തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, August 30, 2011

297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...

6 . ഡിങ്കന്‍ .
ഈ പേരില്‍ തന്നെ മതമില്ലാത്ത അനീഷ്‌ ഒരു മതമുണ്ടാക്കുകയും അതിനെപ്രകീര്‍ത്തിച്ചു ധാരളമെഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ഡിങ്കനല്ല ഈ ഡിങ്കന്‍ . ഇത്ര ശക്തമായ രീതിയിലെഴുതുന്ന ബ്ലോഗര്‍മാര്‍ കുറവാണ്. മനോഹരമായ വാക്ക് , വാചകങ്ങള്‍ വായിക്കാന്‍ സുഖം ഇതെല്ലം ഡിങ്കന്റെ ബ്ലോഗില്‍ ലഭ്യമായിരുന്നു. ഡിങ്കാ‍... എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും. ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം. (ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ) ഇതായിരുന്നു ഡിങ്കന്റെ ബ്ലോഗിന്റെ തലക്കെട്ട്‌. ഇപ്പോള്‍ നീട്ടിവിളിച്ചിട്ടും ഡിങ്കന്‍ വരുന്നില്ല. അതുകൊണ്ട് ഡിങ്കന്‍ മരണമടഞ്ഞെന്നു കരുതുന്നു. എന്തായാലും ആളുകള്‍ ഓര്‍മ്മിക്കപ്പെടുന്നത് അവര്‍ ചെയ്ത പ്രവര്‍ത്തിയുടെയും മറ്റുള്ളവര്‍ക്ക് നല്‍കിയ സംഭാവനകളുടെയും പേരിലായിരിക്കും. അതുകൊണ്ട് ഡിങ്കന്‍ ആ നിരയില്‍ എന്നും തിളങ്ങി നില്‍ക്കുന്ന താരമായിരിക്കും.

7 . അരൂപിക്കുട്ടന്‍ .
ബ്ലോഗിണിമാരുടെ കണ്ണിലുണ്ണി.. ബ്ലോഗിലെ വില്ലന്മാരുടെയും ആനോണിമാരുടെയും ശത്രു. വളരെമനോഹരമായി ആളുകളെ കൈയിലെടുത്ത ഈ ബ്ലോഗ്ഗര്‍ ആരെന്നോ എവിടെയെന്നോ ആര്‍ക്കും അറിയില്ല. എന്നാല്‍ ആവശ്യത്തില്‍ സഹായിക്കാന്‍ എപ്പോഴുമുണ്ടാകും. ഈ അരൂപിക്കുട്ടന്റെ പിതൃത്തം പലരിലും ഏല്പിച്ചെങ്കിലും ഇന്നും അരൂപിക്കുട്ടന്റെ രൂപം ആര്‍ക്കുമറിയില്ല. അരൂപിക്കുട്ടന്റെ സ്നേഹം പറ്റാത്തവര്‍ ഒരുകാലത്ത് കുറവായിരുന്നു. അതേപോലെ അരൂപിക്കുട്ടന്റെ വിരോധികളായവര്‍ ബൂലോകത്ത് നീറി നീറി മരിച്ചതും മരിക്കാതെ മരിച്ചതും നമ്മളെല്ലാം കണ്ടിട്ടുണ്ട്. അരൂപിക്കുട്ടന്‍ ഒരു കുട്ടിച്ചാത്തന്‍ ആണോ അത് മനുഷ്യനാണോ എന്നും ചില അരൂപി ഫാന്‍സ്‌ ഉറപ്പിച്ചിട്ടില്ല. എങ്കിലും മനോഹരമായ ഒരു ബ്ലോഗ്‌ നമുക്കൊക്കെ നല്‍കിയതുകൊണ്ട് ഇന്നും അരൂപിക്കുട്ടന്റെ രൂപമില്ലാ ചരിതം ബ്ലോഗോസ്ഫീയറില്‍ മുഴങ്ങി കേള്‍ക്കാം.

