തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, July 28, 2010

235.ഹരികുമാറും സിലസില ആല്‍ബവും

ആശയത്തേക്കാള്‍ ആമാശയത്തിന്റെ വിളി കേള്‍ക്കുന്നതുകൊണ്ട്‌ എഴുത്തല്‍പ്പം കുറച്ചു. എന്നാല്‍ ഹരികുമാറിന്റെ സിലസില എന്നാ ആല്‍ബത്തിന്റെ വിമര്‍ശനവും (വിശകലനവും എന്ന് വേണമെങ്കില്‍ പറയാം) വേറെ ഒരു സാമദ്രോഹിയുടെ ഇതിനെ കളിയാക്കുന്ന വിഡീയോ പോസ്റ്റും കണ്ടപ്പോള്‍ ഇതെഴുതണം എന്നുകരുതി.

സത്യത്തില്‍ എന്താണ് ഹരികുമാറിന്റെ തെറ്റ്. തന്റെ കഴിവിനനുസരിച്ച് ഒരു കൃതി/കലാകൃതി സൃഷ്ടിക്കണം എന്ന് കരുതി.. ആരും വീഡിയോ സിഡിയോ ഡിവിഡിയോ ഉണ്ടാക്കാത്തത് കൊണ്ട് യൂ ടൂബില്‍ ഇട്ടു. എന്തായാലും അര മില്ല്യന്‍ ഹിറ്റാണ് വിഡീയോയ്ക്ക് കിട്ടിയത്. ഒരുപക്ഷെ കെ.എസ്. ചിത്രയോ ഡോക്ടര്‍.കെ.ജോ.യേശുദാസോ വിഡിയോ ഉണ്ടാക്കിയാല്‍ ഇതിന്റെ മൂന്നിലോന്നെ വരൂ ഹിറ്റുകള്‍. അയാളും ഒരു ചെറുപ്പക്കാരന്‍ അല്ലെ.. അയാള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍. ഒരു മൂസിക് വിഡിയോ ഉണ്ടാക്കാന്‍ കാശുവേണം.. പിന്നെ റിലീസ് ചെയ്യാന്‍ കമ്പനിയും സെന്‍സര്‍ പ്രശ്നങ്ങളും വരെ.. ഇതെല്ലാം ഒരു പാവം ചെറുപ്പക്കാരന് കഴിഞ്ഞെന്നു വരില്ല. ചിലരൊക്കെ അയാളുടെ ആല്‍ബത്തിന്റെ വരികളെയാണ് വിമര്‍ശിച്ചത്. എല്ലാവര്‍ക്കും ഓ.എന്‍.എവി.യെപ്പോലെ കവിതയോ സിനിമാപ്പട്ടോ എഴുതാന്‍ കഴിയുമോ.. ഇനി അതിനു കഴിയുമെങ്കില്‍ മാത്രമേ പാട്ടെഴുതാവൂ എന്ന് ഇണ്ടാസ് പുറപ്പെടുവിച്ചാല്‍ ബാക്കിയുള്ളവര്‍ എന്ത് ചെയ്യും.. ഇന്റര്‍നെറ്റില്‍ പട്ടെന്നും കവിതയെന്നും പറഞ്ഞു അക്ഷരങ്ങളെ തൂറി വയ്ക്കുന്നവരെ സഹിക്കുന്ന നമുക്കെങ്കിലും അയാളെ സഹിക്കാന്‍ കഴിയില്ലേ..

ബ്ലോഗ്‌ എഴുതുന്ന ഓരോ ബ്ലോഗ്‌ എഴുത്തുകാരനും ബെര്‍ളിയും വിശാലനും ,ഓരോ ബ്ലോഗിണിയ്ക്കും ഇഞ്ചിപ്പെന്ണോ മാണിക്യമോ ആകാന്‍ ആഗ്രഹം കാണും. ആകാനായിരിക്കും ശ്രമിക്കുന്നതും. എന്നാല്‍ അത്രയും കഴിവുള്ളവരെ എഴുതാവൂ എന്ന് വന്നാല്‍ ബ്ലോഗില്‍ മൂന്നോ നാലോ ആളുകളെ കാണൂ.. കൂതറ തിരുമെനിയ്ക്കും ഒരു പോസ്റ്റിനു ശേഷം വയര്‍ നിറച്ചു ശാപ്പാട് അടിച്ചു ഒരു വളിയും വിട്ടു കോലായില്‍ ചാരുകസാലയില്‍ ഇരുന്നു പോസ്റ്റിനു വരുന്ന ഓരോ അഭിനന്ദന കമന്റുകളും വായിച്ചു വരുന്ന ലക്ഷക്കണക്കിന്‌ ഹിറ്റുകളും കണ്ടു മനസ്സ് കുളിര്‍പ്പിക്കാന്‍ ആഗ്രഹം കാണും.. പക്ഷെ നടക്കുമോ..? ഇല്ല... അപ്പോള്‍ ഉള്ളതുകൊണ്ട് സന്തോഷിച്ചു കൂടുതല്‍ നന്നായി എഴുതാന്‍ ആണ് ശ്രമിക്കേണ്ടത്. അതാണ്‌ ശ്രമിക്കുന്നതും.

