തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, February 27, 2011

260.എങ്കിലും എന്‍റെ അഴിക്കോട് മാഷേ! ഇത് വേണ്ടായിരുന്നു,



കഴിഞ്ഞ ദിവസം പാലക്കാട് വച്ച് കേരളത്തിന്‍റെ സംസ്കാരീക നായകന്‍(?)സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് കേരളത്തിലെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് കൊടുത്ത ചില ഉപദേശങ്ങളും പരിഹാസം നിറഞ്ഞ ചില പരാമര്‍ശങ്ങളുമാണ് ഈ പോസ്റ്റിന് ആധാരം. V .S . മകനെ നേരത്തെ നിയന്ത്രിക്കണമായിരുന്നു എന്നാതാണ് ഇതില്‍ ശ്രദ്ധേയം. ഇങ്ങിനെയുള്ള മക്കള്‍ ഇല്ലാത്തതില്‍ താന്‍ സന്തോഷിക്കുന്നു എന്നും ഗാന്ധിജിയെയാണ് മാതൃകയാക്കേണ്ടത് എന്ന്മൊക്കെ അദ്ദേഹം തട്ടി വിട്ടു.ഈ പ്രസ്താവനകള്‍ തീരെ തരം താണ് പോയി എന്ന് പറയാതെ വയ്യ. സ: പിണറായി വിജയന്‍റെ വാക്കുകള്‍ കടമെടുത്താല്‍ വായിലെ നാക്ക് UDF ന് വാടകയ്ക്ക് കൊടുത്തത് പോലായി.

ഐസ് ക്രീം പാര്‍ലര്‍ , ഇടമലയാര്‍ കേസും കേരളത്തിനു അനുകൂലമായ സ്മാര്‍ട്ട്‌ സിറ്റിയുടെ പുതുക്കിയ കരാറും UDF നു നല്‍കിയ തിരിച്ചടികളുടെ ജാള്യത മറയ്ക്കാനാണ് വ്യക്തമായ ഒരു തെളിവുപോലും ഇല്ലാത്ത ഈ ആരോപണങ്ങള്‍ വി എസ്സിനു നേരെ ഉന്നയിക്കുന്നത്. ഉമ്മന്‍ ചാണ്ടി & co ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വക്കാലത്തുമായി അഴീക്കോട് മാഷ്‌ എത്തിയത് ലജ്ജാകരമാണ്. വി.എസ്സിന്‍റെ. ജനസമ്മതിയില്‍ അസൂയപൂണ്ട് നടത്തിയ ഈ ജല്‍പ്പനങ്ങള്‍ കേട്ട് ഓര്‍മ വരുന്നത് ഒരു പഴമൊഴിയാണ്. "പെറ്റ പെണ്ണ് ചോറ് ഉണ്ണുന്നത് കണ്ടു മച്ചി കൊതിച്ചിട്ടെന്തു കാര്യം".
അഴിമതി ക്കേസ്സിലും പെണ്ണ് കേസ്സിലും അകപ്പെട്ടു വാലിന് തീ പിടിച്ച ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറും ഹസ്സന്നും ഒക്കെ തൊടുത്തു വിടുന്ന "ഉണ്ടായില്ല വെടിക്ക്" ഓശാന പാടുന്ന വിധം ഇത്തരം തരം താണ പ്രതികരണം മാഷ്‌ നടത്തരുതായിരുന്നു. സത്യത്തില്‍ ഈ വിഷയത്തില്‍ വെള്ളാപ്പിള്ളിയുടെ നിലവാരം പോലും അഴിക്കോട് മാഷ്‌ പുലര്‍ത്തിയില്ല എന്ന് പറയേണ്ടിവരും. ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണം കേട്ട് തലകുലുക്കി ചിരിക്കുന്നവരെ ക്കുറിച്ചും സഹതാപം തോന്നുന്നു. ഇവരാണത്രെ പാലക്കാട്ടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ? ഇത് പെരുപ്പിച്ചു കാണിക്കാന്‍ മനോരമ പോലുള്ള മാധ്യമങ്ങള്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. പക്ഷെ കൈരളി വാര്‍ത്തയിലും ഇത്തരം നിലവാരം കുറഞ്ഞ പ്രതികരണ ത്തിനു വലിയ പ്രാധാന്യം കൊടുത്തത് തെറ്റായ ചില സൂചനകളല്ലേ നല്‍കുന്നത് ?

അഴിക്കോടിന്‍റെ പ്രസ്താവനകള്‍ക്ക് സമാനമായ ചില നടപടികള്‍ മറ്റുചില കോണുകളില്‍ നിന്ന് കൂടി വന്നത് കൊണ്ടാണ് അതിനെ ഗൌരവമായി കാണേണ്ടി വന്നത്. വി. എസ്സിനു ഉണ്ടായ ജനസമ്മതി കണ്ടു വിറളി പിടിച്ചത് കൊണ്ട് മാത്രമല്ല വി. എസ്സിന്‍റെ രാഷ്ട്രിയ നിലപാടുകള്‍ കൊണ്ട് ചില തിക്താനുഭാവമുണ്ടായ പലരുടെയും ഒത്തുചേരലാണ് കഴിഞ്ഞ വാരങ്ങളില്‍ കണ്ടത്ത്. ഐസ് ക്രീം കേസ്സില്‍ മുറിവേറ്റ ലീഗും വിശിഷ്യ കുഞ്ഞാലിക്കുട്ടിയും, ഇടമലയാര്‍ അഴിമതി ക്കേസ്സില്‍ പുജപ്പുരക്കയക്കപ്പെട്ട ബാലകൃഷ്ണ പിള്ളയും മകനും വി. എസ്സിനെ ആക്രമിക്കുന്നത് മനസ്സിലാക്കാം . അഡവോക്കേറ്റ് രാംകുമാറിന്‍റെ വി എസ്സ് വിരോധം മുന്നാര്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടാതാണെന്നും മനസ്സിലാക്കാം. ബാലകൃഷ്ണപിള്ളയെ പുജപ്പുരയിലേക്ക് യാത്രയാക്കാന്‍ മമ്മൂട്ടി എത്തിയതും സമാനമായ ഒരു വികാരമല്ലേഎന്ന് സംശയിക്കുന്നു. മമ്മുക്കക്കും മൂനാര്‍ നടപടികളില്‍ നഷ്ടം സമ്പവിച്ചിരുന്നു എന്നാണു പരസ്യമായ രഹസ്യം. അല്ലാതെ വക്കീലുകൂടിയായ മമ്മൂട്ടി സുപ്രീം കോടതി ശിക്ഷിച്ച പ്രതിയെ യാത്രയാക്കാന്‍ എത്തിയത് പിള്ള ഉപ്പു കുറുക്കിയിട്ടു ജയിലില്‍ പോകുന്നതാണെന്ന് തെറ്റിദ്ധരിച്ചുവോ ആവോ ? സുഹൃത്ത് ഗണേഷിന്‍റെ പിതാവുകൂടിയായ ബാലകൃഷ്ണ പിള്ള കാശിക്കു പോകാനൊന്നുമല്ല എറണാകുളത്ത് എത്തിയത് എന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം സാധുവല്ലല്ലോ മമ്മുക്ക.

കുഞ്ഞാലികുട്ടിക്കും, ഉമ്മന്‍ ചാണ്ടിക്കും വി എസ്സിനെ അടിക്കാന്‍ ആദ്യ വടി വെട്ടി കൊടുത്തത് പി. ശശി യാണെന്നതാണ് ഇവരൊക്കെ "ഒരേ തൂവല്‍ പക്ഷികളാണെന്നു" നമ്മെ ബോധ്യപ്പെടുത്തുന്നതും . ഈ നിലയ്ക്കാണ് അഴിക്കോടിന്‍റെ ഒറ്റയാന്‍ ഉപദേശങ്ങളില്‍ ദുരൂഹത കാണേണ്ടത് .മാഷും ഒരിക്കല്‍ അച്യുതാനന്ദനുമായി കൊമ്പു കോര്‍ത്തു പുലിവാല് പിടിച്ചത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. ഒരു തിരഞ്ഞെടുപ്പിന്‍റെ പടിവതുക്കലെത്തി നില്‍ക്കുന്ന അവസരത്തില്‍ LDF വിജയം കേരളത്തിലെ ജനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണായകമാണെന്നിരിക്കെ പാര്‍ട്ടിയുടെ "അഡവൈസ്സര്‍" പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍? അതുകൊണ്ടാണ് മാഷേ ഇത് വേണ്ടായിരുന്നു എന്ന് പറയേണ്ടി വരുന്നത് .

ഇനി സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന ഈ ഗാന്ധിജി പരാമര്‍ശങ്ങള്‍ അല്‍പ്പം കടുപ്പമാണ് കാരണം ഖദര്‍ ധരിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഗാന്ധിയനാകുന്നില്ല. ഗാന്ധിജിക്ക് മറ്റൊരാള്‍ തന്നേക്കാള്‍ പ്രശസ്തനാകുന്നതില്‍ തെല്ലും അസൂയയുണ്ടയിരുന്നതായി എവിടെയും വായിച്ചിട്ടില്ല. മക്കളുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന് കരുതി മക്കളെ വേണ്ടെന്നു വയ്ക്കുന്നതില്‍ വലിയ ആദര്‍ശം ഒന്നും കാണുന്നില്ല മറിച്ച് ഭീരുത്വമായെ അതിനെ കാണാന്‍ കഴിയൂ. ഗാന്ധിജി ഒരു ഭീരുവായിരുന്നില്ല എന്നത് എടുത്തു പറയേണ്ടതില്ലല്ലോ . ഇനി മാഷിന്‍റെ പിതാവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ധേഹത്തിന്നും തന്‍റെ മകന്‍റെ പ്രവര്‍ത്തികളില്‍ ദുഖം തോന്നില്ല എന്ന് ഉറപ്പിച്ചു പറയാമോ . പക്ഷെ ഒന്ന് ഉറപ്പിച്ചു പറയാം. മാഷ്‌ മക്കളേ വേണ്ടെന്നു വച്ചത് നന്നായി ,കാരണം മാഷിന്‍റെ മക്കളായി ജനിച്ചു പോയതില്‍ ദു:ഖിക്കുന്നവരെ ക്കൂടി കേരളത്തിനു കാണേണ്ടി വന്നില്ലല്ലോ.

കേരള ജനതയ്ക്ക് അഴിക്കോടിനെക്കാള്‍ കടപ്പാട് വി. എസ്സിനോടാണ്.ഇത് വി എസ്സ് അഴിമതിക്കാര്‍ക്കും ,സ്ത്രീ പീഡനക്കാര്‍ക്കും എതിരെ പോരാടി എന്നത് കൊണ്ട് മാത്രമല്ല. കള്ളനോട്ടും ,കള്ളാപ്പണവും ഭൂ മാഫിയയും കേരളത്തില്‍ ഒരു സാധാരണക്കാരന് അഞ്ചു സെന്റു ഭൂമി വാങ്ങി ഒരു വീട് വയ്ക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കിയപ്പോള്‍ വി, എസ്സിന്‍റെ നിലപാടുകള്‍ ഭൂ മാഫിയകളെ വരിഞ്ഞു കെട്ടി എന്നത് എടുത്തു പറയേണ്ടതാണ് . അന്യ സംസ്ഥാന ലോട്ടറി വഴി കേരളത്തെ ഗ്രസിച്ച ചൂതാട്ട സംസ്കാരത്തിനു അന്ത്യം കുറിച്ചത് സാംസ്കാരീക നായകരുടെ ഇടപെടലല്ല മറിച്ച് അച്യുതാനന്ദന്‍റെ നടപടികളാണ് എന്നത് പകല്‍ പോലെ വ്യക്തം .

കോമണ്‍ വെല്‍ത്ത് അഴിമതി, 2G സ്പെക്ട്രം അഴിമതി, കെ.ജി.ബാലകൃഷ്ണനും കുടുംബവും നടത്തിയ പകല്‍കൊള്ളകള്‍, ജ്യുഡീഷ്യറിക്കുണ്ടായ അപചയങ്ങള്‍ ഇവയൊക്കെ ഇന്ത്യന്‍ ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ചപ്പോള്‍ അഴിക്കോട് അടക്കമുള്ള കേരളത്തിലെ പല സംസ്കാരീക നായകരും ഈ മൂല്യച്യുതികള്‍ക്കെതിരെ ഒരു വാക് പോലും ഉരിയാടാതെ ഉറക്കം നടിക്കുകയായിരുന്നു.അത് കൊണ്ട് തന്നെ ഇന്ത്യ നേരിടുന്ന മൂല്യച്യുതികളില്‍ വേദനിക്കുന്ന ജനത അഴിമതിക്കാരായ UPA / UDF നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മുഖ്യമന്ത്രിക്കൊപ്പം നിലകൊള്ളുമെന്ന് അഴിക്കോടിനെപ്പോലുള്ളവരെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

സത്യമേവജയതേ.


Sunday, February 20, 2011

259.പീലാത്തോസ് കൈകഴുകുന്നു !


മന്‍മോഹന്‍ സിംഗ് നേതൃത്വം കൊടുക്കുന്ന UPA ഭരണകാലത്ത് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാന്‍ ഒടുവില്‍ പ്രധാന മന്ത്രി തിരഞ്ഞെടുക്കപ്പെട്ട പത്രപ്രവര്‍ത്തകരുടെ മുന്നില്‍ തന്‍റെ നിരപരാധിത്വവും, നിസ്സാഹായതയും അവതരിപ്പിച്ചു. പക്ഷെ ഫലത്തില്‍ ഈ പത്രസമ്മേളനവും മന്മോഹനസിങ്ങിന്‍റെ രാഷ്ട്രിയ സാമ്പത്തിക നിലപാടുകളുടെ കാപട്യവും ,മുതലാളിത്ത താല്‍പ്പര്യവും വെളിവാക്കി.താന്‍ വിശുദ്ധനാണെന്നു പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രക്കാരുടെ മുന്നിലെ കുമ്പസാരം പീലാത്തോസിന്‍റെ കൈകഴുകലായി വേണം കാണാന്‍.
മന്‍മോഹന്‍ സിങ്ങിന്‍റെ പത്ര സമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. (കടപ്പാട് NDTV ) .താഴെ കൊടുത്തിരിക്കുന്നത് സത്യമെവജയതേയുടെ വിലയിരുത്തലുകലാണ്.

P.M.: Media playing a positive role.

