തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 25, 2012

കൂതറയിലെ അവസാന പോസ്റ്റ്‌.

കൂതറ അവലോകനമെന്ന ഈ ബ്ലോഗ്‌ ഒരു സമയം കൊല്ലലിനു വേണ്ടി തുടങ്ങിയതെങ്കിലും  ഞാന്‍ കരുതിയതിലും എത്രയോ വളരെ വലുതായി.വായനക്കാരുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ഇത് സാധ്യമായത്.ഒരുപക്ഷെ എന്റെ ശരി എന്റെ മാത്രമാണെന്നതുകൊണ്ട് തന്നെ ഈ ബ്ലോഗിനെയും അതിന്റെ പിന്നില്‍കൂതറ തിരുമേനിയെന്ന പേരില്‍ എഴുതുന്ന എന്നെയും വെറുക്കുന്നവരെ എണ്ണം എന്നെയും ഈ ബ്ലോഗിനെയും സ്നേഹിക്കുന്നവരെക്കള്‍ ഏറെ കൂടുതലായി.

എന്തായാലും ജോലിയില്ലാത്തയിടം പിശാചിന്റെ പണിപ്പുരയെന്നത് കൊണ്ടാവാം സാത്താന്റെ വചനങ്ങള്‍ പോലെയുള്ള വാക്കുകള്‍ എന്നിലൂടെ വന്നത്. ഏറ്റുപറച്ചില്‍നടത്തുകയല്ല എങ്കിലും എന്റെ ഈ ബ്ലോഗിന്റെ വളര്‍ച്ചയില്‍ കടും ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടതില്‍  ചിലര്‍ക്കെങ്കിലും വിഷമം ഉണ്ടായെന്നറിയാം . ഈ ബ്ലോഗിന്റെ വളര്‍ച്ചയില്‍ ഏറെ സഹായിച്ച ( നേരിട്ടോ അല്ലാതെയോ ) നാടകക്കാരന്‍ കാപ്പിലാന്‍ തുടങ്ങിയവരെ നന്ദിയോടെ സ്മരിക്കുന്നു.

കൂതറയില്‍ ഇനി പോസ്റ്റുകളുടെ ആവശ്യമില്ല . എല്ലാം എഴുതിതീര്‍ന്നു എന്നതല്ല അതിന്റെ കാരണം . ഓണ്‍ലൈന്‍  എന്നാ വിശാലമായ കാല്‍പ്പനിക വിഹായസ്സിലെ വിഹരണം
അത്ര മടുത്തു.. ഓര്‍ക്കുട്ട് ഡിലീറ്റ് ചെയ്തു. ഫേസ്ബുക്കിലെ എല്ലാ സുഹൃത്തുകളേയും നീക്കം ചെയ്തു. ഇനി ഈ ലോകത്തെക്കില്ല മടുത്തു.. അത്രമാത്രം..

സുഹൃത്തുക്കളെ നന്ദി..

സ്നേഹം നിറഞ്ഞ മനസ്സോടെ
കൂതറ തിരുമേനി.

മറന്നു.. എല്ലാവര്‍ക്കും  അറിയുന്ന കാര്യമാണെങ്കിലും  കൂതറ തിരുമേനി ആരാണെന്ന് പറയാതെ പോകുന്നത് ശരി അല്ലെന്നു തോന്നുന്നു.

എന്റെ പേര് ദീപക് രാജ് .. മുമ്പ് അയര്‍ലണ്ടില്‍ ആയിരുന്നു. ഇപ്പോള്‍ സിഡ്നി ഓസ്ട്രലിയയില്‍ .
                                               http://deepakinteblogs.blogspot.com



Monday, October 8, 2012

331.പുലയാടി മക്കള്‍ ..

പുലയാടി മക്കള്‍ ..
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ..
പുതിയ സാമ്രാജ്യം
പുതിയ സൌധങ്ങള്‍
പുതിയ മണ്ണില്‍ തീര്‍ത്ത
പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍
പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം

പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയക്കിടത്തി തന്‍ അരയിലെ ദുഃഖം
പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌  പുലയാണ് പോലും
പതിയുറങ്ങുമ്പോള്‍
പറയനെ തേടും
പതിവായി വന്നാല്‍
പിണമായി മാറും  .
പറയന്റെ മാറില്‍
പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിപ്പൂ.
പറയനെ കണ്ടാല്‍ പുലയാണ് പോലും
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും
പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയനീന്നും പഴയതെല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച നീര്
പുഴുവരിക്കുന്നരാ  പഴനീര് തന്നെ
കഴുവേറി മക്കള്‍ക്ക്‌ മിഴിനീരു വേണം
കഴുവേറുമെന്‍  ചോര വീഞ്ഞായി വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍
കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല  നിങ്ങള്‍
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല  നിങ്ങള്‍

(പി.എന്‍.ആര്‍. കുറുപ്പ് കവിത )

ഒന്നൊന്നര കവിത തന്നെ..


Thursday, September 13, 2012

330.ഐ.എന്‍.ടി.യു.സി മേഖല സമ്മേളനം; പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം


പെരുമ്പാവൂര്‍: ടൗണില്‍ നാളെ നടക്കുന്ന ഐ.എന്‍.ടി.യു.സി മേഖലാ സമ്മേളനം കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ ശക്തി തെളിയിക്കലായി മാറും.
ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂണിയന്റെ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് കുന്നത്തുനാട് താലൂക്കിലെ വിവിധ യൂണിയനുകളെ സംഘടിപ്പിച്ചുകൊണ്ട് എ വിഭാഗം നാളെ മേഖലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്‍ ഈ സമ്മേളനവുമായി ഐ.എന്‍.ടി.യു.സിയ്ക്ക് ബന്ധമില്ലെന്ന് പരസ്യ പ്രസ്താവന പുറത്തിറക്കിയത് അവഗണിച്ചാണ് സമ്മേളനം. യൂണിയന്റെ നേതാക്കളൊ തൊഴിലാളികളൊ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റ് ആവശ്യപ്പെടുമ്പോള്‍ സമ്മേളനത്തിന് അയ്യായിരം പേരിലധികം പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
ഐ ഗ്രൂപ്പിന്റെ നേതാവെന്ന നിലയില്‍,  യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ പോലും, സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ നടക്കുന്ന സമ്മളനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സി ജില്ലാ  പ്രസിഡന്റ് ടി.പി ഹസ്സന്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ പ്രമുഖര്‍ ആരും സമ്മേളനത്തിന് ഉണ്ടാവില്ല. അതേ സമയം എ ഗ്രൂപ്പിലെ പ്രബലരായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കെ.വി തോമസ് തുടങ്ങിയവര്‍ എത്തുകയും ചെയ്യും.
പെരുമ്പാവൂര്‍ മേഖലയിലെ പ്രധാന എ ഗ്രൂപ്പ് നേതാവ് ബേന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍. മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന  പ്രവേശനമായും ഈ സമ്മേളനം മാറും.
പി.പി തങ്കച്ചന്‍ നേതൃത്വത്തിലെത്തിയ കാലം മുതല്‍ എ ഗ്രൂപ്പിന് ടൗണില്‍ കൈവിട്ടുപോയ മേല്‍ക്കോയ്മ തിരിച്ചുപിടിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേഷന്‍ കിട്ടാത്ത യൂണിയനുകളേയും എ ഗ്രൂപ്പിന് മേല്‍കൈയ്യുള്ള യൂണിയനുകളേയും ചേര്‍ത്താണ് സമ്മേളനം.
വേങ്ങൂരിലെ ഫോറസ്റ്റ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന് അനുകൂലമായി അടുത്തിടെയുണ്ടായ കോടതി വിധിയും എ വിഭാഗത്തിന് ഉത്തേജനമായിരുന്നു. രണ്ടായിരത്തിലേറെ അംഗങ്ങളും കനത്ത ആസ്തിയുമുള്ള ഈ യൂണിയന്റെ ഭരണം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്യാത്ത യൂണിയന്റെ ഭരണത്തിലിടപെടാന്‍ പുറത്തുള്ള ആര്‍ക്കും അധികാരമില്ലെന്ന കോടതിവിധിയാണ് ഐ ഗ്രൂപ്പിന് തിരിച്ചടിയായത്. ഇത്തരം നിരവധി യൂണിയനുകള്‍ നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
ടി.എച്ച് മുസ്തഫ എ ഗ്രൂപ്പിലേയ്ക്ക് പോരുന്നതോടെ വാഴക്കുളം മേഖലയിലെ മുസ്തഫയോട് ആഭിമുഖ്യമുള്ള ഐ ഗ്രൂപ്പിലെ പലരും എതിര്‍ചേരിയിലേയ്ക്ക് കൂറുമാറുമെന്ന സൂചനകളും ഉണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

മംഗളം


Monday, September 10, 2012

329.ചില 'ജാദു' സംശയങ്ങള്‍...


അടുത്തിടെ 'എജന്റ്റ് ജാദു' വുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഇന്റര്‍നെറ്റു മായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതുകൊണ്ട്,  പ്രത്യേകിച്ച്  'privacy', 'security' തുടങ്ങിയവയുടെ  പ്രാ ധാന്യം  അറിയാവുന്നതുകൊണ്ടും , എന്റെ ചില സംശയങ്ങള്‍ പങ്കു വയ്ക്കുന്നു.   

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ജാദു' ലോകത്തെവിടെ ഇരുന്നു കൊണ്ട് സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ കണ്ടു പിടിക്കും എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

എന്റെ അറിവില്‍  രണ്ടു രീതിയില്‍ ആണ് പ്രധാനമായും ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു (log )  വയ്ക്കുന്നത്. ഒന്ന് ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ  (Internet Serivce Providor) സെര്‍വറില്‍. ഇന്ത്യയില്‍ b.s.n.l , reliance തുടങ്ങി നമ്മുക്ക്  കണക്ഷന്‍  തരുന്ന കമ്പനികള്‍. രണ്ടാമത് നമ്മള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളുടെ സെര്‍വറില്‍.

ഇതു രണ്ടും പോലീസിന്റെ സൈബര്‍ സെല്‍ പോലെ ഉള്ള നിയമ സംവിധാനം വഴി ആവശ്യപ്പെട്ടാലേ ലഭിക്കുക ഉള്ളു.
അല്ലെങ്കില്‍ അനധികൃതമായി മുകളില്‍ സൂചിപ്പിച്ച സെര്‍വറുകളില്‍ കടന്നു കയറി ഇതു ചോര്‍ത്തി എടുക്കണം.

ഇതു രണ്ടുമല്ലാതെ ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു എന്ന് പറയുമ്പോള്‍ എന്ത് സാങ്കേതിക 'ജാദു' ആണ് ഉപയോഗിക്കുനതെന്ന് മനസിലാകുന്നില്ല.

'ജാദു' വിനെ പറ്റി അവരുടെ തന്നെ സൈറ്റില്‍ പറയുന്നത് മനസിലായത് ഇത്ര മാത്രം.
ഓണ്‍ലൈന്‍ സിനിമകള്‍ കാണാനോ, ഡൌണ്‍ലോഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ ഒക്കെ സാധിക്കും എന്ന് അറിയാവുന്ന സൈറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുക. എന്നിട്ട് ആ സൈറ്റുകളുടെ ഉള്ളടക്കം (content) നിരന്തരം പരതുക. 'ജാദു' വിനെ ഏല്‍പ്പിച്ച സിനിമ അവിടെ ഷെയര്‍ ചെയ്താല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. 

ഇവിടെ ചില  ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം.
പല സൈറ്റുകളും ഒരു യൂസര്‍നെയിം + പാസ്സ്‌വേര്‍ഡ്‌ ഉണ്ടെകില്‍ മാത്രമേ അകത്തു കടക്കാന്‍ പറ്റു.
രണ്ടാമത് സിനിമകള്‍ മറ്റു പേരുകളില്‍ ഇട്ടാല്‍ അറിയാന്‍ പ്രയാസമാകും. ഉദാഹരണത്തിന് 'ബാച്ചിലര്‍ പാര്‍ട്ടി' വല്ല 'അവിവാഹിത സംഗമം' അല്ലെങ്കില്‍ 'യുവ തരംഗം' എന്നോ മറ്റോ പേരിട്ടു ഷെയര്‍ ചെയ്താല്‍ മനുഷ്യന്  കണ്ടു പിടിക്കാന്‍ സാധിക്കും, പക്ഷെ 'ജാദു' പോലെ ഒരു സോഫ്റ്റ്‌വെയര്‍ അത് മനസിലാക്കില്ല.
ഷെയര്‍ ചെയ്തത് കണ്ടു പിടിച്ചാലും ആ ആളുടെ ഐ.പി വെറുതെ കിട്ടുക ഇല്ല. ആ സൈറ്റിന്റെ സെര്‍വറില്‍ നിന്നെ കിട്ടു. അതും 'ജാദു' വിചാരിച്ചാല്‍ നടപ്പില്ല.

ഒരു എളുപ്പ വഴി ഉള്ളത് 'ജാദു' കമ്പനി തന്നെ ഒന്ന് രണ്ടു സൈറ്റുകള്‍ തുടങ്ങുക. അവിടെ വല്ലവരും ഷെയര്‍ ചെയ്താല്‍ ഉടനെ ഐ.പി കിട്ടും.

