പര്ദ്ദ എന്നാല് മൂടുപടം എന്നാണു കൂതറ തിരുമേനി പഠിച്ചിരിക്കുന്നത്. പര്ദ്ദ ഇടാന് കാരണം തന്നെ സ്ത്രീകള് തങ്ങളുടെ ശരീരവടിവ് പ്രദര്ശിപ്പിക്കാതെ മാന്യമായി പൊതുസ്ഥലത്ത് സഞ്ചരിക്കാനുള്ള ഉപാധിയാണ്. അതോലൊന്നും കൂതറ തിരുമേനിക്ക് യാതൊരു പരാതിയുമില്ല. തന്നെയുമല്ല അത്തരമൊരു സൗകര്യമോ അല്ലെങ്കില് വ്യവസ്ഥിതിയോ ഉണ്ടാക്കിയവരെ ബഹുമാനിക്കുകയും ചെയ്യുന്നു.
അടുത്തിടെ കണ്ട ഒരു പര്ദ്ദധാരിയാണ് ഈ പോസ്റ്റ് എഴുതാന് പ്രേരണ തന്നത്. ലിനന് തുണിയില് ഒരു ഉറപോലെയുണ്ടാക്കിയ പര്ദ്ദയില് തന്റെ ശരീരം കുത്തിത്തിരുകി നില്ക്കുമ്പോള് തന്റെ മാംസളമായ മുന്പിന് ഭാഗങ്ങളുടെ മുഴുപ്പ് വ്യക്തമായി വെളിയില് കാണുന്നതും അത് കണ്ടു മറ്റുള്ളവര് ആസ്വദിക്കുന്നതും ഈ യുവതി ആനന്ദിക്കുന്നത് പോലെ തോന്നി. എന്തായാലും കണ്ണില് വച്ചിരിക്കുന്ന കോണ്ടാക്റ്റ് ലെന്സിന്റെ നീലിമയില് കണ്ണുകള് കൂടുതല് ആകര്ഷകമോ അതോ വശ്യമോ ആയി തോന്നി. തലയിലെ മഫ്തയില്/ശിരോ വസ്ത്രത്തില് മുഖം കൂടുതല് സെക്സി ആയി തോന്നിയതേയുള്ളൂ. എന്തായാലും ഇതെല്ലാം കണ്ടപ്പോള് കൂതറ തിരുമേനിയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്.
ശരീരം മൂടാന് അല്ലെങ്കില് മാന്യമായി മറ്റുള്ളവരില് നിന്ന് മറയ്ക്കാനല്ലേ പര്ദ്ദ ധരിക്കുന്നത്.?
ഇതിനെ ഒരു ഗതികേടായി കാണുന്നുണ്ടെങ്കില് ഒഴിവാക്കുന്നതല്ലേ നല്ലത്. മനസ്സോടെ ധരിക്കുന്നവരോട് ബഹുമാനമേയുള്ളൂ. പക്ഷെ ഇത്തരത്തിലുള്ള പ്രദര്ശനം വേണോ.?
തങ്ങളുടെ ശരീരം കണ്ടു മറ്റുള്ളവര്ക്ക് ലൈംഗികാര്ഷണം തോന്നുന്ന ഒരുക്കങ്ങള്, കോണ്ടാക്റ്റ് ലെന്സ് ഉണ്ടെങ്കില് പിന്നെ എന്തിനീ പര്ദ്ദ...?
