തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, June 29, 2010

234.ഇന്ത്യാക്കാര്‍ക്ക് എന്താ പ്രായപൂര്‍ത്തി ആവില്ലേ...?

ഇതൊരു ചോദ്യമാണ്. കൂതറ തിരുമേനിയെ എന്നും കുഴപ്പിക്കുന്ന ചോദ്യം.നൂറ്റി ഇരുപത്തിഅഞ്ച് കോടിയുള്ള ഇന്ത്യക്കാരെ പിന്നെന്താ കുട്ടികളായിട്ടാണോ കൂതറ തിരുമേനി കാണുന്നതെന്ന് ചോദിച്ചാല്‍ എന്താ സര്‍ക്കാര്‍ അങ്ങനെയാണോ കാണുന്നതെന്ന് തിരികെ ചോദിക്കേണ്ടി വരും. ചോദ്യം സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ്. സിനിമ ആത്യന്തികമായി കച്ചവടച്ചരക്കാണെങ്കിലും ഒരു കലാകൃതി യാണെന്നാണല്ലോ വയ്പ്പ്. ആ സിനിമയിലെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം.!!

ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതോ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതോ തെറ്റാണ്. സെന്‍സര്‍ഷിപ്പ് സദാചാര കാവല്‍ഭടന്മാര്‍ ഉടനെ കത്രികയുമായി ചാടിയിറങ്ങി വെട്ടിനിരത്തല്‍ നടത്തും. സ്ത്രീയുടെ നിപ്പിള്‍, വജൈനല്‍ ഏരിയ എന്നിവ ഒരുകാരണവശാലും കാണിച്ചുകൂടാ. അങ്ങനെയുണ്ടെങ്കില്‍ ഇനി സിഡി വീഡിയോ കാസറ്റില്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ അനുവാദം കൊടുക്കില്ല. അതായതു തീയേറ്ററില്‍ അല്ല വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കും ഇത് ബാധകം ആണ്. അപ്പോള്‍ ഈ സംഭവങ്ങള്‍ ഒപ്പം ലൈംഗിക വേഴ്ചയും കാണിച്ചുകൂടാ.. ഒകെ. കൂതറ തിരുമേനി സമ്മതിച്ചു. പതിനെട്ടു വയസ്സുള്ള പ്രായം തികഞ്ഞ ഭാരതം ആരു ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയായ പയ്യന്‍/പയ്യത്തിമാര്‍ക്ക് പോലും ഇതൊന്നും കണ്ടുകൂടാ.. അതല്ല പയ്യന്മാര്‍ക്ക് ഇരുപത്തി ഒന്നാണ് വിവാഹ പ്രായം എന്നതിനാല്‍ കാണണ്ട എന്നാണു തീരുമാനം എങ്കില്‍ ഇരുപത്തി ഒന്ന് പൂര്‍ത്തിയായ പയ്യന്മാര്‍ക്ക് പോലും കാണാന്‍ ഇവ സിനിമാ സ്ക്രീനില്‍ ലഭ്യമല്ല.

പക്ഷെ സിനിമ മേളകള്‍ വരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇഷ്ടം പോലെയുള്ള ഇറോട്ടിക് സിനിമാകള്‍ എന്നറിയപ്പെടുന്ന കമ്പി പടകള്‍ മേളകളില്‍ യഥേഷ്ടം പ്രദര്‍ശിപ്പിക്കുന്നു. വല്ല്യ സാമൂഹിക, സാംസ്കാരിക നേതാക്കന്മാരും (നേതാക്കികളും) മദാമ്മമാരുടെ മുലകള്‍ കണ്ടു അത്ത്യുത്തമം എന്ന് വിലയിരുത്തുന്നു. നമ്മുടെ നടിമാരുടെ കാണിക്കാന്‍ അവിടെ അവസരം ഇല്ല. അല്ല അതുപോട്ടെ.. അവിടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ അധികം ഉണ്ടാകാറില്ല. മേലാളന്‍മാര്‍ക്ക് എന്തുമാവാം എന്നായതുകൊണ്ടാവും അവര്‍ക്കിതെല്ലാം സുലഭ്യം.. അപ്പോള്‍ അവിടെ സെന്‍സര്‍ഷിപ്പ് ഇടാന്‍ കൈവിറയ്ക്കുമോ..? അല്ല അല്ലെങ്കിലും അവര്‍ക്കിതൊക്കെ ആവാമല്ലോ..?

