തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, September 28, 2011

307.മലയാള സിനിമയുടെ അന്തകര്‍ ആരാണ്..

മലയാള സിനിമാ നശിക്കുന്നു.. നശിപ്പിക്കുന്നു.. എന്നൊക്കെയുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഒറ്റയ്ക്ക് ഇതിനെ ഒന്നുനന്നാക്കാന്‍ രായപ്പണ്ണന്‍ ശ്രമിച്ചിട്ട് ആരും അങ്ങട്ട് സഹായിക്കുന്നുമില്ല. അമ്മ , മാക്ട , തീയേറ്റര്‍ /എക്സിബിറ്റെഴ്സ് യൂണിയന്‍ , ഫെഫ്ക , പ്രൊഡ്യൂസ്ഴ്സേസ് യൂണിയന്‍ എന്നുവേണ്ട എല്ലാ കുണാപ്പന്‍മാരും നോക്കിയിട്ട് മലയാളം സിനിമ നന്നായില്ല. പകരം കിട്ടിയതോ.. പാവം തിലകന്‍ , സ്ഫടികം ജോര്‍ജ് , മാള തുടങ്ങി ഒരു കൂട്ടം നടന്മാരെ ഒരു പരുവത്തിലാക്കി. വിനയമില്ലെന്ന കാരണത്താല്‍ ഒരു സംവിധായകന്റെ അന്നം മുടക്കി.. ആദ്യമൊക്കെ സൂപ്പര്‍ താരങ്ങള്‍ ആണ് കുഴപ്പക്കാര്‍ എന്നായിരുന്നു പ്രചാരണം. പിന്നീട് സംവിധായകരെ തെറി വിളി തുടങ്ങി. പിന്നീട് ചാനലുകാരെ .. ഒരു മാടമ്പിത്തരം എല്ലായിടത്തുമുണ്ടെന്നു ഇപ്പോള്‍ നിര്‍മ്മാതാക്കളും തെളിയിച്ചിരിക്കുന്നു.

അടുത്തിടെ ഒരു നടിയും കൂതറത്തിരുമെനിയ്ക്ക് കേമിയെന്നു തോന്നിയിട്ടില്ല. മഞ്ജു വാരിയര്‍ പോയതില്‍ പിന്നെ കഴിവുള്ള ഒന്നും അധികം വന്നിട്ടുമില്ല. വയറും തുടയും കാണിച്ചു കുണ്ടിയും കുലുക്കി ഒന്നോ രണ്ടോ പടത്തില്‍ മുഖവും ശരീരവും കാണിച്ചു "അല്‍പ്പം കാശുണ്ടാക്കി " താരമെന്ന് പേര് കേള്‍പ്പിക്കുമെന്നല്ലാതെ കഴിവുള്ള അധികം കുട്ടികളെ കണ്ടിട്ടില്ല. എന്നാല്‍ അതിനു അപവാദമാണ് നിത്യാമേനോന്‍. വളരെ കുറച്ചു പടങ്ങളില്‍ കൂടി കഴിവും സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് നിത്യ മലയാളിയുടെ മനം കവര്‍ന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമാ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ നിത്യക്കു ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. കാരണം ഒന്ന് പരിശോധിച്ച് നോക്കാം.

ഒരു ഷൂട്ടിംഗ് സൈറ്റില്‍ കുറെ നിര്‍മ്മാതാക്കള്‍ ( മൊതലാളികള്‍ ) ചെന്നു. നിത്യയുടെ അഭിനയം ഒന്ന് കണ്ടേക്കാം ഒപ്പം നിത്യക്കു ഒരു പടവും അങ്ങ് കൊടുത്തേക്കാം എന്നാണു തീരുമാനം. തങ്ങളെപ്പോലെയുള്ള മൊതലാളികള്‍ വരുമ്പോള്‍ അത്ര സീനിയര്‍ അല്ലാത്ത കൊച്ചു പഞ്ചപുച്ചം അടക്കി നിന്ന് താണു വണങ്ങും എന്ന് കരുതിയ കുണാപ്പന്‍മാര്‍ക്ക് തെറ്റി. പണ്ട് കോടമ്പാക്കത്ത് നിര്‍മ്മാതാക്കള്‍ വരുന്നെന്നു കേള്‍ക്കുമ്പോള്‍ ഉടുതുണി പറിച്ചു മാറിന്റെ വലിപ്പം കാണിച്ചു കുണുങ്ങി കുണുങ്ങി ഉരുമ്മി ഉരുമ്മി ചെന്നിരുന്ന നടിമാരുടെ കാലമല്ല ഇത്. വിവരവും വിദ്യാഭാസവും ഉള്ള പിള്ളേര്‍ നല്ല കുടുംബത്തില്‍ നിന്നുതന്നെ വരുന്നവരാണ്. കാര്യം സംസാരിക്കാന്‍ മാനേജര്‍ ഉണ്ട്. തീര്‍ത്തും പ്രൊഫെഷണല്‍ ആയ സമീപനം. എന്താ ഉത്തരെണ്ട്യന്‍ നടിയായാല്‍ ഇതുതന്നെയല്ലേ ചെയ്യുക. നടി വരാത്തപ്പോള്‍ അണ്ണന്‍മാര്‍ക്ക് നൊന്തു. മാനേജര്‍ വന്നപ്പോള്‍ " ചെല്ലെടെ നുമ്മ വന്നിരിക്കണ കണ്ടില്ലേ. വന്നു ഇത്രേടം വരാന്‍ പറ.. അല്ലെങ്കില്‍ പെണ്ണിന് പണി കൊടുക്കുമെന്ന് " പറഞ്ഞപ്പോള്‍ നിത്യ ഞെട്ടിയില്ല.. അതാണ്‌ കുടുംബത്തില്‍ പിറന്നതിന്റെ ഗുണം. ഇതിന്റെ കുന്നുകുനിപ്പാണ് നിത്യയുടെ ഊരുവിലക്കിനു പിന്നില്‍ .

പണ്ടൊരു കാലം ഉണ്ടായിരുന്നു. കുഞ്ചാക്കോ , സുബ്രമണ്യം മുതലാളിമാരുടെ കാലം. നടന്‍മാര്‍ കേവലം അഭിനയ കൂലി തൊഴിലാളി ആയിരുന്ന കാലം. ഇപ്പോള്‍ ആ പണി ഒരുപക്ഷെ ചിലവാകില്ല. കശുകണ്ട് വളര്‍ന്ന പിള്ളാരെ കെയറി ഒസ്താന്‍ നോക്കല്ലേ. കാരണം അവര്‍ മൈ ... പോലും വക വയ്ക്കില്ല..

മലയാളം സിനിമ നശിപ്പിക്കുന്നത് സിനിമ താരങ്ങള്‍ മാത്രമല്ല. ഇത്തരം മാടമ്പിമാര്‍ കൂടിയാണ്. ഇവര്‍ക്കെതിരെ പ്രേക്ഷകര്‍ പ്രതികരിക്കേണ്ട കാലം കഴിഞ്ഞിരിക്കേണ്ടിയിരിക്കുന്നു. ഒരു സംശയം ചോദിച്ചോട്ടെ. ഒരു നടിയെ ഊരുവിലക്കാന്‍ നിങ്ങള്ക്ക് കഴിയും. നിങ്ങളുടെ സിനിമ കൂവിത്തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലേ. ഞങ്ങള്‍ നിങ്ങളുടെ പടം കാണാതിരുന്നാല്‍ ഏതു മൈ.... ഈ പടം കാണും.. അതിനും ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നും ആളെ ഇറക്കി കാണിക്കുമോ.. സിനിമയുടെ ലോകത്ത് ഏറ്റവും വലിയ ശക്തി കാണികള്‍ ആണെന്ന കാര്യം മാത്രം ഈ ഡാഷ് ... മക്കള്‍ മറക്കാതിരിക്കട്ടെ..

മലയാള സിനിമയെ സ്നേഹിക്കുന്ന നശിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു മലയാളി.

Monday, September 26, 2011

306.പ്രസിഡണ്ടിനൊരു കത്ത്.

ബഹുമാനപ്പെട്ട ആദരണീയയായ കര്‍ത്തൃകടാക്ഷം ഏറെ കിട്ടിയ പ്രസിഡണ്ട് മഹതി മുമ്പാകെ സമര്‍പ്പിക്കുന്ന ഹര്‍ജി .( ഭവതിയുടെ പേരറിയില്ല. പി.എസ്.സി പരീക്ഷ എഴുതുന്ന പ്രായം കഴിഞ്ഞതിനാല്‍ ക്ഷമിക്കുക.)

ബഹുമാന്യ മാഡം,

കഴിഞ്ഞ കുറെ നാളുകളായി ഏതോ ഒരു ശുംഭന്‍ ( ശുംഭന്‍ എന്നാല്‍ തെറിയല്ലെന്ന് കോടതിയില്‍ ആരോ സത്യവാങ്ങ് കൊടുത്തിട്ടുണ്ട്.) നല്‍കിയ ബില്ല് പ്രകാരം ജനസംഖ്യ നിയന്ത്രണത്തിനു ചില സര്‍ക്കാരുകള്‍ ആലോചിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ ഘോരമായ വിഡ്ഢിത്തം തടയണമെന്ന് അപേക്ഷിക്കാനാണ് ഈ ഹര്‍ജി. മാഡവും ഒരു സ്ത്രീയായത് കൊണ്ട് മാതൃത്വത്തിന്റെ വില മനസ്സിലാക്കുമെന്ന് കരുതുന്നു. വിവാഹം കഴിക്കാതെ തന്നെ ദിവ്യഗര്‍ഭം പൂണ്ട അമ്മയുടെ അനുഗ്രഹം അവിടുത്തേക്ക്‌ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ചില വിഷയങ്ങള്‍ അറിയിച്ചു കൊള്ളട്ടെ.

