അടുത്ത സുഹൃത്ത് ബൈക്കാക്സിഡന്റില്‍ മരിച്ചപ്പോള്‍ മാത്രമാണ് കേരളത്തിലെ ബൈക്കപകടങ്ങളെ പറ്റി ഇത്ര തീവ്രമായി ചിന്തിച്ചത്. അടുത്ത സുഹൃത്തുകളോ ബന്ധുക്കളോ ഇത്തരം അപകടത്തില്‍ മരിച്ചെങ്കില്‍ സംയമനത്തോട് കൂടി മാത്രം വായിക്കുക.
ഇരുചക്രം അപകടമാണ് കാറ് വാങ്ങി ഒട്ടീരെടെ... എന്ന് കൂതറ തിരുമേനി പറയില്ല. കാറ് വാങ്ങി ഓടിക്കാന്‍ ശേഷിയില്ലാഞ്ഞപ്പോള് ബൈക്കില്‍ യഥേഷ്ടം തേരാപ്പാരാ നൂറു കണക്കിന് കിലോമീറ്റര്‍ ഓടിച്ചിട്ടും ഉണ്ട്. എന്നാല്‍ അപകടങ്ങള്‍ പറ്റാഞ്ഞത് കഴിവ് മാത്രം ആണെന്ന് പറയില്ല. ഭൂരിപക്ഷം ഭാഗ്യം കൂടിയാണെന്ന് സമ്മതിക്കാം. എന്നാലും ചില കാര്യങ്ങള്‍ ഒന്ന് ഓര്‍ക്കെണ്ടേ..
കേരളത്തില്‍ അങ്ങോളം ഇങ്ങോളം റോഡിന്റെ സ്ഥിതി മോശമാണെന്ന് മാത്രമല്ല വെള്ളമടിയില്‍ കേരളം വളരുന്നതുപോലെ റോഡിന്റെ മോശം സ്ഥിതിയിലും നമ്മള് മറ്റെല്ലാവരെയും പിന്നിലാക്കും. ഓരോരുത്തന്മാരെ തെരഞ്ഞെടുത്തു ഭരിക്കാന്‍ വിടുന്നവന് അടുത്ത തവണയെങ്കിലും ആലോചിക്കുക.. അതുവിട്..! റോഡിന്റെ ശോചനീയ അവസ്ഥമാത്രമല്ല ഇവിടെ അപകടത്തിനു കാരണം.
കേരളത്തിലെ ഇരുചക്ര അപകടത്തിന്റെ തോത് പരിശോധിച്ചാല്‍ കൂടുതലും ബൈക്കുകള്‍ ആണെന്ന് കാണാം. (ഹോണ്ടാ ആക്ടീവാ പോലെയുള്ള സ്കൂട്ടറുകള് താരതമ്യേന കുറവാണ്. ഒരുപക്ഷെ സ്ത്രീകളും മുതിര്‍ന്നവരും ഉപയോഗിക്കുന്നത് കൊണ്ടാവാം..) ഈ ബൈക്കുകളില്‍ സഞ്ചരിക്കുന്നവരുടെ ഭൂരിപക്ഷ പ്രായം അതായതു ബൈക്ക് അപകടങ്ങളില്‍ മരിച്ചവരുടെ പ്രായം പതിനേഴിനും ഇരുപത്തി അഞ്ചിനും ഇടയില്‍ ആണെന്നും കാണാം.. ഇരുപത്തി അഞ്ചു കഴിയുന്നവര്‍ മരിക്കുന്നില്ല എന്നല്ല ഇതിന്റെ അര്‍ഥം. മരണ ശതമാനം കുറവാണെന്ന് മാത്രം അറിഞ്ഞാല്‍ മതി. ഒരുപക്ഷെ ഷൈന്‍ ചെയ്യുന്നതിനേക്കാള്‍ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാവാം ഇതിനു കാരണം..
ഗള്‍ഫില്‍ കഷ്ടപ്പെടുന്ന അപ്പനോ അല്ലെങ്കില്‍ അപ്പനും അമ്മയും ഉണ്ടാക്കുന്ന പണത്തില്‍ പള്‍സറും സ്റ്റണ്ണറും വാങ്ങിക്കുന്ന പയ്യന് കേരളത്തിന്റെ റോഡിന്റെ അവസ്ഥയോ മുന്നില്‍ ഒരുപക്ഷെ വന്നുപെട്ടെക്കാവുന്ന ടിപ്പറോ കെ.എസ്.ആര്.ടി.സി. ബസോ വരുന്നതിനെക്കുറിച്ചോ ചിന്തിച്ചില്ലെങ്കിലും ഇവരുടെ കണ്ണില്‍ നോക്കി ഇരിക്കുന്ന തന്തയുടെയും തല്ലയുടെയും മുഖമെങ്കിലും ഒന്നാലോചിക്കുക. കേരളത്തിലെ പഞ്ച നക്ഷത്ര ആശുപത്രികളില്‍ ചികില്സിപ്പിക്കുന്നതിന്റെ ചിലവ് ആലോചിക്കേണ്ട.. പക്ഷെ അവിടെ അനുഭവിക്കേണ്ടി വരുന്നതിന്റെ വേദനയോ ഒരുപക്ഷെ അംഗ ഭംഗം സംഭവിക്കേണ്ട അവസ്ഥയോ ആലോചിക്കുക.. മരിക്കുന്നവന് ഭാഗ്യമാവാന്. എന്നാല്‍ ചെറുപ്പത്തില്‍ ക്രെച്ചസ് കക്ഷത്തില്‍ കയറിയാല്‍ പിന്നെ എന്ത് അടിപൊളി. എന്ത് സ്പീഡ്.. ങാ..തെണ്ടാന്‍ പിന്നെ കാരണം നോക്കേണ്ട.. ഒരിക്കല്‍ ഇമ്പ്രെസ്സ് ചെയ്യാന്‍ ഉദ്ദേശിച്ച പെണ്ണിന്റെ മുഖത്തും പുച്ഛമോ സഹതാപമോ കാണൂ..
കുട്ടികളെ കയറൂരി വിട്ടിട്ടു പയ്യന്റെ സ്റ്റൈല്‍ കാണുന്ന അപ്പനും അമ്മയും പിന്നീട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്തും ആലോചിക്കണം.. നല്ല ചെറുപ്പത്തില്‍ ചെറുക്കന്റെ അടിയന്തിരം കാണുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല.. കൂട്ടുകാര്‍ക്കും ഇത് കണ്ടുനില്ക്കാന് അല്പം വിഷമമാണ്..
കൂടുതല്‍ എഴുതാന്‍ തോന്നുന്നില്ല. അടുത്തിടെ അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം .. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട... ജീവിതം അമൂല്യമാണ്.. ചെറുപ്പത്തിന്റെ തിളപ്പില്‍ പാഴാക്കാതെ നോക്കുക..
Tuesday, January 4, 2011
Subscribe to:
Posts (Atom)