തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, October 29, 2009

194.തീപ്പൊരി കവിത

കവികളുടെയുള്ളില്‍ ഒരു ആശയങ്ങളുടെയും ഇസങ്ങളുടെയും ഒരു ജ്വാലയുണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പട്ടിണിയും തൊഴിലില്ലായ്മയും രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയ്ക്കെതിരെയുമുള്ള വിദ്വേഷവും പ്രതിഷേധവും പലപ്പോഴും മിക്ക യുവകവികളുടെയും വരികളില്‍ കാണാം. വാക്കുകളെ തീപ്പോരിയായ്‌ ഉപയോഗിക്കുന്ന ഇത്തരം കവികളുടെ വാക്കുകള്‍ പടവാളുകളെക്കാള്‍ ശക്തിയുള്ളതുമാവാറുണ്ട്. അത്തരം ഒരു കവികളുടെ ഗണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു യുവകവിയെ നമുക്കിവിടെ പരിചയപ്പെടാം.

കവിതകളുടെ എണ്ണം കൊണ്ടല്ല ഒരാളുടെ കാവ്യശേഷിയെ അളക്കേണ്ടത്. പ്രതിദിനം ആട്ടിന്‍കാഷ്ടം പോലെ കവിതകളെന്ന് സ്വയം വിളിക്കുന്ന സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന കവികള്‍ ബ്ലോഗിലുണ്ട്. നിരൂപകന്മാരുടെയും വായനക്കാരുടെയും സംയമനത്തെയും മനസ്സിനെയും ചോദ്യം ചെയ്യുന്ന അത്തരം കവികളില്‍ നിന്ന് ഈ യുവകവി വേറിട്ട്‌ നില്‍ക്കുന്നു. തീപ്പോരിയെന്ന ഒറ്റക്കവിത കൊണ്ട് തന്നെ ഈ കവി ആധുനിക കവികളുടെ ഇടയില്‍ തന്റെ അചഞ്ചലമായ സ്ഥാനം നേടിയിരിക്കുന്നു.
കേവലം ഒരു നാലുവരി കവിതയായ ഇതിനെ ലാളിത്യം കൊണ്ട് കുഞ്ഞുണ്ണി മാഷിന്റെ കവിതയോടുപമിക്കാം. ആര്‍ക്കും മനസ്സിലാവുന്ന ലാളിത്യമുള്ള വരികള്‍. ദ്വിതീയാക്ഷരപ്രാസം , അന്ത്യാക്ഷര പ്രാസം എന്നിവയും നമുക്കിവിടെ കാണാം. ചെറുതെങ്കിലും മികച്ച കവിത. ഒരുകൂട്ടം ചോദ്യങ്ങള്‍ ആണിവിടെ കവി ചോദിച്ചിരിക്കുന്നത്.

"വാക്കെടുത്തുരച്ച് തീപ്പൊരി
നാക്കെടുത്തുരച്ച് തീപ്പൊരി
നോക്കെടുത്തുരച്ച് തീപ്പൊരി
കോലെടുത്തുരച്ച് തീപ്പൊരി"


വാക്കാലും, നാക്കാലും നോക്കാലും ഉരച്ചു തീപ്പൊരി സൃഷ്ടിക്കാമെന്ന് കവി ഇവിടെ പറഞ്ഞിരിക്കുന്നു. അപ്പോള്‍ നമുക്കെല്ലാം പരിചിതമായ കോലെടുത്ത് (തീപ്പെട്ടി കൊള്ളി) ഉരച്ചും തീയുണ്ടാക്കാം. ഇതില്‍ ഏതു തീപ്പൊരിയാണ് അപകടമെന്നാണ് കവി ചോദിക്കുന്നത്. ആര്‍ക്കും ദഹിക്കാത്തതും എഴുതിയവനും വായിക്കുന്നവനും ഗുണം ചെയ്യാത്തതും ചിന്തനീയവുമല്ലാത്ത കവിതയെഴുതുന്ന കവികള്‍ ഇത്തരം കവിതകളെ കണ്ടില്ലെന്നു നടിക്കുകയാണ്. വായനക്കാര്‍ക്ക് മനസ്സിലാവുമെന്ന് മാത്രമല്ല വായനയ്ക്ക് ശേഷം ചിന്തിയ്ക്കാന്‍ അവസരം നല്‍കുകയും കൂടി ചെയ്യുകയാണ് ഈ ചെറുകവിത. പേരുള്ളവനെ വായനക്കാരുള്ളൂ എന്ന ബ്ലോഗിലെ പ്രത്യേകത കൂടി ഇവിടെ കാണാന്‍ കഴിയും. ഈ അര്‍ത്ഥവത്തായ കവിതയെ അധികം പേരും ശ്രദ്ധിച്ചില്ലെന്നതാണ് വസ്തുത..

