന്നവര്‍ സര്‍ക്കാരിനു നല്‍കുന്നത് തേങ്ങാക്കുലയാണ്. എന്നാല്‍ സ്വന്തം സംസ്ഥാനത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ള പാവം കുടിയന്മാര് തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചിലപ്പോഴൊക്കെ മുഴുവന്‍ തന്നെയും ഷാപ്പിലൂടെയും ബാറിലൂടെയും സിവില്‍ സപ്ലൈസിന്റെ കൌണ്ടറിലൂടെയും സര്‍ക്കാരിന്റെ ഖജനാവിലെത്തിക്കുന്നു. ഈ പാവം കുടിയന്മാര്ക്ക് ജാതി, മത രാഷ്ട്രീയ വ്യത്യസമില്ല. ഇവരോരിക്കലും സര്‍ക്കാരിന്റെ വിദേശനയത്തെയോ, ദിനാറിന്റെ/റിയാലിന്റെ വിലക്കുറവിനെയോപ്പറ്റി പരാതി പറയുന്നില്ല. എയര്‍ ഇന്ത്യ ഇവരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല.
എന്നും നഷ്ടത്തിന്റെയും കമ്മിയുടെയും കണക്കു പറയുന്ന കേരള സര്‍ക്കാരിന്റെ (അതിപ്പോ ഇടതന് ഭരിച്ചാലും വലതന് ഭരിച്ചാലും) ഖജനാവ് നിറയ്ക്കാന്‍ ഈ പാവങ്ങള്‍ നടത്തുന്ന പെടാപ്പാടിനെ ആരും ഇവിടെ കാണുന്നില്ല. രാവിലെ മുതല്‍ രാത്രി വരെ ജോലിചെയ്തു വീട്ടില്‍ കിടന്നുറങ്ങേണ്ട ഈ പാവങ്ങള്‍ രാജ്യത്തിനുവേണ്ടി റോഡിലും കാനയിലും ഓടയിലും കിടന്നുറങ്ങുന്നു. പട്ടാളക്കാര്‍ക്ക് പോലും ബാരക്കുകളും ക്വോട്ടെഴ്സും ഉള്ളപ്പോള്‍ ഈ പാവങ്ങള്‍ തങ്ങളുടെ മുഖത്തു മുള്ളുന്ന നായകളുടെയും ശരീരത്തില്‍ വീഴുന്ന മഴയും വകവെയ്ക്കാതെ റോഡില്‍ ഉറങ്ങി തങ്ങളുടെ പ്രതിബദ്ധത കാണിക്കുന്നു. ഒന്നും അല്ലെങ്കില്‍ ഇത്രയും ആത്മാര്‍ത്ഥ സ്നേഹം ആരെക്കെങ്കിലും ഉണ്ടോ..
ഇവിടെ ഈഴവനും നായര്‍ക്കും മുസ്ലീമിനും ക്രിസ്ത്യാനിക്കും പ്രതിനിധികളുണ്ട്. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കരിലെത്തിക്കാന്‍ ആളുകളും ഉണ്ട്. ഈ പാവങ്ങളുടെ ആവശ്യങ്ങള്‍
എത്തിക്കാന്‍ ആരുണ്ട്. കള്ളോ പട്ട ചാരായമോ എന്നല്ല എന്തുകിട്ടിയാലും അടിക്കാനുള്ള മനസ്സുള്ള ഈ പാവങ്ങള്‍ക്ക് അതിന്റെ അഹങ്കാരമില്ല. ഉണ്ടാക്കുന്നതോ രാമനോ റഹീമോ അതല്ല മാത്യൂസോ ആയാലും ഇവര്‍ക്കൊരു പ്രശ്നമില്ല. കുടുംബത്തേക്കാള്‍ ഇഷ്ടം രാജ്യത്തോടുള്ളതുകൊണ്ടാണല്ലോ റോഡില്‍ കിടക്കുന്നത്. എന്നിട്ടും ഇവര്‍ക്ക് സൌകര്യമായി വാളുവേയ്ക്കാനുള്ള സൗകര്യമോ റോഡില്‍ കിടന്നുറങ്ങാനുള്ള സൗകര്യമോ സര്‍ക്കരുണ്ടാക്കിയില്ല. കഷ്ടം. എല്ലാ ഓണത്തിനും ക്രിസ്തുമസ്സിനും ജില്ലകളും പട്ടണങ്ങളും തമ്മില്‍ മത്സരം ഉണ്ടാകാറുണ്ട്. എന്ത് ശാന്തമായ മത്സരങ്ങള്‍. ചാലക്കുടിയും (അയ്യോ കുടിച്ചു കുടിച്ചാണോ ഈ പേര് കിട്ടിയതെന്നുപോലും സംശയിക്കണം) കരുനാഗപ്പള്ളിയും എന്നല്ല പല പട്ടണങ്ങളും തമ്മില്‍ കടുത്ത മത്സരങ്ങള്‍ ആണ്. ഒരിക്കല്‍ തോറ്റാല്‍ അടുത്തതവണ നിന്നെ തോല്‍പ്പിക്കുമെന്ന് അച്ചാര്‍ തൊട്ടുനക്കി പ്രതിജ്ഞ ചെയ്യുന്നു.
