മലബാറെന്നു കേട്ടാലെന്താണ് മനസ്സിലോടിയെത്തുന്നത്.. മൊഞ്ചുള്ള തട്ടമിട്ട ഹൂറികളും ഗള്‍ഫ് കഥകളുമല്ല കൂതറ തിരുമേനി ഉദ്ദേശിച്ചത് . മലയാളികള്‍ ഒന്നോടെ നെഞ്ചിലേറ്റിയ മണ്ണിന്റെയും പെണ്ണിന്റെയും വിണ്ണിന്റെയും പടച്ചോന്റെയും കോല്‍കളിയുടെയും മൈലാഞ്ചിരാവുകളുടെയും ഒപ്പനയുടെയും ഗന്ധവും മാസ്മരികതയും ഉള്‍ക്കൊണ്ട മാപ്പിളപ്പാട്ടുമല്ല.. കാല്‍പ്പന്തുകളിയെന്ന ഫുട്ബോള്‍ തന്നെ.. ക്രിക്കറ്റ് എന്ന വൈറസ് മലയാളിയെ ബാധിക്കുന്നതിന് മുമ്പേ സന്തോഷ് ട്രോഫിയും ഫെഡറേഷന്‍ കപ്പും നേടിയ കേരള ടീമും കേരള പോലീസ് ടീമും മലയാളിയെ ഒട്ടൊന്നുമല്ല ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്. കെ.ടി.ചാക്കോയും , വി.പി.സത്യനും , ഷറഫ് അലിയും , കുരികേഷ് മാത്യുവും , നമ്മുടെ കറുത്ത മുത്തു ഐ.എം.വിജയനും ഒക്കെ നമ്മുടെ ഒരുകാലത്തെ സൂപ്പര്‍ ഹീറോകളായിരുന്നു. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഇന്നും ഫുട്ബോള്‍ ഒരു ജ്വരം തന്നെ. റൂണിയും , ബെക്കാമും , വിയ്യയും മെസിയും ഓവനും ക്രിസ്ത്യാനോ റൊണാല്‍ഡോയും റൊണാല്‍ദീഞ്ഞോയും ഇന്നും ആ നാടുകളില്‍ ആവേശം വിതയ്ക്കുന്നു.. ആ ജ്വരവും വികാരവും ഇന്നും മനസ്സില്‍ രക്തത്തില്‍ സൂക്ഷിക്കുന്ന ഒരു ചെറിയ കൂട്ടം നമ്മുടെ ഇടയിലുണ്ട്. അവര്‍ക്ക് വേണ്ടിയാണു ഈ പോസ്റ്റ്.
സക്കര്‍ബര്‍ഗിന്റെ എന്തൊക്കെ കളികളാണ് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഫാംവില്ലപോലെയുള്ള കളികള്‍ നമ്മുടെ കൊച്ചു ബൂലോകം വരെ മന്ദഗതിയിലാക്കി. കഫെവില്ല , ഗോള്‍ഫ് തുടങ്ങി എല്ലാ കളികളും ഒരു പ്രത്യേകതയുള്ളതാണ്.. നമ്മള്‍ മറ്റൊരാളോട് മത്സരിക്കുമെങ്കിലും നേരിട്ടൊരു ആക്രമണവും ഈ കളികള്‍ കളിക്കുന്നവര്‍ നേരിട്ടുള്ള ഒരു മത്സരവും ഇല്ല. അതായതു നമ്മുടെ ഇടപെടല്‍ മറ്റുള്ള കളിക്കാരുടെ സ്പീഡ് കുറയ്ക്കാനോ അവരെ ഡിഫെന്റ് ചെയ്യാനോ കഴിയില്ല. അവിടാണ് ടോപ് ഇലവന്‍ ഫുട്ബോള്‍ മാനേജര്‍ എന്ന കളിയുടെ വിജയം. ഈ കളിയുടെ ഏറ്റവും വലിയ രസവും പ്രത്യേകതയും അതുതന്നെ. ഇതില്‍ നമ്മള്‍ ഒരു ടീം രൂപവല്‍ക്കരിച്ചു ആ ടീമിനെ മാനേജ് ചെയ്തു കളിപ്പിച്ചു മുന്നോട്ട് പോകുന്നു. ഇനി കളിയെ പറ്റി അല്‍പ്പം വിശദമായി.
ടീം സെറ്റപ്പ്
യഥാര്‍ഥ ലോകത്ത് കളിക്കാരെ വാങ്ങുന്നത് പോലെ ഇവിടെയും ഒരു കളിക്കാരെയും വിലയ്ക്ക് വാങ്ങണം. ടീമിന്റെ പേര് , രാജ്യം , ടീം ഫ്ലാഗ് കളര്‍ എല്ലാം തന്നെ നമ്മുടെ ഇഷ്ടമാനുസ്സരിച്ചു സെലക്ട് ചെയ്യണം. അല്ലെങ്കില്‍ ചെയ്യാം. കളിക്കാരെ വാങ്ങുവാനുള്ള പണം ജേര്‍സി, മീഡിയ , ബോര്‍ഡ് പരസ്യങ്ങളില്‍ നിന്നും കിട്ടും. ആകെ കിട്ടുന്ന പണത്തില്‍ നിന്ന് കളിക്കാരെ വാങ്ങാനുള്ള പണം കണ്ടെത്തണം. സ്വന്തം സ്റ്റേഡിയം വികസിപ്പിക്കുക , അവിടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവും ഇവിടെ നടക്കുക. അതിലേക്കു പോകുന്നില്ല. കാരണം വിശദീകരിക്കാന്‍ ഏറെയുണ്ട്. സ്വയം എക്സ്പ്ലോര്‍ ചെയ്യാനും കഴിയും. കളിക്കാരെ ലേലത്തിലാണ് വാങ്ങുന്നത്. ഇത് കമ്പ്യൂട്ടറിനോടല്ല ലേലം വിളിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരോടാണ്. കൂടുതല്‍ ലേലം വിളിക്കുന്നതും ലേലത്തില്‍ ജയിക്കുന്നതും വളരെ ഹരം ലഭിക്കുന്നതാണ്. ഓരോ സീസണില്‍ കളിക്കാര്‍ അഗ്രീമെന്റ് ചെയ്യുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്യും.. ബാക്കി സ്വയം നോക്കുക.
