തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...
Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Sunday, September 4, 2011

300.ഓണപ്പൂക്കളം

അന്ന് രാവിലെ പൂക്കുട ഒരുക്കുന്ന തിരക്കാണ് എത്ര തരം പൂക്കള്‍ പറിക്കണം, ചെക്കിപ്പൂ, കാക്കപ്പൂ ...
വൈകുന്നേരം വീട്ടില്‍ ചെന്നെത്തിയാല്‍ ഒന്നിനും സമയം തികയില്ല. കൂട്ടുകാരൊക്കെ വരില്ലേ പൂപ്പറിക്കാന്‍ പോകാന്‍, ബാലുവും, തുളസിയും, മോഹനും ...

പുസ്തക കെട്ടുമായി സ്കൂളിലെത്തുംപോഴേക്കും ആദ്യ ബെല്‍ അടിച്ചിരിക്കും. അന്നത്തെ ചിന്ത മുഴുവന്‍ നാളത്തെ ഓണപ്പൂക്കളം തീരക്കാനുള്ള ചിന്തയിലായിരിക്കും. കാരണം മത്സരമാണല്ലോ. വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പൂക്കളത്തിന്റെ സ്കെട്ച്ചും തയ്യാറാക്കും. പിറ്റേന്ന് വെളുപ്പാന്‍ കാലത്തുതന്നെ എഴുന്നേറ്റുച്ചെന്നു പൂവിടും. അതു കഴിഞ്ഞു വേണം കൂട്ടുകാരുടെ വീട്ടിലോട്ടു ചെല്ലാന്‍. എങ്ങിനെയുണ്ട് അവരുടെ പൂക്കളം.... എന്ന് നോക്കണമല്ലോ
പിന്നീട് ഒരു ചര്‍ച്ചയാ ... ആരുടെ പൂക്കളമാണ് ഭംഗി കൂടുതല്‍, വലുപ്പം കൂടുതല്‍ ... ഇതൊക്കെ കഴിഞ്ഞു വേണം ഓണക്കളികളിലേക്ക് ചെല്ലാന്‍ ....

ഇന്നോ ....
ആരാണ് പൂപ്പറിക്കാന്‍ പോകുന്നത്, അതിനു പൂവെവിടെ... സത്യം പറയാലോ, ഈ വര്‍ഷം ഞാന്‍ തുമ്പപ്പൂ കണ്ടിട്ടില്ല. എവിടെ പോയി. ആരും പൂ പറിക്കാത്തത് കൊണ്ട് തുമ്പപ്പൂ വരാന്‍ മടിച്ചതാണോ അറിയില്ല.

തമിള്‍ നാട്ടില്‍ നിന്നു വരുന്ന ചെണ്ട് മല്ലികയും, ജമന്തിയും തന്നെ നമ്മുടെ പൂക്കളം. ഇങ്ങിനെ പോയാല്‍ കുറച്ചു കാലം കഴിഞ്ഞാലോ .... ചിന്തിക്കേണ്ട അതാ നല്ലത്.

പിന്നെ ...

നിങ്ങള്‍ക്കു വേണ്ടി, ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു ഓണ മത്സരം നടത്തുന്നുണ്ട് ഇവിടെ ക്ലിക്ക് ചെയ്താല്‍ ചെന്നെത്താം ....


എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകള്‍ ....

Tuesday, May 17, 2011

270.തിരെഞ്ഞെടുപ്പു ഫലം.ഒരു അവലോകനം!


നിര്‍ണായകമായ കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ 68 MLA മാരെ LDF നു സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. 72 സീറ്റ് നേടിയ UDF വിജയം അങ്കീകരിക്കുംമ്പോള്‍ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനു അനൂകൂലവും എന്നാല്‍ അഴിമതിക്കും ഇതര മൂല്യച്യുതികള്‍ക്കെതിരെ കേരള ജനതയുടെ ക്രിയാത്മക പ്രതികരണമായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തിന്‍റെ വര്‍ധനവും LDF നു ലഭിച്ച 68 സീറ്റും എന്ന് വിലയിരുത്താം.

എന്നാല്‍ ഈ തിരെഞ്ഞെടുപ്പു ഫല പ്ര ഖ്യപന ത്തിനിടയില്‍ ശ്രദ്ധി ക്ക പ്പെടാതെ പോയ ചില വിപത്തുകള്‍ എടുത്തുപറയുവനാണ് ഈ പോസ്റ്റു .

