തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, January 8, 2009

17.പാലസ്തീനുവേണ്ടി കണ്ണീരോഴുക്കുന്നവര്‍ ഒരുപ്രാവശ്യം വായിക്കുക..

ഇന്നു ഇസ്രയേല്‍ പാലസ്തീനെ ചുടുന്നു,കുട്ടികളെയും സ്ത്രീകളെയും ബോധമില്ലാതെ കൊന്നൊടുക്കുന്നു എന്നൊക്കെ വിളിച്ചു കൂവി തങ്ങളുടെ സഹജീവികളോട് സ്നേഹം പ്രകടിപ്പിക്കുകയാണ്..

വേറെ ചിലരാകട്ടെ ശ്രീലങ്കയിലെ പട്ടാളക്കാര്‍ കൊന്നൊടുക്കുന്ന തമിഴരെ ഓര്‍ത്താണ് കരയുന്നത്..സത്യത്തില്‍ ചില മലയാളി എം.പി.മാര്‍ ഇസ്രായേലിനോട് ബന്ധം വേര്‍പെടുത്താന്‍ വരെ ഉപദേശിച്ചുകളഞ്ഞു.. ഏതായാലും അതിനുവേണ്ടി രാജിവെയ്ക്കാന്‍ തയ്യാറാവാത്തത് പുണ്യം..

പക്ഷെ ഇസ്രായേലിനു വേണ്ടി കൊലവിളി നടത്തുന്നവര്‍ നടത്തുക തന്നെ ചെയ്യൂ..പക്ഷെ അതിന് മുമ്പ് ഒരഞ്ചു മിനിറ്റ് ഇതൊന്നു വായിക്കാന്‍ കൃപയുണ്ടാകുമോ..ഞാന്‍ മോസാദിനെയും ജൂതന്മാരെയും വെള്ളപൂശാനല്ല എഴുതുന്നത്.. എന്‍റെ അപ്പനും അമ്മയും ജൂതന്മാരും അല്ല..

പക്ഷെ ഈലോക ജനസംഖ്യയുടെ കേവലം 0.2% മാത്രമാണ് ജൂതന്മാര്‍.. അതും ലോക ജൂതജനസംഖ്യയുടെ മൂന്നിലോന്നുമാത്രമേ ഇസ്രായേലില്‍ ഉള്ളൂ.. മൂന്നില്‍ ഒന്നു അമേരിക്കയിലും ബാക്കി ലോകത്താകമാനം ചിതറിയും ജീവിക്കുന്നു. പക്ഷെ ഇത്രയും ചെറിയ ഒരു ജനത അതായത് ഏകദേശം അറുപതുലക്ഷം ജൂതന്മാര്‍ എങ്ങനെ അറബികളെ മുഴുവന്‍ വിറപ്പിക്കുന്നു..ആലോചിട്ടുണ്ടോ..??

പൊതുവെ അതീവബുദ്ധിമാന്‍മാരായ ജൂതന്മാര്‍ പ്രശ്നക്കാരല്ല.. ബിസിനസ്,സിനിമ,കല,ശാസ്ത്രം,തുടങ്ങിയ മേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ ആണ്. സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലും അവര്‍ നിപുണര്‍ തന്നെ.. തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം വളര്‍ത്തുന്നവര്‍ തന്നെ..ലോകത്തിലെ ശാസ്ത്രഞ്ജന്‍മാരില്‍ ഏറ്റവും കേമനായിരുന്ന ആല്‍ബെര്‍ട്ട് ഐന്‍സ്ടിന്‍,ചെല്സീ ഫുട്ട്ബോള്‍ ക്ലബിന്‍റെ ഉടമ റോമന്‍ അബ്രോമോവിച്ച്,ഇന്‍റെല്‍ കമ്പനിയുടെ ഉടമ ക്രൈഗ് ബാരറ്റ് തുടങ്ങിയവര്‍ മാത്രമല്ല അമേരിക്കയിലെ പ്രശസ്ത സിനിമനിര്‍മാണ കമ്പനികള്‍ വാര്‍ണര്‍,യൂണിവേര്‍സല്‍,തുടങ്ങി മിക്കവയും ഇവരുടെ തന്നെ..

സിനിമ ലോകത്തിലെ മിക്ക പ്രശസ്തരും ജൂതര്‍ തന്നെ..(സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് വരെ) ഇന്ത്യയില്‍ തന്നെ ഇപ്പോഴും പതിനയ്യായിരം ജൂതരുണ്ട്.. അവരുടെ പേരില്‍ വല്ല കേസും ഇവിടെ നിലവിലുണ്ടോ എന്ന് അന്വേഷിച്ചു നോക്കുക...പൊതുവെ ഏത് രംഗത്തായാലും വളരാനും അതുവഴി സമൂഹത്തിന് തങ്ങളാലാവുന്ന സംഭാവന നല്‍കുന്നവരാണ് ജൂതന്മാര്‍..കേരളത്തിലെ മുമ്പുണ്ടായിരുന്ന ജൂതന്മാരെകുറിച്ചു മട്ടാഞ്ചേരിയില്‍ തിരക്കിയാല്‍ അറിയാം.. ഇന്നും മലയാളികളോട് നന്ദിയുള്ള സമൂഹമാണ് ജൂതന്മാരുടെ. നമ്മുടെ ആറ്റം ബോംബിന്‍റെ പിതാവിന്‍റെ (ഹോമിബാബ) ഭാര്യയും ജൂതതന്നെ..

.ഇനി പാലസ്തീനികളെ പറ്റി.. ഒരിക്കല്‍ ജൂതന്മാരെ തകര്‍ത്ത് ചിന്നഭിന്നമാക്കി ചിതറിച്ചവരാണ് പാലസ്തീനികള്‍.കുവൈറ്റ് ഇറാക്ക് ആക്രമിച്ചപ്പോള്‍ കുവൈറ്റിനെ കൊള്ളയടിച്ച മാന്യന്മാരായ പാലസ്തീനികളെ കുവൈറ്റില്‍ അക്കാലത്ത് താമസിച്ച മലയാളികള്‍ മറക്കില്ല..

ഹമാസും,ഫത്തായും,പി.എല്‍.ഓ.യും തുടങ്ങി നൂറ്റിഅറുപതില്‍ താഴെ തീവ്രവാദി സംഘടനകളെ വച്ചുപുലര്‍ത്തുന്ന മഹാന്മാരാണ് പാലസ്തീനികള്‍..നമ്മുടെ എല്‍.ടി.ടി.ഇ. ചാവേര്‍ ബോംബിങ്ങില്‍ വിദഗ്ദപരിശീലനം നടത്തിയതും ഹമാസില്‍ നിന്നായിരുന്നുവേന്നോര്‍ക്കണം. ഇന്നും ലഷ്കറിന്റെ മാത്രമല്ല,ഹിസ്ബുള്‍ മുജാഹിദിന്‍റെയും,അല്‍ ക്വൈദയുടെയും ഭീകരന്മാരും ഇവിടെ ആഥിത്യം കിട്ടുകയും ആശയങ്ങളും തന്ത്രങ്ങളും കൈമാറാനും വരാറുണ്ട്‌..ഒപ്പം ഹിസ്ബുള്ളയും (ലബനോന്‍) .എല്‍.ടി.ടി.ഇ.ചാവേറാക്രമണം നടത്തികൊന്ന രാജിവ്ഗാന്ധിയെ മറന്നു പോയോ.. അതില്‍ പിന്നെയാ എല്‍.ടി.ടി.ഇ. ഇവിടെ നിരോധിക്കപ്പെട്ടത്..

ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദിപരിശീലനകേന്ദ്രത്തില്‍ മക്കളെ അയക്കുന്ന അമ്മമാരും,ഭര്‍ത്താക്കന്‍മാരെ വിടുന്ന ഭാര്യമാര്‍ അതിന് തിരിച്ചടി പ്രതീക്ഷിക്കെണ്ടേ.. അന്ന് സന്തോഷിക്കുന്ന അവര്‍ ഇന്നു കരയുന്നതില്‍ തെറ്റുണ്ടോ.. "കാറ്റു വിതയ്ക്കുന്നവന്‍.കൊടുങ്കാറ്റ് കൊയ്യും " എന്നാണു പ്രമാണം. സൗദി അറേബ്യയില്‍ നിന്നും ഇറാനില്‍ നിന്നും കോടികള്‍ തീവ്രവാദത്തിന് വേണ്ടി ഒഴുകിയെത്തുമ്പോള്‍ ആയുധം വാങ്ങുന്ന പാലസ്തീനികള്‍ എന്തുകൊണ്ട് ഇന്നു നിലവിളിക്കുന്നു..

ഇസ്രായേലിനു ചുറ്റും അവര്‍ക്ക് ശത്രുക്കള്‍ മാത്രമെ ഉള്ളൂ.. മിത്രങ്ങള്‍ പോയിട്ട് അനുഭാവപൂര്‍വ്വം നോക്കുന്നവര്‍ പോലുമില്ല..അവരുടെ അദ്ധ്വാനം,ബുദ്ധി അതാണവരെ വളര്‍ത്തിയത്.. അനസ്യൂതമായ തമ്പുരാന്‍ കൊടുത്ത എണ്ണയുടെ ഹുങ്കില്ലാതെയാണവര്‍ വളര്‍ന്നത്‌. മടിയന്മാരായ അറബികള്‍ സുഖിച്ചു നടന്നപ്പോള്‍ എല്ലാ ജൂതന്മാര്‍ക്കും നിര്‍ബന്ദമായി സൈനികപരിശീലനം കൊടുത്ത് വിദ്യാഭാസത്തിലും ആധുനീകരണത്തിലും ഊന്നല്‍ കൊടുത്തു അവരെ ആ മേഖലയിലെ ശക്തിയാക്കി..

പിന്നെ പാലസ്തീന്‍ എന്താണ് പ്രതീക്ഷിക്കുന്നത്... ഇന്ത്യയുടെ നെഞ്ചത്തു പാകിസ്താന്‍ സംഹാരതാണ്ഡവം ആടിയശേഷം അതിന്‍റെ തെളിവുമായി ഊരുതെണ്ടുന്ന ഇന്ത്യയുടെ പ്രതികരണരീതിപോലെ ലോകരാജ്യങ്ങളുടെ പിന്നാലെ ഹാമാസിന്‍റെ തീവ്രവാദികളെപ്പറ്റി തെളിവുമായി ഇസ്രയേല്‍ നടക്കണോ... ? ലോകത്തിന്‍റെ കോണുകളില്‍ ജൂതന്മാരെ പറപ്പിച്ചപ്പോള്‍ നല്ല രസമായിരുന്നു.. ? തീവ്രവാദി ആക്രമണങ്ങളില്‍ ജൂതന്മാരെ വിറപ്പിച്ചപ്പോള്‍ രസമായിരുന്നു..? പക്ഷെ ഇപ്പോള്‍ കളിമാറിയപ്പോള്‍ ലോകത്തിന്‍റെ സഹായം എന്തിന് പാലസ്തീന്‍ ചോദിക്കുന്നു..?

സത്യത്തില്‍ നമ്മുടെ ശാപമായ പാകിസ്ഥാനി തിവ്രവാദികള്‍ക്ക് പോലും സഹായവും പരിശീലവും നല്കുന്ന പാലസ്തീന് വേണ്ടിതന്നെ വാദിക്കണോ..?

നാസികള്‍ ജൂതന്മാരെ വേട്ടയാടാന്‍ പ്രധാനകാരണം എന്തായിരുന്നു..തങ്ങളാണ് കേമന്മാര്‍ എന്ന ഹിറ്റ്ലര്‍ ചിന്താഗതി തങ്ങളേക്കാള്‍ സമര്‍ത്ഥന്‍മാരായ ജൂതന്മാരെ കൊല്ലുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു..ഇന്ത്യയില്‍ ജൂതന്മാര്‍ക്ക് പകരം (15000 ഇന്നും ഉണ്ട് ) അത്തരം പാലസ്തീനികള്‍ ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് ആലോചിട്ടുണ്ടോ..?

ഇതിന്‍റെ അവസാനം ഇത്രയും പറഞ്ഞു കൊള്ളട്ടെ.. പാലസ്തീന്‍ പടര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയും തീവ്രവാദവും,ചാവേര്‍ ആക്രമണവും അതിന് തങ്ങളുടെ മക്കളെയും ഭര്‍ത്താവിനെയും അയക്കുന്നവരെയുംകുറിച്ചു വേവലാതിപെടേണ്ട കാര്യമില്ല..ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും..സ്വാഭാവികം.. തീവ്രവാദം എന്നുള്ള ശാപത്തിന്‍റെ ഫലങ്ങള്‍ നമ്മളും അനുഭവിക്കുന്നില്ലേ.. എന്നിട്ടും അതിന്‍റെ തായ് വേരായ പാലസ്തീനോട് സഹതാപം.. നാളെ നമ്മെ (ബോംബെയിലെ തീവ്രവാദി ആക്രമണം) ആക്രമിച്ചതിന്‍റെ പകരം ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാലും ഇതുപോലെ കുറെ കുഞ്ഞുങ്ങളും സ്ത്രീകളും മരിക്കും.. അതവര്‍ തങ്ങളുടെ പ്രീയപ്പെട്ടവരെ ജിഹാദികള്‍ അക്കിയതിന്‍റെ ഫലം എന്നെ പറയാനാവൂ..

ഒരു സഭ്യമായ ജീവിതരീതിയുടെ ശത്രുക്കള്‍ ആണ് തീവ്രവാദവും തീവ്രവാദികളും..അവരെ സഹായിക്കുന്നവര്‍ തിരിച്ചടിയുണ്ടാകുമ്പോള്‍ ലോകത്തിന്‍റെ കരുണയ്ക്ക് കേഴാന്‍ അര്‍ഹരല്ല.. കൂടുതല്‍ ചൊറിഞ്ഞാലും തിരിച്ചടിയ്ക്കാതിരിക്കാന്‍ ഇസ്രായേലിന്‍റെ ദേശീയപിതാവ് മഹാത്മാഗാന്ധിയല്ല എന്ന് പാലസ്തീനികള്‍ മനസ്സിലാക്കട്ടെ.. ഇതുകൊണ്ടു ഒരു തീവ്രവാദികളുടെ മട തകര്‍ക്കാനായാല്‍ നമ്മുക്കും അത് ആശ്വാസം തരുന്നതാണ്..

ചുമ്മാതെ ആളുകള്‍ മരിക്കുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കാതെ സമചിത്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാവും നല്ലത്..

51 comments:

കൂതറ തിരുമേനി said...

ഇന്നു ഇസ്രയേല്‍ പാലസ്തീനെ ചുടുന്നു,കുട്ടികളെയും സ്ത്രീകളെയും ബോധമില്ലാതെ കൊന്നൊടുക്കുന്നു എന്നൊക്കെ വിളിച്ചു കൂവി തങ്ങളുടെ സഹജീവികളോട് സ്നേഹം പ്രകടിപ്പിക്കുകയാണ്..

വേറെ ചിലരാകട്ടെ ശ്രീലങ്കയിലെ പട്ടാളക്കാര്‍ കൊന്നൊടുക്കുന്ന തമിഴരെ ഓര്‍ത്താണ് കരയുന്നത്..സത്യത്തില്‍ ചില മലയാളി എം.പി.മാര്‍ ഇസ്രായേലിനോട് ബന്ധം വേര്‍പെടുത്താന്‍ വരെ ഉപദേശിച്ചുകളഞ്ഞു.. ഏതായാലും അതിനുവേണ്ടി രാജിവെയ്ക്കാന്‍ തയ്യാറാവാത്തത് പുണ്യം..

