തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, February 19, 2012

318.വെറുതെ എന്തിനു ഊളത്തരത്തിനു ഊത്തുകാരാകുന്നു...



കൂതറ തിരുമേനി മരിച്ചെന്നും അതല്ല കട്ടയും പടവും മടക്കിയെന്നും ശ്രുതി കേട്ടിട്ടല്ല ഇപ്പോഴീ പോസ്റ്റ്‌ ഇടുന്നത്. സ്വകാര്യവും വെളിപ്പെടുത്തേണ്ട കാര്യവും ഇല്ലാത്തതിനാല്‍ ഇവിടെ അത് പറയുന്നില്ല. ഇനി ഈ പോസ്റ്റിന്റെ കടമതന്നെയാവട്ടെ..

വിവിധ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വന്നെങ്കിലും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ക്കുട്ടയിരുന്നു ഇന്ത്യാക്കാര്‍ക്കിഷ്ടം. എന്നാല്‍ പിന്നീട് ഫെസ്ബുക്ക്‌ ഈ സ്ഥാനം കൈയേറുകയായിരുന്നു. അതെന്തിലുമാവട്ടെ , ഇപ്പോള്‍ ഫേസ്ബൂക്കൊരു ജ്വരമായി പടര്‍ന്നു കയറിയപ്പോള്‍ വന്ന കപടസദാചാരവും രാജ്യസ്നേഹവും കര്‍ത്തവ്യ , മത , രാഷ്ട്രീയബോധവും കണ്ടു ശര്‍ദ്ധിക്കാറായപ്പോഴാണ് ഈ പോസ്റ്റ്‌ ഇടുന്നത്.

മലമുകളില്‍ പരമശിവന്റെ ദര്‍ശനം എന്നാ അത്ര തരക്കേടില്ലാത്ത ഒരു ഫോട്ടോഷോപ്പ് ഉല്‍പ്പന്നം ഏതോ വിശുദ്ധ സംഭവം പോലെ ഷെയര്‍ ചെയ്യപ്പെടുന്നു. തലയില്‍ ആള്‍ താമസം ഉള്ളവന് സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കാന്‍ ഒരു മിനുട്ടുപോലും വേണ്ട.. അതിനും ശംഭോ മഹാദേവ...! ദൈവത്തിന്റെ കളിയെ എന്നുള്ള കമന്റുകളും മറ്റും ഇട്ടു മാന്യന്മാര്‍ . ഇത് തട്ടിപ്പാണെന്ന് കാണിക്കാന്‍ ഷക്കീലയും , വിജയ്‌ മല്യയും വരെ ഇതേപോലെ പ്രത്യക്ഷപ്പെട്ടിട്ടും വിശ്വാസികള്‍ തിരുനക്കര തന്നെ.! വിമാനം കയറി അറബു നാട്ടില്‍ കയറിയ അന്ന് തലയില്‍ " മാന്റില്‍ വെച്ച " മുസ്ലീമും ഇത്തരം കളിയില്‍ പിന്നിലല്ല. എന്തിനു ഫോട്ടോയില്‍ കൂടി കണ്ണീരും രക്തവും ഒഴുക്കുന്ന മതവും ക്രിസ്തീയ കുഞ്ഞാടുകള്‍ക്ക് വിശേഷം തന്നെ. ഒന്നോര്‍ക്കുക. തട്ടിപ്പിന് ഒരു പകലിന്റെ ആയുസ്സേയുള്ളൂ. ഒരു മതവും മറ്റതിനെക്കാള്‍ മോശമല്ല. മെച്ചവും. ഓരോന്നിലും അതിന്റെ നേട്ടവും കോട്ടവും ഉണ്ട്. ഇന്ത്യയെ പോലെ സംസാര പ്രവര്‍ത്തി സ്വാതന്ത്ര്യം തരുന്ന ഒരു രാജ്യത്തിരുന്ന് ആ രാജ്യത്തെ കുറ്റം പറയുന്നതിനേക്കാള്‍ മോശമല്ല ഒന്നും.. അതിനും ഇവിടെ ആളുകള്‍ ഉണ്ടെന്നതാണ് ആശ്ചര്യം ...!

