ശിഹാബ് അഞ്ചല്‍ എന്ന അഞ്ചല്‍ക്കാരന്‍ ബ്ലോഗ്ഗറെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കൂതറ തിരുമേനിയുടെ ബൂലോകം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും അഞ്ചല്‍ക്കാരന്‍ ഉണ്ടായിരുന്നു. എഴുത്ത് ഏറെക്കുറെ ചുരുക്കിയ അഞ്ചല്‍കാരന്‍ ഇപ്പോള്‍ തന്റെ അഞ്ചല്‍കാരന്‍ എന്ന ബ്ലോഗ് അടച്ചുപൂട്ടിയിരിക്കുന്നു. അതായതു ബ്ലോഗ് ഇനി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി മാത്രമുള്ളതായിരിക്കും. അഞ്ചല്‍കാരന്‍ എന്തുകൊണ്ട് തന്റെ ബ്ലോഗ് അടച്ചുപൂട്ടിയെന്നു ഇതുവരെ ആര്‍ക്കും അറിയില്ല എന്നാല്‍ ചില വസ്തുതകള്‍ നമുക്ക് നോക്കാം.
ബ്ലോഗ് എഴുതുന്നവര്‍ ചിലര്‍ കമന്റ് മോഡറേഷന്‍ വയ്ക്കുന്നത് സ്വാഭാവികമായി കണ്ടുവരുന്ന ഒന്നാണ്. കൂതറ തിരുമേനിയും ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ വച്ചിട്ടുണ്ട്.. എന്നാല്‍ ആരുടെയും കമന്റ് മുക്കിയതായി ആരോപണം ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ബ്ലോഗ് പൂട്ടിവെച്ചു ബ്ലോഗെഴുതുന്നവര്‍ താഴെപ്പറയുന്ന ഗണത്തില്‍ പെടുന്നവരാണ്.
1 ) താന്‍ എഴുതുന്ന ബ്ലോഗ് പമ്പര വിഡ്ഢിത്തം നിറഞ്ഞതാണെന്ന് തിരിച്ചറിവുള്ളവരും ഒപ്പം തന്റെ വിഡ്ഢിത്തം മറ്റുള്ളവരെ വായിപ്പിച്ചു അപഹാസ്യരാവന്‍ താല്‍പ്പര്യം ഇല്ലാത്തവരും ആണ്. എന്നാല്‍ തന്റെ ചങ്ങാതിക്കൂട്ടത്തിനു ആദ്യമുതല്‍ തന്നെ തന്റെ സ്വഭാവം അറിയുന്നതിനാല്‍ അവര്‍ കളിയാക്കില്ലെന്നു നന്നായി അറിയാം. അതുകൊണ്ട് തന്നെ അവര്‍ വായിക്കുന്നതാണ് ഉത്തം എന്നിവര്‍ കരുതുന്നു.
2 ) ജാതി , മതം , രാഷ്ട്രീയം , ദേശീയ അന്തര്‍ദ്ദേശീയ രഹസ്യസ്വഭാവമുള്ള വാര്‍ത്തകള്‍ ചര്‍ച്ചചെയ്യുന്നത് , പരസ്യമായി എഴുതുകയും വായിക്കാന്‍ ഇടവരുകയും ചെയ്യുമ്പോള്‍ പിന്നീട് ബ്ലോഗിലും പുറത്തും അസാരസ്യങ്ങളും എന്തിനു പോലീസ് കേസ് വരെ ഉണ്ടാവാന്‍ സാധ്യതയുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ . ഇവരുടെ സമാന സ്വഭാവും ആശയവും ഉള്ളവരുമായി മാത്രം ചര്‍ച്ചചെയ്താല്‍ പ്രശ്നം ഉണ്ടാവില്ലെന്നത് കണക്കു കൂട്ടി അടച്ച ബ്ലോഗുകളില്‍ പോസ്റ്റുകള്‍ ഇടുന്നു. ഇത്തരക്കാര്‍ ടാഗ് ഉപയോഗിക്കില്ലെന്ന് മാത്രമല്ല കമന്റ് മറുമൊഴിയില്‍ വിടുകയുമില്ല.
3 ) ഇനി ഒരുകൂട്ടര്‍ ഒരു ബ്ലോഗിന്റെ എണ്ണം കാണിക്കാന്‍ വേണ്ടി മാത്രം ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കും. കാരണം താന്‍ ഇതിലും എഴുതുന്നുവെന്നും അത് കണ്ട അണ്ടനും അടകോടനും വായിക്കാന്‍ തരില്ലെന്നതുമാണ് ഉദ്ദേശം.. എന്നാല്‍ ആളെ നേരത്തെ അറിയാവുന്നത് കൊണ്ട് ഈ പുല്ലന് ഒരു പിണ്ണാക്കും എഴുതാന്‍ അറിയില്ലയെന്നു ഏതു ഉഗാണ്ട രണ്ടാമന്‍ രാജാവിനും അറിയാം.
4 ) ഇനിയൊരു കൂട്ടര്‍ എഴുതാനുള്ള സ്റ്റഫ് എല്ലാം തീര്‍ന്നു ശ്യൂന്യമായി കിടക്കുന്ന തന്റെ ബ്ലോഗ് ആരും കാണേണ്ടാ എന്നുകരുതി ബ്ലോഗ് പൂട്ടാറുണ്ട്. ദാരിദ്യം കൊട്ടിപ്പാടി ആരെയും കാണിക്കേണ്ട എന്ന കോമണ്‍ ലോജിക്കാണ് ഇതിന്റെ പിന്നില്‍ .
