തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, March 3, 2012

319.റിട്ടയറായാലും പിന്നെ വാല് വേണോ...?

ഈ പോസ്റ്റ്‌ ആരെയും ചൊറിയാനോ നോവിക്കാനോ അല്ല എഴുതുന്നത്‌. കൂതറ തിരുമേനിക്ക് തോന്നിയതും അനുഭവപ്പെട്ടതുമായ രണ്ടു സംശയങ്ങള്‍ ഒന്ന് മാറ്റാനാണ് എഴുതുന്നത്‌.

ഏതു തൊഴിലും മാന്യമെന്നു പറയാമെങ്കിലും അതില്‍ വിശ്വസിക്കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ തുലോം കുറവാണ് . അതേപോലെ വൈറ്റ് കോളര്‍ ജോലിചെയ്യുന്നവന്‍ മാന്യനും കൈക്കൊട്ടെടുത്തു കിളയ്ക്കുന്നവന്‍ കിഴങ്ങനെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ ഒരു മാസം ഓഫീസില്‍ പേനയുന്തുന്ന ഗുമസ്തന്‍ ഉണ്ടാക്കുന്നതിന്റെ പലേ ഇരട്ടി കേരളത്തില്‍ മീന്‍ വില്‍പ്പന നടത്തുന്നവനും മണല്‍ വരാന്‍ പോകുന്നവരും ഉണ്ടാക്കുന്നു. മാനം മര്യാദയ്ക്ക് ഉണ്ടാക്കുന്ന പൈസ മാന്യമായി വിനയോഗിക്കമെങ്കില്‍ ആ മീന്‍ വില്‍ക്കുന്നവന്റെ അന്തസ്സില്‍ ജീവിക്കാന്‍ ഈ പേനയുന്തുന്നവന്‍ കൈക്കൂലി വാങ്ങുകയോ അവന്റെ പെമ്പ്രന്നോരു മറ്റേ പണിക്കു പോകുകയോ ചെയ്യണം . എന്നാല്‍ ഈ പേനയുന്തല്‍ തൊഴിലാളികള്‍ മറ്റുള്ളവരെ വെറും " മറ്റവന്‍ " മാരെന്നെ കരുതാറുള്ളൂ. അതേപോലെ ഇഞ്ചിനീയറിങ്ങും എം .ബി എയും പഠിച്ചു വിദേശത്തു വിദേശമലയാളികള്‍ ഉണ്ടാക്കുന്ന ഒരുമാസത്തെ ശമ്പളം കണി കാണാന്‍ ഈ " മാന്യന്‍മാര്‍ " ലോണേടുക്കേണ്ടി വരും. എന്നാലും വിദേശമലയാളികളും മാന്യന്മാരുടെ പട്ടികയില്‍ പെടില്ല. കൈക്കൂലി വാങ്ങാതെ അന്തസ്സായി ജീവിക്കാന്‍ ഈ പേനയുന്തല്‍ പണികൊണ്ടു പറ്റില്ലെന്ന് മനസ്സിലാക്കുന്ന നിരവധിപ്പേര്‍ വിദേശത്തുണ്ട്. അവരൊക്കെ തന്നെ നാട്ടില്‍ അഞ്ചും പത്തും തെണ്ടി നടന്നു പി.എസ് സിയുടെ കനിവും കാത്തു എല്‍ ഡി സി യും .. യൂഡിസിയും ആയി ജീവിച്ചു തീര്‍ക്കെണ്ടതല്ല തങ്ങളുടെ ജീവിതമെന്ന് തിരിച്ചറിഞ്ഞവരാണ്. അതിന്റെയര്‍ത്ഥം ആ തൊഴില്‍ മോശമാണെന്നല്ല അതിലും മികച്ചത് ചെയ്യാം എന്ന് തീരുമാനിച്ചെന്നു മാത്രം . അന്തസ്സോടെ ഏതു തൊഴിലും ചെയ്തു പണം ഉണ്ടാക്കി ജീവിക്കുന്നവരില്‍ ഒരാള്‍ മാന്യന്‍ മറ്റവന്‍ കൂതറ എന്ന് കൂതറ തിരുമേനി കരുതുന്നില്ല.

