തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, August 21, 2010

239.ഗാമോ ഹണ്ടര്‍ എക്സ്ട്രീം എയര്‍ ഗണ്‍ റിവ്യൂ..(.22)

ഒരു റിവ്യൂ എഴുതാന്‍ വേണ്ടി ഉപയോഗിച്ച് നോക്കിയതല്ല.. അവസരം കിട്ടിയത് വിടാതെ ഉപയോഗിച്ചതില്‍ നിന്ന് തോന്നിയത് കുറിക്കുന്നു..
ഫയര്‍ ആം അല്ലാത്ത കൈത്തോക്ക്/റൈഫിള്‍ രംഗത്ത് ഏറ്റവും പ്രമുഖമാണ് എയര്‍ഗണ്‍ . പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ ഉപയോഗിക്കുന്ന എയര്‍ സോഫ്റ്റ്‌ തോക്കുകളും ലോഹ പെല്ലറ്റുകള്‍ ഉപയോഗിക്കുന്ന എയര്‍ഗണ്‍ വിഭാഗവും ഉണ്ട്. ഇവിടെ റിവ്യൂ ചെയ്യുന്നത് എയര്‍ സോഫ്റ്റ്‌ അല്ല.. എയര്‍സോഫ്റ്റ്‌ തോക്കുകള്‍ താരതമ്യേന അപകടകാരികള്‍ അല്ലെങ്കില്‍ മെറ്റല്‍ പെല്ലറ്റുകള്‍ ഉപയോഗിക്കുന്നവ കാലക്കേടിന് ആളെ കൊല്ലാന്‍ പര്യാപ്തമാണ്.

ഞാന്‍ ഉപയോഗിച്ച(എന്റെ അല്ല...ഓസിനു കിട്ടിയതാണ്) ഇന്ന് മാര്‍ക്കെറ്റില്‍ കിട്ടുന്ന ഏറ്റവും ശക്തിയേറിയ എയര്‍ഗണ്‍ ആണ്. (വാള്‍ട്ടര്‍ പ്രേമികള്‍ ക്ഷമിക്കുക.. അതാകട്ടെ ഇതിന്റെ അറുപതു ശതമാനം പോലും ശക്തിയുള്ളതല്ല.. കേട്ടറിവല്ല...!!!). യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന ഗാമോയുടെ ഹണ്ടെര്‍ എക്സ്ട്രീം ആണ് ഞാന്‍ റിവ്യൂ ചെയ്യുന്നത്. ഇത് മൂന്നു ബോര്‍ സൈസില്‍ മാര്‍ക്കെറ്റില്‍ കിട്ടും. എല്ലാം തന്നെ ഏകദേശം അഞ്ഞൂറ് അമേരിക്കന്‍ ഡോളറിനു മുകളില്‍ വിലയുള്ളതാണ്.. വേണമെങ്കില്‍ ഒരു പട്ടിയെയോ,പന്നിയെയോ കുറുക്കനെയോ വേണമെങ്കില്‍ ഇത് വെച്ച് കൊല്ലാം.. കമ്പനി അവകാശപ്പെടുന്നില്ലെങ്കിലും മാനിനെ നിയമപരമായി കൊല്ലാന്‍ അവസരം കൊടുക്കുന്ന രാജ്യങ്ങളില്‍ ഇതിന്റെ ൦.22 ബോര്‍ കൊണ്ട് മാനിനെ കൊന്നവരും കൊല്ലുന്നവരും ഉണ്ട്.. ഞാന്‍ ഉപയോഗിച്ചത് ൦.22 ബോര്‍ ആണ്.ഇതിന്റെ ഏറ്റവും പ്രശസ്തമായ മോഡല്‍ ആണ്.. സ്കൊപ്പോട്‌ കൂടെ ഏകദേശം അഞ്ചു കിലോയോളം ഭാരം ഉണ്ട്. കൈയില്‍ പിടിക്കാന്‍ തന്നെ ഒരു സുഖം ഉണ്ടെന്നു പറയണം. പക്ഷെ ഇതിന്റെ ശക്തി വളരെ കൂടുതല്‍ ആണെന്നതുപോലെ തന്നെ ഇതിന്റെ ശബ്ദം അല്പം കൂടുതല്‍ ആണ്. സാധാരണ എയര്‍ഗണ്‍ പോലെയല്ല ഇതിന്റെ രൂപവും ശബ്ദവും. ശബ്ദത്തിലെ ഗാംഭീര്യം ഇതിന്റെ പ്രകടനത്തിലും ഉണ്ട്. ഇതിന്റെ ചെറിയ ബോറുള്ള മോഡലിനെക്കാള്‍ വേഗത അല്പം കുറവാണെങ്കിലും ഉന്നവും ഗുണവും (ഇമ്പാക്റ്റ്) ഇതിനു തന്നെ കൂടുതല്‍. സ്കോപ് എനിക്ക് വളരെ ഈസിയായി തന്നെ തോന്നി.. ശരാശരി ഉപയോഗിക്കാന്‍ അറിയാവുന്ന എനിക്ക് സ്കോപ് ഉപയോഗിച്ചപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടി. ഇതിന്റെ വില കൂടുതല്‍ ആണെന്ന ആക്ഷേപം ഉണ്ടെങ്കിലും ഉപയോഗവും പെര്‍ഫോര്‍മന്‍സും മികച്ചതാണു. ഇതിന്റെ വേഗതയോ ഇമ്പാക്റ്റിനെയോ വെല്ലുന്ന വേറെ എയര്‍ഗണ്‍ ഉണ്ടെന്നു തോന്നുന്നില്ല. (ഉണ്ടെന്നു അറിയിക്കുക.)

