തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 23, 2008

2.മലയാളം തെറികള്‍ ഒരവലോകനം

1956 നവംബര്‍ ഒന്നിന് രൂപപ്പെട്ട മനോഹരമായ നമ്മുടെ സ്റ്റേററ്.മൂന്നു വര്‍ഷം മുമ്പ് നടന്ന ട്രാന്‍സ്പെരെന്‍സി ഇന്‍റര്‍നാഷണല്‍ നടത്തിയ സര്‍വെയില്‍ ഏറ്റവും കുറച്ചു കറപ്ഷന്‍ ഉള്ള നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്..യുറോപ്പിന്നെക്കാളും വടക്കന്‍അമേരിക്കയെക്കാളും സ്വയംപര്യാപ്തമാകാന്‍ സാധ്യതയും വിഭവശേഷിയും ഉള്ള നാട്..

ഇവിടെ നിലനില്ക്കുന്ന ചില തെറികളെയാണ് ഇവിടെ അവലോകനം ചെയ്യുന്നത്.. പൊതുവെ മുഖംമൂടി സംസ്കാരം എന്ന കപടസദാചാര ബോധം കൂടുതലുള്ള നമ്മുടെ സ്റ്റേറ്റില്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മദ്യപാനവും,ആത്മഹത്യയും,തൊഴിലില്ലായ്മയും.ഭ്രൂണഹത്യയിലും, വിവാഹേതരബന്ധങ്ങളിലും, വിവാഹ മോചനത്തിലും നാം ആരെയുംകാള്‍ പിന്നിലല്ല.

ഇവിടെ നാം സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന ചില തെറികളെ ഒന്നു പഠിച്ചുനോക്കാം..

ഒരു അവരോഹണന ക്രമത്തില്‍ പോയിനോക്കാം..

പട്ടി..

"പോടാ പട്ടി .." ഇന്നു ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന പട്ടികള്‍ നമ്മെക്കാള്‍ എത്രയോ ഭേദം...അപ്പോള്‍ തെറിയാണോ..?

പന്നി,മാക്രി,മരപ്പട്ടി

....ഇതൊക്കെ വെറും ജീവികളല്ലേ എന്ന തെറി..ദേഷ്യം വരണ്ട കാര്യം ഇല്ല

കൂത്തി..

പട്ടിയുടെ സ്ത്രീലിംഗ പദം...പുല്ലിംഗ പദത്തില്‍ പ്രശ്നമില്ലെങ്കില്‍ തിരിചെന്ത് പ്രശ്നം..

കൂത്തിച്ചി..

പണ്ടു കൂത്ത് നടത്തിയിരുന്ന നായര്‍ സ്ത്രീകളെ അങ്ങനെ വിളിച്ചിരുന്നു.ഒരു കലാകാരിയെ വിളിച്ചു എന്ന് കരുതിയാല്‍ പ്രശ്നം തീര്‍ന്നു..നര്‍ത്തകി എന്ന് വിളിക്കും പോലെ

കഴുവേറിമോന്‍ക

ഴുവേറിയവന്‍ അഥവാ തൂങ്ങി മരിച്ചവന്‍റെ മകന്‍.സ്വന്തം തന്ത അപ്രകാരം മരിച്ചില്ലെങ്കില്‍ എന്ത് പ്രശ്നം ...അഥവാ അങ്ങനെ മരിച്ചെങ്കില്‍ അതില്‍ നിങ്ങളുടെ തെറ്റെന്ത്..ചെന്നു ചത്ത തന്തയെ വിളിക്കാന്‍ പറയുക..

പുല്ല്..

തൃണം എന്ന് സാരം..മരിച്ചാല്‍ അത്രയും പോലും വില ഇല്ല.അതല്ല വാറ്റുന്ന പുല്ല് വിലയുള്ളതാണല്ലോ..

അവരാധി..(അപരാധി )

തെറ്റുകാരി എന്ന് ചുരുക്കം..തെറ്റ് ചെയ്യാത്തവര്‍ മനുഷ്യരല്ലത്രേ..പിന്നെന്തു വിഷമം..

തെണ്ടി...

കൊള്ളാം ഇതെന്തു തെറി..

മൈര്..

രോമം..മോട്ടത്തലയനോട് ചോദിക്കുക...ഇപ്പോള്‍ മുടി വയ്ക്കാന്‍ ആയിരങ്ങള്‍ വേണം.

തായോളി..

ഇതിന് ആളുകള്‍ പല അര്‍ത്ഥവും പറയാറുണ്ടെങ്കിലും ഇങ്ങനൊരു വാക്കേ ഇല്ല..തായ എന്നാല്‍ അമ്മ..ഒളി എന്നാല്‍ വാക്കെന്നും പ്രകാശമെന്നും അര്‍ത്ഥമുണ്ട്...അപ്പോള്‍ അമ്മയുടെ വാക്കെന്നോ അമ്മയുടെ പ്രകാശം അഥവാ സ്നേഹം എന്നോ അര്‍ഥം..


ഒന്നു മനസ്സില്‍ ആക്കുക..ഭര്‍ത്ത്സിക്കുക അഥവാ പുലഭ്യം പറയുക എന്നത് ഒരാളുടെ സംസ്കാരം കാട്ടുന്ന പ്രവര്‍ത്തിയാണ്..
പേടിക്കേണ്ട...പരിശോധിച്ചാല്‍ ഇതൊന്നും പ്രശനമില്ലാത്ത കാര്യം ആണ്..

2 comments:

നരിക്കുന്നൻ said...

തനിക്ക് മേലിൽ വന്ന് വീണേക്കാവുന്ന എല്ലാ തെറികളും ഒരു അവലോകനം നടത്തി പുണ്യാഹം തെളിച്ചതെന്തിനാണെന്ന് മനസ്സിലായി.

പക്ഷേ ഞാൻ വിളിക്കില്ല ഒന്നും.

Anonymous said...

തായ് (അമ്മ ) + വേളി (കല്യാണം ) = തായ്വേളി , അതായത് അമ്മയേ കല്യാണം കഴിച്ചവൻ = തായോളി