ഗുപ്തരുടെ ബ്ലോഗ് (ഇദെന്തെ) വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് ഇടണമെന്ന് തന്നെ തീരുമാനിച്ചത്. വര്‍ക്കേഴ്സ് ഫോറത്തിലും ഗുപ്തരുടെ ബ്ലോഗിലും വന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് ഇതില്‍ പോസ്റ്റുന്നത്. ആവര്‍ത്തന വിരസത പരമാവധി ഒഴിവാക്കുകയെന്നൊരു ലക്ഷ്യവുമുണ്ട്.പലരും കരുതുന്നതുപോലെ ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തില്‍ നിന്ന് സിലോണിലേക്ക് കുടിയേറിയ തമിഴര്‍ അന്യരാജ്യത്ത് ഒരു സ്വയംഭരണാധികാരമുള്ള രാജ്യത്തിനായി സായുധ സമരം നടത്തുന്നതിലെ ഔചിത്യം എന്തെന്ന് ആലോചിച്ചു തല പുണ്ണാക്കുന്നതിന് മുമ്പേ ചില ചരിത്ര വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്.
സിലോണില്‍ അല്ലെങ്കില്‍ ശ്രീലങ്കയില്‍ തമിഴ് ജനത കുടിയേറിയത് ബ്രിട്ടീഷ്ഭരണകാലത്തല്ല. ഭാരതവും സിലോണും എല്ലാം ബ്രിട്ടന് കൊളനിയാക്കുന്നതിനു വളരെ മുമ്പേ തമിഴരുടെ കുടിയേറ്റം നടന്നിരുന്നുവേന്നതിനു തെളിവുകളുണ്ട്. ഈ കുടിയേറ്റത്തിന് പ്രധാനമായും പല കാരണങ്ങളുണ്ട്. ഒന്ന് തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരവുമായി ശ്രീലങ്കയിലെ ജാഫ്നയിലേക്കുള്ള ദൂരം കേവലം നാല്പതു കിലോമീറ്റര്‍ മാത്രം തന്നെയുമല്ല രാജഭരണ കാലത്ത് ഇന്നത്തെ പോലെ വിസപ്രശ്നങ്ങള്‍ അത്ര സങ്കീര്ണ്ണവുമല്ലായിരുന്നു.
985 - 1014 AD കാലയളവില്‍ ഭാരതത്തിലെ പ്രബല രാജവംശമായിരുന്ന രാജ രാജാ ചോളന് തന്റെ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയുടെ പരിധി കൂട്ടാന്‍ നടത്തിയ യുദ്ധത്തില്‍ ചേര രാജവംശവും പാണ്ട്യ രാജ്യവംശവും പരാജയപ്പെടുത്തി അതിനോട് കൂടി ശ്രീലങ്കയും പരാജയപ്പെടുത്തുകയും തന്റെ രാജ്യ പരിധിയില്‍ പെടുത്തുകയും ചെയ്തെന്നു ചരിത്രം. എന്നാല്‍ രാജ രാജ ചോളനും പുത്രന് രാജേന്ദ്ര ചോളനും ശ്രീലങ്ക മുഴുവനല്ല മറിച്ച് ശ്രീലങ്കയുടെ കിഴക്കന്‍, വടക്കന്‍ പ്രവിശ്യകള്‍ മാത്രമേ കീഴടക്കിയിരുന്നുള്ളൂവെന്നും വാദമുണ്ട്. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷമുള്ള കിഴക്കന്‍ പ്രവിശ്യയായ ട്രിങ്കോമാലിയും വടക്ക് ജാഫ്നയും ഇതിനു കാരണമായി പറയുന്നു.അതെന്തുതന്നെയായാലും ചോളന്മാരുടെ കാലത്ത് ശ്രീലങ്ക ഭാഗികമായെങ്കിലും കീഴടക്കിയെന്നത് ചരിത്രകാരന്മാര് അംഗീകരിക്കുന്നുണ്ട്.
അതുപോലെ പറങ്കികള്‍ (AD 1505) ശ്രീലങ്ക കീഴ്പെടുത്തിയപ്പോള്‍ ശ്രീലങ്കയുടെ വടക്ക് കിഴക്ക് ഭാഗങ്ങള്‍ തമിഴ് ഭാഷ സംസാരിക്കുന്നവരുടെ പ്രവശ്യകള്‍ ആയിരുന്നെന്നു ചരിത്രം.അതേപോലെ പറങ്കികള്‍ക്ക് ശേഷം ഡച്ച്കാര്‍ (AD1658) ലങ്ക ഭരിച്ചപ്പോള്‍ പറങ്കികളെ പോലെ ശ്രീലങ്കയെ രണ്ടു രാജ്യമെന്നതുപോലെ തന്നെ കരുതിയാണ് ഭരിച്ചത്. ഇതിന്റെ ആധികാരിക തെളിവ് പിന്നീട് ഡച്ച്കാര്‍ക്ക് ശേഷം വന്ന ബ്രിട്ടീഷ്കാരുടെ (ബ്രിട്ടീഷ് ഭരണം 1796 മുതല്‍ 1948 വരെ ആയിരുന്നു.) കൊളോണിയല്‍ സെക്രട്ടറി സര് ഹ്യൂ ക്ലിഹോന് 1799 ജൂണില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിയ കത്തില്‍ പുരാതന കാലം മുതല്ക്കേ ഈ പ്രദേശം അതായതു സിലോണ്‍ അഥവാ ശ്രീലങ്ക രണ്ടു പ്രദേശങ്ങളായി വിഭജിച്ചിരുന്നുവെന്നും തെക്കും പടിഞ്ഞാറും സിംഹളീസും വടക്കും കിഴക്കും മലബാറികളും( തമിഴര്‍) കൈവശം വച്ചിരിക്കുകയായിരുന്നെന്നും ഇത് രണ്ടു രാജ്യം തന്നെയാണെന്നും അവരുടെ ഭാഷയും സംസ്കാരവും രണ്ടാണെന്നും എഴുതിയിരുന്നു.(" Two different nations from a very ancient period have divided between them the possession of the Island. First the Sinhalese, inhabiting the interior of the country in its Southern and Western parts, and secondly the Malabars (Tamils) who possess the Northern and Eastern Districts. These two nations differ entirely in their religion, language and manners")
എന്നാല്‍ ഭരണ സ്വാതന്ത്ര്യത്തെ കരുതി അവര്‍ രണ്ടു പ്രദേശത്തെയും ഒന്നായി ഭരിച്ചുവേന്നത് പിന്നീട് വന്ന ഭരണപരിഷ്കാരം.ഈ രണ്ടു പ്രദേശങ്ങളെയും ഒന്നിപ്പിച്ചത് കേവലം ഭരണ സൌകര്യത്തിനു വേണ്ടി മാത്രമല്ല മറിച്ച് എപ്പോഴെങ്കിലും സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ ഭിന്നിപ്പിച്ചു ഭരിപ്പിക്കുന്ന പതിവ് ശൈലി പോലെ ഒരിക്കലും ഉണങ്ങാതെ നീറി നീറി കിടക്കുന്ന ഒരു ഭിന്നിപ്പിനു വേണ്ടിയായിരുന്നെന്നും സംശയിക്കേണ്ടി വരും.സ്വാതന്ത്ര്യം നേടിയ ശ്രീലങ്ക നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ത ചൊരിച്ചിലിന്റെ ദാരുണമായ ദൃശ്യങ്ങളായിരുന്നു. പത്തു ലക്ഷത്തിലേറെ വരുന്ന തമിഴരെ പൌരന്മാരായി അംഗീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ ഒരുക്കമല്ലായിരുന്നു. അതിനു ശേഷം തമിഴ് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ സിംഹളന്മാരെ കുടിയിരുത്താന്‍ തുടങ്ങിയതോടു കൂടി പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായി എന്നുവേണം പറയാന്‍.
പിന്നീട് വന്ന ഭരിഷ്കാരങ്ങള് കൂടുതല്‍ തമിഴരെ രണ്ടാം കിടക്കാരാക്കുകയും ഒപ്പം അവരെ ഒതുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ആയി മാറുകയും ചെയ്തു.സര്‍ക്കാര്‍ പരോക്ഷ സഹായത്തോടെയുള്ള തമിഴന്മാര്ക്ക് നേരെയുള്ള ആക്രമണങ്ങളും ഈ കാലയളവില്‍ തുടങ്ങി.
1956 ല്‍ സിംഹളീസ് ശ്രീലങ്കയുടെ ഒദ്യോഗിക ഭാഷയാക്കി.അതേപോലെ ശ്രീലങ്കന്‍ യൂണിവേഴ്സിറ്റിയില്‍ തമിഴന്മാരെ ഒതുക്കാന്‍ 1970 ല്‍ തമിഴന്മാര്ക്ക് മുപ്പതു ശതമാനം കൂടുതല്‍ മാര്‍ക്ക് വേണമെന്ന നിയമം വന്നതോട് കൂടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി.പിന്നീട് 1972 ല്‍ സിലോണിന്റെ പേര് ശ്രീലങ്കയേന്നാക്കുകയും ബുദ്ധമതം രാജ്യത്തെ ഔദ്യോഗിക ഭാഷയക്കുകയും ചെയ്തു.അതുപോലെ ശ്രീലങ്കയെ റിപബ്ലിക് ആക്കി പ്രഖ്യാപിക്കുകയും ചെയ്തു.
ഇങ്ങനെ സിംഹള ഒണ്‍ലി ആക്ട് വളരെ സമാധാനമായി നേരിട്ട ശ്രീലങ്കന്‍ തമിഴരുടെ പ്രതികരണ രീതി 1976 വരെ മാത്രമേ നീണ്ടുള്ളൂ.അതിനു ശേഷമാണ് ശ്രീലങ്കയുടെ ചരിത്രം മാറ്റി മരിച്ച എല്‍.ടി.ടി.ഇ.പിറവി എടുത്തത്.രണ്ടു വര്‍ഷം മുമ്പ് തമിള്‍ ന്യൂ ടൈഗര്‍ എന്നാ സംഘടന രണ്ടു വര്‍ഷം കഴിഞ്ഞു എല്‍.ടി.ടി.ഇ.എന്നാ പേരില്‍ പേര് മാറ്റം ചെയ്യപ്പെട്ടതോടെ ശ്രീലങ്കയുടെ ചരിത്രം വേറൊന്നായി മാറുകയായിരുന്നു.
ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തമിഴരോടുള്ള നിഷേധാത്മക സമീപനം സായുധമായി നേരിടാന്‍ ഒരുങ്ങിയുള്ള വേലുപ്പിള്ള പ്രഭാകരന്റെ ദൃഡനിശ്ചയം ലോകം കണ്ടതിലേറ്റവും മികവുള്ള ഒരു വിപ്ലവ പ്രസ്ഥാനം രൂപം കൊള്ളാന്‍ സഹായിചെങ്കിലും പിന്നീട് വിപ്ലവപ്രസ്ഥാനം ഒരു തീവ്രവാദ സമീപനം കൈക്കൊള്ളുകയായിരുന്നു.പിന്നീടുണ്ടായ രക്ത ചോരിച്ചില്‍ ഒഴിവാക്കാന്‍ ഭാരതം 1985 ല്‍ ഇടപെട്ടെങ്കിലും ശ്രീലങ്കയിലെ തമിഴരെ പൌരന്മാരായി അംഗീകരിക്കാനോ തമിഴര്‍ക്കു സ്വയം ഭരണാധികാരമുള്ള പ്രവിശ്യ നല്‍കാനോ ഒന്നും ശ്രീലങ്ക കൂട്ടാക്കിയില്ല.അങ്ങനെ പകുതി വഴിയില്‍ തന്നെ ആ സന്ധി സംഭാഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു.
അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ മുക്കാല്‍ ലക്ഷം മനുഷ്യര്‍ മരിച്ചു വീണതില്‍ വളരെ നാമമാത്രമായ സംഖ്യാ മാത്രമേ സിംഹളന്മാരുടെതായിട്ടുള്ളൂ.എന്നാല്‍ ചാവേര്‍ ആക്രമണം വഴി മരിക്കുന്ന സിംഹള നേതാക്കന്മാരുടെ ചരിത്രങ്ങള്‍ ലോകത്തിനു മുമ്പില്‍ എല്‍.ടി.ടി.യുടെ ക്രൂരമായ മുഖത്തെ കൂടുതല്‍ ക്രൂരമായി ചിത്രീകരിച്ചു കാണിക്കാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞുവെന്നതും ചരിത്രം. പക്ഷെ 1976 ല്‍ തുടങ്ങിയ പ്രസ്ഥാനത്തെ 1992 വരെ ഇന്ത്യ ഭീകരന്മാരുടെ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല എന്നതുകൊണ്ട് തന്നെ ഇന്ത്യ എല്‍.ടി.ടി.യെ. ഭീകരന്മാരായി കണ്ടിരുന്നില്ല എന്ന് തന്നെ വേണം കരുതാന്‍.എന്നാല്‍ രാജിവ് ഗാന്ധിയുടെ കൊലപാതക ശേഷം എല്‍.ടി.ടി.യോടുള്ള ഭാരതത്തിന്റെ സമീപനം മാറി.1992ല്‍ ഭാരതം എല്‍.ടി.ടി.യെ.ഒരു തീവ്രവാദ സംഘടന യായി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഇന്ന് ലോകത്തെ എല്‍.ടി.ടി.യെ. തീവ്രവാദി സംഘടന യായി പ്രഖ്യാപിച്ച മിക്ക രാജ്യങ്ങളും 2000 നു ശേഷമാണ് അത് നടത്തിയത്.
എല്‍.ടി.ടി.ഇ. ഒരു തീവ്രവാദി സംഘടന ആണെങ്കില്‍ പോലും ഭരണ സംവിധാനഘടന ഒരു സ്വയം ഭരണാധികാര രാജ്യത്തെപോലെ തന്നെയായിരുന്നു. മിലിട്ടറിവിഭാഗം തങ്ങളുടെ സൈനികാവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം എല്‍.ടി.ടി.യുടെ. നാവായിരുന്നു. എല്‍.ടി.ടി.ഇ. നിയന്ത്രിത പ്രവിശ്യകളില്‍ എങ്ങനെ ഭരിക്കണം എന്ന് നിയന്ത്രിക്കണമെന്ന് തീരുമാനിക്കുന്നത് ഇവരായിരുന്നു.അതേപോലെ യൂറോപ്പില്‍ പ്രധാനമായും തമ്പടിച്ചിരുന്ന ഫണ്ട് റയിസിംഗ് വിഭാഗം പക്ഷെ ലോകമെമ്പാടുമുള്ള തമിഴരുടെ തമിഴ്മക്കള്‍ സ്നേഹം മുതലാക്കി പണം ലങ്കയിലെക്കൊഴുക്കുന്നതില്‍ വിജയിച്ചു. കര,വ്യോമ, നാവിക സേനകള്‍ ഉള്ള ലോകത്തെ ഏക തീവ്രവാദി സംഘടന ആണ് എല്‍.ടി.ടി.ഇ. അതോനോടൊപ്പം ചാരസംഘടനയും കരിമ്പുലികളും കൂടുമ്പോള്‍ പുലികൂട്ടം പൂര്‍ണ്ണം.
2005ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിയമജ്ഞനായ പക്ഷെ തീവ്രസിംഹളവാദിയായ മഹിന്ദ്ര രാജപക്ഷെ നല്കിയ വാഗ്ദാനങ്ങള്‍ ഒരിക്കലും തമിള്പ്രവിശ്യയെ ഒരു സ്വയം ഭരണാധികാരമുള്ള രാജ്യമാക്കിലെന്നും, ഇക്കാര്യത്തില്‍ ഒരു ഫെഡറല്‍ സൊല്യൂഷന് കൊടുക്കില്ലെന്നും ഒപ്പം ഇത് ശ്രീലങ്കയുടെ അഭ്യന്തര കാര്യമാണെന്നും അതില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നുമാണ്.രാജപക്ഷെ പ്രസിഡന്റ് ആയപ്പോള്‍ തന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റി തുടങ്ങി.ഒപ്പം തമിഴര്‍ക്കെതിരെ അഴിച്ചു വിട്ട നേരിട്ടും പരോക്ഷമായിട്ടുമുള്ള ആക്രമണങ്ങളും. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഏവരേയും ഒതുക്കികൊണ്ട് കിരാതാമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയ രാജപക്ഷെ സര്‍ക്കാര്‍ തമിഴ്ജനത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സിംഹളനെന്നോ തമിഴനെന്നോ നോക്കാതെ വകവരുത്തി.സണ്‍ഡേ മിറര്‍ എന്നാ പത്രത്തിന്റെ എഡിറ്റര്‍ ലസാന്തേ വിക്രമതുംഗേ പോലെയുള്ളവര്‍ വധിക്കപ്പെട്ടു. ലസാന്തേ സിംഹളനായിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ക്രൂരമായ മനുഷ്യാവകാശ ധ്വസനത്തെ പത്രത്തിലൂടെ പുറം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു.
സത്യസന്ധമായാലും സ്വതന്ത്ര പത്രപ്രവര്‍ത്തനം സര്‍ക്കാര്‍ താല്പര്യത്തിനെതിരെ വരരുതെന്ന ധാര്‍ഷ്ട്യം സ്വദേശ സ്വതന്ത്ര പത്രപവര്‍ത്തനം നടത്തുന്നതിനോ വിദേശ പത്രപ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ നടത്തുന്നതിനോ കഴിയില്ലെന്ന ഗതിയിലായി കാര്യങ്ങളുടെ പോക്ക്.ഉദയന്‍ തുടര്‍ ഒളി തുടങ്ങിയ തമിഴ് പത്രത്തിലെ പത്രപ്രവര്‍ത്തകരെ നിരന്തരം വേട്ടയാടി. ധാരാളം പേര് അജ്ഞാതരുടെ വെടിയേറ്റു വീണു. പത്രമോഫീസില്‍ നേരിട്ടുള്ള ആക്രമണങ്ങളും നിരവധി തവണ നടന്നു.
അതേപോലെ പുതുതായി പുലിനിയന്ത്രണത്തില് നിന്നും മാറ്റിപാര്‍പ്പിച്ച തമിഴരെ പുതിയ വാസസ്ഥലങ്ങളില്‍ ഏറെ വലിയ ജയിലിലെന്നപോലെയാണ് താമസിപ്പിച്ചിരിക്കുന്നത്.ഏറെ നിയന്ത്രണങ്ങളും നിയമങ്ങളും ഉള്ള ഇവരെ പത്രപ്രവര്‍ത്തകരെയോ മീഡിയയെ കാണുന്നതില്‍ പോലും ഏറെ നിയന്ത്രണങ്ങള്‍ ഉണ്ട്.ഫലത്തില്‍ ഒരു തുറന്ന ജയില്‍ എന്നുതന്നെ പറയാം.ഇതിനു കാരണമായി പറയുന്നത് ഇതൊരു തമിഴനെയും ഒരു പുലിയായോ പുലി അനുഭാവിയയോ കാണേണ്ടി വരുമെന്നാണ് അവരുടെ വാദം.
മതത്തില്‍ എങ്ങനെ രാഷ്ട്രീയം കലര്‍ത്താമെന്നും എങ്ങനെ മത തീവ്രവാദം ഭരണപക്ഷത്തിന് അനുകൂലമായി ഉപയോഗിക്കാമെന്നതും ശ്രീലങ്കയില്‍ കണ്ടു. ബുദ്ധം ശരണം ഗഛാമി,സംഘം ശരണം ഗഛാമി,ധര്‍മ്മം ശരണം ഗഛാമി എന്ന് ഓതി നടന്ന അഹിംസാവാദികളായ ബുദ്ധ ഭിക്ഷുക്കള്‍ എക്സ്ട്രീമിസ്റ്റ് ബുദ്ധിസ്റ്റ് മോങ്ക് പാര്‍ട്ടി (ജെ .എച്ച്.യൂ) പുലികളും സര്‍ക്കാരുമായുള്ള സന്ധി സംഭാഷണങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കുന്ന നോര്‍വേയ്ക്കെതിരെയും പുലികള്‍ക്കെതിരെയും തെരുവില്‍ ഇറങ്ങി. ശ്രീലങ്ക ഒരു ബുദ്ധിസ്റ്റ് രാഷ്ട്രമാണെന്ന് ഉള്ളതാണ് അവരുടെ ഇത്തരം തീരുമാനത്തിന് കാരണം. പക്ഷെ ഇത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും കൂടിയുള്ള ശ്രീലങ്കന്‍ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണണം.
ഒരു ജനത ഒരു മതം മാത്രമെന്നുള്ള കാഴ്ചപാടും തീരുമാനവും മത സ്പര്‍ദ്ധ വളര്‍ത്താനും മാത്രമെ ഉതകൂ. കാരണം ഇത്തരം ഒരു കാഴ്ചപ്പാടോട് കൂടി എടുത്ത ഒരു തീരുമാനമായിരുന്നു പുലിത്തലവന് പ്രഭാകരനെ ലോകത്തിനു മുന്പില് ഒരു മനുഷ്യാവകാശ ധ്വംസകന് എന്നാ പട്ടം ചാര്‍ത്തി കൊടുത്തത്.
പുലി മേഖല പ്രധാനമായും തമിഴ് ഹിന്ദുക്കളുടെതാണ്.പക്ഷെ അവിടെ ഉണ്ടായിരുന്ന ഏകദേശം ഒരു ലക്ഷത്തോളം വരുന്ന മുസ്ലിങ്ങള്‍ പുലികളുടെ ആദര്‍ശത്തോട് കാട്ടിയവിരോധം ഒടുവില്‍ പുലികളുടെ മണ്ണില്‍ നിന്നും മുസ്ലിങ്ങളുടെ പുറത്താക്കലില്‍ കലാശിപ്പിച്ചു. പതിനൊന്നു തവണ നടത്തിയ പുലി ആക്രമണങ്ങളില്‍ നിരവധി മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു.ബാക്കിയുണ്ടായിരുന്നവരുടെ വീടുകള്‍ കൊള്ളയടിക്കുകയും മുസ്ലിങ്ങള്‍ പുലിമേഖലയില്‍ നിന്നും പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ശ്രീലങ്കന്‍ മുസ്ലിം കോണ്‍ക്രസ്സ് പാര്‍ട്ടി രൂപപ്പെട്ടപ്പോള്‍ തന്നെ പുലികളോട് ചെരില്ലയെന്നും എപ്പോഴെങ്കിലും പുലികള്‍ സ്വയം ഭരണ സൌകര്യമുള്ള രാജ്യം കൈവശപ്പെടുത്തിയാല്‍ അതില്‍ തന്നെ സ്വയം ഭരണം ഉള്ള ഒരു മുസ്ലിം സ്റ്റേറ്റ് നേടാമെന്നുമായിരുന്നു അവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇവര്‍ ഇരുവരെയും തമ്മില്‍ പൊരുതിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും ബുദ്ധി പ്രവര്‍ത്തിച്ചു. പക്ഷെ ഇത് കണ്ടറിഞ്ഞ പുലിത്തലവന് മുസ്ലിങ്ങളെ കാലുറപ്പിക്കുന്നതിന് മുമ്പേ നാടുകടത്തിക്കാന്‍ നിര്ബദ്ധിതനാക്കുകയായിരുന്നു.
പുലി പ്രശ്നത്തില്‍ അറബ് രാജ്യങ്ങളുടെയോ ലോക രാജ്യങ്ങളുടെയോ എന്തിനു ഇന്ത്യയിലെ തന്നെ എല്ലാവരുടെയും പിന്തുണ കിട്ടാതിരിക്കാന്‍ ഇത് കാരണമായെന്ന് തിരിച്ചറിഞ്ഞ പ്രഭാകരന് പക്ഷെ തന്റെ ഈ മുസ്ലിം വിരുദ്ധ നിലപാട് തെറ്റായിരുന്നുവെന്നും അതില്‍ ഖേദമുണ്ടെന്നും അറിയിച്ചു രണ്ടായിരത്തില്‍ നടത്തിയ പ്രസ്താവന പക്ഷെ വേണ്ട ഗുണം ചെയ്തില്ല.രണ്ടായിരത്തിന് ശേഷം നിരവധി രാജ്യങ്ങള്‍ പുലികളെ തീവ്രവാദികളായി പ്രഖ്യാപിക്കുകയും ചെയ്തു.
രണ്ടായിരത്തി ആരു ഓഗസ്റ്റ് പതിനാലിന് മുല്ലത്തീവില്‍ നടന്ന വ്യോമാക്രമണത്തില്‍ 67 പെണ്‍കുട്ടികളും 7 അധ്യാപികമാരും കൊല്ലപെടുകയുണ്ടായി.നൂറ്റി മുപ്പതു പേര് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പക്ഷെ ഈ ആക്രമണത്തില്‍ ഭാവി പുലികളെ കൊല്ലാന്‍ സഹായിച്ചു വെന്ന വിവാദപ്രസ്താവനകള്‍ ശ്രീ ലങ്കന്‍ ഭാഗത്തുനിന്നുണ്ടായി.
തമിഴ് ഗ്രാമമായ വെങ്കലയില്‍ നടന്ന അരുംകൊലകള്‍, ബലാല്സംഗങ്ങള് എല്ലാം തുടര്‍ക്കഥകള്‍ മാത്രമായി. പുറം ലോകത്തെ അറിയിക്കാനുള്ള ശ്രമങ്ങള്‍ തടയുകയോ ഇല്ലാതാക്കുകയോ ചെയ്യപ്പെട്ടു.സ്വയം ഭരണാധികാരം ഉള്ള എന്നാല്‍ രാജ്യത്തില്‍ തന്നെയുള്ള എന്നാ രീതിയിലോ അല്ലെങ്കില്‍ സ്വയം ഭരാണാധികാരം ഉള്ള രാജ്യമെന്ന രീതിയിലോ പ്രശ്നപരിഹാരം കാണാതെ ഇതൊരിക്കലും തീരില്ലയെന്നതാണ് സത്യം. ക്യാനഡയിലെ ക്യൂബെക്കിനെയോ അല്ലെങ്കില്‍ യൂകെ യിലെ വെയില്‍സ് , സ്കോട്ട്ലാന്‍ഡ് പോലെയോ സ്വയം ഭരണാധികാരം ഉള്ള എന്നാല്‍ ഫെഡറല്‍ സര്‍ക്കാരില്‍ അംഗമായ പ്രവിശ്യകളായി അധികാരം കൈമാറിയില്ലെങ്കില്‍ കൊല്ലപ്പെടുന്നത് ലക്ഷകണക്കിന് പാവം ജനങ്ങളായിരിക്കും.പക്ഷെ ലോകത്തെ മറ്റു രാജ്യങ്ങളെ പോലെ നമ്മള് വെറും കാഴ്ചക്കാരായി ഇരുന്നുകൂടാ. ശ്രീ ലങ്കയില്‍ കൊല്ലപ്പെടുന്നത് ഭാരതീയരാണ്. പക്ഷെ പാലസ്തീനിലെ ജനങ്ങള്‍ മരിക്കുമ്പോള്‍ കാണിക്കുന്ന വേദന സ്വന്തം രാജ്യത്തിലെ മക്കള്‍ വിദേശമണ്ണില്‍ കൊല്ലപ്പെടുമ്പോള്‍ കാണിക്കാത്ത "മനുഷ്യസ്നേഹികളെ " കാണുമ്പോള്‍ പുച്ഛം തോന്നുന്നു.കഷ്ടം.
തമിഴ് ലങ്കന്‍ യുദ്ധത്തിന്റെ ബാക്കി പത്രം.(60 വര്‍ഷം)
*ഏകദേശം ഒരു ലക്ഷം തമിഴര്‍ കൊല്ലപ്പെട്ടു.
*20000 കുട്ടികള്‍ അനാഥരായി.
*35000 സ്ത്രീകള്‍ വിധവകള്‍ ആയി.
*നൂറു കണക്കിന് സ്കൂളുകള്‍, പള്ളികള്‍, ആശുപത്രികള്‍, ഗ്രാമങ്ങള്‍, ജീവിതമാര്‍ഗ്ഗങ്ങള്‍, ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു.
*ആറു ലക്ഷം തമിഴര്‍ രാജ്യാന്തര അഭയാര്‍ഥികള്‍ ആയി.
*പത്തു ലക്ഷം തമിഴര്‍ രാജ്യം വിട്ടു.
എന്നിട്ടും തങ്ങള്‍ തമിഴരെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നില്ല എന്നാ ശ്രീലങ്കന്‍ സര്‍ക്കാര്‍ വാദം ആര് അംഗീകരിക്കും.?
Tuesday, March 31, 2009
Thursday, March 26, 2009
76.ടോറന്റുകള്‍
കമ്പ്യൂട്ടറും നെറ്റും ഉപയോഗിക്കുന്ന മിക്കവരും ടോറന്റ് (torrent) എന്നാ വാക്കിനോട് പരിചിതരാണെങ്കിലും എങ്ങനെ ടോറന്റ് ഉപയോഗിക്കണമെന്നും എന്താണ് ടോറന്റെന്നും അറിയാത്ത നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഈ പോസ്റ്റുമൂലം ചിലരെങ്കിലും അതിനെപറ്റി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്താല്‍ കൂതറതിരുമേനി ധന്യനായി.
ശക്തിയായ പ്രവാഹം കുത്തൊഴുക്ക് എന്നൊക്കെ അര്‍ഥം വരുന്ന ടോറന്റ് പിയര്‍ ടൂ പിയര്‍ ഫയല്‍ ഷെയറിംഗ് (peer to peer file sharing )സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്ന ഫയലുകളുടെ എക്സ്റ്റെന്ഷന് (file extension) ആണ്.
കൂടുതല്‍ വിശദീകരിക്കാതെ പറയാം. ഒരു ഫയല്‍ നമുക്ക് ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യണമെങ്കില്‍ അത് വീഡിയോ, ഓഡിയോ, ഡാറ്റാ തുടങ്ങി എന്തുമാവട്ടെ.ആദ്യം നെറ്റില്‍ ടോറന്റായി ലഭ്യമാക്കുന്ന സൈറ്റുകളില്‍ നോക്കുക.അവിടെ നിന്ന് പ്രസ്തുത ഫയലിന്റെ ടോറന്റ് ഡൌണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ഈ ടോറന്റുകളെ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര് അതായത് ക്ലയന്റുകളില്‍ ഓപ്പണ്‍ ചെയ്യുക. അത്തരം ഒന്നിനെ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ആ സോഫ്റ്റ്വെയര് ഫയലിന്റെ ഡൌണ്‍ലോഡ് ചെയ്തോളും.
കൂടുതല്‍ ടെക്നിക്കല്‍ ആയി വിശദീകരിക്കാത്തതിനു കാരണം എല്ലാവരും ഇത്രയും കാര്യം എളുപ്പമായി മനസ്സിലാക്കി കൊള്ളണമെന്നില്ല.അതുകൊണ്ട് തന്നെ വളരെ ലളിതമായും അതോടൊപ്പം ആര്‍ക്കും മനസ്സിലാവുന്നതും ചെയ്യുന്ന രീതിയില്‍ ലഭ്യമാക്കി കൊടുക്കുക എന്നതുമാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
ഇനി ഇതെങ്ങനെ നമുക്ക് ഉപയോഗപ്പെടുത്താമെന്ന് നോക്കാം.
ഉദാഹരണമായി കൂതറതിരുമേനി ഒരു ഇംഗ്ലീഷ് മൂവി കാണാന്‍ തീരുമാനിക്കുന്നുവെന്നു കരുതുക. ആദ്യം ഇതേപോലെ ടോറന്റ്കള് സേര്‍ച്ച് ചെയ്യാവുന്ന ഒരു സേര്‍ച്ച് എഞ്ചിനില്‍ (torrent search engine) മൂവിയുടെ പേര് സേര്‍ച്ച് ചെയ്യുന്നു. അതിനു ശേഷം അതില്‍ ക്ലിക്ക് ചെയ്തു ടോറന്റ് ഡൌണ്‍ലോഡ് ചെയ്യുന്നു.
വളരെ ചെറിയ ഒരു ഫയല്‍ ആയിരിക്കും ഈ ടോറന്റ്. അതായത് നാം ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിന്റെ (ഇവിടെ സിനിമയുടെ) മെറ്റഹെഡ്, മറ്റുവിവരങ്ങള്‍ ഉള്ള ഒരു ചെറിയ ഫയല്‍ ആണ് ഈ ടോറന്റ്.
ഇനി ഈ ടോറന്റ് ഡൌണ്‍ലോഡ് ആയാല്‍ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്വെയര് അതായത് നമ്മുടെ ടോരന്റിനെ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര് സിനിമയെ ഡൌണ്‍ലോഡ് ആക്കിക്കോളും.
ചിത്രങ്ങളില്‍ നോക്കുക.
ആദ്യം നമുക്കുവേണ്ട ഫയലിന്റെ ടോറന്റ് ഗൂഗിളിലോ ഒരു ടോറന്റ് സെര്‍ച്ച് എഞ്ചിന്ലോ സേര്‍ച്ച് ചെയ്യുക.
(searching movie name in either google.com or torrent search engine) ഇവിടെ കൂതറതിരുമേനി ടോറന്റ് സേര്‍ച്ച് എന്ജിന് ഉപയോഗിച്ചു. അതില്‍ നമുക്ക് വേണ്ട ഫയല്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ റിസള്‍ട്ടില്‍ നിന്നും നമുക്ക് ആവശ്യമായ ടോറന്റില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം രണ്ടില്‍ കിട്ടിയത് പോലെ ഒരു സ്ക്രീന്‍ കിട്ടും.