പക്ഷെ ഇസ്രായേലിനു വേണ്ടി കൊലവിളി നടത്തുന്നവര്‍ നടത്തുക തന്നെ ചെയ്യൂ..പക്ഷെ അതിന് മുമ്പ് ഒരഞ്ചു മിനിറ്റ് ഇതൊന്നു വായിക്കാന്‍ കൃപയുണ്ടാകുമോ..ഞാന്‍ മോസാദിനെയും ജൂതന്മാരെയും വെള്ളപൂശാനല്ല എഴുതുന്നത്.. എന്‍റെ അപ്പനും അമ്മയും ജൂതന്മാരും അല്ല..

കാപ്പിലാന്‍ said...

മലയാളികളെ കാണുമ്പോള്‍

" ഇന്ദി മൂഖ് മാഫി "
എന്ന് പറയുന്ന പലസ്തീനിയെയും ( ഇന്ത്യക്കാരന് ബുദ്ധിയില്ലെന്ന് ).

അത് കേള്‍ക്കുമ്പോള്‍ മലയാളി പിള്ളാര്‍
" ഇന്ദ ബിലാത്ത്‌ മാഫി "
( നിനക്ക് രാജ്യമില്ലെന്നു )
പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട് ഞാന്‍ .

(ഞാന്‍ എഴുതിയ ഈ അറബി ശരിയല്ലേ ? എന്തോ ഒരു ഡൌട്ട് .)

ഗള്‍ഫ് രാജ്യത്തു താമസിക്കുന്ന മലയാളികള്‍ക്കറിയാം പാലസ്തീനിയുടെ തനി കൊണം.

പിന്നെ ഏതു രാജ്യത്തായാലും കുട്ടികളും ,സ്ത്രീകളും മരിച്ചു വീഴുമ്പോള്‍ എന്തോ ഒരു ഇത് .

Unknown said...

ബ്ലോഗിന്റെ പേര്‍ അന്വര്‍ത്ഥമായി.

Anonymous said...

sathyam vilichu parayunnathaanu chankkotamenkil ee chankoottathinu oru namaskaram,

അനില്‍ശ്രീ... said...

അയ്യോ ഇതൊന്നും അറിയാതെ ഞാനും ഒരു പോസ്റ്റ് (നാണിക്കൂ ലോകമേ...) ഇട്ടു പോയി ക്ഷമിക്കുക.

ഇത്രയൊന്നും ചിന്തിക്കാതെ സൂരജും ഇവരുടെ രണ്ടു കൂട്ടരുടേയും ചരിത്രം എഴുതി വച്ചു. (അബ്രഹാമിന്റെ സന്തതികള്‍...) ഇസ്രായേല്‍ ഉണ്ടായ ചരിത്രവും അവിടെ കിടപ്പുണ്ട്.

ഇനിയിപ്പോള്‍ ആരെ പിന്തുണക്കും !!

Muneer said...

1. ജൂത മതവും സയണിസവും രണ്ടാണെന്ന് അറിയാത്തത് കൊണ്ടാണോ അതോ മനപൂര്‍വ്വം മറച്ചു വെക്കുന്നതാണോ? ജൂതന്മാര്‍ പാവങ്ങള്‍ ആണെന്ന് കാണിച്ചു സയണിസ്റ്റുകളും അങ്ങനെ ആണെന്ന് വാദിക്കുന്നത് എന്തിനാണ്? ഭീകരത ഔദ്യോഗിക മാര്‍ഗമായി അന്ഗീകരിച്ച ഏക രാഷ്ട്രം അല്ലെ ഇസ്രയേല്‍?
2. പണ്ടു ഫലസ്തീനികള്‍ ഇസ്രയേല്യരെ പുറത്താക്കി എന്നാണല്ലോ വാദം. അത് ശരി ആണോ അല്ലെ എന്ന വാദം പോലും അവിടെ നില്‍ക്കട്ടെ, അതിന്റെ പേരില്‍ ഇന്നു അവിടെ താമസിക്കുന്നവരെ പുറത്താക്കി തങ്ങള്‍ക്കു തോന്നിയവരെ അവിടെ താമസിപ്പിക്കും എന്ന് പറയുന്നതിലെ യുക്തി എവിടെയാണ്? ഉദാഹരണത്തിന്, ഒരു സുപ്രഭാതത്തില്‍ ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് അഞ്ചാറു ഗുണ്ടകളുമായി കയറി വരുന്നു. എന്നിട്ട് പറയുന്നു, ഒരു 500 കൊല്ലം മുമ്പു എന്റെ മുന്‍ഗാമിയുടെ അടുത്ത് നിന്നും താങ്കളുടെ മുന്‍ഗാമി അടിച്ച് മാറ്റിയ ഭൂമി ആണ് ഇതു, അത് കൊണ്ടു ജീവനില്‍ കൊതി ഉണ്ടെങ്കില്‍ ഇറങ്ങി നടന്നോ എന്ന്. താങ്കള്‍ ഒന്നും മിണ്ടാതെ ഇറങ്ങി തരുമോ? ഒരു കുടുംബത്തില്‍ അല്ല, ഒരു രാഷ്ട്രത്തില്‍ ഉള്ള മുഴുവന്‍ പേരോടും ആണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. (ഇന്നത്തെ ഇസ്രയേല്‍ മുഴുവനും ഫലസ്തീനികള്‍ താമസിച്ചിരുന്ന സ്ഥലം ആയിരുന്നു, 1948 നു മുമ്പ്‌, എന്ന് അറിയാമെന്ന് കരുതുന്നു)
3. പിഞ്ചു കുഞ്ഞിന്റെ നെഞ്ചിലേക്ക് ഷാര്‍പ് ഷൂട്ടര്‍ വെടി വെക്കുന്നത് എവിടത്തെ യുദ്ധ മര്യാദ ആണ്? (ഹൃദയം ഉള്ളവര്‍ക്ക് കാണാന്‍ പറ്റാത്ത ഫോട്ടോ ആയതു കൊണ്ടു ലിങ്ക് കൊടുക്കുന്നില്ല). അമേരിക്കന്‍ സേന പോലും ചെയ്യാത്ത ക്രൂരതകള്‍ ആണ് ഇസ്രയേല്‍ കാട്ടികൊണ്ടിരിക്കുന്നത്. ജനീവ കരാര്‍ ഒന്നും ഇവര്ക്ക് ബാധകമല്ലേ?
4. നാട്ടില്‍ പോയിട്ട് 2 കൊല്ലമായി, 3 കൊല്ലമായി എന്ന് നെടുവീര്‍പ്പിടുന്ന ഗള്‍ഫുകാരെ അറിയാം. അവരുടെ വേദന കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അപ്പോള്‍ തിരിച്ചു പോവാന്‍ നാടേ ഇല്ലാത്തവരുടെ വേദന എത്ര ആയിരിക്കും എന്ന് ഊഹിച്ചിട്ടുണ്ടോ?

മനുഷ്യത്വം മരവിച്ചു പോയ സിയോണിസ്റ്റുകളെ നോക്കി പ്രോല്‍സാഹിപ്പിക്കുകയും, അഭയാര്‍ഥി ക്യാമ്പുകളില്‍ പോലും ജീവിക്കാന്‍ പറ്റാത്ത ഒരു ജനതയെ നോക്കി തീവ്രവാദികളെ എന്നും വിളിച്ചപ്പോള്‍ കൂതറ അവലോകനം ക്ലോസ് ചെയ്തു പോയതാണ്. മനുഷ്യത്വം കുറച്ചു ബാക്കി ഉള്ളത് കൊണ്ടു തിരിച്ചു വന്നു കുറച്ചു പറയേണ്ടി വന്നു.

Muneer said...

ഇതു കൂടി വായിച്ചോളൂ..

paarppidam said...

ഞാനും കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ എഴുതിയവരിൽ ഒരാൾ ആണ്.കുഞ്ഞുങ്ങൾ ഏതു രാജ്യ/വംശ/മത ത്തിൽ പെട്ടവർ ആയാലും ഒരുപോലെ കാണുന്നവനായതുകൊണ്ടാണിത്. ഇളം ശരീരങ്ങൾ ചിതറിത്തെറിച്ച ഗാസയിലെ തെരുവുകൾ,തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കിടയിൽ പെട്ട് പിടയുന്ന ഇളം മേനികൾ.ഇത് എന്നെ അസ്വസ്ഥനാക്കുന്നു. എന്നെ മാത്രമല്ല സാമാന്യം മനുഷ്യത്വം ഉള്ള ആരുടേയും ഉറക്കം കെടുത്തും.

പൊതു സമൂഹത്തിനു നേരെ ആക്രമണം അഴിച്ചുവിടൂന്ന തീവ്രവാദികളുടെ (അതു സ്വാമിനിയായാലും മറ്റാരായാലും) മനുഷ്യാവകാശത്തെകുറിച്ച് ഞാൻ ഒരിക്കലും വേവലാതിപ്പെടാറില്ലെന്നുമാത്രമല്ല ഇതിന്റെ പേരിൽ നിരന്തരം പഴികേൾക്കുന്നുമുണ്ട്. അതെന്തായാലും രാജ്യസുരക്ഷക്ക് മുന്തൂക്കം കൊടുക്കുന്ന്വർക്ക് വിധിച്ചിട്ടുള്ള പഴികൾ ആയിമാത്രം എടുക്കുന്നു.


ജൂതന്മാർ ഒരുപാട് പീഠനത്തിനിരയായവർ ആണ്, അവർ അലസന്മാരല്ല മറിച്ച് അദ്വാനികളും ഉയർന്ന ബുദ്ധിയുള്ളവരു ആണ്.ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അവർ മാന്യമായി പെരുമാറുന്നു.അവരുടെ സംസ്കാരത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ കേരളത്തിൽ ഒരു വിധ കുത്സിത പ്രവർത്തനവും നടത്തിയതായി നേരിൽ അനുഭവപ്പെട്ടിട്ടില്ല.ജൂതന്മാരെ പറ്റി താങ്കൾ പറഞ്ഞപലതിനോടും യോജിക്കുന്നു എന്നാൽ കുഞ്ഞുങ്ങളെ കൊന്നു നടത്തുന്ന കിരാതത്വത്തെ എതിർക്കുക തന്നെ വേണം.(ബോംബെ ആക്രമണശേഷം “ചില“ കോണുകളിൽനിന്നും ഇവർക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നു എന്നത് സമ്മതിക്കുന്നു.ഇത് ചില വ്യക്തികൾ/അപൂർവ്വം ചില പത്രങ്ങൾ/മാധ്യമങ്ങൾ ഭാഗത്തുനിന്നും ഉണ്ടായതാണ്.)

ഒരു രാജ്യത്തിന്റെ നിലനില്പിനു ഭീഷണിയാകുന്ന തീവ്രവാദത്തെ തുരത്തുവാൻ ആ രാജ്യത്തിനു അവകാശവുമുണ്ട്.ഇങ്ങോട്ട് ആക്രമണം ഉണ്ടായപ്പോൾ ഇന്ത്യ പാക്കിസ്ഥാനിൽ ഉണ്ടെന്ന് പറയുന്ന തീവ്രവാദിക്യാമ്പുകൾ ആക്രമിക്കാതെ അമെരിക്കക്ക് മുമ്പിൽ തെളിവുനിരത്തേണ്ട ഗതികേടിലേക്ക് എത്തിയതിൽ നാം ലജ്ജിക്കുക തന്നെ വേണം.പിന്നെ ഇന്ത്യയിലെ സാഹചര്യം അല്ല അവിടെ എന്നുമറിയാം.


ഇവിടെ വിഷയം സ്കൂളുകളും,കുട്ടികളും ആക്രമിക്കപെടുന്നതാണ്.അല്ലാതെ അവരുടേ രാജ്യത്തിനു വിനാശം ഉണ്ടാക്കാവുന്ന ക്യാമ്പൂകൾ അല്ല ആക്രമിക്കപ്പെട്ടത്തെന്ന് കുട്ടികളുടെ മൃതദേഹങ്ങളിൽനിന്നും വ്യക്തമാണ്. അതുകൊണ്ടാണ് ഞാൻ ഇതിനെ എതിർത്തതും.

saa said...

മതം മനുഷ്യനെ അടിച്ചേല്‍പ്പിക്കുന്ന മതപണ്ഡിതന്മാര്‍.


ഗാസയില്‍ നടക്കുന്ന ഇസ്രയേലിന്റെ കടന്നാക്രമണമാണ്‌ ഇന്ന ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്നത്‌. പക്ഷെ ഇതിനെല്ലാം പുറകിലുള്ള കള്ളകളികള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല എന്ന്‌ മാത്രം.


യുദ്ധം ചെയ്യാന്‍ കെല്‌പുള്ളവരും മൂന്നു രാജ്യങ്ങളോട്‌ ഒരേ സമയം പൊരുതി ജയിക്കുകയും ചെയ്‌ത ഇസ്രായേലിന്റെ അടുത്തേക്ക്‌ കല്ലുകള്‍ മാത്രം ആയുധമാക്കി കടന്നചെല്ലാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന മുസ്ലീം മത പണ്ഡിതന്മാരെയും നേതാക്കന്മാരെയുമാണ്‌ ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്‌. തീ തുപ്പുന്ന ടാങ്കുകളുടെ അടുത്തേക്ക്‌, മരിക്കാന്‍ തയ്യാറാക്കി വിടുന്ന കൗമാരജീവിതത്തെ ഓര്‍ത്ത്‌ വേവലാതിപ്പെടുന്നത്‌ അമ്മമാര്‍ മാത്രം. അവര്‍ക്ക്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നത്‌ മതപണ്ഡിതന്മാര്‍. ഒരുമനുഷ്യന്‌ അവന്റെതല്ലാത്ത ഒരു സ്വര്‍ഗ്ഗം എങ്ങനെ മറ്റൊരുവന്‌ വാഗ്‌ദാനം ചെയ്യാന്‍ കഴിയും?


സ്വര്‍ഗ്ഗം നന്മ നിരൂപിക്കുകയും ചെയ്യുകയും ചെയ്യുന്നവര്‍ക്ക മാത്രമുള്ളതാണ്‌, അല്ലാതെ പ്രത്യേകമായ്‌ ഒരു മതവിഭാഗത്തിനായ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതല്ല. ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ ചുമ്മാ സ്വര്‍ഗ്ഗം കിട്ടും എന്ന്‌ പഠിപ്പിക്കുന്നവര്‍ വെറുതെ ആളുകളെ ഓടിച്ചിട്ടുപിടിക്കുന്നവരാണ്‌, അങ്ങനെ വിശ്വിസിക്കുന്നവര്‍ വേദങ്ങള്‍ ശരിയായ ദിശയില്‍ പഠിക്കാത്തവരും വിഢികളുമാണ്‌. അതിനുപിന്നിലുള്ള ലാക്ക്‌ എന്താണ്‌? ഒന്ന്‌ ഉറപ്പാണ്‌, ഒരു വലിയസമൂഹത്തെ വഴിതെറ്റിച്ചതിന്‌ തീര്‍ച്ചയായും സ്വര്‍ഗ്ഗം അവര്‍ക്ക്‌ നഷ്ടപ്പെടുക തന്നെ ചെയ്യും.


