
ഫാദര്‍ ബോബി ജോസ്..
കാല്‍പ്പനികതയും സമകലീകതയും ആത്മീകതയുമായി ഒത്തുപോകില്ലെന്നത് ഒട്ടേറെ പുരോഹിതര്‍ കരുതുന്ന ഒന്നാണ്. പൗരോഹിത്യത്തിന്റെ ഇടനാഴികളില്‍ പുറം ലോകത്തെ കാണാതെ പോകുന്നതാണ് ഇതിന്റെ കാതലായ പ്രശ്നം. ഇതിനു വിപരീതമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമായ ചില പുരോഹിതര്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ ഗണത്തില്‍ പെട്ട പുരോഹിതര്‍ പൊതുജനങ്ങള്‍ക്കു വളരെ പ്രിയങ്കരായിരിക്കും. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ തോമ സീനിയര്‍ മേത്രോപോലിത്തയെ പോലെ ഈ ഗണത്തില്‍ പെട്ട പുരോഹിതരില്‍ പെട്ട ഒരാളാണ് ആദരണീയനായ ഫാദര്‍ ബോബി ജോസ്. കത്തോലിക്കാ സഭയിലെ കപ്പൂച്ചിന്‍ സന്ന്യാസി സമൂഹത്തിലെ ഈ പുരോഹിതനും ഏറെ ജനപ്രിയനും സഹൃദയനുമായ ഒരാളാണ്. ഒരുപക്ഷെ ഈ പോസ്റ്റ് വായനക്കാരുടെ പ്രതികരണം എങ്ങനെ ആകും എന്ന് ഒരിക്കല്‍പോലും ചിന്തിക്കാതെ എഴുതുന്നതാണ്.. അതേപോലെ ഈ ബ്ലോഗില്‍ ഞാന്‍ ഇതുവരെ പ്രസിദ്ധീകരിച്ച പോസ്റ്റുകളില്‍ ഏറ്റവും പ്രീയപ്പെട്ട പോസ്റ്റുകളില്‍ ഒന്നുമാണ്.
സ്വന്തം മതത്തിന്റെയും സഭയുടെയും മാത്രം മതില്ക്കെട്ടുകളില് ഒതുങ്ങിനിന്നു ചിന്തിക്കുന്ന മിക്കപുരോഹിതരും അതുകൊണ്ട് തന്നെ അതാതു സഭയ്ക്കുള്ളില്‍ ഒതുങ്ങി മറ്റുള്ളവര്‍ക്ക് അനഭിമതനും അപ്രിയനും ആകാറുണ്ട്. അതേപോലെ മറ്റുമതത്തെയോ സഭയെക്കുറിച്ചോ ഒന്നും അറിയാത്ത കേവലം കൂപമണ്ഡൂകം മാത്രമായി പോകാറുണ്ട്. സ്വന്തം പ്രസംഗങ്ങളില്‍ അതുകൊണ്ട് തന്നെ മറ്റുമതങ്ങളെ ഇകഴ്ത്തിയും സ്വന്തം സഭയും മതത്തെയും പറ്റി അപകടരമായ രീതിയില്‍ അഗ്രസിവ് ആയും വാരി വിളമ്പി പ്രസംഗിക്കാറുണ്ട്. ഇവിടെയാണ് ഫാദര്‍. ബോബി ജോസ് വെത്യസ്തന്‍ ആവുന്നത്. തന്റെ പ്രസംഗങ്ങളില്‍ ഉദാഹരങ്ങളായി മിക്കപ്പോഴും മറ്റു മതങ്ങളിലെ കാര്യവും ഇദ്ദേഹം ഉദ്ധരിക്കാറുണ്ട്. അതേപോലെ മറ്റുമതങ്ങളെ അദ്ദേഹം ബഹുമാനിക്കുന്നതായി സ്പഷ്ടമാക്കുന്ന തരത്തിലുള്ള സംസാരമാണ് ഇദ്ധെഹത്തിന്റെത്. തന്റേതായ രീതിയില്‍ നടത്തുന്ന ഒരു ഗുരുചരണം പ്രോഗ്രാമിന് നല്ല പ്രേക്ഷകരുമുണ്ട്. ബ്ലോഗിലും ഇന്റെര്‍നെറ്റിലും വളരെ മുമ്പേ തന്നെ പലരും ഇദ്ദേഹത്തെ പറ്റി എഴുതിയിട്ടുമുണ്ട്. കൂതറ തിരുമേനിയുടെ ചില സ്വകാര്യ നിമിഷങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രസംഗം കേള്ക്കാറുള്ളതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. തന്റെ സൌമ്യവും സംയമാനപരവുമായ പ്രസംഗങ്ങളില്‍ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ ഇദ്ദേഹത്തിനു കഴിയുന്നു.
