തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, December 29, 2009

209.നായര്‍ സമുദായത്തെ "പട്ടികജാതി ലിസ്റ്റില്‍"പെടുത്തണം .

ഡിസം ബര്‍ 20-ന്‌,മാത്റുഭൂമി പത്രത്തില്‍ കണ്ട ഒരുവാര്‍ത്ത സകലകുതറചിന്തകളുടേയും അവലോകനത്തിനായി സമര്‍പ്പിക്കട്ടെ;വാര്‍ത്തയിങ്ങനെ,

"നായന്മാരെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തണം "

ആര്‍.ബാലക്രിഷ്ണപിള്ള.കൊട്ടാരക്കരയില്‍,എന്‍.എസ്.എസ്.താലൂക്കുയൂണിയന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസം ഗത്തിലാണ്‌ ഈആവശ്യമുന്നയിച്ചത്.

മന്നം മുതല്‍ സുമാരന്‍ നായര്‍ വരെയുള്ള സമുദായപ്രവര്‍ത്തകര്‍ക്ക് കത്താതിരുന്ന ഈവലിയ ആവശ്യം ,അവതരിപ്പിക്കുവാന്‍ സാക്ഷാല്‍"പിള്ളസാറു"വേണ്ടിവന്നു.കേരളസമൂഹത്തിനും ,വിശിഷ്യാ'നായര്‍'ജാതിക്കും വന്നുചേരുവാന്‍ പോകുന്ന 'പുരോഗതി' പത്തുവാചകങ്ങളില്‍ കുറയാതെ എഴുതണം .സമ്മാനാര്‍ഹരെ കാത്തിരിക്കുന്നത്"ആനവാല്‍ മോതിരം "

ശ്രദ്ധിക്കുക:ഗുണവും ,ദോഷവും (ഉണ്ടങ്കില്‍) പ്രത്യേകം അക്കമിട്ടെഴുതുക.

208.ബൂലോക ഓണ്‍ലൈന്‍ അവാര്‍ഡും വിവാദവും..

ബൂലോകം ഓണ്‍ലൈന്‍ നടത്തിയ അവാര്‍ഡിന്റെ വിവാദങ്ങള്‍ ഒടുങ്ങിയില്ല.. എന്തെ കൂതറ തിരുമേനി അവരെപ്പറ്റി/അതിനെപ്പറ്റി വിമര്‍ശിച്ചില്ല പ്രതികരിച്ചില്ല എന്നതിന്റെ മറുപടിയാണ്‌ ഇത് ... മുമ്പൊരിക്കല്‍ അവാര്‍ഡ് കൂതറ തിരുമേനിയും നല്‍കിയിരുന്നു... അതിന്റെ അപ്രസക്തത ഒന്നുകൊണ്ടുമാത്രം ഇത്തവണ നടത്തിയില്ല... കൂതറ അവലോകനം അവാര്‍ഡില്‍ ഉള്‍പ്പെടുത്താത്തതില്‍ സന്തോഷമേയുള്ളൂ. കുറഞ്ഞപക്ഷം പാവകളിയില്‍ വേഷം കെട്ടിയില്ലെന്നുള്ള സന്തോഷവുമുണ്ട്..

യസ്തു സര്‍വാണി ഭൂതാനി
ആത്മന്യേവാനു പശ്യതി
സര്‍വ ഭൂതേഷു ചാത്മാനം
തതോ ന വിജു ഗുപ്സതെ....


പിന്നെ തിരുമെനിയ്ക്കെന്തേ പരിഭവം..!

ഒരു വ്യക്തിയെ പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും ചിലര്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തോട് ചേര്‍ത്തു കെട്ടുന്നത് കണ്ടു.. പതിവ് പോലെ ആക്രമിക്കുന്നതും.. നിര്‍ത്താറായില്ലേ.. അയാളെ വെറുതെ വിടുകം.. ഓര്‍ക്കുക..

വൃശ്ചികസ്യ വിഷം പുച്ഛം മക്ഷികായാഃ വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം സര്‍വ്വാംഗം ദുര്‍ജ്ജനസ്യ ച ..

ഇത്രയും ഓര്‍ത്താല്‍ പോരെ.. എന്തിനീ വീണ്ടുമുള്ള ആക്രമണങ്ങള്‍ ... കഷ്ടം.. അതുകൊണ്ട് തന്നെ
തത്ര അഹം കിമപി ന വദാമി.. ഒരിക്കല്‍ കൂടി പറയട്ടെ സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..

എല്ലാവര്‍ക്കും ശുഭവര്‍ഷസ്യ ശുഭാശയാഃ

Monday, December 21, 2009

207.മലയാളിയുടെ ലൈംഗീകവിശപ്പും, കാ‍മസൂത്രമരുന്നുകളുടെ കേരള വിപണിയും

മലയാളിയുടെ ലൈംഗീകവിശപ്പും, കാ‍മസൂത്രമരുന്നുകളുടെ കേരള വിപണിയും

രാജ് മോഹന്‍ ഉണ്ണിത്താന്റെയും, മറ്റു പല പ്രമാദമായ കേസുകളുടെയും വീക്ഷണക്കോണിലൂടെ, കേരളത്തിന്റെ ലൈംഗീക വിശപ്പിനെയും, കാപട്യമനസ്സിനേയും നോക്കിക്കാണുന്ന
പോസ്റ്റ് ഉടന്‍ കൂതറയില്‍ വരുന്നു.

206.ശരണെ.... ഡാഷ് മോനെ....!!

കഴിഞ്ഞ ഒരു പോസ്റ്റില്‍ ബ്ലോഗ്ഗര്‍ ഞാനും എന്റെ ലോകവും (സജി സ്പെയിന്‍) ഇട്ട കമന്റിലൂടെയാണ് ഈ കുഖ്യാത അടിച്ചുമാറ്റല്‍ വീരന്റെ ബ്ലോഗിലെത്തിയത്. എന്തായാലും ഒട്ടനവധി പേരുടെ പോസ്റ്റുകള്‍ തൂക്കിയെടുത്ത് സ്വന്തം ബ്ലോഗില്‍ - കിടിലന്‍ പേരും - (സീറോക്സ് ബ്ലോഗ്‌) ചാര്‍ത്തിയിരിക്കുന്നത് കണ്ടു.. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ ഒട്ടും താല്പര്യമില്ല. എന്നാല്‍ കൂതറ അവലോകനത്തില്‍ കൂതറ തിരുമെനിയെന്ന ഞാനോ അല്ലെങ്കില്‍ അംഗങ്ങള്‍ ആയ ഏതെങ്കിലും ഒരാളുടെയോ ബ്ലോഗ്‌ പോസ്റ്റ്‌ അടിച്ചുമാറ്റി സ്വന്തം ബ്ലോഗില്‍ ചാര്‍ത്തുമ്പോള്‍ മൂന്നുവട്ടം നീ ആലോചിക്കേണ്ടി വരും.. ഈ ബ്ലോഗിന്റെയോ അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റിന്റെയോ ലിങ്ക് കൊടുക്കുന്നതില്‍ പരാതിയില്ലെങ്കിലും ഏതെങ്കിലും പോസ്റ്റ്‌ പൂര്‍ണ്ണമായോ ഭാഗികമായോ അടിച്ചുമാറ്റുന്നതിനു എന്റെ രേഖാമൂലമായ അനുവാദം ആവശ്യമാണ്.ഇവിടെ ഉള്ള പോസ്റ്റുകള്‍ കോപ്പി റൈറ്റ് ചെയ്തതാണ്.. സാധാരണ ബ്ലോഗുകളില്‍ ചെയ്യുന്നുണ്ടോ എന്നറിയില്ലെങ്കിലും ക്രിയേറ്റിവ് കോമണ്‍സില്‍ അമ്പത് ഡോളര്‍ മുടക്കി അംഗം കൂടിയതിന്റെ അഹങ്കാരത്തില്‍ തന്നെ പറയട്ടെ കുഞ്ഞേ.. കോടതി നടപടികളില്‍ തൂങ്ങി നടക്കാന്‍ ഇപ്പോള്‍ ധാരാളം സമയം ഉള്ളതുകൊണ്ടും അത്യാവശ്യം സാമ്പത്തിക മുട്ടില്ലാത്തത് കൊണ്ടും ഇതിന്റെ പേരില്‍ നിയമ നടപടികള്‍ എടുക്കാന്‍ ഒരു മടിയുമില്ല.

നിന്റെ അടിച്ചുമാറ്റല്‍ പ്രക്രിയ അനസ്യൂതം നടത്തുന്നതിനു എന്റെ അനുവാദത്തിന്റെ ആവശ്യമില്ല. എന്റെ ബ്ലോഗില്‍ നിന്ന് അടിച്ചുമാറ്റുമ്പോള്‍ അനുവാദം അത്യന്താപേക്ഷിതമാണ്‌.വളരെ മര്യാദയ്ക്ക് നിന്നോട് പറയുന്നു... ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നതാവും ഭവാന് നല്ലത്.

മുളയ്ക്കും മുമ്പേ ഒരു ബ്ലോഗിന്റെ മണ്ട അടപ്പിച്ചു കളയാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത്..

വിവരമുള്ളവര്‍ക്ക് ഒരു വാക്ക് മതിയാവുമെന്നു കരുതുന്നു.. ചെറ്റത്തരം കാണിക്കുമ്പോള്‍ കുറഞ്ഞപക്ഷം കൂതറ തിരുമേനിയോട് കാണിക്കരുതെന്ന് പറഞ്ഞു കൊള്ളട്ടെ. കൂതറ തിരുമേനി ചെറ്റത്തരം കാണിച്ചു തുടങ്ങിയാല്‍ പിന്നെ മോന് ഓടാന്‍ ഈ ബൂലോകം മതിയാകില്ല..

ശുഭസ്യ ശ്രീഘ്രം......... അപ്പോള്‍ പിന്നെ....

കൂതറ തിരുമേനി..

Sunday, December 13, 2009

205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു

പ്രിയപ്പെട്ട തിരുമേനിമാരെ,

എന്റെ പൊന്നു തിരുമേനിമാരെ ഒരു വിവാഹം കഴിക്കാന്‍ ഫെബ്രുവരിയില്‍ നാട്ടില്‍ വരാനിരിക്കുന്ന ഒരു ഗള്‍ഫ് പ്രവാസിയാണ് ഞാന്‍. എണ്ണിച്ചുട്ട അപ്പം പോലെ 30 ദിവസത്തെ അവധിക്ക് വന്ന് ഒരു അച്ചായത്തിയേയും അതും ഗള്‍ഫിലോ, യൂറോപ്പിലോ, അല്ലെങ്കില്‍ അമേരിക്കയിലോ ജോലിയുള്ള ഒരു നസ്രാണിച്ചിയേയും കൊത്തിയെടുക്കാനുള്ള എന്റെ ജീവിതാഭിലാഷത്തിലാണ് നിങ്ങള്‍ ഈ കാരിരുബാണിയായ തീരുമാനം അടിച്ചേല്‍പ്പിച്ചത്. ലോകത്തില്‍ ഇന്ന് നിലവിലുള്ള സകല കല്ല്യാണ സൈറ്റിലും ഞാന്‍ എന്റെ പരസ്യം കൊടുത്തിരുന്നു. ഞാന്‍ ഒരു സ്വകാര്യം പറയാം, നമ്മുടെ അച്ചായന്മാര്‍ കൂടുതല്‍ പരസ്യം കൊടുക്കാറുള്ള ദീപിക, മനോരമ, ബേത് ലഹേം തുടങ്ങിയവയിലും ഞാന്‍ പരസ്യം കൊടുത്തു, അതില്‍ നിന്നും എനിക്ക് ഒരു രണ്ടാം കെട്ടുകാരിയുടെ പോലും അന്വേഷണം വന്നില്ല. ഇപ്പോള്‍ നമ്മുടെ അച്ചന്മാര്‍ നടുത്തുന്ന ചാവറ മാ‍ട്രിമോണിയലില്‍ അവസാന പരീക്ഷണം നടത്തിയിട്ട് കാത്തിരിക്കുന്ന, അതും ഇതുവരെ പുരുഷത്വം കളങ്കപ്പെടുത്താത്ത ഒരു നസ്രാണി പയ്യന്റെ ദീനരോദനമാണ് ഈ കത്തിലൂടെ ഞാന്‍ തിരുമനസ്സുകളുടെ മുമ്പില്‍ വയ്ക്കുന്നത്. ഇങ്ങനെയുള്ള കണ്ണില്‍ ചോരയില്ലാത്ത കല്പനകള്‍ പുറപ്പെടുവിച്ചിട്ടാ‍ണ് അവസാനം പള്ളികളില്‍ ലൌ ജിഹാദിനെ പറ്റി വേവലാതിപ്പെട്ടുകൊണ്ട് ഇടയലേഖനങ്ങള്‍ ഇറക്കേണ്ടി വരുന്നത്.


ഗള്‍ഫ് ജോലിക്ക് പണ്ടത്തെ ഗമയില്ലാത്തതിനാല്‍ എന്റെ തലയില്‍ ഇടിത്തീയായിട്ടാണാണ് പൊന്നുതിരുമേനിമാര്‍ ചേര്‍ന്നെടുത്ത തീരുമാനം ടീവിയില്‍ സ്റ്റീഫനച്ചന്‍ പറയുന്നത് കണ്ടത്. ഞായറാഴ്ചകളില്‍ വിവാഹം ഒഴുവാക്കണമെന്നും, അതും നിര്‍ബന്ധമായും മൂന്ന് ഞായറാഴ്ച പള്ളിയില്‍ വിളിച്ച് ചൊല്ലിയിട്ടേ വിവാഹം നടത്തുള്ളുവെന്നുള്ളുവെന്നുള്ള കല്ലെല്പിളര്‍ക്കുന്ന കല്‍പ്പനയും കണ്ടു.


നമ്മള്‍ എന്തെല്ലാം പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു അല്‍മായന്മാരെ നേരെയാക്കാന്‍, പ്രത്യേകിച്ച് വിവാഹം കഴിക്കാന്‍ പോവുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രീ-മരിറ്റല്‍ കോഴ്സ് എന്നോരു പരിപാടി നമ്മള്‍ നടത്താറുണ്ടല്ലോ, പണ്ടത് കത്തോലിക്കാ സഭാവിശ്വാസികളില്‍ ആയിരുന്നു ആ‍ പരിപാടി, ഇപ്പോഴത് യാക്കോബായ‌ ഓര്‍ത്തോഡോക്സ് വിശ്വാസികളിലും ഒരു കല്പനയായി വരുന്നുവെന്ന് കേള്‍ക്കുന്നു. പത്താം ക്ലാസ് വരെ സണ്‍ഡേ സ്കൂള്‍ പടിക്കണമെന്ന തിട്ടൂരവും നിങ്ങള്‍ വിവാഹം കഴിക്കാന്‍ കഴിക്കാന്‍ പോവുന്നവര്‍ക്കായി ഏര്‍പ്പെടുത്തി. പിന്നെ ആകെയുള്ള ഒരു ആശ്വാസം ജോര്‍ജുകുട്ടിയുമായി ബിഷപ്പിനെയോ, തിരുമേനിയെയോ കാണാന്‍ വന്നാല്‍ എല്ലാം ശരിയാവുമെന്ന ഒരു വിശ്വാസമാണ്. ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് ഞാന്‍ നാട്ടില്‍ കല്യാണം കഴിക്കാന്‍ വരുന്നത്. ഞാന്‍ ഗള്‍ഫില്‍ വച്ച വിവാഹം കഴിച്ചിട്ടിലെന്ന് എവിടെയാണ് ബോധിപ്പിക്കേണ്ടത്. തരം കിട്ടിയാല്‍ അച്ചന്മാര്‍ ചുറ്റിക്കളി നടത്തുന്നു. പിന്നെയാണ് ഞങ്ങള്‍ പാപികളായ അല്‍മായരുടെ കാര്യം. അല്ലെങ്കില്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ വിവാഹത്തിനായി വരുന്ന എന്റെ ഒരു മുപ്പത് ദിവസത്തെ ടൈം ടേബിള്‍,


ഞാന്‍ ജനുവരി ഒന്നാം തിയ്യതി നാട്ടില്‍ വരും, വീട്ടുകാര്‍ ഗള്‍ഫിലും, യുറോപ്പിലും ജോലിയുള്ള കിടിലന്‍ 5 അച്ചാ‍യത്തിമാരെ കണ്ടുവച്ചിട്ടുണ്ട്, ഈ അഞ്ചെണ്ണത്തിനെ കാണാന്‍ പോവുമ്പോഴെക്കും എന്റെ കുറഞ്ഞത് ഏഴ് ദിവസം പോവും. ഇനി അവരില്‍ ആര്‍ക്കെങ്കിലും എന്നെയിഷ്ടപ്പെട്ടാല്‍ അവരുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വരും, പിന്നെ എന്റെ വീട്ടുകാര്‍ അങ്ങോട്ട് പോയി കാണും. അതിലും പോവും കുറഞ്ഞത് ഒരു 5 ദിവസം. അങ്ങിനെ 30 ദിവസത്തില്‍ 12 ദിവസം പോയികിട്ടി, ബാക്കി 18 ദിവസം. നമ്മുക്ക് നമ്മുടെ റബ്ബര്‍ പോലെ ഇത് വലിച്ച് നീട്ടാന്‍ കഴിയില്ലല്ലോ, അടുത്ത 2-3 ദിവസത്തിനകം മനസമ്മതം നടത്തിയാല്‍ തന്നെ, ആകെയുള്ള 15 ദിവസം പോയിക്കിട്ടി. എന്റെ പൊന്നച്ചന്മാരെ പിന്നെയുള്ള 15 ദിവസത്തില്‍ എങ്ങിനെയെനിക്ക് മൂന്ന് ഞായറാഴ്ചകളില്‍ എന്റെ വിവാഹം പള്ളിയില്‍ വിളിച്ച് ചോല്ലി എന്റെ വിവാഹം നടത്താന്‍ പറ്റും. പിന്നെയുള്ള ഒരാഴ്ച ഡ്രസ് എടുക്കല്‍, സ്വര്‍ണ്ണമെടുക്കല്‍, അങ്ങിനെ അതിനും ദിവസം പോവും, പിന്നെ ഇതിനിടയില്‍ ഞാന്‍ അരമനയില്‍ പോയി പ്രീ-മെരിറ്റല്‍ കോഴ്സിനു പങ്കെടുത്തുവെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങണം, ഇത് കാണിച്ചാലാണല്ലോ കല്യാണം നടത്തി തരിക. (വേറെ വല്ലതും കാണിച്ച്, വിവാഹത്തിനു മുമ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ പറയാത്തത് നന്നായി). അങ്ങിനെ പേരിന് ഒരു ഞായറാഴ്ച വിളിച്ച് ചോല്ലി അടുത്ത ദിവസം വിവാഹം നടത്തിയാല്‍ മിനിമം അതിലും പോയി, കുറഞ്ഞത് 4-5 ദിവസം. അങ്ങിനെ ചുരുങ്ങിയത് 20 ദിവസം പോയി. പിന്നെ ആകെ ബാക്കിയുള്ളത് 10 ദിവസം. പിന്നെ ആകെ തേന്‍ നുകരാന്‍ കിട്ടുന്നത്, 10 ദിവസമാണ്, അതില്‍ തന്നെ തിരിച്ച് പോരുന്ന ദിവസം കൂടി കുറച്ചാല്‍ പിന്നെയും അത് 8 ദിവസമായി. 8 ദിവസത്തില്‍ വേണം ഞാന്‍ 64 വിദ്യകള്‍ പരീക്ഷിക്കാന്‍. അപ്പോള്‍ ദിവസം 8 വിദ്യകള്‍, അങ്ങിനെ ആകെ 8 ദിവസം കൊണ്ട് 64 കലകള്‍. ഇനി ഈ ദിവസത്തിടയിലെങ്ങാനും ആ നശിച്ച ദിവസം വന്നാല്‍ മേം ക്യാ കരൂംഗാ. പ്രഷര്‍, ഷുഗര്‍, കോളസ്ടോള്‍ തുടങ്ങിയവയുള്ള ഞാന്‍ ദിവസവും 8 എണ്ണം വച്ച് നോക്കിയാല്‍ എന്താവും എന്റെ ഗതി. പിന്നെ നമ്മുക്ക് വേണ്ടി കുന്നത്ത് ചേട്ടന്‍ വികസിപ്പിച്ചെടുത്ത ആ മരുന്നുള്ളപ്പോള്‍ ഇതോന്നും ഒരു പ്രശ്നമായി ഞാന്‍ കാണുന്നില്ല.


എന്തായാലും, ഞാന്‍ കൂടുതല്‍ എഴുതി ശല്യം ചെയ്യുന്നില്ല. ഒരു പക്ഷെ ഞങ്ങളുടെ ആ ബെര്‍ളിചേട്ടന്‍ മെത്രാന്മാര്‍ക്കും, തിരുമേനിമാര്‍ക്കും ഒരു കിടിലന്‍ കത്തെഴുതുമായിരിക്കും. അപ്പോഴെ ഞങ്ങളുടെ വേദന നിങ്ങള്‍ക്ക് ശരിക്കും മനസ്സിലാവുകയുള്ളു.


എന്നാലും എനിക്കൊരു സംശയം ഉണ്ട്, സെമസ്റ്റിക്ക് മതങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തങ്ങളുടെ കുട്ടികളെ മതപരമായ ചിട്ടകളില്‍ വളര്‍ത്തുന്നു, മാത്രമല്ല കടുപ്പമേറിയ ദൈവീകവിശ്വാസങ്ങളില്‍ അല്‍മായരുടെ ജീവിതത്തെ ബന്ധപ്പെടുത്തുന്നു. എന്നിട്ടും, ഹിന്ദുമതവിശ്വാസികളെക്കാള്‍, കുടുംബത്തില്‍ മൂല്യശോഷണവും, വിവാഹമോചനവും ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ കൂടുന്നു. എന്തായിരിക്കും ഇതിന് കാരണം?


സെമിത്തേരിയിലെ ആറടി മണ്ണിന്റെ ബലത്തിലാണ് നിങ്ങള്‍ വിശ്വാസികളെ പേടിപ്പിച്ച് നിര്‍ത്തുന്നത്, മാത്രമല്ല നിങ്ങള്‍ പുരോഹിതര്‍ തന്നെ, ദൈവീകമായ ആദ്യകല്പനകളെ അനുസരിക്കാതെ, അല്‍മായരെ നേരെ നടത്താന്‍ ശ്രമിക്കുന്നു. ആ കല്പന ഉല്‍പത്തിപുസ്തകം 1ന്റെ 27-28 ഇങ്ങനെ പറയുന്നു.

ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, തന്റെ സ്വരൂപത്തില്‍ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു. നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞു, അതിനെ അടക്കി, സമുദ്രത്തിലെ മത്സ്യത്തിന്മേലും, ആകാശത്തിലെ പറവയിന്മേലും, സകല ഭൂചരജന്തുക്കളിന്മേലും വാഴ്വീന്‍ എന്ന് അവരോട് കല്പിച്ചു”.

പുരോഹിതരെ, കന്യാസ്തീകളെ, നിങ്ങള്‍ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിച്ചാല്‍ തന്നെ ക്രിസ്ത്യാനിറ്റിയുടെ 75% പ്രശ്നങ്ങള്‍ തീരും. മാത്രമല്ല ഇത്തരം വിടുവായിത്തരങ്ങള്‍ പറയാന്‍ നിങ്ങള്‍ ഒന്ന് അറയ്ക്കുകയും ചെയ്യും.

ഇനി അതല്ല......മൂന്ന് നേരവും വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, വെടിപറഞ്ഞിരിക്കുമ്പോള്‍ ചോറ് എല്ലില്‍ കുത്തുമ്പോള്‍ ഇത്തരം വങ്കത്തരങ്ങള്‍ പറയാന്‍ തോന്നുന്നുവെങ്കില്‍ പറയുക.

ഇനി വേറോരു കൂട്ടര്‍ ഉണ്ട്, തന്നെ പോലെ തന്റെ അയല്‍ക്കാരെയും സ്നേഹിക്കുക എന്ന് മത്ബഹയില്‍ നിന്ന് വീമ്പ് പറഞ്ഞ്, പുറത്തിറങ്ങി അധികാരത്തിനും സ്വത്തിനും പടവെട്ടുകയും, കേസു നടത്തുകയും, കൊല നടത്തുകയും ചെയ്യുന്ന യാക്കോബായ-ഓര്‍ത്തോഡോക്സ് വിഭാഗങ്ങള്‍.

മറ്റോരു കൂട്ടര്‍ ആണ്, കോട്ടും സൂട്ടും ഇട്ട്, ഡി.റ്റി.എസ്. ഡോള്‍ബി സിസ്റ്റത്തില്‍ വചനശിശ്രൂഷയും, രോഗശാന്തിയും നടത്തി, പാവപ്പെട്ട മനുഷ്യരെ ഒരു തരം മനസീകവിഭ്രാന്തിയിലേക്ക് നടത്തുന്ന പെന്തക്കോസ്റ്റല്‍/ബ്രദറണ്‍ സഭകള്‍......

