തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, September 15, 2011

303. സര്‍വ്വം മോഡിമയം .

നരേന്ദ്ര മോഡിയെ ഒരു നരാധമാനായി ചിത്രീകരിക്കാനായിരുന്നു ഏവരുടെയും ശ്രമം. എന്തിനു ഒരു മോഡി മോഡല്‍ വേണമെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അത്ഭുദ കുഞ്ഞുങ്ങള്‍ വരെ കേരളത്തിലുണ്ട്. എന്തിനു ചെകുത്താന് ശേഷം ആരെന്ന ചോദ്യത്തിനുത്തരമായി മാത്രമേ മോഡിയെ ചിലര്‍ കാണുന്നുള്ളൂ. അമേരിക്കയിലേക്കുള്ള പ്രവേശനം തടയാന്‍ വിസ നിരസിക്കപ്പെട്ട ഈ രാഷ്ട്രീയ നേതാവിനെ ഇന്ന് അമേരിക്ക പോലും പ്രശംസിക്കുന്നു. രാഷ്ട്രീയ വൈരത്താല്‍ അന്ധരല്ലാത്തവര്‍ മാത്രം ഈ പോസ്റ്റ്‌ വായിക്കുക.

ഒരു നേതാവ് ശക്തനായിരുന്നാല്‍ മാത്രമേ രാജ്യത്തും ദേശത്തും പുരോഗമനം ഉണ്ടാവാന്‍ കഴിയൂ. അതേപോലെ ശക്തരായ നേതാക്കള്‍ എല്ലായ്പ്പോഴും വിമര്‍ശനങ്ങള്‍ കേട്ട് ജീവിക്കേണ്ടിയും വരും. ഷണ്ഡന്‍ എന്ന് ലോകര്‍ക്ക് മുമ്പില്‍ അറിയപ്പെടുന്ന എന്നാല്‍ നിര്‍ഗ്ഗുണനായ ഒരു നേതാവിനെക്കാള്‍ ജനങ്ങള്‍ക്കാവശ്യം കര്‍ക്കശക്കാരനായ ഒരു വികസന താല്‍പ്പര്യമുള്ള നേതാവിനെയാണ്. സ്വതേ വ്യവസായവും വ്യാപാരവും ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരു ജനതയുണ്ടെന്നതോഴിച്ചാല്‍ ഗുജറാത്തിനു വ്യവസായ , കാര്‍ഷിക വികസനത്തിന് യോജിക്കാത്ത നിരവധി ഘടകങ്ങള്‍ ഉണ്ട്. കടുത്ത വരള്‍ച്ചയും ചൂടും മാത്രമല്ല അനാചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും വിദ്യാഭാസം കുറഞ്ഞതുമായ ഒരു ജനതയാണ് ഗുജറാത്തില്‍ ഏറിയ പങ്കും.

എന്നാല്‍ മോഡിയെന്ന നേതാവിന്റെ ഭരണനേട്ടങ്ങള്‍ ഒന്ന് നോക്കാം.
സംസ്ഥാനത്ത് നിരവധി ജലസേചന പദ്ധതികള്‍ , കൃഷിവികസനത്തിന് ദ്രുതഗതിയില്‍ നടപ്പാക്കിയ നിരവധി കര്‍മ്മ പരിപാടികള്‍ , ഒപ്പം കൃഷി ഗവേഷണത്തിനു മുതല്മുടക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുക. പദ്ധതി കടലാസിലല്ല പ്രവര്‍ത്തിയിലാണ് നടന്നത്. പെണ്‍കുട്ടികളെ ഭ്രൂണഹത്യചെയ്യുന്നത് തടയല്‍ , കുട്ടികളുടെ ജനന സമയത്തെ മരണനിരക്ക് കുറക്കല്‍ , ഗര്‍ഭിണികളുടെ ആരോഗ്യം സംരക്ഷിക്കുന്ന നടപടികള്‍ മുതലായവ നടപ്പില്‍ വരുത്തിയപ്പോള്‍ ഫലത്തില്‍ വന്ന പ്രയോജനം മൂന്നിരട്ടി.. അതായതു കേവല വാചാടോപ കണക്കല്ലെന്നു സാരം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ പരിശീലനം , ഓരോ ഗ്രാമത്തില്‍ ജലം , വൈദ്യുതി വിതരണം എന്നിവ.. അതി വേഗം ബഹൂദൂരമല്ല.. ഓരോ കണക്കും കൃത്യം എന്ന് നോക്കലാണ്. കുട്ടികള്‍ക്ക് ഉച്ചകഞ്ഞി വിതരണം , സ്ത്രീകള്‍ക്ക് വിദ്യാഭാസം മുതലായവ പ്രത്യേക ശ്രദ്ധ നല്‍കി നടപ്പില്‍ വരുത്തി. ഇനി ഗുജറാത്തിലെ ടോള്‍ ഉള്ളതും ഇല്ലാത്തതുമായ റോഡുകള്‍ പരിശോധിച്ചാല്‍ അതിന്റെ നിലവാരം മനസ്സിലാവും. വ്യവസായ വളര്‍ച്ച രാജ്യത്ത് തന്നെ മാതൃകയായി. ടാറ്റ നാനോയുടെ കഥ അറിയാത്തവര്‍ ഇനി ഇന്ത്യയില്‍ കാണില്ലല്ലോ. വിദേശ നിക്ഷേപത്തിന് ഇത്ര യോജിച്ച ഒരു സംസ്ഥാനം വേറെയില്ല..ഇന്ന് അമേരിക്കക്കാര്‍ പോലും മോഡിയെ വാഴ്ത്തുന്നു. വെറുതെ വേഷം കെട്ടി നടന്നു പാരമ്പര്യത്തിന്റെ പേരില്‍ പ്രധാന മന്ത്രിയാവാന്‍ ശ്രമിക്കുന്ന പയ്യന്‍സിനെ വേണോ ഇന്ത്യയുടെ അടുത്ത നേതാവാക്കാന്‍ എന്നാ ചോദ്യം ഇവിടെ പ്രസക്തമാണ്‌.