നേരത്തെ സ്റ്റാര്‍ ടിവിയില്‍ (സ്റ്റാര്‍ മൂവിസില്‍ ) പതിനെട്ടു വയസ്സ് ഉള്ളവര്‍ക്ക് വേണ്ടി കാണിക്കുന്ന പാതിരാപ്പടങ്ങളില്‍ നടിമാരുടെ മുല കാണിക്കുന്നതിന് വിലക്കില്ലായിരുന്നു.. (ഇംഗ്ലീഷ് പടങ്ങള്‍).. എന്നാല്‍ സുഷമാ സ്വരാജ് വന്നപ്പോള്‍ സ്റ്റാര്‍ ടിവിക്കാരെ വിരട്ടി ഇണ്ടാസ് പുറപ്പെടുവിച്ചു.. (ബിഗ്‌ ബാഡ് മാമാ.., ബൂഗി നൈറ്റ്സ് , സ്ട്രിപ്പെട് ടൂ കില്‍ , പൊയ്സണ്‍ ഐവി ടൂ.. തുടങ്ങിയ സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് സുഷമ മാഡം സ്റ്റാര്‍ ടി.വി.ക്കാരെ വിരട്ടിയത്.. അന്ന് ആ വിരട്ടല്‍ കേട്ട് സ്റ്റാര്‍ ടിവിയുടെ എം.ഡി. ജയിംസ് മര്‍ഡോക് മാത്രമല്ല അയാളുടെ അപ്പന്‍ സാക്ഷാല്‍ രൂപേര്‍ട്ട് മര്‍ഡോക് പോലും ചിരിച്ചത്രേ. .. അജന്ത എല്ലോരാ ഗുഹകളുള്ള കാമസൂത്ര, കൊകശാസ്ത്ര തുടങ്ങിയവ ഉള്ള ഭാരതത്തില്‍ എന്തെ ഇപ്പോള്‍ ആരും പ്രായപൂര്‍ത്തി ആകില്ലേ ഈന്നായിരിക്കും ഇഷ്ടന്മാര്‍ ചിന്തിച്ചത്..

മലയാളത്തില്‍ പണ്ടേ ഇത്തരം പടങ്ങള്‍ ഇഷ്ടം പോലെയുണ്ട്. ആദ്യപാപവും കാനനസുന്ദരിയും മറ്റും.. ഇതില്‍ കാനനസുന്ദരി ഏഷ്യാനെറ്റില്‍ പാതിരാപ്പടമായി കാണിച്ചപ്പോള്‍ എല്ലാം (അതെ എല്ലാം ) കാണിച്ചു.. സെന്‍സര്‍ ചെയ്തപ്പോള്‍ കണ്ടിച്ചു കളഞ്ഞത് സിഡിയില്‍ കയറ്റിയതാണ് തങ്ങള്‍ക്കു കിട്ടിയതെന്ന് പറഞ്ഞു ഏഷ്യാനെറ്റ് തലയൂരി. അപ്പോള്‍ കട്ട് ചെയ്തു കളയുന്നത് വീണ്ടും തിരുകി കയറ്റും അല്ലെ.. ഇങ്ങനെ കണ്ടിച്ചു നാഷമാക്കിയ ഒരു പടം (മധുരം ... അതെ രേഷ്മ നായിക ആയി അഭിനയിച്ച അതെ മധുരം) അവസാനം മുഴുവനും തിരികെ കയറ്റി കാസറ്റും സിഡിയും റിലീസ് ചെയ്തു.. എന്താ കഥ.. എന്നാലും സര്‍ട്ടിഫിക്കേറ്റ് ഉള്ള കിന്നാര തുമ്പികള്‍ രാത്രി ഒമ്പത് മണിക്ക് കാണിച്ചു ഏഷ്യാനെറ്റ് വീണ്ടും ആളുകളെ ഞെട്ടിച്ചു.. ശരിക്കും..

അല്ല ഇന്നും പതിനാലു വയസ്സുള്ള പയ്യന്മാര്‍ വിവാഹം കഴിക്കുന്ന നമ്മുടെ ഭാരതത്തില്‍ സ്ത്രീയുടെ നഗ്ന ശരീരം കണ്ടാല്‍ സമൂഹം പിഴച്ചുപോകുമോ.. ഇന്റര്‍നെറ്റില്‍, വിഡീയോ പാര്‍ലര്‍കളില്‍ ധാരാളം പോര്‍ണോ വിഡീയോ ലഭ്യമാണ്.. യുവതലമുറയും മുതിര്‍ന്ന തലമുറകളും യഥേഷ്ടം കണ്ടു സുഖിക്കുന്നുമുണ്ട്. അല്പം തുണ്ട് കയറ്റുന്ന തീയേറ്ററില്‍ ഇന്നും ആളുകള്‍ ക്യൂ നിന്ന് പടം കാണുന്നുണ്ട്. സ്കൂള്‍ പയ്യമാര്‍ തന്നെ എട്ടുവം കൂടുതല്‍. കഷ്ടം.. വിദേശത്തു സ്കൂള്‍ പയ്യന്മാരെ ഇത്തരം ഞരമ്പ് പടം ഓടുന്ന തീയേറ്ററില്‍ കാണാന്‍ കിട്ടില്ല.. അപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആണ് ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന് സ്പഷ്ടം.. ഭാരതത്തില്‍ മിക്ക സംസ്ഥാനത്തും ഉള്ള റെഡ് ലൈറ്റ് സ്ട്രീറ്റുകളില്‍ സ്കൂള്‍ പയ്യന്മാരെ ഇഷ്ടംപോലെ കാണാം.. അപ്പോള്‍ അതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ഇത് നിയന്ത്രിച്ചിട്ടു എന്ത് നേടുന്നു.. ലോകത്ത് നീലച്ചിത്രങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍നിരയില്‍ ഭാരതമുണ്ട്.. തമിഴന്റെയും മലയാളിയുടെയും നീലച്ചിത്രങ്ങളും ഇഷ്ടം പോലെയിറങ്ങുന്നു.. എന്തെ അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടോ.?

