തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, January 19, 2009

27.ബ്ലോഗിലെ കൃമികളും പുലികളും

(ആദ്യം തന്നെ ഇങ്ങനെ ഒരാശയം കമന്റിലൂടെ നല്കിയ അനില്‍@ബ്ലോഗിന് നന്ദി പറയുന്നു. ഈ പോസ്റ്റ് ഹിറ്റ് ആയാല്‍ അതിന്‍റെ ക്രെഡിറ്റ് താങ്കള്‍ക്കെടുക്കാം മറിച്ചു സംഭവിച്ചാല്‍ എന്‍റെ എഴുത്തിന്‍റെ ശക്തിയില്ലായ്മ തന്നെ.. )

മലയാള ബ്ലോഗ് തുടക്കം കുറിച്ചിട്ട് ഒരു ദശാബ്ദത്തില്‍ താഴെ മാത്രമെ ആയുള്ളൂ.വിവിധഫോണ്ടുകളും യൂണിഫോണ്ട് യുദ്ധവും കഴിഞ്ഞു യൂണിഫോണ്ടിലേക്ക് ചുവടു മാറിയ മലയാളം ബ്ലോഗ് ബാലാരിഷ്ടതകള്‍ പിന്നിട്ടു വരുന്നതേയുള്ളൂ.മിക്കവാറും വേര്‍ഡ്പ്രസിന്‍റെയോ ബ്ലോഗറുടെയോ സൗജന്യം സ്വീകരിച്ചു തങ്ങളുടെ ആശയവിനിമയവേദിയായി കാണുന്നുവെന്നാണ് സത്യം. അപ്പോള്‍ ഏവരും സമന്മാര്‍ എന്നുകരുതുന്ന ഞാന്‍ എനിക്ക് അനുഭവപ്പെട്ട ചിലത് ഇവിടെ എഴുതുന്നു.

ബൂലോഗം അധോലോകം,ഭൂലോകം,പരലോകം എന്നതുപോലെ വലയിലെ ലോകമാണെന്നും അവിടെ പുലികള്‍ ഉണ്ടെന്നതും ഏവര്‍ക്കും അറിയാം.എന്നാല്‍ വേറെയും ജീവികള്‍ ഇവിടെ ഉണ്ടത്രേ.അവരെയും പരിചയപ്പെട്ടില്ലെങ്കില്‍ കാഴ്ചബംഗ്ലാവില്‍ ഒരു മൃഗത്തെ മാത്രം കണ്ടിട്ട് പോരുന്നതിനു തുല്യമാവും.

ബ്ലോഗ് അടുത്തിടെ മാത്രം തുടങ്ങിയവരും (ഒന്നോ രണ്ടോ മാസം) ആകെ ഹിറ്റുകള്‍ ആയിരത്തില്‍ കുറവ് മാത്രം കിട്ടിയവരും കൃമികള്‍ പോലും അല്ല വെറും അമീബ മാത്രം. അവര്‍ക്ക് ബൂലോഗത്ത് അവകാശങ്ങളോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ല.. പുലികള്‍ ചവച്ചു തള്ളിയത് ശാപ്പിട്ടു മിണ്ടാതെ ഏമ്പക്കമോ അധോവായുവോ വിട്ടുമിണ്ടാതെ നിന്നോണം. അഥവാ പുലിഅണ്ണന്‍ റാഗിംഗ് നടത്തിയാലും മിണ്ടാന്‍ അവകാശമില്ല.

അടുത്തത് കൃമികള്‍.. മൂന്നുമാസം ഒക്കെ കഴിഞ്ഞു ആയിരത്തിനു മേല്‍ ഹിറ്റ് കിട്ടിയവര്‍.. ഇവരാണ് കൃമികള്‍.അല്പം ഭേദം എന്ന് പറയാമെങ്കിലും വേണമെങ്കില്‍ തങ്ങളുടെ ദേഷ്യം അമീബകളോട് തീര്‍ത്തോ.. പക്ഷെ തരക്കാരില്‍ വരെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും പുലിഅണ്ണന്‍ തന്നെ ഇവിടെയും കേമന്‍.