ഇനി രണ്ടാമത്തെ കാര്യത്തിലേക്ക് . ഡോക്ടര്‍ അഭിഭാഷകന്‍ തുടങ്ങി ചില തൊഴില്‍ ചെയ്യുന്നവര്‍ പേരിന്റെ അറ്റത്തു വാല്‍ ചേര്‍ക്കുന്നത് പതിവാണ്. അതില്‍ അപാകത ഒന്നും ഇല്ല. ആളുടെ തൊഴില്‍ തിരിച്ചറിയാന്‍ നല്ലതാണു . വടക്കെണ്ട്യയില്‍ സ്വര്‍ണ്ണപണിക്കാരന്‍ , കക്കൂസ് കഴുകുന്നവര്‍ തുടങ്ങി എല്ലാ തൊഴില്‍ ചെയ്യുന്നവരും തങ്ങള്‍ ആ തൊഴിലില്‍ പെട്ടവര്‍ ആണെന്ന് കാണിക്കാന്‍ ആ വാല്‍ ചേര്‍ക്കുന്നത് പതിവായിരുന്നു. ആ കുലത്തില്‍ ജനിച്ചത്‌ കൊണ്ടുതന്നെ മരണം വരെ ആ വാലും പേറി നടക്കേണ്ട ഗതികേടും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തൊഴിലില്‍ കയറുമ്പോള്‍ ഐ എ സ് , ഐ പി എസ് , മറ്റു സിവില്‍ സര്‍വീസുകാര്‍ , ജഡ്ജി , തുടങ്ങിയവര്‍ ആ പദവിയില്‍ വന്നശേഷം ആ വാല്‍ ചേര്‍ക്കുന്നവരാണ് .   തൊഴില്‍ പരമായി ( വിദ്യഭാസപരമായി ആവണം എന്നില്ല ) തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ഉന്നതര്‍ ആണെന്ന് അറിയിക്കാന്‍ ആ വാല്‍ നല്ലതാണു . എന്നാല്‍ റിട്ടയര്‍ ആയ ശേഷം ആ പദവി പേരിനോട് ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നതിനെ വായനക്കാര്‍ എങ്ങനെ കാണുന്നു എന്നറിയില്ല. ഡോക്ടര്‍ ഇനി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ആയാലും വക്കീല്‍ സര്‍ക്കാര്‍ വക്കാലത്ത് കഴിഞ്ഞാലും ആ തൊഴില്‍ ചെയ്യാമെന്നത്‌ കൊണ്ട് ആ വാല്‍ വെക്കുന്നത് തെറ്റാണെന് തോന്നിയിട്ടില്ല.

