തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, January 29, 2009

34.ശ്രീബുദ്ധനെ ദൈവം (അവതാരം) ആക്കിയതാണോ?

ശ്രീബുദ്ധനെ ദൈവം (അവതാരം) ആക്കിയതാണോ?
അവതാരങ്ങള്‍ എന്നും പാപനാശനത്തിനായോ പ്രത്യേകലക്ഷ്യം കൈവരിക്കുന്നതിനായോ ആണ്.. എന്നാല്‍ കൃത്രിമമായി അവതാരങ്ങളെ സൃഷ്ടിക്കാനാവുമോ.. ശ്രീ.ബുദ്ധന്‍റെ അവതാരവുമായി ബന്ധപ്പെട്ട സംശയം നിങ്ങളുമായി പങ്കുവെയ്ക്കുന്നു.... വായിക്കുക..

5 comments:

മനുഷ്യ വിദൂഷകന്‍ said...

ശ്രീബുദ്ധനെ ദൈവം (അവതാരം) ആക്കിയതാണോ?
അവതാരങ്ങള്‍ എന്നും പാപനാശനത്തിനായോ പ്രത്യേകലക്ഷ്യം കൈവരിക്കുന്നതിനായോ ആണ്.. എന്നാല്‍ കൃത്രിമമായി അവതാരങ്ങളെ സൃഷ്ടിക്കാനാവുമോ.. ശ്രീ.ബുദ്ധന്‍റെ അവതാരവുമായി ബന്ധപ്പെട്ട സംശയം നിങ്ങളുമായി പങ്കുവെയ്ക്കുന്നു....

തോന്ന്യാസി said...

പ്രിയ മനുഷ്യവിദൂഷകന്‍,

ബൂലോകതറവാട് എന്ന പേരില്‍ ഒരു ബ്ലോഗുണ്ട്, അതിന്റെ മോഡറേറ്റര്‍ ഒരിക്കല്‍ പറഞ്ഞു, “ഒരുപാട് പേരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ വേണ്ടിയാണ് ബൂലോകതറവാട് എന്ന പേരില്‍ ഒരു ബ്ലോഗ് കൂട്ടായ്മ തുടങ്ങിയത്. പക്ഷേ ഇന്ന് അവിടെയുള്ള മെമ്പര്‍മാര്‍ അതിനെ ഒരു അഗ്രിഗേറ്ററാക്കി ഉപയോഗിക്കുകയാണ്” . അത് ഏതാണ്ട് സത്യമാണ് താനും.

താങ്കളുടെ പോസ്റ്റ് കണ്ടപ്പോ ഒരു സംശയം കൂതറ അവലോകനം മറ്റൊരു ബൂലോകതറവാടാകുകയാണോ?

പിന്നെ ഇതൊക്കെ പറയാന്‍ ഞാന്‍ ആരാണെന്ന് ഒരു സംശയമുണ്ടാകും... ഒട്ടും സംശയിക്കണ്ട ഒരു വായനക്കാരന്‍... സ്ഥിരം വായനക്കാരന്‍

കൂതറ തിരുമേനി said...

@ തോന്ന്യാസി

തീര്‍ച്ചയായും നല്ലൊരു കാര്യമാണ് താങ്കള്‍ പറഞ്ഞതു.. പക്ഷെ ഞാന്‍ മുമ്പൊരു പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ അവതാരങ്ങളെപറ്റി എഴുതണം എന്നാവശ്യപ്പെട്ടത് കൊണ്ടാണ് മനുഷ്യവിദൂഷകന്‍ ഇതിനെപറ്റി എഴുതിയത്.. അതേപോലെ എന്ത് കാരണം എന്നറിയില്ല മനുഷ്യവിദൂഷകന്‍റെ പോസ്റ്റുകള്‍ അഗ്ഗ്രികള്‍ കാണിക്കുന്നുമില്ല..