എന്നാല്‍ ഇംഗ്ലീഷ് സിനിമകള്‍ സെന്‍സര്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ അധികം മുറിച്ചു കളയുന്നില്ല. അതെന്താ മദാമ്മയുടെ മുലകള്‍ കണ്ടോട്ടെ എന്നാണോ..
ഈ ചോദ്യത്തിന് ഉത്തരം വായനക്കാര്‍ തന്നെ തരട്ടെ...

Saturday, June 26, 2010

233.ഈ ജപ്പാന്‍കാരുടെ ഒരു കാര്യം..
കാര്‍ട്ടൂണ്‍ കാണാറുണ്ടോ..? അയ്യേ അതൊക്കെ കുട്ടികളുടെ കാര്യമല്ലേ എന്നൊക്കെ തള്ളിക്കളയാന്‍ വരട്ടെ.. ഇപ്പോള്‍ ജപ്പാനില്‍ കുട്ടികളെക്കാള്‍ കൂടുതല്‍ മുതിര്‍ന്നവരാണ് കാര്‍ട്ടൂണുകള്‍ കാണുന്നത്. അതെന്താ ജപ്പാനില്‍ മുതിര്‍ന്നവര്‍ കുട്ടികളാവാന്‍ ശ്രമിക്കുകയാണോ എന്നൊക്കെ തോന്നിയേക്കും. അതോ തങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിത്തത്തെ ഉണര്‍ത്തുകയാണോ ഇവര്‍ എന്നും ചിലര്‍ക്ക് തോന്നാം... ഛെ..! ഇതതൊന്നുമല്ല... ജപ്പാനികള്‍ കാണുന്ന ഈ കാര്‍ട്ടൂണുകള്‍ പോര്‍ണോ കാര്‍ട്ടൂണുകള്‍ ആണ്.. അതെ അല്പം മാത്രമല്ല അല്പം കൂടുതല്‍ ഉള്ള ഇക്കിളി കാര്‍ട്ടൂണുകള്‍. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തുണ്ട് കാര്‍ട്ടൂണുകള്‍..

കാര്‍ട്ടൂണൂകളില്‍ തുടങ്ങി ആനിമേഷന്‍ മാത്രമല്ല ത്രീ ഡി ആനിമേഷന്‍ വരെ ഈ തുണിയില്ലാ കാര്‍ട്ടൂണൂകളില്‍ ഉണ്ട്. കടകളില്‍ ഇത്തരം കാര്‍ട്ടൂണ്‍ സിഡികളുടെ വിപണ വളരെ ഉയര്‍ന്ന തോതിലാണ്. എന്നാല്‍ ചില ആനിമേറ്റര്‍മാര്‍ക്കും കാര്‍ട്ടൂണിസ്റ്റ്കള്‍ക്കും ഇങ്ങനെ തുണിയില്ലാ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ വിഷമമുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ ആവശ്യമുള്ള രീതിയില്‍ ചെയ്യാന്‍ ഇവരെല്ലാം നിര്‍ബ്ബന്ധിതരാണ്. പുതിയതായി മാര്‍ക്കറ്റില്‍ എത്തിയ ത്രീ ഡി ടി.വി.ഉണ്ടാക്കുന്ന കമ്പനികാര്‍ക്കും ഈ ത്രീ ഡി. പോര്‍ണോ സി ഡിയുടെ ആരാധകരെ ഇഷ്ടമാണ്. പുതിയ ത്രീ ഡി. തുണ്ട് കാര്‍ട്ടൂണ്‍ കാണാന്‍ ത്രീഡി ടി.വി. വരെ വാങ്ങുന്ന ഞരമ്പ് രോഗികളുണ്ട്.