ശരിയാണ് .പല അഴിമതി കഥകളും പുറത്തു കൊണ്ട് വന്നത്
മീഡിയായാണ്‌. പക്ഷെ UPA മന്ത്രി സഭയുടെ മന്ത്രിമാരെയും അവരുടെ വകുപ്പുകളും തീരുമാനിച്ചതും നടപ്പാക്കിയതും ഇന്ത്യന്‍ കൊര്‍പ്പരെട്ടുകള്‍ പത്രക്കാരെ ഉപയോഗിച്ചുള്ള ലോബീയിഗ് ആണ് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്നു ഒരു തീരാകളങ്കമാണ്.

P.M. Govt dead serious to book all offenders.

ഗവ: അഴിമതിക്കാരെയും ക ള്ള പണക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് . വമ്പിച്ച ജനാഭിപ്രായവും കോടതികളുടെ ഇടപെടലുമാണ് രാജയെപ്പോലുള്ളവരെ തീഹാര്‍ ജയിലാക്കിയത്.അല്ലാതെ നിങ്ങളോ കൊണ്ഗ്രസ്സോ ഇതില്‍ ഒന്നും ചെയ്തതായി ജനം വിശ്വസിക്കില്ല .കാരണം കെ.ജി. ബാലകൃഷ്ണനും ,പി.ജെ തോമസ്സും ,സുരേഷ് കല്മാടിയും ഒക്കെ ഇന്നും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. അവരുടെ മേല്‍ നടപടി സ്വീകരിക്കാത്തതും കള്ളപ്പ ണ ക്കാരുടെ ലിസ്റ്റു പ്രസിദ്ധി കരിക്കില്ല എന്നാ UPA ഗവ: നയവും കൊണ്ഗ്രസ്സു എന്നും അഴിമതിക്കാരെയും കള്ളപ്പണ ക്കാരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണെന്ന് വെളിവാക്കുന്നു.

ഓരോ ആഴി മതി കഥകളും പുറത്തു വന്നപ്പോഴു നിരുത്തരവാദമായി പ്രവര്‍ത്തിച്ചതിനു കോടതികളുടെ വിമ്മര്‍ശനം കേട്ട മറ്റൊരു പ്രധാന മന്ത്രി ഉണ്ടാവില്ല.


P.M. Growth rhythm must not be disturbed in dealing with inflation.

മന്‍മോഹന്‍ സിംഗിന്റെ നവ ലിബറല്‍ നയങ്ങളുടെ പരിണിത ഫലമാണ് ഈ പണപ്പെരുപ്പം .80 % വരുന്ന സാധാരണക്കാരന്‍ വിലക്കയറ്റം കൊണ്ട് ജീവിക്കാന്‍ പൊറുതി മുട്ടുമ്പോള്‍ നിങ്ങള്‍ വളര്‍ച്ചയെ ക്കുറിച്ച് സംസാരിക്കുന്നു. ഇത് ഇന്ത്യയിലെ കുത്തകകള്‍ക്ക് മാത്രം ഗുണം ചെയ്യുന്ന വളര്‍ച്ചയാണ്. വികസനമെന്നാല്‍ നഗര വല്ക്കര ണ മെന്ന തെറ്റായ വികസന നയത്തിന്‍റെ മറവില്‍ മുതാലളിത്ത വികസന പാതയൊരുക്കലാണ് നിങ്ങളില്‍ നിക്ഷിപ്തമായ ദൌത്യം എന്നാതാണ് സത്യം.

P.M. prepared to deal with terror act .Govt deserves some credit.

തീവ്രവാദം അനുദിനം വളരുകയാണ് . ഇന്ത്യയിലെ 11 ഓളം സംസ്ഥാനങ്ങള്‍ നക്സല്‍ ഭീഷണി നിലനില്‍ക്കുന്നവയാണ്.ഇന്നും ഒറീസയില്‍ ഒരു ജില്ല കലക്ടര്‍ നക്സല്‍ ബന്ധിയാണ്. മുംബായ് ആക്രമണത്തിനു ശേഷം അത്തരം സമ്പവങ്ങള്‍ ഇല്ല എന്നത് ഒരു വസ്തുതയാണ്.


P.M. Should not create a situation such that the country loses its self confidence.

അഴിമതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ്ഇന്ത്യ. 1991 ശേഷമാണ് ഇത് ഇത്രയും സ്ഫോടനാത്മകമായി മാറിയത് എന്നതും നിങ്ങളുടെ സാമ്പത്തിക നയങ്ങളുടെ പരിണിത ഫലമാണ് എന്നതുമാണ്‌ വസ്തുത.

P.M. media has drawn some attention to 2G, Adsarsh,CWG scams.

മീഡിയയില്‍ ചിലര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റി . പക്ഷെ താങ്കളോ . അവയ്ക്ക് മേല്‍ തക്ക സമയത്ത് ഒരു നടപടിയും കൈകൊണ്ടില്ല എന്നതാണ് ലജ്ജാകരം.

P.M. There are difficulties when Parliament is not functioning.

കഴിഞ്ഞ പാര്‍ലമെണ്ട് സമ്മേളന കാലയളവില്‍ 25 ദിവസം സഭ സമ്മേളിക്കാതെ പിരിഞ്ഞപ്പോഴും G 20 ഉച്ചകോടിക്കായി താങ്കള്‍ സിയോളിലേക്ക് പോവുകയായിരുന്നു.

P.M. Cannot divulge on what went on in the process of cabinet formation.

എന്തൊകൊണ്ട്? അത് ഇന്ത്യന്‍ കുത്തകകള്‍ക്ക് കൊണ്ഗ്രസ്സു എത്രമേല്‍ കടപ്പെട്ടിരിക്കുന്നു എന്നത് വെളിച്ചത്തു കൊണ്ട് വരും എന്നതുകൊണ്ടോ ?

P.M. Corruption in any walk of life is a matter of grave concern.

താങ്കള്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങളില്‍ അഴിമതിയും വികസനവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്.
അഴിമതി മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് . കേനീഷ്യന്‍ സാമ്പത്തിക ശാസ്ത്രം പിന്തുടരുന്ന മന്‍മോഹന്‍ സിങ്ങിന റി യില്ലയിരുന്നോ നവലിബറല്‍ നയങ്ങള്‍ എങ്ങിനെ ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുമെന്ന്. തുടക്കത്തിലെ തന്നെ കൊണ്ഗ്രസ്സി മുന്‍ പ്രസിഡന്റും, പ്രധാനമന്ത്രിയുമായിരുന്ന നരസിംഹറാവു വളരെ ശാസ്ത്രിയമായി എങ്ങിനെ അഴിമതി നടത്താം എന്ന് കാണിച്ചു തന്നത്തു താങ്കള്‍ ധനമന്ത്രിയായിരുന്നപ്പോഴല്ലേ ?


P.M. Believe ,Congress party has a good chance to return to power in Kerala .
മോന്തായം വളഞ്ഞാല്‍ കഴുക്കോല് മൊത്തം വളയും എന്നാണല്ലോ ചൊല്ല്. കേരളത്തിലും കൊണ്ഗ്രസ്സും സഖ്യ കഷികളും നടത്തിയ അഴിമതികളും സമൂഹം നേരിടുന്ന മൂല്യച്യുതികളും തന്നെയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം.അഴിമതിക്കേസില്‍ സഖ്യ കഷികളില്‍ ഒന്നിന്റെ നേതാവ് ജനങളുടെ പണം കട്ട് തിന്നതിന്നു ഇന്ന് ജയിലിലാണ്.ഇനിയും ജയിലിലെക്കുള്ളവരുടെ പട്ടിക
തയ്യാറാകുന്നതെയുള്ളൂ എന്നാണു കേള്‍വി. ആ നിലക്ക് കേരളത്തിലെ കൊണ്ഗ്രസ്സു നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ തിരിച്ചു വരവ് ഒട്ടകത്തിന്നു സൂചികുഴയിലൂടെ കടന്നു പോകാന്‍ കഴിയും എന്ന് പറയുന്നതിനു തുല്യമാണ്.
കേരളത്തിലെ ജനങ്ങള്‍ തീരെ വിഡ്ഢികളാണെന്നു ധരിക്കരുത് .


ഇനി കേന്ദ്രത്തില്‍
അമേരിക്കന്‍ പണവും ,സ്വാധീനവും ഉണ്ടെങ്കില്‍ ,കൊണ്ഗ്രസ്സു വീണ്ടും ഭരണത്തില്‍ തിരിച്ചു വരും. പക്ഷെ അത് ഇന്ത്യയെ മറ്റൊരു പാകിസ്ഥാനാക്കും .പക്ഷെ ഒന്നോര്‍ക്കുക അമേരിക്കയെ അന്ധമായി വിശ്വസിച്ച വികസിത യുറോപിയന്‍ രാജ്യങ്ങള്‍ പോലും ഇന്നും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും കരകയരുവാന്‍
പണിപ്പെടുകയാണ്. ഒപ്പം ഈജിപ്റ്റും ,യമനും ,ബഹറിനുമൊക്കെ നല്‍കുന്ന പാഠങ്ങള്‍ അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥക്ക് അടിയറ വച്ച എല്ലാ രാജ്യങ്ങളുടെയും ഗതി അധോഗതിയാണ്.

P.M. At the time of cabinet formation .thought Raja did nothing wrong .

പച്ചകള്ളം . 2008 ജാനുവരിയില്‍ നടന്ന 2g സ്പെക്ട്രം ലേലത്തില്‍ വഴിവിട്ട രീതിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നു . 2 G സ്പെക്ട്രം ഇടപാടില്‍ വഴിവിട്ട നിലയിലാണ് രാജാ പെരുമാറിയത് എന്ന്. നിങ്ങള്‍ തന്നെ പറഞ്ഞിരുന്നു. രാജ 2G സ്പെക്ട്രം ഇടപാടിന്‍റെ ഒരിക്കലും കാണിക്കുകയോ കാബിനെറ്റില്‍ ചര്‍ച്ചക്ക് വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന്.അങ്ങിനെ മന്ത്രിസഭയെയും താങ്കളെ തന്നെയും പുല്ലുവില കല്‍പ്പിച്ച ഒരാളെ മന്ത്രിയാക്കി എടുത്തതില്‍ ദുരൂഹതയുണ്ട്. കാരണം രാജയുടെ എല്ലാ നടപടികളുടെയും ഗുണഭോഗ്താക്കള്‍ ടാറ്റയും ,റിലയന്‍സ്സും പോലുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരായിരുന്നു. റാഡിയ ടേപ്പ് വിവാദം മറച്ചു പിടിച്ചാണ് ഇവിടെ പ്രധാന മന്ത്രി സംസാരിക്കുന്നത് .

to view CAG report on 2G spectrum deal .
http://malayalam.deepikaglobal.com/Archives/archivepage.asp?Date=11/11/2010
P.M. I wrote to Raja on Nov 2, 2007.asked him to ensure fair play.

താങ്കളുടെ ഓഫീസില്‍ നിന്ന് പോയത് കൊണ്ട് അതില്‍ "ഫെയര്‍" എന്ന വാക്ക് ഉള്‍പ്പെടുത്താന്‍ മറന്നു പോയിക്കാണാന്‍ സാധ്യതയുണ്ട് . പക്ഷെ നിങ്ങളുടെ ഉത്തരവധിത്വമാണ് എല്ലാം ഫെയര്‍ ആയി നടക്കുന്നോ എന്ന് പരിശോധിക്കുക എന്നത്. കോര്‍പ്പരെട്ടുകളുടെ സ്വാധീനം മൂലം അതിന്നു നിങ്ങള്‍ മുതര്‍ന്നില്ല എന്നതാണ് വസ്തുത .

P.M. Raja wrote to me and ensured transparency.

അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുക എന്നതാണ് രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിറുത്തി ഭരിക്കുന്ന ഒരു ഭരണാധികാരിയുടെ കടമ, അതുണ്ടായില്ല എന്നാതാണ് സത്യം .

P.M. Auction not suggested by TRAI.

പരംമോന്നത നീതി പീOത്തെപ്പോലും വിലക്കെടുക്കുന്നതാണ് വര്‍ത്തമാന കാലം . പിന്നെയോ TRAI .

P.M. thought Raja was innocent at the time of cabinet formation.

ഇവിടെ ആരും നിരപരാധികളല്ല എന്ന് ജനം തിരിച്ചറിയുന്നു. എല്ലാവര്ക്കും വ്യക്തമായ അജണ്ടകളുണ്ട് .

P.M. I am not appearing before any committee.

P.M. Not afraid to appear before any committee including JPC.

എങ്കില്‍ എന്ത് കൊണ്ട് ഒരു JPC അന്വേഷനത്തിന്നു ഉത്തരവിടാന്‍ ഇത്ര
വൈകി എന്നത് ആശ്ചര്യ ജനകം.

P.M. Raja was nominated by the leader of his own party.

എന്നത് കൊണ്ട് ഒരാള്‍ വിശുദ്ധനാകുന്നില്ല. ഒരു മന്ത്രി സഭയെ നയിക്കേണ്ട പ്രധാനിയെന്ന രീതിയില്‍ നിങ്ങള്‍ പ്രവ ര്‍ ത്തിച്ചില്ല എന്ന് മാത്രമല്ല കൊരപ്പരെറ്റ് താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങിയാണ് എന്നതാണ് വസ്തുത.

P.M. In a coalition Govt, every thing is not in my hands.

അത് കളവാണ് . കുറ്റാകാരെന്നു കണ്ടവരെ ഒഴിവാക്കുന്നതില്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയും എതിരുനില്‍ക്കില്ല. അല്ലെങ്കില്‍ അത് ജനങ്ങളോട് തുറന്നു പറഞ്ഞു തിരഞ്ഞെടുപ്പിനെ നേരിടണമായിരുന്നു.

ഇനി മന്‍മോഹന്‍ സിംഗ് അങ്ങിനെ ഒരു സഖ്യ കഷികള്‍ക്ക് വഴങ്ങാത്ത ആളാണെന്നു തെളിയിക്കുന്നതാണ് ആണവ കരാര്‍ ഉടമ്പടി . അന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കും മന്ത്രി സഭ നിലപതിക്കും എന്ന് നിലവന്നിട്ടും പ്രധാന മന്ത്രിയുടെ മാത്രം വാശിയായിരുന്നു അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി കരാറില്‍ ഒപ്പ് വയ്ക്കുക എന്നത് .അതുകൊണ്ട് തന്നെ മന്‍മോഹന്‍ സിംഗ് പറയുന്നത് മുഖവിലക്ക് എടുക്കാന്‍ കഴിയില്ല.
മറ്റൊന്ന്. കല്‍മാഡി,കെ. ജി . ബാലകൃഷ്ണന്‍ , പി. ജെ. തോമസ്സ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് ഏതു ഘടക കക്ഷികളാണ് താങ്കളെ വിലക്കുന്നത് എന്ന് പറയാന്‍ കഴിയുമോ?
കെ.ജി.ബി യെ തൊട്ടാല്‍ അത് കോര്‍പറേറ്റുകളെ ബാധിക്കും എന്നതാണ് വസ്തുത.
നുണ പറയുന്ന ഒരു പ്രധാന മന്ത്രി രാജ്യത്തിനു ഭൂഷണമല്ല.