എല്ലാവരും പഴി പറയുന്ന യൂ ടൂബില്‍  പടം ഇട്ടാല്‍ ഉടനെ തന്നെ അവരുടെ സൈറ്റിലൂടെ പരാതി കൊടുത്താല്‍ അത് നീക്കം ചെയ്യും.
പക്ഷെ പടം ഇട്ടോ ഇല്ലയോ എന്ന് കണ്ടു പിടിക്കാന്‍ മനുഷ്യന്‍ തന്നെ ശ്രമിക്കണം. അതാണ്‌ എളുപ്പം.
ഇട്ട ആളുടെ ഐ.പി ഒക്കെ ഗൂഗിള്‍ കമ്പനി തരണം. അത് സൈബര്‍ സെല്‍  വഴിയോ വക്കീല്‍ നോട്ടീസ് വഴിയോ ഒക്കെ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്. 

ഐ.പി കിട്ടിയാല്‍ തന്നെ അതിന്റെ പിന്നിലുള്ള ആളിനെ കണ്ടു പിടിക്കാന്‍ നേരത്തെ പറഞ്ഞ  ഇന്റര്‍നെറ്റ്‌ സേവന ദാതാക്കള്‍ കനിയണം. പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്തു നിന്നും അതൊക്കെ കിട്ടാന്‍ അത്ര എളുപ്പമാവില്ല.

ഇതൊന്നും 'ജാദു' വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങള്‍ അല്ല.

യൂ ടുബില്‍ ഒരു വീഡിയോ എത്ര പേര് കണ്ടു എന്നറിയാന്‍ 'ജാദു' ഒന്നും വേണ്ട. യൂ ട്യൂബ് ഉപയോഗിക്കുന്ന കൊച്ചു കുട്ടികള്‍ വരെ അത് പറയും.

യൂ ടുബിലെ ഒരു വീഡിയോ കണ്ടവരുടെ ഐ.പി ഒന്നും അങ്ങനെ കിട്ടാന്‍ ഒരു സാധ്യതയും ഇല്ല.  അതിനു കേസുമായി മുന്നോട്ട് പോകേണ്ടി വരും. അത്ര  മാത്രം ഊര്‍ജ്ജവും പണവും  അറിഞ്ഞിടത്തോളം  കൂതറയായ ഒരു പടത്തിനു വേണ്ടി കളയുമോ.

copyright  ഉള്ള സിനിമകളും പാട്ടുകളും ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുനതും അത് ഷെയര്‍ ചെയ്യുനതും ഒക്കെ നിയമ വിരുദ്ധമാണ്.
പക്ഷെ അതുമായി ബന്ധപ്പെട്ടവരെ എല്ലാം മണിക്കൂറുകള്‍ കൊണ്ട് 'ജാദു' കണ്ടു പിടിക്കും എന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

എന്റെ അറിവിലുള്ള കാര്യങ്ങള്‍ ആണ് മുകളില്‍ പറഞ്ഞത്. 'ജാദു' പുതിയ വല്ല സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെങ്കില്‍ ദയവായി ആരെങ്കിലും ഒന്ന് പറഞ്ഞു തരിക.

Friday, August 3, 2012

328.മാറുന്ന അഭയാര്‍ഥി മുഖങ്ങള്‍

അഭയാര്‍ഥി പ്രശ്നത്തെ മാനുഷിക പരിഗണകള്‍ നല്‍കി പരിഗണിക്കണമെന്ന വാദത്തെ അല്‍പ്പം ഉല്‍ഖണ്ഠയോടെ നോക്കികാണേണ്ട കാലമായെന്ന് തോന്നുന്നു. ലോകമനുഷ്യ ചരിത്രത്തോളോം   പഴക്കമുള്ളതാണ് കുടിയേറ്റമെങ്കിലും അഭയാര്‍ഥി പ്രശ്നം അതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് . കുടിയേറ്റമെന്നത്  മെച്ചപ്പെട്ട ജീവിതസൌകര്യം തേടി മനുഷ്യന്‍ നടത്തുന്ന മരുപ്പച്ചകള്‍ തേടിയുള്ള യാത്രയാണെങ്കില്‍ അഭയാര്‍ഥികള്‍ മെച്ചപ്പെട്ട ജീവിതത്തെക്കാളുപരി ജീവിക്കാന്‍ വേണ്ടിയാണു മറുപുറങ്ങള്‍ തേടുന്നത് . അതുകൊണ്ട് തന്നെ അവര്‍ക്ക് സഹതാപത്തിന്റെ കരിമ്പടം കൂടി ലഭിക്കുന്നു. എന്നാല്‍ വന്നുകയറുന്ന അഭയാര്‍ഥികള്‍ ഒരു ക്യാന്‍സറായി മാറുമ്പോള്‍ എത്നിംഗ് ക്ലെന്‍സിംഗ് അല്ലെങ്കില്‍ വംശീയ  നിര്‍മ്മാര്‍ജ്ജനം നടത്താന്‍ ഒരു ജനതയെയോ അല്ലെങ്കില്‍ ഒരു രാജ്യത്തേയോ നിര്‍ബ്ബന്ധിതമാക്കുന്നു. മ്യാന്മാറില്‍ നടന്ന വംശീയ നിര്‍മ്മര്‍ജ്ജനത്തെയും അതെ കണ്ണിലൂടെ മാത്രം കണ്ടാല്‍ മതിയാകും.

ഇന്ത്യ വിഭജനകാലത്ത് തന്നെ അഭയാര്‍ഥി പ്രവാഹം ഒരു ഭീകരമായ പ്രശ്നമായിരുന്നു. ഇന്ത്യ വിഭജനത്തോടെ വിശുദ്ധ ( പാക് ) സ്ഥാനിലേക്ക് പറന്ന ഇന്ത്യന്‍ മുസ്ലീങ്ങളെ മുജാഹിദീന്‍ എന്നാ കൂട്ടത്തില്‍ പെടുത്തി പാകിസ്ഥാന്‍ അകറ്റി നിര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പാകിസ്താനില്‍ നിന്ന് വന്ന ആളുകള്‍ തങ്ങളുടെ സ്ഥാനം മുഖ്യധാരയില്‍ തന്നെ നേടി. പക്ഷെ പാകിസ്താനില്‍ തന്നെ നിന്ന ഹിന്ദുക്കളുടെ അവസ്ഥ വളരെ പരിതാപകരം എന്നെ പറയേണ്ടൂ. പിന്നീട് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥികള്‍ക്ക്  ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട സഹായം ചെയ്തെങ്കില്‍ ഇപ്പോള്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കാതെ അവിടെ ക്യാന്‍സര്‍ പോലെ വളരുകയാണ് ആ വരത്തന്‍ കൂട്ടം ചെയ്തത്. ആസ്സാമില്‍ നിന്ന് കൂട്ടത്തോടെ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരുന്നിടം വരെയെത്തി സംഭവങ്ങള്‍ .

എന്നാല്‍ നട്ടെല്ലുള്ള ആളുകള്‍ അല്ലെങ്കില്‍ പ്രതികരണ ശേഷിയുള്ള മ്യാന്‍മാര്‍ ഭരണകൂടവും ജനങ്ങളും അത്തരം ഒരു സാധ്യത മനസ്സിലാക്കി ആ ക്യാന്‍സര്‍ തന്നെ ഇല്ലാതാക്കാനാണ് തീരുമാനിച്ചത്. ഓരോ രാജ്യത്തെയും ആദ്യ അവകാശികള്‍ ആ നാടിന്റെ പൌരന്മാരാണ് എന്നത്  അവരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ് . അവിടെ മാനുഷിക പരിഗണനയേക്കാള്‍  തങ്ങളുടെ ജനങ്ങളുടെ സ്വത്തിനും ജീവനും ആണ് സര്‍ക്കാര്‍ ആദ്യം പരിഗണന കൊടുത്തത് . എന്നാല്‍ ഇതിനെതിരെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലും നടന്ന പരസ്യ പിന്തുണ കൊടുത്ത കൂട്ടത്തില്‍ ഏറെക്കുറെ ഭൂരിഭാഗവും മതത്തിന്റെ പേരില്‍ ആ ക്യാന്‍സറിനു സപ്പോര്‍ട്ട് കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇതേ ബംഗാളി കുടിയേറ്റക്കാര്‍ ആസാമില്‍ ഇന്ത്യന്‍ പതാക കത്തിച്ചപ്പോഴും പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയപ്പോഴും ഇന്ത്യന്‍ ആദിവാസികളെയും ഹിന്ദുക്കളെയും അഭയാര്‍ഥികള്‍ അക്കിയപ്പോഴും ഈ മനുഷ്യസ്നേഹികളെ കണ്ടില്ല. ഇത് ആദ്യ തവണയല്ല. പാലസ്തീന് വേണ്ടി സംസാരിക്കുന്നതു മനുഷ്യ സ്നേഹം കൊണ്ടാണെന്ന് വിളിച്ചോതുന്നവര്‍ പക്ഷെ ശ്രീലങ്കയില്‍ നടന്ന വംശീയ കുരുതി കണ്ടിരുന്നില്ല. അറബികളായ ആളുകള്‍ക്ക് വേണ്ടി കണ്ണീരോഴുക്കിയവര്‍ പക്ഷെ ഇന്ത്യക്കാരായ തമിഴന്മാരെ ച്ചുട്ടുകരിക്കുന്നത് കണ്ടപ്പോള്‍ കണ്ണടച്ചു. അപ്പോള്‍ ഒരു കാര്യം വ്യക്തം . മനുഷരല്ല മതമാണ്‌ വേട്ടയാടപ്പെടുന്നത് കണ്ടത്. വെട്ടയാടപ്പെടുന്നവന്റെ മതം നോക്കി മനുഷ്യത്വം അളക്കുന്നതിന്റെ അളവ് കോലും ആത്മാര്‍ത്ഥതയും കാണുമ്പോള്‍ അടുത്തിരിക്കുന്ന ഒരു വിപത്തിന്റെ നേരെ നാം തിരിഞ്ഞു നോക്കണം .

സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട ആസാമീസ് ജനതയെ നിസംഗതയോടെ    നോക്കിക്കോളൂ. കാശ്മീരില്‍ നിന്നും നാട്  വിടെണ്ടിവന്ന ഒരു ജനതെയെ നിങ്ങള്‍ മറന്നു കൊള്ളൂ. കാലം ഒരു ചരിത്രപുസ്തകം ആണ് . നാളെ സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെടും എങ്കിലേ അഭയാര്‍ഥി എന്നതിന്റെ അര്‍ഥം മനസ്സിലാവൂ. ഇന്ത്യയില്‍ നടന്ന ആസാം ജനതയെ അഭയാര്‍ഥികള്‍  ആക്കിയ സംഭവത്തെ നിസ്സാരമായി കണ്ടാല്‍ ----- സ്വന്തം രാജ്യത്തും നമുക്ക് ജീവിക്കാനാവില്ലെന്ന് മനസ്സിലാവും. കുടിയേറ്റക്കാര്‍ക്ക് കുടിയേറ്റക്കാരുടെ പരിഗണന മതി. എന്നാല്‍ പൌരന്മാര്‍ക്ക് അവരുടെ അവകാശം വേണം .

Monday, July 16, 2012

327.പുലിയാണ് താരം.

അടുത്തിടെയായി ഉണ്ടായ രണ്ടു പുലി മരണങ്ങള്‍ ആണീ പോസ്റ്റിനാധാരം. പത്തനംതിട്ടയിലെ റാന്നിയിലും  കൊന്നിയിലും ഓരോ തവണ പുലിയിറങ്ങുകയും നാട്ടുകാരെ ആക്രമിച്ച പുലികളെ പിന്നീട് കൊന്നതിന്റെ പേരില്‍ കൂടുതല്‍ കേസും പ്രശ്നങ്ങളും ആകുകയും ചെയ്തു. പന്നിയുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയ  റാന്നി, കോന്നി നിവാസികള്‍ ഇപ്പോള്‍ പുലിപ്പേടിമൂലം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. കൂനിന്‍മേല്‍ കുരുവെന്ന പോല്‍ നിയമത്തിന്റെ വാളും. ഈ രണ്ടു മലയോര പ്രദേശങ്ങളിലേയും ജനങ്ങളുടെ ചോദ്യം ജനങ്ങളേക്കാള്‍ വിലയുണ്ടോ ഒരു പുലിയ്ക്ക്.

പ്രാചീന കാലം മുതലേ പുലിയുടെ തോലും മറ്റും സന്ന്യാസിമാര്‍ വരെ ഉപയോഗിച്ചിരുന്നു. ഇന്ന് പുലിയിറച്ചി, അതിന്റെ തോല്‍ , തുടങ്ങി അതിന്റെ നഖം , ആന്തരികാവയവങ്ങള്‍ എല്ലാം പ്രാമുഖ്യവും കരിഞ്ചന്തയില്‍ വന്‍വില കിട്ടുന്നതുമാണ് . പുലിയ്ക്കെന്താ പത്തനംതിട്ടയോടു   ഇത്രപ്രിയം എന്ന് ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍ . കേരളത്തിലെ പുലി കുട്ടികള്‍ താമസിക്കുന്നത് പത്തനംതിട്ട ജില്ലയിലല്ലേ. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറെസ്റ്റ് ഉള്‍പ്പെടുന്ന ശബരിമലയില്‍ നിന്നാണല്ലോ ശബരിമല അയ്യപ്പന്‍ പുലിപ്പാല്‍ തേടിപ്പോയത് . പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് കടുവാ സംരക്ഷണ മേഖല ആണെങ്കിലും ഇന്ത്യയിലെ അഞ്ചിനം " വമ്പന്‍ പൂച്ചകളില്‍ " അത്ര ചെറിയവന്‍ അല്ലാത്ത ഇന്ത്യന്‍ ലെപ്പേഡേന്ന ഈ പുള്ളിപ്പുലി ഇഷ്ടം പോലെ ഈ വനം മേഖലകളില്‍ കണ്ടുവരുന്നു. ജനവാസമേഖലകളില്‍ ഇറങ്ങി മനുഷ്യര്‍ വളര്‍ത്തുന്ന ആട്, പശു തുടങ്ങിയ മൃഗങ്ങളെ പിടിക്കാന്‍ ഇറങ്ങുന്ന ഇവ മനുഷ്യരെയും വെറുതെ വിടാറില്ല. അതുകൊണ്ട് തന്നെ ജനജീവന് ഇവന്‍ അത്യന്തം അപകടകാരിയും ആണ്. ഐ യൂ സി എന്‍ ( ഇന്റര്‍നാഷണല്‍ യൂണിയന്‍  ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ) കണക്കനുസരിച്ച് ഇവയുടെ എണ്ണം കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയൊക്കെ കണക്കുകള്‍ .