ഇസ്രായേലിലെ വിവാഹിതരായ ജൂതസ്ത്രീകള് തങ്ങളുടെ മുടി മറ്റുള്ളവരില് നിന്ന് മറയ്ക്കാറുണ്ട്. മുടി കണ്ടിട്ട് ആകര്ഷണം കണ്ടിട്ട് ആര്ക്കെങ്കിലും ഇഷ്ടം തോന്നിയാല് അതൊഴിവാക്കാന് വേണ്ടിയാണു ഇത്. എന്നാല് മുടി മറച്ചു നടക്കുമ്പോള് തങ്ങള് വിവാഹിതരാണെന്നും മറ്റുള്ളവര്ക്ക് തങ്ങളെ ഒഴിവാക്കിക്കൂടെയെന്നുമുള്ള സൂചന കൂടിയാണിത്. എന്നാല് അടുത്തിടെ വളരെ മനോഹരമായ വിഗ്ഗുകള് വെച്ച് ഈ ശിരോവസ്ത്രം സ്ത്രീകള് ഒഴിവാക്കുകയാണ്. അതുകൊണ്ട് ചിലരുടെയെങ്കിലും കാണാന് ഭംഗിയില്ലാത്ത മുടിമറച്ചു ഭംഗിയുള്ള വിഗ്ഗുകള് വെച്ച് കൂടുതല് ആകര്ഷകമായി നടന്നു ഈ നിയമത്തെ പരിഹസിക്കുകയാണ്. എന്നാല് വിഗ്ഗുകള് മിക്കപ്പോഴും കണ്ടു സ്ത്രീകള് വിവാഹിതരാണെന്ന് കണ്ടു പുരുഷന്മാര് കൂടുതല് അടുക്കാന് പോകാറില്ല.
ഇതേപോലെ തന്നെ, മാന്യമായി പര്ദ്ദ ധരിച്ച സ്ത്രീകളെ നമ്മളെല്ലാം ബഹുമാനിക്കുകയെ ഉള്ളൂ. ആരും അവരെ ഉപദ്രവിക്കാന് പോകുമെന്ന് തോന്നുന്നില്ല. എന്നാല് ശരീരത്തിന്റെ അളവും വളവും എടുത്തുകാട്ടുന്ന പര്ദ്ദ ധരിക്കുന്നവളെ കൂടുതല് ആളുകള് നോക്കുകയെ ഉള്ളൂ. ബഹുമാനം കൊടുക്കുകയല്ല വേണ്ടിവന്നാല് കമന്റടിക്കാനും ആളുകള് മടിക്കില്ലെന്ന് ചുരുക്കും. ഒരേ ഒരു ചോദ്യം മാത്രം... ഇങ്ങനെ ധരിക്കുന്നതിനതിനെക്കാള് ഭേദം ഊരിക്കൂടെ..എന്തിനീ പ്രഹസനം.
Thursday, September 9, 2010
Wednesday, September 8, 2010
240.എന്താ ഇവന്റെ കൈവെട്ടുന്നോ..?

ഏതു മതത്തിനെതിരെ പ്രവര്ത്തനം ഉണ്ടായാലും അതിനെ ചെറുക്കാനും പ്രതിരോധിക്കാനുമുള്ള അവകാശം ആ മതവിശ്വാസികള്ക്കുണ്ട്. പൊതുവേ ഇസ്ലാം വൈരികള് എന്ന് പേരെടുത്ത ജൂതന്മാരെക്കാള് ഇസ്ലാമിനെ വെറുക്കുന്ന ഒരു ഫിലോസെമിറ്റിക് രാഷ്ട്രീയക്കാരനെക്കുറിച്ചാണ് ഈ പോസ്റ്റ്.
