തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, September 7, 2011

302.ഡല്‍ഹിയും മുംബൈയും ആവര്‍ത്തിക്കപ്പെടുന്നതെന്തുകൊണ്ട്.

എന്നും ചിന്തിക്കേണ്ട വിഷയമാണിത്. ഓരോ തവണ ബോംബാക്രമണത്തിനുശേഷവും സുരക്ഷ ശക്തമാക്കുന്നു. ഇന്റെല്ലിജെന്‍സ് ഊര്‍ജ്ജിതമാക്കുന്നു, ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ശക്താണ് എന്നുള്ള പതിവ് വാഗ്ധോരണി കള്‍ക്ക് കാതു കൊടുക്കേണ്ട ഗതികേടില്‍ നിന്ന് ഒരു സാധാരണ പൗരന്‍ എന്ന് രക്ഷപ്പെടും. പട്ടാളവും , കമാന്‍ഡോയും എന്നുവേണ്ട എല്ലാ ഉഡായിപ്പും കൂടി ചിലവഴിക്കുന്ന തുക ലോകത്തിലെ തന്നെ ഏറ്റവും വലിയ മിലിട്ടറി ബഡ്ജറ്റ് ആണ്. എങ്കിലും ഈ ആക്രമണങ്ങള്‍ എന്തുകൊണ്ട് തടുക്കാനാവുന്നില്ല.

ഇന്ത്യയിലെ തീവ്രവാദി , രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പങ്കു പരിശോധിച്ചാല്‍ മനസ്സിലാവുന്ന ചിലതുണ്ട്. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് , മാവോ , ഉള്‍ഫ , നോര്‍ത്ത് ഈസ്റ്റ് ലിബറേഷന്‍ ഗ്രൂപ്പുകള്‍ , പിന്നീട് ചെറിയ തോതില്‍ വിഘടനവാദികള്‍ , എല്‍ . ടി .ടി ഇ . ഇവയാണ് രാജ്യത്തിനകത്തുണ്ടായിരുന്നതും ഉള്ളതുമായ തീവ്രവാദ സംഘടനകള്‍ . ഇതില്‍ എല്‍ ടി ടി ഇ പ്രവര്‍ത്തന മേഖല ശ്രീലങ്ക ആയിരുന്നെങ്കിലും നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തിയിരുന്നു. ഇന്ന് ഏറെക്കുറെ നാമാവശേഷമായ ആ സംഘടനയില്‍ നിന്ന് ഒരു ഭീതി നമുക്കാവശ്യമില്ല. നോര്‍ത്ത് ഈസ്റ്റ് ലിബറേഷന്‍ ഗ്രൂപ്പുകളില്‍ മുഖ്യാധാരാ ആക്രമണങ്ങളില്‍ സജീവമല്ല. ഉള്‍ഫ ഒരു പ്രത്യേക പ്രവിശ്യയോ , സംസ്ഥാനമോ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. മാവോയാവട്ടെ ആന്ധ്ര , ഒറീസ്സ , ചത്തീസ് ഗഡ്, ബീഹാര്‍ കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. അതേപോലെ ഇതിനു വെളിയില്‍ പ്രവര്‍ത്തനമേഖല ഇപ്പോള്‍ ഫലത്തിലില്ല. ഖാലിസ്ഥാന്‍ കമാണ്ടോകള്‍ ഇന്ന് കാനഡയില്‍ മാത്രം ഉള്ളതും ഇന്ത്യയില്‍ ആക്ടിവ് അല്ലാത്തതുമായ ഒരു സംഘടനയാണ്. കാനഡയില്‍ സായുധപ്രവര്‍ത്തനങ്ങള്‍ ഖാലിസ്ഥാന്‍ നടത്തുന്നുമില്ല. ഇന്ദിരാ ഗാന്ധിയുടെ ശക്തമായ തീരുമാനം ഒന്നുകൊണ്ടും കെ.പി.എസ് എന്ന കരുത്തനായ പോലീസ് മേധാവിയുടെ പ്രവര്‍ത്തനം കൊണ്ടും ആ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു. മറ്റുള്ള ഒരു ചെറുകിട പ്രസ്ഥാനങ്ങള്‍ക്കും ഇന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ പിന്തുണ കൊടുക്കാനും സപ്പോര്‍ട്ട് ചെയ്യാനും ഇന്ത്യയില്‍ ദുഖത്തോടെ പറയട്ടെ ഇന്നുമാളുണ്ട്.

