തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, May 14, 2011

269.നന്ദി സഖാക്കളേ. നന്ദി ജനങ്ങളെ..

സാങ്കേതിക പരാജയം എന്നുപോലും പറയാന്‍ കഴിയാത്ത ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി സി.പി.എം മാറിയതിനു നിങ്ങളോട് ഏവര്‍ക്കും നന്ദി.. നൂറില്‍ കൂടുതല്‍ സീറ്റുകള്‍ വാരികൂട്ടിയ യൂ ഡി.എഫിന്റെ (ഹ ഹ ഹ ചിരിക്കാന്‍ വയ്യ) സര്‍ക്കസ് ഇനി കാണാന്‍ കിടക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ വീണ്ടും നിങ്ങളെ
പോളിംഗ് ബൂത്തില്‍ കാണേണ്ടി വരുമല്ലോ എന്നാ വിഷമം മാത്രമേ ഉള്ളൂ.

കണ്ണും പിണിയും കാണാത്ത ഗൗരിയമ്മയും ഒറ്റയാള്‍ പട്ടാളം ( അതോ ജോക്കറോ ) എം വി. ആറും ഏതായാലും വീട്ടിലിരിക്കും. പിള്ളയ്ക്ക് സമാധാനമായി. ഏതായാലും ജയിലില്‍ നിന്നുവന്നാലും
ഇടക്കാല തെരഞ്ഞെടുപ്പു നടത്തില്‍ മന്ത്രി സഭയില്‍ കയറേണ്ടി വരില്ലല്ലോ.. ഐഷാ പോറ്റി.. ലാല്‍ സലാം.. നിങ്ങളുടെ മുമ്പില്‍ കള്ളനും കൊള്ളക്കാരനും രക്ഷപ്പെടില്ല.. ഇനിയാണ് ഊച്ചാളി പാര്‍ട്ടികളുടെ കളി. വീരനും മാണിച്ചനും ഉമ്മച്ചന്റെയും ചെന്നിത്തലയുടെയും ഉറക്കം കെടുത്തും. ലീഗ് തങ്ങളുടെ മാന്യത കാട്ടുന്നവരെന്നു ബോധ്യമായി. ആ ബോധ്യം പക്ഷെ റബ്ബര്‍ മണമുള്ള അച്ചായന്‍ പാര്‍ട്ടികളില്‍ നിന്ന് പ്രതീക്ഷിക്കരുത്.. വടി കൊടുത്ത് അടിവാങ്ങിയ തിരുവല്ലയുടെ കാര്യമോര്‍ക്കുമ്പോള്‍ ചിരിവരുന്നു...

ഹരിപ്പാടും പുതുപ്പള്ളിയിലും പുതിയ നെല്‍വയലുകള്‍ കൃഷിതുടങ്ങിയെന്നു കേട്ടു.. അല്ല. ഒരണയ്ക്കും അരയണയ്ക്കും അരി തരാന്‍ പോകുകയല്ലേ.. ഉടനെ കിട്ടും.. എന്തായാലും ജനങ്ങളുടെ മനസ്സില്‍ നിന്നും അതി വേഗം ബഹുദൂരം യൂ.എഡി.എഫ്. പോയി.. അല്ല അതി വേഗം ബഹുദൂരം ഇനി പോളിംഗ് ബൂത്തില്‍ കാണാം..

Thursday, May 5, 2011

268. വിവരമില്ലായ്മയുടെ ആള്‍രൂപത്തെയും നായരെന്നു വിളിക്കണോ..

ജാമ്യം : നായന്മാരെ വിലകുറച്ച് കാണിക്കണോ നായര്‍ സര്‍വീസ് സൊസൈറ്റിയെ അവഹേളിക്കാനോ അല്ല ഇതെഴുതുന്നത്. രാജാവ് നഗ്നനാണെന്നു പറയുകമാത്രമാണ് ലക്‌ഷ്യം.