ബി.ജെ.പി. ഭരണത്തില്‍ വന്നാല്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റും എന്നുള്ള മോഡിയുടെ പ്രസ്താവന ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കേവല ന്യൂനപക്ഷ വോട്ടിനു വേണ്ടി ഭരിച്ചു മരിക്കുന്ന കോണ്ഗ്രസ്സിന്റെ നയവും നാം ഓര്‍ക്കണം. രാജ്യത്തോടാണോ വോട്ടിനോടാണോ ഇവര്‍ക്ക് താല്‍പ്പര്യം എന്ന് ചിന്തിക്കേണം. മോഡിയുടെ നേട്ടം മനസ്സിലാക്കാന്‍ മോഡിയ്ക്ക് മുമ്പേ എന്തായിരുന്നു ഗുജറാത്തിലെ സ്ഥിതി എന്ന് മനസ്സിലാക്കിയാല്‍ മതി.

ഒരു മതവിഭാഗത്തെ ഉന്മൂല നാശം ചെയ്യാന്‍ മോഡി ശ്രമിച്ചു എന്ന് പറയുന്നതിന് മുമ്പേ വാഗമണ്ണിലും അട്ടപ്പാടിയിലും തീവ്രവാദി ക്യാമ്പുകള്‍ ഒരുക്കാന്‍ സാഹചര്യമൊരുക്കുന്ന വോട്ടു പ്രീണ കേരള രാഷ്ട്രീയം പോലെ വേണോ എന്ന് ചോദിക്കേണ്ടി വരും. ഇന്നും ബോംബയിലും ഡല്‍ഹിയിലും തീവ്രവാദി ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മോഡിയെ പോലെ ഒരു നേതാവാണോ അതോ കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെ പോലെ ആളുകളാണോ ഇന്ത്യ ഭരിക്കേണ്ടത് എന്നും ചിന്തിക്കണം. അന്ന് തങ്ങളെ കൊല്ലക്കാല ചെയ്യുന്നേ എന്ന് വിളിച്ചുകൂവിയവര്‍ ആരും ഗുജറാത്ത് വിട്ടിട്ടില്ല. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ ചില പ്രദേശങ്ങളില്‍ ഇലക്ട്രിസിറ്റി മീറ്റര്‍ പോലും വെയ്ക്കുവാണോ കറന്റ് ചാര്‍ജ് വാങ്ങുവാനോ ഭയന്നിരുന്ന ഒരു കാലം അവിടെ ജീവിച്ചവര്‍ മറക്കാനിടയില്ല.. എന്നാല്‍ ഇന്ന് ടോറന്റ് പവര്‍ അവിടെ മീറ്റര്‍ സ്ഥാപിച്ചതും പണം വാങ്ങുന്നതും എങ്ങനെയെന്നു ഒന്ന് അറിഞ്ഞാല്‍ കൊള്ളാം. തെറിയ്ക്കുത്തരം മുറിപ്പത്തല്‍ .