എന്നാലും അക്ഷര വിരോധികളല്ലാത്ത ചിലരുടെ കമന്റ് ഈ കവിതയെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നു.

"നാക്കേടുത്തോരു
വാക്കുരുവിട്ട്
അതുകോലേല്‍ക്കുത്തി
നാടുമുഴുക്കെചുറ്റിയയക്കൂ
തീയോ തീപ്പൊരിയോ
കടമോ അപകടമോ? നോക്കൂ!!"


ശ്രീമതി മാണിക്യം എഴുതിയ ഈ കമന്റും ഒരു ചെറു കവിതയ്ക്ക് തുല്യവും ഒപ്പം ചിന്തയെ ഉദ്ധീപിക്കുന്നതുമാണ്.

"വാക്കായാലും നാക്കായാലും നോക്കായാലും ഇനിയത്കോലായാൽ തന്നെയും, ഉരസലാണ് ഏറ്റവും അപകടം.."

താരകന്റെ ഈ കമന്റിലും ഇത്തരം ഒരു നല്ല ചിന്ത കവിതയോടൊപ്പം ചേര്‍ത്ത് വായിക്കാം.

ജോണ്‍ ചാക്കോ പൂങ്കാവെന്ന യുവകവിയുടെ തീപ്പൊരിയെന്ന കവിതയിലേക്ക് ഇവിടെനിന്നു പോകാം.. യുവകവി ജോണ്‍ ചാക്കോ പൂങ്കാവന് ആശംസകള്‍. ഇനിയും ഇത്തരം നല്ല ചിന്തോദ്ധീപമായ ചെറുതും വലുതുമായ കവിതകള്‍ പൂങ്കാവില്‍ വിരിയട്ടെ..

193.ബ്ലോഗ്‌ കവികളുടെ ഭാഷ

ഒരു ബ്ലോഗ്‌ കവിയുടെ കമന്റില്‍ നിന്നാണ് കവി ഭാഷ അല്ലെങ്കില്‍ കവികള്‍ക്ക് മാത്രം മനസ്സിലാവുന്ന ഏതോ ഭാഷയുണ്ടെന്ന് കേട്ടത്. സാഹചര്യപ്രകാരം കവി തന്റെ മസ്തിഷ്കത്തിന്റെ അഗാധതയില്‍ അങ്കുരിച്ച കവിതാ ബീജത്തെ സാങ്കേതികമായി കവികള്‍ക്ക് മാത്രം മനസ്സിലാക്കാവുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുകയും പിന്നീട് കവിതയായി പ്രസവിക്കുകയും ചെയ്തു എന്നാണു കൂതറ തിരുമെനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതേ കാരണം കൊണ്ടുതന്നെ മേല്‍പ്പറഞ്ഞ കവിതാഭാഷ അറിയാത്ത പാവങ്ങള്‍ വാലും ചുരുട്ടി പോരേണ്ടി വന്നു. കൂതറ തിരുമേനിയും ഒരിക്കല്‍ കവിത എഴുതി.. എന്തോ.. അറിയാവുന്ന മലയാളം ഭാഷയില്‍ എഴുതിയ കവിതയ്ക്ക് കൂതറയാണെന്ന കമന്റ് കിട്ടിയെങ്കിലും ആര്‍ക്കും മനസ്സിലായില്ലെന്ന പേരുദോഷം കിട്ടിയില്ല. അതെന്തെങ്കിലും ആവട്ടെ...