കൂതറ തിരുമേനിയുടെ അവലോകനത്തിലോ വിമര്‍ശനത്തിലോ ഒരിക്കലും എന്‍.എസ്.എസോ അതിന്റെ നേതാക്കളോ ഇടം പിടിച്ചിട്ടില്ല. അതിന്റര്‍ത്ഥം അതിനുതക്ക ഗൗരവം ആ സംഘടനയ്ക്കില്ല എന്നല്ല. പക്ഷെ വിമര്‍ശിക്കത്തക്ക ഒന്നും കാര്യമായി ഇല്ലായിരുന്നെന്ന് കരുതിയാല്‍ മതി. എന്നാല്‍ ഈയിടെ സഖാവ് വി.എസ്.അച്ചുതാനന്ദനെകുറിച്ച് സുകുമാരന്‍ നായര്‍ നടത്തിയ പരാമര്‍ശങ്ങളും പിന്നീട് പത്തനാപുരത്തിന്റെ പ്രിയപുത്രന്‍ കെ.ബി.ഗണേഷ് കുമാറും നടത്തിയ ആരോപണങ്ങളുടെയും (ജല്പ്പനങ്ങളുടെയും) മറുപടി പറഞ്ഞെതീരൂ എന്ന് തോന്നി. ഗണേഷ് കുമാറിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. സിനിമാക്കാരന്‍ ആണെങ്കിലും തലയില്‍ അല്‍പ്പം ആള്‍ത്താമസം ഉള്ള ഈ വ്യക്തി അപ്പനെതിരെ നടന്ന നിയമനടപടികളില്‍ ക്രുദ്ധനായി പ്രതികരിച്ചുവെന്നു കരുതിയാല്‍ പ്രശ്നം തീര്‍ന്നു. അപ്പന്‍ ജയിലില്‍ ആയാല്‍ ആറാട്ട് മഹോത്സവം ആരും നടത്താറില്ലല്ലോ. ചിന്നമാടമ്പി ഞങ്ങള്‍ അങ്ങ് ക്ഷമിച്ചു കൂവേ.. അല്ലാതെ.

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ നായ ഇരിക്കുമെന്ന് നാരായണപ്പണിക്കരെ എന്തായാലും സുകുമാരന്‍ കാര്‍ന്നോര്‍ മനസ്സിലാക്കിക്കൊടുത്തു. കേരളത്തിനും കേരളീയ സാംസ്കാരിക കലാ വേദികള്‍ക്കും ഒട്ടേറെ സംഭാവനകള്‍ കൊടുത്ത ഒരു പ്രസ്ഥാനമാണ് എന്‍.എസ്.എസ്. മോഹന്‍ലാല്‍ മുതല്‍ മന്നത്ത് പദ്മനാഭന്‍ വരെ. മലയാള സാഹിത്യത്തിന്റെ കുലപതിയായ എം.ടിയും രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ സന്ദീപ് ഉണ്ണികൃഷ്ണനും ഇന്‍ഫോസിസ് മേധാവി ക്രിസ് ഗോപാലകൃഷ്ണനും എന്നുവേണ്ട ആ നിരയില്‍ എത്രയോ പ്രഗല്ഭന്‍മാരുണ്ട്. എത്ര നല്ലകുട്ടികളെ പ്രസവിക്കുന്ന അമ്മയും ചിലപ്പോള്‍ ചാപിള്ളയെ പ്രസവിക്കുമെന്നു അല്ലെങ്കില്‍ പ്രസവിച്ചേക്കും എന്ന് സുകുമാരന്‍ നായര്‍ അദ്ദ്യേം തെളിയിച്ചു. ഒരു മാടമ്പി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന്‍റെ കോളാമ്പിയെ പുറത്തു വിട്ടെന്ന് തെളിയിക്കുന്ന ജല്പ്പനങ്ങലോടെ തന്റെ റോള്‍ ഭംഗിയാക്കാന്‍ സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന സഹായിച്ചു. അല്ല ഉവ്വേ. ഈ സുകുമാരന്‍ നായര്‍ പറയുന്നത് തന്നെയാണോ കേരളത്തിലെ പതിനഞ്ചു ശതമാനത്തില്‍ താഴെവരുന്ന നായന്മാരുടെയും അഭിപ്രായം.

