അമേരിക്കയിലെത്തിയിട്ട് ഒന്നര പതിറ്റാണ്ട് .. നാട്ടില്‍ പണികഴിപ്പിച്ച വീടിനു ചിലവ് ഒന്നരക്കോടി .. ഫര്‍ണിഷിങ്ങും ലാന്‍ഡ്സ്കേപ്പും കൂടി അരക്കോടി. മുറ്റത്തു കിടക്കുന്ന സി ക്ലാസ് മുപ്പത്തി രണ്ടു ലക്ഷത്തിന്റെത് .. എനിക്ക് ഇനിയും നാട്ടില്‍ ജീവിക്കണം . മണ്ണിന്റെ മണം എന്നെ തിരികെ വിളിക്കുന്നു. പാടവും കിളികളും തവളകളുടെ കരച്ചിലും എന്തിനു മുറ്റത്തു വന്നു വിരുന്നു വിളിക്കുന്ന കാക്കയും ഞാന്‍ മലയാളിയാണെന്ന് ആ മണ്ണിന്റെ സ്വന്തമെന്നു ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ കമ്പ്യൂട്ടറില്‍ ആര്‍ക്കോ വേണ്ടി ഉണ്ടാക്കി കൊടുത്ത പ്രോഗ്രാമുകള്‍ എന്നെ കോടീശ്വരനാക്കി. എന്റെ ജീവിതത്തിന്റെ സന്തോഷത്തിന്റെ പ്രോഗ്രാമുകള്‍ എന്നെ നിരാശപ്പെടുത്തുന്നു.. എങ്കില്‍ കുട്ടികളുടെ പഠനവും എല്ലാം കേരളത്തില്‍ തന്നെയാക്കാം. ശേ. എന്നാലും ചിലകാര്യങ്ങള്‍ എന്നെ അലോസരപ്പെടുത്തുന്നുണ്ട്. രാമേട്ടന്റെ ചായക്കടയിലെ ബോണ്ടയുടെ സ്വാദ് ഇവിടുത്തെ വഴിയോരക്കടയിലെ ഹോട്ട് ഡോഗിനെവിടെ..!!
എന്നാലും തെരുവിലും സിറ്റിയിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പേ പിടിച്ച നായകള്‍ ഇവിടെയില്ലല്ലോ.. അമേരിക്ക മെച്ചം തന്നെ.. ആരോ അടിച്ചിട്ട് തല്ലി മൃതപ്രായന്‍ ആക്കിയിട്ടു ഗുദത്തില്‍ പാരയും കുത്തിക്കയറ്റി ജനനേന്ദ്രിയം അടിച്ചു പൊളിച്ചു പരാതി കൊടുത്താല്‍ ഭ്രാന്തെന്ന് മുദ്രകുത്തില്ലല്ലോ.. ഭാഗ്യം . മാലോകര്‍ മുമ്പേ ഒരു പെണ്ണിനെ ട്രൈനിയില്‍ നിന്ന് തള്ളിയിട്ടു ക്രൂരമായി ബലാല്‍സംഗം ചെയ്തിട്ടും പ്രതിയെ രക്ഷപ്പെടുത്താന്‍ ഏറെപ്പെരുള്ള നാടല്ലല്ലോ ഇത്.. ഭാഗ്യം.. മൂത്രമോഴിക്കരുതെന്നു ബോര്‍ഡ് വെച്ചാല്‍ അവിടെ മുള്ളണം എന്ന് വാശിയുള്ളവര്‍ എന്തായാലും ഇവിടെ കുറവ് തന്നെ.. വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ ഇട്ടില്ലെങ്കില്‍ ഉറക്കം വരില്ല. അല്ലാ എല്ലാവരും സ്വന്തം അല്ലെ.