പോര്‍ണോ കാര്‍ട്ടൂണ്‍ പുതിയ സംഭവം അല്ല.. ഇന്ത്യയിലും പാശ്ചാത്യ ലോകത്തും മുമ്പും ഇവയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രചാരം നേടിയിട്ടില്ല എന്നുമാത്രം. കടകളില്‍ ഇപ്പോള്‍ പുതിയ സിനിമകളുടെ ഡിസ്കുകള്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ പോര്‍ണോ കാര്‍ട്ടൂണ്‍ ഡിസ്കുകള്‍ വില്ക്കുന്നുണ്ട്. മോഡലുകളെ കിട്ടാനുള്ള ബുദ്ധിമുട്ടോ, മനസ്സിലെ വന്യവും വ്യത്യസ്തവും ആയ ആശയങ്ങള്‍ കാര്‍ട്ടൂണുകളില്‍ കാണിക്കുന്നതുപോലെ പോര്‍ണോ താരങ്ങളെ വെച്ച് കാണിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കില്ല. മത്സരം മൂത്തപ്പോള്‍ ഹോളിവൂഡ്‌ സ്റ്റുഡിയോകളില്‍ ജോലിചെയ്യുന്ന മികച്ച ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റുകളെ വെച്ച് കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ കാര്‍ട്ടൂണൂകളില്‍ പരീക്ഷിച്ചു പുറത്തിറങ്ങുന്നുണ്ട്.

മുതിര്‍ന്ന ആണുങ്ങളും തീരെ ചെറിയ പെണ്‍കുട്ടികളുമായ വേഴ്ചകള്‍ ജപ്പാനീസ് ഫാന്റസികളില്‍ പ്രമുഖമാണെങ്കിലും പീഡിയോഫൈലുകളെ അറസ്റ്റു ചെയ്യാന്‍ ജപ്പാനില്‍ നിയമം ഉള്ളതിനാല്‍ അത്തരം സിഡികള്‍ ഇറക്കാന്‍ പ്രായോഗികമായ പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് അത്തരം നിയന്ത്രണമില്ല. എത്ര ചെറിയകുട്ടികളുടെ മുഖ ശരീരത്തോടെ ആനിമേറ്റ് ചെയ്താലും നിയമം മൂലം അവരെ തടയാനാവില്ല. ഇത്തരം സിഡികള്‍ക്കും, ബലാല്‍സംഗം, ഒരാളുമായി ഒരുകൂട്ടം ചേര്‍ന്ന് നടത്തുന്ന വേഴ്ച എന്നിവയുടെ കാര്‍ട്ടൂണ്‍ സിഡികള്‍ക്ക് വന്‍ഡിമാന്റ് ആണ്. ഇപ്പോള്‍ പുരാണ കഥാപാത്രങ്ങള്‍ക്ക് വരെ ഇത്തരം കാര്‍ട്ടൂണ്‍ സിഡി ലഭ്യമാണ്.

ജപ്പാനീസ് അധോലോക സംഘടനായ യക്കൂസയ്ക്ക് നേരിട്ടും അല്ലാതെയും ഇതില്‍ പങ്കുള്ളതിനാല്‍ സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്തായാലും ടെക്നോളജിയെ മനുഷ്യരുടെ ഫാന്റസിയുടെ പൂര്‍ത്തീകരണത്തിനായി മാറുമ്പോള്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും..

Friday, June 25, 2010

232.ആദ്യ മലയാള ബ്ലൂ റേ ഫിലിം മമ്മൂട്ടിയുടെ.

ഹോം വിഡിയോ രംഗത്തെ ഇപ്പോഴത്തെ വിസ്മയം ബ്ലൂ റേ ഡിസ്കില്‍ ആദ്യമായി എത്തുന്ന മലയാളം സിനിമാ മമ്മൂട്ടി നായകനായി അഭിനയിച്ചതും ഹരിഹരന്‍ സംവിധാനം ചെയ്തതും ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിച്ചതുമായ പഴശ്ശിരാജാ ആണ്. മോസര്‍ ബെയര്‍ കമ്പനി 799 രൂപയ്ക്ക് ഡിസ്ക് വിപണിയില്‍ എത്തിക്കുന്നു. സാധാരണ ഡിവിഡിയുടെ ഏകദേശം അഞ്ചിരട്ടി ക്ലാരിറ്റിയും 7.1 സൌണ്ടും ആണ് ഇതിന്റെ പ്രത്യേകത. ഡി.ടി.എസിന് പകരം ഡി.ടി.എസ് എച്.ഡി. ആയിരിക്കും ഇതില്‍ എന്നറിയുന്നു. ഏതായാലും അഞ്ചിരട്ടി ക്ലാരിറ്റി മാത്രമല്ല അല്പം വിലയും കൂടുതല്‍ ആണ് സംഭവത്തിനു. ഇപ്പോള്‍ വിപണിയില്‍ ഉള്ള പ്ലാസ്മ, എല്‍.ഈ.ഡി. എല്‍.സി.ഡി ഫ്ലാറ്റ് സ്ക്രീനുകളുടെ യഥാര്‍ത്ഥ സൌന്ദര്യം ആസ്വദിക്കണം എങ്കില്‍ ഈ ഡിസ്ക് കൂടിയേ തീരൂ. അല്ലെങ്കില്‍ ഡിഷ്‌ ആന്റീന വഴിയുള്ള എച്.ഡി. ചാനലുകള്‍ കണ്ടുനോക്കണം.