അതില്‍ ഡൌണ്‍ലോഡ് ദിസ് ടോറന്റ് എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ടോറന്റ് ഡൌണ്‍ലോഡ് ആയിക്കൊള്ളും.
(ടോറന്റ് ഡൌണ്‍ലോഡ് ആകുന്നു)
ഇനി ടോറന്റ് ഡൌണ്‍ലോഡ് ആയിക്കഴിഞ്ഞു അത് ഓപ്പണ്‍ ചെയ്താല്‍ നമ്മുടെ സോഫ്റ്റ്വെയര് ഓപ്പണ്‍ ആവുകയും അതോടൊപ്പം നമ്മുടെ നെറ്റിന്റെ സ്പീഡ് അനുസരിച്ച് ഫയല്‍ ഡൌണ്‍ലോഡ് (നമുക്ക് വേണ്ട ഫിലിം) ആവുകയും ചെയ്യും.
ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍
ടോറന്റിനോടൊപ്പം വൈറസുകളും വരുന്നത് സാധാരണമാണ്. നല്ല ആന്റി വൈറസ് ഉപയോഗിക്കുകയും ഒപ്പം അതിനെ വേണ്ട സമയത്ത് അപ്ഡേറ്റ് ചെയ്യുകയും വേണം.
പിയര്‍ ടൂ പിയര്‍ ടെക്നോളജി ഉപയോഗിച്ചു കോപ്പി റൈറ്റ് പ്രോട്ടെക്ടഡായ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് അതാതു രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് വേണം. എന്നാല്‍ കോപ്പിറൈറ്റ് ഫ്രീ ആയ ഫയലുകള്‍ക്ക് ഇത് ബാധകമല്ല.അതേപോലെ വല്ലവന്റെയും കോപ്പിറൈറ്റ് ഉള്ള വസ്തുക്കള്‍ (ഓര്‍ക്കുക കോപ്പിറൈറ്റ് ഉള്ള വസ്തുക്കള്‍. ചുമ്മാ ©എഴുതി വെച്ചാല്‍ പോരാ!!) എടുത്തിട്ടു കടപ്പാട് എന്ന് എന്ന് എഴുതിയാലും അത് നിയമം ലംഘിച്ചു എന്ന് മനസ്സിലാക്കുക.
അകെ ഇന്റര്‍നെറ്റില്‍ നടക്കുന്ന ഫയല്‍,ഡാറ്റ കൈമാറ്റങ്ങളില്‍ മൂന്നില്‍ ഒന്നും ബിറ്റ് ടോറന്റ് പ്രൊട്ടോക്കോള്‍ വഴിയാണെന്ന് മനസ്സിലാക്കുമ്പോള്‍ ഇതെത്ര ഗൌരവമുള്ളതാണെന്ന് ബോധ്യപ്പെടും.
(കടപ്പാട്: കൂതറ തിരുമേനിയുടെ പോസ്റ്റുകള്‍ സഹിക്കുന്ന വായനക്കാരോട് )

Tuesday, March 24, 2009
75.ഇനി നമ്മള്‍ക്ക് കൂതറയില്‍ ചാറ്റാം..
നമ്മുടെ ചിലരുടെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ചിലപ്പോഴൊക്കെ തെറിവിളിക്കാനും ചൊറിയാനും തോന്നാറുണ്ട്. ഈ ചൊറിച്ചില്‍ മാറ്റാന്‍ ആന്റി ഫംഗല്‍ ക്രീമുകളോ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ക്രീമുകളോ പുരട്ടിയാല്‍ പോരാ. ചിലര്‍ തെറിവിളിച്ചും ചിലര്‍ ക്രോധിച്ചും തങ്ങളുടെ ചൊറിച്ചില്‍ മാറ്റും. പക്ഷെ ചിലരാവട്ടെ തങ്ങളുടെ ഇമെയില്‍ ഐഡി തന്നിട്ട് വാ ചാറ്റാം എന്നൊക്കെ പറയും.
പക്ഷെ കൂതറ തിരുമേനി ചാറ്റുകയുമില്ല, ചീറ്റുകയുമില്ല. പിന്നെ കൂതറ തിരുമേനിയുടെ പ്രശ്നം ആളല്പ്പം പഴഞ്ചനാണ്. അതുകൊണ്ട് ഈ ചാറ്റ് ഹിക്മത്തില് വല്ല്യ പിടിയില്ല. പക്ഷെ കുട്ടികള്‍ ഊഞ്ഞാല് വേണമെന്ന് പറഞ്ഞാല്‍ കെട്ടി കൊടുക്കാന്‍ മടിയില്ലാത്തവനുമാണ്. അതുകൊണ്ട് കുട്ടികള്‍ക്ക് ചാറ്റ് ചെയ്യാന്‍ ഇവിടെ ഒരു ഊഞ്ഞാല് കെട്ടി കൊടുക്കുന്നു. അല്ല പിന്നല്ലാതെ.പണ്ട് മലയാളികള്‍ തെറി വിളിച്ചു പഠിച്ചത് പാരാചാറ്റില് ആണ്. ആ യന്ത്രം തന്നെ ഇവിടെ വയ്ക്കുന്നു.കൂതറ അവലോകനം വായിച്ചിട്ട് ആര്‍ക്കെങ്കിലും ചാറ്റാന്‍ തോന്നിയാല്‍ ചാറ്റാം.
പിന്നെ ഒരു കാര്യം പറയാം. ഇവിടെ കൂതറ തിരുമേനി ഒരിക്കലും ഒരു പേരിലും കാണില്ല. അതുകൊണ്ട് തന്നെ ഞാന്‍ ആണ് കൂതറ തിരുമേനി എന്ന് പറഞ്ഞു ചാറ്റിയാല്‍ അത് വെറും ചീറ്റിക്കല്‍ ആയിരിക്കും. അതിനു കൂതറ തിരുമേനി ഉത്തരവാദി ആയിരിക്കില്ല. കാരണം കൂതറ അവലോകനം എഴുതുന്ന കൂതറ തിരുമേനി ചാറ്റിംഗ് ഇഷ്ടമുള്ള ആളല്ല.
ഈ ഹിക്മത്ത് വേണ്ടിയവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ പേജില്‍ തന്നെ എമ്പേഡഡ് ആയോ അല്ലെങ്കില്‍ പോപ്പ് അപ്പ് ആയോ ചാറ്റ് ബ്ലോക്സ് വരുത്താന്‍ കഴിയും. അതില്‍ പോപ്പ് തന്നെ ഉപയോഗിക്കുക. എന്തിനാ നമ്മുടെ ബ്ലോഗിന്റെ നെഞ്ചത്ത് വല്ലവനെയും ചാറ്റ് ചെയ്യിക്കുന്നത്. അല്ലെ.
ക്ലിക്കി അകത്ത് ചെന്ന് ചാറ്റിനു പേര് കൊടുത്ത് ഷോമൈ കോഡ് ഞെക്കി പോപ്പ് അപ്പ് സെക്ഷന്‍ എടുത്ത് അതില്‍ നിന്നും കോഡ് എടുത്ത് നമ്മുടെ ബ്ലോഗ്ഗര്‍ ഡാഷ് നോക്കി അതില്‍ HTML/JAVA യുടെ ബട്ടണില്‍ ഇവനെ പേസ്റ്റ് ചെയ്യുക.അതായത് ആഡ് എ ഗാഡ്ജെറ്റില്‍ (ADD A GADGET) നിന്നും എച്ച്.ടി.എം.എല്‍./ജാവ (HTML/JAVA) ഗാഡ്ജെറ്റ് എടുത്ത് അതില്‍ പേസ്റ്റ് ചെയ്യുക.ഇനി സേവ് ചെയ്തു വെളിയില്‍ വന്നാല്‍ നമ്മുടെ ചാറ്റ് റെഡി.അപ്പോള്‍ തെറിവിളികള്‍ ഈ ചാറ്റില്‍ ആവാം അല്ലെ.
ഒന്നും കൂടി പറയാം. അതില്‍ ചാറ്റ് ചെയ്യാന്‍ കൂതറതിരുമേനി വരില്ല. കൂതറ തിരുമേനി എന്നാ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്താല്‍ അതിന്റെ ഉത്തരവാദി കൂതറതിരുമേനി അല്ല.
കൂതറ തിരുമേനി.