ഈ വാല്‍ വെക്കുന്നത് കൊണ്ട് എന്താ കൂതറ തിരുമേനിക്ക് പ്രശ്നം എന്ന് ചോദിച്ചേക്കാം .. സിമ്പിള്‍ .. ഇന്ത്യന്‍ മുന്‍ പ്രസിഡണ്ട് എ.പി.ജെ അബ്ദുല്‍ കലാം പെന്‍ഷന്‍ ആയ ശേഷം എ.പി.ജെ.അബ്ദുല്‍ കലാം .ഇന്ത്യന്‍ പ്രസിഡണ്ട് എന്ന് വെച്ചാല്‍ എന്ത് തോന്നും. വായിക്കുനവന് ഇനി അബ്ദുല്‍ കലാം തന്നെയാണോ പ്രസിഡണ്ട് എന്ന് തോന്നിയേക്കാം . വിരലില്‍ എണ്ണാന്‍ മാത്രം പ്രസിഡണ്ടും പ്രധാനമന്ത്രിയും ഉള്ള രാജ്യത്ത് ഇനി മുന്‍. പ്രസിഡണ്ട് എന്ന് പറയാതെ തന്നെ പുള്ളിയെ ഏവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ മറ്റു സര്‍ക്കാര്‍ തൊഴില്‍ ചെയ്യുന്നവര്‍ റിട്ടയര്‍ ആയശേഷം മുന്‍ പോസ്റ്റ്‌ ( പദവി ) പേരിനോട് ചേര്‍ത്തു വെക്കുന്നത് താന്‍ സട /പല്ല് പൊഴിഞ്ഞ സിംഹം ആണെന്ന് അറിയിക്കാനെ ഉതകൂ. അല്ലെങ്കില്‍ തനിക്കു ഒരു പ്രത്യേക പരിഗണന കിട്ടണം എന്നറിയിക്കാന്‍ ആവണം . എന്നാല്‍ ബസില്‍ വികലാംഗര്‍  , സ്ത്രീകര്‍ , അന്ധര്‍ , സീനിയര്‍ സിറ്റിസന്‍സ് തുടങ്ങി അല്‍പ്പം സംവരണം ആവശ്യമുള്ളവര്‍ മാത്രമേ ആ പരിഗണന അര്‍ഹിക്കുന്നുള്ളൂ. അതേപോലെ ഈ മുന്‍ പദവിക്കാരും ഈ പരിഗണന ആഗ്രഹിക്കുന്നുണ്ടോ.. ആവൊ ..? അതേപോലെ ഇനി ഒരാള്‍ ഐ പി എസ്സില്‍ നിന്ന് റിട്ടയര്‍ ചെയ്‌താല്‍ ഭരത് ചന്ദ്രന്‍ ഐ .പി എസ് എന്ന് വെക്കുന്നത് ഉചിതം ആവുമോ..? ഭരത് ചന്ദ്രന്‍ റിട്ടയര്‍ ഐ.പി .എസ് എന്ന് വെക്കുന്നതല്ലേ ഉചിതം .. ഇനി ഈ റിട്ടയര്‍ യെന്നത് താന്‍ സീനിയര്‍ സിറ്റിസന്‍ ആണെന്നും അല്‍പ്പം ബഹുമാനം വേണം കേട്ടോ .. അതേപോലെ പോസ്റ്റിനനുസരിച്ചു ബഹുമാനം കൂട്ടി തരാന്‍ ആവശ്യപ്പെടുന്നതാവോ ആവോ..?

എന്തായാലും ഇനി ബ്ലോഗ്ഗര്‍മാര്‍ പേരിനോടൊപ്പം ബ്ലോഗ്ഗര്‍ , മൂഷികന്‍‌ മലയാളം  ബ്ലോഗ്ഗര്‍ ( റിട്ടയര്‍ ) എന്നൊക്കെ ചേര്‍ത്തു വെച്ച് തങ്ങളെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ.. ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര്‍ ജീവിക്കാന്‍ ഓരോ തൊഴില്‍ ചെയ്തു ജീവിക്കുന്നു. റിട്ടയര്‍ ചെയ്‌താല്‍ ആളെ ആരും പഴയ പോലെ ബഹുമാനിക്കില്ല. കാരണം അത്തരം ബഹുമാനം കാണിക്കുന്നവര്‍ ആളെയല്ല ആ പദവിയെ ആണ് അല്ലെങ്കില്‍ കസേരയെ ആണ് ബഹുമാനിക്കുന്നത്‌. കേട്ടിട്ടില്ലേ. വ്യക്തികളെ ബഹുമാനിക്കണം എങ്കില്‍ ആളുടെ വ്യക്തിതം നന്നായിരിക്കണം . ആനപ്പുറത്ത് ഇരിക്കുമ്പോള്‍ ആളെ പട്ടി കടിക്കാത്തത് ആനയെ പേടിച്ചിട്ടാണ് ... ആനക്കാരനെയല്ല..  

13 comments:

Pheonix said...

മനുഷ്യന്‍ വാലുള്ള ഒരു ജീവിയുടെ (കുരങ്ങ് തന്നെ!) പിന്തുടര്‍ച്ചക്കാരാണെന്നല്ലേ പറച്ചില്‍! അപ്പൊ ഈ വാല്‍ സ്നേഹം കാണില്ലേ?

krishnapriyam said...

ഇത് എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള വിഷയമാണ്.

Unknown said...