പാകിസ്താനില്‍ നിന്നുള്ള എല്ലാ തീവ്രവാദ സംഘടനകളും മതാധിഷ്ടിത ഗ്രൂപ്പുകളാണ്. തൊഴിലില്ലാത്ത , പാവപ്പെട്ട വീട്ടിലെ കുട്ടികളെ ബലമായി തട്ടിയെടുത്തും പ്രലോഭിപ്പിച്ചും വിലയ്ക്ക് വാങ്ങിയും ഇത്തരം ആളുകള്‍ ആളുകളെ ചേര്‍ക്കുന്നു. സമാധാനവും സ്നേഹവും പഠിപ്പിച്ച അല്ലാഹുവിന്റെ നാമത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എന്നെന്നേക്കുമായി ഇടം ഇവര്‍ക്ക് ഓഫര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ ഇവരെ ഇതിലേക്ക് നയിക്കുന്നവര്‍ ഒരിക്കലും നരകതുല്യമായതോ കഷ്ടപ്പാടുകള്‍ നിറഞ്ഞതോ ആയ ജീവിതം ജീവിക്കുന്നില്ല. മരിച്ചാലും കുടുംബം നോക്കുന്ന ഇത്തരം ഗ്രൂപ്പുകളുടെ നേതാക്കള്‍ പലപ്പോഴും സുഖലോലുപന്മാര്‍ ആയിരിക്കും. തന്റെ ഒരു ജീഹാദി ഭടന്‍ മരിച്ചപ്പോള്‍ അയാളുടെ സുന്ദരിയായ ഭാര്യയെ നിക്കാഹ് കഴിച്ച ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവിന്റെ ( സയ്യിദ് സലാഹുദീന്‍ ) കഥ ഏവര്‍ക്കും അറിയാമല്ലോ.. ഇത്തരം നേതാക്കളോട് അവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനുള്ള കഴിവോ , സാഹചര്യമോ പാവം ജിഹാദി പയ്യന്മാര്‍ക്കുണ്ടാവില്ല.

ബോര്‍ഡര്‍ നുഴഞ്ഞുകയറി വരുന്ന ഇത്തരം ജിഹാദികളെ വെടിവെച്ചു കൊന്നാല്‍ ബി.എസ്.എഫ് , പട്ടാളം എന്നിവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാറില്ല. അതേപോലെ തീവ്രവാദി നിയന്ത്രണത്തിന്റെ ഒരു ഫലവത്തായ മാര്‍ഗ്ഗവും കൂടിയാണ്. എന്നാല്‍ ഒരു തീവ്രവാദിയെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ കോടതിയായി , മനുഷ്യാവകാശമായി , ദയാഹര്‍ജിയായി നൂറായിരം നൂലാമാലകളായി. വധശിക്ഷയെ ചിലരെങ്കിലും ക്രൂരമായ നടപടിയായി കാണുന്നുണ്ട്. ആളാവാനും ഇതിനെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ സ്വന്തം കുടുംബാംഗത്തെ കൊലപ്പെടുത്തിയ ആളെ ഇവര്‍ക്ക് സ്നേഹിക്കാന്‍ കഴിയുമോ. അവരുടെ മരണത്തിനിടയാക്കിയ ആളുടെ വധശിക്ഷയെ എതിര്‍ക്കാന്‍ ഇവര്‍ക്കാകുമോ..? എങ്കില്‍ മരിച്ചുവീഴുന്ന ഓരോ ഇന്ത്യക്കാരനും സ്വന്തം സഹോദരങ്ങള്‍ ആയി കണ്ടാല്‍ ഈ പ്രശ്നം തീരില്ലേ.

ഇന്ത്യയില്‍ ഒരു തീവ്രവാദിയെ പിടിച്ചാല്‍ അവര്‍ക്ക് ഫൈവ് സ്റ്റാര്‍ ട്രീട്മെന്റ്റ് കിട്ടുമെന്ന് മിക്കവര്‍ക്കും അറിയാം. അമ്പത് രൂപയുടെ ഒരു ബുള്ളറ്റില്‍ തീരുന്ന അല്ലെങ്കില്‍ തീരേണ്ട കസബിനു ചിലവാക്കിയതും ചിലവാക്കാന്‍ പോകുന്നതും കോടികള്‍ . ഇത്തരം ട്രീട്ടുമെന്റുകള്‍ കിട്ടിയാല്‍ ഇനിയും അവിടുന്ന് ബോര്‍ഡര്‍ കടന്നു തീവ്രവാദികള്‍ വരില്ലേ. പിടിക്കപ്പെടുന്ന തീവ്രവാദികളെ കൊല്ലാഞ്ഞതിന്റെ ഏറ്റവും വലിയ ദോഷമായിരുന്നു നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക്‌ വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഫ്ഗാനിലേക്ക് തട്ടിക്കൊണ്ടു പോകാന്‍ ഇടയാക്കിയത്. അന്ന് മോചിപ്പിച്ച മൌലാന മസൂദ് അസര്‍ ഇന്ന് വീണ്ടും പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തനം നടത്തുന്നു. എന്തിനു നമ്മുടെ പാര്‍ലമെന്റ് വരെ അസറിന്റെ പയ്യന്മാര്‍ ആക്രമിചില്ലേ. അന്ന് തീഹാറില്‍ കിടന്നപ്പോള്‍ രാജ്യദ്രോഹവും , തീവ്രവാദവും തെളിയിക്കപ്പെട്ട ഒരു കുറ്റവാളിയെന്ന നിലയില്‍ അസറിനെ അതിവേഗ കോടതി പെട്ടെന്ന് വധശിക്ഷ വിധിച്ചു തൂക്കി കൊന്നിരുന്നുവെങ്കില്‍ ...?

