നാല് വര്‍ഷം മുമ്പ് ന്യൂ യോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത് വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു..സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വെത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി.കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അങ്ങനെ ബൈബിള്‍ വായന കുറവാണ്.യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു.ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.
"ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ "
പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.
"ക്രിസ്ത്യനോ അതോ മുസ്ലിമോ.."
പെണ്‍കുട്ടി വീണ്ടും ചോദിച്ചു.
"രണ്ടുമല്ല.ഞാന്‍ ഹിന്ദുവാണ്."
എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി.സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും.സ്വാഭാവികം.
"എന്റെ അച്ഛന് ഹിന്ദു.അമ്മ ഹിന്ദു.അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു.."
"ആരാണ് നിങ്ങളുടെ പ്രവാചകന്..?"
പെണ്‍കുട്ടി വീണ്ടും തിരക്കി.
"ഹിന്ദുവിന് പ്രവാചകന്മാര് ഇല്ല."
"നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?"
"ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല.നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്.."
"ഓ.അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?"
"മനസ്സിലായില്ല.." ഞാന്‍ തിരക്കി.
"അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു,മുസ്ലിങ്ങള്‍ക്ക് അല്ലാഹൂ..അങ്ങനെ നിങ്ങള്‍ക്കോ.?"
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു.കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്.അതും പുരുഷ ദൈവം.അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..
"ഹിന്ദുവിന് ഒരു ദൈവമാവം.ഹിന്ദുവിന് പല ദൈവങ്ങളുമാവം,ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ..എന്നാലും അയാള്‍ ഹിന്ദു തന്നെ.ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്."
പെണ്‍കുട്ടി ആകെ ചിന്താകുലയായി.കാരണം സംഘടിതമായല്ലതാ ഒരു മത ചട്ടക്കൂട്.എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു.നില നില്ക്കുന്നു.നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു.ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.
"നിങ്ങള്‍ മത വിശ്വാസിയാണോ.?"
"ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല.പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്.അതും സ്ഥിരമായി അല്ല."
"അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?"
"ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു.ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല.അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല.."
"നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?"
"എന്തിന്.എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല.ആരും ബലമായി പ്രാര്‍ത്തിപ്പിക്കുന്നില്ല.ആരും എന്നെ പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്ക്യുകയും ഇല്ല.ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല.ഒരു മതം എന്നും പറയാനാവില്ല.ഒരു കൂട്ടം ആചാരങ്ങള്‍,ഒരു കൂട്ടം വിശ്വാസങ്ങള്‍,സംസ്കാരം,രീതികള്‍ ഇവയൊക്കെയാണ്."
"അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?""
ഞാന്‍ അങ്ങനെ പറഞ്ഞില്ല.ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല.മത ഗ്രന്ഥങ്ങള്‍ വായിക്കും.ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ.പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു.അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു."
"പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്."
"ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്.മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരൊഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്.കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം.അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം.പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്."
"അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു.പ്രാര്‍ത്ഥനയും ഉണ്ടല്ലോ.ആട്ടെ എന്താ പ്രാര്‍ത്ഥന."
"ലോക സമസ്ത സുഖിനോ ഭവന്തു.ഓം ശാന്തി ശാന്തി.."
"ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം "
"എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ.സമാധാനം."
"കൊള്ളാമല്ലോ.അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം.എല്ലാവര്ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ."
"സത്യത്തില്‍ ഹിന്ദു മതം ഓരോ വെക്തിയ്ക്കും ഉള്ളതാണ്.അവരുടെ ശാന്തിയ്ക്ക് വേണ്ടി.വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം.പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും."
"പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം."
"ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല.കാരണം ഇതൊരു മതവും അല്ല.കാരണം ഇതൊരു ആചാരമോ രീതിയോ ആണ്.ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്.അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല.കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്."
പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.
"നിങ്ങള്‍ ജീവിതത്തിന്റെ അര്‍ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല.കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി."
ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .
"ദൈവരാജ്യം നിങ്ങളില്‍ തന്നെ.എന്ന് പറഞ്ഞിട്ടില്ലേ.അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്.കാരണം ഇസവസ്യം ഇടം സര്‍വം എന്നാണ്.എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ.അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും.അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക.ഹിന്ദു മതം സനാതന ധര്‍മംആണ്. നിത്യതയില്‍ വിശ്വാസം.ധര്‍മം പരിപാലിക്കുന്നവര്‍.അതാണ് ജീവന്റെ ആധാരം.പരസ്പരം സത്യസന്ധത കാണിക്കുക.ഒന്നിനും കുത്തക ഇതിലില്ല.ഒരേ ഒരു ദൈവം മാത്രം.പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം.അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.
പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി.അത്രതന്നെ.ഒപ്പം കുടിലതകളും.ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്.കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍.കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്.പിന്നെ ഞാന്‍ ഹിന്ദുവാണ്.എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്ന്.അഹിംസയാണ് പരമായ ധര്‍മം.പിന്നെ വേറെ ഒരു മതത്തിനും എനിന്നു ശാന്തി നല്‍കാനും കഴിയില്ല."
പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..
സുഹൃത്തുകളെ.എനിക്ക് കിട്ടിയ ഇമെയില്‍ ഞാന്‍ മലയാളത്തില്‍ എഴുതിയതാണ്.ആരാണ് ഇതില്‍ നായകന് എന്നറിയില്ല.പക്ഷെ ചില കാര്യങ്ങള്‍ സംശയങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. സുന്നത്ത് നടത്തി മുസ്ലീം ആവമെന്നത് ഏതു മുസ്ലിമിനും അറിയാം.മാമോദീസ നടത്തി ക്രിസ്താനി ആവാമെന്ന് ഏതു ക്രിസ്ത്യാനിയ്ക്കും അറിയാം.പക്ഷെ ഒരാള്‍ എങ്ങനെ ഹിന്ദുവാകാം എന്നത് വിദ്യാഭാസമുള്ള ഹിന്ദുവിനും അറിയില്ല.പൊതുവേ ഉള്ള ചില സംശയങ്ങള്‍ക്ക് മറുപടിയാവുന്ന കാര്യങ്ങള്‍ അടങ്ങിയതിനാല്‍ ഇതിവിടെ കൊടുക്കുന്നു.
ഇത് ഫോര്‍വേര്‍ഡ് ചെയ്തു തന്ന സുഹൃത്തിനും ഇതെഴുതിയ അജഞാതനും നന്ദി..
Wednesday, February 25, 2009
Tuesday, February 24, 2009
57.ഒരു ഐ.ടി. പകല്‍മാന്യന്‍ (സോറി, പകലും മാന്യനല്ല)
സംഭവം നടക്കുന്നത് ദേ ഇക്കഴിഞ്ഞയാഴ്ച. കൃത്യമായി പറഞ്ഞാല്‍ ഫെബ്രു. 20 ന്.
കഥാപാത്രങ്ങള്‍ രണ്ടുപേര്‍. നായകന് ഒരു യുവാവ്. നായിക, അതായത് ഇര, എന്റെ വളരെ അടുത്ത പരിചയത്തിലുള്ള ഒരു പെണ്‍കുട്ടി. ആ പെണ്‍കുട്ടി പറഞ്ഞാണ് ഞാന്‍ ഇതറിയുന്നത്. അത് ഇവിടെ പങ്കുവെയ്ക്കുന്നു എന്നു മാത്രം.
സ്ഥലം മധ്യതിരുവിതാംകൂറിലെ ഒരു റെയില്‍വേ സ്റ്റേഷന്. ബാംഗ്ലൂരില്‍ നിന്നുള്ള ഐലന്റ് എക്സ്പ്രസ്സ് യാത്രക്കാരെ ഇറക്കിയും കയറ്റിയും കിതപ്പാറ്റിയും നില്ക്കുന്നു. സ്റ്റേഷനിലെ തിരക്കുകളിലൂടെ ഊളിയിട്ട് നമ്മുടെ നായികയും അല്പം പിന്നാലെ സാവധാനം നായകനും പുറത്തേക്കു വന്നു.
ഈ പെണ്‍കുട്ടി അവിടെ കിടന്ന ഒരു കെ.എസ്.ആര്.ടി.സി. ബസില്‍ കയറുമ്പോഴേക്കും മുന്‍ഭാഗത്ത് ഏതാനും സീറ്റുകള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവിടെ കണ്ട ആദ്യത്തെ സീറ്റില്‍ കയറി ഈ കുട്ടി ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ മുന്നിലുള്ള സീറ്റുകള്‍ മിക്കതും നിറഞ്ഞു. അപ്പോള്‍ നമ്മുടെ നായകന് ഈ പെണ്‍കുട്ടി ഇരുന്ന സീറ്റില്‍ വന്നിരുന്നു. മൂന്നുപേര്‍ക്കിരിക്കാവുന്ന ആ സീറ്റില്‍ ഈ മാന്യനും പെണ്‍കുട്ടിയും മാത്രം. ഇയാള്‍ ഇടയ്ക്കിടെ ഈ പെണ്‍കുട്ടിയെ നോക്കുന്നുണ്ടായിരുന്നു. മൊബൈലില്‍ പാട്ടുകേട്ടുകൊണ്ടിരുന്ന ഈ കുട്ടി അതു അറിഞ്ഞെങ്കിലും കണ്ടതായി ഭാവിച്ചില്ല. ഈ ബസിലെ കണ്ടക്ടര്‍ ഒരു സ്ത്രീ ആയിരുന്നു. ഇരുവരും ടിക്കറ്റിനു പണം നല്കി. ഇരുവര്‍ക്കും ഇറങ്ങേണ്ടത് ഒരേ സ്ഥലത്തുതന്നെ. പെണ്‍കുട്ടി ഇരുന്നിടം വരെ കണ്ടക്ടറുടെ കയ്യെത്താഞ്ഞതിനാല് നീട്ടിയ ടിക്കറ്റ് ഈ യുവാവ് വാങ്ങി നല്കി. ബാക്കി കിട്ടാനുണ്ടായിരുന്ന ‘ഒരു രൂപ’ ഇതുപോലെ തന്നെ ടിയാന് വാങ്ങിയെങ്കിലും അത് ഈ പെണ്‍കുട്ടിയെ ഏല്പിച്ചില്ല.
തല്ക്കാലം ഇതിനെപ്പറ്റി പെണ്‍കുട്ടി ചോദിച്ചുമില്ല. ബസ് യാത്ര തുടങ്ങി. ഒരു വയോധികന് വന്ന് ആ സീറ്റില്‍ ഇരിക്കാനൊരുങ്ങിയപ്പോള്‍ കഥാനായകന് പെണ്‍കുട്ടിയുടെ അരികിലേക്കു നീങ്ങിയിരുന്ന് അദ്ദേഹത്തിനു സൌകര്യം ചെയ്തു കൊടുത്തു. ഈ പഹയന്റെ കയ്യില്‍ രണ്ടു ബാഗുകള്‍ ഉള്ളതില്‍ ചെറിയ ബാഗ് മടിയില്‍ത്തന്നെ വെച്ച് യാത്ര തുടര്‍ന്നു. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ഇടതുവശത്തിരിക്കുന്ന അയാളുടെ വലതു കൈ ബാഗിനു സമീപം ഈ പെണ്‍കുട്ടിയുടെ ദേഹത്തുസ്പര്ശിക്കുന്ന വിധം താഴ്ത്തിവെച്ചിരിക്കുന്നു. അവന്റെ കൈമുട്ട് ഇടയ്ക്കിടെ അറിയാതെയെന്നപോലെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. അപ്പോഴെല്ലാം ഈ പെണ്‍കുട്ടി അതില്‍നിന്നും ഒഴിഞ്ഞുമാറുന്നുണ്ട്. ഇത് 2-3 തവണ നടന്നു.
ഇതിനിടെ ഇവരുടെ സഹയാത്രികന് ഇറങ്ങിപ്പോയിരുന്നു. പകരം പലരും തത്സ്ഥാനത്ത് വന്നും പോയുമിരുന്നു. അങ്ങനെയിരിക്കേ, സീറ്റീല്‍ ഇവര്‍ ഇരുവരും മാത്രമായ ഒരു വേളയില്‍ ഈ യുവാവ് പെണ്‍കുട്ടിയോട് ചേര്‍ന്നു തന്നെയിരുന്നു, അകന്ന് സ്വസ്ഥമായിരിക്കാന്‍ മെനക്കെടാതെ. അപ്പോള്‍ പെണ്‍കുട്ടി ഇയാളോട് അല്പം നീങ്ങിയിരിക്കാന്‍ പറഞ്ഞു. ഭാഗ്യം, അയാള്‍ നീങ്ങിയിരുന്നു. പക്ഷെ, ഇടയ്ക്കുള്ള സ്ഥലത്ത് അയാള്‍ വലതു കൈ എടൂത്തുവെച്ചു. ചുരിദാറിന്റെ ഷാള്‍ സീറ്റില്‍ വീണപ്പോള്‍ അയാള്‍ അതിനു മീതെ കൈവെച്ചു. പെണ്‍കുട്ടി ഷാള്‍ വലിച്ചിങ്ങെടുത്തു. ഒപ്പം, ദേഷ്യപ്പെട്ടൊന്നു നോക്കുകയും ചെയ്തു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവം ആ മഹാനുഭാവന്റെ മുഖത്ത്.
പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. പെണ്‍കുട്ടി ഇയാളോട് പറയുന്നു: “എക്സ്ക്യൂസ് മീ, ഒന്നു മാറാമോ? എനിക്കിറങ്ങണമായിരുന്നു.“ ഇവള് ഇറങ്ങാനായി വാതിലിനരികിലേക്കു നീങ്ങിയപ്പോള്‍ പിന്നാലെ ഇയാളും ഇറങ്ങാന്‍ എഴുന്നേറ്റു(എന്നാല്പിന്നെ ഇവന് ആദ്യം തന്നെ എഴുന്നേറ്റൂടായിരുന്നോ?). ഇവള് ബസില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ പഹയന് ഒപ്പമെത്താന്‍ ശ്രമിച്ച് ഇവളുടെ പിന്നാലെ തന്നെ വേഗം നടന്നുവന്നു. എന്നിട്ട് ഒപ്പം വന്ന് ചോദിച്ചു:“ബാംഗ്ലൂര്‍ പഠിക്കുവാണോ?” ഇവള് ഒന്നും മിണ്ടിയില്ല. അതിനിടയില്‍ ഈ പെണ്‍കുട്ടിക്ക് ഒരു കാള്‍ വന്നു. അത് അറ്റെന്‍ഡ് ചെയ്യുന്നതിനിടയില്‍ അവളെ കാത്ത് നായകന് പരിസരത്തു തന്നെ ചുറ്റിപ്പറ്റി നിന്നു. കാള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ വീണ്ടും സമീപിച്ച് “എനിക്കറിയാം,, ഇയാള്‍ ബാംഗ്ലൂരാ പഠിക്കുന്നതെന്ന്..!”
അപ്പോള്‍ പെണ്‍കുട്ടി തിരിഞ്ഞു നിന്ന് ചോദിച്ചു: “***** എന്ന കമ്പനിയിലല്ലേ ജോലി ചെയ്യുന്നത്?”
“യെസ്” എന്നു പകച്ച ശബ്ദത്തില്‍ മറുപടി.
അപ്പോള്‍ പെണ്‍കുട്ടി എന്തോ മനസ്സിലുറപ്പിച്ചപോലെ “ഓകെ” എന്നു പറഞ്ഞു.
അതു കേട്ടപാടെ അവന് അവിടെ നില്‍ക്കാതെ ഒറ്റപാച്ചില്‍!
PS: 1) പെണ്‍കുട്ടിയുടെ പ്രതികരണം അയഞ്ഞതായിരുന്നു എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍...
2) നായകന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ ലോകത്തിലെ ഒരു ഒന്നാംകിട ഐ.ടി. കമ്പനിയുടെ പേര് ആലേഖനം ചെയ്തിരുന്നു. അതു ശ്രദ്ധിച്ചതിന്റെ പേരിലാണ് അവസാനം ആ പേരു വെച്ച് ഇവള് ഒരു നമ്പരിട്ടത്. ഇയാള്‍ ആ സ്ഥാപനത്തിലെ ജോലിക്കാരനാണെന്നുള്ള അവളുടെ ഊഹം തെറ്റിയില്ല.
3) ഇയാള്‍ക്ക് ഒരു 26-27 വയസ്സേ ഉണ്ടാവൂ. ഈ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് അവിടുത്തെ ആള്‍ക്കാരെ മുഴുവന്‍ താറടിച്ചു കാണിക്കാന്‍ എനിക്കു താല്പര്യമില്ല.
4) ടിക്കറ്റ് തുകയുടെ ബാക്കിയായി ലഭിച്ച ഒരു രൂപ ഇവന് കൈക്കലാക്കിയതെന്തിന് എന്ന് എനിക്കും ഊഹമില്ല. അപ്പോഴത്തെ അവസ്ഥ കാരണം ഈ പെണ്‍കുട്ടി അതു ചോദിച്ചുമില്ല.
5) മറിച്ച്, അഭ്യസ്ഥവിദ്യരും അഞ്ചക്ക മാസശമ്പളം വാങ്ങുന്നവരുമായ ഉയര്‍ന്ന ജീവിതനിലവാരവും നിയമങ്ങളെക്കുറിച്ച് അറിവും ഉള്ള യുവാക്കളില്‍ ചിലരും ഇത്തരം വൈകൃതങ്ങള്‍ക്കു പിന്നില്‍ ഉണ്ട് എന്നറിയുക. :(
6) ഇയാള്‍ ജോലി ചെയ്യുന്ന കമ്പനി മതില്‍ക്കെട്ടിനുള്ളിലാണ് ഇത്തരം ഒരു സംഭവം നടന്നത് എങ്കില്‍, അതു യഥാവിധി അധികാരികളെ അറിയിച്ചെങ്കില്‍ ഇയാളുടെ ജോലി തന്നെ അപകടത്തിലാകുന്നതരം നിയമനടത്തിപ്പുള്ള ഒരു സ്ഥാപനത്തിലെ അംഗമാണയാള്‍. ആയതിനാല്‍ തന്നെ ആ കമ്പനി പരിസരത്തുവെച്ച് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനെപ്പറ്റി അയാള്‍ ചിന്തിക്കുക പോലുമില്ല.
7) ഈ സ്ഥാപനത്തിലെ ബന്ധങ്ങള്‍ മുഖേന എനിക്കു വേണമെങ്കില്‍ മേല്‍പ്പറഞ്ഞ സംഭവം അധികൃതരില്‍ എത്തിക്കാം എന്ന വ്യക്തമായ ബോധ്യം ഉണ്ട്. അങ്ങനെ ഇയാളെ കണ്ടെത്താനും ഇയാളുടെ മുഖം മൂടി വലിച്ചുകീറാനും ഒരു പക്ഷേ കഴിഞ്ഞേക്കും. ഞാന്‍ എന്തു ചെയ്യണം? നിങ്ങള്‍ പറയൂ.

