തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, July 28, 2011

286. ബ്ലോഗ്‌ നിരീക്ഷണം രണ്ടാം ഭാഗം...

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച..

ബൂലോകത്തുള്ള ബ്ലോഗര്‍മാരെ അഞ്ചായി തരം തിരിക്കാം..

1 . സട കൊഴിഞ്ഞ സിംഹം...

ഇത്തരം റിട്ടയര്‍ ആയ ബ്ലോഗര്‍മാരാണ് ബ്ലോഗ്‌ മുത്തപ്പന്മാര്‍ .. പണ്ടെങ്ങോ അധികം എഴുത്തുകാരില്ലാത്ത കാലങ്ങളിലും ബ്ലോഗിങ് ഇത്ര മത്സരം നിറഞ്ഞതല്ലാത്ത കാലത്തും ബ്ലോഗെഴുതി സൂപ്പര്‍താര പദവി കൈയടക്കിയവരാണ് മിക്കവരും. ഇന്ന് " ആയകാലത്ത് ഞാന്‍ ഭാര്യയെ കിടത്തിയുറക്കിയിട്ടില്ല.. ഇന്നിപ്പോള്‍ മുസ്ലിപ്പവര്‍ എക്സ്ട്രായും തിരിഞ്ഞു കടിക്കുന്നു " എന്ന് വിലപിച്ചു മരണം കാത്തുകിടക്കുന്ന ഈ പാവം കാരണവന്മാരെ സത്യത്തില്‍ അപകടക്കാരാണെന്ന് ഭയക്കേണ്ട കാര്യമില്ല.. പണ്ടൊക്കെ പത്തായം നിറച്ചു നെല്ലുണ്ടായിരുന്നു... ഇന്ന് മൂന്നു വീട് ഇരന്നില്ലെങ്കില്‍ പട്ടിണി എന്ന് പറയുന്ന ഓഞ്ഞഇല്ലത്തെ കാരണവന്‍ നമ്പൂരി എന്ന് കരുതി സഹിച്ചാല്‍ മതി.. ഇനി ആണ്ടിലോ ചങ്കരാന്തിക്കോ ഒരെണ്ണം എഴുതി പോസ്റ്റി വല്ല കമന്റും കിട്ടുമെന്ന് പ്രതീക്ഷിരിക്കുമ്പോള്‍ ആദ്യത്തെ കമന്റ് തന്നെ " ഇതിനു പഴയ ഗുമ്മില്ല " എന്നാവും... അതോടെ പോഹ.... ഇത്തരം പാവം ബ്ലോഗര്‍മാര്‍ക്ക് പെന്‍ഷന്‍ കൊടുത്താല്‍ വീട്ടില്‍ മുറുക്കാനും മുറുക്കി ഇരുന്നോളും വെറുതെ ബൂലോകം നിരങ്ങി നടക്കില്ല.. പല പഴയ ബ്ലോഗര്‍മാരും എഴുത്ത് നിര്‍ത്തിയതിനു കാരണം തിരക്കെന്ന് പറയുമെങ്കിലും " പേന പൊങ്ങില്ല " എന്നതാണ് പ്രശ്നം.. ഇതൊക്കെ സഹിച്ചാല്‍ പോരെ അല്ലാതെ..

