തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, August 30, 2011

297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...

6 . ഡിങ്കന്‍ .
ഈ പേരില്‍ തന്നെ മതമില്ലാത്ത അനീഷ്‌ ഒരു മതമുണ്ടാക്കുകയും അതിനെപ്രകീര്‍ത്തിച്ചു ധാരളമെഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ഡിങ്കനല്ല ഈ ഡിങ്കന്‍ . ഇത്ര ശക്തമായ രീതിയിലെഴുതുന്ന ബ്ലോഗര്‍മാര്‍ കുറവാണ്. മനോഹരമായ വാക്ക് , വാചകങ്ങള്‍ വായിക്കാന്‍ സുഖം ഇതെല്ലം ഡിങ്കന്റെ ബ്ലോഗില്‍ ലഭ്യമായിരുന്നു. ഡിങ്കാ‍... എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും. ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം. (ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ) ഇതായിരുന്നു ഡിങ്കന്റെ ബ്ലോഗിന്റെ തലക്കെട്ട്‌. ഇപ്പോള്‍ നീട്ടിവിളിച്ചിട്ടും ഡിങ്കന്‍ വരുന്നില്ല. അതുകൊണ്ട് ഡിങ്കന്‍ മരണമടഞ്ഞെന്നു കരുതുന്നു. എന്തായാലും ആളുകള്‍ ഓര്‍മ്മിക്കപ്പെടുന്നത് അവര്‍ ചെയ്ത പ്രവര്‍ത്തിയുടെയും മറ്റുള്ളവര്‍ക്ക് നല്‍കിയ സംഭാവനകളുടെയും പേരിലായിരിക്കും. അതുകൊണ്ട് ഡിങ്കന്‍ ആ നിരയില്‍ എന്നും തിളങ്ങി നില്‍ക്കുന്ന താരമായിരിക്കും.

7 . അരൂപിക്കുട്ടന്‍ .
ബ്ലോഗിണിമാരുടെ കണ്ണിലുണ്ണി.. ബ്ലോഗിലെ വില്ലന്മാരുടെയും ആനോണിമാരുടെയും ശത്രു. വളരെമനോഹരമായി ആളുകളെ കൈയിലെടുത്ത ഈ ബ്ലോഗ്ഗര്‍ ആരെന്നോ എവിടെയെന്നോ ആര്‍ക്കും അറിയില്ല. എന്നാല്‍ ആവശ്യത്തില്‍ സഹായിക്കാന്‍ എപ്പോഴുമുണ്ടാകും. ഈ അരൂപിക്കുട്ടന്റെ പിതൃത്തം പലരിലും ഏല്പിച്ചെങ്കിലും ഇന്നും അരൂപിക്കുട്ടന്റെ രൂപം ആര്‍ക്കുമറിയില്ല. അരൂപിക്കുട്ടന്റെ സ്നേഹം പറ്റാത്തവര്‍ ഒരുകാലത്ത് കുറവായിരുന്നു. അതേപോലെ അരൂപിക്കുട്ടന്റെ വിരോധികളായവര്‍ ബൂലോകത്ത് നീറി നീറി മരിച്ചതും മരിക്കാതെ മരിച്ചതും നമ്മളെല്ലാം കണ്ടിട്ടുണ്ട്. അരൂപിക്കുട്ടന്‍ ഒരു കുട്ടിച്ചാത്തന്‍ ആണോ അത് മനുഷ്യനാണോ എന്നും ചില അരൂപി ഫാന്‍സ്‌ ഉറപ്പിച്ചിട്ടില്ല. എങ്കിലും മനോഹരമായ ഒരു ബ്ലോഗ്‌ നമുക്കൊക്കെ നല്‍കിയതുകൊണ്ട് ഇന്നും അരൂപിക്കുട്ടന്റെ രൂപമില്ലാ ചരിതം ബ്ലോഗോസ്ഫീയറില്‍ മുഴങ്ങി കേള്‍ക്കാം.

8 . അഹങ്കാരി

പേരില്‍ തന്നെ അഹങ്കാരം നിറഞ്ഞ ഈ ബ്ലോഗ്ഗര്‍ പക്ഷെ അത്രകണ്ട് അഹങ്കാരി ആയിരുന്നില്ല. തന്‍റെ കടുത്ത ബി.ജെ.പി. നിലപാടുകൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്ന അഹങ്കാരി പിന്നീട് അദൃശ്യനായി. ഇന്ന് അഹങ്കാരമെന്ന ബ്ലോഗ്‌ അടച്ചുപൂട്ടി ക്ഷണിച്ചപ്പെട്ടവര്‍ക്ക് മാത്രം വായിക്കാന്‍ അവസരം നല്‍കി. എന്നാല്‍ വീട്ടില്‍ അടുപ്പ് പുകയാത്തത് ആരും കാണാതിരിക്കാന്‍ വാതില്‍ പൂട്ടിയതാണ് എന്നും കരുതുന്നവരുണ്ട്. വിമര്‍ശനങ്ങളെ പേടിയില്ലാത്ത അഹങ്കാരി അതുകൊണ്ട് തന്നെ വിമര്‍ശകരെ പേടിച്ചു ബ്ലോഗ്‌ പൂട്ടിയെന്ന് ആരും കരുതുന്നില്ല. എന്നാല്‍ അഹങ്കാരി പോയതോടെ ഒരു യുഗത്തിന്റെ അന്ത്യമാണ് ഉണ്ടായത്. പല രാഷ്ട്രീയ ചര്‍ച്ചകളിലും അഹങ്കാരി സജീവ സാന്നിധ്യമായിരുന്നു. ആദ്യകാല കൂതറ അവലോകനം അംഗം കൂടിയായിരുന്ന അഹങ്കാരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

9 . ഇടിവാള്‍
മലയാള ബ്ലോഗിലെ മറ്റൊരു സജീവസാന്നിധ്യമായിരുന്ന ഇടിവാള്‍ ഇന്ന് എഴുതുന്നില്ല. വളരെ മഹോഹരമായ എഴുത്തുകളിലൂടെ തന്റെയൊരു ശൈലി രൂപീകരിച്ച ഇടിവാളിനു നിറയെ കമന്റുകളും ഫോളോവേഴ്സും ഉണ്ടായിരുന്നു. എന്നാല്‍ കുറെക്കാലമായി ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഒന്നും തന്നെ കാണുന്നില്ല. തിരുമ്മല്‍ ദിവ്യന്‍ , രാധേച്ചിയുടെ വീട് , ഹലുവാ പുരാണം തുടങ്ങിയ പോസ്റ്റുകള്‍ വായിച്ച ഒരാള്‍ പോലും ഇടിവാളിനെ മറന്നു കാണില്ല. എങ്കിലും ഇനിയും എഴുതേണ്ട എന്നുതീരുമാനിച്ചാണോ അതോ റൈറ്റേഴ്സ് ബ്ലോക്ക് ആണോ എന്നും അറിയില്ല. എങ്കിലും ഇടിവാളും മലയാളത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു.

10 . രാഗേഷ് കുറുമാന്‍ ..

ഈ മൊട്ടത്തലയന്‍ മൊട്ടത്തലയുടെ മിനുമിനുപ്പില്‍ നട്ടപിരാന്തന്റെ ഒപ്പത്തിനൊപ്പമാണ്. ജട്ടിയുണക്കാനിട്ടിരിക്കുന്നതുപോലെയുള്ള ബുള്‍ഗാന്‍ തടിയുമുള്ള കുറുമാന്‍ ബ്ലോഗിലെ ആദ്യകാല മെഗാ താരങ്ങളില്‍ ഒരാളാണ്. ഇന്നും ബ്ലോഗിലെ സൂപ്പര്‍ താരങ്ങളുടെ ഒക്കെത്തനെ ചങ്ങാതിയയിരിക്കുന്ന കുറുമാനെ ഗള്‍ഫ് ബ്ലോഗ്‌ കൂട്ടായ്മകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. എങ്കിലും മുടിയോടെ ഭാവനയും കൊഴിഞ്ഞുപോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊന്നിലം പാടത്തെ പ്രേതത്തിന്റെ ഇരയായി ആള്‍ വടിയായി പോയെന്നും പ്രചാരണമുണ്ട്. യൂറോപ്യന്‍ യാത്രയെന്ന ഒറ്റ സൂപ്പര്‍ ഹിറ്റ്‌ പുസ്തകം മതി കുറുമാന്റെ റേഞ്ച് ഇന്നത്തെ പൈതങ്ങള്‍ക്ക് അറിയാന്‍. കുറുമാനെ ഒരു യാത്ര വിവരണ ബ്ലോഗര്‍ എന്നെഴുതണോ അതോ കഥാകാരന്‍ എന്നെഴുതണോ എന്നൊന്നും പറയാന്‍ കഴിയില്ല എങ്കിലും കുറുമാനെന്ന സൂപ്പര്‍ താരം ഒരിക്കല്‍ മലയാള ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഒരുപാടു സംഭാവന നല്‍കിയതാണെന്നു സമ്മതിക്കാതെ തരമില്ല.

ഈ ലിസ്റ്റ് ഇങ്ങനെ തീര്‍ക്കാന്‍ കഴിയില്ല. മൊത്തം ചില്ലറ എഴുതിയ അരവിന്ദന്‍ , ഇടയ്ക്കിടെ മാത്രം വരുന്ന ബഹുവ്രീഹി തുടങ്ങി എണ്ണിയാല്‍ തീരാത്ത ആളുകള്‍ ഉള്‍പ്പെട്ടതാണ് ഈ മലയാളം ബ്ലോഗ്‌. ഇന്ന് ബ്ലോഗില്‍ എഴുതി നാല് കമന്റ് എങ്ങനെയെങ്കിലും സമ്പാദിക്കുമ്പോള്‍ ബ്ലോഗിന് ഇങ്ങനെ ഒരു ചരിത്രമുണ്ടയിരുന്നെന്നും ഇവരുടെ കാലത്ത് ഇവരും സൂപ്പര്‍ താരങ്ങള്‍ ആയിരുന്നെനും നാളെ ഞങ്ങളും ഇങ്ങനെയായിരിക്കും എന്നും മറന്നു പോകരുത്. എന്നും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാന്‍ നിങ്ങള്‍ കൂതറ തിരുമേനിയോന്നുമല്ലല്ലോ.. ( ചുമ്മാതെ കിടക്കട്ടെ ..) ചരിത്രങ്ങള്‍ ഇടയ്ക്കിടെ അയവിറക്കുന്നതും തനിക്കു മുമ്പേ നടന്നവരുടെ കാല്‍പ്പാടുകള്‍ നോക്കുന്നതും മുന്നോട്ടുള്ള സുഗമമായ യാത്രയ്ക്ക് നല്ലതാണ്.

