തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...
Showing posts with label കുഞ്ഞാലികുട്ടി. Show all posts
Showing posts with label കുഞ്ഞാലികുട്ടി. Show all posts

Monday, April 11, 2011

264.മനസാക്ഷിയുള്ളവര്‍ പ്രതികരിക്കുക!







ഈ കുരുന്നുകളെ ഓര്‍മയില്ലേ , കേരളത്തിലെ രാഷ്ട്രിയ മാഫിയ അവിശുദ്ധ ബന്ധത്തിന്‍റെ രക്തസാക്ഷികള്‍ .പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്സിലെ ശശിന്ദ്രന്റെ മക്കള്‍. വ്യാസും, വിവേകും ഇവരെ തൂക്കാന്‍ വിധിച്ചത് ഇന്ത്യന്‍ നിയമ വ്യവസ്ഥയല്ല, മറിച്ചു കേരളത്തില്‍ വളര്‍ന്നു വരുന്ന രാഷ്ട്രിയ പിന്തുണയുള്ള മാഫിയകളാണ് .CBI ഫയല്‍ ചെയ്ത FIR പ്രകാരം ഒന്നാം പ്രതി മലബാര്‍ സിമെന്റ്സ് MD സുന്ദര മൂര്‍ത്തി രണ്ടാം പ്രതി MD യുടെ പെഴ്സണല്‍ സ്റ്റാഫു അംഗം സൂര്യ നാരായണന്‍ മൂനാം പ്രതി കരാറുകാരനും വിവാദ വ്യവസായിയുമായ ചാക്ക് രാധാകൃഷ്ണന്‍ എന്നിവരാണ് . ഇവരൊക്കെ കുഞ്ഞാലികുട്ടിയുടെയും UDF ന്‍റെയും സന്തത സഹചാരികളാണെന്ന് മലയാളികളെ ഒര്മിപ്പിക്കേണ്ട കാര്യമല്ല, അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ സമരം ഇന്ത്യയിലെ ജനകോടികള്‍ ഏറ്റെടുക്കുകയും അതിനു മുന്നില്‍ കൊണ്ഗ്രസ്സു നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവ:
മുട്ടുമടക്കിയതി ന്‍റെ വിജയം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കേരള ജനതയും ഈ കുരുന്നുകളെ വിസ്മരിക്കാതെ അഴിമതിക്കാരെയും , മാഫിയാ ബന്ധമുള്ള രാഷ്ട്രിയക്കാരെയും വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകുമെന്ന് പ്രത്യാശിക്കുന്നു.

മുന്‍ UDF ഭരണകാലത്താണ് മലബാര്‍ സിമെന്റ്സിലെ അഴിമതിയും ,കുഞ്ഞാലികുട്ടിയുടെയും വ്യവസായി മാഫിയ ബന്ധങ്ങളുടെയും തുടക്കം ആ ബന്ധത്തിന്‍റെ ബീഭത്സമായ ഒരു മുഖമാണ് ശശിന്ദ്രന്‍ന്‍റെയും ,മക്കളുടെയും അരുംകൊല . ട്രെയിന്‍ അല്‍പ്പം വൈകിയില്ലായിരുന്നെങ്കില്‍ ഈ കുരുന്നുകളുടെ അമ്മയെകൂടി ക്വട്ടെഷന്‍ സംഘങ്ങള്‍ ഇല്ലാതാക്കിയേനെ. ഇതിനൊക്കെ നേതൃത്വം കൊടുത്തതതായി സിബിഐ യും കേരളത്തിലെ ഭൂരിപക്ഷം ജനതയും കരുതുന്ന ചാക്ക് രാധാകൃഷ്ണന്‍ UDF ന്‍റെ യും വിശിഷ്യ കുഞ്ഞാലികുട്ടിയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് എന്നത് അങ്ങാടി പാട്ടാണ്. ഐസ് ക്രീം പാരലര്‍ കേസ്സില്‍ നിന്ന് എന്ത് വിലകൊടുത്തും കുഞ്ഞാലികുട്ടിയെ സഹായിക്കാന്‍ കെ. അജിതയെ സമീപിച്ചതും , 2006 ലെ തിരഞ്ഞെടുപ്പില്‍ വി. എസ്സിനെ പരാജയപ്പെടുത്താന്‍ പൈസ ഒഴുക്കിയതും ഒക്കെ കേരള ജനതയെ ഓര്‍മിപ്പിക്കെണ്ടതില്ല.അതിന് തക്ക തിരിച്ചടി ഉമ്മന്‍ ചാണ്ടിക്കും , കുഞ്ഞാലികുട്ടിക്കും കേരള ജനത കൊടുക്കും എന്നാണ് എന്‍റെ പ്രതീക്ഷ.
കേരളം ഇത്തരം മാഫിയാകളുടെ വിളനിലമാകുന്നു എന്നത് ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിക്കുന്നു. വടക്കെ ഇന്ത്യയില്‍ IAS ഓഫീസറെ എണ്ണ മാഫിയ ജീവനോടെ കത്തിച്ചു എന്നൊക്കെ നിര്‍വികാരതയോടെ വായിച്ചു പോകുന്ന മലയാളി അറിയുന്നില്ല ഇവിടെയും മാഫിയ ക്വട്ടേഷന്‍ സം ഘങ്ങള്‍ എത്ര ശക്തമായ വേരുകള്‍ ഉണ്ടാക്കിയിരിക്കുന്നു എന്നത്. ഭൂമാഫിയാ ,മണല്‍ മാഫിയ എന്നിവര്‍ക്കെതിരെ നടപടിക്കു ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്തന്‍മാര്‍ ടിപ്പര്‍ ലോറിക്കടിയില്‍ പ്പെട്ടു ജീവന്‍ മരണപോരാട്ടം നടത്തുന്ന അനേകം സമ്പവങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്ചെയ്യുമ്പോള്‍ അഴിമതിക്കും ,അനീതിക്കും എതിരെ സാധാരണക്കാരന്‍ പ്രതികരിച്ചാല്‍ എന്താകുമെന്നു ശശിന്ദ്രനും കുടുമ്പവും തങ്ങളുടെ ജീവിതം കൊണ്ട് നമ്മെ ഓര്‍മപ്പെടുത്തിയത് കേരളം ഈ തിരഞ്ഞെടുപ്പ് വേളയില്‍ അനുസ്മരിക്കും എന്ന് തന്നെ കരുതാം.
ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ് കെ. കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ട്രാവന്‍കൂര്‍ ടൈട്ടനിയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. ചാണ്ടിയും ചെന്നിത്തലയുടെയുമൊക്കെ യഥാര്‍ഥ മുഖം വെളിവാക്കുന്ന ഈ ആരോപണങ്ങള്‍ ഒരു മുന്‍ മന്ത്രിയും KPCC സെക്രട്ടറിയുമാണ് ഉന്നയിച്ചത് . സാധാരണക്കാര്നായിരുന്നുവെങ്കില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നേ വല്ല കാര്‍ അപകടത്തില്ലോ മറ്റോ ഇല്ലാതാകുമായിരുന്നു. മറ്റൊരു ഉദ: 2G സ്പെക്ട്രം അഴിമതിയില്‍ മന്ത്രി രാജയുടെ കൂട്ടാളി ബാഷയുടെ സംശയകരമായ സാഹചര്യത്തില്‍ ഉണ്ടായ മരണം.