ഇവര്‍ക്കെല്ലാമുള്ള മറുപടിയും യേശുക്രിസ്തു തന്റെ വചനകാലത്ത് പറഞ്ഞിട്ടുണ്ട്. അതിപ്രകാരം (മത്തായി 23: 1-7) പറയുന്നു.

അനന്തരം യേശു തന്റെ ശിക്ഷ്യരോടും പുരുഷാരത്തോടും പറഞ്ഞത്: ശാ‍സ്തിമാരും പരീശന്മാരും മോശയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകെയാല്‍ അവര്‍ നിങ്ങളോട് പറയുന്നതൊക്കെയും പ്രമാണിച്ചു കൊള്ളുവിന്‍, അവരുടെ പ്രവര്‍ത്തികള്‍ പോലെ ചെയ്യരുതുതാനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമലുകളെ കെട്ടി മനുഷ്യന്റെ ചുമലില്‍വയ്ക്കുന്നു. ഒരു വിരല്‍ കൊണ്ടു പോലും അവയെ തൊടാന്‍ അവര്‍ക്ക് മനസ്സില്ല. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യന്‍ കാണേണ്ടതിനത്രേ ചെയ്യുന്നത്. തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും, പള്ളിയില്‍ മുഖ്യാസനവും, അങ്ങാടിയില്‍ വന്ദനവും, മനുഷ്യന്‍ റബ്ബി എന്ന് വിളിക്കുന്നതും അവര്‍ക്ക് പ്രിയമാവുന്നു.


എന്ന്

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ ഒരു അന്തേവാസി

Wednesday, December 2, 2009

204.അച്ചടിയിലെ മാടമ്പികളും ബൂലോഗത്തെ അടിയാന്മാരും.

ചരിത്രാതീത കാലം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും അക്ഷരം അറിയാവുന്നവന്റെയും വായിക്കാനറിയാവുന്നവരുടെയും അറിവിന്റെയും വിനോദത്തിന്റെയും നല്ലൊരു ഉപാധിയായിരുന്നു അച്ചടി മാധ്യമങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും സ്വന്തമായി പുസ്തകങ്ങളും പത്രങ്ങളും വാങ്ങിവായിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് വായനശാലകളിലൂടെ തുച്ചമായ പൈസമുടക്കി അംഗങ്ങള്‍ ആകുവാനും അങ്ങനെ വായിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഇതിന്റെ പ്രസക്തി കുറേശ്ശേയായി നഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദശാബ്ദത്തില്‍ കേരളത്തിലെ അഭ്യസ്തവിദ്യരും തൊഴിലന്വേഷികളുമായ ചെറുപ്പകാരുടെ ആശ്രയവും താവളവുമായി വര്‍ത്തിച്ച വായനശാലകള്‍ പിന്നീട് പ്രതാപം നഷ്ടപ്പെട്ടു ഇന്ന് ഏറെക്കുറെ ക്ഷയിച്ചു എന്നുപറയാം. കേരളത്തിലെ ചെറുപ്പകാര്‍ക്ക് എം.ടി.യെയും തകഴിയെയും മാത്രമല്ല ടോള്‍സ്റ്റോയിയെയും അഗതക്രിസ്തിയെയും മുതല്‍ കോട്ടയം പുഷ്പനാഥ് , പമ്മന്‍ വരെയുള്ളവരെയും പരിചയപ്പെടാന്‍ സഹായിച്ചത് കേരളത്തിലെ വായനശാലകള്‍ ആയിരുന്നു.

അന്നൊക്കെ ഈ എഴുത്തിനു പിന്നിലുള്ളവരെ കണ്ടിരുന്ന ആരാധനയ്ക്ക് കാലക്രമേണ കുറവ്‌ സംഭവിച്ചു എന്നുള്ളതും ഒരു വസ്തുതയാണ്. അതുപോലെ തന്നെ പത്രങ്ങളിലും മറ്റും എഴുതികൊണ്ടിരുന്നവരുടെ കാര്യവും അങ്ങനെ തന്നെ. വിദേശത്തു സംഭവിക്കുന്നത് ചൂടാറാതെ വായനക്കാരുടെ മുമ്പില്‍ എത്തിക്കുന്നവരോട് അല്പം ആരാധനയും ബഹുമാനവും ഉണ്ടായിരുന്നെന്നത് സത്യം തന്നെയാണ്. അതുകൊണ്ടൊക്കെ അക്കാലത്ത് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും തങ്ങള്‍ ഏതോ ദന്ത ഗോപുരത്തില്‍ വസിക്കെണ്ടാവരാണെന്ന മിഥ്യാ ധാരണയും തോന്നിയിരുന്നുവെന്നു വേണം പറയാന്‍. ഈ ദശാബ്ദത്തില്‍ നമ്മുടെയിടയിലേക്ക് പതിയെ കടന്നുവന്നു വേരോടി ചുവടുറപ്പിച്ച ഇന്റര്‍നെറ്റും ഇന്റര്‍നെറ്റ് എഴുത്തും അടുത്ത ദാശാബ്ദത്തിന്റെയും ശതാബ്ദത്തിന്റെയും നാവായി എന്നതാണ് സത്യം. ഇതിനിടയില്‍ പലപ്പോഴും വളരെയേറെ കഴിവുള്ളവരും പ്രതിഭാശാലികളുമായവര്‍ താന്താങ്ങളുടെ കൃതികളുമായി ബ്ലോഗുകളിലൂടെയും മറ്റും വായനക്കാരുടെ മുമ്പിലെത്തുകയും നല്ല ജനശ്രദ്ധയും ആരാധക വൃന്ദവും നേടുകയുണ്ടായി. ഒരുപക്ഷെ തകര്‍ന്നുകൊണ്ടിരിക്കുന്ന അച്ചടി മാധ്യമങ്ങളും പുസ്തക പ്രസിദ്ധീകരണ മേഖലയും ഈ പുതിയ പ്രതിഭാസത്തെ ആദ്യമൊക്കെ കണ്ടില്ലെന്നു നടിച്ചുവെങ്കിലും പിന്നീട് തങ്ങളാലാവും വിധം തലോടുകയെന്ന വ്യാജേന തളര്‍ത്താനാണ് നോക്കിയത്.

ഇന്ന് ലോകത്തില്‍ തന്നെ പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. ഒട്ടു മിക്ക പരസ്യദാതാക്കളും ഇന്റര്‍നെറ്റില്‍ പരസ്യങ്ങള്‍ നല്‍കുന്നതും അച്ചടി മാധ്യമങ്ങള്‍ക്ക് ആരാധകര്‍ കുറയുന്നതുമായിരുന്നു പ്രധാന കാരണം. ബ്ലോഗ്‌ ന്യൂസ്, ഇന്റര്‍നെറ്റ് സൈറ്റുകളിലൂടെയുള്ള വാര്‍ത്തകള്‍ എന്നിവ സൌജന്യമായി ലഭികുന്നതുകൊണ്ട് തന്നെ പണം മുടക്കി പത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ മടികാട്ടി തുടങ്ങിയെന്നതയിരുന്നു പ്രധാന പ്രശ്നം. അതുപോലെ സാഹിത്യ രചനകള്‍ സൌജന്യമായി ലഭിക്കുമെന്നതുകൊണ്ട് പുസ്തകങ്ങള്‍ക്കും വായനക്കാരെ ലഭിക്കല്‍ കഠിനമാക്കി തീര്‍ത്തു. അതിന്റെ പ്രധാന പ്രതികരണമായിരുന്നു ബ്ലോഗുപോലെയുള്ള രചനാ മാധ്യമങ്ങളെ കുളിമുറി സാഹിത്യമെന്ന അടച്ചാക്ഷേപിക്കല്‍. ബ്ലോഗില്‍ അതിന്റെ സൌജന്യവും ആയാസരഹിതവുമായ സ്വഭാവം കൊണ്ടുതന്നെ നിരവധി പേര്‍ ദിനം തങ്ങളാല്‍ ആവുംവിധം വിവിധ സാഹിത്യ രചനകള്‍ നടത്തി വരുന്നുണ്ട്. ചിലതൊക്കെ കൂതറയെങ്കില്‍ ചിലതൊക്കെ നല്ല നിലവാരം പുലര്‍ത്തുന്നത് തന്നെയെന്നു പറയേണ്ടി വരുന്നുണ്ട്. തന്നെയുമല്ല മിക്കവയും തന്നെ സൌജന്യമായത് കൊണ്ടുതന്നെ വായനക്കാര്‍ക്ക് ഇഷ്ടമുള്ളതു തെരഞ്ഞെടുത്തു വായിക്കാനുള്ള സൌകര്യവുമുണ്ട്.

എന്നാല്‍ വളരെയേറെ പേര്‍ ഇന്ന് ബ്ലോഗ്‌ എഴുത്തില്‍ സജീവമല്ലെന്നു പറയുന്നതും സത്യം തന്നെ. ചിലരൊക്കെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം എഴുത്ത് കുറച്ചെങ്കില്‍ ചിലര്‍ ആശയദാരിദ്ര്യം കൊണ്ട് പിന്‍വലിഞ്ഞു നില്‍ക്കുന്നു. നിയതമായ വരുമാനമില്ലത്തതും മറ്റു തൊഴില്‍ ചെയ്തു ജീവിക്കുന്ന ബ്ലോഗര്‍മാരില്‍ ഒഴിവ് സമയത്ത് കണ്ടെത്തുന്ന സാഹിത്യരചനകളില്‍ സാമ്പത്തികമാന്ദ്യം മൂലവും മറ്റു തൊഴില്‍ പരമായ തിരക്കുകള്‍ മൂലവും സമയം കണ്ടെത്താന്‍ പാടുപെടുകയും ചെയ്യുന്നതുമൂലവും എഴുത്തുകള്‍ കുറച്ചു. കൌമാര പ്രായത്തിലുള്ള കുട്ടികളെ കണ്ടു ഇവനെകൊണ്ട് ഒന്നിനുമാവില്ലെന്നു പറയുന്നതിന് സമമാണ് ബ്ലോഗിലെ സാഹിത്യത്തെ കുളിമുറി സാഹിത്യമെന്നു വിളിക്കുന്നതും. ബാലാരിഷ്ടതകള്‍ പിന്നിട്ടു വരും കാലത്തെ ശക്തമായ മാധ്യമമായി ബ്ലോഗ്‌ മാറുമ്പോള്‍ കരുത്തുള്ള സൃഷ്ടികളും രചനകളുമായി നിരവധി പേര്‍ മുമ്പിലുണ്ടാവും. അന്ന് ഏതാണ്ട് തകര്‍ന്നു തരിപ്പണമായെക്കാവുന്ന അച്ചടി മാധ്യമങ്ങള്‍ക്ക് ഒരു പുത്തനുണര്‍വായി മാറാന്‍ ബ്ലോഗിന് കഴിഞ്ഞേക്കും.

ഈയിടെ വായിച്ച ഒരു അച്ചടിമാധ്യമത്തിലെ ഒരു ലേഖനത്തില്‍ ബ്ലോഗ്‌ കേവലം കുളിമുറി സാഹിത്യം ആണെന്നാണ്‌ എഴുതി വെച്ചിരിക്കുന്നത്. ഇതിലെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെങ്കിലും ചിലകാര്യങ്ങളില്‍ ഭാഗികമായി അനുകൂലിക്കേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരാരോപണം ഉണ്ടാവുന്നു, അല്ലെങ്കില്‍ പുറമേ നിന്ന് മലയാളം ബ്ലോഗിനെ വീക്ഷിക്കുന്നവര്‍ക്ക്‌ എങ്ങനെ ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ സാഹചര്യമുണ്ടാവുന്നു.

മലയാളം ബ്ലോഗ്‌ അതിന്റെ ശൈശവ ദിശയിലാണെന്ന് ആണെന്ന് സമ്മതിച്ചാല്‍ പോലും ഈ ആരോപണത്തെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ വയ്യ. കേരളത്തിലെന്നല്ല ഭാരതത്തില്‍ പോലും കമ്പ്യൂട്ടറിന്റെയും ഐ.ടി.യുടെയും കടന്നുകയറ്റം തുടങ്ങിയിട്ട് അധികം നാളായില്ല. കമ്പ്യൂട്ടര്‍ വന്നുകഴിഞ്ഞിട്ടും മലയാളം കുറെ നാളെക്കെങ്കിലും അപ്രാപ്യമായിരുന്നു. പിന്നീട് പല മലയാളം ഫോണ്ടുകളും അവസാനം യൂണിക്കോഡും മലയാളത്തില്‍ കമ്പ്യൂട്ടറിനെ വഴക്കിയെടുത്തു. എന്നിരുന്നാലും ഇന്നും മിക്ക പ്രസിദ്ധീകരണ സ്ഥാപനങ്ങളും താന്താങ്ങളുടെ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രായോഗിക പ്രശ്നം ഇന്നും കേരളത്തിലെ മിക്ക ജില്ലയിലെ ഇന്റര്‍നെറ്റ്‌കഫെകളും മനോരമ,മാതൃഭൂമി എന്നീ പത്രങ്ങളുടെ ഫോണ്ടുകള്‍ അല്ലാതെ യൂണികോഡ്‌ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് കൂടിയില്ല. അതുകൊണ്ട് തന്നെ ബ്ലോഗിലെ തുടക്കക്കാരെ പോയിട്ട് ബ്ലോഗ്‌ പുലികളെയും പുപ്പുലികളെയും പലരും അറിയുക കൂടിയില്ല.

അച്ചടി മാധ്യമത്തില്‍ വരുന്ന എല്ലാം മികച്ചതെന്നും ബ്ലോഗില്‍ വരുന്നവയെല്ലാം മ്ലേച്ചമെന്നും മുന്‍വിധിയോടെ ബ്ലോഗില്‍ വായനക്കായി വരുന്നവര്‍ക്ക് ഉണ്ടെന്നു ചില വ്യക്തിപരമായ അനുഭവം മൂലം അറിയാം. എന്തുകൊണ്ട് അവര്‍ക്ക് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നു. അച്ചടിയില്‍ വരുന്നതെല്ലാം വരുന്നത് മികച്ചതെങ്കില്‍ മുത്തുചിപ്പിയും ഗുരുവുമെല്ലാം ഉത്കൃഷ്ട സാഹിത്യ സൃഷ്ടികളായി കാണേണ്ടിവരും. എന്തിനു കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന "മ" പ്രസിദ്ധീകരണങ്ങള്‍ പോലും മലയാളത്തിന്റെ ഏറ്റവും ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ അച്ചടിക്കുന്നവയാണെന്ന് കരുതേണ്ടി വരും.

കൂതറ തിരുമേനിയെന്ന തൂലികാനാമം ചിലര്‍ക്കെങ്കിലും ആരോചകത്വം ഉണ്ടാക്കിയെന്ന് വരാം. ആര് പറയുന്നു എന്ന് നോക്കുന്നവര്‍ക്കുണ്ടാവുന്ന സാങ്കേതിക പ്രശ്നമാണത്. എന്ത് പറയുന്നുവെങ്കിലും നോക്കേണ്ട ബാധ്യത വായനക്കാര്‍ക്കുണ്ട്. അച്ചടിയിലെ ചില വന്‍ താരങ്ങള്‍ക്ക് ഒരുപക്ഷെ വായനക്കാരുടെ നേരിട്ടുള്ള പ്രതികരണം അറിയേണ്ടി വരുന്നില്ലെന്ന് പറയേണ്ടി വരും. സ്വയം തീര്‍ത്ത ദന്ത ഗോപുരത്തില്‍ വസിക്കുന്നതിന്റെ ഒരു പ്രശ്നം തന്നെയാണ് അത്. ഇന്ന് ബ്ലോഗിലെ മിക്ക എഴുത്തുകാരുടെയും പോസ്റ്റുകള്‍ പുസ്തകങ്ങളായി പുറത്തുവരുമ്പോള്‍ ഓണ്‍ലൈന്‍ എഴുത്തും അച്ചടിയിലെ എഴുത്തും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണെന്ന് സമ്മതിക്കേണ്ടി വരും. അതോടെ ഒരുപരിധിവരെ ആരോപണങ്ങള്‍ വെറും ജല്‍പ്പനങ്ങള്‍ ആവുകയും ചെയ്യും. എന്നാല്‍ അച്ചടിയിലെ താരങ്ങള്‍ ബ്ലോഗില്‍ എത്തുമ്പോള്‍ ആനമെലിഞ്ഞാലും തൊഴുത്തില്‍ കേട്ടില്ല എന്ന പഴംചൊല്ല് തെറ്റെന്നു പറയെന്നുതാവും ശരി. അതേപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയമം മൂലം നേരിടുന്നതും ബ്ലോഗിലൂടെയുള്ള സ്വാതന്ത്ര്യത്തെ ഹനിക്കല്‍ തന്നെയാണ്. അച്ചടിതാരങ്ങള്‍ ഇന്ന് നിയമത്തിന്റെ കൂടി കൂടി വളരാന്‍ വെമ്പുന്ന ഒരു മാധ്യമത്തെ കൊലചെയ്യുകയാണോ അല്ലെങ്കില്‍ ശ്രമിക്കുകയാണോ എന്ന് തോന്നുപ്പോവുന്നു.

Wednesday, November 25, 2009

203.ഭാഷാവരവും ഭാഷാശുദ്ധിയും

മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്നവനെ ഭാഷാവരം കിട്ടിയവനെന്നു ചിലരെങ്കിലും പറയാറുണ്ട്‌. ഭാഷാവരം കിട്ടിയില്ലെങ്കിലും ഭാഷാ ശുദ്ധി മാന്യമായ തോതിലെങ്കിലും എഴുത്തുകാരും പത്രപ്രവര്‍ത്തകരും കാണിക്കണ്ടതായുണ്ട്. ശൈലീപരമായ പിഴവുകളുടെയും ഒഴിവുകഴിവുകളുടെയും സഹായത്തോടെ എഴുത്തുകാര്‍ രക്ഷപ്പെട്ടേക്കാമെങ്കിലും പത്രപ്രവര്‍ത്തകര്‍ക്കു അതിനുള്ള അവകാശമില്ലെന്ന് തന്നെയാണ് കൂതറ തിരുമേനിയുടെ പക്ഷം. വാര്‍ത്തകളെ വായനക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ തെറ്റില്ലാതെ അവതരിപ്പിക്കുകയെന്ന ദൌത്യം മിക്ക പത്രപ്രവര്‍ത്തകരും ചെയ്യുന്നുണ്ടെങ്കിലും ചിലരാവട്ടെ കേവലം വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം മാത്രമാണ് നടത്തുന്നത്.

അടുത്തിടെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയൊന്നു നോക്കാം. തലയില്ലാത്ത ശവം കണ്ടെത്തി. കൊലപാതകമെന്ന് സംശയം. ഇത് വായിക്കുന്നവന് മുമ്പില്‍ ചില സംശയങ്ങള്‍ ഉടലെടുക്കും. സാധാരണ ഗതിയില്‍ മരണങ്ങള്‍ നാല് വിധമാണ്. സ്വാഭാവികം, ആത്മഹത്യ, അപകടമരണം, കൊലപാതകം. ഇതല്ലാതെ അസുഖം മൂലവും മരണം സംഭവിക്കാം. എന്നാല്‍ തലയില്ലാതെ ഒരു ജഡം കാണപ്പെട്ടാല്‍ അപകടമരണമോ കൊലപാതകമോ ആവാനാണ് സാധ്യത. ഇതില്‍ അപകട മരണമെന്നത്‌ ആത്മഹത്യ ചെയ്യുമ്പോഴുള്ള ശ്രമത്തില്‍ സംഭാവിച്ചതുമാവാം. പ്ലാസ്റ്റിക് കയറില്‍ കുടുക്കിട്ടു ചാടിയവന്റെ കഴുത്തു മുറിഞ്ഞു പോയ അവസരമുണ്ട്. അതേപോലെ റെയില്‍വേ പാളത്തില്‍ തലവെച്ചു ആത്മഹത്യ ചെയ്തവന്റെയും തല വേര്‍പെട്ടു പോകാം. എന്നാല്‍ കായലില്‍ തലയില്ലാതെ കിടന്ന ശവത്തിന്റെ ഗതി കൊലപാതകമാല്ലാതെ വേറൊന്നാവാന്‍ സാധ്യത തുലോം തുച്ഛം എന്ന് പറയേണ്ടി വരും.

ആരും സ്വന്തം കഴുത്തു പൂര്‍ണ്ണമായി അറുത്തെടുത്തു കായലില്‍ തള്ളി ആത്മഹത്യ ചെയ്യുമെന്ന് വിവരമുള്ളവന്‍ കരുതില്ല. അതേപോലെ റെയില്‍വേ പാളത്തില്‍ തലവെച്ചു ആത്മഹത്യ ചെയ്തശേഷം തലയവിടെ ഇട്ടു സ്വന്തം കബന്ധം കായലില്‍ ഇടുന്നതും അപ്രായോഗികം തന്നെ. പിന്നെ അവിടെ നടക്കാന്‍ സാധ്യതയുള്ള ഏക കര്‍മ്മം കൊലപാതകം തന്നെ. അപ്പോള്‍ കൊലപാതകം എന്ന് സംശയിക്കുന്നുവെന്ന വാര്‍ത്തയുടെ അസംബന്ധം വായനക്കാരന് പോലും മനസ്സിലാവും.

അതേപോലെ അമ്പത്തിനാല് വയസ്സുള്ള യുവാവിന്റെ ജഡം കണ്ടെത്തിയെന്നുള്ള വാര്‍ത്ത കണ്ടപ്പോഴും ഒന്ന് ഞെട്ടി. കാരണം അമ്പത്തിനാല് വയസ്സുള്ള യുവാക്കള്‍ സാധാരണ ഗതിയില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ മാത്രമേ കാണൂ. ബാല്യം, ശൈശവം, കൌമാരം, യുവത്വം, വാര്‍ദ്ധക്യം എന്നൊക്കെ ഈ പത്രപ്രവര്‍ത്തകര്‍ കേട്ടിട്ടില്ലേ ആവോ.. മധ്യ വയസ്കനെ യുവാവെന്ന് വിളിക്കുമ്പോള്‍ എന്ത് സുഖമാണപ്പാ ഇവര്‍ക്ക് ലഭിക്കുന്നത്.

മലയാള വ്യാകരണവും നിഘണ്ടുവും അരച്ചുകലക്കി കുടിച്ചിട്ട് വാര്‍ത്ത എഴുതണം എന്ന് പറയില്ല. ബിരുദാനന്തര ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും കഴിഞ്ഞവര്‍ വെറും കഞ്ഞിക്കൊവാലന്റെ നിലവാരത്തില്‍ എഴുതരുതെന്ന അപേക്ഷ മാത്രമേയുള്ളൂ.

Monday, November 16, 2009

202- ഇതാണത്രെ വെളിച്ചം കാണാത്ത പിണറായിയുടെ വീട്


പ്രിയപ്പെട്ട ശ്രീ. സുനില്‍, ശ്രീ. വിജി പിണറായി,

ഈ മുകളില്‍ കാണുന്നതാണോ, നിങ്ങള്‍ക്ക് അറിവുള്ള സ. പിണറായിയുടെ വീട്.

ഒരു പക്ഷെ നിങ്ങള്‍ക്ക് ഇതില്‍ പ്രതികരിക്കാതിരിക്കാം, അല്ലെങ്കില്‍ വീണ്ടും പരിഹസിക്കാം.

പക്ഷെ ഇന്റര്‍നെറ്റിലൂടെ സഖാവിന്റെതായി പുതിയ വീടിന്റെ പടം പ്രചരിപ്പിക്കുന്നത് നിങ്ങളുടെ മറുപടിയിലൂടെ തടയാം.

നിങ്ങളുടെ നിശബ്ദത.........അത് ഈ കാര്യത്തില്‍ ഉണ്ടാവില്ലെന്ന് കരുതുന്നു.

Sunday, November 15, 2009

201-പിണറായിയുടെ വീട് കഥ പറയുന്നു



ഞാന്‍ മുമ്പ് ഇവിടെ കോലാഹലമുണ്ടാക്കിയ ഒരു പോസ്റ്റ് ഇട്ടിരുന്നു. സ. പിണറായിയുടെ വീടാണെന്ന് പ്രചരിപ്പിച്ച ഒരു വീടിനെ കുറിച്ച്, അത് സത്യമല്ലെന്ന് 90% ആളുകളും വിശ്വസിക്കുന്നുമുണ്ടാവും. അതിന്ന് എനിക്ക് കിട്ടിയ ചില വിശ്വസിനീയമായ ചിത്രങ്ങള്‍ കൊണ്ട് ആ വീട് സ. പിണറായിയുടെതല്ലെന്ന് സമര്‍ത്ഥിക്കാം.



