ഇന്ത്യയുടെ ആത്മാവും ഹൃദയവും ഗ്രാമങ്ങളിലാണെന്ന് നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞിരുന്നു. ദേശത്തിനാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവരെ അദ്ദേഹത്തിനു ജീവനായിരുന്നു. മണ്ണിന്റെ മണവും ആത്മാവുമറിഞ്ഞ് തങ്ങളുടെ ജീവിതവും ഭാവിയും പ്രകൃതിയുടെ മാറില്‍നിന്നു കണ്ടെത്തുന്ന കൃഷിക്കാരാണ് നമ്മുടെ യഥാര്‍ത്ഥ സമ്പത്തെന്നു ആ മഹാത്മാവ് മനസ്സിലാക്കിയിരുന്നു.. ഇന്നും ഭക്ഷ്യവസ്തുക്കള്‍ തെരുവോരത്ത് വില്‍ക്കുന്ന ഒരുനാടാണ് നമ്മുടേത്. നാലക്ഷരം കൂട്ടി യോചിപ്പിച്ചു വായിക്കാന്‍ മാത്രം അറിയാവുന്ന " സാച്ചരനും" ടൈയും കൊട്ടും കെട്ടി ശീതികരിച്ച മുറിയില്‍ എണ്ണിച്ചുട്ടു കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് വായും നോക്കിയിരുന്നു കാലം കഴിക്കുന്നതില്‍ അഭിമാനിക്കുന്ന ഭൂരിഭാഗം ആളുകളില്‍നിന്നും എന്ത് കൊണ്ടും വെത്യസ്ഥരായ ചിലരെയും നാം പരിചയപ്പെടണം..
ഈ പോസ്റ്റില്‍ കൂതറ തിരുമേനി പരിചയപ്പെടുത്തുന്നതും അത്തരം ഒരാളെയാണ്. ഏതു ഭാരതീയനും അഭിമാനിക്കാന്‍ , ഓമനിക്കാന്‍ പ്രചോദനമാകാന്‍ ഒരു വ്യക്തിത്തം. അതാണ് മലയാളി ബ്ലോഗ്ഗര്മാര്ക്കിടയില് സുപരിചിതനും മുന്നിരബ്ലോഗ്ഗറും സര്‍വ്വോപരി കൂതറ അവലോകനത്തില്‍ അംഗവും ആയ ജോണ്‍ ചാക്കോ പൂങ്കാവ്.. നൂറിലേറെ മികച്ച പോസ്റ്റുകളിലൂടെ ബൂലോകത്തിന്റെ കണ്ണിലുണ്ണിയായ "അളുപുളി" യെന്ന ബ്ലോഗിന്റെ ഉടമയായ ഈ ചെറുപ്പക്കാരന് പത്തനംതിട്ട ജില്ലയിലെ പൂങ്കവ് എന്ന മലയോര പ്രദേശത്തിന്റെ ഓമനപുത്രനാണ്. ബാംഗളൂരിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ഈ ചെറുപ്പക്കാരന് അയര്‍ലണ്ടില്‍ ജീവിക്കുന്ന ഒരുപ്രവാസികൂടിയാണ്. അയര്‍ലണ്ടിലെ മിക്ക സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായ ഈ ചെറുപ്പക്കാരന് അടിയുറച്ച ഈശ്വര വിശ്വാസിയാണ്.. തന്റെ എല്ലാ ജീവിത വിജയങ്ങളിലും ദൈവത്തിന്റെ കരങ്ങള്‍ ഈ യുവാവ് കാണുന്നു. വിശ്വസിക്കുന്നു..