ഓരോ പാവം കുട്ടികളുടെ ശസ്ത്രക്രിയ ചെയ്യാന്‍ ഫേസ്ബുക്ക്‌ പണം നല്‍കും എന്ന് പറഞ്ഞു ഷെയര്‍ ചെയ്യാന്‍ വരുന്ന പടങ്ങളുടെ തട്ടിപ്പ് ഇന്ന് തുടങ്ങിയതല്ല. ബില്‍ഗേട്സ് പണം കൊടുക്കും ഈ മെയില്‍ ഫോര്‍വേഡ് ചെയ്യൂ. എന്നുള്ള അതെ സംഭവം തന്നെ ഇതും. ഒടുവില്‍ അത്രയും വര്‍ക്കിംഗ് ആയ മെയില്‍ ഐഡി ഓരോ പരസ്യക്കാരന്റെ കൈയില്‍ കിട്ടും അത്ര തന്നെ. കണ്ട അണ്ടനും അടകോടനും പണം കൊടുക്കാന്‍ സുക്കാര്‍ബര്‍ഗും ബില്‍ഗെട്സും  എന്തെ മദര്‍ തെരസയുടെ മക്കള്‍ ആണോ.. അയക്കുന്ന ലൈക്കുന്ന ആളുകള്‍ വിഡ്ഢികള്‍ ..വെറുതെ ഇത്തരം ഊളത്തരങ്ങള്‍ കാണിക്കാതിരിക്കുക. ഇനി ദീന കാരുണ്യം അത്ര കണ്ടു ഉണ്ടെങ്കില്‍ ഒരു നൂറു രൂപ അങ്ങ് അയച്ചു കൊട്... അതിനും വയ്യെങ്കില്‍ ഈ മണ്ടത്തരം കാണിക്കാതിരിക്കുക.

മുല്ലപ്പെരിയാര്‍ , ഇറ്റാലിയന്‍ കപ്പല്‍ കൊലപാതകം തുടങ്ങി ഓരോ പ്രശ്നങ്ങള്‍ വരുമ്പോള്‍ ( മെട്രോ റേയിലും മോശമല്ല ) രാജ്യസ്നേഹം കൂടും .. കേരളത്തില്‍ ഒരു വികസനവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങള്‍ അര്‍ഹിക്കുന്ന ഭരണാധികാരികള്‍ തന്നെ നിങ്ങളെ ഭരിക്കും. വോട്ടു ചെയ്യുമ്പോള്‍ ആലോചിക്കണം അത് .. അതിനു ഫേസ്ബൂകിലൂടെ വിപ്ലവം ഒഴുക്കി വിടാന്‍ കഴിയില്ല. കാരണം ഇത് ഈജിപ്ത് അല്ല. കേരളവും ഇന്ത്യയും ആണ്.. നാണം എന്നോന്നില്ലത്തവര്‍ മാത്രമേ ഇന്ന് രാഷ്ട്രീയം കളിക്കൂ. വെറുതെ എസി റൂമില്‍ ഇരുന്നു കഴിച്ച ചിക്കന്‍ ബിര്യാണി എല്ലില്‍ കുത്തുമ്പോള്‍ ഒരു കമന്റിട്ടു കാണിക്കാന്‍ ഉള്ളതല്ല ഈ രാജ്യസ്നേഹം ...കൊടുക്കാന്‍ കഴിയുമോ സമ്പത്തിന്റെ ഒരു ശതമാനം ഈ നാടിന്റെ വികസനത്തിന് വേണ്ടി. എല്ലായിടത്തും സര്‍ക്കാര്‍ ചെയ്യട്ടെ എന്ന് ചിന്തിക്കാതെ കേരളത്തിലെ ആളുകള്‍ കൈയില്‍ നിന്ന് പണം ചിലവാക്കി ജനകീയമായി ചെയ്യാന്‍ കഴിയുന്ന അനേകം കാര്യങ്ങള്‍ ഉണ്ട് ഈ നാട്ടില്‍ .എന്തിനു പണ്ടത്തെ കേരളം അല്ലല്ലോ ഇത് .. ലംബോര്‍ഗിനി മുതല്‍ റോള്‍സ് റോയ്സ് വരെ ഇപ്പോള്‍ റോഡില്ലെങ്കിലും ഈ നാട്ടിലൂടെ ഒഴുകുന്നു. അപ്പോള്‍ ജനകീയ പ്രശ്നങ്ങള്‍ക്ക് വേണ്ടി മുടക്കാന്‍ ഇല്ലേ..!!