ആ വീട് സൌദി അറേബ്യയില്‍ ഉള്ള ഒരു പ്രവാസിയുടെ വീടാണെന്നാണ് വിശ്വസിനീയമായ വിവരം. മാത്രമല്ല ഈ വീട് രമണന്‍ എന്ന സീരിയലില്‍ നിങ്ങള്‍ക്ക് കാണാം.

എനിക്ക് കിട്ടിയ ഈ വിവരം, എന്റെ മാന്യതയ്ക്ക് ഞാനിവിടെ പറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.

അപ്പോള്‍, ഉടനെ തന്നെ സ.പിണറായിയുടെ വീടും ഈ ബ്ലോഗിലൂടെ കാണാം

200.കൂതറ : ഡബിള്‍ സെഞ്ചുറി

നൂറോ ഇരുനൂറോ പോസ്റ്റുകള്‍ ബൂലോകത്ത് ഒരു സംഭവമല്ലെങ്കിലും കൂതറ അവലോകനം ഇരുനൂറു പോസ്റ്റുകള്‍ തികച്ചത് അംഗങ്ങള്‍ക്കും വായനക്കാര്‍ക്കും സംഭവം തന്നെ. നിന്ദ്യം അല്ലെങ്കില്‍ മോശം എന്നര്‍ത്ഥം വരുന്ന കൂതറ എന്നാ പേരില്‍ ഒരു അവലോകനോദ്ദേശത്തോടെ തുടങ്ങിയ ചെറുബ്ലോഗിന്ന് നല്ല വായനക്കാരുള്ളതും ഒപ്പം കാര്യപ്രസക്തമായ വിമര്‍ശകരുള്ളതുമായ ഒരു ബ്ലോഗാണ്. ബ്ലോഗില്‍ പ്രതികരണങ്ങള്‍ ഉടനെതന്നെ കിട്ടുമെന്നുള്ളതും രാഷ്ട്രീയ പൊതുകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ കൂതറയായി എഴുതേണ്ടിവരുംമെന്നുള്ളതും കൂടാതെ പേരിലെന്തിരിക്കുന്നു എന്നാ വിഖ്യാതമായ ചോദ്യത്തെ അന്വാര്‍ത്ഥമാക്കാന്‍ കൂടി സ്വീകരിച്ച പേരാണ് കൂതറ അവലോകനം. ഉള്ളടക്കവും അവതരണവും നല്ലതെങ്കില്‍ വായനക്കാര്‍ എന്നുമുണ്ടാവും എന്നവിശ്വാസമാണ് ഇതിന്റെ ആധാരം.തീരുമാനം തെറ്റല്ലെന്ന് മനസ്സിലായതില്‍ വളരെ സന്തോഷം തോന്നുന്നു. ഒരു വായനക്കാരന്‍ ഒരിക്കല്‍ എഴുതിയ മെയിലില്‍ ഡിയര്‍ കൂതറ ഐ ലവ് ടൂ ഹേറ്റ് യൂ.. എന്ന് വായിച്ചപ്പോള്‍ സത്യത്തില്‍ എന്റെ തീരുമാനം ശരിയായിരുന്നു എന്ന് മനസ്സിലായി.

പേരിലെ അര്‍ഥം പോലെ ഉള്ളടക്കവും മോശമെന്ന് അലമുറയിട്ട ചിലരാകട്ടെ കാലയവനയ്ക്കുള്ളില്‍ മറഞ്ഞുപോവുകയോ കുത്തൊഴുക്കില്‍ നിന്ന് ഒലിച്ചുമാറി തീരത്തു ആരോരും പരിഗണിക്കാതെ ആത്മപ്രശംസകള്‍ നടത്തി അപഹാസ്യര്‍ ആവുകയോ ചെയ്യുന്നു. ചരിത്രം പഠിപ്പിക്കുന്നതും അതുതന്നെ. മികച്ചപെരും മികച്ച തുടക്കവും കൊണ്ടുമാത്രം പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ല. സ്ഥിരമായ എഴുത്തും സ്ഥിരതയാര്‍ന്ന രീതികളും കൊണ്ടുമാത്രമേ വായനക്കാരുടെ ഇടയില്‍ സ്വന്തം നില കണ്ടെത്താന്‍ കഴിയുകയുള്ളൂ. നിലവാരം കുറഞ്ഞ വിവാദങ്ങളും അനാവശ്യമായ ഇടപെടലുകളും നടത്തി താല്‍ക്കാലിക ലാഭം കൊയ്യാമെങ്കിലും ദൂരവ്യാപകമായ നേട്ടങ്ങള്‍ ഉണ്ടാവുകയില്ലെന്നു ഉറപ്പിച്ചുപറയാന്‍ കഴിയും..

കൂതറ അവലോകനത്തിന് ഇന്നുവരെ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ. കൂതറ തിരുമേനിയും അംഗങ്ങളും തുടര്‍ന്നും നല്ല പോസ്റ്റുകളുമായി നിങ്ങളുടെ മുമ്പിലേക്ക് എത്തികൊള്ളാന്‍ ശ്രമിക്കാം എന്ന് പറഞ്ഞുകൊണ്ട്

നന്ദി..........

കൂതറ തിരുമേനി....



കൂതറ തിരുമേനിയുടെ വിമര്‍ശന നയോപായം ഇവിടെ വായിക്കാം.

Saturday, November 14, 2009

199. സ. പിണറായിയുടെ വീട് (ട്രഷര്‍ ഹണ്ട് മത്സരം)



ഈ വീട് സ. പിണറായിയുടെ വീടാണെന്ന് പറഞ്ഞ് ഈമെയില്‍ ഫോര്‍വേഡായി പ്രചരിക്കുന്ന ഒരു ചിത്രമാണ്.

ഇത്രയും പ്രശ്നമുണ്ടായിട്ടും, എന്തുകൊണ്ട് പിണറായിയുടെ വീട് ഒരു പത്രവും പ്രസിദ്ധികരിച്ചില്ല, അല്ലെങ്കില്‍ അത് ഒരു ടീവി ചാനലും കാണിച്ചില്ല. പോട്ടെ നമ്മുടെ ദേശാഭിമാനിപോലും ഇതാണ് പാര്‍ട്ടി സെക്രട്ടറിയുടെ വീടെന്ന് പറഞ്ഞു ശരിക്കുമുള്ള വീട് കാണിക്കുന്നില്ല.

മുമ്പ്, സ. സുധാകരന്‍ പറഞ്ഞു “സ. പിണറായി ഒരു പ്രഫഷണല്‍ പൊളിറ്റിഷന്‍ ആണെന്ന്”. (അതോരു പിഞ്ചുമനസ്സ്. പിഞ്ചുമനസ്സില്‍ കളങ്കമില്ലല്ലോ)

ത്രിമൂര്‍ത്തി ജയരാജന്മാരിലൊരാള്‍ പറഞ്ഞു “സ.പിണറായിയെന്നാല്‍ പാര്‍ട്ടിയാണ്”

സഖാവിന്റെ വീട് കാണാന്‍ പണ്ട് ടൂര്‍ പോയതിനാലാണ് മൂന്ന് ഒഞ്ചിയം സഖാക്കളെ പണ്ട് “വിസ്മയ പാര്‍ക്കിലേക്ക്” നാട്കടത്തിയത്.

എന്തായിരുന്നാലും എനിക്കോരു ആഗ്രഹമുണ്ട്, ഈ വീട് പിണറായിയുടെതാണെങ്കില്‍ കൈരളി ടീവിയിലെ “വാസ്തു” എന്ന പരിപാടിയിലൂടെ ഈ വീടിന്റെ ഉള്‍തടങ്ങളും, ഗൃഹനിര്‍മ്മാണരംഗത്ത് വന്ന പുതുമകളും ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു.

എന്തായാലും ഞാനിത് വിശ്വസിക്കുന്നില്ല. പിന്നെ ആ ചുവന്ന സ്കോര്‍പ്പിയോ കിടക്കുന്നത് മാത്രമാണ് എന്റെ സംശയത്തിന് ആധാരം. എന്നിരുന്നാലും ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ വീട് ഗൂഗിള്‍ മാപ്പ് നോക്കി മനസ്സിലാക്കികൊള്ളാം.

ഗൂഗിള്‍ മാപ്പില്‍ പിണറായിയുടെ വീട് കണ്ടെത്തുന്ന മത്സരത്തില്‍ (ട്രഷര്‍ ഹണ്ട്) പങ്കെടുക്കാന്‍ പങ്കെടുക്കാന്‍ സര്‍വ്വബൂലോകരേയും ക്ഷണിക്കുന്നു.

-----

Thursday, November 5, 2009

198.ബ്ലൂ...ഫിലിം അവലോകനം

പേര് കേട്ടാല്‍ തെറ്റിദ്ധരിക്കപ്പെടാവുന്ന നീലപ്പടമല്ല ഇവിടെ അവലോകനം ചെയ്യുന്നത്. കൂറ്റന്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ബോളിവുഡ്‌ ചിത്രം ബ്ലൂ ആണ് കൂതറ തിരുമേനി ഇവിടെ അവലോകനം ചെയ്യുന്നത്. ഈ അവലോകനം വായിച്ചു പടം കാണേണ്ട എന്ന തീരുമാനം എടുക്കുകയോ അതല്ല കാണണം എന്ന തീരുമാനം എടുക്കുകയോ ചെയ്യുന്നത് വായനക്കാരുടെ യുക്തിയ്ക്കും മനസ്സിനുമനുസരിച്ചു ആവാം. എന്തായാലും ഈ ചിത്രത്തെ ആദ്യം തന്നെ ഒരു കൂതറ ചിത്രം എന്ന് പറയേണ്ടി വരും. ചിത്രം ഏകദേശം എഴുപതു കോടി മുടക്കിയാണ് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും നൂറു കോടിയാണ് ആകെ മുതല്‍ മുടക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. (എന്ന് വെച്ചാല്‍ ഇരുപതു മില്ല്യന്‍ ഡോളര്‍)


(ചിത്രം വിക്കിയില്‍ നിന്ന് പൊക്കിയത്)

ധില്ലിന്‍ മേത്ത നിര്‍മ്മിച്ച ഈ വമ്പന്‍ ചിത്രം വിതരണം ചെയ്യുന്നത് ധില്ലിന്‍ മേത്ത കൂടി പങ്കാളിയായ ശ്രീ അഷ്ട വിനായക് സിനി വിഷനാണ്. മുമ്പ് ജബ് വീ മെറ്റ്, ഗോള്‍മാല്‍ റിട്ടേന്‍സ് പോലെയുള്ള സൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്ത കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കൂതറ പടം നിര്‍മ്മിക്കാന്‍ ധില്ലന്‍ മേത്ത എങ്ങനെ തീരുമാനിച്ചു എന്നതില്‍ അതിശയം തോന്നുന്നു. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമ നിര്‍മ്മിക്കുകയായിരുന്നു ധില്ലന്റെ ഉദ്ദേശം എന്ന് തോന്നുന്നു. ആസ്ട്രേലിയന്‍ പോപ്പ്‌ താരം കൈലി മിനോഗ് മുഖം കാണിച്ച ചിത്രത്തില്‍ ഇന്നത്തെ ഹിന്ദിയിലെ സൂപ്പര്‍താരവും യുവജനങ്ങളുടെ താരവുമായ കത്രീന കൈഫും (നമ്മുടെ സല്‍മാന്‍ അണ്ണന്റെ കാമുകി) അതിഥി താരമായി എത്തുന്നു. നായകന്‍ സഞ്ജയ്‌ ദത്തും നായിക മുന്‍ ലോക സുന്ദരി ഡയാന ഹൈഡനും. ഒപ്പം സൈദ്‌ ഖാനും (നടന്‍ സഞ്ജയ്‌ ഖാന്റെ മകനും സാക്ഷാല്‍ ഹൃതിക്‌ റോഷന്റെ അളിയനും ഇദ്ദേഹം തന്നെ. ‍). ഇടയ്ക്ക് വില്ലനായി എത്തുന്നത് മുന്‍ സൂപ്പര്‍ മോഡലായ രാഹുല്‍ ദേവ്, മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്നത്തെ ബോളിവുഡ്‌ ആക്ഷന്‍ സൂപ്പര്‍സ്റ്റാറായ അക്ഷയ്‌ കുമാറും. എന്തായാലും താരബാഹുല്യം കൊണ്ട് ബ്ലൂ സമ്പന്നമാണ്.

ചിത്രത്തിന്‍റെ കുറേഭാഗം തായ്ലണ്ടിലും ബാക്കിഭാഗം ബഹാമാസിലും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനടിയില്‍ കിടക്കുന്ന നിധി ( ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ്‌കാര്‍ തട്ടിയെടുത്ത സമ്പത്ത് പണ്ടൊരു കപ്പലില്‍ തിരികെ കൊണ്ടുവരുന്നതിനിടയില്‍ മുങ്ങിയതു) മുങ്ങിയെടുക്കാന്‍ സഞ്ജയ്‌ ദത്തിനെ പ്രോല്‍സാഹിപ്പിക്കുന്ന അക്ഷയ്‌ കുമാറിന്റെ കഥാപാത്രം നിരാശനായി തീരുന്നതും ഒടുവില്‍ സഞ്ജയ്‌ ദത്തിന്റെ സഹോദരനെ തായ്ലണ്ടില്‍ കുടുക്കുകയും അങ്ങനെ സഞ്ജയ്‌ദത്തിനെ നിധിവേട്ടയ്ക്ക് നിര്‍ബ്ബന്ധിതനാക്കുകയും ഒടുവില്‍ ഈ ചതി സഞ്ജയ്‌ ദത്തിന് മനസ്സിലാവുകയുമാണ് പ്രമേയേം. കൂടുതല്‍ പറഞ്ഞു കഥ പരസ്യമാക്കുന്നില്ല.

എന്തായാലും തികച്ചും വെത്യസ്തമായ പ്രമേയം കടലില്‍ അല്ലെങ്കില്‍ വെള്ളത്തിനുള്ളിലുള്ള ഷൂട്ടിങ്ങിന് വേണ്ടി തെരഞ്ഞെടുത്താണ് എന്ന് ചുരുക്കും. ഡിസ്കവറി, ആനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജിയോ ഗ്രാഫിക് ചാനല്‍ എന്നിവ കാണുന്ന ഇന്നത്തെ തലമുറയ്ക്ക് ഈ കടലിനടിയിലെ ദൃശ്യം കണ്ടാല്‍ അത്ഭുദം തോന്നുമെന്ന് കരുതുന്നില്ല. കുറഞ്ഞപക്ഷം ഒരു ഒന്നര പതിറ്റാണ്ട് മുമ്പായിരുന്നെകില്‍ ഒരുപക്ഷെ ഞെട്ടി നോക്കി നിന്നുപോയേനെ..

ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവായ എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും സംഗീതവും പശ്ചാത്തലവും നിര്‍വചിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ അത്ര ഇമ്പമേറിയത് എന്ന് പറയാന്‍ കഴിയില്ല. റസൂല്‍ തന്റെ കടമ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. റസൂലേ നീയെങ്കിലും കാത്തു അല്ലെങ്കില്‍ റസൂലേ നിന്‍ കനിവാലെ.... ചിത്രത്തിന്‍റെ അവതരണം തീര്‍ത്തും പരിതാപകരം എന്നെ പറയേണ്ടൂ. ആക്ഷന്‍ രംഗങ്ങള്‍ മിക്കവയും നല്ല നിലവാരം എന്ന് പറയാന്‍ കഴിയില്ല. ചിലതാകട്ടെ നമ്മുടെ തമിഴ്‌ ചിത്രങ്ങളിലെപ്പോലെ അതിശയോക്തിയുടെ ഉത്തുംഗതയില്‍ ആണെങ്കില്‍ ചിലതാകട്ടെ സാധാരണ നിലവാരം പോലുമില്ലാത്തവയും.. ചില കാര്‍, ബൈക്ക്‌ ചേസിംഗ് ഹോളിവൂഡ് ചിത്രങ്ങളിലെ പോലെയെങ്കില്‍ ചില ആക്ഷന്‍ രംഗങ്ങള്‍ (പ്രത്യേകിച്ചും വില്ലന്‍ സഞ്ജയ്‌ ദത്തിന്റെ വീട്ടില്‍ നടത്തുന്നത്) തീര്‍ത്തും കൂതറതന്നെ.

ചിത്രം കാണുന്ന കാഴ്ചക്കാരന്‍ ചിന്തിക്കുന്നത് ഒന്നുമാത്രമായിരിക്കും. നൂറു കോടി ചിലവാക്കാന്‍ വേറെ മാര്‍ഗ്ഗം ഒന്നുമില്ലേ... ചിത്രത്തിന്‍റെ ഉദ്ദേശം നൂറുകോടി ചിലവാക്കുക എന്നതുമാത്രം. ഒപ്പം ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചിലവേറിയ ചിത്രമെന്നുള്ള പേരും. നിര്‍മ്മാതാവ് കഴിഞ്ഞ കുറെ ചിത്രങ്ങളിലെ ലാഭം തീര്‍ക്കാന്‍ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ എന്നും സംശയം തോന്നുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ വില്ലന്‍ തീര്‍ത്തും സഹതാപം അര്‍ഹിക്കുന്നു. സ്വതവേ ഭാവങ്ങള്‍ മുഖത്ത്‌ വരില്ലെന്ന ദുഷ്പേരുള്ള രാഹുല്‍ദേവ് തന്റെ പ്രകടനത്തിലൂടെ അത് തെളിയിക്കുന്നു. സാഗര്‍ ഏലിയാസ്‌ ജാക്കിയിലൂടെ മലയാളത്തിലും ഇഷ്ടന്‍ അത് തെളിയിച്ചിരുന്നു. അക്ഷയ്‌ കുമാറിന്റെയും സഞ്ജയ്‌ ദത്തിന്റെയും അഭിനയം ശരാശരി മാത്രം. നായികമാര്‍ക്ക് പ്രത്യേക പ്രാധാന്യം ഇല്ലാത്ത ചിത്രത്തില്‍ അവരുടെ റോളിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അന്തോണി ഡിസൂസയ്ക്ക് ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിമാനിക്കത്തക്ക ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. ചില അടിപൊളി സംഘട്ടന രംഗങ്ങള്‍ ഒഴിച്ചാല്‍ (അതും സ്റ്റണ്ട് സംവിധായകന്‍ മിടുക്കന്‍ ആയതുകൊണ്ട് എന്ന് പറയേണ്ടി വരും) ചിത്രത്തില്‍ പ്രത്യേകിച്ച് വല്ലതുമുണ്ടോ എന്നുപറയാന്‍ കഴിയില്ല.

എന്തായാലും നൂറു കോടി മുടക്കി ഒരു സിനിമ എടുക്കാന്‍ ബോളിവുഡ്‌ വളര്‍ന്നു എന്നത് അഭിമാനിക്കാന്‍ വകയുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ പേരിന്റെ കൂടെ നൂറു കോടി മുടക്കാനുള്ള സംവിധായകനും നമുക്കുണ്ടെന്ന് പുറം ലോകം അറിയട്ടെ.. അല്ലാതെ പിന്നെ. പക്ഷെ ഈ നൂറുകോടി മുടക്കി ഹോളിവുഡ്‌ ചിത്രത്തോട് കിടപിടിക്കുന്ന ചിത്രമോ അല്ലെങ്കില്‍ ലോകനിലവാരത്തില്‍ ഉള്ളചിത്രമോ നിര്‍മ്മിക്കാതെ ആഡംബരം കാണിച്ചു പ്രേക്ഷകനെ കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ നിര്‍മ്മാതാവിന്റെ കൈ പോള്ളുകയെ ഉള്ളൂ. തമിഴിലെ ശങ്കര്‍ ചിത്രങ്ങളില്‍ കോടികള്‍ മുടക്കുമ്പോള്‍ കുറഞ്ഞപക്ഷം കാഴ്ചക്കാരന് ആസ്വദിക്കാനുള്ള വകയെങ്കിലും ഉണ്ടാവും. ഇവിടെ അതും നാസ്തി..

എന്തായാലും ഒറ്റവാക്കില്‍ കൂതറ പടം തന്നെ. കണ്ടിട്ട് പൈസ കളയുകയോ കാണാതിരിക്കുകയോ ചെയ്യുന്നത് വായനക്കാരുടെ മനോധര്‍മ്മം പോലെ..

Wednesday, November 4, 2009

197.പണിക്കരെ എന്നെ വിട്...

പണിക്കരുടെ കഴിഞ്ഞ പോസ്റ്റില്‍ ബ്ലോഗ്‌ കവി കാപ്പിലാനുമായുള്ള ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ഇന്റര്‍വ്യൂന്റെ വിഷയം ഇഞ്ചിയും ജട്ടിയും ഉള്‍പ്പെടുന്ന സമീപകാലത്തെ വിവാദ വിഷയം തന്നെ. പ്രസ്തുതവിഷയത്തില്‍ സുനില്‍ പണിക്കര്‍ കാപ്പിലാനോട് ചോദിച്ച ചോദ്യമാണ് കൂതറ തിരുമേനിയുടെ പോസ്റ്റിനാധാരം.

നമത് പണ്ടൊരിക്കല്‍ എഴുതിയ പോസ്റ്റാണ് ഇന്ന് ഇഞ്ചി പെണ്ണിനെക്കൊണ്ട് ഒരു ജട്ടി സംഭാവന ചെയ്യാന്‍ കാരണമാക്കിയത്. പ്രസ്തുത പോസ്റ്റിന്റെ കാരണം എന്തായിരുന്നുവെന്ന് സാക്ഷാല്‍ നമതിനു മാത്രമേ പറയാന്‍ സാധിക്കൂ. അതുപോലെതന്നെ പോസ്റ്റിന്റെ മറുപടിയായ ഇഞ്ചിയുടെയും പിന്നീട് വന്ന ചിത്രകാരന്‍, കാപ്പിലാന്‍ തുടങ്ങിയവരുടെയും പോസ്റ്റിന്റെ കാരണങ്ങള്‍ അതെഴുതിയവര്‍ മാത്രമേ പറയാന്‍ കഴിയൂ. കാരണം അതെല്ലാം തന്നെ അവരവരുടെ തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ്. അതിലൊന്നും തന്നെ കൂതറ തിരുമേനി ഇടപെടാന്‍ ആഗ്രഹിക്കുന്നുമില്ല. ഇട്ടു മുഷിഞ്ഞ ഷഡ്ഢിയോ പുതിയ ഷഡ്ഢിയോ ഇഞ്ചി കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ആവാം. അതിനും കൂതറ തിരുമേനിയുടെ മറുപടിയുടെയോ അഭിപ്രായത്തിന്റെയോ ആവശ്യമില്ല.

എന്നാല്‍ കാപ്പിലാനുമായുള്ള അഭിമുഖത്തില്‍ കൂതറതിരുമേനി "കാപ്പിലാന്റെ ജന്മനാലുള്ള തറ സ്വഭാവമാണ്‌ ഈ ഷഡ്ഡിപുരാണമെന്ന്‌ കൂതറ തിരുമേനി" എന്നുള്ള അത്യന്തം മോശമായതും നിരുത്തരവാദപരവും വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മനപ്പൂര്‍വം ഇട്ടുകൊടുത്തതുമായ ചോദ്യം ചോദിക്കുകയുണ്ടായി. ഇത്തരം വാസ്തവ വിരുദ്ധമായ ചോദ്യങ്ങള്‍ ഒട്ടും മനസാക്ഷിയില്ലാതെ ഉള്‍പ്പെടുത്തുവാന്‍ എങ്ങനെ ശ്രീ.പണിക്കര്‍ തീരുമാനിച്ചു.. പണിക്കര്‍ കുറഞ്ഞപക്ഷം അത്തരം ഒരു പ്രസ്താവന കൂതറ തിരുമേനി നടത്തിയോ എന്നെങ്കിലും ആലോചിക്കാതെ ചോദ്യം എങ്ങനെ ക്വോട്ട് ചെയ്തു..

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിമാത്രം യാതൊരു ബ്ലോമൂഹ്യ പ്രതിബദ്ധതയും ഇല്ലാതെ ഇത്തരം അഭിമുഖങ്ങള്‍ നടത്തുന്നത് തെറ്റാണ്. കുറഞ്ഞപക്ഷം അത്തരം തെറ്റായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പണിക്കര്‍ മനസ്സുകാട്ടണം. യാതൊരു അവസരത്തിലും കാപ്പിലാനോട് അത്തരം ഒരു ആരോപണം നടത്തിയതായി ഓര്‍ക്കുന്നില്ല. തന്നെയുമല്ല ജട്ടി പുരാണത്തില്‍ യാതൊരു വിധ താല്‍പ്പര്യങ്ങളും കൂതറതിരുമെനിയ്ക്കില്ല. ജട്ടി മുഷിഞ്ഞതായാലും ചിത്രപണി നടത്തി പുതുതായി കൊടുക്കുന്നതായാലും ഗോപനീയമായിരിക്കേണ്ട കാരണം അങ്ങനെ തന്നെ വേണം എന്നപക്ഷക്കാരന്‍ ആണ് കൂതറ തിരുമേനി...