ഭാരതത്തെ കീറിമുറിക്കാനോ ക്ഷുദ്രപ്രവര്‍ത്തി ചെയ്യുന്നവരെയോ ശിക്ഷിക്കുകയല്ല ഉന്മൂല നാശനം ആണ് പ്രതിവിധി എന്ന് പഠിപ്പിച്ച നേതാവാണ്‌ മോഡി.. മോഡിയെപ്പോലെ ശക്തരായ നേതാക്കളെയാണ് നമുക്കാവശ്യം.. അത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഒരുപക്ഷെ അമേരിക്ക വേണമെന്ന് മാത്രം.

( ലേഖകന്‍ ഗുജറാത്തില്‍ നേരിട്ട് കണ്ട കാര്യങ്ങളാണ്‌ ഇവിടെ എഴുതിയിരിക്കുന്നത്. വല്‍സാഡ് വാപി മുതല്‍ മൌണ്ട് അബു വരെ , ദാഹോദ് മുതല്‍ ജാം നഗര്‍ വരെ നിരവധി തവണ സഞ്ചരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഭാബാര്‍ തുടങ്ങിയ ബോര്‍ഡര്‍ പ്രദേശങ്ങളില്‍ താമസിക്കുവാനും ഇടയായിട്ടുണ്ട്. ഒരുപക്ഷെ ഗുജറാത്തിനോളം വളര്‍ന്ന ഒരു സംസ്ഥാനം തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ഒരു രാഷ്ട്രീയ കക്ഷിയെയും പ്രകീര്‍ത്തിക്കാനല്ല ഇതെഴുതിയത്. ബിജെപിയോ ആര്‍ എസ് എസ്സോ വന്നാല്‍ ഇന്ത്യ സ്വര്‍ഗ്ഗം ആകുമെന്ന പ്രതീക്ഷയും ഇല്ല. എന്നാല്‍ രാജ്യം ഭരിക്കേണ്ടത് ന്യൂനപക്ഷങ്ങളുടെ ചട്ടുകം ആവരുതെന്ന ആഗ്രഹം ഉണ്ട്. ഒപ്പം നട്ടെല്ലുള്ള ഒരു സ്വാര്‍ത്ഥന്‍ അല്ലാത്ത ഒരാളാവനണമെന്ന ആഗ്രഹവും..)

5 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശരിയാ ഒരു ചാന്‍സ്‌ എന്ത് കൊണ്ട് മോഡിക്ക് കൊടുത്തു കൂടാ?

Pony Boy said...

ഒരുതരത്തിൽ ചിന്തിച്ചാൽ അത് ശരിയാണ്...ഒന്നും ചെയ്യാത്ത നപുംസകങ്ങളെക്കാൾ ഭേദമാണ് എന്തെങ്കിലും ചെയ്യുന്ന നപുംസകം . പിന്നെ ഗുജറാത്ത് സമ്പന്നമാണെങ്കിൽത്തന്നെ അടിസ്ഥാന ജനങ്ങളിലേക്ക് ആ പണം ഒഴുകുന്നില്ല..ഇന്ത്യയുടെ ശാപവും ഇത് തന്നെയാന്...ജനങ്ങൾ അനുഭവിക്കേണ്ട പണം ഏതാനും പേരുടെ കൈയ്യിൽ കെട്ടിക്കിടക്കുന്നു.....

K.P.Sukumaran said...

മോഡിയുടെ വികസന രാഷ്ട്രീയം മാത്രം അംഗീകരിക്കുന്നു. ഏത് പാര്‍ട്ടിയായാലും ചില വ്യക്തികള്‍ക്ക് പ്രാധാന്യമുണ്ട്. ‘ഗുജറാത്ത് മോഡല്‍’ ബി.ജെ.പി.യുടെ കണക്കില്‍ വരവ് വെക്കാന്‍ കഴിയില്ല. ‘കര്‍ണ്ണാടക മോഡല്‍ മറ്റൊന്നാണ്’.

said...

കൂതറ തിരുമേനി സംഘിയാണ്

കൂതറ തിരുമേനി said...

കൂതറ തിരുമേനി സംഘിയല്ല.. എന്നാല്‍ ദേശ ദ്രോഹികളെ ശിക്ഷിക്കുന്നതില്‍ മുഖം നോക്കരുതെന്ന അഭിപ്രായമുള്ളവനാണ്. ഒപ്പം വികസനവും.. നിര്‍ഗ്ഗുണനെ അനുകൂലിക്കരുതെന്ന ആഗ്രഹവും .