ഈഥൈല്‍ ആല്‍ക്കഹോള്‍ കുടിക്കാനുള്ള വ്യാമോഹമില്ല. പക്ഷെ മീഥൈല്‍ കലക്കി തരുന്നത് തന്തയില്ലായ്മയല്ലേ..!! അത് കുടിച്ചാല്‍ ഞങ്ങളൊക്കെ ഫ്യൂസകുമെന്നു അറിയില്ലേ. ഒന്നുമല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ കുട്ടിചോറക്കിയ ഈ നാടിനെ ഞങ്ങള്‍ കുടിയന്മാര് ലോകപ്രശസ്തമാക്കിയില്ലേ. ബ്രിട്ടീഷ്കാര് പോലും സാമ്പത്തികമാന്ദ്യം മൂലം വെള്ളമടി കുറച്ചപ്പോള്‍ നാടിനെ നാണം കെടുത്താതിരിക്കാന്‍ ഉള്ളത് വിറ്റു പറക്കി വെള്ളമടിച്ചു നാടിന്റെ മാനം കാത്ത വീര പുത്രന്മാരല്ലേ ഞങ്ങള്‍. ഇനി പറ ഞങ്ങള്‍ക്ക് ഒരു ആനുകൂല്യമെങ്കിലും കിട്ടുന്നുണ്ടോ..? ഒരു ഐഡി കാര്‍ഡ് എങ്കിലും ഉണ്ടോ..? വല്ല പെന്‍ഷനോ വല്ലതുമുണ്ടോ.. ഒരു പുണ്ണാക്കും ഇല്ല. കുടിയന്മാരെന്നുള്ള പേര് മാത്രം. ചിലതെണ്ടികള്‍ ഞങ്ങളെ പാമ്പുകള്‍ എന്നുവിളിച്ചുവരെ ആക്ഷേപിക്കുന്നു..കഷ്ടം എന്നിട്ടും ആരെങ്കിലും പരാതി പറയുന്നുണ്ടോ.. ലതാണ്.. ലതാണ് രാജ്യസ്നേഹം..