കേരളത്തിലെ എല്ലാ നായന്മാരുടെ ഈ വങ്കന്റെ ജല്പ്പനങ്ങളെ കേള്‍ക്കുമെന്നും വിലയിരുത്തി അംഗീകരിക്കുമെന്നും ഇയാള്‍ക്കെന്നു തോന്നി. ഗതികേടുകൊണ്ട് കൊണ്ട് കരയോഗങ്ങളില്‍ ഇവരെപ്പോലെയുള്ള കെഴങ്ങന്മാരുടെ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന പാവം നായനാരെ കണ്ടിട്ട് മുഖ്യധാരാ പത്രങ്ങളിലും മാധ്യമങ്ങളിലും വിവരക്കേട് വിളിച്ചുകൂവുന്നതിനു മുമ്പേ ഒന്ന് മനസിലാക്കുക. ബാല/ബാലിക സമാജങ്ങളും വനിതാസമാജങ്ങളും കരയോഗങ്ങളും നായര്‍ സര്‍വീസ് സോസൈറ്റികളിലെ ഉള്ളൂ. കേരളത്തിലെ വിവരമുള്ളവര്‍ ഈ വിവരക്കെടിനും സംസ്കാര ശൂന്യതയ്ക്കും നല്‍കുന്ന മറുപടി ഒരുപക്ഷെ സുകുമാരന്‍ നായര്‍ക്ക്‌ താങ്ങാന്‍ പറ്റിയെന്നു വരില്ല. വി.എസ്. അച്യുതാനന്ദന്‍ ഇവരെപ്പോലെയുള്ള വിവരദോഷികള്‍ക്ക് മറുപടിപറ പറയാത്തത് നായകുരച്ചാല്‍ നായയോട് കുരയ്ക്കുന്നതല്ല മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയോ ഒരു പ്രവര്‍ത്തകന്റെയോ സമീപനം എന്നതാണ്. വെള്ളാപ്പള്ളിയും ഇതുപോലെ ജാതിയെ കൈയിലെടുത്തു രാഷ്ട്രീയം കളിക്കാന്‍ നോക്കി. അവരുടെ പകുതിയില്‍ താഴെമാത്രം അംഗബലമുള്ള നായന്മാര്‍ സുകുമാരന്റെ വാക്കുകള്‍ കേള്‍ക്കുമെന്ന് കരുതുന്നവരും വിഡ്ഢികള്‍ തന്നെ..

അതല്ല...ടിവിയില്‍ തന്റെ മുഖം കാണിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിനുവേറെയും മാര്‍ഗ്ഗമുണ്ട്.. കേരളജനതയുടെ മുമ്പില്‍ നാണം കെട്ട ഉമ്മന്‍ചാണ്ടിയും സുകുമാരന്നായര്‍ക്കു മൂടുതാങ്ങാന്‍ വന്നു.. ഇതാണ് ഈനാം പേച്ചിയ്ക്ക് മരപ്പെട്ടിയ്ക്ക് കൂട്ടെന്നു പറയുന്നത്.

Tuesday, May 3, 2011

267.കീരിക്കാടന്‍ ( ലാദന്‍ ) ചത്തേ!