നന്നേ ചെറുപ്പത്തിലെ കൃഷിയോട് അമിതമായ താല്‍പ്പര്യം ഉണ്ടായിരുന്ന ജോണ്‍ പറമ്പില്‍ എല്ലാ കൃഷികളും ചെയ്യുന്നതോടൊപ്പം വീട്ടുമുറ്റത്ത് ചെടികള്‍ക്കുപകരം ചട്ടിയിലും ചാക്കിലും പച്ചക്കറികള്‍ കൃഷിചെയ്തു മികവ് കാട്ടിയിരുന്നു. മികച്ച വിളവു കിട്ടിയിരുന്ന ജോണ്‍ അയല്വക്കക്കാര്ക്കും സുഹൃത്തുക്കള്‍ക്കും പച്ചക്കറികള്‍ സൗജന്യമായി നല്കിപ്പോന്നു. വിവാഹശേഷം അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ എത്തിയ ജോണിലെ കൃഷിക്കാരന് ബാല്‍ക്കണി കൃഷിയാണ് ഊര്‍ജ്ജം നല്‍കിയിരുന്നത്. അയര്‍ലണ്ടിലെ കൊടും തണുപ്പിലും ബാല്‍ക്കണി കൃഷി മികച്ച വിളവു തന്നപ്പോള്‍ സാന്‍ട്രിയിലെ കമ്മ്യൂണിറ്റി ഫാര്‍മിങ്ങില്‍ അംഗം ആവാന്‍ ജോണ്‍ ധൈര്യം കാട്ടി. ഏക്കറുകളോളം വ്യാപിച്ച ഈ കൂട്ടുകൃഷിയില്‍ അയര്‍ലണ്ടില്‍ സുലഭമായ ചില വിളകള്‍ക്കൊപ്പം നാട്ടിലും ലഭ്യമായ ഉരുളന്‍ കിഴങ്ങ് , ബീറ്റ് റൂട്ട് , ക്യാരറ്റ് , ഗ്രീന്‍ പീസ് , പയര്‍ , കാബേജ് തുടങ്ങി സ്ട്രോബെറി വരെ കൃഷിചെയ്യുന്ന സാങ്കേതിക മികവ് കരസ്ഥമാക്കി.. അതിനുശേഷമാണ് സ്വന്തമായി കൃഷിചെയ്യണമെന്ന മോഹം ജോണിനുണ്ടായത്.
അയലണ്ടില്‍ കൃഷിചെയ്യുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. വന്‍തുക പാട്ടം നല്കുന്നതിനോടൊപ്പം പണിയായുധങ്ങള്‍ വാങ്ങി , ഇന്‍ഷുറന്‍സ് നല്കി കൃഷി ചെയ്ത ജോണ്‍ ഒടുവില്‍ വന്‍വിജയം നേടി. ചിലപ്പോഴൊക്കെ സ്വദേശികളായ ആളുകളെയും പണം നല്കി ജോണ്‍ കൃഷിക്ക് സഹായിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു.. ഫാര്‍മേഴ്സ് മാര്‍ക്കറ്റിലൂടെ വിപണി കണ്ടെത്തിയ ജോണ്‍ കൂട്ടുകാര്‍ക്കും ആവശ്യം പോലെ പച്ചക്കറികള്‍ സൗജന്യമായി നല്കി. സ്വന്തം ആവശ്യത്തിനും ഇഷ്ടം പോലെ പച്ചക്കറികള്‍ കിട്ടിയ ജോണ്‍ അയര്‍ലണ്ടിലെ മാത്രമല്ല കേരളത്തിലെയും ചെറുപ്പക്കാര്‍ക്ക് ഒരുമാതൃകയാണ്. " നാലച്ചരം " പഠിച്ചാല്‍ കൃഷിക്കാരോട് അവജ്ഞ തോന്നുന്ന ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കിടയില്‍ ജോണ്‍ തന്റെ പ്രവര്‍ത്തികൊണ്ട് വേറിട്ട് നില്ക്കുന്നു.. വരുമാനത്തിന്റെ ഒരുഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്ന ജോണിന്റെ വാക്കുകളില്‍ " ഒരു സഹജീവിയോടു കാരുണ്യം കാട്ടുന്നവനെ മണ്ണിനെ നോവിക്കാതെ നൂറു മേനി കൊയ്യാന്‍ കഴിയൂ " എന്ന വാചകം നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കണം. സ്വന്തമായി കൃഷിചെയ്തു സ്വന്തം ആവശ്യങ്ങള്‍ക്കായി പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ കൊടുംവിഷമടിച്ചു കേരളത്തിലെത്തുന്ന പാണ്ടിയുടെ പച്ചക്കറി ഒഴിവാക്കാനും ഒപ്പം ഒരു പുതിയകാര്‍ഷിക സംസ്കാരത്തിനുതന്നെ തുടക്കമിടാന്‍ കഴിയും..