തീവ്രവാദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അതേപോലെ തീവ്രവാദിയും. തീവ്രാദ കുറ്റം തെളിയിച്ചു കഴിഞ്ഞാല്‍ വധശിക്ഷ ഉടനെ നടപ്പിലാക്കുക. അതിനെതിരെ ശബ്ദിച്ചാല്‍ അതിനെയും തീവ്രവാദത്തിന്റെ പട്ടികയില്‍ പെടുത്തുക. ന്യൂനപക്ഷവോട്ടു എന്തുവിലകൊടുത്തും നേടുമെന്നുള്ള മന്‍മോഹന്റെ വാശി പക്ഷെ ഇന്ത്യയുടെ അഭ്യന്തര സുരക്ഷ നശിപ്പിച്ചിട്ടാവരുത് നേടേണ്ടത്.




ദാ.. കുറ്റവാളികള്‍ക്ക് ഇങ്ങനെയും ശിക്ഷ കൊടുക്കാം...

4 comments:

Ebin said...

this is too much man, you would have not shared this video...

santhosh balakrishnan said...

നീതി നടപ്പാക്കുന്നത് കൂടുതല്‍ വേഗത്തില്‍ വേണം.കുറ്റം തെളിഞ്ഞാല്‍ അതിവേഗം ശിക്ഷ നടപ്പാക്കണം .വിചാരണ വൈകുന്നത് കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ പഴുത് ഒരുക്കുകയാണ് .ഇത് എന്തുകൊണ്ടാണ് നമ്മുടെ ഭരണ സംവിധാനങ്ങള്‍ മനസ്സിലാക്കാത്തത്‌..?ഇനിയും എത്ര നിരപരാധികളുടെ ചോര വേണം ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ ഹൈലൈറ്റ് ചെയ്യപ്പെടാന്‍..?

വീഡിയോ ഷോക്കിംഗ് ആണ് .. ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

Pony Boy said...

ആവശ്യമുള്ള കാര്യങ്ങൾക്ക് ഇന്ത്യയിൽ നിലവിലുള്ള വിക്ടോറിയൻ നിയമങ്ങൾ നല്ല ഒന്നാന്തരം റബറ് പോലെ വളഞ്ഞ് കൊടുക്കും...ഗ്രേ ഹൌണ്ടിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ.....ആന്ദ്രയിലെ ഗ്രാമീണരെ കൊന്നുടുക്കുന്ന പോലീസ് വിങ്ങ്....അത് അവരുടെ ആവശ്യം ...കസബിനെ കൊല്ലാതെ നിർത്തി അതൊരു ചർച്ഛാവിഷയമാക്കി മെറ്റെന്തൊക്കെയോ അതിന്റെ മറവിൽ ഒതുക്കുന്നു...അത് ന്യായമായ രാഷ്ട്രീയ ആവശ്യം...

ഇന്ത്യ എന്നും ഭരിച്ചിരുന്നത് റിലയൻസിനെപ്പോലുള്ള വിസ്മയകരമായ ഫൈനാൻഷ്യൽ കോഡിങ്ങ് ഉള്ള നെറ്റ് വർക്കുകളാണ് എന്നതാണ് സത്യം...

കേരളത്തിൽ കമ്മ്യൂണിസം പുലരുന്നു...ബാക്കി ഇന്ത്യയും അങ്ങിനെ മധുരമനോഞ്ജം എന്ന് ഒരു ആവറേജ് മലയാളി ചിന്തിക്കുന്നു...നശിച്ച് ഭിന്നിച്ച് ഉള്ള ഒരു വ്യവസ്ഥിതിയിൽ കിടക്കുന്ന ഒരു നാടാണ്...

പക്ഷേ അതിന്റെ മുകളിൽ ചായം പൂശിയിട്ടുണ്ടെന്ന് മാത്രം...ആ ചായങ്ങളാണ് ലോകത്തിനു മുന്നിൽ തുറന്ന് കാണിക്കുന്ന ചില നഗരങ്ങളുടെ പുറം മോടി...

സെമിറ്റി മതങ്ങളിൽ തീവ്രമായ മത വികാരങ്ങൾ ഇഞെക്ട് ചെയ്യാറുണ്ട് എന്നത് സത്യം..പക്ഷേ ഇവിടെ കളിക്കുന്നത് പണമാണ്..വഹാബി എണ്ണപ്പണം..സ്വർണ്ണമണ്ണൂള്ള സൌദിയിൽ നിന്ന് ഫണ്ട് ചെയ്യുന്ന റിയാലുകൾ യുഎസ് ഡോളറുകളായും അത് പിന്നീട് ആർട്ടിലറികളായ്യും ബോംബുകളായും മാറൂം....
ദൈവത്തിനു വേണ്ടി പുണ്യം ചെയ്യുന്ന ഷെയ്ക്കിന് സുഖം കിട്ടുന്നു..കിട്ടട്ടെ....പുഴുക്കൾ കുറേക്കൂടി ചാകട്ടെ ഒന്നൊന്നേകാൽ ബില്യണില്ലേ..പിന്നെന്താ...

സങ്കൽ‌പ്പങ്ങൾ said...

ഓണാശംസകള്‍.
മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...