Labels:
People
Monday, February 23, 2009
56.ആനനോണിയുടെ അനോണി കളി.
ശിവരാത്രിയില്‍ ഉറങ്ങരുതെന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഉറങ്ങാതിരുന്നു സ്പാം ഇടുന്ന ആന നോണിയുടെ ശുഷ്കാന്തിയില്‍ കൂതറ അസൂയപ്പെടുന്നു. ഏതായാലും നോക്കിയപ്പോള്‍ ആശാന് എട്ടു മണിക്കൂറില്‍ കൂടുതല്‍ കൂതറയില്‍ കാവലിരുന്നു.
എന്താ സ്നേഹം.അതും ഇവിടല്ല.അങ്ങ് അമേരിക്കയില്‍ മിച്ചിഗണില്‍ നിന്നും. ആന നോണി സവാരി ഗിരി ഗിരി. നീ കൂതറയില്‍ ചിലവിടുന്ന സ്നേഹം കാണുമ്പോള്‍ കരച്ചില് വരുന്നു.
ങ്ങെഹേ...ങ്ങെഹേ...ങ്ങെഹേ...ങ്ങെഹേ...(ചാണക്യാ ഇതിന് പേറ്റന്റ് കൂതറയ്ക്ക് ആണ്.)
അതിനിടയില്‍ ക്രിയേറ്റിവ് തോട്ടെന്ന ബ്ലോഗും കൂതറയുടെ ആണത്രേ.അങ്ങനെയും പറയുന്ന വിവര ദോഷികളും ഉണ്ട്.എന്തായാലും സ്പാം വിട്ടും തെറി വിളിച്ചും കൂതറപൂട്ടിക്കാം എന്ന് കരുതി.
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്വിറ്റെഷന് അയച്ചിട്ടുണ്ട്.എപ്പോള്‍ ഇഷ്ടമുണ്ടോ അപ്പോള്‍ കൂതറയില്‍ വരാം.പിന്നെ ചിത്രകാരനെ തെറി വിളിക്കുന്നവന്റെ തെറിവിളി എല്ലാവരും കണ്ടു കാണുമല്ലോ.ചിത്രകാരന് ഒരിക്കലും ആരെയും ഇങ്ങനെ തെറി വിളിച്ചു കാണില്ല.ഈ ലിങ്കില്‍ ക്ലിക്കി എല്ലാം കാണാം.ആസ്വദിക്കാം.
പിന്നെ ആന നോണിയുടെ ശുഷ്കാന്തിക്ക് ഈ സര്‍ട്ടിഫിക്കെറ്റ് കാണാം.

55.വൃതങ്ങളില്‍ മഹത്തരം ശിവരാത്രി.
വീണ്ടുമൊരു ശിവരാത്രി.ഹിന്ദുക്കള്‍ സവര്‍ണ്ണ,അവര്‍ണ്ണ,ദേശ,പ്രാദേശിക ഭേദമന്യേ ആഘോഷിക്കുന്ന പരിശുദ്ധ ദിനമാണ് മഹാശിവരാത്രി.കന്യകമാര്‍ നല്ലൊരു ഭര്‍ത്താവിനായും സുമംഗലികള്‍ ഭര്‍ത്താവിന്റെ ആയുസ്സിനുവേണ്ടിയും വൃതമനുഷ്ടിക്കുന്നു.മലയാള മനോരമ വിശദമായ ഒരു ലേഖനം തന്നെ ഇതേക്കുറിച്ച് തയ്യാറാക്കിയിട്ടുണ്ട്.
ശിവരാത്രിയുടെ ഉത്ഭവം,ശിവരാത്രീവൃതം,ക്ഷേത്രോല്സവങ്ങളുടെ തത്വ ശാസ്ത്രം തുടങ്ങിയവയെ പറ്റി നല്ലൊരു വിശദീകരണം ലേഖനത്തില്‍ ലഭ്യമാണ്.കൂടാതെ ശിവലിംഗ ഉല്പത്തിയെപറ്റിയും,വിവിധതരം ശിവരാത്രിയെപറ്റിയും വിവരങ്ങള്‍ മനോഹരവും ജ്ഞാനദായകവും തന്നെ.
വിശ്വാസികള്‍ തീര്‍ച്ചയായും വായിക്കാനും അറിയാനും ആഗ്രഹിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മനോരമയുടെ ഈ ലേഖനത്തെ അഭിനന്ദിക്കാതെ വയ്യാ.ശിവരാത്രി ഭക്തരില്‍ നന്മയുടെ പ്രകാശം ചൊരിയട്ടെ.

Saturday, February 21, 2009
54.കാപ്പിലാന്റെ അനോണി പ്രേമം
അനോണി ഓപ്ഷന് കൂതറയില്‍ നേരത്തെ തന്നെ ഇല്ലെന്നത് പരസ്യമായ രഹസ്യമാണ്. പിന്നെ കൂതറയില്‍ കമന്റ് ഇല്ലയെന്നതിന്റെ പോട്ടം പിടിച്ചു സ്വീകരണമുറിയില്‍ ചില്ലിട്ട് കൂതറയില്‍ അനോണിയില്ലെടെ എന്ന് കാണിച്ച കാപ്പിലാന്റെ വിശാലമനസ്സിനു മുമ്പില്‍ സാക്ഷാല്‍ വിശാലമനസ്കനും തോറ്റുപോവും.
പിന്നെ എന്തിര് അനോണിയെന്നത് സാക്ഷാല്‍ കാപ്പിലാനും അറിയില്ല എന്നതാണ് രസം.ലാല്‍ പി.തോമാച്ചന് കാപ്പിലാനായി മാറിയത് സനോണിയല്ലേ.?
എന്താ തോമാച്ചാ പിന്നെ ലാല്‍ എന്നുള്ള പേരു അത്രമാത്രം ബോറാണോ.ഓ അതോ കാപ്പില്കാരന് ആയതിന്റെ സ്നേഹം കാട്ടിയതാണോ.അതോ ഇനി കാപ്പില്‍ നമ്മുടെ പേരില്‍ തന്നെ അറിയപ്പെടണം എന്ന വ്യാമോഹമാണോ ഈ "വിയറ്റ്നാമില്‍ ഉദ്യോഗം ചെയ്യുന്ന" കാപ്പിലാന് എന്ന പേരിനു പിന്നില്‍ .
ഇനി ഒരു മഹത് വചനം കൊടുക്കട്ടെ.
"പത്താം ക്ലാസ്സും ഗുസ്തിയും,ആവശ്യത്തില്‍ കൂടുതല്‍ തരികിടയും കൂടാതെ കാപ്പിലിന്റെയും കായംകുളത്തിന്റെയും മണ്ണിന്റെയും മണമുള്ള കോപ്പിലാനില്നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി."
കാപ്പിലാനെ ആര് എപ്പോള്‍ പറഞ്ഞതു കാപ്പിലാന് ഓര്‍ക്കുമല്ലോ.അതെങ്ങനെ അത്രയും മറവി കാണില്ലല്ലോ അല്ലെ. പിന്നെ ഇത്രയുമേ ഞങ്ങള്‍ എല്ലാം പ്രതീക്ഷിക്കുന്നുള്ളൂ.പിന്നെ ഈ കായംകുളത്തിന്റെ മണ്ണില്‍ നിന്നും മാന്യമായി എഴുതുന്ന വേറെയും എഴുത്തുകാരുണ്ട്.
പിന്നെ ഈ അനോണി എന്തെന്ന് കാപ്പിലാന് ശരിക്കറിയില്ല.നമ്മുടെ രാഗേഷ് കുറുമാന് ഒക്കെ ചെയ്യുന്നതുപോലെ സ്വന്തം പേരില്‍ ബ്ലോഗ് അഡ്രസ്സ് എടുത്ത് സ്വന്തം പേരില്‍ തന്നെ എഴുതുന്നവന് പൂര്‍ണമായും സനോണി.അത് കാണുമ്പൊള്‍ ബഹുമാനവും തോന്നാറുണ്ട്.പിന്നെ തൂലിക നാമവും അനോണിയും തമ്മില്‍ തിരിച്ചറിയാന്‍ മുമ്പ് തിരുവാചകം മോഴിഞ്ഞപോലെ പത്താം ക്ലാസും ഗുസ്തിയും പോലും വേണ്ട.മലയാളത്തില്‍ ബ്ലോഗുന്ന ഭൂരിഭാഗവും തങ്ങളുടെ പേരില്‍ അല്ല ബ്ലോഗുന്നതെന്ന് ഇത്രയും നാളും ബ്ലോഗിയിട്ടും മനസ്സിലായില്ലെങ്കില്‍ കാപ്പിലാനെ സഹതാപം തോന്നുന്നു.
കാപ്പിലാന് ബ്ലോഗ് അക്കാദമിയില്‍ ഒക്കെ പോയിട്ടുണ്ടെന്നാണ് കേള്‍വി. എന്നിട്ടും അനോണി,ഓപ്പണ്‍ ഐഡി, പെന്‍ നെയിം, സനോണി ഒന്നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലേ.ആദ്യം ലാല്‍ പി തോമസ് എന്ന പേരില്‍ തന്നെ അങ്ങ് എഴുതൂ മാഷേ.എന്നിട്ട് കൂതറയെ അനോണിയാക്ക്. സ്വന്തമായി ഐഡി ഉള്ളവന് കൂതറയില്‍ കമന്റ് ഇടാമല്ലോ. ഇവിടെ മോഡറേഷന് ഇല്ലല്ലോ.അല്ല കാപ്പിലാന്റെ ഏതെങ്കിലും കമന്റ് ഇവിടെ ഡിലീറ്റ് ചെയ്തിട്ടുണ്ടോ.ആരുടേയും കമന്റ് ഇവിടെ ഡിലീറ്റ് ചെയ്യാറില്ല.പിന്നെ അനോണി കമന്റ് ഇട്ടാല്‍ അവരെ തപ്പാന്‍ നേരെ ഗൂഗിളിന്റെ ഓഫീസിന്റെ തിണ്ണ നേരങ്ങുമോ.അതോ ഫീഡ് ജെറ്റും വെച്ചു വായി നോക്കിയിരിക്കാന്‍ അനോണികളെല്ലാം കാപ്പിലാന് ആണെന്ന് കരുതിയോ. ലോകം മാറിയ വിവരം ഒന്നും അറിഞ്ഞില്ലേ.
ഒരു പോസ്റ്റില്‍ അനോണിയായി കമന്റ് ഇട്ടാല്‍ ആളെ ട്രാക്ക് ചെയ്യാന്‍ പറ്റും.അല്പം മൂള മതി.പിന്നെ പഴയ പത്താം ക്ലാസ്സിന്റെ പുത്തിയുള്ളതുകൊണ്ടാകം ഫീഡ്ജെറ്റും വെച്ചു അനോണികളെ പോക്കാന്‍ ഇരിക്കുന്നത്.എന്റെ കാപ്പിലാനെ എല്ലാവരും കാപ്പിലാന്റെ പത്താംക്ലാസ്സിന്റെ പുത്തിയും കൊണ്ടാ ബ്ലോഗില്‍ കിളയ്ക്കാന്‍ വരുന്നതെന്ന് കരുതല്ലേ.ചാളയെ പിടിക്കുന്ന ചൂണ്ടയും കൊണ്ടു സ്രാവിനെ പോക്കാന്‍ നടക്കല്ലേ കാപ്പൂ.അല്പം കൂടി തലച്ചോറുപയോഗിച്ചു കളിക്ക്.പിന്നെ കുറുമാന്റെ ബ്ലോഗില്‍ കണ്ടു.പക്ഷെ ഇപ്പോഴും സാഹിത്യം എഴുതാന്‍ കഴിവില്ലല്ലോ മാഷേ.
പിന്നെ ഗവിത,ഗധ ഒക്കെ അങ്ങ് കഴിഞ്ഞാല്‍ പോരെ.പിന്നെ അല്പം വര്‍ഗീയതയും ഉണ്ടല്ലോ.അതൊക്കെ മതി ബ്ലോഗി നടക്കാന്‍.അല്ലാതെ കൊഞ്ച് തിന്നാന്‍ ശേഷിയില്ലാത്തവന് അയലത്തലയില് കയറി പിടിക്കല്ലേ. ദഹിക്കില്ല.
പ്രാചീനകേരളത്തിലെ ഏറ്റവും ഭീഭത്സവും നികൃഷ്ടവുമായിരുന്ന പ്രതിഭാസമായിരുന്നു ജാതി കൊമരങ്ങളുടെയും മാടമ്പിമാരുടെയും തെമ്മാടിത്തരം.ഭാഷാശൈലിയോട് പൂര്‍ണ്ണമായും യോജിക്കാനാവില്ലെങ്കിലും അത് വരച്ചുകാട്ടാന്‍ ചിത്രകാരന് കഴിഞ്ഞുവെന്നാണ് കൂതറയുടെ വിശ്വാസം.വിടന്മാരുംഅവരുടെ വാലാട്ടികളും നിറഞ്ഞ ഒരു സമൂഹവും അവയുടെ ജാരസന്തതികളും സമൂഹത്തിലെ മേലാളന്പട്ടം കൈയടക്കിയപ്പോള്‍ അവരുടെ കിറിനക്കി ഉച്ചിഷ്ടം അമൃതായി വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ടുപോകുന്ന സംസ്കാരത്തിന് ഒരു പരിധിവരെ അന്ത്യം കുറിപ്പിച്ചത് ശ്രീ നാരായണനും,അയ്യന്‍കാളിയും പോലുള്ള സാമൂഹികപരിഷ്കര്‍ത്താക്കളും ഒപ്പം പുരോഗമനവാദികളായ പുതിയതലമുറയും ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആയിരുന്നു.
ഇന്നു മലയാളം ബ്ലോഗും ഏതാണ്ട് അതുപോലെ ഒരവസ്ഥയെ നേരിടുന്നുണ്ട്.സംഘടിത ആക്രമണവും ഒറ്റപ്പെടുത്തലും.പക്ഷെ കാലം പഠിപ്പിച്ച സത്യം അറിയാവുന്ന പുതിയ തലമുറ മൂട്താങ്ങികളുടെ വര്‍ഗീയവാദികളുടെ ചതിയും അഹന്തയും അനോണിത്തരവും കൈമുതലായുള്ള അഭിനവസൂരിനമ്പൂരിപാടുകളെ പുച്ഛിച്ചു തള്ളുകയെ ഉള്ളൂ. നടന്നു പോകാന്‍ ശേഷിയുള്ള പുതുതലമുറ ഭൂമിയുടെ മറ്റേയറ്റം വരെ നടന്നുതന്നെ പോകും. ഉപചാപവൃന്ദവും ആസനം താങ്ങികളും മഞ്ചല് ചുമക്കുന്ന നടക്കാനറിയാത്ത ഇരുന്നുനിരങ്ങാന് മാത്രമറിയാവുന്ന വയസ്സന് ശകുനികള്‍ പക്ഷെ പുതിയ മാറ്റത്തില്‍ സ്വന്തം അസ്തിത്വം തെരഞ്ഞു ഭ്രാന്ത് പിടിച്ചു നടക്കുന്ന രസകരമായ കാഴ്ചകളും ബൂലോഗം കാണും.
പുതിയ എഴുത്തുകാരെ അനോണി സൈന്യം കൊണ്ടു വിരട്ടുന്ന രീതി പണ്ടു അടിയാളന്മാരുടെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കാത്ത നാട്ടു തമ്പുരാക്കന്മാരില് നിന്നും സ്വീകരിച്ചതാണ്.പക്ഷെ അടിയാളന്മാരുടെ കുട്ടികള്‍ പഠിച്ചു.അവര്‍ വളര്‍ന്നു.പക്ഷെ ക്രൂരന്മാരുടെ തല മണ്ണില്‍വീണുരുണ്ടു. അവരുടെ നിണം ഈ മണ്ണിന്റെ ദാഹമകറ്റി.
നഷ്ടപ്പെടുവാന്‍ വിലങ്ങുകളും കിട്ടാനുള്ളത് പുതിയൊരു ലോകവുമെന്നു തിരിച്ചറിഞ്ഞ പുതിയ തലമുറ സമഗ്രമായ ഒരു മാറ്റം നടപ്പിലാക്കി.കോക്കസുകള്‍ പലവഴി അല്ലെങ്കില്‍ തങ്ങളുടെ വഴി തെടിയോടിയപ്പോള് ഒറ്റയ്ക്കായത് സ്വയം ഓടി മാറാന്‍ അറിയാത്ത ദുര്‍മേദസ്സ് പിടിപ്പിച്ചു തടിച്ച അറപ്പുളവാക്കുന്ന ശരീരംമാത്രമുള്ള നാട്ടു തമ്പുരാക്കന്മാര് മാത്രം.
ഇത്തിരി പോന്ന തീയില്‍ വീഴുന്ന വെണ്ണ കട്ടിപോലും ആ തീയുടെ ചൂടില്‍ വെന്തുരുകുന്നത് കണ്ടതു കാഴ്ചകളില്‍ വിവരദോഷത്തിന്റെ തിമിരം ബാധിച്ച കടല്‍ കിഴവന്മാര് കണ്ടില്ലെന്നതാണ് രസം.
ഒറ്റയ്ക്ക് സാമ്രാജ്യം വെട്ടിപിടിക്കാന്‍ നാടുവാഴികളുടെ വാലട്ടിപട്ടികള് അല്ല നട്ടെല്ലാണ് വേണ്ടത്.ആ ആര്‍ജ്ജവത്തില്‍ തകര്‍ന്നടിയാത്ത കോട്ടകൊത്തളങ്ങള്‍ ഇല്ല.സവര്‍ണ്ണത്വം ഇല്ല. ആകെ വേണ്ടത് ചങ്കൂറ്റം ആണ്. അതുള്ളവരോട് ഏറ്റുമുട്ടി പല്ലിലെ തീഷ്ണത നഷ്ടപ്പെട്ടവരുടെ വിക്രിയകാണുമ്പോള് സത്യത്തില്‍ സഹതാപം ആണ് തോന്നുന്നത്. കാരണം തീയില്‍ കുരുത്തത് വെയിലത്തു വാടുകയില്ലെന്ന കാര്യം പോലും അറിയാത്ത അനോണിത്തരങ്ങള് മാത്രം കൈമുതലായ ഇവരെന്ന് മനസ്സിലാക്കും.
ഇടുന്ന പോസ്റ്റിനു മറുപടിയാണോ അതോ തീര്‍ത്തും തന്തയില്ലായിമയാണോ കൂടുതല്‍ അനോണികള്‍ കാണിക്കുന്നതെന്ന് വായിച്ചു നോക്കിയാല്‍ മനസ്സിലാവും.കുറുക്കന് ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ ആയിരിക്കുമെന്ന് പറഞ്ഞതുപോലെ കൂതറയിലോ,ചാണക്യനിലോ,അല്ലെങ്കില്‍ അനിലിന്റെ ബ്ലോഗിലോ അനോണി ഓപ്ഷന് ഇല്ലെങ്കില്‍ സര്‍വ്വ ശ്രീ കോപ്പിലാന്ദന് വേവലാതിപെടേണ്ട കാര്യമില്ലല്ലോ. ബ്ലോഗിലെ മഹാനായ കാപ്പിലാന് ബ്രാന്‍ഡ് വാല്യൂ ഉള്ള ഐഡി ഉണ്ടല്ലോ.അനോണി ഇടാനല്ലെങ്കില് പിന്നെ അവിടെ സ്വന്തമായി പോസ്റ്റ് ഇട്ടു അനോണികള്‍ക്ക് ജയ് ജയ് വിളിക്കില്ലല്ലോ.പിന്നെ ഒരു കാര്യത്തില്‍ കൂതറയ്ക്ക് യോജിക്കാതിരിക്കാനാവില്ല.അനോണിഓപ്ഷന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് അതുപയോഗിക്കുന്നവര്ക്കായിരിക്കുമല്ലോ.
കൂതറഅവലോകനം കൂതറ തിരുമേനി എന്ന പേരു സ്വീകരിച്ചത് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതാണ്.ഈ രണ്ടു പേരിലുമല്ലാതെ അനോണി ഓപ്ഷന് സ്വീകരിച്ചു ഒരു കമന്റ് ഇട്ടതായി തെളിയിക്കു. അന്ന് ഈ ബ്ലോഗ് ഡിലീറ്റ് ചെയ്തു അങ്ങ് കാപ്പിലിന്റെ വീട്ടില്‍ പുല്ലു ചെത്താന്‍ വരാം.
എന്നെ സ്നേഹിക്കുന്നപോലെ എന്റെ അയല്‍കാരനേയും സ്നേഹിക്കൂ എന്ന് പറഞ്ഞ യേശുവിന്റെ അനുയായി! സാക്ഷാല്‍ കാപ്പിലാന് തന്നെ പോലെ തന്നെ അനോണിയേയും സ്നേഹിക്കുന്നു.
വഴിയും സത്യവും അനോണി സാക്ഷാല്‍ ആകുന്നു എന്ന വാക്യം ഇതാ അന്വര്‍ത്ഥമാകുന്നു.പക്ഷെ വേലിയേല്‍ ഇരിക്കുന്നതിനെ പിടിച്ചു വി.ഐ.പി.യില്‍ വെക്കല്ലേ കാപ്പിലാനെ. അത് താങ്ങാന്‍ പത്താം ക്ലാസ്കാരന്റെ പുത്തീം തരികിടയും മാത്രം പോരാ.
കൂതറ തിരുമേനി.
(കുറെ കൂതറകള്‍ വന്നല്ലോ.അപ്പോള്‍ അവരുടെ തിരുമേനി.അല്ലാതെ സവര്‍ണ്ണ കൂതറ അല്ല.)

