അടുത്തിടെയായി ഉണ്ടായ രണ്ടു പുലി മരണങ്ങള്‍ ആണീ പോസ്റ്റിനാധാരം. പത്തനംതിട്ടയിലെ റാന്നിയിലും കൊന്നിയിലും ഓരോ തവണ പുലിയിറങ്ങുകയും നാട്ടുകാരെ ആക്രമിച്ച പുലികളെ പിന്നീട് കൊന്നതിന്റെ പേരില്‍ കൂടുതല്‍ കേസും പ്രശ്നങ്ങളും ആകുകയും ചെയ്തു. പന്നിയുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയ റാന്നി, കോന്നി നിവാസികള്‍ ഇപ്പോള്‍ പുലിപ്പേടിമൂലം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. കൂനിന്‍മേല്‍ കുരുവെന്ന പോല്‍ നിയമത്തിന്റെ വാളും. ഈ രണ്ടു മലയോര പ്രദേശങ്ങളിലേയും ജനങ്ങളുടെ ചോദ്യം ജനങ്ങളേക്കാള്‍ വിലയുണ്ടോ ഒരു പുലിയ്ക്ക്.
പ്രാചീന കാലം മുതലേ പുലിയുടെ തോലും മറ്റും സന്ന്യാസിമാര്‍ വരെ ഉപയോഗിച്ചിരുന്നു. ഇന്ന് പുലിയിറച്ചി, അതിന്റെ തോല്‍ , തുടങ്ങി അതിന്റെ നഖം , ആന്തരികാവയവങ്ങള്‍ എല്ലാം പ്രാമുഖ്യവും കരിഞ്ചന്തയില്‍ വന്‍വില കിട്ടുന്നതുമാണ് . പുലിയ്ക്കെന്താ പത്തനംതിട്ടയോടു ഇത്രപ്രിയം എന്ന് ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍ . കേരളത്തിലെ പുലി കുട്ടികള്‍ താമസിക്കുന്നത് പത്തനംതിട്ട ജില്ലയിലല്ലേ. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറെസ്റ്റ് ഉള്‍പ്പെടുന്ന ശബരിമലയില്‍ നിന്നാണല്ലോ ശബരിമല അയ്യപ്പന്‍ പുലിപ്പാല്‍ തേടിപ്പോയത് . പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് കടുവാ സംരക്ഷണ മേഖല ആണെങ്കിലും ഇന്ത്യയിലെ അഞ്ചിനം " വമ്പന്‍ പൂച്ചകളില്‍ " അത്ര ചെറിയവന്‍ അല്ലാത്ത ഇന്ത്യന്‍ ലെപ്പേഡേന്ന ഈ പുള്ളിപ്പുലി ഇഷ്ടം പോലെ ഈ വനം മേഖലകളില്‍ കണ്ടുവരുന്നു. ജനവാസമേഖലകളില്‍ ഇറങ്ങി മനുഷ്യര്‍ വളര്‍ത്തുന്ന ആട്, പശു തുടങ്ങിയ മൃഗങ്ങളെ പിടിക്കാന്‍ ഇറങ്ങുന്ന ഇവ മനുഷ്യരെയും വെറുതെ വിടാറില്ല. അതുകൊണ്ട് തന്നെ ജനജീവന് ഇവന്‍ അത്യന്തം അപകടകാരിയും ആണ്. ഐ യൂ സി എന്‍ ( ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ) കണക്കനുസരിച്ച് ഇവയുടെ എണ്ണം കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയൊക്കെ കണക്കുകള്‍ .
ഇനി പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാം. മനുഷ്യാവാസ മേഖലയാണെന്നും അവിടെ ഇറങ്ങുന്നത് അപകടമാണെന്നും പുലിയ്ക്ക് അറിയില്ല. അതേപോലെ വനനശീകരണവും ആഹാരലഭ്യതയുടെ കുറവും കാരണം പുലി കാട് വിട്ടിറങ്ങുന്നതു തങ്ങളുടെ ജീവനപകടമാണെന്നും പക്ഷെ സര്‍ക്കാരിനു ജനങ്ങളേക്കാള്‍ താല്‍പ്പര്യം കുരങ്ങിനെയും മൃഗങ്ങളെയും ആണെന്നും ജനങ്ങള്‍ക്കും അറിയില്ല. കാരണം മൃഗങ്ങളെ സംരക്ഷിച്ചു അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ പുലികളാണെന്ന് തെളിയിക്കേണ്ട സര്‍ക്കാരിനു അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുമാത്രം കൊടുക്കുന്ന ആളുകളുടെ ആവശ്യമെന്താ. കാലാകാലങ്ങളായി നടക്കുന്ന വന നശീകരണവും കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടായ ആഹരലഭ്യതക്കുറവും പുലികള്‍ക്ക് നാട്ടിലിറങ്ങി ഇരതേടേണ്ടിവരുന്നു. ഒപ്പം ചില വിരുതന്മാര്‍ വഴിതെറ്റിയും നാട്ടിലെത്തുന്നു.