8 . അഹങ്കാരി

പേരില്‍ തന്നെ അഹങ്കാരം നിറഞ്ഞ ഈ ബ്ലോഗ്ഗര്‍ പക്ഷെ അത്രകണ്ട് അഹങ്കാരി ആയിരുന്നില്ല. തന്‍റെ കടുത്ത ബി.ജെ.പി. നിലപാടുകൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്ന അഹങ്കാരി പിന്നീട് അദൃശ്യനായി. ഇന്ന് അഹങ്കാരമെന്ന ബ്ലോഗ്‌ അടച്ചുപൂട്ടി ക്ഷണിച്ചപ്പെട്ടവര്‍ക്ക് മാത്രം വായിക്കാന്‍ അവസരം നല്‍കി. എന്നാല്‍ വീട്ടില്‍ അടുപ്പ് പുകയാത്തത് ആരും കാണാതിരിക്കാന്‍ വാതില്‍ പൂട്ടിയതാണ് എന്നും കരുതുന്നവരുണ്ട്. വിമര്‍ശനങ്ങളെ പേടിയില്ലാത്ത അഹങ്കാരി അതുകൊണ്ട് തന്നെ വിമര്‍ശകരെ പേടിച്ചു ബ്ലോഗ്‌ പൂട്ടിയെന്ന് ആരും കരുതുന്നില്ല. എന്നാല്‍ അഹങ്കാരി പോയതോടെ ഒരു യുഗത്തിന്റെ അന്ത്യമാണ് ഉണ്ടായത്. പല രാഷ്ട്രീയ ചര്‍ച്ചകളിലും അഹങ്കാരി സജീവ സാന്നിധ്യമായിരുന്നു. ആദ്യകാല കൂതറ അവലോകനം അംഗം കൂടിയായിരുന്ന അഹങ്കാരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

9 . ഇടിവാള്‍
മലയാള ബ്ലോഗിലെ മറ്റൊരു സജീവസാന്നിധ്യമായിരുന്ന ഇടിവാള്‍ ഇന്ന് എഴുതുന്നില്ല. വളരെ മഹോഹരമായ എഴുത്തുകളിലൂടെ തന്റെയൊരു ശൈലി രൂപീകരിച്ച ഇടിവാളിനു നിറയെ കമന്റുകളും ഫോളോവേഴ്സും ഉണ്ടായിരുന്നു. എന്നാല്‍ കുറെക്കാലമായി ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഒന്നും തന്നെ കാണുന്നില്ല. തിരുമ്മല്‍ ദിവ്യന്‍ , രാധേച്ചിയുടെ വീട് , ഹലുവാ പുരാണം തുടങ്ങിയ പോസ്റ്റുകള്‍ വായിച്ച ഒരാള്‍ പോലും ഇടിവാളിനെ മറന്നു കാണില്ല. എങ്കിലും ഇനിയും എഴുതേണ്ട എന്നുതീരുമാനിച്ചാണോ അതോ റൈറ്റേഴ്സ് ബ്ലോക്ക് ആണോ എന്നും അറിയില്ല. എങ്കിലും ഇടിവാളും മലയാളത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു.

10 . രാഗേഷ് കുറുമാന്‍ ..

ഈ മൊട്ടത്തലയന്‍ മൊട്ടത്തലയുടെ മിനുമിനുപ്പില്‍ നട്ടപിരാന്തന്റെ ഒപ്പത്തിനൊപ്പമാണ്. ജട്ടിയുണക്കാനിട്ടിരിക്കുന്നതുപോലെയുള്ള ബുള്‍ഗാന്‍ തടിയുമുള്ള കുറുമാന്‍ ബ്ലോഗിലെ ആദ്യകാല മെഗാ താരങ്ങളില്‍ ഒരാളാണ്. ഇന്നും ബ്ലോഗിലെ സൂപ്പര്‍ താരങ്ങളുടെ ഒക്കെത്തനെ ചങ്ങാതിയയിരിക്കുന്ന കുറുമാനെ ഗള്‍ഫ് ബ്ലോഗ്‌ കൂട്ടായ്മകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. എങ്കിലും മുടിയോടെ ഭാവനയും കൊഴിഞ്ഞുപോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊന്നിലം പാടത്തെ പ്രേതത്തിന്റെ ഇരയായി ആള്‍ വടിയായി പോയെന്നും പ്രചാരണമുണ്ട്. യൂറോപ്യന്‍ യാത്രയെന്ന ഒറ്റ സൂപ്പര്‍ ഹിറ്റ്‌ പുസ്തകം മതി കുറുമാന്റെ റേഞ്ച് ഇന്നത്തെ പൈതങ്ങള്‍ക്ക് അറിയാന്‍. കുറുമാനെ ഒരു യാത്ര വിവരണ ബ്ലോഗര്‍ എന്നെഴുതണോ അതോ കഥാകാരന്‍ എന്നെഴുതണോ എന്നൊന്നും പറയാന്‍ കഴിയില്ല എങ്കിലും കുറുമാനെന്ന സൂപ്പര്‍ താരം ഒരിക്കല്‍ മലയാള ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഒരുപാടു സംഭാവന നല്‍കിയതാണെന്നു സമ്മതിക്കാതെ തരമില്ല.