ഇതൊക്കെയാണ് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിരിക്കെ കേരള ജനത മാഫിയ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള , സൌഹൃദം പങ്കിടുന്ന സ്ഥാനാര്‍ഥികളെ ഈ തിരഞ്ഞെടുപ്പില്‍ പരാജയ പ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങിനെ പറയുമ്പോള്‍ LDF ന്‍റെ വ്യവസായ മന്ത്രി കൂടിയായിരുന്ന എളമരം കരീം സമീപകാലത്ത് മലബാര്‍ സിമെന്‍റെസിലെ ഒന്നാം പ്രതി കൂടിയായ MD മൂര്‍ത്തിയെ സന്ദര്‍ശിച്ചതും,HMT ഭൂമി ഇടപാടും അതിന്‍റെ പിന്നിലെ താല്‍പ്പര്യങ്ങളും കീനാലുരും ഒക്കെ ചര്‍ച്ച ചെയേണ്ടാതായിരുന്നു.V .S . ന്‍റെ നേതൃത്വത്തിലെ LDF സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും , മാഫിയകള്‍ക്കും ഒരു പേടി സ്വപ്നമായിരുന്നു എന്നതു ഒരു സത്യമാണ് . ഇതിനു പ്രധാനമായ കാരണം V .S . ന്‍റെ ചില കര്‍ക്കശ നിലപാടുകളും , LDF ന്‍റെ നയ സമീപനങ്ങലുമായിരുന്നു . എങ്കിലും കരീമിന്‍റെ ഈ പ്രവര്‍ത്തിയും ഇത്തരം ചില നടപടികളും ഒരു കമ്യുണിസ്റ്കാരന് ചേരുന്നതല്ല എന്ന് പറയേണ്ടി വരും.അതും വിലയിരുത്തി വേണം തിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ എന്ന് തന്നെയാണ് എന്‍റെ വ്യക്തമായ അഭിപ്രായം. ഇത്തരം വിഷയങ്ങളില്‍ കൊടിയുടെ നിറം നോക്കാതെ കാട്ടു കള്ളന്മാര്‍ക്കെതിരെ പ്രതികരിക്കേണ്ടി വരിക ജനതയുടെ കര്‍ത്തവ്യമാണ്.
കേരള ജനത കതിരും പതിരും തിരിച്ചറിഞ്ഞ് ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും അങ്ങിനെ വി എസ് നെ ഭരണ തുടര്‍ച്ചക്കും അഴിമതിക്കെതിരായുള്ള പോരാട്ടത്തിലും സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ട പദ്ധതികളുടെ നടത്തിപ്പിനും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.



സത്യമേവജയതേ.







Monday, March 7, 2011

261.ആനപ്പുറത്തു കയറാന്‍ കൊതിച്ചു ശൂലത്തില്‍ കയറിയവര്‍!