അതുകഴിഞ്ഞ് കീടം. എലി.പൂച്ച. പിന്നെ പട്ടി. അങ്ങനെ ചാള്‍സ് ഡാര്‍വിന്‍ കണ്ടെത്തിയ പരിണാമസിദ്ധാന്തം മുഴുവന്‍ ഇവിടെയുണ്ട്. ഈ ബൂലോഗ പരിണാമസിദ്ധാന്തം അംഗീകരിച്ചില്ലെങ്കില്‍ തെറിവിളിഅഭിഷേകം.ഇടയ്ക്ക് ചില വേര്‍ഡ്പ്രസ് സിംഹങ്ങള്‍ (മലയാളികള്‍ പൊതുവെ ബ്ലോഗ്ഗര്‍ ആണ് ഉപയോഗിക്കുന്നത്..

സ്വയം സിംഹം എന്ന് പ്രഖ്യാപിക്കുന്ന ഇവര്‍ മനുഷ്യര്‍ ആണെന്നത് മറന്നു സ്വയംമൃഗം ആണെന്ന് അംഗീകരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. എന്താ മൃഗവാസന അതോ മൃഗീയ വാസനയോ. ഇത്തരത്തില്‍ ഒരു മൃഗത്തെ ഇവിടെ ഞെക്കിയാല്‍ കാണാന്‍ കഴിയും)പക്ഷെ സിംഹം എന്ന് കരുതുന്ന ഇവരോട് ഒന്നു പറയാനുണ്ട്..

ഏതോ ഒരു ഹിന്ദി സിനിമയില്‍ പറഞ്ഞതുപോലെ ഇന്നു സിംഹത്തെ കൂടുതല്‍ സര്‍ക്കസിലോ മൃഗശാലയിലോ മാത്രമെ കാണാന്‍ സാധിക്കൂ. താരതമ്യേന നാമവശേശമായിക്കൊണ്ടിരിക്കുന്ന പ്രജാതിയാണ് അവ.. പക്ഷെ മൃഗമല്ലേ.. വിദ്യഭാസത്തിലൂടെ മൃഗീയവാസനകളും മൃഗചിന്തകളും വെടിയാതെ മനുഷ്യനാവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിന് നിങ്ങള്‍ക്ക് വിദ്യാഭാസം.മൃഗമാണ്‌ പോലും...

ഇനി ഈ അവസ്ഥകള്‍ എല്ലാം തരണം ചെയ്തു പുലിയായാലോ അവിടെയും ഉണ്ട് വേര്‍തിരിവുകള്‍. ഹിന്ദു മതത്തെപറ്റി എഴുതിയാല്‍ അവന്‍ ഫാസിസ്റ്റ് പുലി. ഇസ്ലാം ചിന്താധാരയാണെങ്കില്‍ മുസ്ലിം പുലി. അല്ലെങ്കില്‍ ക്രിസ്തുമതക്കാരന്‍ ആണെങ്കില്‍ ക്രൈസ്തവ പുലി. ബ്രാഹ്മണന്‍റെ പേരാണെങ്കില്‍ അവന്‍ സവര്‍ണ്ണപുലി (ചാണക്യന്‍ ഈ ഗണത്തില്‍ പെടും) അഥവാ സവര്‍ണരെ അറിയാതെ വല്ലതും പറഞ്ഞു പോയാല്‍ അവന്‍ അവര്‍ണ്ണപുലി.. (ചിത്രകാരന്‍റെ ഗണം ഇതാണത്രേ.. പക്ഷെ സ്വയം മനുഷ്യന്‍ എന്ന് അംഗീകരിക്കുന്ന അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു.. താന്‍ പുലിയും പട്ടിയുമല്ല വെറും മനുഷ്യന്‍ എന്ന അദ്ദേഹത്തിന്‍റെ ചിന്താഗതി ശ്ലാഘനീയം തന്നെ.)വേറെ

ചില പുലികളും ഉണ്ടേ..എന്നും ബ്ലോഗുന്ന സൂപ്പര്‍ പുലികള്‍ അഥവാ ഹൈപ്പര്‍ ആക്ടിവ് പുലികള്‍. ആരുടേയും പേരുപറയുന്നില്ല.. പിന്നെ പല്ലു പൊഴിഞ്ഞു ആക്ടിവ് അല്ലാത്ത ഹൈപോ ആക്ടിവ് പുലികള്‍..എഴുത്തിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്ന ഇക്കൂട്ടര്‍ ആശയദാരിദ്ര്യമോ അല്ലെങ്കില്‍ ഇതുവരെ പടച്ചുക്കൂട്ടി നേടിയ പുലിപ്പട്ടം വെച്ചു വെട്ടയ്ക്കിറങ്ങിയവരോ ആണ്. ഇനി ഇവരെ പിടിക്കാന്‍ പുലിമേല്‍ ഏറിയ ഹരിഹരസുതന്‍ എപ്പോവരുമോ ആവോ..