Saturday, March 21, 2009
74.ആര്‍ക്കാണ് മദനിയെ തീവ്രവാദിയായി കാണാന്‍ കൊതി.?
മദനിയെ പറ്റി കൂതറയില്‍ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഒരിക്കലും കരുതിയില്ല വീണ്ടും അദ്ധേഹത്തെ പറ്റി ഒരു പോസ്റ്റ് ഇടേണ്ടി വരുമെന്ന് കാരണം അബ്ദുല്‍ നാസര്‍ മ അദനി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖരായ നേതാക്കളില്‍ പെടുന്നുവെന്നു എല്ലാവരും കരുതുന്നില്ല. കൂതറയും കരുതുന്നില്ല. എന്നാല്‍ കടുകിനെ പര്‍വ്വതീകരിക്കുന്നത് പോലെ എഴുതി വലുതാക്കി കാണിക്കേണ്ട കാര്യവും മഅദനിയ്ക്കില്ല. കുറഞ്ഞപക്ഷം കേരളത്തിലെ ഒട്ടു മിക്ക ആളുകളും ആ പേര് കേട്ട് പരിചയമുള്ളവര്‍ തന്നെ."ബ്ലാ .... ബ്ലാ .." പറഞ്ഞു മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ അണികളെ നിര്‍ബന്ധിച്ച് കേള്‍വിക്കാരായി ഇരുത്തേണ്ട ഗതികേടും മദനിയ്ക്കില്ല.ഐസ്ക്രീമും ഫ്രൂട്ട് സലാഡും തിന്നും പേര് ദോഷം കേള്‍പ്പിച്ച വ്യക്തിയുമല്ല മദനി.
ലീഗ് വിട്ടുപോരുന്നവര്‍ എന്നും വിവര ദോഷികള്‍ എന്നും മണ്ടന്മാരെന്നും വേണമെങ്കില്‍ കാഫിറെന്നുംവരെ വരെ ചിലര്‍ കരുതുന്നു.കെ.ടി.ജലീല്‍ വരെ അങ്ങനെ മണ്ടന്മാര് എന്ന് കരുതിയവര്‍ ധാരാളം. മന്ദ ബുദ്ധികളെയും അമ്മമാര്‍ മിടുക്കന്മാരെന്ന് വിളിക്കുന്നത് കണ്ടിട്ടില്ലേ. പക്ഷെ കുട്ടികളുടെ ബുദ്ധി അമ്മമാര്‍ പറഞ്ഞല്ല നാട്ടുകാര്‍ പറഞ്ഞു വേണം തീരുമാനിക്കാന്‍. വാല്‍സല്യം കൊണ്ട് അന്ധയായ (ആ പദം ശരിയല്ല എങ്കിലും എഴുതാതിരിക്കാന്‍ നിര്‍വ്വാഹമില്ല) അമ്മ കുട്ടികളുടെ കുറവുകള്‍ കണ്ടില്ലയെന്ന് നടിക്കും. പക്ഷെ നാട്ടാരുടെ കണ്ണില്‍ ആ വാല്‍സല്യത്തിന്റെ കണ്ണാടി കാണില്ല. കെ.ടി.ജലീല്‍ കെട്ടി വെച്ച പണം കളഞ്ഞു രാഷ്ട്രീയം വിടുമെന്ന് കരുതിയവരുടെ വാ ജനങ്ങള്‍ കെട്ടിയപ്പോള്‍ ഇക്കാക്കമാര് ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നമട്ടില്‍ ഫ്രണ്ട് ലൈറ്റും കത്തിച്ചു ഗീയറും മാറി സ്റ്റേഷന് വിട്ടു.
ഇപ്പോള്‍ അതെ പോലെ മദനിയുടെ പുറകെയാണ് ഈ ഇക്കാക്കമാര്. ഒന്ന് ചോദിച്ചോട്ടെ കാല്‍ക്കീഴിലെ മണ്ണിലെ പച്ചനിറത്തില്‍ ചുവപ്പ് കലരുമെന്ന പേടിയാണോ ഇങ്ങനെയൊരു ലക്ഷ്യത്തിനു പിന്നില്‍.ജനാബ് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മദനി പുറത്തു വന്നപ്പോള്‍ പറഞ്ഞത് " മദനിയുടെ പ്രവര്‍ത്തന ശൈലി തീവ്രവാദം ആയിരുന്നെങ്കിലും ഒരാളെ വിചാരണ കൂടാതെ ഇത്രയും നീണ്ടകാലം തടവിലിട്ടതില്‍ വിഷമം ഉണ്ടെന്നും ജയില്‍ മോചിതനായതില്‍ സന്തോഷം ഉണ്ടെന്നുമാണ്" ഏതാണ്ട് ഇതുപോലെ തന്നെയുള്ള അഭിപ്രായമായിരുന്നു സ്വര്‍ഗ്ഗീയനായ സയദ് ഉമര്‍ ബാഫക്കി തങ്ങളുടെയും. അല്ല രണ്ടു വര്‍ഷം കൊണ്ട് ഈ മദനി വീണ്ടും അതീവ തീവ്രവാദി ആയെങ്കില്‍ അയാള്‍ എന്താ ചെയ്തത് എന്നൊന്ന് പറയാമോ." നീ ഒരു യതാര്‍ത്ഥ മുസൽമാനാണെങ്കില്‍, ചെയ്ത് കാര്യങ്ങള്‍ വിളിച്ച്പറഞ്ഞ് ധീരനായി മരണം എറ്റ്വാങ്ങുക. അല്ലാതെ, നിരീശ്വരവാദികളുടെ താവളത്തില്‍ ഇസ്ലാമിനെ തളച്ചിട്ട്, നിന്റെ തടിയൂരാം എന്നാണ് ചിന്തിക്കുന്നതെങ്കില്‍, അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ശാപം നിന്റെമേലുണ്ടായിരിക്കട്ടെ." ഇത് മഹാന്മാരായ ഇക്കാക്കമാരുടെ ബ്ലോഗില്‍ വന്ന വാചകങ്ങള്‍. എന്താ ഇക്കാക്കമാരെ നിങ്ങള്‍ ഹദീസും,ഖുര്‍ ആനും മൊത്തത്തില്‍ ലേലത്തില്‍ കൊണ്ട് നിയമവും,നീതിന്യായവും ഒക്കെ ഏറ്റെടുത്തോ.
അതോ ഇനി കേട്ടറിവ് വെച്ചുള്ള മത ബോധം കൊണ്ട് കത്തിയുമെടുത്തു "ഒസ്താ"മാരായി മദനിയുടെ മുടിയങ്ങു വടിച്ചു കളയാമെന്നു കരുതിയോ?മദനിയുടെ ജയില്‍ വിമോചന സമയത്ത് ശ്രീ.അച്ചുതാനന്ദന് പറഞ്ഞ ഒരു കാര്യം ഓര്‍മ്മയുണ്ട്. ഒരു പ്രശ്നത്തില്‍ ആവേശം കൊള്ളാതെ ചര്‍ച്ചയുടെയും സമാധത്തിന്റെയും പാതയില്‍ നടക്കുന്നതാണ് രാഷ്ട്രീയത്തില്‍ നല്ലതെന്ന്." മദനിയും തന്റെ ജയില്‍വാസത്തിനു മുമ്പുള്ള രാഷ്ട്രീയ ജീവിതത്തിലെ പാളിച്ചകളും ശൈലികളും മാറ്റി തെറ്റുകളില്‍ നിന്ന് പഠിച്ചു തിരുത്തി പ്രവര്‍ത്തിക്കും എന്ന് പറഞ്ഞത് മറന്നുപോയോ.
അല്ലെങ്കില്‍ ഈ നാട്ടിലെ രാഷ്ട്രീയവും മതവും അടങ്കല്‍ എടുത്ത് മുസ്ലിങ്ങളുടെ നാക്കായി സംസ്കാരവും പ്രസംഗിക്കാന്‍ ആരാ നിങ്ങള്‍ക്ക് അധികാരം തന്നത്. മുസ്ലിം എന്നത് എന്താണ് അറിയാമോ. മുസ്സല്ലാം ഇ ഇമാന്. ഒരാളെ പശ്ചാപിച്ചാല് പോലും നന്നാവാന്‍ സമ്മതിക്കാത്ത നീയോക്കെയാണോ മുസിമിന്റെ പറ്റി സംസാരിക്കുന്നത്. അതോ ഇതാണോ നിന്റെയൊക്കെ ഇമാന്. സ്നേഹവും സഹാനവുമല്ലേ ചങ്ങാതി ഇസ്ലാം. അതോ വര്‍ഗീയതയും വൈരാഗ്യവുമോ. നിന്റെ ശത്രുവിനോട് നീ പൊറുത്താല്‍ നിന്നോട് ഞാന്‍ പൊറുക്കും എന്ന് കേട്ടിട്ടുണ്ടോ.
ലീഗിന് പറ്റിയ പാളിച്ചകള്‍ക്ക് പ്രധാനം നിന്നെയൊക്കെ പോലെ എഴുതാനും പറയാനും പ്രസംഗിക്കാനും നടന്നുന്ന വിവരദോഷികള്‍ ആണ്. സാധാരണ ജനം സഹതാപത്തോടെ നോക്കാന്‍ കാരണവും മറ്റൊന്നുമല്ല. മലപ്പുറത്തു ചെങ്കൊടി പാറുന്നത് നീയൊക്കെ തന്നെ കാണേണ്ടി വരും. അതല്ല ഒരു മദനി വന്നാല്‍ തകര്‍ന്നു പോവുമോ നിന്റെയൊക്കെ ഇസ്ലാമിയത്തും പാര്‍ട്ടിയും. ഇനി മദനിയെ ഹര്‍ദീസും ഖുര്‍ ആനും പഠിപ്പിക്കാന്‍ ആണോ മക്കളെ നീയൊക്കെ ഒരുങ്ങുന്നത്. എന്തിനാ ഇത്ര വിഷമിക്കുന്നത്. അവിടെയുണ്ടല്ലോ വിവരമുള്ളവര്‍. അബ്ദുല്‍ സമദ് സമാദാനി അല്പം തിരക്ക് കഴിഞ്ഞിരിക്കുമ്പോള്‍ ചെന്ന് നല്ലവണ്ണം ഖുറാനും ഹദീസും പഠിച്ചിട്ടു വാ.. എന്നിട്ടാകാം മദനിയെ പഠിപ്പിക്കല്‍. നീയൊക്കെ മിക്ക സ്വലാത്തും ചൊല്ലി പഠിച്ചത് തന്നെ ചിലപ്പോള്‍ മദനി ഓതി കൊടുത്തത് കേട്ടപ്പോള്‍ ആവും.
ഇതിനിടയില്‍ ബ്രഹ്മാസ്ത്രം എന്നപേരില്‍ ഒരു മഹാന് എഴുതിയിരിക്കുന്നു മദനി കാഞ്ഞിരകുരുവാണെന്ന്. അപ്പോള്‍ പിന്നെ നമ്മുടെ രാജ്യത്തെ കുറെ കല്ക്കണ്ടകനികള് ഉണ്ടല്ലോ അവരെയൊക്കെ തിന്നു ആ കൈപ്പ് അങ്ങ് മാറ്റികൂടെ. തോഗ് -അടാത്തവരും, അത്രമോഡിയില്ലത്തവരും- മധുരം കൊണ്ട് ഇറക്കാന്‍ വയ്യാത്ത കനികള്‍ ആയിരിക്കും അല്ലെ. മദനി ജയിലിലുള്ള സമയത്ത് കേന്ദ്രത്തില്‍ ബി.ജി.പി. സര്‍ക്കാര്‍ ആയിരുന്നല്ലോ. അന്ന് ഈ ജനദ്രോഹിയും തീവ്രവാദിയും സര്‍വ്വോപരി ചെകുത്താനുമായ മദനിയെ ഉള്ള തെളിവുകള്‍ നല്കി തൂക്കി എന്തേ കൊന്നില്ല. കേരളത്തിലും ഇക്കാക്കമാര് മന്ത്രിമാരായ സമയത്ത് മദനി ജയിലില്‍ ഉണ്ടായിരുന്നല്ലോ. അന്നൊക്കെ കുറെ ശ്രമിക്കാമായിരുന്നില്ലേ.
മദനിയ്ക്ക് വെടിമരുന്നു നല്‍കിയെന്ന കുറ്റത്തിന് ജെയിലില്‍ പോയ ഒരു പട്ടാളക്കാരന്റെ കാര്യം ഇക്കാക്കമാര് കേട്ടിട്ടുണ്ടോ.ഒരു പട്ടാളക്കാരന് രാജു. അയാളുടെ കുറ്റവും അവസാനം തെളിയിക്കാതെ അയാളെയും കോടതി വെറുതെ വിട്ടു. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ട്ടിഫിക്കറ്റും ഗോള്‍ഡ് മെഡലും വാങ്ങിയ രാജു അവസാനം ഗൂഢാലോചനകഥകള് പറഞ്ഞപ്പോള്‍ ആരും മറുപടി പറഞ്ഞില്ലല്ലോ.കോടതിയില്‍ ശിക്ഷിക്കാത്ത മദനിയെ കുറ്റവാളിയായി കാണുന്ന നിങ്ങള്‍ ഐസ്ക്രീം കേസ് മറന്നുപോയോ. അന്ന് കോടതി വിധി ശരിയാരുന്നു അല്ലെ. അതോ ഇലക്ഷന് ചൂടില്‍ ഐസ്ക്രീം ഉരുകിയതാണോ.മലര്‍ന്നു കിടന്നു തുപ്പരുതെ മക്കളെ.
എന്റെ വീട്ടില്‍ വാ നിന്നെ കാണിക്കാമേന്നുള്ള ശ്വാനന്റെ ശൂരത്വം എന്നെ പറയാന്‍ കഴിയൂ. പി.ഡി.പി.യോ ലീഗോ ഭൂരിപക്ഷം പറയാത്ത ഒരു മണ്ഡലത്തില്‍ മദനിയെ നേരിട്ട് തോല്‍പ്പിക്കാന്‍ ചങ്കൂറ്റമുണ്ടോ ഏതെങ്കിലും നിങ്ങളുടെ നേതാവിന്.
ഇപ്പോള്‍ മലപ്പുറം കോട്ടയിലും ചെങ്കൊടികള്‍ വീണു തുടങ്ങിയല്ലോ. അതോ നാടും നാട്ടാരെയും ഭാഷയും അറിയാത്ത നേതാവയാലും ഇലക്ഷന് നിന്നാല്‍ പോയി വോട്ടു കുത്തെടാ മക്കളെ എന്ന് പറയുമ്പോള്‍ കുത്താന്‍ "അച്ചരാഅപ്യാസം" ഇല്ലാത്ത വോട്ടര്‍മാര്‍ ആണോ ഇന്നുള്ളത്. ആ തയക്കവും പയക്കവും കൊണ്ട് ഇന്ന് ചെന്നാല്‍ വോട്ടു ചെയ്യുന്നവന് മൂന്നുവട്ടം ആലോചിക്കും.അല്ലെങ്കില്‍ സ്വന്തം ശക്തിയില്‍ ഇത്ര വിശ്വാസം ഉണ്ടെങ്കില്‍ ഇങ്ങനെയൊരു പേടി ഇപ്പോള്‍ കാണിക്കേണ്ട കാര്യമില്ലല്ലോ. നമ്മുടേത് ജനാധിപത്യം അല്ലെ. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന സംവിധാനം. അവരെ അതിനു അനുവദിയ്ക്ക് അല്ലാതെ പോറാട്ട് നാടകവും അപവാദപ്രചാരണവും ആരോപണവും വ്യക്തിഹത്യയും ഒഴിവാക്കി ഒരാളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ ഇത്ര തരംതാണ രാഷ്ട്രീയക്കാര്‍ ആണോ.
ജയിലില്‍ നിന്നുവന്ന മദനിയുടെ രാഷ്ട്രീയഭാവി, തീരുമാനം, എന്താവുമായിരുന്നാണല്ലോ എല്ലാവരുടെയും ഉറക്കം കെടുത്തിയ സന്ദേഹം. ഈ ഇക്കാക്കമാര് ഒരു കാര്യം കേട്ടിട്ടുണ്ടോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാര്ദ്ധിതരുടെയും, തൊഴിലാളികളുടെയും, അതുപോലെ അശരണരുടെയും, പിന്നോക്കക്കാരന്റെയും പാര്‍ട്ടിയാണ്. അവരുടെ പ്രത്യയ ശാസ്ത്രത്തില്‍ അത് പരാമര്‍ശിക്കുന്നുമുണ്ട്. അല്ല എന്ത് ദാസ് കാപ്പിറ്റല്‍,എന്ത് മാര്‍ക്സിസം,എന്ത് സോഷ്യലിസം,എന്ത് സമത്വം,എന്ത് സാഹോദര്യം ഞമ്മക്കെല്ലാം പച്ച കോടി പാറിച്ചാല്‍ മതിയല്ലോ, സമയം കളയാം അല്പം മതവും വിശക്കുമ്പോള്‍ കോയീന്റെ ബിര്യാണീം. അല്ലയോ. പിന്നല്ലാതെ അതാണ് നല്ലത്. പിന്നെ ഉമ്മാക്കി കാണിക്കുമ്പോള്‍ പേടിക്കുന്ന ഒരു മുന്നണി കൂടെയുണ്ടെങ്കില്‍ എന്തുമാവാമല്ലോ. പക്ഷെ ഉമ്മാക്കി കാണിക്കുന്നവനെ എന്ത് ചെയ്യണമെന്നു സി.പി.ഐ.(എം) അടുത്തിടെ കാണിച്ചിരുന്നു. ഒന്നുകില്‍ തലയില്‍ "വെളിവ്" വരും അല്ലെങ്കില്‍ വെവരം അറിയും. അല്ലാതെ കുറെ എമ്മെല്ലേമാരെ കിട്ടാന്‍ ഏതറ്റം വരെയും താഴാന്‍ റെഡിയായ മുന്നണിയോട് കൂടാന്‍ പി.ഡി.പി.വരാത്തതാണോ ഈ മദനി വിരോധം.അല്ല ആ മര്ദ്ദിതജനങ്ങള്ക്ക്, അശരണര്‍ക്ക്, പിന്നോക്കകാര്‍ക്ക് സപ്പോര്‍ട്ട് കൊടുത്താല്‍ മദനി അങ്ങ് കാഫിര്‍ ആയി പോവുമോ. എന്താ ഇക്കാക്ക മാരെ ഈ കാഫിറ്.
സൂരത് ഇ കാഫിറുന്‍ (നൂറ്റി ഒമ്പതാം സൂരത്) വായിച്ചു അതിന്റെ അവസാനത്തെ ആയതു ഒന്ന് പഠിയ്ക്കുക. നിങ്ങളെപോലെയുള്ളവര്‍ക്ക് വേണ്ടിയാണ് അത്. മദനിയ്ക്ക് തന്റെ വിശ്വാസം തന്റെ മതം തന്റെ ചിന്തകള്‍ മാര്ക്സിറ്റ്കാരെ പഠിപ്പിക്കേണ്ട കാര്യം ഇല്ല. അതുപോലെ തിരിച്ചും. രണ്ടു കൂട്ടരുടെയും ചില കാര്യങ്ങളിലുള്ള സമാനചിന്തകള്‍ പങ്കു വെച്ച് പ്രവര്‍ത്തിച്ചാല്‍ മദനിയുടെ "ദീനിയ ബോധം" മാര്‍ക്സിസ്റ്റ്കാരുടെ നിരീശ്വരവാദി തടങ്കലില്‍ അടിയറവ് വെയ്ക്കുകലാവുമോ. അല്ല ഈ മാര്ക്സിറ്റ്കാരുടെ നിരീശ്വരവാദത്തിന്റെ ഭൂതം ആദ്യം കൂടിയത് ഒരു മെത്രാനായിരുന്നു. ആ മെത്രാനെ ബാധിച്ച സാത്താന് ഇപ്പോള്‍ ജിന്നായി ഇക്കാക്കമാരെയും ബാധിച്ചോ.?അങ്ങനെയെങ്കില്‍ ചോദിക്കട്ടെ ഇക്കാക്കമാരുടെ ഈശ്വരവാദി തടങ്കലില്‍ ആണോ കാങ്ക്രെസ്സും മറ്റു കേരള കാങ്ക്രെസ്സ് ഗ്രൂപ്പുകളും.ഇനി മദനി ആണ് ദെജ്ജാല് എന്നൊക്കെ പറയുമോ ആവോ.? ലാ ഇലാഹ ഇല്ലള്ളാ എന്ന് തന്നെയല്ലേ ഇക്കാക്കമാര് ഇപ്പോഴും പറയുന്നത്. അതോ ലാ ഇലാഹ ലീഗെന്നോ.. മാറ്റങ്ങളുടെ പ്രതിധ്വനികളില്‍ മാറിയോയെന്നറിയാന്‍ ആണ്.
എന്റെ ഇക്കാക്ക കുത്ത് വാക്ക് പറയുന്നവനും മറ്റുള്ളവനെ അവഹേളിക്കുന്നവന് നാശം എന്നാണ് സൂരത് എ ഹംസ യില്‍ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ക്കെല്ലാം നാശം തന്നെയല്ലേ ഉണ്ടാവുന്നത്. മനമുരുകി പ്രാര്‍ഥിക്കുക, ആ സര്‍വ്വശക്തനോട് മാപ്പിരക്കുക,സദ്ബുദ്ധി തരാന്‍ അപേക്ഷിക്കുക. എങ്കിലേ നിങ്ങള്‍ നന്നാവൂ. സ്നേഹിക്കാന്‍ പഠിപ്പിച്ചവന്റെ അനുയായികള്‍ വെറുക്കാനും വെറുപ്പിക്കാനും ഉപദേശിക്കുമ്പോള്‍ സഹതാപം തോന്നുന്നു. ഖയാമാത്തിന്റെ നാളുകള്‍ വരുമ്പോള്‍ മറുപടി കൊടുക്കേണ്ടത് ഇക്കാക്കാമാരുടെ പാര്‍ട്ടി ഓഫീസില്‍ നിന്നല്ല സ്വയമേന്നറിയുക.
ഇത് കൂതറ തിരുമേനി ഇക്കാക്കമാരുടെ കോണിപടി ബ്ലോഗിന്റെ അടിയിലെ ചവിട്ടുപടിയില്‍ കമന്റായി എഴുതിയത്. അവിടുന്ന് മായ്ച്ചു കളഞ്ഞാല്‍ വായിക്കാനാണ് ഇവിടെ കൊടുത്തിരിക്കുന്നത്
അയ്യോ അപ്പോള്‍ ഈ മദനി വല്ല്യ വൃത്തികെട്ടവനാ അല്ലിയോ? അപ്പോള്‍ ആരാണാവോ ഹബീനെക്കാള്,രസൂലിനേക്കാള് പുണ്യാളന് ആയത്. ഞമ്മടെ കുഞ്ഞാലികുട്ടിക്ക ആണോ?എന്നാല്‍ പുള്ളിയുടെ പേരിന്റെ കൂടെ (സ) ചേര്‍ത്താലോ? അല്ല നമ്മുടെ സല്ലാഹൂ അലൈഹി വസല്ലം തന്നെ. ഈ ബാഫക്കി തങ്ങള്‍ പണ്ട് മദനിയെ വിട്ടപ്പോള്‍ ഞമ്മന് പെരുത്ത സന്തോശം എന്ന് പറഞ്ഞത് ഇക്കാക്കമാര് മറന്ന പോയോ. മദനി ഇനി എല്ലാം ഏറ്റു പറഞ്ഞു മരിക്കണം അല്ലെ. വലിയ പൂതിയാണല്ലോ. അല്ല ഞമ്മള് ഇപ്പോള്‍ എന്തിനു മദനിയെ പേടിക്കണം. അവന് ആരാ. കാഫിര്‍ അല്ലിയോ.ഞമ്മളെല്ലാം പെരുത്ത ബിശ്വാസികള്‍ . ആട്ടെ ഇതെഴുതിയെ മഹാന് സുരത്- എ -കാഫിരുന് തെറ്റുകൂടാതെ ഓതാന്‍ അറിയാമോ.
എടൊ പിള്ളേരെ. ജനാബ് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ നല്ല മനുഷ്യനാ. ഒന് അള്ളാന്റെ പെരുത്ത കടാക്ഷവും കൃപയും ഉള്ളവന് ആണ്. പക്ഷെ ആ നേതാവിന്റെ പിന്നിലെ ഇതുപോലെ ഒരാളെ താറടിക്കാന്‍ ഇറങ്ങിയ പള്ളിയെക്കള്‍ വലിയ മുക്രികള്‍ എന്താണെന്നും അവന്റെയൊക്കെ യോഗ്യത എന്താണെന്നും എല്ലാവനും അറിയാം. എന്തിനാ കുഞ്ഞുങ്ങളെ ഇതുപോലെ ഒരു പോസ്റ്റ് ഇട്ടു സമയം കളയുന്നത്.
പോയി നല്ലവണ്ണം അള്ളാനെ വിളിച്ചു നിസ്കരിക്ക്. പുണ്യം കിട്ടും.
പോയി സുരത് ഇ ബഖര വായിക്കു (9-13)
ഒന്ന് നന്നാവ് മക്കളെ
കൂതറതിരുമേനി

73.യന്ത്ര മത്സ്യം
ശാസ്ത്രത്തിന്റെ പുരോഗതിയുടെ നേട്ടങ്ങളില്‍ പെടുത്താവുന്ന നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍ പുതിയ നേട്ടങ്ങളില്‍ പെടുത്തവാന് ഒന്നുകൂടി. ഇതൊരു യന്ത്ര മത്സ്യമാണ്.ജലത്തിലെ മലിനീകരണം പരിശോധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് ഈ മത്സ്യത്തിന്റെ ജോലി.

മുമ്പും ഇതേപോലെ ഒരു മത്സ്യത്തിനെ ഉണ്ടാക്കിയിരുന്നെങ്കിലും അതിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിന് കരയില്‍ റിമോട്ട് കണ്ട്രോള് ഉപയോഗിക്കുന്ന ആളുടെ സേവനം ആവശ്യമായിരുന്നെങ്കില്‍ ചലനങ്ങള്‍ സ്വയം നിയന്ത്രിക്കുന്ന യന്ത്ര സംവിധാനങ്ങള്‍ ഉള്ള ഈ മത്സ്യം സ്വന്തം ചലനങ്ങള്‍ സ്വയം നിയന്ത്രിക്കുന്നു. ഒപ്പം തന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കെമിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ജലത്തിലെ മലിനീകരണം കണ്ടെത്തുന്നു.
പതിനഞ്ച് ലക്ഷം രൂപ വിലയുള്ള ഇത്തരം മത്സ്യത്തെ ഉണ്ടാക്കിയിരിക്കുന്നത് ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ ആണ്. വൈ.ഫി. ടെക്നോലജി ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ തീരത്തെ ശാസ്ത്രജ്ഞര്‍ക്ക് കൈമാറ്റപ്പെടുന്നു.അഞ്ചടി നീളമുള്ള നമ്മുടെ കരിമീനെ പോലെ ആകൃതിയുള്ള മത്സ്യം ശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ പെടുത്താമെന്ന് കരുതുന്നു.കൂടുതല്‍ വായിക്കാന്‍ ആഗ്രമുള്ളവര്‍ ഇവിടെ നോക്കുക.
(കടപ്പാട് : യാഹൂ യൂ.കെ.)
Wednesday, March 18, 2009
72.മദനിയുടെ വ്യഥകള്‍
(കൂതറ തിരുമേനി പി.ഡി.പി.ക്കാരനോ അനുഭാവിയോ,പ്രവര്‍ത്തകനോ അല്ല.തികച്ചും സ്വതന്ത്രന് മാത്രം.ചിന്തകളെ മതത്തിന്റെയോ,രാഷ്ട്രീയത്തിന്റെയോ കണ്ണിലൂടെ നോക്കാത്തവന്.)
അക്ഷരങ്ങള്‍ സാഹിത്യകാരന്റെ ആയുധമാണെങ്കില്‍ വാക്കുകള്‍ പ്രാസംഗികന്റെയും ആയുധമാണ്. സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ വാക്കുകളിലൂടെ ജനലക്ഷങ്ങളെ തനിക്കനുകൂലമാക്കി ചിന്തിപ്പിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. പക്ഷെ കേരളത്തിലെ യുവ രാഷ്ട്രീയ, മതനേതാക്കാന്‍മാരില്‍ തന്റെതായ സ്ഥാനം വഹിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയെന്ന നാല്പത്തിനാലുകാരന് നേതാവിന്റെ തീപ്പൊരി പ്രസംഗം കേട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല.
നിരോധിത സംഘടനയായ ഐ.എസ്.എസ്.(ഇസ്ലാമിക് സേവക് സംഘ്) എന്നാ സംഘടനയിലൂടെ തന്റെ രാഷ്ട്രീയവും മതവും കൂടിക്കലര്‍ത്തുന്ന രീതിയിലുള്ള തുടക്കത്തിനു നിരോധനത്തിലൂടെ തടസ്സം വന്നുവെങ്കിലും പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നാ രാഷ്ട്രീയ പാര്‍ട്ടിയുമായി വന്നു തന്റെ സംഘടനാ ശേഷിയും പ്രഭാവവും കാണിക്കുന്നതില്‍ അദ്ധേഹം ഒരു പരിധിവരെ വിജയിച്ചുവെന്നു വേണം കരുതാന്‍.
ഗൂഢാലോചന, സാമൂദായിക സൌഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തികളും,സംസാരവും തുടങ്ങി 1998ല്‍ അറുപതു പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനകെസുവരെ ചുമത്തി ഒമ്പതരവര്‍ഷം മദനിയെ ജയിലിലും കിടത്തി. ഒമ്പതരവര്‍ഷത്തെ ജയില്‍ വാസം തകര്‍ത്ത ആരോഗ്യം മദനിയുടെ സംസാരത്തിന്റെയും പ്രവര്‍ത്തന ശൈലിയുടേയും പ്രവര്‍ത്തനം മാറ്റിയെന്നു വേണം കരുതാന്‍.
"നാലര നൂറ്റാണ്ട് കാലം ഇന്ത്യയിലെ മുസ്ലിങ്ങള്‍ സുജൂത് ചെയ്തിരുന്ന നാലര നൂറ്റാണ്ട് കാലം അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ എന്നാ സമാധാനത്തിന്റെയും സൌഹാര്‍ദ്ധത്തിന്റെയും സന്ദേശം മുഴങ്ങിയിരുന്ന ബാബറി മസ്ജിദ് തട്ടി തകര്‍ത്ത് തരിപ്പണമാക്കിയ ............".എന്ന് തുടങ്ങുന്ന ആ പഴയ പ്രസംഗം നടത്തിയ അബ്ദുല്‍ നാസര്‍ മദനിയല്ല ഒമ്പതര വര്‍ഷം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു അവസാനം കോടതി വെറുതെ വിട്ടു പുറത്തുവന്ന മ അദനി എന്ന അബ്ദുല്‍ നാസര്‍ മദനി.
മതത്തെ അടിസ്ഥാനമാക്കി വന്ന ഏതു പാര്‍ട്ടിയും അത് ലീഗായാലും പി.ഡി.പി.യായാലും വര്ഗീയമെന്നതില് ഒരു സംശയവുമില്ല. ഒന്ന് മൃദുവെങ്കില്‍ മറ്റേതു തീവ്ര സ്വഭാവമുള്ളത് എന്നാ വെത്യാസമേയുള്ളൂ. പക്ഷെ പി.ഡി.പി. എന്നാ പാര്‍ട്ടി ലീഗുമായി എന്താണ് അടിസ്ഥാനപരമായ വെത്യാസം എന്ന് ചോദിച്ചാല്‍ പി.ഡി.പി.കേവലം ഒരു മുസ്ലിം സംഘടന മാത്രമല്ല. മറിച്ച് മുസ്ലിം, അവര്‍ണ്ണ, പിന്നോക്ക സമൂഹത്തിന്റെ വക്താക്കളാണ്.മദനി ഒരു ഫണ്ടമെന്റലിസ്റ്റ് ആണെന്ന് വാദിക്കുന്നവര്‍ മറന്നുപോവുന്ന ഒന്നുണ്ട്. എന്താണ് ഫണ്ടമെന്റലിസം? അതായത് അടിസ്ഥാനത്തില്‍ അഥവാ അടിസ്ഥാന തത്വങ്ങളില്‍ (one who believes in fundamentals) വിശ്വസിക്കുന്നവന് അവനാണ് ഫണ്ടമെന്റലിസ്റ്റുകള്.ആ അര്‍ത്ഥത്തില്‍ എല്ലാവരും ഫണ്ടമെന്റലിസ്റ്റുകള് തന്നെ.അത് ഹിന്ദുവായാലും, മുസ്ലിമായാലും,.ക്രിസ്ത്യാനിയായാലും തന്റെ മതത്തിന്റെ അടിസ്ഥാനതത്വത്തില്‍ വിശ്വസിക്കുന്നവന് ഫണ്ടമെന്റലിസ്റ്റുകള് തന്നെ.
സാധാരണ മുസ്ലിം മത നേതാക്കന്മാര്ക്ക് മദനിയെന്നും അനഭിമതനായിരുന്നു.അതിന്റെ പ്രധാനകാരണം മദനിയുടെ തീവ്രസമീപനം ആണെന്ന് പറയുന്ന അവര്‍ പക്ഷെ മദനിയുടെ അല്ലാഹുവിന്റെ പ്രിയനും പ്രവാചകനുമായ ഹബീബുമായ മുഹമ്മദ് നബിയെ മാത്രം നേതാവായി കാണുന്ന സമീപനം ദഹിച്ചില്ലയെന്നതാണ് സത്യം.കാരണം ഒരു മതനേതാവിനെയും അംഗീകരിക്കാത്ത ആ സ്വഭാവം എന്ന് ഓരോ പ്രസംഗത്തിലും മദനി കാട്ടിയിരുന്നു. "ആരാണ് മക്കളെ നേതാവ് കരുണാകരന് നേതാവാണോ,ഇ.കെ.നായനാര്‍ നേതാവാണോ,അച്ചുതാനന്ദന് നേതാവാണോ,ശിഹാബ് തങ്ങള്‍ നേതാവാണോ..സേട്ടുസാഹിബ് നേതാവാണോ?ഇവര്‍ക്കാര്‍ക്കെങ്കിലും നമ്മുടെ നേതാക്കന്മാരാവാന് മുസ്ലിങ്ങളുടെ നേതാവാന്‍ യോഗ്യതയുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ പലര്‍ക്കും രുചില്ലെന്നതാണ് സത്യം.
മുസ്ലിങ്ങള്‍ക്ക് ഒറ്റനേതാവെയുള്ളൂ,അബ്ദുല്‍ നാസര്‍ മദനിയുടെ നേതാവ്,മുസ്ലിങ്ങളുടെ നേതാവ് ഇവരാരുമല്ല മാര്‍ക്ക്സല്ല , ലെനിനുമല്ല, ഗാന്ധിയുമല്ല തുടങ്ങിയ അല്ലാഹുവിന്റെ ഹാബീബിനെ മാത്രം നേതാവായി കാണാന്‍ തുടങ്ങിയ സ്ഥിരം വാക്കുകള്‍ മതനേതാക്കാന്‍മാര്‍ക്ക് അപ്രിയം സൃഷ്ടിച്ചിരുന്നു വന്നതും പകല്‍ പോലെ സത്യം തന്നെ. അത്തരം നേതാക്കന്മാരെ തങ്ങളുടെ നേതാവായി കണ്ടിരുന്ന ആളുകളെ പരിഹസിക്കാനും മദനി മടിച്ചിരുന്നില്ല.
മതവും രാഷ്ട്രീയവും രണ്ടും രണ്ടല്ല എന്ന് പഠിപ്പിച്ചു തുടങ്ങിയത് പലരും ഭയത്തോടെ കണ്ടിരിന്നുവേന്നതും സത്യം തന്നെ. എന്റെ സ്വലാത്ത്,ഹിബാദത്,എന്റെ ജീവിതം മരണം എല്ലാം ദൈവനിയന്ത്രിതമെന്നും അല്ലാഹുവിനു മാത്രമെന്നും മറ്റും പാടി, പ്രസംഗിച്ച് അഭൂത പൂര്‍വ്വമായ ജനസാഗരം കൂടിയിരുന്നത്, തന്റെ ജീവിതം അല്ലാഹുവിനു ഇല്ലാഹു റബ്ബില്‍ ലാലമീന്‍..തുടങ്ങി ഓതി കൊടുക്കുമ്പോള്‍ ഉയരുന്ന ജനാരവം പലരുടെയും ഉറക്കം കെടുത്തിയിരുന്നു.
ഇന്ന് മദനി സി.പി.എമ്മിന്റെ കൂടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചാല്‍ ആരാണ് പേടിക്കുന്നത്. അദ്ദേഹത്തിന്റെ തീവ്രവാദി ബന്ധം വീണ്ടും അന്വേഷണ വിഷയമായി തീര്‍ന്നിരിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് അല്ലെങ്കില്‍ തെളിയിക്കാത്ത കുറ്റത്തിന് ഒമ്പതര വര്‍ഷം ജയിലില്‍ കഴിയേണ്ട വന്ന ഒരു മനുഷ്യന്റെ അടിസ്ഥാന നിയമാവകാശത്തിനു ഭംഗം നേരിട്ടതില്‍ ആര്‍ക്കും പരാതിയില്ലായിരുന്നോ.? തന്റെ മുത്തശ്ശിയുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുത്താല്‍ തകര്‍ന്നുപോവുന്ന സമാധാന സൌഹാര്‍ദ്ധ അന്തരീക്ഷം അദ്ധേഹം പുറത്തു വന്നപ്പോള്‍ തകര്‍ന്നോ? ഉത്തരമില്ലാതെ ഒരുകൂട്ടം ചോദ്യങ്ങള്‍ ആണ് അവശേഷിക്കുന്നത്. അബ്ദുല്‍ നാസ്സര്‍ മദനി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞവര്‍ ഇന്ന് മദനി മൂലമുണ്ടായെക്കാവുന്ന അല്ലെങ്കില്‍ ഉണ്ടായിരുന്ന സുരക്ഷാ ഭീഷണി മാറിയെന്നു ചിന്തിക്കുന്നോ? ശരീരഭാരം പകുതിയായെങ്കിലും ചിന്തിക്കാനുള്ള ശേഷി ഇന്നും കാണുമെങ്കില്‍ പിന്നെ ആ പേടി എങ്ങനെ മാറി?
ഇന്ന് മദനി സി.പി.ഐ.(എം) പാര്‍ട്ടിയോട് ചേര്‍ന്ന് ഇലക്ഷനെ നേരിട്ടാല്‍ സി.പി.എം. വര്‍ഗ്ഗീയ പാര്ട്ടിയാവുമെന്നു കരുതുന്നവര്‍ പഴയ വിശുദ്ധ കോണ്‍ഗ്രസ് - ലീഗ് - ബി.ജി.പി. സഖ്യം അഥവാ ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളില്‍ എഴുതിവേയ്ക്കേണ്ട കോ.ലി.ബി. സഖ്യം മറന്നു പോയോ.? അയ്യോ അത് മത സൌഹാര്‍ദ്ദം കാത്തുസൂക്ഷിക്കല്‍ ആയിരുന്നു അല്ലെ. എന്തെ അന്നില്ലാത്ത എന്ത് അഹിഷ്ണുതയണാവോ ഇന്ന് പി.ഡി.പി.യോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പെട്ടെന്ന് ഉടലെടുക്കുന്നത്. നേതാക്കന്മാരുടെ പഴാകാല ഓര്‍മ്മകള്‍ക്ക് അംനീഷ്യ ബാധിച്ചെന്നു തോന്നുന്നല്ലോ.അതോ പി.ഡി.പി.യ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വര്‍ഗ്ഗീയപാര്‍ട്ടി സഖ്യമോ ആക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ. ഇലക്ഷന് സമയത്തെ കൂട്ടായ്മകളും,സഖ്യവും,വോട്ടുമറിച്ചിലും, വോട്ടുവില്‍പ്പനയും, ശത്രു മിത്രമാവലും തിരിച്ചും എന്താ രാഷ്ട്രീയത്തില്‍ പുതുമയാണോ. അതോ ഓക്സ്ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചു നേരിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയ പുതുതലമുറ സൈദ്ധാന്തികരാഷ്ട്രീയക്കാര് മാത്രമാണോ ഇപ്പോള്‍ കേരളത്തില്‍.
പക്ഷെ മറക്കുന്ന ഒരു കാര്യമുണ്ട്.രണ്ടുവര്‍ഷത്തോളമായി അദ്ധേഹം പുറത്തു വന്നിട്ട്.ഇന്നെന്തേ അദ്ധേഹത്തിന്റെ മേല്‍ വീണ്ടും അതെ കുറ്റം ചുമത്തപ്പെട്ടത്. ഇനി അഥവാ അദ്ധേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട തീവ്രവാദബന്ധം തെളിഞ്ഞാല്‍ അദ്ധേഹത്തെ തീവ്രവാദനിയമം അനുസരിച്ച് കൊടുക്കാന്‍ കഴിയുന്ന പരമാവധി ശിക്ഷ തന്നെ കൊടുക്കണം. ഇനി അഥവാ ആ കുറ്റത്തിന്റെ പരമാവധി ശിക്ഷ മരണമാണെങ്കില്‍ അത് നല്‍കണം.പക്ഷെ കഴിഞ്ഞതവണ തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്‍ഷം ഒരു ഭര്‍ത്താവിനെ ഭാര്യയുടെ അടുത്തുനിന്നും അകറ്റിയ, ഒരു പിതാവിനെ തന്റെ മക്കളുടെ അടുത്ത് നിന്നും അകറ്റിയ,ഒരു മകനെ തന്റെ മതാപിതാക്കാന്മാരില് നിന്നും അകറ്റിയ ഒരു നേതാവിനെ തന്റെ അനുയായിയില്‍ നിന്നും മാറ്റിയ ഒരു പൗരനെ തന്റെ നാട്ടില്‍ നിന്നും മാറ്റി പൗരാവകാശത്തിന്മേല് നിയമ ധ്വസനം നടത്തിയത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ കണ്ണുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചു പോവുന്നു. ഇനി അത് മദനിയെന്നല്ല ഒരു പൗരനും ഇത്തരം നിയമത്തിന്റെ നൂലാമാലകളില്‍ നശിച്ചു പോവരുത്.കാരണം ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുതെന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്.
അതുപോലെ തന്നെ നിയമത്തിന്റെ നൂലാമാലകളില്‍ വലിച്ചുനീട്ടി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നല്ലസമയങ്ങള്‍ ജയിലില്‍ കഴിച്ചുകൂട്ടേണ്ട അവസ്ഥയും ഉണ്ടാവരുത്. കാരണം അങ്ങനെ നശിച്ചുപോവുന്ന നല്ല സമയങ്ങള്‍ പിന്നീട് താന്‍ കുറ്റവാളിയല്ലെന്ന കോടതിവിധിയിലൂടെയും തിരിച്ചു കിട്ടില്ല.
കൂതറ തിരുമേനി

