സന്തോഷ് പണ്ഡിറ്റിനെപ്പോലെ മിടുക്കനായ ഒരു മലയാളിയെ കൂതറതിരുമേനി കണ്ടിട്ടില്ല.. ആരെയും വിമര്‍ശിക്കുന്ന , അംഗീകരിക്കാത്ത എന്നാല്‍ അന്യനെ അവഹേളിക്കാന്‍ ഒരുവേളപോലും വെറുതെകളയാത്ത മലയാളിയുടെ ഈ സൈക്കോളജി അറിയാവുന്നതുകൊണ്ട് തന്നെയാണ് സൈക്കോളജി പഠിച്ച സന്തോഷ് പണ്ഡിറ്റ് തന്റെ സിനിമ ഇറങ്ങുന്നതിനുമുമ്പേ സൂപ്പര്‍സ്റ്റാര്‍ ആയത്. ഒരു തരംഗം സൃഷ്ടിച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം ഫ്ലെക്സ് വെയ്പ്പിക്കാന്‍ ഈ യുവാവിനു കഴിഞ്ഞു .. എന്നാല്‍ ശത്രുക്കളാണ് മികച്ചവിജയത്തിനു വേണ്ടതെന്ന തിരിച്ചറിവുള്ള ഈ അവസരം മുതലെടുക്കുകയാണ് ചെയ്തത്. ഒരു ഇന്റര്‍വ്യൂവില്‍ സന്തോഷ് ഇത് പറയുന്നുമുണ്ട്.. വേണ്ടായെങ്കില്‍ ഇഗ്നോര്‍ ചെയ്യാതെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ വളരുകയെ ഉള്ളൂ.. എത്ര എതിര്‍പ്പാണോ അത്രയും വളര്‍ച്ചയുടെ ആക്കവും കൂടും.. എന്നാല്‍ സന്തോഷിനോട് ഇന്ന് അവജ്ഞയെക്കാള്‍ അസൂയയാണ് കൂടുതല്‍ . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിക്കിപ്പീഡിയ.
ഇന്ത്യന്‍ പേജുകള്‍ പ്രത്യേകിച്ചും മലയാളികളുടെ ചരിത്രം എഡിറ്റ് ചെയ്യുന്നത് മിക്കതും ജിമ്മി വെയ്ല്‍സിനെക്കാള്‍ വല്ല്യപുള്ളികളായ മല്ലു അണ്ണന്മാരുടെ കൂട്ടായ്മയാണ്.. വിക്കിപീഡിയയുടെ അന്തസ്സ് എന്താണെന്നു തീരുമാനിക്കുന്നതും ഈ അണ്ണന്‍മാരാണ് . ഞാന്‍ എഴുതുന്നത് ചരിത്രമാണ് വേണമെങ്കില്‍ അങ്ങ് വായിച്ചോ എന്നുള്ള അഹങ്കാരമാണ് ഇവര്‍ക്ക്. കൂലിയില്ലാതെ വിക്കിയില്‍ എഴുതുന്നതുകൊണ്ട് തറവാട്ടു സ്വത്തു തന്നെയെന്നുള്ള ഹുങ്കാണോ എന്നുമറിയില്ല..
കൂതറ തിരുമേനിയുടെ അറിവില്‍ ഒരാളെക്കുറിച്ചോ ഒന്നിനെക്കുറിച്ചോ നെറ്റില്‍ തിരയുമ്പോള്‍ ആധികാരികമായി എന്നാല്‍ ഫ്രീയായി ലഭിക്കുന്നതും വേണമങ്കില്‍ സ്വന്തമാവശ്യത്തിനു ഉപയോഗിക്കാനുള്ള വിവരങ്ങള്‍ ലഭിക്കുന്ന ഒരിടമാണ് വിക്കിപീഡിയ. എതുഭാഷയിലായാലും അതുതന്നെ വിക്കിയുടെ ഉദ്ദേശവും.. ഉദാഹരണത്തിന് അപ്പി , വ്യഭിചാരം , ലൈംഗികരോഗങ്ങള്‍ , മയക്കുമരുന്ന് , വേശ്യ , തുടങ്ങി കൌപീനം തുടങ്ങിയ അടിവസ്ത്രം വരെ എന്തിനെക്കുറിച്ചും ച്ചി..ച്ചി പറയുന്ന മലയാളി സംസ്കര കാവല്‍ക്കാരന്‍ സംസാരിക്കാന്‍ മടിക്കുന്ന വിഷയവും വിക്കിയില്‍ തപ്പിയാല്‍ അതിനെക്കുറിച്ച് അറിവുള്ളതും അല്ലെങ്കില്‍ കിട്ടിട്ടുള്ളതില്‍ ഏറ്റവും ആധികാരികമായ വിവരങ്ങള്‍ വിക്കിയില്‍ കിട്ടും.. അല്ലെങ്കില്‍ കിട്ടണം.. അതുതന്നെ വിക്കിയുടെ ലക്ഷ്യവും.. ലഭ്യമായ ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ ഫ്രീയായി ലഭ്യമാക്കുക.. അത്രതന്നെ.
ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതെങ്കിലും മലയാളി സന്തോഷ് പണ്ഡിറ്റിനെ കേട്ടിട്ടില്ലെങ്കില്‍ അവനെ തുറുങ്കില്‍ അടയ്ക്കണം.. അത്ര (കു) പ്രസിദ്ധിയുള്ള സന്തോഷിനെ വിക്കിയില്‍ തപ്പിയപ്പോള്‍ പേജ് ഡിലീറ്റ് എന്നുകണ്ടു.. വര്‍ഷങ്ങളായി വിക്കിയില്‍ എഴുതുന്ന ഒരാളെന്ന രീതിയില്‍ ( മൂന്നു ഭാഷയില്‍ വിക്കിയില്‍ അക്കൌണ്ട് ഉണ്ട്.. എഴുതുന്നും ഉണ്ട്..) വിക്കിയില്‍ നോക്കിയപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേജുകള്‍ ഡിലീറ്റ് ചെയ്തതാണ് എന്ന് മനസ്സിലായി.. കാരണം നോക്കിയപ്പോള്‍ ചില കണ്ടുപിടുത്തങ്ങള്‍ കണ്ടു..
" സന്തോഷ് പണ്ഡിറ്റ് വിക്കിയില്‍ ചേര്‍ക്കാന്‍ മാത്രം യോഗ്യന്‍ അല്ല.."
" സന്തോഷ് പണ്ഡിറ്റിന്റെ പേജ് വിക്കിയുടെ അന്തസ്സിനു യോജിച്ചതല്ല.. " ( എന്നുവെച്ചാല്‍ ഇവന്റെ അപ്പന് സ്ത്രീധനമായി കിട്ടിയ തറവാടാണ് വിക്കി..)
" സന്തോഷ് പണ്ഡിറ്റ് അടുത്തിടെ യൂടൂബില്‍ വന്‍ തരംഗം സൃഷ്ടിച്ച ആളാണ് പക്ഷെ.. കുപ്രസിദ്ധി മൂലമാണ് . അതുകൊണ്ട് പേജ് വേണ്ട.."
തുടങ്ങിയ കാരണങ്ങള്‍ ആണ് കാണാന്‍ കഴിഞ്ഞത്.. മറ്റുള്ളവന്റെ ചരിത്രം തകര്‍ക്കുന്ന തിരുത്തുന്ന ഈ കൃമികള്‍ സ്വന്തം ചരിത്രം ഒരു നായപോലും ഒരിക്കലും ഓര്‍ക്കില്ല എന്നറിയുന്നില്ല.. സന്തോഷ് പണ്ഡിറ്റ് മലയാള സിനിമാ /ഗാന ചരിത്രത്തില്‍ തന്റെ പേര് ചേര്‍ത്തു കഴിഞ്ഞു.. ഇവരൊക്കെ തകര്‍ത്തലും അത് തകര്‍ക്കാന്‍ കഴിയില്ല. കാലം ഇതിനെല്ലാം കണക്കുപറയുന്ന ദിനം വരും.. ഓര്‍ത്തോ..
ഏലിയന്‍ സ്റ്റാര്‍ എന്നെഴുതിയത് അളിയന്‍ സ്റ്റാര്‍ എന്നാണ് .. എന്നെ എല്ലാമലയാളികളും അളിയന്‍ എന്നാണു കരുതുന്നതെന്ന് വിശ്വസിക്കുന്ന ഒരു പാവം സന്തോഷ് പണ്ഡിറ്റ് ഇന്ന് നമ്മുടെ അഭിമാനമാണ്.. സന്തോഷ് പണ്ഡിറ്റ് കീ ജയ്..
Saturday, August 6, 2011
Subscribe to:
Post Comments (Atom)
5 comments:
ഏലിയൻ സ്റ്റാർ എന്നത് വളരെ നിലവാരം കുറഞ്ഞ ഒരു പ്രയോഗമാണ്...അതിൽ വലുതായിട്ട് ചിരിക്കാനൊന്നുമില്ല...ചില എൽകെജി പിള്ളാരുടെ വിറ്റ് പോലെ....