P.M. Raja said auction would not give level playing field to all players.

രാജ പറയുന്നതല്ല, ഒരു രാജ്യത്തിന്‍റെ താല്‍പ്പര്യമാണ് താങ്കള്‍ വിലക്കെടുക്കെണ്ടിയിരുന്നത്.

P.M. Finance ministry , Dot agreed on existing pricing.

അവരെയും പ്രതിപ്പട്ടികയില്‍ ചേര്ക്കണമെന്നല്ലേ അതിന്റെ സൂചന. ?

P.M. First come first serve policy not referred to me .

ഇത്രയും വലിയ ഇടപാടില്‍ താങ്കള്‍ വേണ്ട follow up കള്‍ നടത്തിയില്ല എന്നതാണ് വസ്തുത. ഇത് പച്ചയായ നിരുത്തരവധിത്വമാണ്.

P.M. Raja was continuing with the prevailing practice.

ഈ പ്രസ്താവനയാണ് ഇന്ത്യ കണ്ട ഏറ്റവും കഴിവ് കെട്ട, അഴിമതിക്ക് കൂട്ട് നിന്ന പ്രധാന മന്ത്രി എന്ന പട്ടം നിങ്ങള്ക്ക് ജനം ചാര്‍ത്തി തരുന്നത്.

P.M. Never thought of resigning , will stay the full course .

ഇല്ല. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുക എന്നതാണ് നിങ്ങളില്‍ നിക്ഷിപ്തമായ കടമ, അത് പൂര്‍ത്തിയാകും വരെ , ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ഒരു മുതലാളിത്ത വ്യവസ്ഥയ്യാക്കും വരെ , ഇന്തയില്‍ കുത്തകകള്‍ക്കും യഥേഷ്ടം കൊള്ള നടത്താം എന്നാ നിലവരുന്നത് വരെ .നിങ്ങള്‍ തുടരുക തന്നെ ചെയ്യും .പക്ഷെ അതിന്നു രാജ്യം കൊടുക്കേണ്ടി വരുന്ന വില വലുതാണ്‌.


P.M. We are a functioning Govt , not right to say I am a a lame duck P.M.

ഈ അഴിമതി ഒക്കെയും പുറത്തു വന്നിട്ടും , വിലക്കയറ്റം കൊണ്ട് ജനം പൊരുതി മുട്ടിയിട്ടും ക്രിയാത്മകമായി ഒന്ന് ചെയ്യാത്ത ഗവ: അതിനെ വിശ്ശെഷിപ്പിക്കാന്‍ മറ്റു വാക്കുകളില്ല.

P.M. Too premature to speculate on next term , have to finish this term.

ഇനിയൊരു അവസരം കൂടി ലഭിച്ചാല്‍ പിന്നെ ഇന്ത്യ പാക്കിസ്ഥാനെക്കാള്‍ ദയനീയ നിലയില്‍ എത്തും .

P.M. No body should think that I don't know my responsibility.

responsibility and Accountability എന്നത് രണ്ടും വലിയ അര്‍ത്ഥങ്ങളുള്ള പദങ്ങളാണ്. രാജയുടെത് responsibility യും പ്രധാന മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിന്‍റെതു accountability ആണ് എന്നതും പ്രത്യേകം പറയേണ്ടതില്ല. അത് മറച്ചു വച്ചാണ് പ്രധാന മന്ത്രി സംസാരിക്കുന്നത് എന്നതാണ് വസ്തുത.

P.M. Compulsion in coalition politics.Need compromise.

രാജ്യ താല്പര്യം ബലികഴിലല്ല മുന്നണി ഭരണ സംവിധാനത്തിന്‍റെ അടിസ്ഥാനം. പ്രധാന മന്ത്രി എന്ന നിലയില്‍ അഴിമതി കളോടാണ് നിങ്ങള്‍ കോം പ്ര മയിസ്സു ചെയ്തത്,

P.M. No back room talks in ISRO -Devas deal,decision to scrap deal on

2July.
ഉപേക്ഷിച്ച കരാര്‍ മാധ്യമങ്ങളില്‍ വന്നതിനു ശേഷം മാത്രമാണ് ര ദ്ധക്കപ്പെട്ടത് എന്നതാണ് വസ്തുത .ഈ വിഷയത്തിലും താങ്കള്‍ വേണ്ടത്ത്ര ശ്രദ്ധിച്ചില്ല ഫയലുകള്‍ പഠിച്ചില്ലാ എന്നതാണ് സത്യം . കളവു പറയുന്ന ഒരു പ്രധാന മന്ത്രി രാജ്യത്തിനു അപമാനകരമാണ്.
ഇതിന്റെ ഉത്തരവാദിത്വം താങ്കള്‍ക്ക് മാത്രമാണ്. കാരണം ശാസ്ത്ര സാങ്കേതിക വകുപ്പ് താങ്കളുടെ കീഴിലാണ്. എന്നിട്ടും ഇങ്ങിനെ ഒരു കരാര്‍ ഉണ്ടായത് തന്നെ തെറ്റ്, അത് കൊണ്ട് തന്നെ രാജയുടെ കാര്യത്തിലും നിങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്.

P.M. Meeting did take place after July , but no further action by govt.

ഇത്തരം ഒരു ഗവ: പിന്നെ എന്ത് വിളിക്കണം?

P.M. difficult to assess , no auction held , so no starting point.

കേന്ദ്ര എജന്‍സ്സി തന്നെ പറഞ്ഞു കഴിഞ്ഞു നഷ്ടത്തിന്‍റെ കണക്കുകള്‍. നിങ്ങളുടെ ഒരു മന്ത്രി വീണ്ടും നുണ പറഞ്ഞു ജനത്തെ കബളിപ്പിക്കാന്‍ നോക്കിയതും ലജ്ജാകരമാണ്. അതും മറ്റൊരു കേന്ദ്ര എജന്‍സ്സി യായ സി ബി ഐ അടക്കം സ്തീരികരിച്ചു .എന്നിട്ടും രാജ്യത്തിനു നഷ്ടം സമ്പ വിചിട്ടില്ല എന്നാണു മന്‍മോഹന്‍ സിങ്ങിന്‍റെ പക്ഷം. അതിനെ ന്യായീകരിച്ചത് ഇപ്രകാരമാണ്.
80000 കോടി ഭക്ഷ്യ സബ്സിഡി കൊടുത്താല്‍ അത് ഒരു നഷ്ടമാണ് .പക്ഷെ 2G സ്പെക്ട്രം ഇടപാടില്‍ ഖജനാവിന്നു ലഭിക്കേണ്ടത് നഷ്ടമായി കാണാന്‍ കഴിയില്ല എന്നതാണ് പ്രധാന മന്ത്രിയുടെ മറുപടി. അതായത് വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന ജനങ്ങളെ നോക്കി പൊതു വിതരണ ശൃംഗല മെച്ചപെടുത്താന്‍ പൈസ ചിലവാക്കുന്നത് നഷ്ടമാണെന്ന് സരക്കാര്‍ നിലപാട് വ്യക്തമാക്കുന്നു. അതായത് ഈ ഗവ: കരിഞ്ചന്ത ക്കാര്‍ക്ക് അനുകൂലമെന്നെ കരുതാന്‍ കഴിയൂ.

P.M. cant deny need to to improve quality of governance.

രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ തന്നെ ഇല്ലാതായി എന്നതാണ് സ്ഥിതി ,മൂക്കില്ലാത്തിടത്തു എന്ത് കസ്തൂരി വയ്ക്കാന്‍

P.M. I 've made mistakes, but I am not a culprit as made out to be.

ഇത് തുറന്നു പറഞ്ഞതിന്നു നന്ദി. ഇന്ത്യപോലെ 120 കോടി ജനങ്ങള്‍
ഉള്ള രാജ്യത്തെ കുത്തകള്‍ക്ക്‌ കൊള്ളയടിക്കാന്‍ പര്യപ്തംമാക്കി ഇന്ത്യയിലെ 80 % ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ ണ്ണാമാകി എന്നതാണ് താങ്കള്‍ ചെയ്ത തെറ്റ്.
P.M. making efforts to ensure next session of parliament.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു ഇരട്ടത്താപ്പ് മാത്രമാണ് ഈ JPC യടക്കമുള്ള അന്വേഷണ പ്രഹസനങ്ങള്‍.

P.M, We are not a scam driven country.
ഈ മറുപടി കേട്ടാല്‍ പ്രാധാന മന്ത്രി രാജ്യത്തെ പത്രങ്ങള്‍ വായിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

രാജ്യം ഇങ്ങിനെ ആയിരുന്നില്ല. പക്ഷെ വളരെ വേദനയോടെ പറയട്ടെ താങ്കള്‍ എന്‍റെ രാജ്യത്തെ അങ്ങിനെ ആക്കി തീര്‍ത്തു. ഒരു പ്രവാസി എന്ന നിലയില്‍ ജീവിക്കുന്ന എന്നെ പ്പോലെ ആയിരങ്ങള്‍ക്ക് ഇന്ന് തലകുനിച്ചു ജീവിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത് .
Incredibile India !

P.M. Economy in good shape growth rate at 8.5% this fiscal year.

വളര്‍ച്ചാനിരക്ക് പെരുപ്പിച്ചു കാണിച്ചു ലോക മുതലാളിത്തശക്തികളുടെ ഇഷ്ടക്കാരനാകാനും   കയ്യടി നേടാന്‍ ഇവ താങ്കളെ ഈ കണക്കുകള്‍ താങ്കളെ  സഹായിക്കും പക്ഷെ ഇന്തയില്‍ വളരുന്ന പട്ടിണിയുടെയും ജീവിത ദുരിതങ്ങളും പരിഹരിക്കാന്‍ ഈ കണക്കുകള്‍ പര്യാപ്തമല്ല.ഇതു ഓരോ ഇന്ത്യാക്കരനെയും വേദനിപ്പിക്കുന്ന. നിങ്ങളെപ്പോലുള്ള ഒരു പ്രധാന മന്ത്രി ഇന്ത്യക്ക് ലഭിച്ചതില്‍ ലജ്ജിപ്പിക്കുന്ന. പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ പറയുന്ന ഈ കണക്കുകള്‍ മാത്രം ഒന്ന് പരിശോധിക്കുക.

Oxford Poverty and Human development ,U.N.D.P. യുടെ സഹായത്തോടു കൂടി നടത്തിയ സര്‍വേ പ്രകാരം 26 ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള 410 ബില്ലിയന്‍ ദരിദ്രരെക്കാള്‍ കൂടുതല്‍ (421 ബില്ലിയന്‍ ) ദരിദ്രര്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത് . G.D.P. വരച്ചാ നിരക്ക് കാട്ടി കയ്യടി വാങ്ങുന്നവരുടെ അക്കൌണ്ടില്‍ ചാര്‍ത്തികൊടുക്കാം ഈ ബഹുമതികള്‍.2020 തോടു കൂടി ഇന്ത്യയില്‍ പട്ടിണി മരണങ്ങളും, ആത്മഹത്യകളും സര്‍വസാധാരണമാകും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മന്‍മോഹന്‍ സിംഗിന്റെ ഭരണത്തില്‍ ഇന്ത്യ നേരിട്ട തകര്‍ച്ച പ്രധാനമായും നാളായി തരാം തിരിക്കാം .ഒന്ന് ഒരു ക്യാന്‍സര്‍ പോലെ അഴിമതി സര്‍വ മേഖലെയും കയാടക്കി. രണ്ടു കൊരപ്പരെട്ടുകള്‍ നടത്തുന്ന പകല്‍ കൊള്ള.ഇത് ഇന്ത്യന്‍ ഖജനാവിനെയും , പ്രകൃതി സമ്പത്തിനെയും ,ജനങ്ങളുടെ ക്രയ ശേഷിയും യഥേഷ്ടം കൊള്ളയടിക്കുന്നു. മറ്റൊന്ന് ജനാധിപത്യ സംവിധാനത്തിലെ എല്ലാ Establishments നേരിടുന്ന വിശ്വാസ തകര്‍ച്ച. നാല് മന്‍മോഹന്‍ സിംഗ് പിന്തുടരുന്ന സാമ്പത്തീക നയങ്ങളുടെ പരിണിത ഫലമായ വിലക്കയറ്റം ഇന്ത്യന്‍ ജനതയുടെ ജീവിതം ദുസ്സാഹമാക്കുന്നു . ഇവയൊക്കെ യാണ് മന്‍മോഹന്‍ ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിച്ചതു എന്ന യാഥാ ര്‍ത്യം എന്നിരിക്കെയാണ് ഇത്തരം ഒരു പത്ര സമ്മേളനം നടത്തി പ്രധാന മന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുന്നത്.

രാജ്യത്തെ സാമ്പത്തീക സ്ഥിതി മറച്ചു വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന കാരണ ത്താലാണ് അയര്ലെണ്ടിലെ ഭരണകഷിയുടെ പിന്തുണ നഷ്ട[പ്പെട്ടത് .മാര്‍ച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവിടത്തെ ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോകും. ആ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി മത്സരിക്കുന്നു പോലുമില്ല എന്നതാണ് അനുഭവം. ബില്‍ ക്ലിന്റന്‍ ഇന്നും അമേരിക്കകാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രസിടന്ടു തന്നെ . അദ്ദേഹത്തിന്റെ ലെവിന്‍സ്കി ബന്ധം ആര്‍ക്കും ഒരു വിഷയമായിരുന്നില്ലാ .പക്ഷെ അദ്ദേഹം ആ വിഷയം മറച്ചു വച്ച് ,നുണ പറഞ്ഞു എന്നതാണ് ക്ലിന്റന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം.ഇറ്റാലിയന്‍ ജനതയുടെ ശാപമായി മാറിയ മുസ്സോളിനിയുടെ അനുഭവം(അന്ത്യം) മന്‍മോഹന്‍ സിങ്ങും അദേഹത്തിന്‍റെ പാര്‍ട്ടിയും ഓര്‍ക്കുന്നത് നന്ന്. രാജ്യ താല്‍പ്പര്യങ്ങളെ അമേരിക്കക്ക് അടിയറ വച്ച് ഇന്ത്യയിലെ കോടാനുകോടി വരുന്ന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ മന്‍മോഹന്‍ സിങ്ങിന്‍റെയും സ്ഥാനം ചരിത്രത്തില്‍ നരസിംഹറാവുവിന്‍റെ പോലെയോ ,മുസ്സോലനിയുടേത് പോലെയോ ആകും എന്ന് നമുക്ക് സമാശ്വസിക്കാം. അതിനുള്ള വന്‍പിച്ച ജനാഭിപ്രായം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

സത്യമെവജയതേ






Wednesday, February 16, 2011

258.Titanic ലേക്ക് കാലിടുത്ത് വയ്ക്കുന്ന മുരളീധരന്‍ ?


