കൂതറ അവലോകനം പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പെട്ട അവലോകനം നടത്തി മികച്ച പത്തു ബ്ലോഗുകള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇതില്‍ മികച്ച പത്ത് ബ്ലോഗുകള്‍ എന്നേയുള്ളു.. അല്ലാതെ റാങ്കിംഗ് ഇല്ല. ഒന്നാം നമ്പര്‍ രണ്ടിനെക്കള്‍ മികച്ചത് എന്നല്ല ഇവിടുത്തെ രീതി. എല്ലാം ഒന്നിനോന്നുമെച്ചം.
നിങ്ങളുടെ അഭിപ്രായം (നിനക്കു എങ്ങനെ ധൈര്യം കിട്ടിയെന്നോ ആര് അനുവാദം തന്നെന്നോ മാത്രം ചോദിക്കരുത്) തുറന്നെഴുതുക.
(+) നേട്ടങ്ങള്‍
(-) കോട്ടങ്ങള്‍
1)ബ്ലോഗ് ഹെല്‍പ്‌ലൈന്‍
ബ്ലോഗില്‍ വഴികാട്ടികളായി ഉള്ള മട്ടുബ്ലോഗുകളെ വിസ്മരിച്ചുകൊണ്ടല്ല ഇതിനെ തെരഞ്ഞെടുത്തത്. മറിച്ചു തുടക്കകാരനെന്നതുപോലെ എഴുതിതെളിഞ്ഞവര്‍ക്കും ഗുണപ്രദമായ ബ്ലോഗ്.
(+) മനോഹരമായ അവതരണം
(-) പ്രത്യേകിച്ച് ഒന്നുമില്ല
2) കൊടകരപുരാണം
ബ്ലോഗിലെ ഏറ്റവും പ്രശസ്തമായ പേരുള്ളത് കൊണ്ടല്ല ടോപ്പ് 10 ബ്ലോഗില്‍ ഇടം പിടിച്ചത്. മനോഹരമായ നിലവാരമുള്ള നര്‍മ്മം കൈകാര്യം ചെയ്ത ബ്ലോഗും ബ്ലോഗറും എന്നുള്ളതുതന്നെ. പക്ഷെ നര്‍മ്മം അല്ലാതെ മറ്റൊന്നും വഴങ്ങില്ലായെന്നു വായനക്കാര്‍ക്ക് തോന്നാതിരിക്കാന്‍ ബ്ലോഗര്‍ക്ക് കഴിഞ്ഞില്ല.
(+) നിലവാരമുള്ള നര്‍മ്മം
(-) നര്‍മ്മമെന്ന ട്രെന്‍ഡില്‍ ഒതുങ്ങി പോയി.
3) ഗുരുകുലം (ഉമേഷ്)
വളരെ ഭംഗിയായി എഴുതിയിരിക്കുന്ന ഒരു ബ്ലോഗ്. പലപ്പോഴും ഒരു വിക്കിപീടിയെ അനുസ്മരിക്കുന്ന ബ്ലോഗ്. ബ്ലോഗ് എഴുത്തില്‍ ഓരോ വര്‍ഷവും നിലവാരം കൂടുന്നതിന്‍റെ പ്രത്യേകതയും ഉണ്ട്.
(+)പലവിഷയങ്ങള്‍ എഴുതിയിരിക്കുന്നു.
(-) പ്രത്യേകിച്ച് ഒന്നുമില്ല.
4) മെഡിസിന്‍ അറ്റ് ബൂലോകം
മനോഹരമായ ഒരു ബ്ലോഗ്. സത്യത്തില്‍ ഒരു കാര്യം പറയുമ്പോള്‍ തെളിവുകളോടെ പറയുന്ന ശൈലി. കേവലാരോപണത്തില്‍ ഒതുങ്ങാതെ തെളിവ് സഹിതം വിശദീകരിക്കുന്നു.
(+) വിശദമായ എഴുത്ത്.