അപ്പോള്‍ എന്താണ് ഈ ഭാഷ.. ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗമാണ് ഭാഷയെന്നാണ് കൂതറ തിരുമേനി പഠിച്ചു വെച്ചിട്ടുള്ളത്‌. ലിംഗ്വിസ്റ്റിക്‌ വിദഗ്ദന്മാര്‍ നല്‍കുന്ന അക്കാദമിക് പരിഭാഷ നല്‍കാനോ വിശദീകരണം നല്‍കാനോ പാവം തിരുമെനിയ്ക്ക് കഴിയില്ല. എന്തായാലും കവിതയിലൂടെ കവി സമൂഹത്തിന് മാത്രം മനസ്സിലാകുന്ന ഒരു ഭാഷയ്ക്ക്‌ തുടക്കം കുറിച്ചതിലോ അല്ലെങ്കില്‍ അങ്ങനെ നിലനില്‍ക്കുന്ന ഒരുഭാഷയില്‍ ആശയവിനിമയം നടത്തിയതോ തീര്‍ത്തും സുസ്തര്‍ഹ്യമായ കാര്യം തന്നെ. എല്ലാ ഭാഷയ്ക്കും നിയതമായ ലിപികളും ഭാഷാ ശൈലികളും ഉണ്ടാവണം എന്നില്ല. കാളവണ്ടിക്കാരന്‍ കാളയോട് പറയുന്ന ഭാഷയ്ക്ക്‌ ലിപിയോ ശൈലിയോ ഇല്ലല്ലോ. എങ്കിലും കാളവണ്ടിക്കാരന്റെ ഇംഗിതം മനസ്സിലാക്കാന്‍ കാളയ്ക്ക് കഴിയുന്നെങ്കില്‍ അതിനെ ആശയവിനിമയം എന്നുതന്നെ പറയേണ്ടിവരും. അതോടൊപ്പം ഒരുകാര്യം കൂടി പറയണം.. സാധാരണ ജീവജാലങ്ങളോടും (കാളവണ്ടിക്കാരന്റെ ഭാഷ തന്നെ ഉദാഹരിക്കാം) പിഞ്ചു കുട്ടികളോടും പറയുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക്‌ ഭാഷയുടെ പേരോ അംഗീകാരമോ ഭാഷാ ശാസ്ത്രജ്ഞന്മാര്‍ കൊടുത്തിട്ടില്ല. ബ്ലോഗുകവികള്‍ ഇത്തരം പിഞ്ചുകുട്ടികളോ പക്ഷി, മൃഗാദികളോ അല്ലെന്നാണ് കൂതറ തിരുമേനിയുടെ അറിവ്‌ ( അതോ ആണോ.?)

കവിത ആദി ഭാഷയിലോ ഗൂഢ ഭാഷാരീതിയിലോ എഴുതേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് കുറ്റാന്വേഷണ സംഘങ്ങളും ചാര സംഘടനകളും ഗൂഢഭാഷ കൈകാര്യം ചെയ്തു പോരുന്നുണ്ട്.. കവിതയിലൂടെ അത്തരം ഗഹനവും അതന്ത്യം ഗോപനീയതുമായ ആശയം കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്നറിയില്ല. അടയാള ഭാഷയും, ആംഗ്യ ഭാഷയും (നയന രൂപേണ , കൈവിരല്‍ വഴി) സ്പര്‍ശന ഭാഷയും (തസ്കര ഭാഷ) ആശയവിനിമിയ രീതികളായി ഭാഷാ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ശ്രവണേന്ദ്രിയപരമായ ഭാഷയെത്തന്നെ ആധികാരികമായ ഭാഷയെന്ന് പൂര്‍ണ്ണമായ അംഗീകാരം ലഭിച്ചിട്ടുള്ളൂ. അച്ചടിഭാഷ മേല്‍പ്പറഞ്ഞ ഭാഷാരീതിയെ ലിപിയിലൂടെ മുദ്രണം ചെയ്യുന്നൂ എന്നുമാത്രം. അതുകൊണ്ട് തന്നെ ലിംഗ്വിസ്റ്റിക് പഠനങ്ങളില്‍ മലയാള ബ്ലോഗില്‍ മാത്രം നിലനില്‍ക്കുന്ന മേല്‍ത്തരം കവികള്‍ക്ക് മാത്രം മനസ്സിലാകുന്നതും നിലനില്‍ക്കുന്നതുമായ ഒരു ഭാഷയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. (യുനാനി മെഡിസിന്‍ പ്രാക്ടിസ്‌ ചെയ്യുന്ന സുലൈമാന്‍ "പാഷ"യും ഈ കവി "ഭാഷയും" തമ്മില്‍ ബന്ധം ഉള്ളതായി കേട്ടിട്ടില്ല)