Thursday, February 19, 2009
53.സത്യവും നീതിയുമറിയാന് ഇനി ദീപിക വായിക്കുക
രാഷ്ട്രീയക്കാര്‍ തമാശപറയുന്നതു മുമ്പ് കേട്ടിട്ടുണ്ട്. മത നേതാക്കന്മാര് അത്തരം ഘോര കൃത്യങ്ങള്‍ നടത്താറില്ലേന്നാണ് അറിവ്. പക്ഷെ കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അതിനൊരു അപവാദം ആണ്. ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസ്താവന സത്യത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും നെറ്റിയ്ക്കൊട്ടിച്ചു നടക്കേണ്ടതാണ്.
മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സത്യത്തിന്റെയും നീതിയുടെയും ശബ്ദം ജനങ്ങളില്‍ എത്തിക്കാന്‍ ദീപിക നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണത്രേ..!!ഇനി തിരുമേനി ദീപിക വായിച്ചിട്ടുണ്ടോ..എന്നൊരു സംശയം കൂതറ തിരുമേനിയ്ക്കുണ്ട്. ആദിയില്‍ വചനമുണ്ടായി.വചനം സത്യം ആയിരുന്നു.ഇനി ആസത്യമാണോ ജനങ്ങളില്‍ എത്തിക്കുന്നതെന്നൊരു സംശയം ഉണ്ട്.പക്ഷെ അവിടെ വചനം നീതിയായിരുന്നു എന്ന് കണ്ടിട്ടില്ല.അടിക്കാന്‍ വിട്ടുപോയതാണോ ആവോ.അല്ല ആണെങ്കിലും പ്രശ്നമില്ല.ദീപിക അടിച്ചോളും.
പിന്നെ തിരുമേനി ഒരു കാര്യം അറിയാവോ.സാഹചര്യം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ.സാഹചര്യത്തിനനുസരിച്ചല്ല എന്നും വായനക്കാര്‍ക്ക് സത്യം അറിയാന്‍ അവസരം ഉണ്ടാക്കുകയെന്നാണ് പത്രധര്‍മ്മം.സാഹചര്യത്തിനനുസരിച്ച് സത്യവും ധര്‍മ്മവും മാറ്റാന്‍ ഇതെന്നതാ രാഷ്ട്രീയം ആണോ..?
പിന്നെ നമ്മുടെ അഭയകേസ് നടക്കുമ്പോഴും പള്ളിയും പട്ടക്കാരും വിമര്ശനവിധേയമാവുമ്പോഴും അവര്‍ക്ക് വേണ്ടി എഴുതുന്നതും ഇനി സത്യാ,നീതി മാര്‍ഗമാണോ തിരുമേനി..?അല്ല ദീപിക നെറ്റില്‍ ഉള്ളതുകൊണ്ട് ചിലരെങ്കിലും അത് വായിക്കാറുണ്ട് കേട്ടോ.
സ്കൂളുകളിലും ഇടവകയിലെ വീടുകളിലും എത്തിക്കണം എന്ന് പറഞ്ഞത് അല്പം കടന്ന കയ്യായി പോയില്ലേ തിരുമേനി.കാരണം ഇടയലേഖനം അങ്ങ് പ്രിന്റ് ചെയ്ത് വിതരണം നടത്തിയാല്‍ പോരായോ.കാരണം ദീപിക കൊടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത്.കാരണം ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.പിന്നെ ഫലിതപ്രിയന്‍ ആണെന്ന് മനസ്സിലായി.എന്തായാലും തിരുമേനി ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ..
മറ്റൊരു തിരുമേനി.
കൂതറ തിരുമേനി.
പിന്നെ കാക്കയ്ക്കും തന് കുഞ്ഞ് എന്നതാണ് പത്രധര്‍മ്മം എങ്കില്‍ ഞാന്‍ എഴുതിയത് തിരിച്ചെടുത്തു.

52.കൂതറ അവലോകനം ഇനി മുതല്‍ കൂതറതിരുമേനി
ചെറുബ്ലോഗായി തുടങ്ങി ഒരു പ്രസ്ഥാനമായി വളര്‍ന്ന കൂതറഅവലോകനം ഇന്നൊരു മഹാസംഭവമായി.ഒരു വ്യക്തിയും പ്രസ്ഥാനവും ഒരേപേരില്‍ അറിയപ്പെട്ടാല്‍ അത് മറ്റു അംഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവും.അതുകൊണ്ട് നോം ഇനിമുതല്‍ കൂതറതിരുമേനി എന്നറിയപ്പെടും.
ബ്ലോഗിന്റെ പേരു തുടര്‍ന്നും കൂതറ അവലോകനം എന്നപേരില്‍ ലോകാവസാനം വരെ നിലകൊള്ളും.സാമ്പത്തികമാന്ദ്യം മൂലം ദേശ,വിദേശ ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളില്‍ പരസ്യം നല്കുവാന് കാശില്ല.നമ്മുടെ അഭ്യുദയകാംക്ഷികളും ദോഷൈകദൃക്കുകളും ഇതിനെ ഒരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ.കൂതറ അവലോകനം വീണ്ടും പൂര്‍വാധികം ഭംഗിയായി നടക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.
കൂതറതിരുമേനി.
സ്വന്തമായി സഭസ്ഥാപിച്ചു ബിഷപ്പായി വാഴുന്നവരുള്ളിടത്ത് കൂതറതിരുമെനിയായി പട്ടാഭിഷേകം നടത്തിയാലും വല്ല്യ ദോഷം സംഭവിക്കില്ല..
കൂതറതിരുമേനിയ്ക്ക് അങ്കിയും ആടയാഭരണങ്ങളും സിംഹാസനവും നല്കിയ നാടകക്കാരനെ നന്ദിയോടെ സ്മരിക്കുന്നു.
അങ്ങനെ കൂതറരാജവംശം ഇവിടെ ഉടലെടുക്കുന്നു.അനോണി വംശത്തെ തുരത്തുക.!!!