വിശുദ്ധ യുദ്ധം എന്നത്‌ ഏതൊരു പ്രാദേശിക നേതാവിനും ഇറക്കാവുന്ന ഒരു ഫത്വയാണോ? എന്തുകൊണ്ട്‌ മുസ്ലീം പരമ്മോന്നത കമ്മറ്റി അത്‌ തങ്ങളുടേത്‌ അനുവാദമില്ലാതെ പ്രഖ്യാപിച്ചുകൂടാ എന്ന ഫത്വ പുറപ്പെടുവിക്കാത്തത്‌. അല്ലെങ്കില്‍ ഈ ഭൂമിമുഴുവന്‍ മുസ്ലീംവല്‍ക്കരിക്കാനുള്ള തീവ്രവാദികളുടെ അജണ്ടകളെ നമ്മുടേ നേതാക്കന്മാര്‍ പിന്‍താങ്ങുന്നുവോ? അമുസ്ലീങ്ങളെ രണ്ടാം തരം ആളുകളായ്‌ കാണാന്‍ പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നില്ല എന്നിട്ടും മത നേതാക്കന്‍മാര്‍ അങ്ങനെ പഠിപ്പിക്കുന്നു. എന്തിന്‌? ഇതല്ലാതെ മുസ്ലീം സമൂഹത്തെ ഒറ്റകെട്ടായ്‌ നിര്‍ത്താന്‍ വേറെ ഒരു വഴിയുമില്ലേ?


കൊച്ചുകഞ്ഞുങ്ങള്‍ മരിക്കും എന്നു ഉറപ്പുള്ളപ്പോഴും, തോല്‍ക്കുമെന്ന്‌ അറിഞ്ഞിട്ടും പലസ്‌തീന്‍ യുദ്ധത്തിന്‌ ചെല്ലുന്നു. ഇസ്രായേല്‍ സൈന്യത്തിന്‌ മരണക്കെണിയാണ്‌ ഗാസ എന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നു. എന്നിട്ട്‌ സൈന്യം വന്നു സാധാരണ ജനതകളെ കൊന്നൊടുക്കികഴിയുമ്പോള്‍ യുദ്ധത്തിന്‌ വെല്ലുവിളി നടത്തിയവര്‍ തന്നെ വിലപിക്കുന്നു. ആദ്യം രോക്ഷം നിറഞ്ഞതും തോക്കേന്തിയതുമായ പലസ്‌തീന്‍ പോരാളികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്ന അറബ്‌ പത്രങ്ങള്‍ പിന്നെ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ക്കാണ്‌ ലാഭം? പലസ്‌തീന്‍ പോരാളികള്‍ക്ക്‌ തന്നെ. അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അത്‌ ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ പേരും പറഞ്ഞ്‌ ഒരു തരം കുരുതികൊടുപ്പ്‌.


ഹദിത്തുകളില്‍ പറഞ്ഞിട്ടുള്ള കാല്‌പനികതകള്‍ ആരാധനയാലയങ്ങളിലും മുസ്ലീം കൂട്ടായ്‌മകളിലും പ്രചരിപ്പിച്ച്‌, നാലുനേരം പരസ്യമായ്‌ നിസ്‌ക്കരിച്ച്‌ നെറ്റിയുരസി പാടുവരുത്തി പണ്ഡിതന്മാരായ്‌ ചമയുകയും, ജനതകളുടെ നേതാക്കന്മാരായ്‌ തീരുകയും ചെയ്യുന്ന ഇവര്‍ ഐതീഹങ്ങളെയും പ്രവചനങ്ങളെയും തീപ്പൊരി പ്രസംഗങ്ങളായ്‌ അവതരിപ്പിച്ച്‌ മതത്തിന്റെ പേരില്‍ യുവാക്കുളുടെ രക്തത്തിളപ്പിനെയാണ്‌ ചൂഷണം ചെയ്യുന്നത്‌. മുസ്ലീം മതത്തില്‍ വിദ്വേഷം കുത്തിവയ്‌ക്കുന്ന ഇത്തരം മൃഗങ്ങളെ പുറന്തള്ളുവാന്‍ സമയമായിരിക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ സഹിഷ്‌ണതയുടെയും കഥ പറയുന്ന പരിശുദ്ധ ഖുറാനെ ആയുധമാക്കി മാറ്റുകയാണ്‌ ഇത്തരം കള്ളനാണയങ്ങള്‍, അവര്‍ എത്ര ആരാദ്യരായാലും, സമൂഹത്തിലെ എത്ര ഉന്നതരായാലും അവരുടെ മുഖം മൂടി വലിച്ചെറിയാന്‍ മുസ്ലീം ജനതയ്‌ക്കാകണം. പണ്ട്‌ ക്രിസ്‌ത്യന്‍ പുരോഹിതരാണ്‌ ക്രിസ്‌ത്യാനികളുടെ മതവികാരങ്ങളെ ചൂഷണം ചെയ്‌ത്‌ സുഖമായ്‌ ജീവിച്ചിരുന്നത്‌. അടിമപ്പണിയുടെയും, ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടേയും കാലഘട്ടത്തില്‍ ശരിയെന്ന്‌ ഭൂരിഭാഗം പേര്‍ക്ക്‌ തോന്നിയത്‌ പിന്നീട്‌ ശരിയല്ലാതായ്‌, ജനം തള്ളിപറഞ്ഞു.


ഖുറാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മുസല്‍മാന്‍ (കാണാപാഠം പഠിക്കുന്നവനല്ല) ആക്രോശങ്ങളും, വിദ്വേഷങ്ങളുമില്ലാതെ, ശാന്തമായ്‌ ജീവിക്കുന്നവനാണ്‌. അങ്ങനെ നോക്കിയാല്‍ പുരാണത്തിലെ കാരുണ്യവാന്മാരായ മഹര്‍ഷിമാരുടെയും, ക്രിസ്‌തീയ വിശുദ്ധനമാരുടേയും, പഴയകാല സൂഫിമാരുടെയും അന്തര്‍ലീന ഭാവം ഒന്നു തന്നെയാണ്‌. വേഷവിധാനങ്ങളിലും ആരാധനാചാരങ്ങളിലും മാത്രമെ വത്യാസമുള്ളൂ, മാനസിക ഭാവം ഒന്നു തന്നെ, അവര്‍ അനുഭവിക്കുന്ന ദൈവീക സന്തോഷം ഒന്നു തന്നെ. ആ ഒരു തലത്തില്‍ നിന്ന്‌ ഇന്നത്തെ മുസ്ലീം സമൂഹത്തെ മതനേതാക്കന്മാര്‍ മാറ്റിമറിച്ചിരിക്കുന്നു.


ബഹുഭാര്യത്തം പിരിശുദ്ധ ഖുറാന്‍ അനുവദിക്കുന്നു എന്നു വാദിക്കുന്ന ഒരു മഹാനെ ഇന്നലെ മാധ്യമങ്ങളില്‍ കാണാന്‍ ഇടയായ്‌. ഖുറാനില്‍ എഴുതപ്പെട്ടവ തെറ്റായ്‌ വ്യാഖാനിച്ച്‌ അപൂര്‍ണ്ണമാക്കുന്ന വലിയൊരു സമൂഹം മുസ്ലീം ജനതയെ ആകമാനം പൊതിഞ്ഞിരിക്കുന്നു. അവരുടെ തന്നെ സ്വാര്‍ത്ഥയ്‌ക്ക്‌ മറ പിടിക്കാനാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഒറ്റപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ സംരക്ഷിക്കുന്ന സമതി എന്തുകൊണ്ട്‌ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വീഴ്‌ച്ചകാണിക്കുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ അതാത്‌ കാലഘട്ടങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാഹാന്മാരായ മുസ്ലീം പണ്ഡിതന്മാരാല്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടവയാണ്‌. ഇന്നത്തെ കാലഘട്ടത്തിന്‌ അനുസരിച്ച അവ സുതാര്യമാക്കേണ്ടതാണ്‌. നേതാകന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്ത്വത്തിനുവേണ്ടി, അണികളെ കരുവാക്കുന്നു. നിയമങ്ങളെ വളച്ചൊടിക്കുന്നു.


മുസ്ലീം സമൂഹത്തില്‍ വിപ്ലവങ്ങളുണ്ടാവേണ്ട കാലമായിരിക്കുന്നു. ചങ്കുറപ്പോടെ ഖുറാന്‍ ശരിയായ ദിശയില്‍ പഠിക്കേണ്ട കാലമായിരിക്കുന്നു, മത നേതാക്കന്മാരില്ലാതെയും ജീവിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക്‌ മുസ്ലീം ജനത എത്തേണ്ടിയിരിക്കുന്നു. എഴുതവാന്‍ തുടങ്ങേണ്ടകാലമായിരിക്കുന്നു.

ഇസ്രായേലിന്‌ ഞാന്‍ പിന്‍താങ്ങുന്നില്ല. പിന്‍താങ്ങാന്‍ ഇസ്രായേല്‍ എന്റെ അമ്മാച്ചനുമല്ല. പക്ഷെ പലസ്‌തീന്‍ ജനതയുടെ പേരു പറഞ്ഞ്‌ ഹമാസ്‌ കാട്ടികൂട്ടുന്നകൊള്ളരുതായ്‌മകളെ വെള്ളപൂശാന്‍ ഞാനില്ല. പ്രത്യേകിച്ച്‌ മനുഷ്യരെ ബലിയാടാക്കി ജനപ്രീത ആര്‍ജിക്കാന്‍ ശ്രമിക്കുന്ന കാടത്തത്തെ.

Appu Adyakshari said...

അവിടെ മരിച്ചുവീണകുട്ടികളോട് സഹതാപം തോന്നുന്നത്, അവരുടെ മരണത്തില്‍ അനുശോചിക്കുവാന്‍ തോന്നുന്നത് അവര്‍ പാലസ്തീനികളോ, മുസ്ലീങ്ങളോ ആയതുകൊണ്ടല്ല. അവര്‍ സമപ്രായക്കാരായ എന്റെ കുട്ടികളെപ്പോലെ തന്നെ എനിക്ക് കുട്ടികളായതുകൊണ്ടാണ്.

കൂതറ തിരുമേനി said...

ഞാന്‍ ശേഷം കൂട്ടത്തിലും ഇതൊന്നു പോസ്റ്റിയിരുന്നു.. ലോകത്ത് മുസ്ലിം കൊല്ലപ്പെട്ടാല്‍ ഉടനെ മുണ്ടുംപൊക്കി ഇറങ്ങരുത്.. ഇന്നുണ്ടോ നേരായ മുസ്ലിമി മണ്ണില്..ഇന്നുണ്ടോ മോമീനായ മനുഷ്യനീ മണ്ണില്" എന്ന് ചോദിക്കുന്ന പോലാണ്.. കുറച്ചു വിശദമായി പറയാം.. ശ്രീലങ്കയില്‍ തമിഴ്പുലി ചാവുമ്പോള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ ശ്രീലങ്കന്‍റെ കോണകം കാത്തിക്കാന്‍ നടക്കില്ല...കാരണം തമിഴ് പുലികള്‍ സമവായത്തിന്‍റെ പാത വെടിഞ്ഞു. ഇനി യുദ്ധത്തില്‍ കുട്ടികളെന്നോ പെന്നുങ്ങളെന്നോ ഇല്ല. വാളെടുത്തവന്‍ വാളാലെ..
എന്താ... ലോക മുസ്ലിം ജനസംഖ്യ കുറഞ്ഞു പോകുമെന്ന് പേടിച്ചോ..?? സഹനവും സ്നേഹവും പഠിപ്പിച്ച മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചകാരാണോ ഹമാസും ഫത്താഗ്രൂപ്പും..??
അതല്ല മതസ്നേഹം ആണ് വിഷയം എങ്കില്‍ ബോംബൈ സ്ഫോടനം (കൂട്ടകൊല) നടത്തി പിടിയിലായ കസബിനെയും അങ്ങ് വിശുദ്ധനാക്കി അവന് വേണ്ടിയും കണ്ണീരോഴുക്കൂ..
പിന്നെ ഇന്നു പാകിസ്താന്‍ നടത്തുന്ന തീവ്രവാദി ആക്രമണം തുടര്‍ന്നാല്‍ നാളെ അവിടുത്തെ കുട്ടികളും പെണ്ണുങ്ങളും o കരയുന്നത് കാണേണ്ടി വരും... മതമല്ല മനുഷ്യന് സുഖമായി സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷമാണ് ആദ്യം വേണ്ടത്.. ദേ.. ഇപ്പോഴും ആക്രമിക്കാന്‍ ആളുകളെ ഉദ്ഘോഷിക്കുന്ന താടീം മുടീം വളര്‍ത്തിയ ഹമാസ് ചെകുത്താന്‍ നേതാക്കന്മാര്‍ പിന്നെന്തിനു കരയണം..ജിഹാദ് വിളിപ്പിച്ചു പാവം പയ്യന്മാരെ കൊലയ്ക്കുകൊടുമ്പോള്‍ ഇതെല്ലാം കാണെണ്ടി വരുമെന്ന് മറന്നു പോയോ. കാപ്പിലാന്‍ പറഞ്ഞതുപോലെ ഗള്‍ഫില്‍ ഇന്ത്യാക്കാരെ ഇന്ത മാഫി മൂഖ് എന്ന് പറയുന്ന പാലസ്തീനിയുടെ കൈയിലിരുപ്പ് കൊണ്ടാണ് അനുഭവിക്കുന്നത്..
ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദത്തിന്‍റെ കേന്ദ്രം തകരുന്നത് ഏത് സഭ്യസമൂഹവും സന്തോഷത്തോടെയെ കാണൂ..
പിന്നെ കേരളത്തിലും തീവ്രവാദികള്‍ വേര്ഉറപ്പിക്കുമ്പോള്‍ ഇത്തരം പ്രതികരണങള്‍ പ്രതീക്ഷിച്ചിരുന്നു..
തീവ്രവാദം കൊണ്ടു വളര്‍ന്ന ഒരു രാജ്യവും ഇല്ല.. ഏറ്റവും പൂര്‍ണമാണ് ഖുറാന്‍ എന്ന് വിശ്വസിക്കുന്നവരോട് പറയട്ടെ..
അതെ ഞാനും അംഗീകരിക്കുന്നു.. പക്ഷെ അതിനെ വളച്ചൊടിച്ചു പഠിപ്പിച്ചു മദ്രസ തീവ്രവാദ പരിശീലന കളരിയാക്കുന്ന മത നേതാക്കളോട് എനിക്ക് പുച്ഛം മാത്രമെ ഉള്ളൂ.. കാരണം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പെ സ്വയം അവര്‍ പഠിക്കട്ടെ.. അല്ലെങ്കില്‍ അല്ലാഹൂവിനോടും അവന്‍റെ പ്രിയ രസൂലിനോടും ചെയ്യുന്ന കൊടും ക്രൂരതയാവും അവരുടെ പഠിപ്പിക്കല്‍..

പിന്നെ കുട്ടികള്‍ മരിക്കുന്നത് എനിക്കും ഇഷ്ടമല്ല.. പക്ഷെ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്.. പാലസ്തീനിലെ കുട്ടികള്‍ വളരുന്നത് ലോകത്തിനു സംഭാവന നല്‍കാനല്ല..പകരം ചാവേറുകള്‍ ആവാനാണ്..കല്ലും മുള്ളും ആയുധം ആക്കുന്നവര്‍.. അവരുടെ കൈയിലുള്ള റോക്കറ്റുകളും ,തോക്കുകളും,ബോംബുകളും കല്ലും മുള്ളും എന്നാണോ ഖുറാനില്‍ പഠിപ്പിച്ചിരിക്കുന്നത്. ഇനി മലയാളം ഖുറാന്‍ വേണമെങ്കില്‍ കമന്റ് ഇട്ടാല്‍ മതി..ഞാന്‍ അയച്ചു തരാം.. നാളത്തെ ചാവേറ്കളെയാണ് ഇസ്രയേല്‍ അവിടെ കൊള്ളുന്നത്‌.