ആളുകളെ വിഡ്ഢിയാക്കാന്‍ നൂറു മാര്‍ഗ്ഗമുണ്ട്. ഇത്തരം മുരട്ടുവാദങ്ങള്‍ പറയുന്നതിന് മുമ്പേ സ്വയം ആരെന്നും മറ്റുള്ളവര്‍ തങ്ങളെപോലെയല്ലെന്നും തിരിച്ചറിവ്‌ ഉണ്ടാവുന്നത് നല്ലതായിരിക്കും. ആകാശത്തിലെ മേഘത്തുണ്ടുകളില്‍ രൂപങ്ങള്‍ ചിലര്‍ക്ക് കണ്ടെത്താന്‍ കഴിയാറുണ്ട്. എന്നാല്‍ അതെ മേഘത്തിനു എല്ലാവര്‍ക്കും രൂപങ്ങളെ കണ്ടെത്താന്‍ കഴിയണമെന്നുമില്ല. അത്തരം രൂപങ്ങള്‍ കേവലം വ്യക്തി ചിന്താരീതിയില്‍ അധിഷ്ടിതമായിരിക്കും. അതുകൊണ്ട് തന്നെ ആ മേഘത്തിനെ രൂപങ്ങള്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചവയാണെന്ന് വാദിക്കാന്‍ കഴിയില്ല. കവിതയിലൂടെ ഒരു കവി തന്റെ ആശയങ്ങളെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. അതിനു തനിക്കു പരിചിതമായ ഭാഷയില്‍ പദ്യരൂപത്തില്‍ ആശയ വിശദീകരണം നല്‍കുന്നുവെന്ന് മാത്രം. ഈ പ്രക്രിയയില്‍ ഏതെങ്കിലും ലഭ്യമായതും ഉപയോഗത്തില്‍ ഇരിക്കുന്നതും മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നതുമായ ഒരു ഭാഷാസങ്കേതത്തിന്റെ സഹായം സ്വീകരിക്കുന്നു എന്നതാണ് ശരി..

"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."

പ്രപഞ്ചത്തിലെ എല്ലാ മൂല്യച്ചുതികളെയും വിശദീകരിക്കുന്ന ഈരടികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്, അതിന്റെ പദാര്‍ത്ഥം, ആശയര്‍ത്ഥം എന്നിവ മനസ്സിലാവാത്തത് വായനക്കാരന്റെ കുഴപ്പം കൊണ്ടാണെന്ന് കൂതറ തിരുമേനി വാദിച്ചാല്‍ എനിക്ക് സാരമായ മാനസിക വിഭ്രാന്തി ബാധിച്ചെന്നു തന്നെ ആളുകള്‍ പറയും. കാരണം മലയാളത്തില്‍ കവിത എഴുതുമ്പോള്‍ മലയാളം തന്നെ എഴുതുക. അല്ലെങ്കില്‍ അതിന്റെ വിശദീകരണം അടിയില്‍ കൊടുക്കുക. പലപ്പോഴും സംസ്കൃതം ഈരടികളും ശ്ലോകങ്ങളും കവികളും നിരൂപകന്മാരും ബ്ലോഗില്‍ എഴുതുമ്പോള്‍ അതിന്റെ വിശദീകരണം നല്‍കാറുണ്ട്. ആധുനിക കവിത മലയാളത്തില്‍ എഴുതുമ്പോള്‍ അതിന്റെ വിശദീകരണം തരേണ്ടകാര്യമില്ല. പരിചിതമായ വാക്കുകള്‍ കൊണ്ട് പദാക്ഷര സാമ്പാര്‍ തയ്യാറാക്കുമ്പോള്‍ അതിനു വിശദീകരണം പോലുമില്ല.