ഞാന്‍ ഉപയോഗിച്ച പെല്ലറ്റുകള്‍ ഗാമോ കമ്പനിയുടെ തന്നെയാണ്.. അല്പം വിലകൂടുതല്‍ ആണെങ്കിലും കമ്പനിയുടെ പെല്ലറ്റുകള്‍ തന്നെ ഉപയോഗിക്കുക. കിളികള്‍, മുയല്‍, ചെറിയ (വേണമെങ്കില്‍ വലിയതും) പട്ടികള്‍, ചെറിയ മൃഗങ്ങള്‍ വേണമെങ്കില്‍ ഇതുകൊണ്ട് കൊല്ലാം.. തോക്കുകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഒരിക്കലും ഇത് ഇഷ്ടമാവില്ലാ എന്ന് തോന്നുന്നില്ല.

നിയമപരമായ അറിയിപ്പ്.

ഇന്ത്യയില്‍ തോക്കുകള്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ ചില നിയമ തടസങ്ങള്‍ ഉണ്ട്. എയര്‍ഗണ്‍ ആണെങ്കില്‍ പോലും. ഗണ്‍ ക്ലബുകളില്‍ അംഗത്വം ഉണ്ടെങ്കില്‍ പെട്ടെന്ന് ഇറക്കുമതി ചെയ്യാം എന്ന് കരുതുന്നു. പൊതുവേ എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനു ലൈസന്‍സ് വേണ്ട എങ്കിലും ൦.177 ബോറില്‍ കൂടുതല്‍ ആണെങ്കില്‍ പ്രത്യേക പെര്‍മിറ്റ്‌ വേണ്ടി വരും എന്ന് അറിയുന്നു. (ഓരോ സ്റ്റേറ്റിലും ചെറിയ വെത്യാസം ഉണ്ട്.) ചിലരാജ്യങ്ങളില്‍ ഒരു ജൂള്‍വരെയുള്ള എയര്‍ ഗണ്‍ ഉപയോഗിക്കാന്‍ അനുവാദം തരുകയുള്ളൂ. ചിലയിടത്ത് എത്ര ഫീറ്റ്‌/സെക്കന്റ്‌ വരെയാണ് ലിമിറ്റ്. ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളില്‍ ഏതു എയര്‍ ഗണ്ണും കൈവശം വെക്കണം എങ്കില്‍ ലൈസന്‍സ് വേണം. ഇന്ത്യയില്‍ കിളികളെയും മൃഗങ്ങളെയും വേട്ടയാടുന്നത് സൂക്ഷിച്ചു വേണം. ചിലപ്പോള്‍ അകത്താകും. വംശനാശം നേരിടുന്ന മൃഗങ്ങള്‍/പക്ഷികള്‍ ആണെങ്കില്‍ പിഴയും തടവും ആവും ഫലം. മൃഗങ്ങള്‍ എണ്ണം കൂടി മനുഷ്യരെ ഉപദ്രവിച്ചാലും കൊന്നാലും സര്‍ക്കാരിന് ഒരു വാഴക്കയുമില്ല.. മൃഗങ്ങളെ കൊല്ലരുത്.. അല്ല പുഴുക്കളെ പോലെ പെരുകുന്ന ജനസംഖ്യ കൊണ്ട് സര്‍ക്കാരും മടുത്തുകാണും.. ഏകദേശം മുപ്പത്തിഅയ്യായിരം വരെ വിലമാത്രമേ ഞാന്‍ ഉപയോഗിച്ച ഗാമോ എയര്‍ഗണ്ണിനു ഇന്ത്യയില്‍ ഉള്ളെങ്കിലും മിക്ക കടക്കാരും അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ ഈടാക്കാറുണ്ട്.. (എന്താണ് കാരണം എന്നറിയില്ല. ) ഈ ഗമോ ബ്രേക്ക് ബാരല്‍ എയര്‍ ഗണ്‍ ആണ്.. അയ്യായിരം മുതല്‍ സാധാരണ എയര്‍ ഗണ്‍ കിട്ടുമെങ്കിലും മാരുതി ആള്‍ട്ടോയും ബെന്‍സും തമ്മിലുള്ള വെത്യാസം ഈ രണ്ടു തോക്കുകളിലും ഉണ്ട്..