2 . പുത്തന്‍ പണക്കാരന്‍

അടുത്തിടെ (രണ്ടു വര്‍ഷത്തിലും താഴെ ) ബ്ലോഗെഴുതി നല്ല വായനക്കാരും കമന്റുകാരും ഉള്ള ഇവരാവട്ടെ ബ്ലോഗില്‍ തങ്ങള്‍ക്കു ഒരു സ്ഥാനം ഉണ്ടാക്കാന്‍ പണിപ്പെടുന്നവരാണ്. തല്ക്കാലം വിവാദങ്ങള്‍ക്കില്ല ഇവര്‍ . ഇവരെ " മാന്യോ " എന്നുവിളിച്ചാലും സുഖിച്ചു തലകുലുക്കി നടക്കും.. പേരെടുക്കാന്‍ എന്ത് കാര്യവും ചെയ്യും.. ആരുടെയും താങ്ങും .. ഒന്ന് അംഗീകരിക്കപ്പെട്ടാല്‍ മതി.. ഉടനെ തന്നെ സ്റ്റോക്ക്‌ തീരുമെന്നറിയാം.. അതിനുമുമ്പേ ബ്ലോഗ്‌ പുലി എന്നുള്ള പേര് സമ്പാദിക്കണം.. ബ്ലോഗുമീറ്റുകളിലും / ഈറ്റുകളിലും സ്ഥിരം സാന്നിധ്യം .. എല്ലാവരും അറിഞ്ഞുകഴിഞ്ഞാല്‍ ആത്മനിര്‍വൃതി ഒപ്പം ജന്മസാഫല്യവും .. ആരെ പരിചയപ്പെട്ടാലും താന്‍ ബ്ലോഗര്‍ ആണെന്ന് പരിചയപ്പെടുത്തല്‍ . ടിയാണ് തന്നെ അറിയില്ലെങ്കില്‍ ( അറിയാന്‍ സാധ്യത ആയിരത്തില്‍ ഒന്ന് ) അവന്‍ പഴഞ്ചന്‍ എന്ന് ആത്മഗതം.. ഒപ്പം മലയാള ബ്ലോഗിനെക്കുറിച്ച് ക്ലാസ്സെടുക്കല്‍ . വീട്ടില്‍ ഭാര്യയുടെ മുമ്പില്‍ പോലും സെലിബ്രിറ്റി ചമയല്‍ ... സത്യത്തില്‍ ഈ അസുഖം മാറണമെങ്കില്‍ മൂന്നാല് വര്‍ഷം പിടിക്കും.. ഒന്ന് പോക്കികൊടുത്താല്‍ ഇദ്ദേഹത്തെ കൊണ്ട് മൂന്നു കമന്റുകള്‍ ബ്ലോഗിന് കിട്ടുമെന്നത് കൊണ്ട് ബ്ലോഗെഴുത്തുകാര്‍ ഇവരെ വിട്ടുകളയണ്ട..

3 . ടൂറിനെത്തിയ കുട്ടികള്‍

ബ്ലോഗ്‌ മീറ്റുകളില്‍ ബ്ലോഗിനെ കുറിച്ച് കേട്ടിട്ടോ കൂട്ടുകാരില്‍ നിന്ന് കേട്ടിട്ടോ ബ്ലോഗി തുടങ്ങിയ പയ്യന്‍സ് ആണിവര്‍ . അപ്പാവികള്‍ .. ആരും മൈന്‍ഡ് ചെയ്യാതെ വരുമ്പോള്‍ അല്‍പ്പം വായനക്കാരുള്ള ബ്ലോഗില്‍ കമന്റിടുക , ഉടക്കുണ്ടാക്കുക.. എന്നിട്ടും ആരും മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ ഏറ്റവും വായനക്കാരുള്ള ബ്ലോഗറെ തെറി വിളിച്ചു പോസ്റ്റിടുക.. ഇത്തരം കലാപരിപാടികള്‍ ഒക്കെ നടത്തി അവസാനം രണ്ടു കമന്റ് കിട്ടുമ്പോള്‍ രണ്ടു പെയിന്റ് അടിച്ചു സന്തോഷിക്കുക.. എന്നെ നാലുപേരറിഞ്ഞല്ലോ എന്നാ സന്തോഷം.. എറണാകുളം സൗത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് മുണ്ട് പൊക്കി രണ്ടു തെറി വിളിച്ചു നടന്നാലും പത്തു പേരറിയും എന്നിവര്‍ മനസ്സിലാക്കുന്നില്ല.. ഈ സന്തോഷത്തില്‍ വെല്ല്യ കഥയില്ല എന്നറിയുമ്പോള്‍ പണി നിര്‍ത്തി പൊയ്ക്കോളും... അതുവരെ ഒന്ന് സഹിച്ചു കൊടുത്താല്‍ മതി..