LDF സര്‍ക്കാര്‍ 2006 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തില്‍ നിശബ്ദമായി നടന്നു വരുന്ന രണ്ടാം വിമോചന സമരത്തിന്‍റെ ഉല്‍പ്പന്നമാണ്‌ UDF നു ലഭിച്ച 72 സീറ്റ്. ഇത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായി വേണം കാണാന്‍. നായര്‍ ,ക്രിസ്ത്യന്‍ ,മുസ്ലീം വിഭാഗത്തില്‍ അന്ധമായ ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ നടത്തിയ അഞ്ചു വര്‍ഷത്തെ പ്രയത്നമാണ് UDF വിജയം. സുകുമാരന്‍ നായര്‍ ഒരു വിടുവായനും എട്ടുകാലി മംമുഞ്ഞിന്‍റെ ജന്മവുമായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നാല്‍ മറ്റു പല മത സാമുദായിക നേതാക്കളും വളരെ ചിട്ടയായി തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കി എന്നതാണ് വസ്തുത.ഉദാ: കേരള കൊണ്ഗ്രസ്സു ലയനം മുതല്‍ ഉള്ള പാതിരി മാരുടെ ഇടപെടലുകള്‍,ആലപ്പുഴ മുന്‍ എം പി മനോജ്‌ അനുഭവിച്ചു എന്ന് പറയപ്പെടുന്ന വിശ്വാസ പ്രശ്നം,മഞ്ഞളാം കുഴി അലി ഒടുവില്‍ സിന്ധു ജോയ് , മതമില്ലാത്ത ജീവന്‍ വിഷയംതുടങ്ങി ഒട്ടേറെ നടപടികള്‍ അവര്‍ വളരെ തന്മയത്ത്വത്തോടെ കേരള ജനതക്ക് മുന്നില്‍ അവതരിക്കപ്പെട്ടു .