ഈ ലിസ്റ്റ് ഇങ്ങനെ തീര്‍ക്കാന്‍ കഴിയില്ല. മൊത്തം ചില്ലറ എഴുതിയ അരവിന്ദന്‍ , ഇടയ്ക്കിടെ മാത്രം വരുന്ന ബഹുവ്രീഹി തുടങ്ങി എണ്ണിയാല്‍ തീരാത്ത ആളുകള്‍ ഉള്‍പ്പെട്ടതാണ് ഈ മലയാളം ബ്ലോഗ്‌. ഇന്ന് ബ്ലോഗില്‍ എഴുതി നാല് കമന്റ് എങ്ങനെയെങ്കിലും സമ്പാദിക്കുമ്പോള്‍ ബ്ലോഗിന് ഇങ്ങനെ ഒരു ചരിത്രമുണ്ടയിരുന്നെന്നും ഇവരുടെ കാലത്ത് ഇവരും സൂപ്പര്‍ താരങ്ങള്‍ ആയിരുന്നെനും നാളെ ഞങ്ങളും ഇങ്ങനെയായിരിക്കും എന്നും മറന്നു പോകരുത്. എന്നും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാന്‍ നിങ്ങള്‍ കൂതറ തിരുമേനിയോന്നുമല്ലല്ലോ.. ( ചുമ്മാതെ കിടക്കട്ടെ ..) ചരിത്രങ്ങള്‍ ഇടയ്ക്കിടെ അയവിറക്കുന്നതും തനിക്കു മുമ്പേ നടന്നവരുടെ കാല്‍പ്പാടുകള്‍ നോക്കുന്നതും മുന്നോട്ടുള്ള സുഗമമായ യാത്രയ്ക്ക് നല്ലതാണ്.

ബ്ലോഗിന്റെ ഇന്നത്തെ നാശത്തിന്റെ ഒരുകാരണം ഫാം വില്ല പോലെയുള്ള ഫേസ്ബുക്ക്‌ ഗെമുകള്‍ , ട്വിട്ടര്‍ , ഗൂഗിള്‍ ബസ് , ഗൂഗിള്‍ പ്ലസ് , ഫേസ്ബുക്ക്‌ കമന്റു രീതികള്‍ ഒക്കെയാണ്. അതൊന്നും വേണ്ടെന്നല്ല മറ്റുള്ളവര്‍ ഇത്ര വളര്‍ത്തിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതല നമുക്കുണ്ട്. ഒന്നുകൂടി ... ബ്ലോഗ്‌ മീറ്റുകളില്‍ കൂടി ലഭ്യമായ സൗഹൃദം പരസ്പരം പുറം ചൊറിയാന്‍ വേണ്ടിയാവരുത്. എന്നാല്‍ ഉണ്ടാക്കിയ സൗഹൃദം ശക്തമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് മനസ്സിലാക്കുക. രാജാവ് നഗ്നന്‍ ആണെന്ന് പറയാന്‍ ഒരു കൂതറ തിരുമേനി മാത്രം പോരാ.

10 comments:

സുധി said...

വിശാല്‍ജി യെ വിട്ടു പോയോ ?

കൂതറ തിരുമേനി said...

വിശാലന്‍ ഇപ്പോഴും ഇടയ്ക്കിടെ തലകാണിക്കുന്നുണ്ട്... താന്‍ മരിച്ചില്ലെന്ന് കാണിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കാട്ടുന്ന പെന്‍ഷണറെ പോലെ..

Pony Boy said...

സുനീഷ് തോമസിനെ അവഗണിച്ചതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു...എന്റെ പേര് വനിലെങ്കിൽ കൂടി വിഷമമില്ല...

പഥികൻ said...