4 പരോപകാരി കമന്റുകാര്‍ അല്ലെങ്കില്‍ കമന്റിംഗ് തൊഴിലാളികള്‍

ഇവര്‍ ബ്ലോഗുകള്‍ വായിക്കാതെ ആണ് കമന്റ് ഇടുന്നത്.. ഇടേണ്ട കമന്റുകള്‍ ( നാലോ അഞ്ചോ എണ്ണം... കിടിലന്‍ / സൂപ്പര്‍ / തേങ്ങ ഉടയ്ക്കല്‍ / അല്‍പ്പം കൂടി നന്നാക്കാമായിരുന്നു ) കോപ്പി പേസ്റ്റ് ചെയ്യുന്നു അത്ര തന്നെ... ദിവസം രണ്ടു ഡസന്‍ കമന്റുകള്‍ ഇടുന്ന ഇവര്‍ പഠിക്കുന്ന സ്കൂള്‍ / കോളേജില്‍ പെണ്‍കുട്ടികളുടെ പുസ്തകം പിടിച്ചു കൊണ്ട് നടക്കുക / അധ്യാപകന് ബീഡി /മുറുക്കാന്‍ /ഉച്ചയൂണ് വാങ്ങിക്കുക തുടങ്ങി എല്ലാ വാല്യക്കാരന്റെ പണിയും ചെയ്യുന്ന ഒരു കേഴങ്ങേശ്വരന്‍ ആയിരിക്കും.. പെണ്‍കുട്ടികള്‍ സാനിട്ടറി പാഡ് വരെ ഇയാളെക്കൊണ്ടു വാങ്ങിച്ചേന്നും വരാം.. ഈ വിദ്വാന്‍മാരിടുന്ന പോസ്റ്റുകള്‍ ഇപ്പോഴും സാത്വിക സ്വഭാവമുള്ളതും അല്ലെങ്കില്‍ ചിലപ്പോള്‍ സെന്റിയും ആയിരിക്കും.. മിനിമം നൂറു കമന്റുകള്‍ ഇവര്‍ക്ക് കിട്ടും.. വല്ല്യ ബ്ലോഗര്‍മാര്‍ വരെ ഈ കൊച്ചനിയന്റെ പോസ്റ്റില്‍ കമന്റിടും.. പെണ്‍ബ്ലോഗിണിമാര്‍ ഈ തങ്കുണുവിന്റെ ബ്ലോഗില്‍ കമന്റിട്ടില്ലെങ്കില്‍ അത് ചരിത്രമാവും .. കൊട്ടാരങ്ങളില്‍ ഇത്തരക്കാരെ വളര്‍ത്തിയിരുന്നു... റാണിമാരെ കയറിപ്പിടിക്കില്ല എന്നതും റാണി മൈലാഞ്ചിയിട്ടിരുന്നാല്‍ ചന്തി തുടയ്ക്കാനും ഇവരുണ്ടാവും എന്നതാണ് മെച്ചം..

5 . ബ്ലോഗോ മാനിയാക്കുകള്‍ .