പണിക്കര്‍ ബൂലോഗത്ത് സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കണം എന്നുപറയില്ല. തകര്‍ക്കാന്‍ ശ്രമിക്കരുത്.. താങ്ക്സ്.

Monday, November 2, 2009

196.അങ്ങനെ അവന്‍ ഇവിടെയുമെത്തി...

ഒരു ചെറു പോസ്റ്റാണിത്. കാന്താരിയെന്തിനു ധാരാളം എന്നത് പോലെത്തന്നെ പോസ്റ്റിന്റെ വിഷയവും.. മുമ്പൊരിക്കല്‍ അമേരിക്കയില്‍ ഉള്ള എന്റെ ഒരു ചങ്ങാതിയെ വിളിച്ചപ്പോള്‍ (ഹേ... നിങ്ങള്‍ കരുതുന്ന മറ്റേ പുള്ളിയല്ല...) അദ്ദേഹത്തിന്റെ സഹോദരീ പുത്രന്‍ ഒരു ഡീ അഡിക്ഷന്‍ സെന്ററിലാണെന്ന് പറയുകയുണ്ടായി. ഒരു രസത്തിനായി തുടങ്ങിയ ഐസ്‌ എന്നാ ഓമനപ്പേരില്‍ അറിയുന്ന മേത്തെംഫെറ്റമീന്‍ ഇപ്പോള്‍ പയ്യനെ ഭ്രാന്താവസ്ഥയില്‍ എത്തിച്ചുപോലും. ഒരു ചെറിയ അളവില്‍ എടുത്താല്‍ അമിതമായ ലൈംഗികശേഷിയും ആസക്തിയും പ്രദാനം ചെയ്യുന്ന ഐസിനെ പിന്നീട് പയ്യന്‍ വിടാതെ പിന്തുടരുകയായിരുന്നു.

ബ്രൌണ്‍ ഷുഗര്‍ പോലെയുള്ള മയക്കുമരുന്നുകളെക്കാള്‍ വിലക്കുറവ്‌ ഉണ്ടെന്നതാണ് ഇതിന്റെ ഒരു ഗുണം. ഒപ്പം കിട്ടാന്‍ അത്രയധികം വിഷമവുമില്ല. കുറെയൊക്കെ ആശുപത്രികളില്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഇവ അത്രകണ്ട് ബുദ്ധിമുട്ടില്ലാതെ ലഭിക്കും. അമേരിക്കയിലും കാനഡയിലും ഇതിനെതിരെ നിയന്ത്രണം വന്നുകൊണ്ടിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ ,തായ്ലാന്‍ഡ്‌ , ഇന്തോനേഷ്യ, ബര്‍മ മുതല്‍ സൌത്ത് ആഫ്രിക്ക വരെ ഈ അസുരന്‍ തന്റെ പിടിമുറുക്കി കഴിഞ്ഞു.

ഇതിന്റെ മറ്റൊരു പ്രധാന സൗകര്യം ഉപയോഗിക്കാനുള്ള രീതികളാണ്. ഇന്‍ജെക്റ്റ്‌ ചെയ്തും, മൂക്കിലൂടെ വലിച്ചും, പുകവലിച്ചും മാത്രമല്ല ഗുദത്തില്‍ നിക്ഷേപിച്ചും ഇത് പ്രയോഗിക്കാം. എന്തായാലും ഇത്രയധികം മാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാവാം ഈ മരുന്ന് അനുദിനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.. കൂതറ തിരുമേനി ഏറ്റവും ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ മരുന്ന് നമ്മുടെ ഭാരതത്തിലും ലഭ്യമാണ്. "ഭൂല്‍ ഭുലയ്യ" എന്നാ ഓമനപ്പേരില്‍ ഇന്ന് നമ്മുടെ ഭാരതത്തിലും ഇത് ലഭ്യമാണ്. നമുക്കും കുടുംബത്തിനും രാജ്യത്തിനും ഗുണകരമായ കര്‍മ്മങ്ങള്‍ ചെയ്യേണ്ട ഈ പ്രായത്തില്‍ നമ്മുടെ യുവത്വം ഈ മയക്കുമരുന്നിന് അടിമയാകുന്നത് ചിന്തിയ്ക്കാന്‍ പോലും വയ്യ. ഈ വിനാശമാര്‍ഗ്ഗത്തെ നാം സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാം..

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

Sunday, November 1, 2009

195. പിഷാരടിക്കവിതകളിലെ സര്‍ഗ്ഗോന്‍‍മാദം

ആധാരം: വഴിയാധാരമല്ല, ഷാരടിക്കവിതയാണ്

ഇവിടുത്തെ ഷാരടിയുടെ ആദ്യ പോസ്റ്റാണിത്. കേരളപ്പിറവി ദിനത്തില്‍ സമാരാദ്ധ്യനായ കൂതറത്തിരുവടി തിത്തിരുമേനിയുടെ പാദാരവിന്ദങ്ങളില്‍ വില്ലു പോലെ കുനിഞ്ഞു കുമ്പിട്ടുകൊണ്ട് ഷാരടിയുടെ ആദ്യ പോസ്റ്റ് പൂശട്ടെ.

ഷാരടി ബൂലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് പലരോടും അഭ്യര്‍ത്ഥിക്കുകയുണ്ടായി ഷാരടി ജീവിതത്തിലാദ്യമായി കത്തിക്കാത്ത സിഗരറ്റ് വലിച്ചും, സ്വയം ചര്‍ച്ച ചെയ്തും കഷ്ടപ്പെട്ടെഴുതിയ
കവിത ഒന്നു നിരൂപിച്ചു തരാന്‍. ഷാരടിയേക്കാള്‍ വിവരമുള്ളതുകൊണ്ടാവാം ആരും മൈന്‍ഡ് ചെയ്തില്ല. ഷാരടിക്കാണേല്‍ സമാനചിന്താഗതിക്കാരും ഷാരടീസ്‌ സ്റ്റൈല്‍ ഓഫ് ലാംഗുവേജ്‌ തിരിച്ചറിയുന്നവരുമായ പൊന്നു ചങ്ങാതിമാരുമില്ല. ആ വിഷമം തീര്‍ക്കാന്‍ ഷാരടി പേരൂര്‍ ഷാപ്പിലെ അന്തി മുഴുവനും ഒറ്റക്കു കുടിച്ചു തീര്‍ത്തിട്ടും ആ വേദനയങ്ങട്‌ മാറണില്ല. എന്നാല്‍ പിന്നെ സ്വയം അങ്ങട് നിരൂപിച്ചു കളയാമെന്ന് തീരുമാനിച്ചു. മലയാളം ബ്ലോഗിന്‍റെ ഒരു കീഴ്വഴക്കമനുസരിച്ച് സ്വന്തം കവിതയെ സ്വന്തം ബ്ലോഗിലിട്ടു തന്നെ നിരൂപിച്ചാല്‍ ആള്‍ക്കാര് സമ്മതിക്കുവേല. കണ്ടില്ലേ അവന്‍റെ ആത്മപ്രശംസ എന്നു ചോദിക്കും. അതുകൊണ്ടാണ് കൂതറത്തിരുമേനി അവര്‍കളുടെ ബ്ലോഗില്‍ തന്നെ അവലോകിച്ചു കളയാമെന്ന് കരുതിയത്. തിരുമേനീ സദയം അനുവദിച്ചാലും.

ഷാരടിക്കവിതയുടെ പ്രധാന മര്‍മ്മം എന്നു പറയുന്നത്, ആനുകാലികപ്രശ്നങ്ങളുടെ അന്തര്‍ധാരയിലൂടെ നുഴഞ്ഞു കയറുന്ന പ്രതിധ്വംസനാത്മകമായ ചിന്തയുടെ അഗ്നിജ്വാലകളെ ലോകത്തില്‍ ഷാരടിക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിനായി ഷാരടി വികസിപ്പിച്ചെടുത്ത ഭാഷാശാഖയാണ് ഷാരടീയം. ഷാരടീയ ഭാഷയുടെ മേന്‍‍മയെന്തെന്നാല്‍ അബ്‌സ്ട്രാക്റ്റ് സാഹിത്യത്തിന്‍റെ നൂലാമാലകളെ അതി വിദഗ്ധമായി അന്തഃസ്സന്നിവേശം ചെയ്യിപ്പിക്കാനുള്ള അതിന്‍റെ ഡെപ്താണ്.

ഉദാഹരണമായി, ഉള്ളില്‍ ഒരു ഒതളങ്ങ പെട്ടു പോയി എന്ന് മനസ്സിലാകുമ്പോള്‍ എന്ന് ഷാരടീയം ഭാഷയില്‍ പറയുമ്പോള്‍ ഒറ്റനോട്ടത്തില്‍ അതാര്‍ക്കും, മനസ്സിലാകില്ല. കാരണം ഷാരടിയുടെ ബ്ലോഗ് വായിക്കാന്‍ വരുന്ന പമ്പരവിഡ്ഢീകൂശ്മാണ്ഡങ്ങള്‍ക്കുണ്ടോ ഷാരടിയുടെ അത്രയും ബുദ്ധിയും വിവരവും ലോകപരിചയവും? ഷാരടിയുടെ സാഹിത്യത്തിന്‍റെ അന്തര്‍ധാരകളെ നാട്ടുകാര്‍ക്കു വിശദീകരിച്ചു കൊടുക്കുക പതിവില്ലെങ്കിലും ഇന്നിപ്പോള്‍ നിലനില്‍‍പ്പിന്‍റെ പ്രശ്നമായതുകൊണ്ടും, സഹായിക്കാന്‍ മറ്റാരുമില്ലാത്തതു കൊണ്ടും ഷാരടി വിശദീകരിക്കാം.

ഒതളങ്ങ ഒതളങ്ങ എന്നു വച്ചാല്‍ എന്താണ് സുഹൃത്തുക്കളേ? ഉരുണ്ടിരിക്കുന്ന ഒതളങ്ങ നമ്മുടെ ഭൂഗോളത്തിന്‍റെ പ്രതീകമാണ്. എന്നാല്‍ ഷാരടി ഉദ്ദേശിച്ചത് ഭൂഗോളത്തെയുമല്ല എന്നതാണ് സത്യം. ഇഷാണ് ഷാരടീയം ശൈലിയുടെ പ്രത്യേകത. കാണുമ്പോള്‍ ചക്കാണെന്നു തോന്നും, അടുത്ത് ചെല്ലുമ്പോള്‍ ചക്കയാണെന്നു തോന്നും, ചക്ക തിന്നുകളയാമെന്നു കരുതി എടുത്തു നോക്കുമ്പോള്‍ അത് കൊക്കായിട്ടു പറന്നു പോകും. ഷാരടി ഒതളങ്ങ കൊണ്ടുദ്ദേശിച്ചത് ചന്ദ്രനെയാണ്. സാക്ഷാല്‍ അമ്പിളിയമ്മാവന്‍!. ഉള്ളില്‍ ഒരു ഒതളങ്ങ പെട്ടു എന്നു പറയുമ്പോള്‍ ഒരു ബഹിരാകാശ പരീക്ഷണശാലയെക്കുറിച്ചാണ് പരാമര്‍ശം. അവിടുത്തെ ഒരു ശാസ്ത്രജ്ഞന്‍റെ മാസ്സില്‍ ചന്ദ്രന്‍ ചന്ദ്രന്‍ എന്ന ചിന്താഗതി കടന്നു കൂടി എന്നു വ്യംഗ്യം. ആവര്‍ത്തിച്ചു വയറിളകാനുള്ള കഴിവു കൊണ്ടുദ്ദേശിച്ചത് ആവര്‍ത്തിച്ച് പരീക്ഷണം നടത്തി വിജയത്തിലെത്താനുള്ള സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ ഏതൊരു പരീക്ഷണത്തിനും വിലങ്ങുതടിയായി വരാറുണ്ടെന്ന സത്യം.

വയറിനടിയില്‍ നിന്ന്
ഒതളങ്ങയെ അമേദ്ധ്യക്കഷണങ്ങളായി
രൂപാന്തരം പ്രാപിപ്പിക്കാനുള്ള
ചില ഒറ്റമൂലികളാണ്
ഞാന്‍ അന്വേഷിക്കുന്നത്


അതായത്, ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലകണികകളെ ഖരരൂപത്തിലാക്കി ഭൂമിയിലെത്തിക്കാനുള്ള സാങ്കേതികവിദ്യകളേക്കുറിച്ചാണ് കവി അനേഷിക്കുന്നത്.

കക്കൂസില്‍,
ആര്‍ത്തിരമ്പുന്ന വയറുമായി
ഇരിക്കേണ്ടി വരുന്ന
അവസ്ഥ ഒന്നോര്‍ത്തു നോക്കൂ

സ്വന്തം പരീക്ഷണശാലയില്‍ അടങ്ങാത്ത ആവേശം, ശുഷ്കാന്തി ഇവകളുമായി ഇരിക്കേണ്ടി വരുന്ന ശാസ്ത്രജ്ഞന്‍റെ മാനസികാവസ്ഥയെ വരച്ചു കാട്ടുന്നു കവി ഈ വരികളിലൂടെ.

പുറത്തേക്ക് പുറത്തേക്ക്
ആരവങ്ങളോടെ ആഞ്ഞു പതിക്കുന്ന ‘സാധനം’
ആഴിയില്‍ ഉല്‍ക്കയെന്നപോലെ
പതിക്കുമ്പോള്‍
ക്ലോസറ്റിന്‍റെ ഭിത്തികളിലേക്ക്
സുനാമി പോലെ വന്നു പതിച്ച്
ചിതറിത്തെറിക്കുന്ന
അമേദ്ധ്യകണികകള്‍
അവയുടെ ഗന്ധം

കണ്ടോ കണ്ടോ, പുറത്തേക്ക് പുറത്തേക്ക് എന്നുള്ളത് അങ്ങു ദൂരെ ചന്ദ്രനിലേക്ക് പാഞ്ഞടുക്കുന്ന ശാസ്ത്രജ്ഞന്‍ കണ്ടു പിടിച്ച പര്യവേക്ഷണ ഉപഗ്രഹത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നതു കണ്ടോ? അത് ചന്ദ്രനില്‍ ചെന്നു പതിക്കുന്നതിനെ സുനാമിയോടുപമിച്ചിരിക്കുന്നു കവി!. ചിതറിത്തെറിക്കുന്ന ജലകണികകളെയാണ് തുടര്‍ന്നു വരുന്ന വരികളിലൂടെ കവി സ്വപ്നം കാണുന്നത്. ഗന്ധം എന്ന് പ്രതീകവത്കരിച്ചിരിക്കുന്നത് ആ വെള്ളത്തുള്ളികള്‍ ദേഹത്തു വീഴുമ്പോഴുണ്ടാകാവുന്ന കുളിരും, രോമാഞ്ചവുമാണ്. കവിയുടെ കയ്യടക്കം ദര്‍ശിക്കാവുന്ന വരികളാണിവ.

ആ പ്രയോഗം അങ്ങട്‌ ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പാണ്
പ്രസ്തുത അമേദ്ധ്യങ്ങളെ ഒതളങ്ങയായി കരുതിയാല്‍
പല പ്രാവശ്യമായുള്ള ഒറ്റമൂലിപ്രയോഗം
രസകരമായ ആ അനര്‍ഘനിമിഷങ്ങളെ ധ്വനിപ്പിക്കുന്നതു കാണാം

ഈ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും, നമുക്ക് വ്യക്തമായ റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ വെള്ളത്തുള്ളി ചിതറിത്തെറിക്കുന്നതു പോലെ തോന്നിയത് വെള്ളത്തുള്ളിയല്ലായിരുന്നു മറിച്ച് അങ്ങോട്ടേക്ക് റോക്കറ്റില്‍ കയറ്റിവിട്ട പര്യവേക്ഷണ ഉപഗ്രഹം പൊട്ടിത്തെറിച്ച് ചിന്നിച്ചിതറി പണ്ടാരമടങ്ങിപ്പോയതാണെന്ന് കരുതിക്കോണം എന്ന് കവി മുന്നറിയിപ്പു തരുന്നു. എങ്കിലും പലപ്രാവശ്യം ആവര്‍ത്തിക്കുന്ന ഈ പരീക്ഷണം തികഞ്ഞ ആത്മസംതൃപ്തി പകര്‍ന്നു തരുന്ന അനര്‍ഘനിമിഷങ്ങളായി നമ്മില്‍ അവശേഷിക്കും എന്നും ശുഭാപ്തിവിശ്വാസിയായ കവി ധൈര്യപ്പെടുന്നു.

ഉദാഹരണത്തിന്
ആന്‍റിപര്‍ - വയറിളകാന്‍
റാന്‍‍ബാക്സി - മരുന്നുകമ്പനി
യൂറോപ്യന്‍ ക്ലോസറ്റ് - ഇരുന്നു കാര്യം സാധിക്കാന്‍
കുഴി - സര്‍ക്കസ്സ് അഭ്യസിച്ചവര്‍ക്കു മാത്രം

ഇത് തികച്ചും സാങ്കേതികമായ ഭാഷയെ ഷാരടീയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന, കാവ്യശാഖയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടുന്ന വരികളാണ്. ആന്‍റിപര്‍ എന്ന് കവി ഉദ്ദേശിച്ചിരിക്കുന്നത് ആന്‍റി ഗ്രാവിറ്റിയെ ആണ്. അത് ചന്ദ്രനിലേക്കുള്ള സുഗമമായ ലാന്‍ഡിംഗിന് ഉപഗ്രഹത്തെ സഹായിക്കും. മരുന്നുകമ്പനിയുടെ പേര് സ്വന്തം പരീക്ഷണശാലയെ ദ്യോതിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ പരീക്ഷണശാലയുടെ പേരോ മറ്റു വിശദാംശങ്ങളോ ബുദ്ധിമാനായ കവി എഴുതിച്ചേര്‍ക്കാഞ്ഞത് ഭീകര ആക്രമണങ്ങളെയോ മറ്റോ മുന്‍‍നിര്‍ത്തി ആകാനേ വഴിയുള്ളൂ.

ഇരുന്നു കാര്യം സാധിക്കാന്‍ യൂറോപ്യന്‍ ക്ലോസറ്റ് എന്നവരികളില്‍ സമാധാനമായും, പൂര്‍ണ്ണമായും ഈ ഗവേഷണപദ്ധതി വിജയം കാണാന്‍ വേണ്ടി വന്നാല്‍ യൂറോപ്യന്‍ സാങ്കേതിക വിദ്യ സഹകരണാടിസ്ഥാനത്തില്‍ ഉപയോഗിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

കുഴി തീര്‍ച്ചയായും ചന്ദ്രോപരിതലത്തിലുള്ള ഗര്‍ത്തങ്ങളെയും, സര്‍ക്കസ്സ് എന്ന വാക്കുകൊണ്ട് ആ ഗര്‍ത്തങ്ങളില്‍ പെട്ടു പോയേക്കാവുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ സര്‍ക്കസ്സിനു തുല്യമായ കഠിനപരിശ്രമം ആവശ്യമായി വന്നേക്കും എന്നുമാണ്.

വയറ്റില്‍ കിടക്കുന്ന ഒതളങ്ങായുടെ പൊസിഷന്‍ എവിടെ
ഒതളങ്ങയോളം വരില്ല വേറൊരു കായും
എന്നിവ ഞാന്‍ അനുഭവിച്ചറിഞ്ഞ പാഠങ്ങളാണ്

ചന്ദ്രനിലെ ജലാംശത്തിന്‍റെ സ്ഥാനനിര്‍ണ്ണയത്തെ സംബന്ധിക്കുന്ന ഒരു തിയറിയാണിത്. കവി സ്വന്തമായി കണ്ടു പിടിച്ചത്. ചന്ദ്രനോളം ഇന്ദ്രനും വരില്ല എന്നതും കവിയുടെ കണ്ടെത്തലത്രേ. ഈ കണ്ടെത്തലിനെ ആധാരമാക്കിയാണ് ഈ പരീക്ഷണം മുന്‍പോട്ടുകൊണ്ടുപോകാന്‍ ശാസ്ത്രജ്ഞനായ കവി ഉദ്ദേശിക്കുന്നത്.

ഏതു കക്കൂസെന്ന്
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

ഈ പദ്ധതിക്കായി ഏതുപഗ്രഹമാണ് നിര്‍മ്മിക്കേണ്ടതെന്ന തീരുമാനം പൊതുജനങ്ങള്‍ക്കു വിട്ടുകൊടുത്തുകൊണ്ട് കവി തന്‍റെ കാവ്യ സപര്യ ജനകീയമാക്കുകയാണിവിടെ. ഉജ്ജ്വലമായ അവസാന രണ്ടു വരിയിലൂടെ കവിതയുടെ തീഷ്ണഭാവനയെ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കവിതയുടെ ഒരു പ്രത്യേക സങ്കേതത്തെക്കൂടി കവി അവതരിപ്പിച്ചിരിക്കുന്നു. ഇവിടെ കക്കൂസ് എന്ന മാധ്യമം കവി തിരഞ്ഞെടുത്തിരിക്കുന്നത് കവിതയുടെ ഗന്ധസമാനമായ വ്യാപനത്തിന്‍റെ പ്രതീകമായിട്ടാണെന്നു പറയാതെ വയ്യ.

ഇത്തരം അബ്‌സ്ട്രാക്റ്റ് കവിതകളോടുള്ള ജനങ്ങളുടെ വിമുഖത പലപ്പോഴും കവിതയുടെ സ്വീകാര്യതയെ ബാധിക്കും. എന്നാലും നാളെ ഷാരടി അത്യുത്തരാധുനികോത്തരകാവ്യശാഖയുടെ ആവിഷ്കര്‍ത്താവെന്ന നിലയില്‍ (കുറഞ്ഞ പക്ഷം ഷാരടിയുടെ പെണ്ണുമ്പിള്ളയുടെ ഭര്‍ത്താവെന്ന നിലയില്‍ മാത്രമെങ്കിലും) മലയാളിമനസ്സുകളില്‍ ഷക്കീലച്ചിത്രത്തിന്‍റെ പോസ്റ്റര്‍ പോലെ പതിഞ്ഞു തെളിഞ്ഞിരിക്കുമെന്ന് കാലന്‍‍ ഷാരടിയെ കൊണ്ടുപോയില്ലെങ്കില്‍ കാലം തെളിയിക്കും.

കവിത എല്ലാവര്‍ക്കും മനസ്സിലാവുകയും, നിരൂപണം കവിതക്ക് വ്യക്തത പകരുകയും ചെയ്തെന്നു വിശ്വസിക്കുന്നു.

Thursday, October 29, 2009

194.തീപ്പൊരി കവിത

കവികളുടെയുള്ളില്‍ ഒരു ആശയങ്ങളുടെയും ഇസങ്ങളുടെയും ഒരു ജ്വാലയുണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പട്ടിണിയും തൊഴിലില്ലായ്മയും രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയ്ക്കെതിരെയുമുള്ള വിദ്വേഷവും പ്രതിഷേധവും പലപ്പോഴും മിക്ക യുവകവികളുടെയും വരികളില്‍ കാണാം. വാക്കുകളെ തീപ്പോരിയായ്‌ ഉപയോഗിക്കുന്ന ഇത്തരം കവികളുടെ വാക്കുകള്‍ പടവാളുകളെക്കാള്‍ ശക്തിയുള്ളതുമാവാറുണ്ട്. അത്തരം ഒരു കവികളുടെ ഗണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു യുവകവിയെ നമുക്കിവിടെ പരിചയപ്പെടാം.

കവിതകളുടെ എണ്ണം കൊണ്ടല്ല ഒരാളുടെ കാവ്യശേഷിയെ അളക്കേണ്ടത്. പ്രതിദിനം ആട്ടിന്‍കാഷ്ടം പോലെ കവിതകളെന്ന് സ്വയം വിളിക്കുന്ന സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന കവികള്‍ ബ്ലോഗിലുണ്ട്. നിരൂപകന്മാരുടെയും വായനക്കാരുടെയും സംയമനത്തെയും മനസ്സിനെയും ചോദ്യം ചെയ്യുന്ന അത്തരം കവികളില്‍ നിന്ന് ഈ യുവകവി വേറിട്ട്‌ നില്‍ക്കുന്നു. തീപ്പോരിയെന്ന ഒറ്റക്കവിത കൊണ്ട് തന്നെ ഈ കവി ആധുനിക കവികളുടെ ഇടയില്‍ തന്റെ അചഞ്ചലമായ സ്ഥാനം നേടിയിരിക്കുന്നു.
കേവലം ഒരു നാലുവരി കവിതയായ ഇതിനെ ലാളിത്യം കൊണ്ട് കുഞ്ഞുണ്ണി മാഷിന്റെ കവിതയോടുപമിക്കാം. ആര്‍ക്കും മനസ്സിലാവുന്ന ലാളിത്യമുള്ള വരികള്‍. ദ്വിതീയാക്ഷരപ്രാസം , അന്ത്യാക്ഷര പ്രാസം എന്നിവയും നമുക്കിവിടെ കാണാം. ചെറുതെങ്കിലും മികച്ച കവിത. ഒരുകൂട്ടം ചോദ്യങ്ങള്‍ ആണിവിടെ കവി ചോദിച്ചിരിക്കുന്നത്.