മുരളി തിരിച്ചെത്തി. ഭരണമാറ്റം അടക്കം UDF ന്‌ അനുകൂലമായ കാലാവസ്ഥ കണ്ട്‌ കഴിഞ്ഞ 24 മാസമായി മുരളി നടത്തിയ ശ്രമ ഫലമാണ് ഒടുവില്‍ "മദാമ്മ" കടാക്ഷിച്ചത് പക്ഷെ കേരളത്തിലെ "കാലബോധമില്ലാത്ത (രാഷ്ട്രിയ) കാലാവസ്ഥ" ഇത്രയേറെ പ്ര്തികൂലമാകുമെന്നു മുരളി സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല. ഊര്‍ദ്ധന്‍ വലിക്കുന്ന കൊണ്ഗ്രസ്സു എന്ന കപ്പലിലാണ് അറിഞ്ഞോ അറിയാതെയോ മുരളി കാലെടുത്തു വച്ചിരിക്കുന്നത്. ടൈട്ടനിക്കിലാണ് കാലെടുത്ത് വൈക്കുന്നതെന്ന് സാരം. തലേലെഴുത്ത് അമക്കി ചെരച്ചാലും പോകില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

കുരുത്തം കെട്ടവന്‍(*****) ചാണകം ചവിട്ടിയത് പോലായി ജയിലിലേക്ക് പോകാന്‍ താറുടുത്തു നില്‍ക്കുന്ന ബാലകൃഷ്ണ പിള്ളക്ക് UDF നല്‍കിയ കൊട്ടാരക്കരയിലെ സ്വീകരണം. അതിനു സുധാകരന്നെ പ്പോലെ ഒരു ഇടനിലക്കാരനെ തന്നെ പ്രസംഗം പഠിപ്പിച്ചു പറഞ്ഞു വിട്ടത് വി.എസ്സ് K.P.C.C യെ . സ്വാധീനിച്ചിട്ടാണെന്ന് നാളെ ടെലിവിഷന്‍ ചരച്ചയില്‍ തലക്കു വെളിവില്ലാത്തവര്‍ ആരെങ്കിലും തട്ടിവിടും .തീര്‍ച്ച. എന്തായാലും സുധാകരന്റെ കാര്യം "കട്ടപൊക". മഹാഭാരതത്തിലെ ഇരവാന്‍റെ ജന്മമാണ് ഓര്‍മ വരുന്നത്.യോഗത്തില്‍ പങ്കെടുത്തു കൈയടിച്ചവര്‍ക്കും കിട്ടും പണി എന്നാണു അറിവുള്ളവര്‍ പറയുന്നത് . ശേഷം മദ്യ വ്യവസായി ഇല്ലിക്കല്‍ ജോസ്സിന്‍റെ വെളിപ്പെടുത്തലാണ് കൊണ്ഗ്രസ്സിനെ കൂടുതല്‍ നഗ്നമാക്കുന്നത്. സുധാകരന്‍ കഴ്ചക്കരനെന്നു പറഞ്ഞതാണ് ജോസ്സ് ഇടനിലക്കാരനെന്നു തിരുത്തിയത്. കേരളത്തില്‍ "കൊളോക്യലി" പറഞ്ഞാല്‍ ഇത് രണ്ടും ഒന്നാണ്. അതൊരു പുതിയ കാര്യമല്ല. ജനത്തിന്നു ഇപ്പോള്‍ വരികള്‍ക്കിടയിലൂടെ വായിക്കാനറിയാം. പക്ഷെ വയലാര്‍ രവിക്കും ,പത്മജക്കും റോസ്സകുട്ടി ടീച്ചര്‍ക്കും മേല്‍ ചാണകം തെറിപ്പിച്ച നിലയിലേക്ക് ഇത് വരുംമെന്നുപറഞ്ഞ സുധാകരനും കൈയ്യടിച്ച നേതാക്കളും അണികളും കരുതിയില്ല. കരുണാകരന്‍ എല്ലാവര്ക്കും ഒരു കറവ പ്പശുവായിരുന്നു എന്നത് സത്യം . പ്രത്യേകിച്ച് മക്കള്‍ക്ക്‌. അതുകൊണ്ടാണ് മച്ചുനനെ ഇത്രകാലം കൊണ്ഗ്രസ്സില്‍ അടുപ്പിക്കാന്‍ പത്മജ "ചുട്ടിക്കു" സമ്മതിക്കതിരുന്നത് എന്നത് പരസ്യമായ രഹസ്യമാണ് . രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേരില്‍ ഊറ്റം കൊള്ളുന്ന പാര്‍ട്ടി, ഖദര്‍ ധരിച്ചു കള്ള് കച്ചവടത്തിന്നു ലക്ഷങ്ങള്‍ കോഴ വാങ്ങി ബാര്‍ ലൈസന്സ് കൊടുത്തു . പിന്നെ ജഡ്ജിയെ വിലക്ക് വാങ്ങി അത് നടത്തിയെടുത്തു . മക്കളെ നിങ്ങള്‍ ആ വലിയ മനുഷ്യനെ ഇങ്ങിനെ അവഹേളിക്കരുതെ. ഇഞ്ചിഞ്ചായി കൊല്ലരുതെ എന്നൊരു അപേക്ഷയുണ്ട് .മദ്യത്തിനെതിരെ ഇടയലേഖനം ഇറക്കിയ കത്തോലിക്കാ സഭയുടെ ഈ വിഷയത്തില്‍ എങ്ങിനെ പ്രതികരിക്കും എന്നറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അടുത്ത കാലത്ത് 35 വര്‍ഷമായി കള്ള് കച്ചവടം നടത്തിയിരുന്ന കോണ്‍ ഗ്രസ്സ് M .L .A അച്യുതനെ കള്ള് കച്ചവടത്തില്‍ നിന്നു പിന്തിരിപ്പിച്ചത് ഈ നമ്മുടെ വയലാര്‍ രവി സാറാണ് എന്ന് വായിച്ചു. അന്ന് എന്‍റെ രോമം എഴുന്നേറ്റു നിന്നത് നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കട്ടെ. അത് പോട്ടെ ഒരു പറ്റ് എനിക്കും പറ്റും, ഏത് അച്യുതനും പറ്റും. ഇനി മുരളിയുടെ പെങ്ങള് "കുട്ടി" കേരളത്തില്‍ തന്നെയല്ലേ മത്സരിക്കാന്‍ പോകുന്നത്. അല്ലാതെ അറബി കടലില്‍" ഒന്നും അല്ലാല്ലോ . ജനം കാത്തിരിക്കുകയാണ്. പത്രിക കൊടുക്കുന്ന ദിവസം തന്നെ ഫലം അറിയാം.എപ്പടി .

കള്ളനോട്ടും കള്ളപ്പണവും ഉപയോഗിച്ച് പെണ്ണ് പിടിച്ചവരെ വരെ ന്യായീകരിച്ചത് വച്ച് നോക്കുമ്പോള്‍ ബാര്‍ ലൈസ്സന്‍സ്സിനു ലക്ഷങ്ങള്‍ കോഴ വാങ്ങിയത് കൊണ്ഗ്രസ്സിനെ സമ്പന്തിച്ചു ഒരു മഹാ അപരാധമൊന്നുമല്ല. എങ്കിലും എന്‍റെ സുധാകരാ, ഈ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹാലിളകി ഇങ്ങിനെ ഒരു നളിനി (മനുഷ്യബോംമ്പ് ) യായി മാറേണ്ടതില്ലായിരുന്നു . എത്ര പേരുടെ കഞ്ഞി കലത്തിലാണ് നിങ്ങള്‍ കാര്‍ക്കിച്ചു തുപ്പിയത് .

ഗാന്ധിജിയെ അവഹേളിക്കുന്നതിന്നു മറ്റൊരു തെളിവാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് കൊണ്ഗ്രസ്സു കൊടുക്കുന്ന ഓരോ പ്രഹരവും . ഗാന്ധിജിയുടെ വലിയ സ്വപ്നമായിരുന്നു ഇന്ത്യയുടെ പരോമോന്നത നീതി പീOത്തില്‍ ഒരു അധ:സ്ഥിതന്‍ എന്നെങ്കിലും ഉപവിഷ്ടനാകണമെന്നത്. കുറ്റം പറയരുതല്ലോ , ആ ആഗ്രഹം കൊണ്ഗ്രസ്സു പൂര്‍ത്തിയാക്കി കൊടുത്തു . ഇനി മേലില്‍ ഗന്ധ്ജിയെന്നല്ല ഒരു കുഞ്ഞു പോലും ഇങ്ങിനെയുള്ള വൃത്തികെട്ട സ്വപ്നം കണ്ടേക്കരുതെന്ന് കൊണ്ഗ്രസ്സു ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചു . നമോവാകം . എന്നാലും എന്‍റെ ബാലേഷനാ........... സ്വത്ത് വിവരം ചോദി ചോദിച്ചെത്തുന്ന ജീവിതത്തില്‍ ഒന്നും നേടാനറിയാത്തവര്‍ക്ക് പാന്‍ നമ്പരും ബാങ്ക് അകൌണ്ട് നമ്പരും കൊടുക്കരുത് എന്നാണു ഉദ്ദേശിച്ചത് എന്ന് പറയാന്‍ മാത്രമുള്ള തൊലികട്ടി നിങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി. അതിനെ ക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ വീരപ്പ മൊയ് ലി നിങ്ങളിലെ ഗാന്ധിയനെ നമുക്ക് പെരുത്തു ഇഷ്ടപ്പെട്ടു കേട്ടോ. ഇത്രയൊക്കെയായിട്ടും മന്‍മോഹന്‍ സിംഗ് കെ ജി ബാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് ഈ പുകിലൊന്നും അറിയാഞ്ഞിട്ടാണോ എന്തോ . എന്നാണാവോ അദ്ദേഹം കൃഷ്ണയ്യരെ ഒരു പാതിരാത്രി ഫോണില്‍ വിളിച്ചു ഖേദം പ്രകടിപ്പിക്കുക എന്ന് കാത്തിരുന്നു കാണാം. പക്ഷെ ബാലകൃഷ്ണനെ തൊടാന്‍ ഇന്ത്യയിലെ കോര്‍പരെറ്റുകള്‍ സമ്മതിക്കില്ല എന്നതാണ് സത്യം. തൊട്ടാല്‍ വിവരം അറിയും. ബാലകൃഷ്ണനും മറ്റൊരു റൌഫ് ആയി മാറിയാല്‍ ശേഷം ചിന്ത്യം.

ഇന്ത്യയിലെ സാധാരണ ജനങ്ങളെ വേദനിപ്പിക്കുന്നത് മന്‍മോഹന്‍ സിംഗ് ന്‍റെ ഭരണത്തില്‍ ഇന്ത്യയുടെ തകരുന്ന ജനാധിപത്യമൂല്യങ്ങലെ ഓര്‍ത്താണ്. ഇന്ത്യയെ മുതലാളിത്തത്തിന്‍റെ പകല്‍ കൊള്ളക്ക് പരുവപ്പെടുത്താന്‍ അമേരിക്കയുടെ ക്വട്ടേഷന്‍ എടുത്തിട്ടു പ്രവര്‍ത്തിക്കുന്നത് പോലെയാണ് UPA സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് . നരസിംഹറാവു മുതല്‍ 3 G വരെയുള്ള അഴികഥകള്‍ .കെ ജി ബി വിഷയം, കള്ള പണത്തെ കുറിച്ചുള്ള കേന്ദ്ര നയം കുഞ്ഞാലികുട്ടി റൌഫ് വെളിപ്പെടുത്തലുകള്‍ സുധാകരന്‍റെ വെളിപ്പെടുത്തലുകള്‍ ഒക്കെ ജനതയെ രോക്ഷാകുലരാക്കുന്നു. ജനാധിപത്യത്തെ കൊന്നു കൊലവിളിച്ച പാകിസ്ഥാനിലെ മുഷരഫിന്നെ മുട്ട് കുത്തിച്ചത്‌ അവിടത്തെ അഭിഭാഷകരും ജ്യുഡീഷറിയുമാണ്. ഇവിടെ ഭരണാധികാരികള്‍ അത് മുന്‍കൂട്ടി കണ്ട്‌ ജ്യുഡീഷറിയെപ്പോലും " കുളിപ്പിച്ച് കിടത്തിയിരിക്കുന്നു" എന്ന് വേണം അനുമാനിക്കാന്‍ . ഇതിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ഇജിപ്റ്റിലെ പ്പോലെ ഇവിടെയും ഏറെ വൈകില്ല എന്ന് പ്രത്യാശിക്കാം.

ഇനി അബ്ദുള്ളകുട്ടി . ഇത് ഭാവിയില്‍ ഒരു "ഒന്നൊന്നര" കുട്ടിയാകാന്‍ എലാ സാദ്ധ്യതയും തെളിഞ്ഞു വരുന്നു. ചുമ്മാതിരുന്ന കൂതിയില്‍ ചുണ്ണാമ്പു വച്ച് പൊള്ളിച്ചു എന്ന് പറഞ്ഞ പോലാണ്‌ ഈ സുധീരന്‍ വിവാദം . മോങ്ങാനിരുന്ന സുധീരന്‍റെ തലയില്‍ തേങ്ങ വീണു എന്ന് ഞാന്‍ പറയില്ല .കാരണം സുധീരന്‍ ഇപ്പോഴും ആന്‍റണിയേക്കാള്‍ "മാന്യനായ" ആന്‍റണി കോണ്‍ഗ്രസ്സ് കാരനാണ് , ഒടുവിലത്തെ ഉദാഹരണം കുഞ്ഞാലികുട്ടി വിഷയത്തില്‍ ആന്‍റണി ഒരു മാതിരി "ഞ്ഞ" "ഞ്ഞ" പിഞ്ഞ പറഞ്ഞു ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ സുധീരന്‍ മിണ്ടിയില്ല , കാരണം ചുമക്കുന്നവര്‍ ഒക്കെ നാറുമെന്നു മുന്‍ കൂടി കാണാന്‍ ഉള്ള കഴിവ് സുധീരനുണ്ട് . ഈ ജനുസ്സില്‍ പെടുന്ന ഒരാളാണ് ആര്യാടന്‍ . വഴി തെറ്റി കോണ്‍ഗ്രസ്സില്‍ എത്തിപ്പെട്ട മൂന്ന് പാവങ്ങള്‍ . പക്ഷെ ഇവര്‍ കോണ്‍ ഗ്രസ്സില്‍ എന്നും ഒറ്റപ്പെടും എന്നതാണ് ഇപ്പോള്‍ അബ്ദുള്ള കുട്ടി വിഷയത്തിലും സമ്പവിച്ചത്‌ . ചെന്നിത്തലയും ചാണ്ടിയും ഒക്കെ അബ്ദുള്ള കുട്ടിയെയാണ് ഹരിഷ്‌ ചന്ദ്രനായി കണ്ടത് . മുരളിയുടെ പുനപ്രവേശനത്തിന്നു ആത്മാര്‍ഥമായി വാദിച്ച സുധീരനോപ്പം മുരളി പോലും നിലക്കില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ഒരു സെറ്റപ്പ് . വികസനത്തിന്‍റെ പേരില്‍ വന്‍ ലോബികള്‍ കേരളത്തില്‍ വന്നു കേരളത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുമ്പോള്‍ അതിന്‍റെ ഒരു വിഹിതം കൈനീട്ടി വാങ്ങുകയാണ് യഥാര്‍ഥ വികസന "നയം" . ഇതാണ് ധീര വീര വി എം സുധീരാ.......... നിങ്ങള്ക്ക് മനസ്സിലാകാതെ പോകുന്നത് . അല്ലേലും നിങ്ങള്‍ പണ്ടും ഇങ്ങിനെയാ . തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. പക്ഷെ ഒന്ന് ഓര്‍ത്താല്‍ നന്ന്
ചീഞ്ഞതിന്‍റെ പുറകിലെ ഈച്ച പോകൂ എന്ന് കേട്ടിട്ടില്ലേ . അതുകൊണ്ട് നിങ്ങള്‍ ഇതിലും ഒറ്റ പ്പെടും. പക്ഷെ ഇത് കൊണ്ട് ഒരു ഗുണം കിട്ടി അബ്ദുള്ള കുട്ടിയും ഇനി നിയമസഭ കാണില്ല. D .C .C . പ്രസിഡണ്ട് പി.രാമകൃഷ്ണനും കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് കെ എസ് യൂ പ്രവര്‍ത്തകരുടെയുമൊക്കെ നട്ടെല്ലിനു പച്ച ഈര്‍ക്കിലിയുടെ യെങ്കിലും "ആവതു" ഉണ്ടെങ്കില്‍ ഇത്തവണ പച്ച തൊടില്ല. പോരഞ്ഞതിനു അബ്ദുള്ളകുട്ടിയുടെ ഗോഡ്ഫാദര്‍ സുധാകരന്‍റെ കാര്യം വെടി തീര്‍ന്നു വഴിയില്‍ കിടക്കുന്ന വണ്ടിയുടെ അവസ്ഥയുമാണല്ലോ.

പക്ഷെ സുധീരന്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നന്ന്. ഇതിന്‍റെ പിന്നില്‍ ഒരു കളിയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇലക്ഷന് മുന്‍പൊ ശേഷമോ ഹൈക്കമാണ്ട് ഇടപെട്ടു കേരളത്തില്‍ കൊണ്ഗ്രസ്സു നേതൃത്വത്തില്‍ ഒരു വന്‍ അഴിച്ചുപണി നടത്തും . അതിനു മുന്‍പ് ഒരു അനാവശ്യ വിവാദത്തില്‍ ചാടിക്കുകയല്ലേ ചാണ്ടിയും ചെന്നിത്തലയും അബ്ദുള്ള കുട്ടി വഴി നടത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഉടനെ സുധീരനെ വീണ്ടും ഡല്‍ഹിക്ക് വിളിപ്പിക്കും എന്ന് നമുക്ക് തീര്‍ച്ച. ഈ കാട്ടുകള്ളന്മാരുടെ കെണിയില്‍ അകപ്പെടാതെ, സംയമനം വിടാതെ സൂക്ഷിച്ചു കളിച്ചാല്‍ നന്ന് . ഓര്‍ക്കുക കിട്ടിയാല്‍ ഊട്ടി പോയാല്‍ ചട്ടി .

ടൈറ്റാനിക്കില്‍ കാലെടുത്തു വച്ചിട്ടുള്ളവര്‍ മുരളി മാത്രമല്ല .കേരളത്തിലെ ലക്ഷ കണക്കിനു വീടുകളില്‍ എന്ടോ സള്‍ഫാന്‍ തളിക്കുന്ന ഒരു മാ- പത്രത്തിന്‍റെ മൊയലാളി യും മകനും ഇങ്ങിനെ പെട്ടിരിക്കുന്ന അവസ്ഥയാണ് . പിന്നെയുമുണ്ട് നേതാക്കള്‍ വേറെ . "മതി" ആയിട്ട് പോയ മഞ്ഞളാം കുഴി അങ്ങിനെ പോകുന്നു ആ ലിസ്റ്റ് . അമ്പതു ഓവറുള്ള മാച്ചില്‍ വിജയം ഉറപ്പിച്ചു ബാറ്റിങ്ങ് തിരഞ്ഞെടുത്ത UDF ന്‌ കളിയുടെ തുടക്കം മുതലേ പിഴച്ചു. എതിര്‍ ടീമില്‍ ഓള്‍ റൌണ്ടറായി അച്യുതാനന്ദന്‍ ഈ മല്ത്സരത്തിലും ഇറങ്ങുമെന്ന് അവര്‍ സ്വപ്നേപി നിനച്ചില്ല. അതുകൊണ്ട് വേണ്ട ഗൃഹ പാഠം ചെയാതെയാണ് ചാണ്ടിയും സംഘവും എത്തിയത് എന്ന് അവരുടെ ബോഡി ലാംഗ്വേജ് കണ്ടാല്‍ അറിയാം. ആദ്യത്തെ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് (കുഞ്ഞാലികുട്ടി , ബാലകൃഷ്ണപിള്ള, കേന്ദ്ര അവഗനനാ വിവാദം ) എടുത്ത് ഉജ്വല ഫോമില്‍ നിലക്കുന്ന
അച്യുതാനന്ദന് മുന്നിലേക്ക്‌ വിറ കൈകളുമായി ബാറ്റിങ്ങിനിറങ്ങുന്ന UDF ന്‍റെ സ്കോര്‍ ഈ നിലക്ക് പോയാല്‍ മുപ്പതിനും നാല്പ്പതിന്നും ഇടയില്‍ മാത്രം എന്ന് കണക്കുകള്‍ പിച്ചില്‍ "മൂതവിസര്‍ജനം" നടത്തി കളി അലങ്കോലമാക്കുന്ന പണി മനോരമയും ചില "വോട്ടു ബാങ്ക്" പ്രമാണിമാരും എടുത്തില്ലെങ്കില്‍ കപ്പ് ഇത്തവണയും LDF ന്‌ തന്നെ .
ആ നിലവാരം കുറഞ്ഞ പണിക്കു ആരും നില്‍ക്കില്ലെന് കരുതാം കാരണം രാജ്യം നേരിടുന്ന വെല്ലുവിളിക്ക് പരിഹാരം കാണേണ്ട കര്‍ത്തവ്യം മലയാളിക്കുണ്ട്‌ . ബാക്കി കളി ലൈവ് ആയി കാണാം എന്നത് കൊണ്ട് ഞാന്‍ തല്‍ക്കാലം നിറുത്തുന്നു.
വൈകിയെങ്കിലും കേരളത്തിലെങ്കിലും സത്യം ജയിച്ചു കാണുമെന്ന പ്രത്യാശയോടെ .

സത്യമേവജയതേ .

Monday, February 14, 2011

257.ഇത് എന്ത് കോപ്പിലെ ന്യായമാണ് ഹേ ?


"പേറെടുക്കുവാന്‍ പോയ വയറ്റാട്ടി ഇരട്ട പെറ്റു" എന്ന് പറഞ്ഞ പോലെയാണ് UDF ന്‍റെ യും വിശിഷ്യ കോണ്‍ ഗ്രസ്സിന്റെയും അവസ്ഥ. ഭരണമാറ്റം സ്വപനം കണ്ട്‌ നടന്ന മുന്നണിയും നേതാക്കളും ഇന്ന് തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായി എന്ന് സാരം . തിരഞ്ഞെടുപ്പ് അടുക്കുംതോറും കൂടുതല്‍ നില കൂടുതല്‍ വഷളാകുന്നു.UDF നെ വേട്ടയാടുന്ന സമീപകാല സംഭവങ്ങളില്‍ നേതാക്കള്‍ എടുത്ത നിലപാടുകളുടെ വൈരുദ്ധ്യങ്ങളും, വൈചിത്ര്യങ്ങളും അവര്‍ക്ക് സ്വയം പാരയാകുന്നു.കഷ്ട്ടം. വിനാശകാലേ വിപരീത ബുദ്ധി .
വിഷയം ഒന്ന്
ഐസ് ക്രീം പാര്‍ലര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം അത് ബഹുമാന്യ സുപ്രീം കോടതിവരെ തള്ളിയതാണ് എന്നായിരുന്നു. പിന്നെ ജസ്ട്ടിസ്സുമ്മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത് അത് കോടതികളുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് പറഞ്ഞാണ് .കോടതികളെ ആക്രമിക്കുന്നത് മാര്‍ക്സിസ്റ്റു കാരുടെ രീതി എന്നാണു അന്ന് പറഞ്ഞത്. ഇപ്പോള്‍ ബാലകൃഷ്ണ പിള്ളയുടെ വിധി വന്നപ്പോള്‍ കൊണ്ഗ്രസ്സു " കളം" മാറ്റി ചവിട്ടുന്നു.കൊണ്ഗ്രസ്സു നേതാവ് സുധാകരന്‍ തന്നെ പറയുന്നു സുപ്രീം കോടതിയില്‍ തന്നെ കൈക്കൂലി വാങ്ങുന്ന ജഡ്ജിമാര്‍ ഉണ്ടെന്നു. മൂപര് സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടിട്ടുണ്ട് എന്ന് .ജയിലിലേക്ക് പോകാന്‍ മുഹൂര്‍ത്തം കാത്തു കഴിയുന്ന വാലുള്ള നായരുടെ മകന്‍ വാലില്ലാത്ത നായര്‍ പറയുന്നു. വി. എസ് കോടതിയെ സ്വാധിനിച്ചുവെന്നു.അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവാ ഇത് എന്ത് കോപ്പിലെ ന്യായമാണ് ഹേ ?പറയുന്ന ന്യായത്തില്‍ ഉറച്ചു നില്‍ക്കാന്‍
കഴിഞ്ഞില്ലെങ്കില്‍ ഇരട്ടത്താപ്പ് അല്ലെങ്കില്‍ അവസരവാദം എന്നൊക്കെ പണ്ടുള്ളവര്‍ പറയും . ഇപ്പോഴാത്തെ ജനം വീട്ടില്‍ ഇരിക്കുന്നവരെ തെറി വിളിക്കും . ഓര്‍ത്താല്‍ നന്ന്.

ഇനി സുധാകരന്‍ പറഞ്ഞത് സത്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.കാരണം സുധാകരന്‍റെ മഹത്വം കൊണ്ടല്ല. 1990 ണ് ശേഷം ഇന്ത്യന്‍ കോടതികളില്‍ അപചയം സമ്പവിചിട്ടുണ്ട് എന്ന് തന്നെയാണ് സമീപകാലത്തെ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. വളരെ മുന്‍പ് തന്നെ സ: ഈ. ഇം എസ്സ്ഉം . LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് തന്നെ കര്‍ഷകരുടെ ഒരു വിഷയത്തിലാനെന്നു തോന്നുന്നു അച്ചുതാനന്ദനും കോടതികള്‍ക്കെതിരെ ശക്തമായ വിമ്മര്‍ശനം ഉന്നയിച്ചിട്ടുള്ളത് ഓര്‍ക്കേണ്ടതാണ്. ജയരാജന്‍ പറഞ്ഞതും പ്രസക്തമാണ് എന്ന് ഇപ്പോള്‍ ജനം പറയുന്നുണ്ടെങ്കിലും പൊതുവില്‍ ജയരാജന്‍ മാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ വലിയ മാര്‍ക്കറ്റ് ഇല്ലാത്തതിന്നാല്‍ അന്ന് അത്ര എശിയില്ലാ.എല്ലാ രംഗങ്ങളിലും അഴിമതി സാര്‍വത്രികമാണ് അത് പോലെ ജുഡീഷ്യറിയെയും അത് ബാധിച്ചു.ഉത്തരവാദി കോണ്‍ ഗ്രസ്സ് തന്നെയെണ്ണ്‍ എന്ന് തിരിച്ചറിയാതെയാണ് ഇത്രയും വലിയ വെളിപ്പെടുത്തല്‍ നടത്തിയത് എന്നതാണ് സുധാകരന് പറ്റിയ അമളി.രാമസ്വാമി ഇമ്പീച്ച്മെന്ടു അട്ടിമറിച്ചതും,ഈ രാമസ്വാമി പിന്നീട് കോണ്‍ ഗ്രസ്സ് സ്ഥാനാര്‍ ത്ഥി യായതും , ബാലകൃഷ്ണന്റെ വളര്‍ച്ചയും അതിനോടൊപ്പം മരുമകന്‍ ശ്രീനിജന്‍ ഉമ്മന്‍ചാണ്ടിയുടെ വിസ്വസ്തനായതും വരുന്ന തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്‌ മണ്ഡലത്തില്‍ മല്‍ത്സരിക്കാന്‍ വരെ ഒരുക്കം നടത്തിയിരുന്നു എന്നതും അങ്ങാടി പാടാണ്. ഇതൊക്കെ സുധാകരന്‍ മൈക്ക് കണ്ട ആവേശത്തില്‍ മറന്നു പോയെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ വേദനയോടെ ഓര്‍ക്കുന്നു .