ഒന്നാം തീയതിയും ഗാന്ധി ജയന്തിക്കും സര്‍ക്കാര്‍ കാണിക്കുന്ന തോന്ന്യവാസത്തിന് അടുത്തുള്ള പട്ടാളക്കാരുടെ അടുത്തുനിന്നു കുപ്പിവാങ്ങിയാണ് രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത്. ഇനി പറ ഇത്ര രാജ്യസ്നേഹം ആര്‍ക്കെങ്കിലുമുണ്ടോ.. എത്രയോ പേര് വൈപ്പിനിലും കല്ലുവാതുക്കലും ജീവിക്കുമ്പോഴും ഞങ്ങള്‍ സര്‍ക്കാരിനു കാശ് കിട്ടട്ടെയെന്നു കരുതി വെള്ളം അടിച്ചു സ്വന്തം ജീവിതം നശിപ്പിക്കുന്നു. കേരളത്തില്‍ കുടിക്കുന്നതിന്റെ നാലിലൊന്നുപോലും കള്ളു ചെത്തുന്നില്ലെന്നു അറിയുന്ന സര്‍ക്കാര്‍ പിന്നെന്തിനു കള്ളുഷാപ്പിനു ലൈസന്‍സ് കൊടുക്കുന്നു. അപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ടുള്ള ഡിങ്കോള്‍ഫി തന്നെ.. പാവം ഞങ്ങള്‍ അവിടെയും ലവന്മാരക്കപ്പെടുന്നു.. അല്ലെ... മാണിച്ചനും, തത്തയും , ദ്രവ്യനും തുടങ്ങി എത്രയോ ദ്രോഹികള്‍ ഞങ്ങളെ വഴിയധാരമാക്കുന്നു.. എന്നിട്ടും.. എന്നിട്ടും... പാവം ഞങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നു..
പട്ടാളക്കാര്‍ പെന്ഷന് ആകുമ്പോള്‍ പെന്ഷന് കൊടുക്കുമ്പോള്‍ ഞങ്ങളുടെ വിലയേറിയ സേവനം എന്തെ മറന്നുപോകുന്നു. ഞങ്ങളും ഈ സമ്പത്ത് വ്യവസ്ഥയുടെ ഏറ്റവും വലിയ കണ്ണിയല്ലേ... എന്തെ ഞങ്ങളെ മറന്നുപോകുന്നു.. വിഷമദ്യത്തില്‍ നിന്ന് രക്ഷപ്പെട്ട ഓരോരുത്തരെയും സംസ്ഥാനരത്നം അവാര്‍ഡ് കൊടുത്ത് ബഹുമാനിക്കണം..
ഗാന്ധി കേരളത്തെക്കുറിച്ച് ഇന്ന് കേട്ടിരുന്നെങ്കില്‍ ഗോഡ്സെ കൊല്ലാതെ തന്നെ ആത്മഹത്യ ചെയ്തേനെ.. ഇന്ത്യയില്‍ മദ്യ നിരോധനം നടക്കില്ലെന്നു കരുതുന്നവര്‍ ഗുജറാത്ത് എന്നാ സംസ്ഥാനത്തെപ്പറ്റി കേള്‍ക്കണം. അതിനു ചങ്കൂറ്റം വേണം.. അല്ലെങ്കില്‍ ഇതുപോലെ ആഘോഷവും സങ്കടവും സന്തോഷവും കുടിച്ചു തീര്‍ക്കാന്‍ മാത്രമറിയുന്ന ഒരു ജനതയുടെ മരണത്തിന്റെ വാര്‍ത്തകള്‍ എന്നും കേള്‍ക്കാനുള്ള ചങ്കൂറ്റവും വെയ്ക്കണം. ഇന്ന് ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറയുന്ന പ്രതിപക്ഷം ഭരിക്കുകയിരുന്നെങ്കില്‍ എന്നത് പിണ്ണാക്ക് കാണിക്കും എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. പാലം കുലുങ്ങിയാലും കേളന് കുലുങ്ങാത്ത എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ലെന്നു പറയുന്ന മലയാളികളെ ഇങ്ങനെ കുടിച്ചു മരിക്കാന്‍ അനുവദിച്ചു മരിച്ചവരുടെ നെഞ്ചത്ത് ഒരു റീത്ത് വെച്ച് ഉപ്പു തിന്നുന്നവന് വെള്ളം കുടിക്കും എന്ന് പറയേണ്ട ധൈര്യം മാത്രം സര്‍ക്കാര്‍ കാണിച്ചാല്‍ മതി.

Thursday, September 9, 2010
241.എന്നാപ്പിന്നെ പര്‍ദ്ദ ഊരിക്കൂടെ..!