കൂതറ അവലോകനം തന്നെ. കൂടുതല്‍ കാശൊണ്ടാക്കുന്ന പണിയാണ് കൂടുതല്‍ നല്ല പണി എന്നാണെങ്കില്‍, കൂടുതല്‍ കാശ് ചെലവാക്കിയുള്ള ജീവിതമാണ് കൂടുതല്‍ അന്തസ്സുള്ള ജീവിതമെന്നാണ് കരുതുന്നവര്‍ പോസ്റ്റില്‍ പറഞ്ഞ പോലെ പെമ്പിളേനെ മറ്റേപ്പണിക്ക് വിടുന്നത് തന്നെ നല്ലത്. പിന്നെ വാലിന്റെ കാര്യമാണെങ്കില്‍ അതും ആരുടേം കുത്തകയൊന്നുമല്ലല്ലോ. ഏതേലും കാലത്ത് ഗള്‍ഫില്‍ എത്തി എന്ന പേരില്‍ ഞാന്‍ ഭയങ്കര ഷേയ്ക്ക് ആണെന്ന് പറഞ്ഞു നടക്കുന്നവരും പണ്ടെങ്ങാണ്ട് ഒരു കട നടത്തി പൊളിഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ ബിസിനസ്മാന്‍ ആണെന്ന് പറയുന്നവരും ഉള്ള കേരളം തന്നെ ഇതും :)

കൂതറ തിരുമേനി said...

@ അരുണ്‍ ഭാസ്കര്‍ .

കൂടുതല്‍ പണം ഉണ്ടാക്കുക എന്നതാണ് മേന്മ എന്നതല്ല ഇതിലെ അര്‍ത്ഥം. കട്ടപ്പന ശാന്തയും കൂടുതല്‍ പൈസ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പേനയുന്തുന്നത് മാത്രമാണ് മികച്ചതെന്ന അല്ലെങ്കില്‍ കൈക്കൊട്ടെടുക്കുന്നത് എന്തോ നീച്ചമായത് എന്നാ തോന്നലിനെയാണ് വിമര്‍ശിച്ചത്. കാരണം മുമ്പുണ്ടായിരുന്ന മാടമ്പിത്തരത്തിന്റെ കാതലായ ദോഷങ്ങളില്‍ ഒന്നും അതായിരുന്നു. പണിയെടുക്കുന്നന്‍ മ്ലേച്ചനും ഇരുന്നുഉണ്ണുന്നവന്‍ മികച്ചവനും . എന്നാല്‍ ഇന്ന് ആ മാടമ്പിത്തരം അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലാളികള്‍ ഇന്ന് അത്ര കണ്ടു വളര്‍ന്നുവെന്നു ചിന്തിച്ചാല്‍ മതി. വാലിന്റെ കാര്യം കുത്തകയല്ല അതുകൊണ്ട് തന്നെയാണ് ആ "കുത്തകകളെ " ചോദ്യം ചെയ്തതും. കാരണം കുത്തകകള്‍ക്ക് കൊടിപിടിച്ച ചരിത്രമല്ല കേരളത്തിന്റെതു.

vettathan said...

റിട്ടയര്‍ ചെയ്താല്‍ പഴയ വമ്പത്തരങ്ങള്‍ മറക്കുന്നതാണ് ഉചിതം.അത്യാവശ്യമില്ലാതെ പഴയ ഓഫീസ്സിലേക്ക് പോകാതിരിക്കുക.അവിടെ നമ്മുടെ കര്മ്മം തീര്ന്നു എന്നു മനസ്സിലാക്കിയാല്‍ പിന്നീട് നാണം കെടുന്നത് ഒഴിവാക്കാം.

വി. കെ ആദര്‍ശ് said...