Wednesday, February 18, 2009
51.ചാവേറുകളാവുന്ന ബ്ലോഗ് ശിശുക്കള്‍
അടുത്തിടെ കണ്ട ഒരു പ്രവണത കണ്ടിട്ടാണ് ഇതെഴുതുന്നത്.ബ്ലോഗ് അല്പം ഗൗരവത്തോടെ കാണുന്ന ഒരാളെന്ന നിലയില്‍ പ്രതികരിക്കുന്നുവെന്നു മാത്രം.
ബ്ലോഗില്‍ എന്തെഴുതണമേന്നത് ഓരോരുത്തരുടെയും സ്വകാര്യം.ഡോക്ടര്‍.സൂരജ് നല്ലൊരു പോസ്റ്റ് ഇട്ടിട്ടുമുണ്ട്.
പക്ഷെ ബ്ലോഗ് അക്കാദമിയില്‍ പങ്കെടുത്തോ അല്ലെങ്കില്‍ ഏതെങ്കിലും ബ്ലോഗ് വായിച്ചിട്ടോ പെട്ടെന്ന് ബൂലോഗത്ത് വന്നിറങ്ങുന്ന പുതുബ്ലോഗര്മാര് പെട്ടെന്ന് എങ്ങനെ താന്‍ ശ്രദ്ധിക്കപ്പെടാം എന്ന തത്രപ്പാടില്‍ കാട്ടിക്കൂട്ടുന്ന പരാക്രമം കാണുമ്പൊള്‍ പലപ്പോഴും സഹതാപിക്കാനെ കഴിയൂ.
എഴുതാന്‍ കഴിവും ആശയവും ഒപ്പം സമയവും വേണം.മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരും തിരക്കുമൂലം വളരെ കുറച്ചേ പോസ്റ്റുകള്‍ ഇടാറുള്ളൂ.പക്ഷെ അവരുടെ ഓരോ പോസ്റ്റും വായനക്കാര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ചെയ്യും.
ബ്ലോഗ്സ്പോട്ട് സൗജന്യമായി തരുന്ന സൗകര്യമോ അല്ലെങ്കില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുന്ന ഡോമേനോ ആവട്ടെ.നിങ്ങള്‍ അതില്‍ എന്തെഴുതുന്നു എന്നത് മാത്രമാണ് വിഷയം.
അടുത്തിടെ ബ്ലോഗില്‍ വന്ന പലരും ഏതെങ്കിലും വിവാദത്തില്‍ കടിച്ചു തൂങ്ങി അതോടെ ബ്ലോഗിങ് തുടങ്ങി നല്ലൊരു തുടക്കം കിട്ടിയിട്ട് പിന്നീട് വെറും കാഴ്ചക്കാരായി ഒതുങ്ങി പോവുകയാണ് പതിവ്.
സത്യത്തില്‍ ബൂലോഗത്ത് ചില ബ്ലോഗ് ചാവേറുകള്‍ ആവാന്‍ മാത്രം ജന്മമെടുക്കുന്നതാണ്.നമ്മുടെ അനോണികുട്ടന് അത്തരത്തില്‍ ഒരാള്‍ മാത്രമാണ്.കേരളഫാര്‍മര്‍ എന്ന ബ്ലോഗറെ ആക്ഷേപിക്കാന്‍ മാത്രം ജനിച്ചവന്.ബാഗ്ലൂര്കാരന് ആയ അനോണിക്കുട്ടനെ കണ്ടുപിടിക്കേണ്ട കാര്യം എനിക്കില്ല.പക്ഷെ അത്തരം ചാവേറുകളുടെ ബ്ലോഗ് കാണുമ്പോള്‍ തന്നെ അതൊരു തുടക്കകാരന് അല്ല പകരം അടവുകള്‍ പയറ്റിതെളിഞ്ഞ ബ്ലോഗര്‍ ആരോ എന്ന് മനസ്സിലാവും.വന്നകാര്യം തീര്‍ത്ത് ബ്ലോഗും പൂട്ടി പോവുകയും ചെയ്തു ആ ചാവേര്‍.
എന്നാല്‍ ഇതൊക്കെകണ്ടു പുതിയ ബ്ലോഗര്‍മാര്‍ ചിലര്‍ ആരുടെയെങ്കിലും വാലില്‍തൂങ്ങി തെറിവിളിച്ചു ബ്ലോഗിംഗ് തുടങ്ങുമ്പോള്‍ താന്‍ പിടിച്ചത് പുലിവാലാണ് എന്ന് മനസ്സിലായി ബ്ലോഗിംഗ് നിര്ത്തിപോവുന്നത് കണ്ടിട്ടുണ്ട്.
കൂതറ ആരെയും ഉപദേശിക്കാന്‍ വളര്‍ന്നിട്ടില്ല.അതേപോലെ ബ്ലോഗ് അക്കാദമിയില്‍ പഠിച്ചിട്ടില്ല.അതുകൊണ്ട് തന്നെ വല്ല്യ സങ്കേതങ്ങള്‍ ഒന്നും പരിചയമില്ല.ഒപ്പം സഹായിക്കാന്‍ തലതോട്ടപ്പന്മാരുമില്ല.കുറെ നല്ല സുഹൃത്തുകള്‍ മാത്രം.
പുതിയ ബ്ലോഗിംഗ് കൂട്ടുകാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം.
സ്വയം ചാവേറുകള്‍ ആയി എരിഞ്ഞടങ്ങി ബ്ലോഗിംഗ് ജന്മം കളയാതെ തന്നാലാവുന്നത് എഴുതി സ്വയം ഒരു അഡ്രസ്സ് ഉണ്ടാക്കാന്‍ ശ്രമിക്കുക.ബ്ലോഗിലെ പുലികളായ ചിത്രകാരന്,ഇടിവാള്‍,ഫാര്‍മര്‍,നട്ടപിരാന്തന്,കൂതറ(ചുമ്മാ ചേട്ടന്മാരുടെ കൂടെ ഞാന്‍ എന്റെയും പേരൊന്നു ചേര്‍ത്ത് എന്ന് മാത്രം) സ്വന്തമായ മേല്‍വിലാസം ഉള്ളവരാണ്.അവരെയൊക്കെ തെറിവിളിച്ചു സ്വന്തം മേല്‍വിലാസം കളയാതെ എഴുതി ഒരു പെരുണ്ടാക്കിയില്ലെങ്കില് നിഷേധിയുടെ ആത്മാവായി അലയുകയോ കാറ്റാടിയായി കാറ്റില്ആടി നടക്കുകയോ ചെയ്യേണ്ടി വരും.
ഇത്തരം കുറെ ബ്ലോഗ് എഴുത്തുകാര്‍ നമ്മുടെ ബൂലോഗത്ത് ഉണ്ട്.പക്ഷെ ഇവരെ ദേഷ്യത്തോടെയല്ല പകരം സഹതാപതോട് മാത്രമെ കൂതറയ്ക്ക് കാണാന്‍ കഴിയൂ.
സ്വന്തം ആര്‍ജ്ജവം കഴിവ് ഭാവന നല്ലൊരു കാര്യത്തിനു ഉപയോഗിക്കാതെ സമയം പാഴാക്കാന്‍ മാത്രം അറിയുന്നവര്‍.
ചീപ്പ് ട്രിക്ക് കാണിച്ചു ആദ്യം കുറേപേരെ ബ്ലോഗില്‍ വരുത്താന്‍ കഴിയും.പക്ഷെ ആ വായനക്കാരെ വീണ്ടും വരുത്താന്‍ നിങ്ങളില്‍ കഴിവുണ്ടായാലെ പറ്റൂ.
പക്ഷെ വളരെ നല്ല തുടക്കം നടത്തി അതെകഴിവ് പിന്നീടും കാണിക്കുന്ന എഴുത്തുകാരും ഉണ്ട്. അത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.(നാടകകാരന്,ശ്രദ്ധേയന്‍ etc.)
പിന്നെ അനോണി ചാവേറുകള്‍.സത്യത്തില്‍ അവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ചിരിവരാറുണ്ട്. കേരളത്തില്‍ തെക്ക് കളിയിക്കാവിള മുതല്‍ വടക്കു മഞ്ചേശ്വരം വരെ അപ്പനാര് എന്ന ചോദ്യം ചോദിച്ചലഞ്ഞു മടുത്തു അവസാനം ബൂലോഗത്ത് തെരയുന്ന അവരുടെ പ്രശ്നം ഒരു രോഗമല്ല ഒരവസ്ഥയാണ് താതരാഹിത്യം എന്ന് പറയും.(ലളിതമായി പറഞ്ഞാല്‍ - തന്തയില്ലായ്മ).
സത്യത്തില്‍ അവര്‍ ഒരു ബ്ലോഗില്‍ വന്നാല്‍ തന്നെ ആദ്യം തിരയുന്നത് ബ്ലോഗില്‍ അനോണി ഓപ്ഷന് ഉണ്ടോ എന്നാണു.കാരണം ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം.
എന്നാല്‍ അനോണി ഉപയോഗിക്കുന്നവര്‍ എല്ലാം ഇങ്ങനെ തതരാഹിത്യം മൂലം വലയുന്നവര്‍ ആകണം എന്നില്ല.സ്വന്തം പേരു വെളിപ്പെടുത്താതെ തന്നെ മാന്യമായി പ്രതികരിക്കാന്‍ ഉപയോഗിക്കുന്നവരാണ് അത്.
പക്ഷെ ഭൂരിപക്ഷവും മാന്യമായി അല്ല അനോണി ഉപയോഗിക്കുന്നതെന്നെ കൂതറ അഭിപ്രായപെടുന്നുള്ളൂ.
ഇനി ബ്ലോഗ് അക്കാദമി പോലെ "കൂതറഅക്കാദമി" തുടങ്ങിയാലോ എന്നൊരു ചിന്തയിലാണ് കൂതറ.കാരണം അതിനും ഒരു സ്കോപ് ഉണ്ടെന്നാണ് പഠനങ്ങള്‍ വെളിപെടുത്തിയത്.
സുഹൃത്തുകളെ,ബൂലോഗത്ത് കൃമിമുതല് പുലികള്‍,പുപ്പുലി വരെയുണ്ട്.അതേപ്പറ്റി മനുഷ്യവിദൂഷകന് എഴുതിയിട്ടുമുണ്ട്.ബൂലോഗത്ത് സമഗ്രമായ ഒരു മാറ്റം വരുത്താന്‍ ശ്രമിച്ചു സ്വയം നശിക്കാതെ അവരിലൊരാള്‍ ആവാന്‍ ശ്രമിക്കുക.ഇനി അഥവാ തിരുത്താനോ ഒഴുക്കിനെതിരെ നീന്താനോ ശ്രമിക്കുംമുമ്പെ സ്വന്തം ശക്തി തിരിച്ചറിയുക.കാരണം അതിന് ശ്രമിച്ചു വിജയിച്ചവരോക്കെതന്നെ അതിന് ത്രാണിയുള്ളവരായിരുന്നു.അതില്ലാതെ ഇറങ്ങിത്തിരിച്ചാല്‍ ആ ഒഴുക്കില്‍ സ്വയം നശിക്കുകയെ ഉള്ളൂ.
തെറിവിളിക്കുവാന്‍ ആഗ്രഹം ഉള്ളവര്‍ മെയില്‍ ഇടുക. kootharaavalokanam@gmail.com

Tuesday, February 17, 2009
50.അനോണിക്കുട്ടാ നീ വായിക്കണം...!!
ഫാര്‍മറെയും ചിത്രകാരനെയും തമ്മില്‍ പിണക്കാനായി ജന്മമെടുത്ത അനോണിക്കുട്ടാ നീയാള് കൊള്ളാം.ഒന്നാമത്തെ കുതികാലുവെട്ടും തൊഴുത്തില്‍ കുത്തും കണ്ടു മടുത്ത ബൂലോഗവാസികള്‍ക്ക് ഇങ്ങനെ ചെറിയൊരു ആവശ്യത്തിന് ജനിക്കുകയും പിന്നീട് ബ്ലോഗ് ഡിലീറ്റ് ചെയ്തു മുങ്ങുകയും ചെയ്യുന്ന നിന്നോട് മാത്രം ചിലത് പറയട്ടെ.
പോതുവേയെന്നല്ല അനോണികളെ ഇഷ്ടപെടാത്ത ഞാന്‍ ഇവിടെ അനോണികളെ അടുപ്പിക്കുന്നുമില്ല.അതുകൊണ്ട് തന്നെ അനോണി ആരെന്നു അറിയാന്‍ എനിക്ക് താല്പര്യവും ഇല്ല.നാടകക്കാരന്റെ ബ്ലോഗില്‍ നാടകക്കാരന് ഒരനോണിയോട് പറഞ്ഞതുപോലെ "പോയി ട്രൌസറൂം കുപ്പായവും ഇട്ടിട്ടു വാടെ........" (നാടകകാര ഈ വാചകം കൂതറയ്ക്ക് അങ്ങ് സുഖിച്ചു) എന്ന് പറഞ്ഞതുപോലെ ട്രൌസറും കുപ്പായവും ഇല്ലാത്ത വെറും ഒരു അനോണി ആയിട്ടല്ലാതെ ഇതും രണ്ടും ധരിച്ചു ഒരു കുട്ടനായി അവതരിച്ചു പിന്നീട് ആത്മഹത്യ ചെയ്ത അനോണി കുട്ടാ നിന്റെ ആത്മാവ് ഇവിടൊക്കെ ഉണ്ടെന്നു അറിയാം.
അതുകൊണ്ട് രണ്ടുമൂന്നു സംശയങ്ങള്‍ ചോദിക്കട്ടെ.
1)ബാഗ്ലൂര് ജീവിതം എങ്ങനെ.സുഖമാണോ?
2)സീയുസ് ഹോട്ടലിലെ ഫുഡ് കഴിച്ചിട്ടുണ്ടോ?
3)ലിനുക്സ് ആണോ അതോ എക്സ്.പി.ആണോ നല്ലത്.
ചുമ്മാതെ ചോദിച്ചതാ.(ബാക്കിയെല്ലാം ജി.ടോക്കിലൂടോ മെയിലിലൂടെയോ ചോദിക്കാം)
ഒരു മെയില്‍ ഇടണേ..എന്റെ ഇമെയില്‍ ഐഡി ഇതാണ്.
kootharaavalokanam@gmail.com
കൂടുതല്‍ മെയിലില്‍ പറഞ്ഞാല്‍ പോരെ.എന്തിനാ വെറുതെ.അല്ലെ.
കൂതറഅവലോകനം

Monday, February 16, 2009
49.ചിത്രകാരന് Vs കേരള ഫാര്‍മര്‍
കഴിഞ്ഞ ദിവസം ചിന്ത.കോം നോക്കിയപ്പോഴാണ് ചിത്രകാരന് എന്ന മുരളിയില്‍ വന്നമാറ്റം എന്നപേരില്‍ നമ്മുടെ കേരളഫാര്‍മര്‍ ബ്ലോഗറുടെ പോസ്റ്റ് കണ്ടു. മിക്കപ്പോഴും കേരള ഫാര്‍മര്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതിനെ ചിന്തയിലോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്വന്തം അഗ്രിഗേറ്ററിലോ ചെന്നു കണ്ടുപിടിക്കാനെ കഴിയൂ എന്നറിയാവുന്നതുകൊണ്ട് ഉടനെതന്നെ ഓടിച്ചെന്നു കാര്യം നോക്കി.
ഇനി അദ്ദേഹത്തിന്റെ സ്വന്തം അഗ്രിഗേറ്ററിലോ എന്ന് സംശയിക്കുന്നവരോട് ഇത്രയും മാത്രമെ പറയുവാനാവൂ.
വേര്‍ഡ് പ്രസ്സില്‍ പതിനാറും ബ്ലോഗ്ഗറില്‍ ഇരുപത്തിനാലുമായി നന്നായി ബ്ലോഗ് കൃഷി നടത്തുന്ന ഫാര്‍മറുടെ ഒരു പോസ്റ്റ് കണ്ടെത്താന്‍ അല്പം പണിപ്പെടേണ്ടി വരും.ഒറ്റയ്ക്ക് സമൂഹഗാനം പാടുന്ന രാവണനെ പോലെ വളരെയധികം ബ്ലോഗുകള്‍ ഉണ്ട് അദ്ദേഹത്തിന്. പക്ഷെ ഒരു വിമുക്തഭടനും കൃഷിക്കാരനുമായ ഫാര്‍മര്‍ വളരെ മനോഹരമായി തന്നെ ഈ ബ്ലോഗിന് ചെടികളെയെല്ലാം നട്ടുനനച്ചു വടവൃക്ഷങ്ങളാക്കി മാറ്റിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
പക്ഷെ ഫാര്‍മറെ .താങ്കളെ പോലെയൊരാള്‍ ഇങ്ങനെ മുന്ശുണ്ടിയെടുത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പെ ചിലകാര്യങ്ങള്‍ ഒന്നു ഓര്‍ത്ത് വയ്ക്കുന്നത് നന്നായിരിക്കും.
ചിത്രകാരന്റെ പേരു മുരളിയെന്നാണ് എന്ന് മിക്കവര്‍ക്കും അറിയാം. അത് ചിത്രകാരന് എന്ന മുരളി എന്ന് ചെണ്ടകൊട്ടി ഒരു പോസ്റ്റിനു തുടക്കം വേണോ?
മുരളി എന്നപേരില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതാര് എന്ന് ചോദിചേക്കുമെങ്കിലും അല്പമെങ്കിലും മലയാളം ബ്ലോഗ് വായിക്കുന്നവന് ചിത്രകാരന് എന്ന പേരു ഓര്‍ക്കാതിരിക്കില്ല.അപ്പോള്‍ പിന്നെ അയാളുടെ ചിത്രകാരന് എന്ന പേരു തന്നെ ഉപയോഗിച്ചാല്‍ പോരായോ?
പിന്നെ ചിത്രകാരനെ ഭാഷയുടെ പേരിലും,എഴുത്തിന്റെ ശൈലിയുടെ പേരിലും പലരും നേരെയാക്കാനും കൊന്നുതിന്നാനും അയാളുടെ ഇറച്ചി ഉണക്കി പട്ടിക്കു കൊടുക്കാനുമൊക്കെ ശ്രമിച്ചതാണ്.എന്നിട്ടും തന്റെ സ്വതസിദ്ധമായ രീതിയില്‍, അത് അശ്ലീലമോ സാഹിത്യമോ ആവട്ടെ തുടരുന്ന ചിത്രകാരന് പേടിച്ചു അനോണിക്കുട്ടനായി ബ്ലോഗ് ഇട്ടെന്നു കരുതാന്‍ മാത്രം വിഡ്ഢികള്‍ ആണോ ബ്ലോഗ് വായനക്കാര്‍?
പിന്നെ ഈ ചെണ്ടമേളവും പരസ്യവും ഒക്കെ കണ്ടു ഫാര്‍മറുടെ ബ്ലോഗില്‍ വന്നപ്പോള്‍ ചിത്രകാരന് എതിരെ ആരോപണമല്ലാതെ എന്ത് തെളിവാണ് അനോണികുട്ടനും കോവാലകൃഷ്ണനും ചിത്രകാരന് തന്നെയാണ് എന്ന് തെളിയിക്കാന്‍ നല്‍കിയിരിക്കുന്നതെന്ന് മനസ്സിലായില്ല?
ഇതില്‍ എനിക്കെന്തു കാര്യം എന്ന് തോന്നാം.സൈബര്‍ നിയമങ്ങളും മറ്റും നിര്‍ത്താതെ പ്രസംഗിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുന്നതും തെറ്റാണ് എന്നറിയില്ലേ? അത് ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രം ഈ പോസ്റ്റ് ഇട്ടു
കൂതറ അനോണി കുട്ടനെ തപ്പി ചെന്നപ്പോള്‍ അങ്ങനെ ഒരു ബ്ലോഗും അവിടില്ല.ഇനി അതും ഫാര്‍മറുടെ സൃഷ്ടിയാണോ?വേറെ ഒരു സംശയം.അഥവാ അങ്ങനെ ഒരു ജന്മദിനാഘോഷം നടത്താനുള്ള ചടങ്ങിലേക്ക് ചിത്രകാരനെ വിളിച്ചിരുന്നോ?
ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഒരാള്‍ അയച്ച മെയില്‍ കിട്ടില്ല എന്നുള്ള പരിമിതമായ അറിവ് കൂതറയ്ക്കുള്ളൂ.കാരണം നമ്മള് ഈ പൊളിടെക്നിക് ഒന്നും പഠിക്കാത്തത് കൊണ്ടു അറിവ് അല്പം കുറവാണ്.
പിന്നെ താങ്കളെപോലെ ഒരാള്‍ അതും ബൂലോഗത്ത് ഞങ്ങളെപോലെ തുടക്കക്കാര്‍ എല്ലാം ബഹുമാനിക്കുന്ന ഒരെഴുത്തുകാരന് ഒരു ആരോപണം നടത്തുമ്പോള്‍ അത് തെളിവ് സഹിതം വെക്തമാക്കുന്നതല്ലേ ഉചിതം.ഇനി സ്വകാര്യമായി കത്തെഴുതിയാല്‍ ഞങ്ങളാരും അതില്‍ ഇടപെടില്ല.ഇങ്ങനെ ഒരു തെളിവുമില്ലാതെ ബ്ലോഗില്‍ പോസ്റ്റ് ആയി ഇട്ടാല്‍ ഞങ്ങള്‍ ചോദിക്കുമല്ലോ.
അതേപോലെ താങ്കളുടെ അതായതു ഫാര്‍മര്‍ ഫോബിയ വന്നു ചിത്രകാരന് തന്റെ എഴുത്ത് രീതി മാറ്റിയെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ബൂലോഗ വാസികളുടെ അവാര്‍ഡിന് അര്‍ഹന്‍ തന്നെ.
പിന്നെ വേറെയും ചില സംശയങ്ങള്‍.പതിനെഴുവര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്ത താങ്കളെ മര്യാദ പഠിപ്പിക്കാന്‍ ഇവരാരും വളര്‍ന്നിട്ടില്ല എന്ന് കണ്ടു.അപ്പോള്‍ താങ്കളെ ഇവരെ പോലെയല്ലാത്ത നന്നായി വളര്‍ന്ന ആരെങ്കിലും മര്യാദ പഠിപ്പിക്കേണം എന്നാണോ അര്‍ത്ഥം.
എക്സംപ്ലററി കാരക്ടര്‍ ക്യാരക്ടര്‍ ആയിരുന്നു എന്ന് താങ്കള്‍ തന്നെ പറയുന്നു.അപ്പോള്‍ പിന്നെ മര്യാദ പഠിപ്പിക്കേണ്ട കാര്യം ഉണ്ടോ?
പിന്നെ അതുവയിച്ചപ്പോള് തോന്നിയ വേറെ ചില സംശയങ്ങള്‍ ചോദിക്കട്ടെ.
ബ്ലോഗ് അക്കാദമിയുടെ പേരില്‍ പുതുമുഖങ്ങളെ കബളിപ്പിക്കുന്നു എന്നെഴുതി.എന്താണ് ശ്രീ.ചിത്രകാരന് ബ്ലോഗ് തുടങ്ങിക്കാം അതിലേക്കു ഇത്ര പണം വേണമെന്നോ മറ്റോ പറഞ്ഞു ആരോടെങ്കിലും പണം വാങ്ങിയെന്നോ അല്ലെങ്കില്‍ അതിന്റെ പേരില്‍ എന്തെങ്കിലും വല്ല ക്രിമിനല്‍ പ്രവര്‍ത്തികള്‍ നടത്തിയെന്നോ ഫാര്മര്ക്ക് തോന്നുന്നോ?
പിന്നെ ചിത്രകാരന് തന്നെ വെട്ടയാടുന്നുവെന്നു താങ്കള്‍ക്ക് എഴുതിയിരിക്കുന്നു .അതൊന്നു വിശദമാക്കാമോ ?
ചിത്രകാരന് എന്ന ബ്ലോഗറുടെ മിക്ക പോസ്റ്റുകളും വായിച്ച ഒരാള്‍ എന്നനിലയില്‍ (മിക്കവയോടും കൂതറയ്ക്ക് ആശയപരമായ യോജിപ്പുണ്ടെങ്കിലും ഭാഷാപരമായ വിയോജിപ്പ് ഉണ്ട്) പറയട്ടെ ചിത്രകാരനെ പോലെയൊരാള്‍ താങ്കളെ വിമര്‍ശിക്കാന്‍ ഒരു കള്ളപ്പേരില്‍ ബ്ലോഗ് ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.പിന്നെ അനോണികുട്ടന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തത്.നേരത്തെ കൂതറയുടെ ഒരു പോസ്റ്റിന്റെ ലിങ്കും ചിത്രകാരന് കൊടുത്തിരുന്നു. അതുകൊണ്ട് ഇനി കൂതറയും ചിത്രകാരന് ആണെന്ന് പറയാമോ?
എന്റെ ഫാര്‍മറെ .ചിത്രകാരന് എന്ന ബ്ലോഗറെ പറ്റി പറയുമ്പോള്‍ അയാളുടെ പേരും ജാതിയും വീട്ടുപേരും പറയേണ്ട കാര്യമുണ്ടോ.പിന്നെ അല്പം തലതെറിച്ചവന് ആണെങ്കിലും അവനൊരു ആണ്‍കുട്ടിയാണ്.അതുകൊണ്ട് തന്നെ ചിത്രകാരന് അങ്ങനെയൊരു ചീപ്കളി കാണിക്കില്ലായെന്നു എല്ലാവര്ക്കും അറിയാം.പിന്നെ പ്രായമായി വരുമ്പോള്‍ മനുഷ്യര്‍ക്ക് മുന്ശുണ്ടി വരുമെന്നറിയാം. താങ്കള്‍ എക്സംപ്ലററി കാരക്ടര്‍ അല്ലെ.അപ്പോള്‍ അതിനനുസരിച്ച് പെരുമാറണം.കാരണം ഞങ്ങളെ പോലെയുള്ളവരുടെ വഴികാട്ടിയാണ് താങ്കള്‍.
വാല്‍മുറി
ഒരു പോസ്റ്റ് ഇടുമ്പോള്‍ അതിന് തെളിവിലെക്കായി ലിങ്കുകളും ഇടണമെന്ന് നിര്‍ബന്ദമില്ല.എന്നാല്‍ ഒരാളില്‍ കുറ്റം ആരോപിക്കുമ്പോള്‍ തെളിവ് സഹിതം ഇട്ടില്ലെങ്കില്‍ അവഹെളിക്കാന്‍ ചെയ്തതാണെന്ന് മാത്രമെ കരുതൂ.തുടക്കക്കാര്‍ ഹിറ്റ് കിട്ടാന്‍ ഇങ്ങനെ നമ്പര്‍ ചെയ്യുമായിരിക്കും.ഫാര്‍മര്‍ ഒരു തുടക്കക്കാരന് അല്ലല്ലോ.അപ്പോള്‍ നോക്കീം കണ്ടും ആരോപണം നടത്തേണ്ടേ.പിന്നെ ഇതെഴുതാന്‍ ഞാന്‍ ചിത്രകാരനില്‍ നിന്നും കാശുവാങ്ങിയിട്ടില്ല.പക്ഷെ അങ്ങനെ ഒരു പോസ്റ്റ് ഫാര്‍മര്‍ ഇട്ടാല്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതും ബ്ലോഗ് ധര്‍മ്മത്തില്‍ പെടും.അതുകൊണ്ട് കൂതറ ഈ പോസ്റ്റ് ഇട്ടുവെന്നു മാത്രം.