ജൂതന്മാരോട് അനുഭവം കാട്ടുന്നവര് ഏറെയുണ്ട്. എന്നാല് ഇസ്ലാമിനെ വെറുക്കുന്നവര് ജൂതന്മാര് മാത്രമല്ല. ഏതൊക്കെയെന്നു പേരെടുത്തു പറയുന്നില്ലെങ്കിലും ഒന്നോ ഒന്നിലധികമോ മതങ്ങള് തന്നെയുണ്ട്. എന്നാല് പി.വി.വി. എന്ന പാര്ട്ടി ഫോര് ഫ്രീഡത്തിന്റെ നേതാവായ ഗീര്ട്ട് വില്ഡ്രസ് ഇസ്ലാമിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ശത്രു വന്നു വേണമെങ്കില് പറയാം. ഒരുത്തന് അല്ലെങ്കില് ഒരു രാഷ്ട്രീയക്കാരന് തങ്ങളെ വെറുത്താല് തേങ്ങാക്കുല എന്നുപറയാന് വരട്ടെ, നെതര്ലന്ഡ്സിലെ മിക്ക രാഷ്ട്രീയക്കാരും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാല് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില് മൂന്നാം സ്ഥാനത്ത് എത്തിയ കക്ഷിയെ കൂടാതെ ഇപ്പോള് മന്ത്രിസഭ ഉണ്ടാക്കാന് ബുദ്ധിമുട്ടാണ്. ഒരുപക്ഷെ ചിലപ്പോള് പ്രധാനമന്ത്രി ആയെന്നും വന്നേക്കാം.. വന്നാല് ഞങ്ങള്ക്ക് പുല്ലാണ് എന്ന് പറയുന്നതിന് മുമ്പേ എന്താണ് ഇഷ്ടന് പ്രവര്ത്തിക്കാന് പോകുന്നതെന്നും നോക്കുക.
ഇപ്പോള് രാജ്യത്തുള്ള മുസ്ലീം ജനസംഖ്യയില് പൌരത്വം ഇല്ലാത്തവര്ക്ക് പൌരത്വം കൊടുക്കാതിരിക്കുക.
പര്ദ്ദ/ബുര്ഖ അണിയുന്നതില് വിലക്കെര്പ്പെടുത്തുക.
ഇനി അണിഞ്ഞേ പറ്റൂ എങ്കില് അതിനു വന്കരം (ഏകദേശം ആയിരം യൂറോ) ഏര്പ്പെടുത്തുക.
രാജ്യത്തെ ഇസ്ലാം മതപഠന സ്ഥാപനങ്ങള് അടച്ചുപൂട്ടുക.
ഇസ്ലാം പള്ളികള് കര്ശന നിരീക്ഷണത്തില് ആക്കുക.
പുതുതായി ഒരു മുസ്ലീം പള്ളികളും തുറക്കാന് സമ്മതിക്കാതിരിക്കുക.
ഇസ്ലാം രാജ്യത്ത് നിന്ന് സന്ദര്ശന വിസ കടുത്ത നിയന്ത്രണത്തില് മാത്രം നല്കുക.
ഇസ്ലാം രാജ്യത്ത് നിന്നുള്ള കുടിയേറ്റം നിയമം മൂലം നിരോധിക്കുക.
ഇതില് ഇസ്ലാം രാജ്യത്ത് നിന്നുള്ളതിനു വീണ്ടും ഒരു വ്യവസ്ഥയുണ്ട്. പാകിസ്ഥാനെപ്പോലെയുള്ള ഭൂരിപക്ഷ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളില് നിന്നുവരുന്ന ഇതര മതക്കാരെയും നിയന്ത്രിക്കണം എന്നാണു പുള്ളിയുടെ ആവശ്യം. കാരണം മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ ഒരു സൌരഭ്യം എന്നാണല്ലോ കവി വചനം.. അല്ലാ ഈ കവിത ഡച്ച് ഭാഷയിലും ഉണ്ടോ.. ആദ്യമൊക്കെ ഈ വേന്ദ്രന്റെ വാക്കുകള്ക്ക് ആര് വിലകൊടുക്കും എന്നായിരുന്നു സംശയം. എന്നാല് തെരഞ്ഞെടുപ്പില് നെതര്ലന്ഡിലെ ജനങ്ങളുടെ വിശ്വാസം നേടാന് ഇയാള്ക്ക് കഴിഞ്ഞു എന്നതാണ് സത്യം.