കുഞ്ഞാലികുട്ടിയുടെ ചെയ്തികളെ ഒരു മത നേതാവ് പോലും വിമ്മര്‍ശിക്കാന്‍ മിനക്കെട്ടില്ല എന്നത് തന്നെ ഇത്തരം ഒരു ദ്രുവീകരണം നേരെത്തെ ആസൂത്രണം ചെയ്തതാണ് എന്ന് വേണം അനുമാനിക്കാന്‍. ,
ഇടതു പക്ഷം മത ന്യുന പക്ഷങ്ങള്‍ക്ക്‌ എതിര് എന്ന പ്രചാര ണം അഴിച്ചുവിട്ടാണ് മുസ്ലീം ക്രിസ്ത്യന്‍ മത നേതാക്കള്‍ വിശ്വാസി കളെ തെറ്റിദ്ധരിപ്പിച്ചത് .ലക്‌ഷ്യം വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ എന്നത് വ്യക്തം .കൈയും കഴുത്തും വെട്ടുന്ന ഒരു വിഭാഗം മത തീവ്ര വാദി കള്‍ക്കെതിരെ നടപടിയെടുത്ത LDF സര്‍ക്കാരിനെ മുസ്ലീം വിരോധികളായി ചിത്രീകരിക്കുന്നതില്‍ മുസ്ലീം ലീഗ് വിജയം കണ്ടതാണ് അവര്‍ക്ക് ലഭിച്ച 20 സീറ്റ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെങ്ങും അത്തരം ജാതി തിരിഞ്ഞുള്ള ഒരു കാഴ്ചപ്പാടോടുകൂടി ലീഗ് പ്രചാരണം നടത്തി അതിന് കൊണ്ഗ്രസ്സു ഒത്താശ ചെയ്തു എന്നതാണ് വസ്തുത., ഇതിന് വ്യക്തമായ ഉദ: ആലുവ കളമശ്ശേരി സീറ്റുകളിലെ ലീഗ് കൊണ്ഗ്രസ്സു വിജയം. കേരളത്തിന്‍റെ വ്യവസായ മേഖലയായ കളമശ്ശേരി ആലുവ പ്രദേശത്തിന്റെ വളര്‍ച്ച അവിടെത്തെ തൊഴിലാളി കളുടെ ഉയര്‍ന്ന ജീവിത നിലവാരമാണ്. എന്നിട്ടും ആ ആനുകൂല്യങ്ങള്‍ കൈപ്പ റ്റിയവര്‍ തന്നെ രണ്ടുട്രേഡു യുനിയന്‍ നേതാക്കളെ പരാജയപ്പെടുത്തി. കാരണം വോട്ടു ചെയ്യുമ്പോള്‍ ജാതിനോക്കിയെ ചെയ്യാവൂ എന്ന നിലപാടാണ് ഇവിടെ നിലനില്‍ക്കുന്ന പ്രമാണം. വര്‍ഗ്ഗ ബോധം പരാജപ്പെടുന്നു സ്വത ബോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നത് കേരളവും വടക്കെ ഇന്ത്യയിലെ ജാതി രാഷ്ട്രിയത്തിന്റെ വിളനിലമാകുന്നു എന്നതിന്‍റെ ചൂണ്ടു പലകയാണ്. എറണാകുളം കോട്ടയം ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലെ UDF വിജയവും ഈ നിലക്ക് വേണം കാണാന്‍.ലെത്തീന്‍ കത്തോലിക്കാ വിഭാഗത്തി ന്‍റെ നോമിനി ഹൈബി ഈഡന്‍ വിജയിച്ചു എന്ന് മാത്രമല്ല ലത്തീന്‍ സമുദായത്തിന്നു ഒരു മന്ത്രി വേണം അതും ഷിബു ബേബി ജോണ്‍ പോരാ കൊണ്ഗ്രസ്സായി ജയിച്ച ഹൈബി തന്നെ വേണം എന്ന് ടി വി ക്ക് മുന്നില്‍ ഒരു ഉളുപ്പുമില്ലാതെ പറയാന്‍ മത ജാതി ശക്തികള്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരള കാണുന്നത് . മതേതര പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കൊണ്ഗ്രസ്സു ആണ് ഇതിനു വളം വച്ച് കൊടുക്കുന്നത് എന്നത് ഇവിടെ എടുത്തുപരയെണ്ടാതുണ്ട്. കേന്ദ്ര മന്ത്രി മാരെ പ്പോലും തീരുമാനിക്കുന്നത് നായരുടെ തീട്ടുരം നോക്കിയാണെന്നത് മലയാളിക്ക് അപമാനകരമാണ് . ചെന്നിത്തല മത്സരിക്കാന്‍ ഉരുങ്ങിയ കാലയളവില്‍ കെ പി സി സി പ്രസിഡന്റിന്‍റെ തത്കാലിക ചുമതല ക്ക് പോലും ജാതി സമവാക്യം പരിഗണിച്ച കൊണ്ഗ്രസ്സു ഈ രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതാണ് ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കകുലരാക്കുന്നത്

രണ്ടാം വിമോചന സമരത്തില്‍ സവിശേഷമായ ഒരു പങ്കു വഹിച്ചത് കേരളത്തിലെ ചില വലതു പക്ഷ മാധ്യമങ്ങളാണ് . മനോരമ, മാതൃഭൂമി ഏഷ്യ നെറ്റ് എന്നിവ ഇതില്‍ പേരെടുത്തു പറയേണ്ടവയാണ്. വാര്‍ ത്തകളില്‍ അസത്യവും അര്‍ദ്ധസത്യവും ഇടകലര്‍ത്തി വളച്ചൊടിക്കല്‍ നടത്തി അന്ധമായ കമ്യു ണി സ്റ് വിരോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ മാധ്യമ രംഗത്തെ കൂട്ടികൊടുപ്പുകാരക്ക് കഴിഞ്ഞു എന്നത് UDF ന്‍റെ തിരെഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചു .

വേങ്ങര- കൊട്ടാരക്കര ഫലങ്ങള്‍.