ഇനി പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാം. മനുഷ്യാവാസ മേഖലയാണെന്നും അവിടെ ഇറങ്ങുന്നത് അപകടമാണെന്നും പുലിയ്ക്ക് അറിയില്ല. അതേപോലെ വനനശീകരണവും ആഹാരലഭ്യതയുടെ കുറവും കാരണം പുലി കാട് വിട്ടിറങ്ങുന്നതു തങ്ങളുടെ ജീവനപകടമാണെന്നും പക്ഷെ സര്‍ക്കാരിനു ജനങ്ങളേക്കാള്‍ താല്‍പ്പര്യം കുരങ്ങിനെയും മൃഗങ്ങളെയും ആണെന്നും ജനങ്ങള്‍ക്കും അറിയില്ല. കാരണം മൃഗങ്ങളെ സംരക്ഷിച്ചു അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ പുലികളാണെന്ന് തെളിയിക്കേണ്ട സര്‍ക്കാരിനു അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുമാത്രം കൊടുക്കുന്ന ആളുകളുടെ ആവശ്യമെന്താ. കാലാകാലങ്ങളായി നടക്കുന്ന വന നശീകരണവും കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടായ ആഹരലഭ്യതക്കുറവും പുലികള്‍ക്ക് നാട്ടിലിറങ്ങി ഇരതേടേണ്ടിവരുന്നു. ഒപ്പം ചില വിരുതന്മാര്‍ വഴിതെറ്റിയും നാട്ടിലെത്തുന്നു.

ഇനി നേരെ ചോദ്യത്തിലേക്ക് . ഒരു പുലി കാടിറങ്ങി നാട്ടില്‍വന്നു ആളുകളെ കൊന്നാല്‍ ആളുകള്‍ എന്തുചെയ്യണം . പുലിയെ കണ്ടത് പോലീസിലോ ഫോറസ്റ്റ് ആഫിസിലോ അറിയിച്ചാല്‍ മതിയോ.. അവര്‍ക്കെന്താ ഇതിനെ പിടിക്കാനും ആളുകളെ രക്ഷിക്കാനും പരിശീലനം ലഭിച്ചിട്ടുണ്ടോ..? തങ്ങളില്‍ പെട്ട ആളുകളെ പുലി ആക്രമിക്കുന്നതും കൊല്ലുന്നതും കാണുമ്പോള്‍ സഹായിക്കാതെ ( പലപ്പോഴും ഈ സഹായം പുലിയുടെ മരണത്തില്‍ ആണ് കലാശിക്കുന്നത് ) ദൈവത്തിനെയോ നിയമത്തിനെയോ ആശ്രയിച്ചാല്‍ മതിയോ..? ഇനി പുലി ഒരാളെ ആക്രമിക്കുമ്പോള്‍ ആ ആള്‍ എന്തുചെയ്യണം . ഒരിക്കലുമെത്താത്ത നിയമസഹായത്തിനായി കാക്കണോ അതോ തിരിച്ചാക്രമിക്കണോ? ആളുകള്‍ കാട്ടില്‍ കയറി അല്ല ഈ ജീവികളെ നേരിടുന്നത് നമ്മള്‍ ജീവിക്കുന്ന നാട്ടില്‍ തന്നെയാണെന്ന് കൂടി ഓര്‍ക്കുക.!

ഒന്നുകില്‍ ഇത്തരം മൃഗങ്ങള്‍ നാട്ടില്‍ എത്താതിരിക്കാന്‍ വേണ്ട കരുതലുകള്‍ സര്‍ക്കാര്‍ എടുക്കുക. അല്ലെങ്കില്‍ നാട്ടിലിറങ്ങുന്ന മൃഗങ്ങളെ അഥവാ മനുഷ്യര്‍ ആക്രമിച്ചാല്‍ ( സ്വയരക്ഷാര്‍ത്ഥം) അവര്‍ക്കെതിരെ കേസേടുക്കതിരിക്കുക. കാരണം മനുഷ്യനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അധികാരം ഉണ്ട്. മൃഗങ്ങളെ കൊല്ലണം എന്നല്ല മരിക്കുവാന്‍ ആര്‍ക്കും ആഗ്രഹമില്ല, അതേപോലെ സ്വജീവന്‍ സംരക്ഷിക്കാന്‍ മറ്റുള്ളവരെ ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആളുകളെ വെറുതെ വിടുന്ന നിയമം എന്തെ പുലിയെ ആക്രമിച്ചതിന്റെ പേരില്‍ ആളുകളുടെ ജീവിതം കൊണ്ട് പന്താടുന്നത്..

Saturday, June 16, 2012

326.നെയ്യാറ്റിന്‍കരയിലെ ജയം . അതെ ജയം തന്നെ.

നെയ്യാറ്റിന്‍കരയിലെ കടമ്പ ഏതായാലും ശെല്‍വരാജ് കടന്നു. എന്നാല്‍ ഈ മത്സരം മലയാളികളുടെ സ്വഭാവത്തിന്റെ ഒരു പരിച്ഛെദം ആയിരുന്നു. ഈ പരാജയത്തിനെ താത്വിക അവലോകനം നടത്തി വിജയം ആക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ഈ വിജയം മനസ്സിലാക്കി തന്ന ചില വസ്തുതകളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കഴിവുള്ള ശാസ്ത്രഞ്ജര്‍ ഉണ്ടെങ്കില്‍ ഏതു  ജന്തുവിനെയും ശൂന്യാകാശത്തു എത്തിക്കാം . പി.സി.ജോര്‍ജ്ജിനോളം കഴിവുള്ളവര്‍ എന്തായാലും യൂ ഡി എഫ് പാളയത്തില്‍ ഇപ്പോള്‍ ഇല്ല. പറ്റുമെങ്കില്‍ മുഖ്യമന്ത്രിക്കസേര തന്നെ  അയാള്‍ക്ക്‌ കൊടുക്കാമെങ്കില്‍ എങ്ങനെ രാഷ്ട്രീയം കളിക്കണമെന്ന് ജോര്‍ജ്ജ് കാണിച്ചു തരും. നാണവും മാനവും ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയം എന്നുമാത്രമല്ല അപ്പപ്പോള്‍ കാണുന്നവനെ അപ്പനെന്നു വിളിക്കണമെന്നും ശെല്‍വ രാജ് നമുക്ക് കാണിച്ചു തന്നു. നന്ദി ശെല്‍വാ നന്ദി. സാമൂഹിക/മത നേതാക്കള്‍ക്ക് ഹിന്ദുമതത്തില്‍ ഒരു ചുക്കും ചെയ്യാന്‍ സാധ്യമല്ലെന്ന് ഈ തെരഞ്ഞെടുപ്പു തെളിയിച്ചു തന്നു. വിഭജിച്ചു ഭരിക്കുക എന്നാ ബ്രിട്ടീഷ് തന്ത്രം അവരുടെ പിന്‍ഗാമികള്‍ ഹിന്ദു മതത്തെ വിഭജിച്ചു ഭരിക്കുക എന്നതിലാക്കി ചുരുക്കി എന്നുമാത്രം. വിജയിച്ചു മക്കളെ ...നിങ്ങള്‍ വീണ്ടും വീണ്ടും വിജയിച്ചു .

രാജഗോപാലിന്റെ മുപ്പതിനായിരം വോട്ടിനു മൂന്നു ലക്ഷത്തിന്റെ മാറ്റുണ്ടായിരുന്നു. ആത്മാര്‍ത്ഥത കൈവശം അല്‍പ്പമെങ്കിലും ഉണ്ടെങ്കിലും മത്സരിച്ച മൂന്നു പ്രാമുഖ്യ ( ഇടതു , വലതു , ബി ജെ പി ) സ്ഥാനാര്‍ഥികളില്‍ കറപുരളാത്ത വ്യക്തിതം എന്നുപറയാന്‍ രാജഗോപാലിനോളം ആര്‍ക്കും ഉണ്ടായിരുന്നില്ല. ശെല്‍വരാജിനെ ചുമക്കാതെ കോണ്‍ഗ്രസ്സിന് മാര്‍ഗ്ഗം ഉണ്ടായിരുന്നില്ലെങ്കില്‍ ലോറന്‍സിനെ മത്സരിപ്പിച്ചു എന്നതാണ് ഇടതിന് പറ്റിയ പറ്റ്. മുപ്പതിനായിരം പേരെങ്കിലും കൂലി വോട്ടു കുത്തല്‍കാര്‍ അല്ലെങ്കില്‍ ഏതു മരക്കുറ്റി നിന്നാലും ഞങ്ങള്‍ ഇവര്‍ക്കെ കൊടുക്കൂ എന്ന് പറയുന്ന ഗ്രൂപ്പില്‍ പെടാതെ ഉണ്ടായിരുന്നു. അഭിവാദ്യങ്ങള്‍ . ഈ ചെറിയ സംഖ്യാ ഒരു മാറ്റത്തിന്റെ ശംഖോലി  മുഴക്കട്ടെ.

ഇടതുപക്ഷം ഈ പരാജയം വിലകൊടുത്തു വാങ്ങിയതാണ് . ഒരു കൊലപാതക ആരോപണം . സത്യമായാലും മിഥ്യായാലും അത് ചെയ്യാവുന്ന പരമാവധി ദോഷം ചെയ്തിരിക്കുന്നു. എന്തായാലും കൂലി മാധ്യമ പട അതിന്റെ ധര്‍മ്മം ചെയ്തിരിക്കുന്നു. എന്തായാലും കൂലി ഉടനെതന്നെ ഭരണാധികാരികളോട് ചോദിച്ചു വാങ്ങാന്‍ നുണരമയും വേശ്യാനെറ്റും   ഒന്നും ഒട്ടും അമാന്തിക്കണ്ട. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് അച്ചുമാമന്‍ തെളിയിച്ചു കഴിഞ്ഞു. പണ്ട് ലീഡര്‍ എല്ലാവരും " ടി വി കാണാന്‍ "   മറക്കരുത് എന്നത് പറഞ്ഞതിന്റെ പുതിയ പതിപ്പ് .
സ്വന്തം മുഖം നന്നാക്കാന്‍ ഒഞ്ചിയത്ത്   ഓടിയത് പാര്‍ട്ടിയുടെ ഗോള്‍ പോസ്റ്റില്‍  സെല്‍ഫ് ഗോളായി അടിക്കാന്‍ പറ്റി. പാര്‍ട്ടിയിലെ പടല പിണക്കം പരസ്യമായ രഹസ്യം ആണെങ്കില്‍ ഇപ്പോള്‍ ഒട്ടും മറക്കാന്‍ ഇല്ലെന്നായി. കോണ്ഗ്രസ് നേതാക്കള്‍ അവരുടെ നേതാവിനെ ജയിപ്പിക്കാന്‍ ചെയ്തതിനെക്കാള്‍ അച്ചുമാമന്റെ പ്രവര്‍ത്തികള്‍ കൈപ്പത്തിയ്ക്ക് ഗുണമായി.

അതേപോലെ, മലയാളികള്‍ കൈക്കൂലി , വ്യഭിചാരം , ചതി വഞ്ചന , കാലു മാറല്‍ തുടങ്ങി എന്ത് തന്തയ്ക്കു പിറക്കാഴികയും മാന്യമായ സംഭവങ്ങള്‍ ആണെന്ന് വിധിയെഴുതി . കാരണം ഭ്രാന്താലയത്തില്‍ താമസിക്കുന്നവര്‍ക്ക് ആട് പ്രശ്നം പേടി മാത്രം . നീതി അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അഴിമതിയില്‍ മുങ്ങിയ ജനതയ്ക്ക് അഴിമതിയുടെ നാറ്റം മനസ്സില്‍ ആവില്ലല്ലോ. മണിയും സംഘവും ചെയ്ത പ്രവര്‍ത്തികള്‍ ഭ്രാന്തന്മാരെ ഭീതിപ്പെടുത്തി. ആ ഭീതിയാണ് ഇടതുപക്ഷത്തിന് നെഗറ്റിവ് വോട്ടായി മാറിയത് .

ഒന്നുകൂടി . ഇന്ന് ചങ്കുറപ്പുള്ള നേതാവാണ്‌ ഉമ്മന്‍ ചാണ്ടിയെങ്കില്‍ മന്ത്രി സഭ രാജി വെയ്ക്കണം. കാരണം ഇന്ന് രാജി വെച്ച് തെരഞ്ഞെടുപ്പു നടത്തിയാല്‍ ഏറ്റവും കുറഞ്ഞത്‌ യൂ ഡി എഫിന് നൂറ്റി പത്തു സീറ്റെങ്കിലും ലഭിക്കും . അടുത്ത അഞ്ചുവര്‍ഷം അന്തസ്സായി മൃഗീയ ഭൂരിപക്ഷം അനുഭവിച്ചു ഭരിക്കാം . ഒപ്പം ആ ആഭ്യന്തര മന്ത്രി കസേര നമ്മുടെ ജോര്‍ജ്ജിന് കൊടുത്താല്‍ പിന്നെ അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞു ഭരണം മാറുമ്പോള്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്നൊരു പാര്‍ട്ടി ഉണ്ടായിരുന്നോ എന്നറിയാന്‍ ഗൂഗിളില്‍ തപ്പേണ്ടി വരും. അവര്‍ക്ക് വോട്ടിടാന്‍ ത്രിപുരയില്‍ നിന്നും വെസ്റ്റ്‌ ബംഗാളില്‍ നിന്നും ആളുകളെ ഇറക്കെണ്ടിയും വരും.