ബ്ലോഗിന്റെ ഇന്നത്തെ നാശത്തിന്റെ ഒരുകാരണം ഫാം വില്ല പോലെയുള്ള ഫേസ്ബുക്ക്‌ ഗെമുകള്‍ , ട്വിട്ടര്‍ , ഗൂഗിള്‍ ബസ് , ഗൂഗിള്‍ പ്ലസ് , ഫേസ്ബുക്ക്‌ കമന്റു രീതികള്‍ ഒക്കെയാണ്. അതൊന്നും വേണ്ടെന്നല്ല മറ്റുള്ളവര്‍ ഇത്ര വളര്‍ത്തിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതല നമുക്കുണ്ട്. ഒന്നുകൂടി ... ബ്ലോഗ്‌ മീറ്റുകളില്‍ കൂടി ലഭ്യമായ സൗഹൃദം പരസ്പരം പുറം ചൊറിയാന്‍ വേണ്ടിയാവരുത്. എന്നാല്‍ ഉണ്ടാക്കിയ സൗഹൃദം ശക്തമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് മനസ്സിലാക്കുക. രാജാവ് നഗ്നന്‍ ആണെന്ന് പറയാന്‍ ഒരു കൂതറ തിരുമേനി മാത്രം പോരാ.

Sunday, August 28, 2011

296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..ബൂലോകത്ത് എത്രപേര്‍ വരുന്നു പോവുന്നു.. ആരു ശ്രദ്ധിക്കുന്നു ..അല്ലെ..! എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചിരുന്ന ശ്രദ്ധിക്കുന്ന ചിലരുടെ അഭാവം അല്ലെങ്കില്‍ തിരോധാനം ബൂലോകത്ത് ചര്‍ച്ചാ വിഷയം ആകേണ്ടത് തന്നെയാണ്. ഇവരാണോ ബൂലോകത്തിന്റെ തണ്ടെല്ല് എന്ന് ചോദിക്കുന്നവര്‍ ഉണ്ടാവാം. എന്നാല്‍ ഇവരൊക്കെ കൂടെ ഉണ്ടാക്കിയെടുത്തതാണ് ഇന്ന് കാണുന്ന ബൂലോകം. ഇന്ന് കാണുന്ന ബൂലോക സൗഹൃദവും ബൂലോക സെറ്റപ്പും ആദിയില്‍ മലയാള യൂണിക്കോഡുണ്ടായി.. യൂണിക്കോഡ് അഞ്ജലി ഓള്‍ഡ്‌ ലിപിയായിരുന്നു. അഞ്ജലി ഓള്‍ഡ്‌ ലിപി മലയാളമായിരുന്നു. അഞ്ജലി ഓള്‍ഡ്‌ ലിപിയും മലയാളവും ബൂലോകമായിരുന്നു .. വാഴ്ത്തപ്പെട്ടവര്‍ അതിലേക്കു പോസ്റ്റുകള്‍ ഒഴുക്കിവിട്ടു.. മലയാള ബൂലോകത്തെ ബെര്‍ളി തോമസെന്ന സാത്താന്‍ നാണമേന്തെന്നു പഠിപ്പിച്ചു. പിന്മോഴിക്കരെന്ന അപ്പോസ്തോലന്മാര്‍ ബെര്‍ലിതോമസെന്ന സാത്താനെ ദൈവരാജ്യമെന്ന ബൂലോകത്തില്‍ നിന്നിറക്കി വിട്ടു . വളരെപ്പെട്ടെന്നു തന്നെ ബെര്‍ളി തോമസിന്റെ പൂങ്കാവനം വളര്‍ന്നു വലുതാകുകയും ദൈവത്തിന്റെയും അപ്പോസ്തോലന്മാരുടെയും സ്റ്റോക്ക് തീര്‍ന്നപ്പോള്‍ ദൈവരാജ്യത്തുനിന്നു തലയില്‍ മുണ്ടിട്ടു സാത്താന്‍ ബെര്‍ളി തോമസിന്റെ ലോകത്ത് വട്ടം ചുറ്റുന്നതും നാമെല്ലാം കണ്ടു.. എന്നാല്‍ ഇനി അല്‍പ്പം കാര്യമായി പറയാം.. ബൂലോകം ഇങ്ങനെയങ്ങു വളരുകയയിരുന്നില്ല.. ഇതിനെ വളരെയധികം ബ്ലോഗെഴുത്തുകാരുടെ ശ്രമഫലമായി വളര്‍ത്തിയെടുക്കുകയായിരുന്നു. അതില്‍ ചിലര്‍ ഇന്ന് മരിച്ചു മണ്ണടിഞ്ഞോ അതോ ജീവനോടെ ഉണ്ടോ എന്ന് നോക്കുകയാണ്.

1 .. മരമാക്രി.

കൂതറ തിരുമേനി എന്നും അതിശയത്തോടെ നോക്കിയിരുന്ന ഒരു ബ്ലോഗ്ഗര്‍ . വിദേശവാസിയായ (പ്രവാസിബ്ലോഗ്ഗര്‍ ) ഈ ബ്ലോഗര്‍ കൂതറ ഐറ്റം മുതല്‍ റെഫറന്‍സിന് ഉതകും വരെയുള്ള പോസ്റ്റുകള്‍ എഴുതാന്‍ അതികേമന്‍ . എന്നാല്‍ ബ്ലോഗുകളും പോസ്റ്റുകളും അപ്പാടെ കത്തിച്ചു കളയുന്ന ഒരു ദുഷ് പ്രവണതയും ഇയാള്‍ക്കുണ്ട്. ഇത്രയും വിവാദം പിടിച്ച ചരിത്രമുള്ളവര്‍ വേറെയുണ്ടോ എന്നും പറയേണ്ടിയിരിക്കുന്നു. ഇഞ്ചിപ്പെണ്ണ് , എതിരന്‍ തുടങ്ങിയ ബൂലോകം പിടിച്ചു കുലുക്കിയ വിവാദങ്ങളില്‍ ഇയാള്‍ പെട്ടിരുന്നു. " മാക്രിയുമല്ല , ജീവിതം മരത്തേലും അല്ല" എന്നാ ഈരടിയോളം ശക്തമായ ഒന്ന് ബൂലോകത്ത് ആര്‍ക്കുമില്ല. ബ്ലോഗ്‌ മീറ്റുകളുടെ പിതാവ് ഹരീഷ് തൊടുപുഴയുടെ ഉറ്റ ചങ്ങാതിയായ ഇയാളുടെ ബ്ലോഗില്‍ കഴിഞ്ഞ ഡിസംബര്‍ പോസ്റ്റാണ് അവസാനത്തേത്. ആ ഫോട്ടോയില്‍ കാണുന്ന പരുന്തു മരമാക്രിയെ ഭക്ഷിച്ചുകാണുമോ എന്നസംശയം എല്ലാവര്‍ക്കുമെന്നപോലെ കൂതറ തിരുമെനിയ്ക്കുമുണ്ട്.. മരമാക്രി ജീവനോടെ ഉണ്ടെങ്കില്‍ വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നെറ്റ് പുതിയ പോസ്റ്റുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അതല്ല ആള്‍ മരിച്ചിട്ടുണ്ടെങ്കില്‍ പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

2 . ശിഹാബ് അഥവാ അഞ്ചല്‍കാരന്‍

ശിഹാബിനെ അറിയുമോയെന്നു ചോദിച്ചാല്‍ ഏതു ശിഹാബെന്നു ചോദിക്കേണ്ടി വരും. എന്നാല്‍ അഞ്ചല്‍ക്കാരനെ അറിയുമോയെന്നു ചോദിച്ചാല്‍ അറിയില്ലയെന്നു പറയുന്നവര്‍ ഈ പഞ്ചായത്തുകാരന്‍ അല്ലെന്നു പറയേണ്ടി വരും. "“ശരി : എന്റെ ചെയ്തികളെല്ലാം. തെറ്റ് : അന്യന്റെ ചെയ്തികളെല്ലാം” ഈ പ്രശസ്ത വാചകം മലയാളം ബൂലോകത്തിലും സാഹിത്യത്തിനും ഭാഷയ്ക്കും സമ്മാനിച്ച വ്യക്തിയാണ് അഞ്ചല്‍കാരന്‍ . അഞ്ചല്‍ക്കാരന്റെ ബ്ലോഗ്‌ വായിക്കാന്‍ കൂതറ അവലോകനത്തിന്റെ വശത്ത്‌ ഉള്ള ലിങ്കില്‍ ക്ലിക്കിയാല്‍ മതി. സമകാലീന ബ്ലോഗ്‌ , സാമൂഹ്യ , സാംസ്കാരിക വിഷയങ്ങളെ ഇഴകീറി വിശകലനം ചെയ്യുന്ന രീതിയായിരുന്നു ശിഹാബ് എന്നാ അഞ്ചല്‍ക്കാരന്റെത്. വിമര്‍ശകരെ സൗമ്യമായി നേരിട്ട് തന്റെ വാദങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് കീഴടക്കാനുള്ള അഞ്ചല്‍ക്കാരന്റെ കഴിവ് അനന്ന്യം തന്നെയായിരുന്നു. കൂതറ തിരുമേനിയുടെ തിരച്ചിലില്‍ ഇദ്ദേഹം ജീവനോടെ ഉള്ളതായി അറിയാന്‍ കഴിഞ്ഞു. വീണ്ടും തന്റെ മനോഹരങ്ങളായ പോസ്റ്റുകള്‍ കൊണ്ട് ബൂലോകത്ത് നിറസാന്നിധ്യം ആവുമെന്ന് തന്നെ വിശ്വസിക്കുന്നു.