വായനക്കാരെ വെറും "ഊളന്‍" എന്നുകരുതുമ്പോള്‍ തനിക്കു ഞാന്‍ എഴുതുന്നത്‌ മനസ്സിലാവില്ലെന്നും ഞാന്‍ മലയാള ഭാഷയുടെയും കാവ്യ ഭാഷയുടെയും ഉത്തുംഗംഗതയില്‍ വിഹരിക്കുന്നവന്‍ ആണെന്നുമുള്ള സ്വയം തോന്നല്‍ ഇല്ലാതിരിക്കുന്നതാവും നല്ലത്. മുട്ടാത്തര്‍ക്കവും വിശദീകരണയോഗ്യമല്ലാത്ത വാദഗതികളും പിന്നീട് ചപലതയ്ക്ക് വഴിവെയ്ക്കുന്നു. ഇത്തരം ആളുകളില്‍ പ്രതിഭകളുടെ മിന്നലാട്ടം കാണുന്നവര്‍ മേല്‍പ്പറഞ്ഞ മഹാരഥന്മാരുടെ ഭ്രാന്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുകയാണ് ചെയ്യുന്നത്..മറുഭാഷ സംസാരിക്കുന്ന ചിലരുടെ രീതിയെ ഇന്ന് ചില മനോരോഗ ചികില്‍സകര്‍ ഹിസ്റ്റീരിയ ബാധിച്ചവരുടെ ജല്‍പ്പനങ്ങളായി വിശദീകരിക്കുന്നു.
ഭാഷ ആശയ വിനിമയത്തിന് വേണ്ടിയാകണം. ഗദ്യമായാലും പദ്യമായാലും അതുതന്നെ വേണം. എഴുത്തുകാരന്‍ തന്റെ ഉള്ളിലുള്ള ആശയങ്ങളെ ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും എഴുതുന്നത്‌ അതെ അര്‍ത്ഥത്തില്‍ വായനകാര്‍ക്ക് മനസ്സിലാവുമ്പോഴാണ് ആ കൃതി വിജയിക്കുന്നത്. ആശയത്തില്‍ വന്ന പാളിച്ചകളെയും എഴുത്തില്‍ വന്ന പാളിച്ചകളെയും വിമര്‍ശകര്‍ വിമര്‍ശിക്കുന്നത് ആദ്യം ആശയമെന്താണെന്ന് മനസ്സിലാവുമ്പോഴാണ്. ആര്‍ക്കും മനസ്സിലാവാത്തതും തനിക്കും തന്റെ സമാന (?) ഭാഷാവരം കിട്ടിയവര്‍ക്കും മാത്രമേ മനസ്സിലാവൂ എന്ന്‍ പ്രസ്താവിക്കുന്നവര്‍ എന്താണ് ഭാഷയെന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു..

"ഇദമന്ധം തമഃകൃത്സ്നം ജായെത ഭുവനത്രയം
യദി ശബ്ദാഹ്വയം ജ്യോതിരാ ചന്ദ്രാര്‍ക്കം ന ദീപ്യതേ."

Tuesday, October 27, 2009

192.ബ്ലോഗും പത്രധര്‍മ്മവും

വാര്‍ത്ത അച്ചടിയിലൂടെയും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും വാക്കാലും പ്രസംഗരൂപേണയും ആധുനിക സാങ്കേതിക വിദ്യയുടെ സങ്കേതമുപയോഗിച്ചും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുഖേനയും വിതരണം ചെയ്യാം. ഇന്റര്‍നെറ്റ്‌ സാങ്കേതികതയുടെ മാര്‍ഗ്ഗത്തില്‍ ബ്ലോഗ്‌, ഓണ്‍ലൈന്‍ പത്രങ്ങള്‍, മറ്റു വാര്‍ത്ത വിതരണ വെബ്‌സൈറ്റുകള്‍ എന്നിവയും പെടും. മുഖ്യധാരാ പത്രങ്ങളില്‍ പത്രം നടത്തുന്ന സ്ഥാപനത്തിന്റെയോ പത്രം നടത്തുന്ന രാഷ്ട്രീയ കക്ഷികളുടെയോ ആശയങ്ങളും പോളിസികളും ഖണ്ഡിക്കാത്ത രീതിയിലാവും പത്രപ്രവര്‍ത്തനം നടക്കുക. മത സ്ഥാപനങ്ങള്‍ നടത്തുന്ന പത്രങ്ങളിലും ഇതേ ചായ്‌വ് ദൃശ്യമാണ്. ദീപികയിലെ വാര്‍ത്തകളില്‍ മതത്തിനെതിരായും വീക്ഷണം പോലെയുള്ള പത്രങ്ങളില്‍ വലതുപക്ഷത്തിനെതിരായും വാര്‍ത്തകള്‍ വരാത്തതിന്റെ കാരണവും ഇതുതന്നെ.