പര്‍ദ്ദ എന്നാല്‍ മൂടുപടം എന്നാണു കൂതറ തിരുമേനി പഠിച്ചിരിക്കുന്നത്. പര്‍ദ്ദ ഇടാന്‍ കാരണം തന്നെ സ്ത്രീകള്‍ തങ്ങളുടെ ശരീരവടിവ് പ്രദര്‍ശിപ്പിക്കാതെ മാന്യമായി പൊതുസ്ഥലത്ത് സഞ്ചരിക്കാനുള്ള ഉപാധിയാണ്. അതോലൊന്നും കൂതറ തിരുമേനിക്ക് യാതൊരു പരാതിയുമില്ല. തന്നെയുമല്ല അത്തരമൊരു സൗകര്യമോ അല്ലെങ്കില്‍ വ്യവസ്ഥിതിയോ ഉണ്ടാക്കിയവരെ ബഹുമാനിക്കുകയും ചെയ്യുന്നു.
അടുത്തിടെ കണ്ട ഒരു പര്‍ദ്ദധാരിയാണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ തന്നത്. ലിനന്‍ തുണിയില്‍ ഒരു ഉറപോലെയുണ്ടാക്കിയ പര്‍ദ്ദയില്‍ തന്റെ ശരീരം കുത്തിത്തിരുകി നില്ക്കുമ്പോള് തന്റെ മാംസളമായ മുന്‍പിന്‍ ഭാഗങ്ങളുടെ മുഴുപ്പ് വ്യക്തമായി വെളിയില്‍ കാണുന്നതും അത് കണ്ടു മറ്റുള്ളവര്‍ ആസ്വദിക്കുന്നതും ഈ യുവതി ആനന്ദിക്കുന്നത് പോലെ തോന്നി. എന്തായാലും കണ്ണില്‍ വച്ചിരിക്കുന്ന കോണ്ടാക്റ്റ് ലെന്‍സിന്റെ നീലിമയില്‍ കണ്ണുകള്‍ കൂടുതല്‍ ആകര്‍ഷകമോ അതോ വശ്യമോ ആയി തോന്നി. തലയിലെ മഫ്തയില്‍/ശിരോ വസ്ത്രത്തില്‍ മുഖം കൂടുതല്‍ സെക്സി ആയി തോന്നിയതേയുള്ളൂ. എന്തായാലും ഇതെല്ലാം കണ്ടപ്പോള്‍ കൂതറ തിരുമേനിയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്.
ശരീരം മൂടാന്‍ അല്ലെങ്കില്‍ മാന്യമായി മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാനല്ലേ പര്‍ദ്ദ ധരിക്കുന്നത്.?
ഇതിനെ ഒരു ഗതികേടായി കാണുന്നുണ്ടെങ്കില്‍ ഒഴിവാക്കുന്നതല്ലേ നല്ലത്. മനസ്സോടെ ധരിക്കുന്നവരോട് ബഹുമാനമേയുള്ളൂ. പക്ഷെ ഇത്തരത്തിലുള്ള പ്രദര്‍ശനം വേണോ.?
തങ്ങളുടെ ശരീരം കണ്ടു മറ്റുള്ളവര്‍ക്ക് ലൈംഗികാര്‍ഷണം തോന്നുന്ന ഒരുക്കങ്ങള്‍, കോണ്ടാക്റ്റ് ലെന്‍സ് ഉണ്ടെങ്കില്‍ പിന്നെ എന്തിനീ പര്‍ദ്ദ...?