രാഷ്ട്രിയ, ഉദ്യോഗസ്ഥ രംഗത്ത് രാജയോഗം മോഹിച്ചതും സിദ്ധിച്ചതുമായ ചിലര്‍ക്ക് അത് അനുഭവിക്കാന്‍ യോഗമില്ലാതെ പോകുന്ന അവസ്ഥയാണ് സമീപ ഭാവിയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രിയ സാഹചര്യം. ആനപ്പുറത്തു കയറാന്‍ കൊതിച്ചു ശൂലത്തില്‍ കയറിയ ചിലരുടെ നീറ്റിലും ഞെരിച്ചിലുമാണ് ഈ പോസ്റ്റിന് ആധാരം.
കേരളത്തില്‍ നിന്ന് അങ്ങ് ഡല്‍ഹി വരെ പ്പോയി ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടു ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉപവിഷ്ടരായ രണ്ടു "കൊഞ്ഞാണന്മാരെ" ആദ്യം പരിചയപ്പെടുത്തട്ടെ. ഇവര്‍ മലയാളിയായി ജനിച്ചതില്‍ നിങ്ങളെ പ്പോലെ ഞാനും ലജ്ജിക്കുന്നു എന്ന ആമുഖത്തോടെ.
പി ജെ തോമസ്സ്.
CVC ഭരണഘടനാപരമായി ഇന്ത്യയില്‍ ഏറ്റവും വിലമതിക്കുന്ന പദവികളില്‍ ഒന്നാണ്. ടി. എന്‍. ശേഷന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ
യശ്സ്സുയര്‍ത്തേണ്ട ഒരു പദവിയിലെത്തിയ മലയാളിയാണ് പി ജെ തോമസ്. ടിയാനെ കഴിഞ്ഞ വാരം പ്രസ്തുത പദവിക്ക് യോഗ്യനല്ല എന്ന് കണ്ട് സുപ്രീം കോടതി പടിയടച്ചു പിണ്ഡം വച്ചു. അഴിമതി കേസ്സില്‍ പ്രതിയായ പി.ജെ തോമസ്സ് CVC പോലുള്ള പദവി അലങ്കരിക്കാന്‍ യോഗ്യനല്ല എന്നതാണ് കോടതിയുടെ നിരീക്ഷണം . അഴിമതി കേസ്സില്‍ പ്രതിയായ ഒരാളെ നിയമനം നടത്തുക വഴി കാള്ളനെ പ്പിടിക്കാന്‍ കള്ളനെ തന്നെ ഏല്‍പ്പിച്ചു എന്ന് വേണം പറയാന്‍ . അത്കൊണ്ട് തന്നെ തോമസ്സിന്നും , നിയമനം നടത്തിയ മന്‍മോഹന്‍ സിങ്ങിനും, ചിദം മ്പരത്തിന്നും ഒക്കെ കനത്ത അടിയായി ഈ കോടതി വിധി. ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോള്‍ കൊണ്‍ഗ്രസ്സ്കാര്‍ക്കും സഖ്യ കഷിനേതാക്കള്‍ക്കും യഥേഷ്ടം അഴിമതി നടത്താനും അന്വേഷണ വന്നാല്‍ അപ്പോള്‍ ഇടപെട്ടു നല്ല സാക്ഷ്യ പത്രം നല്‍കാനും വേണ്ട ഒരു ഗുമ്മസ്തനായാണ് സര്‍ക്കാര്‍ CVC നിയമനത്തെ കണ്ടത് എന്നതാണ് ലജ്ജാകരം . 2G സ്പെക്ട്രം അഴിമതി നടന്ന കാലയളവില്‍ ടെലികോം മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായിരുന്ന തോമസ്സ് നല്‍കിയ ന്യായീകരണ രേഖകളും ഇത് വ്യക്തമാക്കുന്നു. അങ്ങിനെ അഴിമതിക്കാരുടെ ഒരു ഉത്തമ പാദസേവകനായി എന്നും അനുവര്‍ത്തിച്ചുപോന്ന പി.ജെ തോമസ്സ് ഭരണഘടന നല്‍കുന്ന പരിരക്ഷ നഷ്ടപ്പെട്ട നിലക്ക് ഇനി പാമോയില്‍ കേസിന്‍റെയും 2G സ്പെക്രം അഴിമതിയുടെയും ഒക്കെ വിചാരണക്കായി തിരുവനന്തപുരം മുതല്‍ ദില്ലിവരെയുള്ള കോടതി വരാന്ത നിരങ്ങുന്നത് കണ്ടു നികുതി ദായകര്‍ക്ക് സമാശ്വസിക്കാം . വിചാരണ ഒഴിവാക്കാനാണ് രാജി സന്നദ്ധത പ്രകടിപ്പിക്കാതിരുന്നത് എന്നത് കൊണ്ട് തന്നെ ഇനി IAS രാജിവച്ചു കേരള നിയമാസഭയില്‍ മത്സരിച്ചു എം എല്‍ ഏയോ മന്ത്രിയോ ,അല്ലെങ്കില്‍ ഒരു രാജ്യസഭ അംഗമോ ഒക്കെ ആക്കി പരി രക്ഷിക്കേണ്ട ഉത്തരവാദിത്വം കൊണ്ഗ്രസ്സിന്നാണ് . ആല് മുള ച്ചാലും അത് തണലായി കാണുന്ന കോണ്‍ഗ്രസ്സ് ഈ വഴിയാധാരമായ തോമസ്സിനെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

കെ ജി ബാലകൃഷ്ണന്‍.
ഒരു പിന്നോക്കക്കാരന്‍ ഇന്ത്യയുടെ പരമോന്നത നീതി പീOത്തില്‍ എത്തി ചേരുക എന്നത് ഗാന്ധിജി യുടെ വലിയ ആഗ്രഹമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റി സ്സാകുന്ന ആദ്യ മലയാളി ഭാവിയില്‍ ഇന്ത്യയുടെ പ്രസിഡണ്ട് ആകും എന്ന് വരെ പ്രവചിച്ച നീരീക്ഷകരുണ്ട്. എന്നാല്‍ അഴിമതിക്കാര്‍ക്കും കൊണ്ഗ്രസ്സിന്നും , ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി ഇന്ത്യയുടെ പരമോന്നത നീതി പീ O ത്തിന്‍റെ യശസ്സിന്നു തീരാകളങ്കം ചാര്‍ത്തിയ ഈ സ്നേഹ നിധിയായ "അമ്മായി അച്ഛന്‍" ഇന്ന് ഏതു നിമിഷവും ശൂലത്തില്‍ കയറും എന്നാണു പുതിയ ഇന്‍കം ടാക്സ്സ്, കേരള അഭ്യന്ത്ര വകുപ്പുകളുടെ പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ട പോലെയായിരുന്നു ബാലകൃഷ്ണനും കുടുമ്പവും സ്വത്ത് വാരികൂട്ടാന്‍ കാണിച്ച വ്യഗ്രത എന്നത് ആരെയും ലജ്ജിപ്പിക്കും. കോണ്‍ഗ്രസ്സ് ഇഷ്ടദാനമായി കൊടുത്ത മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനം ഉടന്‍ തെറിക്കും ശിഷ്ട ജീവിതം കോടതിയില്‍ തന്നെ (പക്ഷെ) പ്രതികൂട്ടിലും പിന്നെ ജയിലിലുമാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
മരുമകന്‍ ശ്രീനിജന്‍
അമ്മായി അച്ഛന്‍റെ കാര്യം എന്തുമാകട്ടെ. പക്ഷെ മരുമകനും മുന്‍ യൂത്ത് കോണ്‍ ഗ്രസ്സ് നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ ശ്രീനിജന്‍ ആരകേണ്ടാതായിരുന്നു എന്ന് ഒരു നിമിഷം ചിന്തിക്കു. ഈ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്‌ നിയോജക മണ്ഡലത്തില്‍ കൊണ്ഗ്രസ്സു സ്ഥാനാര്‍ഥി യാകേണ്ട , നാളെ ചിലപ്പോള്‍ ഒരു മന്ത്രി വരെ ആകേണ്ട ഒരു പരമ ഗാന്ധിയനാണ് എന്നതാണ് വസ്തുത.പണമുണ്ടാക്കാനുള്ള ആക്രാന്തം മൂത്ത് ഒക്കെ കട്ട പോകയാക്കി . കേരള ജനതയ്ക്ക് വന്ന തീരാ നഷ്ടം!