ഏവരും പാട്ടത്തിനെടുത്ത് കൃഷിചെയ്യണം എന്നല്ല ഇതിന്റെ സാരാംശം... നഗരത്തില്‍ ബാല്‍ക്കണിയിലും വീടുകളില്‍ സ്വന്തം അടുക്കളത്തോട്ടത്തിലും കൃഷിചെയ്തു സ്വയംപര്യാപ്തത നേടാം.. സമയക്കുറവിനെ കുറ്റം പറയുന്നവര്‍ ജോണിന്റെ ജീവിതരീതി ശ്രദ്ധിക്കുക.. യൂറോപ്പിലെ ഒരു തിരക്കേറിയ പ്രഭാതത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയരുടെ ജോലിക്ക് പുറമേ കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കുന്ന ജോണ്‍ പോതുക്കാര്യത്തിനും വ്യായാമത്തിനും (ജോണ്‍ അറിയപ്പെടുന്ന ഒരു ബാറ്റ്മിന്ടന് കളിക്കാരന് കൂടിയാണ് ) ബ്ലോഗ് എഴുത്തിനും സമയം കണ്ടെത്തുന്നു. നല്ലൊരു വായനക്കാരന് കൂടിയായ ജോണിന്റെ സ്വകാര്യ വായനശാലയില്‍ ആയിരത്തോളം പുസ്തകങ്ങള്‍ ഉണ്ട്. പാചകത്തിലും നിപുണനായ ജോണ്‍ സ്വന്തം കൃഷിയിടത്തില്‍ വിളവെടുത്ത പച്ചകറികള്‍ രുചികരമായി പാചകം ചെയ്യാനും സമയം കണ്ടെത്തുന്നു... സമുദായ , സാമൂഹിക രംഗത്തും സമയം ചിലവിടുന്ന ജോണിന്റെ ഉപദേശം " ചെറുപ്പം ക്രിയാത്മകമായി ചെലവിടുക.. ടൈം മാനേജ്മെന്റ് ശീലിക്കുക. ജീവിതം സന്തോഷപ്രദമാക്കുക.." എന്നാണ്.
ശീതമേഖലയിലെ കൃഷിയില്‍ വന്‍വിജയം നേടിയ ജോണിന്റെ അടുത്ത ശ്രമം കേരളത്തിന്റെ ട്രോപ്പിക്കല്‍ കാര്‍ഷിക വിഭവങ്ങളായ കപ്പ , കാച്ചില് , പടവലം , ചേന , ചേമ്പ് തുടങ്ങിയവ കൃഷിചെയ്തു വിജയം നേടുകയാണ്.. അതിനുള്ള ശ്രമം ജോണ്‍ തുടങ്ങിക്കഴിഞ്ഞു.. ശ്രീ. ജോണ്‍ ചാക്കോയ്ക്ക് കൂതറ തിരുമേനിയുടെയും കൂതറ അവലോകനത്തിന്റെയും എല്ലാ ആശീര്‍വാദങ്ങളും നേരുന്നു..
ജോണിന്റെ വിജയം അയര്‍ലണ്ടിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഓണ്‍ലൈന്‍ പത്രമായ യൂറോമലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.. അതേപോലെ പ്രവാസിമലയാളി പത്രവും ദീപിക പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു..
Friday, July 15, 2011
Subscribe to:
Post Comments (Atom)
9 comments:
ക്രിഷി തുടരട്ടെ,അവലോകനവും കൊള്ളാം
അവിടേക്കൊരു വിസാാാ കിട്ടിയിരുന്നെങ്കി...ശ്രമിക്കാമായിരുന്നു.