3 . ചാണക്യന്‍

ചാണക്യന്‍ എന്നാ പേരും അതേപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള കഴിവും മാത്രമല്ല ചാണക്യനെ വേറിട്ട്‌ നിര്‍ത്തുന്നത്. ഹിഹിഹിഹി എന്നാ ചാണക്യഹാസം ബൂലോകം സഹര്‍ഷം കയിലെന്തിയതാണ്.. എന്നും ഹിഹിഹിഹി എന്നാ ചിരി ആരെങ്കിലും ഉപയോഗിക്കുമ്പോള്‍ ചാണക്യനെ ഓര്‍ക്കാതെ പോകാറില്ല. മനോഹരങ്ങളായ അതേപോലെ ജ്ഞാന സമ്പൂര്‍ണ്ണമായ പോസ്റ്റുകളും അദ്ദേഹത്തിന്റെതായുണ്ടായിരുന്നു. ചാണു എന്നാ ഓമനപ്പേരില്‍ നിരവധി ബ്ലോഗ്‌ കൂട്ടായ്മകളില്‍ ഉണ്ടായിരുന്ന ഈ ബ്ലോഗര്‍ തന്റെ എക്കാലത്തെയും ഇഷ്ടമായിരുന്നു യോഗയ്ക്ക് വേണ്ടി സമയം നീക്കിവെച്ചു ബ്ലോഗിനെ മറന്നതാണോ എന്നും സംശയമുണ്ട്‌.. നിരവധി വിവാദങ്ങലായ വാര്‍ത്തകള്‍ എഴുതി ശത്രുക്കളുടെ കണ്ണിലെ നോട്ടപ്പുള്ളി ആയതുകൊണ്ട് അവര്‍ അപകടപ്പെടുത്തിയതാകാനും ഇടയുണ്ട്.. ഒരു ബ്ലോഗ്‌ മീറ്റില്‍ കരിമീന്‍ കടിച്ചുകീറുന്ന ചാണക്യന്റെ മുഖം ഇന്നും നമ്മുടെ മനസ്സില്‍നിന്നു മായാതെ നില്‍ക്കുന്നു. അതേപോലെ ശത്രുക്കളുടെ കൈകളാല്‍ കടിച്ചുകീറപ്പെട്ടതല്ല ചാണക്യന്‍ എന്നുവിശ്വസിക്കാനാണ് കൂതറ തിരുമെനിയ്ക്കും ഇഷ്ടം.

4 . നട്ടപിരാന്തന്‍

സാജു ജോണ്‍ .. ഇതാണ് ഈ മുടിയനായ പുത്രന്റെ പേര്. പമ്മനു ശേഷം അയ്യനെത്തിനു ശേഷം ഇത്ര കണ്ടു ആഭാസം കൈകാര്യം ചെയ്ത ഒരാളില്ല. പ്രിന്റ്‌ മീഡിയത്തിലും ബ്ലോഗിലും. ലാസറിന്റെ ചന്തിയിലെ തിരുവെഴുത്തുകള്‍ , ഖമറൂന്നിസയുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിവാദ പോസ്റ്റുകള്‍ എഴുതി ബ്ലോഗിലെ സദാചാരകാവല്‍ഭടന്മാരുടെ കണ്ണിലെ കരടായിരുന്ന മൊട്ടത്തലയന്‍ നട്ടപിരാന്തന്‍ കൂട്ടമെന്ന സാംസ്കാരിക നെറ്റ് കൂട്ടായ്മയിലൂടെ എഴുതി നോക്കിയെങ്കിലും സദാചാരവാദികളുടെ എതിര്‍പ്പുമൂലം നാടുവിടേണ്ടി വന്നു. ഏറെ വായനക്കാരുണ്ടായിരുന്ന നട്ടപിരാന്തന്‍ ഇടയ്ക്ക് ഡൊമൈന്‍ രേജിസ്റെര്‍ ചെയ്തപ്പോള്‍ ഏറെ പ്രതീക്ഷ തോന്നിയെങ്കിലും മുടിയോടൊപ്പം എഴുതാനുള്ള ശേഷിയും ഭാവനയും കൊഴിഞ്ഞുപോയെന്നു അറിയാന്‍ കഴിഞ്ഞു. മുടിയനായ പുത്രനെപ്പോലെ കുടുംബത്തിലേക്ക് തിരികെചെന്ന് മാനസാന്തരപ്പെട്ടു ഇപ്പോള്‍ കുര്‍ബ്ബാനയും കുമ്പസാരവും കഴിഞ്ഞു നല്ലൊരു കുഞ്ഞാടായി കഴിയുകയാണെന്ന് അറിയാന്‍ കഴിഞ്ഞു.. ഈ മനം മാറ്റത്തില്‍ സന്തോഷപ്പെട്ടു കഴിയുന്ന സാജു ജോണിന് എഴുത്തുകാരന്റെ മരണമെന്ന നിലയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

5 . കൃഷ്ണ തൃഷ്ണ..

ഈ ബ്ലോഗറെപ്പോലെ അനോണിമിറ്റി കാത്തുസൂക്ഷിച്ച മറ്റൊരു ബ്ലോഗറില്ല. ഇത്ര മികവാര്‍ന്ന പോസ്റ്റുകള്‍ ഇട്ട ബ്ലോഗര്‍മാരും നന്നേ കുറവ്. മിക്ക പോസ്റ്റുകളും പ്രിന്റ്‌ എടുത്തു പിന്നീട് പുനര്‍വായനയ്ക്ക് ഉതകും വിധം എഴുതാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. മലയാള ബൂലോകത്തെ ഒട്ടു മിക്ക പ്രശസ്ത ബ്ലോഗ്ഗര്‍മാരും ബഹുമാനിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നറിയില്ല. ഡേങ്കൂപ്പനി , എലിപ്പനി , പന്നിപനി , ചിക്കന്‍ ഗുനിയ തുടങ്ങിയവ ധാരാളം വരുന്ന സ്ഥലമല്ലേ ദൈവത്തിന്റെ സ്വന്തം നാടായ കേരളം .. ഇനി ഇതെലോക്കെയോ ഇതിലോന്നോ വന്നു ആള് കാഞ്ഞു പോയോ എന്നുമറിയില്ല. എന്നാലും ടിയാന്റെ പോസ്റ്റുകള്‍ക്കായി ബൂലോകം കാത്തിരിക്കുന്നു.. ഇനി പോസ്റ്റുകള്‍ വന്നാല്‍ അതും മലയാളം ബൂലോകത്തിന് മുതല്‍ക്കൂട്ടാവും എന്നതിന് സംശയമില്ല. പ്രായപൂര്‍ത്തിയയവര്‍ക്ക് വായിച്ചു വിവരം വയ്ക്കാന്‍ നിരവധി സംഗതികള്‍ ഇയാള്‍ എഴുതിയിരുന്നു.. ഇത്തരം ബ്ലോഗര്‍മാര്‍ക്ക് മരണമില്ല വായനക്കാരുടെ മനസ്സില്‍ എന്നും ജീവസ്സൊടെ നില്ക്കാന്‍ ഇവരുടെ എഴുത്തുകള്‍ക്കാവുന്നു..

ഈ ലിസ്റ്റ് ഇവിടെ തീരുന്നില്ല.. ടോപ്പ് ടെന്നിലെ അടുത്ത അഞ്ചുപേര്‍ അടുത്ത പോസ്റ്റില്‍ ..

Saturday, August 20, 2011

295. ബ്ലോഗ്‌മീറ്റുകളെ ഹൈജാക്ക് ചെയ്യുന്നവര്‍

മലയാള ബൂലോകത്തെ തമ്മിലടുപ്പിക്കാന്‍ ( ചിലരെ തമ്മിലടിപ്പിക്കാന്‍ ) ഏറ്റവും കാരണമായിരുന്നത് ബ്ലോഗ്‌ മീറ്റുകളാണ്. ആദ്യ കാലങ്ങളില്‍ പ്രശസ്ത മലയാളം ബ്ലോഗ്ഗര്‍ ചിത്രകാരന്റെ നേതൃത്തത്തില്‍ ബ്ലോഗ്‌ അക്കാദമി മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് കാണുന്ന സമ്പൂര്‍ണ്ണ ബ്ലോഗ്‌മീറ്റിന്റെ പിതാവെന്നറിയപ്പെടുന്നത് അവശബ്ലോഗ്ഗറും എന്നാല്‍ മികച്ച ഫോട്ടോഗ്രാഫറുമായ സര്‍വ്വ ശ്രീ ഹരീഷ് തൊടുപുഴയാണ്. മീറ്റിനോടൊപ്പം പലതരം "മീറ്റു"കള്‍ ഫിഷുകള്‍ ഉള്‍പ്പെട്ട സദ്യയും , സൗഹൃദവും, കൂട്ടായ്മയും , കലാപരിപാടികളും ഒക്കെയായി മലയാളം ബ്ലോഗ്‌ മീറ്റുകള്‍ ഒരു സംഭവം തന്നെയായി. പത്രങ്ങളും ഇതിനെ അംഗീകരിച്ചുവെന്നുവേണം പറയാന്‍. നേരില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് സദ്യകണ്ട് വെള്ളമോടിക്കാന്‍ നെറ്റിലൂടെ ലൈവും തരമാക്കി കൊടുക്കുന്നു.. ഇതിനെയെല്ലാം അംഗീകരിച്ചും ആശീര്‍വദിച്ചും കൂടെനില്‍ക്കുന്നതിനോടൊപ്പം ചില നഗ്ന സത്യങ്ങളും വിളിച്ചുപറയാന്‍ കൂതറ തിരുമേനി നിബ്ബന്ധമായിരിക്കുന്നു. ബൂലോകവസിയെന്ന നിലയില്‍ നേരിട്ടും അതല്ലാതെ പരസ്യമായി പറഞ്ഞാല്‍ തലവെട്ടുമല്ലോ എന്നാ ഭയമുള്ള ( കമന്റ് പേടി ...!!) ചില സഹ ബ്ലോഗ്‌ സഹോദരങ്ങള്‍ക്കും വേണ്ടി കൂതറ തിരുമേനി ഈ പ്രശ്നത്തെ വായനക്കാര്‍ക്കും ബ്ലോഗര്‍മാര്‍ക്കുമിടയില്‍ അവതരിപ്പിക്കുകയാണ്.