ഉമ്മന്‍ ചാണ്ടി
കേരള മോചന യാത്ര വടക്കുനിന്നു ആരഭിക്കുന്നത് ഏവരും അങ്കീകരിച്ചിരുന്ന വസ്തുതയാണ് കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ . മോചന യാത്ര എന്ന പേര് അറം പറ്റിയത് പോലെ കേരളജനതക്ക് ഇങ്ങിനെ ഒരു "ജബ" "ജബ" മുഖ്യമന്ത്രിയില്‍ നിന്ന് മോചനമായി എന്ന് തിരഞ്ഞെടുപ്പിന്നു മുന്‍പുള്ള ചിത്രം സൂചിപ്പിക്കുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസ്സ് ബാലകൃഷ്ണ പിള്ള യുടെ പുജപ്പുര വാസം ,പിള്ളക്ക് നല്‍കിയ സ്വീകരണം , മാണി കൊണ്ഗ്രസ്സു കാര്‍ക്ക് കിട്ടിയ തല്ല് , പാമോയില്‍ കേസ്സില്‍ പ്രതിയാകും എന്നാ അവസ്ഥ വരെ കേരളത്തില്‍ ഒരു UDF വിരുദ്ധ തരഗത്തിന്നു കാരണമായി.പെണ്ണ്പിടിച്ചു പുലിവാല് പിടിച്ച കുഞ്ഞാലികുട്ടി താന്‍ "വഴി വിട്ടു" പലര്‍ക്കും പലതും ചെയ്തു കൊടുത്തു എന്ന് പറഞ്ഞതിലെ ഭരണഘടനാ ല ഘനം ഒന്നും തിരിച്ചറിയാന്‍ കഴിയാതെ കുഞ്ഞാലികുട്ടിയെ അഭിനന്ദിക്കണമെന്ന് പറഞ്ഞ ഏക നേതാവാണ്‌ ഉമ്മന്‍ ചാണ്ടി എന്ന് ഈ അവസരത്തില്‍ ഓര്‍മിപ്പിച്ചു കൊള്ളട്ടെ .
ആരോപണ വിധേയരായവര്‍ മത്സരിക്കണ്ട എന്ന് ചെന്നിത്തല പറഞ്ഞതിന്‍റെ പൊരുള്‍ പാമോയില്‍ കേസ്സില്‍ കുടുങ്ങാന്‍ പോകുന്ന ഉമ്മന്‍ ചാണ്ടിയെ ചുമക്കുന്നത് ബുദ്ധിയല്ല എന്ന് വ്യക്തം .അതായത് വയലാര്‍ രവിയും ചെന്നിത്തലയും ശങ്കരനാരായണനും ഒക്കെ ജീവിച്ചിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ആന പ്പുറത്ത് കയറുമെന്ന് മകന്‍ ചാണ്ടി ഉമ്മന് പോലും വിശ്വസിക്കാന്‍ കഴിയാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് .
നിയമം അതിന്‍റെ വഴിക്ക് പോകണം എന്ന് മാത്രം പ്രതികരിക്കാന്‍ അറിയാവുന്ന ഉമ്മന്‍ ചാണ്ടിയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു . നിയമ ത്തെ പോലും വിലക്ക് എടുത്തു എന്ത് രാജ്യ ദ്രോഹംചെയ്യാനും മടിക്കാത്തവരെ സംരക്ഷിക്കലാണ് ഉമ്മന്‍ചാണ്ടിയുടെ POLITICAL ETHICS എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
പി. കെ. കുഞ്ഞാലികുട്ടി.
അടുത്ത കേരള നിയമസഭയില്‍ ഉപ മുഖ്യമന്ത്രിയായി വിലസേണ്ട പഹയനാണ് ഇന്ന് കൌപ്ലീനത്തില്‍ പുളിയ ന്‍ ഉറുമ്പ്‌ കയറിയ (ഈ പ്രയോഗം മറ്റൊരു ബ്ലൊഗ്ഗരുടെയാണ് -കടപ്പാട്) അവസ്ഥയില്‍ നെട്ടോട്ടമോടുന്നത്,
അളിയന്‍ റൌഫിന്‍റെ പുതിയ വെളിപ്പെടുത്തളുടെ പശ്ചാത്തലത്തില്‍ ഐസ് ക്രീം കേസ്സിലും ഇപ്പോള്‍ കോതമംഗലം കേസ്സിലും ഉണ്ടായ വഴി തിരിവ് കുഞ്ഞാലികുട്ടിയെ ജയിലിലെത്തിക്കും. കുഞ്ഞാലികുട്ടിയും കൃഷ്ണകുമാറും പീഡിപ്പിച്ചു എന്നാണു കോതമം ഗലത്തെ പെണ്‍കുട്ടി IG സന്ധ്യയോടു കഴിഞ്ഞ ദിവസം സമ്മതിച്ചത് എന്നറിയുന്നു . കള്ളനോട്ടു കള്ള പണത്തിന്‍റെ ഇടപാട് മലബാര്‍ സിമെന്റു പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള അഴിമതികള്‍ ഒക്കെ സത്യസന്തമായി അന്വേഷണ വിധേയമാക്കിയാല്‍ മദനിയെ കുഞ്ഞാലികുട്ടി സാഹിബു എത്തിച്ചിടത്തു സാഹിബും വൈകാതെ എത്തും എന്ന് പി ഡി പ്പിക്കാര്‍ക്ക് ആശ്വസിക്കാം.നാദാപുരത്തെ ബോംബു നിര്‍മാണത്തിന്‍റെ പാപ ഭാരവും കുഞ്ഞാലികുട്ടിയെ വെട്ടായാടാതെ വരില്ല. ആറു ചെറുപ്പക്കാരെ കൂടി കാലപുരിക്കയച്ച കുഞ്ഞാലികുട്ടിയുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും പടച്ചവന്‍ വേണ്ട ശിക്ഷ നല്‍കട്ടെ എന്നെ പ്രാര്‍ഥിച്ചു കൊണ്ട് .............
കെ. എം. മാണി.
മാണി വത്തിക്കാനിലെ ഭരണാധികാരിയും ആത്മീയ നേതാവുമായ പോപ്പിന് പോലും വെല്ലു വിളി ഉയര്‍ത്താന്‍ പോന്ന നേതാവാണ്‌. കേരളത്തിന്‍റെ മുഖ്യമന്ത്രി ,കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രി ഒക്കെ ആകാന്‍ കളി പലതും കളിച്ച ഇന്നത്തെ കേരള രാഷ്ട്രി യത്തിലെ പയറ്റി തെളിഞ്ഞ അതികായനാണ് മാണി സാര്‍. പക്ഷെ ഇന്ന് നിയമസഭയില്‍ UDF ലെ തന്നെ രണ്ടാമനാകാന്‍ തന്നെ കടുത്ത മത്സരമാണ് മാണി നേരിടുന്നത്.കത്തോലിക്ക സഭയുടെ അനുഗ്രഹവും ,സോണിയയുടെ പിന്തുണയും ഒക്കെ വേണ്ടുവോളം ഉള്ള മാണി ശരിക്കും രാജയോഗം ഉള്ള നേതാവ് തന്നെ പക്ഷെ രാഷ്ട്രിയ രംഗത്ത് ഇന്നലെ കുരുത്ത പി.ടി.തോമസ്സിനെ പ്പോലുള്ള നേതാക്കളും കേരളത്തിലെ യൂത്തന്മാരും മാണിയുടെ കുഞ്ഞാടുകളെ ഓടിച്ചിട്ട് തല്ലിയതും മാണിയുടെ കോലം കത്തിച്ചതും കടുത്ത അവഹേളനമെന്നു പറഞ്ഞാല്‍ മതിയോ. പക്ഷെ കുതികാല് വെട്ടിയും കൂടെ നിന്നവരെ ഒക്കെ ഒതുക്കിയും മാണി ഉണ്ടാക്കിയ സാമ്രാജ്യം മാണിയുടെ കാലത്ത് തന്നെ ഇല്ലാതാകും എന്ന് ഭയം ഇല്ലാതില്ല .മകന്‍ ജോസ്സിന്‍റെ കാലത്ത് കേരള കൊണ്ഗ്രസ്സു ഒരു ചരിത്ര വസ്തുവായി മാറട്ടെ എന്നേ ആശംസിക്കാന്‍ കഴിയൂ. അതിന്നു ഒരു നിമിത്തമാകട്ടെ ബാലകൃഷ്ണ പിള്ളയുടെ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന പംക്തി.

