മറ്റു പല പേരുകളില്‍ ഇത് മിക്ക രാജ്യത്തും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ഗ്രാന്‍ഡ് വിറ്റാര എന്നാ പേരില്‍ ആണ് ഇറങ്ങുന്നത്. നമ്മുടെ മാരുതി സുസുകി ഉണ്ടാക്കുന്ന ഒരു ഫോര്‍വീല്‍ ഡ്രൈവ് വാഹനം. മറ്റുള്ള ചെറു സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളും ഇതും തമ്മിലുള്ള വ്യത്യാസം ഏറെയാണ് . ഒരു ലാഡര്‍ ഷാസി ഫ്രേമില്‍ നിര്‍മ്മിക്കപ്പെട്ട ഈ വാഹനം ഒരു മുഴുവന്‍ സമയ ഫോര്‍വീല്‍ ഡ്രൈവ് വാഹനം കൂടിയാണ് . ഈ കാറ്റഗറിയില്‍ ( ഹോണ്ട സി.ആര്‍ .വി , ടൊയോട്ട റാവ് 4 , മിത്സു ബിഷി ഔട്ട്‌ലാണ്ടര്‍ , നിസ്സാന്‍ എക്സ്ട്രൈയില്‍ , സൂബരു ഫോറസ്റ്റാര്‍ , ഒപാല്‍ അന്റാര തുടങ്ങി മിക്കതും ) വരുന്ന ഒട്ടുമിക്ക വാഹനങ്ങളും ഒരു കാറിന്റെ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിച്ച സോഫ്റ്റ്‌റോഡര്‍ വിഭാഗത്തിലെ ക്രോസ് ഓവര്‍ വാഹനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഇവയൊക്കെ കാറിനോട് കിടപിടിക്കുന്ന ഡ്രൈവിംഗ് സുഖം തരുമെങ്കിലും ദുര്‍ഘടം പിടിച്ച യാത്രകള്‍ക്ക് ഉതകില്ല.
ഈ കാറ്റഗറിയിലെ ചില വാഹനങ്ങള്‍ ഡിഫ്രന്‍ഷ്യല്‍ ലോക് ചെയ്യാമെന്നത് കൊണ്ട് ( ഉദാഹരണം നിസ്സാന്‍ എക്സ്ട്രൈയില്‍ ) ഫോര്‍വീല്‍ ഡ്രൈവ് എന്ന് വിളിക്കുമെങ്കിലും ലോ റേഞ്ച് ഗീയര്‍ ബോക്സിന്റെ അഭാവത്താല്‍ ഒരു എല്ലാം തികഞ്ഞ ഫോര്‍ വീല്‍ ഡ്രൈവ് എന്ന് വിളിക്കുവാന്‍ കഴിയില്ല. എന്നാല്‍ മറ്റുള്ള ഓള്‍ വീല്‍ ഡ്രൈവുകള്‍ മുന്‍ /പിന്‍ ഡ്രൈവ് വാഹനങ്ങളും ആവശ്യം വരുമ്പോള്‍ മാത്രം മുന്‍ /പിന്‍ ചക്രങ്ങളില്‍ പവര്‍ കൊടുത്ത് കാര്യം സാധിക്കുന്ന രീതിയും ആണ് അവലംബിച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ സോഫ്റ്റ് റോഡാര്‍ വാഹനങ്ങള്‍ ഒരു കഠിനമായ പരിത സ്ഥിതികളില്‍ പിന്തള്ളപ്പെട്ടു പോകും.
സ്വാഭാവികമായും രണ്ടു ചോദ്യങ്ങള്‍ മനസ്സില്‍ വരും.
1 ) ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പോലുള്ള ഫുള്‍ സൈസ് ഓഫ് റോഡര്‍ ഉപയോഗിച്ച് കൂടെ..?
2 ) നമ്മുടെ മഹിന്ദ്ര ജീപ്പ് ഇതിലും മെച്ചമായ ഓഫ് റോഡര്‍ അല്ലെ..?
ചോദ്യം ഒന്നിന്റെ ഉത്തരം .. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ മികച്ച ഓഫ് റോഡര്‍ തന്നെ. എന്നാല്‍ അതിന്റെ വില മിക്കപ്പോഴും സുസുകി ഗ്രാന്‍ഡ് വിറ്റാരയുടെ മൂന്നു മുതല്‍ അഞ്ചിരട്ടി വരെയാണ്. അതേപോലെ അത് പരിപാലിക്കുന്ന ചിലവും.
രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം .. ജീപ്പ് തീര്‍ച്ചയായും നല്ല ഓഫ് റോഡര്‍ ആണ്. എന്നാല്‍ യാത്ര സുഖം തരുന്ന കാര്യത്തില്‍ ജീപ്പ് ഏറെ പിന്നിലാണ്. ഏകദേശം കാറിന്റെ സുഖവും ഒപ്പം മാന്യമായ ഓഫ് റോഡ് സൌകര്യവുമാണ് സുസുകി ഗ്രാന്‍ഡ് വിറ്റാര നല്‍കുന്നത്. ( 1 .9 ലിറ്റര്‍ ഡീസല്‍ മുതല്‍ 3 .2 .ലിറ്റര്‍ പെട്രോള്‍ വരെ ഇവ ലഭ്യമാണ് ..)
അതേപോലെ ചില മോടിഫിക്കെഷനുകള്‍ വരുത്തിയാല്‍ ( സസ്പെന്‍ഷന്‍ സ്പ്രിങ്ങുകള്‍ ഉയര്‍ത്തി അല്പം പൊക്കുകയോ , നോര്‍മല്‍ ടയറുകള്‍ മാറി ഓള്‍ടെറൈന്‍ അല്ലെങ്കില്‍ ഓഫ് റോഡ് ടയറുകള്‍ ഉപയോഗിക്കുക. അതോടൊപ്പം സ്കിഡ് പ്ലേറ്റുകള്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ സ്നോര്‍ക്കല്‍ ഉപയോഗിക്കുക. ) ഈ വാഹനം ഒരു മികച്ച ഓഫ് റോഡ് വെഹിക്കള്‍ ആയി ഉപയോഗിക്കാം .
5 comments:
സുബാറു ഫോറസ്റ്റെർ ലാഡ്ഡർ-ഷാസി പ്ലറ്റ്ഫൊർം ആണോ...That is supposed to be one of the best SUVs in India
സുബാറു ലാഡര്‍ ഷാസി അല്ല എന്നാണ് അറിവ്.. ലോ സെന്റെര്‍ ഓഫ് ഗ്രാവിറ്റി ആയതുകൊണ്ട് ബോഡി റോള്‍ അല്പം കുറയും. ഞാന്‍ കഴിഞ്ഞ ആഴ്ച 2012 മോഡല്‍ ഓടിച്ചു നോക്കിയിരുന്നു. പക്ഷെ ഒരു കാര്‍ പോലെയുള്ള ഡ്രൈവിംഗ് സുഖം ആണ് കിട്ടുന്നത്. അതേപോലെ ലോ റേഞ്ച് ഗീയര്‍ ബോക്സ് ഇല്ലാത്തതുകൊണ്ട് ഓഫ് റോഡ് ആഗ്രഹം ഉള്ളവര്‍ ഫോറസ്റ്റാര്‍ , എക്സ് വി എന്നീ മോഡല്‍ ഒഴിവാക്കുന്നതാവും നല്ലത്..
മഹെന്ദ്ര ജീപ്പ് എങ്ങനെ ഓപ്ഫ് റോഡർ എന്ന് പറയാനാകും..അതിന്റെ പവർ ഒക്കെ കണക്കാ...പിന്നെ ഈർക്കിൽ ടയറൂം വച്ച് അഡ്ജെസ്റ്റ് ചെയ്ത് പോകുന്നു എന്ന് മാത്രം..എനിക്കിഷ്ടമല്ല മഹീന്ദ്ര ജീപ്പ്....പിന്നെ ഇന്ത്യയിലെ 140% ടാക്സ് എന്ന പകൽക്കൊള്ള എടുത്തുകളഞാൽ അവടേ
പാവങ്ങൾക്കും മൊണ്ടീറോയും എം ക്ലാസും ഒക്കെ മേടിക്കമായിരുന്നു....
Grant...............
ജീപ്പിന്റെ യാത്ര സുഖം മോശമാണ് . എന്നാല്‍ ഇന്ത്യക്കാരന് താങ്ങാന്‍ കഴിയുന്ന ഏക ഓഫ് റോഡര്‍ ആണ്. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ഫോര്‍ വീല്‍ ഡ്രൈവ് എന്നുവിളിക്കുന്ന വണ്ടികളും പേരിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മോന്റെറോ ( പജേറോ) , ലാന്‍ഡ് ക്രൂസര്‍ ഒക്കെ ഈ പകല്‍ കൊള്ള ഇല്ലാതെ ഇറങ്ങുന്ന കാലം ഓര്‍ക്കുമ്പോള്‍ ... ഓര്‍ക്കാന്‍ തന്നെ സുഖം തോന്നുന്നു...
Post a Comment