ബ്ലോഗില്‍ ഗുണ്ടായിസം , മാടമ്പിത്തരം മാത്രമല്ല കോര്‍പ്പറേറ്റ് കുത്തക വരെയുണ്ട്. ഇത്തരം കുത്തകകള്‍ ബ്ലോഗ്‌ മീറ്റുകളെ ഹൈജാക്ക് ചെയ്യുകയാണ് എന്നാണു എന്നാണു അറിയാന്‍ കഴിഞ്ഞത്. ബ്ലോഗിലെ പ്രാദേശിക ശക്തികളായ തിരുവിതാംകൂര്‍ ബ്ലോഗ്ഗര്‍മാരും , തിരുക്കൊച്ചി ബ്ലോഗ്ഗര്‍മാരും , സമ്പന്നന്മാരായ മലബാര്‍ ബ്ലോഗര്‍മാരും തമ്മില്‍ കിടമത്സരം നിലനില്‍ക്കുന്നത് പണ്ടേ നമുക്കറിവുള്ളതാണ്. കേരളത്തിന്റെ സാംസ്‌കാരിക നഗരിയിലെ അതായതു പൂരത്തിന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ തങ്ങളുടെ അകമഴിഞ്ഞ പിന്തുണ മലബാറിന്റെ മക്കള്‍ക്ക്‌ കൊടുക്കുന്നത് കൊണ്ടുതന്നെ ഈ പ്രബലന്മാരെ ആര്‍ക്കും നേരിടാന്‍ കഴിയില്ല. താരതമ്യേന ദുര്‍ബ്ബലരായ തിരുവിതാംകൂര്‍ ബ്ലോഗരുടെ ശക്തമായ നാവായിരുന്ന പരേതനായ അങ്കിളിന്റെ നിര്യാണത്തോടെ തിരുവിതാംകൂര്‍ ബ്ലോഗ്ഗര്‍മാര്‍ നിശ്ശബ്ദരായി. കൃഷിക്കാരും പാവങ്ങളും മാത്രമുള്ള തിരുവിതാംകൂര്‍ ബ്ലോഗ്‌നാട്ടില്‍ കുടിയേറിയിട്ടുള്ള പൊങ്ങമ്മൂടന്‍പോലെയുള്ളവരാകട്ടെ തന്റെ പാലകണക്ഷനും തിരുക്കൊച്ചിക്കാര്‍ക്കുള്ള കൂറും പണ്ടേ പരസ്യമാക്കിയിട്ടുണ്ട്. എപ്പോഴെങ്കിലും ഒരു മീറ്റ് നടത്താന്‍ പാവം തിരുവിതാംകൂറുകാരന്‍ ശ്രമിച്ചാല്‍ ഉടനെ അതിനെ ഹൈജാക്ക് ചെയ്യാന്‍ തിരുക്കൊച്ചി ബ്ലോഗ്ഗര്‍മാര്‍ ശ്രമം നടത്തും.. എന്നാല്‍ ഇതിനിടയില്‍ രാഷ്ട്രീയ വടംവലികള്‍ നടന്നാല്‍ തന്റെ കൈക്കരുത്ത് കാട്ടി തോടുപുഴയിലേക്കും മീറ്റിനെ കൊണ്ടുപോകാന്‍ നമ്മുടെ മീറ്റിന്റെ പിതാവ് ശ്രമം നടത്തും. ഒടുവില്‍ പദ്മനാഭന്‍ മാത്രം ശരണമെന്നു നിലവിളിച്ചു പാവം തിരുവിതാംകൂര്‍ പ്രജകള്‍ നാടുവിടും. ഇപ്പോള്‍ പദ്മനാഭന്റെ മനം കാക്കാന്‍ സുപ്രീം കോടതിവേണമെന്ന സാഹചര്യത്തില്‍ പദ്മനാഭന്‍ എന്തുചെയ്യാനാണ്.. ലോകം ചുറ്റിനടന്നു പലട്രിക്കുകളും പഠിച്ച അക്ഷരമറിയാത്തവനും ഈ തിരുക്കൊച്ചികൂട്ടയ്മക്കുണ്ട്. കൂടാതെ കൊച്ചിയുടെ അച്ചടി കുത്തക ബൂര്‍ഷയുടെ ( ഇയാളുടെ പേര് ജയ് ഹോയിലുണ്ട് ) അകമഴിഞ്ഞ പിന്തുണ ഉണ്ടാവുമ്പോള്‍ കൊച്ചി ബ്ലോഗര്‍മാര്‍ ഇപ്പോഴും ജയിക്കുന്നു.

മലബാറിന്റെ ശക്തി അവരുടെ എണ്ണത്തില്‍ തന്നെ.. ഗള്‍ഫില്‍ നിന്നുള്ള പിന്തുണ , പൂരത്തിന്റെ നാട്ടുകാരുടെ പിന്‍ബലം , പഴയ അക്കാദമിയില്‍ പഠിച്ചവരും പഠിപ്പിച്ചവരും സഹായിക്കുന്നത് , ഒപ്പം ഇന്ദ്രധനുസ്സിന്റെ കുശാഗ്ര ബുദ്ധിയും സാങ്കേതിക കുടിലതകളും. ഇവിടെ പാവം തിരുവിതാംകൂറൂകാരന്‍ ആരോട് കൂറ് കാട്ടണം ആരോടൊക്കെ തോല്‍ക്കണം എന്നറിയാതെ വിലപിക്കുന്നു. വെള്ളക്കാര്‍ , ഇപ്പോള്‍ മറ്റുള്ള ബൂലോക മാടമ്പികള്‍ , പത്രങ്ങള്‍ എന്നുവേണ്ട എല്ലാവര്‍ക്കും കുതിരകേറാന്‍ പാവം തിരുവിതാംകൂറുകാരന്‍ തന്നെവേണം. ഇടയ്ക്ക് ഏതെങ്കിലും തിരുക്കൊച്ചി , മലബാര്‍ ബ്ലോഗര്‍മാര്‍ നിയമസഭ കാണാന്‍ വരുമ്പോള്‍ നേരിടാമെന്ന് കരുതിയിരുന്ന തിരുവിതാംകൂറുകാരനെ ഇത്തവണ പറ്റിച്ചത് ഉമ്മന്‍ചാണ്ടി നേരിട്ടാണ്. തന്റെ മുറി നെറ്റില്‍ കാണിക്കുമ്പോള്‍ എന്തിനു മറ്റുള്ളവര്‍ തിരുവനന്തപുരത്തു വരണം..

പുതിയ തിരുവിതാംകൂര്‍ കൂട്ടായ്മ ഉണ്ടാവണമെന്നും അതിന്റെ പിന്‍ബലത്തില്‍ പദ്മനാഭ സാമിയുടെ ശക്തിയും ഉപയോഗിച്ച് ബ്ലോഗ്‌ മീറ്റ്‌ മാടമ്പികളെ എതിര്‍ത്തു കോവളം കൊട്ടരത്തിലോ
( അല്ല ബോള്‍ഗാട്ടി പാലസിലെ മീറ്റാവൂ എന്നുണ്ടോ..?) ശംഖു മുഖത്തോ ( സാഗര കന്യകയെ കാണാമല്ലോ.) ഒരു വമ്പന്‍ ബ്ലോഗ്‌ മീറ്റും ഈറ്റും നടത്തി അനന്തപുരിയുടെ മാനം കാത്തു അനന്തപുരിയിലെയും തിരുവിതാംകൂറിലെയും ഭക്ഷ്യ സംസ്കാരവും മറ്റുള്ളവരെ കാണിച്ചു ട്രാവന്‍കൂറുകാരുടെ മാനം രക്ഷിക്കാന്‍ ഇതിനാല്‍ ഓരോ തിരുവിതാംകൂര്‍ പ്രജകളും പ്രതിജ്ഞ എടുക്കണം.

തിരുവിതാംകൂറുകാര്‍ ബൂലോകത്ത് ഒരു ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് തോന്നേണ്ട. തിരുവിതാംകൂറുകാരന്‍ തന്റെ ഹൃദയവിശാലത ലോകത്തിന്റെ മുമ്പില്‍ തുറന്നു കാട്ടുകയാണെന്ന് ചിന്തിച്ചാല്‍ മതി..

Friday, August 19, 2011

294.അണ്ണാ ഹസാരെയും നവയുഗഅഴിമതി വിരുദ്ധരും .

അണ്ണാ ഹസാരെ തൊട്ടതിനും പിടിച്ചതിനും നിരാഹാരം ചെയ്തു മനോമോഹനെയും കൂട്ടരെയും വലയ്ക്കുന്നത് കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന് തോന്നി. എന്നാല്‍ പെട്ടെന്ന് ഭാരതത്തിന്റെ ശോഭനീയ ഭാവിയില്‍ അമിതമായ പ്രതീക്ഷയും..? എന്താണെന്നല്ലേ..!! ലോക്പാല്‍ ബില്ലെന്നതുകൊണ്ട് ഈ കൊടിപിടിക്കുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്.? 1947 ആഗസ്ത് 15 നു വെള്ളക്കാര്‍ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിയപ്പോള്‍ തന്നെ ഏറ്റവും ആകാംക്ഷയോടെ പുതുഭാരതത്തെ നോക്കിക്കണ്ടവരും മറ്റാരുമല്ലായിരുന്നു. ഇന്ത്യാ ഭാഗംവെച്ചു പാക്കിസ്താന്‍ കൊടുത്തപ്പോള്‍ തന്നെ ഒരിക്കലും ഉണങ്ങാത്ത മുറിവും അവര്‍ തന്നിരുന്നു. പഴയ നാട്ടുരാജാക്കന്മാരുടെ പരിഷ്കരിച്ച അധപതിച്ച ഭരണാധികാരികളെയും വരാന്‍ പോകുന്ന നേതാക്കളെയും അവര്‍ക്കറിയാമായിരുന്നു. ഇനി ലോക്പാല്‍ ബില്ലുവന്നാല്‍ ഇതെല്ലാം ഒരുദിവസം കൊണ്ട് മാറി രാമരാജ്യമായി മാറുമെന്നു കരുതുന്നു കുറെ മണ്ടന്മാര്‍ . കുറെപാവങ്ങളാവട്ടെ അങ്ങനെ നന്നായെങ്കില്‍ കൂടുതല്‍ സുഖമായി ജീവിക്കാമെന്ന് കണക്കുകൂട്ടുന്നു.

ആദ്യം കുറെ കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ക്കുക.. സര്‍ക്കാര്‍ സെലെക്ടെഡായാലും ഇലെക്ടെഡായാലും നമ്മുടെ ഇടയില്‍ നിന്നുള്ളവര്‍ തന്നെ. സ്വാഭാവികമായും നമ്മുടെയൊക്കെ ഗുണങ്ങളും ദോഷങ്ങളും ആഗ്രഹങ്ങളും എല്ലാം തന്നെ ഇവരിലും കാണും .. ആയിരക്കണക്കിന് കോടി വാങ്ങുന്നവര്‍ മാത്രമാണോ അഴിമതിക്കാര്‍ .

1 . സ്വര്‍ണ്ണക്കടയില്‍ നിന്ന് നികുതി കൊടുക്കാനുള്ള മടികൊണ്ട് ബില്ല് വാങ്ങാതെ പണം കൊടുക്കുമ്പോള്‍ സ്വര്‍ണ്ണകടക്കാരന്‍ മാത്രമല്ല നിങ്ങളും കുറ്റമാണ് ചെയ്യുന്നത്.. എന്താ നാടിനെ നന്നാക്കാന്‍ വാശിയോടെ ബില്ല് വാങ്ങുന്നവര്‍ എത്രയുണ്ട്..?