(-) പോസ്റ്റുകളുടെ എണ്ണം താരതമ്യേന കുറവ്
5) കിരണ്‍സ്
വളരെ മനോഹരമായി ഗാനങ്ങള്‍ ആലാപിക്കാനുള്ള കഴിവ് പോഡ്കാസ്റ്റ് ചെയ്തിരിക്കുന്നു. പൊടിപ്പും തൊങ്ങലും എച്ചുകെട്ടലും ഇല്ലാത്ത മനോഹരമായ പാട്ടുകള്‍..
(+) ശ്രവണസുന്ദരമായ പാട്ടുകള്‍
(-) ഒന്നുമില്ല
6) ബെര്‍ളിത്തരങ്ങള്‍
ഏറ്റവും ഫോര്‍വേഡ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇദ്ദേഹത്തിന്‍റെ ആയിരിക്കും. ചിലതൊക്കെ നര്‍മ്മത്തിന്‍റെ മികവുറ്റതായിരിക്കും. വര്‍ഷങ്ങള്‍ കഴിയുന്നോരം പോസ്റ്റുകളും കൂടുന്നു. നടന്‍ ഏത് ഭാവവും നാട്യ കലയും അറിഞ്ഞിരിക്കണം എന്നുപറയുന്നതുപോലെ ലോകത്തിന്‍റെ കീഴിലെ എന്തിനെപറ്റിയും എഴുതാനുള്ള കഴിവ്. ഒരു പ്രത്യേക ട്രെന്‍ഡില്‍ ഒതുങ്ങാത്ത ശൈലി.
(+) മികച്ച നര്‍മ്മം,കൂടുതല്‍ പോസ്റ്റുകള്‍
(-) ഇടയ്ക്കിടെ കൂതറ പോസ്റ്റുകള്‍
7) നട്ടപിരാന്തുകള്‍
പരസ്യമായി തുറന്നെഴുതിയാല്‍ അയ്യേ എന്ന് പറയുന്ന മലയാളിയുടെ സ്വഭാവത്തെ തുറന്നെഴുത്തിലൂടെ പരസ്യമാക്കുന്നതില്‍ സമര്‍ത്ഥന്‍.വളരെ മനോഹരമായ ശൈലി.ഒരു വിഷയത്തിലോ ശൈലിയിലോ ഒതുങ്ങാത്ത എഴുത്ത്.
വിമര്‍ശനങ്ങളെ സംയമനത്തോടെ നേരിടുന്ന പ്രകൃതവും ബ്ലോഗറെ വേറിട്ട് നിര്‍ത്തുന്നു.
(+) നല്ല അവതരണരീതി
(-) പോസ്റ്റുകള്‍ കുറവ്
8) ചിത്രകാരന്‍
കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന എഴുത്ത്. സത്യത്തില്‍ ആരെയും സുഖിപ്പിക്കാനല്ലയെന്ന തുടക്കം തന്നെ നല്ലത്. വിശദമായ അവതരണവും ഒപ്പം ഏതുവിഷയവും കൈകാര്യം ചെയ്യുന്ന രീതി..
(+) മികച്ച ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നു.
(-) ചിലപ്പോഴൊക്കെ അശ്ലീലം കൂടുന്നു.
9)നിരക്ഷരന്‍
രണ്ടു മനോഹരമായ ബ്ലോഗുകള്‍ ആണ് നിരക്ഷരനെ ഈ കൂട്ടത്തില്‍ എത്തിച്ചത്. നിരക്ഷരന്‍ എന്ന ബ്ലോഗിന് പുറമെ ചിലയാത്രകള്‍ എന്ന മനോഹരമായ യാത്രാവിവരണവും മനോഹരം തന്നെ.. അതിഭാവുകത്വം ഇല്ലാതെ മനോഹരമായി കാര്യങ്ങള്‍ പറയുന്ന രീതി. മനോഹരമായ ചിത്രങ്ങളുടെ പിന്‍ബലവും ആവുമ്പോള്‍ യാത്രാവിവരണവും മികവുറ്റതാവും.
