ഈ പോസ്റ്റ് എഴുതണോ എന്ന് നൂറു തവണയെങ്കിലും ചിന്തിച്ചു. തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും. എങ്കില്‍ ആ നാറ്റം സഹിച്ചിട്ടെങ്കിലും ഇയാള്‍ തൂറിയ കാര്യം ആളുകളെ അറിയിക്കണ്ടെ.. അല്ലെങ്കില്‍ വീണ്ടും വീണ്ടും ഇവരെ ചുമക്കുന്നവരെ നാറില്ലേ..
കേരളം ഭ്രാന്താലയം എന്ന് പണ്ടേ വിവരമുള്ളവര്‍ പറഞ്ഞതാണ്. അതില്‍ പുതുമയില്ലെന്നു മാത്രമല്ല അക്ഷരം പ്രതി ശരിയാണെന്ന് എന്നും ഓരോ മലയാളികളും അവരെ ഭരിക്കുന്നവരും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ആര്‍ക്കാണ് കൂടുതല്‍ ഭ്രാന്ത് എന്ത് മാത്രമേ ഇനി സംശയമുള്ളു. " ഞരമ്പ് രോഗി " വിവാദം ഏറെക്കുറെ കെട്ടടങ്ങുന്നതിനു മുമ്പേ തന്നെ ഈ വിവാദങ്ങള്‍ നമ്മെയൊക്കെ ഭരിക്കാന്‍ നാം തന്നെ ചുമതലപ്പെടുത്തിയവര്‍ ചെയ്യുന്നതാണെന്ന് ഒന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. നിഘണ്ടുവില്‍ ഇല്ലാത്ത വാക്കല്ല ഇതൊന്നും എന്നാല്‍ നിഘണ്ടുവിനു തന്നെ പുനര്‍വ്യാഖ്യാനം ചെയ്യുന്നവരും കുറവല്ല. സംസാര , സംസ്കാര സ്വാതന്ത്ര്യം ഏറെയുള്ള നാടാണ് നമ്മുടേത്. അതിന്റെ ഏറ്റവും വലിയ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരുടെയും നാടാണ് നമ്മുടേത്.. വളര്‍ന്നുവരുന്ന കുട്ടികള്‍ ടിവി , റേഡിയോ , പത്ര മാധ്യമങ്ങളില്‍ കൂടി ഇതെല്ലാം കേട്ട് വളര്‍ന്നാല്‍ പിന്നീട് കുട്ടികളുടെ ഭാഷാശുദ്ധി വികലം ആകുമെന്ന് മാത്രമല്ല അസഭ്യ പൂര്‍ണ്ണവും ആയിരിക്കും.
തന്തയില്ലാത്തവന് എന്നര്‍ത്ഥം വരുന്ന അല്ലങ്കില്‍ താതരാഹിത്യമുള്ളവന് എന്നാ പിതൃശൂന്യന്‍, വൃത്തികെട്ടവന് എന്നര്‍ത്ഥം വരുന്ന നികൃഷ്ട ജീവി , ശുംഭന് , ഏഭ്യന് , ശുനകന് , പട്ടി , കുരങ്ങന് , നാറി , പരനാറി , വിവരദോഷി , നിന്ധ്യന് , വെറുക്കപ്പെട്ടവന്‍ , ബക്കറ്റിലെ വെള്ളം , കൂട് വൃത്തിയാക്കുന്ന ജീവി , പട്ടി എന്നുവേണ്ട ( എനിക്ക് മെയില്‍ അയച്ച ജോഫിയ്ക്ക് ഈ വാക്കുകളില്‍ ചിലതിനു കടപ്പാട് ) എന്നുവേണ്ട ഒരാളെ താറടിച്ചു കാണിക്കാന്‍ വേണ്ട എല്ലാം തന്നെ നമ്മുടെ നേതാക്കള്‍ വിളിച്ചു കഴിഞ്ഞു. അപ്പനേക്കാള്‍ പ്രായമുള്ള ഒരാളെ ഞരമ്പ് രോഗിയെന്നു വിളിക്കുന്ന യുവനേതാവ് ..( ഈയാളെ മുമ്പ് പൂവാല ശല്യത്തിന് പോലീസ് പിടിച്ചെന്ന വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ ) ... അഴിമതിയ്ക്കു ബഹളം വെച്ച് വിരോധിച്ച നേതാവിനെ അഴിമതിയുടെ പേരില്‍ കേസുള്ള കഥ പിന്നീട് ... എന്തിനു ഇങ്ങനെ നിങ്ങള്‍ സംസ്കാര കേരളത്തിനു മാനക്കെടുണ്ടാക്കുന്നു.. സത്യത്തില്‍ ഈ നേതാക്കളോട് എനിക്ക് വിരോധമില്ല..