അമ്മയാവാനുള്ള അവകാശം സ്ത്രീകള്‍ക്കുള്ളതാണ്. എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുള്ളത് ദമ്പതികള്‍ക്കും. കുറഞ്ഞത്‌ ഓരോ ഡസന്‍ കുട്ടികള്‍ എങ്കിലും ഓരോ ഭവനത്തിലും വേണമെന്നുള്ളതാണ് നല്ല തീരുമാനം. അയല്‍വക്കത്തെ കുട്ടികളുടെ ടീമുകളുമായി ക്രിക്കറ്റ് , ഫുട്ബോള്‍ മത്സരം വേണമെങ്കിലും നടത്താം. നിയന്ത്രിത ഗര്‍ഭ നിരോധനം എന്നതുതന്നെ തെറ്റാണു. ആകാശങ്ങളിലെ നക്ഷത്രങ്ങള്‍ പോലെയും തീരത്തെ മണല്‍ തരികള്‍ പോലെയും കുട്ടികള്‍ ഉണ്ടാവട്ടെ.. അവരൊക്കെ ദൈവത്തിന്റെ ദാനമല്ലേ. ദൈവം തരുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ മനുഷ്യനാരാണ്. കോപ്പര്‍ ടീ , കോണ്ടം , ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങിയവ ഉടന്‍ തന്നെ നിരോധിക്കണം. കമ്യൂണിസ്റ്റ്കാരുടെ മത നിന്ദയും നിരീശ്വര ചിന്താഗതികളും ആണ് ഈ ജനന നിയന്ത്രണത്തിന്റെ കാരണം. ചൈനയില്‍ കണ്ടില്ലേ രണ്ടിലേറെ കുട്ടികള്‍ ഉണ്ടായാല്‍ ശിക്ഷ. അതുതന്നെ ഇവിടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു മുഖം മാത്രമാണ്. ചൈനയിലെ വളര്‍ച്ച എന്നത് ശുംഭത്തരം മാത്രമാണ്. ദുഷ്ടനെ പനപോലെ വളര്‍ത്തും എന്ന് കേട്ടിട്ടില്ലേ. അതാണ് അവിടെ നടക്കുന്നത്. അതേപോലെ തളര്‍ത്തുകയും ചെയ്യും. കുട്ടികളെ പ്രത്യുല്‍പ്പാദനത്തിന്റെ മഹത്വം മനസ്സിലാക്കുന്ന ലഘുലേഖകള്‍ ഉടനെ ഇറക്കുകയും പ്രബോധനം തുടങ്ങുകയും ചെയ്യണം.

സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭധാരണം നടത്താന്‍ അവസരം കൊടുക്കണം. വന്ധ്യത പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത്യുല്‍പ്പാദന ശേഷിയുള്ള ബീജം പ്രദാനം ചെയ്യുന്ന ആളുകളെ ഇറക്കുമതി ചെയ്യുന്ന സംവിധാനം ഉണ്ടാവണം. ( സഭയില്‍ ഇത്തരം ശേഷിയുള്ളവരെ കണ്ടെത്താന്‍ പ്രത്യേകം യജ്ഞം തന്നെ നടത്തുന്ന കാര്യം പരിഗണനയില്‍ ആണ്.) . ഇറക്കുമതി ചെയ്ത അണ്ഡം , ബീജങ്ങള്‍ എല്ലാ കടയിലും ലഭ്യമാക്കാന്‍ ഉടന്‍ തന്നെ നിയമം കൊണ്ടുവരണം. തന്നെയുമല്ല ഗര്‍ഭപാത്രം വാടകയ്കെടുത്തും യജ്ഞം മുമ്പോട്ട്‌ കൊണ്ട് പോകണം. അബോര്‍ഷന്‍ നടത്തല്‍ , കുട്ടികള്‍ നിയന്ത്രിക്കല്‍ , തുടങ്ങിയവ ചിന്തിക്കുന്നവര്‍ക്ക് ജീവപര്യന്തം കഠിന തടവ് , തൂക്കി കൊല തുടങ്ങിയവും പരിഗണിക്കണം. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയാല്‍ ഉടന്‍ തന്നെ കൃഷി ( ക്ഷമിക്കണം കുട്ടികളെ സൃഷ്ടിക്കല്‍ ) തുടങ്ങാന്‍ നിയമം കൊണ്ടുവരണം. എങ്കില്‍ മാത്രമേ മിനിമം ഒരു ഡസന്‍ എങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ. കടുത്ത പ്രജനശേഷിയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സൃഷ്ടിക്കേണ്ട ഒരു സംവിധാനവും വളര്‍ത്തിയെടുക്കേണം. ഇന്ത്യ ഉടനെ തന്നെ ചൈനയെ ജനസംഖ്യയില്‍ പിന്‍തള്ളും. നമ്മള്‍ അടുത്ത പഞ്ചവല്‍സര പദ്ധതിയില്‍ ഈ ജനസംഖ്യ വര്‍ദ്ധനാ യജ്ഞം ഉള്‍പ്പെടുത്തി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ഇരുന്നൂറ്റി അമ്പത് കോടി എന്നാ ലക്‌ഷ്യം എങ്കിലും സാധിക്കണം.

കേരളം പോലെ ജനസംഖ്യ കുറഞ്ഞ അതേപോലെ ജനസാന്ദ്രതയും കുറഞ്ഞ ഒരു സ്റ്റേറ്റില്‍ ഒരു ഡസനിലേറെ പ്രസവിച്ച അമ്മമാരുടെ ഉത്ബോധനാ ക്ലാസ്സുകള്‍ , രണ്ടും മൂന്നും ഡസന്‍ കുട്ടികള്‍ ഉള്ള അപ്പന്മാരുടെ വീരഗാഥകള്‍ ഒക്കെ നടത്തി ആളുകളെ നേര്‍വഴി നടത്തിക്കാം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നവര്‍ക്ക് അവാര്‍ഡ് , എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടാക്കിയ അപ്പനും അമ്മയും ഭാരത രത്നം ഒക്കെ കൊടുക്കാം. ബലാല്‍സംഗം , പീഡനം എന്നിവയുടെ ലക്‌ഷ്യം ജനസംഖ്യ വര്‍ദ്ധനവ് ആണെങ്കില്‍ ശിക്ഷ നല്‍കാതിരിക്കല്‍ തുടങ്ങിയവയും ഏര്‍പ്പെടുത്താം. ഓരോ ഹൈസ്കൂള്‍ മുതല്‍ വയാഗ്ര , നല്‍കി കുട്ടികളെ വിത്തുകാളകളെ വെല്ലുന്ന വീര്യമുള്ളവരാക്കി തീര്‍ക്കാം. രാഷ്ട്രീയക്കാര്‍ മറന്നു പോകുന്ന ഒന്നുണ്ട് .. കുട്ടികള്‍ ജനിച്ചില്ലെങ്കില്‍ നാളെ ആരു കൊടിപിടിക്കാന്‍ ഉണ്ടാവും.. ആരു മുദ്രാവാക്യം വിളിക്കും.. മത നേതാക്കള്‍ സംഘടിക്കണം.. നാടുനീളെ പണിയുന്ന പള്ളികളില്‍ നിറഞ്ഞ പള്ളിമുറികള്‍ വേണ്ടേ.. നാളെ വൃദ്ധന്മാരുടെ ഇന്ത്യ ആവാതിരിക്കാന്‍ ഓരോ വീട്ടിലും ഓരോ ഡസന്‍ എന്ന് മുദ്രാവാക്യം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

മതത്തിന്റെ പേരില്‍ ഉല്‍പ്പാദനം നിര്‍ത്തി വെയ്ക്കേണ്ട ഗതികേടില്‍ ഉള്ള ആളുകള്‍ക്ക് അതിന്റെ പ്രതിവിധിയും ഉടനെ കാണണം.. അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌ എന്നല്ലേ. അപ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും ചെയ്യാന്‍ അവസരം തരണം.

നീട്ടുന്നില്ല.. എല്ലാം മാഡം അറിഞ്ഞു ചെയ്തു നിയമം കൊണ്ടുവരണം.. രാത്രിയായി..

കൊട്ടൂരാത്ത മാതൃക പിതാവ് ..
ഒരു വല്ല്യ മുട്ടനാട്..

Tuesday, September 20, 2011

305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.കോലഞ്ചേരി പള്ളിയുടെ കേസും പ്രശ്നങ്ങളും കൂതറ തിരുമെനിയെയോ കേരളത്തിലെ ഇതര മത , ക്രിസ്ത്യന്‍ സഭകളെയോ, ഇസ്ലാം വിശ്വാസികളെയോ ബാധിക്കുന്ന വിഷയമല്ല. പാര്‍ത്രീയാര്‍ക്കീസ് കുഞ്ഞാടുകളോ ഓര്‍ത്തോഡോക്സ് വിശ്വാസികളോ തമ്മില്‍ തല്ലി തലകീറുകയോ ചാവുകയോ എന്തുവേണമെങ്കിലും ആയിക്കോ. അതൊക്കെ നിങ്ങളുടെ വിഷയം. ഈ സഭകളുടെ ചരിത്രമോ വിശ്വാസമോ കൂതറ തിരുമേനിയെ ബാധിക്കുന്ന വിഷയമല്ലെങ്കിലും ഓര്‍ത്തോഡോക്സ് കാരുടെ ഇന്ത്യന്‍ ചായ് വിനോട് ഒരു ഭാരതീയന്‍ എന്നാ നിലയില്‍ കൂതറ തിരുമേനിക്ക് ബഹുമാനം ഉണ്ട്.

ഇനി പറയാനുദ്ദേശിക്കുന്ന കാര്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണെന്നത് പോലെ ഒരു സര്‍വ്വ മതങ്ങള്‍ക്കും ഒരേപോലെ അധികാരവും അവകാശവും നല്‍കുന്ന രാജ്യമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ചില കാര്യങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി പറയട്ടെ. ഈ പറയുന്ന ഓര്‍ത്തോഡോക്സ് സഭയിലെ കുഞ്ഞാടുകള്‍ ഏകദേശം ഇരുപതുലക്ഷം കാണും. പാര്‍ത്രിയാര്‍ക്കീസ്കാര്‍ ഏകദേശം പത്തുലക്ഷവും. എന്നുവെച്ചാല്‍ ആകെയുള്ള മലയാളികളുടെ ( മൂന്നുകോടി നാല്‍പ്പതു ലക്ഷം ) പതിനൊന്നില്‍ ഒന്നേ വരൂ. അല്ലെങ്കില്‍ അതില്‍ കുറവേ വരൂ. ഒരു കോടി എണ്‍പത് ലക്ഷം ഹിന്ദുക്കളും എഴുപതു ലക്ഷത്തോളം മുസ്ലീങ്ങളും കേരളത്തില്‍ ഉണ്ട്. ഈ അടികൂടുന്ന ആടുകളുടെ എണ്ണം വളരെ കുറവാണ് എന്ന് പറയാന്‍ വേണ്ടിയാണു ഇവിടെ ഈ കണക്കു വെച്ചത്.