(+) മനോഹരമായ അവതരണം
(-) പ്രത്യേകിച്ച് ഒന്നുമില്ല.
10)ബൂലോഗ കാരുണ്യം
സാഹിത്യം മാത്രമല്ല ജീവകാരുണ്യം കൂടി അതിന്‍റെഭാഗം എന്ന് വിശ്വസിക്കുന്ന മനുഷ്യസ്നേഹികളുടെ നല്ലൊരു സംരംഭം.കൂടുതല്‍ ആളുകള്‍ ഒന്നിക്കേണ്ട മനോഹരമായ ഒരു ശ്രമം.
(+) നല്ലൊരു ചിന്തയുടെ ആവിഷ്കാരം
(-) ബ്ലോഗിന്‍റെ വളര്‍ച്ചയുടെ മന്ദഗതി
പ്രത്യേക പരാമര്‍ശം
1) അനില്‍ശ്രീയുടെ ജൈവീകം
2) ഇടിവാള്‍
3) ചാണക്യസൂത്രങ്ങള്‍
പ്രത്യേക (അ) വാര്‍ഡ് "കിട്ടേണ്ട"ബ്ലോഗര്‍.
ഒരു നടയില്‍ പോകില്ലായെന്ന് പറയുന്നതുപോലെ ഈ പോസ്റ്റില്‍ തീരില്ല.പോസ്റ്റ് No.28 കാണുക
(ഇതില്‍ ലിങ്ക് കൊടുക്കാന്‍ ഞാന്‍ അത്ര കൂതറ അല്ല..)
Sunday, January 25, 2009
Subscribe to:
Post Comments (Atom)
17 comments:
കൂതറ അവലോകനം പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പെട്ട അവലോകനം നടത്തി മികച്ച പത്തു ബ്ലോഗുകള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇതില്‍ മികച്ച പത്ത് ബ്ലോഗുകള്‍ എന്നേയുള്ളു.. അല്ലാതെ റാങ്കിംഗ് ഇല്ല. ഒന്നാം നമ്പര്‍ രണ്ടിനെക്കള്‍ മികച്ചത് എന്നല്ല ഇവിടുത്തെ രീതി. എല്ലാം ഒന്നിനോന്നുമെച്ചം
തെരെഞ്ഞെടുപ്പ് നന്നായി... പക്ഷേ പത്ത് എന്നത് ഒരു ഇരുപത് എങ്കിലും ആയിരുന്നെങ്കില്‍ കുറച്ചു കൂടി നീതി പുലര്‍ത്താമായിരുന്നു.
അതുപോലെ ബ്രാക്കറ്റില്‍ എങ്കിലും ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍...
ഇതില്‍ നിരക്ഷരനാ നല്ല ബ്ലോഗറ്..ബാക്കി എല്ലാരും ചുമ്മാ എഴുതുന്നതാ...
@ മൃദുല്‍ രാജ്
ഇരുപതാക്കിയാല്‍ ഒരു പോസ്റ്റില്‍ തീരില്ല.. ഇപ്പോള്‍ തന്നെ പതിമൂന്നു എണ്ണം ഇട്ടിട്ടുണ്ട്.. പിന്നെ താങ്കള്‍ പറഞ്ഞതുപോലെ ലിങ്ക് കൊടുക്കാത്തത് എന്‍റെ തെറ്റ് തന്നെ.. സോറി.. ഇപ്പോള്‍ വീണ്ടും അപ്ഡേറ്റ് ചെയ്തതില്‍ ലിങ്കുകളും ഉണ്ട്.. (നിരക്ഷരന്‍റെ ബ്ലോഗില്‍ ചെന്നാല്‍ അദ്ദേഹത്തിന്‍റെ യാത്ര ബ്ലോഗിന്‍റെയും ലിങ്ക് ലഭിക്കും)
u should have added anony anthony. also namathu. to me these both belong to two different classes but with distinction
അവസാന റൌണ്ട് വരെ അനോണി ആന്റണിയും ഉണ്ടായിരുന്നു.. പിന്നീട് അവിടെയാണ് ഇടിവാള്‍ വന്നത്... തീര്‍ച്ചയായും അദ്ദേഹം( അനോണി ആന്റണിയും) നല്ല ബ്ലോഗറാണ്...