ഇനി നേരെ ചോദ്യത്തിലേക്ക് . ഒരു പുലി കാടിറങ്ങി നാട്ടില്‍വന്നു ആളുകളെ കൊന്നാല്‍ ആളുകള്‍ എന്തുചെയ്യണം . പുലിയെ കണ്ടത് പോലീസിലോ ഫോറസ്റ്റ് ആഫിസിലോ അറിയിച്ചാല്‍ മതിയോ.. അവര്‍ക്കെന്താ ഇതിനെ പിടിക്കാനും ആളുകളെ രക്ഷിക്കാനും പരിശീലനം ലഭിച്ചിട്ടുണ്ടോ..? തങ്ങളില്‍ പെട്ട ആളുകളെ പുലി ആക്രമിക്കുന്നതും കൊല്ലുന്നതും കാണുമ്പോള്‍ സഹായിക്കാതെ ( പലപ്പോഴും ഈ സഹായം പുലിയുടെ മരണത്തില്‍ ആണ് കലാശിക്കുന്നത് ) ദൈവത്തിനെയോ നിയമത്തിനെയോ ആശ്രയിച്ചാല്‍ മതിയോ..? ഇനി പുലി ഒരാളെ ആക്രമിക്കുമ്പോള്‍ ആ ആള്‍ എന്തുചെയ്യണം . ഒരിക്കലുമെത്താത്ത നിയമസഹായത്തിനായി കാക്കണോ അതോ തിരിച്ചാക്രമിക്കണോ? ആളുകള്‍ കാട്ടില്‍ കയറി അല്ല ഈ ജീവികളെ നേരിടുന്നത് നമ്മള്‍ ജീവിക്കുന്ന നാട്ടില്‍ തന്നെയാണെന്ന് കൂടി ഓര്‍ക്കുക.!
ഒന്നുകില്‍ ഇത്തരം മൃഗങ്ങള്‍ നാട്ടില്‍ എത്താതിരിക്കാന്‍ വേണ്ട കരുതലുകള്‍ സര്‍ക്കാര്‍ എടുക്കുക. അല്ലെങ്കില്‍ നാട്ടിലിറങ്ങുന്ന മൃഗങ്ങളെ അഥവാ മനുഷ്യര്‍ ആക്രമിച്ചാല്‍ ( സ്വയരക്ഷാര്‍ത്ഥം) അവര്‍ക്കെതിരെ കേസേടുക്കതിരിക്കുക. കാരണം മനുഷ്യനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അധികാരം ഉണ്ട്. മൃഗങ്ങളെ കൊല്ലണം എന്നല്ല മരിക്കുവാന്‍ ആര്‍ക്കും ആഗ്രഹമില്ല, അതേപോലെ സ്വജീവന്‍ സംരക്ഷിക്കാന്‍ മറ്റുള്ളവരെ ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആളുകളെ വെറുതെ വിടുന്ന നിയമം എന്തെ പുലിയെ ആക്രമിച്ചതിന്റെ പേരില്‍ ആളുകളുടെ ജീവിതം കൊണ്ട് പന്താടുന്നത്..

5 comments:
വളരെ ശരിയായി കാര്യം പറഞ്ഞു
പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയമാണ്.
ആനകളുടെ കാര്യത്തിലും ഇതേ പ്രശ്നം നിലനില്‍ക്കുന്നു.
തൃശൂരിലെ മലക്കപ്പാറ ഭാഗത്ത് പുലി കുട്ടികളെ പിടിച്ചു കൊന്നപ്പോള്‍ വനപാലകന്‍ പറഞ്ഞത് പ്രായമായ പുളിയായതിനാലാണ് കുട്ടികളെ പിടിച്ചതെന്നാണ്.....എങ്കില്‍ ഈ പറഞ്ഞവന്റെ കുട്ടിയെ കൊണ്ട് പോയി പുലിക്കു കൊടുക്കല്ലേ വേണ്ടത്????????????
പുലി കാറ്റില്‍ താമസിക്കുകയാണെങ്കില്‍ അതിനെ ജനത്തിനിടയിലേക്ക് ഇറങ്ങാതെ നോക്കേണ്ട ചുമതല വനപാലകര്‍ക്കാണ്...........അല്ലെ ചേട്ടാ ............................
വന സംരക്ഷണവും,വന്യജീവി സംരക്ഷണവും ജീവിത വ്രതമായി കൊണ്ടുനടക്കുന്നവര്‍ മനുഷ്യനെയും കൂടി ഒന്നു പരിഗണിക്കണം.
Post a Comment