കേരളത്തിലെ മന്ത്രിമാരെയും , മുഖ്യമന്ത്രിയെയും , എന്തിനു എല്ലാവരെയും തെറി വിളിച്ചു എതിര്‍കക്ഷിക്കാരായ ( ദശലക്ഷം മാത്രമുള്ള ) കുഞ്ഞാടുകള്‍ കോടതിവിധിയെ മാനിക്കുന്നില്ല എന്നാ രീതിയിലാണ്‌ പ്രസംഗിച്ചത്. ഏതാണ്ട് ഈ സംസാരം ഇവന്റെയൊക്കെ ദമാസ്കസില്‍ ചെന്ന് പറഞ്ഞാല്‍ ചന്തിക്ക് നല്ല പെട കിട്ടും. കോടതി വിധിയെ മാനിക്കുന്നില്ലെന്നും തെക്ക് നിന്നുള്ള ഡാഷ് പയ്യന്മാര്‍ വന്നു ഇവരെയൊക്കെ അങ്ങ് ക്ഷൌരം ചെയ്യുമെന്നും ഒരു പാതിരി പറയുന്നുണ്ട്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുവിന്റെ അനുയായി നേതാവാണ്‌ ഇങ്ങനെ പറഞ്ഞത്. ഇവരൊക്കെ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്. ഇവരുടെയൊക്കെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലെ സമൂഹത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുണ്ട്. തെക്കുനിന്നും വരുന്ന നാലും മൂന്നും ഏഴു പേരുടെ എണ്ണം വേണ്ട മറ്റുള്ളവര്‍ക്ക് പ്രതിരോധിക്കാന്‍. എന്നുവെച്ചാല്‍ ക്രിസ്ത്യന്‍ ഇതര സഭകള്‍ തന്നെ ഏറെയുണ്ട് എന്നര്‍ത്ഥം. സമൂഹത്തിലെ ന്യൂനപക്ഷമായ ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടിയവരാണ്. ഇന്ത്യയില്‍ താമസിക്കുന്ന ഏവരും ഇവിടുത്തെ നിയമവും പോലീസും എന്നുവേണ്ട എന്നാ ഭരണ സംവിധാനവും അംഗീകരിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണ്. എന്നുവെച്ചാല്‍ നിയമം കയ്യിലെടുത്താല്‍ തിരുമേനിയുടെ വരെ വരിയുടയ്ക്കാന്‍ ഇവിടുത്തെ പോലീസിനു കഴിവും മിടുക്കുമുണ്ട്. പിന്നീട് ഇവിടെ നിന്നും രക്ഷിക്കാന്‍ അങ്ങ് സിറിയയിലെ ഉമ്മാക്കികള്‍ വരില്ല. സാക്ഷാല്‍ കര്‍ത്താവ് ഒരിക്കലും വരില്ല. കാരണം ഇവിടുത്തെ സഭകളുടെ തര്‍ക്കങ്ങള്‍ മൂലം പാവം നേരത്തെ ഭൂമി വിട്ടു പോയതാണ്.. ഈ കുരിശുകള്‍ നല്‍കുന്ന തിരുമുറിവുകള്‍ തമ്പുരാന്‍ എങ്ങനെ മറക്കും.

കോടതി വിധിയ്കെതിരെ പോകണമെങ്കില്‍ വീണ്ടും അപ്പീല്‍ പോകണം. അല്ലാതെ റോഡ്‌ ഷോ നടത്തിയാല്‍ ഒരുപക്ഷെ പ്രതികരിക്കുന്നത് മറ്റുള്ളവര്‍ ആയിരിക്കും. ബന്തും സമരവും കണ്ടു പൊരുതി മുട്ടിയ ജനങ്ങളുടെ പ്രതികരണം ഒരുപക്ഷെ ഈ കുഞ്ഞാടുകള്‍ക്ക് താങ്ങാന്‍ കഴിയുമോ ആവോ. പള്ളിയും പട്ടക്കാരും ജനങ്ങളുടെ മുമ്പില്‍ ഇങ്ങനെ അപഹാസ്യര്‍ ആവാതെ നോക്കേണ്ടത് അവര്‍ തന്നെയാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു രക്തം കുടിക്കുന്ന ചെന്നായുടെ റോളാണ് ഇപ്പോള്‍ മീഡിയയ്ക്ക്. നിയമം കയ്യിലെടുക്കാന്‍ പിതാക്കന്മാരും തിരുമെനികളും ശ്രമിച്ചാല്‍ ഒന്ന് മനസ്സിലാക്കുന്നത്‌ നല്ലതാണു. നിങ്ങളുടെ സഭയിലുള്ള കുഞ്ഞാടുകളെ നിയന്ത്രിക്കാനെ നിങ്ങള്‍ക്കാവൂ. ഭൂരിപക്ഷം ഇവിടെ കുഞ്ഞാടുകള്‍ അല്ലെന്നു പിതാക്കന്മാര്‍ മനസിലാക്കുക. തെറി വിളിക്കുന്ന വിശ്വാസികളെ നിയന്ത്രിക്കാന്‍ അറിയാത്ത ഇത്തരം തിരുമേനി ,അച്ചന്മാര്‍ എങ്ങനെ ഒരു സഭയെ നിയന്ത്രിക്കും. പദ്മനാഭന്റെ അറ തുറക്കാന്‍ കോടതി മതിയെങ്കില്‍ ഈ പള്ളിയുടെ തീരുമാനം നടപ്പിലാക്കാന്‍ കോടതിയ്ക്ക് കഴിയില്ലേ. കോടതിയെ ലംഘിച്ചു പോലീസിനെ തെറിവിളിച്ചു ഭരണ സംവിധാനങ്ങളെ മൊത്തത്തില്‍ അവഹേളിക്കാന്‍ സഭ ശ്രമിച്ചാല്‍ പക്ഷെ പൊതുജനത്തെ എങ്ങനെ തിരുമേനിമാര്‍ നിയന്ത്രിക്കും എന്ന് കണ്ടറിയണം.

കുറിപ്പ്. നാണമില്ലാത്ത പരിഷകള്‍ മനസ്സിലാക്കേണ്ട ഒന്ന് .. മലര്‍ന്നു കിടന്നു തുപ്പരുത്. പാര്‍ത്രിയാര്‍ക്കീസ് , ഓര്‍ത്തോഡോക്സ് എന്നിങ്ങനെ ഓരോന്നോരോന്നായി പിളര്‍ന്നാല്‍ നാളെ കേരള കോണ്ഗ്രസ്സിന്റെ ഗതി തന്നെ നിങ്ങള്‍ക്കും വരും. അന്ന് തമ്മിലടിച്ചു ചാവുന്ന ഒരു സമൂഹത്തെ നോക്കി മറ്റുള്ളവര്‍ ചിരിക്കും.. ബാക്കിവരുന്നവരെ രക്ഷിക്കാന്‍ നോഹയ്ക്ക് പെട്ടകം കൊണ്ടുവരേണ്ടി വരും.. കാരണം ഇങ്ങനെ ഒരു സമൂഹം ഉണ്ടായിരുന്നു എന്നതിന് തെളിവ് വേണ്ടേ..

Friday, September 16, 2011

304.അഞ്ചല്‍ക്കാരന്‍ നടയടച്ചു..

ശിഹാബ് അഞ്ചല്‍ എന്ന അഞ്ചല്‍ക്കാരന്‍ ബ്ലോഗ്ഗറെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കൂതറ തിരുമേനിയുടെ ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ലിസ്റ്റിലും അഞ്ചല്‍ക്കാരന്‍ ഉണ്ടായിരുന്നു. എഴുത്ത് ഏറെക്കുറെ ചുരുക്കിയ അഞ്ചല്‍കാരന്‍ ഇപ്പോള്‍ തന്റെ അഞ്ചല്‍കാരന്‍ എന്ന ബ്ലോഗ്‌ അടച്ചുപൂട്ടിയിരിക്കുന്നു. അതായതു ബ്ലോഗ്‌ ഇനി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി മാത്രമുള്ളതായിരിക്കും. അഞ്ചല്‍കാരന്‍ എന്തുകൊണ്ട് തന്റെ ബ്ലോഗ്‌ അടച്ചുപൂട്ടിയെന്നു ഇതുവരെ ആര്‍ക്കും അറിയില്ല എന്നാല്‍ ചില വസ്തുതകള്‍ നമുക്ക് നോക്കാം.

ബ്ലോഗ്‌ എഴുതുന്നവര്‍ ചിലര്‍ കമന്റ് മോഡറേഷന്‍ വയ്ക്കുന്നത് സ്വാഭാവികമായി കണ്ടുവരുന്ന ഒന്നാണ്. കൂതറ തിരുമേനിയും ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ വച്ചിട്ടുണ്ട്.. എന്നാല്‍ ആരുടെയും കമന്റ് മുക്കിയതായി ആരോപണം ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ബ്ലോഗ്‌ പൂട്ടിവെച്ചു ബ്ലോഗെഴുതുന്നവര്‍ താഴെപ്പറയുന്ന ഗണത്തില്‍ പെടുന്നവരാണ്.

1 ) താന്‍ എഴുതുന്ന ബ്ലോഗ്‌ പമ്പര വിഡ്ഢിത്തം നിറഞ്ഞതാണെന്ന് തിരിച്ചറിവുള്ളവരും ഒപ്പം തന്റെ വിഡ്ഢിത്തം മറ്റുള്ളവരെ വായിപ്പിച്ചു അപഹാസ്യരാവന്‍ താല്‍പ്പര്യം ഇല്ലാത്തവരും ആണ്. എന്നാല്‍ തന്റെ ചങ്ങാതിക്കൂട്ടത്തിനു ആദ്യമുതല്‍ തന്നെ തന്റെ സ്വഭാവം അറിയുന്നതിനാല്‍ അവര്‍ കളിയാക്കില്ലെന്നു നന്നായി അറിയാം. അതുകൊണ്ട് തന്നെ അവര്‍ വായിക്കുന്നതാണ് ഉത്തം എന്നിവര്‍ കരുതുന്നു.

2 ) ജാതി , മതം , രാഷ്ട്രീയം , ദേശീയ അന്തര്‍ദ്ദേശീയ രഹസ്യസ്വഭാവമുള്ള വാര്‍ത്തകള്‍ ചര്‍ച്ചചെയ്യുന്നത് , പരസ്യമായി എഴുതുകയും വായിക്കാന്‍ ഇടവരുകയും ചെയ്യുമ്പോള്‍ പിന്നീട് ബ്ലോഗിലും പുറത്തും അസാരസ്യങ്ങളും എന്തിനു പോലീസ് കേസ് വരെ ഉണ്ടാവാന്‍ സാധ്യതയുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ . ഇവരുടെ സമാന സ്വഭാവും ആശയവും ഉള്ളവരുമായി മാത്രം ചര്‍ച്ചചെയ്താല്‍ പ്രശ്നം ഉണ്ടാവില്ലെന്നത് കണക്കു കൂട്ടി അടച്ച ബ്ലോഗുകളില്‍ പോസ്റ്റുകള്‍ ഇടുന്നു. ഇത്തരക്കാര്‍ ടാഗ് ഉപയോഗിക്കില്ലെന്ന് മാത്രമല്ല കമന്റ് മറുമൊഴിയില്‍ വിടുകയുമില്ല.

3 ) ഇനി ഒരുകൂട്ടര്‍ ഒരു ബ്ലോഗിന്റെ എണ്ണം കാണിക്കാന്‍ വേണ്ടി മാത്രം ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടാക്കും. കാരണം താന്‍ ഇതിലും എഴുതുന്നുവെന്നും അത് കണ്ട അണ്ടനും അടകോടനും വായിക്കാന്‍ തരില്ലെന്നതുമാണ് ഉദ്ദേശം.. എന്നാല്‍ ആളെ നേരത്തെ അറിയാവുന്നത് കൊണ്ട് ഈ പുല്ലന് ഒരു പിണ്ണാക്കും എഴുതാന്‍ അറിയില്ലയെന്നു ഏതു ഉഗാണ്ട രണ്ടാമന്‍ രാജാവിനും അറിയാം.