ദോഷം പറയരുതല്ലോ.. ഒരിക്കല്‍ കണ്ടുപോയാല്‍ പിന്നീട് അതിന്റെ ആരാധകന്‍ ആകുമെന്നതാണ് ഇതിന്റെ ദോഷം. വെറുതെ ഒന്ന് ചെക്ക് ചെയ്യാന്‍ ബ്ലൂ റെ വാങ്ങിയ കൂതറ തിരുമേനി ഇപ്പോള്‍ തമിഴില്‍ ഇറങ്ങിയ പതിനൊന്നു ഡിസ്കും തെലുഗില്‍ ഇറങ്ങിയ നാലില്‍ മൂന്നും (മഗീരധ, അരുന്ധതി, കിംഗ്‌.. നാലാമത്തെ പടം തമിഴില്‍ റീമേക്ക് ചെയ്തത് കൈയില്‍ ഉണ്ട് ) വാങ്ങി.. പടം കാണുന്നതിന്റെ സുഖം പറഞ്ഞാല്‍ മനസ്സിലാകില്ല. കണ്ടുതന്നെ നോക്കണം.

ടെക്നോളജിയോട് അല്പം കമ്പം കൂടുതല്‍ ഉള്ള മമ്മൂട്ടി പടം തന്നെ ആദ്യം വന്നതിന്റെ സന്തോഷത്തില്‍ ആണ് മമ്മൂട്ടി ഫാന്‍സ്‌. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ (ഞാന്‍ ഉള്‍പ്പടെ) ആരും നിരാശര്‍ ആകേണ്ട കാര്യമില്ല. ആയിരത്തില്‍ ഒരുവന്‍ എന്നാ തമിഴ്പടത്തിന്റെ ബ്ലൂ റെ നേരത്തെ ഇറങ്ങി.. അതില്‍ മോഹന്‍ലാലും ഉണ്ട്. പടം തുടങ്ങുന്നതാകട്ടെ ലാലേട്ടന്റെ സുന്ദരമായ മുഖം കാട്ടികൊണ്ടും. എന്നാല്‍ ആദ്യമായി ബ്ലൂ റെ ഡിസ്കില്‍ മുഖം കാട്ടിയ മലയാളി ഇവര്‍ രണ്ടുമല്ല. യുവാക്കളുടെ രോമാഞ്ചമായ നയന്‍താര ആണ് ബ്ലൂ റെ ഡിസ്കില്‍ ആദ്യം വന്നത്. രജനി ചിത്രമായ ശിവജിയുടെ പാട്ട് സീനില്‍. പിന്നീട് ബില്ലയിലൂടെയും, വില്ലിലൂടെയും ഒക്കെ നയന്‍താര ബ്ലൂ റെകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

കാശുകൊടുക്കാതെ ബ്ലൂറെ യുടെ ക്വളിട്ടി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയിര്‍വാണി പോലെയുള്ള സൈറ്റുകളില്‍ നിന്ന് പടം ഡൌണ്‍ലോഡ് ചെയ്യാം. (കൂതറ തിരുമെനിയ്ക്ക് ആ സൈറ്റുമായി ഒരു ബന്ധവും ഇല്ല. ഡൌണ്‍ലോഡ് ചെയ്തു പടം കാണുന്നത് കുറ്റം ആണ്. ആ സൈറ്റില്‍ പടം ഉണ്ടെന്നു പറഞ്ഞാല്‍ അത് കുറ്റമല്ല. ആ നിയമത്തിന്റെ ആനുകൂല്യത്തില്‍ കൂതറ തിരുമേനിയെ ഒരു കോപ്പും ചെയ്യാന്‍ കഴിയില്ല...അല്ലാതെ പിന്നെ..) ഏകദേശം അമ്പത് ജി.ബി. യുള്ള പടത്തിനെ അഞ്ചിലൊന്നും പത്തിലോന്നുമായി കംപ്രസ്സ് ചെയ്തു എം.കെ.വി. ഫോര്‍മാറ്റില്‍ ആണ് അവിടെ കൊടുത്തിരിക്കുന്നത്. വി.എല്‍.സി. പോലെയുള്ള വിഡിയോ പ്ലെയര്‍ ഉപയോഗിച്ച് സിനിമ കാണാം.

