തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, September 10, 2012

329.ചില 'ജാദു' സംശയങ്ങള്‍...


അടുത്തിടെ 'എജന്റ്റ് ജാദു' വുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഇന്റര്‍നെറ്റു മായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതുകൊണ്ട്,  പ്രത്യേകിച്ച്  'privacy', 'security' തുടങ്ങിയവയുടെ  പ്രാ ധാന്യം  അറിയാവുന്നതുകൊണ്ടും , എന്റെ ചില സംശയങ്ങള്‍ പങ്കു വയ്ക്കുന്നു.   

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ജാദു' ലോകത്തെവിടെ ഇരുന്നു കൊണ്ട് സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ കണ്ടു പിടിക്കും എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

എന്റെ അറിവില്‍  രണ്ടു രീതിയില്‍ ആണ് പ്രധാനമായും ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു (log )  വയ്ക്കുന്നത്. ഒന്ന് ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ  (Internet Serivce Providor) സെര്‍വറില്‍. ഇന്ത്യയില്‍ b.s.n.l , reliance തുടങ്ങി നമ്മുക്ക്  കണക്ഷന്‍  തരുന്ന കമ്പനികള്‍. രണ്ടാമത് നമ്മള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളുടെ സെര്‍വറില്‍.

ഇതു രണ്ടും പോലീസിന്റെ സൈബര്‍ സെല്‍ പോലെ ഉള്ള നിയമ സംവിധാനം വഴി ആവശ്യപ്പെട്ടാലേ ലഭിക്കുക ഉള്ളു.
അല്ലെങ്കില്‍ അനധികൃതമായി മുകളില്‍ സൂചിപ്പിച്ച സെര്‍വറുകളില്‍ കടന്നു കയറി ഇതു ചോര്‍ത്തി എടുക്കണം.

ഇതു രണ്ടുമല്ലാതെ ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു എന്ന് പറയുമ്പോള്‍ എന്ത് സാങ്കേതിക 'ജാദു' ആണ് ഉപയോഗിക്കുനതെന്ന് മനസിലാകുന്നില്ല.

'ജാദു' വിനെ പറ്റി അവരുടെ തന്നെ സൈറ്റില്‍ പറയുന്നത് മനസിലായത് ഇത്ര മാത്രം.
ഓണ്‍ലൈന്‍ സിനിമകള്‍ കാണാനോ, ഡൌണ്‍ലോഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ ഒക്കെ സാധിക്കും എന്ന് അറിയാവുന്ന സൈറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുക. എന്നിട്ട് ആ സൈറ്റുകളുടെ ഉള്ളടക്കം (content) നിരന്തരം പരതുക. 'ജാദു' വിനെ ഏല്‍പ്പിച്ച സിനിമ അവിടെ ഷെയര്‍ ചെയ്താല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. 

ഇവിടെ ചില  ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം.
പല സൈറ്റുകളും ഒരു യൂസര്‍നെയിം + പാസ്സ്‌വേര്‍ഡ്‌ ഉണ്ടെകില്‍ മാത്രമേ അകത്തു കടക്കാന്‍ പറ്റു.
രണ്ടാമത് സിനിമകള്‍ മറ്റു പേരുകളില്‍ ഇട്ടാല്‍ അറിയാന്‍ പ്രയാസമാകും. ഉദാഹരണത്തിന് 'ബാച്ചിലര്‍ പാര്‍ട്ടി' വല്ല 'അവിവാഹിത സംഗമം' അല്ലെങ്കില്‍ 'യുവ തരംഗം' എന്നോ മറ്റോ പേരിട്ടു ഷെയര്‍ ചെയ്താല്‍ മനുഷ്യന്  കണ്ടു പിടിക്കാന്‍ സാധിക്കും, പക്ഷെ 'ജാദു' പോലെ ഒരു സോഫ്റ്റ്‌വെയര്‍ അത് മനസിലാക്കില്ല.
ഷെയര്‍ ചെയ്തത് കണ്ടു പിടിച്ചാലും ആ ആളുടെ ഐ.പി വെറുതെ കിട്ടുക ഇല്ല. ആ സൈറ്റിന്റെ സെര്‍വറില്‍ നിന്നെ കിട്ടു. അതും 'ജാദു' വിചാരിച്ചാല്‍ നടപ്പില്ല.

ഒരു എളുപ്പ വഴി ഉള്ളത് 'ജാദു' കമ്പനി തന്നെ ഒന്ന് രണ്ടു സൈറ്റുകള്‍ തുടങ്ങുക. അവിടെ വല്ലവരും ഷെയര്‍ ചെയ്താല്‍ ഉടനെ ഐ.പി കിട്ടും.