71.തൂലികാനാമത്തില്‍ മുഖം തിരയുന്നവര്‍
പലകാരണങ്ങളാല്‍ തൂലികാ നാമത്തിന്റെ മുഖം മൂടി ധരിച്ചവരേറെയാണ് ബ്ലോഗിലും അച്ചടി സാഹിത്യത്തിലും. പക്ഷെ ആ തൂലിക നാമത്തിന്റെ പിന്നില്‍ മുഖത്തെ തെരയുന്നവര്‍ അതിലുമെത്രയോ ആണെന്ന് മനസ്സിലാവുമ്പോള്‍ ദൃശ്യമാവുന്നത് മലയാളിയുടെ മറ്റുള്ളവരുടെ സ്വകാര്യകതളില് തലയിടുന്ന,ചൂഴ്ന്നു നോക്കുന്ന സ്വഭാവമാണ് . അതിനെ അതെ രീതിയില്‍ തന്നെ മനസ്സിലായിട്ടും നിസ്സരാവല്ക്കരിച്ചു അവരെ പ്രകൊപിതരാക്കാതെ വേറെ ഒരു തലത്തില്‍ നോക്കുവാന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റില്‍.
എഴുത്തിന്റെ രീതിയും ശൈലിയും ഊഹാപോഹത്തിന്റെയും പിന്‍ബലത്തില്‍ അതു താനല്ലയോ ഇവനെന്നു കരുതുന്ന ഇവരുടെ പ്രശ്നം "ഉല്പ്രേക്ഷ മാനിയാ" ആണ്.അതുപോലെ ഈ ബാധ അസാധാരണമാംവിധം ബാധിച്ചു "ഉല്പ്രേക്ഷാ മാനിയാക്ക്" ആയവരും കുറവല്ല. അതുപോലെ ഇതുവെറും "ഉല്പ്രേക്ഷാ ഫോബിയ" ആണെന്നും മാനസികരോഗ ചികില്‍സ വിദഗ്ധരും പറയുന്നു. കവികളിലാണത്രേ ഇത്തരം ഫോബിയകള്‍ ബാധിച്ചു മാനിയാക്കുകള്‍ ആയവര്‍ അധികവും.
എന്നാല്‍ ഈ മുന്‍വിധിയോടും സങ്കല്‍പ്പത്തോടും കൂതറ തിരുമേനിയ്ക്ക് വല്ല്യ പ്രതിപത്തിയില്ല.കാരണം ഇവരൊക്കെ വലിയ പുള്ളികളാണ്.സാധാരണ സംശയ രോഗികളെന്ന നിലയിലവരെ നോക്കുന്നതുപോലും അതീവഗുരുതരമായ പാപമാണ്. കാരണം ആദിശങ്കരന് ശേഷം വന്ന വേദാന്തവിശാരദന്മാരുടെ ശ്രേണിയില്‍പ്പെടുന്ന ദാര്‍ശനിക ശിരോമണികള്‍ ആണവര്.
ലഘുവായി വിശദീകരിക്കാം.
അദ്വൈതം,ദ്വൈതം,ത്രിതീയം അഥവാ ത്രിത്വം എന്നിങ്ങനെയുള്ള വേദാന്തങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. ഇതില്‍ ത്രിത്വം വേദാന്തങ്ങളില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ തരികിട വേദാന്തങ്ങളില്‍ ഉണ്ടെന്നു വേണം പറയാന്‍.അതുകൊണ്ട് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നമ്മള് കൊടുക്കുകയും വേണം.
അദ്വൈതക്കാരുടെ വാദമിതാണ്:ഈ മുഖംമൂടി അഥവാ തൂലികാനാമം, ഇത് മറ്റവന് തന്നെ അവനല്ലാതെ ആരുമല്ല. അങ്ങനെ രണ്ടല്ല ഒന്ന് തന്നെ ഒന്നുമാത്രം.ഈ വിശ്വാസമാണ് ഇവിടെ അദ്വൈതം.കാരണം ഒരാള്‍ തന്നെ എന്ന് തീരുമാനിച്ചാല്‍ തൂലികാ നാമവും അതിനു പിന്നിലുള്ള ആളും ഒന്നാണെന്ന് വന്നാല്‍ പിന്നെ രണ്ടു പേര് എന്നൊരു സങ്കല്പ്പത്തിന് പ്രസക്തിയില്ല.അതുകൊണ്ട് തന്നെ "ഏകോ ബ്രഹ്മ ദ്വിതീയം നാസ്തി " എന്നീ അചഞ്ചലമായ വിശ്വാസമുള്ളവര്‍ ശങ്കരാചാര്യരുടെ പിന്തുടര്ച്ചക്കാര് ആണെന്ന് വേണം കരുതാന്‍.
ചിലപ്പോഴൊക്കെ ഇവന് അവന് ആണോ അതോ ഇവന് ആണോ ഇവന് എന്ന് വ്യക്തമല്ലാത്ത അവസ്ഥ ഒപ്പം ഇവന് കൂട്ടായി മാറ്റവനുമില്ലേ അതായത് ദ്വൈതവാദികള്‍ കരുതുന്നതുപോലെ ബ്രഹ്മവും ഭ്രമവും ഉണ്ടെന്ന അവസ്ഥ. ബ്രഹ്മവും അതായത് സൂപ്പര്‍ നാച്ചുറല്‍ പവറും ഭ്രമവും അതായത് ഇല്യൂഷനും ചേര്‍ന്ന അവസ്ഥ. .ഉറപ്പല്ലാത്ത ഈ അവസ്ഥയില്‍ ദ്വൈതത്തെ കൂട്ടുപിടിക്കുന്നു.ചിലപ്പോള്‍ ഒരാളെ തന്നെ രണ്ടായി കണ്ടെന്നും തോന്നും. അല്ലെങ്കില്‍ ഒന്നിന് പിന്നില്‍ രണ്ടുപേര്‍ ആണെന്നും തോന്നാം. വേദങ്ങള്‍ സാമാന്യ മനുഷ്യര്‍ക്ക് വിശദീകരിക്കാനും ഗ്രഹിക്കാനും പറ്റാത്തതിലുള്ള ഓരോരോ പ്രശ്നങ്ങളെ. ഇതില്‍ കാതലായ പ്രശ്നം കൂതറ തിരുമേനി ബ്രഹ്മത്തില്‍ വിശ്വസിക്കാനും തൂലികാ നാമമെന്ന ഭ്രമം തന്നെ ബ്രഹ്മംമെന്നും അത് തന്നെ അസ്തിത്വമെന്നും വിശ്വസിപ്പികാന്‍ ആഗ്രഹിക്കുന്നവന് ആണ്.
ഇനി വിഭ്രാന്തിയില്‍ നിന്നുല്ഭവിക്കുന്ന ചില തരികിട ചിന്തകളുമുണ്ട്. ചിലപ്പോഴൊക്കെ ഇവന് ഒന്നല്ല.ഒന്നിലധികം പേരാണ്.അല്ലെങ്കില്‍ മൂന്നുപേര്‍ ചേര്‍ന്നതാണ്.. അല്ലെങ്കില്‍ മൂവരുടെ കൂട്ടുകെട്ടെന്നും കരുതും.അതു ത്രിത്വം. പിതാവ് പുത്രന് പരിശുദ്ധാത്മാവ് സങ്കല്പ്പങ്ങളോ ബ്രഹ്മാ,വിഷ്ണു,മഹേശ്വരോ സങ്കല്‍പ്പങ്ങളും ഇത് തന്നെയെന്ന് പറയാം അല്ലെങ്കില്‍ ഈ ട്രിനിറ്റി സംഭവത്തില്‍ വിശ്വിസിക്കുന്ന ആളുകളും മഹാനുഭാവര്‍ തന്നെ.
ഇതില്‍ കൂതറ തിരുമേനി ഇത്രയേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. തൂലിക നാമം തന്നെ ഇവിടെ ബ്രഹ്മം. ബാക്കിയെല്ലാം വെറും ഭ്രമം അഥവാ ഇല്ല്യൂഷന്‍ മാത്രം. ഇല്ല്യൂഷന്‍ എന്നാ മായയെ നീക്കിയെങ്കില്‍ മാത്രമേ പരമമായ സായൂജ്യം ലഭിക്കൂ.ഇനി ദ്വൈത വാദിയെ പുച്ഛം ആണോ കൂതറ തിരുമെനിയ്ക്ക് എന്ന് ചോദിച്ചാല്‍ അല്ല. ആത്മ,കര്‍മ്മ എന്നിങ്ങനെയുള്ള ബ്രഹ്മം ആത്മാവായും അതിന്റെ കര്‍മ്മം എഴുത്തായും നോക്കിയാല്‍ കൂതറ തിരുമേനി ദ്വൈതവും തള്ളി പറയുന്നില്ല. അപ്പോള്‍ ത്രിത്വം അഥവാ ട്രിനിറ്റി വേണ്ട എന്നാണോ എന്നുള്ള ചോദ്യത്തിന് അതുമല്ല ബ്രഹ്മം എന്നത് തൂലിക നാമം അഥവാ അസ്തിത്വം,കര്‍മ്മം ഇവിടെ എഴുത്ത് , മൂന്നാമത്തെതു വന്നു വായനക്കാര്‍ അങ്ങനെയുള്ള ട്രിനിറ്റിയും അംഗീകരിക്കുന്നു.
"അഹു മതി ഫലം ധൂലകം
കൂപാനിമകം നഃ പശ്യ തത ഗഗനം
പ്രചണ്ഡ ധിഷ്ണ ഫലം ഊഷത്തം
ഭവിതവ്യത തന് പര്യവസാനം ഈശ്വരോ രക്ഷതു"
ഇതിന്റെ അര്‍ഥം തേടി അലയണ്ട.മത വേദാന്തങ്ങളില്‍ ശ്ലോകം തപ്പി നടക്കേണ്ട. എഴുതിയത് സാക്ഷാല്‍ കൂതറ തിരുമേനി തന്നെ. കുത്തും കോമയും കൊണ്ട് കവിതയാകമെങ്കില് കൂതറ തിരുമെനിയ്ക്കെന്തേ കേവലമൊരു ശ്ലോകം രചിച്ചുകൂടെ. അവലക്ഷണം കേട്ട കൂതറ തിരുമെനിയ്ക്ക് എന്ത് ലക്ഷണം , ഒരു വൃത്തത്തില്‍ ഒതുങ്ങാനോ ഒതുക്കാനോ പറ്റാത്ത കൂതറ തിരുമെനിയ്ക്കെന്തു വൃത്തം.സരസ്വതീ കടക്ഷമില്ലാതെ വികടസരസ്വതി നാവില്‍ വിളയാടുന്ന കൂതറ തിരുമേനി എന്തിനു വ്യാകരണവും പ്രാസവും നോക്കണം.അല്ല പിന്നെ.

Saturday, March 14, 2009
70.സാമ്പത്തിക/ആശയ മാന്ദ്യകാലത്തെ കൂതറ വേദാന്തങ്ങള്‍
നഷ്ടസ്വപ്നങ്ങളുടെയും സമ്പല്സമൃദ്ധമായ ഗതകാലത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ വേട്ടയാടുമ്പോള്‍ തത്വശാസ്ത്രവും ജ്ഞാനാന്വേഷണവും വേദാന്തങ്ങളും ഗുണകരമാവുമെന്ന് കേട്ടിട്ടുണ്ട്.പഴമയുടെ പെരുമയെ കൊട്ടിഘോഷിക്കുമ്പോള്‍ ഇല്ലായ്മയുടെ ഇന്നിന്റെ കാര്യം മറന്നാല്‍ ദാരിദ്ര്യം നിറഞ്ഞ നാളെ മാത്രമേ സമ്പാദ്യമായിയുണ്ടാവൂ.
ഒരു തമാശ ഈരടി കൂതറ തിരുമേനി കേട്ടിട്ടുണ്ട്.
"വിത്തിനിട്ട ചെമ്പെടുത്തു ചുട്ടു തിന്നതാരേടീ..?
ബുദ്ധിമുട്ടുകൊണ്ടെടുത്തു ചുട്ടു തിന്നതാണെടോ ."
സമ്പത്ത് കാലത്തെ "തൈ"വെപ്പും ആപത്തു കാലത്തെ "കാ" തീറ്റിയുമെല്ലാം ഇതിനോട് ചേര്‍ത്ത് കെട്ടാവുന്ന വാചകങ്ങള്‍ തന്നെ.ദാരിദ്ര്യം ഒരു അവസ്ഥ മാത്രമാണ്. സ്വയം സൃഷ്ടിച്ച വികലമായ കൃഷിരീതികളുടെയും ശുംഭനായ അല്ലെങ്കില്‍ നിന്ദ്യനായ കര്ഷനെ പ്രകൃതി ചതിച്ചതോ ആവാം അതിനു കാരണം.അതുപോലെ സമ്പന്നമായ ഇന്നില്‍ നിഗളിച്ചു നാളെയെക്കുറിച്ചു മറന്നതുമാവാം ആ ദാരിദ്ര്യത്തിന് പിന്നില്‍.സമൃദ്ധിയില്‍ അഹങ്കരിക്കുന്നവന് ദുരിതത്തില്‍ അനുതപിക്കേണ്ടി വരുമെന്നത് ദൈവഹിതം.പണ്ട് കേട്ട ചില ആംഗലേയ വാചകങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കാന്‍ കൊള്ളാമെന്ന് തോന്നുന്നു.
1.streaks are meant to be broken
2.good things must comes to an end
3.absoulutely nothing last forever
4.arrogance has clouded judgement.
ഇതിന്റെ മലയാളം പരിഭാഷ,
1.വിജയപരമ്പരകള്‍ തകര്‍ക്കപ്പെടുവാനുള്ളതാണ്,
2.ഏത് നല്ല കാര്യത്തിനും ഒരു അവസാനമുണ്ടാവും,
3.ഒന്നും അനന്തകാലത്തോളും നിലനില്‍ക്കില്ല.
അവസാന വാചകത്തിനെ അര്‍ത്ഥം മനുഷ്യന് ഒരിക്കലും മറക്കരുത്.
4.ധാര്‍ഷ്ട്യം അല്ലെങ്കില്‍ ധിക്കാരം നല്ലൊരു തീരുമാനം എടുക്കുന്നതില്‍ മറയിട്ടു.
വല്ലപ്പോഴും തത്വ ദര്‍ശനങ്ങളും നല്‍കിയില്ലെങ്കില്‍ എന്ത് കൂതറതിരുമേനി അല്ലെ.
വായനക്കാര്‍ക്ക് ഉപദേശങ്ങള്‍ സ്വീകരിക്കുയോ തള്ളിക്കളയുകയോ ആവാം