കാലം മാറിയതും തന്ത്രങ്ങള്‍ മാറിയതും അറിയാതെ തമ്മിലടിച്ചു നടന്നാല്‍ പണ്ട് തമ്മിലിടിച്ചു മുട്ടനാടുകള്‍ മരിച്ചപ്പോള്‍ കുറുക്കന്‍ രണ്ടിനെയും തിന്നകഥപോലെ മറ്റൊരുകഥയായി കേരളത്തിന്റെ രാഷ്ട്രീയ കഥകള്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കാം .

Thursday, May 24, 2012

325.വീണ്ടുമൊരു ഹര്‍ത്താല്‍ മാമാങ്കം കൂടി.

കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ ഒഴികെ ആരും തന്നെ ഇഷ്ടപ്പെടാത്ത ഒരു ഹര്‍ത്താല്‍ കൂടി. കേരളത്തിലെ ജനങ്ങള്‍ ഭ്രാന്തമാര്‍ ആണെന്ന് അല്ലെങ്കില്‍ കേരളം തന്നെ ഭ്രാന്താലയം ആണെന്ന് വിവേകാനന്ദന്‍ പറഞ്ഞത് ആര്‍ത്താര്‍ത്തു പറഞ്ഞു അടിവരയിടാന്‍ ആഗ്രഹിക്കുന്ന ജനങ്ങളും രാഷ്ട്രീയക്കാരും മറ്റുള്ള സംസ്ഥാനങ്ങളുടെയും വിദേശികളുടെയും മുമ്പില്‍ കേരളത്തെ നാണം കെടുത്തുകയാണെന്ന് ഇതൊക്കെ ആഹ്വാനം ചെയ്യുന്ന മാന്യന്മാര്‍ അറിയുന്നില്ല.

ഇന്ധന വില കൂടുമ്പോള്‍ നടത്തുന്ന ഈ ആഹ്വാനങ്ങള്‍ കൊണ്ട് ഇതുവരെയും എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കില്‍ കേരളം എന്ന പാവക്ക വലിപ്പത്തിലുള്ള ഈ കൊച്ചു സംസ്ഥാനത്തില്‍ ഊളത്തരം കാട്ടിയാല്‍ എന്തെങ്കിലും നടക്കുമെന്ന് ഇതൊക്കെ ആഹ്വാനം ചെയ്യുന്നവര്‍ കരുതുന്നുണ്ടോ..? ഓരോ പ്രധാനകാര്യം വരുമ്പോഴും അത് മുല്ലപ്പെരിയാര്‍ ആയാലും സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ആവശ്യമായാലും നിഷ്കരുണം കേന്ദ്രം തള്ളിക്കളയുമ്പോള്‍  കേരളത്തിന്റെ ഒരു കാര്യവും കേള്‍ക്കില്ലെന്ന് തീരുമാനിച്ച കേന്ദ്ര നേതൃത്തം ഇന്ത്യയൊട്ടാകെ പെട്രോളിന് വില കൂട്ടുമ്പോള്‍ ഈ ഹര്‍ത്താല്‍ ആഘോഷ സംസ്ഥാനത്ത് കുരവയിട്ടാല്‍ കേള്‍ക്കാന്‍ മാത്രം വിഡ്ഢികള്‍ ആണോ..? ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ജനങ്ങളെ കാണിക്കാന്‍ പ്രതിപക്ഷവും അധികാരം എന്നെങ്കിലും കിട്ടിയേക്കും എന്ന് കരുതുന്ന വിഡ്ഢികളും നടത്തുന്ന വൃഥാ ശ്രമം മാത്രമാണ് ഈ ഹര്‍ത്താല്‍ .

പലപേരില്‍ നടത്തിയാലും ബന്ദും ഹര്‍ത്താലും കോടതി നിരോധിച്ചിട്ടുള്ളതാണ് . ജനങ്ങളുടെ ജീവിതം സ്തംഭിപ്പിക്കാന്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനം ഉണ്ടാവൂ. സത്യത്തില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും പൊറുതി മുട്ടിക്കുക എന്നതില്‍ കവിഞ്ഞു ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ല. സംസ്ഥാനങ്ങള്‍ തോറും സ്വകാര്യ വിമാനത്തില്‍ പറന്നു നടക്കുന്ന എണ്ണ കമ്പനി മുതലാളികളോ ഈ ചതിയ്ക്ക് കൂട്ടുനിന്ന കേന്ദ്ര മന്ത്രിസഭയിലെ പുംഗന്‍മാരോ ഈ ഹര്‍ത്താലിന്റെ ദോഷം അറിയാന്‍ പോകുന്നില്ല. ആശുപത്രിയിലും വിവാഹത്തിലും എന്നുവേണ്ട പാല് വാങ്ങാന്‍ കടയില്‍ പോകുന്ന പാവം ഒരു മലയാളിയും ഈ ബന്ദില്‍ നിന്ന് ബുദ്ധിമുട്ടാതെ പോകാന്‍ കഴിയില്ല.

ഏതു വിദേശ മലയാളിയോട് ചോദിച്ചാലും ആരും തന്നെ ബന്ദും ഹര്‍ത്താലും സമരങ്ങളും ആഘോഷമാക്കിയ കേരളത്തില്‍ സ്ഥിര താമസം ആക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തെ...! അന്യനാട്ടില്‍ കഷ്ടപ്പെട്ട് കാശുണ്ടാക്കി അവസാനം ജീവിക്കാന്‍ വരുമ്പോള്‍ ജനദ്രോഹ നടപടികള്‍ കൊണ്ട് ആഘോഷമാക്കുന്ന രാഷ്ട്രീയക്കാരുടെ വികൃതികള്‍ക്ക് ഇരയാകാന്‍ എന്തിനു നിന്ന് കൊടുക്കണം എന്നാവും ചോദ്യം .. എന്തിനു മലയാളികളുടെ  പ്രിയങ്കര നടന്‍ മോഹന്‍ലാല്‍ പോലും ഇന്ന് കേരളത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു എന്നാണ് പറഞ്ഞത്. കേരളത്തില്‍ നിന്നും മറ്റിടങ്ങളില്‍ പോയി ജീവിക്കാന്‍ കഴിയാത്ത പാവങ്ങള്‍ എങ്ങോട്ട് പോവും..?

സായിപ്പന്മാരെ ഓടിച്ചു സ്വാതന്ത്ര്യം വാങ്ങിയ പാവങ്ങള്‍ മറന്നു പോയ ഒന്നുണ്ട്. സായിപ്പന്മാരുടെ ഭരണത്തിന് അല്പം നേട്ടങ്ങള്‍ സമ്മാനിക്കാന്‍ എങ്കിലും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് രാഷ്ട്രീയക്കാരുടെ ഭരണത്തില്‍ സ്വാതന്ത്ര്യവും നേട്ടവും ഇല്ല ജനദ്രോഹ നടപടികള്‍ മാത്രം.. എന്തെ ഈ സ്വാതന്ത്ര്യത്തിന്റെ നേട്ടം ..! രൂപയുടെ മൂല്യം ഐതിഹാസികമായി ഇടിഞ്ഞാലും
റബ്ബര്‍ പാവ പോലെ ഒന്നുമിണ്ടാതെ ഇരിക്കുന്ന പ്രധാനമന്ത്രി .. അതും ഇന്ത്യ കണ്ട ഏറ്റവും നല്ല സാമ്പത്തിക കാര്യാ വിദഗ്ദന്‍ ആണ് പുള്ളി എന്നുകൂടി ഓര്‍ക്കണം .. ! ഷെയര്‍ മാര്‍ക്കറ്റ് ഇടിഞ്ഞു അതില്‍ മുടക്കിയിരിക്കുന്നവരുടെ കുത്തുപാള എടുത്തു.. സാധാരണക്കാരുടെ മുമ്പില്‍ അതൊന്നും വിഷയങ്ങള്‍ അല്ലെങ്കിലും ഇതേപോലെ പെട്രോള്‍ വിലയും മറ്റും ഇനിയും കൂടും എന്നോര്‍ക്കുക. കാളവണ്ടിയും സൈക്കിളും റോഡില്‍ കാണുന്ന കാലം വിദൂരമല്ല.

നമ്മള്‍ നേട്ടത്തിലെക്കല്ല പകരം വിട്ടുകളഞ്ഞ മണ്‍മറഞ്ഞ ആ കാളവണ്ടി യുഗത്തിലെക്കാണ് തിരിച്ചു പോക്കെന്ന് മനസ്സിലാക്കിയാല്‍ മതി.

Sunday, May 6, 2012

324.സുസുകി ഗ്രാന്‍ഡ്‌ വിറ്റാര.


രാഷ്ട്രീയവും മറ്റും എഴുതേണ്ട സമയം ആണെങ്കിലും താല്‍പ്പര്യമില്ല. കാരണം ജീര്‍ണ്ണത എഴുതി തുടങ്ങിയാല്‍ നമ്മുടെ മനസ്സും ജീര്‍ണ്ണിക്കും. ഇന്ന് പോസ്റ്റില്‍ ഒരു ചെറു വാഹനത്തെ ഒന്ന് പരിചയപ്പെടുത്തുകയാണ്. സത്യത്തില്‍ ഇതിനെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല. മലയാളികള്‍ക്ക് ഏറെ പരിചയമുള്ള ഒന്നാണ് ഇത്. എന്നാലും ഒന്നുകൂടി പരിചയപ്പെടുത്തുകയാണ് .

മറ്റു പല പേരുകളില്‍ ഇത് മിക്ക രാജ്യത്തും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ഗ്രാന്‍ഡ്‌ വിറ്റാര എന്നാ പേരില്‍ ആണ് ഇറങ്ങുന്നത്. നമ്മുടെ മാരുതി സുസുകി ഉണ്ടാക്കുന്ന ഒരു ഫോര്‍വീല്‍ ഡ്രൈവ് വാഹനം. മറ്റുള്ള ചെറു സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളും ഇതും തമ്മിലുള്ള വ്യത്യാസം ഏറെയാണ്‌ . ഒരു ലാഡര്‍ ഷാസി ഫ്രേമില്‍ നിര്‍മ്മിക്കപ്പെട്ട ഈ വാഹനം ഒരു മുഴുവന്‍ സമയ ഫോര്‍വീല്‍  ഡ്രൈവ് വാഹനം കൂടിയാണ് . ഈ കാറ്റഗറിയില്‍ ( ഹോണ്ട സി.ആര്‍ .വി , ടൊയോട്ട റാവ് 4 , മിത്സു ബിഷി ഔട്ട്‌ലാണ്ടര്‍ , നിസ്സാന്‍ എക്സ്ട്രൈയില്‍ , സൂബരു ഫോറസ്റ്റാര്‍ , ഒപാല്‍ അന്റാര തുടങ്ങി മിക്കതും ) വരുന്ന ഒട്ടുമിക്ക വാഹനങ്ങളും ഒരു കാറിന്റെ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിച്ച സോഫ്റ്റ്‌റോഡര്‍ വിഭാഗത്തിലെ ക്രോസ് ഓവര്‍ വാഹനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഇവയൊക്കെ കാറിനോട് കിടപിടിക്കുന്ന ഡ്രൈവിംഗ് സുഖം തരുമെങ്കിലും ദുര്‍ഘടം പിടിച്ച യാത്രകള്‍ക്ക് ഉതകില്ല.

ഈ കാറ്റഗറിയിലെ ചില വാഹനങ്ങള്‍ ഡിഫ്രന്‍ഷ്യല്‍ ലോക് ചെയ്യാമെന്നത്‌ കൊണ്ട് ( ഉദാഹരണം നിസ്സാന്‍ എക്സ്ട്രൈയില്‍ ) ഫോര്‍വീല്‍ ഡ്രൈവ് എന്ന് വിളിക്കുമെങ്കിലും ലോ റേഞ്ച് ഗീയര്‍ ബോക്സിന്റെ അഭാവത്താല്‍ ഒരു എല്ലാം തികഞ്ഞ ഫോര്‍ വീല്‍ ഡ്രൈവ് എന്ന് വിളിക്കുവാന്‍ കഴിയില്ല. എന്നാല്‍ മറ്റുള്ള ഓള്‍ വീല്‍ ഡ്രൈവുകള്‍ മുന്‍ /പിന്‍ ഡ്രൈവ് വാഹനങ്ങളും ആവശ്യം വരുമ്പോള്‍ മാത്രം മുന്‍ /പിന്‍ ചക്രങ്ങളില്‍ പവര്‍ കൊടുത്ത് കാര്യം സാധിക്കുന്ന രീതിയും ആണ് അവലംബിച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ സോഫ്റ്റ്‌ റോഡാര്‍ വാഹനങ്ങള്‍ ഒരു കഠിനമായ പരിത സ്ഥിതികളില്‍ പിന്തള്ളപ്പെട്ടു പോകും.

സ്വാഭാവികമായും രണ്ടു ചോദ്യങ്ങള്‍ മനസ്സില്‍ വരും.