4 ) ഇനിയൊരു കൂട്ടര്‍ എഴുതാനുള്ള സ്റ്റഫ് എല്ലാം തീര്‍ന്നു ശ്യൂന്യമായി കിടക്കുന്ന തന്റെ ബ്ലോഗ്‌ ആരും കാണേണ്ടാ എന്നുകരുതി ബ്ലോഗ്‌ പൂട്ടാറുണ്ട്. ദാരിദ്യം കൊട്ടിപ്പാടി ആരെയും കാണിക്കേണ്ട എന്ന കോമണ്‍ ലോജിക്കാണ് ഇതിന്റെ പിന്നില്‍ .

5 ) അവസാന കൂട്ടര്‍ ഇതുവരെയുള്ളത് മറ്റുള്ളവര്‍ വായിച്ചു. എഴുതാന്‍ അറിയാമെന്നത് എല്ലാവര്‍ക്കും അറിയാം. ഇനിയെഴുതുന്നത് സുഹൃത്തുക്കള്‍ മാത്രം വായിച്ചാല്‍ മതിയെന്ന് കരുതി ബ്ലോഗ്‌ പൂട്ടും.

നമ്മുടെ അഞ്ചല്‍ക്കാരന്‍ എന്തിനു ബ്ലോഗ്‌ പൂട്ടിയെന്ന് മാത്രം അറിയില്ല. ധൈര്യത്തോടെ കാര്യങ്ങളെ സമീപിച്ചു ബ്ലോഗ്‌ എഴുതിക്കൊണ്ടിരിക്കുന്ന അഞ്ചല്‍ക്കാരന്‍ പേടിച്ചാണ് ബ്ലോഗ്‌ പൂട്ടിയത് എന്ന് കരുതുക വയ്യ. എങ്കിലും ബ്ലോഗ്‌ പൂട്ടിയത് മലയാളം ബൂലോകത്തിന് കനത്ത നഷ്ടം തന്നെയാണ്.

ഇനി ബ്ലോഗ്‌ സ്വന്തമാണെങ്കിലും അതിലുള്ള കമന്റുകള്‍ മറ്റുള്ളവരുടെയാണ്. ബ്ലോഗ്‌ പൂട്ടുന്നതിലൂടെ മറ്റുള്ളവരുടെ കമന്റുകളും പൂട്ടുകയെന്ന ഒരു ഗുരുതരമായ തെറ്റും നടന്നു. ഭഗവാന് നേദിച്ച പഴമോ പണമോ തിരികെയെടുക്കാന്‍ ഭക്തന് കഴിയില്ലെന്ന് കരുതിയാണ് പൂട്ടിയതെങ്കില്‍ കൊള്ളാം നല്ലത്.. നടക്കട്ടെ.

എന്തായാലും ശ്രീ അഞ്ചല്‍കാരന്‍ സത്ബുദ്ധി തോന്നി അഞ്ചല്‍കാരന്‍ എന്ന ബ്ലോഗ്‌ തുറന്നു വായനകാരെ വായിക്കാന്‍ അനുവദിക്കും എന്നുതന്നെയാണ് പ്രതീക്ഷ.. ഇപ്പോള്‍ ആ ബ്ലോഗ്‌ വായിക്കാന്‍ പെര്‍മ്മിറ്റ് /വിസയുള്ള ഭാഗ്യവാന്മാരായ വായനക്കാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

Thursday, September 15, 2011

303. സര്‍വ്വം മോഡിമയം .

നരേന്ദ്ര മോഡിയെ ഒരു നരാധമാനായി ചിത്രീകരിക്കാനായിരുന്നു ഏവരുടെയും ശ്രമം. എന്തിനു ഒരു മോഡി മോഡല്‍ വേണമെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അത്ഭുദ കുഞ്ഞുങ്ങള്‍ വരെ കേരളത്തിലുണ്ട്. എന്തിനു ചെകുത്താന് ശേഷം ആരെന്ന ചോദ്യത്തിനുത്തരമായി മാത്രമേ മോഡിയെ ചിലര്‍ കാണുന്നുള്ളൂ. അമേരിക്കയിലേക്കുള്ള പ്രവേശനം തടയാന്‍ വിസ നിരസിക്കപ്പെട്ട ഈ രാഷ്ട്രീയ നേതാവിനെ ഇന്ന് അമേരിക്ക പോലും പ്രശംസിക്കുന്നു. രാഷ്ട്രീയ വൈരത്താല്‍ അന്ധരല്ലാത്തവര്‍ മാത്രം ഈ പോസ്റ്റ്‌ വായിക്കുക.

ഒരു നേതാവ് ശക്തനായിരുന്നാല്‍ മാത്രമേ രാജ്യത്തും ദേശത്തും പുരോഗമനം ഉണ്ടാവാന്‍ കഴിയൂ. അതേപോലെ ശക്തരായ നേതാക്കള്‍ എല്ലായ്പ്പോഴും വിമര്‍ശനങ്ങള്‍ കേട്ട് ജീവിക്കേണ്ടിയും വരും. ഷണ്ഡന്‍ എന്ന് ലോകര്‍ക്ക് മുമ്പില്‍ അറിയപ്പെടുന്ന എന്നാല്‍ നിര്‍ഗ്ഗുണനായ ഒരു നേതാവിനെക്കാള്‍ ജനങ്ങള്‍ക്കാവശ്യം കര്‍ക്കശക്കാരനായ ഒരു വികസന താല്‍പ്പര്യമുള്ള നേതാവിനെയാണ്. സ്വതേ വ്യവസായവും വ്യാപാരവും ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരു ജനതയുണ്ടെന്നതോഴിച്ചാല്‍ ഗുജറാത്തിനു വ്യവസായ , കാര്‍ഷിക വികസനത്തിന് യോജിക്കാത്ത നിരവധി ഘടകങ്ങള്‍ ഉണ്ട്. കടുത്ത വരള്‍ച്ചയും ചൂടും മാത്രമല്ല അനാചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും വിദ്യാഭാസം കുറഞ്ഞതുമായ ഒരു ജനതയാണ് ഗുജറാത്തില്‍ ഏറിയ പങ്കും.

എന്നാല്‍ മോഡിയെന്ന നേതാവിന്റെ ഭരണനേട്ടങ്ങള്‍ ഒന്ന് നോക്കാം.
സംസ്ഥാനത്ത് നിരവധി ജലസേചന പദ്ധതികള്‍ , കൃഷിവികസനത്തിന് ദ്രുതഗതിയില്‍ നടപ്പാക്കിയ നിരവധി കര്‍മ്മ പരിപാടികള്‍ , ഒപ്പം കൃഷി ഗവേഷണത്തിനു മുതല്മുടക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുക. പദ്ധതി കടലാസിലല്ല പ്രവര്‍ത്തിയിലാണ് നടന്നത്. പെണ്‍കുട്ടികളെ ഭ്രൂണഹത്യചെയ്യുന്നത് തടയല്‍ , കുട്ടികളുടെ ജനന സമയത്തെ മരണനിരക്ക് കുറക്കല്‍ , ഗര്‍ഭിണികളുടെ ആരോഗ്യം സംരക്ഷിക്കുന്ന നടപടികള്‍ മുതലായവ നടപ്പില്‍ വരുത്തിയപ്പോള്‍ ഫലത്തില്‍ വന്ന പ്രയോജനം മൂന്നിരട്ടി.. അതായതു കേവല വാചാടോപ കണക്കല്ലെന്നു സാരം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ പരിശീലനം , ഓരോ ഗ്രാമത്തില്‍ ജലം , വൈദ്യുതി വിതരണം എന്നിവ.. അതി വേഗം ബഹൂദൂരമല്ല.. ഓരോ കണക്കും കൃത്യം എന്ന് നോക്കലാണ്. കുട്ടികള്‍ക്ക് ഉച്ചകഞ്ഞി വിതരണം , സ്ത്രീകള്‍ക്ക് വിദ്യാഭാസം മുതലായവ പ്രത്യേക ശ്രദ്ധ നല്‍കി നടപ്പില്‍ വരുത്തി. ഇനി ഗുജറാത്തിലെ ടോള്‍ ഉള്ളതും ഇല്ലാത്തതുമായ റോഡുകള്‍ പരിശോധിച്ചാല്‍ അതിന്റെ നിലവാരം മനസ്സിലാവും. വ്യവസായ വളര്‍ച്ച രാജ്യത്ത് തന്നെ മാതൃകയായി. ടാറ്റ നാനോയുടെ കഥ അറിയാത്തവര്‍ ഇനി ഇന്ത്യയില്‍ കാണില്ലല്ലോ. വിദേശ നിക്ഷേപത്തിന് ഇത്ര യോജിച്ച ഒരു സംസ്ഥാനം വേറെയില്ല..ഇന്ന് അമേരിക്കക്കാര്‍ പോലും മോഡിയെ വാഴ്ത്തുന്നു. വെറുതെ വേഷം കെട്ടി നടന്നു പാരമ്പര്യത്തിന്റെ പേരില്‍ പ്രധാന മന്ത്രിയാവാന്‍ ശ്രമിക്കുന്ന പയ്യന്‍സിനെ വേണോ ഇന്ത്യയുടെ അടുത്ത നേതാവാക്കാന്‍ എന്നാ ചോദ്യം ഇവിടെ പ്രസക്തമാണ്‌.

ബി.ജെ.പി. ഭരണത്തില്‍ വന്നാല്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റും എന്നുള്ള മോഡിയുടെ പ്രസ്താവന ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കേവല ന്യൂനപക്ഷ വോട്ടിനു വേണ്ടി ഭരിച്ചു മരിക്കുന്ന കോണ്ഗ്രസ്സിന്റെ നയവും നാം ഓര്‍ക്കണം. രാജ്യത്തോടാണോ വോട്ടിനോടാണോ ഇവര്‍ക്ക് താല്‍പ്പര്യം എന്ന് ചിന്തിക്കേണം. മോഡിയുടെ നേട്ടം മനസ്സിലാക്കാന്‍ മോഡിയ്ക്ക് മുമ്പേ എന്തായിരുന്നു ഗുജറാത്തിലെ സ്ഥിതി എന്ന് മനസ്സിലാക്കിയാല്‍ മതി.