കാറിന്റെ പുറകില്‍ ബോട്ടും കെട്ടിയിട്ടു റോഡിലൂടെ സഞ്ചരിക്കാന്‍ വേറെ എവിടെ കഴിയും.. മുപ്പതു കിലോമീറ്റര്‍ വേഗത്തില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഹൈ വേ.. അതെ യതെ.. അതി വേഗം ബഹുദൂരം .. !! എക്സ്പ്രെസ്സ് ഹൈവേ ബൂര്‍ഷ ലക്ഷണം.. ലോകത്തെ മാറ്റങ്ങള്‍ നമ്മള്‍ എന്തിനറിയണം. ദൈവത്തിന്റെ സ്വന്തം നാടാണ്.. അതേപോലെ ദൈവങ്ങള്‍ ഏറെയുള്ള നാടും.. മുക്കിനു മുക്കിനു പള്ളി അമ്പലം മോസ്ക് .. ശബ്ദം ചെവി തകര്‍ക്കും.. റോഡിലൂടെ ഹോണ്‍ കേള്‍ക്കാതെ വീട്ടിലെത്തിയാല്‍ അതിന്റെ ഭാഗ്യം ഒന്ന് വേറെ തന്നെ.. വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചു വീട്ടിലെത്തുന്നത് വരെ മുള്ളാനോ അപ്പിയിടാണോ പറ്റില്ല. പൊതു സ്ഥലത്ത് ഇങ്ങനെ കാര്യം സാധിക്കാനും ഏറെ രാജ്യത്ത് പറ്റില്ലല്ലോ.
ആണ്ടിലൊരിക്കല്‍ വീട്ടിലെത്തിയാല്‍ പിരിവുകാരെ കൊണ്ട് വയ്യ.. ദേവാലയങ്ങള്‍ , രാഷ്ട്രീയം , നാട് /നാട്ടുകാര്‍ , കല്യാണം എന്നുവേണ്ട തെണ്ടികളുടെ പിരിവ് പോലും അസഹനീയം. അഴുകിയ പച്ചകറികളുടെ ഘോഷയാത്രകള്‍ നടത്തുന്ന ഭക്ഷ്യ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ , നോണ്‍ വെജിറ്റെറിയന്‍ വാങ്ങിയാല്‍ പാറ്റ, മൂട്ട , ഈച്ച എന്ന് വേണ്ട എന്തും കിട്ടും.. സമൃദ്ധ സുഭിക്ഷ ഭക്ഷണം തന്നെ. ഹോട്ടലിലെ വാഷ് റൂമില്‍ കയറിയാല്‍ തീര്‍ന്നു. കഴിച്ചതും ഉള്ളില്‍ കിടക്കുന്ന കുടലും പണ്ടവും വരെ വെളിയില്‍ എത്തും.. അല്ല ശര്‍ദ്ധിക്കാന്‍ വേറെ പണിപ്പെടെണ്ട.
ട്രാഫിക് അമ്പേ.. കൊള്ളാം റോഡ് അപ്പന്റെ എന്നുള്ള രീതിയില്‍ പായുന്ന വാഹനങ്ങള്‍ , ട്രാഫിക് നിയമങ്ങള്‍ എനിക്കുള്ളതെന്ന് പറഞ്ഞുകൊണ്ട് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ , റോഡിലൂടെ മുറിച്ചു കടക്കുന്ന കുട്ടിയേയോ വൃദ്ധരെയോ ഇടിച്ചു വണ്ടി പറത്തിയാല്‍ ഉടനെ വരും.. --- തെണ്ടികള്‍ വണ്ടി വരുന്നത് കണ്ടില്ലേ..--- ആത്മഗതം മിക്കവരുടെയും ഒച്ചത്തില്‍ തന്നെയാവും.. കൈക്കൂലി ജോലിയുടെ ഭാഗമോ അവകാശമോ അറിയില്ല. എന്തായാലും ഇല്ലാതെ ഒന്നും നടക്കില്ല. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഒഴികെ ഒന്നും സമയത്ത് കിട്ടില്ല. ഒരു പരാതി കൊടുത്താല്‍ കൊടുക്കുന്നവന്റെ രാഷ്ട്രീയ സാമ്പത്തിക ശക്തി അറിഞ്ഞു മാത്രം പ്രവര്‍ത്തനം.. കൊള്ളാം..