ബാലകൃഷ്ണ പിള്ള (സര്‍വ ശ്രീ 5990 )
ജയിലില്‍ പുള്ളികള്‍ക്ക് നമ്പര്‍ മാത്രമേയുള്ളൂ നാമ്പറായത് കൊണ്ട് നായര്‍ എന്നാ വാലു കൂടെ ചേര്‍ക്കുവാന്‍ നിയമം ഇല്ല. പേരിനു പ്രസക്തിയില്ല .പണ്ട് ആനപ്പുരത്തിരുന്ന വലിയ തറവാടിയാണ് എന്നത് കൊണ്ട് ജയിലില്‍ പ്രത്യേകിച്ച് വിശേഷണം ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ജീവിതം സ്വസ്ഥം ഒറ്റ ദു:ഖം മാത്രം മാണി കൂടെ ഉണ്ടാവേണ്ടതായിരുന്നു . മന്നത്ത് പത്ഭാനാഭനു ശേഷം കേരളംരാഷ്ട്രിയം കണ്ട നായര്‍ പ്രമാണി. കേരളാ കോണ്‍ഗ്രസ്സിന്റെയും UDF ന്റെയും സ്ഥാപക നേതാവ് കൂടുയായ പിള്ളയുടെ പൊറുതി ഇന്ന് ജയിലിലാണ്. അതും പൊതുജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്തതിനു എന്ന് പറഞ്ഞാല്‍ ഒക്കെ പോയില്ലേ . ഇത് പിള്ളയുടെ രാഷ്ട്രിയ ജീവിതത്തിന്‍റെ അന്ത്യം കൂടിയാണ് .ഏഴു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
അയോഗ്യനായ പിള്ളക്ക് ഇനി ഒരു തിരിച്ചുവരവ്വിന് ബാല്യമില്ല. തലയിലെഴുത്തു അമക്കി ചെരച്ചാലും പോകില്ല പിള്ളേ .

പി. ജെ. ജോസെഫ് .
കേരള കൊണ്ഗ്രസ്സിലെ വേറിട്ട ശബ്ദം.കേരളത്തിന്‍റെ മന്ത്രിയായി ഉയരത്തില്‍ പറക്കവേ ഒരു ചെറിയ കൈയ്യബദ്ധം ,നേരെ ദുര്‍ഗതിയുടെ നിലയില്ലാ കയത്തില്‍ . തന്‍റെ രാഷ്ട്രിയ എതിരാളി മാണിയുടെയും, തന്നെ കുടുക്കാന്‍ എല്ലാ കുതന്ത്രങ്ങളും മെനഞ്ഞ പി.സി. ജോര്‍ജിനും മുന്നില്‍ കത്തോലിക്ക സഭയിലെ ചില പ്രമാണിമാരുടെ നിര്‍ബന്ധം മൂലം സ്വന്തം പാര്‍ട്ടിയെ തന്നെ അടിയറ വച്ച് തന്‍റെ രാഷ്ട്രിയ ജീവിതം കുരുതി കൊടുത്ത നേതാവ്. ഇന്ന് തൊടുപുഴ സീറ്റ് കിട്ടണമെങ്കില്‍ തന്നെ കോണ്‍ ഗ്രസ്സ് കനിയണം ,കിട്ടിയാലും പി.ടി. തോമസ്സും .പി.സി. ജോര്‍ജും ജോസെഫിനെ നിലം പരിശാക്കുമെന്നത് പരസ്യമായ രഹസ്യം . ഇനി ഒരു തിരഞ്ഞെടുപ്പ് പരാജയം കൂടി ആയാല്‍ ജോസെഫ് പിന്നെ കേരള രാഷ്ട്രി യത്തില്‍ വട്ട പൂജ്യമാകുമെന്നു പറയേണ്ടതില്ലല്ലോ ജോസെഫിനെ ഈ വിധം നിഷ്കരുണം പെരുവഴിയിലാക്കിയത്തില്‍ മാണിക്കുള്ള പങ്കിന് ചരിത്രം മാപ്പ് കൊടുക്കില്ല.