മായാവി . ടൂ ഹരിഹര്‍ നഗര്‍ പുതിയ മുഖം പോലെയുള്ള പടങ്ങള്‍ കൂടി ബ്ലൂ റെ ഫോര്‍മാറ്റില്‍ വരുന്നു എന്ന് കേള്‍ക്കുന്നു. എന്നാല്‍ ലാലേട്ടന്റെ ഒരുപടവും ഇതേവരെ അനൌണ്‍സ് ചെയ്തിട്ടില്ല. കേട്ടിട്ടില്ലേ ലേറ്റ വന്താലും ലേറ്റസ്റ്റാ വരും.. അതാ ലാലേട്ടന്‍..

ഓഫ്‌: ഇവരെയൊക്കെ സാധാരണ ക്വാളിറ്റിയില്‍ കണ്ടിട്ട് തന്നെ മടുത്തു.. ഇനിയിപ്പോള്‍ ഹൈ ഡഫനിഷനില്‍ കണ്ടാല്‍ എന്തുചെയ്യും.. (നയന്‍സിന്റെ കാര്യം അല്ല.....)

231.മരമാക്രിയെ ചേര പിടിച്ചോ..?
മലയാളം ബ്ലോഗിലെ ഏറ്റവും ശക്തന്‍മാരിലോരാളും മിക്കപ്പോഴും വിവാദം കൊണ്ട് ശ്രദ്ധ നേടുന്നവനുമായ മരമാക്രിയെ കഴിഞ്ഞ കുറെ നാളുകളായി കാണുന്നില്ല. അങ്ങാടി തേര് എന്നൊരു തമിഴ് പടത്തിന്റെ യൂടൂബ് ഗാനരംഗം ബ്ലോഗില്‍ ചാര്‍ത്തിയ മാക്രിയുടെ മറ്റൊരു പോസ്റ്റും ബ്ലോഗില്‍ ഇല്ല.. എല്ലാം ഡിലീറ്റ് ചെയ്തതാണോ അതോ ഹൈഡ് ചെയ്തതാണോ എന്നുമറിയില്ല. മരമാക്രിയുടെ തിരോധനത്തെപറ്റി മലയാളം ബൂലോഗത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും കൊക്കിലോതുങ്ങാത്തത് കൊത്തി പിന്നീട് ചര്‍ദ്ദിച്ചു രക്ഷനേടിയ പാരമ്പര്യമുണ്ട് മാക്രിയ്ക്ക്. താന്‍ മാക്രിയല്ല മരത്തേലല്ല താമസമെന്ന വാചകം പക്ഷെ ഇദ്ദേഹം ഡിലീറ്റിയിട്ടില്ല. എന്നാല്‍ അതിനുമുകളിലെ ഫ്യൂസ് ആയ ബള്‍ബിന്റെ പടം കാണുമ്പോള്‍ മാക്രി ഫ്യൂസ് ആയി എന്ന് കരുതുന്നവരുടെ എന്നാവും കുറവല്ല.

മാക്രിയുടെ ബ്ലോഗിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ മാക്രിയ്ക്ക് അധികാരമുണ്ട്‌. എന്നാല്‍ വായനക്കാരുടെ കമന്റുകളും ഉള്ളതുകൊണ്ട് അത് ഡിലീറ്റ് ചെയ്യുന്നത് ശരിയാണോ എന്നൊക്കെ ഇപ്പോള്‍ പിന്നാമ്പുറങ്ങളില്‍ സംസാരം നടക്കുന്നുണ്ട്. ഇടയ്ക്കൊക്കെ തറ, കൂതറ , കുക്കൂതറ പോസ്റ്റുകള്‍ ഇടുന്ന മരമാക്രി മിക്കപ്പോഴും മികച്ച അറിവ് തരുന്ന പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗറാണ്. പല പുതിയകര്യങ്ങളും ജനങ്ങളെ /വായനക്കാരെ അറിയിച്ചിരുന്ന മാക്രിയുടെ പോസ്റ്റുകള്‍ വായനക്കാര്‍ അല്പം കൌതുകത്തോടും ഉദ്വെഗത്തോടും ആണ് നോക്കി കണ്ടിരുന്നത്‌. എന്നാല്‍ എല്ലാ പോസ്റ്റുകളെയും കുഴിച്ചിട്ടു മാക്രി ഏതോ അറിയാത്ത ലോകത്തേക്ക് പോയിരിക്കുകയാണ്.