ഇനി ദീര്‍ഘനാള്‍ എം എല്‍ ഏയും , ഇപ്പോള്‍ എം പി യുമായിരുന്ന സുധാകാരന്‍ ഇത്തരം മൂല്യച്യുതി വരരെ മുന്‍പേ വെളിച്ചത്ത് കൊണ്ട് വരുവാന്‍ ബാദ്ധ്യസ്ഥനായിരുന്നില്ലേ. ? ജുഡീഷ്യറിയുടെ അപചയങ്ങള്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സുധാകരന്‍ ഉറങ്ങുകയായിരുന്നോ? ഉത്തരവാദിതമ ള്ള ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇങ്ങിനെ കൈക്കൂലി കൊടുക്കുവാന്‍ മദ്യ ലോബിക്കു കൂട്ടു പോയത് ശരിയാണോ ?

ജഡ്ജിയേ കാണാന്‍ പോയതിനു സുധാകരന്‍ വിവരിക്കുന്ന സാഹചര്യം അല്പം വിശ്വാസ യോഗ്യമല്ല. തന്‍റെ ഒരു കേസ് വരുവാനുള്ള ബെഞ്ചിന്‍റെ "ഉറപ്പു"(?) പരിശോധിക്കാന്‍ പോയതാണ് എന്നാണു അദ്ദേഹം വിവരിച്ചത് .വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഈ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കാര്യം വ്യക്തം .കരുണാകരന്റെ കാലത്ത് മൂപ്പരുടെ സുഹൃത്തുക്കള്‍ക്ക് ബാര്‍ ലൈസെന്സ് കൊടുത്തു .അത് ഹൈക്കോടതി തടഞ്ഞു. സുധാകരനും മദ്യ ലോബിയും സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി കാശുകൊടുത്ത് വാങ്ങി . THE END . ഇങ്ങിനെ ഒരുപിന്‍ വാതില്‍ കോടതികളില്‍ തുറന്നു കിടപ്പുണ്ട് എന്നറിഞ്ഞ സുധാകരനോ സുഹൃത്തുക്കളോ പിന്നെയും ഡല്‍ഹിയില്‍ സുപ്രീം കോടതിയില്‍ "ഷോപ്പിങ്ങിനു" പോയിട്ടില്ല എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ മറ്റൊരു ന്യായം കണ്ട്‌ പിടിക്കേണ്ട ബാദ്ധ്യത കൊണ്ഗ്രസ്സിനുണ്ട്. ഇട്ടേച്ചും വയ്യാ ഇടുത്തിട്ടും വയ്യാ എന്ന നിലയിലായി ഈ അഭിനവ ഗന്ധിയന്മാര്‍. (ആര്‍ക്കാണ് സമ്പവിക്കുന്നത്‌ എന്ന് പറയേണ്ടതില്ലല്ലോ)

ആരോപണം ഗൌരവമാണ് , അത് അന്വേഷിക്കപ്പെടണം, ആരാണ് കൊഴാ വാങ്ങിയതെന്നും ആരൊക്കെയാണ് കോഴാ കൊടുത്തത് എന്നൊക്കെ സുധാകരന്‍ വെളിപ്പെടുത്തേണ്ടി വരും.അത് സുധാകരനും കോണ്‍ഗ്രസ്സിന്നും പണിയാകുമെന്നു മാത്രം. ആരും മുന്‍ കൈ എടുത്തില്ലെങ്കിലും പി. സി . ചാക്കോ ഈ അവസരം മുതലാക്കുമെന്നു പ്രത്യാശിക്കാം. സുധാകരന് സമയം കിട്ടുന്ന മുറയ്ക്ക് മന്‍മോഹന്‍ സിങ്ങ്നോടും ഈ അപചയങ്ങള്‍ ഒക്കെ സൂചിപ്പിക്കണം . ഒ .എന്‍ വി യുടെ കവിതകളെ ക്കുറിച്ച് പഠിക്കാന്‍ സമയം കിട്ടിയ മന്‍മോഹന് കെ.ജി . ബാലകൃഷ്ണന് എതിരായുള്ള വാര്‍ത്തകളും ജുഡീഷ്യറിയുടെ അപചയങ്ങളും ഒന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

ഇനി ബാലകൃഷ്ണ പിള്ളക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കിയത് UDF തീരുമാനിചിട്ടാണോ.അങ്ങിനെ സ്വീകരണ നല്‍കുന്നത് സമൂഹത്തിനു നല്‍കുന്ന
സന്ദേശമെന്ത് ഇതാണോ കുഞ്ഞാലികുട്ടിയുടെയും , ജേക്കബിന്റെയും ഒക്കെ കേസുകളില്‍ UDF എടുക്കാന്‍ പോകുന്നത് എന്നറിയാന്‍ കേരളത്തിലെ ജനം കാത്തിരിക്കുന്നു. അത്തരം ഒരു സ്വീകരണ യോഗത്തില്‍ സുധാകരനെ തന്നെ അയച്ചത് K .P .C .C .യുടെ അറിവോടെയാണോ ? ഒരു ക്രിമിനല്‍ കുറ്റം നടത്തി ശിക്ഷിക്കപ്പെട്ട പിള്ളയെ പ്രകീര്‍ത്തിച്ചു സംസാരിക്കാന്‍ സുധാകരനെ "തന്നെ" എന്തേ നിയോഗിച്ചു?കലികാലം അല്ലാതെന്തു പറയാന്‍.

വിഷയം രണ്ടു.
പാമോയില്‍ കേസ്സ്.
കുഞ്ഞാലിക്കുട്ടി വഴിവിട്ടു പലതും പലര്‍ക്കും ചെയ്തു കൊടുത്തു എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞാലികുട്ടിയെ അഭിനന്ദിക്കേണ്ടതാണ് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം . ടി. എച്ച് . മുസ്തഫ യുടെ സത്യവാങ്ങ് മൂലം പുറത്തുവന്നപ്പോഴും സത്യം പറഞ്ഞ മുസ്തഫക്കും അഭിനന്ദനം നല്‍കേണ്ടിയിരുന്നു.മുസ്തഫയോട് ഒരു ചിറ്റമ്മ നയം പാടില്ല. പകരം തന്‍റെ പേരില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അതിന്നു മാര്‍ക്സിസ്റ്റു കാര്‍ ഉത്തരം പറയണം എന്ന് പറയുന്നത് ഇവിടത്തെ "ക്ണാപ്പ് " ന്യായം എന്ന് മനസ്സിലായില്ല.

അതെന്തു മായി കൊള്ളട്ടെ . ഒരു ചെറിയ സംശയം . പാമോയില്‍ ഇറക്കുമതി സമയത്ത് ധന മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് കേരള ഖജനാവിന്നു നഷ്ടം വരുന്ന ഈ ഇറക്കുമതിയിലെ വ്യവസ്ഥകള്‍ക്ക് കൂട്ടുനിന്നു. അതായത് ഒരു ധന മന്ത്രി എന്ന നിലയില്‍ കേരളത്തിന്‍റെ പൊതു താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിയാണോ UDF ന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍ മോച്ചനയാത്ര നടത്തി ഒരു കോടി ഒപ്പും സമാഹരിച്ചു സെക്രട്ടേറിയറ്റ് പടിക്കല്‍ ദിവാസ്വപ്നം കണ്ട്‌ കാത്തുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സത്യസന്ധത ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണം.നിലവാര തകര്‍ച്ചക്കും ഒരു പരിധിയൊക്കെയില്ലയോ? ഈ ഒരു കോടി ഒപ്പ് സത്യസന്ധമെന്നു കേരളത്തിലെ ഒരു കുഞ്ഞും വിശ്വസിക്കില്ല. പക്ഷെ ഇത് UDF ന്‍റെ മുഖ മുദ്രയാണ് .ഒന്ന് വ്യക്തമാണ് "കോടികളാണ്" ഭരണത്തില്‍ വന്നാല്‍ UDF ന്‍റെ ലക്‌ഷ്യം. അതിന്‍റെ മുന്നൊരുക്കമാണ്‌ ഈ കോടി യുടെ സമാഹരണം എന്ന് ജനം തിരിച്ചറിയുന്നു.

ആകെ പുലിവാല് പിടിച്ച മട്ടാണ് UDF . അതിനിടയിലാണ് ലെ "ലവന്‍" അബ്ദുള്ളകുട്ടി സുധീരനെതിരെ വാളെടുക്കുന്നത് . മുറ്റത്തെക്കിറങ്ങിയില്ല മൂനടി വച്ചില്ല പയ്യന് മമ്മൂട്ടിയും സുരേഷ് ഗോപിയുമോക്കെയാകാനാണ് മോഹം. അല്ലേലും സത്യം പറയുന്നവരെ കണ്ടുകൂടാ എന്നാണു കോണ്‍ ഗ്രസ്സിന്നു നിലപാട് . കാര്യം പറഞ്ഞാല്‍ അവന്‍ കമ്യുണിസ്റ് കാരന്‍ എന്ന നിലയ്ക്ക് കേരളത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല.

തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട്‌ വന്ന വിഭ്രാന്തി മൂലമാണ് ഈ പരസ്പര വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകളും വാദ മുഖങ്ങളുമായി UDF തപ്പി തടഞ്ഞു വീഴുന്നത് എന്ന് വ്യക്തം.UDF ന്‍റെ പരാജയം മുന്‍ കൂട്ടി കണ്ട്‌ നാരായണ പണിക്കരും കൂട്ടരും കളം മാറ്റി ചവിട്ടാനുള്ള സൂചനകള്‍ നല്‍കി കഴിഞ്ഞു . കത്തോലിക്ക സഭയിലെ "ചില" പ്രമാണി മാര്‍ക്ക് കൂടി ഈ നല്ല ബുദ്ധി തോന്നിച്ചിരുന്നെങ്കില്‍ UDF എന്ന കാട്ടുകള്ളന്മാരെ കേരള ഭരണത്തില്‍ നിന്നു അകറ്റി നിറുത്താന്‍ ഇടതുപക്ഷത്തിന്നു ഏറെ ക്ലേശക്കേണ്ടി വരില്ല.

സത്യമേവജയതേ.

Saturday, February 12, 2011

256.പെണ്ണില്ലാഞ്ഞാല്‍ പെങ്ങളെ കെട്ടാന്‍ പോലും മടിക്കാത്തവര്‍ !



യഥാര്‍ത്ഥ രാജ്യദ്രിഹികള്‍ ആര്? കോര്‍പറേറ്റ് മാഫിയ ബന്ധമുള്ള രാഷ്ട്രിയക്കാരോ അതോ അവര്‍ കാണിക്കുന്ന അഴിമതിയും അനീതിയും കണ്ടില്ലെന്നു നടിച്ചു അവരെ അധികാരത്തില്‍ എത്തിക്കാന്‍ വെമ്പുന്ന വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന മത ജാതി സംഘടനകളോ? ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് മേനി പറയുമ്പോഴും വിഭജനം തൊട്ടു തുടങ്ങിയ ഈ ജാതി മത ശക്തികളുടെ ദു:സ്വാധീനം ഒരു ശാപമായി ഇന്ത്യയെ വേട്ടയാടുന്നു. ഉത്തരേന്ത്യയില്‍ സ്ഥാനാര്‍ ത്ഥി നിര്‍ണയം മുതല്‍ മുഖ്യമന്ത്രിയെ വരെ തിരഞ്ഞെടുക്കുന്നതില്‍ ഇന്നും ജാതി മത പ്രാധിനിത്യം ഒന്ന് മാത്രമാണ്. വിദ്യാസമ്പന്നരായ, രാഷ്ട്രിയ പ്രബുദ്ധമെന്നു ഊറ്റം കൊള്ളുന്ന കേരളത്തിലും ഇന്ന് തിരഞ്ഞെടുപ്പില്‍ വോട്ടു ബാങ്കുകള്‍ കൈവശം വെച്ച് പോരുന്ന ജാതി മത മേലദ്ധ്യക്ഷന്‍ മാരാണ് യഥാര്‍ഥത്തില്‍ രാഷ്ട്രിയ രംഗത്തുള്ള അപചയങ്ങള്‍ക്കും കാരണം. കേരളത്തില്‍ ആരോപണ വിധേയാരായ , അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന എല്ലാ നേതാക്കളും ഒന്നല്ലെങ്കില്‍ മറ്റൊരു മതത്തിന്‍റെ അല്ലെങ്കില്‍ ജാതിയുടെ വക്താക്കളാണ് . കുഞ്ഞാലികുട്ടി , ബാലകൃഷ്ണ പിള്ള , ടി. എം .ജേക്കബു , മുനീര്‍,പി.ജെ. ജോസെഫ്, നീല ലോഹിതാക്ഷന്‍ നാടാര്‍ ,അങ്ങിനെ പോകുന്നു ആ ലിസ്റ്റ്

ഭരണത്തില്‍ വരാനും , ആഴി മതി നടത്താനും , പൊതുമുതല്‍ വിറ്റും സ്വത്ത് സമ്പാദിക്കാനും ആ പണം ഉപയോഗിച്ച് പെണ്ണ് പിടിക്കാനും നീതി പീOത്തെ പ്പോലും വിലക്ക് വാങ്ങാനും അങ്ങിനെ കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കുത്തി കാണിക്കാനും ഈ കുഞ്ഞാലികുട്ടിമാര്‍ക്ക് ഇത്ര ധിക്കാരം ലഭിച്ചത് തങ്ങളുടെ പിന്നിലെ വോട്ടു ബാങ്കുകളുടെ ബലത്തില്‍ മാത്രമാണ്.അതുകൊണ്ട് തന്നെയാണ് ഈ വോട്ടു ബാങ്ക്ര്‍മാര്‍ (Vote Bankers ) ഇത്തരം സാമൂഹ്യവിപത്തിനെ കണ്ടില്ലെന്നു നടിച്ചു അവര്‍ക്കെതിരെ ഒരു പ്രസ്താവനക്ക് പോലും നടത്താന്‍ മുതിരാത്തത്‌. ഇപ്പോള്‍ അവരില്‍ പലരുടെയും ഒറ്റ ലക്‌ഷ്യം ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രിയായി വാഴിക്കണം എന്ന് മാത്രം . പരമ ദയനീയം! സത്യസന്ധരായ രാഷ്ട്രിയ നേതാക്കള്‍ ഇല്ലാഞ്ഞിട്ടോ അതോ അതിന്‍റെ ആവശ്യകത കേരളത്തില്‍ ഇല്ലെന്നു കരുതിയിട്ടോ മത ജാതി സംഘടനകള്‍ ഈ കശ്മലന്മാര്‍ക്ക്‌ വേണ്ടി കുഴലൂത്ത് നടത്തുന്നത്. പെണ്ണില്ലാഞ്ഞാല്‍ പെങ്ങളെ കെട്ടാന്‍ പോലും മടിക്കാത്തവര്‍ ആയെ ഇത്തരം മത ജാതി സംഘടനകളെ കാണാന്‍ കഴിയൂ.