കെ.ആര്‍ ഗൌരിയമ്മ.
കേരം തിങ്ങും കേരള നാട്ടില്‍ .....ഗൌരിയംമാക്കുള്ള സ്ഥാനം വിവരിക്കേണ്ടതില്ലല്ലോ .
CPM മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെന്ന കാരണത്താല്‍ പാര്‍ട്ടി വിട്ട കെ.ആര്‍ ഗൌരിയമ്മ UDf പാളയത്തില്‍ എത്തിപ്പെട്ടതും ഇന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്നു ചെന്നിത്തലയുടെ ദയാ ദാക്ഷിണ്യം കാത്തിരിക്കേണ്ട ഗതികേട് വന്നതും വിധിയുടെ ക്രുരത എന്നല്ലാതെ എന്ത് പറയാന്‍. ഇനി ആവശ്യപ്പെട്ട അഞ്ചു സീറ്റ് ലഭിച്ചാലും 5X5 =25 വിമതര്‍ UDF ല്‍ നിന്ന് തന്നെ ഉണ്ടാകും എന്നതാണ് മറ്റൊരു കയ്പ്പേറിയ അനുഭവം .ഗൌരിയമ്മയെ ഈ നിലയിലാക്കിയ മനോരമ പത്രം ഇന്ന് ഉള്ളില്‍ ഊറി ചിരിക്കുന്നുണ്ടാകും. ഗൌരിയമ്മയെ പെരുവഴിയിലാക്കാന്‍ കേരളത്തിലെ വലതു പക്ഷ മാദ്യമങ്ങള്‍ നടത്തിയ അതെ തന്ത്രം അച്ചുതാന്ദന്‍റെ കാര്യത്തില്‍ പയറ്റി നോക്കിയത് ഈ തിരഞ്ഞെടുപ്പില്‍ പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ച പഴയ കഥ അന്വര്‍ഥമാക്കുന്നു.

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ്
കേരളത്തിലെ യൂത്തന്‍ മാര്‍ പുലിക്കുട്ടന്‍ മാരാണ്.ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഇന്ന് തിളങ്ങി നിലക്കുന്ന നേതാക്കളെ സംഭാവന ചെയ്ത യുവജന പ്രസ്ഥാനം ഈ തിരഞ്ഞെടുപ്പില്‍ മിനിമം 45 സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യവുമായി ഡല്‍ഹിയിലെത്തിയ അവരുടെ ഏക പ്രതീക്ഷ രാഹുല്‍
ജിയിലായിരുന്നു . അദ്ദേഹം കാലൊടിഞ്ഞു വിശ്രമത്തിലാണ് . ഇനി ഒടിവൊക്കെ നേരെയായാലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത പുലിവാല് പിടിച്ചിരിക്കുന്നു എന്നത് വലിയ വാര്‍ത്തയാണ്. അതുകൊണ്ട് തന്നെ ലിസ്റ്റ് 25 ആക്കി കുറയ്ക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. രണ്ടു പ്രാവശ്യം മത്സരിച്ചവര്‍ക്ക് ഇനി സീറ്റ് കൊടുക്കരുത് എന്ന ആവശ്യവുമായി AICC ആസ്ഥാനം കയറി നടക്കുന്ന പാവങ്ങള്‍ക്കുണ്ടോ അറിയുന്നു ഇവിടെ ക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് 11 തവണ മത്സരിച്ച ആര്യാടനും ഉമ്മന്‍ ചാണ്ടിയുമോക്കെയാണ് എന്ന്.
പി ശശി
2006 നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ എടക്കാട് മണ്ഡലത്തില്‍ മത്സരിക്കേണ്ട കണ്ണൂരിലെ ഒരു വിപ്ലവകാരിയാണ്. ശശി ഈ തിരഞ്ഞെടുപ്പില്‍ കണിശമായും ഒരു എം എല്‍ എയോ മന്ത്രിയോ ഒക്കെ ആയി തീരേണ്ട ആളാണ്‌ അതുമല്ലെങ്കില്‍ അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് അംഗം വരെയാകാന്‍ സാദ്ധ്യതയുള്ള നേതാവായിരുന്നു. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലികുട്ടിയെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍ സഹായിച്ചു എന്നതാണ് സമീപ കാലത്ത് ശശിക്കെതിരെ ഉയര്‍ന്ന ആരോപണം . വെളിപ്പെടുത്തല്‍ നടത്തിയ കല്ലട സുകുമാരനും , കെ അജിതയും , മീനാക്ഷി തമ്പാനെയും ഇതില്‍ ആരും അവിശ്വസിക്കില്ല .മദ്യരാജാവായിരുന്ന മണിച്ചനു മായുള്ള ബന്ധം ഒക്കെ ഇതിനു മുന്‍പും വിവാദമായിട്ടുണ്ട് . തന്‍റെ ശരീരത്തിന്‍റെ വലതു ഭാഗത്ത് അനുഭവപ്പെടുന്ന "കഴപ്പ്" മൂലം ആവശ്യം വേണ്ട ചികിത്സക്കായി അവധിയില്‍ പോയി എന്നാണു ആദ്യം പത്ര ങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞത് . പിന്നീടാണ് തന്നെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടു ശശി പത്രങ്ങള്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കും കത്ത് നല്‍കിയത് . ശശിയെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയോ അതോ പുറത്താക്കിയോ എന്നൊന്നും ഇന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല . എങ്കിലും പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയിട്ടും അതിന്‍റെ പകര്‍പ്പ് പത്രങ്ങള്‍ക്കു നല്‍കിയിട്ടും മാസം ഒന്ന് തികഞ്ഞിട്ടും നടപടിക്കു വിധേയനാകാത്ത ആദ്യത്തെ കാമ്യുണിസ്റ് പാര്‍ട്ടി അംഗം എന്ന ഖ്യാതി ശശിക്ക് സ്വന്തം .

ഇനിയും ഉണ്ട് വന്‍ മോഹങ്ങളുമായി പോയി സര്‍വ്വതും നഷ്ടപ്പെട്ട പലരും . അബ്ദുള്ള കുട്ടി അതില്‍ പ്രധാനിയാണ്‌. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വികസന കാഴ്ചപ്പാടു ശരിയല്ല എന്ന് കണ്ടെത്തിയ ഒരു വികസന സ്നേഹിയാണ് കുട്ടി. ഒപ്പം ഒരു ന്യുന പക്ഷ സമുദായക്കാരനായ തന്നെ വളര്‍ത്തി കേരളത്തിലെ മുഖ്യമന്ത്രി ആക്കിയില്ല എന്ന പരിഭവവും പറഞ്ഞാണ് അബ്ദുള്ളകുട്ടി കോണ്‍ ഗ്രസ്സില്‍ ചേക്കേറിയത്. നരേന്ദ്ര മോഡിയാണ് അദേഹത്തി ന്‍റെ റോള്‍ മോഡല്‍ . ഇത്തവണ നിയമ സഭ കാണുവാന്‍ സാധ്യതയില്ലാത്ത സിറ്റിംഗ് എം എല്‍ ഏ യാണ് അബ്ദുള്ള കുട്ടി .