5 ) അവസാന കൂട്ടര്‍ ഇതുവരെയുള്ളത് മറ്റുള്ളവര്‍ വായിച്ചു. എഴുതാന്‍ അറിയാമെന്നത് എല്ലാവര്‍ക്കും അറിയാം. ഇനിയെഴുതുന്നത് സുഹൃത്തുക്കള്‍ മാത്രം വായിച്ചാല്‍ മതിയെന്ന് കരുതി ബ്ലോഗ് പൂട്ടും.
നമ്മുടെ അഞ്ചല്‍ക്കാരന്‍ എന്തിനു ബ്ലോഗ് പൂട്ടിയെന്ന് മാത്രം അറിയില്ല. ധൈര്യത്തോടെ കാര്യങ്ങളെ സമീപിച്ചു ബ്ലോഗ് എഴുതിക്കൊണ്ടിരിക്കുന്ന അഞ്ചല്‍ക്കാരന്‍ പേടിച്ചാണ് ബ്ലോഗ് പൂട്ടിയത് എന്ന് കരുതുക വയ്യ. എങ്കിലും ബ്ലോഗ് പൂട്ടിയത് മലയാളം ബൂലോകത്തിന് കനത്ത നഷ്ടം തന്നെയാണ്.
ഇനി ബ്ലോഗ് സ്വന്തമാണെങ്കിലും അതിലുള്ള കമന്റുകള്‍ മറ്റുള്ളവരുടെയാണ്. ബ്ലോഗ് പൂട്ടുന്നതിലൂടെ മറ്റുള്ളവരുടെ കമന്റുകളും പൂട്ടുകയെന്ന ഒരു ഗുരുതരമായ തെറ്റും നടന്നു. ഭഗവാന് നേദിച്ച പഴമോ പണമോ തിരികെയെടുക്കാന്‍ ഭക്തന് കഴിയില്ലെന്ന് കരുതിയാണ് പൂട്ടിയതെങ്കില്‍ കൊള്ളാം നല്ലത്.. നടക്കട്ടെ.
എന്തായാലും ശ്രീ അഞ്ചല്‍കാരന്‍ സത്ബുദ്ധി തോന്നി അഞ്ചല്‍കാരന്‍ എന്ന ബ്ലോഗ് തുറന്നു വായനകാരെ വായിക്കാന്‍ അനുവദിക്കും എന്നുതന്നെയാണ് പ്രതീക്ഷ.. ഇപ്പോള്‍ ആ ബ്ലോഗ് വായിക്കാന്‍ പെര്‍മ്മിറ്റ് /വിസയുള്ള ഭാഗ്യവാന്മാരായ വായനക്കാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Friday, September 16, 2011
Subscribe to:
Post Comments (Atom)
6 comments:
ഒരു പക്ഷെ ക്രിയേറ്റിവ് ആയ എന്തെങ്കിലും വര്‍ക്ക് നടക്കുന്നത് കൊണ്ടും പൂട്ടാമല്ലോ.. ഉദാഹരണത്തിന് നമ്മുടെ ബൂലോകം പോര്‍ട്ടലിന്റെ പബ്ലിഷര്‍ ജോയുടെ ഒരു ബ്ലോഗ് പെര്‍മിഷന്‍ ആക്സസില്‍ ആണ്. അതിലേക്ക് പെര്‍മിഷന്‍ ചോദിച്ചപ്പോള്‍ ജോ പറഞ്ഞത് അതില്‍ ഒരു തിരക്കഥയുടെ രചന നടക്കുന്നു. അത് തിരക്കഥക്ക് ഓര്‍ഡര്‍ തന്നവര്‍ക്ക് മാത്രമേ തല്‍കാലം ബ്ലോഗ് വിസിബിള്‍ ആക്കാന്‍ നിര്‍വാഹമുള്ളൂ എന്നാണ്. ഇത്തരത്തില്‍ എന്തെങ്കിലും വര്‍ക്ക് നടക്കുന്നുണ്ടെങ്കിലോ? നമുക്കങ്ങിനെ ഒന്ന് പോസിറ്റീവ് ആയും ചിന്തിച്ചുനോക്കാമെന്നേ :)
നല്ലതിനെന്നുതന്നെ കരുതാം...
ചുമ്മാ തോന്നുന്നതാ എനിക്ക് എന്തായാലും അഞ്ചല്‍ക്കാരനെ ആക്‌സെസ്സ് ചെയ്യാന്‍ പറ്റുന്നുണ്ട്
എന്തായാലും ഇപ്പോള്‍ അഞ്ചല്‍ക്കാരന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്.. അഞ്ചല്‍കാരന്‍ ബ്ലോഗ് വീണ്ടും തുറന്നതില്‍ അതിയായ ആമോദം ഉണ്ട്.
തിരുമേനി,
ഇന്നലെ ബ്ലോഗിന്റെ കെട്ടും മട്ടും ഒക്കെ ഒന്ന് ആധുനിക വല്കരിക്കാന്‍ ശ്രമിച്ചു എന്നൊരു തെറ്റേ ചെയ്തുള്ളൂ. സംഗതി ബ്ലോഗ് അങ്ങ് കുളമായി. കുറേ നേരം ബ്ലോഗേ കാണാന്‍ ഇല്ലായിരുന്നു. പിന്നെ എങ്ങിനെയൊക്കെയോ അങ്ങ് ശരിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ? എന്തായാലും പരിഗണനകള്‍ക്ക് നന്ദി.
അഞ്ചൽക്കാരനു ഒരു മെയിൽ അയച്ച് ചോദിച്ചിട്ടു പോരായിരുന്നോ ഈ പോസ്റ്റ് :)
Post a Comment