ബ്ലോഗ്‌ പത്രങ്ങളിലും ഇത്തരത്തില്‍ ഒരു പതിവ്‌ കണ്ടെന്നു വരാം. ബ്ലോഗ്‌ പത്രങ്ങളുടെ നിയമാവലികള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളോ അല്ലെങ്കില്‍ നിശ്ചിത കല്‍പ്പിത ഗുണനിലവാരമില്ലാത്തതോ ആയ വാര്‍ത്തകളും വിവരങ്ങളും പരസ്യപ്പെടുത്തി കൊള്ളണമെന്നില്ല. എന്നിരുന്നാല്‍ തന്നെയും ബ്ലോഗില്‍ മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് എഡിറ്റര്‍ കത്രിക വെയ്ക്കാത്ത വാര്‍ത്തകള്‍ വരാന്‍ സാധ്യത കൂടുതലാണ്.

ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളില്‍ കൂടി വാര്‍ത്ത വരുമ്പോഴുണ്ടാകുന്ന പ്രധാന പ്രയോജനം വാര്‍ത്തകള്‍ക്ക് പാത്രീഭവിച്ച സംഗതികളെ ശബ്ദം കൊണ്ടോ കാഴ്ച്ചകൊണ്ടോ അനുഭവിച്ചറിയാം എന്നതാണ്. മേല്‍പ്പറഞ്ഞതില്‍ ടെലിവിഷന്‍ മാധ്യമത്തിലൂടെയുള്ള വാര്‍ത്തകളില്‍ കാഴ്ചയോടൊപ്പം ശബ്ദത്തിലൂടെയുമുള്ള അനുഭവാനുഭൂതി ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അതെ വാര്‍ത്ത വായിക്കുന്ന ആളുടെ ശബ്ദത്തിലുണ്ടാവുന്ന ശബ്ദ ധ്വനി വ്യതിയാനങ്ങള്‍ പോലും വാര്‍ത്ത ആസ്വദിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്താം. ഇതിന്റെയര്‍ത്ഥം വാര്‍ത്തവായിക്കുന്നവന്‍ വാര്‍ത്തയിലൂടെ കഥകളി നടത്തണമെന്നോ കഥാപ്രസംഗ ശൈലിയില്‍ വാര്‍ത്ത വായിക്കണമെന്നോ നാട്യ ശാസ്ത്രപ്രകാരം മുദ്രകള്‍ കാട്ടണമെന്നോ അല്ല. വായന വേളയില്‍ വാര്‍ത്തകളുടെ ഗൗരവം നിഴലിക്കുന്ന ഭാവവും സ്ഫുടതയേറിയ ശബ്ദവും ആവണമെന്ന് മാത്രമേ ഉള്ളൂ. തേക്കടി ദുരന്തം പോലെയൊരു വാര്‍ത്ത നര്‍മ്മരസ രീതിയില്‍ അവതരിപ്പിച്ചാലുണ്ടാകുന്ന രംഗം ഓര്‍ക്കുവാന്‍ പോലും കഴിയില്ല. സാമാന്യബുദ്ധിയും വായനക്കാരന്റെ മനോധര്‍മ്മവും ഇവിടെ പ്രയോജനപ്പെടുന്നു.

വായനക്കാരന്റെ വാക്കുകള്‍ ഉച്ചരിക്കുന്ന കഴിവും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കണ്ഠ്യം, താലവ്യം,മൂര്‍ദ്ധന്യം,വര്‍ത്സ്യം - വര്‍ത്സ്യ സ്ഥാന അക്ഷരങ്ങള്‍ ഇന്ന് നാമവ ശേഷമായി - ദന്ത്യം, ഓഷ്ഠ്യം, കണ്ഠതാലവ്യം, കണേ്ഠാഷ്ഠ്യം അക്ഷരങ്ങളും ഒപ്പം അനുനാസികാ ധ്വനികളും നന്നായും ശുദ്ധിയായും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വരുന്നു. മുഖ്യധാരയില്‍ ഇതൊന്നും മനസ്സിലായി കൊള്ളണമെന്നോ നിര്‍ബന്ധമില്ല.