ഒരു മതവിഭാഗത്തെ ഉന്മൂല നാശം ചെയ്യാന്‍ മോഡി ശ്രമിച്ചു എന്ന് പറയുന്നതിന് മുമ്പേ വാഗമണ്ണിലും അട്ടപ്പാടിയിലും തീവ്രവാദി ക്യാമ്പുകള്‍ ഒരുക്കാന്‍ സാഹചര്യമൊരുക്കുന്ന വോട്ടു പ്രീണ കേരള രാഷ്ട്രീയം പോലെ വേണോ എന്ന് ചോദിക്കേണ്ടി വരും. ഇന്നും ബോംബയിലും ഡല്‍ഹിയിലും തീവ്രവാദി ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മോഡിയെ പോലെ ഒരു നേതാവാണോ അതോ കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെ പോലെ ആളുകളാണോ ഇന്ത്യ ഭരിക്കേണ്ടത് എന്നും ചിന്തിക്കണം. അന്ന് തങ്ങളെ കൊല്ലക്കാല ചെയ്യുന്നേ എന്ന് വിളിച്ചുകൂവിയവര്‍ ആരും ഗുജറാത്ത് വിട്ടിട്ടില്ല. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ ചില പ്രദേശങ്ങളില്‍ ഇലക്ട്രിസിറ്റി മീറ്റര്‍ പോലും വെയ്ക്കുവാണോ കറന്റ് ചാര്‍ജ് വാങ്ങുവാനോ ഭയന്നിരുന്ന ഒരു കാലം അവിടെ ജീവിച്ചവര്‍ മറക്കാനിടയില്ല.. എന്നാല്‍ ഇന്ന് ടോറന്റ് പവര്‍ അവിടെ മീറ്റര്‍ സ്ഥാപിച്ചതും പണം വാങ്ങുന്നതും എങ്ങനെയെന്നു ഒന്ന് അറിഞ്ഞാല്‍ കൊള്ളാം. തെറിയ്ക്കുത്തരം മുറിപ്പത്തല്‍ .

ഭാരതത്തെ കീറിമുറിക്കാനോ ക്ഷുദ്രപ്രവര്‍ത്തി ചെയ്യുന്നവരെയോ ശിക്ഷിക്കുകയല്ല ഉന്മൂല നാശനം ആണ് പ്രതിവിധി എന്ന് പഠിപ്പിച്ച നേതാവാണ്‌ മോഡി.. മോഡിയെപ്പോലെ ശക്തരായ നേതാക്കളെയാണ് നമുക്കാവശ്യം.. അത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഒരുപക്ഷെ അമേരിക്ക വേണമെന്ന് മാത്രം.

( ലേഖകന്‍ ഗുജറാത്തില്‍ നേരിട്ട് കണ്ട കാര്യങ്ങളാണ്‌ ഇവിടെ എഴുതിയിരിക്കുന്നത്. വല്‍സാഡ് വാപി മുതല്‍ മൌണ്ട് അബു വരെ , ദാഹോദ് മുതല്‍ ജാം നഗര്‍ വരെ നിരവധി തവണ സഞ്ചരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഭാബാര്‍ തുടങ്ങിയ ബോര്‍ഡര്‍ പ്രദേശങ്ങളില്‍ താമസിക്കുവാനും ഇടയായിട്ടുണ്ട്. ഒരുപക്ഷെ ഗുജറാത്തിനോളം വളര്‍ന്ന ഒരു സംസ്ഥാനം തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ഒരു രാഷ്ട്രീയ കക്ഷിയെയും പ്രകീര്‍ത്തിക്കാനല്ല ഇതെഴുതിയത്. ബിജെപിയോ ആര്‍ എസ് എസ്സോ വന്നാല്‍ ഇന്ത്യ സ്വര്‍ഗ്ഗം ആകുമെന്ന പ്രതീക്ഷയും ഇല്ല. എന്നാല്‍ രാജ്യം ഭരിക്കേണ്ടത് ന്യൂനപക്ഷങ്ങളുടെ ചട്ടുകം ആവരുതെന്ന ആഗ്രഹം ഉണ്ട്. ഒപ്പം നട്ടെല്ലുള്ള ഒരു സ്വാര്‍ത്ഥന്‍ അല്ലാത്ത ഒരാളാവനണമെന്ന ആഗ്രഹവും..)

Wednesday, September 7, 2011

302.ഡല്‍ഹിയും മുംബൈയും ആവര്‍ത്തിക്കപ്പെടുന്നതെന്തുകൊണ്ട്.

എന്നും ചിന്തിക്കേണ്ട വിഷയമാണിത്. ഓരോ തവണ ബോംബാക്രമണത്തിനുശേഷവും സുരക്ഷ ശക്തമാക്കുന്നു. ഇന്റെല്ലിജെന്‍സ് ഊര്‍ജ്ജിതമാക്കുന്നു, ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ശക്താണ് എന്നുള്ള പതിവ് വാഗ്ധോരണി കള്‍ക്ക് കാതു കൊടുക്കേണ്ട ഗതികേടില്‍ നിന്ന് ഒരു സാധാരണ പൗരന്‍ എന്ന് രക്ഷപ്പെടും. പട്ടാളവും , കമാന്‍ഡോയും എന്നുവേണ്ട എല്ലാ ഉഡായിപ്പും കൂടി ചിലവഴിക്കുന്ന തുക ലോകത്തിലെ തന്നെ ഏറ്റവും വലിയ മിലിട്ടറി ബഡ്ജറ്റ് ആണ്. എങ്കിലും ഈ ആക്രമണങ്ങള്‍ എന്തുകൊണ്ട് തടുക്കാനാവുന്നില്ല.

ഇന്ത്യയിലെ തീവ്രവാദി , രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പങ്കു പരിശോധിച്ചാല്‍ മനസ്സിലാവുന്ന ചിലതുണ്ട്. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് , മാവോ , ഉള്‍ഫ , നോര്‍ത്ത് ഈസ്റ്റ് ലിബറേഷന്‍ ഗ്രൂപ്പുകള്‍ , പിന്നീട് ചെറിയ തോതില്‍ വിഘടനവാദികള്‍ , എല്‍ . ടി .ടി ഇ . ഇവയാണ് രാജ്യത്തിനകത്തുണ്ടായിരുന്നതും ഉള്ളതുമായ തീവ്രവാദ സംഘടനകള്‍ . ഇതില്‍ എല്‍ ടി ടി ഇ പ്രവര്‍ത്തന മേഖല ശ്രീലങ്ക ആയിരുന്നെങ്കിലും നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തിയിരുന്നു. ഇന്ന് ഏറെക്കുറെ നാമാവശേഷമായ ആ സംഘടനയില്‍ നിന്ന് ഒരു ഭീതി നമുക്കാവശ്യമില്ല. നോര്‍ത്ത് ഈസ്റ്റ് ലിബറേഷന്‍ ഗ്രൂപ്പുകളില്‍ മുഖ്യാധാരാ ആക്രമണങ്ങളില്‍ സജീവമല്ല. ഉള്‍ഫ ഒരു പ്രത്യേക പ്രവിശ്യയോ , സംസ്ഥാനമോ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. മാവോയാവട്ടെ ആന്ധ്ര , ഒറീസ്സ , ചത്തീസ് ഗഡ്, ബീഹാര്‍ കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. അതേപോലെ ഇതിനു വെളിയില്‍ പ്രവര്‍ത്തനമേഖല ഇപ്പോള്‍ ഫലത്തിലില്ല. ഖാലിസ്ഥാന്‍ കമാണ്ടോകള്‍ ഇന്ന് കാനഡയില്‍ മാത്രം ഉള്ളതും ഇന്ത്യയില്‍ ആക്ടിവ് അല്ലാത്തതുമായ ഒരു സംഘടനയാണ്. കാനഡയില്‍ സായുധപ്രവര്‍ത്തനങ്ങള്‍ ഖാലിസ്ഥാന്‍ നടത്തുന്നുമില്ല. ഇന്ദിരാ ഗാന്ധിയുടെ ശക്തമായ തീരുമാനം ഒന്നുകൊണ്ടും കെ.പി.എസ് എന്ന കരുത്തനായ പോലീസ് മേധാവിയുടെ പ്രവര്‍ത്തനം കൊണ്ടും ആ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു. മറ്റുള്ള ഒരു ചെറുകിട പ്രസ്ഥാനങ്ങള്‍ക്കും ഇന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ പിന്തുണ കൊടുക്കാനും സപ്പോര്‍ട്ട് ചെയ്യാനും ഇന്ത്യയില്‍ ദുഖത്തോടെ പറയട്ടെ ഇന്നുമാളുണ്ട്.

പാകിസ്താനില്‍ നിന്നുള്ള എല്ലാ തീവ്രവാദ സംഘടനകളും മതാധിഷ്ടിത ഗ്രൂപ്പുകളാണ്. തൊഴിലില്ലാത്ത , പാവപ്പെട്ട വീട്ടിലെ കുട്ടികളെ ബലമായി തട്ടിയെടുത്തും പ്രലോഭിപ്പിച്ചും വിലയ്ക്ക് വാങ്ങിയും ഇത്തരം ആളുകള്‍ ആളുകളെ ചേര്‍ക്കുന്നു. സമാധാനവും സ്നേഹവും പഠിപ്പിച്ച അല്ലാഹുവിന്റെ നാമത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എന്നെന്നേക്കുമായി ഇടം ഇവര്‍ക്ക് ഓഫര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ ഇവരെ ഇതിലേക്ക് നയിക്കുന്നവര്‍ ഒരിക്കലും നരകതുല്യമായതോ കഷ്ടപ്പാടുകള്‍ നിറഞ്ഞതോ ആയ ജീവിതം ജീവിക്കുന്നില്ല. മരിച്ചാലും കുടുംബം നോക്കുന്ന ഇത്തരം ഗ്രൂപ്പുകളുടെ നേതാക്കള്‍ പലപ്പോഴും സുഖലോലുപന്മാര്‍ ആയിരിക്കും. തന്റെ ഒരു ജീഹാദി ഭടന്‍ മരിച്ചപ്പോള്‍ അയാളുടെ സുന്ദരിയായ ഭാര്യയെ നിക്കാഹ് കഴിച്ച ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവിന്റെ ( സയ്യിദ് സലാഹുദീന്‍ ) കഥ ഏവര്‍ക്കും അറിയാമല്ലോ.. ഇത്തരം നേതാക്കളോട് അവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനുള്ള കഴിവോ , സാഹചര്യമോ പാവം ജിഹാദി പയ്യന്മാര്‍ക്കുണ്ടാവില്ല.

ബോര്‍ഡര്‍ നുഴഞ്ഞുകയറി വരുന്ന ഇത്തരം ജിഹാദികളെ വെടിവെച്ചു കൊന്നാല്‍ ബി.എസ്.എഫ് , പട്ടാളം എന്നിവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാറില്ല. അതേപോലെ തീവ്രവാദി നിയന്ത്രണത്തിന്റെ ഒരു ഫലവത്തായ മാര്‍ഗ്ഗവും കൂടിയാണ്. എന്നാല്‍ ഒരു തീവ്രവാദിയെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ കോടതിയായി , മനുഷ്യാവകാശമായി , ദയാഹര്‍ജിയായി നൂറായിരം നൂലാമാലകളായി. വധശിക്ഷയെ ചിലരെങ്കിലും ക്രൂരമായ നടപടിയായി കാണുന്നുണ്ട്. ആളാവാനും ഇതിനെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ സ്വന്തം കുടുംബാംഗത്തെ കൊലപ്പെടുത്തിയ ആളെ ഇവര്‍ക്ക് സ്നേഹിക്കാന്‍ കഴിയുമോ. അവരുടെ മരണത്തിനിടയാക്കിയ ആളുടെ വധശിക്ഷയെ എതിര്‍ക്കാന്‍ ഇവര്‍ക്കാകുമോ..? എങ്കില്‍ മരിച്ചുവീഴുന്ന ഓരോ ഇന്ത്യക്കാരനും സ്വന്തം സഹോദരങ്ങള്‍ ആയി കണ്ടാല്‍ ഈ പ്രശ്നം തീരില്ലേ.