പിന്നെ പെണ്ണെഴുത്തിലൂടെ പേരെടുത്ത മാളുപ്പുലി,ചില കരിമ്പുലികള്‍,ചെമ്പുലികള്‍,വരയന്‍പുലികള്‍,ചീറ്റപുലികള്‍ എന്‍റെ അമ്മേ.. എന്തോരം പുലികള്‍ ആണിവിടെ..
പക്ഷെ പ്രസ്തുത പുലികളോട് ഒന്നേ പറയാനുള്ളൂ.. മനുഷ്യരാവൂ. ആരുടേയും കൂലിവാങ്ങിയിട്ടല്ല പുതുമുഖങ്ങള്‍ എഴുതുന്നത്. കൂതറപറഞ്ഞതുപോലെ മുമ്പെ വന്നത് മാത്രമാവരുത് ബഹുമാനിക്കപെടാനുള്ള യോഗ്യത.. ആദിമാനവനും കുരങ്ങനും മുമ്പെ വന്നവരല്ലേ..

പിന്നെ ഈ ബൂലോഗ ഭൂമിയില്‍ പരസ്പരം സ്നേഹിച്ചു ഏവരും അങ്ങോട്ടും ഇങ്ങോട്ടും സൌഹാര്‍ദ്ദം പങ്കുവെച്ചു ആശയങ്ങള്‍ കൈമാറി സ്നേഹത്തോട് പോകുന്നതല്ലേ നല്ലത്..അല്ലാതെ ജന്മികളും കുടിയാന്മാരും ആയിട്ടുള്ള സംസ്കാരമാണോ ഇവിടെ നല്ലത്.മൃഗമാവാതെ മനുഷ്യനാവൂ..

(എഴുതാന്‍ ഇനിയുമുണ്ട് പക്ഷെ ആത്മരോക്ഷം അതിരുകടക്കും എന്നറിയാവുന്നതുകൊണ്ട് നിര്‍ത്തട്ടെ..)

12 comments:

മനുഷ്യ വിദൂഷകന്‍ said...

ബ്ലോഗിലെ കൃമികളും പുലികളും

(എഴുതാന്‍ ഇനിയുമുണ്ട് പക്ഷെ ആത്മരോക്ഷം അതിരുകടക്കും എന്നറിയാവുന്നതുകൊണ്ട് നിര്‍ത്തട്ടെ..)

ജിപ്പൂസ് said...

ഇപ്രാവശ്യം ഏതായാലും ഞാന്‍ കൂ'തറ' എന്നു വിളിക്കുന്നില്ല.
ഇതു വല്യ ക്ലോപ്പല്ലാത്ത എഴുത്താ...
ന്നാലും ഒരു സംശ്യം ട്ടോ..
ദെന്തിനാ താന്‍ വല്ലോന്റെ മേല്‍ വിലാസോം പേറി നടക്കുന്നേ ?
അങ്ങു മാറ്റിയേക്ക് ന്റെ മാഷേ...

നാട്ടുകാരന്‍ said...

എവിടുന്നു കിട്ടി ഇതൊക്കെ?

അനില്‍@ബ്ലോഗ് // anil said...

വിദൂഷകന്‍,

ഈ പോസ്റ്റില്‍ പറഞ്ഞ പരിണാമ സിദ്ധാന്തം ഇപ്പോള്‍ പ്രാബല്യത്തിലുണ്ടോ എന്നറിയില്ല. പണ്ട് ഉണ്ടായിരുന്നു എന്ന് ചില പുലികളുടെ ഓര്‍മക്കുറിപ്പുകള്‍‍ വായിച്ചപ്പോള്‍ മനസ്സിലായി. ഞാന്‍ ആരുടേയും പ്രൊഫൈല്‍ നോക്കിയല്ല വായിക്കാറും കമന്റെഴുതാറും. അതിനാല്‍ പുലിയാണോ കൃമിയാണോ എന്നൊന്നും ശ്രദ്ധിക്കാറുമില്ല. ഞാന്‍ ഇതിലൊന്നും പെടില്ല, ഇന്നലെ വന്നു, എപ്പോള്‍ വേണേലും പോകുകയും ചെയ്യും.

ആശംസകള്‍.

മനുഷ്യ വിദൂഷകന്‍ said...