ടൂര്‍ണമെന്റ് ഘടന.
ഓരോ ലെവലില്‍ ഉള്ള ലീഗുകളായി തിരിച്ചിരിക്കുന്നു. തുടക്കം സ്വാഭാവികമായും ലീഗ് ഒന്നില്‍ തന്നെ. പിന്നീട് ഓരോ സീസണിലും ജയത്തിനനുസരിച്ചു മുന്നോട്ടു പോകാം. ലീഗ് കളികളില്‍ നിന്നും പണം ലഭിക്കും. കളിക്കാര്‍ക്ക് പരിക്ക് പറ്റുന്നതും , മോറല്‍ ബൂസ്റ്റ് ചെയ്യുന്നതും , ക്ഷീണം മാറ്റുന്നതും എല്ലാം വേണ്ടി വരും. അതിനുള്ള ടോക്കനുകള്‍ ലഭിക്കുകയോ വാങ്ങിക്കുകയോ ചെയ്യേണ്ടി വരും. ഇതല്ലാതെ ചാമ്പ്യന്‍സ് ലീഗ് ( നല്ല പണം മത്സരങ്ങളില്‍ നിന്ന് കിട്ടും. പക്ഷെ നമ്മളെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലുള്ള ടീമുകളോട് കളിക്കേണ്ടി വരും.) , കൊക്ക കോള കപ്പു തുടങ്ങിയവും ഉണ്ട്. അച്ചുമാമന്‍ ഇല്ലാത്തത് കൊണ്ട് കൊക്ക കോളക്കാര്‍ ഇവിടെ ടൂര്‍ണമെന്റ് നടത്തുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ട്രോഫികള്‍ നമ്മുടെ ട്രോഫി റൂമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.
സാങ്കേതികം.
കളിക്കാരെ ലെഫ്റ്റ് , റൈറ്റ് സെന്റര്‍ ഡിഫെന്റര്‍ , മിഡ്ഫീല്‍ഡര്‍ ( അറ്റാക്കിംഗ് , ഡിഫെന്‍സിവ്) സ്ട്രൈക്കര്‍ , ഗോള്‍കീപ്പര്‍ , ഓള്‍ റൌണ്ടര്‍ തുടങ്ങിയ രീതിയില്‍ കിട്ടും. തന്നെയുമല്ല ഓണ്‍ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് വരെ ഉള്ളവരെ കിട്ടും. കാശും കൂടുതല്‍ കൊടുക്കണം. അതേപോലെ പ്രത്യേക സ്കില്‍ ഉള്ള കളിക്കാര്‍ക്ക് ( ഏരിയല്‍ ഡിഫന്റര്‍ , കോര്‍ണര്‍ കിക്ക് സ്പെഷിയലിസ്റ്റ്, ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് , തുടങ്ങി ) പണം കൂടുതല്‍ വേണ്ടി വരും. അതേപോലെ പ്രായം കൂടിയ കളിക്കാര്‍ അല്‍പ്പം വിലക്കുറഞ്ഞവര്‍ ആയിരിക്കും. ടീമിന്റെ കളിക്കാരുടെ ഘടനയും സ്റ്റൈലും സ്വയം തീരുമാനിക്കുക. 4 -4 -2 കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ പഴയ 5 -3 - 2 ഉപയോഗിക്കുന്നവരും കുറവല്ല. ഇഷ്ടമുള്ള ഘടന സ്വീകരിക്കുക. എതിരാളികളുടെ ഘടനയും നമ്മുടെ കളിക്കാരുടെ കഴിവും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. അതേപോലെ കളിക്കിടെ കളിക്കാര്‍ പരിക്കേറ്റ് പുറത്തു പോയാല്‍ ഇഷ്ടമുള്ളവരെ സബ്സ്റ്റിട്യൂറ്റ് ചെയ്യാനും കഴിയും. കളിക്കിടെ കളിയുടെ സ്വഭാവും അറ്റാക്കിംഗ് ഡിഫന്‍സിംഗ് മാറ്റം. നമ്മുടെ സ്ക്കിലും അറിവും വെച്ച് കളിയുടെ ഗതിയും മാറ്റമെന്ന് അര്‍ഥം.
ഇത്ര രസകരമായ ഒരു കളി ഇതേവരെ ഫേസ് ബുക്കില്‍ കണ്ടിട്ടില്ല. പ്രത്യേകിച്ച് ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാള്‍ക്ക്. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഉല്‍പ്പാദന രഹിതമായ ഇത്തരം കളികള്‍ കൂടിയാണ്. നമ്മള്‍ കൂടി ഒന്ന് ആഞ്ഞുപിടിക്കാതെ റിസഷന്‍ കൂടുതല്‍ വഷളാവില്ല. പിന്നല്ലാതെ. അപ്പോള്‍ കളി തുടങ്ങിക്കോളൂ. എന്‍ജോയ് ചെയ്തോളൂ. ഇത്രയൊക്കെ ഉപദ്രവമേ എന്നെക്കൊണ്ടാവൂ..
Sunday, September 4, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment