തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, October 8, 2012

331.പുലയാടി മക്കള്‍ ..

പുലയാടി മക്കള്‍ ..
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ..
പുതിയ സാമ്രാജ്യം
പുതിയ സൌധങ്ങള്‍
പുതിയ മണ്ണില്‍ തീര്‍ത്ത
പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍
പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം

പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയക്കിടത്തി തന്‍ അരയിലെ ദുഃഖം
പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌  പുലയാണ് പോലും
പതിയുറങ്ങുമ്പോള്‍
പറയനെ തേടും
പതിവായി വന്നാല്‍
പിണമായി മാറും  .
പറയന്റെ മാറില്‍
പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിപ്പൂ.
പറയനെ കണ്ടാല്‍ പുലയാണ് പോലും
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും
പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയനീന്നും പഴയതെല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച നീര്
പുഴുവരിക്കുന്നരാ  പഴനീര് തന്നെ
കഴുവേറി മക്കള്‍ക്ക്‌ മിഴിനീരു വേണം
കഴുവേറുമെന്‍  ചോര വീഞ്ഞായി വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍
കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല  നിങ്ങള്‍
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല  നിങ്ങള്‍

(പി.എന്‍.ആര്‍. കുറുപ്പ് കവിത )

ഒന്നൊന്നര കവിത തന്നെ..


12 comments:

vettathan said...

കവിയുടെ മനസ്സിന്‍റെ നീറ്റല്‍ അതേ പടി പകര്‍ത്തിയിരിക്കുന്നു,

പട്ടേപ്പാടം റാംജി said...

ചൊല്ലി കേള്‍ക്കുമ്പോഴാണ് അതിന്റെ ശക്തി മനസ്സിലാവുന്നത്.

ഞാന്‍ പുണ്യവാളന്‍ said...

ആകെ ആശയ കുഴപ്പം കാണുന്നല്ലോ കൂതഠേ അയ്യപ്പന്റെ കവിത എന്ന് ചിലര്‍ പറഞ്ഞു നടക്കുന്നല്ലോ

D R K said...

ഇത് ഏതു പോലയടിമോന്‍ എഴുതിയതാ?

കൂതറ തിരുമേനി said...

അയ്യപ്പന്‍ കവിത എന്നാണ് ഞാനും കരുതിയിരുന്നത്. എന്നാല്‍ ഇത് പി എന്‍ ആര്‍ കുറുപ്പിന്റെ കവിത ആണ്. അദ്ദേഹത്തിന്‍റെ കൂടുതല്‍ കവിതകള്‍ തപ്പിക്കൊണ്ടിരിക്കുന്നു ..

കൂതറ തിരുമേനി said...

@ ഡ്രിങ്ക് ബിയര്‍ . എന്തായാലും തന്നെപോലെ ഒരു പൊലയാടിമോന്‍ അല്ല എഴുതിയത് . പക്ഷെ തന്നെപോലെയുള്ള പൊലയാടി മക്കളെ കുറിച്ചാണു..

jasyfriend said...

PNR കുറുപ്പിന്റെ മുഴവന്‍ പേര് എന്താണ്>

jasyfriend said...

PNR കുറുപ്പിന്റെ മുഴവന്‍ പേര് എന്താണ്>

കൂതറ തിരുമേനി said...

പത്തനംതിട്ട ജില്ലയിലെ പൂങ്കവ് സ്വദേശിയാണ് പി എന്‍ ആര്‍ കുറുപ് എന്നാണു അറിയാന്‍ കഴിഞ്ഞത്. നാളുകള്‍ക്കു മുമ്പ് ഒരു ഓഡിയോ കാസറ്റായി ഇറക്കിയിതാണ് ഈ കവിത.അദ്ദേഹം ഒരു വക്കീലാണ് എന്നും അറിയാന്‍ കഴിഞ്ഞു.

Manoraj said...

@കൂതറ തിരുമേനി : ഡ്രിങ്ക് ബിയര്‍-ന് നല്‍കിയ മറുപടിക്ക് ഹാറ്റ്സ് ഓഫ്..

sakeer puthan said...

പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ


ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്
ഇന്ന് ഈ സമൂഹത്തില്‍ അത്യാവിശ്യമാണ്

Anonymous said...

പുലയാടി മക്കളെ ചൊല്ലുക നിങ്ങള്‍
എന്താണ് എനിക്കുള്ള പുലയെന്നു ചൊല്ലൂ

വിളിച്ചു എന്നെ പുലയാടി എന്ന് ഞാന്‍
ജനിച്ച നാള്‍ മുതല്‍ പുലയില്ലാത്തവര്‍
പുലയുടെ കാരണം തേടി ഞാനലഞ്ഞു
പറഞ്ഞീലൊരാളും; പകരം വിളിച്ചു
എന്നെ പുലയാടീ നീപോയൊടുങ്ങുക
തമ്മില്‍ പറഞ്ഞു ഇവനൊരു പുലയാടി
കാണുക ഇവന്റെ കണ്ണിലെ ദൈന്യത
ദൃഷ്ടികള്‍ പതിയുന്നു എന്നില്‍ വെറുപ്പിന്റെഅധികാര ഗര്‍വിന്റെ,

അപ്പോഴറിഞ്ഞു
ഞാനൊരു പുലയാടി കാരണം മണ്ണിന്‍റെ
ഗന്ധം അണിയുന്ന ജാതി ഞാന്‍ പേറുന്നു

പിന്നെപ്പെഴോ ചൊല്ലീ ഉന്നതന്യായപീഠം***
ഇവനല്ല പുലയാടി പിന്നെയോ ഇവനെ
പുശ്ചിച്ച പല പുലയില്ലാ പുലയാടികളും

By Renjith Nair.

Inspired by poem പുലയാടി മക്കള്‍
***പുലയാടി എന്ന വാക്കിന്‍റെ അര്‍ഥം
വേശ്യയുടെ മകന്‍ എന്നും അതൊരു ജാതിപേര് അല്ലെന്നും കേരളാ ഹൈകോടതി ഉത്തരവായ്.