നമ്മുടെ ബെര്‍ളിപോലെയുള്ളവരാണ് ഈ ഗണത്തില്‍പ്പെടുന്നത്.. രാവിലെ അപ്പിയിടുക , പല്ല് തേക്കുക, ബ്രേക്ക് ഫാസ്റ്റ് കഴിക്കുക.. ഒരു പോസ്റ്റിടുക.. ഇട്ടില്ലെങ്കില്‍ കക്കൂസില്‍ പോകാതെ നേരെ സ്കൂളില്‍ പോയ വിദ്യാര്‍ഥിയുടെ അതെ മാനസികാവസ്ഥ.. അതുണ്ടാകാതിരിക്കാന്‍ ഉറപ്പായും പോസ്റ്റിടും.. എന്ത് ചവറായാലും പോസ്റ്റിടും.. ഒരാഴ്ച പോസ്റ്റ് കണ്ടില്ലെങ്കില്‍ മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് ഈ ബ്ലോഗറുടെ ചരമക്കുറിപ്പ് തയ്യാറാക്കാം.. കാരണം അവര്‍ ജീവനോടെ ഉണ്ടെങ്കില്‍ പോസ്റ്റിട്ടിരിക്കും. ഇവര്‍ക്ക് കമന്റോ ബ്ലോഗിന്റെ നിലവാരമോ പ്രശ്നമല്ല.. വായനക്കാര്‍ക്ക്‌ എന്നും എന്തെങ്കിലും കിട്ടുമെന്നത് മെച്ചം..

ഇനിയും ചില ആളുകളുണ്ട്.. എണ്ണത്തില്‍ കുറവായതുകൊണ്ട് ഗ്രൂപ്പില്‍ പെടുത്തുന്നില്ല.. "രാമന്‍ ചേട്ടാ ... എങ്ങനെയുണ്ട് റേഷന്‍ കട.. ... ഓ പലചരക്ക് കട ഉള്ളത് കൊണ്ട് ജീവിച്ചു പോന്നു " എന്ന് പറയുന്നതുപോലെ ഇവരുടെ പച്ചപ്പിനു കാരണം ബ്ലോഗ്‌ പോസ്റ്റുകളല്ല. മറ്റുള്ളവരുടെ ബ്ലോഗിലെ പോസ്റ്റുകളുടെ ലിങ്ക് കൊടുക്കല്‍ , ബ്ലോഗ്‌ മീറ്റുകളുടെ പരസ്യം എന്നിങ്ങനെ പോകുന്നു ഇവരുടെ ബ്ലോഗുകള്‍ .. വയറ്റുപ്പിഴപ്പിന്റെ കാര്യമല്ലേ.. ക്ഷമിച്ചു കള.. ബ്ലോഗ്‌ മീറ്റുകള്‍ നടത്തിയും ചിലര്‍ സൂപ്പര്‍ താരങ്ങള്‍ ആവാറുണ്ട്..

ഇതുകൂടാതെ നല്ലവണ്ണം ഗവേഷണം നടത്തി മാന്യമായ പോസ്റ്റുകള്‍ ഇടുന്ന ഉമേഷിനെപോലെയുള്ള വരെ ഇവരെ നന്ദിയോടെ സ്മരിച്ചുകൊള്ളുന്നു. ബ്ലോഗര്‍മാരെ അധിഷേപിക്കുകയല്ല മറിച്ചു അവരെപ്പറ്റി തോന്നിയത് സത്യസന്ധമായി എഴുതുകയാണ് ചെയ്യത്.. നന്ദി .

12 comments:

പടാര്‍ബ്ലോഗ്‌, റിജോ said...

ഹ ഹ അന്യായം തന്നെ കൂതറേ... കൂതറകളിലേക്കും കൂതറയായ ഈ പൊസ്റ്റിനൊരു ക്ലാപ്പ്.....

അനില്‍@ബ്ലോഗ് // anil said...

പണ്ട് അഹങ്കാരി എന്ന ചങ്ങാതി സമാനമായ ഒരു പോസ്റ്റിട്ടിരുന്നത് ഒർമവരുന്നു. അതു വായിച്ച് അന്നൊരു പുതിയ പദവും കിട്ടിയിരുന്നു, "പുനിത" - വനിത ഐഡിയുള്ള പുരുഷൻ !!
:)

Pony Boy said...