69.കൂതറകുര്യാച്ചനെ പരിചയപ്പെടുത്തിയ ശ്രീ.ബെര്ളിതോമസിന് ആശംസകള്‍.
മലയാള ബ്ലോഗിംഗ് രംഗത്തെ അതികായരില്‍ പ്രമുഖനാണ് ശ്രീ.ബെര്ളിതോമസെന്നത് കൂതറ തിരുമേനി പറയാതെ ഏവര്‍ക്കും അറിവുള്ള കാര്യമാണ്.തലക്കനം ഒട്ടുമില്ലെന്നതുമാത്രമല്ല അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വെത്യസ്തന്‍ ആക്കുന്നത്. എല്ലാവരും ഞാന്‍ തമ്പുരാന് എന്നുകരുതുന്ന ഈ കാലഘട്ടത്തില്‍ സ്വയം കൂതറ ആണെന്ന് പറയുന്ന ആ മഹാനായ ചെറുപ്പക്കാരന്റെ മനസ്സിന്റെ നൈര്മ്മല്ല്യമാണ് പ്രസ്തുതപ്രസ്താവനയില് അടങ്ങിയിരിക്കുന്നത്.
ചാണകവണ്ടിയുമായി പാണ്ടിലോറിക്കടിയിലേക്കു പാഞ്ഞുകയറി മരിച്ച കൂതറ കുര്യാച്ചന്റെ മരണകവിതകള്‍ എന്ന തന്റെ പുതിയ പോസ്റ്റില്‍ അജ്ഞാതനായി മരിച്ച കൂതറ കുര്യാച്ചന് എന്ന കവിയെ അംഗീകരിക്കുകയും ഒപ്പംഅയാളെ കാവ്യലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തതില്ലൂടെ തന്റെ സാമൂഹിക,സാംസ്കാരിക,സാഹിത്യ പ്രതിബദ്ധത ശ്രീ.ബെര്‍ളി തോമസ് പ്രകടമാക്കിയിരിക്കുകയാണ്.
"കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത്" സ്വന്തം ഭാര്യ പോലുമറിയാതെ സ്വകാര്യഡയറിക്കുള്ളില്‍ എഴുതിസൂക്ഷിച്ച കുര്യാച്ചന്റെ കവിതകള്‍ കാലത്തിന്റെ കവിതാപുസ്കത്തിന്റെ മേല്‍ ചോര കൊണ്ടുള്ള അടയാളപ്പെടുത്തലായി മാറുകയാണ് എന്ന വരികളിലൂടെ കൂതറ കുര്യാച്ചന് എന്നകവിയുടെ കവിതയോടുള്ള ആഭിമുഖ്യവും ഒപ്പം ശ്രീ ബെര്‍ളി അഭിനവകവികളുടെ കവിതകളെയും നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്. സമകാലീന കാവ്യലോകത്തെയും കവികളെയും കുറിച്ചുള്ള ശ്രീ.ബെര്‍ളിയുടെ അതിസൂക്ഷ്മ നിരീക്ഷണ പാടവം ഇവിടെ ദര്‍ശിക്കാം.
കത്തി- 1
കയര്‍-5 മീറ്റര്‍
കസവുമുണ്ട്- 2
പെട്രോള്‍- 1 ലിറ്റര്‍
ചന്ദനത്തിരി- 2 പായ്ക്കറ്റ്
തീപ്പെട്ടി- 1
ഈ നവമ്പര്‍ 23ന് കൂതറകുര്യാച്ചന്‍ എഴുതിയ കവിത തന്റെ പോസ്റ്റിലൂടെ ശ്രീ.ബെര്‍ളി മലയാള കവിതാ പ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഹോ കൂതറ കുര്യാച്ചന്റെ കവിത കണ്ടിട്ട് കൂതറ തിരുമേനി എന്ത് പറയും. "അതീവ ഗംഭീരം. എന്തോരോ മഹാനു ഭാവുലു. കൂതറ കുര്യാച്ചാ.."
നവംബര്‍ 12ന് കുര്യാച്ചന് എഴുതുന്നു-
ബ്രേക്ക് കുറവാണ്,
ചവുട്ടിയിട്ടു കിട്ടുന്നില്ല.
കട്ട മാറിവയ്ക്കണോ,
അതോ ?
അല്ലെങ്കില്‍ വേണ്ട മാറിയേക്കാം,
ഇനി ഒട്ടുംഅവശേഷിക്കുന്നില്ലല്ലോ..
നാളെ ചാണകം കൊണ്ടാകട്ടെ ലാസ്റ്റ് ട്രിപ്പ്.
ഇതും ആ മഹാ കവിയുടെ മഹത്തായ മറ്റൊരു രചന തന്നെ. കാവ്യോത്തമനായ കൂതറ കുര്യാച്ചന്റെ ഈ കവിതകള്‍ കാണുമ്പോള്‍ കൂതറ തിരുമേനിയ്ക്ക് ഗദ്ഗദത്തോടെ വിലപിക്കാനെ കഴിയൂ. കൂതറ കുര്യച്ചന് മരിച്ചുവെങ്കിലും തന്റെ കാല് ലക്ഷം കവിതകള്‍ മലയാള കവിത പ്രേമികള്‍ക്ക് സമ്മാനിച്ചാണ് മരിച്ചത്.
തന്റെ മരണം പോലും മുന്നില്‍ കണ്ടു കവിത എഴുതിയ ആ മഹാകവി വെറുമൊരു കവിമാത്രമല്ല ദാര്‍ശനികനും ത്രികാലജ്ഞാനിയുമായിരുന്നുവെന്നു നമുക്ക് മനസിലാക്കാം.നല്ല മനുഷ്യരെ ദൈവം പെട്ടെന്ന് തന്റെ അടുത്തേക്ക് വിളിക്കുമല്ലോ എന്നോര്‍ത്തു നമുക്ക് സമാധാനിക്കാം.കൂതറ കുര്യാച്ചന്റെ ഭാര്യയുടെയും സാഹിത്യ വിരോധികളുടെയും എതിര്‍പ്പുണ്ടെങ്കിലും കവിതകളെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ ശ്രമഫലമായി ഈ പുസ്തം നമുക്ക് വായിക്കാന്‍ ലഭ്യമാണ്.വിശദവിവരങ്ങള്‍ ശ്രീ.ബെര്‍ളിയുടെ പോസ്റ്റില്‍ ലഭ്യമാണ്.

..:: Copyright © & Disclaimer ::..
ഈ പോസ്റ്റ് കൂതറ തിരുമേനി ശ്രീ ബെര്‍ളിയുടെ പോസ്റ്റിനു നന്ദി പറഞ്ഞ് ഒപ്പം ഒരു മഹാകവിയെ മലയാള കവിതപ്രേമികളെ പരിചയപ്പെടുത്തിയ മഹാമനസ്കതയ്ക്കു മറുപടിയായി ഇട്ടതാണ്. ശ്രീ.ബെര്‍ളിയുടെ പോസ്റ്റ് ഇവിടെ വായിക്കാം. നിറകുടം തുളുമ്പില്ലയെന്നതുപോലെ കഴിവുള്ള എഴുത്തുകാരന് ആണെങ്കിലും സ്വയം കൂതറ ആണെന്ന് പറയുന്ന മഹാമനസ്സിനെ ഇവിടെ കാണാം. വിവരവും വിദ്യാഭാസവുമുള്ള ശ്രീ.ബെര്‍ളി തോമസ് കോപ്പി റൈറ്റ് നിയമങ്ങള്‍ പറഞ്ഞ് തൂക്കി കൊല്ലാനും ശിരസ്ഛെദനത്തിനും വരില്ലായെന്നു വിശ്വസിക്കാം.ശ്രീ . ബെര്‍ളിയ്ക്ക് ഈ പോസ്റ്റിന്റെ പേരില്‍ ആശംസകളും സ്വര്‍ഗീയനായ കൂതറ കുര്യാച്ചന് ആദരാജ്ഞ്ജലികളും.
Friday, March 13, 2009
68.മാര്‍ക്സിസത്തിനെതിരെ മെത്രാനും...
മാര്‍ക്സിസത്തിന്റെ ഏറ്റവും വലിയ ഗതികേട് അത് എന്നും മുതലാളിമാരുടെയും മതനേതാക്കന്മാരുടെയും മേലാളന്മാരുടെയും വിരോധത്തിനു പാത്രമായിയെന്നുള്ളതാണ്. പക്ഷെ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരെയോ അനുഭാവികളെയോ തളര്‍ത്താന്‍ അതിനൊന്നും ആയില്ലെന്നുമാത്രമല്ല മറിച്ച് പ്രവര്‍ത്തകര്‍ കൂടുതല്‍ കരുത്തോടെ അതിനെ നേരിട്ടെന്നതാണ് ചരിത്രം.
ഒപ്പം അത്തരം ദുഷ്ശക്തികളെ തുരത്തുവാനും കഴിഞ്ഞെന്നതാണ് ആ ചരിത്രം നമ്മെ പഠിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് സഖാന്മാരുടെ രക്തം വീണു ചെങ്കൊടിയുടെ നിറം കൊണ്ടാ കഥ ഓരോ മാര്‍ക്സിസ്റ്റ്കാരനും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.പാര്‍ട്ടിയിലെ കാലാനുസൃണമായ മാറ്റങ്ങളും മൂല്യചുതിയും വന്നെന്നു വാദിക്കുന്നവര്‍ മറന്നുപോവുന്ന ഒന്നുണ്ട്.മനുഷ്യനാല്‍ രചിക്കപ്പെട്ട തത്ത്വശാസ്ത്രം മനുഷ്യരാല്‍ നിലനില്‍ക്കുന്ന തത്വശാസ്ത്രം മനുഷ്യന് കാലാകാലങ്ങളായി വരുന്ന മാറ്റങ്ങള്‍ പ്രതിഫലിപ്പിച്ചാല്‍ അതിലെ ഇസത്തിലെ പോയായ്മയെന്നല്ല പകരം മനുഷ്യന്റെ സ്വഭാവത്തിലെയും ആശയത്തിലെയും രൂപം കൊണ്ട മാറ്റങ്ങള്‍ നിഴലിച്ചു എന്നുമാത്രം വായിച്ചാല്‍ മതി.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ കാഴ്ചപ്പാട് കാണിച്ചപ്പോള്‍ ഇത്തരം ദൈവവേല തൊഴിലാക്കിയവര്‍ എന്നവകാശപ്പെടുന്നവരുടെ മുഖമാണ് പുറത്തു വന്നത്. മാര്‍ക്സിസം ജനാധിപത്യത്തിന് നാശമാണ് എന്നാണു തിരുമേനിയുടെ കണ്ടുപിടിത്തം.കാരണം മാര്ക്സിസ്റ്റ്കാര് നിരീശ്വരവാദികള്‍ ആണത്രേ.തിരുമേനി തീയോളാജി പഠിച്ച മെത്രാന് ആ പണി ചെയ്താല്‍ പോരായോ.അല്ലാതെ മറ്റു രാഷ്ട്രീയകാര്‍ക്ക് വേണ്ടി ആസനംതാങ്ങുന്ന രീതിയിലേക്ക് തരം താഴാണോ?
ഇനി കൂതറതിരുമേനി ആര്‍ച്ച് ബിഷപ്പ് തിരുമേനിയോട് ചിലത് ചോദിക്കട്ടെ.
തിരുമേനി, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളവര്‍ നിരീശ്വരവാദികള്‍ ആണ് അതുകൊണ്ട് ജനാധിപത്യം നശിപ്പിക്കുന്നവര്‍ എന്ന് സ്വയം തീരുമാനിച്ചല്ലോ. നിങ്ങളുടെ സഭയിലെ കാന്യാസ്ത്രീകളെ ചുട്ടുകൊന്നതും ബലാല്‍സംഗം ചെയ്തതും മൂത്രം കുടിപ്പിച്ചതും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിച്ചസ്റ്റേറ്റില് ആയിരുന്നോ?
ദൈവനാമത്തിലും മതത്തിന്റെയും പേരില്‍ ഭരിക്കാന്‍ കയറിയ മോഡിസാര്‍ ഭരിക്കുന്ന സംസ്ഥാനം ഭാരതത്തില്‍ ആണ്. അവിടെ ഈ ജനാധിപത്യം നന്നായി നടക്കുന്നുവെന്നു തോന്നുന്നോ.?
കേരളത്തില്‍ ഇത്രയും വലിയ ഡയലോഗ് അടിച്ചിട്ട് ഏതെങ്കിലും മാര്ക്സിസ്റ്റ്കാരന് തിരുമേനിയെ വല്ലതും ചെയ്തോ. ഇതേപോലെ ഗുജറാത്തില്‍ ചെന്ന് അവിടുത്തെ ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും ജനാധിപത്യത്തിന് എതിരാണെന്നും നാശത്തിനാണെന്നും പറഞ്ഞാല്‍ എന്തുണ്ടാവും എന്നറിയാമോ.?
കേരളത്തില്‍ സര്.സി.പി.യുടെ ഭരണം നടന്നാകാലത്തെകുറിച്ച് കേട്ടിട്ടുണ്ടോ. അന്നായിരുന്നെകില് അവരെ ഇങ്ങനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടുമായിരുന്നോ.?
വെറുതെ വിശ്വാസികളുടെ കൈയടി വാങ്ങാന്‍ ഇങ്ങനെ കൂതറ ഡയലോഗ് പറയുന്നതിന് മുമ്പേ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത് ബൂത്ത് പിടിച്ചോ തീവ്രവാദ പ്രവര്‍ത്തനം നടത്തി ആളുകളെ വെരട്ടിയിട്ടോ അല്ല.ജനങ്ങള്‍ അവരെ തെരഞ്ഞെടുതിട്ടാണ്. ഇതെല്ലാം നടക്കുന്ന വടക്കെണ്ട്യന് സംസ്ഥാനങ്ങളെ പറ്റി കേട്ടിട്ടുണ്ടോ. അതാണോ ജനാധിപത്യം.
എണ്പതു തികഞ്ഞ അച്യുതാനന്ദനെയും കൊച്ചുകുട്ടികള്‍ പേരെടുത്തു വിളിക്കും.അതാണ് രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും കിട്ടുന്ന ഒരു ദോഷം.ഇത്തരം കൂതറ ഡയലോഗ് അടിച്ചാല്‍ നാളെ തിരുമേനിയെയും വര്‍ക്കിച്ചാ എന്ന് ആളുകള്‍ കയറി വിളിക്കും. അതുവേണോ.താങ്കളെ ഒരു സഭയുടെ ആര്‍ച്ച് ബിഷപ്പ് എന്നാ നിലയില്‍ എല്ലാര്ക്കും അര്‍ഹിക്കുന്ന ബഹുമാനമുണ്ട്. പക്ഷെ അത് വെറും മൂന്നാംകിട രാഷ്ട്രീയക്കാരെ പോലെ ഒരു പാര്‍ട്ടിയെ പറ്റി ആരോപണം നടത്തുമ്പോള്‍ മറ്റുള്ളവര്‍ തരുന്ന ബഹുമാനം ചിലപ്പോള്‍ മാറ്റിവെച്ചു മറുപടി പറഞ്ഞുവെന്നു വരും.
ദൈവ വിശ്വാസികള്‍ മേന്മകള് കാണിക്കുന്നത് കൊണ്ടാണോ പൂത്രുക്കയെയും സെഫിയെയും കൊട്ടൂരനെയും അഭയകേസില്‍ കോടതി കയറിയിറങ്ങി നടക്കേണ്ട ഗതികേടിലേക്ക് കൊണ്ടുവന്നെക്കുന്നത്.ഇനി ദൈവ വിശ്വാസികള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നവര്‍ ആണെന്ന് പറഞ്ഞല്ലോ അതാണോ ഇവര്‍ അഭയയോട് കാണിച്ചത്. മറ്റുള്ളവരെ ബഹുമാനിക്കുന്ന ആളാണോ ഒരു പാര്‍ട്ടിയ്ക്കെതിരെ ഇങ്ങനെ പ്രസ്താവനയിറകുന്നത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനം തീയോളജി അല്ല അതുകൊണ്ട് തന്നെ നിരീശ്വരവാദികള്‍ ജനാധിപത്യ വിശ്വാസികള്‍ ആവില്ലെന്നത് പമ്പര വിഡ്ഢിത്തം ആണ്. ഇനി ദൈവത്തില്‍ വിശ്വസിക്കാത്ത ജൈനരും ബുദ്ധരും ജനാധിപത്യ ധ്വംസനം നടത്തുന്നവര്‍ ആണെന്ന് പറയുമല്ലോ. അറിയാത്ത വിഷയത്തില്‍ പ്രസ്താവന ഇറക്കി വിഡ്ഢി വേഷം കെട്ടാതെ ഉള്ളബഹുമാനം കളയാതെ നടക്കു തിരുമേനി. ഇനി മെത്രാന് ഇങ്ങനെയെങ്കില്‍ വിശ്വാസികള്‍ മാര്‍ക്സിസ്റ്റ് വിരോധികള്‍ ആയിപ്പോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ.ഇവരെയൊക്കെ തിരുമേനിയെന്നു വിളിക്കേണ്ടി വരുന്നല്ലോ ദൈവമേ.
കൂതറ തിരുമേനി.
വര്‍ക്കി വിതയത്തിലിന്റെ അഭിപ്രായം കൊച്ചി: മാര്‍ക്സിസം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സഭ ഔദ്യോഗിക വക്താവ് ഫാ.പോള്‍ തേലക്കാട്ടുമായി നടത്തിയ ദീര്‍ഘ സംഭാഷണങ്ങളുടെ പുസ്തക രൂപമായ സ്ട്രേറ്റ് ഫ്രം ദ ഹാര്‍ട്ടിലാണ് കര്‍ദിനാള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും.
പരിപൂര്‍ണ ബോധ്യത്തോടെ നിരീശ്വരവാദിയായവര്‍ക്ക് ജനാധിപത്യവാദിയായിരിക്കാന്‍ കഴിയുകയില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ അവര്‍ ആത്മവഞ്ചകരാണ്. കാരണം അവരുടെ മനസാക്ഷിക്കും ബോധ്യത്തിനും വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്ന തത്വത്തില്‍ അടിസ്ഥാനമായ ജനാധിപത്യം വ്യക്തികളെ അംഗീകരിക്കുന്നതിനും അവരെ ബഹുമാനിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നത്. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് മറ്റുള്ളവരെ അംഗീകരിക്കാനുമാവില്ല - കര്‍ദിനാള്‍ പറയുന്നു.
(വാര്‍ത്ത ഇവിടെ വായിക്കുക)

Thursday, March 12, 2009
67.കാപ്പിലാന് വീണ്ടും അഭിനന്ദനങ്ങള്‍
പ്രീയപ്പെട്ടവരെ,മലയാളം ബ്ലോഗ് ഒട്ടനവധി പുതിയ എഴുത്തുകാരുടെ ഉദയത്തിനും അതേപോലെ നല്ല എഴുത്തുകാരുടെ കൃതികളെ വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അച്ചടി മാഷിപുരളുകയെന്നത് മാത്രമല്ല ഒരു കൃതിയുടെ ആത്യന്തിക ലക്ഷ്യം എങ്കിലും അച്ചടിമഷി പുരളുന്നത് എന്നും മനസ്സിന് സന്തോഷവും ഒപ്പം എഴുത്തുകാരന് ആത്മസംതൃപ്തിയും നല്കുന്നതിനോടൊപ്പം എഴുത്തുകാര്‍ക്ക് കൂടുതല്‍ കൃതികള്‍ രചിക്കുന്നതിന് പ്രചോദനവും നല്‍കും.
ബ്ലോഗിലൂടെ വിശാല മനസ്കന്,സിമി,വിഷ്ണു,പ്രിയ ഉണ്ണികൃഷ്ണന്, കുറുമാന് തുടങ്ങിയവരുടെ കൃതികള്‍ അച്ചടിമഷി പുരണ്ടു.മിക്കവരുടെയും പുസ്തകങ്ങള്‍ വായനക്കാര്‍ സഹൃദം നെഞ്ചിലേറ്റി സ്വീകരിച്ചു. അങ്ങനെ ബ്ലോഗിലെ ഈ സൂപ്പര്‍താരങ്ങളെ ബ്ലൂലോഗത്തിനു പുറത്തുള്ളവരും സ്നേഹത്തോടെ സ്വീകരിച്ചു. സാഹിത്യകാരനും സര്‍വ്വോപരി സഞ്ചാരസാഹിത്യകാരനുംകൂടിയായ നിരക്ഷരന് സഞ്ചാരസാഹിത്യത്തിനു അവാര്‍ഡും ലഭിക്കുകയുണ്ടായി. അവര്‍ക്കെല്ലാം കൂതറ തിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ആല്‍ത്തറയിലെ പോസ്റ്റില്‍ നിന്നും ഇ പത്രത്തില്‍ നിന്നും സര്‍വ്വ ശ്രീ .കാപ്പിലാന് പുസ്തകം പ്രസിദ്ധീകരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. . സര്‍വ്വശ്രീ.കാപ്പിലാന് (ലാല്‍.പി.തോമസ്) തന്റെ കൃതികള്‍ അച്ചടിമഷി പുരളുന്ന ഈ വേളയില്‍ കൂതറതിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.സൂക്ഷ്മ നിരീക്ഷണം,നിരൂപണം എന്നിവയിലും അദ്ദേഹത്തിന്റെ അവഗാഹം ശ്ലാഘനീയം തന്നെ.ബൂലോഗത്ത് നിറഞ്ഞു നില്ക്കുന്ന അദ്ദേഹം വീണ്ടും നിരവധി കൃതികള്‍ മലയാളം ഭാഷയ്ക്കും,സാഹിത്യത്തിനും സംഭാവന നല്കട്ടെയെന്നും ആശംസിക്കുന്നു.
സര്‍വ്വശ്രീ. കാപ്പിലാന്റെ "നിഴല്‍ ചിത്രങ്ങള്‍" എഴുത്തുകാര്‍ക്ക് എന്നും പ്രചോദനമാവട്ടെയെന്ന് കൂതറ തിരുമേനി ആഗ്രഹിക്കുന്നു. പണ്ഡിതന്മാരെയും കലാകാരന്മാരെയും കവികളെയും എന്നും ബഹുമാനിക്കുന്ന കൂതറതിരുമേനി നവ സാഹിത്യകാരന്മാരും ബ്ലോഗെഴുത്തുകാരും സര്‍വ്വ ശ്രീ. കാപ്പിലാനെ പോലെയുള്ളവരെ മാതൃക ആക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