1 ) ടൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍ പോലുള്ള ഫുള്‍ സൈസ് ഓഫ് റോഡര്‍ ഉപയോഗിച്ച് കൂടെ..?
2 ) നമ്മുടെ മഹിന്ദ്ര ജീപ്പ് ഇതിലും മെച്ചമായ ഓഫ് റോഡര്‍ അല്ലെ..?

ചോദ്യം ഒന്നിന്റെ ഉത്തരം .. ടൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍ മികച്ച ഓഫ് റോഡര്‍ തന്നെ. എന്നാല്‍ അതിന്റെ വില മിക്കപ്പോഴും സുസുകി ഗ്രാന്‍ഡ്‌ വിറ്റാരയുടെ മൂന്നു  മുതല്‍ അഞ്ചിരട്ടി വരെയാണ്. അതേപോലെ അത് പരിപാലിക്കുന്ന ചിലവും.

രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം .. ജീപ്പ് തീര്‍ച്ചയായും നല്ല ഓഫ് റോഡര്‍ ആണ്. എന്നാല്‍ യാത്ര സുഖം തരുന്ന കാര്യത്തില്‍ ജീപ്പ് ഏറെ പിന്നിലാണ്. ഏകദേശം കാറിന്റെ സുഖവും ഒപ്പം മാന്യമായ ഓഫ് റോഡ്‌ സൌകര്യവുമാണ് സുസുകി ഗ്രാന്‍ഡ്‌ വിറ്റാര നല്‍കുന്നത്. ( 1 .9  ലിറ്റര്‍ ഡീസല്‍ മുതല്‍ 3 .2 .ലിറ്റര്‍ പെട്രോള്‍ വരെ ഇവ ലഭ്യമാണ് ..)







അതേപോലെ ചില മോടിഫിക്കെഷനുകള്‍ വരുത്തിയാല്‍ ( സസ്പെന്‍ഷന്‍ സ്പ്രിങ്ങുകള്‍ ഉയര്‍ത്തി അല്പം പൊക്കുകയോ , നോര്‍മല്‍ ടയറുകള്‍ മാറി ഓള്‍ടെറൈന്‍  അല്ലെങ്കില്‍ ഓഫ് റോഡ്‌ ടയറുകള്‍ ഉപയോഗിക്കുക. അതോടൊപ്പം സ്കിഡ്‌ പ്ലേറ്റുകള്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ സ്നോര്‍ക്കല്‍ ഉപയോഗിക്കുക. ) ഈ വാഹനം ഒരു മികച്ച ഓഫ് റോഡ്‌ വെഹിക്കള്‍ ആയി ഉപയോഗിക്കാം .

Saturday, April 28, 2012

323.ഈ മത്സരത്തില്‍ ആര് ജയിക്കും....?



നെയ്യാറ്റിന്‍കരയിലെമത്സരത്തെപറ്റിയാണെന്ന് കരുതിയാല്‍ തെറ്റി .. അതെന്റെ പട്ടി ശ്രദ്ധിക്കും. അത്ര കൂതറ മത്സരത്തില്‍ ആര് ചെവി കൊടുക്കും.. നാണമില്ലാത്ത ആത്മഹത്യാ ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ്സില്‍ ചേരുന്നതില്‍ നല്ലതെന്ന് പറഞ്ഞതിന്‍പ്രകാരം കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്തു "ശവമായ " ശേല്‍വകുമാരനും ജാതി നോക്കി വോട്ടു പിടിക്കാനായി നിര്‍ത്തിയ ഇടതു സ്ഥാനാര്‍ഥിയും രണ്ടു കുഞ്ഞാടുകള്‍ തലകൂട്ടിയിടിക്കുംപോള്‍ കിട്ടുന്ന രക്തം നുണയന്‍ കുറുക്കനേപ്പോലെ എത്തിയ രാജേട്ടനും .. അല്ല രാജേട്ടന് ഒരുപക്ഷെ സുവര്‍ണ്ണാവസരം ആണെന്ന് കരുതുന്നവര്‍ ഉണ്ട്.. ആ നാറിയ തെരഞ്ഞെടുപ്പിനെ വിട്...!!

ഇവിടെ പറയുന്നത് രണ്ടു നടിമാരെപ്പറ്റിയാണ് .. അമേരിക്കയില്‍ നിന്നെത്തിയ ഇന്‍ഡോ കനേഡിയന്‍ രോമാഞ്ചം സണ്ണിലിയോണും തുണി ഉരിയാമെന്നു പറഞ്ഞു  ആളെ പറ്റിച്ച പൂനം പാണ്ഡേയും തമ്മിലാണ്.. ജിസം എന്നാ കമ്പിപ്പടം ( ബിപാഷ ബാസുവും ജോണ്‍ എബ്രഹാമും അഭിനയിച്ച /അനുഭവിച്ച ) സംവിധാനം ചെയ്ത അമിത് സക്സേന സംവിധാനിച്ചാണ് പൂനം  പാണ്ഡേ സിനിമാ ലോകത്തേക്ക് വരുന്നത്. അല്‍പ്പം കുളിസീനും കുട്ടിയുടുപ്പും ഇട്ട ഫോട്ടോയും വീഡിയോയും ഇട്ടു സ്വന്തം സൈറ്റ് ഇതിനോടകം തന്നെ പൂനം പാണ്ഡേ ഹിറ്റ്‌ ആക്കി കഴിഞ്ഞു. എന്നാല്‍ വാവല്‍ ചപ്പിയ മാങ്ങാ പോലെ കണ്ടാല്‍ കമഭ്രാന്തനു പോലും ഒന്നും തോന്നാത്ത ശരീരമുള്ള പൂനം പാണ്ഡേ എന്ത് ചെയ്യും എന്നറിയില്ല. ഏകദേശം പൂനത്തിന്റെ തൊണ്ണൂറു ശതമാനം ഭൂമിശാസ്ത്രവും ഇതിനോടകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള പത്തുശതമാനം സെന്‍സര്‍ ബോര്‍ഡ് കാണിക്കാന്‍ അനുവദിക്കില്ലെന്നത് കൊണ്ട് തന്നെ പൂനം പാണ്ഡേയെ കാണാന്‍ ആരു പോകും എന്ന് കണ്ടു തന്നെ അറിയണം ..

എന്നാല്‍ നമ്മുടെ സണ്ണി മോള്‍ അതല്ല സാധനം .. അമിത് ചേട്ടന്‍ സംവിധാനിച്ചാല്‍ കാര്യം നടക്കില്ലെന്നു കണ്ടു സണ്ണി മോളെ സംവിധാനിക്കുന്നത് ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്റെ മകളും മുന്‍ നടിയുമായ  പൂജ ഭട്ടാണ് .. ആണുങ്ങള്‍ സണ്ണി മോളെ സംവിധാനിച്ചാല്‍ പിന്നെ സിനിമാ സംവിധാനം നടക്കില്ലെന്നത് വേറെ കാര്യം .. അതേപോലെ സണ്ണിയുടെ ഭൂമിശാസ്ത്രം ഇതിനോടകം തന്നെ പരസ്യമാണ് .. ഒളിക്കാന്‍ ഒന്നുമില്ലാത്ത തങ്കക്കുടത്തിനെ കാണാന്‍ എല്ലാവരും കത്തിരിക്കുകാണ്. ജിസം 2  പോസ്റ്റര്‍ കണ്ടു ഭ്രാന്ത് പിടിച്ചു നടക്കുന്ന ആളുകളെ ചികിത്സിക്കാന്‍ ഇതിനോടകം തന്നെ പ്രത്യേക ഹോസ്പിറ്റല്‍ ഉണ്ടാക്കേണ്ട ഗതികേടാണ്..

ഇവരില്‍ ആര് ജയിക്കും എന്നകാര്യത്തിലാണ് സംശയം .. കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല.. നല്ല ഗോതമ്പിന്റെ നാട്ടിലെ പഞ്ചാബി സുന്ദരി വിദേശത്തു ജനിച്ചു വളര്‍ന്നു അവിടുത്തെ എല്ലാ കാര്യങ്ങളും പഠിച്ചു അങ്ങനെ തിളങ്ങി നില്‍ക്കുകയല്ലേ..!!!!

സണ്ണി മോളെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ്‌ നോക്കുക..

Thursday, April 19, 2012

322. ചൂതാടല്ലേ മക്കളെ..!!!

ചൂതാട്ടത്തില്‍ രാജ്യവും സഹോദരങ്ങളും എന്തിനു ഭാര്യയെ വരെ നഷ്ടപ്പെട്ട കഥകള്‍ മഹാഭാരതത്തില്‍ നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്നും ആ ചൂതാട്ട മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ആളുകളില്‍ വന്നിട്ടില്ല. ഇന്ന് ഒരു സഹോദരന്‍ ഫേസ്ബുക്കില്‍ ചൂതാട്ടത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചും   പറഞ്ഞിരുന്നു. മിക്കവാറും ആളുകള്‍ക്ക് ഷെയര്‍ മാര്‍ക്കറ്റിനെ പറ്റി ഏകദേശം രൂപം ഉണ്ടെങ്കിലും അതില്ലാത്ത സഹോദരന്മാര്‍ക്ക് ചെറിയ സംശയം നിവാരണം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

ആദ്യമേ തന്നെ പറയട്ടെ ചൂതാട്ടം പാപമാണെന്ന് ഞാന്‍ പറയില്ല. അങ്ങനെ പറയുന്ന മതത്തില്‍ നിങ്ങള്‍ വിശ്വസിക്കുണ്ടെങ്കില്‍ അത് ശരിയാണെന്ന് കരുതുക. എന്നാല്‍ ചൂതാട്ടം മിക്കപ്പോഴും നഷ്ടം മാത്രമേ തരാറുള്ളൂ. എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റിനെ വെറും ചൂതാട്ട കേന്ദ്രമായി മാത്രം കാണാറുണ്ട്. കുറെയേറെപ്പേരെ കോടീശ്വരന്‍മാര്‍ ആക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും ഇവിടെ പണം കളഞ്ഞിട്ടേ ഉള്ളൂ. ആ പണം കളഞ്ഞ ഭൂരിപക്ഷവും ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു ചൂതാട്ടത്തിനായി മാത്രം വന്നവരായിരുന്നു. അതുകൊണ്ട് തന്നെ ആ മിഥ്യാധാരണ മാറ്റുന്നതാവും നല്ലത്.

ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതില്‍ കൂടി നിങ്ങള്‍ ആ കമ്പനിയുടെ ചെറിയ അളവിലുള്ള ഉടമ ആകുകയാണ് ചെയ്യുന്നത്. അതോടൊപ്പം ആ കമ്പനിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും  നിങ്ങള്‍ പങ്കാളി ആവുന്നു. കമ്പനിയുടെ പ്രകടനം മാത്രം നോക്കി ആവില്ല ഷെയറിന്റെ വില പോകുന്നത്. ഒപ്പം മാര്‍ക്കറ്റ് ട്രെന്റും നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. അതേപോലെ ഇവിടെ പണക്കാരനാകാന്‍ കുറുക്കുവഴികള്‍ ഇല്ല. അത്തരം കുറുക്കു വഴികള്‍ ഓരോന്നായി സെബി അടച്ചുകൊണ്ടിരിക്കുകയാണ് . അതേപോലെ ചതിക്കുഴികളുടെ എണ്ണവും. എന്നാലും മറ്റെവിടെയും പണം ചിലവാക്കുമ്പോള്‍ കാണിക്കുന്ന സൂക്ഷ്മത ഇവിടെയും അനിവാര്യമാണ് . പോയ പണം തിരികെ കിട്ടില്ലെന്ന് മനസ്സിലാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

കൂട്ടുകാര്‍ പറഞ്ഞത് കേട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ എടുത്തു ചാടരുത്. അതേപോലെ മാര്‍ക്കറ്റിനെ കുറിച്ച് കേട്ടറിവ് വെച്ചും എടുത്ത് ചാടരുത്. കഴിവതും ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ ശേഖരിക്കുക. പഠിക്കുക. സാങ്കേതിക കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുക. എന്നിട്ട് കുറേശ്ശെയായി നിക്ഷേപിക്കുക. എനിക്ക് ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ച് എല്ലാം അറിയാം എന്നുപറയുന്നവനെ ഒന്നും അറിയില്ല എന്നുപറയുന്നവനെക്കാള്‍ സൂക്ഷിക്കുക. എല്ലാം അറിഞ്ഞിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് അയാള്‍ ഇന്നും നമ്മളില്‍ ഒരുവനായി ഇരിക്കുന്നു എന്നും കൂടി ചിന്തിക്കുക.

എല്ലായ്പ്പോഴും ഒന്നാലോചിക്കണം .. പണം ഉണ്ടാക്കാന്‍ മാത്രം മിടുക്കുപോര .എങ്ങനെ എവിടെ ചിലവഴിക്കുന്നുവെന്നും പഠിച്ചിരിക്കുക. ഒരുപക്ഷെ ഉണ്ടാക്കുന്നതിനെക്കാള്‍ അത് ചിലവഴിക്കാന്‍ പഠിച്ചാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കൂ.

Thursday, April 12, 2012

321. ഉമ്മന്‍ ചാണ്ടി സിന്ദാബാദ്‌ ...