അപ്പോള്‍ ഹാപ്പി ഷൂട്ടിംഗ്..

Monday, August 16, 2010

238.കോമണ്‍ വെല്‍ത്തും ചില അസാധാരണ സാബത്തിക കളികളും

കോമണ്‍ വെല്‍ത്ത് എന്നാല്‍ എന്താ അതായത് ഞാന്‍ ഉത്തേശിച്ചത് മലയാളത്തില്‍ ലത് എങനെ പറയാം എന്ന്
കോമണ്‍ =സാധാരണ വെല്‍ത്ത്= സാബത്തിക ഗെയിംസ്=കളി
അപ്പോള്‍ സാധാരണ സാബത്തിക കളി
അതായത് സാധാരണ കളിയുടെ പേരില്‍ നടക്കാറുള്ള ചില സാധാരണമായ സാബത്തിക കളികളും മറ്റു പര്യോടികളും

ഹോക്കി കളിക്കാന്‍പോണ പെണ്‍പിള്ളാര്‌ ഹോക്കി മാത്രമല്ല മറ്റു പല കളികളും പ്രാവീണ്യം തെളിയിക്കണം എന്ന് വാശി പിടിക്കുന്ന കോച്ചുമാര്‍ ഉള്ള ഇക്കാലത്ത് കൂതറരാഷ്ട്രീയക്കാരും അല്‍പം കളിക്കണ്ടേ അത് ന്യായമായ അവകാശം അല്ലേ ബുജിക്കും ഈ സംശയം വന്നത് അനിവാര്യം

മമ്മൂട്ടി THE KING സിനിമയില്‍ പറയുന്ന ഒരു നെടുങ്കന്‍ ഡയലോഗ് ഉണ്ട് ഇന്ത്യ എന്താണെന്ന് അറിയണമെങ്കില്‍ എന്ന് തുടങുന്ന ഒരു ഇടിവെട്ട്


കഴിഞ ആഴ്ച ഒരു ഓസ് ട്രിപ്പ് ഒത്തു എന്ന ദില്ലിയും കോമണ്‍ നടക്കുന്ന സ്റ്റേഡിയവും ഒക്കെ ഒന്ന് ചുറ്റാലോ ന്ന് നിരീച്ച് പുറപ്പെട്ടു

മമ്മൂട്ടി അന്ന് പറഞ ഡയലോഗില്‍ തീരെ തെറ്റില്ല്യ ഭരണ സിരാകേന്ദ്രം തന്നെ
ദാരിദ്ര്യം കാണാന്‍ വേറെ എങും പോകണ്ട 4 വയസ്സായ കുട്ടികള്‍ മുതല്‍ കൌമാരക്കാരായ കുട്ടികള്‍ ആണും പെണ്ണും ഒരോ ട്രാഫിക്ക് ബ്ലോക്കിലും അവര്‍ ഉണ്ട് ബൊക്ക വില്‍ക്കാനും പിച്ചയെടുക്കാനും ആയി
നിര്‍ബന്ധ വിദ്യാഭ്യാസം നിയമം മൂലം നടപ്പിലാക്കിയ രാഷ്ട്രീയക്കാരോ നിയമപാലകരോ ഇതൊന്നും കാണുന്നുമില്ല അല്ലെങ്കിലും ബ്യൂറോക്രാറ്റുകള്‍ കണ്ണു കെട്ടിയാണല്ലോ നടപ്പ്.