എന്നാല്‍ അച്ചടിയില്‍ ധ്വനിപ്രയോഗം കേവലം ഭാഷപരം മാത്രമാണ്. ശുദ്ധഭാഷയുടെ ആവശ്യകതമാത്രമേ ഇവിടെ വരുന്നുള്ളൂ. ആശയങ്ങള്‍ വ്യക്തമാക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനുമുള്ള ശേഷിമാത്രമേ ഇവിടെ ആവശ്യമുള്ളൂ. അച്ചടിമാധ്യങ്ങളുടെ ആവശ്യകതയും പ്രായോഗികതയും ഇല്ലാതെവരുമ്പോള്‍ ഉപകാരമാവുന്ന ആധുനിക സങ്കേതമായ ഇന്റര്‍നെറ്റ് വാര്‍ത്തകളിലും മേല്‍പ്പറഞ്ഞ ഭാഷാശുദ്ധിയും നേര്‍ധ്വനിയും മാത്രമേ ആവശ്യമായി വരുന്നുള്ളൂ. പോഡ്കാസ്റ്റില്‍ വാര്‍ത്തവായിച്ചാല്‍ മേല്‍പ്പറഞ്ഞ ശബ്ദ, ധ്വനിയുടെ സാങ്കേതികത്വം ആവശ്യമായി വരും.

അതേപോലെ തന്നെ വാര്‍ത്തകള്‍ രണ്ടു രീതിയില്‍ കൊണ്ടുവരാം സൃഷ്ടിക്കപ്പെട്ട വാര്‍ത്തയും സ്വാഭാവിക വാര്‍ത്തയും - ഇതിനോട് വിരോധിക്കുന്ന പത്രപ്രവര്‍ത്തരുണ്ടാവാം- .
ദൈനം ദിന വാര്‍ത്താ പത്രികകളില്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും വാര്‍ത്ത തിരുകാനും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതോ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി നടത്തുന്ന ദുഷ്ടലാക്കോടെ നടത്തുന്ന പത്രപ്രവര്‍ത്തനമോ ഈ ഗണത്തില്‍ പെടുത്താം. ശ്രീ അച്ചുതാനന്ദന്‍ ഉള്‍പ്പെട്ട പട്ടി വിവാദം ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളുടെ ഗണത്തില്‍ വരുന്നവയാണ്. തേക്കടി ദുരന്തമാകട്ടെ സ്വാഭാവിക വാര്‍ത്തയും. (ഇത് വാര്‍ത്തയുണ്ടാക്കാന്‍ നടത്തിയ അപകടമല്ലല്ലോ) ആധുനിക കാലത്ത് മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ സാമ്പത്തിക വശം കൂടിയുള്ളതിനാല്‍ പലവാര്‍ത്തകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും മിക്കവയുടെയും ആയുസ്സ് അടുത്ത പ്രധാന വാര്‍ത്ത വരുന്നദിവസം വരെ മാത്രമേ ഉണ്ടാവൂ..

വാര്‍ത്താ പത്രങ്ങള്‍ ദിനം തോറും വരണമെന്നത് തീര്‍ത്തും ബാലിശമായ വാദമാണ്.
ദിനപത്രങ്ങള്‍ മാത്രം പരിചിതമായ മലയാളികള്‍ക്ക് പതിവിനു വിപരീതമായ മദ്ധ്യാഹ്ന പത്രം (ഉച്ചപ്പത്രം), സായാഹ്ന പത്രം (അന്തിപ്പത്രം) എന്നിവയെ പൂര്‍ണ്ണമായി ഉള്‍കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഇവയെ പോലെത്തന്നെ പ്രതിവാര, ദ്വിവാര, മാസികാ രൂപത്തിലുള്ള വാര്‍ത്താ പത്രികകളും പത്രങ്ങളുടെ ഗണത്തില്‍ തന്നെപെടും. ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ വാര്‍ത്ത മെസേജ് രീതിയിലുള്ള വാര്‍ത്തകളും വാര്‍ത്താ പ്രചാരണത്തില്‍ ഇന്നുണ്ട്. ഓണ്‍ലൈന്‍ പത്രങ്ങളും, പത്രങ്ങളുടെ ഓണ്‍ലൈന്‍ വിഭാഗവും വാര്‍ത്ത കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളും പ്രത്യക്ഷത്തില്‍ വിഭിന്നമെങ്കിലും ഫലത്തില്‍ ഒരേ ജോലിതന്നെ ചെയ്യുന്നവയാണ്. ഇതിലെ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യയാണ് സിറ്റിസന്‍ ജര്‍ണലിസം ഉപയോഗപ്പെടുത്തുന്നത്. പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ ഒരുപക്ഷെ പ്രതിഫലം വാങ്ങുമ്പോള്‍ സിറ്റിസന്‍ ജര്‍ണലിസത്തില്‍ അതിന്റെ സാധ്യത നാമമാത്രമോ സൗജന്യമോ ആയിരിക്കും. എന്നിരുന്നാല്‍ തന്നെയും ഇതിനെ പത്രപ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖമായി കണ്ടേ തീരൂ..