Sunday, February 15, 2009
48.വായിച്ചിരിക്കേണ്ട ഇരുപത് ബ്ലോഗുകള്‍
പ്രീയപ്പെട്ടവരെ മുമ്പ് TOP 10 ബ്ലോഗുകള്‍ തെരഞ്ഞെടുത്തപ്പോള്‍ തന്നെ കൂതറഅവലോകനത്തില്‍ ഒരു വായനലിസ്റ്റ് കൊടുക്കുന്നതിനെപറ്റി ചിന്തിച്ചിരുന്നു.അതുപോലെ അന്ന് പതിമൂന്നു ബ്ലോഗുകള്‍ ആണ് കൊടുത്തിരുന്നത്.ഇത്തവണ TOP 10 പ്രത്യേകം കൊടുത്തിട്ടുണ്ട്.അതല്ലാതെ വീണ്ടും പത്ത് മികച്ച ബ്ലോഗുകള്‍ കൂടി കൊടുത്തിട്ടുണ്ട്.
ബ്ലോഗുകള്‍ വായനക്കാര്‍ക്ക് വായിക്കാനും കമന്റ് പറയാനും അധികാരം ഉണ്ടെന്നത് ശരിയാണ് പക്ഷെ മറ്റൊരിടത്ത് ലിങ്ക് പരസ്യപ്പെടുത്തുമ്പോള്‍ ബ്ലോഗിന്റെ ഉടമയോട് അനുവാദം വാങ്ങിക്കണം എന്ന് കരുതുന്നു കൂതറ.പക്ഷെ ഈ ഇരുപത് ബ്ലോഗിലും പോയി അനുവാദം ചോദിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇതില്‍ ഏതെങ്കിലും ബ്ലോഗിന്റെ ഉടമയ്ക്ക് തന്റെ ബ്ലോഗിന്റെ ലിങ്ക് കൂതറയില്‍ കൊടുത്തിട്ടുള്ളതില്‍ നീരസം ഉണ്ടെങ്കില്‍ ഒരു കമന്റ് ഇട്ടാല്‍ അത് അവിടെ നിന്നു നീക്കം ചെയ്യുന്നതായിരിക്കും.
ആരോഗ്യപരമായ ബ്ലോഗിംഗ് എന്നും പ്രോത്സാഹിപ്പിക്കുന്നവനാണ് കൂതറ.അതേപോലെ ആരോഗ്യപരമായ കമന്റുകളും.പക്ഷെ കൂതറയില്‍ അജ്ഞാതനായ വായനക്കാര്‍ക്ക് തല്ക്കാലം കമന്റ് ഇടാന്‍ അവസരം കൊടുക്കാന്‍ കഴിയില്ല.ഇപ്പോഴെന്നല്ല ഒരിക്കലും അതിന് കൂതറയില്‍ അവസരം കൊടുക്കാന്‍ താത്പര്യം ഇല്ല . (anony comments).
സനോണികള്‍ മേയുന്നിടമായി ബ്ലോഗിനെ വളര്‍ത്തിയെടുക്കാം.
കൂതറ അവലോകനം

Thursday, February 12, 2009
47.മലയാളികളെ മദ്യപാനികളാക്കുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍
അടുത്തിടെ നടന്ന ചടങ്ങില്‍ കേരളത്തിലെ നാലായിരത്തോളം വരുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ കുടി കുറച്ചാല്‍ കേരളത്തിലെ മദ്യപാനികള്‍ മദ്യത്തിനെതിരെ വരുമെന്ന കണ്ടെത്തല്‍ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി സ.വി.എസ്.അച്യുതാനന്ദന് നടത്തി.സഖാവ് നീണാള്‍ വാഴട്ടെ.ചെറിയ സംശയം പങ്കുവെയ്ക്കുകയാണ്.
കേരളം വിദ്യാഭാസപരമായി മാത്രമല്ല ആളോഹരി മദ്യോപയോഗത്താലും ഭാരതത്തില്‍ മുമ്പില്‍ തന്നെയാണ്.ദേശീയ ശരാശരി നാലു ലിറ്റര്‍ എങ്കില്‍ മലയാളികള്‍ കുടിക്കുന്നത് എട്ടര ലിറ്റര്‍ ആണ്.കേരളത്തിലെ ജനങ്ങള്‍ ഇതെല്ലം കുടിച്ചുവറ്റിക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണോ.?പക്ഷെ പൊതുവെ കാലിയായ ഖജനാവിലേക്ക് കൊടികളല്ലേ നമ്മുടെ കുടിയന്മാര് സംഭാവന തരുന്നത്.ടാക്സും,എക്സൈസ് ഡൂട്ടിയും കേരളത്തില്‍ അത്ര കുറവോന്നുമല്ലല്ലോ?
പിന്നെ കള്ളിനെ പ്രോത്സാഹിപ്പിക്കണം എന്ന മട്ടില്‍ ഉള്ള അബ്കാരി നിയമം കണ്ടു.പക്ഷെ കള്ളും മദ്യത്തില്‍ പെടില്ലേ.? അല്ലാ അറിയാന്‍ വേണ്ടി ചോദിച്ചുവെന്ന് മാത്രം.അല്ല പെടില്ലായെങ്കില് അതിനെ ടെട്ര പാക്കില്‍ ആക്കി കോളേജിലും സ്കൂളിലും കൂടി വിതരണം നടത്താമല്ലോ.എന്തിനാ വെറുതെ കോളഭീമന്മാര് കേരളത്തില്‍ നിന്നു കാശു കൊണ്ടുപോകുന്നത്.?ഇതു കേരളത്തിന്റെ സ്വന്തം പാനീയമെന്ന നിലയില്‍ വന്നാല്‍ പിന്നെ ഇവിടുത്തെ ചെത്തുകാര് രക്ഷപെടുമല്ലോ.?
കേരളത്തിലെ കള്ളുകുടിയന്മാര്ക്ക് ആവശ്യമായ കള്ള് ഇവിടെ തന്നെ ഉണ്ടാക്കാന്‍ കഴിയുമോ.?അല്ല എല്ലായിടവും റബ്ബര്‍ ആയതിനാല്‍ ചോദിച്ചതാണ്.? അങ്ങനെയെങ്കില്‍ റബ്ബറില്‍ നിന്നും കള്ളുണ്ടാക്കാമോ എന്നൊരു ഗവേഷണവും നടത്താം.?അതിനും ഒരു വിദേശ ഏജന്‍സിയെ പിടിച്ചാല്‍ വളരെ നല്ലത്.പിന്നെ നമ്മുടെ ശ്രീ.നാരായണഗുരുദേവന്‍ മദ്യം വിഷമാണ് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് എന്ന് പറഞ്ഞതില്‍ കള്ള് പെടില്ല അല്ലെ.?പിന്നെ എക്സൈസ്കാര് (കള്ളവാറ്റു തടയുന്നതിനാലാവും) കേരളത്തിനു വരുമാനമുണ്ടാക്കി തരുന്നവര്‍ എന്ന് പറഞ്ഞതു.
അവര്‍ക്ക് കുറഞ്ഞപക്ഷം പുതിയ വാഹനങ്ങളും ആയുധങ്ങളും കൊടുക്കാന്‍ ഉത്തരവ് കൂടി നല്കിയാല് നന്നായിരുന്നു.കാരണം സംഘടിതമായി കള്ളച്ചാരായം വാറ്റുന്നവര്‍ ഗുണ്ടാബലവും ആയുധബലവും ഉള്ളവരാണല്ലോ.ഒപ്പം അവരുടെ എണ്ണവും കൂടുതലല്ലേ.പിന്നെ ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനമല്ലേ കേരള ബീവരേജസ് കോര്‍പരേഷന്‍ ചെയ്യുന്നത്.ഇങ്ങനെ മലയാളികള്‍ കുടിനിര്‍ത്തിയാല്‍ പിന്നെ അവരുടെ വരുമാനവും കുറയില്ലേ.?അപ്പോള്‍ ഒള്ള കഞ്ഞിയില്‍ പാറ്റയിടാണോ ?പിന്നെ പണ്ടൊരു പുണ്യാത്മാവ് പട്ടച്ചാരായം നിര്ത്തിയിട്ടെന്തായി.കുറെ പാവങ്ങളുടെ ജോലി പോയെന്നല്ലാതെ ആരെങ്കിലും കുടിനിര്ത്തിയോ.?
സഖാവേ ഞങ്ങള്‍ നന്നാവില്ല. കണ്ണ് പോയാലും കുടുംബം വെളുത്താലും ഞങ്ങള്‍ കുടിക്കും.പിന്നെ ഇതു ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.വെള്ളം വീഞ്ഞാക്കി കുടിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിനു വേണ്ടി നിങ്ങള്‍ വൈന്‍ വില്ക്കുന്നില്ലേ.പിന്നെ സോമരസം തന്നെയല്ലേ ഈ മദ്യവും.ചുമ്മാ ആവേശത്തിന് വേണ്ടി മദ്യം നിര്‍ത്താന്‍ ഓര്‍ഡര്‍ ഇടല്ലേ.മോഡി മാഷ് ചാരായം നിര്‍ത്തിയത് അയല്‍ സംസ്ഥാങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ഗുണമുണ്ടായത്.വേണമെങ്കില്‍ മാഹിയില്‍ വണ്ടിവിളിച്ചു പോയി മലയാളികള്‍ കുടിക്കും.
പിന്നെ സഖാവ് ഞങ്ങള്‍ കരുതിയതില്‍ കൂടുതല്‍ ഫലിതപ്രിയന്‍ ആണെന്ന് മനസ്സിലായി."മലയാളികള്‍ മദ്യപിക്കാന്‍ കാരണമായ അസംപ്തൃപ്തി എന്തെന്ന് പഠിക്കണം" .എന്റെ സഖാവേ.കല്യാണത്തിനും,മരണത്തിനും,ജനനത്തിനും പാര്‍ട്ടിയ്ക്കും കുടിയ്ക്കുന്ന മലയാളികള്‍ അസംപ്തൃപ്തി ഉണ്ടായിട്ടാണോ കുടിക്കുന്നത്.സന്തോഷം ഉള്ളതുകൊണ്ടല്ലേ.പിന്നെ മദ്യാപനികള്ക്ക് മദ്യം കുടിക്കാന്‍ കാരണം വേണോ.അതങ്ങ് കണ്ടെത്തുകയല്ലേ.ഇപ്പോള്‍ തന്നെ പിണറായി -വി.എസ്. പ്രശ്നം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ എന്തോരം മദ്യം കുടിച്ചു.പിന്നെ സഖാവിന്റെ ഈ പ്രസ്താവന കെട്ട് ചിരിക്കുമ്പോള്‍ ഇനിയും കുടിക്കും.അല്ലാതെ പിന്നെ.
സഖാവ്.ഇ.കെ.നായനാര്‍ മരിച്ചതില്‍ പിന്നെ ഇത്രയും വലിയ തമാശകള്‍ പറയുന്ന സഖാക്കന്മാര് ഇല്ലായിരുന്നു.ഇപ്പോള്‍ സഖാവും പറഞ്ഞു തുടങ്ങിയോ.ലാല്‍ സലാം.
നിയമാനുസൃതമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
കേരളത്തിലെ മദ്യത്തിന്റെ വില അറിയണമെന്ന് താല്പര്യമുള്ളവര് ഇവിടെ ഞെക്കുക.

