തന്റെ ഫാമിലെ ശല്യക്കാരനായ എലിയെ വകവരുത്തിയെന്നു യുവബ്ലോഗ്ഗര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി... ബ്ലോഗ്ഗറായാതുകൊണ്ട് എലി ചത്തെന്നോ കൊന്നെന്നോ പറയാന്‍ കഴിയാഞ്ഞതാണോ അതോ സാഹിത്യം കലര്‍ത്തിയതാണോ എന്ന് സംശയം തോന്നി. എന്തായാലും മരണം മരണം തന്നെ... അല്ല എലിയുടെ ജാതിയും മതവും സ്ഥാനവും അറിയാത്തതുകൊണ്ട് മരണത്തിനു ഇത്ര വൈവിദ്ധ്യം വന്നില്ലായെന്നെയുള്ളൂ. ആംഗലേയത്തിലും ഹിന്ദിയിലും മരണത്തിനു ഇത്ര വൈവിദ്ധ്യമാര്‍ന്ന പേരുകളില്ല.. മലയാളികള്‍ക്ക് ഏവരും മഹാനാവുന്നത് മരണശേഷം ആയതുകൊണ്ടാവും ഇത്രയധികം പേരുകള്‍ വന്നത്...
ഡേയ് ആള് കാഞ്ഞു പോയി എന്ന് തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ പറയാറുണ്ട്.. വടിയായെന്നും ചിലര്‍ പറയും.. അതല്ല മൂക്കില്‍ പഞ്ഞിവെച്ചുവെന്നും ഇഡ്ഡലി തിന്നാന്‍ കുടപിടിച്ചേന്നും ചില തദ്ദേശിയ കൊളോക്കിയല്‍ വാക്കുകള്‍ ഉണ്ട്.. മൂപ്പിത്സിന്റെ കാറ്റുപോയെന്നും പയ്യന്‍സ് പറയാറുണ്ടെങ്കിലും അര്‍ത്ഥം അതുതന്നെ..
തിരുമേനിമാര്‍ മരിച്ചാല്‍ തീപ്പെട്ടെന്നും രാജാവ് മരിച്ചാല്‍ നാടുനീങ്ങിയെന്നും പറയാറുണ്ട്..
( ഈ ശല്യം നാട് നീങ്ങി എന്നര്‍ത്ഥം ആക്കല്ലേ..!!)
ആള് ഖബറടങ്ങി എന്ന് ഇക്കാക്കമാര്‍ പറയുമ്പോള്‍ അയല്‍വക്കത്തുള്ള ഖാഫിറുകള്‍ " ഓന്‍ പണ്ടാരമടങ്ങിയെന്നും പറയും "...
സാധാരണ ക്രിസ്ത്യാനി മുതല്‍ കപ്യാര്‍ , അച്ചന്മാര്‍ വരെ മരിക്കുമ്പോള്‍ കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയാണ് പതിവ്.. അന്തരിച്ചേന്നു പറയുന്നിടവും കുറവില്ല.. അച്ചന്‍ ചത്തെടെ ... എന്നോരുപക്ഷേ വിശ്വാസിയല്ലത്തവന്‍ പറഞ്ഞുവെന്നും വരാം..
എന്നാല്‍ തിരുമേനി / ബിഷപ്പ് / പോപ്പ് എന്നിവര്‍ മരിച്ചാല്‍ അവര്‍ അന്തരിക്കുകയോ മരിക്കുകയോ ചാവുകയോ അല്ല കാലമാവുകയോ .. കാലം ചെയ്തു എന്നോ ആവും പറയുക..
ചിലരൊക്കെ ദൈവ സന്നിധിയിലേക്ക് യാത്രയാവും.. ( ഇത് കേട്ട് കാലന്‍ ചിരിക്കും .. പരേതാത്മവിനെ ദൈവം ചവിട്ടി പുറത്താക്കി ഇപ്പോള്‍ നരകത്തില്‍ കാലന്റെ കൂടെയാവും ജീവിതം..) .ചിലരാവട്ടെ ഇഹലോകവാസം വെടിഞ്ഞുവെന്നാവും എഴുതുക.. ഇതുകേട്ടാല്‍ അയാള്‍ക്ക് പരലോകത്തേക്കു വിസകിട്ടിയെന്നു തോന്നും..
എന്നാല്‍ സ്വര്‍ഗ്ഗം പൂകിയെന്നു എഴുതിയതും പുതുമയല്ല.. എന്നാല്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ പോയത് എന്ന് എഴുതിയവന്‍ എങ്ങനെ ഉറപ്പിച്ചു എന്ന മറൂചോദ്യം ഉയരുന്നത് അയാള്‍ അറിഞ്ഞില്ല.. അന്ത്യയാത്ര ചെയ്തു എന്നും എഴുതിക്കാണാറൂണ്ട്..
ഇത്രയും വൈവിധ്യം ഉള്ളതുകൊണ്ടാണ് ഒബിച്വറി റൈറ്റിംഗ് അഥവാ ചരമക്കുറിപ്പ് എഴുതലും ജേര്‍ണലിസത്തിന്റെ ഒരുപ്രധാന മേഖല ആയഎന്നാല്‍ സ്വര്‍ഗ്ഗം പൂകിയെന്നു എഴുതിയതും പുതുമയല്ല.. എന്നാല്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ പോയത് എന്ന് എഴുതിയവന്‍ എങ്ങനെ ഉറപ്പിച്ചു എന്നമറൂ ചോദ്യം ഉയരുന്നത് അയാള്‍ അറിഞ്ഞില്ല.. അന്ത്യയാത്ര ചെയ്തു എന്നും എഴുതിക്കാണാറൂണ്ട്..
ഇത്രയും വൈവിധ്യം ഉള്ളതുകൊണ്ടാണ് ഒബിച്വറി റൈറ്റിംഗ് അഥവാ ചരമക്കുറിപ്പ് എഴുതലും ജേര്‍ണലിസത്തിന്റെ ഒരുപ്രധാന മേഖല ആയത്..
Tuesday, August 2, 2011
Subscribe to:
Post Comments (Atom)
1 comment:
ഈ നർമ്മ ഗവേഷണങ്ങളൊക്കെ എവിടുന്നു വരുന്നു എന്റമ്മോ. വീണ്ടും തകർത്തു.
പ്രത്യേകിച്ചും -
"ആള് ഖബറടങ്ങി എന്ന് ഇക്കാക്കമാര്‍ പറയുമ്പോള്‍ അയല്‍വക്കത്തുള്ള ഖാഫിറുകള്‍ " ഓന്‍ പണ്ടാരമടങ്ങിയെന്നും പറയും "...
സാധാരണ ക്രിസ്ത്യാനി മുതല്‍ കപ്യാര്‍ , അച്ചന്മാര്‍ വരെ മരിക്കുമ്പോള്‍ കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയാണ് പതിവ്.. അന്തരിച്ചേന്നു പറയുന്നിടവും കുറവില്ല.. അച്ചന്‍ ചത്തെടെ ... എന്നോരുപക്ഷേ വിശ്വാസിയല്ലത്തവന്‍ പറഞ്ഞുവെന്നും വരാം..
ഇതിത്രയും...
എന്റെ വഹ ഒരു ലൈക്ക്.
Post a Comment