അണ്ണാ ഹസാരെ തൊട്ടതിനും പിടിച്ചതിനും നിരാഹാരം ചെയ്തു മനോമോഹനെയും കൂട്ടരെയും വലയ്ക്കുന്നത് കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന് തോന്നി. എന്നാല്‍ പെട്ടെന്ന് ഭാരതത്തിന്റെ ശോഭനീയ ഭാവിയില്‍ അമിതമായ പ്രതീക്ഷയും..? എന്താണെന്നല്ലേ..!! ലോക്പാല്‍ ബില്ലെന്നതുകൊണ്ട് ഈ കൊടിപിടിക്കുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്.? 1947 ആഗസ്ത് 15 നു വെള്ളക്കാര്‍ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിയപ്പോള്‍ തന്നെ ഏറ്റവും ആകാംക്ഷയോടെ പുതുഭാരതത്തെ നോക്കിക്കണ്ടവരും മറ്റാരുമല്ലായിരുന്നു. ഇന്ത്യാ ഭാഗംവെച്ചു പാക്കിസ്താന്‍ കൊടുത്തപ്പോള്‍ തന്നെ ഒരിക്കലും ഉണങ്ങാത്ത മുറിവും അവര്‍ തന്നിരുന്നു. പഴയ നാട്ടുരാജാക്കന്മാരുടെ പരിഷ്കരിച്ച അധപതിച്ച ഭരണാധികാരികളെയും വരാന്‍ പോകുന്ന നേതാക്കളെയും അവര്‍ക്കറിയാമായിരുന്നു. ഇനി ലോക്പാല്‍ ബില്ലുവന്നാല്‍ ഇതെല്ലാം ഒരുദിവസം കൊണ്ട് മാറി രാമരാജ്യമായി മാറുമെന്നു കരുതുന്നു കുറെ മണ്ടന്മാര്‍ . കുറെപാവങ്ങളാവട്ടെ അങ്ങനെ നന്നായെങ്കില്‍ കൂടുതല്‍ സുഖമായി ജീവിക്കാമെന്ന് കണക്കുകൂട്ടുന്നു.
ആദ്യം കുറെ കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ക്കുക.. സര്‍ക്കാര്‍ സെലെക്ടെഡായാലും ഇലെക്ടെഡായാലും നമ്മുടെ ഇടയില്‍ നിന്നുള്ളവര്‍ തന്നെ. സ്വാഭാവികമായും നമ്മുടെയൊക്കെ ഗുണങ്ങളും ദോഷങ്ങളും ആഗ്രഹങ്ങളും എല്ലാം തന്നെ ഇവരിലും കാണും .. ആയിരക്കണക്കിന് കോടി വാങ്ങുന്നവര്‍ മാത്രമാണോ അഴിമതിക്കാര്‍ .
1 . സ്വര്‍ണ്ണക്കടയില്‍ നിന്ന് നികുതി കൊടുക്കാനുള്ള മടികൊണ്ട് ബില്ല് വാങ്ങാതെ പണം കൊടുക്കുമ്പോള്‍ സ്വര്‍ണ്ണകടക്കാരന്‍ മാത്രമല്ല നിങ്ങളും കുറ്റമാണ് ചെയ്യുന്നത്.. എന്താ നാടിനെ നന്നാക്കാന്‍ വാശിയോടെ ബില്ല് വാങ്ങുന്നവര്‍ എത്രയുണ്ട്..?
2 . സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്നതിനാണ് സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത് ... നിങ്ങള്‍ ഒരിക്കലും കൈക്കൂലി കൊടുക്കത്തവനാണോ..?
3 . കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിട്ടില്ലേ.. കൈക്കൂലി കുറ്റം മാത്രമല്ല അഴിമതിയുമല്ലേ..?
4 . കുറഞ്ഞ മാര്‍ക്കുള്ള കുട്ടിയ്ക്ക് അഡ്മിഷന്‍ വാങ്ങാന്‍ മത , രാഷ്ട്രീയ നേതാക്കളെ കാണുകയും കൈമണി കൊടുക്കുയും ചെയ്യാത്തവര്‍ ഇന്നിവിടില്ലേ..?
5 . ഒരുതരത്തിലും സ്വാധീനം ഉപയോഗിച്ച് തന്റെ കാര്യം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് അഴിമതിയും കുറ്റവുമാണെന്ന് തിരിച്ചറിവില്ലേ ..?
6 . രാഷ്ട്രീയകാരന്‍ , പോലീസ്കാരന്‍ , ഉദ്ദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയപ്പോള്‍ കുടുങ്ങിയെന്നു കേള്‍ക്കുമ്പോള്‍ ആനന്ദിക്കുന്നവര്‍ കഴിഞ്ഞതവണ താന്‍കൊടുത്തതും കൈക്കൂലി ആണെന്നും തന്നെയും അതേപോലെ കുടുക്കുവാന്‍ കഴിയുമെന്നും എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല..