ഇദ്ദേഹം ഒരു റോമന് കത്തോലിക്കനായി ജനിച്ചു എങ്കിലും ഇപ്പോള് നിരീശ്വരവാദിയാണ്. നിരീശ്വരവാദികള് ഇസ്ലാം വിശ്വാസികളെക്കാള് നല്ലവരാണ് എന്നാണ് പുള്ളിയുടെ ഭാഷ്യം. ജബ്ബാര് മാഷുടെ ഫ്രണ്ട് ആണോ ആവോ..? എന്തായാലും ഇസ്രായേലില് രണ്ടുവര്ഷം താമസിച്ചിട്ടുള്ള വില്ഡ്രെസ് നാല്പ്പതിലേറെ തവണ ഇസ്രയേല് സന്ദര്ശിച്ചിട്ടുണ്ട്. വിശാലമായ യൂറോപ്പ് സൌഹൃദവും ഒപ്പം ഇസ്ലാംരഹിത യൂറോപ്പുമാണ് ആശാന്റെ സ്വപ്നം. ഇതിനിടയില് നിരവധിതവണ വധശ്രമങ്ങളില് നിന്ന് രക്ഷപ്പെട്ട ചരിത്രവും ഇയാള്ക്കുണ്ട്. ഇനി വധിക്കാന് ശ്രമിച്ചത് ആരെന്നു പറയുന്നില്ല.
ഇതിനിടയില് ഇസ്ലാമിനെ ആക്ഷേപിച്ചു നിര്മ്മിച്ച സിനിമയുടെ പേരില് ബ്രിട്ടനില് നിന്ന് കടുത്ത വിമര്ശനം ഉയര്ന്നു. എന്നമാത്രമല്ല ബ്രിട്ടന് സന്ദര്ശിക്കുന്നതില് വിലക്കേര്പ്പെടുത്തി. എന്നാല് വിലക്ക് പോയതോടെ സിനിമാപ്പെട്ടിയും തൂക്കി ആശാന് ബ്രിട്ടനില് എത്തി സമാന ചിന്താഗതിക്കാരുടെ ഇടയില് പ്രദര്ശനവും നടത്തി.
ഇയാളെക്കുറിച്ച് ക്രിസ്ത്യന് മത പ്രചാരകര് നിര്മ്മിച്ച സിനിമയും ഹിറ്റാണ്. എന്തായാലും യൂറോപ്പില് മുസ്ലീങ്ങങ്ങളുടെ ഏറ്റവും വല്യ ശത്രു ഇയാള് തന്നെ. ഇടയ്ക്കിടെ മാത്രമല്ല എന്നും മുഹമ്മദ് നബിയേയും ഖുര് ആനെയും വിമര്ശിക്കുന്ന വില്ഡ്രെസ് ഹിറ്റ്ലറുടെ മെയിന് കേംഫ് എന്ന ആത്മകഥയും ഖുര് ആനും തമ്മില് ഒരു വ്യത്യാസവും ഇല്ലെന്നുപോലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഖുര് ആനെ ഒരു മോശപ്പെട്ട പുസ്തകമെന്നു പോലും പ്രസംഗിക്കുന്ന പതിവ് വില്ഡ്രെസ്സിനുണ്ട്. അമേരിക്കയിലെ വേള്ഡ് ട്രേഡ് സെന്റെര് ആക്രമണത്തിനും, ബ്രിട്ടനിലെ സബ്വേ ബോംബ് ആക്രമണത്തിനു ശേഷവും ഈ രണ്ടു രാജ്യത്തും ഉണ്ടായ ഇസ്ലാം വിരോധം വില്ഡ്രെസ്സിനു ആ നാട്ടിലും ആരാധകര് ഉണ്ടാക്കി കൊടുത്തു.