ഇസ്രായേലിലെ വിവാഹിതരായ ജൂതസ്ത്രീകള്‍ തങ്ങളുടെ മുടി മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാറുണ്ട്. മുടി കണ്ടിട്ട് ആകര്‍ഷണം കണ്ടിട്ട് ആര്‍ക്കെങ്കിലും ഇഷ്ടം തോന്നിയാല്‍ അതൊഴിവാക്കാന് വേണ്ടിയാണു ഇത്. എന്നാല്‍ മുടി മറച്ചു നടക്കുമ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്നും മറ്റുള്ളവര്‍ക്ക് തങ്ങളെ ഒഴിവാക്കിക്കൂടെയെന്നുമുള്ള സൂചന കൂടിയാണിത്. എന്നാല്‍ അടുത്തിടെ വളരെ മനോഹരമായ വിഗ്ഗുകള്‍ വെച്ച് ഈ ശിരോവസ്ത്രം സ്ത്രീകള്‍ ഒഴിവാക്കുകയാണ്. അതുകൊണ്ട് ചിലരുടെയെങ്കിലും കാണാന്‍ ഭംഗിയില്ലാത്ത മുടിമറച്ചു ഭംഗിയുള്ള വിഗ്ഗുകള്‍ വെച്ച് കൂടുതല്‍ ആകര്‍ഷകമായി നടന്നു ഈ നിയമത്തെ പരിഹസിക്കുകയാണ്. എന്നാല്‍ വിഗ്ഗുകള്‍ മിക്കപ്പോഴും കണ്ടു സ്ത്രീകള്‍ വിവാഹിതരാണെന്ന് കണ്ടു പുരുഷന്മാര് കൂടുതല്‍ അടുക്കാന്‍ പോകാറില്ല.
ഇതേപോലെ തന്നെ, മാന്യമായി പര്‍ദ്ദ ധരിച്ച സ്ത്രീകളെ നമ്മളെല്ലാം ബഹുമാനിക്കുകയെ ഉള്ളൂ. ആരും അവരെ ഉപദ്രവിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ശരീരത്തിന്റെ അളവും വളവും എടുത്തുകാട്ടുന്ന പര്‍ദ്ദ ധരിക്കുന്നവളെ കൂടുതല്‍ ആളുകള്‍ നോക്കുകയെ ഉള്ളൂ. ബഹുമാനം കൊടുക്കുകയല്ല വേണ്ടിവന്നാല്‍ കമന്റടിക്കാനും ആളുകള്‍ മടിക്കില്ലെന്ന് ചുരുക്കും. ഒരേ ഒരു ചോദ്യം മാത്രം... ഇങ്ങനെ ധരിക്കുന്നതിനതിനെക്കാള്‍ ഭേദം ഊരിക്കൂടെ..എന്തിനീ പ്രഹസനം.

Wednesday, September 8, 2010
240.എന്താ ഇവന്റെ കൈവെട്ടുന്നോ..?

ഏതു മതത്തിനെതിരെ പ്രവര്‍ത്തനം ഉണ്ടായാലും അതിനെ ചെറുക്കാനും പ്രതിരോധിക്കാനുമുള്ള അവകാശം ആ മതവിശ്വാസികള്‍ക്കുണ്ട്. പൊതുവേ ഇസ്ലാം വൈരികള്‍ എന്ന് പേരെടുത്ത ജൂതന്മാരെക്കാള്‍ ഇസ്ലാമിനെ വെറുക്കുന്ന ഒരു ഫിലോസെമിറ്റിക് രാഷ്ട്രീയക്കാരനെക്കുറിച്ചാണ് ഈ പോസ്റ്റ്.
ജൂതന്മാരോട് അനുഭവം കാട്ടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇസ്ലാമിനെ വെറുക്കുന്നവര്‍ ജൂതന്മാര് മാത്രമല്ല. ഏതൊക്കെയെന്നു പേരെടുത്തു പറയുന്നില്ലെങ്കിലും ഒന്നോ ഒന്നിലധികമോ മതങ്ങള്‍ തന്നെയുണ്ട്. എന്നാല്‍ പി.വി.വി. എന്ന പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവായ ഗീര്‍ട്ട് വില്‍ഡ്രസ് ഇസ്ലാമിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ശത്രു വന്നു വേണമെങ്കില്‍ പറയാം. ഒരുത്തന് അല്ലെങ്കില്‍ ഒരു രാഷ്ട്രീയക്കാരന് തങ്ങളെ വെറുത്താല്‍ തേങ്ങാക്കുല എന്നുപറയാന്‍ വരട്ടെ, നെതര്‍ലന്‍ഡ്സിലെ മിക്ക രാഷ്ട്രീയക്കാരും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയ കക്ഷിയെ കൂടാതെ ഇപ്പോള്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. ഒരുപക്ഷെ ചിലപ്പോള്‍ പ്രധാനമന്ത്രി ആയെന്നും വന്നേക്കാം.. വന്നാല്‍ ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് പറയുന്നതിന് മുമ്പേ എന്താണ് ഇഷ്ടന് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും നോക്കുക.