Muneer said...

1948 വരെ ഒരു ജനത താമസിച്ചിരുന്ന ഭൂമി കയ്യേറി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരെ വിളിച്ചു വരുത്തി കുടിയിരുത്തിയ ഇസ്രയേല്‍ എന്ന രാജ്യത്തിനെതിരെ കിടപ്പാടവും കൃഷി ഭൂമിയും നഷ്ടപ്പെട്ട ആ ജനത തങ്ങളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോവാന്‍ എങ്ങനെ സമരം ചെയ്യണം എന്ന് മൂന്നു നേരം മുട്ടില്ലാതെ വെട്ടി വിഴുങ്ങി അരിയുടെ വില അല്‍പ്പം കൂടിയാല്‍ മാറത്തടിച്ചു കരയുന്ന ഞങ്ങള്‍ തീരുമാനിക്കും!!

സുഹൃത്തേ, പോസ്റ്റ് ഇടുന്നതിനു മുമ്പു ഇസ്രായേലിന്റെ ചരിത്രം ഒരിക്കലെങ്കിലും വായിച്ചു നോക്കാമായിരുന്നു. തമിഴ് പുലികളുമായി ഈ സമരത്തെ താരതമ്യം ചെയ്യുമ്പോള്‍ തന്നെ മനസ്സിലായി താങ്കള്‍ക്ക്‌ പ്രശ്നം എന്താണെന്ന് വ്യക്തമായി അറിയില്ല എന്ന്.

ഋഷി|rISHI said...

കൂതറ അവലോഹനം നന്നായി! വേറിട്ട ഒരു ചിന്ത ഗൊള്ളാം
അക്രമം എവിടെയായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെ!
എന്തായാലും ഹമാസിന്റെ കാര്യങ്ങള്‍ എഴുതിയത് ചെല കാര്യങ്ങള്‍ സത്യമാണെന്ന് എനിക്കും ഫീല്‍ ചെയ്യുന്നു, ഉദാഹരണം സ്കൂളില്‍ ഇസ്രായേല്‍ ആക്രമണം അഴിച്ചു വിടാന്‍ കാരണം സ്കൂളില്‍ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തിയതാണെന്ന് (കുട്ടികളെ മറ പിടിച്ച്) ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, പിന്നെ ഫോട്ടോ ഷോപ്പില്‍ കയറിയിറങ്ങിയ ചില പടങ്ങളും ഹമാസ് വേണ്ട രീതിയില്‍ ഉപയോഗിക്കുന്നുണ്ട് പോലും???
സത്യം ആര്‍ക്കറിയാം?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍, അത് ജൂതന്റേതായാലും, മുസ്ലീമിന്റെതായാലും അതല്ല വേറെ ഏത് മതത്തില്‍ പെട്ടവന്റേതായാലും, ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കുന്നു.

“നാളെ നമ്മെ (ബോംബെയിലെ തീവ്രവാദി ആക്രമണം) ആക്രമിച്ചതിന്‍റെ പകരം ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാലും ഇതുപോലെ കുറെ കുഞ്ഞുങ്ങളും സ്ത്രീകളും മരിക്കും..“

ഇത ലാഘവത്തോടു കൂടി അതിനെ കാണാന്‍ കഴിയുന്നില്ല സഹോദരാ.

കാട്ടിപ്പരുത്തി said...

http://rasheedvk.blogspot.com/2009/01/blog-post_2126.html

ഒരു ഇടപെടല്‍ എന്‍റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട് - ഒന്നു കടന്നു പോകാമല്ലോ

Vadakkoot said...

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഒപ്പം ഉപ്പിന്റെ മൊത്തക്കച്ചവടക്കാരും.

ജര്‍മ്മനി ജൂതരോട് കാട്ടിയ അന്യായത്തിന്റെ പുറത്ത് ലോകത്തിന് അവരോട് സഹതാപം തോന്നിയെങ്കില്‍ - അതിന്റെ പേരില്‍ അവര്‍ക്ക് ഒരു രാജ്യം തന്നെ നിര്‍മ്മിച്ച് കൊടുക്കണമായിരുന്നെങ്കില്‍ - അത് ജര്‍മ്മനിയുടെ ചെലവില്‍ തന്നെ ആകുന്നതായിരുന്നില്ലേ അതിന്റെ ഒരു ശരി? അതിന് പകരം യൂറോപ്പിന് പുറത്ത് അന്നത്തെ ഒരു ബ്രിട്ടീഷ് കോളനി വിഭജിച്ച് അവിടുത്തുകാരെ പടിയിറക്കിയിടത്ത് നിന്നല്ലേ പ്രശ്നങ്ങളുടെ തുടക്കം? (അതിന് മുന്‍പ് നടന്ന ദൈവത്തിന്റെ വികൃതികള്‍ - വാഗ്ദത്തഭൂമി തുടങ്ങിയവ - മാറ്റി നിര്‍ത്തിയാല്‍). എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ സംശയമാണ്.

സ്വന്തം നാട്ടിലെ സഭയെയും ജൂതവോട്ടര്‍മാരെയും പ്രീണിപ്പിച്ച് നിര്‍ത്തേണ്ടതുള്ളത് കൊണ്ടും മധ്യപൂര്‍വ്വേഷ്യയില്‍ ഒരു സഖ്യകക്ഷിയെ ആവശ്യമുള്ളത് കൊണ്ടും അമേരിക്ക എന്നും ഇസ്രായേലിനെ അനുകൂലിച്ച് പോന്നു എന്നതല്ലേ സത്യം?

പാലസ്തീന്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഇസ്രായേല്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ പോലെ തന്നെ തെറ്റാണെന്ന് മനസ്സ് പറയുമ്പോളും അവരോട് ഒരു സഹതാപം തോന്നുന്നത് ഒരുപക്ഷേ ഇക്കാര്യങ്ങള്‍ മനസ്സിലുള്ളത് കൊണ്ടായിരിക്കാം.

Vadakkoot said...

@“പക്ഷെ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്.. പാലസ്തീനിലെ കുട്ടികള്‍ വളരുന്നത് ലോകത്തിനു സംഭാവന നല്‍കാനല്ല..പകരം ചാവേറുകള്‍ ആവാനാണ്”

അത് കൊണ്ട് അവരെ ഇപ്പഴേ അങ്ങ് തീര്‍ത്തേക്കാം എന്ന്, അല്ലേ? ഏതാണ്ട് ഇതൊക്കെത്തന്നെയാ ആ “പാവം” ഹിറ്റ്ലറും ചെയ്തത്. അന്നത് വംശീയ ഉന്മൂലനം എന്നൊക്കെ പറഞ്ഞ് എല്ലാരും കൂടെ അങ്ങേരെ തോല്‍പിച്ച് കളഞ്ഞു. ഒരു കാര്യവും പകുതിയില്‍ വച്ച് നിര്‍ത്തരുതെന്ന് കാര്‍ന്നോന്മാര് പറേണേന്റെ കാര്യം ഇപ്പഴല്ലേ മനസിലായത്. കഷ്ടം തന്നെ.

prashanth said...

പോസ്റ്റും കമന്റുകളും വായിച്ച ശേഷം :
Bottom line for me is
" അര്‍ബുദകോശങ്ങള്‍ കളയുമ്പോള്‍ ചില നല്ല കോശങ്ങളും നശിക്കും "

Unknown said...

ഞാന്‍ മോസാദിനെയും ജൂതന്മാരെയും വെള്ളപൂശാനല്ല എഴുതുന്നത്.. എന്‍റെ അപ്പനും അമ്മയും ജൂതന്മാരും അല്ല.

താങ്കള്‍ ആരാണെന്നു ഇത് വായിച്ചപ്പോ മനസിലായി......!
കാര്യങള്‍ മനസിലാക്കി പഠിച്ചു എഴുതാന്‍ ശ്രമിക്കുക.RSS അജണ്ട എല്ലാവര്കും മനസ്സിലാകും.

കൂതറ തിരുമേനി said...

സൂപ്പര്‍.. ചിലരുടെ ന്യായം കൊള്ളാം.. ഞാന്‍ RSS അജണ്ടയാണ് എഴുതുന്നത്.. അവര്‍ കാണിച്ച ഗുജറാത്തിലെ നരനായാട്ട് ന്യായീകരിക്കുന്ന ഒരുവനല്ല ഞാന്‍.

പിന്നെ എവിടെ മുസ്ലിം തീവ്രവാദികളെപറ്റി പറഞ്ഞാലും അവന്‍ ഹിന്ദുതീവ്രവാദി..അല്ലെങ്കില്‍ വി.എച്ച്.പി. അല്ലെങ്കില്‍ ആര്‍.എസ്.എസ്. എടൊ സുഹൃത്തുകളെ..

നിങ്ങളെപോലെ മതം വെച്ചു ചിന്തിക്കുന്നവര്‍ ഏറെയുള്ളതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദികള്‍ താവളം ഉറപ്പികാന്‍ തയ്യാറാവുന്നതും,ട്രൈയിനിംഗ് ക്യാമ്പുകള്‍ ഉണ്ടാക്കുന്നതും. കാരണം മതത്തിന്‍റെ പേരില്‍ മരിക്കുന്ന വിഡ്ഢികള്‍ കേരളത്തിലും ധാരാളം.
പക്ഷെ ഏറ്റവും മുസ്ലിങ്ങള്‍ ഉള്ള ജില്ലയില്‍ (മൂര്‍ഷിദാബാദ് -പശ്ചിമ ബംഗാള്‍) തീവ്രവാദികള്‍ -പാകിസ്താന്‍ പന്നികള്‍ - താവളം ഉണ്ടാക്കാത്തത് എന്താണെന്ന് ഒന്നു തിരക്കി വരുന്നതു നന്നായിരിക്കും..

പക്ഷെ ലോകരുടെ പാപം ഏറ്റുവാങ്ങി കുരിശിലേറിയ കര്‍ത്താവിനെ വ്യഭിചരിക്കുന്ന സഭയെ പോലെ സമാധാനവും സ്നേഹവും പഠിപ്പിച്ച മുഹമ്മദിന്‍റെ പിന്‍തലമുറക്കാര്‍ അല്ലാഹൂവിന്‍റെപേരില്‍ ആക്രമണം നടത്തുന്നത് പുച്ഛം ആണെന്നെ പറയാനാവൂ..

ഇവരുടെ ദൈവം അല്ലഹൂ ആണോ ദേജ്ജാല്‍ ആണോന്നൊരു സംശയം ഉണ്ട്..
ഭാരതത്തില്‍ ആര്‍.എസ്.എസ്.കാണിക്കുന്നതിന് ഭൂരിഭാഗം ഹിന്ദുക്കളും സപ്പോര്‍ട്ട് ചെയ്യുന്നില്ല.. കേരളത്തില്‍ ഒരു സീറ്റ് പോലും ബി.ജെ.പി. നേടിയിട്ടില്ല എന്നതും നോക്കുക.. പിന്നെ കൊച്ചു കുഞ്ഞിന്‍റെ കൈയിലും കല്ലെടുത്ത്‌ കൊടുത്ത് എറിയാന്‍ വിടുന്ന അമ്മമാരും പള്ളിയില്‍ ആക്രമണം നടത്തി സ്വര്‍ഗം പ്രാപിക്കാന്‍ പഠിപ്പിക്കുന്നവന്മാരും പിന്നെ എന്ത് കരുതി.. ചുമ്മാ അങ്ങ് വിട്ടുകളയനമെന്നോ...

ഗാസയിലെ ഹമാസിന് വെടിനിര്‍ത്താന്‍ മോഹം.. വിദേശരാജ്യങ്ങളില്‍ സുരക്ഷിതരായി ഇരിക്കുന്ന ഹമാസ് നേതാക്കള്‍ കൊല്ലാന്‍ പറഞ്ഞാല്‍ എന്തിന് എറിയാന്‍ നടക്കുന്നു..
കൊരങ്ങിനെ കൊണ്ടു ചൂടു പായസം കൈയിട്ടു കോരിക്കുന്ന ഒരു കളി.. പക്ഷെ തീവ്രവാദത്തെ നേരിടുന്ന ഇസ്രായേലിന്‍റെ രീതി നാളെ ഇന്ത്യയും പാകിസ്ഥാനോട് കാണിക്കണം എന്നെ പറയേണ്ടൂ..

പക്ഷെ ആണും ഓന്‍ നമ്മളില്‍പെട്ടവെനെന്നു പറഞ്ഞുകൊണ്ട് സ്വന്തം നാടിനെതിരെയും കൊടിപിടിക്കാന്‍ കുറെപ്പേര്‍ ഈ കേരളത്തില്‍ ഉണ്ടാവും..
ഭാരതത്തിന്‍റെ വളര്‍ച്ചയില്‍ വിലങ്ങു തടി ആയുധങ്ങള്‍ക്ക് വേണ്ടി മുടക്കുന്ന ആയിരക്കണക്കിന് കോടി രൂപയാണ്.. അതിന് കാരണം ഇവിടെ മുറവിളി കൂട്ടുന്ന ചിലരുടെ പ്രീയപ്പെട്ട നമ്മന്‍റെ സ്വന്തം പാകിസ്ഥാനും..

അതേപോലെ തീവ്രവാദത്തിന്‍റെ പാതയില്‍ ഇതൊക്കെ സ്വാഭാവികം.. ഇപ്പോള്‍ വിഷയം വേറെയെങ്കിലും നടക്കുന്നത് ശ്രീലങ്കയിലും ഇതേപോലെ കൂട്ടക്കൊല തന്നെ.. പക്ഷെ തമിഴന്‍ ഹിന്ദു ആയതുകൊണ്ട് ഞമ്മള്‍ക്കാര്‍ക്കും നോവുന്നില്ലാ എന്ന് മാത്രം. ഹിന്ദുക്കള്‍ കൂവിവിളിക്കാത്തത് എല്‍.ടി.ടി.ഇ. സ്വീകരിച്ചത് സമാധാനത്തിന്‍റെ പാതയല്ല തീവ്രവാദപാത ആണെന്നത് കൊണ്ട്.
സമവായം ആണ് സമാധാനത്തിന്‍റെ മാര്‍ഗം.. അല്ലാതെ തീവ്രവാദമല്ല..

മതപണ്ഡിതന്മാര്‍ ജിഹാദിന്‍റെ പേരില്‍ ആയുധം എടുപ്പിക്കുന്നത് എവിടെയെന്നു ആര്‍ക്കും അറിയാം.. ഇസ്രയേല്‍ ഷണ്ഡന്‍മാര്‍ അല്ലാത്തത് കൊണ്ട് തിരിച്ചടി കൊണ്ട് എന്ന് മാത്രം. ഇത്ര വിഷമം ഉള്ളവര്‍ നേരെ ഗാസയിലോട്ടു വിട്ടോ.. ഒന്നു അല്ലെങ്കില്‍ അവര്‍ക്ക് കുറെ ആളുകളെ കൂടികിട്ടട്ടെ..

പണ്ടു ഇതേ പോലെ അമേരിക്കയെ ഞോട്ടാന്‍ പുഷ്ടു പ്രദേശങ്ങളില്‍ (പാകിസ്ഥാന്‍ -നോര്‍ത്ത് വെസ്റ്റ് ഫ്രണ്ടിയര്‍ പ്രൊവിന്‍സ്‌) നിന്നു തോക്കും എടുത്ത്‌ അഫ്ഗാനില്‍ പോയപോലെ ഇവിടുത്തെ മാനുഷികസ്നേഹികള്‍ക്കും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യാന്‍ പോയിക്കൂടെ..