ചിന്തയിലെ നോഡ് കിട്ടിയിട്ടില്ല.. അതും പ്രതീക്ഷിക്കുന്നു..
പക്ഷെ അതുകൊണ്ട് ഇത്രയും കാര്യഗൌരവുള്ള ഒരു പോസ്റ്റ് മുങ്ങി പോകരുതെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഇവിടെ ലിങ്ക് കൊടുത്തോളാന്‍ ഞാന്‍ സമ്മതിച്ചത്.. അതേപോലെ കൂതറയെ അഗ്ഗ്രിയായി ഉപയോഗിച്ചാല്‍ ആ പോസ്റ്റ് എപ്പോള്‍ ഡിലീറ്റ് ആവും എന്ന് ചോദിച്ചാല്‍ മതി.. കാരണം ഇവിടെയുള്ളവര്‍ എല്ലാവരും തോന്ന്യസികളും അഹങ്കാരികളും കൂതറകളും ആണ്. കാരണം സുഖിപ്പികാതെ സത്യം എഴുതണം എന്നുള്ളവര്‍ മാത്രം.

കൂതറയില്‍ എന്നും വരണം .. വിദൂഷകന്‍റെ ഈ പ്രശ്നം ഉടനെ മാറും എന്ന് പ്രതീക്ഷിക്കുന്നു,

ചാർ‌വാകൻ‌ said...

ഹിന്ദുമതം മറ്റു മതങ്ങളേപോലെ വ്യവസ്ഥയിലും വെള്ളിയാഴ്ചയിലുമുണ്ടായ മതമല്ല.നാട്ടിലേ മിടുക്കന്മാരേയും ,കൊള്ളാവുന്നവരേയും കഥകളുടെബലത്തില്‍ കൂടെക്കൂട്ടും .വിഷ്ണുവിന്റെ അവതാരങ്ങളും ശിവന്റെ മക്കളും അങ്ങനെയുണ്ടാവുന്നതാണ്`.തെക്കെയിന്റ്യില്‍ മുരുകനും അയ്യപ്പനും അങ്ങനയാണ്‌ ഹിന്ദുമതത്തില്‍പെട്ടുപോയത്.
ലോകം കണ്ടമനുഷ്യസ്നേഹിയായ ഒരേയൊരു ബുദ്ധനെ.കുടുക്കാന്‍ ഹിന്ദു കുടിലബുദ്ധി തന്ത്രിക്കുമ്പോ..ചിന്താശക്തി നശിക്കാത്തവര്‍ തിരിച്ചറിയും .
അപരിഷക്രിതരും അന്ധവിശ്വാസികളും പ്രക്രിതിവിരുദ്ധരുമായ ഈപരിഷകള്‍ക്കെതിരേ ബുദ്ധിസം അഹിം സ അടിസ്ഥാനത്തില്‍ ജനസ്വാധീനം നേടിയപ്പോള്‍ സസ്യഭുക്കുകളാവാനും സ്വാത്വികവേഷമണിയാനും നിഷ്പ്രയാസം കഴിഞ്ഞു.
ബുദ്ധനെ..അവതാരമാക്കുമ്പോള്‍ ആയുധമില്ലാത്ത ഒരേയൊരു ദൈവം ആക്കൂട്ടത്തില്‍ വന്നുപെട്ടതില്‍ അഭിമാനിക്കാം .

മനുഷ്യ വിദൂഷകന്‍ said...

തോന്ന്യാസീ

എനിക്ക് പറയാനുള്ളത് കൂതറ പറഞ്ഞു കഴിഞ്ഞു ... ഏതായാലും ചിന്ത നോഡ് കിട്ടി.. ഇങ്ങനെ ഇടണ്ടി വന്നതില്‍ ഖേദിക്കുന്നു.. ഗൂഗിളിന്‍റെ പിണക്കവും മാറിയെന്നു കേള്‍ക്കുന്നു..
ശ്രീ.പോളിനോട് (ചിന്ത.കോം) നന്ദി രേഖപ്പെടുത്തുന്നു.