ഇപ്പോള്‍ രാജ്യത്തുള്ള മുസ്ലീം ജനസംഖ്യയില്‍ പൌരത്വം ഇല്ലാത്തവര്‍ക്ക് പൌരത്വം കൊടുക്കാതിരിക്കുക.
പര്‍ദ്ദ/ബുര്‍ഖ അണിയുന്നതില്‍ വിലക്കെര്‍പ്പെടുത്തുക.
ഇനി അണിഞ്ഞേ പറ്റൂ എങ്കില്‍ അതിനു വന്‍കരം (ഏകദേശം ആയിരം യൂറോ) ഏര്‍പ്പെടുത്തുക.
രാജ്യത്തെ ഇസ്ലാം മതപഠന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക.
ഇസ്ലാം പള്ളികള്‍ കര്‍ശന നിരീക്ഷണത്തില്‍ ആക്കുക.
പുതുതായി ഒരു മുസ്ലീം പള്ളികളും തുറക്കാന്‍ സമ്മതിക്കാതിരിക്കുക.
ഇസ്ലാം രാജ്യത്ത് നിന്ന് സന്ദര്‍ശന വിസ കടുത്ത നിയന്ത്രണത്തില്‍ മാത്രം നല്‍കുക.
ഇസ്ലാം രാജ്യത്ത് നിന്നുള്ള കുടിയേറ്റം നിയമം മൂലം നിരോധിക്കുക.
ഇതില്‍ ഇസ്ലാം രാജ്യത്ത് നിന്നുള്ളതിനു വീണ്ടും ഒരു വ്യവസ്ഥയുണ്ട്. പാകിസ്ഥാനെപ്പോലെയുള്ള ഭൂരിപക്ഷ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന ഇതര മതക്കാരെയും നിയന്ത്രിക്കണം എന്നാണു പുള്ളിയുടെ ആവശ്യം. കാരണം മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ ഒരു സൌരഭ്യം എന്നാണല്ലോ കവി വചനം.. അല്ലാ ഈ കവിത ഡച്ച് ഭാഷയിലും ഉണ്ടോ.. ആദ്യമൊക്കെ ഈ വേന്ദ്രന്റെ വാക്കുകള്‍ക്ക് ആര് വിലകൊടുക്കും എന്നായിരുന്നു സംശയം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നെതര്‍ലന്‍ഡിലെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ഇയാള്‍ക്ക് കഴിഞ്ഞു എന്നതാണ് സത്യം.
ഇദ്ദേഹം ഒരു റോമന്‍ കത്തോലിക്കനായി ജനിച്ചു എങ്കിലും ഇപ്പോള്‍ നിരീശ്വരവാദിയാണ്. നിരീശ്വരവാദികള്‍ ഇസ്ലാം വിശ്വാസികളെക്കാള്‍ നല്ലവരാണ് എന്നാണ് പുള്ളിയുടെ ഭാഷ്യം. ജബ്ബാര്‍ മാഷുടെ ഫ്രണ്ട് ആണോ ആവോ..? എന്തായാലും ഇസ്രായേലില്‍ രണ്ടുവര്‍ഷം താമസിച്ചിട്ടുള്ള വില്‍ഡ്രെസ് നാല്‍പ്പതിലേറെ തവണ ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിശാലമായ യൂറോപ്പ് സൌഹൃദവും ഒപ്പം ഇസ്ലാംരഹിത യൂറോപ്പുമാണ് ആശാന്റെ സ്വപ്നം. ഇതിനിടയില്‍ നിരവധിതവണ വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്. ഇനി വധിക്കാന്‍ ശ്രമിച്ചത് ആരെന്നു പറയുന്നില്ല.