ഒരിക്കല്‍ ഏതോ പോസ്റ്റിനു മറുപടിയായി സഹ ബ്ലോഗ്ഗര്‍ പോണി പറഞ്ഞത് ആളുകള്‍ എന്ത് അര്‍ഹിക്കുന്നു അതാണ് അവര്‍ക്ക് ലഭിക്കുന്നു എന്നാണു. കേവലം സമ്പാദ്യം മാത്രം ലക്ഷ്യം ഉള്ള മദ്യത്തിനും വ്യഭിചാരത്തിനും സമയം കണ്ടെത്തുന്ന നമ്മുടെ സമൂഹം ഇതര്‍ഹിക്കുന്നത് തന്നെ .. കേരളമോ ഇന്ത്യയോ രാജ ഭരണത്തിന് കീഴിലല്ല. ബീഹാറോ ജ്ജാര്ഖണ്ടോ പോലെ ബൂത്ത് പിടിത്തവും കുറവ് തന്നെ. അപ്പോള്‍ നമ്മളൊക്കെ മാന്യരും നല്ലവരും എന്ന് കരുതി വോട്ടു കൊടുക്കുന്നവര്‍ തന്നെയാണ് അതും വാങ്ങി ഈ പരിപാടികള്‍ നമ്മെ കാണിക്കുന്നത്. സിനിമാ കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് തീയേറ്ററില്‍ ആ ചിത്രം എന്ത് കോപ്രായം ആണെങ്കിലും കാണേണ്ടി വരും. എന്നാല്‍ ഇടയ്ക്കിറങ്ങി വരാമെന്ന സൗകര്യം ജാനധിപത്യത്തില്‍ ഇല്ല. അതുകൊണ്ട് ഇടയ്ക്കിറങ്ങാന്‍ വയ്യെന്ന കാര്യം കണ്ടിട്ട് വേണം വോട്ടു ചെയ്യാന്‍ ..
നമ്മള് ഉള്‍പ്പെടുന്ന സമൂഹത്തില്‍ നമ്മളുടെ കുട്ടികള്‍ വളരേണ്ട സമൂഹത്തില്‍ ഇത്തരം സംസ്കാരം വളരണോ എന്ന് ചിന്തിക്കണം .. വോട്ടിന്റെ ശക്തി നാമൊക്കെ അറിയില്ലെന്നതാണ് ഏറ്റവും വലിയ ദോഷം.. ഓരോ കോടിയുടെയും ചിഹ്നത്തിന്റെയും ലഹരിയില്‍ കുത്തിക്കൊടുക്കുന്ന ഓരോ വോട്ടും പിന്നീട് ഇങ്ങനെ സാംസ്കാരിക കേരളത്തിന്റെ നെഞ്ചത്ത് കയറി ഓട്ടന്‍ തുള്ളല്‍ കളിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ ചെയ്ത വോട്ടാണ് ഇതിന്റെ കാരണം എന്നാണ്. അധികാരം ഇല്ലാത്തവന് പൊതുസമൂഹത്തില്‍ പുല്ലു വിലയാണ്. പല മുന്‍ എം .എല്‍ എ മാരും അത് നേരിട്ട് അനുഭവിക്കുന്നതാണ് .. അതുകൊണ്ട് തന്നെ ജനങ്ങള്‍ അത് തിരിച്ചറിയണം .. നാളെ ഒരു നേതാവ് ഇത്തരം വൃത്തികെട്ട സംബോധന ഒരാളെ ചെയ്യുമ്പോള്‍ അതിനെതിരെ പ്രതികരിക്കരുത്. അതിനെതിരെ എഴുതുകയും അരുത്. അടുത്ത തെരഞ്ഞെടുപ്പില്‍ വേണം അത് കാണിക്കാന്‍ .... !!
അതുവരെ ചെയ്തു പോയ തെറ്റിനെയോര്‍ത്തു മലര്‍ന്നു കിടന്നു തുപ്പുകയാവും നല്ലത്...
Sunday, October 30, 2011
Subscribe to:
Post Comments (Atom)
7 comments:
:))
അടുത്ത തെരഞ്ഞെടുപ്പില്‍ വേണം അത് കാണിക്കാന്‍ .... !!ആരു കാണിക്കാന്‍. നാറ്റം സഹിച്ചു കൊണ്ട് ചുമക്കാറേയുള്ളല്ലോ കേരളീയര്‍.
പൊതു ജനം കഴുത.. എന്നാണ് ഇവരൊക്കെ കരുതുന്നത്... എന്നതിന്റെ തെളിവാണ് ഇതൊക്കെ....
കലികാലം...
വളരെ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ ഇങ്ങനെ പലതും വേണ്ടിവരും.
ഇതില്‍ ഇടതും വലതും ഒറ്റക്കെട്ടാണ്.....ആള്‍ക്കാരെ കളിപ്പിക്കാന്‍.
തമ്മില്‍ വിരോധം ഉണ്ടായിരുന്നെന്കില് ഇവന്മാരെല്ലാം എന്നേ അകത്തായേനെ.
അവരെല്ലാം വിശുദ്ധരാ ഇവരെ സഹിക്കുന്ന നമ്മളാ ചെറ്റകള്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
അടുത്ത തെരഞ്ഞെടുപ്പില്‍ വേണം അത് കാണിക്കാന്‍ .... !!ആരു കാണിക്കാന്‍. നാറ്റം സഹിച്ചു കൊണ്ട് ചുമക്കാറേയുള്ളല്ലോ കേരളീയര്‍.
ഈ കമന്റ് ഒരു സത്യമാണ്. ഇവിടെരാരോട് എന്ത് കാണിക്കാൻ?
Post a Comment