"വാക്കെടുത്തുരച്ച് തീപ്പൊരി
നാക്കെടുത്തുരച്ച് തീപ്പൊരി
നോക്കെടുത്തുരച്ച് തീപ്പൊരി
കോലെടുത്തുരച്ച് തീപ്പൊരി"


വാക്കാലും, നാക്കാലും നോക്കാലും ഉരച്ചു തീപ്പൊരി സൃഷ്ടിക്കാമെന്ന് കവി ഇവിടെ പറഞ്ഞിരിക്കുന്നു. അപ്പോള്‍ നമുക്കെല്ലാം പരിചിതമായ കോലെടുത്ത് (തീപ്പെട്ടി കൊള്ളി) ഉരച്ചും തീയുണ്ടാക്കാം. ഇതില്‍ ഏതു തീപ്പൊരിയാണ് അപകടമെന്നാണ് കവി ചോദിക്കുന്നത്. ആര്‍ക്കും ദഹിക്കാത്തതും എഴുതിയവനും വായിക്കുന്നവനും ഗുണം ചെയ്യാത്തതും ചിന്തനീയവുമല്ലാത്ത കവിതയെഴുതുന്ന കവികള്‍ ഇത്തരം കവിതകളെ കണ്ടില്ലെന്നു നടിക്കുകയാണ്. വായനക്കാര്‍ക്ക് മനസ്സിലാവുമെന്ന് മാത്രമല്ല വായനയ്ക്ക് ശേഷം ചിന്തിയ്ക്കാന്‍ അവസരം നല്‍കുകയും കൂടി ചെയ്യുകയാണ് ഈ ചെറുകവിത. പേരുള്ളവനെ വായനക്കാരുള്ളൂ എന്ന ബ്ലോഗിലെ പ്രത്യേകത കൂടി ഇവിടെ കാണാന്‍ കഴിയും. ഈ അര്‍ത്ഥവത്തായ കവിതയെ അധികം പേരും ശ്രദ്ധിച്ചില്ലെന്നതാണ് വസ്തുത..

എന്നാലും അക്ഷര വിരോധികളല്ലാത്ത ചിലരുടെ കമന്റ് ഈ കവിതയെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നു.

"നാക്കേടുത്തോരു
വാക്കുരുവിട്ട്
അതുകോലേല്‍ക്കുത്തി
നാടുമുഴുക്കെചുറ്റിയയക്കൂ
തീയോ തീപ്പൊരിയോ
കടമോ അപകടമോ? നോക്കൂ!!"


ശ്രീമതി മാണിക്യം എഴുതിയ ഈ കമന്റും ഒരു ചെറു കവിതയ്ക്ക് തുല്യവും ഒപ്പം ചിന്തയെ ഉദ്ധീപിക്കുന്നതുമാണ്.

"വാക്കായാലും നാക്കായാലും നോക്കായാലും ഇനിയത്കോലായാൽ തന്നെയും, ഉരസലാണ് ഏറ്റവും അപകടം.."

താരകന്റെ ഈ കമന്റിലും ഇത്തരം ഒരു നല്ല ചിന്ത കവിതയോടൊപ്പം ചേര്‍ത്ത് വായിക്കാം.

ജോണ്‍ ചാക്കോ പൂങ്കാവെന്ന യുവകവിയുടെ തീപ്പൊരിയെന്ന കവിതയിലേക്ക് ഇവിടെനിന്നു പോകാം.. യുവകവി ജോണ്‍ ചാക്കോ പൂങ്കാവന് ആശംസകള്‍. ഇനിയും ഇത്തരം നല്ല ചിന്തോദ്ധീപമായ ചെറുതും വലുതുമായ കവിതകള്‍ പൂങ്കാവില്‍ വിരിയട്ടെ..

193.ബ്ലോഗ്‌ കവികളുടെ ഭാഷ

ഒരു ബ്ലോഗ്‌ കവിയുടെ കമന്റില്‍ നിന്നാണ് കവി ഭാഷ അല്ലെങ്കില്‍ കവികള്‍ക്ക് മാത്രം മനസ്സിലാവുന്ന ഏതോ ഭാഷയുണ്ടെന്ന് കേട്ടത്. സാഹചര്യപ്രകാരം കവി തന്റെ മസ്തിഷ്കത്തിന്റെ അഗാധതയില്‍ അങ്കുരിച്ച കവിതാ ബീജത്തെ സാങ്കേതികമായി കവികള്‍ക്ക് മാത്രം മനസ്സിലാക്കാവുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുകയും പിന്നീട് കവിതയായി പ്രസവിക്കുകയും ചെയ്തു എന്നാണു കൂതറ തിരുമെനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതേ കാരണം കൊണ്ടുതന്നെ മേല്‍പ്പറഞ്ഞ കവിതാഭാഷ അറിയാത്ത പാവങ്ങള്‍ വാലും ചുരുട്ടി പോരേണ്ടി വന്നു. കൂതറ തിരുമേനിയും ഒരിക്കല്‍ കവിത എഴുതി.. എന്തോ.. അറിയാവുന്ന മലയാളം ഭാഷയില്‍ എഴുതിയ കവിതയ്ക്ക് കൂതറയാണെന്ന കമന്റ് കിട്ടിയെങ്കിലും ആര്‍ക്കും മനസ്സിലായില്ലെന്ന പേരുദോഷം കിട്ടിയില്ല. അതെന്തെങ്കിലും ആവട്ടെ...

അപ്പോള്‍ എന്താണ് ഈ ഭാഷ.. ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗമാണ് ഭാഷയെന്നാണ് കൂതറ തിരുമേനി പഠിച്ചു വെച്ചിട്ടുള്ളത്‌. ലിംഗ്വിസ്റ്റിക്‌ വിദഗ്ദന്മാര്‍ നല്‍കുന്ന അക്കാദമിക് പരിഭാഷ നല്‍കാനോ വിശദീകരണം നല്‍കാനോ പാവം തിരുമെനിയ്ക്ക് കഴിയില്ല. എന്തായാലും കവിതയിലൂടെ കവി സമൂഹത്തിന് മാത്രം മനസ്സിലാകുന്ന ഒരു ഭാഷയ്ക്ക്‌ തുടക്കം കുറിച്ചതിലോ അല്ലെങ്കില്‍ അങ്ങനെ നിലനില്‍ക്കുന്ന ഒരുഭാഷയില്‍ ആശയവിനിമയം നടത്തിയതോ തീര്‍ത്തും സുസ്തര്‍ഹ്യമായ കാര്യം തന്നെ. എല്ലാ ഭാഷയ്ക്കും നിയതമായ ലിപികളും ഭാഷാ ശൈലികളും ഉണ്ടാവണം എന്നില്ല. കാളവണ്ടിക്കാരന്‍ കാളയോട് പറയുന്ന ഭാഷയ്ക്ക്‌ ലിപിയോ ശൈലിയോ ഇല്ലല്ലോ. എങ്കിലും കാളവണ്ടിക്കാരന്റെ ഇംഗിതം മനസ്സിലാക്കാന്‍ കാളയ്ക്ക് കഴിയുന്നെങ്കില്‍ അതിനെ ആശയവിനിമയം എന്നുതന്നെ പറയേണ്ടിവരും. അതോടൊപ്പം ഒരുകാര്യം കൂടി പറയണം.. സാധാരണ ജീവജാലങ്ങളോടും (കാളവണ്ടിക്കാരന്റെ ഭാഷ തന്നെ ഉദാഹരിക്കാം) പിഞ്ചു കുട്ടികളോടും പറയുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക്‌ ഭാഷയുടെ പേരോ അംഗീകാരമോ ഭാഷാ ശാസ്ത്രജ്ഞന്മാര്‍ കൊടുത്തിട്ടില്ല. ബ്ലോഗുകവികള്‍ ഇത്തരം പിഞ്ചുകുട്ടികളോ പക്ഷി, മൃഗാദികളോ അല്ലെന്നാണ് കൂതറ തിരുമേനിയുടെ അറിവ്‌ ( അതോ ആണോ.?)

കവിത ആദി ഭാഷയിലോ ഗൂഢ ഭാഷാരീതിയിലോ എഴുതേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് കുറ്റാന്വേഷണ സംഘങ്ങളും ചാര സംഘടനകളും ഗൂഢഭാഷ കൈകാര്യം ചെയ്തു പോരുന്നുണ്ട്.. കവിതയിലൂടെ അത്തരം ഗഹനവും അതന്ത്യം ഗോപനീയതുമായ ആശയം കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്നറിയില്ല. അടയാള ഭാഷയും, ആംഗ്യ ഭാഷയും (നയന രൂപേണ , കൈവിരല്‍ വഴി) സ്പര്‍ശന ഭാഷയും (തസ്കര ഭാഷ) ആശയവിനിമിയ രീതികളായി ഭാഷാ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ശ്രവണേന്ദ്രിയപരമായ ഭാഷയെത്തന്നെ ആധികാരികമായ ഭാഷയെന്ന് പൂര്‍ണ്ണമായ അംഗീകാരം ലഭിച്ചിട്ടുള്ളൂ. അച്ചടിഭാഷ മേല്‍പ്പറഞ്ഞ ഭാഷാരീതിയെ ലിപിയിലൂടെ മുദ്രണം ചെയ്യുന്നൂ എന്നുമാത്രം. അതുകൊണ്ട് തന്നെ ലിംഗ്വിസ്റ്റിക് പഠനങ്ങളില്‍ മലയാള ബ്ലോഗില്‍ മാത്രം നിലനില്‍ക്കുന്ന മേല്‍ത്തരം കവികള്‍ക്ക് മാത്രം മനസ്സിലാകുന്നതും നിലനില്‍ക്കുന്നതുമായ ഒരു ഭാഷയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. (യുനാനി മെഡിസിന്‍ പ്രാക്ടിസ്‌ ചെയ്യുന്ന സുലൈമാന്‍ "പാഷ"യും ഈ കവി "ഭാഷയും" തമ്മില്‍ ബന്ധം ഉള്ളതായി കേട്ടിട്ടില്ല)

ആളുകളെ വിഡ്ഢിയാക്കാന്‍ നൂറു മാര്‍ഗ്ഗമുണ്ട്. ഇത്തരം മുരട്ടുവാദങ്ങള്‍ പറയുന്നതിന് മുമ്പേ സ്വയം ആരെന്നും മറ്റുള്ളവര്‍ തങ്ങളെപോലെയല്ലെന്നും തിരിച്ചറിവ്‌ ഉണ്ടാവുന്നത് നല്ലതായിരിക്കും. ആകാശത്തിലെ മേഘത്തുണ്ടുകളില്‍ രൂപങ്ങള്‍ ചിലര്‍ക്ക് കണ്ടെത്താന്‍ കഴിയാറുണ്ട്. എന്നാല്‍ അതെ മേഘത്തിനു എല്ലാവര്‍ക്കും രൂപങ്ങളെ കണ്ടെത്താന്‍ കഴിയണമെന്നുമില്ല. അത്തരം രൂപങ്ങള്‍ കേവലം വ്യക്തി ചിന്താരീതിയില്‍ അധിഷ്ടിതമായിരിക്കും. അതുകൊണ്ട് തന്നെ ആ മേഘത്തിനെ രൂപങ്ങള്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചവയാണെന്ന് വാദിക്കാന്‍ കഴിയില്ല. കവിതയിലൂടെ ഒരു കവി തന്റെ ആശയങ്ങളെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. അതിനു തനിക്കു പരിചിതമായ ഭാഷയില്‍ പദ്യരൂപത്തില്‍ ആശയ വിശദീകരണം നല്‍കുന്നുവെന്ന് മാത്രം. ഈ പ്രക്രിയയില്‍ ഏതെങ്കിലും ലഭ്യമായതും ഉപയോഗത്തില്‍ ഇരിക്കുന്നതും മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നതുമായ ഒരു ഭാഷാസങ്കേതത്തിന്റെ സഹായം സ്വീകരിക്കുന്നു എന്നതാണ് ശരി..

"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."

പ്രപഞ്ചത്തിലെ എല്ലാ മൂല്യച്ചുതികളെയും വിശദീകരിക്കുന്ന ഈരടികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്, അതിന്റെ പദാര്‍ത്ഥം, ആശയര്‍ത്ഥം എന്നിവ മനസ്സിലാവാത്തത് വായനക്കാരന്റെ കുഴപ്പം കൊണ്ടാണെന്ന് കൂതറ തിരുമേനി വാദിച്ചാല്‍ എനിക്ക് സാരമായ മാനസിക വിഭ്രാന്തി ബാധിച്ചെന്നു തന്നെ ആളുകള്‍ പറയും. കാരണം മലയാളത്തില്‍ കവിത എഴുതുമ്പോള്‍ മലയാളം തന്നെ എഴുതുക. അല്ലെങ്കില്‍ അതിന്റെ വിശദീകരണം അടിയില്‍ കൊടുക്കുക. പലപ്പോഴും സംസ്കൃതം ഈരടികളും ശ്ലോകങ്ങളും കവികളും നിരൂപകന്മാരും ബ്ലോഗില്‍ എഴുതുമ്പോള്‍ അതിന്റെ വിശദീകരണം നല്‍കാറുണ്ട്. ആധുനിക കവിത മലയാളത്തില്‍ എഴുതുമ്പോള്‍ അതിന്റെ വിശദീകരണം തരേണ്ടകാര്യമില്ല. പരിചിതമായ വാക്കുകള്‍ കൊണ്ട് പദാക്ഷര സാമ്പാര്‍ തയ്യാറാക്കുമ്പോള്‍ അതിനു വിശദീകരണം പോലുമില്ല.

വായനക്കാരെ വെറും "ഊളന്‍" എന്നുകരുതുമ്പോള്‍ തനിക്കു ഞാന്‍ എഴുതുന്നത്‌ മനസ്സിലാവില്ലെന്നും ഞാന്‍ മലയാള ഭാഷയുടെയും കാവ്യ ഭാഷയുടെയും ഉത്തുംഗംഗതയില്‍ വിഹരിക്കുന്നവന്‍ ആണെന്നുമുള്ള സ്വയം തോന്നല്‍ ഇല്ലാതിരിക്കുന്നതാവും നല്ലത്. മുട്ടാത്തര്‍ക്കവും വിശദീകരണയോഗ്യമല്ലാത്ത വാദഗതികളും പിന്നീട് ചപലതയ്ക്ക് വഴിവെയ്ക്കുന്നു. ഇത്തരം ആളുകളില്‍ പ്രതിഭകളുടെ മിന്നലാട്ടം കാണുന്നവര്‍ മേല്‍പ്പറഞ്ഞ മഹാരഥന്മാരുടെ ഭ്രാന്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുകയാണ് ചെയ്യുന്നത്..മറുഭാഷ സംസാരിക്കുന്ന ചിലരുടെ രീതിയെ ഇന്ന് ചില മനോരോഗ ചികില്‍സകര്‍ ഹിസ്റ്റീരിയ ബാധിച്ചവരുടെ ജല്‍പ്പനങ്ങളായി വിശദീകരിക്കുന്നു.
ഭാഷ ആശയ വിനിമയത്തിന് വേണ്ടിയാകണം. ഗദ്യമായാലും പദ്യമായാലും അതുതന്നെ വേണം. എഴുത്തുകാരന്‍ തന്റെ ഉള്ളിലുള്ള ആശയങ്ങളെ ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും എഴുതുന്നത്‌ അതെ അര്‍ത്ഥത്തില്‍ വായനകാര്‍ക്ക് മനസ്സിലാവുമ്പോഴാണ് ആ കൃതി വിജയിക്കുന്നത്. ആശയത്തില്‍ വന്ന പാളിച്ചകളെയും എഴുത്തില്‍ വന്ന പാളിച്ചകളെയും വിമര്‍ശകര്‍ വിമര്‍ശിക്കുന്നത് ആദ്യം ആശയമെന്താണെന്ന് മനസ്സിലാവുമ്പോഴാണ്. ആര്‍ക്കും മനസ്സിലാവാത്തതും തനിക്കും തന്റെ സമാന (?) ഭാഷാവരം കിട്ടിയവര്‍ക്കും മാത്രമേ മനസ്സിലാവൂ എന്ന്‍ പ്രസ്താവിക്കുന്നവര്‍ എന്താണ് ഭാഷയെന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു..

"ഇദമന്ധം തമഃകൃത്സ്നം ജായെത ഭുവനത്രയം
യദി ശബ്ദാഹ്വയം ജ്യോതിരാ ചന്ദ്രാര്‍ക്കം ന ദീപ്യതേ."

Tuesday, October 27, 2009

192.ബ്ലോഗും പത്രധര്‍മ്മവും

വാര്‍ത്ത അച്ചടിയിലൂടെയും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും വാക്കാലും പ്രസംഗരൂപേണയും ആധുനിക സാങ്കേതിക വിദ്യയുടെ സങ്കേതമുപയോഗിച്ചും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുഖേനയും വിതരണം ചെയ്യാം. ഇന്റര്‍നെറ്റ്‌ സാങ്കേതികതയുടെ മാര്‍ഗ്ഗത്തില്‍ ബ്ലോഗ്‌, ഓണ്‍ലൈന്‍ പത്രങ്ങള്‍, മറ്റു വാര്‍ത്ത വിതരണ വെബ്‌സൈറ്റുകള്‍ എന്നിവയും പെടും. മുഖ്യധാരാ പത്രങ്ങളില്‍ പത്രം നടത്തുന്ന സ്ഥാപനത്തിന്റെയോ പത്രം നടത്തുന്ന രാഷ്ട്രീയ കക്ഷികളുടെയോ ആശയങ്ങളും പോളിസികളും ഖണ്ഡിക്കാത്ത രീതിയിലാവും പത്രപ്രവര്‍ത്തനം നടക്കുക. മത സ്ഥാപനങ്ങള്‍ നടത്തുന്ന പത്രങ്ങളിലും ഇതേ ചായ്‌വ് ദൃശ്യമാണ്. ദീപികയിലെ വാര്‍ത്തകളില്‍ മതത്തിനെതിരായും വീക്ഷണം പോലെയുള്ള പത്രങ്ങളില്‍ വലതുപക്ഷത്തിനെതിരായും വാര്‍ത്തകള്‍ വരാത്തതിന്റെ കാരണവും ഇതുതന്നെ.

ബ്ലോഗ്‌ പത്രങ്ങളിലും ഇത്തരത്തില്‍ ഒരു പതിവ്‌ കണ്ടെന്നു വരാം. ബ്ലോഗ്‌ പത്രങ്ങളുടെ നിയമാവലികള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളോ അല്ലെങ്കില്‍ നിശ്ചിത കല്‍പ്പിത ഗുണനിലവാരമില്ലാത്തതോ ആയ വാര്‍ത്തകളും വിവരങ്ങളും പരസ്യപ്പെടുത്തി കൊള്ളണമെന്നില്ല. എന്നിരുന്നാല്‍ തന്നെയും ബ്ലോഗില്‍ മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് എഡിറ്റര്‍ കത്രിക വെയ്ക്കാത്ത വാര്‍ത്തകള്‍ വരാന്‍ സാധ്യത കൂടുതലാണ്.

ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളില്‍ കൂടി വാര്‍ത്ത വരുമ്പോഴുണ്ടാകുന്ന പ്രധാന പ്രയോജനം വാര്‍ത്തകള്‍ക്ക് പാത്രീഭവിച്ച സംഗതികളെ ശബ്ദം കൊണ്ടോ കാഴ്ച്ചകൊണ്ടോ അനുഭവിച്ചറിയാം എന്നതാണ്. മേല്‍പ്പറഞ്ഞതില്‍ ടെലിവിഷന്‍ മാധ്യമത്തിലൂടെയുള്ള വാര്‍ത്തകളില്‍ കാഴ്ചയോടൊപ്പം ശബ്ദത്തിലൂടെയുമുള്ള അനുഭവാനുഭൂതി ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അതെ വാര്‍ത്ത വായിക്കുന്ന ആളുടെ ശബ്ദത്തിലുണ്ടാവുന്ന ശബ്ദ ധ്വനി വ്യതിയാനങ്ങള്‍ പോലും വാര്‍ത്ത ആസ്വദിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്താം. ഇതിന്റെയര്‍ത്ഥം വാര്‍ത്തവായിക്കുന്നവന്‍ വാര്‍ത്തയിലൂടെ കഥകളി നടത്തണമെന്നോ കഥാപ്രസംഗ ശൈലിയില്‍ വാര്‍ത്ത വായിക്കണമെന്നോ നാട്യ ശാസ്ത്രപ്രകാരം മുദ്രകള്‍ കാട്ടണമെന്നോ അല്ല. വായന വേളയില്‍ വാര്‍ത്തകളുടെ ഗൗരവം നിഴലിക്കുന്ന ഭാവവും സ്ഫുടതയേറിയ ശബ്ദവും ആവണമെന്ന് മാത്രമേ ഉള്ളൂ. തേക്കടി ദുരന്തം പോലെയൊരു വാര്‍ത്ത നര്‍മ്മരസ രീതിയില്‍ അവതരിപ്പിച്ചാലുണ്ടാകുന്ന രംഗം ഓര്‍ക്കുവാന്‍ പോലും കഴിയില്ല. സാമാന്യബുദ്ധിയും വായനക്കാരന്റെ മനോധര്‍മ്മവും ഇവിടെ പ്രയോജനപ്പെടുന്നു.

വായനക്കാരന്റെ വാക്കുകള്‍ ഉച്ചരിക്കുന്ന കഴിവും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കണ്ഠ്യം, താലവ്യം,മൂര്‍ദ്ധന്യം,വര്‍ത്സ്യം - വര്‍ത്സ്യ സ്ഥാന അക്ഷരങ്ങള്‍ ഇന്ന് നാമവ ശേഷമായി - ദന്ത്യം, ഓഷ്ഠ്യം, കണ്ഠതാലവ്യം, കണേ്ഠാഷ്ഠ്യം അക്ഷരങ്ങളും ഒപ്പം അനുനാസികാ ധ്വനികളും നന്നായും ശുദ്ധിയായും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വരുന്നു. മുഖ്യധാരയില്‍ ഇതൊന്നും മനസ്സിലായി കൊള്ളണമെന്നോ നിര്‍ബന്ധമില്ല.

എന്നാല്‍ അച്ചടിയില്‍ ധ്വനിപ്രയോഗം കേവലം ഭാഷപരം മാത്രമാണ്. ശുദ്ധഭാഷയുടെ ആവശ്യകതമാത്രമേ ഇവിടെ വരുന്നുള്ളൂ. ആശയങ്ങള്‍ വ്യക്തമാക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനുമുള്ള ശേഷിമാത്രമേ ഇവിടെ ആവശ്യമുള്ളൂ. അച്ചടിമാധ്യങ്ങളുടെ ആവശ്യകതയും പ്രായോഗികതയും ഇല്ലാതെവരുമ്പോള്‍ ഉപകാരമാവുന്ന ആധുനിക സങ്കേതമായ ഇന്റര്‍നെറ്റ് വാര്‍ത്തകളിലും മേല്‍പ്പറഞ്ഞ ഭാഷാശുദ്ധിയും നേര്‍ധ്വനിയും മാത്രമേ ആവശ്യമായി വരുന്നുള്ളൂ. പോഡ്കാസ്റ്റില്‍ വാര്‍ത്തവായിച്ചാല്‍ മേല്‍പ്പറഞ്ഞ ശബ്ദ, ധ്വനിയുടെ സാങ്കേതികത്വം ആവശ്യമായി വരും.

അതേപോലെ തന്നെ വാര്‍ത്തകള്‍ രണ്ടു രീതിയില്‍ കൊണ്ടുവരാം സൃഷ്ടിക്കപ്പെട്ട വാര്‍ത്തയും സ്വാഭാവിക വാര്‍ത്തയും - ഇതിനോട് വിരോധിക്കുന്ന പത്രപ്രവര്‍ത്തരുണ്ടാവാം- .
ദൈനം ദിന വാര്‍ത്താ പത്രികകളില്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും വാര്‍ത്ത തിരുകാനും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതോ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി നടത്തുന്ന ദുഷ്ടലാക്കോടെ നടത്തുന്ന പത്രപ്രവര്‍ത്തനമോ ഈ ഗണത്തില്‍ പെടുത്താം. ശ്രീ അച്ചുതാനന്ദന്‍ ഉള്‍പ്പെട്ട പട്ടി വിവാദം ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളുടെ ഗണത്തില്‍ വരുന്നവയാണ്. തേക്കടി ദുരന്തമാകട്ടെ സ്വാഭാവിക വാര്‍ത്തയും. (ഇത് വാര്‍ത്തയുണ്ടാക്കാന്‍ നടത്തിയ അപകടമല്ലല്ലോ) ആധുനിക കാലത്ത് മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ സാമ്പത്തിക വശം കൂടിയുള്ളതിനാല്‍ പലവാര്‍ത്തകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും മിക്കവയുടെയും ആയുസ്സ് അടുത്ത പ്രധാന വാര്‍ത്ത വരുന്നദിവസം വരെ മാത്രമേ ഉണ്ടാവൂ..