മാക്രി മരിച്ചതാണോ ...? മാക്രി ആത്മഹത്യ ചെയ്തിരിക്കുമോ എന്നുപോലും ചിലര്‍ സന്ദേഹപ്പെടുന്നു. അതോ ആരെങ്കിലും വിരോധികള്‍ തല്ലിക്കൊന്നതാണോ എന്നും സംശയമുണ്ട്‌. സാധാരണ എഴുതിക്കൊണ്ടിരിക്കുന്ന ബ്ലോഗര്‍മാര്‍ എഴുത്ത് പറഞ്ഞോ പറയാതെയോ നിര്‍ത്തുക സ്വാഭാവികമാണ്. സ്വകാര്യമായതും അല്ലാത്തതുമായ കാരണങ്ങള്‍ ആവാം അതിനു പിന്നില്‍. എന്നാല്‍ ഇങ്ങനെ ബ്ലോഗിനെ മൂടിവേക്കുന്നതും ഡിലീറ്റ് ചെയ്യുന്നതുമായ അവസരങ്ങള്‍ വളരെ വിരളമാണ്. ബ്ലോഗ്‌ ഡിലീറ്റ് ചെയ്ത ചില ഭ്രാന്തന്മാര്‍ ഉണ്ടായിട്ടുണ്ട്. തടികേടാകും എന്ന് മനസ്സിലായപ്പോള്‍ ചെയ്ത വിക്രിയകള്‍ ആയിരുന്നു അത്. എന്നാല്‍ ആ ഗണത്തില്‍ മാക്രിയെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ മരമാക്രിയെപ്പോലെ സര്‍ഗ്ഗശേഷിയും അറിവുമുള്ള എഴുത്തുകാരുടെ അഭാവം മലയാളം ബ്ലോഗില്‍ ഇപ്പോഴും നിഴലിച്ചു നില്‍ക്കും.

ഇഞ്ചിപ്പെണ്ണിന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത് കൊണ്ടുവരാന്‍ മുറവിളി കൂട്ടിയ മരമാക്രിയെ ആരും മറന്നുകാണില്ല. മുമ്പും അനോണികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള മരമാക്രി ചിലപ്പോഴൊക്കെ വിജയിച്ചിട്ടുവെങ്കിലും പരാജയം നേരിട്ടകഥകളും വിരളമല്ല. ഒരുപക്ഷെ ഇത്തരം അനോണി പിടുത്തത്തില്‍ മരമാക്രി കൊല്ലപ്പെട്ടതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്വയം അനോണിയായിരുന്നുകൊണ്ട് അനോണിപിടുത്തം തൊഴിലാക്കിയിരുന്ന മരമാക്രി ചില്ലുമേടയില്‍ ഇരുന്നുകൊണ്ട് കല്ലെറിയുന്നവന്‍ എന്നാ ചെല്ലപ്പേരും നേടിയിരുന്നു. ശക്തമായ മലയാളം, ഇംഗ്ലീഷ് ഭാഷയിലെ പദസമ്പത്തും സ്വാധീനവും ഉണ്ടായിരുന്ന ഈ ചെറുപ്പക്കാരാനായ ബ്ലോഗര്‍ വീണ്ടും വരുമെന്ന് തന്നെയാണ് എല്ലാ ബ്ലോഗ്‌ വായനക്കാരും പ്രതീക്ഷിക്കുന്നത്.

കൂതറതിരുമേനിയും മരമാക്രിയുടെ വരവിനായി കാത്തിരിക്കുന്നു. ഇനി മരമാക്രി മരിച്ചെങ്കില്‍ അദ്ദേഹത്തിനു ആദരാജ്ഞലികള്‍.

Wednesday, June 23, 2010

230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌

അടുത്തിടെ യാത്രയ്ക്കിടെ കേട്ട ഒരു പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം.

കാര്‍ഷിക വിളകളുടെ കുറവില്‍ അമര്‍ഷം പൂണ്ട ഒരാളുടെ പ്രസംഗം കേട്ട് കൂതറ തിരുമേനി സ്തബ്ദനായി പോയി. കേരളത്തിന്റെ മക്കള്‍ പച്ചക്കറികള്‍ക്കുവേണ്ടി തമിഴന്റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നതും ഭക്ഷ്യാവശ്യത്തിനായി പച്ചകറികള്‍ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഭവാന്‍ വാതോരാതെ പ്രസംഗിച്ചു കൊണ്ടിരുന്നു. എന്തിനധികം വിലകുറഞ്ഞാല്‍ റബ്ബര്‍ഷീറ്റ് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാമോ? റബ്ബര്‍ പാല്‍ കൊണ്ട് ചായയും തൈരും ഉണ്ടാക്കാമോ എന്നുപോലും മാന്യദേഹം ചോദിച്ചുകൊണ്ടിരുന്നു. കൈയടിയുടെ കൂടുതല്‍ കൊണ്ട് അവിടെ പറയാന്‍ പേടിച്ച കാര്യം ഇവിടെ പറയുന്നു..

കേരളത്തിന്റെ പ്രതിദിന ആവശ്യത്തിനു വേണ്ട പച്ചക്കറികള്‍ ഇവിടെ ഉണ്ടാക്കുന്നില്ല. സത്യം. അനുകൂല കാലാവസ്ഥയും സൌകര്യങ്ങളും ഉണ്ടെങ്കിലും കൂലിയുടെയും മറ്റു കാര്‍ഷിക സാധനങ്ങളുടെയും (വിത്ത്‌, വളം മുതലായ..) തോത് തമിഴ്നാടിനെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. ഇനി സ്വകാര്യ ആവശ്യത്തിനു ഉണ്ടാക്കുന്നത്‌ വിട്ടു വ്യാവസായിക ആവശ്യത്തിനു ഉണ്ടാക്കുമ്പോള്‍ ഇതെല്ലാം ഒരു പ്രശ്നമായി തന്നെ വരും.