വില്ഡ്രസ്സ് ഒരു മത പ്രചാരകന് അല്ല. ഒപ്പം മത പ്രവര്ത്തകനും. മുഴുസമയ രാഷ്ട്രീയ പ്രവര്ത്തകനും ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്ട്ടിയുടെ തലവനും ആകയാല് അധികാരത്തില് വന്നാല് പറഞ്ഞെതെല്ലാം പ്രവര്ത്തിച്ചെന്നും വരാം. ഇസ്ലാം വിരോധികളുടെ മൌന പിന്തുണയുള്ള ഇയാള് ഒരുപക്ഷെ നെതര്ലന്ഡിലെ സാമൂഹിക സ്ഥിതി തന്നെ മാറ്റിയെന്നും വരാം. ഇസ്ലാം വിശ്വാസികള് ഇന്ന് വില്ഡ്രസ്സ് പ്രധാന മന്ത്രിയാകുമെന്ന് ചിന്തിക്കുന്നത് ഒരു പേടിയോടെയാണ്. ഒരുപക്ഷെ പ്രധാനമന്ത്രി ആയാല് ഇസ്ലാം മത വിശ്വാസകളുടെ നെതര്ലണ്ടിലെ വാസം മാത്രമല്ല ജീവിതം തന്നെ ബുദ്ധിമുട്ടാകും. രാജ്ഞിയ്ക്കു അധികാരം കടലാസില് മാത്രം ആയതുകൊണ്ട് രാജ്ഞി എന്തെങ്കിലും ചെയ്യും എന്ന് കരുതുക വയ്യ.
എന്തായാലും കടുത്ത വിരോധം സമൂഹത്തിന്റെ പല ഭാഗങ്ങളില് നിന്നും വരുന്നുണ്ട്. ചിലരൊക്കെ നിയമ നടപടികളും തുടങ്ങി കഴിഞ്ഞു. എന്നാല് പൊതുധാരയില് പ്രവര്ത്തിക്കുന്ന ജനസംഖ്യയില് ഭൂരിഭാഗവും ക്രിസ്ത്യാനികള് ഉള്ള നാട്ടില് എന്ത് നടക്കും എന്ന് കണ്ടറിയണം.
Labels:
മതം
Saturday, August 21, 2010
239.ഗാമോ ഹണ്ടര് എക്സ്ട്രീം എയര് ഗണ് റിവ്യൂ..(.22)
ഒരു റിവ്യൂ എഴുതാന് വേണ്ടി ഉപയോഗിച്ച് നോക്കിയതല്ല.. അവസരം കിട്ടിയത് വിടാതെ ഉപയോഗിച്ചതില് നിന്ന് തോന്നിയത് കുറിക്കുന്നു..
ഫയര് ആം അല്ലാത്ത കൈത്തോക്ക്/റൈഫിള് രംഗത്ത് ഏറ്റവും പ്രമുഖമാണ് എയര്ഗണ് . പ്ലാസ്റ്റിക് പെല്ലെറ്റുകള് ഉപയോഗിക്കുന്ന എയര് സോഫ്റ്റ് തോക്കുകളും ലോഹ പെല്ലറ്റുകള് ഉപയോഗിക്കുന്ന എയര്ഗണ് വിഭാഗവും ഉണ്ട്. ഇവിടെ റിവ്യൂ ചെയ്യുന്നത് എയര് സോഫ്റ്റ് അല്ല.. എയര്സോഫ്റ്റ് തോക്കുകള് താരതമ്യേന അപകടകാരികള് അല്ലെങ്കില് മെറ്റല് പെല്ലറ്റുകള് ഉപയോഗിക്കുന്നവ കാലക്കേടിന് ആളെ കൊല്ലാന് പര്യാപ്തമാണ്.