ഗള്‍ഫില്‍ മലയാളികളെ പുച്ചത്തോടെ കാണുന്ന പാലസ്തീനികളെ "കേരളമെന്ന പേരു കേട്ടാല്‍ ചോര തിളയ്ക്കുന്ന മലയാളികള്‍ക്ക് അത്ര കണ്ടു സ്നേഹിക്കാന്‍ കഴിയില്ല." പക്ഷെ തീവ്രവാദികളെ ഉന്മൂലനാശം ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ സന്തോഷിക്കുകയും ചെയ്യും.. കാരണം നാളെ സമാധനാത്തോടെ ജീവിക്കണം എന്ന കൊതിയുണ്ട്.. അതിന് ഭീഷണിയായി വളര്‍ത്തുന്ന കുട്ടികളെ എന്ത് വിളിക്കണം..

പക്ഷെ ഒന്നിനും പോവാതെ സമാധാനതോടെ ജീവിക്കുന്ന പാവം പാലസ്തീനിയോടു സഹതാപം ഉണ്ട്.. പക്ഷെ കൂടുതലും നൂറുകണക്കിന് വരുന്ന തീവ്രവാദികൂട്ടത്തിലെ സജീവ അംഗങ്ങള്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍ അവര്‍ സഹതാപം അര്‍ഹിക്കുന്നവര്‍ ആണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

Kaippally said...

അഭിപ്രായം പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്ന പോലെയാണു് എന്റെ കാര്യം.

പ്രത്യേകിച്ചു് ഈ വിഷയത്തിൽ തുറന്നൊരു പഠനം ഇവിടെ എഴുതിയാൽ അന്ഥവിശ്വാസികൾ എല്ലാം കൂടി എന്നെ തെറിവിളിച്ചു് ഒരു വഴിക്കാക്കും. അതുകൊണ്ടു് ഒരു ചോദ്യം മാത്രം ചോദിച്ചിട്ടു് ഞാൻ പോകാം:

ഇസ്രയേലിനെ കുറിച്ചു ഖുർ-ആനിൽ പല ഇടങ്ങളിൽ പറയുന്നുണ്ടല്ലോ. എന്നാൽ
പാലസ്ഥീൻ എന്ന പദമോ, ആ രാഷ്ട്രത്തേക്കുറിച്ചും ഖുർ-ആൻ ഉൾപ്പെടെയുള്ള ഏതെങ്കിലും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരയുന്നുണ്ടോ?

ഇതിന്റെ ഉത്തരം പല തെറ്റിധാരണകൾ മാറ്റാൻ സഹായിക്കും എന്നു കരുതുന്നു.

Vadakkoot said...

ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല. ബൈബിളും ഈയടുത്ത് വായിച്ച് തുടങ്ങിയതേ ഉള്ളൂ, അത് കൊണ്ട് അതിലും വലിയ വിവരമില്ല. പക്ഷേ ഖുറാനും ബൈബിളും നോക്കിയാണോ ഈ പ്രശ്നത്തിനൊരു പരിഹാരമുണ്ടാക്കേണ്ടത്? ഇസ്രായേല്‍ ദൈവം ജൂതര്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി; ചര്‍ച്ചിലും ട്രൂമാനും ദൈവത്തിന് അത് വരെ പാലിക്കാന്‍ കഴിയാതെ പോയ വാക്ക് നടപ്പിലാക്കാന്‍ അവതരിച്ച പുണ്യാത്മാക്കള്‍ എന്നൊക്കെയാണോ പറഞ്ഞ് വരുന്നത്?
ഗള്‍ഫിലെ പാലസ്തീനികള്‍ അവിടത്തെ മലയാളികളോട് നല്ല രീതിയിലല്ല പെരുമാറുന്നത് എന്നതിന്റെ പേരില്‍ അവരെ സ്വന്തം നാട്ടില്‍ നിന്നിറക്കിവിട്ടതിനെ ന്യായീകരിക്കാമോ?

prashanth said...

എനിക്ക് തോന്നുന്നത്, ഇവിടെ ഇസ്രായേല്‍ ചെയ്യുന്നതിനെ ന്യായീകരിക്കുകയല്ല, (രന്‍ട് കക്ഷികളും ചെയ്യുന്നത് തെറ്റാണ്.) മറിച്ച് കേരളത്തിലെയും ഇന്ത്യയിലെയും അളുകള്‍ കാണിച്ചു കൂട്ടുന്ന ഷാവനിസം, അതാണ് സഹിക്കാന്‍ പറ്റത്തത്. ഷാവനിസം ഒന്ന് നിര്ത്തി കാര്യങ്ങളെ നിഷ്പക്ഷതയോടെ കന്‍ടു കൂടെ. അതെല്ലെ ഭംഗി.

( Chauvinism - is extreme and unreasoning partisanship on behalf of a group to which one belongs, especially when the partisanship includes malice and hatred towards a rival group)

കൂതറ തിരുമേനി said...

ഇസ്രയേല്‍ പുണ്യാളന്‍മാരുടെ നാടാണെന്ന് ഒരിക്കലും പറയില്ല. അവര്‍ ചെയ്യുന്നതെല്ലാം നല്ലതെന്നും അഭിപ്രായമില്ല.. പക്ഷെ (ഉത്തരം നേരത്തെ പറഞ്ഞിരുന്നു..) മതത്തിന്‍റെ പേരില്‍ തീവ്രവാദികളുമായി ചങ്ങാത്തം കൂടി തീവ്രവാദം വളര്‍ത്തുന്ന ഹമാസിനെ അംഗീകരിക്കാനാവില്ല.

പിന്നെ ഭാരത്തിനെതിരെ പാകിസ്ഥാനില്‍ ഉള്ളതും ഉണ്ടായികൊണ്ടിരിക്കുന്നതുമായ തീവ്രവാദി കൂട്ടങ്ങള്‍ക്കു സൈനിക,സൈദ്ധാന്തിക,മത പിന്തുണ നല്കുന്നവരോട് മമത കാട്ടണോ..? ലഷ്കറിന്‍റെയും ജൈഷിന്‍റെയും ഭീകരന്മാര്‍ നടത്തുന്ന താണ്ഡവം കണ്ടിട്ടും അവര്‍ എന്‍റെ മതത്തില്‍ പിറന്നവര്‍ എന്നുള്ളതുകൊണ്ട് മിണ്ടണ്ട എന്ന് തോന്നുന്നുവെങ്കില്‍ അവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം അല്ല. മറിച്ചു നിങ്ങളും അവരില്‍ ഒരാളല്ലേ എന്ന് മാത്രമെ തോന്നുന്നുള്ളൂ..

സ്വാതന്ത്ര്യം ചോദിച്ചു വാങ്ങുകയോ പിടിച്ചു വാങ്ങുകയോ ആവട്ടെ.. അതവരുടെ ആഭ്യന്തരപ്രശ്നം. പക്ഷെ തീവ്രവാദത്തിന് സപ്പോര്‍ട്ട് ചെയ്യുകയും വളരാന്‍ ഇടം നല്കുകയും ചെയ്യുന്നതിനെ മതത്തിന്‍റെ പേരില്‍ പോലും ന്യായീകരിക്കാന്‍ കഴിയില്ല..

പിന്നെ മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ.. തീവ്രവാദികള്‍ വേരോട്ടം നടത്തിയതും വളക്കൂര്‍ഉള്ളതുമായ കേരളത്തില്‍ ഇതിനെയും അനുകൂലിചില്ലെങ്കില്‍ അത്ഭുദം ഉണ്ടോ. (പാസ്കിസ്ഥാന്‍ ലോക്കല്‍ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതും ഇവിടുന്നല്ലേ..)
പക്ഷെ തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നവരെയും അതെ പേരില്‍ വിളിക്കാനെ എനിക്കാവൂ..

ഇഹ്സാൻ said...

ഈ പോസ്റ്റ്‌ വായിച്ചപ്പോൾ തോന്നിയത്‌ മനസ്സിൽ ക്രൂരത കൊണ്ട്‌ നടക്കുന്നവർക്കല്ലാതെ ഇസ്രയേൽ നടത്തുന്ന ഈ നരഹത്യയെ എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല...
ഹമാസ്‌ തീവ്രത കാണിക്കുന്നുവെന്ന് സമ്മതിച്ചാൽ പോലും കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന ഈ കാടത്തം (കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെ ഇസ്രയേൽ കാടന്മാർ കാട്ടിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ)ന്യായീകരിക്കുന്നവരും കാടന്മാർ തന്നെ എന്ന് പറയാതിരിക്കാനാവില്ല...

ഖുർ ആനിൽ ഇസ്രയേൽ എന്നുണ്ട്‌ ഫലസ്തീൻ എന്ന് ഉണ്ടോ എന്ന് ആരോ ചോദിച്ച്‌ കണ്ടു....ഖുർ ആനിൽ പറഞ്ഞ ഇസ്രയേൽ ഈ ജൂത രഷ്ട്രം എന്ന അർത്ഥത്തിൽ ഒരിടത്തും ഇല്ല.
അത്കൊണ്ട്‌ തന്നെ ഫലസ്തീൻ എന്ന് ഖുർ ആനിലില്ലെന്ന് പറഞ്ഞ്‌ ഇസ്രയേൽ സയണിസ്റ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കാതിരിക്കുക...

Manoj മനോജ് said...

"ഇതുകൊണ്ടു ഒരു തീവ്രവാദികളുടെ മട തകര്‍ക്കാനായാല്‍ നമ്മുക്കും അത് ആശ്വാസം തരുന്നതാണ്.." ഇങ്ങനെ പണ്ട് ബുഷിന്റെ ഒപ്പം പറഞ്ഞ് നടന്നത് മണ്ടത്തരമായെന്ന് ഇപ്പോള്‍ ബ്രിട്ടണ്‍ പറയുന്നത്. തീവ്രവാദത്തിനെതിരെ കുരിശ് യുദ്ധം എന്ന് പറഞ്ഞ് കൂട്ടക്കൊലകള്‍ തുടങ്ങിയപ്പോള്‍ വിഘടിച്ച് നിന്ന തീവ്രവാദികള്‍ ഒരുമിച്ച് പടിഞ്ഞാറിനെ ആക്രമിക്കുന്നു എന്ന ബ്രിട്ടന്റെ വാദം ബധിര കര്‍ണ്ണങ്ങളില്‍ പതിയില്ലല്ലോ...

“ഒരിക്കല്‍ ഇസ്രായിലിനെ തകര്‍ത്ത.. പാലസ്തീനികള്‍” അതിന് മുന്‍പ് ജൂതര്‍ക്കും ഉണ്ട് ചോരക്കറ പുരണ്ട ചരിത്രം അതെന്തേ മറന്ന് പോകുന്നത്? ക്രിസ്ത്യാനികളെ കൊന്ന് തള്ളിയ ജൂതരെ പാലസ്തീനികള്‍ക്ക് മുന്‍പ് ക്രിസ്ത്യാനികള്‍ റോമന്‍ രാജാക്കന്മാരുടെ സഹായത്താല്‍ പകരം വീട്ടിയത് എന്തേ മറക്കുന്നത്? അതിന് ശേഷം മാത്രമാണ് പാലസ്തീനികള്‍ വരുന്നത്. പിന്നീട് പല രാജ്യങ്ങളിലുമായി ജൂതരെ കൊലപ്പെടുത്തി. എന്നാല്‍ പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജൂതര്‍ പാലസ്തീനില്‍ സംസ്ഥാനമുണ്ടാക്കി പിന്നീട് വിഭജിച്ച് ഇസ്രായേല്‍ ഉണ്ടാക്കി. ആധുനിക പാലസ്തീനില്‍ ചോര കളി തുടങ്ങിയത് ജൂതരാണ് അല്ലാതെ ഇസ്രായിലികളല്ല എന്ന് ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

ഇപ്പോള്‍ പെട്ടെന്ന് പ്രകോപനം ഉണ്ടായത് ബുഷ് പുറത്ത് പോകുന്നതിനാലാണ്. വരുന്ന ഒബാമയ്ക്ക് ഇസ്രായേലിനോട് വലിയ താല്പര്യമില്ല. എന്നാല്‍ ഇസ്രായേലിനെതിരെ നില്‍ക്കുവാന്‍ കഴിയില്ല കാരണം അമേരിക്കയില്‍ ആര്‍ ഭരിക്കണം എന്ന് തീരുമാനിക്കുന്നത് ജൂത ബിസിനസ്സ്കാര്‍ ആണ് എന്നത് തന്നെ. ഇതു കൊണ്ട് തന്നെയാണ് ഇത്തിരി പോന്ന ജൂതര്‍ അറബിനാടിനെ വിറപ്പിക്കുന്നതും.

K G Suraj said...

ചരിത്രത്തെ പാഴ് മുറത്താല്‍ മറക്കാനാകുമോ ????
---------------------------------

പാലസ്തീന്‍ ജനതക്കു മേല്‍ ഇസ്രേല്‍ സംഘടിപ്പിക്കുന്ന ക്രൂരതകള്‍ക്ക് ആറു പതിറ്റാണ്ടിന്റെ
ദൈര്‍ഖ്യമുണ്ട്.നിലയുറപ്പിക്കന്‍ ഇടമില്ലാതെ യൂറോപ്പില്‍ അലഞ്ഞു നടന്ന ജൂത സമൂഹത്തിനായി, പാലസ്തീന്‍ മണ്ണില്‍ ഇസ്രേല്‍ സ്ഥാപിച്ചതു മുതല്‍ പാലസ്തീന്‍ ജനതയുടെ ദുരിതം ആരംഭിക്കുന്നു.


യാങ്കിപ്പാവയുടെ ചതിപ്രയോഗങ്ങള്‍‍ !!
----------------------------

1947 നവമ്പര്‍ 29 നാണ് പാലസ്തീന്‍ വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം ഐക്യരാഷ്ട്രസഭ കൈക്കൊള്ളുന്നത്. ഐക്യരാഷ്ട്രസഭയെ മറയാക്കി അമേരിക്കയും ബ്രിട്ടനും ചേര്‍ന്നാണ് പ്രസ്തുത കുതന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്.നൂറ്റാണ്ടുകളായി പാലസ്തീനില്‍ ജീവിച്ചു പോന്ന ജനതയുടെ വികാരവിചാരങ്ങള്‍ക്കു വില കല്‍‌പ്പിക്കാതെ പാശ്ചാത്യ താല്പര്യങ്ങള്‍ അടിച്ചേല്‍‌പ്പിക്കുകയായിരുന്നു, യു.എന്‍.

They divide and rule for the yanky butchers !
--------------------------------
പാലസ്തീനെ മൂന്നായി വിഭജിക്കാനായിരുന്നു യു.എന്‍ പദ്ധതി. 13,64,330 പേരടങ്ങുന്ന പാലസ്തീന്‍ അറബികള്‍ക്ക് 4300 ചതുരശ്ര മൈലും ഇതിന്റെ പകുതി മാത്രം ജനസംഖ്യയുള്ള (6,08,230) ജൂതകുടിയേറ്റക്കാര്‍ക്ക് 5700 ചതുരശ്ര മൈലും നല്‍കുന്നതിനുമായിരുന്നു തീരുമാനം !!!!
പുണ്യ നഗരമായ ജറുസലേം യു.എന്‍ നിയന്ത്രണത്തിലായി. തീരുമാനങ്ങളുടെ ഫലമായി പാലസ്തീനു ലഭിച്ചത് തരിശുഭൂമിയും മൊട്ടക്കുന്നുകളുമായിരുന്നു. കുടിവെള്ളത്തിനു പോലും അവര്‍ക്കിസ്രേലിനെ ആശ്രയിക്കേണ്ടി വന്നു. 1948 മെയ് 14 ന് ബ്രിട്ടീഷ് സൈന്യം പാലസ്തീനില്‍ നിന്നും പിന്മാറുന്നു. അതോടെ അറബ് ലോകത്തിന്റെ പ്രതിഷേധത്തെയവഗണിച്ച് ഇസ്രേയല്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. തങ്ങളുടെ മേഘലയില്‍ അവശേഷിച്ചിരുന്ന അറബികളെ നിഷ്ഠൂരമായ പീഢനമുറകളിലൂടെ ഇസ്രേല്‍ പുറത്താക്കി.