VS
Tuesday, February 10, 2009
46.മുംബായ് സ്ഫോടനം.പാക്കിസ്ഥാന്റെ നാടകം തുടരുന്നു
മുംബായ് സ്ഫോടനത്തില്‍ നൂറു കണക്കിന് മനുഷ്യരുടെ ജീവന്‍കളഞ്ഞ നരനായാട്ട് നടത്തിയ ഭീകരന്മാരില് ഒരാളെഒഴികെ മുഴുവന്‍ പേരെയും ജീവന്മരണ പോരാട്ടത്തിലൂടെ നമ്മുടെ കമാന്‍ഡോഫോഴ്സ് കാലപുരിയ്ക്കയച്ചുവെങ്കിലും കസബിനെ പിടികൂടിയപ്പോള്‍ മുതല്‍ പാകിസ്ഥാന് ഇരിക്കപൊറുതികിട്ടിയില്ല.സാധാരണ ഗതിയില്‍ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ ആത്മഹത്യചെയ്യുന്ന ഭീകരന്മാരുടെ രീതി ഇവിടെ കസബ് ആവര്ത്തിച്ചില്ലെന്നാതാണ് രസകരം.
പക്ഷെ അന്താരാഷ്ട്ര പ്രതിച്ഛായ തകരുമെന്ന് മനസ്സിലായ പാകിസ്താന് ആദ്യം തന്നെ കസബ് പാകിസ്ഥാനിയല്ലെന്നു പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കസബ് പാകിസ്ഥാനിയാനെന്നു പറഞ്ഞു രംഗത്ത് വന്നതോടെ കസബിന്റെ ഗ്രാമത്തിലേക്ക് പോകാനുള്ള മാര്‍ഗ്ഗങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ പാകിസ്ഥാന് സൈന്യം ആരെയും അങ്ങോട്ട് വിടാതിരിക്കാന്‍ ശ്രമം തുടങ്ങി.
ഒപ്പം മുംബായ് സ്ഫോടനത്തില്‍ തങ്ങളുടെ അഗാധമായ ദുഖവും രേഖപ്പെടുത്തി.
പാകിസ്ഥാന് ഡിഫെന്‍സ് സൈറ്റിന്റെ പോസ്റ്റില്‍ ഈ സംഭവത്തില്‍ ബി.ജെ.പി.ആണെന്ന് വരെയുള്ള പോസ്റ്റുകളും കമന്റുകളും നിറഞ്ഞു. പക്ഷെ മതത്തിന്റെ പേരില്‍ എന്ത് വിഡ്ഢിത്തവും വിഴുങ്ങുന്ന സമൂഹമല്ല ഭാരതത്തിലെത് എന്ന് തിരിച്ചറിവ് വന്ന പാകിസ്താനില്‍ പിന്നെ പാകിസ്ഥാന് ഇതില്‍ പങ്കില്ലെന്നും മറ്റുമുള്ള ബ്ലോഗുകളും സൈറ്റുകളും കൊണ്ടു പെരുമഴയായിരുന്നു.
അഹമദ് ഖുറൈഷി പോലെയുള്ള വിരുതന്മാര് അത് നന്നായി നിര്‍വഹിച്ചുവെന്നും പറയണം.
അടുത്ത ശ്രമം പാകിസ്ഥാന് ഇതില്‍ പങ്കില്ലെന്ന പ്രസ്താവനകളുമായി സാക്ഷാല്‍ പാകിസ്ഥാന് പ്രാധനമന്ത്രി സാക്ഷാല്‍ യൂസുഫ് റാസ ഗിലാനി തന്നെ പ്രത്യക്ഷപ്പെട്ടു.
ഒപ്പം ഇടയ്ക്ക് സത്യം വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ ജിയോ ടിവിയെക്കെതിരെ കേസും വന്നു.പാകിസ്ഥാന്റെ നാക്കായി പാകിസ്ഥാന് വേണ്ടി സ്തുതിപാടാത്ത ചാനലുകള്‍ വേണ്ടയെന്ന നേതാക്കന്മാരുടെ തനിനിറം അതോടു പുറത്തു വന്നു.
ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം വരുമെന്ന് മനസ്സിലായ പാകിസ്ഥാന് ഭാരതത്തോട് തെളിവ് ചോദിക്കലെന്ന പതിവ് രീതിയുമായി വന്നപ്പോള്‍ തന്നെ ഭാരതം തെളിവും നല്കി.പതിവ് പോലെ തെളിവ് ലഭിച്ചാലും പാകിസ്ഥാന് പ്രതികരിക്കില്ലെന്നു തിരിച്ചറിവ് ഉണ്ടായിട്ടും തെളിവ് നല്കിയ ഭാരതത്തോട് കസബ് ജീവനോടെയില്ലെന്ന രസകരമായ പുതിയ അവകാശവുമായി പാകിസ്ഥാന് എത്തി. മാധ്യമങ്ങള്‍ അത് കൊണ്ടാടുകയും ചെയ്തു.അവസാന കസബിന്റെ പുതിയ ചിത്രങ്ങള്‍ എത്തിയതോടെ പാകിസ്ഥാന് വീണ്ടും അടുത്ത വേഷംകേട്ടലുകള് നടത്തി.
അതില്‍ പുതിയവയാണ് കസബിനെ തങ്ങള്‍ക്കു നല്‍കണമെന്നത്.രസകരമായ സംഗതി കസബ് പാകിസ്ഥാനി അല്ലെങ്കില്‍ അതായത് ഇന്ത്യാകാരന് ആണെങ്കില്‍ ഭാരതത്തില്‍ നടത്തിയ ആക്രമണത്തില്‍ അവര്‍ക്ക് കസബിനെയെന്തിനു വേണം?
ഏറ്റവും അവസാനം ഭാരതത്തില്‍ നടന്ന ആക്രമണത്തില്‍ ദോഷക്കാരായവരെ പാകിസ്ഥാനില്‍ പിടിച്ചു പോലും. അവരാകട്ടെ ഇതു പ്ലാന്‍ ചെയ്തത് യൂറോപ്പിലും.
ചന്ദ്രനില്‍ ആണെന്ന് പറയാഞ്ഞത് ഭാഗ്യം.
ഇനി അതേപോലെ ഈ സംഭവത്തില്‍ പാകിസ്ഥാന്റെ റിപ്പോര്‍ട്ട് ഉടനെ ഭാരതത്തിന് സമര്‍പ്പിക്കും പോലും.
ഇനി ഈ സംഭവത്തെ കുറിച്ചു ചില സംശയങ്ങള്‍.
ലഷ്കര്‍ ഇ തയ്യബ,ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയവ പാകിസ്ഥാനിലെ ഏറ്റവും ഭീകരമായ തീവ്രവാദികളുടെ സംഘടനകള്‍ ആണ്.രണ്ടിനും ഐ.എസ്.ഐ.യും ആയി ബന്ധമുള്ളതാനെന്നും പണ്ടുമുതലേ ഇന്ത്യ പറഞ്ഞ കാര്യവുമാണ്. പക്ഷെ മുംബൈയില്‍ നടന്ന ആക്രമണം ഒരിക്കലും ഒരു തീവ്രവാദി ഗ്രൂപ്പ് മാത്രമായി ആലോചിച്ചു നടപ്പാകിയതല്ല.കാരണം അവരുടെ രീതി,പ്ലാനിംഗ്,ആക്രമണത്തിന്റെ കാഠിന്യം തുടങ്ങിയവ കമണ്ടോകള്ക്ക് തുല്യമായ രീതിയിലായിരുന്നു.അതുകൊണ്ട് തന്നെ ഐ.എസ്.ഐ.യുമായി ലിങ്ക് ഉണ്ടായിരുന്നെന്നും സൈന്യത്തിന്റെയോ അല്ലെങ്കില്‍ പാക്കിസ്ഥാന് കമാന്‍ഡോ ഫോഴ്സിന്റെയോ സഹായമില്ലാതെ ഇങ്ങനെയൊരു ആക്രമണം ഒരുക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നെന്നും മനസിലാക്കാം.സാധാരണ ഒരു ബോംബ് സ്ഥാപിച്ചു വിസ്ഫോടനം നടത്തുന്ന രീതിയില്‍നിന്നും മാറി നേരിട്ടുള്ള ഒരാക്രമണം ആയിരുന്നു മുംബയിലെത്.
പക്ഷെ മതമേധാവികള്‍ക്ക് മുന്‍തൂക്കമുള്ള പാകിസ്ഥാനില്‍ അവരെ വെറുപ്പിച്ചു കൊണ്ടോരാള്ക്കും അധികം ഭരിക്കാനവില്ലെന്നത് ഒരു പരാമാര്‍ത്ഥം ആണ്. ഇതിനിടെ ബി.ജെ.പി. യ്ക്കെതിരെയും മറ്റും ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയെന്ന കളികളും പയറ്റി നോക്കിയ പാകിസ്ഥാന് പക്ഷെ പരാജയപ്പെടുകയായിരുന്നു.
ആണവോര്‍ജ്ജം കൈവശമുള്ള ഒരു രാജ്യവുമായി അതും ഭ്രാന്ത് പിടിച്ചവന്റെ കൈയില്‍ കത്തി കിട്ടിയാലെന്നപോലെയുള്ള രാജ്യവുമായി ഇന്ത്യ യുദ്ധത്തിനോരുങ്ങും എന്നും വിവേകമുള്ളവര്‍ ആരും കരുതുന്നില്ല.ഒപ്പം തന്നെ ലോകം മുഴുവന്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കില്‍ നില്ക്കുമ്പോള് അത്തരം ഒരു തീരുമാനവും ആത്മഹത്യാ പരമായിരിക്കും. എന്നാല്‍ ഇത്രയും വലിയ വിപത്തിനെ സധൈര്യം നേരിട്ട സൈന്യവും വിവേകപൂര്‍വ്വം പിന്നീടുള്ള കാര്യങ്ങള്‍ നിര്‍വഹിച്ച സര്‍ക്കാരും സത്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.എന്നാല്‍ ചില ഇന്റലിജന്‍സ് പിഴവുകളും വിസ്മരിച്ചുകൂടാ.പക്ഷെ ആയിരക്കണക്കിനു കിലോമീറ്റര്‍ സമുദ്രാതിര്‍ത്തിയുള്ള ഭാരതത്തിന് അതത്ര എളുപ്പവും അല്ല. എന്നാല്‍ പൊതുജനങ്ങളും തങ്ങളാല്‍ ആവുന്ന വിധം ഒരു ജാഗ്രത പുലര്‍ത്തിയാല്‍ കുറെയൊക്കെ ഗുണംചെയ്യുമെന്നു കരുതാം.
ഭാരതം ഒരിക്കലും ഒരു വര്‍ഗീയവാദികളുടെയും മുമ്പില്‍ കീഴടങ്ങില്ല.കാരണം രാജ്യം ഒരു പ്രശ്നം നേരിടുമ്പോള്‍ പിന്നെ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ അല്ല.ഭാരതീയന് മാത്രം.ആ വികാരം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പിന്നീട് ചരിത്രത്തില്‍ സ്വന്തം അസ്തിത്വം തിരയേണ്ടി വരും.
ജയ് ഹിന്ദ് .

mumbai attack
Saturday, February 7, 2009
45.വാലന്റൈന്‍ ഡെ തടയാന്‍ വെമ്പുന്ന ശ്രീരാമസേന
ഏതായാലും മംഗലാപുരത്തെ പബ് പ്രശ്നത്തോടെ (കു)പ്രസിദ്ധരായ ശ്രീരാമസേന എന്തായാലും വീണ്ടും വാര്‍ത്തയില്‍ നിറയാനുള്ള ശ്രമം തുടങ്ങി.എന്തായാലും ബി.ജെ.പി.ഭരിക്കുന്ന സംസ്ഥാനത്തെ ജയിലിലെ സുഖജീവിതം കുറച്ചു ദിവസം അനുഭവിച്ചു പുറത്തിറങ്ങിയ ശേഷം വാലന്റൈന്‍ ഡേ ആഘോഷിക്കുന്നവരെ വിവാഹം കഴിപ്പിക്കുമെന്നും വാലന്റൈന്‍ ആശംസാകാര്‍ഡ് പ്രിന്റ് ചെയ്യരുതെന്നും മറ്റും നല്ല കുറെ ഉപദേശങ്ങള്‍ നല്കി നമ്മുടെ ശ്രീ രാമസേനാനേതാവ് പ്രമോദ് മുത്തലിക് .
സത്യത്തില്‍ ഇവരെയൊക്കെ നമ്മള് ഭാരത രത്നവും കൊടുത്ത് ബഹുമാനിക്കേണ്ട കാലമായി. എത്രയോ നല്ല വിചാരധാര. കാരണം കമിതാക്കള്‍ ഒരു വാലന്റൈന്‍ ഡേ ആഘോഷിക്കുമ്പോള്‍ തകര്‍ന്നുപോകുന്നതാണ് നമ്മുടെ സംസ്കാരം എന്നാണു ചേട്ടന്മാരുടെ കണ്ടുപിടുത്തം.ഇനി അങ്ങനെയാണെങ്കില്‍ അവതാരങ്ങളില്‍ ഒരാളായ രാമനെപോലെ മാത്രമായാല്‍ മതിയോ. ശ്രീ കൃഷ്ണനും അവതാരമായിരുന്നല്ലോ. അതെന്താ ഇപ്പോള്‍ അദ്ദേഹം പ്രേമലീലകളില്‍ വിശാരദന് ആയിരുന്നെന്നാ വായിച്ച ഓര്‍മ്മ. ഇനി അദ്ദേഹത്തിന്റെ അമ്പലങ്ങള്‍ ഈ ചേട്ടന്മാര് തകര്‍ക്കുവോ ആവോ.?
ഏതായാലും ഇവരെ നിരോധിക്കാന്‍ കഴിയില്ലെന്ന് നമ്മുടെ യദിയൂരപ്പന് വിശദമാക്കി.കാരണം ഇവര്‍ക്ക് സംഘപരിവാറുമായി യാതൊരു ബന്ധമില്ലത്രേ. തന്നെയുമല്ല ഇവരുടെ സംഘടന നിരോധിക്കുകയല്ല പകരം നിരീക്ഷിക്കുകയാണ് വേണ്ടത്രേ.. അപ്പോള്‍ കുരങ്ങുകളി കാണണം എന്നൊരു മോഹമാവാം യദിയൂരപ്പന്. അതോ മുഖ്യമന്ത്രി കസേര നല്കിയ ബി.ജെ.പി.യോടുള്ള സ്നേഹമോ.? എന്തായാലും കൊള്ളാം ബംഗാലഊരത്തെ ഈ ചേട്ടന്മാരുടെ സേന നാണം കെടുത്തുന്നത്. വളര്‍ന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ മുഖത്ത് ഒരു കാര്‍ക്കിച്ചു തുപ്പലാണ് നമ്മുടെ സേനയുടെ.ഇനി സ്ലംഡോഗ് മില്ല്യന്‍യര്‍ പോലെ മങ്കിവാര് സിറ്റി എന്നൊക്കെ പറഞ്ഞു വല്ല വെളുമ്പന്‍ സായിപ്പ് പടം എടുക്കുംപോഴാകും ചേട്ടന്മാരുടെ കലാപരിപാടികള്‍ നാണക്കേടെന്ന് അങ്ങ് തലപ്പത്ത് ഇരിക്കുന്ന ചങ്ങാതികള്‍ മനസ്സിലാക്കുന്നത്.
ചില സംശയങ്ങള്‍ മാത്രമെ നമ്മുടെ ശ്രീ രാമസേന തരുന്നുള്ളൂ. അപ്പോള്‍ ശ്രീരാമന് അവതാരം കഴിഞ്ഞു തിരിച്ചുപോയപ്പോള്‍ ചേട്ടന്മാര് ആയിരുന്നോ സാംസ്കാരിക കാവല്‍ക്കാരന്റെ ടെണ്ടര്‍ പിടിച്ചത്. ഇനി നമ്മുടെ ഐ.ടി.കമ്പനികള്‍ ഒക്കെ അടച്ചു പൂട്ടി ടി.വി.യും ചാനലുകളും ഒക്കെ നിര്‍ത്തിച്ചു സിനിമയും നിരോധിച്ചു അങ്ങ് മരവുരിയും ധരിച്ചു കാനനവാസത്തിനു ഇറങ്ങിയാലോ. അല്ല ഒപ്പം കൂട്ടാന്‍ കുരങ്ങന്മാര് വേണ്ടല്ലോ. വെണ്ണയുള്ളപ്പോള്‍ നെയ്യ് കരുതേണ്ട എന്നല്ലേ പ്രമാണം കൊള്ളാം അപ്പോള്‍ നമ്മളിനി പഴയ ത്രേതാ യുഗത്തിലോട്ടുള്ള തിരിച്ചുപോക്കാണ് അല്ലെ.
പക്ഷെ ഒരു ഇളവ് ചേട്ടന്മാര് സമ്മതിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വീടുകളില്‍ വെച്ചോ ദേവാലയങ്ങളില്‍ വെച്ചോ ആവാം. അപ്പോള്‍ പബ് പൊതുസ്ഥലം ആയിരുന്നല്ലേ. ഇനി ഏത് ദേവാലയത്തില്‍ അവമെന്നാണ്. ദേവാലയത്തില്‍ ഇങ്ങനെ ഒരു സ്കോപ് ഉണ്ടെന്നറിഞ്ഞിരുന്നില്ല.വീട്ടില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നതില്‍ വളരെ നന്ദി.ഒരു ചെറിയ സംശയത്തിന് ഉത്തരം തന്നിരുന്നുവെങ്കില്‍ നല്ലത്. അപ്പോള്‍ ഇതൊരു തോന്നിയവാസം അഥവാ സാംസ്കാരിക മൂല്യച്യുതി ആണെന്ന് തോന്നുവെങ്കില്‍ ആരെയും കാണിക്കാതെ ആവാം അല്ലെ..അതായത് ആരും കാണാതെയുള്ള വൃത്തികേടുകള്‍ അനുവദനീയം എന്ന്. കൊള്ളാം.നടക്കട്ടെ.
എന്തായാലും നിങ്ങളെപ്പോലെ കണ്ണിലെണ്ണയും ഒഴിച്ച് സംസ്കാരം തകരാതെ കാവല്‍നില്‍ക്കുന്നത് കൊണ്ടു ഞങ്ങള്‍ക്ക് അഭിമാനമായി പാടാം "ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം" പക്ഷെ നമ്മുടെ താലിബാനാകന് പഠിക്കല്ലേ അവരെ ലോകപോലീസ് അമേരിക്കന്‍ അച്ചായന് അടിച്ച് കളസം കീറിയത് കണ്ടില്ലേ.അപ്പോള്‍ ആ രീതി വേണോ എന്ന് സ്വയം തീരുമാനിക്കണേ.ഇവിടെ ചിലപ്പോള്‍ ലോക പോലീസ് ആവില്ല..എന്നെ കാണൂ വെത്യാസം.