ഈ തിരെഞ്ഞെടുപ്പില്‍ ആകാംഷയോടെ ജനാധിപത്യ വിശ്വാസികള്‍ ഉറ്റു നോക്കിയ രണ്ടു മണ്ഡലങ്ങളാണ് വേങ്ങരയും കൊട്ടാരക്കരയും. അഴിമതിയുടെയും ,മറ്റു എല്ലാ മൂല്യച്യുതികളുടെയും രണ്ടു ആള്‍ രൂപങ്ങള്‍ക്ക്‌ സവിശേഷ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവ രണ്ടും കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജനങ്ങള്‍ അഴിമതിക്കും മൂല്യച്യുതിക്കുമെതിരായി വിധിയെഴുതിയപ്പോള്‍ ബാലകൃഷണ പിള്ളക്ക് ലഭിച്ച ശിക്ഷ ജാതി പരിഗണന കൂടാതെ ശരി വയ്ക്കയപ്പെട്ടു എന്ന് വേണം കാണാന്‍. മുന്നോക്ക കാരാനാനെങ്കിലും കട്ടാല്‍ കയ്യാമം വീഴണം എന്നതായിരുന്നു ജനാഭിലാഷം . NSS ന്‍റെ ശരി ദൂരം പോലും ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി .എന്നാല്‍ പിള്ളയെക്കാള്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയുടെ കാര്യത്തില്‍ ജാതിപരിഗണന മാത്രമാണ് വോട്ടര്‍മ്മാര്‍ കണക്കിലെടുത്തത് എന്നത് ഖേദകരമാണ്. ബീഹാറിലും യൂ പിയിലും ഒക്കെ നിലനിലക്കുന്ന ക്രിമിനല്‍ രാഷ്ട്രി യത്തിന്നു വളം നല്‍കുന്ന ജാതി രാഷ്ട്രിയത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും സാധ്യമാകും എന്ന് തെളിയിക്കപ്പെട്ടു. രാജ്യം നേരിടുന്ന അഴിമതി ഇതര മൂല്യച്യുതികള്‍ ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും. മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്നു അത് വന്‍ ഭീഷിണി ഉയര്‍ത്തും എന്നതാണ് മതങ്ങളുടെയും ജാതിയുടെയും ആധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ , പ്രദേശ ങ്ങളില്‍ ഇന്ന് കണ്ടു വരുന്നത്. ഇത് ജനാധിപത്യ വിശ്വാസികളെ ആലോസരപ്പെടുത്തും. ഒറീസ്സ , ഗുജറാത്ത് ,പാക്കിസ്ഥാന്‍, തുടങ്ങി സമീപ കാല ഇജിപ്ഷ്യന്‍ സംഭവ വികാസങ്ങള്‍ വരെ ഇതിനു ഉദാഹരണങ്ങളാണ്.

ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ മതേതര മൂല്യങ്ങളോട് കുറച്ചു കൂടി അത്മാര്‍ഥത പുലര്‍ത്തെണ്ടതിന്റെ ആവശ്യകത ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം .മതേതര മൂല്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന ചിന്ത താഴെ കിടയിലുള്ള സാധാരണ പ്രവര്‍ത്തകര്‍ തുടങ്ങി അരമനയുടെയും പെരുന്നയുടെയും മറ്റു സാമുദായിക നേതാക്കളുടെയും തിണ്ണയും നിരങ്ങുന്ന നേതാക്കള്‍ ക്ക് വരെ ഉണ്ടാകണം. അമിതമായ പാര്‍ലമെന്‍ററി വ്യാമോഹം ഇതിനു വിലങ്ങുതടിയാകും എന്താണ് വസ്തുത.
മറ്റൊന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം കമ്യുണിസ്റ്റു നേതാക്ക ലും പ്രവര്‍ത്തകരും അവലംഭിക്കേണ്ട ചില പ്രവര്‍ത്തന ശൈലിയെ കുറിച്ചാണ്. ഇത് കേരളത്തിലും ബാധകമാണ് . ജീവിതത്തിലും, പ്രവര്‍ത്തന ശൈലിയിലും അല്‍പ്പം വിനയവും ലാളിത്യവും സത്യസന്തതയും ഒരു കുറച്ചിലായി കാണുന്നവര്‍ അത് തിരുത്താന്‍ തയാറാകണം. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ട സമയമായി .പാര്‍ട്ടി ഒറ്റ കെട്ടായി മേല്‍ പ്പറഞ്ഞ സാമൂഹിക വിപത്തുകളെ നേരിടേണ്ടത് ഈ അവസരത്തില്‍ അനിവാര്യമാണ് .അഴിമതിയും വിലക്കയറ്റവും ഒക്കെ കേന്ദ്രത്തിലെ UPA സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയപ്പോഴും 5 സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ UPA നേട്ടമുണ്ടാക്കി എന്നത് ഗൌരവമായി തന്നെ കാണണം. ഇടതു പക്ഷം ഒരു ബദല്‍ ആയി വളര്‍ന്നു വരേണ്ട കാലയളവിലാണ് അത് ജന ഹൃദയങ്ങളില്‍ നിന്ന് അകന്നു പോകുന്നത് എന്നത് വേദനാ ജനകമാണ് .