പാലസ്തീനുവേണ്ടി നീക്കി വെച്ചിരുന്ന പ്രദേശത്തിന്റെ പകുതിയും ജറുസലേമും ഇസ്രേല്‍ പിടിച്ചെടുത്തു. 1948 ഏപ്രില്‍ 9ന് ദെ‌യ്‌ര്‍ യാസീനില്‍ 254 പേരെ വധിച്ചു കൊണ്ടാണ് ജൂതഭീകര സംഘം ആക്രമണം തുടങ്ങിയത്. വെടി നിര്‍ത്തലിനുള്ള യു.എന്‍ രക്ഷാസമിതിയുടെ ആഹ്വാനം ഇസ്രേല്‍ തള്ളിക്കളഞ്ഞു.
പാലസ്തീന്‍ ദുരിതം നേരില്‍ മനസ്സിലാക്കിയ യു.എന്‍ പ്രതിനിധി കൗണ്‍ ബര്‍ണ്ണഡോട്ട്, വിഭജന പദ്ധതി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് യു.എന്നിനു റിപ്പോര്‍ട്ട് നല്‍കി. ബര്‍ണ്ണഡോട്ടിനെയും മറ്റൊരു യു.എന്‍ പ്രതിനിധി അന്ദ്രെ സറോട്ടിനെയും വെടിവെച്ചു കൊന്നാണ് ഇസ്രേല്‍ പക വീട്ടിയത്.


സ്ഥാപിതമായ ദിവസം മുതല്‍ ഇസ്രേല്‍ അറബ് സമൂഹത്തിനു നേരെ യുദ്ധം തുടങ്ങി. അറബ് രാഷ്ട്രങ്ങളുടെ തുടരെയുള്ള യുദ്ധപരാജയങ്ങള്‍ പാലസ്തീനു തിരിച്ചടിയായി. യാസര്‍ അരാഫത്ത് അടക്കമുള്ള യുവനേതൃത്വം രംഗത്തു വരുന്നതോടെയാണ് പാലസ്തീനിയന്‍ പോരാട്ടം ശക്തമാകുന്നത്. 1968 മാര്‍ച്ചില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ച ഇസ്രേലിനെ ശക്തമായ ചെറുത്തുനില്‍‌പ്പിലൂടെ പരാജയപ്പെടുത്തുന്നതോടെ യാസര്‍ അരാഫത്ത് അറബ് ലോകത്തിന്റെ നായക പദവിയിലേക്കെത്തി;ഒപ്പം പി എല്‍ ഓയുടെ നേതൃത്വ പദവിയിലേക്കും..


കറുത്ത സെപ്തമ്പര്‍
-------------

ജോര്‍ദാന്‍ നിയന്ത്രണത്തിലുള്ള പാലസ്തീന്‍ ഭൂമിയില്‍ നിന്നുമാണ് പിന്നീട് പി എല്‍ ഒ പോരാട്ടം തുടങ്ങിയത്. ജോര്‍ദ്ദാന്‍ പുറത്താക്കിയതോടെ ലെബണനിലേക്കു കുടിയേറിയ 20,000 ലധികം പാലസ്തീനികളെ ഫലാഞ്ചലിസ്റ്റ് സേന കൊന്നുതള്ളുകയായിരുന്നു. ഇതു കറുത്ത സെപ്തമ്പര്‍ എന്നറിയപ്പെടുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഒന്നാം ഗള്‍ഫ് യുദ്ധവും സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ ഏറേ വിട്ടുവീഴ്ച്ചകള്‍കക്കു വഴങ്ങി പി എല്‍ ഓ, 'ഓസ്ലൊ കരാറില്‍' ഒപ്പു വെച്ചു. ഗാസയിലും വെസ്റ്റ്ബാങ്കിലും സ്വയംഭരണം അനുവദിക്കുന്ന കരാര്‍ അവിഭക്ത പാലസ്തീനിലെ 22 ശതമാനം പ്രദേശം മാത്രമാണ് പാലസ്തീന്‍ രാഷ്ട്രത്തിനായി നീക്കിവെച്ചത്.
യു എന്‍ നീക്കിവെച്ച പാലസ്തീന്‍ രാഷ്ട്രത്തിന്റെ പകുതി മാത്രമേ ഇതു വരൂ. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു പകരം കൂടുതല്‍ സ്ഥലങ്ങള്‍ കയ്യേറി കരാര്‍ ഇസ്രേല്‍ അട്ടിമറിച്ചു. ഹമാസ് അടക്കമുള്ള സംഘടനകളെ അനുനയിപ്പിച്ച് പ്രശ്നപരിഹാരത്തിന് അരാഫത്ത് വഴി തുറന്നപ്പോഴൊക്കെ മുതിര്‍ന്ന നേതാക്കളെ വധിച്ച് ഇസ്രേല്‍ അതു പൊളിച്ചു. അറാഫത്തിനെ മൂന്നു വര്‍ഷം വീട്ടുതടങ്കലിലുമാക്കി ...പീഢനങ്ങള്‍ക്കിടയില്‍ 2004 നവമ്പര്‍ 11 ന് അദ്ദേഹം മരിക്കുന്നു..


നിലനില്‍‌പ്പിനായുള്ള പാലസ്തീന്‍ പോരാട്ടം നിലക്കാതെ തുടരുന്നു.

ഇരയും വേട്ടക്കാരനും കണ്മുന്‍പിലുണ്ട്..
തീരുമാനിക്കാം താങ്കളുടേതാണ്‌ ..

"യാങ്കീ സ്പോണ്‍സേഡ് ഇസ്രേലി അധിനിവേശങ്ങള്‍ക്കെതിരേ അണിനിരക്കുക..."


മാനവികതയോട് ഐക്യദാര്‍ഢ്യപ്പെടുക...

അനില്‍ശ്രീ... said...

സൂരജ്,
ഈ കമന്റ് ഞാന്‍ എന്റെ പോസ്റ്റില്‍ (നാണിക്കൂ ലോകമേ.. ) ഒന്നു പേസ്റ്റ് ചെയ്യുന്നതില്‍ വിരോധം ഉണ്ടോ? ഇനിയും കൂടുതല്‍ വിശദീകരണം ഞാന്‍ അവിടെ നടത്തണ്ടല്ലോ എന്ന് കരുതിയാണ്.

കൂതറ തിരുമേനി said...

ചില കാര്യങ്ങള്‍ പറയാം.

അമേരിക്ക ആയുധം വില്‍ക്കാന്‍ പല വിപണികള്‍ കണ്ടെത്തുന്നു എന്നത് സത്യം.. പക്ഷെ ഹമാസ് ഉപയോഗിക്കുന്ന കലാഷ്നിക്കോവും,റോക്കെറ്റ്‌ ലോഞ്ചാര്‍കളും മോര്‍ട്ടാര്‍ ഷെല്ലുകളും ചൈനീസ്നിര്‍മ്മിതം ആണ്. ലോക്കലി അസംബിള്‍ ചെയ്യാവുന്ന റോക്കറ്റിന്‍റെ ഭാഗങ്ങളും ചീനന്‍റെ തന്നെ.. അതിനെയും ഇനി അമേരിക്ക ചൈനയില്‍ ബിനാമിയായി വില്‍ക്കുന്നതെന്ന് പറയാനാവുമോ...??

കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന ഇസ്രയേല്‍... എന്ത് ക്രൂരത.. (ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്തത് കേട്ടിട്ടുണ്ട്.. കാണാത്തവര്‍ ഇതു കാണുക. .)

ജിപ്പൂസ് said...

ഹോ...!
എന്നാ പോസ്റ്റാ ആശാനേ...
ഞാന്‍ ഇതു വരെ കരുതിയിരുന്നത് നമ്മുടെ സൂരജിനും അനില്‍ശ്രീ ക്കും പുറത്ത് വേറെ ഒരു ലോകം ഇല്ലെന്നാണു.
സൂരജേ..അനിലേ...നിങ്ങളുടെ പോസ്റ്റ് വായിച്ച ഒരുത്തന്‍ പിന്നെ ഈ കൂ'തറ' പോസ്റ്റ് വായിച്ചാല്‍ സകല മാനവും പോകും കേട്ടോ...
അതോണ്ട് ഉള്ള മോശപ്പേരു ചീത്തയാക്കേണ്ട.
പയ്യെ പോയി ആരും കാണാതെ നിങ്ങടെ ആ പോസ്റ്റങ്ങു ഡെലിറ്റ് ചെയ്തേക്കു.
അത്ര ഗംഭീരമായിട്ടല്ലേ കൂ'തറ' കാര്യങ്ങളെ 'അവലോകനം' ചെയ്തിട്ടുള്ളത്.

ഇദ്ധേഹം എഴുതിയതെല്ലാം രോഗാതുരമായ ഒരു മനസ്സില്‍ നിന്നും നിര്‍ ഗ്ഗളിക്കുന്നതാണെന്നൊന്നും ആരും കരുതേണ്ട കേട്ടോ..
ആണ്ടുകള്‍ നീണ്ട പഠനങ്ങള്‍ക്കൊടുവില്‍ തയ്യാറാക്കിയ ഒരു പ്രബന്ധം തന്നെയാണു ഇത്.ആരും പുഛിച്ച് തള്ളല്ലേ...

"ഇനി പാലസ്തീനികളെ പറ്റി.. ഒരിക്കല്‍ ജൂതന്മാരെ തകര്‍ത്ത് ചിന്നഭിന്നമാക്കി ചിതറിച്ചവരാണ് പാലസ്തീനികള്‍.കുവൈറ്റ് ഇറാക്ക് ആക്രമിച്ചപ്പോള്‍ കുവൈറ്റിനെ കൊള്ളയടിച്ച മാന്യന്മാരായ പാലസ്തീനികളെ കുവൈറ്റില്‍ അക്കാലത്ത് താമസിച്ച മലയാളികള്‍ മറക്കില്ല..
നമ്മുടെ എല്‍.ടി.ടി.ഇ. ചാവേര്‍ ബോംബിങ്ങില്‍ വിദഗ്ദപരിശീലനം നടത്തിയതും ഹമാസില്‍ നിന്നായിരുന്നുവേന്നോര്‍ക്കണം. ഇന്നും ലഷ്കറിന്റെ മാത്രമല്ല,ഹിസ്ബുള്‍ മുജാഹിദിന്‍റെയും,അല്‍ ക്വൈദയുടെയും ഭീകരന്മാരും ഇവിടെ ആഥിത്യം കിട്ടുകയും ആശയങ്ങളും തന്ത്രങ്ങളും കൈമാറാനും വരാറുണ്ട്‌..ഒപ്പം ഹിസ്ബുള്ളയും "

ഹോ ..ദാ കണ്ടില്ലേ...രോമാഞ്ചം ന്നേ...
എന്നാ എക്സ്ക്ലൂസീവുകളാ ല്ലേ..

"ഞാന്‍ മൊസാദിനെയും ജൂതന്മാരെയും വെള്ളപൂശാനല്ല എഴുതുന്നത്.. എന്‍റെ അപ്പനും അമ്മയും ജൂതന്മാരും അല്ല.."
ആരും സംശയിക്കരുത് മാന്യമഹാ ജനങ്ങളേ..
ഇദ്ധേഹം ആരേയും വെള്ള പൂശാന്‍ വേണ്ടി എഴുതുന്നതല്ലാട്ടോ.
ഇനി ആരെയെങ്കിലും കറുപ്പടിക്കാന്‍ വേണ്ടി എഴുതിയതാണെന്നു നിങ്ങള്‍ക്കു തോന്നിയാല്‍ അതു വെറും സംശയം മാത്രമാണു.
ഇന്ത്യയിലുള്ള 15000-ത്തോളം വരുന്ന ജൂതന്മാരില്‍ ഒരാളായും ഇദ്ധേഹത്തെ ആരും എണ്ണരുത്.


ഇതെല്ലാം വായിച്ച് സുഹ്രുത്തിനെക്കുറിച്ച് രണ്ട് വാക്ക് പറയാതെ എങ്ങനാ ബൂലോകരേ ഇവിടം വിടുക...!
ന്നാല്‍ അങ്ങു പറഞ്ഞു കളയാം കേട്ടോ...

'കൂ'തറയെന്ന' പേരു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം.'

കൂതറ തിരുമേനി said...

ജിപ്പൂസ് വിമര്‍ശനം ഒരു കലയാണെന്ന് തോന്നിയത് താങ്കളുടെ കമന്‍റ് കണ്ടിട്ടാണ്... അതീവ മനോഹരം എന്നെ പറയാനാവൂ.. അങ്ങ് മഹാനുഭാവന്‍ തന്നെ...

പ്രാസം ഒപ്പിച്ചുള്ള ഈ പിടിച്ചില്‍ അങ്ങ് ഇഷ്ടപ്പെട്ടു..
ഇത്തരത്തില്‍ വിമര്‍ശിക്കുമെങ്കില്‍ എപ്പോഴും ഒരെണ്ണം എഴുതണേ..

ഇതുവായിച്ചപ്പോള്‍ ധന്വന്തരാദി തൈലം തേച്ചു കുളിച്ചപ്പോലുള്ള സുഖം.. നന്നായി ഉറക്കം വരുന്നു.. പോയി ഉറങ്ങട്ടെ..

ഹൃദയം നിറഞ്ഞ നന്ദി..
സ്വാഹ.... (വിദൂഷക... സ്വാഹഎടുത്തതില്‍ പിണങ്ങല്ലേ..)

binu said...

"സ്ഥാപിതമായ ദിവസം മുതല്‍ ഇസ്രേല്‍ അറബ് സമൂഹത്തിനു നേരെ യുദ്ധം തുടങ്ങി"എന്ന് സൂരജ് എഴുതിയിരിക്കുന്നത് അത്ര ശരിയാണോ? മുളയിലേ നുള്ളിക്കളയാന്‍ വേണ്ടി അറബ് രാഷ്ട്രങ്ങള്‍ ശ്രമിച്ചു എന്നുള്ളതല്ലേ കൂടുതല്‍ ശരി?

കൂതറ തിരുമേനി said...

ബിനൂ സത്യങ്ങള്‍ നുള്ളികളഞ്ഞായാലും മുതല കണ്ണീര്‍ ഒഴുക്കിയാല്‍ കൈയടി കിട്ടുമെങ്കില്‍ സൂരജിന് സന്തോഷിക്കാമല്ലോ..

Unknown said...

Hi,

Read your post. I dont have malayalam typing, so I am writing in englist. Sorry for that. First of all I humbly differ in your opinions. I feel your personal experiences are influencing your opinion about palestien issue. (By personal experiences I mean your interactions with palestienians and your stay in Gulf).