രണ്ടു ദശാബ്ദക്കാലം മനുഷ്യക്കുരുതിയുടെ  മൊത്ത കച്ചവടക്കാരനായി മത തീവ്രവാദത്തിന്‍റെ   ആള്‍രൂപമായി ,ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയ ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടു. ഒബാമ V /S ഒസാമ അല്ലെങ്കില്‍ സാമ്രാജ്യത്വ തീവ്രവാദം V /S മത തീവ്രവാദത്തിന്‍റെ അനിവാര്യമായ ഒന്നാം ഘട്ടം അവസാനിച്ചുഎന്ന നിലയില്‍ വേണം  ലാദന്‍ വധത്തെ കാണാന്‍. ലോകത്തെ സമാധാന  കാംഷികളായ എല്ലാവര്ക്കും ആശ്വാസം പകരുന്നതാണ് ലാദന്‍റെ അന്ത്യം എന്നതില്‍ തര്‍ക്കമില്ല.  എങ്കിലും ഒബാമയും ബുഷും പറയുന്നത് പോലെ വലിയ ആഹ്ലാദം തരുന്ന ഒന്നായി ഇതിനെ കാണുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഭീകരവാദം ഇന്ന് പല വ്യത്യസ്ത മാനങ്ങള്‍ കൈവരിച്ചു കഴിഞ്ഞു.ലാദന്‍ ഇല്ലാതകുന്നതോടു കൂടി ഭീകരവാദം തന്നെ ലോകത്തുനിന്ന് അപ്രത്യക്ഷമാകും എന്ന് കരുതാന്‍ തക്ക വിഡ്ഢികളല്ല ലോക ജനത. 
സോവിയറ്റ് റഷ്യക്കെതിരെ അഫ്ഗാനില്‍ നിന്ന് പടനയിക്കാന്‍ അമേരിക്ക നിയോഗിച്ച  ലാദന്‍  സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും സംസ്കാരത്തിനു എതിരെ  വിശിഷ്യ അമേരിക്കക്കെതിരെ ജിഹാദിന്നു നേതൃത്വം നല്‍കി ഫലത്തില്‍  ആധുനീക കാലത്തെ ഒരു ഭസ്മാസുരന്‍ ആയി പരിണമിക്കുകയായിരുന്നു  എന്ന് വേണം കാണാന്‍.  അതായത് അമേരിക്ക തുറന്നു വിട്ട ഭൂതം അമേരിക്കക്ക് തന്നെ വിനയായി ഫലത്തില്‍ അമേരിക്കയെ ഭ്രാന്തു  പിടിപ്പിച്ചു  എന്നതും  അതിനെ അമേരിക്ക തന്നെ നിഗ്രഹിച്ചു നാണക്കേടില്‍ നിന്ന് തലയൂരി എന്നതാണ് വസ്തുത.ഇതിനിടയില്‍ ഇരു പക്ഷവും കൊന്നു തള്ളിയ ലക്ഷകണക്കിന്നു   മനുഷ്യ ജീവിതങ്ങള്‍ ഇവിടെ സ്മരിക്കപ്പെടുന്നില്ല.  മത തീവ്രവാദത്തിന്നു പുതിയ മാനങ്ങള്‍ നല്‍കിയ , ലക്ഷകണ ക്കിന്നു നിരപരാധികളെ കൊന്നൊടുക്കിയ   ,കുടുമ്പങ്ങളെ അനാഥമാക്കിയ ഒട്ടേറെ ചെറുപ്പക്കാരെ വഴിതെറ്റിച്ച ഒരു മതത്തെയും മതവിസ്വസികളെയും ലോകത്തിനു മുന്നില്‍ തെറ്റായി ചിത്രീകരിക്കാന്‍ കാരണക്കാരനായ ലാദന്‍ തരിമ്പും മാപ്പര്‍ഹിക്കുന്നില്ല. 
മതതീവ്ര വാദത്തിനു  പുതിയ മാനങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തീവ്രവാദം ഒരു വലിയ വ്യവസായമായി മാറി എന്നാതാണ് വസ്തുത. അതിന്‍റെ പിന്നില്‍ ഒഴുകുന്ന സമ്പത്ത് ,ആയുധങ്ങള്‍ , ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ദു:സ്വാധീനം ഇവയെല്ലാം  ലോകത്തെമ്പാടും ചെറുതും വലുതുമായ ഒട്ടേറെ ഭീകരവാദ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുവാന്‍ കാരണമായിട്ടുണ്ട് .    ആയുധ കമ്പോളത്തിലും സുരക്ഷ സാമഗ്രികളുടെ വിപണനത്തിലും ഉണ്ടായ വന്‍ വ്യവസായ സാധ്യതകള്‍  U .S ഉം . ഇസ്രയേലുമടക്കമുള്ള  മുതലാളിത്ത രാജ്യങ്ങള്‍ക്ക് വന്‍ സഹായമായി എന്ന് വേണം കാണാന്‍. അതുകൊണ്ട് തന്നെ തീവ്രവാദം ലോകത്ത് ഇല്ലാതാകണമെന്ന് മുതലാളിത്ത ചേരി തന്നെ ആഗ്രഹിക്കുമെന്നു കരുതേണ്ടതില്ല. 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ലാദന്‍ വധിക്കപ്പെടുന്നതും അത് പാകിസ്ഥാനില്‍ വച്ചായതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പാകിസ്ഥാന്‍റെ  തീവ്രവാദത്തോടുള്ള  സമീപനത്തിലെ ഇരട്ടത്താപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു അവസരം   കൂടു ലഭിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. മറ്റൊന്ന് ലാദന്‍റെ 
ദു :സ്വാധീനം കൊണ്ടും പാകിസ്ഥാന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ സഹായം കൊണ്ടും  ഇന്ത്യയിലും തീവ്രവാദം  ഗ്രൂപ്പുകള്‍ ശക്തിപ്പെടാനും എന്തെനേറെ കേരളത്തില്‍ പ്പോലും താലിബാനിസത്തിന്‍റെ   വിത്തുമുളപ്പിക്കാനും മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് കഴിഞ്ഞു. പാകിസ്താനാണ് ലോകത്തിന്‍റെ തന്നെ നാശത്തിലേക്ക് നയിക്കാവുന്ന  ഭീകരവാദത്തിന്‍റെ   പ്രഭവ കേന്ദ്രം എന്നതിന് കൂടുതല്‍ ശക്തമായ തെളിവുകള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ അവതരിപ്പിച്ചു അങ്ങിനെ മത സാമ്രാജ്യത്വ തീവ്രവാദങ്ങള്‍ക്ക്  എതിരായ  ഒരു ബദല്‍ ചേരിക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. മത തീവ്രവാദത്തിന്നും   , സാമ്രാജ്യത്വ   ഭീകരതക്കും ബദല്‍  യഥാര്‍ഥ തൊഴിലാളി വര്‍ഗം നേതൃത്വം കൊടുക്കുന്ന സോഷ്യലിസ്റ്റു   ചേരി ശക്തി പ്രാപിക്കേണ്ടതാണ്  ഈ കാലഘട്ടത്തിന്‍റെ ആവശ്യം എന്ന തിരിച്ചറിവാണ് വളര്‍ന്നു വരേണ്ടത്. 

സത്യമേവജയതേ