Wednesday, March 11, 2009
66.ശ്രീ.ചാണക്യനും അനില്‍@ബ്ലോഗും വായിക്കാന്‍
കൂതറ അവലോകനം പ്രസ്തുത പോസ്റ്റ് ഇട്ടപ്പോള്‍ ഇരു പക്ഷത്തെയും തെറി വിളിച്ചു കമന്റുകള്‍ വന്നിരുന്നു.അത് റിലീസ് ചെയ്യാതെ ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്. തെറിവിളി എന്നത് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കാട്ടുന്നവര്‍ ചെയ്യുന്ന നിലവാരം കുറഞ്ഞ കാര്യമാണ്.ആരൊക്കെ അത് കൂതറയില്‍ ചെയ്തിട്ടുണ്ടെന്നത് കൂതറഅവലോകനത്തിലെ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവും. കൂതറയ്ക്ക് വല്ല്യവിദ്യാഭാസവും അറിവും ഇല്ലാത്തവന് ആണെങ്കിലും ഉത്തരംമുട്ടിയാല്‍ തെറി വിളിക്കില്ല.
ഇനി ചാണക്യനെ വ്യക്തിപരമായി അവഹേളനം ആരെങ്കിലും നടത്തപ്പെടുമോ എന്ന് ശങ്കിക്കേണ്ട. കൂതറതിരുമേനിയെ സംബന്ധിച്ച് ചാണക്യന് എന്ന ബ്ലോഗറോടാണ്
മറുപടി തരുന്നത്. ആ ബ്ലോഗ്ഗറുടെ ജാതകവും മേല്‍വിലാസവും തിരക്കേണ്ട കാര്യം ഇല്ല.അതുകൊണ്ട് തന്നെ ആ ബ്ലോഗറുടെ പിന്നിലെ വ്യക്തിയുമായി യാതൊരു ബന്ധവും കൂതറ തിരുമെനിയ്ക്കില്ല.അങ്ങനെ തിരക്കി നടന്ന പല ബ്ലോഗിംഗ് പുലികളും ഉണ്ടായിട്ടുണ്ട്. കൂതറതിരുമേനിയ്ക്ക് അതിനുള്ള അറിവും സമയവും ഇല്ല.
ശ്രീ.ചാണക്യ. ©COPYRIGHT എന്ന ഈ അക്ഷരം കൊണ്ട് മാത്രം കോപ്പിറൈറ്റ് ആവുകയില്ല. അങ്ങനെ ആവില്ലയെന്നു നല്ലവണ്ണം അറിഞ്ഞിട്ടാണ് ബെര്‍ളിതോമസും ചിത്രകാരനും തങ്ങളുടെ ബ്ലോഗില്‍ കോപ്പി ചെയ്യാന്‍ പറ്റാത്ത വിധം പേജുകളെ ക്രമീകരിച്ചിരിക്കുന്നത്.അല്ലെങ്കില്‍ അത്തരം സൂത്രങ്ങള്‍ ബ്ലോഗില്‍ സെറ്റ് ചെയ്തിരിക്കുന്നത്.
ബ്ലോഗില്‍ ഓപ്പണ്‍ ബ്ലോഗ് ആയിട്ടും ക്ഷണിക്കപ്പെട്ട ആളുകള്‍ വായിക്കുവാനയിട്ടും ബ്ലോഗ് എഴുതാം. ക്ഷണിക്കപ്പെട്ട ആളുകള്‍ മാത്രം വായിക്കുന്ന ബ്ലോഗില്‍ എന്തെങ്കിലും കണ്ടെന്റോ ചിത്രങ്ങളോ പുറത്തുപോയാല്‍ ആ വായനക്കാര്‍ ആരെങ്കിലും ആവും പ്രതികള്‍.അല്ലെങ്കില്‍ പാസ്വേഡ് ഹാക്ക് ചെയ്തു മോഷണം നടത്തിയെന്ന് തെളിയിക്കേണ്ടി വരും.
തുറന്ന അഥവാ ഓപ്പണ്‍ ബ്ലോഗില്‍ വന്ന പോസ്റ്റിനു കമന്റ് അതെ പോസ്റ്റില്‍ ഇടുകയോ അല്ലെങ്കില്‍ വായനക്കാരന് സ്വന്തം പോസ്റ്റില്‍ ഇടുകയോ അല്ലെങ്കില്‍ പോസ്റ്റിന്റെ കമന്റോ അല്ലെങ്കില്‍ യോജിപ്പ് /വിയോജിപ്പ് നിരൂപണങ്ങളോ, ആശംസകളോ,അഭിനന്ദനങ്ങളോ സ്വന്തം പോസ്റ്റില്‍ ഇടുകയോ ചെയ്താല്‍ കണ്ടന്റ് തെഫ്റ്റിന്റെ പരിധിയില്‍ വരുന്നില്ല.മറിച്ച് അത് ഫ്രീഡം ഓഫ് എക്സ്പ്രെഷന്‍ (freedom of expression )അല്ലെങ്കില്‍ പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമേ ആവുന്നുള്ളൂ.
ഇനി ചിത്രങ്ങളുടെ കാര്യം. അതൊന്നു കണ്ടു നോക്കൂ.ആല്‍ത്തറയില്‍ വന്നതും ഇതും ചെറിയ വ്യത്യാസം ഉണ്ട്.ന്യായീകരിക്കാനുള്ള വ്യത്യാസം അല്ല.മുമ്പൊരു പോസ്റ്റില്‍ പറഞ്ഞതുപോലെ ആ ചിത്രം ഞാന്‍ യാതൊരുവിധ ലാഭവും ഉണ്ടാക്കാനല്ല ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ചിത്രസഹിതം കോപ്പിറൈറ്റ്/ ബൌദ്ധിക സ്വത്തവകാശം/പേറ്റന്റ് കൈകാര്യം ചെയ്യുന്ന വക്കീലിനെ ഒന്ന് കാണിച്ചു നോക്കിയിട്ട് ഇത്തരം വാദങ്ങളുമായി വരിക. കുറഞ്ഞപക്ഷം എന്തെന്തു അറിഞ്ഞിട്ടെങ്കിലും.
പിന്നെ കൂതറതിരുമേനി നിയമത്തെ പുച്ചത്തോടെ ആണ് കാണുന്നതെന്ന ഗുരുതരമായ ആരോപണം ആണ് . ഒരു ബ്ലോഗ്ഗര്‍ സ്വന്തം പേരിലോ തൂലികാ നാമത്തിലോ എഴുതുമ്പോള്‍ നിയമ വിചാരണയ്ക്ക് വിധേയമെന്നത് പോലെ (liable to law) ആ തൂലിക നാമത്തില്‍ എഴുതുമ്പോള്‍ തന്നെ നിയമ സംരക്ഷണവും (protection of law ) ഉണ്ടെന്നത് . ചാണക്യന് മറന്നു പോയോ.കൂതറ തിരുമേനി നിയമത്തെ പുച്ചിക്കുന്നവനാണ് എന്ന ആരോപണം ഗഭീരമായകുറ്റമാണ്. മാനഹാനി വരെ ആവശ്യപ്പെടാവുന്ന കുറ്റം. എന്റെ പ്രസ്തുത പോസ്റ്റില്‍ എന്താണ് നിയമമെന്ന് കാണിച്ചത് തന്നെ ആ നിയമത്തെ അംഗീകരിക്കുന്നത് കൊണ്ടും ബഹുമാനിക്കുന്നത് കൊണ്ടുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഗംഭീര കുറ്റാരോപണം നടത്തിയതും തെറ്റാണ്.
ഇനി എം.എഫ്.ഹുസന്റെ ചിത്രത്തെ തന്റെ പോസ്റ്റില്‍ ഉപയോഗിച്ചത് ചാണക്യന് മറന്നു പോയോ ? എം.എഫ്.ഹുസന്റെ എല്ലാ ചിത്രങ്ങളും പേറ്റന്റ് ഉള്ളതാണെന്ന് ചാണക്യനെ പോലെ നിയമങ്ങള്‍ അറിയാവുന്ന ഒരാള്‍ക്ക് അറിഞ്ഞിരിക്കേണ്ട കാര്യം ആണ്. ഇനി അഥവാ അങ്ങനെ ഒരു ലിഖിത അനുവാദം ഉണ്ടായിരുന്നെങ്കില്‍ അത് പ്രസ്തുത പോസ്റ്റില്‍ കാണിക്കണമെന്നതും നിയമം.അതറിയില്ലേ.എന്നിട്ടാണോ കാപ്പിലാന്റെ കേസില്‍ വാദിക്കുന്നത്.
ഇനി എതുമാല്ലെങ്കില് അല്പം കൂടി വിശദമാക്കി തരാം. കൂതറ തിരുമേനിയുടെ കഴിഞ്ഞ പോസ്റ്റില്‍ ശ്രീ .കാപ്പിലാനുള്ള/മാണിക്യത്തിനുള്ള മറുപടി എന്നാണു പറഞ്ഞത്. അതായത് പ്രസ്തുത കാര്യത്തില്‍ ഞങ്ങള്‍ മൂവര്‍ക്കും മാത്രം ബന്ധമുള്ള കാര്യം.അതില്‍ ചാണക്യന് വക്കാലത്തിനു വന്നതെന്തിന്. അതിനുത്തരം കൂതറ തിരുമേനി പറയാം. സുഹൃത്തേ ചാണക്യ. ബ്ലോഗ് ഒരു മീഡിയം അഥവാ മാധ്യമം ആണ്.അവിടെ കമന്റ് ഓപ്ഷന് ഉണ്ടെങ്കില്‍ പ്രസ്തുത വിഷയത്തില്‍ വായനക്കാര്‍ക്ക് കമന്റാം.അല്ലെങ്കില്‍ അതിനോടുള്ള വിയോജന കുറിപ്പ് തന്നെ - ഈ കേസില്‍ ചാണക്യന്റെ - ,ബ്ലോഗില്‍ ഇടാം.അവിടെ കൂതറ തിരുമെനിയോ ,ശ്രീ.കാപ്പിലാനോ,മാണിക്യമോ കോപ്പി റൈറ്റ് എന്നും പറഞ്ഞു കേസ് കൊടുക്കാനാവില്ല.അത് ബ്ലോഗ്ഗര്‍ ചാണക്യന് എന്ന ബ്ലോഗര്‍ക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം.അല്ലെങ്കില്‍ അവകാശം. അതേപോലെ പ്രൈവറ്റ് എന്ന് പറഞ്ഞില്ലേ. ഒരു ബുക്ക്,കൃതി,സിനിമ പുറത്തിറക്കുന്നതിനു മുമ്പേ നിരൂപണം ചെയ്യാന്‍ കഴിയില്ല.കാരണം റിലീസ് ചെയ്യാതെ നിരൂപണം ചെയ്യാന്‍ കഴിയില്ല.ചെയ്താല്‍ കണ്ടെന്റ് ലീക്ക് അഥവാ ചോര്‍ത്തി എന്നും പറഞ്ഞു കേസ് കൊടുക്കാം.ഇനി അങ്ങനെ ഒരു കൃതി,ബുക്ക്,സിനിമ വരുന്നതിനെ അഭിനന്ദിക്കുക,സ്വാഗതം ചെയ്യുക എന്നിവര്‍ക്ക് ആ നിയമം ബാധകമല്ല.
ഇതില്‍ കൂടുതല്‍ വിശദീകരണം ചാണക്യന് ആഗ്രഹിക്കുന്നില്ല എന്നറിയാം.
ചാണക്യന് അഥവാ കൌടില്യന്‍ ബുദ്ധിരാക്ഷസന് ആയിരുന്നുവെന്നു കേട്ടിട്ടുണ്ട്.ഒരു സാമ്രാജ്യം തകര്‍ത്ത് മറ്റൊന്ന് സ്ഥാപിച്ച ബുദ്ധിമാന്.പക്ഷെ ഈ കേസില്‍ താങ്കള്‍ അത്രയും അല്ലെങ്കില്‍ സാമാന്യ ബുദ്ധിയില്‍ ചിന്തിക്കുക.
സ്നേഹിതാ അനില്‍@ബ്ലോഗ്
പലപ്പോഴും താങ്കളെ നിക്ഷ്പക്ഷനായ ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ആണ് കൂതറ തിരുമേനി കണ്ടിട്ടുള്ളത്. അതെ ജനുസ്സില്‍ പെട്ട ബ്ലോഗ് എഴുത്തുകാര്‍ വളരെ കുറവാണ്താനും. അതുകൊണ്ട് തന്നെ കൂതറയുടെ മറുപടിയും അതെ രീതിയില്‍ കാണും എന്ന് കരുതട്ടെ.കൂതറയുടെ ലിങ്കുകള്‍ നിറഞ്ഞ പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നിയമങ്ങള്‍ പലപ്പോഴായി പറഞ്ഞു കഴിഞ്ഞു. ആവര്‍ത്തിച്ചാല്‍ വിരസമാവും.
താങ്കളുടെ റഷ്യന്‍ കലണ്ടര്‍ എന്ന പോസ്റ്റിലെ പടങ്ങളുടെ ഉടമകളുടെ കോപ്പി റൈറ്റ് ആരുടെയെന്നറിയാമോ.? പക്ഷെ ബ്ലോഗില്‍ അവരുടെ അനുവാദം വാങ്ങിയത് കാണിച്ചിട്ടില്ല. നിയമപരമായി ആവശ്യമാണ് താനും. കുറ്റപ്പെടുത്തുകയല്ല.ഓര്‍മ്മപ്പെടുത്തുകയാണ്.
പുനര്‍പ്രകാശനം,വീണ്ടും തിരുത്തല്‍ തുടങ്ങിയ കാര്യങ്ങളിലെ കോപ്പി റൈറ്റ് പ്രോട്ടക്ഷന്‍ ഒരാളെ അനുമോദിക്കാനും അഭിനന്ദിക്കാനും സ്വാഗതമോതാനും ആവശ്യമില്ല.അതാണ് നിയമം.
പിന്നെ താങ്കള്‍ പറഞ്ഞ സാമാന്യ മര്യാദ. തീര്‍ച്ചയായും.അതെ ഒരു കാര്യത്തില്‍ മാത്രമേ നിങ്ങള്‍ക്ക് കൂതറ തിരുമേനിയുടെ പോസ്റ്റിനെ വിമര്‍ശിക്കാന്‍ അധികാരം ഉള്ളൂ. അല്ലാതെ നിയമപരമായി യൂ.എസ്.,ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഇതിനെ കോടതി കയറ്റിയാല്‍ കൂതറ തിരുമേനി എന്ന ബ്ലോഗര്‍ക്ക് നിയമാവശ്യങ്ങള്‍ക്കായി ചിലവായ തുക പലിശ സഹിതം മടക്കി കിട്ടാന്‍ വിധി വരും. സംശയമുള്ളവര്‍ വക്കീലുമായി ഒരു കൂടിക്കാഴ്ച നടത്തുന്നത് നന്നായിരിക്കും.
ഇനി നാളെ ശ്രീ അനില്‍@ബ്ലോഗോ,ചാണക്യനൊ പുസ്തകം ഇറക്കിയാനും കൂതറ അഭിനന്ദനപോസ്റ്റ് ഇടും.കാരണം മലയാളം ബ്ലോഗ് എന്ന ഇട്ടാവട്ടത്ത് കൂതറതിരുമേനി ആരുടേയും ശത്രുവല്ല. അതുകൊണ്ട് തന്നെ അവരുടെ നേട്ടങ്ങളില്‍ കൂതറതിരുമെനിയ്ക്ക് സന്തോഷം ഉണ്ടാവും.അത് കാണിക്കുകയും ചെയ്യും.അല്ലാതെ ഒരാളെ ഒതുക്കാന്‍ എന്ന് പറഞ്ഞു തുനിഞ്ഞു ഇറങ്ങുകയോ അല്ലെങ്കില്‍ അങ്ങനെ ഒരാളെ സപ്പോര്‍ട്ട് പിടിച്ചോ കൂതറതിരുമേനി നടക്കില്ല.
ഒരാളെ അഭിനന്ദിക്കുന്നതും ബൂലോഗത്ത് കുറ്റമാണല്ലോ ദൈവമേ.തെറി വിളിക്കാനല്ല അനുമോദിക്കുന്നതും അംഗീകരിക്കുന്നതും സ്വാഗതം ചെയ്യുക എന്നതാണ് കൂതറ തിരുമേനി ചെയ്ത കുറ്റം. അതുപോലെ എന്റെ അനുമോദനം സ്വീകരിക്കാതിരിക്കുക എന്നത് ശ്രീ.കാപ്പിലാന്റെ മൌലീകമായ അവകാശം. ഒരാളെ അനുമോദിക്കുക അല്ലെങ്കില്‍ ഒരാളുടെ വിജയത്തില്‍ സന്തോഷിക്കുക എന്നത് കൂതറതിരുമേനിയുടെയും മൌലീകമായ അവകാശം. അപ്പോള്‍ അതിനെ കുറ്റം പറയുന്നതും എതിര് പക്ഷം പിടിക്കുന്നതും ബാക്കിയുള്ളവരുടെ മൌലീകാവകാശം ആണോ..?
കൂതറ തിരുമേനി.
എല്ലാ ബ്ലോഗ് എഴുത്തുകാരും ഈ നിയമത്തെ പറ്റി അറിവുള്ളവരാകണം എന്നില്ല.അവര്‍ക്കിത് വായിക്കാം.
Fair Use Law
The law most commonly used by many bloggers to justify the aggregation of externally sourced news is the Fair Use law in Section 107 of the Copyright law. It states:Notwithstanding the provisions of sections 106 and 106a, the fair use of a copyrighted work, including such use by reproduction in copies or phonorecords or by any other means specified by that section, for purposes such as criticism, comment, news reporting, teaching (including multiple copies for classroom use), scholarship, or research, is not an infringement of copyright. In determining whether the use made of a work in any particular case is a fair use the factors to be considered shall include:
(1) the purpose and character of the use, including whether such use is of a commercial nature or is for nonprofit educational purposes;
(2) the nature of the copyrighted work;
(3) The amount and sustainability of the portion used in relation to the copyrighted work as a whole; and
(4) The effect of the use upon the potential market for or value of the copyrighted work.The fact that a work is unpublished shall not itself bar a finding of fair use if such finding is made upon consideration of all the above factors.

65.മാണിക്യത്തിനും കാപ്പിലാനും കൂതറയുടെ മറുപടി
കഴിഞ്ഞ പോസ്റ്റില്‍ ശ്രീ.കാപ്പിലാന്റെ പുസ്തക പ്രകാശനത്തിന് കൂതറതിരുമേനി ആശംസിച്ചത്
അക്ഷന്തവ്യമായ മഹാപരാധമായി കമന്റുകള്‍ വന്നപോഴാണ് ഈ മറുപടി പോസ്റ്റ് ഇടേണ്ടി വന്നത്. ശ്രീ.കാപ്പിലാന്റെ പ്രൈവസിയെ ചോദ്യം ചെയ്തുവെന്നും അതിനെതിരെ നിയമ നടപടികളുമായി പോകുമെന്നും പറഞ്ഞപ്പോഴും മാണിക്യം കൂതറ ഈ പോസ്റ്റ് തന്റെ ആല്‍ത്തറയിലെ പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണെന്നും പറഞ്ഞപ്പോഴും കൂതറതിരുമേനി മിണ്ടാതെ ഇരിക്കാനാവില്ല.
"ആദ്യം ബഹുമാന്യയായ മാണിക്യത്തിന്റെ ആരോപണത്തിന്റെ മറുപടി പറയട്ടെ."
തീര്‍ച്ചയായും താങ്കള്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് കൂതറ തിരുമേനി ആ ഫോട്ടോ എടുത്തത്. അതിലെ ചില വരികള്‍ ഉപയോഗിച്ചുവേന്നതും സത്യം തന്നെ. ഒരിക്കലും വ്യാവസായിക ഉപയോഗത്തിനായല്ല ഉപയോഗിച്ചതും. അതേപോലെ ഇതേ വാര്‍ത്ത ഇ-പത്രത്തിലും പ്രസ്തുത വാര്‍ത്ത വന്നുവെന്ന് താങ്കളും അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു. പ്രസ്തുതപോസ്റ്റില്‍ മുമ്പും ബ്ലോഗ് പുസ്തകമായവരെയും അഭിനന്ദിച്ചിരുന്നു. ഇതില്‍ സദുദ്ദേശത്തോടെ ആയിരുന്നുവെന്നു മനസ്സിലാക്കുക. ഇനിയും ബ്ലോഗ് എഴുതുന്ന ഒരാളുടെ പുസ്തകം വന്നാല്‍ അതിനെ കൂതറ തിരുമേനി ഇതേപോലെ ഹാര്ദ്ധവമായി സ്വാഗതം ചെയ്യുകയേ ഉള്ളൂ. അതിന്റെ ഒരു കാരണവും പരമപ്രധാനമായ കാരണവും പറഞ്ഞിരുന്നുവല്ലോ. "ബ്ലോഗില്‍ കൂതറതിരുമേനിയ്ക്ക് ശത്രുക്കളോ മിത്രങ്ങളോ ഇല്ല.ആശയ പരമായ വൈരുദ്ധ്യങ്ങള്‍ കണ്ടേക്കാം.അത്ര തന്നെ.താങ്കളുടെ വിലയേറിയ സമയം കൂതറയില്‍ ചില വഴിക്കേണ്ടിവന്നത് ഈ പോസ്റ്റ് മൂലമെങ്കില്‍ ക്ഷമിക്കുക.
"ഇനി സര്‍വ്വ.ശ്രീ കാപ്പിലാന് മറുപടി."
കാപ്പിലാന് താങ്കളുടെ പോസ്റ്റില്‍ കൂതറയെ പറ്റി പറഞ്ഞപ്പോള്‍ കൂതറതിരുമേനി പ്രതികരിച്ചില്ലല്ലോ. ഇത് പക്ഷെ കൂതറയുടെ മറുപടി അല്ല. ആദ്യം ഒരു കാര്യം പറയാം.പ്രസ്തുത വാര്‍ത്ത ആദ്യം വന്നത് ആല്‍ത്തറയില്‍ ആണ്.ഒരു പബ്ലിക് പോസ്റ്റ് ആയതു കൊണ്ട് തന്നെ കൂതറയെപ്പോലെ ആര്‍ക്കും വായിക്കാം. ഇനി പ്രൈവസി ഇന്‍ഫ്രിഞ്ചുമെന്റ് എന്നതാണ് ശ്രീ കാപ്പിലാന്റെ വാദം.അതിനു മറുപടി.ഗൂഗിളിന്റെ പ്രൈവസി പോളിസി ഇവിടെ വായിക്കുക.
അതേപോലെ ഗൂഗിളിന്റെ പ്രൈവസി റിവ്യൂ ഇവിടെ വായിക്കുക.ഇനി കൂതറയുടെ പോസ്റ്റില്‍ സ്വകാര്യതകള്‍ അതായത് വീട്, ഫോണ്‍ നമ്പര്‍, വീടിന്റെ വിലാസം, രഹസ്യം, കുടുംബം, ഭാര്യ, കുട്ടികള്‍ ഒന്നും കൂതറ എഴുതിയിട്ടില്ല. എന്തിനു ശ്രീ.കാപ്പിലാന്റെ ഇമെയില്‍ .ഐഡി പോലും കൂതറ ഇവിടെ എഴുതിയിട്ടില്ല.കൂതറയ്ക്ക് വായിക്കാന്‍ അഡ്രസ്സ്, ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ തന്നത് കാപ്പിലാന്.അല്ലെങ്കില്‍ ഇവിടെ വായിക്കുക. അതേപോലെ ശ്രീ.കാപ്പിലാനെ പോലെ മുമ്പ് ബ്ലോഗ് എഴുതി പുസ്തകം ആക്കിയവരെയും കൂതറതിരുമേനി ഇവിടെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് പ്രൈവസി പോളിസി എന്നത് ഇവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യം അല്ല.
പിന്നെ ശ്രീ. കാപ്പിലാന് ഈ പുസ്തകം കേരളത്തില്‍ പ്രകാശനം നടത്തുന്നു എന്നാണു വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
ഇനി ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്റ്റ് 1957 പ്രകാരം എന്താണ് കോപ്പി റൈറ്റ് എന്നതും ഇവിടെ വായിക്കാം. അതില്‍ ശ്രീ.കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിന്റെ കോപ്പി റൈറ്റ് ഇന്‍ഫ്രിഞ്ചുമെന്റ് അഥവാ ബൌദ്ധിക/സ്വകാര്യ സാഹിത്യ കൃതിയുടെ അധികാരത്തെയോ അവകാശത്തെയോ കൂതറതിരുമേനി ഉല്ലന്ഘിക്കുക എന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടില്ല.
വ്യാവസായിക ആവശ്യത്തിനോ,അല്ലാതെയോ അതിന്റെ ഉള്ളടക്കം,വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ കോപ്പി എടുക്കുകയോ ആര്‍ക്കെങ്കിലും വില്ക്കുകയോ ചെയ്തിട്ടില്ല. ശ്രീ.കാപ്പിലാന് ഒരു ഇന്ത്യന്‍ പൌരനും ഭാരതത്തില്‍ പുസ്തകം പ്രകാശനം ചെയ്യുമെന്നും അറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്റ്റ് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
ഇനി അതല്ല കൂതറതിരുമേനി ശ്രീ.കാപ്പിലാന് അമേരിക്കന്‍ നിവാസി ആയതുകൊണ്ടാണ് ഇത് നീക്കം ചെയ്യേണ്ടി വരേണ്ടത് എന്ന ന്യായത്തിന് അമേരിക്കന്‍ കോപ്പി റൈറ്റ് ആക്റ്റ്/ ഇന്റെ ലെച്ച്വല് ആക്റ്റ് ഇവിടെ ഞെക്കി വായിച്ചിട്ട് നിയമത്തിനു പോവുക. അവിടെയും അതായത് ആ നിയമത്തിനനുസരിച്ചും കൂതറ കുറ്റക്കാരന്‍ അല്ല.അതുകൊണ്ട് തന്നെ നിയമപരമായ എന്ത് നടപടികളും താങ്കള്‍ക്ക് അവലംബിക്കാം.പ്രസ്തുത പോസ്റ്റില്‍ ആരെയും അപകീര്‍ത്തിപെടുത്താനോ ബൌദ്ധിക സ്വത്തവകാശം മോഷ്ടിക്കുവാനോ ശ്രമിച്ചിട്ടില്ല.
അതേപോലെ ഭാരതത്തിലെ നിയമപ്രകാരം അശ്ലീലവാക്കുകള്‍ ഉപയോഗിക്കുന്നതിന് കേസ് എടുക്കാന്‍ ആണെങ്കില്‍ പ്രസ്തുത പോസ്റ്റുകള്‍ പരിശോധിക്കുക.ആരാണ് തെറി വിളിച്ചതെന്ന് മനസ്സിലാവും.ആര്‍ക്കെതിരെ കേസ് വരുമെന്നും മനസിലാക്കാം.ഇനി ഒരു ബുക്ക് ,സിനിമ , സാഹിത്യ കൃതി എന്നിവയെപറ്റി അച്ചടി മാധ്യമത്തില്‍ ആയാലും ഇന്റര്‍നെറ്റ് മാധ്യമത്തില്‍ ആയാലും അഭിനന്ദനമോ, വിമര്‍ശനമോ എഴുതിയാല്‍ കോപ്പിറൈറ്റ് അല്ലെങ്കില്‍ പ്രൈവസിയില്‍ കടന്നു കയറ്റം ആവില്ല. ഒരു കാര്യത്തെ പറ്റി വാര്‍ത്ത വരുമ്പോള്‍ തന്നെ അതിന്റെ രഹസ്യസ്വഭാവം പോയി കഴിഞ്ഞു. പിന്നെ പ്രസ്തുത പോസ്റ്റിലെ വരികള്‍ കടമെടുത്തതിനു എഴുത്ത്കാരിയോട് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു.
ഇതില്‍ കൂടുതല്‍ ഇതിനെ പറ്റി വിശദീകരണം തരേണ്ടകാര്യം ഇല്ല. നിയമ നടപടികളോ എന്ത് വേണമെങ്കിലും ആകാം. ഇത്രയും സീനിയര്‍ ആയ ബ്ലോഗ്ഗര്‍ പ്രൈവസി,കോപ്പി റൈറ്റ് കാര്യങ്ങള്‍ അറിയേണ്ടത് തന്നെ.
കൂതറ തിരുമേനിയെ ഒതുക്കാന്‍ കുറെ പാടുപെട്ടില്ലേ. ക്ഷോഭത്താല്‍ ആത്മ സംയമനം കൈവിടാതെ ശ്രീ.കാപ്പിലാന്. ഒരു സുദിനത്തില്‍ ഒരു ഐഡി ക്രിയേറ്റ് ചെയ്തു ബ്ലോഗ് എഴുതി തുടങ്ങിയ അട്ടപ്പാടിക്കാരന്‍ ആണോ കൂതറ തിരുമേനി എന്ന് താങ്കള്‍ കരുതരുത്. ഇവിടെ നിയമത്തിനു വിപരീതമായി പ്രസ്തുത പോസ്റ്റില്‍ ഒന്നും ഇല്ല.
കൂതറ തിരുമേനിയുടെയും മാണിക്യത്തിന്റെയും ശ്രീ.കാപ്പിലാന്റെയും സമയം ഈ പോസ്റ്റിനും കമന്റിനും വേണ്ടി പാഴായതില്‍ വിഷമമുണ്ട്.
കൂതറതിരുമേനി.