ഞാന്‍ പ്രതിഷേധിക്കുന്നു. ഇത് ഐസിസി ഓള്‍ ടൈം ബെസ്റ്റ് റേറ്റിംഗ് പോലെ ആയിപ്പോയി. സര്‍വശ്രീ ശ്രീഹരിയുടെ ബ്ലോഗ് ആദ്യപത്തില്‍ ഇല്ലെന്നോ? ;)
ഇതില്‍ ചിലതെങ്കിലും ഞാന്‍ വായിക്കാത്തതാണ്. ഒന്നു നോക്കട്ടെ. അവിടെയാണ് ലിങ്കന്റെ പ്രസക്തി
പ്രത്യേക പരാമര്‍ശത്തിനു നന്ദി!
പക്ഷേ, ആ ലാസ്റ്റ് കമന്റ് കണ്ട്തും.. ;( അനോണി ആന്റണിയുടെ സ്ഥാനത്താണു ഇടിവാള്‍ ഇടിച്ചു കയറീയത് എന്നു വായിച്ചപ്പോള്‍ ഒരു കല്ലു കടി.\\
സസ്നേഹം
-ഇടിവാള്‍
ഇടിവാളെ ... സത്യത്തില്‍ അനോണി ആന്റണി അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷെ താങ്കളുടെ പോസ്റ്റുകള്‍ (എണ്ണത്തില്‍ കുറവാണ് എങ്കിലും) അതിന്‍റെ നിലവാരം അടിസ്ഥാനപ്പെടുത്തിയാണ് അവിടെയെത്തിയത്.
അതേപോലെ (പതിനൊന്ന് എന്നൊരു നമ്പര്‍ ഇട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവിടെ ഇടിവാള്‍ ഉണ്ടാകുമായിരുന്നു. ) അതേപോലെ പത്തില്‍ ഇല്ല എന്നുകരുതി അതിലൊട്ടും പിന്നിലല്ല താങ്കളുടെ ബ്ലോഗും.. പിന്നെ പോസ്റ്റുകളുടെ എണ്ണം കുറവാണ് എന്നൊരു ആക്ഷേപം മാത്രമെ ഉള്ളൂ..
പിന്നെ ജോലിത്തിരക്കുകള്‍ ഏവരേയും ബ്ലോഗെഴുത്തില്‍ നിന്നു പിന്തിരിപ്പിക്കാറുണ്ട്... അതാണ് സത്യം..
ജൈവീകത്തിന് പ്രത്യേക പരിഗണന നല്‍കിയതില്‍ സന്തോഷം. ഗുപ്തന്റെ വായനയിലും (എന്തു കൊണ്ട് ബ്ലോഗ് വായന തുടരണം ?) ജൈവീകം ഉണ്ട് കണ്ടു. അവിടെ ഇട്ട കമന്റ് തന്നെ ഇവിടെയും ഇടുന്നു.
" വായനാലിസ്റ്റില്‍ 'ജൈവീക'ത്തെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം. ആ ബ്ലോഗ് തുടങ്ങുമ്പോള്‍ ഒരു നാട്ടുമ്പുറത്തുകാരന്റെ ആവേശത്തോടെയാണ് പോസ്റ്റുകള്‍ ഇട്ടത്. (ഇപ്പോഴും അങ്ങനെ തന്നെ). അതില്‍ വലിയ ഗവേഷണം ഒന്നും നടത്തിയിട്ടില്ല. മനസ്സില്‍ തോന്നുന്നത് ഒക്കെ എഴുതി. കാരണം മീനുകളെപറ്റി കുറെ അറിവുകള്‍ എനിക്കുണ്ട്. ബാക്കി കുറെ ഇന്റര്‍നെറ്റില്‍ നിന്ന് തെരെഞ്ഞെടുത്തു. ബാക്കിയെല്ലാം കമന്റുകളില്‍ കൂടി വായനക്കാര്‍ കൂട്ടിച്ചേര്‍ത്തു. വായനക്കാര്‍ക്കെല്ലാവര്‍ക്കും നന്ദി."