എയര്‍പോര്‍ട്ടിലെ ഗ്ലാമറസ്സായ കാഴ്ചകള്‍ കഴിഞാല്‍ ഒരോ ട്രാഫിക്ക് ബ്ലോക്കിലും കാണാം അമ്മയും സാരിക്കെട്ടില്‍ ചോരക്കുഞുങളും നേരത്തെ പറഞ കുട്ടികളേയും

ഈ അടുത്ത ദിവസം ആണല്ലോ കോമണ്‍വെല്‍ത്തില്‍ കോടികള്‍ വെട്ടിയെ പല മേലാളന്‍ മാരെയും ടി വി യുടെ കോലായിലും മോന്തായത്തിലും നമ്മള്‍ കണ്ടല്ലോ
ഇതിനിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വാര്‍ത്ത ഉണ്ട് ഒരു പൂര്‍ണ്ണ ഗര്‍ഭിണി കോമണ്‍ വെല്‍ത്ത് ഗീയിംസ് വേദിയുടെ നിര്‍മ്മാണതൊഴിലാളി ആയിരുന്നു അവര്‍ നിറവയറുമായി സ്റ്റേഡിയത്തിന്റെ ഓരത്ത് കിടന്നു പ്രസവിച്ച് മരിച്ചു


ആരോ നല്‍കിയ ഒരു മോഹന സമ്മാനമായിരുന്നു അവളുടെ വയറ്റില്‍ .. ഗെയിംസിന്റെ പേരില്‍ കക്കൂസയിലെ ടോയ്‌ലറ്റ് പേപ്പറില്‍ വരേ കോടികള്‍ വിഴുങിയ മേലാളന്‍മാര്‍ക്ക് ഇതൊന്നും അറിയാന്‍ സമയം ഇല്ല എന്തിനാണ്‌ ഇത്തരം മന്ത്രിമാര്‍ നമുക്ക് രാജ്യം തന്നെ നാറിയില്ലേ ഈ അഴിമതിയുടെ പേരില്‍
 
ഇത് വെറും സാധാരണ സാബത്തിക ഗെയിം അല്ല അസാധാരണ സാബത്തിക ഗെയിം തന്നെ


ദാരിദ്ര്യക്കാന്റെ ഇന്ത്യ പട്ടിണി പാവങളുടെ ഇന്ത്യ ഒരു നേരത്തെ അന്നത്തിനു വേണ്ടി മാനം വില്‍ക്കുന്നവന്റെ ഇന്ത്യ ഐ പി എല്ലും കോമണ്‍ വെല്‍ത്തും നടത്തി കോടികള്‍ കട്ടു തിന്നുന്നവന്റെ ഇന്ത്യ ഇന്ത്യ എന്താണെന്നറിയണമെങ്കില്‍ ന്യൂദില്ലിയില്‍ തന്നെ പോണം  
 
ഇതിന്‌ എന്നെങ്കിലും ഒരു അവസാനം പ്രതീക്ഷിക്കാമോ ?

Wednesday, August 11, 2010

237.WEEPING MIND (വീപ്പിങ് മനസ്സ്)

"SHE NEVER CALLS ME DEAR
BUT ALWAYS BEHAVE AS MY DEAREST
SHE NEVER GIVES ME ANYTHING
BUT ALWAYS BUYS EVERYTHING FROM ME
SHE NEVER SPEAKS NOTHING TO ME
BUT SPEAKS LOT ABOUT OTHERS
SHE NEVER READY TO SHARE HER
BUT ALWAYS TRY TO CAPTURE ME……

THUS

ONES AFTER LONG TIME
SHE CANT LOST ANYTHING
OTHER THAN MY PRESENCE
BUT I LOST MYSELF ALSO
MY DEAREST LOVER

BECAUSE I LOVE HER
SHE TRY TO LEARN HOW TO LOVE.
YES! LOVE IS A POISON
IF IT IS HANDLED CAREFULLY

SO BE CAREFULL………
ALSO BEHIND EVERY SWEET SMILE, SWEET WRITING'S, SWEET WORDS
SWEET OF ALL

THERE IS A CRUEL HEART OF ALSHIMA"

