ഹരിശങ്കര്‍ , സന്തോഷ് പണ്ഡിറ്റ് , പ്രശാന്ത് എന്നിവര്‍ മലയാള സംഗീത , സാഹിത്യ സിനിമാ കലാരംഗത്ത് എന്ത് സംഭാവന തന്നുവെന്ന് ചിന്തിക്കുന്നതിലും നല്ലത് എന്ത് ക്രൂരത ചെയ്തു എന്ന് അന്വേഷിക്കുന്നതാവും.. ആവിഷ്കാര സ്വാതന്ത്ര്യം മത , രാഷ്ട്രീയ സ്വാതന്ത്ര്യമെന്നതുപോലെ ആര്‍ക്കും അടിയറവെയ്ക്കേണ്ട കാര്യമില്ല. അതിന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും സാധ്യതകളും മനസ്സിലാക്കിയവരും ഉപയോഗിച്ചവരുമാണ് മേല്പ്പറഞ്ഞവര് . ഹരിശങ്കറും (സിലസില ഫെയിം ) സന്തോഷ് പണ്ഡിറ്റും (സുപ്രസിദ്ധ സിനിമാ സകല കലാ വല്ലഭന് ) വമ്പന്‍ കുപ്രസിദ്ധി നേടി തങ്ങളുടെ കൃതികളെ തെറികള്‍ കൊണ്ട് അഭിഷേകം നടത്തിച്ചു മലയാളികളുടെ മുമ്പില്‍ വിജയിച്ചുവെന്നു വേണം പറയാന്‍.. എങ്ങേനെയും വിജയിക്കണം അറിയപ്പെടണം എന്നതായിരുന്നു ആഗ്രഹമെന്നതുകൊണ്ട് തന്നെ അതിലവര്‍ വിജയം കണ്ടതും നാം ഏവരും കണ്ടതാണ്.. ഇരുവരും തങ്ങളുടെ സൃഷ്ടികളുടെ നിര്‍മ്മാണത്തില്‍ തങ്ങളാലാവും വിധം നിര്‍മ്മാണം നടത്തിയതുകൊണ്ട് കൂതറയെന്ന കാറ്റഗറിയില്പ്പെടുത്താമെങ്കിലും മനപ്പൂര്‍വ്വം എന്ന് പറയാന്‍ കഴിയില്ല. ഉസൈന്‍ ബോള്‍ട്ടിനോളം വേഗത്തില്‍ ഓടാത്തവരുടെ കാല്‍വെട്ടുമെന്നു പറയാന്‍ കഴിയില്ലല്ലോ.. എന്നാല്‍ പ്രശാന്താവട്ടെ അറിഞ്ഞുകൊണ്ട് തന്നെ കോലം കെട്ടിയിരുന്നു..
ഇത്തരം എന്ത് വങ്കത്തര പരീക്ഷണവും മലയാളികളില്‍ പരീക്ഷിക്കാം എന്നിവര്‍ക്കറിയാം.. സാധാരണ കേട്ടുകൊണ്ടിരിക്കുന്ന / കണ്ടുകൊണ്ടിരിക്കുന്ന ഒന്നില്‍നിന്നു വിഭിന്നമായി ഒന്നിറക്കിയാല്‍ ശ്രദ്ധിക്കപ്പെടുമെന്ന നോവല്‍റ്റി എക്സിപിരിമെന്റ്റ് ആണിവിടെയും പരീക്ഷിച്ചിരിക്കുന്നത്.. സിനിമയിലും ഇത് കണ്ടിട്ടുണ്ട്.. പായസം കഴിച്ച ചെടിപ്പു മാറ്റാന്‍ അച്ചാര്‍ കൂട്ടുന്നതിനു സമമാണിത് . " ലജ്ജാവതിയെ നിന്റെ കള്ളകടക്കണ്ണില്‍ " എന്നാ ഗാനത്തിന്റെ വമ്പന്‍ വിജയത്തിലും നാമിത് കണ്ടതാണ്.. അസാധാരണ ആലാപന ശൈലിയും ശബ്ദവും ജാസി ഗിഫ്റ്റിലൂടെ നാം കേട്ടപ്പോള്‍ വീണ്ടും കേള്‍ക്കാനുള്ള കൌതുകത്തില്‍ ഗാനം വമ്പന്‍ വിജയം നേടി.. എന്നാല്‍ പിന്നീട് ജാസിയ്ക്ക് ഈ വിജയം അധികം കൊണ്ടുനടക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധിക്കണം.. അതായത് പായസത്തിന്റെ ചെടിപ്പു അച്ചാറിലൂടെ മാറ്റിയാലും ആരും അച്ചാര്‍ കഴിച്ചു വയര്‍ നിറയ്ക്കില്ല എന്നതാണ് കാരണം..