7 . കാര്യം സാധിച്ചതിനു (ഉപകാരസ്മരണ ) ബാറില്‍ കൊണ്ടുപോകുക , സെറ്റപ്പിനെ ഏര്‍പ്പെടുത്തി ആനന്ദിപ്പിക്കുക തുടങ്ങിയവയും മറ്റൊന്നല്ല..
8 . മാര്‍ക്ക് തിരുത്തിയവരും കോപ്പിയടിച്ചവരും ഇതേ കാറ്റഗറിയില്‍ ഉള്ളവര്‍ തന്നെ..
9 . ജോലിചെയ്യുന്നവര്‍ വര്‍ഷാവര്‍ഷം ഇന്‍കംടാക്സ് കൊടുക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ.. അല്ലെങ്കില്‍ കൊടുത്തിട്ടുണ്ടാവുമല്ലോ.. എന്നാല്‍ ആ ശമ്പളത്തിന് തുല്യമായ തുക ദിവസം റബ്ബര്‍ഷീറ്റ് വിറ്റു ഉണ്ടാക്കുന്നവര്‍ , വര്‍ഷാവസാനം ദശലക്ഷങ്ങള്‍ തോട്ടണ്ടിയും , ഏലവും , കുരുമുളകും വിട്ടുണ്ടാക്കിയിട്ടു "കാല്‍കുണ " സര്‍ക്കാരിനു ടാക്സ് കൊടുക്കാത്തവര്‍ ഉള്ള നാടാണ് നമ്മുടേത്.. എന്താ അതൊന്നും കുറ്റമല്ലേ..?
10 .സ്വന്തം വസ്തുവാങ്ങിയപ്പോള്‍ കുറഞ്ഞതുക കാണിച്ചു കുറഞ്ഞ കരം അടച്ചവര്‍ , വിദേശത്തായിട്ടും സ്വദേശവാസിയെന്ന ലേബലില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഡേ ട്രേഡിംഗ് നടത്തുന്നവര്‍ , കളക്ഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെഴുതി വിതരണക്കാരനും സര്‍ക്കാരിനും വീതം കൊടുക്കാത്ത തീയേറ്റര്‍ ഉടമകള്‍ , എന്തിനു മുപ്പതുകൊടിയും മുക്കിയ സൂപ്പര്‍ താരങ്ങള്‍ തുടങ്ങിയ മാന്യര്‍ ജീവിക്കുന്ന ഈ ഭാരതനാട്ടില്‍ അഴിമതി നിര്‍ത്തലാക്കി കൂടുതല്‍ കാശുണ്ടാക്കി മിച്ചം വെച്ചിട്ടേന്തുണ്ടാക്കാനാണ് ..
അജ്മല്‍ കസബിനെപ്പോലെയുള്ള തന്തയ്ക്കു പിറക്കാത്ത നായ്ക്കള്‍ക്ക് ആജീവനാന്തകാലം ബിര്യാണിയും നെയ്ച്ചോറും വെച്ചുണ്ടാക്കി കൊടുക്കാനോ...??
Friday, August 19, 2011
Subscribe to:
Post Comments (Atom)
8 comments:
ഹ....ഹ.... കൊള്ളാം .........thanks
ഓരോ ജനതയും അർഹിക്കുന്ന ഭരണാധ്കാരികളെയെ കിട്ടൂ..ഇന്ത്യയിലും മറിച്ചല്ല സംഭവിക്കുന്നത്..റോഡിലെ ഗട്ടറിൽ വീണ് ആളുകൾ മരിച്ച സംഭവങ്ങൾ ഇല്ലേ....എന്നിട്ടും ഈ പ്രബുദ്ധരായ ജനകോടികൾ എന്ത് കൊണ്ട് അതെതിർക്കുന്നില്ല...ഭാവ വ്യത്യാസമില്ലാതെ അതേ ഗട്ടറുകളിലൂടെ ഒരായിരം തവണ കടന്ന് പോകുന്നു..
..രാജ്യത്തിന്റെ വളർച്ച തുടങ്ങേണ്ടത് അവിടെ നിന്നാണ് ...ഏറ്റവും താഴേക്കിടയിൽ നിന്ന്...അങ്ങിനെ വന്നാലെ ലോകത്ത് ഏറ്റവുമധികം കള്ളപ്പണം പൂഴ്ത്തിയ നാടിന് ശാപമോക്ഷം കിട്ടൂ....
http://anilphil.blogspot.com/2011/08/blog-post_19.html
തീര്‍ച്ചയായും , നമ്മള്‍ എല്ലാവരും അര്‍ഹിക്കുന്ന ഭരണാധികാരികള്‍ തന്നെയാണ് ഇവിടെ ഭരിക്കുന്നത്. നാളെയൊരു അണ്ണാ ഹസാരെ വന്നു നമ്മെയൊക്കെ രാമരാജ്യത്തില്‍ കൊണ്ടുപോകുമെന്ന് വിശ്വസിക്കുന്നതിന് പകരം നാം സ്വയം എങ്ങനെ അഴിമതി രഹിത ജീവിതം ജീവിക്കാമെന്ന് തീരുമാനിക്കുക.. അഴിമതി നിര്‍മ്മാജ്ജനം വീട്ടില്‍ നിന്ന് , സ്വജീവിതത്തില്‍ നിന്ന് , പ്രവര്‍ത്തിയില്‍ നിന്നാവട്ടെ അതിനു ഒരു ഹസരെയും വേണ്ട..
aashamsakal.........
