തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 25, 2012

കൂതറയിലെ അവസാന പോസ്റ്റ്‌.

കൂതറ അവലോകനമെന്ന ഈ ബ്ലോഗ്‌ ഒരു സമയം കൊല്ലലിനു വേണ്ടി തുടങ്ങിയതെങ്കിലും  ഞാന്‍ കരുതിയതിലും എത്രയോ വളരെ വലുതായി.വായനക്കാരുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ഇത് സാധ്യമായത്.ഒരുപക്ഷെ എന്റെ ശരി എന്റെ മാത്രമാണെന്നതുകൊണ്ട് തന്നെ ഈ ബ്ലോഗിനെയും അതിന്റെ പിന്നില്‍കൂതറ തിരുമേനിയെന്ന പേരില്‍ എഴുതുന്ന എന്നെയും വെറുക്കുന്നവരെ എണ്ണം എന്നെയും ഈ ബ്ലോഗിനെയും സ്നേഹിക്കുന്നവരെക്കള്‍ ഏറെ കൂടുതലായി.

എന്തായാലും ജോലിയില്ലാത്തയിടം പിശാചിന്റെ പണിപ്പുരയെന്നത് കൊണ്ടാവാം സാത്താന്റെ വചനങ്ങള്‍ പോലെയുള്ള വാക്കുകള്‍ എന്നിലൂടെ വന്നത്. ഏറ്റുപറച്ചില്‍നടത്തുകയല്ല എങ്കിലും എന്റെ ഈ ബ്ലോഗിന്റെ വളര്‍ച്ചയില്‍ കടും ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടതില്‍  ചിലര്‍ക്കെങ്കിലും വിഷമം ഉണ്ടായെന്നറിയാം . ഈ ബ്ലോഗിന്റെ വളര്‍ച്ചയില്‍ ഏറെ സഹായിച്ച ( നേരിട്ടോ അല്ലാതെയോ ) നാടകക്കാരന്‍ കാപ്പിലാന്‍ തുടങ്ങിയവരെ നന്ദിയോടെ സ്മരിക്കുന്നു.

കൂതറയില്‍ ഇനി പോസ്റ്റുകളുടെ ആവശ്യമില്ല . എല്ലാം എഴുതിതീര്‍ന്നു എന്നതല്ല അതിന്റെ കാരണം . ഓണ്‍ലൈന്‍  എന്നാ വിശാലമായ കാല്‍പ്പനിക വിഹായസ്സിലെ വിഹരണം
അത്ര മടുത്തു.. ഓര്‍ക്കുട്ട് ഡിലീറ്റ് ചെയ്തു. ഫേസ്ബുക്കിലെ എല്ലാ സുഹൃത്തുകളേയും നീക്കം ചെയ്തു. ഇനി ഈ ലോകത്തെക്കില്ല മടുത്തു.. അത്രമാത്രം..

സുഹൃത്തുക്കളെ നന്ദി..

സ്നേഹം നിറഞ്ഞ മനസ്സോടെ
കൂതറ തിരുമേനി.

മറന്നു.. എല്ലാവര്‍ക്കും  അറിയുന്ന കാര്യമാണെങ്കിലും  കൂതറ തിരുമേനി ആരാണെന്ന് പറയാതെ പോകുന്നത് ശരി അല്ലെന്നു തോന്നുന്നു.

എന്റെ പേര് ദീപക് രാജ് .. മുമ്പ് അയര്‍ലണ്ടില്‍ ആയിരുന്നു. ഇപ്പോള്‍ സിഡ്നി ഓസ്ട്രലിയയില്‍ .
                                               http://deepakinteblogs.blogspot.com8 comments:

vettathan said...

R I P (Return If Possible)

എം.എസ്. രാജ്‌ | M S Raj said...

നമോവാകം തിരുമേനീ.. ആ നാക്കടക്കരുത്, ഒരിക്കലും.

ajith said...

........ന്നാപ്പിന്നെ അങ്ങനെ തന്നെ.


വീണ്ടും വരാല്ലോ അല്ലേ; തോന്നിയാല്‍

വിനുവേട്ടന്‍ said...

അതെന്ത് പോക്കാ മാഷേ...? ഞങ്ങളെയൊക്കെ വിട്ട് അങ്ങനെയങ്ങ് പോകാൻ സാധിക്കുമോ തിരുമേനീ...?

Pheonix said...

We want u back ASAP

അനില്‍@ബ്ലോഗ് // anil said...

ഇയിടെ എന്തൊ പറ്റിയിട്ടുണ്ട്, ആകെ മാറിപ്പോയി.

Junaiths said...

തിരുമേനിക്ക് പണികിട്ടി :)

Unknown said...

തിരുതിരുമേനി ഇപ്പോള്‍ എവിടെയാ..?