ഞാന് ഉപയോഗിച്ച(എന്റെ അല്ല...ഓസിനു കിട്ടിയതാണ്) ഇന്ന് മാര്ക്കെറ്റില് കിട്ടുന്ന ഏറ്റവും ശക്തിയേറിയ എയര്ഗണ് ആണ്. (വാള്ട്ടര് പ്രേമികള് ക്ഷമിക്കുക.. അതാകട്ടെ ഇതിന്റെ അറുപതു ശതമാനം പോലും ശക്തിയുള്ളതല്ല.. കേട്ടറിവല്ല...!!!). യൂറോപ്യന് രാജ്യങ്ങളില് ഉണ്ടാക്കുന്ന ഗാമോയുടെ ഹണ്ടെര് എക്സ്ട്രീം ആണ് ഞാന് റിവ്യൂ ചെയ്യുന്നത്. ഇത് മൂന്നു ബോര് സൈസില് മാര്ക്കെറ്റില് കിട്ടും. എല്ലാം തന്നെ ഏകദേശം അഞ്ഞൂറ് അമേരിക്കന് ഡോളറിനു മുകളില് വിലയുള്ളതാണ്.. വേണമെങ്കില് ഒരു പട്ടിയെയോ,പന്നിയെയോ കുറുക്കനെയോ വേണമെങ്കില് ഇത് വെച്ച് കൊല്ലാം.. കമ്പനി അവകാശപ്പെടുന്നില്ലെങ്കിലും മാനിനെ നിയമപരമായി കൊല്ലാന് അവസരം കൊടുക്കുന്ന രാജ്യങ്ങളില് ഇതിന്റെ ൦.22 ബോര് കൊണ്ട് മാനിനെ കൊന്നവരും കൊല്ലുന്നവരും ഉണ്ട്.. ഞാന് ഉപയോഗിച്ചത് ൦.22 ബോര് ആണ്.

ഇതിന്റെ ഏറ്റവും പ്രശസ്തമായ മോഡല് ആണ്.. സ്കൊപ്പോട് കൂടെ ഏകദേശം അഞ്ചു കിലോയോളം ഭാരം ഉണ്ട്. കൈയില് പിടിക്കാന് തന്നെ ഒരു സുഖം ഉണ്ടെന്നു പറയണം. പക്ഷെ ഇതിന്റെ ശക്തി വളരെ കൂടുതല് ആണെന്നതുപോലെ തന്നെ ഇതിന്റെ ശബ്ദം അല്പം കൂടുതല് ആണ്. സാധാരണ എയര്ഗണ് പോലെയല്ല ഇതിന്റെ രൂപവും ശബ്ദവും. ശബ്ദത്തിലെ ഗാംഭീര്യം ഇതിന്റെ പ്രകടനത്തിലും ഉണ്ട്. ഇതിന്റെ ചെറിയ ബോറുള്ള മോഡലിനെക്കാള് വേഗത അല്പം കുറവാണെങ്കിലും ഉന്നവും ഗുണവും (ഇമ്പാക്റ്റ്) ഇതിനു തന്നെ കൂടുതല്. സ്കോപ് എനിക്ക് വളരെ ഈസിയായി തന്നെ തോന്നി.. ശരാശരി ഉപയോഗിക്കാന് അറിയാവുന്ന എനിക്ക് സ്കോപ് ഉപയോഗിച്ചപ്പോള് നല്ല റിസള്ട്ട് കിട്ടി. ഇതിന്റെ വില കൂടുതല് ആണെന്ന ആക്ഷേപം ഉണ്ടെങ്കിലും ഉപയോഗവും പെര്ഫോര്മന്സും മികച്ചതാണു. ഇതിന്റെ വേഗതയോ ഇമ്പാക്റ്റിനെയോ വെല്ലുന്ന വേറെ എയര്ഗണ് ഉണ്ടെന്നു തോന്നുന്നില്ല. (ഉണ്ടെന്നു അറിയിക്കുക.)
