
ഇത്തരം ലാഭകരമായി പ്രവര്‍ത്തുക്കുന്ന ഒരു വിശ്വാസ കച്ചവടമാണ് മെക്സിക്കോവിലെ ലാ സാന്റാ മുവര്ത്തെ. (La Santa Muerta - മരണത്തിന്റെ വിശുദ്ധ)
വര്‍ഷങ്ങള്‍ക്കു മുമ്പേ ഒരു സ്ത്രീ തന്റെ വിഷമങ്ങള്‍ മാറ്റാന്‍ സഹായിക്കും എന്ന് കരുതി തുടങ്ങിയ പൂജയെ പിന്നീട് ആളുകള്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. അസ്ഥികൂടത്തെ വിശുദ്ധമേരിയുടെതിന് സമാനമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അതിനു പൂജിക്കുന്ന രീതി പിന്നീട് കുറ്റവാളികളും വെറുക്കപ്പെട്ടവരും ഏറ്റെടുത്തു ഇന്ന് മെക്സിക്കോസിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കേന്ദ്രമായി മാറി. ഇവിടെയെത്തുന്നവര്‍ ഏറെയും ജയില്‍ മോചിതര്‍ ആയവരോ മയക്കുമരുന്ന് , കൊലപതാകം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവരോ ആണ്.
ഇത്തരം പൂജകള്‍ അവരുടെ പ്രശ്നങ്ങള്‍ കുറയ്ക്കുമെന്ന വിശ്വാസം മൂലം ഇവിടെ അര്‍പ്പിക്കപ്പെടുന്ന തുക വളരെ വലുതാണ്.എന്നാല്‍ മെക്സിക്കോവിലെ കത്തോലിക്ക ചര്‍ച്ച് ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ് കാണിച്ചെങ്കിലും ഇവിടുത്തെ വിശ്വാസികള്‍ ഗുണ്ടകളോ മറ്റു കുറ്റവാളികളോ ആയതിനാല്‍ നേരിട്ടുള്ള എതിര്‍പ്പ് ആത്മഹത്യാപരം ആവുമെന്നതിനാല്‍ എതിര്‍പ്പുകള്‍ പരോക്ഷമായി. കള്‍ട്ട് ഗ്രൂപ്പുകള്‍ എന്നും എല്ലാ സമൂഹത്തിലും മതത്തിലും കാണും. എന്നാല്‍ അതിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞെന്നു വരില്ല. മെക്സിക്കോയിലെ പോലീസ്, സേനയിലും മാത്രമല്ല അധികാരിതലത്തില് പോലും ഈ മരണത്തിന്റെ ദേവിയ്ക്ക് കടുത്ത വിശ്വാസികള്‍ ഉണ്ട്.
കത്തോലിക്ക പുരോഹിതര്‍ ഇതിനെ ചെകുത്താന്റെ പ്രതിരൂപമാണെന്നും ഈ വിശ്വാസം നരകത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്നും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ വിശ്വാസികളുടെ ചോദ്യത്തെ നേരിടാന്‍ പുരോഹിതര്‍ക്കും കഴിയുന്നില്ല.മരണത്തിന്റെ ദേവതയെ പൂജിക്കുന്നവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കിട്ടുന്നുണ്ടാത്രേ. എന്നാല്‍ പള്ളിയില്‍ പൂജിക്കുന്നവര്‍ക്ക് അത് കിട്ടുന്നില്ല പോലും. എന്നാല്‍ ഇതിന്റെ വിശ്വാസ്യത എന്തായാലും ദിനംതോറും മരണത്തിന്റെ ദേവതയെ തേടി ജനസമൂഹം എത്തുന്നുണ്ട്. അവരുടെ മിക്കവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരവും കിട്ടുന്നു.
ഈ ദേവിയുടെ പൂജാരി ആദ്യകാല വിശ്വാസിയായിരുന്ന സ്ത്രീയുടെ മകനാണ്. സ്ത്രീ ഇന്നും ആരോഗ്യത്തോടെ ഈ വിശ്വാസത്തിനെ വളര്‍ത്തുന്നു. അവരുടെ ഭര്‍ത്താവാകട്ടെ ഇവിടെ ദേവതയുടെ രൂപങ്ങളും മറ്റും വിറ്റു പണം സമ്പാദിക്കുന്നു.എന്തായാലും വളരെ ലാഭകരമായി ഒരു വിശ്വാസ കച്ചവടം നടത്തിക്കൊണ്ട് പോവാന്‍ അവര്‍ക്ക് കഴിയുന്നു.