Tuesday, March 10, 2009
64. കൂതറയുടെ വിമര്‍ശന നയോപായം
ഉപരിപ്ലവമായ സുഖിപ്പിക്കല്‍സ് അല്ലാ പ്രഖ്യാപിതവും സ്ഥായിയായതുമായ ലക്ഷ്യം എന്നുള്ളതുകൊണ്ട് തന്നെ ബ്ലോഗിന്റെ മിക്കപ്പോഴും അശാന്തവും വിഷയകലുഷിതവുമായ പന്ഥാവ് അപരിചിതരുടെയും കുടിലതനിറഞ്ഞവരുടെയും ബാഹുല്യം കൂതറതിരുമേനിയുടെ മുമ്പില്‍ സൃഷ്ടിക്കുമെങ്കിലും വായനക്കാരനും നിരൂപകനും രചയിതാവും രചനയും തമ്മില്‍ വ്യക്തിപരമോ ആശയപരമോ ദാര്‍ശനികപരമോ ആയ അടുപ്പവും ആര്‍ദ്രതയും വേണ്ട പകരം നിരൂപണത്തിന്റെ നിക്ഷ്പക്ഷമായ കണ്ണുകളോടെ അതിനെ നോക്കികണ്ടാല്‍ മതിയെന്നതാണ് തീരുമാനം.വ്യക്തിബന്ധങ്ങളില്‍ നിന്ന് രൂപം പ്രാപിക്കുന്ന ഊഷ്മളത മിക്കപ്പോഴും ഒരു രചയിതാവിന്റെ കൃതികളെ ഒരു പ്രയോജനരഹിതവും ദോഷദായകവുമായ ഊഷ്മളതയോടെ നോക്കിക്കാണാന്‍ അല്ലെങ്കില്‍ കാണിക്കുവാന്‍ നിരൂപകനെ അല്ലെങ്കില്‍ അവലോകകനെ നിര്‍ബന്ധിതനാക്കുന്നു.
ആശയപരമായ ചാഞ്ചല്യങ്ങളും വിചാരങ്ങളിലെയോ ഇസങ്ങളിലെയോ വിശ്വാസങ്ങളിലെയോ വൈരുദ്ധ്യങ്ങള്‍ അല്ലെങ്കില്‍ വിഭിന്നചിന്താധാരകള്‍ നിരൂപകനില്‍ അന്തര്‍ലീനമായിരിക്കുന്ന ഉദ്ധേശത്തെയോ മനസ്സിലാക്കാതെ ഒരു ദോഷൈകദൃക്കിനെയെന്നവണ്ണം നോക്കികാണുവാന്‍ രചയിതാവിനെ പ്രേരിപ്പിക്കുന്ന ഈ അവസ്ഥ സത്യത്തിന്റെ മേല്‍ നീരസത്തിന്റെയും കാലുഷ്യത്തിന്റെയും മൂടുപടം ചൂടിക്കുമെങ്കിലും രാജാവ് നഗ്നനെന്നു വിളിച്ചുപറയുന്നവര്‍ ഫലത്തില്‍ ആ മൂടുപടം മാറ്റാന്‍ സഹായിക്കുമെന്നതാണ് സത്യം.
രാഷ്ട്രീയത്തിലെന്നപോലെ ബ്ലോഗിലും സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല.പുറംചൊറിയലോ സുഖിപ്പിക്കല്‍സോ അല്ല വേണ്ടതും.സുഖിപ്പിക്കല്‍സിന്റെ വഴുവഴുത്തനാവ്
മസ്തികമൂശയുടെ ക്ലാവ് പിടിത്തത്തിന് മാത്രമേ ഉതകുകയുള്ളൂ. നിത്യേനയുള്ള ഉരയ്ക്കല്‍ ലോഹത്തെമാത്രമല്ല നിരൂപണമെന്ന ഉരയ്ക്കല്‍ എഴുത്തുകാരന്റെ ആര്‍ജ്ജവത്തെയും ഭാവനയെയും മിനുസപ്പെടുത്തുമെന്നു മാത്രമല്ല കൂടുതല്‍ കരുത്തുള്ളതുമാക്കും.തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെന്നത് പ്രമാണം.വിമര്‍ശനമെന്നതിനെ അതെ ഒരു ശരീരരഹിതസത്തയെന്നെടുക്കാതെ അതിന്റേതായ രീതിയില്‍ നേര്‍വഴികാട്ടലിന്റെ പ്രതീകാത്മകത്വം ആയിട്ടെടുക്കുന്നതാവും ഉചിതം.
വിമര്‍ശനരഹിതമായ എഴുത്ത് മിക്കപ്പോഴും ബൗദ്ധികമായതും സര്‍ഗ്ഗാത്മക വളര്‍ച്ചയും ഇല്ലതാകുമെന്നതും ആരാധകരുടെ കൈയടിയില്‍പ്പെട്ട് ആത്മാര്‍ഥതയുള്ള ചൂണ്ടിക്കാണിക്കലുടെ വാക്കുകള്‍ നേര്‍ത്ത് ലളിതമായി അവസാനം മുങ്ങിപ്പോവുമ്പോള്‍ താനെവിടെയെന്ന് തിരിച്ചറിയാതെ വരുന്ന എഴുത്തുകാരന് പരാജയപ്പെടുകയാണ്. എഴുത്തുകാരനില്‍ എഴുത്തുകാരന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ അതിപ്രസരം പലപ്പോഴും എഴുത്തിന്റെ നിലവാരത്തിനെതന്നെ കുറയ്ക്കുന്നുവേന്നതും പരമാര്‍ത്ഥം തന്നെ.
എല്ലാ ആരാധകരും ഒരു ശത്രുവാകാനുള്ള ഭാവി/വിദൂര സാധ്യതയുണ്ടെന്ന് കൂതറ തിരുമേനിയ്ക്കറിയാം. അതുപോലെ തന്നെ ആത്മാര്‍ത്ഥരഹിതമായ കമന്റുകളും സുഖിപ്പിക്കല്‍സ് പ്രോല്‍സാഹനവും ദോഷഗുണമുള്ള കൊളസ്ട്രോള്‍ പോലെത്തന്നെ അടിഞ്ഞുകൂടല്‍ നടത്തി ഹൃദയത്തിലും രക്തകുഴലിലും രക്തസഞ്ചാരത്തിനുമാര്‍ഗ തടസ്സമെന്നത് പോലെ
എഴുത്തുകാരന് സത്യസന്ധമായി ചിന്തിക്കേണ്ടി വരുമ്പോഴും അതെ ഫലം തന്നെയാണ് ചെയ്യുന്നത്.
വിമര്‍ശനാത്മകമായ കമന്റുകളും പോസ്റ്റുകളും വരുമ്പോള്‍ ഹൈപ്പര്‍ ആക്ടിവ് ആയ കുട്ടികളെ പോലെ വാളെടുക്കുന്നത് ബൗദ്ധികമായ ചപലതയോ പക്വതയില്ലായ്മയോ ആണ്.ഋജുവായതോ വക്രമായതോ ആയ വിമര്‍ശനങ്ങളോ കുത്സിതമായ ആസൂത്രണങ്ങളോ കൂതറ തിരുമേനിയുടെ അചഞ്ചലവും നിരര്‍ഗ്ഗളവുമായ വിമര്‍ശനരീതിയുടെ മുനയോടിക്കുവാനോ പരിസമാപ്തി കുറിയ്ക്കാനോ ഉതകില്ല.വ്യതിചലിക്കാത്തതും തിരശ്ചീനവുമായ ഈ നിഷ്കര്‍ഷതയെ തള്ളിക്കളയാനുമാവില്ല.
ആശയങ്ങളും അറിവുകളും അനുഭവങ്ങളും ബ്ലോഗെന്ന ഈ മാധ്യമത്തിലൂടെ വികേന്ദ്രീകരണമോ വിതരണമോ നടത്തുമ്പോള്‍ സ്വീകരിക്കുന്നവനോ നല്കുന്നവനോ തമ്മില്‍ ഭൂവുടമയും അടിയാളനും തമ്മിലുള്ള ബന്ധമല്ല മറിച്ച് സമന്മാരുടെ സൗഹൃദകൈമാറ്റമാണ് നടക്കുന്നത്. പ്രസ്തുത കൈമാറ്റത്തില്‍ അറിവുകളും അനുഭവങ്ങളും പെടുമെന്ന് മാത്രം.
മലയാളം ബ്ലോഗ് അതിന്റെ ശൈശവ,കൗമാര ദശയിലാണ്, ഈ കാലഘട്ടത്തില്‍ നമ്മളാല്‍ ആവും വിധം ആ വളര്‍ച്ചയെ ത്വരിതപ്പെടുത്തി മറ്റു ഭാഷാ ബ്ലോഗുകള്‍ക്ക് മാതൃകയാക്കുകയെന്നതാണ് നമ്മളുടെ കടമ.അത് മലയാള ബ്ലോഗിന്റെ മാത്രമല്ല ഭാഷയുടെയും വളര്‍ച്ചയ്ക്ക് സഹായിക്കും.ഒപ്പം മറ്റുള്ളവര്‍ വിദ്യാസമ്പന്നരായ മലയാളികളെ അസൂയയോടെ നോക്കിക്കാണുന്നത് പോലെ മലയാളം ബ്ലോഗിനെയും അസൂയയോടെ നോക്കിക്കാണാന്‍ സഹായിക്കും.വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍ സങ്കേതങ്ങളുടെയും വിസ്മയം കൊള്ളിക്കുന്ന ഈ വളര്‍ച്ചയില്‍ ഭാഗഭാക്കായി അതിനെ തങ്ങളാല്‍ ആവുംവിധം സംഭാവന നല്കി അര്‍ഹിക്കുന്ന ഒപ്പം കഴിയുന്ന മേഖലകളില്‍ പങ്കാളികളായി ഒത്തുകൂടല്‍ നടത്തുന്നതിനു പകരം ഭര്‍ത്സനം,വിദ്വേഷമെന്ന കാളകൂടവിഷത്തിന്റെ മനംപിരട്ടലും അതിന്റെ സ്രവിപ്പിക്കലുമാവുമ്പോള്‍ കാണികള്‍ക്ക് സ്വച്ഛന്ദമായ കൊമാളികളി ദര്‍ശിക്കാനുള്ള അവസരമൊരുക്കല്‍ മാത്രമാവും ഫലം.
സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്ന് പാടിയ കവിയെ ഈ അവസരത്തില്‍ സ്മരിക്കുന്നു. വിദേശികള്‍ക്ക് അഹിംസയും ആത്മസംയമനത്തിന്റെ പാതയും കാട്ടിക്കൊടുത്ത മഹാത്മാഗാന്ധിജിയുടെ അസാന്നിധ്യം ബ്ലോഗില്‍ എന്നും പ്രകടമാവുന്നു.വിദേശത്തു വസിച്ചാലും സ്വദേശത്ത് താമസിച്ചാലും പൂര്‍വികര്‍ ഏകിയ ആ നല്ല സിദ്ധാന്തങ്ങളും ആശയങ്ങളും നാം മറക്കില്ല.മറക്കുകയുമരുത്. നാം പാശ്ചാത്യര്‍ക്കെകിയ ആ അഹിംസാ മന്ത്രം എന്നും ഉരുവിടാം.
"രഘുപതി രാഘവ് രാജാറാം.
പതീത് പാവനു സീതാ റാം.
ഈശ്വര്‍ അല്ലാഹ് തേരോ നാം
സബ്കോ സന്മതി ദേ ഭഗവന്‍"

Monday, March 9, 2009
63.സര്‍വ്വ ശ്രീ.കാപ്പിലാന് ആശംസകള്‍
പ്രീയപ്പെട്ടവരെ,
മലയാളം ബ്ലോഗ് ഒട്ടനവധി പുതിയ എഴുത്തുകാരുടെ ഉദയത്തിനും അതേപോലെ നല്ല എഴുത്തുകാരുടെ കൃതികളെ വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അച്ചടി മാഷിപുരളുകയെന്നത് മാത്രമല്ല ഒരു കൃതിയുടെ ആത്യന്തിക ലക്ഷ്യം എങ്കിലും അച്ചടിമഷി പുരളുന്നത് എന്നും മനസ്സിന് സന്തോഷവും ഒപ്പം എഴുത്തുകാരന് ആത്മസംതൃപ്തിയും നല്കുന്നതിനോടൊപ്പം എഴുത്തുകാര്‍ക്ക് കൂടുതല്‍ കൃതികള്‍ രചിക്കുന്നതിന് പ്രചോദനവും നല്‍കും.
ബ്ലോഗിലൂടെ വിശാല മനസ്കന്,സിമി,വിഷ്ണു,പ്രിയ ഉണ്ണികൃഷ്ണന്, കുറുമാന് തുടങ്ങിയവരുടെ കൃതികള്‍ അച്ചടിമഷി പുരണ്ടു.മിക്കവരുടെയും പുസ്തകങ്ങള്‍ വായനക്കാര്‍ സഹൃദം നെഞ്ചിലേറ്റി സ്വീകരിച്ചു. അങ്ങനെ ബ്ലോഗിലെ ഈ സൂപ്പര്‍താരങ്ങളെ ബ്ലൂലോഗത്തിനു പുറത്തുള്ളവരും സ്നേഹത്തോടെ സ്വീകരിച്ചു. സാഹിത്യകാരനും സര്‍വ്വോപരി സഞ്ചാരസാഹിത്യകാരനുംകൂടിയായ നിരക്ഷരന് സഞ്ചാരസാഹിത്യത്തിനു അവാര്‍ഡും ലഭിക്കുകയുണ്ടായി. അവര്‍ക്കെല്ലാം കൂതറ തിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ആല്‍ത്തറയിലെ പോസ്റ്റില്‍ നിന്നും ഇ പത്രത്തില്‍ നിന്നും സര്‍വ്വ ശ്രീ .കാപ്പിലാന് പുസ്തകം പ്രസിദ്ധീകരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. . സര്‍വ്വശ്രീ.കാപ്പിലാന് (ലാല്‍.പി.തോമസ്) തന്റെ കൃതികള്‍ അച്ചടിമഷി പുരളുന്ന ഈ വേളയില്‍ കൂതറതിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
സൂക്ഷ്മ നിരീക്ഷണം,നിരൂപണം എന്നിവയിലും അദ്ദേഹത്തിന്റെ അവഗാഹം ശ്ലാഘനീയം തന്നെ.ബൂലോഗത്ത് നിറഞ്ഞു നില്ക്കുന്ന അദ്ദേഹം വീണ്ടും നിരവധി കൃതികള്‍ മലയാളം ഭാഷയ്ക്കും,സാഹിത്യത്തിനും സംഭാവന നല്കട്ടെയെന്നും ആശംസിക്കുന്നു.
സര്‍വ്വശ്രീ. കാപ്പിലാന്റെ "നിഴല്‍ ചിത്രങ്ങള്‍" എഴുത്തുകാര്‍ക്ക് എന്നും പ്രചോദനമാവട്ടെയെന്ന് കൂതറ തിരുമേനി ആഗ്രഹിക്കുന്നു. പണ്ഡിതന്മാരെയും കലാകാരന്മാരെയും കവികളെയും എന്നും ബഹുമാനിക്കുന്ന കൂതറതിരുമേനി നവ സാഹിത്യകാരന്മാരും ബ്ലോഗെഴുത്തുകാരും സര്‍വ്വ ശ്രീ. കാപ്പിലാനെ പോലെയുള്ളവരെ മാതൃക ആക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.
കൂതറതിരുമേനി
മലയാളം ബ്ലോഗ് ഒട്ടനവധി പുതിയ എഴുത്തുകാരുടെ ഉദയത്തിനും അതേപോലെ നല്ല എഴുത്തുകാരുടെ കൃതികളെ വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അച്ചടി മാഷിപുരളുകയെന്നത് മാത്രമല്ല ഒരു കൃതിയുടെ ആത്യന്തിക ലക്ഷ്യം എങ്കിലും അച്ചടിമഷി പുരളുന്നത് എന്നും മനസ്സിന് സന്തോഷവും ഒപ്പം എഴുത്തുകാരന് ആത്മസംതൃപ്തിയും നല്കുന്നതിനോടൊപ്പം എഴുത്തുകാര്‍ക്ക് കൂടുതല്‍ കൃതികള്‍ രചിക്കുന്നതിന് പ്രചോദനവും നല്‍കും.
ബ്ലോഗിലൂടെ വിശാല മനസ്കന്,സിമി,വിഷ്ണു,പ്രിയ ഉണ്ണികൃഷ്ണന്, കുറുമാന് തുടങ്ങിയവരുടെ കൃതികള്‍ അച്ചടിമഷി പുരണ്ടു.മിക്കവരുടെയും പുസ്തകങ്ങള്‍ വായനക്കാര്‍ സഹൃദം നെഞ്ചിലേറ്റി സ്വീകരിച്ചു. അങ്ങനെ ബ്ലോഗിലെ ഈ സൂപ്പര്‍താരങ്ങളെ ബ്ലൂലോഗത്തിനു പുറത്തുള്ളവരും സ്നേഹത്തോടെ സ്വീകരിച്ചു. സാഹിത്യകാരനും സര്‍വ്വോപരി സഞ്ചാരസാഹിത്യകാരനുംകൂടിയായ നിരക്ഷരന് സഞ്ചാരസാഹിത്യത്തിനു അവാര്‍ഡും ലഭിക്കുകയുണ്ടായി. അവര്‍ക്കെല്ലാം കൂതറ തിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ആല്‍ത്തറയിലെ പോസ്റ്റില്‍ നിന്നും ഇ പത്രത്തില്‍ നിന്നും സര്‍വ്വ ശ്രീ .കാപ്പിലാന് പുസ്തകം പ്രസിദ്ധീകരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. . സര്‍വ്വശ്രീ.കാപ്പിലാന് (ലാല്‍.പി.തോമസ്) തന്റെ കൃതികള്‍ അച്ചടിമഷി പുരളുന്ന ഈ വേളയില്‍ കൂതറതിരുമേനിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
സൂക്ഷ്മ നിരീക്ഷണം,നിരൂപണം എന്നിവയിലും അദ്ദേഹത്തിന്റെ അവഗാഹം ശ്ലാഘനീയം തന്നെ.ബൂലോഗത്ത് നിറഞ്ഞു നില്ക്കുന്ന അദ്ദേഹം വീണ്ടും നിരവധി കൃതികള്‍ മലയാളം ഭാഷയ്ക്കും,സാഹിത്യത്തിനും സംഭാവന നല്കട്ടെയെന്നും ആശംസിക്കുന്നു.
സര്‍വ്വശ്രീ. കാപ്പിലാന്റെ "നിഴല്‍ ചിത്രങ്ങള്‍" എഴുത്തുകാര്‍ക്ക് എന്നും പ്രചോദനമാവട്ടെയെന്ന് കൂതറ തിരുമേനി ആഗ്രഹിക്കുന്നു. പണ്ഡിതന്മാരെയും കലാകാരന്മാരെയും കവികളെയും എന്നും ബഹുമാനിക്കുന്ന കൂതറതിരുമേനി നവ സാഹിത്യകാരന്മാരും ബ്ലോഗെഴുത്തുകാരും സര്‍വ്വ ശ്രീ. കാപ്പിലാനെ പോലെയുള്ളവരെ മാതൃക ആക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.
കൂതറതിരുമേനി
Sunday, March 8, 2009
62. IP വേണൊ IP .?? (ആദ്യ കാണ്ഡം)
ഐ.പ്പി.യെ കുറിച്ച് ഇപ്പോള്‍ ബൂലോഗ തരികിട,അനില്‍@ബ്ലോഗ്,പ്രശാന്ത്.ആര്.കൃഷ്ണ തുടങ്ങിയവരുടെ പോസ്റ്റ് വന്നു.വായനക്കരെല്ലാം ഓടി നടന്നു വായിച്ചു സമാധാനമായി മൂലയില്‍ ചുരുണ്ടു കൂടി. പക്ഷെ ബ്ലോഗ് എഴുതുന്നവരും വായിക്കന്നവരുമായ എല്ലാവരും ഐ.പി.മാറ്റുന്നവരോ അല്ലെങ്കില്‍ മാറ്റാന്‍ അറിയുന്നവരോ അല്ല.അതുകൊണ്ട് തന്നെ എങ്ങനെ ഈ പരിപാടി നടത്താം എന്നറിയാന്‍ ചെന്ന് ഈ ഐ.പ്പി.പോസ്റ്റുകള്‍ ഇട്ടവരുടെ ബ്ലോഗുകളില്‍ ചെന്നപ്പോള്‍ ഇതിന്റെ സൂത്രങ്ങള്‍ പറഞ്ഞുവേന്നല്ലാതെ എങ്ങനെ ചെയ്യണം എന്ന് പറഞ്ഞിട്ടില്ല.
ഈ സൂത്രം മുമ്പുതന്നെ അറിയാവുന്നവര്‍ കൂടുതല്‍ പഠിക്കാനും അറിയാത്തവര്‍ ഇത് പഠിച്ചു ചില വിളച്ചിലുകള്‍ കാണിക്കാനും ചെന്നെങ്കിലും ഇളിഭ്യരായി മടങ്ങി. പക്ഷെ കൂതറ തിരുമേനിയുടെ സദസ്സില്‍നിന്നും ആര്‍ക്കും വെറും കൈയോടെ മടങ്ങേണ്ടി വരില്ല.കാരണം കൂതറതിരുമേനി ദാനശീലത്തില്‍ കര്‍ണ്ണനെയും വെല്ലും അല്ലാതെ പിന്നെ. അറിവ് പകര്‍ന്നു കൊടുക്കാനുള്ളതല്ലേ.അല്ലാതെ കൌപീനകോന്തലയില് കെട്ടി വെയ്ക്കാന്‍ കൂതറ തിരുമേനി വെറും നക്കിയാണോ..
ഇനി കൂതറ പറഞ്ഞു തരാം എന്ത് ചെയ്യണം.എങ്ങനെ ചെയ്യണം.എന്നിട്ട് നിങ്ങള്‍ ചെയ്യുകയോ അനുഭവിക്കുകയോ ചെയ്യ്. ഒരു കാര്യം മനസ്സിലോര്ത്താല് നല്ലത്.സ്വയരക്ഷയ്ക്ക് അതായത് ബൂലോഗത്ത് കറങ്ങി നടക്കുമ്പോള്‍ നമ്മുടെ ഐ.പി.വല്ലവനും മോട്ടിച്ചെടുത്തു നമ്മള്‍ക്ക് പണി തരാതിരിക്കാന്‍ ഉണ്ടാക്കിയ സൂത്രമാണിത്. ഇത് വെച്ച് തോന്ന്യവാസങ്ങള്‍ കാണിച്ചാല്‍ കൂതറ ഉത്തരവാദിയല്ല.
ഇപ്പോഴും ഒരു കാര്യം മറക്കാതിരിക്കുക...
ഐ.പ്പി.മാറ്റാന്‍ നമ്മക്കറിയാം എങ്കില്‍ അത് പിടിക്കാനറിയാവുന്നവാനും ബൂലോഗത്തുണ്ട്.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മത്തായി വെള്ളമടിച്ചത് ഓടയില്‍ കിടക്കാനല്ല ആടാന്‍ തന്നെയാണെന്ന് പറയുന്നതുപോലെ മിടുമിടുക്കന്മാരായ നെറ്റ് വര്‍ക്ക് അഡ്മിനിസട്രേറ്റര്മാരും കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരും ഉള്ളനാടാണ് നമ്മുടേത്. എല്ലാവരും മാവേല് എറിഞ്ഞു നടന്നാണ് ബ്ലോഗ് എഴുതാന്‍ വന്നതെന്ന് കരുതരുത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദവും,പി.എച്ച്.ഡി.യും വരെ ഉള്ളവര്‍ മുതല്‍ ഗൂഗിളില്‍ ഉന്നതങ്ങളില്‍ ജോലി ചെയ്യുന്ന പുലികള്‍ വരെയുള്ളവര്‍ ബ്ലോഗ് എഴുതുന്നുണ്ട്.
അപ്പോള്‍ മായാവി വേഷം കെട്ടുമ്പോള്‍ പലനാള്‍ കള്ളന് ഒരു നാള് പിടിയില്‍ എന്നൊരു ആപ്തവാക്യം മറക്കാതെ ചെയ്യുക.കൂതറ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഇയാളെ പോക്കില്ലെടോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ലായെന്ന് തന്നെ.
കാരണം കൂതറതിരുമേനി മുമ്പ് പറഞ്ഞ പോലെ കള്ള് കുടിച്ചത് ഓടയില്‍ കിടക്കാനല്ല. അതുപോലെ വായനാശീലം വളരെ കുറവുള്ള കൂതറതിരുമേനി എങ്ങും പോവാറുമില്ല. എങ്ങും കമന്റ് ഇടാറുമില്ല. ആകെയിട്ടത് അഞ്ചോ ആറോ കമന്റുകള്‍.അത് ആനനോണിയോ ചേനനോണിയോ ആയിട്ടല്ല.
കൂതറ അവലോകനം എന്നാ പേരില്‍ ആയിരുന്നു. ഇപ്പോള്‍ ഇട്ടാല്‍ കൂതറതിരുമേനി എന്ന പേരിലും.പിന്നെ സ്ഥിരം വിസിറ്റ് ചെയ്യുന്നത് അഞ്ചല്‍കാരന്റെ ബ്ലോഗ്. എന്റെ അഞ്ചല്‍കാരോ ചതിക്കല്ലേ.
ഇനി ഈ ഉടായിപ്പുകള്‍ തപ്പി പാവം ഇതറിയാത്ത കുഞ്ഞുങ്ങള്‍ കറങ്ങി നടക്കേണ്ട.
പക്ഷെ ഇത് സദുദ്ദേശത്തിനുപയോഗിക്കുക. പിന്നല്ലാതെ തോന്ന്യവാസങ്ങളോ പോക്ക്രിത്തരങ്ങളോ കാണിച്ചാല്‍ നിങ്ങള്‍ തന്നെ ഉത്തരവാദികള്‍.നീയാണ് തുഴയുന്നത്.നിന്റെ അമ്മൂമ്മയാണ് ആറ്റില്‍ പോകുന്നത്. അതോര്‍ത്തു ഉപയോഗിക്കുക.
കൂതറ പറയുന്ന സൈറ്റ്കളോ യൂട്ടിലിറ്റികളോ മാത്രമല്ല ഉള്ളത്.ചിലത് പരിചയപ്പെടുത്തുന്നു എന്ന് മാത്രം.ബാക്കിയെല്ലാം അറിയാഞ്ഞിട്ടല്ല.പോസ്റ്റില്‍ ഇടാന്‍ സ്ഥലം ഇല്ല.
1.ഇവന് മായാവി ഒന്നാമന് (സൈറ്റില്‍ ചെന്നാല്‍ മതി.ഒന്നും ഡൌണ്‍ലോഡ് ചെയ്യേണ്ട)
ഇയാളുടെ സൈറ്റില്‍ ചെന്നാല്‍ അവിടെ ഒരു കോളം കാണും.അവിടെ പോവേണ്ടയിടം അതായത് ബ്ലോഗിന്റെയോ സൈറ്റിന്റെയോ അഡ്രസ്സ് കൊടുത്താല്‍ പുലികളുടെ ബ്ലോഗില്‍ ചെല്ലാം.ചെന്നെന്നോ വന്നെന്നോ ഒരുത്തനും അറിയില്ല. ആടുമില്ല.പൂടയുമില്ല.
2.ഇവന് മായാവി രണ്ടാമന് ( യൂട്ടിലിറ്റി ഡൌണ്‍ലോഡ് ചെയ്താല്‍ മതി)
പണി മുമ്പത്തെ തന്നെ. ആദ്യത്തെ സൈറ്റില്‍ നിന്നുപോവുമ്പോള്‍ അല്പം സ്ലോ ആവുമെങ്കില്‍ ഇവിടെ ആ പ്രശ്നം ഇല്ല. (സാധനം ഓസിനു ഉപയോഗിച്ച് നോക്കാം.)
3.ഇവന് വേറെ ഒന്ന് .ഓന്ത് പോലെ (ഐ.പി. ഒക്കെ മാറ്റം.)
ഇവനെ ഉപയോഗിച്ചാല്‍ ഐ.പി. ഒക്കെ മാറ്റി കളിക്കാം. ഓസിനു ഉപയോഗിക്കാം.പിന്നെ കാശ് കൊടുത്താല്‍ ഫുള്‍ വേര്‍ഷന്‍ ഉപയോഗിക്കാം.
4.ഇനി ചൂടാന്‍ പ്രോക്സിതോലുകള് (പല രാജ്യത്തെ തരികിട ഐ.പി.കള്‍)
ഈ പ്രോക്സികള്‍ ഐ.പി.മാറ്റുന്ന യൂട്ടിലിറ്റികളിലോ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍/മോസ്സില ഫയര്‍ ഫോക്സ് തുടങ്ങിയവയില്‍ സെറ്റ് ചെയ്താല്‍ വേറെ ഐ.പി.കളില്‍ ഉപയോഗിക്കാം.
5.കാശ് കൊടുത്തുള്ള സെര്‍വറുകള്‍
ഇവിടെ ക്ലിക്ക് ചെയ്യുക. ഇവിടെ കാശുകൊടുത്ത് ഒരു സെര്‍വര്‍ അങ്ങ് വാങ്ങുക.പിന്നെ ഈ ഓസിനു കഞ്ഞി കുടിക്കേണ്ട കാര്യം ഇല്ല.
6. ദാ കിടക്കുന്നു. അടുത്ത വീരന്.
ഇവന് ഫ്രീ ആണ്. ഇഷ്ടം പോലെ ഉപയോഗിക്കാം. (ഒരു കാര്യം മറക്കല്ലേ.പാവോ ആള്‍ട്ടോയിലെ ഇവന്റെ മുതലാളികള്‍ ചെറിയ കമ്പ്ലൈന്റ് കിട്ടിയാല്‍ പോലും ഉപയോഗിച്ചവന്റെ ഊരും മേല്‍വിലാസവും തരും. അവരോടു തെറി വിളിച്ചിട്ടും കഥയില്ല. ഓസിനു ഇതില്‍ കൂടുതല്‍ തരാന്‍ അവര്‍ നമ്മുടെ മച്ചമ്പിയോന്നുമാല്ലല്ലോ..)
7. കുറെകൂടി ഈസിയായ ഒരെണ്ണം
ഇവനെ സെറ്റ് ചെയ്താല്‍ ഇഷ്ടമുള്ള രാജ്യങ്ങളുടെ ഐ.പി.സെലക്റ്റ് ചെയ്ത് നേരെ കളത്തില്‍ ഇറങ്ങാം.ബ്രൌസറില്‍ തന്നെ നിന്ന് സെലക്റ്റ് ചെയ്യാം.
ഇനി ഇതെല്ലാം കണ്ടു സ്വന്തം പേരും മേല്‍വിലാസവും മറന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി. സ്വന്തം മേല്‍വിലാസം മനസ്സിലാവും . (അതായത് ഇനി നീ ആരാണെന്നു നിനക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് ഞാന്‍ പറയാം എന്ന് പറയുന്ന ചേട്ടന്മാര് ആണിവര്‍.)
ഒരു കാര്യം ഈ സൂത്രങ്ങള്‍ ഉപയോഗിക്കുന്ന ചേട്ടന്മാരും ചീറ്റര്മാരും മനസ്സിലാക്കുക. നെറ്റില്‍ ആരും നൂറു ശതമാനം സുരക്ഷിതര്‍ അല്ല. സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഹാക്ക് ചെയ്തു കയറിപ്പറ്റിയ കെവിന് മിറ്റ്നിക്കുമാര് ഉള്ള നെറ്റില്‍ കൂടുതല്‍ അഭ്യാസം കാണിച്ചാല്‍ പിടിക്കാന്‍ കഴിവുള്ളവരും ഉണ്ടെന്നു മറക്കരുത്.കാരണം ഏതു ഇത്തരം സോഫ്റ്റ് വെയര്‍ തരുന്ന ആളുകളും നിയമപരമായ തെളിവുകളോടെ സമീപിക്കുമ്പോള്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് വേണ്ടാതീനം കാണിച്ചവരുടെ മുഴുവന്‍ വിവരങ്ങളും തരും.
ഇവിടെ ഇത്രയും വിവരങ്ങള്‍ തന്നത് സ്വന്തം ഐ.പി.യെ ഹാക്കര്‍,അല്ലെങ്കില്‍ നെറ്റിലെ ക്രിമിനല്‍ എന്നിവരില്‍ നിന്ന് രക്ഷിക്കാനാണ്.അല്ലാതെ വല്ലവന്റെയും ബ്ലോഗില്‍ അനോണി കളിച്ചു തെറി വിളിക്കാനോ തോന്ന്യവാസം കാണിക്കാനോ അല്ല. പോലീസിന്റെ കൈകള്‍ക്ക് നല്ല നീളമുണ്ടെന്നത് മറക്കാതിരിക്കുക.
ബ്ലോഗിംഗ് ഇപ്പോഴും ക്രിയേറ്റിവ് ആക്കുക.പരസ്പരം ബഹുമാനിച്ചു അറിവുകള്‍ പകര്‍ന്നു നല്കി നന്നായി മുമ്പോട്ട് പോകുക.സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.
ഈ പോസ്റ്റിന്റെ അവസാന കാണ്ഡം ഉടനെ വരും.വായിക്കേണം.അപ്പോള്‍ ഈ ഉടായിപ്പ് കാണിച്ചാല്‍ പിടിക്കുന്നതെങ്ങനെയെന്നും പഠിപ്പിക്കാം.വെറും എലിപ്പെട്ടി തിയറി അല്ല.
ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. ഏതെങ്കിലും ഒരു രാജ്യത്തെ ഐ.പി. സ്വന്തം എലിപ്പെട്ടിയില്‍ വന്നാല്‍ മുണ്ടും പൊക്കി അവനെതിരെ തിരിഞ്ഞാല്‍ വാദി ചിലപ്പോള്‍ പ്രതിയാവും.അപ്പോള്‍ ഇനി എന്നെ ഒരു കോപ്പും ചെയ്യാന്‍ പറ്റില്ലെടാ പറഞ്ഞുകൊണ്ട് ഇറങ്ങാന്‍ വരട്ടെ.അവനെ എങ്ങനെ പൂട്ടണമെന്നും അടുത്ത പോസ്റ്റില്‍ പറഞ്ഞു തരാം. അപ്പോള്‍ വാദി വാദിയും പ്രതി പ്രതിയുമായി തന്നെ ഇരിക്കും. ഇതൊക്കെ വെച്ച് കൂതറ തിരുമേനിയെ പൊക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഊ............ ര്‍ജ്ജിതമായി ശ്രമിച്ചോ.
കൂതറ തിരുമേനി..