വാര്‍ത്താ പത്രങ്ങള്‍ ദിനം തോറും വരണമെന്നത് തീര്‍ത്തും ബാലിശമായ വാദമാണ്.
ദിനപത്രങ്ങള്‍ മാത്രം പരിചിതമായ മലയാളികള്‍ക്ക് പതിവിനു വിപരീതമായ മദ്ധ്യാഹ്ന പത്രം (ഉച്ചപ്പത്രം), സായാഹ്ന പത്രം (അന്തിപ്പത്രം) എന്നിവയെ പൂര്‍ണ്ണമായി ഉള്‍കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഇവയെ പോലെത്തന്നെ പ്രതിവാര, ദ്വിവാര, മാസികാ രൂപത്തിലുള്ള വാര്‍ത്താ പത്രികകളും പത്രങ്ങളുടെ ഗണത്തില്‍ തന്നെപെടും. ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ വാര്‍ത്ത മെസേജ് രീതിയിലുള്ള വാര്‍ത്തകളും വാര്‍ത്താ പ്രചാരണത്തില്‍ ഇന്നുണ്ട്. ഓണ്‍ലൈന്‍ പത്രങ്ങളും, പത്രങ്ങളുടെ ഓണ്‍ലൈന്‍ വിഭാഗവും വാര്‍ത്ത കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളും പ്രത്യക്ഷത്തില്‍ വിഭിന്നമെങ്കിലും ഫലത്തില്‍ ഒരേ ജോലിതന്നെ ചെയ്യുന്നവയാണ്. ഇതിലെ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യയാണ് സിറ്റിസന്‍ ജര്‍ണലിസം ഉപയോഗപ്പെടുത്തുന്നത്. പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ ഒരുപക്ഷെ പ്രതിഫലം വാങ്ങുമ്പോള്‍ സിറ്റിസന്‍ ജര്‍ണലിസത്തില്‍ അതിന്റെ സാധ്യത നാമമാത്രമോ സൗജന്യമോ ആയിരിക്കും. എന്നിരുന്നാല്‍ തന്നെയും ഇതിനെ പത്രപ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖമായി കണ്ടേ തീരൂ..

എന്താണ് വാര്‍ത്തയെന്നും പത്രമെന്നും പത്രധര്‍മ്മമെന്നും വിശദീകരിക്കാന്‍ താല്പര്യമില്ല. ബ്ലോഗിന്റെതായ പ്രത്യേക പത്രധര്‍മ്മവുമില്ല. വാര്‍ത്തകളെ വളച്ചൊടിക്കാതെ നേരാം വണ്ണം അതിന്റെ സത്യത്തിന്റെ വേരുകള്‍ തേടി ചെല്ലുകയും അതിന്റെ വിവരണം അതേപോലെ വായനക്കാരില്‍ അല്ലെങ്കില്‍ വാര്‍ത്ത ആരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നോ അവരില്‍ എത്തിക്കുകയെന്നതാണ് ഒരു പത്രപ്രവര്‍ത്തകന്റെ ധര്‍മ്മം. പത്ര ധര്‍മ്മം കേവലം വാര്‍ത്തയെത്തിക്കുക മാത്രമല്ല. വാര്‍ത്തയെ വളച്ചൊടിക്കാതെ വാര്‍ത്തകളില്‍ ചായ്‌വുകള്‍ കാട്ടാതെ നേരിനെ നേരായി അറിയിക്കുക. നേരോടെ നിര്‍ഭയം നിരന്തരം എന്നൊക്കെ മുദ്രാവാക്യം മുഴക്കുന്ന ചാനലുകള്‍ സുലഭമാണ്. വരുന്ന വാര്‍ത്തകളില്‍ എത്രശതമാനം പിന്നീട് വാര്‍ത്തയുടെ ചൂടോഴിഞ്ഞ ശേഷം നമ്മുടെ മുമ്പില്‍ എത്തുന്നുവെന്ന് ചിന്തിക്കണം. അടുത്ത ചൂടന്‍ വാര്‍ത്തയ്ക്ക് പുറകെപോകുമ്പൊള്‍ കഴിഞ്ഞ വാര്‍ത്തകളും വാര്‍ത്തകളില്‍ ഇടം തേടിയവരും ഇന്നെവിടെ എന്ന് ചിന്തിക്കാനുള്ള ധാര്‍മിക ബാധ്യതയും പത്രക്കാര്‍ക്കുണ്ടാവണം.

ഇന്നിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ പല മാദ്ധ്യമങ്ങളും ഇന്നലകളുടെ തലക്കെട്ടുകളെ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഇന്ന് വാര്‍ത്താ പ്രാധന്യമില്ലാത്തതിനാല്‍ വിസ്മൃതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുപോകുന്നവര്‍ വളരെയേറെ.. ഒരുപക്ഷെ അഭയ കേസും പോള്‍ വധക്കേസും നാളെ കേവലം ഇന്നലെകളുടെ തലക്കെട്ടായി മാറിപോയിട്ടുണ്ടാവും..ഒരുപക്ഷെ പിന്നെയൊരു തുമ്പു കിട്ടി വീണ്ടും തലക്കെട്ടില്‍ ഇടം കണ്ടെത്തിയില്ലെങ്കില്‍ അതും ഇന്നലെകളിലെ ചൂടന്‍ വാര്‍ത്ത മാത്രമായേക്കും.

Saturday, October 24, 2009

191.ബ്ലോത്രം.. ഒരു തരം..രണ്ടു തരം..

ഈ പോസ്റ്റ്‌ ആദ്യം ഒരു കമന്റില്‍ ഒതുക്കാനായിരുന്നു മോഹം. പിന്നീട് ഇത്രയും വലിച്ചുനീട്ടി കമന്റില്‍ ക്രമീകരിച്ചാല്‍ വായനാസുഖത്തെ ബാധിക്കുമെന്നറിയാവുന്നതുകൊണ്ട് പോസ്റ്റാക്കുന്നു. വിശദീകരണം തരേണ്ട കാര്യമില്ല. ആമുഖം എന്നരീതിയില്‍ പറഞ്ഞുവെന്നു മാത്രം.

ബ്ലോത്രം എന്ന പേരിനോട് കൂതറ തിരുമെനിയ്ക്ക് ഒരു ശത്രുതയുമില്ല. ബ്ലോഗ്‌ പത്രം ലോപിച്ചാവും ബ്ലോത്രം എന്നായത് എന്ന് കരുതുന്നു. ബ്ലോഗ്‌ഭ്രാന്തന്‍ - ബ്ലോന്ത്രന്‍, ബ്ലോഗ്‌ ആഭാസന്‍ - ബ്ലോഭാസന്‍ എന്നൊക്കെ ഒരു മഹാരഥന്‍ ബ്ലോഗ്‌ ഡിക്ഷനറി (ബ്ലോക്ഷനറി) ഉണ്ടാക്കിയതില്‍ ഒരിക്കല്‍ വായിച്ചു . എന്തായാലും അയാള്‍ തന്നെ ആദ്യകാലത്ത് ബ്ലോത്രത്തിലും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. അതിനെ വിമര്‍ശിക്കേണ്ടതില്ല . അതൊക്കെ ബ്ലോത്രത്തിന്റെ തീര്‍ത്തും സ്വകാര്യമായ കാര്യം.

ഇനി അത്ര സ്വകാര്യമല്ലാത്ത ചില കാര്യങ്ങള്‍ പറയാം. ബ്ലോത്രത്തിന്റെ രണ്ടു മുഖങ്ങളാണ് ഇവിടെ ചര്‍ച്ചയ്ക്ക് വെയ്ക്കുന്നത്. ഒന്ന് ബ്ലോത്രമെന്ന അഗ്രിഗേറ്ററും ബ്ലോത്രമെന്ന പത്രവും. ഏഷ്യാനെറ്റില്‍ വന്നതുകൊണ്ടോ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഓണ്‍ലൈന്‍ വേര്‍ഷനില്‍ വന്നതുകൊണ്ടോ ആധികാരികമെന്ന് കരുതുന്നില്ല എന്ന് ചുരുക്കം. കാപ്പിലാന്‍ കളിയാക്കിയതുപോലെ മേല്‍പ്പറഞ്ഞ മാധ്യമങ്ങളില്‍ എഴുതുന്നവര്‍ ഏതോ അന്യഗ്രഹജീവികളും ബ്ലോഗിലെ എഴുത്തുകാരേക്കാള്‍ പലമടങ്ങ്‌ ബൌദ്ധിക വളര്‍ച്ചയെത്തിവരോ ആണെന്ന് വിശ്വസിക്കുന്നില്ല . ബ്ലോഗിലുള്ളവര്‍ കേവലം വങ്കന്മാരും പത്രക്കാര്‍ ഒരു കൊമ്പു കൂടുതലുള്ളവരും ആണെന്ന് കരുതില്ലെന്നത് തന്നെ കാരണം. ബ്ലോഗ്‌ എഴുതുന്നവര്‍ കേവലം കുളിമുറിസാഹിത്യക്കാര്‍ ആണെന്നും അച്ചടി, ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ മഹോത്തരം എന്നും കൂതറ തിരുമേനി വിശ്വസിക്കുന്നില്ല.

ആദ്യ അവകാശത്തെ ഒന്ന് പരിശോധിച്ച് നോക്കാം, ബ്ലോത്രം ഒരു ആഗിഗേറ്റര്‍ ആണെന്ന അവകാശ വാദത്തെ അതല്ല എന്നുതന്നെ പറയേണ്ടി വരും. അഗ്രി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അഗ്രിഗേറ്ററുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ബ്ലോഗുകളിലെയും സൈറ്റുകളിലെയും ഹെഡ്‌ലൈന്‍സ് അഥവാ തലക്കെട്ടുകള്‍ ശേഖരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സൈറ്റാണ്. മലയാളത്തില്‍ തനിമലയാളം, സൈബര്‍ ജാലകം, ചിന്ത.കോം, മലയാളം ബ്ലോഗ്‌കുട്ട് തുടങ്ങിയ അഗ്രികള്‍ ചെയ്യുന്ന സേവനമിതാണ്. വിമര്‍ശനം എന്ന മേഖലയോഴികെ അല്ലെങ്കില്‍ വിമര്‍ശനത്തിനല്ലാതെ ബ്ലോഗുകളിലെ വാര്‍ത്തകളോ , ലേഖനങ്ങളോ ഉള്ളടക്കമോ പൂര്‍ണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്നത്‌ ധാര്‍മ്മികമായും നിയമപരമായും തെറ്റാണ്. മിക്ക അഗ്രികളും ഗൂഗിള്‍ സൈറ്റ്‌ സബ്മിറ്റ് ഒപ്ഷനിലെ ബ്ലോഗുകള്‍ സെലക്ട്‌ ചെയ്യാതെ തങ്ങളുടെ അഗ്രിയില്‍ സബ്മിറ്റ്‌ ചെയ്യാന്‍ നിര്‍ബ്ബന്ധം പിടിക്കാനുള്ള കാരണവും അതുതന്നെ. ഇപ്പോള്‍ പുതുതായി തുടങ്ങിയ സൈബര്‍ ജാലകം അഗ്രിയും ഇതേ രീതി തന്നെയാണ് തുടരുന്നത്. അതായത് ഒരു ബ്ലോഗര്‍ക്ക് (അയാള്‍ക്കായിരിക്കുമല്ലോ തന്റെ സൃഷ്ടി ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കണമെന്ന ആഗ്രഹം) പ്രസ്തുത അഗ്രിയില്‍ തന്റെ ബ്ലോഗ്‌ ലിസ്റ്റ് ചെയ്യിക്കുകയും പിന്നീട് ഓരോ പുതു പോസ്റ്റുകളും അതുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കനുസരിച്ച് ലിസ്റ്റ് ചെയ്യപെടാനും അവസരം കൊടുക്കുന്നു.

ഇതുവരെ ഈ ഒരു ശൈലിയാണ് ബ്ലോത്രം സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നില്ല. അഭ്യുദയകാംക്ഷികളോ അല്ലെങ്കില്‍ ബ്ലോത്രത്തിന്റെ പത്രാധിപസമിതിയിലോ ഉള്ളവര്‍ തങ്ങള്‍ക്കു മികച്ചതെന്ന് തോന്നുന്ന പോസ്റ്റുകള്‍ ബ്ലോത്രത്തില്‍ ഇടുകയാണ് പതിവ്‌.. ഇങ്ങനെ പോസ്റ്റ്‌ ചെയ്യപ്പെടുമ്പോള്‍ പല പോസ്റ്റുകളും ഒഴിവാക്കപ്പെടുന്നതും ഇവരുടെ കണ്ണ് എത്തപ്പെടാത്ത ചില പോസ്റ്റുകള്‍ വരാതിരിക്കുകയും ചെയ്യും. ഇതിന്റെ മറ്റൊരു ദോഷവശം കാര്‍ട്ടൂണ്‍, ചിത്രങ്ങള്‍ പോലെയുള്ള പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബ്ലോത്രം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്‌ ചില ചിത്രങ്ങള്‍ ഒരുപക്ഷെ ഇഷ്ടമാവില്ലെന്നു വരാം. കാരണം ചിത്രങ്ങള്‍ അതിന്റെ പരമാവധി റെസലൂഷനില്‍ (ഫോട്ടോ ബ്ലോഗ്‌ ടെമ്പ്ലേറ്റ് അനുവദിക്കുന്ന) കാണുമ്പോള്‍ കിട്ടുന്ന ഭംഗി ചിലപ്പോള്‍ ബ്ലോത്രത്തിന്റെ പേജില്‍ ഉണ്ടായി കൊള്ളണം എന്നില്ല. ഇത് ചില അവസരത്തില്‍ പോസ്റ്റിനെ ദോഷമായി ബാധിക്കുന്നു എന്നുവേണം പറയാന്‍. സാധാരണ മുഖ്യധാരാ അഗ്രികളില്‍ ചിത്രങ്ങള്‍ എന്ന ലേബലില്‍ വരുന്ന പോസ്റ്റുകള്‍ വായനക്കാര്‍/കാഴ്ചക്കാര്‍ ഫോട്ടോ ബ്ലോഗിലെ ഫോട്ടോടെമ്പ്ലേറ്റില്‍ കാണുമ്പോഴുള്ള നയന സുഖം ബ്ലോത്രത്തിലെ പേജിലെ ഭാഗികമായ ദര്‍ശനത്തില്‍ നഷ്ടമാവുന്നു എന്നതും വസ്തുതയാണ്. തന്നെയുമല്ല ഒരിക്കല്‍ പൂര്‍ണ്ണമായും മുഴുവന്‍ റെസലൂഷനില്‍ അല്ലെങ്കില്‍ ഭാഗികമായ രീതിയില്‍ തന്നെ കണ്ട ചിത്രം പിന്നീട് ബ്ലോഗില്‍ വന്നു കണ്ടുകൊള്ളണം എന്നുമില്ല. അല്ലെങ്കില്‍ പ്രസ്തുത ചിത്രത്തിന് അത്രകണ്ട് ഭംഗിയും ആകര്‍ഷകതയും ഒപ്പം കാണുന്ന ആള്‍ക്ക് ബ്ലോഗിലെത്തി കമന്റ് ഇടണം എന്ന ആഗ്രഹവും ഉണ്ടായിരിക്കണം.

അടുത്ത പ്രധാന പരിമിതി എന്നത് പോഡ്കാസ്റ്റ് പോസ്റ്റുകളെ ഉള്‍പ്പെടുത്തുക എന്നതാണ്. സാധാരണ അഗ്രികളില്‍ തലക്കെട്ടും വിഭാഗവും ഉള്‍പ്പെടുത്തിയാല്‍ ലേബല്‍ കണ്ടു പോഡ്കാസ്റ്റ് എന്ന് മനസ്സിലാക്കി ശ്രോതാക്കള്‍ക്ക് ബ്ലോഗിലെത്തി ആസ്വദിക്കാനുള്ള അവസരമുണ്ട്.. (കൈപ്പള്ളിയുടെയും കിരണ്‍സിന്റെയും പോഡ്കാസ്റ്റുകള്‍ ഒഴിവാക്കാന്‍ കഴിയുകയില്ലല്ലോ.- ഈനാം പേച്ചിയും മരപ്പെട്ടിയും എന്നാ ബ്ലോഗിലെ പോഡ് കാസ്റ്റുകള്‍ ഒഴിവാക്കിയതല്ല). ഇതേ പോഡ് കാസ്റ്റുകള്‍ അതേപോലെ ബ്ലോത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ ശ്രോതാക്കള്‍ പിന്നെ പ്രസ്തുത ബ്ലോഗുകളില്‍ പോകണമില്ലല്ലോ. ബ്ലോഗ്‌ വായനക്കാര്‍ എല്ലാവരും കമന്റ് ഇടാറില്ലാത്തത് കൊണ്ട് തന്നെ അഗ്രികളില്‍ ഗാനം കേട്ടാല്‍ കമന്റ് ഇടാന്‍ നിര്‍ബ്ബന്ധം ഇല്ലാത്തവര്‍ അഗ്രിയില്‍ തന്നെ പോഡ്കാസ്റ്റ് കേട്ട് ബ്ലോഗില്‍ സ്ഥലം കാലിയാക്കും. ഫലത്തില്‍ ബ്ലോഗര്‍ക്ക് ഗുണമല്ലെന്നു സാരം.. ഈ രണ്ടു കേസിലും പൂര്‍ണ്ണമായി ഒരു അഗ്രിയുടെ സൌകര്യം ചെയ്യാന്‍ ബ്ലോത്രത്തിനാവില്ലെന്നു കാണാം. എന്നാല്‍ ഫീഡ്റീഡറില്‍ ബ്ലോഗ്‌ വായിക്കുന്നവരുടെ കഥ ഇതല്ല. അവരാകട്ടെ തങ്ങള്‍ക്കിഷ്ടമുള്ള ബ്ലോഗുകളുടെ ഫീഡ് സെറ്റ് ചെയ്യുകയും പിന്നീട് ഫീഡറിലൂടെ ബ്ലോഗ്‌ വായിച്ചു കമന്റ് ഇടണമെങ്കില്‍ മാത്രം ബ്ലോഗില്‍ പോകുന്നവരുമാണ്. അത് തീര്‍ത്തും സ്വകാര്യമാണെന്നതിനാലും മിക്ക ബ്ലോഗ്‌ എഴുത്തുകാരുടെയും ബ്ലോഗില്‍ ഫീഡറിലൂടെ സബ്സ്ക്രൈബ് ചെയ്യാന്‍ അവസരം ഉണ്ടെന്നതിനാലും അവരെ വിമര്‍ശിക്കാന്‍ കഴിയുകയോ അതിനെ തെറ്റാണെന്ന് പറയാന്‍ കഴിയുകയോ ഇല്ല.

ബ്ലോത്രത്തിന്റെ പ്രധാനികളില്‍ ഒരാളായ ജിക്കൂസ്‌ കരുതും പോലെ കൂതറ തിരുമെനിയ്ക്ക് ശ്രീ രാമചന്ദ്രനോടോ ജിക്കൂസിനോടോ അല്ലെങ്കില്‍ മറ്റൊരാടെങ്കിലുമോ ഒരു ശത്രുതയുമില്ല. ജിക്കൂസിന്റെ അവകാശ വാദമെന്നനിലയിലെ പത്രമെന്നതിനെ ഒന്ന് താരതമ്യം ചെയ്യാം. ജിക്കൂസേ കൊച്ചനിയാ, ബ്ലോത്രമെന്നല്ല ഏതു സംരംഭം വരുന്നതും നല്ലത് തന്നെ. പറഞ്ഞ ആ ബൂലോകത്തിന് നല്ല കാര്യം എന്തെന്ന് ആണ് ചോദ്യം. ഇതിനു മുമ്പേ കൊടുത്ത ഖണ്ഡികകളില്‍ അഗ്രിയെന്നുള്ള റോള്‍ നന്നായി ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായി കാണുമല്ലോ. താങ്കള്‍ പറഞ്ഞതുപോലെ തന്നെ വാര്‍ത്ത ഇട്ടതു നിങ്ങള്ക്ക് ഒരു സന്തോഷം. അത്രയേ ഉള്ളൂ. നിങ്ങളുടെ ഒരു സന്തോഷത്തില്‍ കവിഞ്ഞു ആ വാര്‍ത്തയ്ക്ക് മറ്റൊരു പ്രാധാന്യം ഉള്ളതായി തോന്നുമില്ല. ആദ്യമായി ആയിരിക്കും താങ്കളുടെ പേര് അച്ചടിമഷി പുരളുന്നത്, അതിന്റെ അമോദമായി കണ്ടു മറ്റൊന്നും പറയാനില്ല. എന്നിരുന്നാലും അവകാശ വാദങ്ങളുടെ പൊരുള്‍ തേടുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.

പേരിലെയെന്നപോലെ ബ്ലോഗ്‌ പത്രം പത്രമെന്ന നിലയില്‍ എന്ത് ചെയ്യുന്നു എന്ന് നോക്കാം. ഒരുപക്ഷെ ബ്ലോഗില്‍ പത്രം പാടില്ലയെന്ന വാദം കൂതറതിരുമെനിയ്ക്കില്ല. കാരണം നാല് ദിക്കിലെയും വാര്‍ത്തകള്‍ അച്ചടിയിലൂടെയും ദൃശ്യ, ശ്രാവ്യ സംപ്രേഷണത്തിലൂടെയും വാക്കാലും ഒരു കൂട്ടത്തോടുള്ള പ്രസംഗമായും ഇന്റര്‍നെറ്റ്‌ മുഖേനയും വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ആവാം. ജര്‍ണലിസം പഠിച്ച അണ്ണന്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോടു ചോദിച്ചാല്‍ മതി. പുതിയ പാഠ്യ പദ്ധതിയില്‍ ഇന്റര്‍നെറ്റ്‌ മുഖേനയുള്ള വാര്‍ത്താ വിതരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ സിലബസ്‌ കാര്‍ക്ക് ഇന്റര്‍നെറ്റ്‌ മാധ്യമത്തെ പരിചയം കാണില്ല. ഈ മാധ്യമത്തില്‍ സിറ്റിസന്‍ ജര്‍ണലിസത്തിന്റെ പരിധിയില്‍ ബ്ലോഗിലൂടെയോ വെബ്‌സൈറ്റിലൂടെയോ വാര്‍ത്തകള്‍ വിതരണം ചെയ്യാം. പണ്ട് ബ്ലോഗിലൂടെ പത്രം നടത്താമോ എന്ന് നമ്മുടെ ബൂലോഗം പത്രത്തിനോട് ചോദിച്ചു സ്വയം ഇളിഭ്യനായ ഒരാളുടെ മഞ്ഞച്ചിരി ഓര്‍ത്ത്‌ പോകുന്നു.

ബ്ലോത്രം ആര്‍ക്കും കണക്കു ബോധിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ സ്വയം മികച്ചത് എന്നരീതിയില്‍ അവതരിപ്പിക്കുമ്പോള്‍ (പത്രത്തില്‍ സന്തോഷത്തിനായി ഇട്ടെന്ന ജിക്കൂസിന്റെ വാദം ഇവിടെ മുഖവിലയ്ക്കെടുക്കുന്നു) മറ്റുള്ള ബ്ലോഗ്‌ പത്രങ്ങളില്‍ നിന്ന് (ഇ പത്രം - നമ്മുടെ ബൂലോഗം തുടങ്ങി) എന്ത് പ്രത്യേകതകളുള്ള ന്യൂസ്‌ ബ്ലോത്രം അവതരിപ്പിച്ചു എന്നറിഞ്ഞാല്‍ കൊള്ളാം. വിമര്‍ശനത്തിനു അതീതമാണ് ബ്ലോത്രം എന്ന് ബ്ലോത്രം നടത്തുന്നവര്‍ കരുതുന്നില്ലെന്ന് വിശ്വസിക്കട്ടെ. കേരളത്തിലെ മുഖ്യ ധാരാ പത്രങ്ങളും ചാനലുകളും പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു വാര്‍ത്ത - ശിഹാബ്‌ ഐ.എ.എസിന്റെ- ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസം എന്നത് സിറ്റിസന്‍ ജര്‍ണലിസത്തിന്റെ പരിധിയില്‍ നിന്നുതന്നെ നമ്മുടെ ബൂലോഗം പത്രം പ്രസിദ്ധീകരിച്ചു. തുടര്‍ന്നും വളരെ നല്ല നിലവാരമുള്ള വാര്‍ത്തകളും അഭിമുഖങ്ങളും അവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതുപോലെ ഒരു പത്രവുമായോ അല്ലെങ്കില്‍ മറ്റേതു ബ്ലോഗ്‌ പത്രവുമായോ താരതമ്യം ചെയ്യുകയല്ല. എന്നാല്‍ കാപ്പിലാന്‍ എന്ന തെര്‍ഡ് റേറ്റ്‌ ചെറ്റയുടെ (കടപ്പാട്‌ : ശ്രീ രണ്‍ജി പണിക്കര്‍) പോസ്റ്റുകള്‍ അല്ലെങ്കില്‍ അയാള്‍ മറ്റൊരു പത്രമെന്നവകാശപ്പെടുന്ന ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതുന്ന വങ്കത്തരങ്ങള്‍ മുന്‍പേജില്‍ ഇടുകയും അയാളുടെ വാര്‍ത്തകള്‍ക്ക് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ ഒപ്പം സഗീറിനെ പോലെ ഒരു കവിയെ (....മലയാള ഭാഷേ എന്നോട് ക്ഷമി....) അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനെ മികച്ച പത്രപ്രവര്‍ത്തനം എന്ന് പറയണോ..