2 . സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്നതിനാണ് സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത് ... നിങ്ങള്‍ ഒരിക്കലും കൈക്കൂലി കൊടുക്കത്തവനാണോ..?

3 . കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കൊടുത്തിട്ടില്ലേ.. കൈക്കൂലി കുറ്റം മാത്രമല്ല അഴിമതിയുമല്ലേ..?

4 . കുറഞ്ഞ മാര്‍ക്കുള്ള കുട്ടിയ്ക്ക് അഡ്മിഷന്‍ വാങ്ങാന്‍ മത , രാഷ്ട്രീയ നേതാക്കളെ കാണുകയും കൈമണി കൊടുക്കുയും ചെയ്യാത്തവര്‍ ഇന്നിവിടില്ലേ..?

5 . ഒരുതരത്തിലും സ്വാധീനം ഉപയോഗിച്ച് തന്റെ കാര്യം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് അഴിമതിയും കുറ്റവുമാണെന്ന് തിരിച്ചറിവില്ലേ ..?

6 . രാഷ്ട്രീയകാരന്‍ , പോലീസ്കാരന്‍ , ഉദ്ദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയപ്പോള്‍ കുടുങ്ങിയെന്നു കേള്‍ക്കുമ്പോള്‍ ആനന്ദിക്കുന്നവര്‍ കഴിഞ്ഞതവണ താന്‍കൊടുത്തതും കൈക്കൂലി ആണെന്നും തന്നെയും അതേപോലെ കുടുക്കുവാന്‍ കഴിയുമെന്നും എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല..

7 . കാര്യം സാധിച്ചതിനു (ഉപകാരസ്മരണ ) ബാറില്‍ കൊണ്ടുപോകുക , സെറ്റപ്പിനെ ഏര്‍പ്പെടുത്തി ആനന്ദിപ്പിക്കുക തുടങ്ങിയവയും മറ്റൊന്നല്ല..

8 . മാര്‍ക്ക് തിരുത്തിയവരും കോപ്പിയടിച്ചവരും ഇതേ കാറ്റഗറിയില്‍ ഉള്ളവര്‍ തന്നെ..

9 . ജോലിചെയ്യുന്നവര്‍ വര്‍ഷാവര്‍ഷം ഇന്‍കംടാക്സ് കൊടുക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ.. അല്ലെങ്കില്‍ കൊടുത്തിട്ടുണ്ടാവുമല്ലോ.. എന്നാല്‍ ആ ശമ്പളത്തിന് തുല്യമായ തുക ദിവസം റബ്ബര്‍ഷീറ്റ് വിറ്റു ഉണ്ടാക്കുന്നവര്‍ , വര്‍ഷാവസാനം ദശലക്ഷങ്ങള്‍ തോട്ടണ്ടിയും , ഏലവും , കുരുമുളകും വിട്ടുണ്ടാക്കിയിട്ടു "കാല്‍കുണ " സര്‍ക്കാരിനു ടാക്സ് കൊടുക്കാത്തവര്‍ ഉള്ള നാടാണ് നമ്മുടേത്‌.. എന്താ അതൊന്നും കുറ്റമല്ലേ..?

10 .സ്വന്തം വസ്തുവാങ്ങിയപ്പോള്‍ കുറഞ്ഞതുക കാണിച്ചു കുറഞ്ഞ കരം അടച്ചവര്‍ , വിദേശത്തായിട്ടും സ്വദേശവാസിയെന്ന ലേബലില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഡേ ട്രേഡിംഗ് നടത്തുന്നവര്‍ , കളക്ഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെഴുതി വിതരണക്കാരനും സര്‍ക്കാരിനും വീതം കൊടുക്കാത്ത തീയേറ്റര്‍ ഉടമകള്‍ , എന്തിനു മുപ്പതുകൊടിയും മുക്കിയ സൂപ്പര്‍ താരങ്ങള്‍ തുടങ്ങിയ മാന്യര്‍ ജീവിക്കുന്ന ഈ ഭാരതനാട്ടില്‍ അഴിമതി നിര്‍ത്തലാക്കി കൂടുതല്‍ കാശുണ്ടാക്കി മിച്ചം വെച്ചിട്ടേന്തുണ്ടാക്കാനാണ് ..

അജ്മല്‍ കസബിനെപ്പോലെയുള്ള തന്തയ്ക്കു പിറക്കാത്ത നായ്ക്കള്‍ക്ക് ആജീവനാന്തകാലം ബിര്യാണിയും നെയ്ച്ചോറും വെച്ചുണ്ടാക്കി കൊടുക്കാനോ...??

Wednesday, August 10, 2011

293. നോമ്പിന്റെ നാളില്‍ ഇത് കേട്ട് കേട്ടുകൂടെ ...!!നോമ്പിന്റെ നാളുകളില്‍ ഒവൈസ് ഖാദിരിയുടെ ഈ നത് ഒന്ന് കേള്‍ക്കുന്നത് മറ്റുള്ള ചിന്തകള്‍ വെടിഞ്ഞു കൂടുതല്‍ ഭക്തിമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നതിനു സഹായകമാവും.. കൂതറ തിരുമേനിയുടെ ഏറ്റവും പ്രീയപ്പെട്ട നത് ആണിത്.. ആവശ്യക്കാര്‍ മെയില്‍ ഐഡി തന്നാല്‍ അയച്ചു തരുന്നതിനു സന്തോഷം മാത്രം..

Tuesday, August 9, 2011

292.നയന്‍സിന്റെ മതം മാറിയപ്പോള്‍ ചൊറിയുന്നോ...?

ഡയാന മറിയം കുര്യന്‍ എന്നുപറഞ്ഞാല്‍ നയന്‍താരയുടെ ഇടവകപ്പള്ളിയിലെ കപ്യാര്‍ക്കുപോലുമറിയില്ല.. എന്നാല്‍ നയന്‍താരയെ പള്ളിയിലെ ഓരോ കുഞ്ഞാടുകള്‍ക്കുമാറിയാം. അല്ലെങ്കില്‍ നയന്‍താരയെപോലെ അറിയാവുന്ന ആരുമില്ല എന്നുവേണം പറയാന്‍.. നയന്‍താരയെ അല്പമാത്ര വസ്ത്രത്തില്‍ എത്രയോ തവണ കണ്ടിരിക്കുന്നു... അവരെ ഓര്‍ക്കാതെ ഉറങ്ങാത്ത എത്ര കുട്ടികളുണ്ട് കേരളത്തി ങ്ങോളമിങ്ങോളം . ഇപ്പോള്‍ നയന്‍‌താര ഹിന്ദുവായതില്‍പ്പിന്നെ ഓളെതള്ളിപ്പറയാന്‍ ആളുകളുടെ നീണ്ട ക്യൂവാണ്.. അതുകൊണ്ട് നയന്‍‌താര ----------- ആയത്രേ..!!

നയന്‍‌താരയെന്നുള്ള പേരുതന്നെ ഒരു ക്രിസ്ത്യന്‍ പേരാണെന്ന് കൂതറതിരുമേനിയ്ക്കില്ല. ഇനി നയന്‍‌താര പ്രഭുദേവയെ വിവാഹം കഴിക്കാന്‍ മതം മാറിയാല്‍ അതിലും വിമര്‍ശിക്കേണ്ട കാര്യമില്ല.. മതം മാറാതെ തന്നെ മറ്റുള്ള മതത്തില്‍ നിന്ന് വിവാഹം കഴിച്ച ധാരാളം സിനിമാതാരങ്ങള്‍ നമുക്കുണ്ട്.. സല്‍മാന്‍ഖാന്റെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത് അതുല്‍ അഗ്നിഹോത്രിയെ ആണല്ലോ.. എന്തിനു സഞ്ജയ്‌ ദത്തിന്റെ അമ്മതന്നെ മുസ്ലീമായിരുന്നു.. മതം മാറിത്തന്നെ വിവാഹം കഴിച്ച നിരവധി കേസുകളുമുണ്ട്.. എന്തിനു നമ്മുടെ പ്രഭുദേവയുടെ മുന്‍ഭാര്യ വിവാഹത്തിനു മുമ്പേ റംലത്ത് എന്നുപെരുണ്ടായിരുന്ന ( ഇപ്പോള്‍ ലത) മുസ്ലീമായിരുന്നല്ലോ.. എന്നാല്‍ രണ്ടു ഹിന്ദുക്കള്‍ ഒന്നിച്ചു മതം മാറി വിവാഹം കഴിച്ച കഥകളുമുണ്ട്.. ഹിന്ദുമതത്തില്‍ ഇപ്പോള്‍ ബഹുഭാര്യാത്തം അനുവദനീയമല്ലാത്തതുകൊണ്ട് ധര്‍മ്മേന്ദ്രയും ഹേമമാലിനിയും മതം മാറി വിവാഹം കഴിച്ചു. എന്നാല്‍ അവര്‍ പിന്നീട് ഒരിക്കലെങ്കിലും പള്ളിയില്‍ പോയതായോ കുട്ടികളെ ഇസ്ലാമായി വളര്‍ത്തിയതായോ കേട്ടില്ല.. സിമ്പിളായി പറഞ്ഞാല്‍ താല്‍ക്കാലിക ലാഭത്തിനായി മുസ്ലീമായി.. പിന്നീട് ഇന്നും അവര്‍ ഹിന്ദുക്കളായി തന്നെ തുടരുന്നു..

നയന്‍‌താര സ്വന്തം പേരാദ്യം ഉപേക്ഷിച്ചതുപോലെ മതവും മാറിയെന്നു കരുതിയാല്‍ മാറി.. ഒരാവശ്യം വന്നാല്‍ എന്റെ കര്‍ത്താവേ എന്നല്ലാതെ എന്റെ കൃഷ്ണാ എന്ന് വിളിക്കുമെന്ന് വിവരമുള്ളവര്‍ കരുതുന്നുണ്ടോ..? താല്‍ക്കാലിക ലാഭത്തിനായ ഒരു അഡ്ജസ്റ്റ്മെന്റ്. ഇനി ഈ ബന്ധം നിലനില്‍ക്കുമോ ഇല്ലയോ എന്ന് നോക്കേണ്ട ബാധ്യത ഒരു ഇന്ത്യക്കാരനും ഇല്ല.. അതൊക്കെ അവരുടെ സ്വകാര്യത.. സ്വന്തം കാര്യം നോക്കാനും ആലോചിക്കാനും കഴിയുന്ന വിദ്യാഭാസമുള്ള ഒരു സ്ത്രീയാണ് നയന്‍‌താര.. ഇത്രയും കാലം കണ്ടതും കാട്ടിയതും ഒരു ബോണസായി ഓരോ ഇന്ത്യക്കാരനും കണ്ടാല്‍ മതി. ഇതിനെയും മറ്റൊരു ലൌ ജിഹാദേന്നു വിളിക്കുന്നവരും ഊളര്‍ തന്നെ. ഒരു പ്രഭുദേവയെ മതം മാറ്റിയതുകൊണ്ട് അവരുടെ ആരാധകര്‍ എല്ലാം മതം മാറുമോ..?