Thursday, March 5, 2009
61.പിള്ളാച്ചോ ഇത് വെറും തെണ്ടിത്തരമായി കേട്ടോ..
അല്പം മുമ്പേ പുതിയ പോസ്റ്റുകള്‍ ഒക്കെ തേടിനടന്നപ്പോള്‍ പിള്ളച്ചന്‍ ഇട്ട പോസ്റ്റ് കണ്ടു ഒന്ന് ഞെട്ടി പോയി. എടാ ഇത് ഞാന്‍ കൂതറയില്‍ ഇട്ട പോസ്റ്റ് അല്ലെ. വള്ളി പുള്ളി തെറ്റാതെ അങ്ങനെ തന്നെ അടിച്ചു മാറ്റി പോസ്റ്റിയിരിക്കുന്നു. എന്നാലും ഇത് മഹാ തെണ്ടിത്തരം ആയെന്നു മാത്രമല്ല "എരന്ന് തിന്നുന്നവനെ തൊരന്നു തിന്നുന്ന പോലെ ആയല്ലോ."അയാളുടെ ജാതകം നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ കുറേയായി ഇങ്ങനെ ബ്ലോഗ് എഴുതാന്‍ തുടങ്ങിയതെന്ന് മനസ്സിലായി.എന്നിട്ടും ഈ എരപ്പാളിത്തരം കളഞ്ഞില്ലേ.
എനിക്ക് ആരോ മെയില്‍ അയച്ച സാധനം ആണെന്ന് പറഞ്ഞു തന്നെയാണ് ഈ പോസ്റ്റ് ഇട്ടതു.എന്നിട്ട് ഇംഗ്ലീഷില്‍ വലിയ പിടിയില്ലാത്ത ഞാന്‍ ലോകത്തുള്ള ഡിക്ഷനറി ഒക്കെ തപ്പി നടന്നു ഒന്ന് വിവര്‍ത്തനം ചെയ്തു പോസ്റ്റാക്കി കൂതറയില്‍ ഇട്ടു. ലവന് ഒരു ഉളുപ്പും ഇല്ലാതെ അത് പോസ്റ്റാക്കി സ്വന്തം ബ്ലോഗില്‍ ഇട്ടു.
എടൊ പിള്ളേച്ചോ .. വല്ലവന്റെയും കോണകം അടിച്ചു മാറ്റി ഇടുമ്പോള്‍ അത് കഴുകി ഇടണമെന്ന സാമാന്യ ബോധം പോലും കാണിച്ചില്ലല്ലോ താന്‍.എനിക്ക് വന്ന മുഴുവന്‍ അക്ഷര പിശാശും അതെ പോലെ അവിടെ താങ്ങിയിട്ടുണ്ടല്ലോ.മോശമാണ് കേട്ടോ. നാണമില്ലാത്തവന്റെ ഡാഷില്‍ ആലു കിളിച്ചാല്‍ തണല്‍ ആണെങ്കില്‍ ഓക്കേ.പിന്നെ അറിയാതെ ഞാന്‍ എഴുതിയത് ആരെങ്കിലും താങ്കള്‍ക്കു അയച്ചു തന്നതാണെങ്കില്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് ഒന്ന് കൊടുത്തേരെ.അതല്ലേ അതിന്റെ മര്യാദ.
അല്ലെങ്കില്‍ തന്നെ നിങ്ങളൊക്കെ വല്ല്യ പഴയ തഴക്കവും പഴക്കവും ചെന്ന എഴുത്തുകാരല്ലേ. ഞങ്ങളെ പോലെയുള്ള പാവങ്ങളെ ഇങ്ങനെ കൊല്ലാതെ വിടൂ.നിങ്ങളൊക്കെ ഒത്തിരി എഴുതി ആരാധകരെ ഒക്കെ ഉണ്ടാക്കി രാജാവായി വാഴുന്നവരല്ലേ.ഞങ്ങള്‍ ഇങ്ങനൊക്കെ അങ്ങ് പോട്ടെ.പിന്നെ കൂതറയില്‍ വന്ന പോസ്റ്റ് രണ്ടു ആഴ്ച കഴിഞ്ഞു അടിച്ചു മാറ്റി പോസ്റ്റിയപ്പോള്‍ വല്ല്യ ഗുണം ഒന്നും ഉണ്ടാവില്ല.കാരണം കമന്റ് ഒക്കെ ഇവിടെ വന്നു പിന്നെ അവിടെ എന്ത് വരാനാ.അപ്പോള്‍ ശരി എല്ലാം പറഞ്ഞപോലെ.
ഇപ്പോള്‍ മനസ്സിലായില്ലേ ഇത് നമ്മുടെ സൃഷ്ടിയാണെന്ന്.അപ്പോള്‍ നമ്മുടെ പേര് അവിടെ ചേര്‍ക്കണെ.അല്ലങ്കില്‍ ഞങ്ങള്‍ കരുതും പിള്ളച്ചേട്ടന് മനപ്പൂര്‍വ്വം തെണ്ടിത്തരം കാണിച്ചതാണെന്നു. പിള്ളച്ചേട്ടന് ഡീസന്റ് അല്ലെ.അപ്പോള്‍ അങ്ങനെ കാണിക്കുമോ. ഡിലീറ്റ് ഒന്നും ചെയ്യല്ലേ. വെറുതെ എന്റെ ഒരു ലിങ്ക് അങ്ങ് കൊടുത്തേക്കൂ.എന്നാ ശരി.ബ്ലോഗില്‍ ഈയിടെ തെറി വിളി കൂടിയിരുന്നെങ്കിലും മോഷണം കുറവായിരുന്നു.ഇപ്പോള്‍ അതും തുടങ്ങിയോ.
മനുഷ്യ വിദൂഷകന്

Tuesday, March 3, 2009
60.കൂതറ തിരുമേനി പോകുന്നില്ല...!!!
കൂതറഅവലോകനം വായനക്കാരെ
ഇവിടെ ശ്രീ@ശ്രേയസ് സൂചിപ്പിച്ചതുപോലെ മറ്റുചില തിരുമേനിമാര് കാണിച്ചത് പോലെ കാണിക്കാന്‍ കൂതറ വെറും കൂതറ ആണോ.? അല്ല പ്രീയപ്പെട്ട ശ്രീ.@ശ്രേയസ് അത്തരം കൂതറ നമ്പരുകള്‍ അല്ലെങ്കില്‍ ആളെക്കൂട്ടല്‍ പരിപാടികള്‍ ഒരിക്കലും കൂതറ തിരുമേനി ചെയ്യില്ല. അതിന്റെ കാര്യം കൂതറ തിരുമേനി ഒരു പോള്‍ നടത്തിയല്ല ഒരു ബ്ലോഗ് തുടങ്ങിയത്.അതുകൊണ്ട് തന്നെ ഞാന്‍ ബ്ലോഗ് തുടങ്ങട്ടെ എന്ന് ചോദിച്ചു ബ്ലോഗ് തുടങ്ങാഞ്ഞിടത്തോളം കാലം നിര്‍ത്തട്ടെ എന്ന പോളിനും പ്രസക്തിയില്ല.
കൂതറ എന്ന പേരിനോ കൂതറയിലെ അംഗങ്ങളോ മാത്രമല്ല വായനക്കാരും അവരുടെ കമന്റുകളും ചേരുമ്പോഴാണ് ഈ ബ്ലോഗ് പൂര്‍ണ്ണമാവുന്നത്. അതേപോലെ ഈ ബ്ലോഗില്‍ ഉള്ള എല്ലാവരും സ്വതന്ത്ര ചിന്താഗതിയുള്ളവരും എഴുതുവാന്‍ ശേഷിയുള്ളവരും ആണ്. എന്ന് കൂതറ തിരുമേനി എഴുത്ത് നിര്‍ത്തുന്നോ അന്ന് ഈ ബ്ലോഗ് അടുത്താള്‍ക്ക് കൈമാറി പോവും.അല്ലാതെ ബ്ലോഗ് ഡിലീറ്റ് ചെയ്യുകയോ പൂട്ടുകയോ കത്തിക്കുകയോ ചെയ്യില്ല.കാരണം പല പോസ്റ്റ്കളും നല്ല വായനക്കാരുടെ മികച്ച കമന്റുകള്‍ ഉള്ളവയാണ്. .ഇത് തന്നെ അതിന്റെ കാരണം ബ്ലോഗ് എന്നത് പോസ്റ്റുകളും അതോടൊപ്പം ആ പോസ്റ്റുകള്‍ സമയം ചെലവിട്ട് വായിച്ചു കമന്റ് എഴുതിയവരുടെ കമന്റുകളും ആണ്.അത് പൂട്ടണോ ഡിലീറ്റ് ചെയ്യാനോ കൂതറയ്ക്ക് ധാര്‍മിക അവകാശമില്ല.
ചില ചീപ് നമ്പരുകള്‍ കണ്ടപ്പോള്‍ കൂതറ ഒന്ന് പ്രതികരിച്ചുവെന്നെയുള്ളൂ. കാരണം അവലോകനത്തില്‍ പെടുന്നത് തന്നെയല്ലേ ചിലരുടെ ഇത്തരം കൂതറ നമ്പരുകളും. ബ്ലോഗ് തുടങ്ങിയപ്പോള്‍ ഞാന്‍ മാത്രമേ കൂതറ ആയിട്ട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ബൂലോഗത്തില്‍ നടന്നാല്‍ കൂതറകളെ കൂട്ടി മുട്ടാതെ നടക്കാന്‍ വയ്യ എന്ന സ്ഥിതി വന്നിരിക്കുന്നു. കൂതറയ്ക്ക് അന്ന് പേറ്റന്റ് എടുത്തിരുനെങ്കില്‍ ഇന്ന് കൂതറ തിരുമേനി കോടീശ്വരന് ആയേനെ.
ഇനി കൂതറ എന്ന് വാക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിനുത്തരം.കൂതറ തിരുമേനി എന്നും മുടങ്ങാതെ വായിക്കുന്ന ഒരു ബ്ലോഗ് ഉണ്ട്. അഞ്ചല്‍കാരന്റെ ബ്ലോഗ്.അതില്‍ ബ്ലോഗിനെ/പോസ്റ്റിനെ വിലയിരുത്താന്‍ കൂതറ എന്നും ഓപ്ഷന് കൊടുത്തിട്ടുണ്ട്.അതുകൊണ്ട് ഈ പേര് കൂതറ കടമെടുത്തത് അവിടെ നിന്നാണ്.അഞ്ചല്കാരന് നന്ദി.അഞ്ചല്‍കാരാ തിരിച്ചു ചോദിക്കല്ലേ.
കൂതറയുടെ അനുഭവത്തില്‍ വെച്ച് പറയുകയാണ്. ഏതു പേര് ബ്ലോഗിന് സ്വീകരിക്കുന്നു എന്നല്ല എന്തെഴുതുന്നു എന്നതാണ് പ്രധാനം.കാരണം എഴുത്ത് നന്നായാല്‍ വായനക്കാര്‍ ഉണ്ടാവും.ഇത്തരം ചീപ്പ് നമ്പര്‍ കാട്ടിയാല്‍ ആളുകള്‍ പിന്നെ തിരിഞ്ഞു നോക്കില്ല. അത്ര തന്നെ.
എഴുതി തെളിഞ്ഞവര്‍ക്ക് കൂതറ തിരുമേനി മാതൃക കാട്ടേണ്ട ഗതികെടാണല്ലോ ദൈവമേ.
ഇനി എല്ലാവരും കാണിച്ച നമ്പറിന്റെ അവസാന നമ്പര്‍.
എന്റെ പ്രീയപ്പെട്ട വായനക്കാരെ .നിങ്ങളുടെ സ്നേഹം കണ്ടെനിക്ക് മരിക്കാന്‍ തോന്നുന്നു.കൂതറയുടെ കണ്ണീര് വീണു ചെന്നൈ നഗരം മുങ്ങിപോയിരിക്കുന്നു.കാലത്ത് മുതല്‍ സ്റ്റേഡിയത്തിലും,ശവ കുടീരത്തിലും,കേന്ദ്രീയ വിദ്യാലയത്തിലും,എഗ്മൊറിലും,ചിന്തദ്രിപെട്ടിലും എന്ന് വേണ്ട എല്ലായിടവും കൂതറതിരുമേനിയുടെ കരച്ചിലും കണ്ണീരും കാണാന്‍ ജനലക്ഷങ്ങള്‍ തിങ്ങി കൂടിയിരിക്കുന്നു.കൂതറ പോയാല്‍ ചാവാന്‍ റെഡി ആയിരിക്കുന്ന ഫാന്‍സ് നിങ്ങള്‍ മരിക്കല്ലേ.നിങ്ങളെന്തിനു ചാണകം അല്ല ചാകണം. നിങ്ങളുടെ സ്നേഹം കണ്ടെനിക്ക് കരച്ചില് അടക്കാന്‍ വയ്യാ. ഒന്ന് കള്ളടിച്ചു വിഷമം മാറ്റാന്‍ കൂതറ മദ്യപാനിയുമാല്ലല്ലോ.ഷാപ്പിലോ ബാറിലോ പോയി കരയുന്നവര്‍ക്ക് വല്ലതും വാങ്ങികൊടുക്കാനും ഗാന്ധി ശിഷ്യനായ കൂതറ ഒരുക്കമല്ല.
കൂതറയുടെ ഈ പോളില്‍ വോട്ട് ഇട്ട ജന കോടികള്‍ക്ക് കൂപ്പു കൈ. നിങ്ങളുടെ സ്നേഹം കണ്ടു വീണ്ടും എഴുതാന്‍ കൂതറ എഴുതാന്‍ തീരുമാനിച്ചു..എല്ലാവരുടെയും സ്നേഹം കണ്ടപ്പോള്‍ കൂതറ വീണ്ടും വീണ്ടും കരയട്ടെ..
ത്ഫൂ ...ഫൂ...ഫൂ.. മഹാന്മാരായ "കൂതറകളുടെ" മുമ്പില്‍ ഈ പാവം കൂതറതിരുമേനി എത്രയോ തുച്ഛന്‍ .......... അപ്പോള്‍ കൂതറതിരുമേനി അല്ല കൂതറ. വലിയ വലിയ കൂതറകളുടെ മുമ്പില്‍ ഈയുള്ളവന് വെറും ചിന്ന "കൂതറതിരുമേനി".

Monday, March 2, 2009
59.അയ്യോ കൂതറേ പോവല്ലേ.....!!!
ഇടയ്ക്കെപ്പോഴ കൂതറയ്ക്ക് ഒരു ഉള്‍വിളി.കുറെ പേര് കൂതറയെ തെറിവിളിക്കും കുറെപേര് അനുകൂലിക്കും.എത്ര പേര് കൂതറയെ സ്നേഹിക്കുന്നു. അതളക്കാന്‍ എന്താ മാര്‍ഗ്ഗം. ചിലരൊക്കെ ഒരു പോള്‍ അങ്ങ് ഇട്ടു.അതില്‍ ഇവന് പോകണം,പോകേണ്ട,ഒന്ന് പോയിത്താടെ, പോയില്ലെങ്കില്‍ കൊല്ലുംഞാന്‍ തുടങ്ങിയ ഓപ്ഷന് ഇട്ടു.ചിലര്‍ ബ്ലോഗ് നിര്‍ത്തുന്നു.ചിലര്‍ സെന്റി അടിക്കുന്നു. കൂതറ ഇനി ബ്ലോഗ് പൂട്ടണോ അതോ എഴുതണോ എന്നറിയാന്‍ ഒരു പോള്‍ ഇവിടെ ഇടുന്നു. എല്ലാവരും പറയണം അയ്യോ കൂതറേ പോവല്ലേ.....!!! അയ്യോ കൂതറേ പോവല്ലേ.....!!!
അല്ലാതെ ഏതെങ്കിലും വായനക്കാര്‍ പോടാ കൂതറതിരുമേനി അല്ലെങ്കില്‍ നിര്‍ത്തെടാ നിന്റെ അവലോകനം എന്നൊക്കെ ക്ലിക്കിയാലോ കമന്റ് ഇട്ടാലോ ഞാന്‍ അത് പബ്ലിഷ് ചെയ്യില്ല.
അപ്പോള്‍ പ്രഖ്യാപിത നയമായ സുഖിപ്പിക്കല്‍സ് ഇഷ്ടം അല്ലായിരുന്നല്ലോ കൂതറെ എന്ന് പറഞ്ഞാല്‍ ഈ പോസ്റ്റില്‍ മാത്രം നയത്തില്‍ നിന്ന് വ്യതിചലിക്കുന്നു. അത്ര തന്നെ.
കൂതറതിരുമേനിയുടെ ഭാവി നിങ്ങളുടെ വോട്ടില്‍
കമന്റൊന്നും ഇവിടെ പൂട്ടി വെയ്ക്കുന്നില്ല.കമന്റും ഇടാം.
കൂതറ തിരുമേനി.
(അയ്യോ കൂതറേ പോവല്ലേ.....!!! ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ എല്ലാ ബ്ലോഗിലും ഞാന്‍ കമന്റ് ഇട്ടോളാം...എന്നെ പൊക്കി കുറെ പേര് പോസ്റ്റുകള്‍ ഇടുന്നെങ്കില്‍ അവര്‍ക്ക് ഇപ്പോഴേ നന്ദി പറയുന്നു.അല്ല ഒരു സഹതാപ തരംഗം കിട്ടട്ടെ.ഹല്ല പിന്നെ.)

Subscribe to:
Posts (Atom)