അങ്ങനെ ഉമ്മന്‍ ചാണ്ടിയോട് ബഹുമാനം തോന്നുന്നു. എന്തെന്നല്ലേ.. കോണ്‍ഗ്രസ് എന്നും ഭരണം കിട്ടാന്‍ എന്ത് നാറിത്തരവും കാണിക്കും എന്നുള്ള  " കു"പ്രസിദ്ധി നേരത്തെ നേടിയിരുന്നു.  അന്തോണിച്ചന്‍ തനിക്കു തെറ്റെന്നു തോന്നിയത് ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ രാജിവെച്ചോഴിയുവാന്‍  മടികാട്ടാത്തവന്‍ ആണെന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാം. എന്നാല്‍ അധികാരത്തിനു വേണ്ടി എന്ത് പിറപ്പുകേടും കാനികുമെന്ന കോണ്‍ഗ്രസ് സംസ്കാരം ഉമ്മന്‍ചാണ്ടി സാര്‍ തെളിയിച്ചിരിക്കുന്നു. പാണക്കാട്ട് മുഹമ്മദി ശിഹാബ് തങ്ങളുടെ മരണത്തോടെ ആളില്‍ അല്‍പ്പം കുരിയവനും കൃശഗാത്രനും കണ്ടാല്‍ അല്‍പ്പം പാവം തോന്നുന്ന ഹൈദരാലി ശിഹാബ് തങ്ങളെ ഒന്ന് " വഹിപ്പിക്കാന്‍ "   ഉമ്മച്ചനും ഹായ് കമാന്റും ഒന്ന് ശ്രമിച്ചു നോക്കി . തന്തയ്ക്കു പിറന്ന ചുണക്കുട്ടന്‍മാര്‍ ഏറെയുള്ള ലീഗിനെ ഭരിക്കുന്ന തങ്ങളെ ഇരുത്താന്‍ ഉമ്മച്ചന്‍ ഒന്നുകൂടെ ജനിക്കേണ്ടി വരുമെന്ന് തങ്ങള്‍ തെളിയിച്ചു കൊടുത്തു.

ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്തതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ് സത്യത്തില്‍ വര്‍ഗ്ഗീയ കക്ഷി ആണെന്ന കാര്യത്തില്‍ സംശയം ഉള്ളവര്‍ക്ക് മാത്രമേ അതില്‍ പുതുമ കാണാന്‍ കഴിയൂ. രാജ്യസ്നേഹമോ മനുഷ്യ സ്നേഹമോ ഒട്ടും ഇല്ലാതെ അപ്പപ്പോള്‍ കാണുന്നവനെ അപ്പന്‍ എന്ന് വിളിച്ചു ആരുടെ കോണകവും കഴുകി ആരുടേയും താങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കണം . കേന്ദ്രത്തില്‍ അംബാനിയുടെ പണം വാങ്ങി എം .പി മാരെ വാങ്ങിയ പാര്‍ട്ടിക്ക് ഒരു  ശെല്‍വരാജിനെ വിലയ്ക്കെടുക്കാന്‍ എന്തിനു നാണിക്കണം. പി സി ജോര്‍ജ്ജിന്റെ പ്രസ്താവന കേട്ടപ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തരവഴികാട്ടിയെങ്കിലെ പിടിച്ചു നില്ക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കി.. രാഷ്ട്രീയത്തില്‍ ഇതും വേണമെന്ന് മനസ്സിലാക്കി തന്ന ജോര്‍ജ്ജിന് ഇരിക്കട്ടെ ഒരു പൊന്‍തൂവല്‍ ..

അപ്പന്റെ കുണ്ടിയിലെ തഴമ്പിന്റെ പിന്‍ബലത്തില്‍ മന്ത്രി ആയ അനൂപിന് എന്ത് കിട്ടിയാലും മതി.. എന്ത് കിട്ടിയാലും നൈവേദ്യം .. അപ്പന്റെ മിടുക്ക് മോനും ഉണ്ടായാല്‍ കൊള്ളാം .. അല്ലെങ്കില്‍ ജോണി നെല്ലൂര്‍ എന്നാ പ്രഗല്‍ഭന്റെ നിഴലായി ആരാണ് ജോണി ആരാണ് അനൂപ്‌ എന്ന് തിരിച്ചറിയാന്‍ കഴിയാതെ വരരുത്. അപ്പന്റെ മരണത്തിന്റെ മൈലേജ് ഒരിക്കലെ കിട്ടൂ. അല്ലെങ്കില്‍ വീണ്ടും അടുത്ത തവണ ഭരിക്കാന്‍ ഇലക്ഷന്  നില്‍ക്കാന്‍  ഇത്തവണത്തെപോലെ  കള്ളും  പണവും  കൂട്ടത്തില്‍  അച്ചന്മാരും  തിരുമേനിമാരും അരമനപ്പടി ഇറങ്ങി വോട്ടു ചോദിക്കേണ്ടി വരും.  എന്തായാലും അമ്മാവന്‍ ആനപ്പുറത്തു കയറിയാലുള്ള തഴമ്പിന്റെ ചരിത്രം ആവര്‍ത്തിക്കാന്‍ അനൂപ്‌ ഏറെ പണിപ്പെടേണ്ടി വരും. അല്ലെങ്കില്‍ ഉമ്മച്ചനും കൂട്ടരും പയ്യനെ ഒരു മൂലയില്‍ ആക്കും..

കേരളം ഒരു ഭ്രാന്താലയം ആണെന്നത് വിവേകാനന്ദന്‍ വിളിച്ചുപറഞ്ഞ ഒരു സത്യം ആണ്. കേരളത്തിലെ കാലാകാലങ്ങളില്‍ ഭരിച്ച ജനപ്രതിനിധികളും ഇവിടെ ജീവിക്കുന്ന ജനങ്ങളും വിവേകാനന്ദനെ നാണം കെടുത്താതിരിക്കാന്‍ തങ്ങളാല്‍ ആവുംവിധം ചെയ്തു അതിനെ സത്യമാക്കുന്നുണ്ട്. ഹിന്ദുത്വം വാദിക്കുന്ന അല്ലെങ്കില്‍ ഭൂരിപക്ഷത്തിന് വേണ്ടി വാദിക്കുന്ന ബി ജെ പി ഇവിടെ വര്‍ഗ്ഗീയ കക്ഷി. മുസ്ലീം ലീഗും അച്ചായന്മാര്‍ മാത്രമുള്ള കേരള കൊണ്ഗ്രസ്സും ഇവിടെ മതേതരം വിളമ്പുന്നവര്‍ . ഇനി മന്ത്രിമാര്‍ ആക്കാന്‍ കഴിവാണ് നോക്കുന്നതെങ്കില്‍ എവിടെ വി ഡി സതീശനും  കെ മുരളീധരനും ഒക്കെ. പാവങ്ങള്‍ .. എന്‍ എസ് എസ് ഉള്ളത് കൊണ്ട് പാവം ശിവകുമാരന്‍ മന്ത്രി ആയി. നടേശന്റെ മിടുക്ക് കൊണ്ട്  പ്രകാശും.

ഇലക്ഷന്‍  സമയത്ത്  തന്നെ ജനങ്ങളുടെ കാര്യം ചിന്തിച്ചു ആനുപാതികമായി ആളുകളെ നിര്‍ത്തിയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാന്‍ വടക്കെണ്ട്യയില്‍ നിന്ന് വരുന്ന ഗോസായിമാര്‍ തീരുമാനിക്കുന്നതും അപ്പിയിടാന്‍ ഹൈക്കമാന്റിന്റെ
  ഉത്തരവ് നോക്കുന്ന നേതാക്കളും .

സത്യത്തില്‍ മുസ്ലീം ലീഗിന്റെയും മാണിഗ്രൂപ്പിന്റെയും ആളുകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം എന്ന് തന്നെയാണ് പറയാനുള്ളത് .. ഒന്നും അല്ലെങ്കില്‍ നട്ടെല്ല് ഉള്ളവര്‍ നാടുഭരിക്കുന്നു എന്ന് പറയാന്‍ കഴിയുമല്ലോ..  ചരിത്രത്തില്‍ നിന്ന് എന്തായാലും ഉമ്മച്ചന്റെ പേര് പോകില്ല. തുക്ലക്കിനു ശേഷം പഠിക്കാന്‍ മറ്റൊരു സ്പെസിമന്‍ ഐറ്റം ..!!!

ഹിന്ദുവെന്നു അഭിമാനിച്ചു നടക്കുന്ന നാറികളെ.. ത്ഭൂ.. ഈ കര്‍ക്കിച്ചുള്ള തുപ്പലിന്റെ ഫോട്ടോ എടുത്തു ഫ്രേം ചെയ്തു വെച്ചിട്ട് അത് പൂജിക്കു .. നാളെ ഈ നാറികളുടെ പാദസേവ ചെയ്യാന്‍ വേണ്ടി ജീവിക്ക്.. ഇടതും വലതും മാറി മാറി കുത്തി അവസാനം ഇതേപോലുള്ള എമ്പോക്കികളുടെ വീട്ടു വേല ചെയ്യാനാവും നിന്റെയൊക്കെ വിധി.. നരേന്ദ്ര മോഡിയുടെ ചെരുപ്പ് കഴുകി കുടിക്കു അങ്ങനെയെങ്കിലും നിന്നെയൊക്കെ ഹിന്ദുവായി ജനിപ്പിച്ചതിന്റെ പാപം മാറട്ടെ...!!!

Saturday, March 10, 2012

320. രക്ഷിക്കാനോ നീക്കം?

രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ തന്ത്രപൂര്‍വം രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായ ആരോപണത്തെ നിസാരമായി കാണാനാവില്ല. നയതന്ത്രത്തിനു മേലെയാണ് ഇന്ത്യയിലെ നിയമം എന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോക്കം പോവുകയാണെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. അതു വാസ്തവമാണെങ്കില്‍, തികച്ചും അപലപനീയമാണെന്നു പറയട്ടെ.


കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോണ്‍ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇത്തരം ചില അയഞ്ഞ നീക്കങ്ങളുടെ ചരടുവലി നടക്കുന്നതായ സൂചനയുണ്ട്. ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴാത്ത തരത്തിലുള്ള ഒത്തുതീര്‍പ്പ് എന്ന നിലയിലേക്കാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നതിന്റെ ലക്ഷണമാണിത്.


സോളില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. അതായത്, ഇന്ത്യന്‍ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന ഇറ്റലിയുടെ നിലപാടിനോട് മൃദുസമീപനം പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്നു തന്നെ.
കഴിഞ്ഞ ദിവസം ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ച ആരോപണവും ഇതും കൂട്ടിവായിക്കുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ആലോചനകള്‍ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പിറവം ഉപതെരഞ്ഞെടുപ്പു കഴിയുന്നതോടെ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് സോണിയാഗാന്ധി ഇറ്റലിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സോണിയയുടെ തീരുമാനം അതാണെങ്കില്‍ സര്‍ക്കാരിനും മറിച്ചൊരു അഭിപ്രായമുണ്ടാവാന്‍ തരമില്ല.


കേന്ദ്രം ഭരിക്കുന്ന യുപിഎ എന്ന മുന്നണിയുടെ അധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും സോണിയയുടെ അനുമതി ആവശ്യമുണ്ട്. കോണ്‍ഗ്രസിലെ സര്‍വശക്തയായ നേതാവ് എന്ന നിലയില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടിനോട് കേരളത്തിലെ സര്‍ക്കാരോ യുഡിഎഫോ എതിര്‍പ്പു പ്രകടിപ്പിക്കുകയുമില്ല. മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം തുടക്കത്തിലുള്ള ആവേശം വിട്ടുകളഞ്ഞ് സര്‍ക്കാര്‍ പിന്തിരിയുന്ന കാഴ്ച ഇവിടെ കണ്ടതാണ്.


ഇറ്റലിയില്‍ നിന്നെത്തിയ വിദേശകാര്യ സഹമന്ത്രി കൊല്ലത്ത് പല ദിവസം സര്‍ക്കാര്‍ പോലുമറിയാതെ കറങ്ങി നടന്നതും, പൂജപ്പുര ജയിലിലെത്തി സത്യഗ്രഹത്തിനൊരുങ്ങിയതുമൊക്കെ സൂചിപ്പിക്കുന്നത് ഉന്നത തലത്തില്‍ നിന്ന് ഇറ്റലിക്ക് അനുകൂലമായ നീക്കം നടക്കുന്നു എന്നു തന്നെ. ഒരു വിദേശ വിനോദ സഞ്ചാരി ഇന്ത്യയിലെത്തിയാല്‍പ്പോലും അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നാണു ചട്ടം. അങ്ങനെയുള്ള നിയമം നിലവിലുള്ളപ്പോള്‍ത്തന്നെ, ഒരു വിദേശ രാജ്യത്തെ മന്ത്രി സംസ്ഥാന പൊലീസ് പോലുമറിയാതെ യാത്രാ പരിപാടികള്‍ തയാറാക്കിയത് എങ്ങനെയാണ്?


ആരോ ഒരു കൂട്ടര്‍ നുണയാണു പറയുന്നത്. ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരിന്റെ മനസറിവോടെയാണ് ഇറ്റാലിയന്‍ മന്ത്രി ജലസ്റ്റിന്റെ വീടു സന്ദര്‍ശിക്കാനൊരുങ്ങിയത്. അല്ലെങ്കില്‍, സംസ്ഥാനം അറിയാതെ കേന്ദ്രത്തില്‍ നിന്നുള്ള സമ്മതം അദ്ദേഹത്തിനു ലഭിച്ചു. അത് എന്തായാലും ഇവിടെയുള്ളവര്‍ അറിയേണ്ടിയിരിക്കുന്നു.