ഇനി നയന്‍‌താര എന്നാ ക്രിസ്ത്യാനി മതം മാറിയപ്പോള്‍ ഒരാള്‍ കുറഞ്ഞെന്നു കരുതുന്ന സാധാ ക്രിസ്ത്യാനികള്‍ തങ്ങളുടെ പൂര്‍വ്വിക്കന്മാര്‍ അങ്ങ് ഇസ്രായേലില്‍ നിന്നുകൊണ്ടുവന്ന മുട്ടവിരിയിച്ചുണ്ടായവര്‍ അല്ലെന്നു മനസ്സിലാക്കിയാല്‍ മതി.. എന്നാല്‍ ഒറീസ്സയിലും ബീഹാറിലും നായിന്റെമക്കള്‍ വിവരമില്ലാത്ത പാവം ആദിവാസികളെ എണ്ണയും ഗോതമ്പും കൊടുത്ത് മതം മാറ്റുന്നതിനെ ഈ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. അതിന്റെ മറുപടി ഈ ഭാഷയിലും നല്‍കാനാവില്ല.. നയന്‍ താര ഇനി സല്‍മാന്‍ ഖാനെ കെട്ടാന്‍ സുബൈദാ ഖാന്‍ ആയാലും അതിനെ വിമര്‍ശിക്കാന്‍ കൂതറതിരുമേനി പോവില്ല.. സ്വന്തം തീരുമാനമെടുക്കാന്‍ നയന്‍സിന് പ്രായവും വിവരവുമുണ്ട്..

ഓഫ് : അടുത്തിടെ നരവംശ ശാസ്ത്രജ്ഞന്മാര്‍ പാപ്പുവ ന്യൂഗിനിയയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ മതം മാറ്റത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.. കാരണം നൂറുശതമാനം ആദിവാസികള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് തൊണ്ണൂറ്റി അഞ്ചുശതമാനം ആളുകള്‍ ഈ മിഷനറിമാര്‍ മൂലം മതം മാറിയെന്നു മാത്രമല്ല തങ്ങളുടെ സംസ്കാരത്തെ മോശമായി കാണുവാനും പഠിച്ചു. ഇന്ന് സ്വന്തം അസ്ഥിതം നഷ്ടപ്പെട്ട പാവം കുഞ്ഞാടുകളായി ജീവിക്കുന്നു.. ഒരു സംസ്കാരത്തെ ഇല്ലായ്മ ചെയ്ത അതെ പ്രവര്‍ത്തി ഇന്ത്യയില്‍ നടത്താന്‍ സമ്മതിക്കില്ല അത്രതന്നെ.. കാരണം കുടിയും പള്ളിക്കൂടവും എന്തെന്ന് അറിയാത്ത നൂറു ശതമാനമുള്ള പാപ്പുവ ന്യൂഗിനിയ അല്ല ഇന്ത്യ.. അവിടുത്തെ പൌരന്മാരുമല്ല ഇന്ത്യയില്‍ . നമോവാകം.

Monday, August 8, 2011

291. ധീരാ വീരാ ആളുപുളി ജോണെ.. ധീരതയോടെ നയിച്ചോളൂ..

പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ച ജോണ്‍ ചാക്കോ പൂങ്കാവിന് (അളുപുളി) ബ്ലോഗ്ഗര്‍ക്ക് മലയാളികള്‍ സ്വീകരണം നല്‍കുകയുണ്ടായി. തന്റെ കാര്‍ഷിക അറിവുകള്‍ മറ്റുള്ളവരോട് ജോണ്‍ പങ്കുവെച്ചു.. ഇന്ന് അന്നാട്ടില്‍ പുതിയ കാര്‍ഷിക കൂട്ടായ്മക്കാണ് ജോണ്‍ തുടക്കം കുറിച്ചത്..

ജോണിനെക്കുറിച്ച് ദീപികപ്പത്രത്തിന്റെ ഞായറാഴ്ച പത്രത്തിന്റെ വിശേഷപ്പതിപ്പില്‍ വന്നത്..വിശേഷ പതിപ്പ് നേരിട്ട് വാങ്ങി കാണാന്‍ കഴിയാത്തവര്‍ക്ക് ലിങ്ക് ..

ജോണിനെക്കുറിച്ച് മുമ്പ് കൂതറയില്‍ വന്ന ലേഖനം.. കഴിവുള്ളവരെ അംഗീകരിക്കാന്‍ ഒരിക്കലും മടിക്കാത്തവനാണ് കൂതറ തിരുമേനി.

Sunday, August 7, 2011

290.70 കോടിയും ആയിരം കോടിയുടെ അസൂയയും...!!

സുനില്‍ ഭാരതി മിത്തല്‍ ഇന്ന് കോര്‍പ്പറേറ്റ് ഇന്ത്യയുടെ ഒരു തിളക്കമാര്‍ന്ന മുഖമാണ്.. അമ്പതിനായിരം കോടി വിറ്റുവരവും ഏതാണ്ട് ഒന്നേമുക്കാല്‍ കോടി മാര്‍ക്കെറ്റ് വാല്യൂവും ഉള്ള ഇന്ത്യയുടെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി .. ഇന്ത്യയില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്നുവെന്ന് പറയുമ്പോള്‍ അഭിമാനിക്കുന്ന ആവറേജ് ഇന്ത്യന്‍ യുവത്വം ഒരുപക്ഷെ ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വിരലില്‍ എണ്ണാന്‍ മാത്രമേ ഉള്ളുവെന്ന് മനസ്സിലാക്കുന്നില്ല .. അത്തരത്തില്‍ ഒന്നാണ് ഭാരതി എന്റര്‍പ്രൈസസ് . അപ്പന്റെകൈയില്‍ നിന്ന് വാങ്ങിയ ഇരുപതിനായിരം രൂപകൊണ്ട് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം.. മറ്റൊരു ഇരുപതിനായിരം രൂപകൊണ്ട് ബില്ല്യന്‍ ഡോളര്‍ ഉണ്ടാക്കിയ ആളാണ് രാകേഷ് ജൂണ്‍ജുന്‍വാല. എന്തായാലും അപ്പന്റെ കൈയില്‍ നിന്നുഅല്‍പ്പം കൂടുതല്‍ വാങ്ങിയതുകൊണ്ട് കൂതറ തിരുമേനി ഒന്നുമായില്ല..

ഇന്ത്യയിലെ തന്നെ ആദ്യത്തെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ മുമ്പന്തിയിലുള്ള എയര്‍ടെല്‍ ലോകത്തിലെ തന്നെ അഞ്ചാമത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാണ്‌.. ഭാരതത്തിന്‌ വെളിയില്‍ കാല്‍ ഡസന്‍ രാജ്യങ്ങളില്‍ സര്‍വീസ് ഉള്ള എയര്‍ടെല്‍ ഏതാണ്ട് അരഡസന്‍ രാജ്യങ്ങളില്‍ സര്‍വീസ് തുടങ്ങിക്കഴിഞ്ഞു.. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് രംഗത്ത് മാത്രമല്ല ഇന്ത്യന്‍ ഷെയര്‍മാര്‍ക്കറ്റിലും ഗ്രൂപ്പ് എ യിലുള്ള ഭാരതി എയര്‍ടെല്‍ മുന്‍നിരയിലുണ്ട്.. കേവലം ഒരു ബിസിനസ്കാരന്‍ എന്നനിലയിലല്ല ജീവകാരുണ്യ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ച ഇദ്ദേഹത്തിനു പദ്മഭൂഷന്‍ ലഭിച്ചു.. ടാക്സ് വെട്ടിച്ചു മാന്യരായി നടക്കുന്നവര്‍ക്ക് പദ്മ അവാര്‍ഡും കേണല്‍ പദവിയും കൊടുക്കുന്നിടത്ത് സുനില്‍ ഭാരതി മിത്തലിന്റെ അവാര്‍ഡ് തിളക്കമാര്‍ന്നത്‌ തന്നെ. ഇനി ഇദ്ദേഹത്തിന് ലഭിച്ച / അല്ലെങ്കില്‍ നിശ്ചയിച്ച എഴുപതു കോടി ശമ്പളത്തിന്റെ കാര്യം ഒന്ന് നോക്കാം..

കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്നു ഡി.പ്പി.ഈ.പ്പിയില്‍ ഊഞ്ഞാലാടി പിന്നീട് കോപ്പിയടിച്ചു പത്താംക്ലാസ് കടന്നുകൂടി സമരവും കല്ലേറും നടത്തി ഒടുവില്‍ കിട്ടുന്ന കപ്പലണ്ടി പൊതിയാന്‍ കിട്ടുന്ന ഡിഗ്രീ സര്‍ട്ടിഫിക്കെറ്റ്കാരന്റെ ആദ്യശമ്പളം അല്ല കോര്‍പ്പറേറ്റ് ഇന്ത്യ കൊടുക്കുന്ന ശമ്പളം.. കഴിഞ്ഞ തവണ ഐ.ഐ.എം അഹമ്മദാബാദില്‍ നിന്നുള്ള ഒരു എം.ബി.യെക്കാരന് കിട്ടിയ തുടക്കശമ്പളം അരക്കോടിയായിരുന്നു.. എന്നുവെച്ചാല്‍ ആദ്യശമ്പളം !! ... അദ്ദേഹത്തിന്റെ ചങ്ങാതി വിദേശത്തെക്കാണ് പോയത്.. കിട്ടിയത് ഒരു കോടി.. അതെ നൂറു ലക്ഷം തന്നെ.. ഈ കോടികള്‍ ഇന്ത്യയില്‍ ഇപ്പോള്‍ ആദ്യമല്ല . വിവേക് പോളിനെ ഓര്‍മ്മയില്ലേ..? വിപ്രോയിലെ വൈസ്ചെയര്‍മാനായിരുന്ന അതെ വിവേക് പോള്‍ .
1999 ല്‍ അദ്ദേഹം വാങ്ങിയിരുന്ന ശമ്പളം രണ്ടു കോടി .. വിവേക് പോള്‍ അറുനൂറു കോടിയുടെ ചെറിയ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി എന്ന നിലയില്‍ നിന്ന് വിപ്രോയെ ആറായിരം കോടിയുടെ ഒരു ലോകനിലവാരത്തിലുള്ള കമ്പനിയായി ഉയര്‍ത്തി.. ഈ ശമ്പളം ഇത്തരം കഴിവിനുള്ള പ്രതിഫലമാണെന്ന് കരുതിയാല്‍ മതി.. ഒന്നുകൂടെ ഓര്‍ക്കണം വിവേക് പോള്‍ വിപ്രോയുടെ ഉടമയോ ഷെയര്‍ഹോള്‍ഡറോ ആയിരുന്നില്ല.. സാധാരണ പോസ്റ്റുകളില്‍ ശമ്പളത്തോടൊപ്പം ബോണസ് , സ്റ്റോക്ക് ഓപ്ഷന്‍ എന്നിവയും നല്‍കാറുണ്ട്.. പെപ്സികോയുടെ
സി.ഇ.ഓ ഇന്ദിരനൂയിയും ഈ എഴുപതു കോടി ശമ്പളം വാങ്ങിയ ആളാണ്.. ഇന്ദിരാ നൂയിയും കമ്പനിയുടെ ഉടമ അല്ലായിരുന്നു..