1. There by your analysis on the current issue loses objectivity.

2. I am a hindu, the feeling I have, when I read about palestienians being killed or tamil minority being subjected to injustices, is the same. (I dont have to be a muslim to sympathise with palestienians or be a hindu to sympathise with tamilians.). Bottom line is me, you or palestienians are human beings or homosapiens, basically.

3. Original inhabitants of our country are supposed to be Dravidians. Then came Aryans. Tomorrow if we say that all of Aryan origin should get lost, will that be fine? The exact thing was done to Palesteiniens, they were stripped off their land by Britishers, and was given to Israelies.

4. Israelies have never learned anything from history. Everyday will not be today. There will be a tomorrow, then they might not be that powerful, nor might be their ass holders - the US. When a nation is powerful, then if they adopt peaceful and earnest dialogue, it will be good for the future of Jews. If they use their power to subjugate the weak, then it is going to backfire tomorrow or day after tomorrow.

6. If palesteinians chose Hamas as their representative instead of PLA, then why did the Israel started economic embargo?.

5. After the latest attack, there have been huge protests all over the world, not just in muslim countries[please note it]. Why do you think it is like this? Because it is human nature to protest against attrocities, whether it is palestein or uganda(Especially when we are in a free global society)

The only sad part is, when the whole world is protesting, palesteinians are divided. Yasser Arafat's PLA's fate is to dither, I guess, sadly.

-Roopesh

Suraj said...

മെയില്‍ ഫോര്‍വേഡ് വഴിയാണിവിടെ എത്തിയത്.
ഇവിടെ ഈ കമന്റെഴുതിയ കെ.ജി.സൂരജ് (http://www.blogger.com/profile/14242267167451509088) ഞാനല്ല.

ഞാന്‍ ആകെ “അബ്രഹാമിന്റെ സന്തതികള്‍” എന്ന പോസ്റ്റേ ഈ വിഷയത്തില്‍ എഴുതീട്ടുള്ളൂ.

അനില്‍ ശ്രീ ഭായിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ അങ്ങനൊരു കണ്‍ഫ്യൂ ഉണ്ടായോന്ന് ശങ്ക. അതുകൊണ്ട് തിരുത്തുന്നു എന്നുമാത്രം.

നന്ദി.
സൂരജ് രാജന്‍

അനില്‍ശ്രീ... said...

ആദ്യം കമന്റ് കണ്ടപ്പോള്‍ ഈ സൂരജ് ആണെന്ന് കരുതി തന്നെയാണ് അനുവാദം ചൊദിച്ചത്. പിന്നെ കെ.ജി കണ്ടപ്പോള്‍ മനസ്സിലായിരുന്നു. എങ്കിലും മറ്റുള്ള വായനക്കാരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇങ്ങനെയൊരു കമന്റ് നന്നായി.

sivaprasad said...

ഇന്ത്യാക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന പലസ്തിനികളുടെ സ്വോഭാവം
ഗള്‍ഫിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരെക്കുരിച്ചും അവരുടെ ഇന്ത്യാ വിരുദ്ധ മനോഭാവത്തെയും കുറിച്ചു കൂടുതല്‍ അറിയാന്‍ തൊട്ടടുത്തുള്ള ഒരു ഗുള്‍ഫ്കാരനോട് ചോദിച്ചാല്‍ മതി. സ്വോന്തമായി കേറിക്കിടക്കാന്‍ കൂര പോലും ഇല്ലാത്ത ഇവന്മാര്‍, അവരെ എപ്പോഴും സഹായിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിനെ ഇത്ര വെറുപ്പോടെ ആണ് കാണുന്നത് എങ്കില്‍, ഇസ്രായേലിനെതിരെ എന്തൊക്കെ ചെയ്യുന്നുണ്ടാവും എന്ന് ആലോചിക്കാവുന്നതെ ഉള്ളു. നമ്മുടെ നാട്ടില്‍ ഇരുന്നു പല്സ്ഥിനികളെ ഓര്ത്തു കണ്ണീരോഴുക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ എന്താണ് പല്സ്ടിനികള്‍ എന്നറിയാത്ത വിഡ്ഢികള്‍ ആണ്. ചില പ്രത്യക മത താല്പര്യങ്ങളിലും വോട്ട് ബാങ്കിലും കണ്ണ് നട്ടാണ് ഈ വങ്കന്മാര്‍ ഇതു ചെയ്യുന്നത്.

അഭയം കൊടുത്തിടം എല്ലാം മുടിപ്പിച്ച ചരിത്രം ആണ് ഈ പലസ്തിനികല്‍ക്കുള്ളത്. ലെബനോണില്‍ ഇവന്മാര്‍ കലുകുത്തിയത്തിനു ശേഷമാണല്ലോ അവിടെയും പ്രശ്നങ്ങള്‍ ഉണ്ടായത്. ലെബനോണിന്റെ അതെ ഗതി തന്നെയാണ് ജോര്‍ദാനും വരാന്‍ പോകുന്നത് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല. പല്സ്ഥിനികള്‍ കൊന്നു തള്ളിയ ഇസ്രെയെലികളുടെ കണക്കെടുത്താല്‍, അത് ഇസ്രയേല്‍ കൂട്ടക്കുര്തിയെക്കള്‍ കൂടുതല്‍ ആണെന്ന് കാണാം. സൊന്തം പൌരന്മാര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഗാസയ‌ിലെ തീവ്രവാദി കേന്ത്രങ്ങളെ ആക്രമിക്കുന്ന ഇസ്രയേലിനെ കുട്ടപ്പെടുതുന്നതിനു പകരം, ജനവാസ കേന്ദ്രങ്ങളിലും , പള്ളികളിലും , സ്കൂളുകളിലും ആയുധ പരിസീലനവും ,
തീവ്രവാദി കേന്ത്രങ്ങളും നടത്തുന്ന പല്സ്ഥിനികളെ അപലപിക്കാന്‍ ഉള്ള ആര്‍ജ്ജവം ഇന്ത്യക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു


ഇസ്രയ്ലിനെ ന്യായീകരിക്കുന്നില്ല , അറബ് ലോകം പലസ്തിനു വേണ്ടി വാദിക്കുന്നത് മനസിലാക്കാം , ഇന്ത്യ -പാകിസ്ഥാന്‍ പ്രശ്നത്തില്‍ ഈ പലസ്തിന്‍ ജനത ആര്ടൊപ്പം എന്ന് അന്വേഷിക്കുകാ !!! ഇന്ത്യക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന, ബുദ്ധി ഇല്ലാത്തവര്‍ എന്ന് കളിയാക്കുന്ന , ഇന്ത്യ എന്നാല്‍ ലോകത്തിലെ ഏറ്റവും അതപതിച്ച രാജ്യം ആണെന്നും ഒക്കെ കരുതുന്ന പലസ്ടിനികളെ നമ്മള്‍ ഇന്ത്യക്കാര്‍ സപ്പോര്‍ട്ട് ചെയ്യണ്ട കാര്യം ഒണ്ടോ????
അതല്ല അങ്ങനെ നമ്മളില്‍ ചിലര്‍ ചെയ്യുന്നുന്ടെങ്ങില്‍ അത് ചില മത താല്പര്യങ്ങള്‍ മുന്‍ നിരത്തി മാത്രം ആണ്. മറ്റു ചിലര്‍ പറഞ്ഞതു പോലെ ശ്രീലങ്കയില്‍ കൊല്ലപ്പെടുന്നത് മുസ്ലിങ്ങള്‍ ആയിരുന്നെങ്ങില്‍ അറബ് ലോകം അവരെ ന്യായീകരിച്ചു മുന്നോട്ടു വന്നേനെ. എന്തുകൊണ്ട് നെപാളിലെ മവോഇസ്റ്റ് അക്രമങ്ങളെ അറബ് രാജ്യങ്ങള്‍ അപലപിച്ച്ചില്ലാ ?? എന്തുകൊണ്ട് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാനെ പോലെ ഉള്ള രാജ്യങ്ങളിലേക്ക് കാശ് ഒഴുക്കുന്നു???

Kaippally said...

sivaprasad

"ഇന്ത്യാക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന പലസ്തിനികളുടെ സ്വോഭാവം
ഗള്‍ഫിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരെക്കുരിച്ചും അവരുടെ ഇന്ത്യാ വിരുദ്ധ മനോഭാവത്തെയും കുറിച്ചു കൂടുതല്‍ അറിയാന്‍ തൊട്ടടുത്തുള്ള ഒരു ഗുള്‍ഫ്കാരനോട് ചോദിച്ചാല്‍ മതി."


ഞാനും ഒരു ഗൾഫ് കാരനാണു്. ഓർമ്മയുള്ള കാലം മുതൽ തന്നെ. എന്നോടു ചോദിച്ചാൽ ഇങ്ങനെ പറയും.

പാലസ്ഥിനികൾ മലയാളം വായിക്കുന്നില്ല എന്നു കരുതി നമ്മൾ ഒരു ജനതയെ ഇങ്ങനെ താറടിക്കാമോ? ഒരു വംശത്തിലുള്ള ജനങ്ങളെ മൊത്തം ശിവപ്രസാദിനു് അറിയാമോ? എനിക്കു് അനേകം പാലസ്ഥിനികളെ അറിയാം. എന്നെ പഠിപ്പിച്ച അനേകം അദ്ധ്യാപകന്മാരും professorമാരും പാലസ്ഥീനികൾ ആയിരുന്നു. എന്റെ ഉമ്മയേ പോലെ ഞാൻ സ്നേഹിക്കുന്ന പാലസ്ഥിനിയായ ഒരു സ്ത്രീ അയലവാസിയായി ഉണ്ടായിരുന്നു. പ്രവാസി അറബികളായ അനേകം സുഹൃത്തുക്കളും ഉണ്ട്. അവർ എല്ലാവരും താങ്കൾ പറയുന്ന രീതിയിൽ എന്നോടോ മറ്റു ഇന്ത്യാക്കാരോടോ പെരുമാറി കണ്ടിട്ടില്ല.

പിന്നെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തതു് അറബി ആയാലും മലയാളി ആയാലും അമേരിക്കൻ ആയാലും എല്ലാം ഒന്നു തന്നെ.

മറ്റ് ജനതകളെ കുറിച്ചു് അറിവില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ചില തെറ്റിധാരണകളാണു് ശിവപ്രസാദ് പറഞ്ഞതു്. എല്ലാ ജനങ്ങളിലും നല്ലവരും മോശം ആൾക്കാരും ഉണ്ടു്. ഗൾഫിലുള്ള മലയാളികൾ എല്ലാവരും ഓഫിസ് ബോയിമാരും ഡ്രവറും, തബ്ബാക്കും (cook)ആണെന്നു് പറഞ്ഞാൽ വിവരമുള്ള ആരെങ്കിലും വിശ്വസിക്കുമോ?

ഇതെല്ലാം ചില സങ്കുചിത മനോഭാവത്തിൽ നിന്നുണ്ടാകുന്ന ചിന്തകൾ മാത്രമാണെന്നു തോന്നുന്നു.

നായന്മാരെയും ബ്രാഹ്മണന്മാരെയും കൂട്ടത്തിൽ തെറിവിളിക്കുന്ന ബ്ലോഗിൽ ഒരാളുണ്ടെന്നു് നിങ്ങൾക്ക് അറിവുള്ളതല്ലെ. അദ്ദേഹം ചെയ്യുന്നതും ഇതുതന്നെ. A generalization that meets no goal or purpose. That has no objective, but to insult and injure.

സസ്നേഹം

അനില്‍ശ്രീ... said...

കൂപമണ്ഡൂകം എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പോള്‍ ദേ കണ്ടു.. പലസ്തീനികളെയെല്ലാം നന്നായി അറിയാവുന്ന ഒരു ഓച്ചിറക്കാരനെ..

താങ്കളോട് ആരാ പറഞ്ഞത് ഗള്‍ഫിലെ പാലസ്തീനികളെല്ലാം അഹങ്കാരികളാണെന്ന്? കഷ്ടം.. കേട്ടറിവ് വച്ച് കാര്യങ്ങള്‍ എഴുതുമ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കണ്ട അല്ലേ? ഗള്‍ഫിലുള്ള മുഴുവന്‍ മലയാളികളും സെന്റ് പൂശി വരുന്ന അഹങ്കാരികളാണെന്ന് 'ചിലര്‍' പറയുന്നതും ഇതു പോലെയൊക്കെ തന്നയാവും അല്ലേ?

ഓ.ടോ
ഇതിനു പിന്തുണ പ്രഖ്യാപിക്കാനാണോ ഈ ലേഖനം എടുത്ത് സ്വന്തം ബ്ലോഗിലും പേസ്റ്റ് ചെയ്തിരിക്കുന്നത്?

sivaprasad said...
This comment has been removed by the author.
sivaprasad said...

@ anil sree

കേട്ടറിവ് വെച്ചാണ് എഴുതുന്നത് എന്ന് അങ്ങ് പറഞ്ഞല്ലോ ..
അതെന്ക്കി ശരിക്കും ബോധിച്ചു. എന്റെ ജോലി സംബന്തംമായി മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പോകേണ്ടി വരികയും താമസിക്കുകയും ചെയ്യണ്ടി വരാറുള്ള എനിക്ക് കേട്ടറിവ് മാത്രമെ ഒള്ളു എന്ന് അങ്ങ് പറഞ്ഞത് ഞാന്‍ അങ്ങീകരിക്കുന്നു..

ബോംബെ അറ്റാക്കിന്റെ പേരില്‍ ഇന്ത്യ പാകിസ്ഥാനോട് യുദ്ധം ചെയ്താല്‍ അങ്ങ് പകിസ്തനോടോപ്പം തന്നെ നില്ക്കും എന്ന് പ്രതീക്ഷിക്കുന്നു , കാരണം അവിടെയും കുട്ടികളും സ്ത്രീകളും ഒക്കെ മരിക്കും. അപ്പോള്‍ അങ്ങയുടെ ദാര്മ്മിക രോഷം തിളക്കും... അതുകൊണ്ട് പര്തീക്ഷിച്ചു പോയതാണേ

ഇതുപോലെ ഒരു പോസ്റ്റിനു ഐക്യദര്ദ്യം പ്രക്കപിക്കാന്‍ തന്നെയാണ് ഇതു കോപ്പി ചെയ്തു എന്റെ ബ്ലോഗില്‍ ഇട്ടതു കേട്ടോ . അങ്ങയോടു ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാന്‍ ഇല്ല...