ഇനിയൊരു വിഭാഗം കൂടെയുണ്ട്...ഒരുതരത്തിലും പേരെടുക്കാനാകില്ല എന്ന് മനസ്സിലാക്കി ഗൂഗിൾ ബസ് എന്ന പത്ത് നൂറ് പേരുടെ പ്രസ്ഥാനത്തിൽ ചില്ലറ തമാശകളൊക്കെ പറഞ്ഞ് പെണ്ണുങ്ങളെ ഒക്കെ തഴുകി തഴുകി ജീവിക്കുന്ന ചിലവന്മാർ...അവിടെ ആന്റിമാർക്കും യൌവനയുക്തകൾക്കു ചുറ്റുമാണ് കാര്യങ്ങൾ ഓടുന്നത്..അവന്മാരുടെ ലോകം അതാണ് ..അതിനപ്പുറം പ്രളയം എന്നാണവിടുത്തെ കോൻസെപ്റ്റ്..ഇടക്കൊക്കെ ഞാനും പോകാറുണ്ട്...ജസ്റ്റ് 4 അ റിസേർച്ച്...:))))

എങ്കിലും കുറുമാനെയും വിശാലനെയൂം നിരക്ഷരനെപ്പോലെയുള്ളവർ പോസ്റ്റിടുന്നതിനേക്കാൾ ആയാസം ഒട്ടുമില്ലാത്ത ബസിങ്ങിൽ ധാരാളമായുണ്ട്...പിന്നെ ചില്ലറ പ്രതിഭകളും...ചുമ്മാ ഇരിക്കുന്ന എനിക് തന്നെ 10-400 ഫോളോവേഴ്സ് ഒണ്ട്...

എങ്കിലും സ്വന്റം ബ്ലോഗിൽ സത്യസന്ധമായ കമന്റുകൾ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്..പോസ്റ്റ് ചീറ്റിയാൽ ആദ്യം തിരിച്ചറിയുന്നത് അവനവനായിരിക്കണം..അതാണ് നല്ല ബ്ലോഗറുടെ ഒരു സാമുദ്രികാ ലക്ഷണം..

പിന്നെ നുമ്മ മാനസിക ഉല്ലാസത്തിനു വേണ്ടിയാണ് ബ്ലോഗ് കൊണ്ട് നടക്കുന്നത്..ഇപ്പോളത് ഫേസ് ബുക്കിൽ നിന്നും കൊറേശെ കിട്ടുനുണ്ട്..അത് കൊണ്ട് ഒരു മാസായി പോസ്റ്റ് ഒന്നും ഇല്ല :(

Pony Boy said...

ഇനിയൊരു വിഭാഗം കൂടെയുണ്ട്...ഒരുതരത്തിലും പേരെടുക്കാനാകില്ല എന്ന് മനസ്സിലാക്കി ഗൂഗിൾ ബസ് എന്ന പത്ത് നൂറ് പേരുടെ പ്രസ്ഥാനത്തിൽ ചില്ലറ തമാശകളൊക്കെ പറഞ്ഞ് പെണ്ണുങ്ങളെ ഒക്കെ തഴുകി തഴുകി ജീവിക്കുന്ന ചിലവന്മാർ...അവിടെ ആന്റിമാർക്കും യൌവനയുക്തകൾക്കു ചുറ്റുമാണ് കാര്യങ്ങൾ ഓടുന്നത്..അവന്മാരുടെ ലോകം അതാണ് ..അതിനപ്പുറം പ�B5�ലറ തമാശകളൊക്കെ പറഞ്ഞ് പെണ്ണുങ്ങളെ ഒക്കെ തഴുകി തഴുകി ജീവിക്കുന്ന ചിലവന്മാർ...അവിടെ ആന്റിമാർക്കും യൌവനയുക്തകൾക്കു ചുറ്റുമാ�ക്ഷരനെപ്പോലെയുള്ളവർ പോസ്റ്റിടുന്നതിനേക്കാൾ ആയാസം ഒട്ടുമില്ലാത്ത ബസിങ്ങിൽ ധാരാളമായുണ്ട്...പിന്നെ ചില്ലറ പ്രതിഭകളും...ചുമ്മാ ഇരിക്കുന്ന എനിക് തന്നെ 10-400 ഫോളോവേഴ്സ് ഒണ്ട്...