അതുപോലെ തന്നെയാണ് മുന്‍ ആലപ്പുഴ എം പി. മനോജ്‌ , മുന്‍ മങ്കട എം എല്‍ ഏ മഞ്ഞളാംകുഴി അലി , വീരേന്ദ്ര കുമാറും അദേഹത്തിന്‍റെ കുമാരനും ഒക്കെ.
താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടും എന്നേ ഈ അവസരത്തില്‍ ഇവരെയൊക്കെ ഓര്‍മിപ്പിക്കാന്‍ കഴിയൂ. ഇങ്ങിനെ പലരുടെയും രാഷ്ട്രിയ ഭാവി തുലാസ്സിലാടുന്ന ഒരു നിര്‍ണായക തിരഞ്ഞെടുപിന്‍റെ പടിവതുല്‍ക്കലാണ് കേരളം. അഴിമതിക്കാര്‍ക്കും ,പെണ്‍ വാണിഭക്കാര്‍ക്കും,മാഫിയാ ബന്ധമുള്ളവര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത തിരിച്ചടി നല്‍കുമെന്ന് പ്രത്യാശി ക്കുന്നു.

സത്യമേവജയതേ

Friday, February 11, 2011

255."UDF ന്‍റെ ടൈം, നല്ല ബെസ്റ്റ് ടൈം".