1520 ല്‍ രൂപമെടുത്ത കപ്പൂച്ചിന്‍ സന്യാസസമൂഹം വളരെ മുമ്പേതന്നെ ഭാരതത്തില്‍ തങ്ങളുടെ വരവറിയിരിച്ചിരുന്നു.1632 ഇല് ഫ്രഞ്ച് കച്ചവടക്കാരുടെ ഒപ്പം എത്തിയ കാപ്പൂചിന്‍ പുരോഹിതരാണ് ഇന്ത്യയില്‍ ആദ്യം എത്തിയതെന്ന് കരുതുന്നു. പിന്നീട് കമ്പനി പൂട്ടിയതോടെ മടങ്ങിയ ഇവര്‍ 1639 ല്‍ ഫാദര്‍ സീനോയുടെ നേതൃത്തത്തില്‍ ഗോവയില്‍ എത്തി. പിന്നീട് ഉത്തര ഭാരതത്തിലും മറ്റു ഇതര പ്രാന്തങ്ങളിലും പ്രവര്‍ത്തിച്ച കാപ്പൂചിന്‍ സന്ന്യാസികള്‍ പിന്നീട് കേരളത്തിലും എത്തി. ഇന്ത്യയില്‍ കാപ്പൂചിനുകളുടെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ഫാദര്‍ ക്ലെമെന്റ് തന്നെയാണ് കേരളത്തിലും ഇതിന്റെ വളര്‍ച്ചയ്ക്കും തുടക്കത്തിനും കാരണക്കാരനായത്. ഫാദര്‍ ജോണ്‍ ബെര്ക്മാന്സ് ആദ്യത്തെ പ്രോവിഷണല്‍ മിനിസ്ടര്‍ ആകുകയും ചെയ്തു.
ഈ സമൂഹത്തിലെ പുതുതലമുറയിലെ ഫാദര്‍ ബോബി ജോസ് ആകട്ടെ തന്റെ പ്രവര്‍ത്തനങ്ങളിലും പ്രസംഗ പരമ്പരകളിലും കൂടി ജനപ്രിയനായി തീര്‍ന്നു. ഒരുപക്ഷെ ചിലരെങ്കിലും വിര്‍ജിന്‍ മേരിയുടെ പ്രസക്തിയും അല്ലെങ്കില്‍ യേശു ക്രിസ്തുവിന്റെ ജീവിതത്തില്‍ വിര്‍ജിന്‍ മേരിയ്ക്കുള്ള (കന്യാ മറിയം) സ്ഥാനവും സംശയത്തോടെ നോക്കാറുണ്ട്. മേരി അപ്രസക്തയല്ലേ എന്നുപോലും ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ എല്ലാ സ്ത്രീകളിലും മേരിയുണ്ട് അതുകൊണ്ടാണ് കര്‍ത്താവ് പതിതകള്ക്കും പാപിനികള്ക്കും മാപ്പ് നല്‍കുന്നതെന്ന് പഠിപ്പിക്കുന്ന ഒരു ശൈലി ഈ സംശയാലുക്കളെ ഒരുപക്ഷെ മാറ്റി നിര്‍ത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും.
ബൈബിളിനെ മറ്റൊരു കണ്ണിലൂടെ - പുരുഷ മേധാവിതത്തിലുള്ള പഴയ നിയമവും സ്ത്രീകള്‍ക്ക് അല്പം കൂടി പ്രാധിനിത്യവും ഗരിമയും കൊടുക്കുന്ന പുതിയനിയമവും ഫാദര്‍ ബോബി ജോസിന്റെ വാക്കുകളിലൂടെ കേള്‍ക്കുമ്പോള്‍ അമൃതവാണിയായി മാറുന്നു.. സമകാലീന സാഹിത്യ,രാഷ്ട്രീയ രംഗങ്ങളും സിനിമ രംഗങ്ങളും മാത്രമല്ല കല്പ്പനികതയെയും അറിയുന്ന പരന്ന വായനയുടെ ഉടമയായാതുകൊണ്ടാവം ഒരുപക്ഷെ ഫാദര്‍ ബോബി ജോസിനു ഇത് കഴിയുന്നത്. പ്രതിപക്ഷബഹുമാനത്തോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ആദരവ് അര്‍ഹിക്കുന്നതാണ്.. സഞ്ചാരിയുടെ ദൈവം , ഹൃദയ വയല്‍ , കേളി നിലത്തെഴുത്ത് തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം..
ഈ പോസ്റ്റില്‍ എന്തെന്തിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.. ഈ പോസ്റ്റ് തയ്യാറാക്കാന്‍ സഹായിച്ച ബ്ലോഗര്‍മാരായ ജോണ്‍ ചാക്കോ പൂങ്കാവ് . പ്രവാചകന് എന്നിവരോട് കൂതറ തിരുമേനിയുടെ അകൈതവമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.