ബ്ലോത്രത്തില്‍ ആരുടെ പോസ്റ്റുകള്‍ ഇടണം എന്നോ ഏതൊക്കെ വാര്‍ത്തകളും വസ്തുതകളും പംക്തികളും പ്രസിദ്ധീകരിക്കണം എന്നോ തീരുമാനിക്കാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായ അധികാരവും അവകാശവുമുണ്ട്. എന്നാല്‍ അതിനെ മികച്ചതെന്നോ അല്ലെങ്കില്‍ കിടയറ്റതെന്നോ അവകാശപ്പെടുമ്പോഴോ അല്ലെങ്കില്‍ അത്തരം ധ്വനിയോടെ സംസാരിക്കുമ്പോഴോ അതിന്റെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കാനും സത്യമെങ്കില്‍ അനുമോദിക്കാനും അല്ലെങ്കില്‍ വിമര്‍ശിക്കാനും മറ്റുള്ളവര്‍ക്കും കഴിയെമെന്നതും അംഗീകരിച്ചേ മതിയാവൂ.. ശ്രീ അനില്‍@ബ്ലോഗ്‌ സൂചിപ്പിച്ച പോലെ എന്തുകൊണ്ട് കമന്റ് വരുന്നില്ല എന്നത് ( ഒരുപക്ഷെ ബ്ലോത്രത്തില്‍ കമന്റ് വന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് കുഴപ്പമില്ല എന്നതാണ് അതിന്റെ അണിയറക്കാരുടെ നിലപാടെങ്കിലും) സ്വയം നിങ്ങള്‍ വിലയിരുത്തുക. മാധ്യമങ്ങളും ഇത്തരം പ്രസ്ഥാനങ്ങളും ഇനിയും വരണം. ഇത്തരം പ്രസ്ഥാനങ്ങള്‍ വന്നാല്‍ ജിക്കൂസ്‌ പറഞ്ഞപോലെ ബൂലോഗത്തിനു എന്തോ ഗുണം ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടല്ല മറിച്ച് ബൂലോഗം വളരണമെങ്കില്‍ വളരെയധികം പ്രസ്ഥാനങ്ങളുടെ ആവശ്യമുണ്ട്.. ഒപ്പം ബൂലോഗത്ത് ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇടവുമുണ്ട്..

കൂതറ തിരുമേനിയെക്കുറിച്ച് ബൂലോക തരികിട ഇട്ട പോസ്റ്റിനോടുള്ള പ്രതികരണത്തിന്റെ ആവശ്യമില്ല. പക്ഷെ വിലാസിനി അമ്മാളിന്റെ പുനര്‍ജ്ജന്മത്തില്‍ നമത് വാഴ്വും കാലമായി പരകായ പ്രവേശം നടത്തുമ്പോള്‍ ചിരിവരുന്നു... എന്തായാലും ഒരു തെര്‍ഡ് റേറ്റ്‌ ചെറ്റയുടെ കൂട്ടായി അമ്മാള്‍ നമത് വാഴ്വും കാലമായി വരുമ്പോള്‍ കുതന്ത്രത്തിന്റെ കോക്കസ് ഏതോ ഗള്‍ഫ്‌ രാജ്യത്തില്‍ വട്ടം കറങ്ങുന്നുവെന്നുവേണം കരുതാന്‍. എന്തായാലും പപ്പനാവന്‍ കൃപയുള്ള തിരോന്താരന്‍കാരന്‍ ഇത്രവല്ല്യ തരികിടയാണോ അപ്പീ..

Thursday, October 22, 2009

190.കവികളെ വിമര്‍ശിക്കാന്‍ പാടില്ലേ...

മത ഗ്രന്ഥങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വിശ്വാസികളില്‍നിന്നു കടുത്ത ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. ഏകദേശം ഇതേ അവസ്ഥ ചില രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നവര്‍ക്കും ഉണ്ടാകാറുണ്ട്. എങ്കിലും ബ്ലോഗിലെ ചില "മഹാകവികളെ"യോ "മഹാഗവി" കളെയോ വിമര്‍ശിക്കുന്നവര്‍ക്കും സമാനമായ ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് മനസ്സിലാക്കുമ്പോള്‍ അസഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ സൂക്ഷ്മമായി മാറുന്നുണ്ടെന്ന് ദുഃഖത്തോടെ അംഗീകരിക്കേണ്ടി വരും.

ബ്ലോഗെഴുത്തിന്റെ പ്രധാനപ്രത്യേകത തന്നെ വിമര്‍ശനങ്ങളും അനുമോദനങ്ങളും കമന്റുകളായി നേരിട്ട് കിട്ടുമെന്നത് തന്നെയാണ്. സുഖിപ്പിക്കല്‍ കമന്റ് തന്നെ വേണമെന്നുള്ളവര്‍ താന്താങ്ങളുടെ ബ്ലോഗില്‍ പ്രത്യേകം തലക്കെട്ട്‌ വെയ്ക്കുന്നതാവും നല്ലത്. "ഈ ബ്ലോഗ്‌ എഴുതുന്ന ദുര്‍ബ്ബല ഹൃദയന്‍ സുഖിപ്പിക്കല്‍ കമന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കടുത്ത വിമര്‍ശനം എന്റെ ഹൃദയത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ വിമര്‍ശകര്‍ ഒഴിഞ്ഞുപോകുക" എന്നൊരു നോട്ട് തലക്കെട്ടില്‍ വെച്ചാല്‍ പിന്നീട് ആരും ആ ബ്ലോഗുകളില്‍ വിമര്‍ശിക്കാന്‍ വരില്ല.

ബ്ലോഗിലോ സാഹിത്യത്തിലോ മാത്രമല്ല ഏതു കര്‍മ്മ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനത്തിനതീതര്‍ ആണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവര്‍ സത്യത്തില്‍ ഒരു വിഡ്ഢി സ്വര്‍ഗ്ഗത്തിലാണ്‌ വസിക്കുന്നത്. കൂതറ അവലോകനത്തില്‍ എഴുതുന്ന ചില പോസ്റ്റുകള്‍ തീര്‍ത്തും കൂതറ ആണെന്നും മറ്റു ചില പോസ്റ്റുകള്‍ നല്ല നിലവാരത്തില്‍ ഉള്ളതാണെന്നും കമന്റുകള്‍ കിട്ടിയിട്ടുണ്ട്. രണ്ടിനെയും ഒരേ രീതിയില്‍ തന്നെയാണ് സ്വീകരിക്കുന്നത്‌. ഒരാള്‍ക്ക്‌ എല്ലായ്പ്പോഴും നല്ല പോസ്റ്റുകള്‍ എഴുതുവാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് തന്നെ മോശമായ പോസ്റ്റുകള്‍/കവിതകള്‍/കഥകള്‍ എഴുതുന്നത്‌ മറ്റൊരാള്‍ ചൂണ്ടികാണിച്ചാല്‍ അതിനെ അംഗീകരിക്കാന്‍ മനസ്സുണ്ടാവണം. അല്ലാത്തവര്‍ തങ്ങളുടെ കമന്റ് ബ്ലോക്സ്‌ അടച്ചുപൂട്ടുകയോ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തുകോ ചെയ്യണം.

സഗീര്‍ പണ്ടാരത്തില്‍ എന്നാ കവി കവിത്വം നിറഞ്ഞ ഒരു കവിയാണെന്ന് കൂതറ തിരുമെനിയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഠിനാധ്വാനിയായ അദ്ദേഹം നിരന്തരം സാഹിത്യ സൃഷ്ടികള്‍ നടത്തുന്ന ഒരാളെന്ന് അറിയാം. ഒരുപരിധി വരെ വിമര്‍ശനങ്ങളെ നന്നായി നേരിടുന്ന ഒരാളുമാണ് എന്ന് മുന്‍കലാനുഭവത്താല്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ഇത്രയധികം വിമര്‍ശനങ്ങളാകം സഗീറിനെ ഇത്രയധികം വളര്‍ത്തിയത്. എന്നാല്‍ ചില ബ്ലോഗിലെ സഗീറിന്റെ അഭ്യുദയകാംഷികള്‍ സഗീറിന്റെ വിമര്‍ശകരെ നേരിടുന്നത്‌ കാണുമ്പോള്‍ സഹതാപമാണ് കാണുന്നത്.

ഒരുപക്ഷെ ഇതുവരെ ബ്ലോഗുകളില്‍ നടന്ന ഏറ്റവും മനോഹരമായ വിമര്‍ശനമാണ് ശ്രീ വി.എമ്മും (ഇടിവാള്‍ ) സിയയും ഗുപ്തരും കൂടി നടത്തിയത്. തെറ്റുകളെ കണ്ടെത്തി മാന്യമായി തന്നെ വിമര്‍ശിച്ചിരിക്കുന്നു. ഇതിനെതിരെ പടവേട്ടുന്നവര്‍ സത്യത്തില്‍ വിമര്‍ശനം കലാപരമായി നടത്തിയവര്‍ക്കെതിരെ പടവാളെടുക്കുന്നതിനു മുമ്പേ അവരുടെ വിമര്‍ശന രീതിയ്ക്ക് മുമ്പില്‍ തലകുനിയ്ക്കുകയാണ് വേണ്ടത്. ഒരുപക്ഷെ തെറ്റുകള്‍ മനസ്സിലായതുകൊണ്ടാവാം സഗീര്‍ ഇത്ര ക്രുദ്ധനാകാഞ്ഞത്. പിന്നീട് കുല്‍സിത ശക്തിയുടെ മുമ്പില്‍ സഗീറിനും നിയന്ത്രണം പോയെന്ന് തോന്നുന്നു..
ബ്ലോഗിലെ പോലീസുകാരും അവിടെ തലയുയര്‍ത്തി... സത്യത്തില്‍ വിമര്‍ശനം ആഗ്രഹിക്കാത്ത സുഖിപ്പിക്കല്‍സ് മാത്രം ഇഷ്ടപ്പെടുന്ന ഒരുകൂട്ടം വളര്‍ന്നുവരുന്നതിനെ ബ്ലോഗിന്റെ അഥപതനം എന്നുവേണം കരുതാന്‍. വിമര്‍ശനം തെറ്റുകളെ കണ്ടെത്തി പിന്നീട് തിരുത്താന്‍ സ്രഷ്ടാവിനു ഒരു അവസരം കിട്ടുകയാണ്.. ഇത്തരം വിമര്‍ശനത്തോട് വിമുഖത കാട്ടുന്ന ഒരു സമൂഹം തങ്ങളുടെ തെറ്റ് തിരുത്താന്‍ അവസരം ലഭിക്കാതെ നഗ്നനായി സഞ്ചരിക്കുന്ന രാജാവിന് തുല്യരാണ്..

വിമര്‍ശനം സ്വയം നന്നാവാന്‍ ഒരവസരം ആണെന്ന് മനസ്സിലാക്കൂ കവികളെ.. കവികളെ വിമര്‍ശിക്കുമ്പോള്‍ കപികള്‍ ആവാതെ സംയമനത്തോടെ അവരെ നേരിടുക. തെറ്റുതിരുത്തി വീണ്ടും നന്നായി എഴുതാന്‍ ശ്രമിക്കുക. എഴുതിയെഴുതി തെളിയുക. കൂടുതല്‍ മസ്തിഷ്ക മൂശയെ വിമര്‍ശനമെന്ന അരം കൊണ്ട് ഉരച്ചു ഉരച്ചു മൂര്‍ച്ച കൂട്ടുക..

കൂതറ തിരുമേനിയുടെ വിമര്‍ശന നയോപായത്തില്‍ നിന്ന്..

"സുഖിപ്പിക്കല്‍സിന്റെ വഴുവഴുത്തനാവ് മസ്തികമൂശയുടെ ക്ലാവ് പിടിത്തത്തിന് മാത്രമേ ഉതകുകയുള്ളൂ. നിത്യേനയുള്ള ഉരയ്ക്കല്‍ ലോഹത്തെമാത്രമല്ല നിരൂപണമെന്ന ഉരയ്ക്കല്‍ എഴുത്തുകാരന്റെ ആര്‍ജ്ജവത്തെയും ഭാവനയെയും മിനുസപ്പെടുത്തുമെന്നു മാത്രമല്ല കൂടുതല്‍ കരുത്തുള്ളതുമാക്കും.തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെന്നത് പ്രമാണം.വിമര്‍ശനമെന്നതിനെ അതെ ഒരു ശരീരരഹിതസത്തയെന്നെടുക്കാതെ അതിന്റേതായ രീതിയില്‍ നേര്‍വഴികാട്ടലിന്റെ പ്രതീകാത്മകത്വം ആയിട്ടെടുക്കുന്നതാവും ഉചിതം.

വിമര്‍ശനരഹിതമായ എഴുത്ത് മിക്കപ്പോഴും ബൗദ്ധികമായതും സര്‍ഗ്ഗാത്മക വളര്‍ച്ചയും ഇല്ലതാകുമെന്നതും ആരാധകരുടെ കൈയടിയില്‍പ്പെട്ട് ആത്മാര്‍ഥതയുള്ള ചൂണ്ടിക്കാണിക്കലുടെ വാക്കുകള്‍ നേര്‍ത്ത് ലളിതമായി അവസാനം മുങ്ങിപ്പോവുമ്പോള്‍ താനെവിടെയെന്ന് തിരിച്ചറിയാതെ വരുന്ന എഴുത്തുകാരന്‍ പരാജയപ്പെടുകയാണ്. എഴുത്തുകാരനില്‍ എഴുത്തുകാരന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ അതിപ്രസരം പലപ്പോഴും എഴുത്തിന്റെ നിലവാരത്തിനെതന്നെ കുറയ്ക്കുന്നുവേന്നതും പരമാര്‍ത്ഥം തന്നെ.അതുപോലെ തന്നെ ആത്മാര്‍ത്ഥരഹിതമായ കമന്റുകളും സുഖിപ്പിക്കല്‍സ് പ്രോല്‍സാഹനവും ദോഷഗുണമുള്ള കൊളസ്ട്രോള്‍ പോലെത്തന്നെ അടിഞ്ഞുകൂടല്‍ നടത്തി ഹൃദയത്തിലും രക്തകുഴലിലും രക്തസഞ്ചാരത്തിനുമാര്‍ഗ തടസ്സമെന്നത് പോലെ എഴുത്തുകാരന് സത്യസന്ധമായി ചിന്തിക്കേണ്ടി വരുമ്പോഴും അതെ ഫലം തന്നെയാണ് ചെയ്യുന്നത്."


വിമര്‍ശനാത്മകമായ കമന്റുകളും പോസ്റ്റുകളും വരുമ്പോള്‍ ഹൈപ്പര്‍ ആക്ടിവ് ആയ കുട്ടികളെ പോലെ വാളെടുക്കുന്നത് ബൗദ്ധികമായ ചപലതയോ പക്വതയില്ലായ്മയോ ആണ്.

കൂതറ തിരുമേനി

Saturday, October 17, 2009

189.ആചാരങ്ങളെ ദത്തെടുക്കുമ്പോള്‍

കേരളം പോലെയൊരു സംസ്ഥാനം ഏറെക്കുറെ മതസൌഹാര്‍ദ്ധത്തിനു മാതൃകയാക്കാവുന്ന രീതിയിലൊരു ജീവിതക്രമം പാലിക്കപ്പെടുന്ന സ്ഥലമാണ്. ക്രിസ്ത്യാനികളും ഇസ്ലാം മത വിശ്വാസികളും കേരളസമൂഹത്തിന്റെ മുഖ്യധാരജീവിതത്തില്‍ ഭൂരിപക്ഷമായ ഹൈന്ദവരെ പോലെത്തന്നെ ജീവിക്കുകയും തങ്ങളുടെ സമൂഹ നന്മയ്ക്കുള്ള പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ക്രൈസ്തവ, ഇസ്ലാം വിശ്വാസികളൊക്കെ തന്നെ ഹൈന്ദവരില്‍ നിന്നോ പ്രാചീന ഗോത്ര, പിന്നോക്ക മതക്കാരില്‍ നിന്നോ മതം മാറി വന്നവരാണ്.

ഈ ഒരു വസ്തുതയുള്ളതുകൊണ്ട് തന്നെ മിക്കവരും തങ്ങളുടെ മുന്‍ മതത്തിന്റെ ചില ചിട്ടവട്ടങ്ങളും വിശ്വാസങ്ങളും ആചാര രീതികളും ഇന്നും നിലനിര്‍ത്തിപോരുന്നു. ഒരുപക്ഷെ നിലവിളക്ക് പോലെയുള്ളവയുടെ ഉപയോഗം അക്കാരണത്താല്‍ ആവാം. ഇതിനെ തെറ്റെന്നു കരുതാന്‍ കഴിയില്ല. ഭൌതീകമായ മാറ്റങ്ങള്‍ വന്നെങ്കിലും ആത്മീയതയില്‍ ചില പഴമകള്‍ അടിയുറച്ചത്തിന്റെ പ്രതിഫലങ്ങള്‍ ആവാം അത്.

ഭാരതത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നതും അനുവര്‍ത്തിച്ചുപോരുന്നതുമായ മഹാശിവരാത്രിയും ഇതെപോലെയോന്നാണ്. ഇത്തരത്തിലുള്ള പല ആചാരങ്ങളും മറ്റു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ ആചരിച്ചു പോന്നതുകണ്ടാപ്പോള്‍ പ്രസ്തുത മതത്തിലെ നേതാക്കള്‍/ആത്മീയാചാര്യന്മാര്‍ ഇതിനെ തങ്ങളുടെ മതത്തില്‍ നിന്ന് ഹൈന്ദവ മതം കൈക്കൊണ്ടാതാണെന്ന അവകാശവാദങ്ങളുമായി എത്തി. ഭാരതത്തിന്റെ ഭാഗമായ ഇത്തരം ആചാരങ്ങളെ മധ്യപൂര്‍വ്വേഷ്യന്‍ മതങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അവകാശവാദങ്ങളുമായി കൈക്കൊര്‍ക്കുമ്പോള്‍ ഇത്തരക്കാരുടെ വിവരക്കേടോര്‍ത്തു ചിരിക്കേണ്ടി വരുന്നുണ്ട്..

ഇത്തരം ഒരു അവാകാശവാദത്തിന്റെ ഇമെയില്‍ വാര്‍ത്തയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് അതെ മതത്തിലും സഭയിലും പെട്ട ഒരു ബ്ലോഗ്ഗര്‍ എഴുതിയിരിക്കുന്നത് വളരെ ചിന്തനീയമാണ്. ഇത്തരം മത നേതാക്കളുടെ അനുയായികള്‍ കുറഞ്ഞപക്ഷം ഇവരെ അന്ധമായി അനുകൂലിക്കുന്നില്ലയെന്നത് ആശ്വാസജനകമാണ്. മുമ്പ് കന്യാകുമാരിയെന്ന സ്ഥലത്തെ കന്യകാമേരിയായും ഇപ്പോള്‍ മഹാശിവരാത്രിയെ മിശിഹാ രാത്രിയായും പരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന ഇത്തരക്കാരുടെ സമനിലയില്‍ മനുഷ്യവിദൂഷകന് സംശയമുണ്ട്‌. കേരളം പോലെ ഒരു സംസ്ഥാനത്ത് നിലനിന്നുപോരുന്ന മതസൌഹര്‍ദ്ധം തകര്‍ക്കാനേ ഇത്തരക്കാരുടെ ആഹ്വാനങ്ങള്‍ക്ക്‌ കഴിയൂ. ഇതര മതക്കാരുടെ ആചാരങ്ങളില്‍ പങ്കെടുക്കുകയും അതിനെ ബഹുമാനിക്കുയും ചെയ്യുന്ന ഒരു സമൂഹത്തെ അതില്‍ നിന്നുമടര്‍ത്തി മാറ്റി മറ്റുള്ളവരുടെ ആചാരത്തെ സ്വന്തമാക്കുകുയും ചെയ്യുമ്പോള്‍ വളരുന്ന സ്പര്‍ദ്ധ പിന്നീട് വലിയ കലാപങ്ങല്‍ക്കെ ഇടതെളിക്കൂ..

ആളുപുളിയുടെ പോസ്റ്റ്‌. ഇത്തരമൊരു പോസ്റ്റ്‌ ഇടാന്‍ കാട്ടിയ ചങ്കൂറ്റത്തിനു ആളുപുളിയ്ക്ക് ആശംസകള്‍.

Friday, October 16, 2009

188. ഒടുക്കത്തെ ഡിസ്ക്കഷന്‍

സാര്‍... സാറിന്‍റെ " മൂടിപ്പുതച്ചു കിടന്നപ്പോള്‍ " എല്ലാ ദിവസവും ഞാന്‍ കാണാറുണ്ട്‌. എനിക്കു ഭയങ്കര ഇഷ്ടമാ .. അതിലെ ഡാലിയാ എന്‍റെ സ്വന്തം ചേച്ചിയെ പോലെയാ .... എനിക്കും അതുപോലെ ചെയ്യാന്‍ പറ്റുമോ... സാര്‍ !!

ആണോ ... എന്തു ചെയ്യുന്നു ഇപ്പോള്‍ ?

സാര്‍, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്, ഡ്രീംസ് എന്നാണു പേര്.

(കുറച്ചു ഗൗരവത്തില്‍) എന്തു വേണം, എന്‍റെ അടുത്ത മൂന്നുനാല് പ്രോജക്ടുകള്‍ എല്ലാം ഡിസൈഡായി, ഇനി എന്തു ചെയ്യാം !!!

സാര്‍... സാറെനിക്ക് ഡാന്‍സ് ചെയ്യാനറിയാം, ഭരതനാട്യവും കുച്ചുപ്പുടിയും പത്തുവര്‍ഷം പഠിച്ചിട്ടുണ്ട് സാര്‍..
പ്ലീസ് സാര്‍ ... പ്ലീസ്...

ങാ.. ഇപ്പോഴാ ഓര്‍മ്മവന്നത്‌ ഒരു സീരിയലില്‍ ഒരു ഗസ്റ്റ്‌റോളില്‍ ഒരാളെവേണം , കോളേജ് കുമാരിയായി ...
ആട്ടെ ... ഡ്രീംസ് എവിടെയാ താമസിക്കുന്നത് ?


എന്‍റെ കസിന്‍റെ വീട്ടിലാ, എന്‍റെ സ്വന്തം നാട് കുറച്ചു ദൂരെയാണ് ...

കുറച്ചാശ്വാസത്തോടെ, ഞാനിപ്പോള്‍ ഭയങ്കര തിരക്കിലാണ്, എന്തായാലും നിങ്ങളുടെ ഫുള്‍സൈസ് ഫോട്ടോ ഇമെയില്‍ ചെയ്യൂ .. അതിനു ശേഷം നിങ്ങളെ അറിയിക്കാം...

പിറ്റേദിവസം മൊബൈലില്‍ ഒരു മെസ്സേജ്.
ഹലോ ... ഡ്രീംസ് ... കുഴപ്പമില്ല, എന്നാലും ആ റോള് കൈകാര്യം ചെയ്യാന്‍ നിനക്ക് പറ്റുമെന്ന് എനിക്കു തോന്നുന്നു. എന്തായാലും നീ വൈകുന്നേരം ഓഫീസിലോട്ട് വരൂ... അഡ്രസ്സ് ഇതാണ് ... പടം കണ്ടാല്‍ മാത്രം പോരല്ലോ ... ഒരു ഡിസ്ക്കഷന്‍ നടത്താനുണ്ട് . മറക്കല്ലേ ... സ്വീറ്റീ .... നീയായിരിക്കും അടുത്ത മയന്‍താരാ ....

ആ മെസ്സെജിനുശേഷം വേറൊന്ന്,
നേരില്‍ കാണണം ... തനിച്ചായാല്‍ വളരെ നല്ലത് .... ഈവനിങ്ങ് ഫ്ലൈറ്റില്‍ എനിക്കു പറക്കാനുള്ളതാണ്...