44.കൂതറ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്
മുമ്പൊരിക്കല്‍ മനുഷ്യവിദൂഷകന് തന്റെ പോസ്റ്റിന്റെ ലിങ്ക് കൂതറ അവലോകനത്തില്‍ കൊടുത്തപ്പോള്‍ തോന്ന്യാസി മറ്റൊരു പോസ്റ്റിന്റെ ലിങ്ക് കൂതറഅവലോകനത്തില്‍ കൊടുക്കുന്നതിന്റെ അനൌചിത്യത്തെ ബൂലോക തറവാടെന്ന ബ്ലോഗിന്റെ ഉദാഹരണ സഹിതം ചൂണ്ടി കാണിക്കുകയുണ്ടായി. അതില്‍ പിന്നെ ഇങ്ങനെയൊരു പോസ്റ്റ് അംഗങ്ങള്‍ക്കായി ഇടണമെന്ന് വിചാരിച്ചിരുന്നു.ചാര്‍വാകന്‍ ഇവിടെ സി.കെ.ബാബുവിന്റെ ഒരു പോസ്റ്റിന്റെ ലിങ്കും കൊടുത്തിരുന്നു.
അംഗങ്ങള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കുക.ഇവിടെയുള്ള എല്ലാ അംഗങ്ങളും തങ്ങളുടെ ബ്ലോഗിന്റെയോ അതിലിടുന്ന പോസ്റ്റിന്റെയോ ലിങ്ക് ഇവിടെ കൊടുത്ത് ഇതൊരു അഗ്രിഗേറ്റര്‍ ആയി ഉപയോഗിക്കാതിരിക്കുക.കാരണം ഇതൊരു പൊതുവേദിയാണ് അവിടെ അഗ്രിയാകാന് കഴിയില്ല.അതിന് ചിന്തയും മറ്റുമുണ്ടല്ലോ.അതേപോലെ ഇവിടെ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റും അത് ഇടുന്നവരുടെ ഉത്തരവാദിത്തത്തില്‍ ആയിരിക്കും. പ്രത്യേകിച്ച് രാഷ്ട്രീയം മതപരം എന്നിവയുടെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് കാഴ്ച്ചപ്പാടുണ്ടാവും.അതുകൊണ്ട് തന്നെ വിവിധ നിലപാടുകളും ചോദ്യങ്ങളും വരും. അതിന്റെ മറുപടിയും പോസ്റ്റ് ചെയ്തവര്‍ കൊടുക്കണം.
സി.കെ.ബാബുവിന്റെ പോസ്റ്റ് ചാര്‍വാകന്‍ കൊടുത്തിരുന്നുവല്ലോ. ബാബുവിന്റെ ബ്ലോഗ് നമ്മള് മിക്കവരും വായിക്കാറുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഇവിടെ ലിങ്ക് കൊടുക്കുന്നതിനോട് യോചിക്കാനാവില്ല.അതിന് വ്യക്തമായ ഒരു കാരണവും ഉണ്ട്.മലയാളത്തിലെ TOP10 ബ്ലോഗുകള്‍ കൊടുത്തതും കൂടാതെ പ്രത്യേക പരമാര്‍ശത്തിനു അര്‍ഹമായ മൂന്നു ബ്ലോഗുകളും ചേര്‍ത്ത് വേറെയും എഴുബ്ലോഗുകളും ഉള്‍പ്പെടുത്തി വായന ലിസ്റ്റ് എന്നപോലെ ഇരുപതു ബ്ലോഗുകളുടെ ലിങ്ക് കൂതറയില്‍ കൊടുക്കണമെന്നുണ്ട്.
പക്ഷെ എല്ലാവരും അതിനോടെങ്ങനെ പ്രതികരിക്കുമെന്നറിയില്ല.കാരണം ഒരാളുടെ ബ്ലോഗില്‍ വായിക്കാന്‍ അതുകഴിഞ്ഞ് കമന്റ് ഇടുക എന്നതില്‍ കവിഞ്ഞു അയാളുടെ മറ്റൊരിടത്ത് സ്ഥിരമായി ഇടുമ്പോള്‍ അയാളുടെ അനുവാദം ചോദിക്കണം എന്നതാണ് കൂതറയുടെ നിലപാട്. ജബ്ബാര്‍ മാഷ്,സി.കെ.ബാബു,തുടങ്ങിയതും കൂടി ലിങ്ക് ആയി നല്‍കണം എന്നുണ്ട്. പക്ഷെ മറ്റൊരാളുടെ ബ്ലോഗിന്റെ ലിങ്ക് ചോദിക്കാതെയോ അനുവാദമില്ലതെയോ കൊടുക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇതുവരെയും കൊടുക്കാഞ്ഞത്. അത് കൊണ്ടു അംഗങ്ങള്‍ പോസ്റ്റ് ഇടുമ്പോള്‍ ഇതും കൂടി മനസ്സിലാക്കണം എന്നാഗ്രഹിക്കുന്നു.
(കൂതറ അവലോകനം)

Friday, February 6, 2009
43.നിങ്ങളൊന്നാലോചിച്ച് നോക്കിയേ...
ഈ സംഭവം ഇവിടെ ആയിരുന്നെങ്കിലോ????ഈ ചിന്തയില്‍ നിന്നായിരുന്നു “അരിവാള്‍-ചുറ്റിക-സെയ്ദിയുടെ ചെരുപ്പും...!!!” എന്ന പോസ്റ്റ് എഴുതിയത്. അതില്‍ ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് സെയ്ദി വിഷയത്തില്‍ കമ്യൂണിസ്റ്റുകള്‍ കാട്ടുന്ന ആവേശത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമായിരുന്നു... (അതു വ്യക്തമല്ലേ, മുസ്ലീം വികാരത്തെ ചൂഷണം ചെയ്ത് ആ സമൂഹത്തിന്റെ വോട്ട്! അത്ര മാത്രം...എന്നാല്‍ ആ ചൂഷണത്തിനു വഴങ്ങാന്‍ മനസില്ലാത്തതിനാലോ ആ ആവേശത്തിനു പിന്നിലെ കള്ളക്കളി വൈകിയെങ്കിലും മനസിലാക്കിയതിനാലോ, ബഹുഭൂരിപക്ഷം ഇസ്ലാമിക സമൂഹവും കമ്യൂണിസ്റ്റുകളുടെ ആവേശത്തെ പരിപോഷിപ്പിച്ച് കണ്ടില്ല. അവര്‍ അവരുടെ സമൂഹത്തിലെ ഒരു ധീരന്റെ പ്രവൃത്തിയെ സ്വയം ആഘോഷിക്കുന്നതാണു കണ്ടത്!)
പരസ്യം ചാര്‍ത്തുന്ന പരിപാടി ചെറ്റത്തരമാണെന്നറിയാം - എങ്കിലും എന്റെ ബ്ലോഗില്‍ ചാര്‍ത്തിയത് എനിക്ക് നാട്ടാരോട് പറയാനുള്ളവ ആയതിനാലും അത് നട്ടെല്ലോടെ പറയുന്നതായതിനാലും , അതില്‍ നിന്ന് അധികമായി ഇവിടെ എഴുതേണ്ടതില്ലാത്ഥതിനാലും ഞാന്‍ ഇവിടെ ലിങ്ക് നല്കുന്നു - ഒന്ന് വായിക്കുക - ശേഷം ചിന്തിക്കുക....

Thursday, February 5, 2009
41.വി.എസ്.എന്ന പരിപ്പിനെ വേവിക്കാന്‍ വെച്ചിരിക്കുന്ന കലങ്ങള്‍
ചിരിക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹം ഉള്ളപ്പോള്‍ കേരള രാഷ്ട്രീയത്തിലെ സമകാലീന സംഭവങ്ങള്‍ വായിച്ചാല്‍ മാത്രം മതി. കേരളം ഭരിക്കുന്ന ഇടതുമുന്നണി ഇപ്പോള്‍ എസ്.എന്‍.സി. ലാവലിന്‍ എന്ന ഗ്രഹണം ബാധിച്ചു ആകെ നട്ടം തിരിയുകയാണ്. "ലാവലിന്‍ കുംഭകോണം" കഴിഞ്ഞ ശേഷമാണ് കേരളത്തില്‍ ഏവരും അറിഞ്ഞു തുടങ്ങിയതെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സിയുടെ കൂട്ടത്തില്‍ ലാവലിനും വരും.
അതെന്തുമാകട്ടെ.നടക്കാന്‍ പോവുന്ന നവകേരള യാത്രയില്‍ വി.എസ്.പങ്കെടുക്കില്ലയെന്നു പറഞ്ഞതു മുതല്‍ പലരും ഈ സംഭവത്തെ മറ്റൊരു രീതിയില്‍ എടുത്തിരിക്കുകയാണ്.ഘടകകക്ഷി രാഷ്ട്രീയത്തില്‍ എന്നും കളികള്‍ സാധാരണമാണ്. പിണറായി പക്ഷം വി.എസ്. പക്ഷം എന്നത് കോണ്‍ഗ്രസ്സിലെ പ്രത്യക്ഷ ഗ്രൂപ്പുപോലെ കളിക്കുന്നവര്‍ അല്ലെങ്കിലും ഗ്രൂപ്പ് ഉണ്ടെന്നത് സാധാരണകാരനുപോലും അറിയാവുന്ന കാര്യമാണ്.അതുകൊണ്ട് തന്നെ അഭിപ്രായ ഭിന്നതകളും സ്വാഭാവികം.എസ്.എന്‍.സി.ലാവലിന്‍ കേസ് എന്താകും എന്ന് പിന്നീട് കോടതി തീരുമാനിക്കേണ്ട കാര്യമാണ്.എന്നാല്‍ നവ കേരള ജാഥയുടെ പേരില്‍ ഉണ്ടായ അഭിപ്രായ ഭിന്നത മുതലെടുത്ത് കൂടുതല്‍ പ്രശ്നം രൂക്ഷമാക്കാന്‍ കാത്തിരിക്കുകയാണ് ലീഗും,കോണ്‍ഗ്രസ്സും, ഒപ്പം ബി.ജെ.പി.യും.
വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള വി.എസ്. ഒരു അനാഥനെ പോലെ വഴിയില്‍ വലിച്ചെറിയപ്പെടുമെന്നും ആ അവസരത്തില്‍ ഞങ്ങള്‍ താങ്ങിക്കോളാം എന്നൊക്കയാണ് ഇവരുടെ വീരവാദങ്ങള്‍. ആട്ടിന്‍ കുട്ടികള്‍ തമ്മിലടിക്കുമ്പോള്‍ ചോരകുടിക്കാനെത്തുന്ന കുറുനരിയുടെ മുഖമാണ് ഇപ്പോള്‍ ഇവര്‍ക്കെല്ലാം.പണ്ടു തന്നെ തുരത്തുവാന്‍ ശ്രമിച്ച വി.എസ്. ഇപ്പോള്‍ മോശപ്പെട്ട അവസ്ഥയില്‍ വരുമ്പോള്‍ കൈവേടിയില്ലായെന്ന എം.വി.രാഘവന്റെ പ്രസ്താവന വളരെ രസകരം തന്നെ.ഒപ്പം കൈത്താങ്ങായി ബി.ജെ.പി.യും ഉണ്ട്.. സ്വന്തമായി നിയമസഭയിലേക്ക് വി.എസ്. എന്ന മാര്‍ഗമാണ് കാണുന്നതെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ന് പറയും.
അതല്ല കറതീര്‍ന്ന ഒരു മാര്‍ക്സിസ്റ്റ് കാരനായ വി.എസിന് ഇനി ബി.ജെ.പിയുടെ സഹായം വേണോ രാഷ്ട്രീയത്തില്‍.ലീഗും തങ്ങളുടെ വാഗ്ദാനം കളയുന്നില്ല.. വി.എസ്. സ്വന്തം ആണെന്നുള്ള മട്ടിലുള്ള പ്രസ്താവനകളുമായി അവരും രംഗത്തുണ്ട്.ഇവരെല്ലാം കേരളത്തിലെ സാധാരണകാരായ ജനങ്ങളെപ്പറ്റി എന്താണാവോ ധരിച്ചു വച്ചിരിക്കുന്നത്.ഗ്രൂപ്പിലെ പടല പിണക്കങ്ങള്‍ ലീഗിലും കോണ്‍ഗ്രസ്സിലും കുറവാണോ. അതോ ബി.ജെ.പി. ഇങ്ങനെ ഒരു സംഭവം സ്വന്തം പാര്‍ട്ടിയില്‍ കണ്ടിട്ടില്ലേ.അതോ ഇവരെല്ലാം വന്നുവിളിച്ചാല്‍ കൂടെപോകാന്‍ വി.എസ്.എന്താ മിനഞ്ഞാന്നാണോ സിന്ദാബാദ് വിളിക്കാന്‍ തുടങ്ങിയത്.
കേരളത്തില്‍ ഒരു പക്ഷെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് വി.എസ്. അതേപോലെ നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ പോലും (അങ്ങനെ ഒന്നു സംഭവിക്കാന്‍ സാധ്യത തള്ളികളയാവുന്നതാണ്. കാരണം സ.കെ.ആര്.ഗൌരിയമ്മയോ എം.വി.രാഘവനോ അല്ല വി.എസ്.) സ്വന്തമായി തെരഞ്ഞെടുപ്പില്‍ നിന്നു ജയിക്കാന്‍ കഴിവുള്ള നേതാവാണ് വി.എസ്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെയോ ബീജെപിയുടെയോ ലീഗിന്റെയോ തോളിലൂടെ തോക്ക് വെച്ചു വെടിവേക്കേണ്ട കാര്യമില്ല സഖാവിനു.
പക്ഷെ പ്രശ്നമുള്ള സമയം നോക്കി മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കുറുനരികളുടെ ലക്ഷ്യം കേരളത്തിലെ രാഷ്ടീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ മനസ്സിലാക്കില്ലെന്നു കരുതുന്നത് തികച്ചും വിഡ്ഢിത്തരം തന്നെ. ഇതിലും വലിയ പ്രതിസന്ധികള്‍ നേരിട്ട സഖാവ് കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും എന്ന് എല്ലാവര്ക്കും അറിയാം പക്ഷെ അന്ന് വി.എസ്.എന്ന പരിപ്പിനെ വേവിക്കാന്‍ കലത്തില്‍ വെള്ളവും തിളപ്പിച്ചിരിക്കുന്നവര് നിരാശരായി പോവുന്ന കാഴ്ചയും നമ്മളെല്ലാം കാണേണ്ടി വരും.