ഇന്ത്യയില്‍ ഒരു തീവ്രവാദിയെ പിടിച്ചാല്‍ അവര്‍ക്ക് ഫൈവ് സ്റ്റാര്‍ ട്രീട്മെന്റ്റ് കിട്ടുമെന്ന് മിക്കവര്‍ക്കും അറിയാം. അമ്പത് രൂപയുടെ ഒരു ബുള്ളറ്റില്‍ തീരുന്ന അല്ലെങ്കില്‍ തീരേണ്ട കസബിനു ചിലവാക്കിയതും ചിലവാക്കാന്‍ പോകുന്നതും കോടികള്‍ . ഇത്തരം ട്രീട്ടുമെന്റുകള്‍ കിട്ടിയാല്‍ ഇനിയും അവിടുന്ന് ബോര്‍ഡര്‍ കടന്നു തീവ്രവാദികള്‍ വരില്ലേ. പിടിക്കപ്പെടുന്ന തീവ്രവാദികളെ കൊല്ലാഞ്ഞതിന്റെ ഏറ്റവും വലിയ ദോഷമായിരുന്നു നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക്‌ വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഫ്ഗാനിലേക്ക് തട്ടിക്കൊണ്ടു പോകാന്‍ ഇടയാക്കിയത്. അന്ന് മോചിപ്പിച്ച മൌലാന മസൂദ് അസര്‍ ഇന്ന് വീണ്ടും പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തനം നടത്തുന്നു. എന്തിനു നമ്മുടെ പാര്‍ലമെന്റ് വരെ അസറിന്റെ പയ്യന്മാര്‍ ആക്രമിചില്ലേ. അന്ന് തീഹാറില്‍ കിടന്നപ്പോള്‍ രാജ്യദ്രോഹവും , തീവ്രവാദവും തെളിയിക്കപ്പെട്ട ഒരു കുറ്റവാളിയെന്ന നിലയില്‍ അസറിനെ അതിവേഗ കോടതി പെട്ടെന്ന് വധശിക്ഷ വിധിച്ചു തൂക്കി കൊന്നിരുന്നുവെങ്കില്‍ ...?

തീവ്രവാദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അതേപോലെ തീവ്രവാദിയും. തീവ്രാദ കുറ്റം തെളിയിച്ചു കഴിഞ്ഞാല്‍ വധശിക്ഷ ഉടനെ നടപ്പിലാക്കുക. അതിനെതിരെ ശബ്ദിച്ചാല്‍ അതിനെയും തീവ്രവാദത്തിന്റെ പട്ടികയില്‍ പെടുത്തുക. ന്യൂനപക്ഷവോട്ടു എന്തുവിലകൊടുത്തും നേടുമെന്നുള്ള മന്‍മോഹന്റെ വാശി പക്ഷെ ഇന്ത്യയുടെ അഭ്യന്തര സുരക്ഷ നശിപ്പിച്ചിട്ടാവരുത് നേടേണ്ടത്.
ദാ.. കുറ്റവാളികള്‍ക്ക് ഇങ്ങനെയും ശിക്ഷ കൊടുക്കാം...

Sunday, September 4, 2011

301.കൂതറ അവലോകനം ട്രിപ്പിള്‍ സെഞ്ച്വറി

ബൂലോകത്ത് ആയിരം ബ്ലോഗ്‌ പോസ്റ്റ്‌ തികച്ചിട്ടുള്ളവര്‍ ഉണ്ടെങ്കിലും കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞു തന്നെ. കഴിഞ്ഞ പോസ്റ്റോടെ കൂതറ അവലോകനം മുന്നൂറു പോസ്റ്റുകള്‍ തികച്ചിരിക്കുകയാണ്. ഈ ചെറു ബ്ലോഗ്‌ വന്‍വിജയം ആക്കിത്തീര്‍ത്ത നിങ്ങളേവര്‍ക്കും നന്ദി. ഈ സഹകരണം ഇനിയും ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു.. നന്ദി. നമസ്കാരം.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിയെന്ന നിലയിലുള്ള അകാല ചരമത്തിനു ശേഷം അടുത്തതാരെന്ന ചോദ്യത്തിന് തിളയ്ക്കുന്ന രക്തവും കാച്ചിക്കുറുക്കിയ കാവ്യശേഷിയും ഭാഷാവരത്തിന്റെ തീച്ചൂളയില്‍ ഒരുക്കിയയെടുത്ത തൂലികയുമായി മലയാളം ബൂലോകത്തിന്റെ അഭിമാനവും ബൂലോകകവിതയിലെ മുന്‍നിരയിലെ കാവ്യരത്നവുമായ യുവകവികളുടെ രാജകുമാരന്‍ ശ്രീ. ജുനൈത്ത് അബുബക്കറിന്റെ ചെറുകവിത ഇവിടെ ചേര്‍ക്കുന്നു. കൂതറ അവലോകനത്തിന്റെ ഈ അഭിമാനനിമിഷത്തില്‍ അദ്ദേഹത്തിന്റെ കവിത ശകലം ലഭ്യമായതില്‍ കൂതറ തിരുമേനി തന്റെയും സഹ അംഗങ്ങളുടെയും അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തി കൊള്ളുന്നു.

നന്ദി.

"ബ്ലോഗുലകത്തിലെ സേവാഗെ
കൂതറയായൊരു തിരുമേനി..
പോസ്റ്റുകളങ്ങനെ മുന്നൂറായ്
നൂറുകളങ്ങനെ കൂടട്ടെ
ഇനിയും ഇനിയും പോന്നോട്ടെ..."
............ജുനൈത്ത്

300.ഓണപ്പൂക്കളം

അന്ന് രാവിലെ പൂക്കുട ഒരുക്കുന്ന തിരക്കാണ് എത്ര തരം പൂക്കള്‍ പറിക്കണം, ചെക്കിപ്പൂ, കാക്കപ്പൂ ...
വൈകുന്നേരം വീട്ടില്‍ ചെന്നെത്തിയാല്‍ ഒന്നിനും സമയം തികയില്ല. കൂട്ടുകാരൊക്കെ വരില്ലേ പൂപ്പറിക്കാന്‍ പോകാന്‍, ബാലുവും, തുളസിയും, മോഹനും ...

പുസ്തക കെട്ടുമായി സ്കൂളിലെത്തുംപോഴേക്കും ആദ്യ ബെല്‍ അടിച്ചിരിക്കും. അന്നത്തെ ചിന്ത മുഴുവന്‍ നാളത്തെ ഓണപ്പൂക്കളം തീരക്കാനുള്ള ചിന്തയിലായിരിക്കും. കാരണം മത്സരമാണല്ലോ. വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പൂക്കളത്തിന്റെ സ്കെട്ച്ചും തയ്യാറാക്കും. പിറ്റേന്ന് വെളുപ്പാന്‍ കാലത്തുതന്നെ എഴുന്നേറ്റുച്ചെന്നു പൂവിടും. അതു കഴിഞ്ഞു വേണം കൂട്ടുകാരുടെ വീട്ടിലോട്ടു ചെല്ലാന്‍. എങ്ങിനെയുണ്ട് അവരുടെ പൂക്കളം.... എന്ന് നോക്കണമല്ലോ
പിന്നീട് ഒരു ചര്‍ച്ചയാ ... ആരുടെ പൂക്കളമാണ് ഭംഗി കൂടുതല്‍, വലുപ്പം കൂടുതല്‍ ... ഇതൊക്കെ കഴിഞ്ഞു വേണം ഓണക്കളികളിലേക്ക് ചെല്ലാന്‍ ....

ഇന്നോ ....
ആരാണ് പൂപ്പറിക്കാന്‍ പോകുന്നത്, അതിനു പൂവെവിടെ... സത്യം പറയാലോ, ഈ വര്‍ഷം ഞാന്‍ തുമ്പപ്പൂ കണ്ടിട്ടില്ല. എവിടെ പോയി. ആരും പൂ പറിക്കാത്തത് കൊണ്ട് തുമ്പപ്പൂ വരാന്‍ മടിച്ചതാണോ അറിയില്ല.

തമിള്‍ നാട്ടില്‍ നിന്നു വരുന്ന ചെണ്ട് മല്ലികയും, ജമന്തിയും തന്നെ നമ്മുടെ പൂക്കളം. ഇങ്ങിനെ പോയാല്‍ കുറച്ചു കാലം കഴിഞ്ഞാലോ .... ചിന്തിക്കേണ്ട അതാ നല്ലത്.

പിന്നെ ...

നിങ്ങള്‍ക്കു വേണ്ടി, ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു ഓണ മത്സരം നടത്തുന്നുണ്ട് ഇവിടെ ക്ലിക്ക് ചെയ്താല്‍ ചെന്നെത്താം ....


എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകള്‍ ....

299.ഇനി ഫുട്ബോള്‍ കളി മാനേജര്‍ ആകൂ..

മലബാറെന്നു കേട്ടാലെന്താണ് മനസ്സിലോടിയെത്തുന്നത്‌.. മൊഞ്ചുള്ള തട്ടമിട്ട ഹൂറികളും ഗള്‍ഫ് കഥകളുമല്ല കൂതറ തിരുമേനി ഉദ്ദേശിച്ചത് . മലയാളികള്‍ ഒന്നോടെ നെഞ്ചിലേറ്റിയ മണ്ണിന്റെയും പെണ്ണിന്റെയും വിണ്ണിന്റെയും പടച്ചോന്റെയും കോല്‍കളിയുടെയും മൈലാഞ്ചിരാവുകളുടെയും ഒപ്പനയുടെയും ഗന്ധവും മാസ്മരികതയും ഉള്‍ക്കൊണ്ട മാപ്പിളപ്പാട്ടുമല്ല.. കാല്‍പ്പന്തുകളിയെന്ന ഫുട്ബോള്‍ തന്നെ.. ക്രിക്കറ്റ് എന്ന വൈറസ് മലയാളിയെ ബാധിക്കുന്നതിന് മുമ്പേ സന്തോഷ്‌ ട്രോഫിയും ഫെഡറേഷന്‍ കപ്പും നേടിയ കേരള ടീമും കേരള പോലീസ് ടീമും മലയാളിയെ ഒട്ടൊന്നുമല്ല ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്. കെ.ടി.ചാക്കോയും , വി.പി.സത്യനും , ഷറഫ് അലിയും , കുരികേഷ് മാത്യുവും , നമ്മുടെ കറുത്ത മുത്തു ഐ.എം.വിജയനും ഒക്കെ നമ്മുടെ ഒരുകാലത്തെ സൂപ്പര്‍ ഹീറോകളായിരുന്നു. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഇന്നും ഫുട്ബോള്‍ ഒരു ജ്വരം തന്നെ. റൂണിയും , ബെക്കാമും , വിയ്യയും മെസിയും ഓവനും ക്രിസ്ത്യാനോ റൊണാല്‍ഡോയും റൊണാല്‍ദീഞ്ഞോയും ഇന്നും ആ നാടുകളില്‍ ആവേശം വിതയ്ക്കുന്നു.. ആ ജ്വരവും വികാരവും ഇന്നും മനസ്സില്‍ രക്തത്തില്‍ സൂക്ഷിക്കുന്ന ഒരു ചെറിയ കൂട്ടം നമ്മുടെ ഇടയിലുണ്ട്. അവര്‍ക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌.