കേരളത്തില്‍ ആയി വരുന്നതും തമിഴ്നാട്ടില്‍ ആയി കഴിഞ്ഞതുമായ പ്രിസിഷന്‍ ഫാര്‍മിംഗ് അഥവാ കൃത്യതയായ കൃഷിരീതികള്‍ കൊണ്ട് ഉല്‍പ്പാദനം മെച്ചപ്പെടുത്തമെങ്കിലും കേന്ദ്രീകൃത പച്ചകൃഷി വിപണ, വിതരണ സൗകര്യം (കുറഞ്ഞപക്ഷം റബ്ബറിനെ താരതമ്യപ്പെടുത്തിയെങ്കിലും) നമുക്കില്ലായെന്നു വേണം പറയാന്‍. സര്‍ക്കാര്‍ ഇനി ഇതില്‍ വല്ല സൌകര്യവും ഏര്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ നന്നായിരിക്കും. അല്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ രൂപം കൊടുത്ത് സംരക്ഷണ വിതരണ വിപണ രീതി കൈക്കൊണ്ടാലും മതി.
കൂതറ തിരുമെനിയ്ക്ക് അടുത്തറിയാവുന്ന ഒരാള്‍ ഇത്തരം ഒരു കൃഷിരീതി (ഏറെക്കുറെ പ്രിസിഷന്‍ ഫാര്‍മിംഗ് എന്ന് വിളിക്കാവുന്ന) സ്വീകരിച്ചു മികച്ചവിളവുകൊണ്ട് പച്ചകറികള്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ നിസ്സാരവിലയ്ക്ക് വിറ്റു നഷ്ടം സഹിക്കേണ്ടി വന്നു..

വിപണിയുടെ ആവശ്യത്തില്‍ അധികം ഉല്‍പ്പാദിപ്പിച്ചാല്‍ ഉല്‍പ്പന്നത്തെ സൂക്ഷിച്ചു വെയ്ക്കാനുള്ള കോള്‍ഡ് സ്റ്റോറെജ് സൌകര്യങ്ങളും നമ്മുടെ സംസ്ഥാനത്ത് കുറവാണെന്ന് പറയേണ്ടിവരും.. എല്ലാ പഞ്ചായത്തുകളിലും കൃഷി ഉണ്ടെങ്കിലും എല്ലാ ജില്ലകളില്‍ പോലും അത്തരം സൗകര്യം നമുക്കില്ല. റബ്ബറിന് ഇത്തരം സംഭരണ പ്രശ്നങ്ങള്‍ ഇല്ല.. അതേപോലെ ജില്ലാ, താലൂക് തലത്തില്‍ മാത്രമല്ല ഗ്രാമ മേഖലകളില്‍ പോലും റബര്‍ സംഭരിക്കുന്ന കടകള്‍ വ്യാപകമാണ്. അതും മാന്യമായ നിരക്കില്‍ തന്നെ കര്‍ഷകന് വിലയും ലഭിക്കുന്നു. അതേപോലെ ഷീറ്റ് കൊടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ലാറ്റക്സ് ആയി തന്നെ പാല്‍ കൊടുക്കാനും സൌകര്യമുണ്ട്. വിപണിയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ പച്ചകറികള്‍ / പഴവര്‍ഗ്ഗങ്ങള്‍ വന്നാല്‍ അതിനെ പ്രോസസ് ചെയ്തു മറ്റൊരു ഉല്‍പ്പന്നം ആക്കാനും ഇവിടെ അസൌകര്യങ്ങള്‍ ഏറെയുണ്ട്.

പച്ചകറി കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ സഹകരണ ഏജന്‍സി തലത്തിലോ താല്പര്യം ഉണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ മാറ്റാനാണ് ശ്രമിക്കേണ്ടത്. കേരളം പോലെ കൂലിച്ചെലവ് കൂടുതല്‍ ഉള്ള സംസ്ഥാനത്ത് ബി.ടി. വഴുതനങ്ങ കൊണ്ടുവരണം എന്നൊന്നും കൂതറ തിരുമേനി പറയില്ല. പക്ഷെ കച്ചവടക്കാരുടെ അല്ലെങ്കില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകന് നല്ലവില ലഭിക്കാന്‍ മാര്‍ഗ്ഗം ഉണ്ടാക്കികൊടുത്താല്‍ നമുക്കും പാണ്ടിയുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടി വരില്ല.