അതു കലക്കി കൂതറ തിരുമേനീ. ഫേസ്ബുക്കിലെ ലിങ്കില്‍ നിന്നാണ് ഇവിടെ വന്നത്.
പൊതുജനം തന്നെയാണ് ഈ മേലാളന്മാരെയെല്ലാം ഈ അഴിമതിക്കളി പഠിപ്പിച്ചത്. 'കല്‍മാഡി കോടികള്‍ കട്ടു' എന്ന വാര്‍ത്ത വായിച്ചിട്ട് 'അവനൊയൊക്കെ പൊതുസ്ഥലത്തു തൂക്കിക്കൊല്ലണം' എന്നു കമന്റ് പറയുന്ന വിദ്വാന്‍ മഴവെള്ളസംഭരണി നിര്‍മ്മിക്കാനുള്ള അപേക്ഷ പാസാക്കിയതിന് പഞ്ചാ. മെമ്പര്‍ക്ക് ഫുള്ളുവാങ്ങിച്ചു കൊടുത്തിട്ടു വന്നിട്ടാവും ഇതു പറയുന്നത്.
ഓഫീസിലെ ഏസിയിലിരുന്ന് നാലു മെയിലും പത്തു സ്ക്രാപ്പും പത്തു 'ലൈക്ക്' ഞെക്കലും ത്രിവര്‍ണ്ണത്തിലുള്ള ഒരു വാള്‍പേപ്പറും വെച്ച് ആഗ. പതിനഞ്ചിനും ജനു. ഇരുപത്താറിനും ദേശസ്നേഹം ആഘോഷിക്കുന്നവരാണ് 'ഞാന്‍ അണ്ണാ ആണ്' എന്ന് സ്റ്റിക്കറും നെഞ്ചത്തു പതിപ്പിച്ചിട്ട് കറപ്ഷനെതിരേ ധീരോദാരം പോരാടി എന്നു ഞെളിയുന്നത്. കറപ്ഷന്‍ ഇല്ലാതാവണം എന്നതില്‍ തര്‍ക്കമില്ല. ഇന്നു മാധ്യമങ്ങള്‍ ഈ ജാഥകള്‍ക്കു നല്‍കുന്ന പ്രചാരം നാളെ ഉണ്ടാവുമോ? ആരുഷിയോ നിത്യാനന്ദയോ പി.ശശിയോ പോലുള്ള ചൂടപ്പങ്ങള്‍ കിട്ടുമ്പോള്‍ അവ മാദ്ധ്യമങ്ങള്‍ ഉപേക്ഷിക്കും. അന്ന് എത്ര കോര്‍പറേറ്റ് തൊഴിലാളികള്‍ കാണും ദിവസങ്ങളോളം സ്വന്തം കാര്യമുപേക്ഷിച്ച് നാടു നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെടാന്‍ എന്നതും കാണേണ്ടിയിരിക്കുന്നു.
സ്വയം നന്നാവാതെ, അവനവന്റെ ചുറ്റുപാടു നന്നാവാതെ നാടു നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങുന്നതില്‍ കാമ്പില്ല. ഉള്ള നിയമങ്ങള്‍ മര്യാദയ്ക്കു പാലിക്കപ്പെടാത്ത ഒരു നാട്ടില്‍ ഒരു പുത്തന്‍ നിയമം കൊണ്ടുവന്നാല്‍ പാലും തേനുമൊഴുകാന്‍ തുടങ്ങുമോ?
മാഷേ ഒത്തിരിപ്പേരെ ഓടിച്ചിട്ടടിക്കുന്നത് പോലെ തോന്നി...
കുറെ പേര് കരഞ്ഞുകൊണ്ട് ഇന്ത്യ പാകിസ്താന്‍ ബോര്‍ടെരും താണ്ടി ഓടിക്കാണും...
കലക്കി... കുറെ നഗ്ന സത്യങ്ങള്‍ തന്നെ ഇതെല്ലാം, പക്ഷെ നാം ചെയ്യുന്നന്തു ശരിയും മറ്റുള്ളവര്‍ ചെയ്യുന്നത് തെറ്റും എന്ന് കണക്കാക്കുന്ന ഈ രാജ്യത്ത് ആര്‍ക്കാ നാണം ഉള്ളത്?
നല്ല പോസ്റ്റ് ചേട്ടാ .
ഞാനും ഒരു കൊട്ടയംകാരനാ..എരുമേലിക്കാരന്‍ ///
എന്റെ ബ്ലോഗ് വായിക്കാന്‍ ക്ഷണിക്കുന്നു ..
www.nijoolsays.blogspot.com
Post a Comment