ഇതിനിടയില്‍ ഇസ്ലാമിനെ ആക്ഷേപിച്ചു നിര്‍മ്മിച്ച സിനിമയുടെ പേരില്‍ ബ്രിട്ടനില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. എന്നമാത്രമല്ല ബ്രിട്ടന് സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി. എന്നാല്‍ വിലക്ക് പോയതോടെ സിനിമാപ്പെട്ടിയും തൂക്കി ആശാന് ബ്രിട്ടനില്‍ എത്തി സമാന ചിന്താഗതിക്കാരുടെ ഇടയില്‍ പ്രദര്‍ശനവും നടത്തി.
ഇയാളെക്കുറിച്ച് ക്രിസ്ത്യന്‍ മത പ്രചാരകര്‍ നിര്‍മ്മിച്ച സിനിമയും ഹിറ്റാണ്. എന്തായാലും യൂറോപ്പില്‍ മുസ്ലീങ്ങങ്ങളുടെ ഏറ്റവും വല്യ ശത്രു ഇയാള്‍ തന്നെ. ഇടയ്ക്കിടെ മാത്രമല്ല എന്നും മുഹമ്മദ് നബിയേയും ഖുര്‍ ആനെയും വിമര്‍ശിക്കുന്ന വില്‍ഡ്രെസ് ഹിറ്റ്ലറുടെ മെയിന്‍ കേംഫ് എന്ന ആത്മകഥയും ഖുര്‍ ആനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നുപോലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഖുര്‍ ആനെ ഒരു മോശപ്പെട്ട പുസ്തകമെന്നു പോലും പ്രസംഗിക്കുന്ന പതിവ് വില്‍ഡ്രെസ്സിനുണ്ട്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റെര് ആക്രമണത്തിനും, ബ്രിട്ടനിലെ സബ്വേ ബോംബ് ആക്രമണത്തിനു ശേഷവും ഈ രണ്ടു രാജ്യത്തും ഉണ്ടായ ഇസ്ലാം വിരോധം വില്‍ഡ്രെസ്സിനു ആ നാട്ടിലും ആരാധകര്‍ ഉണ്ടാക്കി കൊടുത്തു.
വില്‍ഡ്രസ്സ് ഒരു മത പ്രചാരകന് അല്ല. ഒപ്പം മത പ്രവര്‍ത്തകനും. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനും ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനും ആകയാല്‍ അധികാരത്തില്‍ വന്നാല്‍ പറഞ്ഞെതെല്ലാം പ്രവര്‍ത്തിച്ചെന്നും വരാം. ഇസ്ലാം വിരോധികളുടെ മൌന പിന്തുണയുള്ള ഇയാള്‍ ഒരുപക്ഷെ നെതര്‍ലന്‍ഡിലെ സാമൂഹിക സ്ഥിതി തന്നെ മാറ്റിയെന്നും വരാം. ഇസ്ലാം വിശ്വാസികള്‍ ഇന്ന് വില്‍ഡ്രസ്സ് പ്രധാന മന്ത്രിയാകുമെന്ന് ചിന്തിക്കുന്നത് ഒരു പേടിയോടെയാണ്. ഒരുപക്ഷെ പ്രധാനമന്ത്രി ആയാല്‍ ഇസ്ലാം മത വിശ്വാസകളുടെ നെതര്‍ലണ്ടിലെ വാസം മാത്രമല്ല ജീവിതം തന്നെ ബുദ്ധിമുട്ടാകും. രാജ്ഞിയ്ക്കു അധികാരം കടലാസില്‍ മാത്രം ആയതുകൊണ്ട് രാജ്ഞി എന്തെങ്കിലും ചെയ്യും എന്ന് കരുതുക വയ്യ.
എന്തായാലും കടുത്ത വിരോധം സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. ചിലരൊക്കെ നിയമ നടപടികളും തുടങ്ങി കഴിഞ്ഞു. എന്നാല്‍ പൊതുധാരയില്‍ പ്രവര്‍ത്തിക്കുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍ ഉള്ള നാട്ടില്‍ എന്ത് നടക്കും എന്ന് കണ്ടറിയണം.
Labels:
മതം
Subscribe to:
Posts (Atom)