യൂസുഫ് അലി ബീക്കാന്‍ ലൈറ്റ് വെച്ചപ്പോള്‍ എന്തൊരു പ്രശ്നം ..!! ടൂ ജി സ്പെക്ട്രം കൊഴയില്‍ രാജ്യത്തെ കൊള്ളയടിച്ചവര്‍ ഇവിടെ മാന്യര്‍ ...ഒരു പാവ സര്‍ക്കാര്‍ ഇവിടെ ഭരിച്ചു ജനങ്ങളെ വീണ്ടുമൊരു കുടുംബാവഴ്ചയുടെ വൃത്തികെട്ട മുഖങ്ങള്‍ കാണിക്കുമ്പോഴും അത് പ്രശ്നമല്ല. യൂസുഫ് അലി എന്ത് ദ്രോഹമാണ് ഇവരോട് ചെയ്തത്. സ്മാര്‍ട്ട്‌ സിറ്റി നടത്താന്‍ സഹായിച്ചതോ..! അതോ മലയാളികള്‍ക്ക് ജോലി കൊടുത്തതോ..! ആ കമ്പനിയില്‍ ജോലിചെയ്യുന്നവരോട് ചോദിക്കുക മറ്റുള്ള മലയാളി കമ്പനികളിലും അവിടെയും തമ്മിലുള്ള വെത്യാസം .. തൊഴിലാളിക്ക് ജീവിക്കാന്‍ മുതലാളി വേണം അത് മറക്കേണ്ട.. തിരിച്ചും.. മാവൂര്‍ ഗ്വാളിയോര്‍ റയോന്‍സും പുനലൂര്‍ പേപ്പര്‍ മില്ലും പൂട്ടിച്ചപ്പോള്‍ പോയത് മുതലാളിക്കല്ല.. അതും ഓര്‍ക്കുക.

ഫേസ്ബുക്ക്‌ ഒരു വിര്‍ച്വല്‍ മീഡിയം ആണ്. അതിന്റെ പോസിറ്റിവ് ആയ കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുക. അതില്‍ ചിലവഴിക്കുന്ന നേരത്തിന്റെ നാലില്‍ ഒന്ന് സ്വന്തം കൂട്ടുകാരോടും കുടുംബത്തോടും കൂടെ ചിലവഴിക്കുക. മനുഷ്യത്വം പോലെ ഒരു നല്ല മതമില്ല. മതവിദ്വേഷം പരത്തിയാല്‍ ആ വിദ്വേഷ തീയില്‍ നിങ്ങളും കരിഞ്ഞുപോകും എന്ന് മറക്കാതിരിക്കുക. ചെറിയ ആയുസ്സ് വൈരാഗ്യത്തില്‍ പകയില്‍ കുത്സിത ലക്ഷ്യത്തില്‍ നശിപ്പിക്കാതെ സ്നേഹത്തിനു വേണ്ടി മാറ്റിവെക്കുക. നിങ്ങളുടെ ഈ വൃത്തികെട്ട ചെയ്തികളില്‍ സുക്കാര്‍ ബര്‍ഗുമാര്‍ മാത്രമേ വളരുന്നുള്ളൂ.