കൂതറയിലെ എന്റെ ആദ്യ പോസ്റ്റ്
ഇത് ഒരു കവിത ആണ്‌ അങനെ തോന്നണം അല്ലെങ്കില്‍ നിങള്‍ എന്തു വിചാരിക്കും
ഗ്രാമറിന്റെ അസ്കിത കുറവാണ്‌ ക്ഷമാപണം ആദ്യമേ
ഈ കൂതറ പോസ്റ്റ് വായിച്ച് അഭിപ്രായിക്കണം

Monday, August 9, 2010

236.തടിച്ചികളും പേടിക്കേണ്ട...!!
അല്‍പ്പം തടികൂടി കഴിഞ്ഞാല്‍ എന്തോരം പേടിയാണ് പെണ്ണുങ്ങള്‍ക്ക്‌. പണ്ടൊക്കെയാണെങ്കില്‍ ഇച്ചിരി തണ്ടും തടിയുമുള്ള പെണ്ണുങ്ങള്‍ക്കായിരുന്നു ഡിമാന്റ്. അറവുമാടിന്റെ ശരീരം ഉണ്ടായിരുന്ന ഷീലയും അംബാസഡര്‍ കാറിന്റെ ഡിക്കി പോലെ നിതംബം ഉണ്ടായിരുന്ന ശ്രീവിദ്യയും ഒക്കെകൂടി സിനിമാ രംഗം കൊഴുപ്പിച്ചിരുന്നു. ഇനി മാദകനടികളോ വേണ്ടുവോളം ഇറച്ചി ശരീരത്ത് ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ചൊറികുത്തി ഇരിക്കേണ്ട ഗതികേടായിരുന്നു. തിന്നാനും കുടിക്കാനും ഉള്ള വീട്ടിലെ പിള്ളാരെ മാത്രമേ അന്ന് ആളുകള്‍ ഇഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് ചുരുക്കം.. ഇന്നോ....അസ്ഥികൂടത്തില്‍ തൊലി ഒട്ടിച്ച പജ്ഞരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.. അത് പോട്ടെ.. ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങള്‍.

ഇന്ന് അമിതവണ്ണം ഇല്ലാതാക്കാന്‍ (ഇതാരാണ് തീരുമാനിക്കുന്നത്‌ ..?) വിവിധമരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ലവണ തൈലവും ഫാറ്റ് ഫ്രീയും എന്നുവേണ്ട എല്ലാ ഗുണ്ടാമണ്ടികളും ഉണ്ട്. കാശുള്ളവര്‍ക്ക് ലിപ്പോസക്ഷനും, വന്ദന ലൂത്രയും വരെ. കാശില്ലാത്ത പാവങ്ങള്‍ പട്ടിണി കിടന്നും പച്ചിലകള്‍ തിന്നും വണ്ണം കുറയ്ക്കാന്‍ നോക്കുന്നു. ദൈവം ഭക്ഷണത്തിനു കാശുണ്ടാക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം കൊടുത്ത് അവര്‍ കഷ്ടപ്പെട്ട് കാശുണ്ടാക്കിയിട്ടു അതുപയോഗിക്കാനോ ഭക്ഷണം കഴിക്കാനോ തയ്യാറാവാതെ കിടക്കുന്ന കുട്ടികള്‍. കഴിക്കാന്‍ ഒന്നും ഇല്ലാതെ പട്ടിണി കിടന്നു എല്ലും തോലുമാവുന്ന ആഫ്രിക്കന്‍ കുട്ടികള്‍ ഇവരോട് ക്ഷമിക്കട്ടെ.. അല്ലെങ്കില്‍ ഈ വിരോധാഭാസം കണ്ടു ദൈവം ചിരിക്കട്ടെ..

ശരീരത്തില്‍ മൊത്തത്തില്‍ കൊഴുപ്പ് കുറച്ചു ചിലയിടങ്ങളില്‍ മാത്രം മാംസം തൂക്കി (പറ്റിയില്ലെങ്കില്‍ അവിടെ സിലിക്കോണ്‍ നിറച്ചു..) ശരീരം സുന്ദരമാക്കി നടക്കുന്ന കുട്ടികള്‍ ഒന്ന് മനസ്സിലാക്കുന്നില്ല.. സ്ത്രീകളുടെ ശരീരത്തേക്കാള്‍ ശാരീരം ആണ് നോക്കേണ്ടത്. ഇതൊക്കെ നാല് നാളത്തെ നിലാവല്ലേ... ഒന്നുടഞ്ഞാല്‍, ഒന്ന് ചുക്കി ച്ചുളിഞ്ഞാല്‍ തീര്‍ന്നില്ലേ. പട്ടിണി കിടന്നു ഉണ്ടാവുന്ന അസുഖങ്ങള്‍ എന്തോരമെന്നു ഓര്‍ത്താല്‍ നന്ന്.. തീരെ മെലിഞ്ഞ പെണ്ണുങ്ങള്‍ ഗര്‍ഭിണിയാവാന്‍ അല്പം പ്രയാസം ഉണ്ടാവുമെന്ന് ഭിഷഗ്വര മതം. ഇനി ഐശ്വര്യാ റായി അതുകൊണ്ടാണോ ഗര്‍ഭിണി ആവാത്തതെന്നു ചോദിക്കല്ലേ.. അതിന്റെ ഉത്തരം അഭിഷേക് ബച്ചന്‍ ആണ് നല്‍കേണ്ടത്.. അല്ലാതെ..!!