കോടികള്‍ വരുമാനം ഇവിടെയുണ്ടെന്നു അറിയുമ്പോഴാണ് ഇതിന്റെ പ്രത്യേകത മനസ്സിലാവുന്നത്. എന്തായാലും വിശ്വാസികളുടെ പ്രശ്നത്തിന് പരിഹാരം കിട്ടുന്നിടത്തോളം ഇത്തരം ദേവലായങ്ങളും അത് ദൈവത്തിന്റെ ആയാലും ചെകുത്താന്റെ ആയാലും ലാഭകരമായി നടത്തിക്കൊണ്ട് പോവാനാവും
സ്വാഹാ.
7 comments:
സ്വകാര്യ സര്ട്ടിഫിക്കറ്റ്കളോ വേണ്ടാതെ ലാഭകരമായി കൊണ്ടുപോകാന്‍ കഴിയുന്ന ഒന്നാണ് മതവും അതോടൊപ്പം ഉള്ള കള്ള/കപട വിശ്വാസവും.
ഒട്ടും കലര്‍പ്പില്ലാത്ത ഒരു സത്യം
ഐശ്വര്യ റായിയേക്കാൾ മുന്തിയത് ഉഷ ഉതുപ്പ്, ജയ ലളിത, കെ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവരാണ്.
(അന്തം വിടണ്ട. പറഞ്ഞത് അനോഫിലിസ് കൊതുക് അസോസിയേഷന്റെ നാഷണൽ സിക്രട്ടറി; അവർക്കല്ലേ ചോരയിൽ കൌതുകമുള്ളൂ?)
ദേ.. ഒന്നു കൂടെ... നാളെ ലൊകത്തിലെ എറ്റവും പ്രചാരമുള്ള മതം ഇതായിക്കൂടെന്നില്ല..
എല്ലാം തുടങ്ങിയത് ഇങ്ങനെയൊക്കെ തന്നെ ആണല്ലോ..
മനുഷ്യ വിദൂഷകന്,
നല്ല പോസ്റ്റ്. ഇവിടെ ഉണ്ടായിരുന്ന , ഉള്ള പല വിശ്വാസങ്ങളുമായി സാദൃശ്യം ഉണ്ട്.
ഇവിടേം തുടങ്ങിയാലോ... :)
സുഹൃത്തേ,
Santa Muerte എന്നാല്‍ Saint Death അഥവാ വിശുദ്ധ മരണം എന്നും, 'La Santísima Muerte' എന്നാല്‍ Most Holy Death എന്നുമാണ്. അല്ലാതെ മരണത്തിന്റെ വിശുദ്ധ എന്നല്ല.
References
http://en.wikipedia.org/wiki/Santa_Muertehttp://en.wikipedia.org/wiki/San_La_Muerteഇതിന്റെ പുറകേ നടക്കുന്നവര്‍ കൃസ്ത്യന്‍ സഭകളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചവരാണ്.
എന്നാല്‍ ഇവരേക്കാള്‍ അപകടകരവും നശീകരണോന്മുഖവുമായ ഒരു വിപത്തിന്റെ പിതാവാണ് ഈ താഴെ കാണുന്ന ദ്രോഹി.
http://en.wikipedia.org/wiki/Anton_LaVey
അതെ. എന്നാല്‍ വിശുദ്ധ മരണത്തിന്റെ ആള്‍രൂപമായി കൊണ്ടാരാധിക്കുന്നവര് ഈ പ്രതിമയെ ആണ് മരണത്തിന്റെ വിശുദ്ധയായി കൊണ്ടാടുന്നത്. ഇത്തരം കള്‍ട്ട് വിശ്വാസികള്‍ നേരായ വിശ്വാസികളെയും വഴിതെറ്റിക്കുന്നു. കാരണം ഏതു മതത്തില്‍ ആയാലും പൈശാചിക ശക്തിയോട് കൂട്ടുപിടിക്കുന്നവര്‍ മരണത്തിലേക്ക് ജീവിതത്തെ നയിക്കുന്നു എന്നതാണ് സത്യം.
Post a Comment