സത്യമേവജയതേ.

Wednesday, January 27, 2010

213.നാരായണ ഗുരു നവോത്ഥാന നായകനോ ?

കേരളാ യുക്തിവാദി സംഘം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ശ്രീ.രാജഗോപാല്‍ വാകത്താനം ഇത്തരം സന്ദേഹം മുന്നോട്ടു വയ്ക്കുന്ന ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തുന്ന പ്രബലമായ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് സമകാലിക മലയാളം വാരികയില്‍ എം.വി. സുബ്രഹ്മണ്യം എന്നയാള്‍, രാജഗോപാലിന്റെ വാദങ്ങള്‍ക്ക് യുക്തിയില്ല എന്നു ആരോപിക്കുന്നു. ഇതിന് ശ്രീരാജഗോപാല്‍ കൊടുക്കുന്ന മറുപടി സാംഗത്യമുള്ളതിനാല്‍ ഇവിടെ ചര്‍ച്ചക്കായി കൊടുക്കുന്നു.

1) ‘നവോത്ഥാനം’ എന്നു യൂറോപ്പില്‍ വ്യവഹരിക്കപ്പെടും വിധം ഒരു പൊളിച്ചെഴുത്ത് ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. മതത്തിനുപകരം മനുഷ്യത്വത്തെ സ്ഥാപിക്കുന്ന നവോത്ഥാനപ്രക്രിയയല്ല, മത-സാമുദായികപരിഷ്ക്കരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

2) ഫ്യൂഡലിസത്തോടു കണക്കു തീര്‍ക്കാതെ, അടിമത്തത്തിനെതിരെ നിലപാടെടുക്കാത്ത, ജാതിഭീകരതകള്‍ക്കെതിരെ ക്രിയാത്മക നിരാകരണമില്ലാത്ത കേരളത്തില്‍ എവിടെയാണ്, എന്നാണ് നവോത്ഥാനം ഉണ്ടായത് ? നടക്കാത്ത നവോത്ഥ്ഹനത്തിന് എന്തിനാണ് നായകനെത്തേടുന്നത് ? EMS-ഉം P.K .ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍ തമസ്ക്കരിച്ച ചരിത്ര സന്ധികളെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

3) നവദര്‍ശനങ്ങളിലെ ആറ് നാസ്തിക ദര്‍ശനങ്ങളെ മാറ്റിവെച്ച് വേദാന്തത്തെ ഉയര്‍ത്തി പിടിക്കുന്ന കപട വൈദികവാദികളുടെ തുടര്‍ച്ചയാണ് നാരായണഗുരുവിലും കാണുന്നത്. അദ്വൈതത്തെ അംഗീകരിക്കുക വഴി ‘ഹൈന്ദവ’ പാരമ്പര്യവാദത്തെ ആവര്‍ത്തിക്കുകയാണ് ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ കൃതികളെ സാക്ഷ്യപ്പെടുത്തി കൊണ്ടാണ് ഞാനിതു ഉന്നയിച്ചത്. അതുകൊണ്ടു തന്നെയാണ്- ‘ആര്‍ഷഭാരത‘ വാദികള്‍ക്ക് ഗുരു സ്വീകാര്യനായത്.(മതത്തെ നിരാകരിച്ച സഹോദരന്‍ അയ്യപ്പന്‍ അസ്വീകാര്യനായതും) ഇന്ന് ഗുരു ദൈവവും അവതാരവുമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

4) ‘പലമതസാരവുമേകമാം’ എന്നൊക്കെയുള്ള ഗുരുവചനങ്ങള്‍ അബദ്ധങ്ങളാണ്. ഓരോ മതവും അന്യമതങ്ങള്‍ക്കെതിരെ ഉണ്ടായ വിരുദ്ധ വാദങ്ങളാണെന്ന സത്യമിരിക്കെ ഇത്തരം സമീകരണങ്ങള്‍ക്ക് എന്താണര്‍ത്ഥം ? അതു പറഞ്ഞ ഗുരു എഴുതി കൂട്ടിയത് വിഷ്ണു, ശിവന്‍ , സുബ്രഹ്മണ്യ സ്തോത്രങ്ങളാണ്. ക്രിസ്തു- മിശിഹാ- അള്ളാ കീര്‍ത്തനങ്ങളൊന്നും എഴുതിയിട്ടുമില്ല. താന്‍ സ്ഥാപിച്ച ഒരു ക്ഷേത്രങ്ങളിലും ക്രിസ്തുവിനേയോ പരിശുദ്ധാത്മാവിനേയോ ചന്ദ്രക്കലയേയോ പ്രതിഷ്ഠിച്ചുമില്ല