എല്ലാവരും പഴി പറയുന്ന യൂ ടൂബില്‍  പടം ഇട്ടാല്‍ ഉടനെ തന്നെ അവരുടെ സൈറ്റിലൂടെ പരാതി കൊടുത്താല്‍ അത് നീക്കം ചെയ്യും.
പക്ഷെ പടം ഇട്ടോ ഇല്ലയോ എന്ന് കണ്ടു പിടിക്കാന്‍ മനുഷ്യന്‍ തന്നെ ശ്രമിക്കണം. അതാണ്‌ എളുപ്പം.
ഇട്ട ആളുടെ ഐ.പി ഒക്കെ ഗൂഗിള്‍ കമ്പനി തരണം. അത് സൈബര്‍ സെല്‍  വഴിയോ വക്കീല്‍ നോട്ടീസ് വഴിയോ ഒക്കെ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്. 

ഐ.പി കിട്ടിയാല്‍ തന്നെ അതിന്റെ പിന്നിലുള്ള ആളിനെ കണ്ടു പിടിക്കാന്‍ നേരത്തെ പറഞ്ഞ  ഇന്റര്‍നെറ്റ്‌ സേവന ദാതാക്കള്‍ കനിയണം. പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്തു നിന്നും അതൊക്കെ കിട്ടാന്‍ അത്ര എളുപ്പമാവില്ല.

ഇതൊന്നും 'ജാദു' വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങള്‍ അല്ല.

യൂ ടുബില്‍ ഒരു വീഡിയോ എത്ര പേര് കണ്ടു എന്നറിയാന്‍ 'ജാദു' ഒന്നും വേണ്ട. യൂ ട്യൂബ് ഉപയോഗിക്കുന്ന കൊച്ചു കുട്ടികള്‍ വരെ അത് പറയും.

യൂ ടുബിലെ ഒരു വീഡിയോ കണ്ടവരുടെ ഐ.പി ഒന്നും അങ്ങനെ കിട്ടാന്‍ ഒരു സാധ്യതയും ഇല്ല.  അതിനു കേസുമായി മുന്നോട്ട് പോകേണ്ടി വരും. അത്ര  മാത്രം ഊര്‍ജ്ജവും പണവും  അറിഞ്ഞിടത്തോളം  കൂതറയായ ഒരു പടത്തിനു വേണ്ടി കളയുമോ.

copyright  ഉള്ള സിനിമകളും പാട്ടുകളും ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുനതും അത് ഷെയര്‍ ചെയ്യുനതും ഒക്കെ നിയമ വിരുദ്ധമാണ്.
പക്ഷെ അതുമായി ബന്ധപ്പെട്ടവരെ എല്ലാം മണിക്കൂറുകള്‍ കൊണ്ട് 'ജാദു' കണ്ടു പിടിക്കും എന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

എന്റെ അറിവിലുള്ള കാര്യങ്ങള്‍ ആണ് മുകളില്‍ പറഞ്ഞത്. 'ജാദു' പുതിയ വല്ല സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെങ്കില്‍ ദയവായി ആരെങ്കിലും ഒന്ന് പറഞ്ഞു തരിക.

1 comment:

Pony Boy said...

ഈ ജാദുവിന് വല്ല നോബൽ സമ്മാനവും കൊടുക്കണം..ഹോളിവുഡുകാർക്ക് പോലും തടയാൻ കഴിയാതിരുന്ന പൈറസിയാണ് ജാദു ഒറ്റയ്ക്ക് ശരിയാക്കിയത്...പ്രോക്സി ഉപയോഗിക്കാൻ ഇന്ന് കൊച്ചുപുള്ളാർക്ക് പോലും അറിയാം...അതെല്ലാം പോട്ടെ ഒരു റാർ ഫയലിൽ സിനിമ അപ്ലോഡ് ചെയ്താൽ ഈ ജാദു എങ്ങനെ അറിയും അതിൽ സിനിമയാണെന്ന്....

എന്തായാലും സാക്ഷരതാ ക്ലാസുകളിൽ എം.എസ് പെയിന്റും വേഡൂം ചേർത്ത് കമ്പ്യൂട്ടർ പഠിക്കുന്ന അപ്ലോലേഴ്സ് ഉണ്ടെങ്കിൽ അവർ ചിലപ്പോൾ ഈ ജാദു വഴി കുടുങ്ങിയേക്കും...