പല വഴിയിലൂടെ ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനവും എന്നതില്‍ തര്‍ക്കമില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ച് ഡല്‍ഹിയിലെത്തിയ മന്ത്രി കേരളത്തില്‍ കറങ്ങി നടന്നതും ഇപ്പോള്‍ സോള്‍ ഉച്ചകോടിയില്‍ നടത്താന്‍ പോകുന്ന ചര്‍ച്ചയുമൊക്കെ മരിച്ച മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാള്‍ വലുതാണ് ഇറ്റലിയുടെ അഭിമാനമെന്നു കേന്ദ്രത്തില്‍ ആരോ കരുതുന്നതിന്റെ സൂചന തന്നെ.


കേരളത്തിന്റെ തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോയവരാണു മരിച്ചത്. അതില്‍ കേരളീയര്‍ക്കുള്ളത്ര ദുഃഖം മറ്റുള്ളവര്‍ക്ക് ഉണ്ടായെന്നു വരില്ല. പക്ഷേ, ഏതു സംസ്ഥാനക്കാരായാലും അവര്‍ ഇന്ത്യയിലെ പൗരന്മാര്‍ തന്നെയാണെന്നത് ആരും മറക്കരുത്. അന്താരാഷ്ട്ര തലത്തിലുള്ള സമാധാന നീക്കങ്ങള്‍ക്ക് എതിരാകും നാവികര്‍ക്കെതിരേ ഇന്ത്യ സ്വീകരിക്കുന്ന ഏതൊരു നടപടിയുമെന്ന് പറഞ്ഞ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി എന്തു ചര്‍ച്ചയ്ക്കാണ് മന്‍മോഹന്‍ തയാറെടുക്കുന്നത്?


ഇന്ത്യയുടെ നിയമപ്രകാരം നാവികര്‍ക്കെതിരേ കേസെടുക്കുന്നതിലും വിചാരണ ചെയ്യുന്നതിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് തുറന്നു പറയാന്‍ മന്‍മോഹന്‍ സിംഗിനെ ആരാണു തടയുന്നതെന്നു കൂടി ജനങ്ങളോടു വ്യക്തമാക്കണം. സമാനമായ സംഭവം ഇറ്റലിയുടെ തീരത്തായിരുന്നെങ്കില്‍ എന്തായിരുന്നേനെ അവിടുത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി? നയതന്ത്രം നല്ലതാണ്. പക്ഷേ, സ്വന്തം പൗരന്മാരുടെ ജീവന്‍ വച്ചു കളിക്കുന്ന നയതന്ത്രം ആവശ്യമില്ല. സമാധാനപരമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ചു വെടിവച്ചെന്നു പറയുന്നതിലെ ന്യായവാദം മനസിലാവുന്നില്ല. കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ കടലില്‍ കണ്ടുമുട്ടുന്നവരെ കൊന്നൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്? കടല്‍ക്കൊള്ളക്കാരെ നേരിടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് കപ്പലുകളില്‍ ആയുധം കൊണ്ടു നടക്കാന്‍ യുഎന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ ഇല്ലെന്ന് ഉറപ്പുണ്ടായിട്ടും ചെറിയ മത്സ്യബന്ധന ബോട്ടില്‍ തൊഴില്‍ ചെയ്തുകൊണ്ടിരുന്നവരെ വെടിവച്ചു വീഴ്ത്തിയത് എന്തിനാണ്?


ഇത്തരം ചോദ്യങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പരസ്യമായി ചോദിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്കു സാധിക്കേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍, കുറ്റവാളികള്‍ ഇറ്റലിക്കാരാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അങ്കലാപ്പിലായതാണ് കേന്ദ്ര സര്‍ക്കാരെന്നു തോന്നുന്നു.


കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്ന കരങ്ങളില്‍ ഇറ്റാലിയന്‍ പക്ഷപാതവുമുണ്ടെന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കാണുന്ന ഓരോ നടപടികളും. പൂജപ്പുര ജയിലില്‍ ചെന്നിട്ട് സെല്ലില്‍ കയറാതെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ വരെ കൊലയാളികള്‍ക്കു സാധിച്ചു. എത്ര അപമാനകരമാണിത്. മറ്റേതെങ്കിലും രാജ്യത്തെ ജയിലില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുമോ?
തങ്ങള്‍ക്ക് ആരെയും ഭയക്കാനില്ലെന്നും, തെരഞ്ഞെടുപ്പെന്ന കോലാഹലം കഴിയുന്നതോടെ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകുമെന്നും നാവികര്‍ കരുതുന്നു എന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തു വരിക തന്നെ വേണം.

 Editorial » 09/03/2012


Saturday, March 3, 2012

319.റിട്ടയറായാലും പിന്നെ വാല് വേണോ...?

ഈ പോസ്റ്റ്‌ ആരെയും ചൊറിയാനോ നോവിക്കാനോ അല്ല എഴുതുന്നത്‌. കൂതറ തിരുമേനിക്ക് തോന്നിയതും അനുഭവപ്പെട്ടതുമായ രണ്ടു സംശയങ്ങള്‍ ഒന്ന് മാറ്റാനാണ് എഴുതുന്നത്‌.

ഏതു തൊഴിലും മാന്യമെന്നു പറയാമെങ്കിലും അതില്‍ വിശ്വസിക്കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ തുലോം കുറവാണ് . അതേപോലെ വൈറ്റ് കോളര്‍ ജോലിചെയ്യുന്നവന്‍ മാന്യനും കൈക്കൊട്ടെടുത്തു കിളയ്ക്കുന്നവന്‍ കിഴങ്ങനെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ ഒരു മാസം ഓഫീസില്‍ പേനയുന്തുന്ന ഗുമസ്തന്‍ ഉണ്ടാക്കുന്നതിന്റെ പലേ ഇരട്ടി കേരളത്തില്‍ മീന്‍ വില്‍പ്പന നടത്തുന്നവനും മണല്‍ വരാന്‍ പോകുന്നവരും ഉണ്ടാക്കുന്നു. മാനം മര്യാദയ്ക്ക് ഉണ്ടാക്കുന്ന പൈസ മാന്യമായി വിനയോഗിക്കമെങ്കില്‍ ആ മീന്‍ വില്‍ക്കുന്നവന്റെ അന്തസ്സില്‍ ജീവിക്കാന്‍ ഈ പേനയുന്തുന്നവന്‍ കൈക്കൂലി വാങ്ങുകയോ അവന്റെ പെമ്പ്രന്നോരു മറ്റേ പണിക്കു പോകുകയോ ചെയ്യണം . എന്നാല്‍ ഈ പേനയുന്തല്‍ തൊഴിലാളികള്‍ മറ്റുള്ളവരെ വെറും " മറ്റവന്‍ " മാരെന്നെ കരുതാറുള്ളൂ. അതേപോലെ ഇഞ്ചിനീയറിങ്ങും എം .ബി എയും പഠിച്ചു വിദേശത്തു വിദേശമലയാളികള്‍ ഉണ്ടാക്കുന്ന ഒരുമാസത്തെ ശമ്പളം കണി കാണാന്‍ ഈ " മാന്യന്‍മാര്‍ " ലോണേടുക്കേണ്ടി വരും. എന്നാലും വിദേശമലയാളികളും മാന്യന്മാരുടെ പട്ടികയില്‍ പെടില്ല. കൈക്കൂലി വാങ്ങാതെ അന്തസ്സായി ജീവിക്കാന്‍ ഈ പേനയുന്തല്‍ പണികൊണ്ടു പറ്റില്ലെന്ന് മനസ്സിലാക്കുന്ന നിരവധിപ്പേര്‍ വിദേശത്തുണ്ട്. അവരൊക്കെ തന്നെ നാട്ടില്‍ അഞ്ചും പത്തും തെണ്ടി നടന്നു പി.എസ് സിയുടെ കനിവും കാത്തു എല്‍ ഡി സി യും .. യൂഡിസിയും ആയി ജീവിച്ചു തീര്‍ക്കെണ്ടതല്ല തങ്ങളുടെ ജീവിതമെന്ന് തിരിച്ചറിഞ്ഞവരാണ്. അതിന്റെയര്‍ത്ഥം ആ തൊഴില്‍ മോശമാണെന്നല്ല അതിലും മികച്ചത് ചെയ്യാം എന്ന് തീരുമാനിച്ചെന്നു മാത്രം . അന്തസ്സോടെ ഏതു തൊഴിലും ചെയ്തു പണം ഉണ്ടാക്കി ജീവിക്കുന്നവരില്‍ ഒരാള്‍ മാന്യന്‍ മറ്റവന്‍ കൂതറ എന്ന് കൂതറ തിരുമേനി കരുതുന്നില്ല.

ഇനി രണ്ടാമത്തെ കാര്യത്തിലേക്ക് . ഡോക്ടര്‍ അഭിഭാഷകന്‍ തുടങ്ങി ചില തൊഴില്‍ ചെയ്യുന്നവര്‍ പേരിന്റെ അറ്റത്തു വാല്‍ ചേര്‍ക്കുന്നത് പതിവാണ്. അതില്‍ അപാകത ഒന്നും ഇല്ല. ആളുടെ തൊഴില്‍ തിരിച്ചറിയാന്‍ നല്ലതാണു . വടക്കെണ്ട്യയില്‍ സ്വര്‍ണ്ണപണിക്കാരന്‍ , കക്കൂസ് കഴുകുന്നവര്‍ തുടങ്ങി എല്ലാ തൊഴില്‍ ചെയ്യുന്നവരും തങ്ങള്‍ ആ തൊഴിലില്‍ പെട്ടവര്‍ ആണെന്ന് കാണിക്കാന്‍ ആ വാല്‍ ചേര്‍ക്കുന്നത് പതിവായിരുന്നു. ആ കുലത്തില്‍ ജനിച്ചത്‌ കൊണ്ടുതന്നെ മരണം വരെ ആ വാലും പേറി നടക്കേണ്ട ഗതികേടും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തൊഴിലില്‍ കയറുമ്പോള്‍ ഐ എ സ് , ഐ പി എസ് , മറ്റു സിവില്‍ സര്‍വീസുകാര്‍ , ജഡ്ജി , തുടങ്ങിയവര്‍ ആ പദവിയില്‍ വന്നശേഷം ആ വാല്‍ ചേര്‍ക്കുന്നവരാണ് .   തൊഴില്‍ പരമായി ( വിദ്യഭാസപരമായി ആവണം എന്നില്ല ) തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ഉന്നതര്‍ ആണെന്ന് അറിയിക്കാന്‍ ആ വാല്‍ നല്ലതാണു . എന്നാല്‍ റിട്ടയര്‍ ആയ ശേഷം ആ പദവി പേരിനോട് ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നതിനെ വായനക്കാര്‍ എങ്ങനെ കാണുന്നു എന്നറിയില്ല. ഡോക്ടര്‍ ഇനി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ആയാലും വക്കീല്‍ സര്‍ക്കാര്‍ വക്കാലത്ത് കഴിഞ്ഞാലും ആ തൊഴില്‍ ചെയ്യാമെന്നത്‌ കൊണ്ട് ആ വാല്‍ വെക്കുന്നത് തെറ്റാണെന് തോന്നിയിട്ടില്ല.

ഈ വാല്‍ വെക്കുന്നത് കൊണ്ട് എന്താ കൂതറ തിരുമേനിക്ക് പ്രശ്നം എന്ന് ചോദിച്ചേക്കാം .. സിമ്പിള്‍ .. ഇന്ത്യന്‍ മുന്‍ പ്രസിഡണ്ട് എ.പി.ജെ അബ്ദുല്‍ കലാം പെന്‍ഷന്‍ ആയ ശേഷം എ.പി.ജെ.അബ്ദുല്‍ കലാം .ഇന്ത്യന്‍ പ്രസിഡണ്ട് എന്ന് വെച്ചാല്‍ എന്ത് തോന്നും. വായിക്കുനവന് ഇനി അബ്ദുല്‍ കലാം തന്നെയാണോ പ്രസിഡണ്ട് എന്ന് തോന്നിയേക്കാം . വിരലില്‍ എണ്ണാന്‍ മാത്രം പ്രസിഡണ്ടും പ്രധാനമന്ത്രിയും ഉള്ള രാജ്യത്ത് ഇനി മുന്‍. പ്രസിഡണ്ട് എന്ന് പറയാതെ തന്നെ പുള്ളിയെ ഏവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ മറ്റു സര്‍ക്കാര്‍ തൊഴില്‍ ചെയ്യുന്നവര്‍ റിട്ടയര്‍ ആയശേഷം മുന്‍ പോസ്റ്റ്‌ ( പദവി ) പേരിനോട് ചേര്‍ത്തു വെക്കുന്നത് താന്‍ സട /പല്ല് പൊഴിഞ്ഞ സിംഹം ആണെന്ന് അറിയിക്കാനെ ഉതകൂ. അല്ലെങ്കില്‍ തനിക്കു ഒരു പ്രത്യേക പരിഗണന കിട്ടണം എന്നറിയിക്കാന്‍ ആവണം . എന്നാല്‍ ബസില്‍ വികലാംഗര്‍  , സ്ത്രീകര്‍ , അന്ധര്‍ , സീനിയര്‍ സിറ്റിസന്‍സ് തുടങ്ങി അല്‍പ്പം സംവരണം ആവശ്യമുള്ളവര്‍ മാത്രമേ ആ പരിഗണന അര്‍ഹിക്കുന്നുള്ളൂ. അതേപോലെ ഈ മുന്‍ പദവിക്കാരും ഈ പരിഗണന ആഗ്രഹിക്കുന്നുണ്ടോ.. ആവൊ ..? അതേപോലെ ഇനി ഒരാള്‍ ഐ പി എസ്സില്‍ നിന്ന് റിട്ടയര്‍ ചെയ്‌താല്‍ ഭരത് ചന്ദ്രന്‍ ഐ .പി എസ് എന്ന് വെക്കുന്നത് ഉചിതം ആവുമോ..? ഭരത് ചന്ദ്രന്‍ റിട്ടയര്‍ ഐ.പി .എസ് എന്ന് വെക്കുന്നതല്ലേ ഉചിതം .. ഇനി ഈ റിട്ടയര്‍ യെന്നത് താന്‍ സീനിയര്‍ സിറ്റിസന്‍ ആണെന്നും അല്‍പ്പം ബഹുമാനം വേണം കേട്ടോ .. അതേപോലെ പോസ്റ്റിനനുസരിച്ചു ബഹുമാനം കൂട്ടി തരാന്‍ ആവശ്യപ്പെടുന്നതാവോ ആവോ..?