എന്നും മെലിഞ്ഞ പെണ്ണുങ്ങളുടെ സൌന്ദര്യ മത്സരം നടക്കുന്നത് കണ്ടു ഞെളിപിരി കൊള്ളുന്ന അവരെ പ്രാകുന്ന പെണ്ണുങ്ങള്‍ക്ക്‌ ഇനി വിഷമിക്കേണ്ടി വരില്ല.. ഇസ്രായേലില്‍ ഇത്തരം തടിച്ചികള്‍ക്ക് വേണ്ടി ഒരു സൌന്ദര്യ മത്സരം ഉണ്ട്.. ഫാറ്റ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് പേര്.. കുറഞ്ഞപക്ഷം എണ്‍പത് കിലോയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇതില്‍ പങ്കെടുക്കാനാവൂ.. നൂറ്റി ഇരുപതു കിലോവരെ ഉള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.. (ഒരു നല്ല പാലാക്കാരന്‍ നസ്രാണിയുടെ കല്യാണത്തിനു ബിര്യാണി വെക്കാന്‍ ഉള്ള ഇറച്ചി വേണമെന്ന് ചുരുക്കം..) ഈ മത്സരത്തിലും ക്യാറ്റ് വാക്ക് ഒക്കെയുണ്ട്. ഇതിനെ ക്യാറ്റ് വാക്ക് എന്നൊക്കെ വിളിക്കാമോ എന്ന് ചോദിക്കല്ലേ.. !!

കഴിഞ്ഞ മിസ്സ്‌ ഫാറ്റ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ ജയിച്ചത്‌ മോരാന്‍ ബരാനാസ് എന്നാ തൊണ്ണൂറു കിലോയുള്ള ഇരുപത്തി രണ്ടുകാരി സുന്ദരിയാണ്‌.. മത്സരത്തില്‍ പങ്കെടുത്ത എല്ലാ സുന്ദരികളും ഈ മത്സരത്തില്‍ പങ്കെടുത്തതില്‍ അതീവ സന്തോഷവതികള്‍ ആയിരുന്നു.. എന്തായാലും നമ്മുടെ നാട്ടിലും ഇത്തരം ഒന്നൊന്നര സുന്ദരികളും ഒരു പട്ടം കിട്ടിയെങ്കിലെ ഓണക്കക്കൊള്ളി പോലെയിരിക്കുന്നതല്ല സൌന്ദര്യം എന്ന് എല്ലാവരും മനസ്സിലാക്കുകയുള്ളൂ. സത്യത്തില്‍ കൂതറ തിരുമേനിയ്ക്ക് വണ്ണം ഇല്ലാത്ത പെണ്ണുങ്ങളെ കാണുന്നതെ കലിയാണ്.. ഹാങ്ങറില്‍ തൂക്കിയ വസ്ത്രം പോലെയുള്ള പെണ്ണുങ്ങള്‍ക്ക്‌ എന്താണ് സൌന്ദര്യം..?? ഒന്ന് കുലുങ്ങിയും കുലുക്കിയുമുള്ള നടത്തം കാണാന്‍ ആല്‍ത്തറയില്‍ ഇരിക്കുന്ന ആണുങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ തന്റെ ഭാഗമല്ലേ..

(ശാരദെ... നിന്റെ കുലുങ്ങി കുലുങ്ങിയുള്ള നടത്തം കേമം തന്നെ ... എന്ന് പറഞ്ഞു ഒരു വിടല ചിരിയോടെ മുറുക്കാന്‍ നീട്ടി തുപ്പുന്ന കാരണവരെ നമ്മള്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കില്ലേ..)