സക്കര്‍ബര്‍ഗിന്റെ എന്തൊക്കെ കളികളാണ് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്‌. ഫാംവില്ലപോലെയുള്ള കളികള്‍ നമ്മുടെ കൊച്ചു ബൂലോകം വരെ മന്ദഗതിയിലാക്കി. കഫെവില്ല , ഗോള്‍ഫ് തുടങ്ങി എല്ലാ കളികളും ഒരു പ്രത്യേകതയുള്ളതാണ്.. നമ്മള്‍ മറ്റൊരാളോട് മത്സരിക്കുമെങ്കിലും നേരിട്ടൊരു ആക്രമണവും ഈ കളികള്‍ കളിക്കുന്നവര്‍ നേരിട്ടുള്ള ഒരു മത്സരവും ഇല്ല. അതായതു നമ്മുടെ ഇടപെടല്‍ മറ്റുള്ള കളിക്കാരുടെ സ്പീഡ് കുറയ്ക്കാനോ അവരെ ഡിഫെന്റ് ചെയ്യാനോ കഴിയില്ല. അവിടാണ് ടോപ്‌ ഇലവന്‍ ഫുട്ബോള്‍ മാനേജര്‍ എന്ന കളിയുടെ വിജയം. ഈ കളിയുടെ ഏറ്റവും വലിയ രസവും പ്രത്യേകതയും അതുതന്നെ. ഇതില്‍ നമ്മള്‍ ഒരു ടീം രൂപവല്‍ക്കരിച്ചു ആ ടീമിനെ മാനേജ് ചെയ്തു കളിപ്പിച്ചു മുന്നോട്ട് പോകുന്നു. ഇനി കളിയെ പറ്റി അല്‍പ്പം വിശദമായി.

ടീം സെറ്റപ്പ്
യഥാര്‍ഥ ലോകത്ത് കളിക്കാരെ വാങ്ങുന്നത് പോലെ ഇവിടെയും ഒരു കളിക്കാരെയും വിലയ്ക്ക് വാങ്ങണം. ടീമിന്റെ പേര് , രാജ്യം , ടീം ഫ്ലാഗ് കളര്‍ എല്ലാം തന്നെ നമ്മുടെ ഇഷ്ടമാനുസ്സരിച്ചു സെലക്ട്‌ ചെയ്യണം. അല്ലെങ്കില്‍ ചെയ്യാം. കളിക്കാരെ വാങ്ങുവാനുള്ള പണം ജേര്‍സി, മീഡിയ , ബോര്‍ഡ് പരസ്യങ്ങളില്‍ നിന്നും കിട്ടും. ആകെ കിട്ടുന്ന പണത്തില്‍ നിന്ന് കളിക്കാരെ വാങ്ങാനുള്ള പണം കണ്ടെത്തണം. സ്വന്തം സ്റ്റേഡിയം വികസിപ്പിക്കുക , അവിടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവും ഇവിടെ നടക്കുക. അതിലേക്കു പോകുന്നില്ല. കാരണം വിശദീകരിക്കാന്‍ ഏറെയുണ്ട്. സ്വയം എക്സ്പ്ലോര്‍ ചെയ്യാനും കഴിയും. കളിക്കാരെ ലേലത്തിലാണ് വാങ്ങുന്നത്. ഇത് കമ്പ്യൂട്ടറിനോടല്ല ലേലം വിളിക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരോടാണ്. കൂടുതല്‍ ലേലം വിളിക്കുന്നതും ലേലത്തില്‍ ജയിക്കുന്നതും വളരെ ഹരം ലഭിക്കുന്നതാണ്. ഓരോ സീസണില്‍ കളിക്കാര്‍ അഗ്രീമെന്റ് ചെയ്യുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്യും.. ബാക്കി സ്വയം നോക്കുക.

ടൂര്‍ണമെന്റ് ഘടന.
ഓരോ ലെവലില്‍ ഉള്ള ലീഗുകളായി തിരിച്ചിരിക്കുന്നു. തുടക്കം സ്വാഭാവികമായും ലീഗ് ഒന്നില്‍ തന്നെ. പിന്നീട് ഓരോ സീസണിലും ജയത്തിനനുസരിച്ചു മുന്നോട്ടു പോകാം. ലീഗ് കളികളില്‍ നിന്നും പണം ലഭിക്കും. കളിക്കാര്‍ക്ക്‌ പരിക്ക് പറ്റുന്നതും , മോറല്‍ ബൂസ്റ്റ്‌ ചെയ്യുന്നതും , ക്ഷീണം മാറ്റുന്നതും എല്ലാം വേണ്ടി വരും. അതിനുള്ള ടോക്കനുകള്‍ ലഭിക്കുകയോ വാങ്ങിക്കുകയോ ചെയ്യേണ്ടി വരും. ഇതല്ലാതെ ചാമ്പ്യന്‍സ് ലീഗ് ( നല്ല പണം മത്സരങ്ങളില്‍ നിന്ന് കിട്ടും. പക്ഷെ നമ്മളെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലുള്ള ടീമുകളോട് കളിക്കേണ്ടി വരും.) , കൊക്ക കോള കപ്പു തുടങ്ങിയവും ഉണ്ട്. അച്ചുമാമന്‍ ഇല്ലാത്തത് കൊണ്ട് കൊക്ക കോളക്കാര്‍ ഇവിടെ ടൂര്‍ണമെന്റ് നടത്തുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ട്രോഫികള്‍ നമ്മുടെ ട്രോഫി റൂമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.

സാങ്കേതികം.
കളിക്കാരെ ലെഫ്റ്റ് , റൈറ്റ് സെന്റര്‍ ഡിഫെന്റര്‍ , മിഡ്ഫീല്‍ഡര്‍ ( അറ്റാക്കിംഗ് , ഡിഫെന്‍സിവ്) സ്ട്രൈക്കര്‍ , ഗോള്‍കീപ്പര്‍ , ഓള്‍ റൌണ്ടര്‍ തുടങ്ങിയ രീതിയില്‍ കിട്ടും. തന്നെയുമല്ല ഓണ്‍ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് വരെ ഉള്ളവരെ കിട്ടും. കാശും കൂടുതല്‍ കൊടുക്കണം. അതേപോലെ പ്രത്യേക സ്കില്‍ ഉള്ള കളിക്കാര്‍ക്ക്‌ ( ഏരിയല്‍ ഡിഫന്റര്‍ , കോര്‍ണര്‍ കിക്ക് സ്പെഷിയലിസ്റ്റ്, ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് , തുടങ്ങി ) പണം കൂടുതല്‍ വേണ്ടി വരും. അതേപോലെ പ്രായം കൂടിയ കളിക്കാര്‍ അല്‍പ്പം വിലക്കുറഞ്ഞവര്‍ ആയിരിക്കും. ടീമിന്റെ കളിക്കാരുടെ ഘടനയും സ്റ്റൈലും സ്വയം തീരുമാനിക്കുക. 4 -4 -2 കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ പഴയ 5 -3 - 2 ഉപയോഗിക്കുന്നവരും കുറവല്ല. ഇഷ്ടമുള്ള ഘടന സ്വീകരിക്കുക. എതിരാളികളുടെ ഘടനയും നമ്മുടെ കളിക്കാരുടെ കഴിവും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. അതേപോലെ കളിക്കിടെ കളിക്കാര്‍ പരിക്കേറ്റ് പുറത്തു പോയാല്‍ ഇഷ്ടമുള്ളവരെ സബ്സ്റ്റിട്യൂറ്റ് ചെയ്യാനും കഴിയും. കളിക്കിടെ കളിയുടെ സ്വഭാവും അറ്റാക്കിംഗ് ഡിഫന്‍സിംഗ് മാറ്റം. നമ്മുടെ സ്ക്കിലും അറിവും വെച്ച് കളിയുടെ ഗതിയും മാറ്റമെന്ന് അര്‍ഥം.

ഇത്ര രസകരമായ ഒരു കളി ഇതേവരെ ഫേസ് ബുക്കില്‍ കണ്ടിട്ടില്ല. പ്രത്യേകിച്ച് ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഉല്‍പ്പാദന രഹിതമായ ഇത്തരം കളികള്‍ കൂടിയാണ്. നമ്മള്‍ കൂടി ഒന്ന് ആഞ്ഞുപിടിക്കാതെ റിസഷന്‍ കൂടുതല്‍ വഷളാവില്ല. പിന്നല്ലാതെ. അപ്പോള്‍ കളി തുടങ്ങിക്കോളൂ. എന്‍ജോയ് ചെയ്തോളൂ. ഇത്രയൊക്കെ ഉപദ്രവമേ എന്നെക്കൊണ്ടാവൂ..

Thursday, September 1, 2011

298.ഫേസ് ബുക്കിലെ പുറം ചൊറിയല്‍

പുറം ചൊറിയല്‍ ഒരു സുഖം തന്നെയാണ്. ഏറ്റവും ആദ്യം ഇത് കണ്ടുപിടിച്ചത് പറമ്പില്‍ പുല്ലു തിന്നുന്ന കന്നുകാലികളാണ് . കാക്കയുടെ കടിയും മാറും കന്നുകാലികളുടെ ചൊറിച്ചിലും മാറും. എന്നാല്‍ ഈ പുറം ചൊറിയല്‍ ബ്ലോഗില്‍ ഏറെപ്പേര്‍ കൊണ്ടുനടന്നിട്ടുള്ളതാണ് . നടക്കുന്നതുമാണ്. ( അതുമിതു മവിഹിതം പലതും നടന്നിട്ടല്ലേ , ഇന്നും നടക്കുന്നില്ലേ.ഇനിയും നടക്കുകില്ലേ എന്നാ ദുബായ്പ്പാട്ടിനു മറുപടിയ്ക്ക് കടപ്പാട് ). ഇപ്പോള്‍ ഇതിന്റെ വളരെ മ്ലേച്ച ഭാവം ഫേസ് ബുക്കില്‍ കാണുവാന്‍ ഇടയായി. പൊതുവേ കമന്റുകള്‍ ഫേസ് ബുക്കിലും കൊടുക്കാറില്ല. എന്നാല്‍ വളരെ അടുപ്പമുള്ള അതോടൊപ്പം സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചിലരുടെ പേജില്‍ കമന്റാറുണ്ട്. അതേപോലെ സൗഹൃദമുള്ള ചിലര്‍ മറ്റുള്ളവരുടെ ഫോട്ടോയുടെ അടിയില്‍ കമന്റിയത് ഷെയര്‍ ചെയ്തപ്പോള്‍ കൂട്ടുകാരന്റെത് എന്നുകരുതി അബദ്ധവശാല്‍ കമന്റിയത്. ഇതില്‍ ഷെയര്‍ ചെയ്ത കൂട്ടുകാരന്റെ കമന്റ് കാണുമ്പോള്‍ തിരക്കുമൂലം കൂട്ടുകാരന്റെ തന്നെ പ്രൊഫൈല്‍ ആണെന്നും കരുതിപ്പോയി. അതേപോലെ കമന്റ് ഇടാനുള്ള സ്ഥലം തുറന്നുമിരിക്കുന്നു. ( ഓപ്പണ്‍ ഫോര്‍ ഓള്‍ ). ഇനി വിഷയം ..