ഒരു മെഡിക്കല്‍ / എഞ്ചിനീയ റിങ്ങ് കോളേജിനോ വേണ്ടി അല്ലെങ്കില്‍ റിയല്‍ എസ്റ്റെറ്റു താല്‍ പ്പര്യങ്ങല്‍ക്കുവേണ്ടി കള്ള പ്പണ ത്തിന്‍റെയും ചാക്ക്
രാധാകൃഷ്ണന്റെയും സാന്‍റിയാഗോ മാര്‍ട്ടിന്‍ മാരുടെയ്മൊക്കെ സ്വൈര്യ വിഹാരത്തിന്നായി ആണ് വോട്ടു ബാങ്കുകള്‍ മൂല്യ ച്യുതി സംഭവിച്ച രാഷ്ട്രിയക്കാര്‍ക്ക് കൂടു നില്‍ക്കുന്നത് .ഓരോ തിരഞ്ഞെടുപ്പിന്നു ശേഷവും ഇത് കേരള ജനതയുടെ സ്വൈര്യ ജീവിതത്തിന്നും സമൂഹത്തിന്റെ നിലനില്പ്പിന്നു തന്നെ അപകടമായി വളരുകയാണ് എന്നത് ഭീതി ജനകമാണ്. രാഷ്ട്രിയക്കാരെ കയ്യിലെടുത്തു മാഫിയകള്‍ സര്‍വ രംഗങ്ങളും കൈയ്യടക്കുന്നു. അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത ആരുടെ വീട്ടിലും പിഞ്ചു കുഞ്ഞുങ്ങലെയടക്കം ജീവനോടെ തൂക്കിലേറ്റാന്‍ പാകമായ കുറുക്കു കയറുമായി മാഫിയകള്‍ അയക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഏത് സമയവും കടന്നു ചെല്ലാം.ഉദ; നിങ്ങളുടെ ഭൂ സ്വത്തില്‍ ഏതെങ്കിലും ഭൂ മാഫിയക്ക് അതിയായ താല്‍പ്പര്യം തോന്നിയാല്‍ , നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങള്‍ ആഴിമതിയെ എതിര്‍ത്താല്‍ ,ആഴി മതിക്കു കൂട്ട് നിന്നില്ലെങ്കില്‍ പോലും നിങ്ങള്‍ മേല്‍ പറഞ്ഞ ശിക്ഷക്ക് വിധേയമാകാം എന്നാണ് ഈ മൂല്യച്യുതികളുടെ ചൂണ്ടു പലക.
മറ്റൊന്ന് സാധാരണ ജനങ്ങള്‍ക്ക്‌ അവസാന അത്താണി ഇന്നും കോടതികളാണ്. കോടതിയിലുള്ള പൌരന്‍റെ ഉറപ്പ് "കുറുപ്പിന്‍റെ ഉറപ്പായി" മാറ്റുന്നവര്‍ നല്‍കുന്ന സന്ദേശം നിയമ വ്യവസ്ഥയിലും സാധാരണക്കാരന് വലിയ പ്രതീക്ഷ വേണ്ട. പണവും അധികാരവുമുള്ളവനെതിരെ വ്യവഹാരം നടത്തി ആയുസ്സും ദ്രവ്യവും കളയേണ്ട്തില്ലാ എന്ന് സാരം. നിയമ വ്യവസ്തക്കുണ്ടായ ഈ അപ്ച്ചയത്തിന്നു ഉന്നത പദവി അലങ്കരിച്ച ഒരു മലയാളിയുടെയും അദ്ദേഹത്തിന്റെ മരുമകനെയും ഇന്ത്യന്‍ ജനത എന്നും ശപിക്കും. തീര്‍ച്ച. ഏ. രാജ മുതല്‍ കുഞ്ഞാലികുട്ടി വരെയുള്ളവര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ പാഠമാണ് ഇത്. കുഞ്ഞാലികുട്ടി നടത്തിയ ഈ ഹീനമായ നടപടിയെ ഒരു കേരളത്തിലെ ഒരൊറ്റ പ്രബല മുസ്ലീം മത നേതാക്കന്മാരും അപലപിച്ചുപോലും കണ്ടില്ല എന്നത് പരമ ദയനീയമാണ്. മാത്രമാല്ല കുഞ്ഞാലികുട്ടിക്കെതിരെ ജീവസുറ്റ തെളിവുകളെ കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കുന്ന ലീഗ് നേതൃത്വത്തിന്റെ ദാര്‍ഷ്ട്യം മുസ്ലീം വോട്ടു ബാങ്കിന്‍റെ ശക്തിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം .ഇത് കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ സാധാരണക്കാരായ മുസ്ലീം മത വിശ്വാസികളെ കൂടി ഇരകളായി മാറ്റുന്നു എന്നത് ഖേദകരമാണ്.

മറ്റൊന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രിയ നേതൃത്വം കൈകൊണ്ട നിലപാടുകളും അവരെ തിരുത്താന്‍ ശ്രമിക്കാത്ത മത നേതാക്കളും ഒരു പോലെ കുറ്റക്കാരാണ്. മുവാറ്റുപുഴയിലെ അദ്ധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ തീവ്ര വാദികളുടെ വോട്ടു വേണ്ട എന്ന് പറയാന്‍ ഒക്കത്തില്ല എന്ന് ജന സമക്ഷം തുറന്നു പറഞ്ഞ UDF നേതാക്കളാണ് മാണിയും, ഉമ്മന്‍ചാണ്ടിയും. കേരള ജനതയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പ്രസ്തുത നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികള്‍ക്കു അനുകൂല നിലപാടെടുത്തപ്പോള്‍ കത്തോലിക്ക സഭയടക്കം മറുത്തൊരക്ഷരം ഉരിയാടിയില്ല എന്നത് വേദനയോടെ ഓര്‍ക്കുന്നു.മാത്രമല്ല ആ അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു മുസ്ലീം മത മൌലീക വാദികളോട് ഐക്യ ദാര്‍ഷ്ട്യം പ്രഖ്യാപിച്ച കത്തോലിക്ക സഭ യുടെ ഏക ലക്‌ഷ്യം വിശ്വാസികളോ അവരുടെ ക്ഷേമമോ അല്ല ,അധികാര സ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കുകയാണ് എന്നത് മറനീക്കി പുറത്തു വന്നു. ഇനിയൊരു UDF ഭരണം വന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൈയ്യാളുന്ന മുസ്ലീം ലീഗിനെയോ അവരുടെ വോട്ടു ബാങ്കുകളെയോ പിണക്കാന്‍ കത്തോലിക്ക സഭക്ക് തീരെ മനസ്സില്ലാ എന്ന വിളമ്പരമായി വേണം അദ്ധ്യാപകന്‍റെ സസ്പെന്‍ഷനെ കാണാന്‍ . അതിനിപ്പോ ആരാ സഭയോട് ചോദിക്കാന്‍ എന്ന ധാര്‍ഷ്ട്യം കൂടിയുണ്ട് ഇതിനു പിന്നില്‍ . ഇങ്ങിനെ എത്തിക്സ് ഇല്ലാത്ത രാഷ്ട്രിയ നേതാക്കളും , സഭകളും കേരള ജനതയുടെ എന്ത് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയും എന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് .

കള്ളപ്പണക്കാരെ സംരക്ഷിക്കുക എന്നത് കേന്ദ്ര സര്‍ക്കാര്‍ നയം എന്ന് പ്രണാബു മുഖര്ജീ പറയാതെ പറഞ്ഞു കഴിഞ്ഞു. പക്ഷെ കള്ള നോട്ടു കേസ് അതീവ ഗൌരവമായ ഒരു രാജ്യദ്രോഹ കുറ്റമാണ്. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം ശരിയെങ്കില്‍ കുഞ്ഞാലികുട്ടി രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ കൂട്ട് നിന്നു എന്നതാണ് . അല്ല മുഖ്യമന്ത്രി പറഞ്ഞതില്‍ കഴ്മ്പില്ലെങ്കില്‍ അദ്ധേഹത്തിനെതിരെ മാനനഷ്ടത്തിന്നു കേസ് കൊടുക്കണമായിരുന്നു. ഒരു സാധാരനക്കാരന്നു അഞ്ചു സെന്ടു ഭൂമി വാങ്ങി ഒരു കൂര പോലും കെട്ടാന്‍ കഴിയാത്ത നിലയിലേക്ക് കേരളത്തിലെ ഭൂമിയുടെ വില വര്‍ദ്ധിപ്പിച്ച മാഫിയാകളുടെ "ഇന്ധനം" ഈ കള്ളനോട്ടും കള്ള പ്പണവും ആണെന്ന് വ്യക്തം.ഇതിനു കൂട്ട് നിന്ന രാഷ്ട്രിയ കശ്മലന്മാര്‍ക്ക് വേണ്ടിയാണ് UDF ഭരണം വീണ്ടും വരണം എന്ന് വോട്ടു ബാങ്ക് രാഷ്ട്രിയക്കാര്‍ ശഠിക്കുന്നത്.രാജ്യദ്രോഹിയെ വച്ച് വാഴിക്കാന്‍ ലോകത്ത് ഒരു മതവും പറയുന്നില്ല ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കുന്നു. .

ക്രിസ്ത്യന്‍ , മുസ്ലീം മതവിശ്വാസത്തിന്റെയും ,നായര്‍,ഇഴവ വിഭാഗത്തിന്റെയുമൊക്കെ വക്താക്കളായി രാഷ്ട്രിയ പാര്‍ട്ടികളുമായി വിലപേശാന്‍ ഈ മത നേതാക്കള്‍ക്ക് ആര് അനുവാദം കൊടുത്തു എന്നത് ആരും ചോതിക്കരുത്.ദൈവം കഴിഞ്ഞാല്‍ പിന്നെ അവരാണ് വിശ്വാസികളുടെ മൊത്തം അവകാശികള്‍ . ഇത്തരക്കാര്‍ ആവശ്യപ്പെടുന്ന സ്കൂളും കോളേജും മാത്രമല്ല കേന്ദ്ര മന്ത്രിമാരെ പ്പോലും വീതം വച്ച് കൊടുത്തു കൊണ്ഗ്രസ്സു ജാതി മത വോട്ടു ബാങ്കുകളെ വളമിട്ടു കൊടുക്കുന്നു. ഒരു ഉളുപ്പുമില്ലാതെ ക്രിസ്ത്യന്‍ , മുസ്ലിം , നായര്‍ , ഈഴവ വര്‍ഗ്ഗീയതയെ കയ്യിലെടുത്തു തിരഞ്ഞെടുപ്പ് വിജയിക്കുകയെന്നു മാത്രമാണ്.തത്വ ദീക്ഷയില്ലാത്ത ഈ ആത്മഹത്യാപരമായ സമീപനമാണ് കേരളത്തിലും ഇത്തരം അഴി മതിക്കാരും , സ്ത്രീ പീഡനക്കാരും മന്ത്രിയായും നേതാവായും വിലസുന്നത്. പ്രത്യുപകാരമായി മത ജാതി സഭ സംഘടനാ നേതാക്കള്‍ വേഴാമ്പലിനെ പ്പോലെ UDF ഭരണത്തിന്നായി കാത്തിരിക്കുന്നത് . കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്തുപാകിയ രാജ്യദ്രോഹികളുടെ വരെ പ്രതീക്ഷയാണ് UDF. തങ്ങള്‍ക്ക് എല്ലാ പരിരക്ഷയും ലഭിക്കുമെന്നും , അവരുടെ കേസ്സുകള്‍ അലിഞ്ഞില്ലാതാകുമെന്നാണ് അവര്‍ ഉറച്ചു വിസ്വസിക്കുന്നുവെങ്കില്‍ കേരളം ഇനി എങ്ങോട്ട് എന്ന് പറയേണ്ടതില്ലല്ലോ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്ന ഒരു UDF ഭരണത്തില്‍ മൂവാറ്റുപുഴ് കൈവെട്ടു കേസടക്കമുള്ള പല തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ ഗതിയെന്താകുമെന്നു കേരള ജനതയ്ക്ക് ആശങ്കയുണ്ട്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ .

സമീപ ഭാവിയില്‍ ഇടതു പക്ഷത്തിനിടയിലും വോട്ടു ബാങ്കുകളെ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും പരിണയിക്കുന്നത് ലജ്ജാകരമാണ്. കേരളത്തില്‍ വോട്ടുബാങ്ക് മുതലാളിമാരെക്കാള്‍ വോട്ടു മതേതര വിശ്വാസികള്‍ക്കാണ് എന്ന് ഇടതു പക്ഷം പലപ്പോഴും വിസ്മരിച്ചു പോകുന്നു. ഇതു ഒരു നല്ല കീഴ്വഴക്കം ആല്ല എന്ന് അവരെയും ഓര്‍മിപ്പിക്കുന്നു.ന്യുനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും നാടിന്നു ആപത്താണെന്ന് ഇടതുപക്ഷത്തി ന്‍റെ കറകളഞ്ഞ നിലപാടില്‍ ഉറച്ചു നിന്നില്ലെങ്കില്‍ കൂടെയുള്ള മതേതര വാദികളുടെ പിന്തുണയില്‍ ഇടിവ് സംഭവിക്കും . അത് കേരളത്തിനെ നിലനില്പ്പിന്നു തന്നെ ദോഷകരമാകും എന്ന് പറയാതെ വയ്യാ.
നിര്‍ണായകമായ ഒരു തിരെഞ്ഞെടുപ്പിനെയാണ് കേരളം അഭിമുഖികരിക്കുവാന്‍ പോകുന്നത് .ഈ തിരഞ്ഞെടുപ്പിലെങ്കിലും ജാതി മത സംഘടനകള്‍ തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ മാറ്റി വച്ച് മൂല്യങ്ങള്‍ക്ക് വേണ്ടി സംശുദ്ധമായ
രാഷ്ട്രി യത്തിന്നു വേണ്ടി കേരളത്തിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രത്യാശിക്കുന്നു. ഇവിടെ ജാതി മത പരിഗനകള്‍ മാറ്റി നിറുത്തി മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു ,അഴിമതിക്കാരെ ഒറ്റപ്പെടുത്താനും മാഫിയ ബന്ധമുള്ള നേതാക്കളെ നിയമസഭയില്‍ നിന്ന് നിഷ്കാസനം ചെയ്യാനും , അങ്ങിനെ സമൂഹം നേരിടുന്ന എല്ലാ മൂല്യ ച്യുതികല്‍ക്കെത്രെയും പ്രതികരിക്കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കേരള ജനത കാണുമെന്നു നമുക്ക് പ്രത്യാശിക്കാം. മറിച്ചു സമ്പവിച്ചാല്‍ കേരളം അശാന്തിയുടെ വിലനിലമാകുമെന്നു ഓര്‍മപ്പെടുത്തട്ടെ.