ഈ ബ്ലോഗുകളുടെ ലിങ്കുകൾ കൂടിത്തനിരുന്നെങ്കിൽ എന്നെപ്പോലുള്ള പുതിയ ബൂലോകവാസികൾക്കു ഒരനുഗ്രഹമായേനെ..

അതു പോലെ അല്പം ബൂലോക ചരിത്രം..ആര്‌ ഈ പേരിട്ടു എന്നൊക്കെ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്നാലും സുനീഷ് തോമസിനെ കൂടി ഉള്‍പ്പെടുത്താമായിരുന്നു.........
http://bharananganam.blogspot.com/

Manoraj said...

ഇപ്പറഞ്ഞവരില്‍ കുറുമാനെയും ഇടിവാളിനെയും മാത്രം വായിച്ചിട്ടുണ്ട്. കുറുമാന്‍ ഇടക്കെപ്പോഴോ ഒരു പോസ്റ്റ് ഇടുകയും ചെയ്തെന്ന് തോന്നുന്നു.

ഹോ.. കുറച്ച് കാലം എഴുതാതിരുന്നാല്‍ അറ്റ് ലീസ്റ്റ് കൂതറതിരുമേനിയെങ്കിലും എന്നെയൊക്കെ ഇത് പോലെ ഓര്‍ത്തേക്കും അല്ലേ:) വാട്ട് ആന്‍ ഐഡിയ സേഠ്ജി:):)

കൂതറ തിരുമേനി said...

@ പോണി , പഞ്ചാരക്കുട്ടന്‍

ടോപ്പ് ടെന്‍ എഴുതിയതില്‍ ഉള്‍പ്പെടുത്തേണ്ട ആള് തന്നെയാണ് സുനീഷ്. ഇന്നലെ പഞ്ചാരക്കുട്ടന്‍ ലിങ്ക് തന്നതില്‍ പിന്നെ ഒന്നുകൂടി ആ ബ്ലോഗില്‍ പോയി. തീര്‍ച്ചയായും മികച്ച ബ്ലോഗ്ഗര്‍ തന്നെ. ഒരുപക്ഷെ മനോരമയില്‍ തിരക്കായതില്‍ പിന്നെ എഴുതാത്തതാവും. ബെര്‍ളി തോമസും എഴുതുന്നില്ലേ എന്ന് ചോദിച്ചാല്‍ എത്ര തിരക്കതായാലും കക്കൂസില്‍ പോകാന്‍ മറക്കാറില്ലല്ലോ. ബെര്‍ലിക്കും ബ്ലോഗ്‌ ദിനചര്യയുടെ ഭാഗം തന്നെ.

@ മനോരാജ്
തീര്‍ച്ചയായും

മാണിക്യം said...

ബ്ലോഗിന്റെ ഇന്നത്തെ നാശത്തിന്റെ ഒരുകാരണം ഫാം വില്ല പോലെയുള്ള ഫേസ്ബുക്ക്‌ ഗെമുകള്‍ , ട്വിട്ടര്‍ , ഗൂഗിള്‍ ബസ് , ഗൂഗിള്‍ പ്ലസ് , ഫേസ്ബുക്ക്‌ കമന്റു രീതികള്‍ ഒക്കെയാണ്. അതൊന്നും വേണ്ടെന്നല്ല മറ്റുള്ളവര്‍ ഇത്ര വളര്‍ത്തിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതല നമുക്കുണ്ട്.....

:)

അനില്‍ഫില്‍ (തോമാ) said...

കുറുമാന്റെ ഭാവന കിച്ചണില്‍ ഒതുങ്ങ്യെങ്കില്‍ ഹാ.. സങ്കടം എന്നേ പറയേണ്ടൂ....

കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ച് ആവേശം കൊണ്ടാണ് ഞാന്‍ പ്രിന്റ് മീഡിയക്കു പുറത്തും മികച്ച എഴുത്തുകാരുണ്ടെന്നു മനസിലാക്കിയതും ബ്ലോഗ് വായന ഗൗരവമായെടുത്തതും.

രഘുനാഥന്‍ said...

ശോ... ബ്ലോഗിലേയ്ക്ക്‌ തിരിച്ചുവന്നത് ശരിയായില്ല. വരാതിരുന്നെങ്കില്‍ കൂതറ തിരുമേനിയുടെ പോസ്റ്റിലൂടെ എന്നെയും പത്തു പേരറിഞ്ഞേനെ ....
:(