ഒരാള്‍ തന്റെ കമ്പനി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തശേഷം ( അതിനു മുമ്പും ചിലപ്പോള്‍ ) കിട്ടുന്ന വരുമാനമെല്ലാം എടുത്തു പോക്കറ്റില്‍ ഇട്ടു എന്റെ കമ്പനി ലാഭമെല്ലാം എനിക്ക് പുട്ടടിക്കാനുള്ളത് എന്ന് പറയാറില്ല. കമ്പനിയുടെ തന്റെ കൈയിലുള്ള ഷെയറില്‍ നിന്നുള്ള ഡിവിഡണ്ടും തന്റെ കമ്പനിയിലുള്ള പോസ്റ്റില്‍ നിന്ന് കിട്ടുന്ന ശമ്പളവും
(സുനില്‍ മിത്തല്‍ കമ്പനിയുടെ ചെയര്‍മാനും ഭാരതി ഗ്രൂപ്പിന്റെ സി.ഇ.ഒയും ആണ്..) ആണ് അയാളുടെ വരുമാനം .. സ്വാഭാവികമായി താന്‍ ഉണ്ടാക്കിയ കമ്പനിയില്‍ നിന്ന് കമ്പനിയുടെ വളര്‍ച്ചയും ആസ്തിയുമനുസരിച്ചു ശമ്പളം വാങ്ങിക്കാന്‍ മറ്റുള്ള ഷെയര്‍ ഹോള്‍ഡേഴ്സിന്റെ അനുവാദം ഉണ്ടെങ്കില്‍ കഴിയും. പൊതുവേ ഭാരതി എയര്‍ടെല്‍ കൊടുക്കുന്ന ഡിവിഡണ്ട് റേറ്റ് കുറവാണു. അതേപോലെ ഇന്ത്യയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ സി.ഇ.ഒയുടെ ശമ്പളം ഇന്ത്യന്‍ കമ്പനിയുടെ ശമ്പളം വെച്ച് താരതമ്യം ചെയ്യരുത്.. ഓറക്കിളിന്റെ സി.ഇ.ഓ ( ഉടമയും ഇയാള്‍ തന്നെ ) ലാറി എല്ലിസന്‍ വാങ്ങുന്ന ശമ്പളം മുന്നൂറ്റി അമ്പത് കോടിയാണ്...

ഇന്ത്യയിലെ പോലെ ഒരു ദരിദ്ര രാജ്യത്ത് ഇത്രയും ശമ്പളം വേണോ എന്ന ചോദ്യത്തിന് ഒരേ ഒരുത്തരം മാത്രമേ ഉള്ളൂ.. അത്രയും ഒരു കമ്പനി ഉണ്ടാക്കി സര്‍ക്കാര്‍ ശമ്പളത്തിന് തുല്യമായി ശമ്പളം വാങ്ങി മാതൃക കാണിക്കുക.. അമ്പാനി നാലായിരം കോടി ചെലവാക്കി വീട് വെച്ചതിനും ഇതേ ഉത്തരം ഉള്ളൂ.. അത്രയും കാശുണ്ടാക്കി വീടുവേക്കാതെ രാജ്യത്തിന്‌ സംഭാവന ചെയ്യൂ.. സ്വന്തം അയല്‍വക്കക്കാരന്റെ അടുക്കള പുകയുന്നുണ്ടോ എന്ന് നോക്കിയിട്ട് ജീവിക്കാന്‍ ഇവരാരും യേശു ക്രിസ്തുവോ ആദര്‍ശ കമ്മ്യൂണിസ്റ്റ് ( അങ്ങനെ ഒന്നുണ്ടോ.. ആവൊ..? ) അല്ല.. ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങി മൂന്നിലൊന്നു പബിലും മദ്യപാന പാര്‍ട്ടികളിലും അടിച്ചുപൊളിക്കുന്ന കൂട്ടുകാരെ കൂതറ തിരുമെനിയ്ക്ക് നേരിട്ടറിയാം.. ചാരിറ്റിയ്ക്ക് അഞ്ചു നയാപൈസ ഇവര്‍ കൊടുക്കുന്നുമില്ല.. മലയാളികളുടെ മാത്രമല്ല നമ്മള്‍ ആസൂയക്കാരുടെ മുഖമാണ് ഇത്തരം പണക്കാരോട് മിക്കവര്‍ക്കും ഉള്ളത്.. അസൂയക്ക്‌ മരുന്നില്ല..

ഡിസ്ക്ലൈമര്‍
കൂതറ തിരുമെനിയ്ക്ക് ഭാരതി എയര്‍ടെലില്‍ ഷെയര്‍ ഉണ്ട്.. ടെലികമ്മ്യൂനിക്കേഷന്‍ സെക്ടറില്‍ മുടക്കിയിട്ടുള്ള പണത്തില്‍ എണ്‍പത് ശതമാനവും ഭാരതി എയര്‍ടെലില്‍ ആണ്. സുനില്‍ മിത്തലിന് എഴുപതു കോടി വാങ്ങാന്‍ അനുവാദം കിട്ടിയിട്ടേ ഉള്ളൂ. ഇതുവരെ ശമ്പളം വാങ്ങി തുടങ്ങിയിട്ടില്ല.. ഭാവിയില്‍ ശമ്പളം വാങ്ങാന്‍ അനുവാദം ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ നേടിയെടുത്തെന്നെയുള്ളൂ.

Saturday, August 6, 2011

289.സന്തോഷ്‌ പണ്ഡിറ്റിനെ വിക്കിയും കൊല്ലുന്നു .....

സന്തോഷ്‌ പണ്ഡിറ്റിനെപ്പോലെ മിടുക്കനായ ഒരു മലയാളിയെ കൂതറതിരുമേനി കണ്ടിട്ടില്ല.. ആരെയും വിമര്‍ശിക്കുന്ന , അംഗീകരിക്കാത്ത എന്നാല്‍ അന്യനെ അവഹേളിക്കാന്‍ ഒരുവേളപോലും വെറുതെകളയാത്ത മലയാളിയുടെ ഈ സൈക്കോളജി അറിയാവുന്നതുകൊണ്ട്‌ തന്നെയാണ് സൈക്കോളജി പഠിച്ച സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെ സിനിമ ഇറങ്ങുന്നതിനുമുമ്പേ സൂപ്പര്‍സ്റ്റാര്‍ ആയത്. ഒരു തരംഗം സൃഷ്ടിച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം ഫ്ലെക്സ് വെയ്പ്പിക്കാന്‍ ഈ യുവാവിനു കഴിഞ്ഞു .. എന്നാല്‍ ശത്രുക്കളാണ് മികച്ചവിജയത്തിനു വേണ്ടതെന്ന തിരിച്ചറിവുള്ള ഈ അവസരം മുതലെടുക്കുകയാണ് ചെയ്തത്. ഒരു ഇന്റര്‍വ്യൂവില്‍ സന്തോഷ്‌ ഇത് പറയുന്നുമുണ്ട്.. വേണ്ടായെങ്കില്‍ ഇഗ്നോര്‍ ചെയ്യാതെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ വളരുകയെ ഉള്ളൂ.. എത്ര എതിര്‍പ്പാണോ അത്രയും വളര്‍ച്ചയുടെ ആക്കവും കൂടും.. എന്നാല്‍ സന്തോഷിനോട് ഇന്ന് അവജ്ഞയെക്കാള്‍ അസൂയയാണ് കൂടുതല്‍ . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിക്കിപ്പീഡിയ.

ഇന്ത്യന്‍ പേജുകള്‍ പ്രത്യേകിച്ചും മലയാളികളുടെ ചരിത്രം എഡിറ്റ് ചെയ്യുന്നത് മിക്കതും ജിമ്മി വെയ്ല്‍സിനെക്കാള്‍ വല്ല്യപുള്ളികളായ മല്ലു അണ്ണന്മാരുടെ കൂട്ടായ്മയാണ്.. വിക്കിപീഡിയയുടെ അന്തസ്സ് എന്താണെന്നു തീരുമാനിക്കുന്നതും ഈ അണ്ണന്‍മാരാണ് . ഞാന്‍ എഴുതുന്നത്‌ ചരിത്രമാണ് വേണമെങ്കില്‍ അങ്ങ് വായിച്ചോ എന്നുള്ള അഹങ്കാരമാണ് ഇവര്‍ക്ക്. കൂലിയില്ലാതെ വിക്കിയില്‍ എഴുതുന്നതുകൊണ്ട് തറവാട്ടു സ്വത്തു തന്നെയെന്നുള്ള ഹുങ്കാണോ എന്നുമറിയില്ല..