മാഷേ . സിംഹത്തെ പേടിച്ചല്ല ഞാന്‍ പെരുമാറ്റുന്നത്.. അറിയാതെ ഇട്ടുപോയിരുന്നു.. പിന്നെ പുള്ളി പേടിപ്പിച്ചാല്‍ മാറ്റില്ല എന്നത് തന്നെ കാരണം.. അയാള്‍ ബ്ലോഗില്‍ പറഞ്ഞതുപോലെ കറുത്തകോട്ടിട്ടവരെ പേടിച്ചും അല്ല.. ഇടുന്ന കൊട്ടിനോട് പേടിക്കേണ്ടല്ലോ പിന്നെ അയാള്‍ക്ക്‌ അത് കൊടുക്കാന്‍ പണം മുടക്കണം പക്ഷെ എനിക്ക് തൊഴില്‍ ആയതുകൊണ്ട് ദിവസവും ചെല്ലാന്‍ അതിന്‍റെ ആവശ്യമില്ല..

പിന്നെ കോപ്പിറൈറ്റ് ആക്റ്റും പേറ്റന്റ് ആക്ടും ആ മൃഗമാനസന് അറിയില്ലെങ്കില്‍ പോലും എനിക്കറിയാം.കാരണം നിയമം പഠിച്ചതിന്‍റെ ഗുണം..

ജിപ്പൂസ് നന്ദി.. കൊള്ളാമെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് അനിലിനു പോകട്ടെ. മോശം എങ്കില്‍ ഞാന്‍ എടുത്തോളാം..

ചാണക്യന്‍ said...

വിദൂഷകന്‍,
എന്നെ സവര്‍ണ്ണ പുലിയെന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ എനിക്കുണ്ടായ മനോവിഷമം ഞാനിവിടെ രേഖപ്പെടുത്തുന്നു..:)

ഞാന്‍ സവര്‍ണ്ണനോ...പുലിയോ അല്ല...
അനില്‍@ബ്ലോഗ് പറഞ്ഞ പോലെ, “ഞാന്‍ ഇതിലൊന്നും പെടില്ല, ഇന്നലെ വന്നു, എപ്പോള്‍ വേണേലും പോകുകയും ചെയ്യും...”

കാലിക വിഷയത്തിലുള്ള താങ്കളുടെ പോസ്റ്റിന് ആശംസകള്‍....

മുജാഹിദ് said...

ഹഹഹ
എന്തൊക്കെ കേള്‍ക്കണം എന്തൊക്കെ വായിക്കണം!!

Unknown said...

ഇതാ നാളെമുതല്‍ ഒരു പുതു കൃമി കൂടി.

The Kid said...

ഞാന്‍ ഒരു കിഡ്. എനിക്ക് പുലിയോ ശിങ്കമോ എന്തും ആകാം കാരണം no criminal liabilities for kids!! നാട്ടുകാര് പിടിച്ച് പെരുമാറത്തുമില്ല. പക്ഷേ ബാക്കിയുള്ള self styled പുലികള്‍ക്ക് ഇടിയുടെ കുറവാ. അത് കിട്ടിയാ ബോധം തെളിഞ്ഞോളും.

പോസ്റ്റ് കലക്കി മാഷേ.

മനുഷ്യ വിദൂഷകന്‍ said...

ചാണക്യ പേരില്‍ മാത്രമെ സവര്‍ണ പുലിയെന്നു തോന്നിചിട്ടുള്ളൂ.. എഴുത്തില്‍ പുലര്‍ത്തുന്ന നിക്ഷ്പക്ഷം (ഒരു പക്ഷമേ ഉള്ളൂവെന്നും ആ പക്ഷം എടുത്താല്‍ നിക്ഷ്പക്ഷം എന്നൊന്നില്ല എന്നും അറിയാം.) നല്ലതാണ്. അത്തരത്തിലുള്ള ഒരു പരാമര്‍ശം അത്ര ഗൌരവത്തില്‍ എടുക്കേണ്ട കേട്ടോ.
ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലേ.. അങ്ങനെ ആയിക്കോട്ടെ.

ഏറനാടന്‍ said...

........ല്‍ തോറ്റതിന്‌ .....നോട് എന്നപോലെ പുലികള്‍ പുപ്പുലികള്‍ പുളികള്‍ പുല്ലുകള്‍ പല്ലുകള്‍ ഒക്കെ ചേര്‍ത്തൊരു അവിയല്‍ പോസ്റ്റ് 'ക്ഷ' പിടിച്ചിരിക്കുണു.. :)

ഇനീം വരുംട്ടാ..

വികടശിരോമണി said...

അനിലു പറഞ്ഞിടത്തു തന്നെ ഞമ്മളും.