@ kaippaalli

ഏതെങ്കിലും അന്തമായ മത വിരോടതിന്റെ പേരില്‍ അല്ല ഞാന്‍ ആ പോസ്റ്റി കമെന്റ് ഇട്ടതു.. എന്റെ ഗള്‍ഫ് ജീവതത്തില്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതും എനിക്ക് വ്യക്തിപരമായി അരിയവുന്നതുമായ കാര്യങ്ങള്‍ ആണ് ഞാന്‍ എഴുതിയത് . എന്റെ അഭിപ്രായങ്ങള്‍ പൂര്ണ്ണമായും സരിയാനെന്നു ഞാന്‍ പറയില്ല. തെറ്റും sariyum ആപേക്ഷികമാണല്ലോ ?എനിഇല്‍ നിന്നും വിത്യസ്തമായ അനുഭവങ്ങള്‍ നിങ്ങല്ല്ക്കും ഉണ്ടാകാം. എല്ലാ പലസ്തിനികളും ഇന്ത്യ വിരുദ്ധര്‍ അന്ന് എന്ന് ഞാന്‍ പറയില്ല. എന്റെ കൂടെ ജോലി ചെയ്യുന്ന, ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്ന നിരവതി പലസ്തിനികളെ എനിക്കറിയാം. പക്ഷെ ഭൂരിപക്ഷം പല്സ്ഥിനികളും ഇന്ത്യ വിരുദ്ധര്‍ തന്നെ. ഗള്‍ഫില്‍ തങ്ങളുടെ അവസരങ്ങള്‍ തട്ടി എടുക്കുന്ന ഹിന്തികളെ അവര്‍ ഇഷ്ടപ്പെടണം എന്നില്ലാലോ. ചരിത്രം പല്സ്തിനോട് നീതി പുലര്തിയട്ടില്ല എന്നത് വ്യക്തം. അതുകൊണ്ട് തന്നെയാണ് അറബ് നാടുകളുടെ പല്സ്തിന്‍ അനുകൂല നിലപാട് തെറ്റാണു എന്ന് ഞാന്‍ പറയാത്തത്. പക്ഷെ ഇതില്‍ ഇന്ത്യ ഇത്ര വൈകാരികമായി ഇടപെടണ്ട കാര്യം ഉണ്ടോ?? .. ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ ഇന്ത്യയുടെ പ്രതികരണം തണുത്തു പോയി എന്നൊക്കെ ആണെല്ലോ. അഹമ്മദ് രാജി വെക്കണം എന്ന് വരെ ചിലര്‍ വിളിച്ച്‌ പറയുന്നുണ്ടല്ലോ ? പല്സ്തിന്‍-ഇസ്രേല്‍ സങ്കര്‍ഷത്തില്‍ ഇന്ത്യ ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യേണ്ടത്?? പല്സ്തിനു ആയുതങ്ങള്‍ കൊടുക്കണമോ?
യഥാര്‍ത്ഥത്തില്‍ ഈ സങ്കര്‍ഷത്തില്‍ പലസ്ടിനിന്റെ പങ്കു അത്ര ചെറുതൊന്നും അല്ലാലോ? മതത്തിന്റെ പേരില്‍ സങ്കര്‍ഷം ഉയര്ത്തി വിട്ടതിന്റെ അനന്തരഭല്‍ന്ങള്‍ അല്ലെ ഇതൊക്കെ ?
ഇതു തന്നെ അല്ലെ പാകിസ്ഥാനും ചെയ്യുന്നത്?
എനിക്കറിയാവുന്ന ഗള്‍ഫിലെ മിക്ക ഇന്ത്യക്കാരുടെയും അഭിപ്രായം ഒന്നു തന്നെ
ഇസ്രെലിനെ ന്യായീകരിക്കാന്‍ അല്ല ഇതെഴുതുന്നത് ... പക്ഷെ പല്സ്തിനു അവരര്‍ഹിക്കുന്ന ബഹുമാനം കൊടുത്താല്‍ പോരെ ?

Kaippally said...

sivaprasad

താങ്കൾ ശേഖരിച്ച അറിവുകൾ ഗൾഫയലെ Taxi യിൽ ഇരുന്നു് Driverമായി സംസാരിച്ചു് കിട്ടിയ അറിവിന്റെ മണം അടിക്കുന്നുണ്ടു്.

കാര്യങ്ങളുടെ വിശത വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കുക. അറബി നാടുകളിൽ ഫലസ്ഥീനി എന്നു പറയുന്നവരിൽ പലരും ഫലസ്ഥിനിൽ ഒരിക്കൽ പോലും കാലുകുത്താത്തവരാണു്. ഫലസ്ഥിനിലെ ജനതക്കെതിരെ താങ്കൾ കാണിക്കുന്ന അമർഷം തികച്ചും വ്യക്തിപരമായതും ബാലിശമായതും ആയിട്ടാണു് എഴുത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നതു്.

വളരെ ചുരുക്കം ഫലസ്ഥിനികളാണു് ഖലീജ് രാജ്യങ്ങളിൽ ഉള്ളവർ. അതികം പേരും ഇപ്പോഴും ജോർദ്ദാനിലും, ഈജിപ്റ്റിലും ഗാസ്സ west bank തുടങ്ങിയ പ്രദേശങ്ങളിൽ തന്നെയാണു്. ഫലസ്ഥിനിയെയും, ഇറാനിയേയും, ഇറാഖിയേയും, ജോർദ്ദാനിയേയും അറബി ഭാഷ അറിയാത്ത ഗൾഫയല്‍ ഇന്ത്യാക്കാരനു് ഒരുപോലെയാണു്. ഇതിൽ നിന്നും പല തെറ്റായ ധാരണകൾ ഉണ്ടാകാനും ഇടയുണ്ട്.

അപ്പോൾ താങ്കൾ പറയുന്ന ഭൂരിഭാഗം വരുന്ന ഫാലസ്ഥിനികളെ താങ്കൾ കണ്ടിരിക്കാൻ ഇടയില്ല എന്നു തന്നെ മനസിലാക്കണം.

ഫലസ്ഥീൻ ജനത ഈ നടന്ന പോരാട്ടത്തിൽ കഷ്ടത അനുഭവിച്ചു എന്നുള്ളതു് ശരിയാണു്. പക്ഷെ അതിനുത്തരവാദി ഫലസ്ഥീനിലെ പാവപ്പെട്ട ജനങ്ങളല്ല. ഇറാനും, സിറിയയും ആയുധം നൾഗി സഹായിക്കുന്ന ഹമാസ് എന്ന തീവ്രവാദ സംഖം ആണു് എന്നും മനസിലാക്കുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ ഒരു രാഷ്ട്രത്തിലുള്ള മൊത്തം ജനങ്ങളെ ആക്ഷേപിക്കാതെ (പാകിസ്ഥാനായാലും, ഫലസ്ഥീനായാലും) വ്യക്തമായി വിശകലനം ചെയ്യാനുള്ള കഴിവുണ്ടാവട്ടെ എന്നു ആശംസിക്കുന്നു.

sivaprasad said...

@ kaippalli
അങ്ങ് പറഞ്ഞ പല സ്ഥലങ്ങളിലും പോകാന്‍ ഈയുള്ളവന് ഭാഗ്യം ഉണ്ടയിറ്റൊണ്ട്
പലസ്തിനില്‍ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള റോഡില്‍ ഒരു പല്സ്ഥിനിയുടെ വീട്ടില്‍ താമസിക്കാനുള്ള യോഗവും ഈയുള്ളവന് ലഫിച്ചിരുന്നു. പല്സ്ഥിനിലും ജോര്‍ദാനിലും വെച്ചു അവിടെ ഒക്കെയുള്ള പലരോടും സംസാരിക്കാനും കഴിഞ്ഞട്ടുണ്ട്
അല്ലതെ ഇതൊന്നും ടാക്സിയില്‍ വെച്ചറിഞ്ഞ കാര്യങ്ങള്‍ അല്ലെ അല്ല ...
അങ്ങ് ഒരു പ്രാവശ്യം പലസ്തിനില്‍ ഒന്നു പോകുകാ , ഇന്ത്യാക്കാരന്‍ ആണ് എന്ന് പറയുകാ, അങ്ങയുടെ ഈ അഭിപ്രായം അപ്പോള്‍ തന്നെ മാറികിട്ടും

അനില്‍ശ്രീ... said...

"എന്റെ കൂടെ ജോലി ചെയ്യുന്ന, ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്ന നിരവതി പലസ്തിനികളെ എനിക്കറിയാം."

പിന്നെന്തിനാണീ അടച്ചുള്ള ആക്ഷേപം? താങ്കള്‍ക്കറിയാവുന്ന ഇസ്രായേലികള്‍ ഇന്ത്യയെ അന്ധമായി സ്നേഹിക്കുന്നുണ്ടോ?

"ഭൂരിപക്ഷം പല്സ്ഥിനികളും ഇന്ത്യ വിരുദ്ധര്‍ തന്നെ. ഗള്‍ഫില്‍ തങ്ങളുടെ അവസരങ്ങള്‍ തട്ടി എടുക്കുന്ന ഹിന്തികളെ അവര്‍ ഇഷ്ടപ്പെടണം എന്നില്ലാലോ"..

അങ്ങനെയാണെങ്കില്‍ എല്ലാ അറബ് വംശജരും ഇന്ത്യാക്കാരെ വെറുക്കുന്നു എന്നു പറയുന്നതല്ലേ നല്ലത്? കേവലം വിരലിലെണ്ണാവുന്ന പാലസ്തീനികളേക്കാള്‍ എത്രയോ ഇരട്ടി ആള്‍ക്കാര്‍ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫില്‍ ജോലി ചെയ്യുന്നു? അവരെല്ലാം ഇന്ത്യക്കാരെ വെറുക്കുന്നു എന്നു നമുക്ക് കരുതാമല്ലോ.

"ബോംബെ അറ്റാക്കിന്റെ പേരില്‍ ഇന്ത്യ പാകിസ്ഥാനോട് യുദ്ധം ചെയ്താല്‍ അങ്ങ് പകിസ്തനോടോപ്പം തന്നെ നില്ക്കും എന്ന് പ്രതീക്ഷിക്കുന്നു" ..

ഈ അഭിപ്രായം കണ്ടതോടെ താങ്കളുടെ നിലവാരം വലരെ ഉയര്‍‍ന്നതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. (പലസ്തീന്‍ വിഷയത്തല് എന്റെ അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ തന്നെ എഴുതിയിട്ടുണ്ട്. വായിച്ചു കാണും എന്നു കരുതുന്നു..)

താങ്കള്‍ ഇത്ര വലിയ ആളാണെന്ന് അറിഞ്ഞില്ല.
പ്രൊഫൈലില്‍ ലൊക്കേഷന്‍ ഇന്ത്യ എന്ന് കണ്ടതു കൊണ്ടാണ് അങ്ങനെയൊക്കെ എഴുതിയത്. ക്ഷമിക്കുമല്ലോ..ഇത്ര വെറുപ്പുള്ള പാലസ്തീനില്‍ എന്തിനാണ് താങ്കള്‍ പോയത്?

ഓ.ടോ
എന്ത് ഐക്യദാര്‍ഡ്യത്തിന്റെ പേരിലാണെങ്കിലും ഒരു ബ്ലോഗിലെ പോസ്റ്റ് അതേപടി പകര്ത്തി ഒരു ലിങ്ക് പോലും കൊടുക്കാതെ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. (ഡിലിറ്റ് ചെയ്തു എന്ന് കണ്ടു)

Kaippally said...

sivaprasad

ഞാനും ഇവിടെ എഴുതുന്ന പല മലയാളികളും ഫലസ്ഥീനിലും ജോർദ്ദാനിലും പോയിട്ടുണ്ടാവില്ല എന്ന താങ്കലുടെ മുൻകരുതൽ തന്നെയാണു് ഈ അഭിപ്രായ പ്രകടനങ്ങൾക്കുള്ള കാരണം.

ഈജിപ്റ്റിലും ഫലസ്ഥീനിലും ഇന്ത്യാകാരനാണെന്നു പറഞ്ഞാൽ വളരെ ബഹുമാനത്തോടെ തന്നെയാനു അവർ കാണുന്നതു്. ഖലീജിൽ ഇന്ത്യാക്കാർ ധാരാളം ഉണ്ടായിട്ടു പോലും അവർക്ക് ഇന്ത്യാക്കാരെ മറ്റെല്ലാ രാജ്യക്കാരെപ്പോലെ തന്നെ സ്വീകര്യമാണു്.

ഈ വിധത്തിൽ ഒരു രാജ്യത്തെ താഴ്ത്തിക്കെട്ടി പറയുന്നതിനോടു് എനിക്കു ഒട്ടിം യോജിപ്പില്ല.

sivaprasad said...

@ anil sree

'പലസ്തീന്‍ വിഷയത്തല് എന്റെ അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ തന്നെ എഴുതിയിട്ടുണ്ട്. വായിച്ചു കാണും എന്നു കരുതുന്നു..)
'താങ്കളുടെ ബ്ലോഗ് വായിക്കാനോ? ഈ ഞാനോ ? ഹി ഹി ഹി

അനില്‍ശ്രീ... said...

"കാരണം അവിടെയും കുട്ടികളും സ്ത്രീകളും ഒക്കെ മരിക്കും. അപ്പോള്‍ അങ്ങയുടെ ദാര്മ്മിക രോഷം തിളക്കും... അതുകൊണ്ട് പര്തീക്ഷിച്ചു പോയതാണേ"

ഇത് കണ്ടപ്പോള്‍ താങ്കള്‍ എന്റെ ധാര്‍മികരോഷത്തെക്കുറിച്ച് ധാരണ ഉണ്ടാക്കിയത് എന്റെ പോസ്റ്റില്‍ നിന്നാണെന്ന് തോന്നിയത് എന്റെ തെറ്റ്. ക്ഷമി... ഏതായാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒന്നും അവിടെ എഴുതിയിട്ടില്ല. അതിനാല്‍ വായിക്കണമെന്നില്ല. ...ഹിഹിഹി

Kuruppal said...

I do not know whether a comment on this 'out dated' post is relevant. But I strongly felt all those have posted have omitted one important issue that was raised in the post - how our 'budhijeevikal' or ‘samaskarika naayakanmar’ (though one doubts after yesterday whether Sukumar Azhikode can be included in this group or whether all of them are like that only) respond to events without any sense other than emotion. When Sadam Hussain was hanged, they protested against the brutal act. I have no disagreement it was indeed brutal, (and I am against capital punishment). What I am trying to highlight is he was hanged because Sadam was hanged because of his brutal acts, especially in Kuwait. When Sadam invaded Kuwait and killed innocent people, none of our ‘budhijeevis’ recated against the brutal act. Again when Prabhakaran was killed they came with protest. But none of them were seen to sympathise when he killed hundreds of innocent people including Tamilians for whom he lead the revolution. Next emotional outbreak of ‘budhijeevis’ could be expected if Ajamal Kasab is sentenced to death penalty. (Again, let me make it clear I am against capital punishment, simply because no man has the right to kill another man or destroy something he can not re create. After all “you have authority over me only because it was given from ‘heaven’ ” Hence capital punishment should be done away with.).
I strongly feel our ‘saamskarika naayakanmar’ should exercise some more emotional balance (not commenting on other balances they should exercise.)

തിരുവല്ലഭൻ said...

http://thiruvallabhan.blogspot.com/2009/01/blog-post_18.html

ഈ വിഷയം ഞാൻ കുറച്ചു മുൻപ്‌ കൈകാര്യം ചെയ്തത്താണ്‌. മറ്റെല്ലാത്തിലുമെന്നതുപോലെ ഈ വിഷയത്തിലും സമചിത്തത്തയോടെ പ്രതികരിക്കാൻ മലയാളിക്കു കഴിയില്ല എന്നതല്ലേ സത്യം.

Unknown said...

പലസ്തീന്‍ ആയാലും ഇസ്രയേല്‍ ആയാലും മനസാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടകുരുതികളെ അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം....

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ....ഇവിടെ ഉള്ള കമന്റുകള്‍ മുഴുവന്‍ വായിച്ചപ്പോള്‍ തോന്നിയത് , എല്ലാവരും വിഷയത്തില്‍ നിന്നും മാറി വേറെ ഏതൊക്കെയോ തലങ്ങളില്‍ എത്തപെട്ടു എന്നാണ്

പുന്നകാടൻ said...

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ....ഇവിടെ ഉള്ള കമന്റുകള്‍ മുഴുവന്‍ വായിച്ചപ്പോള്‍ തോന്നിയത് , എല്ലാവരും വിഷയത്തില്‍ നിന്നും മാറി വേറെ ഏതൊക്കെയോ തലങ്ങളില്‍ എത്തപെട്ടു എന്നാണ്
athu thikachum nyaayam.