ഒരു സിനിമ കാണാന്‍ പോയാല്‍ കൂക്ക് വിളി , ചൂളമടി.. കമന്റടി , എസിയില്ലാത്ത മൂട്ടയുള്ള തീയേറ്റര്‍ ...തിരികെ വരുമ്പോള്‍ ഒരുപക്ഷെ റോഡിലൂടെ വണ്ടി കണ്ടില്ലെന്നു വരാം.. സ്വന്തം വണ്ടി ഓടിക്കാന്‍ കൂടി കഴിയില്ലെന്ന് വരാം.. ബന്ദ്. ഏതൊക്കെ പേരുകള്‍ മാറിയാലും ഹര്‍ത്താലും പണിമുടക്കും എല്ലാം ഇതുതന്നെ. ...
ഇടയ്ക്കിടെ പന്നിപ്പനി, ഡേങ്കൂ പ്പനി , എലിപ്പനി , പൂച്ച പ്പനി എന്നുവേണ്ട ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തീരാറില്ല.. പരസ്പരം തെറിവിളിക്കാനല്ലാതെ രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യാറുണ്ട്.
ങാ ഇനി വീട് വിറ്റിട്ട് തിരികെ പോകാം.. അമേരിക്ക തന്നെ ഭേദം... അമേരിക്കയിലെ തവളകളുടെ ശബ്ദം തന്നെ ഭേദം.. അമേരിക്കന്‍ കാക്കകള്‍ തന്നെ ഭേദം.. ഇനി ദൈവത്തിന്റെ നാടെന്നു വിളിച്ചു ഞാന്‍ എന്നെ തന്നെ ചതിക്കാന്‍ വയ്യ.. ( ഒരു പാവം അമേരിക്കന്‍ മലയാളിയുടെ വിഷമം ..)
Wednesday, October 12, 2011
Subscribe to:
Post Comments (Atom)
7 comments:
പണ്ട് ബ്ലോഗില്‍ നിന്നും പോയ പുള്ളിയാണോ....
നന്നായിട്ടുണ്ട് ...
ഈ കാലത്ത് ജീവിയ്ക്കുന്ന ഒരു സാധാരണക്കാരന്റെ ആകുലതകൾ, സത്യം. ഒരു അമേരിക്കൻ മലയാളിയുടേതല്ല.
അപ്പോള്‍ തിരുമേനി ഇനി നാട്ടിലീയ്ക്കില്ല...
ഇങ്ങനെ പോയാൽ ....
വല്ലാതെ നൊസ്റ്റാൾജിയ തോന്നുമ്പോൾ മാത്രം കേരളത്തിലേക്ക് കെട്ടിയെടുക്കുക...രണ്ട് കുപ്പി കൾസ്...കപ്പ...എക്സട്രാ...നാടൻ പാട്ട്...ഒരു പത്ത് ദിവസം കഴിയുമ്പോൾ നൊസ്റ്റാൾജിയ ശമിക്കും....അപ്പോൾ നമുക്ക് തിരികെപ്പോകാം.തലക്ക് ചുറ്റും കണ്ണിലെങ്കിൽ കേരളത്തിൽ വണ്ടി ഓടിക്കാനാവില്ല..വണ്ടികൾ തമ്മിൽ ഒന്നൊരഞ്ഞാലും വലിയ വണ്ടിക്കാരൻ തെറ്റുകാരൻ എന്നതാന് ലോജിക് ...എന്താ കഥ..ഇത്രയും അന്യന്റെ കാര്യങ്ങളിൽ ചുഴിഞ്ഞ് നോക്കുന്ന കൺജെസ്റ്റഡ് ജനത ലോകത്ത് വേറെ കാണില്ല...
Post a Comment