ആ സിനിമ നിർമ്മിക്കാൻ ചിലവായ കാശും അതിന്റെ പലിശയും എന്നേ പണ്ഡിത് യുടൂബ് പരസ്യങ്ങളിലൂടെ മുതലാക്കി...
ഇനി ക്യഷ്ണനും രാധയും തിയടറിൽ വന്നാൽ നേടുന്നത് വമ്പൻ ഇനിഷ്യലായിരിക്കും...സിനിമ നല്ലതോ ചീത്തയോ...ഇത്രയേറെ കൊട്ടിഘോഷിച്ച ചിത്രത്തിൽ എന്താണുള്ളതെന്ന ആകാംക്ഷ കൊണ്ട് എല്ലാ മണ്ടന്മാരും കയറിക്കാണും എന്നുറപ്പ്...ഇങ്ങനൊരുത്തൻ ആവശ്യമായിരുന്നു മലയാളത്തിലെ പുംഗന്മാർക്ക് ഒരടിയായി..
സന്തോഷ് പണ്ഡിത് നല്ലൊരു ബിസിനെസ്കാരനാണ്..മലയാളിയുടെ മനശ്ശാസ്ത്രം ശരിക്കറിഞ്ഞവൻ..ഇത് വരെ കണ്ടതോ കാണിച്ചതോ ഒന്നുമല്ല പൺദിത് എന്ന് നമ്മൾ തിരിച്ചറിയുന്നു...
എന്തായാലും ആ ചങ്കൂറ്റം എനിക്കിഷ്ടമാണ്...ഹരിശങ്കർ കരഞ്ഞ് നിലവിളിച്ചോണ്ട് ഓടിയ അതേസ്പോട്ടിൽ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ ആളാണല്ലോ....
@ പോണി
ഏലിയന്‍ സ്റ്റാര്‍ എന്നത് തീര്‍ച്ചയായും കളിയാക്കിയതാണ്... എന്നാല്‍ അതിന്റെ അളിയന്‍ സ്റ്റാര്‍ എന്ന് കാണുന്നത് വൈഡ് പോകുന്ന ബോളിലും സിക്സര്‍ അടിക്കാനുള്ള സന്തോഷിന്റെ കഴിവ് തന്നെയാണ്.. ഒരുപക്ഷെ ഇനിയെങ്കിലും സന്തോഷിനെ വെറുതെ വിട്ടില്ലെങ്കില്‍ ഇഷ്ടന്‍ മലയാളികള്‍ കാണാന്‍ പോകുന്ന മറ്റൊരു ചരിത്ര വിജയത്തിനുള്ള തുടക്കമായിരിക്കും..
കൂതറ തിരുമേനീ....
വിക്കിയിൽ ആർക്കും ലേഖനങ്ങൾ എഴുതാമെന്നത് താങ്കൾക്ക് അറിയുന്ന കാര്യമല്ലേ..... അങ്ങനെയുള്ള വിക്കിയിൽ താങ്കൾക്കും എഴുതാമല്ലോ സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച്....
നല്ലത് നിലനിർത്തുകയും, ചീത്ത തിരസ്കരിക്കപ്പെടുകയും ചെയ്യും.... ശ്രമിക്കൂ...
@ വൈശാഖെ,
വിക്കിയില്‍ എഴുതാമെന്നുമാത്രമല്ല എഴുതുന്നുമുണ്ട്.. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെകുറിച്ച് വന്നിട്ടുള്ള ലേഖനങ്ങള്‍ നിഷ്കരുണ്യം ഡിലീറ്റ് ചെയ്യപ്പെടുകയാണൂണ്ടായത്. ഏതാണ്ട് ഇതേ തിരസ്കാരം നമ്മുടെ ബെര്‍ളിയ്ക്കും വിക്കിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്... എന്നാല്‍ ഡിലീറ്റ് ചെയ്യുന്ന മൈ....ന്‍മാര്‍ മലയാളി മനസ്സുകളില്‍ നിന്ന് ഇവരെ ഡിലീറ്റ് ചെയ്യാന്‍ കഴിയുമോ..?
കൂതറ തിരുമേനീ പരിഹാസം അസ്സലായീ ട്ടോ.....വിക്കിയില്‍ ഇവന്മാരുടെ ചൊറിച്ചില്‍ മാറി പണ്ടിറ്റ് സൂപ്പറാകുമ്പോള്‍ ഒരു പോസ്റ്റ് പോസ്റ്റാം
Post a Comment