5) ‘ഒരു ജാതി’ ഏത് ജാതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതു മനുഷ്യ ജാതിയായിരുന്നെങ്കില്‍ ഈഴവരുടെ സംഘടനയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. തന്റെ സമുദായം തന്നേയും തള്ളിക്കളയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജാതിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
ഗുരുവിന്റെ ജീവിത ഘട്ടത്തിലോ കൃതികളിലോ ജാതിവിരുദ്ധത, ജാതി നശീകരണമായി രൂപപ്പെടുന്നില്ല. രക്തത്തില്‍ വരെ ജാത്യാന്ധതയുമായിക്കഴിയുന്ന ഇന്ത്യന്‍ മണ്ണില്‍ ‘ജാതിനശീകരണം’ ലക്ഷ്യമാക്കാത്ത ഒരാളേയും പുരോഗമനകാരിയായി പരിഗണിക്കാനാവില്ല. ഭൂവുടമസ്ഥത, സമൂഹികാന്തസ്, സാമൂഹ്യനീതി ഒക്കെ ജാതിബദ്ധമായിരിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ കൃത്യമായി നിലപാടു പ്രഖ്യാപിക്കാനും പ്രയോഗിക്കാനുമുള്ള ബാദ്ധ്യത നായകന്മാര്‍ക്കുണ്ട്. സഹോദരന്‍ നടത്തിയ ‘മിശ്രഭോജനത്തെ’ ഗുരു എതിര്‍ത്തതും താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന എന്റെ ചോദ്യങ്ങളുടെ ചരിത്രപശ്ച്ചാത്തലം ഈ കൃതില്‍ വ്യക്തമാക്കുന്നുണ്ട്.

6) കേരള സാമൂഹിക പരിഷ്ക്കരണ പ്രക്രിയ നാരയണ ഗുരുവിലല്ല തുടങ്ങുന്നത്. ചാന്നാര്‍ ലഹകള്‍ നടക്കുമ്പോള്‍ ഗുരു ജനിച്ചിട്ടില്ല. അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം മുന്‍പ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ ഇടയ്ക്കാട് ശിവക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയിരുന്നു. ഗുരു കണ്ണാടി പ്രതിഷ്ഠിക്കുന്നതിനും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് വൈകുണ്ഠസ്വാമി നാഗര്‍കോവിലില്‍ കണ്ണാടി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
നാരായണഗുരുവിന്റെ കാലം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെ വേലിയേറ്റകാലമായിരുന്നു. മൂക്കുത്തിലഹള (1852-വേലായുധപ്പണിക്കര്‍) മലയാളിമെമ്മോറിയല്‍ (1891) ഈഴവമെമ്മോറിയല്‍(1896) ബൈബിള്‍ ദഹനം(1899-പൊയ്കയില്‍ അപ്പച്ചന്‍) കാര്‍ഷികസമരം (1907-അയ്യങ്കാളി) കായലിലെ പുലയസമ്മേളനം (1912-പണ്ഡിറ്റ് കറുപ്പന്‍) കല്ലുമാലബഹിഷ്ക്കരണവും മാറുമറയ്ക്കലും(1915-അയ്യങ്കാളി, വെള്ളിക്കരചോതി) മിശ്രഭോജനം(1917-സഹോദരന്‍ അയ്യപ്പന്‍) വൈക്കം സത്യാഗ്രഹം(1924-25) ഗുരുവായൂര്‍ സത്യാഗ്രഹം(1931) തുടങ്ങിയ ഒട്ടേറെ പോരാട്ട വീഥിയിലും നാരായണഗുരുവിനെ ആരും കണ്ടിട്ടില്ല.
ഇതിന്റെയൊക്കെ അര്‍ത്ഥം ഗുരു മോശക്കാരനായിരുന്നു എന്നല്ല സമുദാ‍യ പരിഷ്ക്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് അത് പ്രസക്തവുമായിരുന്നു.അതിന്റെ മൂല്യം കുറച്ചു കാണെണ്ടതുമില്ല. പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്