ഞാൻ ഒന്നും പറയുന്നില്ലേ.........
അഭിനന്ദനങ്ങള്‍ പ്രിയ ജോണ്‍...
നല്ലകാര്യം...പക്ഷേ ഇതിന്റെ മറ്റൊരുവശം കൂടിപറഞ്ഞാൻ ദോഷൈകദ്യക്കാക്കരുത്..അതായത് ആവശ്യത്തിനു പണവും ഒഴിവ്സമയങ്ങളും കിട്ടുന്ന അവസരത്തിൽ ഫാമിങ്ങ് നടത്തുന്ന പലരേയും എനിക്കറിയാം..ഇത് ഒരു ജീവിധോപാധി എന്ന നിലയിൽ കേരളത്തിലോ മറ്റോ നടത്താൻ ഇന്നത്തെ പരിതസ്ഥിതിയിൽ സാധിക്കുമോ..പണമാണല്ലോ എല്ലാത്തിന്റേയും അടിസ്ഥാനം ..ക്യഷിയേക്കാൾ ലാഭം കിട്ടുന്ന ബിസിനെസ്സുകൾ ഉണ്ടെങ്കിൽ അതല്ലേ നല്ലത്.
@ പോണി ബോയി
ഈ പോസ്റ്റിന്റെ ഉദ്ദേശം കൃഷി ഒരു തൊഴിലായി ഏവരും സ്വീകരിക്കണമെന്നല്ല.. ഇതില്‍ പറഞ്ഞിരിക്കുന്ന ജോണ്‍ തന്നെ തൊഴിലില്‍ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ്. കിട്ടുന്ന സമയങ്ങളില്‍ ( സമയം ഉണ്ടാക്കി ) കൃഷി ചെയ്തു വീട്ടിലേക്കും വില്‍പ്പനയ്ക്കും പച്ചക്കറികള്‍ ഉണ്ടാക്കുമ്പോള്‍ കൃഷിയോടുള്ള അഭിനിവാജ്ഞയും , വിഷമടിക്കാത്ത പച്ചക്കറികള്‍ സ്വയമായി ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യവും ഒപ്പം നല്ലൊരു മാനസിക വ്യായാമവും ശാരീരിക വ്യായാമവും കണ്ടെത്തുകയാണ്.. നാട്ടില്‍ ജീവിക്കുന്നവര്‍ റോഡിലൂടെ വ്യായാമത്തിന് നടക്കുമ്പോള്‍ വണ്ടിയിടിച്ചു മരിക്കുന്നത് കേട്ടിട്ടില്ലേ.. അപ്പോഴൊക്കെ ഇത്തരം ഗ്ലാമര്‍ കുറഞ്ഞ കൃഷിചെയ്താല്‍ - അങ്കവും കാണാം താളിയുമൊടിക്കാം..
വ്യായാമത്തിന് റോഡിലൂടെ നടന്ന്... വൈകീട്ട് മാർക്കറ്റിലെത്തി... ചുമ്മാ പറയാലോ...
ഓ... പച്ചക്കറിക്കൊക്കെ ഇപ്പോ എന്താ വില... ഈ സർക്കാരിന് ഇതൊക്കെ സബ്സിഡി നിരക്കിൽ നൽകിയാലെന്താ...
കൃഷിയെ സ്നേഹിക്കുന്ന ജോണീന് അഭിനന്ദനങ്ങൾ...
" ചെറുപ്പം ക്രിയാത്മകമായി ചെലവിടുക.. ടൈം മാനേജ്മെന്റ് ശീലിക്കുക. ജീവിതം സന്തോഷപ്രദമാക്കുക.."
നല്ല ശീലങ്ങളുടെ പരസ്യത്തിന് നന്ദി.
പുതിയ അറിവുകൾ,
എനിക്കും ഉണ്ട് കൃഷിപാഠങ്ങൾ
ബ്ലൊഗിൽ
Post a Comment