എന്നും ക്ലാസും മാസ്സും തമ്മില്‍ ഒരു വെത്യാസം കാണും. ക്ലാസിന്റെ ചുരുക്കം ആളുകളും മാസ്സിന്റെ ഭൂരിപക്ഷം ആളുകളും ആയതുകൊണ്ടാണ് നെയ്യാറ്റിന്‍കര വാസുദേവനെ അറിയാത്തവര്‍ ജാസി ഗിഫ്റ്റിനെ അറിയുന്നത്. അതുകാണുമ്പോള്‍ ചൊറിയുന്നവരാണ് ജാസിയെ തെറി വിളിക്കുന്നതും. ഇപ്പോള്‍ എപിക്കിനെ തെറി വിളിക്കുന്ന ചില ഇന്ത്യന്‍ ഐ.റ്റി. പയ്യന്മാരുടെയും പ്രശ്നം അത് തന്നെ. അസൂയ.. വെളിയില്‍ വെച്ച് ഡോക്ടര്‍ ബാലാ മുരളികൃഷ്ണയുടെ ശൈലിയെ പ്രകീര്‍ത്തിക്കുന്നവന്റെ കാര്‍ സ്റ്റീരിയോയിലും വീട്ടിലെ ഹൈ.ഫി. മൂസിക് സിസ്റ്റത്തിനും ഓടുന്നത് ലജ്ജാവതി ആയിരിക്കും.. അതല്ലേ നമ്മള്‍.. അല്ലാതെ..

മനുഷ്യന്റെ ഫാന്റസി എന്നും യാഥാര്‍ത്യത്തോട് ചിലപ്പോഴൊക്കെ ബഹുദൂരം മുന്നില്‍ ആയിരിക്കും.. പത്താംതരത്തില്‍ പഠിക്കുന്ന പയ്യന്റെ മനസ്സില്‍ നിറയെ ഐശ്വര്യാ റായിയുടെ മനോഹരമായ ശരീരം ആവില്ല.. ബെര്‍ളിയുടെ ഭാഷയില്‍ അമ്പതുപൈസ പ്ലാസ്റ്റിക് സഞ്ചിയില്‍ നിറച്ചുവെച്ച അഞ്ചുകിലോ ഇറച്ചിയുടെ രൂപത്തിലുള്ള ഷക്കീലയുടെ തടിച്ച ശരീരം ആയിരിക്കും.. അവളുടെ കുളക്കരയില്‍ ഇരുന്നുകൊണ്ടുള്ള കുളിസീനില്‍ കക്ഷത്തിന്റെ ഇടയിലൂടെ അനാവരണമാകുന്ന മാംസ യൌവനത്തിന്റെ ദൃശ്യം ആയിരിക്കും.. അതാണ്‌ സത്യം. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഹരികുമാര്‍ മഹാപരാധം ചെയ്തെന്നു പറയാന്‍ കഴിയില്ല. ആപാവം ഇതുവരെ ആത്മഹത്യ ചെയ്യഞ്ഞത് ഭാഗ്യം.. നരാധമന്മാര്‍ അയാളെ വേട്ടയാടിയത് അല്പം കൂടിപ്പോയെന്നു വേണം പറയാന്‍. ലക്ക ലക്ക എന്നാ ആല്‍ബത്തില്‍ ലിജി ഫ്രാന്‍സിസിനെ സഹിച്ച ആളുകള്‍ എന്തെ ഇയാളെ സഹിക്കുന്നില്ല എന്ന് മനസ്സില്‍ ആവുന്നില്ല. അയാളെ കളിയാക്കി ഇറങ്ങിയ ആല്‍ബങ്ങള്‍ക്കും പോസ്റ്റുകളും കൈയും കണക്കും ഇല്ല. എന്തായാലും അയാള്‍ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ പബ്ലിസിറ്റി അതുമൂലം കിട്ടിയെന്നു വേണം പറയാന്‍.

ഹരികുമാരെ നിങ്ങള്‍ ഇനിയും ആല്‍ബങ്ങള്‍ ഉണ്ടാക്കൂ... അല്ലെങ്കില്‍ തന്നെ വിഡിയോ ആല്‍ബങ്ങള്‍ കണ്ടു ആത്മഹത്യ ചെയ്യാന്‍ തോന്നിയ ജനങ്ങള്‍ക്ക്‌ നിങ്ങള്‍ ചെയ്യുന്ന ഉപകാരം പറഞ്ഞു അറിയിക്കാന്‍ കഴിയില്ല. തികച്ചും വെത്യസ്തമായ ആല്‍ബം തന്നെ. നിങ്ങള്‍ക്കുമില്ലേ ആഗ്രഹം.. ഈ ലോകത്തില്‍ നിങ്ങള്‍ക്കും ഇരിടം ഉണ്ട്. നിങ്ങളുടെ കൂടെ ഞങ്ങളും..

ലാല്‍സലാം..