എങ്കിലും സ്വന്റം ബ്ലോഗിൽ സത്യസന്ധമായ കമന്റുകൾ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്..പോസ്റ്റ് ചീറ്റിയാൽ ആദ്യം തിരിച്ചറിയുന്നത് അവനവനായിരിക്കണം..അതാണ് നല്ല ബ്ലോഗറുടെ ഒരു സാമുദ്രികാ ലക്ഷണം..

പിന്നെ നുമ്മ മാനസിക ഉല്ലാസത്തിനു വേണ്ടിയാണ് ബ്ലോഗ് കൊണ്ട് നടക്കുന്നത്..ഇപ്പോളത് ഫേസ് ബുക്കിൽ നിന്നും കൊറേശെ കിട്ടുനുണ്ട്..അത് കൊണ്ട് ഒരു മാസായി പോസ്റ്റ് ഒന്നും ഇല്ല :(

ചെകുത്താന്‍ said...

പോസ്റ്റ് ഉഗ്രന്‍ ... ന്നാ മാര്‍ക്ക് പോണിക്ക്

Unknown said...

നർമ്മത്തിൽ ചാലിച്ച സത്യസന്ധമായ അവലോകനം..പക്ഷെ മാർക്ക് കൂടുതൽ പോണി ബോയിയുടെ കമന്റിന്...

അനില്‍ഫില്‍ (തോമാ) said...

ഞാനൊക്കെ ഇതില്‍ ഏതു ഗണത്തില്‍ പെടും?

ബസ്സൊരുശല്യമാണ് എവിടെങ്കിലും ഒരു കമന്റിട്ടാല്‍ വിഷയവുമായി പുലബന്ധമില്ലാത്ത മറുകമന്റുകള് വന്ന് ഇന്‍ബൊക്സ് നിറയ്ക്കും.

കൂതറ തിരുമേനി said...

@ പോണി
കറക്റ്റ് ... സത്യത്തില്‍ ഈ ബസ്സിന്റെ പോക്കില്‍ എനിക്കത്ര രസം പോര.. ഞാന്‍ അധികം കറങ്ങാറും ഇല്ല.. പിന്നെ പോസ്റ്റിടുന്നതിലും എളുപ്പമല്ലേ ബസ്സില്‍ കളിക്കുന്നത്.. അതുകൊണ്ടുതന്നെ അധികം മൂത്ത എഴുത്തുകാര്‍ അവിടെ കറങ്ങുന്നത്. ഓര്‍ക്കുട്ട് അഡിക്റ്റ് ആയിരുന്നു .. ഫേസ്ബുക്കില്‍ ഇതുവരെ സുഖം തോന്നിയിട്ടില്ല. സുക്കര്‍ബര്‍ഗ് കേട്ടാല്‍ തൊഴിക്കും..

ഹരീഷ് തൊടുപുഴ said...

ഞാൻ ഏതു ഗണത്തിലാ തിരുമേനീ..

ഇലക്ട്രോണിക്സ് കേരളം said...

കുറച്ച് ബ്ലോഗോ മാനിയാക്കുകളുടെ ബ്ലോഗ് അഡ്രസ്സ് കിട്ടിയാല്‍ തരക്കേടില്ലായിരുന്നു.ബ്ലോഗിങ്ങ് ഒരു തൊഴിലായികൊണ്ടുനടക്കുന്നവര്‍ കക്കൂസില്‍ പോയില്ലെങ്കിലും പോസ്റ്റിടും

കൂതറ തിരുമേനി said...

@ ഹരീഷേ..

പോസ്റ്റ്‌ മുഴുവന്‍ വായിച്ചില്ല അല്ലെ.. ഹി ഹി ഹി...

ബഷീർ said...

അവലോകനം കൂതറയല്ല ..:) ഞാൻ എന്നെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നറിയാതെ കൺഫ്യൂഷനിലാണ് !