  കഷ്ടകാല  സമയത്ത്  ലിംഗവും  പാമ്പാകും  എന്ന ചൊല്ല്  പോലെയാണ് UDF ന്  തിരഞ്ഞെടുപ്പ്  അടുത്തു നില്‍ക്കുന്ന സമയത്ത് വരുന്ന ഓരോ പൊല്ലാപ്പും. ഐസ് ക്രീം കേസ്സ് പുതിയ വെളിപ്പെടുത്തലുകള്‍ കൊടുത്ത ആഘാതം മാറുന്നതിനു മുന്‍പേ ഇതാ വരുന്നു  ഇടമലയാര്‍ അഴിമതി കേസ്സില്‍ UDF നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളക്ക് പൊതുമുതല്‍ ദുര്‍വിനിയോഗം    അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ക്ക് കഠിനതടവ് ലഭിച്ചിരിക്കുന്നത്  . മുന്‍ ഭരണ കാലങ്ങളില്‍ ചെയ്തു കൂട്ടയ കൊടും പാപങ്ങള്‍ക്ക്‌ ഒന്നൊന്നായ് UDF നെ വരിഞ്ഞു മുറുക്കുന്ന കാഴ് ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്  . കഴിഞ്ഞ ആറു മാസമായി കേന്ദ്ര സര്‍ക്കാരിന്റെയും ,കോണ്‍ ഗ്രസിന്റെയും  അഴി മതി കഥകള്‍ മാത്രം കേട്ട് നെടുവീര്‍പ്പിടുന്ന  ജനത്തിന്നു  ഒരു ആശ്വാസ  മഴ  പോലെ ലഭിച്ച ഈ സുപ്രീം കോടതി വിധി തികച്ചു പ്രശംസനീയമാണ്. കേരളത്തില്‍ ഒരു നിര്‍ണായക തിരഞ്ഞെടുപ്പിന്നു  ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒന്നേ പറയാനാകൂ "UDF ന്‍റെ ടൈം നല്ല ബെസ്റ്റ് ടൈം".
                                       കൂനിന്‍ മേല്‍ കുരു പോലെ വന്ന രണ്ടു പ്രഹരങ്ങളും പ്രബലരായ രണ്ടു UDF നേതാക്കളെയാണ് ഇനി  പൂജപ്പുരക്കോ അതോ വിയ്യൂര്‍ക്കോ പോകേണ്ടത്   എന്നാ ആശങ്കയിലേക്ക്   തള്ളി വിട്ടിരിക്കുന്നത്.ഈ വിധി ക്ക് സവിശേഷ പ്രാധാന്യമുണ്ട് കാരണം പൊതുമുതല്‍ ദുര്യോപയോഗം  ചെയ്യുന്ന എല്ലാവര്ക്കും അത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രിയ നേതാക്കലാണെങ്കിലും  നിയമ വ്യവസ്ഥക്ക് കീഴടങ്ങേണ്ടി  വരും enn  തിരിച്ചറിവ്    സാധാരണ നികുതി ദായകന് ആശ്വാസം നല്‍കുന്നു. രണ്ടു, കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലയളവിലാണ് ഇങ്ങിനെ ഒരു സു പ്രധാന വിധി രാഷ്ട്രിയ നേതാവിന്റെ അഴി മതിയുമായി ബന്ധപ്പെട്ടു പുറത്തു വന്നിരിക്കുന്നത്.നഷ്ട്ടപ്പെടുമെന്നു  ഭയപ്പെട്ട അന്തസും പ്രതാപവും ഇന്ത്യന്‍ കോടതികള്‍ക്ക് വീണ്ടെടുക്കാന്‍    കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
                                   "കഷ്ടകാലം പിടിച്ചവന്‍ തല മൊട്ട യടിച്ചപ്പോള്‍ കല്ല് മഴ പെയ്തു" എന്ന പോലായി ഉമ്മന്‍ ചാണ്ടി യുടെ അവസ്ഥ . കഴിഞ്ഞ അഞ്ചു വര്‍ഷമായി മുഖ്യമന്ത്രി കുപ്പായവും തുന്നി  കാത്തിരിക്കുന്ന  അദ്ദേഹത്തിന്‍റെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന വാര്‍ത്തകളാണ്  ഓരോ ദിവസവും പുറത്തു വരുന്നത് .ഓരോന്നിനോടും എങ്ങിനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ  ഒരു സ്ഥല ജല വിഭ്രാന്തി വന്ന മട്ടാണ്  ഈ സ്വപ്ന ലോകത്തെ ബാലഭാസ്ക്കാരന്. അല്ലെങ്കില്‍ ഉത്തരവധിത്വമുള്ള  ഒരു പൊതു പ്രവര്‍ത്തകന്‍ കുഞ്ഞാലികുട്ടിയെ ന്യയീകരിക്കുമോ  ? കുഞ്ഞാലികുട്ടി താന്‍ "വഴി വിട്ടു പലതും പലര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ട്" എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അതിനകത്തെ ഭരണഘടനാ ലംഘനം പോലും അറിയാതെ കുഞ്ഞാലികുട്ടിയെ അഭിനന്ദിച്ച  കുഞ്ഞുകുഞ്ഞിന്‍റെ   നില പരുങ്ങലിലാണ് ."വിനാശകാലേ വിപരീത ബുദ്ധി".  പിന്നെ പാര്‍ട്ടിക്കും  ജനങ്ങള്‍ക്കും വേണ്ടാത്ത പി ശശിയെ ഉയര്‍ത്തി പിടിക്കാന്‍  വിവരമുള്ള  ആരെങ്കിലും തയാറാകുമോ?ഇനി ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ കൂടുതല്‍ ഒന്ന് പറയാനില്ലാതെ  തലക്കു കയ്യും കൊടുത്തിരിക്കുന്ന ചിത്രംമാണ് മനോരമക്ക് പോലും കൊടുക്കേണ്ടി വന്നത്.
                       കുഞ്ഞാലികുട്ടി ബാലകൃഷ്ണപിള്ള  തിരിച്ചടികളില്‍ ഏറ്റവും വലിയ വിജയം മതേതര വിശ്വാസികള്‍ക്കാണ്  . കാരണം ഇവര്‍ രണ്ടു പേരും കേരളത്തിലെ രണ്ടു പ്രബല ജാതി രാഷ്ട്രിയത്തിലെ  മാടമ്പി മാരായി ജനത്തെ കാലങ്ങളായി കബിളിപ്പിക്കുന്നവരാന് . തങ്ങളുടെ പിന്നില്‍ ശക്തമായ വോട്ടു ബാങ്കുകള്‍ ഉണ്ട് എന്ന ധിക്കാരവും ധാര്ഷ്ട്യവുമാണ് ഇവര്‍ക്കൊക്കെ അഴി മതി നടത്താനും , നിയമ വ്യവസ്ഥയെ പ്പോലും വിലക്കെടുക്കാനും കഴി യുന്ന നിലയില്‍ വളര്‍ത്തിയത്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം  ചതിക്കും എന്നാ പോലെയാണ്  ഈ രണ്ടു വോട്ടു ബാങ്ക് രാഷ്ട്രി യാക്കാര്‍ക്കും    തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് അടക്കമുള്ള ശിക്ഷ  വരാന്‍ പോകുന്നത്.
                                താന്‍ "വാലുള്ള" നായരാണ് എന്ന് പറഞ്ഞു കേരളത്തിലെ സകല നായന്മാരെയും ഇക്കിളി പെടുത്തിയ പിള്ളയുടെ വോട്ടു ബാങ്ക് തന്ത്രം പൊളിഞ്ഞ വ്യസനത്തിലാണ് എന്‍ എസ് എസ് വിശിഷ്യാ സുകുമാരന്‍ നായര്‍ . UDF ന് ഏറ്റ രണ്ടു പ്രഹരത്തിലും ഉള്ളില്‍ ചിരിക്കുന്ന  മാണി യും ഒന്നോര്‍ക്കുന്നത്‌ നന്ന് . കേരള കോണ്ഗ്രസ്സിന്റെ സ്ഥാപക ജനറല്‍ സെക്രടറി കൂടി രാഷ്ട്രിയ കളം വിട്ടു പോകുന്നതോടെ(ജോസ്സെഫിനെ നേരത്തെ മാണി വീട്ടില്‍ ഇരുത്തിയത് ഓര്‍ക്കുമല്ലോ)   കേരള കോണ്ഗ്രസ്സിന്റെ തന്നെ പ്രസക്തി  ഇല്ലാതാകുന്നു. പ്രാദേശിക പാര്‍ട്ടികള്‍  ഇന്ത്യന്‍ രാഷ്ട്രിയമെന്നും   മലീമസമാക്കിയിട്ടെയുള്ളൂ  .അഴി മതി നടത്തുക എന്നത് അവരുടെ പാര്‍ട്ടി പരിപാടി പോലെയാണ് എന്ന്  ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
                                                 UDF നെ ഈ വന്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ത് ആരെന്നു ചോതിക്കെണ്ടതില്ല  , സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ    പോലെ വണ്‍ ഡേ   ക്രിക്കറ്റില്‍ ഡബിള്‍ സെഞ്വ് റി   നേടിയ ഫോമിലാണ് അച്യുതാനന്ദന്‍ . തികച്ചു അഭിനന്ദനാര്‍ഹാമായ  നേട്ടം . ഒരു രണ്ടാം ഇന്നിങ്ങ്സിനുള്ള സാധ്യത കൂടി   ഇതുവഴി രൂപപെട്ടു  വരുന്നു എന്നതാണ് മറ്റൊരു സവിശേഷത  ഒപ്പം പോളിറ്റ് ബ്യുറോയിലേക്കുള്ള  പുനപ്രവേശന സാദ്ധ്യതയും.
തിരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തില്‍ UDF ന് കൂടുതല്‍ കാള രാത്രികള്‍ സമ്മാനിക്കാന്‍ പോന്ന  തെളിവുകള്‍ ഇന്ത്യ വിഷന്‍ മുഖ്യ മന്ത്രി ക്ക്  കൈമാറി ക്കഴിഞ്ഞു എന്നാണു  അറിയാന്‍ കഴിയുന്നത്‌. ആവനാഴിയില്‍  കയ്യാമം ഇനിയും ബാക്കി എന്ന് സാരം. അതില്‍ കോതമംഗലം പെണ്‍വാണിഭ കേസടക്കം ഒതുക്കി തീര്‍ക്കാന്‍ ഒരു UDF ലെ ഒരു സമുന്നത നേതാവ് ഇടപെട്ടു എന്നാണു കേള്‍വി .അത്  ആരെന്നു അറിയാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ കാതോര്‍ത്തിരിക്കുന്നു  . 

സത്യമേവജയതേ

http://satyamevajayatepravasi.blogspot.com/