ഞാന്‍ എഴുതാത്ത വിവരങ്ങള്‍ കമന്റുകളില്‍ കൂടി അറിയിക്കുന്ന വായനക്കാര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.
ആ കമന്റുകള്‍ ആണ് കൂടുതല്‍ വിവരദായകം. ബെര്‍ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ബയോളജി പഠിച്ചിട്ടില്ല". അതിനാല്‍ തന്നെ ശാസ്ത്ര-കണ്ണുകളോടു കൂടി ആ ബ്ലോഗിനെ കാണരുതെന്ന് അപേക്ഷ.
how about this blog
http://disorderedorder.blogspot.com
. i know its a pain to avoid good blogs..then brijviharam ... better go for 20
എന്റെ ബ്ലോഗിലേക്ക് ഇവിടന്ന് ലിങ്ക് വഴി വന്ന കുറേയധികം വിസിറ്റേഴ്സിനെ കണ്ടു. അത് തപ്പി ഇറങ്ങിയാണ് ഈ പോസ്റ്റ് കാണാനിടയായത്.
ആചാര്യന്‍ ഇവിടെ എഴുതിയ പോലുള്ള ഒരു കമന്റ് എന്റെ പുതിയ ഒരു പോസ്റ്റിലും അദ്ദേഹം എഴുതിയിയിരുന്നു.അത് വായിച്ചപ്പോള്‍ എന്താണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ലായിരുന്നു. ആചാര്യാ അത്രേം വേണായിരുന്നോ ? :) :)
ചില യാത്രകള്‍എന്ന ബ്ലോഗിന് ഞാന്‍ കുറച്ച് സീരിയസ്സ്‌നെസ്സ് കൊടുക്കുന്നുണ്ട്. അതിലൂടെ (നിരക്ഷരന്‍ എന്നെ ബ്ലോഗിനെ അപേക്ഷിച്ച് )കൂടുതലായി ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ പങ്ക് വെക്കാന്‍ പറ്റിയിട്ടുണ്ടെന്ന് കരുതുന്നു.
തിരഞ്ഞെടുപ്പ് എവിടെയാണ് നടന്നതെന്നും എന്തായിരുന്നു അതിന്റെ മാനദണ്ഡം എന്നൂടെ അറിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. വല്ല വോട്ടിങ്ങോ മറ്റോ ഉണ്ടായിരുന്നോ ?
എന്തായാലും ഇത് സന്തോഷം തരുന്ന ഒരു കാര്യം തന്നെയാണ്. വളരെ നന്ദി.
സെലക്ഷന്‍ ഈസ് ഓക്കെ ബട്ട് ഒരു മാതിരി കൂതറ അലവോകനം ആയി.
എന്റെ ബ്ലോഗുകള്‍ എന്തുകൊണ്ട് ബഹിഷ്കരിക്കപ്പെട്ടു എന്ന റിസേര്‍ച്ചിലാണിപ്പോള്‍..:)
ഏറനാടാ
കൂതറ കൂതറ ആയിട്ടല്ലാതെ നോബല്‍ പ്രൈസിന് വേണ്ടി അവലോകനം നടത്താന്‍ പറ്റുമോ. പിന്നെ താങ്കളുടെ ബ്ലോഗും നല്ലത് തന്നെ... വായിക്കാറുണ്ട്..
കൂതറക്കാരാ, :-) ഞാനിതിന്നേ കണ്ടുള്ളൂ. അവാര്‍ഡിനു നന്ദി കേട്ടോ!!
ചാണക്യസൂത്രങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശം നല്‍കിയതിനു നന്ദി....
ഹ ഹ ഹ ഹ .കൊള്ളാമല്ലോ!!!!
Post a Comment