എന്തായാലും ഇനി ബ്ലോഗ്ഗര്‍മാര്‍ പേരിനോടൊപ്പം ബ്ലോഗ്ഗര്‍ , മൂഷികന്‍‌ മലയാളം  ബ്ലോഗ്ഗര്‍ ( റിട്ടയര്‍ ) എന്നൊക്കെ ചേര്‍ത്തു വെച്ച് തങ്ങളെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ.. ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര്‍ ജീവിക്കാന്‍ ഓരോ തൊഴില്‍ ചെയ്തു ജീവിക്കുന്നു. റിട്ടയര്‍ ചെയ്‌താല്‍ ആളെ ആരും പഴയ പോലെ ബഹുമാനിക്കില്ല. കാരണം അത്തരം ബഹുമാനം കാണിക്കുന്നവര്‍ ആളെയല്ല ആ പദവിയെ ആണ് അല്ലെങ്കില്‍ കസേരയെ ആണ് ബഹുമാനിക്കുന്നത്‌. കേട്ടിട്ടില്ലേ. വ്യക്തികളെ ബഹുമാനിക്കണം എങ്കില്‍ ആളുടെ വ്യക്തിതം നന്നായിരിക്കണം . ആനപ്പുറത്ത് ഇരിക്കുമ്പോള്‍ ആളെ പട്ടി കടിക്കാത്തത് ആനയെ പേടിച്ചിട്ടാണ് ... ആനക്കാരനെയല്ല..  

Sunday, February 19, 2012

318.വെറുതെ എന്തിനു ഊളത്തരത്തിനു ഊത്തുകാരാകുന്നു...



കൂതറ തിരുമേനി മരിച്ചെന്നും അതല്ല കട്ടയും പടവും മടക്കിയെന്നും ശ്രുതി കേട്ടിട്ടല്ല ഇപ്പോഴീ പോസ്റ്റ്‌ ഇടുന്നത്. സ്വകാര്യവും വെളിപ്പെടുത്തേണ്ട കാര്യവും ഇല്ലാത്തതിനാല്‍ ഇവിടെ അത് പറയുന്നില്ല. ഇനി ഈ പോസ്റ്റിന്റെ കടമതന്നെയാവട്ടെ..

വിവിധ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വന്നെങ്കിലും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ക്കുട്ടയിരുന്നു ഇന്ത്യാക്കാര്‍ക്കിഷ്ടം. എന്നാല്‍ പിന്നീട് ഫെസ്ബുക്ക്‌ ഈ സ്ഥാനം കൈയേറുകയായിരുന്നു. അതെന്തിലുമാവട്ടെ , ഇപ്പോള്‍ ഫേസ്ബൂക്കൊരു ജ്വരമായി പടര്‍ന്നു കയറിയപ്പോള്‍ വന്ന കപടസദാചാരവും രാജ്യസ്നേഹവും കര്‍ത്തവ്യ , മത , രാഷ്ട്രീയബോധവും കണ്ടു ശര്‍ദ്ധിക്കാറായപ്പോഴാണ് ഈ പോസ്റ്റ്‌ ഇടുന്നത്.

മലമുകളില്‍ പരമശിവന്റെ ദര്‍ശനം എന്നാ അത്ര തരക്കേടില്ലാത്ത ഒരു ഫോട്ടോഷോപ്പ് ഉല്‍പ്പന്നം ഏതോ വിശുദ്ധ സംഭവം പോലെ ഷെയര്‍ ചെയ്യപ്പെടുന്നു. തലയില്‍ ആള്‍ താമസം ഉള്ളവന് സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കാന്‍ ഒരു മിനുട്ടുപോലും വേണ്ട.. അതിനും ശംഭോ മഹാദേവ...! ദൈവത്തിന്റെ കളിയെ എന്നുള്ള കമന്റുകളും മറ്റും ഇട്ടു മാന്യന്മാര്‍ . ഇത് തട്ടിപ്പാണെന്ന് കാണിക്കാന്‍ ഷക്കീലയും , വിജയ്‌ മല്യയും വരെ ഇതേപോലെ പ്രത്യക്ഷപ്പെട്ടിട്ടും വിശ്വാസികള്‍ തിരുനക്കര തന്നെ.! വിമാനം കയറി അറബു നാട്ടില്‍ കയറിയ അന്ന് തലയില്‍ " മാന്റില്‍ വെച്ച " മുസ്ലീമും ഇത്തരം കളിയില്‍ പിന്നിലല്ല. എന്തിനു ഫോട്ടോയില്‍ കൂടി കണ്ണീരും രക്തവും ഒഴുക്കുന്ന മതവും ക്രിസ്തീയ കുഞ്ഞാടുകള്‍ക്ക് വിശേഷം തന്നെ. ഒന്നോര്‍ക്കുക. തട്ടിപ്പിന് ഒരു പകലിന്റെ ആയുസ്സേയുള്ളൂ. ഒരു മതവും മറ്റതിനെക്കാള്‍ മോശമല്ല. മെച്ചവും. ഓരോന്നിലും അതിന്റെ നേട്ടവും കോട്ടവും ഉണ്ട്. ഇന്ത്യയെ പോലെ സംസാര പ്രവര്‍ത്തി സ്വാതന്ത്ര്യം തരുന്ന ഒരു രാജ്യത്തിരുന്ന് ആ രാജ്യത്തെ കുറ്റം പറയുന്നതിനേക്കാള്‍ മോശമല്ല ഒന്നും.. അതിനും ഇവിടെ ആളുകള്‍ ഉണ്ടെന്നതാണ് ആശ്ചര്യം ...!

ഓരോ പാവം കുട്ടികളുടെ ശസ്ത്രക്രിയ ചെയ്യാന്‍ ഫേസ്ബുക്ക്‌ പണം നല്‍കും എന്ന് പറഞ്ഞു ഷെയര്‍ ചെയ്യാന്‍ വരുന്ന പടങ്ങളുടെ തട്ടിപ്പ് ഇന്ന് തുടങ്ങിയതല്ല. ബില്‍ഗേട്സ് പണം കൊടുക്കും ഈ മെയില്‍ ഫോര്‍വേഡ് ചെയ്യൂ. എന്നുള്ള അതെ സംഭവം തന്നെ ഇതും. ഒടുവില്‍ അത്രയും വര്‍ക്കിംഗ് ആയ മെയില്‍ ഐഡി ഓരോ പരസ്യക്കാരന്റെ കൈയില്‍ കിട്ടും അത്ര തന്നെ. കണ്ട അണ്ടനും അടകോടനും പണം കൊടുക്കാന്‍ സുക്കാര്‍ബര്‍ഗും ബില്‍ഗെട്സും  എന്തെ മദര്‍ തെരസയുടെ മക്കള്‍ ആണോ.. അയക്കുന്ന ലൈക്കുന്ന ആളുകള്‍ വിഡ്ഢികള്‍ ..വെറുതെ ഇത്തരം ഊളത്തരങ്ങള്‍ കാണിക്കാതിരിക്കുക. ഇനി ദീന കാരുണ്യം അത്ര കണ്ടു ഉണ്ടെങ്കില്‍ ഒരു നൂറു രൂപ അങ്ങ് അയച്ചു കൊട്... അതിനും വയ്യെങ്കില്‍ ഈ മണ്ടത്തരം കാണിക്കാതിരിക്കുക.

മുല്ലപ്പെരിയാര്‍ , ഇറ്റാലിയന്‍ കപ്പല്‍ കൊലപാതകം തുടങ്ങി ഓരോ പ്രശ്നങ്ങള്‍ വരുമ്പോള്‍ ( മെട്രോ റേയിലും മോശമല്ല ) രാജ്യസ്നേഹം കൂടും .. കേരളത്തില്‍ ഒരു വികസനവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങള്‍ അര്‍ഹിക്കുന്ന ഭരണാധികാരികള്‍ തന്നെ നിങ്ങളെ ഭരിക്കും. വോട്ടു ചെയ്യുമ്പോള്‍ ആലോചിക്കണം അത് .. അതിനു ഫേസ്ബൂകിലൂടെ വിപ്ലവം ഒഴുക്കി വിടാന്‍ കഴിയില്ല. കാരണം ഇത് ഈജിപ്ത് അല്ല. കേരളവും ഇന്ത്യയും ആണ്.. നാണം എന്നോന്നില്ലത്തവര്‍ മാത്രമേ ഇന്ന് രാഷ്ട്രീയം കളിക്കൂ. വെറുതെ എസി റൂമില്‍ ഇരുന്നു കഴിച്ച ചിക്കന്‍ ബിര്യാണി എല്ലില്‍ കുത്തുമ്പോള്‍ ഒരു കമന്റിട്ടു കാണിക്കാന്‍ ഉള്ളതല്ല ഈ രാജ്യസ്നേഹം ...കൊടുക്കാന്‍ കഴിയുമോ സമ്പത്തിന്റെ ഒരു ശതമാനം ഈ നാടിന്റെ വികസനത്തിന് വേണ്ടി. എല്ലായിടത്തും സര്‍ക്കാര്‍ ചെയ്യട്ടെ എന്ന് ചിന്തിക്കാതെ കേരളത്തിലെ ആളുകള്‍ കൈയില്‍ നിന്ന് പണം ചിലവാക്കി ജനകീയമായി ചെയ്യാന്‍ കഴിയുന്ന അനേകം കാര്യങ്ങള്‍ ഉണ്ട് ഈ നാട്ടില്‍ .എന്തിനു പണ്ടത്തെ കേരളം അല്ലല്ലോ ഇത് .. ലംബോര്‍ഗിനി മുതല്‍ റോള്‍സ് റോയ്സ് വരെ ഇപ്പോള്‍ റോഡില്ലെങ്കിലും ഈ നാട്ടിലൂടെ ഒഴുകുന്നു. അപ്പോള്‍ ജനകീയ പ്രശ്നങ്ങള്‍ക്ക് വേണ്ടി മുടക്കാന്‍ ഇല്ലേ..!!

യൂസുഫ് അലി ബീക്കാന്‍ ലൈറ്റ് വെച്ചപ്പോള്‍ എന്തൊരു പ്രശ്നം ..!! ടൂ ജി സ്പെക്ട്രം കൊഴയില്‍ രാജ്യത്തെ കൊള്ളയടിച്ചവര്‍ ഇവിടെ മാന്യര്‍ ...ഒരു പാവ സര്‍ക്കാര്‍ ഇവിടെ ഭരിച്ചു ജനങ്ങളെ വീണ്ടുമൊരു കുടുംബാവഴ്ചയുടെ വൃത്തികെട്ട മുഖങ്ങള്‍ കാണിക്കുമ്പോഴും അത് പ്രശ്നമല്ല. യൂസുഫ് അലി എന്ത് ദ്രോഹമാണ് ഇവരോട് ചെയ്തത്. സ്മാര്‍ട്ട്‌ സിറ്റി നടത്താന്‍ സഹായിച്ചതോ..! അതോ മലയാളികള്‍ക്ക് ജോലി കൊടുത്തതോ..! ആ കമ്പനിയില്‍ ജോലിചെയ്യുന്നവരോട് ചോദിക്കുക മറ്റുള്ള മലയാളി കമ്പനികളിലും അവിടെയും തമ്മിലുള്ള വെത്യാസം .. തൊഴിലാളിക്ക് ജീവിക്കാന്‍ മുതലാളി വേണം അത് മറക്കേണ്ട.. തിരിച്ചും.. മാവൂര്‍ ഗ്വാളിയോര്‍ റയോന്‍സും പുനലൂര്‍ പേപ്പര്‍ മില്ലും പൂട്ടിച്ചപ്പോള്‍ പോയത് മുതലാളിക്കല്ല.. അതും ഓര്‍ക്കുക.

ഫേസ്ബുക്ക്‌ ഒരു വിര്‍ച്വല്‍ മീഡിയം ആണ്. അതിന്റെ പോസിറ്റിവ് ആയ കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുക. അതില്‍ ചിലവഴിക്കുന്ന നേരത്തിന്റെ നാലില്‍ ഒന്ന് സ്വന്തം കൂട്ടുകാരോടും കുടുംബത്തോടും കൂടെ ചിലവഴിക്കുക. മനുഷ്യത്വം പോലെ ഒരു നല്ല മതമില്ല. മതവിദ്വേഷം പരത്തിയാല്‍ ആ വിദ്വേഷ തീയില്‍ നിങ്ങളും കരിഞ്ഞുപോകും എന്ന് മറക്കാതിരിക്കുക. ചെറിയ ആയുസ്സ് വൈരാഗ്യത്തില്‍ പകയില്‍ കുത്സിത ലക്ഷ്യത്തില്‍ നശിപ്പിക്കാതെ സ്നേഹത്തിനു വേണ്ടി മാറ്റിവെക്കുക. നിങ്ങളുടെ ഈ വൃത്തികെട്ട ചെയ്തികളില്‍ സുക്കാര്‍ ബര്‍ഗുമാര്‍ മാത്രമേ വളരുന്നുള്ളൂ.