ഒരു മാന്യ ദേഹത്തിനു മുന്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ മകനും എസ്. എന്‍. ഡി. പ്പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യൂത്ത് മൂവ്മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുമൊത്ത് ഗുരുവായൂര്‍ ദര്‍ശനം നടത്തിയതിലെ വിരോധാഭാസം എന്ന് തോന്നി ഉല്‍ക്കണ്ഠാകുലനായി ഇനിയെന്തൊക്കെ കാണണം വ്യാകുലമാതാവേ എന്ന് വിലപിക്കുന്നു. മറ്റൊരു മാടമ്പി നാളെ ഇരുവരുടെയും അപ്പന്മാര്‍ വേണമെങ്കില്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തിയേക്കാമെന്ന് ഓര്‍ത്ത്‌ വിലപിക്കുന്നു. അതോടൊപ്പം ആദ്യ മാടമ്പിയുടെ ഒരു അവതരണരീതിയെ "ഒന്നാക്കുകയും " ചെയ്തിരിക്കുന്നു. അതായതു ഒന്നാമന്‍ വി.എസ്. അച്ചുതാനന്ദന്‍ എന്നാ മുന്‍ മുഖ്യമന്ത്രിയെ ജനകീയ നേതാവ് എന്ന് വിളിച്ചത് സുഖിച്ചിട്ടില്ല. അല്ലെങ്കില്‍ വി.എസ്.അച്ചുതാനന്ദന്‍ ജനകീയനല്ല എന്നരീതിയിലാണ് പുള്ളിയുടെ പ്രതികരണം. ഈ വ്യകുലമാതവും ജനകീയ വിദ്വേഷവും കാണുമ്പൊള്‍ ഇരുവരുടെയും മതവും രാഷ്ട്രീയവും വായനക്കാര്‍ക്ക് മനസ്സിലായി കാണും. ഇവിടെ മതവും രാഷ്ട്രീയവും പറയുകയല്ല ലക്‌ഷ്യം. ഒപ്പം വെള്ളപ്പള്ളിയെ കേവലം ഒരു കള്ള് കച്ചവടക്കരനായും സംബോധനം ചെയ്തിരിക്കുന്നു.

കൂതറ തിരുമേനി അവിടെ കമന്റിയത് ഇവിടെ കുറിക്കുന്നു. വി.എസ്.അച്ചുതാനന്ദന്‍ എന്നാ വ്യക്തിയെ കൂതറ തിരുമെനിയ്ക്ക് വ്യക്തിപരമായി അറിയില്ല. ഇനി സ്വന്തം ഇസത്തിന്റെ പേരില്‍ ആണെങ്കില്‍ ഇടതുപക്ഷ ചായവു വ്യക്തമായി ഉണ്ടെങ്കിലും വി.എസിനെക്കാള്‍ പിണറായി പക്ഷത്തോടാണ് പഥ്യം കൂടുതല്‍ . അതിന്റെയര്‍ത്ഥം വി.എസിനെ ഇഷ്ടം ഇല്ലെന്നല്ല. ഇന്ന് കേരളത്തില്‍ വി.എസിനെ ജനകീയനായ നേതാവല്ലെന്നു പറയുന്നവന് കുതിരവട്ടത്തോ ഊളമ്പാറയിലോ സ്ഥിരതാമസം കിട്ടും. ഇങ്ങേയറ്റം പിണറായി പക്ഷക്കാര്‍ പോലും അങ്ങനെ ഒരു ആരോപണം ഉന്നയിക്കില്ല. തന്നെയുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിന്റെ മുന്നോടിയായി നടന്ന പ്രകടങ്ങളിലും സര്‍വ്വെകളിലും വി.എസിന്റെ ജനപിന്തുണയും ജനസമ്മതിയും വ്യക്തമായി തെളിഞ്ഞതാണ്. ഇനി വി.എസിനെ ജനകീയനല്ല എന്ന് പറയാന്‍ വ്യാകുലമാതാവിനോട് മുട്ടിപ്പോയി പ്രാര്‍ത്ഥന നടത്തിയാല്‍ അവരും ഓടി സ്ഥലം വിടും. അടുത്തത്‌ വെള്ളാപ്പള്ളി .. വെള്ളാപ്പള്ളി ബാര്‍ നടത്തിയിട്ടില്ലെന്ന് ആരും പറയുന്നില്ല. എന്നാല്‍ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയും റെയില്‍വേയുടെ എ ഗ്രേഡ് കോണ്‍ട്രാക്ടറും ആയ വെള്ളപ്പള്ളിയെ വെറുമൊരു കള്ളുകച്ചവടക്കാരന്‍ ആക്കിയാല്‍ പണ്ട് മരിച്ചുപോയ മണര്‍കാട് പാപ്പന്റെ ആത്മാവ് പോലും ക്ഷമിക്കില്ല. വെള്ളാപ്പള്ളി തറവാടിനെ കുറിച്ച് അല്‍പ്പമെങ്കിലും അറിയുന്നവര്‍ ഈ വങ്കത്തരം എഴുന്നള്ളികയുമില്ല.

അതെല്ലാം അപ്പന്മാര്‍ . കേരളത്തില്‍ ഇന്‍കം ടാക്സ് കൊടുക്കുന്ന വിദ്യാഭാസമുള്ള രണ്ടു വ്യക്തികളാണ് ശ്രീ അരുണ്‍ കുമാറും തുഷാര്‍ വെള്ളാപ്പള്ളിയും . രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ മാത്രമാണ് ( അന്വേഷണം ) അരുണ്‍ കുമാറിനുള്ളത്. അതേപോലെ അരുണ്‍കുമാര്‍ മാര്‍ക്സിസ്റ്റ്‌ നേതാവല്ല. അപ്പന്‍ മാര്‍ക്സിസ്റ്റ്‌ ആയാല്‍ മകനും അങ്ങനെ വേണമെന്നും അല്ലെങ്കില്‍ മകന്‍ തന്റെ രാഷ്ട്രീയം പിന്തുടരണം എന്നും ബോധമുള്ള അപ്പന്‍ നിര്‍ബ്ബന്ധിക്കില്ല. തുറന്നു പറഞ്ഞാല്‍ എല്ലാ അപ്പന്മാരും കെ.എം.മാണിയോ കരുണാകരനോ അല്ല.. അതേപോലെ എസ്.എന്‍.ഡി.പി യോ യൂത്ത് മൂവ്മെന്റോ നിരീശ്വര പ്രസ്ഥാനമല്ല. അതൊകൊണ്ട് തന്നെ തുഷാറിനു ഗുരുവായൂര്‍ പോകുന്നതിനു ഒരു കുഴപ്പവുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ഇവര്‍ ഇരുവരും അഹിന്ദുക്കള്‍ ആണെന്ന് ഈ ഫേസ് ബുക്കില്‍ " ഒണ്ടാക്കിയ " അഹിന്ദുക്കള്‍ തീരുമാനിച്ചോ.? ഇനി ഇവിടെയോന്നുമല്ല രസം.

അവിടെ ഇത്തരത്തില്‍ ഒരു കമന്റ് വീണപ്പോള്‍ പേജിന്റെ ഉടമ വിമര്‍ശിക്കപ്പെട്ടവന്റെ സഹായത്തിനെത്തി. " സാറേ .. സാര്‍ ആ വൃത്തികെട്ടവനോട് സംസാരിക്കാന്‍ പോണ്ട.. ( മോന്‍ ചിച്ചി പിള്ളാരോട് കൂടണ്ട..) നമ്മുടെയൊക്കെ റേഞ്ച് നമ്മുക്കറിയില്ലേ.. നമുടെ സുഖകരമായ അന്തരീക്ഷത്തില്‍ നമുക്ക് ഇങ്ങനെ ചൊറികുത്തി പുറം ചൊറിഞ്ഞ് ഇരിക്കാം. അയാളെ വിട്ടുകള .." എങ്ങനുണ്ട്.. അതായതു റേഡിയോ പോലെ പാടും. അത് കേള്‍ക്കാന്‍ കഴിയുന്ന കഞ്ഞികള്‍ കേട്ട് റാന്‍ മൂളി , ലൈക് ചെയ്തു പോയാല്‍ മതി. അല്ലാത്തവന്‍ പോടെ എന്ന്..

ഇനി കൂതറ തിരുമേനി ഒന്ന് ചോദിക്കട്ടെ ,, വിമര്‍ശനവും പ്രതികരണവും കേള്‍ക്കാന്‍ വയ്യാത്തവന്‍ എന്തിനു കമന്റ് ബുക്ക്‌ തുറന്നു ഇരിക്കുന്നു. ഇനി പുറം ചൊറിഞ്ഞ് തരാത്തവന് കമന്റ് ഇടാന്‍ എന്തിനു അവസരം കൊടുക്കുന്നു. കമന്റ് ഇടാന്‍ വരുന്നവന്‍ അടിയാന്‍ ആണെന്ന് കരുതുന്ന വിഡ്ഢികള്‍ ഒരുപക്ഷെ ഫേസ് ബുക്കിലെ കാണൂ.. രാഷ്ട്രീയ മത അന്ധത ബാധിച്ചാല്‍ ബാധിച്ചു കമന്റിയാല്‍ തിരികെ ആ അന്ധത തുരപ്പിക്കുന്നവര്‍ കമന്റും എന്ന് മനസ്സിലാക്കുക..

ഓഫ് : ഇതേപോലെ കൂട്ടുകാര്‍ മറ്റുള്ളവരുടെ കമന്റുകള്‍ ഷെയര്‍ ചെയ്യുന്നത് എന്റെ പ്രൊഫൈലില്‍ വരാതെയിരിക്കാന്‍ എന്ത് ചെയ്യണം. എന്റെ ഫ്രെണ്ടിന്റെ ഫ്രെണ്ട് എന്ത് ചെയ്യുന്നു എന്നറിയാന്‍ ഒരു കൊതിയും ഇല്ല.. ഫ്രണ്ട് വരെ മതി.. അറിയുന്നവര്‍ പറയുക.