avalokanam
Tuesday, February 3, 2009
40.മഹര്‍ഷി കൊപ്പിലാനന്ദനും കൊള്ളി പുരാണവും
ഈ അടുത്തിടെ ക്ലച്ച് പിടിച്ച ഒരു സൂത്രമാണ് ആളുകളെ തെറിവിളിച്ചു പബ്ലിസിറ്റി നേടുന്ന ആണും പെണ്ണും കേട്ട തരം താണ പണി.നമ്മുടെ ജോ ബെര്‍ളിയെ ചൊറിഞ്ഞു തുടങ്ങിയ കളി പക്ഷെ ആര്‍ക്കും ദേഷ്യം വരില്ല.. ബ്ലോഗിന്റെ ബൂലോഗത്തില്‍ പുതുമുഖമായ അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തി ന്യായീകരിക്കാം.കന്നും കുട്ടി ചാടുമ്പോള്‍ കാണാന്‍ സുഖമുണ്ട് പക്ഷെ കാള ചാടിയാല്‍ ആരോചകമായേ തോന്നു.
ബ്ലോഗ് അവലോകനവും കൂതറയുടെ സ്ഥാപിത ലക്ഷ്യം ആയതിനാല്‍ അതില്‍ തുടങ്ങി കാര്യം പറയാം. നമ്മുടെ വിവരദോഷങ്ങള്‍ അല്ലെങ്കില്‍ വെള്ളമടിച്ചു കലുങ്കില്‍ പൂസായവര്‍ പാടുന്ന വരികള്‍ മഹത്തരം എന്നമട്ടില്‍ പാടിയും എഴുതിയും പാവങ്ങളുടെ മേല്‍ സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന ഈ കവി പക്ഷെ വെറും ഒരു കവിയല്ല.. ഒരു മഹാകവിയാണ്. അമേരിക്കന്‍ ഐക്യ നാടുകളിലെ കൊടും തണുപ്പൊന്നും മലയാള ഭാഷയെ കൊലപാതകം നടത്താന്‍ നടത്തുന്ന ശ്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല..
പാവം വായനക്കാരുടെ മേല്‍ മസ്ഥിക്ഷ്ക പ്രക്ഷാളനം നടത്താന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ വിവരദോഷത്തെ ആരും അധികം ചെവികൊള്ളാറില്ല.പക്ഷെ ഇദ്ദേഹത്തെ കൂതറ വെറും ഒരു കവിയായിട്ടല്ല കാണുന്നത്.. ഇദ്ദേഹം ഒരു മഹാകവി തന്നെയാണ്. പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വേദവ്യാസനേക്കാള് കേമനായ ശ്രീ.കൊപ്പിലാനന്ദ മഹര്‍ഷി. ആശ്രമവും ഉണ്ട്. തോന്ന്യാശ്രമാമെന്ന ആശ്രമവും അവിടെ അന്തേവാസികളും ഉണ്ട്.പക്ഷെ മിക്ക അന്തേവാസികളും വിവരമുള്ളവര്‍ ആയതുകൊണ്ട് ഇദ്ദേഹത്തിന്റെ വിവരദോഷങ്ങള്‍ കെട്ട് അതേപടി മറു ചെവിയില്‍ കൂടി പുറത്തേക്ക് കളയുകയാണ് പതിവ്.അതുകൊണ്ട് അവരെയാരെയും ഇവിടെ വിമര്‍ശിക്കേണ്ട കാര്യം ഇല്ല.
നിരവധി മഹാ ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന ഇദ്ദേഹത്തിന്റെ ഒരു ശ്ലോകം ഇവിടെ കൊടുക്കുന്നു.
"ആകെ മുതലായി
വളയാത്ത
ഒരു കൂതറയുടെ മുന്നിലുംപണയം വെയ്ക്കാത്ത
ഒരു നട്ടെല്ല് മാത്രമാണ് സമ്പാദ്യം"
നട്ടെല്ല് അല്ലാതെ തലച്ചോറ് ഉണ്ടെന്നു പറഞ്ഞില്ലല്ലോ. ഭാഗ്യം. കാരണം അതുണ്ടെന്നു ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. പിന്നെ കൊള്ളികള്‍ എന്നുപേരായ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അല്ലെങ്കില്‍ വിസര്ജ്ജ്യാശ്രമത്തില് കൊടുത്തിട്ടുണ്ട് ഈ കവിതകള്‍. ഇവിടെ നിന്നും ആ കക്കൂസിലേക്ക് പോകാം. വികട സരസ്വതി വിളയാടുന്ന പല സാഹിത്യ കൊലപാതങ്ങളും ഇവിടെ നിന്നും വായിക്കാന്‍ സാധിക്കും.
ആശ്രമത്തിലെ ചമത കത്തിച്ചു യാഗങ്ങളും ഹോമങ്ങളും നടത്തിയതിന്റെ അവശേഷിക്കുന്ന കൊള്ളികള്‍ പുറംതള്ളാനും ഒപ്പം ഹോമത്തിനുപയോഗിക്കാന് കഴിയാത്ത ഉണക്കകൊള്ളികളും കളയാന്‍ മികച്ചയിടം കണ്ടെത്തിയ ഇദ്ദേഹത്തെ നമിക്കാതെ വയ്യ.ഇനി ഇദ്ദേഹത്തിന്റെ കവിതയുടെ താഴെ "നട്ടെല്ല് പണയപെടുത്താത്ത സാധു" എന്നൊരു അനോണി കമന്റും അവിടെ കൂതറയുടെ അടുത്ത് നട്ടെല്ല് പണയപ്പെടുത്തിയവര്‍ എന്നപേരില്‍ കൂതറഅംഗങ്ങളുടെ പേരും കൊടുത്തിട്ടുണ്ട്.
ഇതിന്റെ നട്ടെല്ലില്ലാത്ത തെണ്ടിത്തരം എന്നെ പറയാന്‍ കഴിയൂ. ഇനി ഈ മഹര്‍ഷി അല്ല കൊടുത്തതെന്ന് പറഞ്ഞാല്‍ ഭാരതീയ വിവരസാങ്കേതിക നിയമത്തില്‍ തന്നെ പറയുന്നു ബ്ലോഗില്‍ കൊടുക്കുന്ന കമന്റിനും ബ്ലോഗ് ഉടമ തന്നെ ഉത്തരവാദി.. അല്ലെങ്കില്‍ അത് ഡിലീറ്റ് ചെയ്യേണ്ട കടമയും ബ്ലോഗിന്റെ അധിപന് തന്നെ.ഒരു ചെറിയ ഉദാഹരത്തിലൂടെ വ്യക്തമാക്കാം. പൂമുഖത്ത് കോഴി തൂറിയാല്‍ അത് അലങ്കാരം എന്ന് കരുതുന്നവന് അവിടം വൃത്തിയാക്കും.. അല്ലാത്തവന് അവിടെ കിടക്കട്ടെയെന്ന് കരുതും.പിന്നെ അല്പം പ്രായമായില്ലേ സഖാവേ.. കുറച്ചൊക്കെ വിവരം വേണ്ടേ..
കുറഞ്ഞപക്ഷം ഈ ബ്ലോഗിലെ ചെരപ്പ് തുടങ്ങിയിട്ട് കുറെ നാളായില്ലേ. ഒരു ആശ്രമം എന്നപേരിലും പൊറാട്ട് നാടകത്തിനു സ്റ്റേജ് ഉണ്ടാക്കിയില്ലേ. തലയില്‍ വിവരം വെക്കാന്‍ കുറുക്കുവഴികള്‍ ഇല്ലായെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ജ്ഞാനം പോലും ഇല്ലാത്ത മൂഢന് ആണോ താങ്കള്‍. താങ്കള്‍ വിവരദോഷത്തിന് വിളക്ക് വെച്ചതുപോലെ ഇനിയും നൂറു കവിതകളോ കാവ്യങ്ങളോ ഇതിഹാസങ്ങളോ ഇനി അഥവാ പുരാണങ്ങളോ എഴുതിക്കോ.
ഉണക്ക കൊള്ളി വെച്ചു പുറം ചൊറിയുന്ന രീതിയും ശീലവും പക്ഷെ ആ കൊള്ളികൊണ്ട് കൂതറയുടെ പുറംചൊറിയല്ലേ. കാരണം അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയുമെന്നത് "കൊപ്പിലാനന്ദ മഹര്‍ഷിയും" പഠിയ്ക്കും.പിന്നെ കൂതറ എന്നത് നട്ടെല്ലുള്ള തലചോറുള്ള ആളുകളുടെ കൂട്ടായ്മ ആണ്. അതെ പോലെ ഇവിടെ ആശ്രമ ആചാര്യനും അന്തേവാസികളും അല്ല.. കൂട്ടുകാര്‍ മാത്രം. കൂതറയ്ക്ക് നട്ടെല്ല് പണയപെടുത്തിയവര് എന്നത് തോന്നിച്ച താങ്കളുടെ മനോനില ആശ്രമ സ്ഥാപനത്തിലൂടെ കിട്ടിയതെങ്കില് വിവരദോഷീ താങ്കളുടെ തലയോട്ടിയില്‍ ചാണകം ആണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

Monday, February 2, 2009
39.രാജ്യദ്രോഹികളായ കറുത്തകുതിരകള്‍
എന്താണ് മതം. മതമൊരു അഭിപ്രായം ആണെങ്കില്‍ രാജ്യത്തിന് വേണ്ടി,അതിന്റെ ഗരിമയ്ക്കുവേണ്ടി,അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ജീവന് കൊടുക്കാനും മടിക്കില്ലായെന്നാണ് കൂതറയുടെ മതം.
അതിന്റെ അര്‍ത്ഥം മറ്റൊരു ആത്മീയഭിപ്രായ മതങ്ങളായ ഹിന്ദു,ക്രൈസ്തവ,ഇസ്ലാം മതത്തിനെ കൂതറ വെറുക്കുന്നുവെന്നല്ല. അവയെല്ലാം തീര്‍ച്ചയായും അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കുന്നുമുണ്ട്.
പലപ്പോഴും തീവ്രവാദികള്‍ എന്ന ബ്രാണ്ട് കാവിപ്പടയുടെ പേരില്‍ ഹൈന്ദവരെയും ചില പുരോഹിതന്മാര് ചെയ്യുന്ന കൊള്ളായ്മയുടെ പേരില്‍ ക്രൈസ്തവരേയും ചില ന്യൂനപക്ഷം മുസ്ലിങ്ങളുടെ പ്രവര്‍ത്തിമൂലം ഇസ്ലാം മതത്തെയും ചാര്‍ത്തികൊടുക്കുന്ന നമ്മള് വേറെ തീര്‍ത്തും കടുത്ത ശിക്ഷ അര്‍ഹിക്കുന്ന രാജ്യ ദ്രോഹികളെ കണ്ടില്ലെന്നു നടിക്കുകയോ അല്ലെങ്കില്‍ കാണാതിരിക്കുകയോ ചെയ്യുന്നു..
വളരെ മുമ്പ് തന്നെ ചിലരെങ്കിലും കേട്ട വാര്‍ത്തയാണെങ്കിലും കാണാത്തവര്‍ അറിയാന്‍ വേണ്ടിയാണ് ഇതെഴുതുന്നത്. പൊങ്ങുംമൂടന്‍ പണ്ടു പോസ്റ്റിയ ഈ പോസ്റ്റില്‍ നിന്നും വിഡീയോ കാണാം. ഒരിക്കല്‍ ഒരാള്‍ പോസ്റ്റിയതുകൊണ്ട്വീണ്ടും ആ വീഡിയോ ഞാന്‍ ഇടുന്നില്ല.. (കൂടുതല്‍ വ്യക്തമായി കാണാന്‍ ഇവിടെ നോക്കുക)പക്ഷെ ഇന്നു ഒരു സരസ്വതി പ്രശ്നത്തില്‍ ചിത്രകാരനെതിരെ കൊലക്കയര്‍ കൊണ്ടുനടന്ന വേന്ദ്രന്മാര് ഇതു കണ്ടില്ലേ. അല്ലെങ്കില്‍ ഇത്തരം ഒരു കേസ് കൊടുത്തിരുന്നോ.? അറിയാന്‍ ആഗ്രഹം ഉണ്ട്. കാരണം ഇതു ഒരു മതത്തിന്റെ അല്ല നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്.
മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ വിവരം അറിഞ്ഞേനെ.അതുകേട്ട് കൈകൊട്ടാനും ഹലെലുയ പറയാനും ഹിസ്ടീരിയ പിടിച്ച നൂറുകണക്കിന് തെണ്ടികളും. (ഈ തെണ്ടികള് എന്ന പേര് മനപ്പൂര്‍വം ആണ് ഉപയോഗിച്ചത്. കാരണം സ്വന്തം നാടിനെ അതിന്റെ അഭിമാനത്തെ ഇകഴ്ത്തി പാടുമ്പോള്‍ സ്തോത്രം വിളിക്കുന്നത് പിന്നെന്താണ്..)ഞാന്‍ ആ പോസ്റ്റില്‍ കൊടുത്ത കമന്റ് ഇവിടെ വായിക്കുക..
സത്യത്തില്‍ സ്വന്തം അനുഭവം വെച്ചു പറയുകയാണ്.ഒരു മുസ്ലീമും തങ്ങളുടെ കൂടെ കൂടാന്‍ ആരുടെയും വീട്ടില്‍ വന്നു ക്യാന്‍വാസ് ചെയ്യാറില്ല.. അതേപോലെ ആര്യസമാജത്തില്‍ ചേരാന്‍ ഹിന്ദുവും പറയില്ല.. സാധാരണ ക്രിസ്ത്യന്‍ സമുദായവും അവിടുത്തെ സഭകളും ആരെയും പ്രലോഭിപ്പിച്ചു സഭയില്‍ ചേര്‍ക്കാറില്ല.
പക്ഷെ ഈ മഹത്തായ വ്യക്തികള്‍ വീടുവീടാന്തരം, കവലപ്രസംഗം മാത്രമല്ല കൂലിയ്ക്ക് പ്രാര്‍ഥനയും വിടുതല്‍ പ്രാര്‍ഥനാ കൂട്ടങ്ങളും നടത്തി കുഞ്ഞാടുകളെ സൃഷ്ടിച്ചു ദേശീയ പതാകയെയും ആക്ഷേപിച്ചു ദേശദ്രോഹികള്‍ ആയ മനോരോഗികളെ സൃഷ്ടിക്കുമ്പോള്‍ ചിത്രകാരനെ കൊല്ലാന്‍ വാളെടുത്ത വില്ലന്മാരുടെ വാള് തുരുമ്പിച്ചോയെന്നു സംശയമുണ്ട്.
ഇനി ഇതേ പ്രസംഗവും രീതിയും തുടര്‍ന്നാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നത് ഭാരതീയരാവും. ഹിന്ദുവോ,ക്രിസ്ത്യനോ,ഇസ്ലാമോ ആവില്ല.. ഈ നാട്ടിലെ ദേശത്തെ സ്നേഹിക്കുന്നവര്‍ ആവും. പിന്നെ നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ കൂവി വിളിക്കുന്ന ദൈവവും വരില്ല..

Anti National
Sunday, February 1, 2009
38 - ന. ബ്രോ. കോ. "ബ്ലോഗ് അവാര്‍ഡുകള്‍”
ന. ബ്രോ. കോ. “ബ്ലോഗ് അവാര്‍ഡുകള്‍”
നട്ടപിരാന്തന് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന്,
ബൂലോഗത്ത് എത്തിപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്,
ബൂലോഗത്തെ 2008-2009 കാലയളവില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെ അധികരിച്ചു.

നല്ല പോസ്റ്റുകള്‍, (വിവിധ വിഭാഗങ്ങള്‍)
നല്ല കവിത,
നല്ല കഥ
നല്ല പെണ്ണെഴുത്ത്
നല്ല പ്രണയകഥ
നല്ല ആക്ഷേപഹാസ്യം
നല്ല ലേഖനം
ഒരു വിഷയത്തില്‍ യുക്തമായ ഇടപെടല്‍ നടത്തിയ പോസ്റ്റ്
നല്ല സിനിമാ നിരൂപണം
നല്ല പാചക ബ്ലോഗ്
നല്ല നളപാചക ബ്ലോഗ്
കുട്ടികളുടെ നല്ല ബ്ലോഗ്
നല്ല ബ്ലോഗ് കൂട്ടായ്മ
ഏറ്റവും വിവാദമായ പോസ്റ്റ്
നല്ല തമാശ പോസ്റ്റ്
നല്ല കാര്‍ട്ടൂണ്‍ പോസ്റ്റ്
നല്ല വിമര്‍ശനം
നല്ല അനുഭവക്കുറിപ്പ്
നല്ല ഫോട്ടോ ബ്ലോഗ്
നല്ല സാങ്കേതിക ബ്ലോഗ്
നല്ല യാത്രവിവരണം
നല്ല ബ്ലോഗ് ജേര്‍ണലിസ്റ്റ്
നല്ല ജൈവീക ബ്ലോഗ്
നല്ല സയന്‍സ് ബ്ലോഗ്
നല്ല ബ്ലോഗ് തലക്കെട്ട്
നല്ല കമന്റുകള്‍,
ശ്രദ്ധിക്കപെടേണ്ട പുതുബ്ലോഗര്‍
ഏറ്റവും നല്ല ബൂലോഗ സംരംഭം

എന്നിവയ്ക്ക് അവാര്‍ഡ് പ്രഖ്യാപിക്കുന്നു
ദിവസം : 14-02-2009
(ദ റിയല്‍ കാമദേവന് ഡേ)
കൂടാതെ
ബ്ലോഗിലെ ഏറ്റവും നല്ല സുന്ദരനും സുന്ദരിയും,
വായിച്ചാല്‍ ചോറിച്ചില്‍ വരുന്ന ബ്ലോഗ് എഴുതുന്ന ബ്ലോഗര്‍
ഏറ്റവും കൂടുതല്‍ അസൂയ തോന്നിപ്പിക്കുന്ന ബ്ലോഗര്‍
ഏറ്റവും മടിയനായ ബ്ലോഗര്‍
ഏറ്റവും വലിയ പഞ്ചാര ബ്ലോഗര്‍
ഏറ്റവും നല്ല അശ്ലീല ബ്ലോഗ്. (അതിന് ആരും വെള്ളം തിളപ്പിക്കേണ്ട)
കയ്യില്‍ കിട്ടിയാല്‍ കലിപ്പ് തീര്‍ക്കാന്‍ കാത്തിരിക്കുന്ന ബ്ലോഗര്‍
ഏറ്റവും കൂടുതല്‍ സ്മൈലി കമന്റ് ഇടുന്ന ബ്ലോഗര്‍
ഏറ്റവും വഞ്ചകനായ ബ്ലോഗര്‍
മറ്റുള്ളവര്‍ക്ക് കമന്റ് ഇടാത്ത നയവഞ്ചകനായ ബ്ലോഗര്‍
തുടങ്ങിയവര്‍ക്കുള്ള അത്യാകര്‍ഷകമായ സ്പെഷ്യല്‍ നട്ടപിരാന്തന് കയ്യോപ്പോടുകൂടിയ
“ചെമ്പരത്തിപൂവ്” അവാര്‍ഡുകളും പ്രഖ്യാപിക്കുന്നതാണ്.
അവാര്‍ഡ് തരുന്നത് താഴെ കാണുന്നവരായിരിക്കും.

ഒത്തിരി പിരാന്തുകളോടെ........
സ്വന്തം.........നട്ടപിരാന്തന്

Blog
Subscribe to:
Posts (Atom)