ആദ്യം പറഞ്ഞിരുന്ന കലാ കൊലപാതകികളുടെ ആല്‍ബങ്ങള്‍ അരങ്ങു തകര്‍ത്തപ്പോള്‍ - അല്ലെങ്കില്‍ ഈ കൂതറകളുടെ കുത്തൊഴുക്കില്‍ - ചില നല്ല ആല്‍ബങ്ങള്‍ നാം കാണാതെ പോയി.. നല്ല ഇമ്പമുള്ള സംഗീതവും കാവ്യഭംഗി തുളുമ്പുന്ന വരികളും മികച്ച തിരക്കഥയും കണ്ണിനു കുളിര്‍മ്മ തരുന്ന ദൃശ്യഭംഗി തരുന്ന വിഡിയോകളുമുള്ള ചില നല്ല ആല്‍ബങ്ങള്‍ . അതിലൊന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്..
"ഇതളറിയാതെ "യെന്നുള്ള ഈ ആല്‍ബം സംവിധാനവും ക്യാമറയും ചെയ്തിരിക്കുന്നത് കിരണ്‍ ബാബുവാണ്. സഹസംവിധാനം വളര്‍ന്നുവരുന്ന യുവസംവിധാന പ്രതിഭ റിജിന്‍ മാത്യൂവും. ഇതിന്റെ നിര്‍മ്മാണ നിര്‍വ്വഹണവും ക്യാമറാ സഹായിയും റിജിന്‍ തന്നെ.. ബാബു ആലപിച്ചിരിക്കുന്ന വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രവീണ്‍ ആയാംകുടിയും.. ഇതിന്റെ തിരക്കഥയും ഗാനരചനയും നടത്തിയിരിക്കുന്നത് യൂറോപ്പ്യന്‍ മലയാള ഗാനരചന രംഗത്ത് ശ്രദ്ധേയനായ ജയ്സണ്‍ ജോസെഫാണ്.. നിലാവുപോലെ , നവംബര്‍ മിസ്റ്റ് എന്നീ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും അതിരമ്പുഴക്കരനായ ജയ്സണ്‍ ജോസെഫാണ്.. ജയ്സണ്‍ ജോസെഫിന്റെ അനുഗ്രഹീതമായ തൂലികയിലൂടെ വിരിഞ്ഞ നവംബര്‍ മിസ്റ്റ്, നിലാവ് പോലെ എന്നിവയിലെ ഗാനങ്ങള്‍ യൂറോപ്പില്‍ ഇതിനോടകം തന്നെ വമ്പന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.. നിരവധി ടെലി ഫിലിമുകളിലും അഭിനയിച്ച ജയ്സണ്‍ നല്ലൊരു നടന് കൂടിയാണ്..