അവള്‍ സൗന്ദര്യം കൂട്ടുവാനുള്ള എല്ലാത്തരം സുഗന്ധദ്രവ്യവും എടുത്തു പൂശി. ഒരുസുന്ദരിയായി ' ഡിസ്കഷനെ ' നേരിടാന്‍ പുറപ്പെട്ടു. അതു അവളുടെ ഒടുക്കത്തെ ഡിസ്കഷനായിരുന്നു. പിന്നീട് തിരിച്ചു വീട്ടിലെത്തിയില്ല.

ഇപ്പോള്‍ അവള്‍ അഭിനയിക്കുന്ന സീരിയല്‍ സ്വര്‍ഗ്ഗത്തിലോ,നരകത്തിലോ..
അതോ കണക്കപ്പിള്ളയായ ചിത്രഗുപ്തനും കൂട്ടരും തങ്ങളുടെ പ്ലാസ്മാ ടെലിവിഷനില്‍ അവളുടെ മാദകനടനവും,അഭിനയവും കണ്ടാസ്വദിക്കുന്നുണ്ടാവുമോ ...

ഒരു ചാന്‍സിനു വേണ്ടി എന്തും ചെയ്യാനുള്ള പ്രവണത ഇപ്പോഴത്തെ യുവതലമുറയില്‍, പ്രതേകിച്ചു കുമാരീകുമാരന്മാര്‍ക്ക് കണ്ടുവരുന്നു. അതിനുള്ള മാര്‍ഗ്ഗം ഒരു പ്രശ്നമല്ലാ.. ലകഷ്യമാണ്....

ഇത്തരം ഡിസ്ക്കഷനുകള്‍ മൂലം വിധിക്കുപോലും മൂക്കിനുവിരല്‍വച്ച് നില്‍ക്കേണ്ടിവരുന്നു.
രക്ഷിതാക്കളുടെ ഒരു കണ്ണ് സ്വന്തം മക്കളുടെമേല്‍ എന്നും ഉണ്ടെങ്കില്‍ മാത്രം മതി എന്നാണു വെറും നിസ്സാരനായ എന്‍റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്. നിങ്ങള്‍ക്കോ ...?

ഇന്നത്തെ സ്പെഷ്യല്‍: ഇന്ന് ഒക്ടോ. 16 " ലോക ഭകഷ്യ ദിനം (World Food Day)
ഇന്നും, എന്നും, എല്ലായ്പ്പോഴും നമ്മുടെ എല്ലാവരുടെയും കുടവയര്‍ നിറഞ്ഞു തന്നെയിരിക്കട്ടെ !!! കൂടെ ദീപാവലി ആശംസകളും നേരുന്നു ...

(ഈ ദീപാവലിക്കു തിരുമേനിയുടെ ഇല്ലത്തു ദീപങ്ങള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും കൂടാമെന്ന് കരുതി.)

Wednesday, October 14, 2009

187.ഇലനക്കി നായയുടെ കിറിനക്കി നായകള്‍

വളരെ നാള്‍ മുമ്പ് മുതല്‍ ഇടണം എന്നുകരുതിയ പോസ്റ്റാണ്. പലപ്പോഴും ഡ്രാഫ്റ്റില്‍ ഉറങ്ങിയ ഈ പോസ്റ്റിനെ പൊടിതട്ടിയെടുക്കാന്‍ ഒരു കാരണം ഉണ്ട്. പലപ്പോഴും എന്നല്ല മിക്കപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടികാണിക്കുന്ന പലവിഷയങ്ങളും, അതൊരുപക്ഷേ മാധ്യമത്തിന്റെ പ്രഖ്യാപിത നയവുമായി ചേര്‍ന്ന് പോകാത്തതുകൊണ്ടോ അല്ലെങ്കില്‍ മാധ്യമം നടത്തുന്നവരുടെ ഇസത്തിന്റെ വിരുദ്ധമോ ആയതുകൊണ്ടാവാം, ബ്ലോഗില്‍ പോസ്റ്റായി വന്നുകാണുന്നുണ്ട്. എന്തുകാരണങ്ങള്‍ കൊണ്ടായാലും സത്യത്തെ അറിയാന്‍ അവസരം എന്നുള്ളതുകൊണ്ട് തന്നെ അത്തരം പോസ്റ്റുകളെയും പോസ്റ്റുകള്‍ ഇടുന്നവരെയും കൂതറ തിരുമേനി മനസ്സാ ശ്ലാഘിക്കുന്നു.

ഇത്തരം പോസ്റ്റുകള്‍ മുഖ്യാധാര ജീവിതത്തില്‍ രണ്ടു ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. ഒന്ന് മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത ഒരു വിഷയത്തെ സീനിയര്‍ എഡിറ്ററുടെ കത്രിക വീഴാതെ വായിക്കാന്‍ അവസരം കിട്ടുക, മറ്റൊന്ന് അതെവിഷയത്തില്‍ അറിവുള്ളവരുടേയും സമാന, വിരുദ്ധ ചിന്താഗതികാരുടെയും ആശയങ്ങളും അഭിപ്രായങ്ങളും അറിയാന്‍ അവസരം കിട്ടുക എന്നുള്ളതും കൂടിയാണ്. എന്തായാലും ഈ ആശയങ്ങളും അവസരങ്ങളും മുതലെടുക്കുകയും പ്രസ്തുത വാര്‍ത്തകളില്‍ അഭിപ്രായം പറയുകയും വേണം.

ഇതിന്റെ ഏറ്റവും വലിയ ഗുണം പ്രസ്തുത പോസ്റ്റിന്റെ ഉടമകള്‍ക്ക് നല്ല റീഡര്‍ഷിപ്‌ കിട്ടുന്നുവേന്നതാണ്. അത്രയും വലിയ ഒരു ഉദ്യമത്തിന് അത് ആവശ്യമാണ് താനും. ഇത്തരം ശ്രമങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജമാണ് ഇത്തരം റീഡര്‍ഷിപ്പും കമന്റുകളും. വളരെ പോസിറ്റീവ് ആയ ഒരു ചര്‍ച്ചയിലൂടെയും നിയന്ത്രിതമായ പ്രതികരണങ്ങളില്‍ കൂടി ചര്‍ച്ച വളരുകയും ഒരു തീരുമാനമോ അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ ഉദ്ദേശിച്ച നിലയിലേക്ക് പോസ്റ്റ്‌ എത്തുകയും ചെയ്യും. വായനക്കാരുടെ പ്രതികരണം കൂടി മാത്രമേ ഒരു പോസ്റ്റ്‌ അത് ഫലപ്രാപ്തിയില്‍ എത്തുകയുള്ളൂ എന്നും കൂടി എല്ലാവരും മനസ്സിലാക്കണം.

ഈ ശ്രമത്തെയും ഉദ്ദേശശുദ്ധിയേയും അപ്പാടെ തകിടം മറിക്കുന്ന ചില കുലദ്രോഹികളെയാണ് ഇവിടെ കൂതറ തിരുമേനി വിരല്‍ചൂണ്ടി മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. വയല്‍ക്കുരു പറക്കല്‍, ധാന്യം കൊയ്യല്‍ തുടങ്ങിയ കുല്‍സിത ലക്ഷ്യങ്ങള്‍ മനസ്സില്‍ വച്ച് ഇത്തരം ചര്‍ച്ചകളെ തകിടം മറിക്കുന്നവര്‍ ചര്‍ച്ചയെ ഒരുകണക്കിലും സഹായിക്കുകയില്ലെന്നു മാത്രമല്ല ചര്‍ച്ചകളുടെ ഉദ്ദേശശുദ്ധിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മിക്കപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നതും. അടുത്തിടെ നടന്ന ശിഹാബ്‌ ഐ.എ.എസിന്റെ വിഷയത്തിലും ഇത്തരം കിറിനക്കികളെ കാണുവാന്‍ സാധിച്ചു. എന്തായാലും ജ്യോനവന്റെ ദാരുണമായ അപകടമരണം പ്രസ്തുത ഐ.എ.എസുകാരന്റെ വിഷയത്തില്‍ നിന്ന് ഏവരുടേയും ദൃഷ്ടി മാറ്റുകയും ചെയ്തു.

ഒരു വായനക്കാരുടെ ആത്യന്തികമായ ലക്‌ഷ്യം പോസ്റ്റ്‌ വായിക്കുകയും അതിനു അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുകയെന്നതും ഒപ്പം ഇത്തരം കിറി നക്കിപ്പട്ടികളെ അകറ്റി ഓടിക്കുകയെന്നതും കൂടിയാണ്. ഭ്രാന്തിന്റെ ലക്ഷണങ്ങളുമായി വരുന്ന സ്ഥിരം ആസ്ഥാന കപ്പിത്താന്മാരെയും പാര്‍ട്ട് ടൈം കുടം ഉടയ്ക്കല്‍ക്കാരെയും കാണുകയും അവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി കൊടുക്കുകയും ചെയ്യണം. ഓരോ പോസ്റ്റിന്റെയും പിന്നില്‍ അതെഴുതുന്നവരുടെ ശ്രമത്തിന്റെയും അധ്വാനത്തിന്റെയും വിലമനസ്സിലാക്കുകയും അവര്‍ക്ക് മാന്യമായ ഭാഷ്യയില്‍ തങ്ങളുടെ യോജിപ്പോ വിയോജിപ്പോ അറിയിക്കുകയും ചെയ്യുക. കഴിഞ്ഞ ബ്ലോഗ്‌ മീറ്റു മുതല്‍ ഇത്തരം വയല്‍ക്കുരു പറക്കി ജീവിക്കുന്ന പരാന്ന ഭോജികളുടെ വിളയാട്ടം നാം കണ്ടിരുന്നു. ഇനിയെങ്കിലും ഇവരുടെ മനോനിലയില്‍ സംശയം തോന്നാതെ തന്നെ അകറ്റി നിര്‍ത്താന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു.

ബ്ലോഗ്‌ ഇന്ന് ശൈശവദിശ മാറി കൌമാരത്തില്‍ എത്തിയെന്ന് വേണം പറയാന്‍. കമന്റ് ഇടാതെ തന്നെ ബ്ലോഗ്‌ വായനമാത്രമായി ബൂലോഗത്ത് വരുന്നാ ധാരാളം ആളുകളുണ്ട്. അതുപോലെ തന്നെ അച്ചടിമാധ്യമങ്ങളും ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളും ബ്ലോഗിനെ അംഗീകരിച്ചു തുടങ്ങികഴിഞ്ഞിരിക്കുന്നു. ഒരുപക്ഷെ നാളെയുടെ നാവെന്ന തിരിച്ചറിവായിരിക്കാം അവര്‍ക്ക് ഇതിനൊരു പ്രചോദനം കൊടുക്കുന്നത്. ഇന്ന് ഒരുപക്ഷെ മലയാളം, മലയാളം സാഹിത്യം ഏറ്റവും ജീവസ്സുറ്റ രീതിയില്‍ നിലനിന്നു പോരുന്നത് ബ്ലോഗിലൂടെയാണ്. പുസ്തകം വായന ഏറെക്കുറെ നിലച്ചുപോയ ഈ കാലഘട്ടത്തില്‍ ബ്ലോഗ്‌ വായന ആളുകളെ വായനയിലേക്ക് തിരികെകൊണ്ടിരിക്കുയാണ്. അതുകൊണ്ട് തന്നെ ഈ രംഗത്തുള്ള വളര്‍ച്ചയും പ്രോത്സാഹനങ്ങളും ബ്ലോഗിന് വളരെ ആവശ്യമാണ്. ഇന്നിന്റെ പുഴുക്കുത്തലുകളും ഇത്തരം ചില കിറിനക്കിനായകളും നാളെ ഒരുപക്ഷെ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ അവസരം കൊടുക്കരുത്‌.

ഓരോ മികച്ച പോസ്റ്റിനു ശേഷവും നികൃഷ്ടമായ രീതിയില്‍ അതിനെ വിമര്‍ശിച്ചു പിന്നീട് ആ പോസ്റ്റിന്റെ ആരോഗ്യപരമായ ചര്‍ച്ചകളെ മുരടിപ്പിച്ചു പിന്നീട് പ്രസ്തുത പോസ്റ്റ്‌ ഇട്ട ആളെയും അവിടെ കമന്റ് ഇട്ടവരേയും അവഹേളിച്ചു പിന്നീട് ഇളിച്ചു കാണിച്ചു പിന്നീട് തങ്ങളുടെ ബ്ലോഗില്‍ വരുന്ന ആളുടെ എണ്ണമെടുത്തു അതിന്റെ ആനന്ദ സുഷുപ്തിയില്‍ ആറാടുന്ന ഇത്തരം വയല്‍ക്കുരു പെറുക്കുന്നവരെ ആട്ടിയോടിക്കാന്‍ നാം ശീലിക്കെണ്ടിയിരിക്കുന്നു. ഒരുപരിധി വരെ നാം വിജയിചിരിക്കുന്നുവെന്നും പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലത്ത് കമന്റിന്റെ സമൃദ്ധിയില്‍ അഹങ്കരിച്ച പലരും ഇന്ന് നഷ്ടസ്വപ്നങ്ങളുടെ വിലാപങ്ങളില്‍ ജീവിക്കുന്നവര്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്‌. നിരന്തരമായ തെറി പോസ്റ്റുകള്‍ ഇട്ടു ബ്ലോഗ്‌ ഭ്രാന്തന്‍ അവാര്‍ഡ് കിട്ടിയവരും കുറവല്ല. എന്തായാലും ഇത്തരം ബ്ലോഗ്‌ ഭ്രാന്തന്മാരെയും കിറി നക്കി നായകളെയും അകറ്റി നിര്‍ത്തണം.

മലയാളം ബ്ലോഗിന്റെ ആശാവഹമായ വളര്‍ച്ചയ്ക്ക് നാമെല്ലാം സാക്ഷിയാവും. ഒപ്പം അതിന്റെ സമൃദ്ധിയില്‍ നാമെല്ലാം സന്തോഷിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം വയല്‍ക്കുരു പറക്കുന്നവരും തണ്ട് തുരപ്പന്‍ പുഴുക്കളും പിന്നീട് ബ്ലോഗിന്റെ ചരിത്രത്തില്‍ വിസ്മൃതിയില്‍ ആവുകയും ചെയ്യും.

Sunday, October 11, 2009

185. നാണമില്ലേടോ തനിക്ക്

നാണമില്ലേടോ തനിക്ക്
കെട്ടിക്കാന്‍ പ്രായമായ മക്കളുമായി
കുഴിയിലേക്ക് കാല്‍നീട്ടിയിരിപ്പുമായി
വാതത്തിന്‍ പ്രശ്നങ്ങള്‍ ഏറെയുമായി
ആളുകള്‍ക്ക് വര്‍ജ്ജ്യനായ മുഖവും പേരുമായി
ആകെ വെറുക്കപ്പെട്ട വ്യക്തിത്തവുമായി
ഭര്‍ത്സനം കുലത്തോഴിലോ
സ്വയാര്‍ജ്ജിതമോ

ചിത്രകാരനെയും വെറുതെവിടാത്ത
ചിത്രകാര പൂര്‍വ്വഭാഷയെ വെല്ലും
വാക്കുകള്‍ യഥേഷ്ടം വാരിച്ചൂടി
ഗവിതയുടെ ശവക്കുഴി തോണ്ടി
നികൃഷ്ടനും നിന്ദ്യനുമായി
നിര്‍ത്താറായില്ലേ
നാണമായില്ലേ

ഒരു നായ പോലും തിരിഞ്ഞുനോക്കാത്ത കാലമായില്ലേ
കര്‍ത്താവില്‍ നിദ്രയാകാന്‍
നാളുകള്‍ ഇനിയും അല്പമല്ലേ
അല്‍പ്പത്തരം കളയാറായില്ലേ
അല്പന്മാരുടെ രാജാവേ
നികൃഷ്ടരുടെ നൃപനെ

ആസനത്തില്‍ കിളുര്‍ത്ത ആലിനു
തറയും കെട്ടി ആള്‍ത്തറയായി
ബൂലോഗം നാറ്റി നശിപ്പിച്ചു
അശ്വഥാമാവിനെ വെല്ലും
ചിരഞ്ജീവിയായി
ഈ ബൂലോകര്‍ക്ക് ശാപമായി
സ്വയം തനിക്കും ശാപമായി
വാഴുന്ന നാറുന്ന താന്‍ തനിക്കും
ഒരു ശാപമായി

നിര്‍ത്തു തന്റെയീ ജല്‍പ്പനങ്ങള്‍
അര്‍ത്ഥരഹിതമാം വാക്കുകള്‍
ഉപ്പിലിട്ടു അതും ചവച്ചു
വിടസാമ്യമാം മുഖവും ഭാവവും
അറപ്പുളവാക്കും ശവമേ
ചണ്ഡാളനെ
സൃഗാലനെ
നിര്‍ത്തു നിന്‍ സ്വനധാര
ജല്‍പ്പന ജപമാല
നിന്റെ ആത്മാവിന് ആയിരം
കാകന്മാര്‍ ആര്‍ത്തുവിളിക്കുന്ന
കാഹള ധനിയുടെ
ശാപമാലാ

ഏതു കഴുതയ്ക്കും കവിതയെഴുതാമെന്നു കണ്ടുപിടിച്ച തന്നോടു തന്നെ കടപ്പാട്.
വരി മുറിച്ചാലും ചെര്‍ത്തുകെട്ടിയാലും പദ്യമോ ഗദ്യമോ എന്നറിയാത്ത വാക്കുകളുടെ
ആഭാസ ഘോഷയാത്രയുടെ നിഴല്‍ ചിത്രമേ നിനക്ക് പ്രണാമം. മലയാള ഭാഷയെ ശുദ്ധമാക്കിയ തമിഴ്മോഴിയില്‍ നിന്നുമടര്‍ത്തിയ എഴുത്തച്ഛന്റെ ആത്മാവ്‌ കൂതറ തിരുമേനിയോട് പൊറുക്കട്ടെ..

Saturday, October 10, 2009

184.വെടി നിര്‍ത്തലോ... എന്തിന്റെ വെടിനിര്‍ത്തല്‍..?

പരേതനായ ജ്യോനവന്റെ മരണം നല്‍കിയ വേദനകള്‍ക്കിടയില്‍ മിക്കവരും ഉയര്‍ത്തിയ ആവശ്യമാണ് ബൂലോഗത്തൊരു വെടിനിര്‍ത്തല്‍. ഈ പദവുമായോ ആശയവുമായോ എന്തോ കൂതറ തിരുമെനിയ്ക്ക് ഒട്ടും യോജിക്കാനാവില്ല. എന്താണ് വെടിനിര്‍ത്തല്‍. അഥവാ അത്തരം ഒരു ശീതസമരം നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ ജ്യോനവന്റെ മരണവുമായി ബന്ധപ്പെടുത്തി ആ നല്ല മനുഷ്യന്റെ ആത്മാവിനെ വീണ്ടും ചിന്താ കുഴപ്പത്തിലാക്കണമോ..

കൂതറ തിരുമേനി ഒരു ഗാന്ധി ശിഷ്യനാണ്. അതുകൊണ്ട് തന്നെ രക്ത ചൊരിച്ചിലുകള്‍ എന്നും ഒഴിവാകണം എന്നെ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ ഒരു പോസ്റ്റില്‍ ജിജോ സൂചിപ്പിച്ചതുപോലെ ഇനിയും പ്രശ്നങ്ങള്‍ ഒഴിവാക്കിക്കൂടെ എന്നാ ആവശ്യത്തിനു ഒന്നേ പറയാനുള്ളൂ. ഒരിക്കലും ബൂലോഗത്ത് ആശാന്തിയുടെ കരിനിഴല്‍ വീഴരുതെന്ന് ആഗ്രഹിക്കുന്നവനാണ് കൂതറ തിരുമേനി. അതിന്റെ പ്രധാന കാരണം പേടിയല്ല, അല്ലെങ്കില്‍ നിരന്തരമായ കാഹളത്തില്‍ ആകാശം തകരുമെന്നുമല്ല. മിക്കവരെയും പോലെ കൂതറ തിരുമേനിയും തന്റെ ലക്ഷ്യത്തില്‍ നിന്നും ഊര്‍ജ്ജത്തില്‍ നിന്നും അനാവശ്യവും പ്രയൊജനരഹിതവുമായ പോസ്റ്റുകളില്‍ സമയം കളയേണ്ടി വരുമെന്നത് തന്നെയാണ് ഈ തീരുമാനത്തിന് കാരണം.

എന്തുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ആകെ പ്രശ്ന കലുഷിതമെന്നു ചിലരൊക്കെ പറയുന്ന ബൂലോഗത്ത് എങ്ങനെ ഇത്തരം കുടിപ്പക ഉണ്ടാവുന്നു. അടുത്തിടെ ഒരു പ്രശസ്തനായ ബ്ലോഗ്ഗര്‍ ബൂലോഗത്തെ സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കുന്നത് വായിക്കാനിടയായി. എന്തുകൊണ്ട് ഇവര്‍ക്കൊക്കെ ഇങ്ങനെ ഒരു തീരുമാനത്തില്‍ ചെന്നെത്താന്‍ കഴിയുന്നു. ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്ത് സുവര്‍ണ്ണ ദിനവും കരിദിനവുമോന്നുമില്ല.. ഇതിന്റെ പ്രതാപകാലം കഴിയാനും സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കാനുമോന്നുമില്ല. കടലിന്റെ ശാന്തത കണ്ടു കടലോടുങ്ങിയെന്നും ആരവത്തോടെയുള്ള തിരമാലകണ്ട് കടലിനു ഭ്രാന്ത് പിടിച്ചേന്നുമുള്ള അഭിപ്രായങ്ങള്‍ പോലെ ഉപരിപ്ലവമായ അഭിപ്രായം മാത്രമാണിത്.

ബൂലോഗം എന്നത് മലയാളികള്‍ തന്നെയുള്ള ഒരു ലോകമാണ്. അതുകൊണ്ട് തന്നെ നമ്മളുടെ എല്ലാ ഗുണ, ദോഷങ്ങളും ഇവിടെയും പ്രകടമാവും. ഇണക്കങ്ങളും പിണക്കങ്ങളും പാരവേപ്പുകളും കൂടിച്ചേരലുകളും എല്ലാം എല്ലാം. അതുകൊണ്ട് തന്നെ ഈ സ്വഭാവ വിശേഷതകള്‍ അപ്പാടെ മാറാന്‍ നാം നാമല്ലാതെയിരിക്കണം. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ബൂലോകത്ത് ഒരു മാവേലിനാട് സ്വപ്നം കാണുന്നതില്‍ അര്‍ഥം ഇല്ല. നമുക്ക് എന്തുകഴിയുമെന്നത് മാത്രം ശ്രദ്ധിക്കുക. പരസ്പരമുള്ള തെറിവിളികളും , കുത്തുവാക്ക് പറച്ചിലും പാരവെപ്പും കുറഞ്ഞപക്ഷം എന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല എന്ന് തീരുമാനിക്കാം. ഓരോരുത്തരും ഈ തീരുമാനം എടുത്താല്‍ കുറഞ്ഞപക്ഷം ഒരുപരിധിവരെ പ്രശ്നങ്ങള്‍ കുറയും എന്നുതന്നെ കരുതാം..

വലിച്ചുനീട്ടി കീര്‍ത്തനം പാടേണ്ടി വരില്ലായെന്നു വിശ്വസിക്കുന്നു..... ഇഷ്ടമില്ലാത്തതിനെ തള്ളി കളയുക. അവഗണിക്കുക. പ്രതികരിച്ചാല്‍ മാത്രമേ പരിഹാരമുള്ളൂ എന്നുള്ളപ്പോള്‍ മാത്രം പ്രതികരിക്കുക. പ്രതികരണ ശേഷി നിര്‍മ്മാര്‍ജനം ചെയ്യുക എന്നതിനര്‍ത്ഥം ഇല്ല. എടുത്തുചാട്ടം കുറയ്ക്കുക എന്നുമാത്രം കരുതിയാല്‍ മതി. കുറഞ്ഞപക്ഷം സമാധാനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുക..

ഇനിയെങ്കിലും ജോനവനെ വെറുതെ വിടുക എന്നോ മറ്റോ ഒരു പേരും കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ വന്നേനെ.. ഇനിയെങ്കിലും ധാന്യം കൂട്ടാന്‍ ആ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്.. ഏകപക്ഷീയവും പലപ്പോഴും ഒറ്റപ്പെട്ടതുമായ വിവരദോഷങ്ങള്‍ ബൂലോഗത്ത് സര്‍വ്വസാധാരണയാണെന്ന അപവാദ പ്രചാരണമാണ് ആദ്യം മാറേണ്ടത്. ഒറ്റപ്പെട്ട ക്ഷുദ്ര ജീവികളെ കണ്ടില്ലെന്നു നടിക്കുക. നമ്മളാല്‍ മറ്റൊരാള്‍ക്ക് ദോഷം ഉണ്ടാവരുതെന്ന് കരുതുക. മറ്റുള്ളവരെ നന്നാക്കുന്നതിനു മുമ്പേ സ്വയം നന്നാവുക..

ജയ് ഹിന്ദ്‌.. ജയ് ബൂലോകം... പിന്നെ ജയ് ഹോ...