നന്നായി എഴുതിയിരിക്കുന്നു. പ്രണോയ് റോയ് യെ പോലെ ഉള്ളവര്‍ മര്യാദയ്ക്ക് ഗവേഷണം ചെയ്ത് പ്രൌഡമായ പാരമ്പര്യമുള്ള സ്ഥാപനത്തില്‍ നിന്ന് നേടിയ പി‌എച്ച് ഡി പോലും ഡ്രര്‍ എന്ന് പേരിന് മുന്നില്‍ ചേര്‍ക്കാതെ നടക്കുമ്പോഴാണ്. ചില കൂതറ ഐ എ എസ് ശിങ്കങ്ങള്‍ പദവി വിട്ടൊഴിഞ്ഞാലും വീട്ടിന് മുന്നിലും പേരിന് വാലായും ഐ എ എസ് ഒക്കെ കൊണ്ട് നടക്കുന്നത്. ബഹുമാനം , ആദരവ് ഒക്കെ അറിഞ്ഞ് കിട്ടേണ്ടതാണ്, പിടിച്ച് വാങ്ങേണ്ടതല്ല.

പട്ടേപ്പാടം റാംജി said...

മുകളിലേക്ക് മാത്രം നോക്കുമ്പോള്‍ സംഭവിച്ചു പോകുന്നതാണ്.

കലിപ്പ് said...
This comment has been removed by the author.
കലിപ്പ് said...
This comment has been removed by the author.
കലിപ്പ് said...

ഫേയ്സ്ബുക്കിലെ IAS താരത്തെ കാണുമ്പോളൊക്കെ ചോദിക്കനമെന്നു തോന്നും . പക്ഷേ മൂപ്പരു പറയും ദലിതന്‍ ഉയര്‍ന്നുവന്നതിന്റെ അസൂയയാനെന്നു. മാത്രമല്ല പുള്ളിക്കാരന്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കും . പിന്നെ അങ്ങേരുടെ ഈ കലാപരിപാടി കണ്ടു രസിക്കാന്‍ പറ്റില്ലല്ലോ.. അതുകൊണ്ടു മിണ്ടാതിരിക്കാം . പിന്നെ നല്ലപോലെ ചിരിക്കാമല്ലോ.. ഈ IAS ഫലിതക്കാരന്റെ വളിച്ച തമാശകള്‍ വായിച്ചിട്ടല്ല കേട്ടോ.. ഇതൊക്കെ എഴുതുന്നുവന്റെ ഔചിത്യബോധം ഓര്‍ത്തു ചിരിക്കാതെ തരമില്ല.. ദിവസേന സ്വന്തം ചിത്രങ്ങള്‍ ഇടാനുള്ള ആഗ്രഹത്തെയോ സ്വാതന്ത്ര്യത്തെയോ ചൊദ്യം ചെയുന്നില്ല. എന്നാലും ഈ എന്നൊക്കെ പറഞ്ഞു ഇത്തരം തറ സ്വയം പുകഴ്ത്തലും മറ്റുള്ളവരുടെ നെഞ്ചത്തുകേറലും ഒക്കെ കണ്ടു പറയാതിരിക്കാന്‍ വയ്യ.. പോട്ടെ. തമാശകാരന്‍ IAS കരാ.. നമിച്ചിരിക്കുന്നു..

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!

മണ്ടൂസന്‍ said...

ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര്‍ ജീവിക്കാന്‍ ഓരോ തൊഴില്‍ ചെയ്തു ജീവിക്കുന്നു. റിട്ടയര്‍ ചെയ്‌താല്‍ ആളെ ആരും പഴയ പോലെ ബഹുമാനിക്കില്ല.

നല്ല എഴുത്ത്, നല്ല അവതരണം. നല്ല ഒഴുക്ക്. കാര്യം കാര്യമായി വ്യക്തതയോടെ പറഞ്ഞു. ആശംസകൾ.

മണ്ടൂസന്‍ said...

ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര്‍ ജീവിക്കാന്‍ ഓരോ തൊഴില്‍ ചെയ്തു ജീവിക്കുന്നു. റിട്ടയര്‍ ചെയ്‌താല്‍ ആളെ ആരും പഴയ പോലെ ബഹുമാനിക്കില്ല.

നന്നായി,കാര്യമായി പറഞ്ഞു. വ്യക്തത ഉൺറ്റായിരുന്നൂ എഴുത്തിന്. ആശംസക ട്ടോ, ബ്ലോഗ്ഗർ മനേഷ് മണ്ടൂസൻ.