ഭാരതീയ സംസ്കാരത്തോടു അതീവ അടുപ്പം പുലര്‍ത്തുന്ന ബാര്ബറയെന്ന യൂറോപ്പ്യന്‍ സുന്ദരിയാണ് ഈ ആല്‍ബത്തിലെ നായിക.. അനശ്വരമായ ദൈവീകപ്രണയം ഉടലെടുക്കുന്നത് ഹൃദയത്തിലാണെന്നും ശരീര വൈകല്യങ്ങള്‍ ഇതിനൊരു തടസ്സമായില്ലെന്നും ഈ ആല്‍ബത്തിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കുന്നു.. തന്റെ വൈകല്യം ഒരുപക്ഷെ പ്രണയത്തിനു തടസ്സമാകുമെന്ന് കരുതുന്ന നായിക നായകനെ പ്രണയിക്കുന്നത് നേരിട്ടല്ല.. സ്നേഹസന്ദേശങ്ങള്‍ കാമുകനെത്തിച്ചു ഒടുവില്‍ കാമുകനെ നേരിട്ട് കാണാന്‍ ധൈര്യം കാണിക്കുന്ന നായികയ്ക്ക് തീര്‍ത്തും അതെ മനസിന്റെ നൈര്‍മ്മല്ല്യമുള്ള നായകന് സ്നേഹം മനസ്സിലാണെന്ന് കാട്ടിക്കൊടുക്കുന്നു.. ഇന്ത്യന്‍ വസ്ത്രങ്ങളിലും നൃത്തത്തിലും ബാര്‍ബറയെ അതീവ സുന്ദരിയാക്കി സംവിധായകന് തീര്‍ത്തിരിക്കുന്നു.. മനോഹരമായ ഈ സംഗീത ശില്‍പ്പത്തിലെ നായകന് സാജനാണ്.. ഇമ്പമാര്‍ന്ന സംഗീതം മനസ്സില്‍ ഒരു കുളിര്‍മഴ പെയ്യിക്കുമ്പോള്‍ മനോഹരമായ ആവിഷ്കാരം ഒരു നൊമ്പരം കലര്‍ന്ന സുഖവും തരുന്നു.. പറയുന്നതില്‍ കഥയില്ല കാണുന്നതില്‍ തന്നെ സുഖം..
കൂതറ ആല്‍ബങ്ങള്‍ അരങ്ങുതകര്‍ത്തു വാഴുമ്പോള്‍ ഇത്തരം മനോഹരമായ ആല്‍ബങ്ങള്‍ സംഗീതത്തെ സ്നേഹിക്കുന്നവരെ പരിചയപ്പെടുത്തിയില്ലെങ്കില്‍ ക്രൂരതയാവും എന്നറിയാമെന്നറിയാം എന്നതുകൊണ്ട് മാത്രം ഈ പോസ്റ്റിനിവിടെ പ്രസക്തി വര്‍ദ്ധിക്കുന്നു..
Wednesday, July 20, 2011
Subscribe to:
Post Comments (Atom)
2 comments:
..
ഗെഡീ അസ്സലാക്കീട്ട്ണ്ടല്ലോ! നല്ല ഭാവം :)
..
സുന്ദരിയേ വാ വെണ്ണിലവേ വാ എന്ന ആൽബം ഒരു തരംഗമായത് ഓർമ്മയില്ലേ..ഞാൻ പഠിച്ച് കൊണ്ടിരുന്നകാലത്തെ ഒരു ട്രെൻഡായിരുന്നു ആ ആ പാട്ടും വീഡിയോയും...
അതിന് ശേഷം കണ്ട മിക്ക ആൽബങ്ങളും ഒരേ ഫോർമാറ്റിൽ ഉള്ളവയായിരുന്നു..ഒരു മുസ്ലിം പെണ്ണ് ചെറുക്കൻ ...പ്രണയം ശുഭം എന്ന ലൈൻ...അതിൽ നിന്നൊക്കെ എത്ര വ്യത്യസ്ഥമായിരുന്നു സിത്സില...ശരിക്കും ഒരു മാഡ് റോക്ക് കാണുന്നത് പോലെ ആസ്വദിച്ചാൽ പോരെ...
പക്ഷേ ഹരിശങ്കർ എന്ന സ്കേപ്ഗോട്ടിന്റെ തലയിൽ ചവിട്ടി വിജയം കണ്ടത് പണ്ടിറ്റ് ആണ്...ക്യഷ്ണനും രാധയും തിയറ്റർ കിട്ടിയാൽ ഹൌസ്ഫുള്ളാകും എന്നുറപ്പല്ലേ...
Post a Comment