ഞാന് ഉപയോഗിച്ച പെല്ലറ്റുകള് ഗാമോ കമ്പനിയുടെ തന്നെയാണ്.. അല്പം വിലകൂടുതല് ആണെങ്കിലും കമ്പനിയുടെ പെല്ലറ്റുകള് തന്നെ ഉപയോഗിക്കുക. കിളികള്, മുയല്, ചെറിയ (വേണമെങ്കില് വലിയതും) പട്ടികള്, ചെറിയ മൃഗങ്ങള് വേണമെങ്കില് ഇതുകൊണ്ട് കൊല്ലാം.. തോക്കുകള് ഇഷ്ടമുള്ളവര്ക്ക് ഒരിക്കലും ഇത് ഇഷ്ടമാവില്ലാ എന്ന് തോന്നുന്നില്ല.
നിയമപരമായ അറിയിപ്പ്.
ഇന്ത്യയില് തോക്കുകള് ഇമ്പോര്ട്ട് ചെയ്യാന് ചില നിയമ തടസങ്ങള് ഉണ്ട്. എയര്ഗണ് ആണെങ്കില് പോലും. ഗണ് ക്ലബുകളില് അംഗത്വം ഉണ്ടെങ്കില് പെട്ടെന്ന് ഇറക്കുമതി ചെയ്യാം എന്ന് കരുതുന്നു. പൊതുവേ എയര്ഗണ് ഉപയോഗിക്കുന്നതിനു ലൈസന്സ് വേണ്ട എങ്കിലും ൦.177 ബോറില് കൂടുതല് ആണെങ്കില് പ്രത്യേക പെര്മിറ്റ് വേണ്ടി വരും എന്ന് അറിയുന്നു. (ഓരോ സ്റ്റേറ്റിലും ചെറിയ വെത്യാസം ഉണ്ട്.) ചിലരാജ്യങ്ങളില് ഒരു ജൂള്വരെയുള്ള എയര് ഗണ് ഉപയോഗിക്കാന് അനുവാദം തരുകയുള്ളൂ. ചിലയിടത്ത് എത്ര ഫീറ്റ്/സെക്കന്റ് വരെയാണ് ലിമിറ്റ്. ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളില് ഏതു എയര് ഗണ്ണും കൈവശം വെക്കണം എങ്കില് ലൈസന്സ് വേണം. ഇന്ത്യയില് കിളികളെയും മൃഗങ്ങളെയും വേട്ടയാടുന്നത് സൂക്ഷിച്ചു വേണം. ചിലപ്പോള് അകത്താകും. വംശനാശം നേരിടുന്ന മൃഗങ്ങള്/പക്ഷികള് ആണെങ്കില് പിഴയും തടവും ആവും ഫലം. മൃഗങ്ങള് എണ്ണം കൂടി മനുഷ്യരെ ഉപദ്രവിച്ചാലും കൊന്നാലും സര്ക്കാരിന് ഒരു വാഴക്കയുമില്ല.. മൃഗങ്ങളെ കൊല്ലരുത്.. അല്ല പുഴുക്കളെ പോലെ പെരുകുന്ന ജനസംഖ്യ കൊണ്ട് സര്ക്കാരും മടുത്തുകാണും.. ഏകദേശം മുപ്പത്തിഅയ്യായിരം വരെ വിലമാത്രമേ ഞാന് ഉപയോഗിച്ച ഗാമോ എയര്ഗണ്ണിനു ഇന്ത്യയില് ഉള്ളെങ്കിലും മിക്ക കടക്കാരും അറുപതിനായിരം മുതല് എഴുപതിനായിരം വരെ ഈടാക്കാറുണ്ട്.. (എന്താണ് കാരണം എന്നറിയില്ല. ) ഈ ഗമോ ബ്രേക്ക് ബാരല് എയര് ഗണ് ആണ്.. അയ്യായിരം മുതല് സാധാരണ എയര് ഗണ് കിട്ടുമെങ്കിലും മാരുതി ആള്ട്ടോയും ബെന്സും തമ്മിലുള്ള വെത്യാസം ഈ രണ്ടു തോക്കുകളിലും ഉണ്ട്..
അപ്പോള് ഹാപ്പി ഷൂട്ടിംഗ്..

Subscribe to:
Posts (Atom)