സത്യമേവജയതേ
വോട്ടു ബങ്കുകളെ കുറിച്ചുള്ള എന്‍റെ പഴയ പോസ്റ്റു വായിക്കുവാന്‍ ഇവിടെ http://satyamevajayatepravasi.blogspot.com/2010/10/blog-post_19.html ക്ലിക്ക് ചെയ്യുക.
,

Friday, February 11, 2011

255."UDF ന്‍റെ ടൈം, നല്ല ബെസ്റ്റ് ടൈം".


  കഷ്ടകാല  സമയത്ത്  ലിംഗവും  പാമ്പാകും  എന്ന ചൊല്ല്  പോലെയാണ് UDF ന്  തിരഞ്ഞെടുപ്പ്  അടുത്തു നില്‍ക്കുന്ന സമയത്ത് വരുന്ന ഓരോ പൊല്ലാപ്പും. ഐസ് ക്രീം കേസ്സ് പുതിയ വെളിപ്പെടുത്തലുകള്‍ കൊടുത്ത ആഘാതം മാറുന്നതിനു മുന്‍പേ ഇതാ വരുന്നു  ഇടമലയാര്‍ അഴിമതി കേസ്സില്‍ UDF നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളക്ക് പൊതുമുതല്‍ ദുര്‍വിനിയോഗം    അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ക്ക് കഠിനതടവ് ലഭിച്ചിരിക്കുന്നത്  . മുന്‍ ഭരണ കാലങ്ങളില്‍ ചെയ്തു കൂട്ടയ കൊടും പാപങ്ങള്‍ക്ക്‌ ഒന്നൊന്നായ് UDF നെ വരിഞ്ഞു മുറുക്കുന്ന കാഴ് ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്  . കഴിഞ്ഞ ആറു മാസമായി കേന്ദ്ര സര്‍ക്കാരിന്റെയും ,കോണ്‍ ഗ്രസിന്റെയും  അഴി മതി കഥകള്‍ മാത്രം കേട്ട് നെടുവീര്‍പ്പിടുന്ന  ജനത്തിന്നു  ഒരു ആശ്വാസ  മഴ  പോലെ ലഭിച്ച ഈ സുപ്രീം കോടതി വിധി തികച്ചു പ്രശംസനീയമാണ്. കേരളത്തില്‍ ഒരു നിര്‍ണായക തിരഞ്ഞെടുപ്പിന്നു  ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒന്നേ പറയാനാകൂ "UDF ന്‍റെ ടൈം നല്ല ബെസ്റ്റ് ടൈം".
                                       കൂനിന്‍ മേല്‍ കുരു പോലെ വന്ന രണ്ടു പ്രഹരങ്ങളും പ്രബലരായ രണ്ടു UDF നേതാക്കളെയാണ് ഇനി  പൂജപ്പുരക്കോ അതോ വിയ്യൂര്‍ക്കോ പോകേണ്ടത്   എന്നാ ആശങ്കയിലേക്ക്   തള്ളി വിട്ടിരിക്കുന്നത്.ഈ വിധി ക്ക് സവിശേഷ പ്രാധാന്യമുണ്ട് കാരണം പൊതുമുതല്‍ ദുര്യോപയോഗം  ചെയ്യുന്ന എല്ലാവര്ക്കും അത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രിയ നേതാക്കലാണെങ്കിലും  നിയമ വ്യവസ്ഥക്ക് കീഴടങ്ങേണ്ടി  വരും enn  തിരിച്ചറിവ്    സാധാരണ നികുതി ദായകന് ആശ്വാസം നല്‍കുന്നു. രണ്ടു, കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലയളവിലാണ് ഇങ്ങിനെ ഒരു സു പ്രധാന വിധി രാഷ്ട്രിയ നേതാവിന്റെ അഴി മതിയുമായി ബന്ധപ്പെട്ടു പുറത്തു വന്നിരിക്കുന്നത്.നഷ്ട്ടപ്പെടുമെന്നു  ഭയപ്പെട്ട അന്തസും പ്രതാപവും ഇന്ത്യന്‍ കോടതികള്‍ക്ക് വീണ്ടെടുക്കാന്‍    കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
                                   "കഷ്ടകാലം പിടിച്ചവന്‍ തല മൊട്ട യടിച്ചപ്പോള്‍ കല്ല് മഴ പെയ്തു" എന്ന പോലായി ഉമ്മന്‍ ചാണ്ടി യുടെ അവസ്ഥ . കഴിഞ്ഞ അഞ്ചു വര്‍ഷമായി മുഖ്യമന്ത്രി കുപ്പായവും തുന്നി  കാത്തിരിക്കുന്ന  അദ്ദേഹത്തിന്‍റെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന വാര്‍ത്തകളാണ്  ഓരോ ദിവസവും പുറത്തു വരുന്നത് .ഓരോന്നിനോടും എങ്ങിനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ  ഒരു സ്ഥല ജല വിഭ്രാന്തി വന്ന മട്ടാണ്  ഈ സ്വപ്ന ലോകത്തെ ബാലഭാസ്ക്കാരന്. അല്ലെങ്കില്‍ ഉത്തരവധിത്വമുള്ള  ഒരു പൊതു പ്രവര്‍ത്തകന്‍ കുഞ്ഞാലികുട്ടിയെ ന്യയീകരിക്കുമോ  ? കുഞ്ഞാലികുട്ടി താന്‍ "വഴി വിട്ടു പലതും പലര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ട്" എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അതിനകത്തെ ഭരണഘടനാ ലംഘനം പോലും അറിയാതെ കുഞ്ഞാലികുട്ടിയെ അഭിനന്ദിച്ച  കുഞ്ഞുകുഞ്ഞിന്‍റെ   നില പരുങ്ങലിലാണ് ."വിനാശകാലേ വിപരീത ബുദ്ധി".  പിന്നെ പാര്‍ട്ടിക്കും  ജനങ്ങള്‍ക്കും വേണ്ടാത്ത പി ശശിയെ ഉയര്‍ത്തി പിടിക്കാന്‍  വിവരമുള്ള  ആരെങ്കിലും തയാറാകുമോ?ഇനി ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ കൂടുതല്‍ ഒന്ന് പറയാനില്ലാതെ  തലക്കു കയ്യും കൊടുത്തിരിക്കുന്ന ചിത്രംമാണ് മനോരമക്ക് പോലും കൊടുക്കേണ്ടി വന്നത്.
                       കുഞ്ഞാലികുട്ടി ബാലകൃഷ്ണപിള്ള  തിരിച്ചടികളില്‍ ഏറ്റവും വലിയ വിജയം മതേതര വിശ്വാസികള്‍ക്കാണ്  . കാരണം ഇവര്‍ രണ്ടു പേരും കേരളത്തിലെ രണ്ടു പ്രബല ജാതി രാഷ്ട്രിയത്തിലെ  മാടമ്പി മാരായി ജനത്തെ കാലങ്ങളായി കബിളിപ്പിക്കുന്നവരാന് . തങ്ങളുടെ പിന്നില്‍ ശക്തമായ വോട്ടു ബാങ്കുകള്‍ ഉണ്ട് എന്ന ധിക്കാരവും ധാര്ഷ്ട്യവുമാണ് ഇവര്‍ക്കൊക്കെ അഴി മതി നടത്താനും , നിയമ വ്യവസ്ഥയെ പ്പോലും വിലക്കെടുക്കാനും കഴി യുന്ന നിലയില്‍ വളര്‍ത്തിയത്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം  ചതിക്കും എന്നാ പോലെയാണ്  ഈ രണ്ടു വോട്ടു ബാങ്ക് രാഷ്ട്രി യാക്കാര്‍ക്കും    തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് അടക്കമുള്ള ശിക്ഷ  വരാന്‍ പോകുന്നത്.
                                താന്‍ "വാലുള്ള" നായരാണ് എന്ന് പറഞ്ഞു കേരളത്തിലെ സകല നായന്മാരെയും ഇക്കിളി പെടുത്തിയ പിള്ളയുടെ വോട്ടു ബാങ്ക് തന്ത്രം പൊളിഞ്ഞ വ്യസനത്തിലാണ് എന്‍ എസ് എസ് വിശിഷ്യാ സുകുമാരന്‍ നായര്‍ . UDF ന് ഏറ്റ രണ്ടു പ്രഹരത്തിലും ഉള്ളില്‍ ചിരിക്കുന്ന  മാണി യും ഒന്നോര്‍ക്കുന്നത്‌ നന്ന് . കേരള കോണ്ഗ്രസ്സിന്റെ സ്ഥാപക ജനറല്‍ സെക്രടറി കൂടി രാഷ്ട്രിയ കളം വിട്ടു പോകുന്നതോടെ(ജോസ്സെഫിനെ നേരത്തെ മാണി വീട്ടില്‍ ഇരുത്തിയത് ഓര്‍ക്കുമല്ലോ)   കേരള കോണ്ഗ്രസ്സിന്റെ തന്നെ പ്രസക്തി  ഇല്ലാതാകുന്നു. പ്രാദേശിക പാര്‍ട്ടികള്‍  ഇന്ത്യന്‍ രാഷ്ട്രിയമെന്നും   മലീമസമാക്കിയിട്ടെയുള്ളൂ  .അഴി മതി നടത്തുക എന്നത് അവരുടെ പാര്‍ട്ടി പരിപാടി പോലെയാണ് എന്ന്  ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
                                                 UDF നെ ഈ വന്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ത് ആരെന്നു ചോതിക്കെണ്ടതില്ല  , സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ    പോലെ വണ്‍ ഡേ   ക്രിക്കറ്റില്‍ ഡബിള്‍ സെഞ്വ് റി   നേടിയ ഫോമിലാണ് അച്യുതാനന്ദന്‍ . തികച്ചു അഭിനന്ദനാര്‍ഹാമായ  നേട്ടം . ഒരു രണ്ടാം ഇന്നിങ്ങ്സിനുള്ള സാധ്യത കൂടി   ഇതുവഴി രൂപപെട്ടു  വരുന്നു എന്നതാണ് മറ്റൊരു സവിശേഷത  ഒപ്പം പോളിറ്റ് ബ്യുറോയിലേക്കുള്ള  പുനപ്രവേശന സാദ്ധ്യതയും.
തിരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തില്‍ UDF ന് കൂടുതല്‍ കാള രാത്രികള്‍ സമ്മാനിക്കാന്‍ പോന്ന  തെളിവുകള്‍ ഇന്ത്യ വിഷന്‍ മുഖ്യ മന്ത്രി ക്ക്  കൈമാറി ക്കഴിഞ്ഞു എന്നാണു  അറിയാന്‍ കഴിയുന്നത്‌. ആവനാഴിയില്‍  കയ്യാമം ഇനിയും ബാക്കി എന്ന് സാരം. അതില്‍ കോതമംഗലം പെണ്‍വാണിഭ കേസടക്കം ഒതുക്കി തീര്‍ക്കാന്‍ ഒരു UDF ലെ ഒരു സമുന്നത നേതാവ് ഇടപെട്ടു എന്നാണു കേള്‍വി .അത്  ആരെന്നു അറിയാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ കാതോര്‍ത്തിരിക്കുന്നു  . 

സത്യമേവജയതേ

http://satyamevajayatepravasi.blogspot.com/

Thursday, February 10, 2011

254. വീട്ടില്‍ ഇരുന്നു അല്‍പ്പം പണം ഉണ്ടാക്കിക്കൂടെ...!?

മിക്കപ്പോഴും ഇന്റര്‍നെറ്റില്‍ കാണുന്ന ഇത്തരം പരസ്യങ്ങള്‍ പണമോ ഒരു വേണ്ടയ്ക്കായോ തരുകയില്ല. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ഇതിനു അപവാദം തന്നെ.

ഈ സൈറ്റില്‍ ഞെക്കിയത് കൊണ്ടോ കേവലം രജിസ്റ്റര്‍ ചെയ്തത് കൊണ്ടോ പണം കിട്ടില്ല. അവര്‍ തരുന്ന ജോലി ചെയ്‌താല്‍ (ഡാറ്റാ എന്‍ട്രി) മാന്യമായ പണം ഉണ്ടാക്കാം. ഇതിലൂടെ കോടീശ്വരന്‍ ആകാമെന്ന് ഞാന്‍ പറയില്ല. മാന്യമായ പൈസ ഉണ്ടാക്കാം. സ്വന്തം വീട്ടില്‍ ഇരുന്നു അല്പം പണം മാന്യമായ രീതിയില്‍ ഉണ്ടാക്കാന്‍ താല്പര്യം ഉള്ളവര്‍ മാത്രം ഞെക്കി ചേര്‍ന്ന് അവര്‍ തരുന്ന ജോലി ചെയ്തു മാന്യമായി അല്‍പ്പം പണം ഉണ്ടാക്കട്ടെ എന്ന് കരുതുന്നത് കൊണ്ട് ഈ ലോഗോ സൈറ്റില്‍ കൊടുക്കുന്നു.

പണം ഉണ്ടാക്കുന്നത് ആര്‍ക്കും കൊടുത്ത് സഹായിക്കാന്‍ കഴിയില്ല. എന്നാല്‍ ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുക്കാന്‍ കഴിയും. അതിനാല്‍ ചെയ്യുന്നു.

മുന്നറിയിപ്പ്. : ഇതൊരു ലൊടുക്കു വിദ്യയോ ലോട്ടറിയോ അല്ല. കഷ്ടപ്പെട്ടാല്‍ പണം ഉണ്ടാക്കാനുള്ള ഒരുമാര്‍ഗ്ഗം മാത്രം.. വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്കും നല്ലൊരു മാര്‍ഗ്ഗം.. നന്ദി.