കൂതറ തിരുമേനിയുടെ അറിവില്‍ ഒരാളെക്കുറിച്ചോ ഒന്നിനെക്കുറിച്ചോ നെറ്റില്‍ തിരയുമ്പോള്‍ ആധികാരികമായി എന്നാല്‍ ഫ്രീയായി ലഭിക്കുന്നതും വേണമങ്കില്‍ സ്വന്തമാവശ്യത്തിനു ഉപയോഗിക്കാനുള്ള വിവരങ്ങള്‍ ലഭിക്കുന്ന ഒരിടമാണ് വിക്കിപീഡിയ. എതുഭാഷയിലായാലും അതുതന്നെ വിക്കിയുടെ ഉദ്ദേശവും.. ഉദാഹരണത്തിന് അപ്പി , വ്യഭിചാരം , ലൈംഗികരോഗങ്ങള്‍ , മയക്കുമരുന്ന് , വേശ്യ , തുടങ്ങി കൌപീനം തുടങ്ങിയ അടിവസ്ത്രം വരെ എന്തിനെക്കുറിച്ചും ച്ചി..ച്ചി പറയുന്ന മലയാളി സംസ്കര കാവല്‍ക്കാരന്‍ സംസാരിക്കാന്‍ മടിക്കുന്ന വിഷയവും വിക്കിയില്‍ തപ്പിയാല്‍ അതിനെക്കുറിച്ച് അറിവുള്ളതും അല്ലെങ്കില്‍ കിട്ടിട്ടുള്ളതില്‍ ഏറ്റവും ആധികാരികമായ വിവരങ്ങള്‍ വിക്കിയില്‍ കിട്ടും.. അല്ലെങ്കില്‍ കിട്ടണം.. അതുതന്നെ വിക്കിയുടെ ലക്ഷ്യവും.. ലഭ്യമായ ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ ഫ്രീയായി ലഭ്യമാക്കുക.. അത്രതന്നെ.

ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതെങ്കിലും മലയാളി സന്തോഷ്‌ പണ്ഡിറ്റിനെ കേട്ടിട്ടില്ലെങ്കില്‍ അവനെ തുറുങ്കില്‍ അടയ്ക്കണം.. അത്ര (കു) പ്രസിദ്ധിയുള്ള സന്തോഷിനെ വിക്കിയില്‍ തപ്പിയപ്പോള്‍ പേജ് ഡിലീറ്റ് എന്നുകണ്ടു.. വര്‍ഷങ്ങളായി വിക്കിയില്‍ എഴുതുന്ന ഒരാളെന്ന രീതിയില്‍ ( മൂന്നു ഭാഷയില്‍ വിക്കിയില്‍ അക്കൌണ്ട് ഉണ്ട്.. എഴുതുന്നും ഉണ്ട്..) വിക്കിയില്‍ നോക്കിയപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റിന്റെ പേജുകള്‍ ഡിലീറ്റ് ചെയ്തതാണ് എന്ന് മനസ്സിലായി.. കാരണം നോക്കിയപ്പോള്‍ ചില കണ്ടുപിടുത്തങ്ങള്‍ കണ്ടു..

" സന്തോഷ്‌ പണ്ഡിറ്റ്‌ വിക്കിയില്‍ ചേര്‍ക്കാന്‍ മാത്രം യോഗ്യന്‍ അല്ല.."
" സന്തോഷ്‌ പണ്ഡിറ്റിന്റെ പേജ് വിക്കിയുടെ അന്തസ്സിനു യോജിച്ചതല്ല.. " ( എന്നുവെച്ചാല്‍ ഇവന്റെ അപ്പന് സ്ത്രീധനമായി കിട്ടിയ തറവാടാണ് വിക്കി..)
" സന്തോഷ്‌ പണ്ഡിറ്റ്‌ അടുത്തിടെ യൂടൂബില്‍ വന്‍ തരംഗം സൃഷ്ടിച്ച ആളാണ് പക്ഷെ.. കുപ്രസിദ്ധി മൂലമാണ് . അതുകൊണ്ട് പേജ് വേണ്ട.."

തുടങ്ങിയ കാരണങ്ങള്‍ ആണ് കാണാന്‍ കഴിഞ്ഞത്.. മറ്റുള്ളവന്റെ ചരിത്രം തകര്‍ക്കുന്ന തിരുത്തുന്ന ഈ കൃമികള്‍ സ്വന്തം ചരിത്രം ഒരു നായപോലും ഒരിക്കലും ഓര്‍ക്കില്ല എന്നറിയുന്നില്ല.. സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമാ /ഗാന ചരിത്രത്തില്‍ തന്റെ പേര് ചേര്‍ത്തു കഴിഞ്ഞു.. ഇവരൊക്കെ തകര്‍ത്തലും അത് തകര്‍ക്കാന്‍ കഴിയില്ല. കാലം ഇതിനെല്ലാം കണക്കുപറയുന്ന ദിനം വരും.. ഓര്‍ത്തോ..

ഏലിയന്‍ സ്റ്റാര്‍ എന്നെഴുതിയത് അളിയന്‍ സ്റ്റാര്‍ എന്നാണ് .. എന്നെ എല്ലാമലയാളികളും അളിയന്‍ എന്നാണു കരുതുന്നതെന്ന് വിശ്വസിക്കുന്ന ഒരു പാവം സന്തോഷ്‌ പണ്ഡിറ്റ്‌ ഇന്ന് നമ്മുടെ അഭിമാനമാണ്.. സന്തോഷ്‌ പണ്ഡിറ്റ്‌ കീ ജയ്..

Tuesday, August 2, 2011

288. ബഹുവിധ മരണം.. (മാരണം..!!)

തന്റെ ഫാമിലെ ശല്യക്കാരനായ എലിയെ വകവരുത്തിയെന്നു യുവബ്ലോഗ്ഗര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി... ബ്ലോഗ്ഗറായാതുകൊണ്ട് എലി ചത്തെന്നോ കൊന്നെന്നോ പറയാന്‍ കഴിയാഞ്ഞതാണോ അതോ സാഹിത്യം കലര്‍ത്തിയതാണോ എന്ന് സംശയം തോന്നി. എന്തായാലും മരണം മരണം തന്നെ... അല്ല എലിയുടെ ജാതിയും മതവും സ്ഥാനവും അറിയാത്തതുകൊണ്ട് മരണത്തിനു ഇത്ര വൈവിദ്ധ്യം വന്നില്ലായെന്നെയുള്ളൂ. ആംഗലേയത്തിലും ഹിന്ദിയിലും മരണത്തിനു ഇത്ര വൈവിദ്ധ്യമാര്‍ന്ന പേരുകളില്ല.. മലയാളികള്‍ക്ക് ഏവരും മഹാനാവുന്നത് മരണശേഷം ആയതുകൊണ്ടാവും ഇത്രയധികം പേരുകള്‍ വന്നത്...

ഡേയ് ആള് കാഞ്ഞു പോയി എന്ന് തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ പറയാറുണ്ട്‌.. വടിയായെന്നും ചിലര്‍ പറയും.. അതല്ല മൂക്കില്‍ പഞ്ഞിവെച്ചുവെന്നും ഇഡ്ഡലി തിന്നാന്‍ കുടപിടിച്ചേന്നും ചില തദ്ദേശിയ കൊളോക്കിയല്‍ വാക്കുകള്‍ ഉണ്ട്.. മൂപ്പിത്സിന്റെ കാറ്റുപോയെന്നും പയ്യന്‍സ് പറയാറുണ്ടെങ്കിലും അര്‍ത്ഥം അതുതന്നെ..

തിരുമേനിമാര്‍ മരിച്ചാല്‍ തീപ്പെട്ടെന്നും രാജാവ് മരിച്ചാല്‍ നാടുനീങ്ങിയെന്നും പറയാറുണ്ട്‌..
( ഈ ശല്യം നാട് നീങ്ങി എന്നര്‍ത്ഥം ആക്കല്ലേ..!!)

ആള് ഖബറടങ്ങി എന്ന് ഇക്കാക്കമാര്‍ പറയുമ്പോള്‍ അയല്‍വക്കത്തുള്ള ഖാഫിറുകള്‍ " ഓന്‍ പണ്ടാരമടങ്ങിയെന്നും പറയും "...

സാധാരണ ക്രിസ്ത്യാനി മുതല്‍ കപ്യാര്‍ , അച്ചന്മാര്‍ വരെ മരിക്കുമ്പോള്‍ കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയാണ് പതിവ്.. അന്തരിച്ചേന്നു പറയുന്നിടവും കുറവില്ല.. അച്ചന്‍ ചത്തെടെ ... എന്നോരുപക്ഷേ വിശ്വാസിയല്ലത്തവന്‍ പറഞ്ഞുവെന്നും വരാം..

എന്നാല്‍ തിരുമേനി / ബിഷപ്പ് / പോപ്പ് എന്നിവര്‍ മരിച്ചാല്‍ അവര്‍ അന്തരിക്കുകയോ മരിക്കുകയോ ചാവുകയോ അല്ല കാലമാവുകയോ .. കാലം ചെയ്തു എന്നോ ആവും പറയുക..

ചിലരൊക്കെ ദൈവ സന്നിധിയിലേക്ക് യാത്രയാവും.. ( ഇത് കേട്ട് കാലന്‍ ചിരിക്കും .. പരേതാത്മവിനെ ദൈവം ചവിട്ടി പുറത്താക്കി ഇപ്പോള്‍ നരകത്തില്‍ കാലന്റെ കൂടെയാവും ജീവിതം..) .ചിലരാവട്ടെ ഇഹലോകവാസം വെടിഞ്ഞുവെന്നാവും എഴുതുക.. ഇതുകേട്ടാല്‍ അയാള്‍ക്ക്‌ പരലോകത്തേക്കു വിസകിട്ടിയെന്നു തോന്നും..

എന്നാല്‍ സ്വര്‍ഗ്ഗം പൂകിയെന്നു എഴുതിയതും പുതുമയല്ല.. എന്നാല്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ പോയത് എന്ന് എഴുതിയവന്‍ എങ്ങനെ ഉറപ്പിച്ചു എന്ന മറൂചോദ്യം ഉയരുന്നത് അയാള്‍ അറിഞ്ഞില്ല.. അന്ത്യയാത്ര ചെയ്തു എന്നും എഴുതിക്കാണാറൂണ്ട്..

ഇത്രയും വൈവിധ്യം ഉള്ളതുകൊണ്ടാണ് ഒബിച്വറി റൈറ്റിംഗ് അഥവാ ചരമക്കുറിപ്പ് എഴുതലും ജേര്‍ണലിസത്തിന്റെ ഒരുപ്രധാന മേഖല ആയഎന്നാല്‍ സ്വര്‍ഗ്ഗം പൂകിയെന്നു എഴുതിയതും പുതുമയല്ല.. എന്നാല്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ പോയത് എന്ന് എഴുതിയവന്‍ എങ്ങനെ ഉറപ്പിച്ചു എന്നമറൂ ചോദ്യം ഉയരുന്നത് അയാള്‍ അറിഞ്ഞില്ല.. അന്ത്യയാത്ര ചെയ്തു എന്നും എഴുതിക്കാണാറൂണ്ട്..

ഇത്രയും വൈവിധ്യം ഉള്ളതുകൊണ്ടാണ് ഒബിച്വറി റൈറ്റിംഗ് അഥവാ ചരമക്കുറിപ്പ് എഴുതലും ജേര്‍ണലിസത്തിന്റെ ഒരുപ്രധാന മേഖല ആയത്..