എന്താണ് വാര്‍ത്തയെന്നും പത്രമെന്നും പത്രധര്‍മ്മമെന്നും വിശദീകരിക്കാന്‍ താല്പര്യമില്ല. ബ്ലോഗിന്റെതായ പ്രത്യേക പത്രധര്‍മ്മവുമില്ല. വാര്‍ത്തകളെ വളച്ചൊടിക്കാതെ നേരാം വണ്ണം അതിന്റെ സത്യത്തിന്റെ വേരുകള്‍ തേടി ചെല്ലുകയും അതിന്റെ വിവരണം അതേപോലെ വായനക്കാരില്‍ അല്ലെങ്കില്‍ വാര്‍ത്ത ആരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നോ അവരില്‍ എത്തിക്കുകയെന്നതാണ് ഒരു പത്രപ്രവര്‍ത്തകന്റെ ധര്‍മ്മം. പത്ര ധര്‍മ്മം കേവലം വാര്‍ത്തയെത്തിക്കുക മാത്രമല്ല. വാര്‍ത്തയെ വളച്ചൊടിക്കാതെ വാര്‍ത്തകളില്‍ ചായ്‌വുകള്‍ കാട്ടാതെ നേരിനെ നേരായി അറിയിക്കുക. നേരോടെ നിര്‍ഭയം നിരന്തരം എന്നൊക്കെ മുദ്രാവാക്യം മുഴക്കുന്ന ചാനലുകള്‍ സുലഭമാണ്. വരുന്ന വാര്‍ത്തകളില്‍ എത്രശതമാനം പിന്നീട് വാര്‍ത്തയുടെ ചൂടോഴിഞ്ഞ ശേഷം നമ്മുടെ മുമ്പില്‍ എത്തുന്നുവെന്ന് ചിന്തിക്കണം. അടുത്ത ചൂടന്‍ വാര്‍ത്തയ്ക്ക് പുറകെപോകുമ്പൊള്‍ കഴിഞ്ഞ വാര്‍ത്തകളും വാര്‍ത്തകളില്‍ ഇടം തേടിയവരും ഇന്നെവിടെ എന്ന് ചിന്തിക്കാനുള്ള ധാര്‍മിക ബാധ്യതയും പത്രക്കാര്‍ക്കുണ്ടാവണം.

ഇന്നിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ പല മാദ്ധ്യമങ്ങളും ഇന്നലകളുടെ തലക്കെട്ടുകളെ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഇന്ന് വാര്‍ത്താ പ്രാധന്യമില്ലാത്തതിനാല്‍ വിസ്മൃതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുപോകുന്നവര്‍ വളരെയേറെ.. ഒരുപക്ഷെ അഭയ കേസും പോള്‍ വധക്കേസും നാളെ കേവലം ഇന്നലെകളുടെ തലക്കെട്ടായി മാറിപോയിട്ടുണ്ടാവും..ഒരുപക്ഷെ പിന്നെയൊരു തുമ്പു കിട്ടി വീണ്ടും തലക്കെട്ടില്‍ ഇടം കണ്ടെത്തിയില്ലെങ്കില്‍ അതും ഇന്നലെകളിലെ ചൂടന്‍ വാര്‍ത്ത മാത്രമായേക്കും.

Saturday, October 24, 2009

191.ബ്ലോത്രം.. ഒരു തരം..രണ്ടു തരം..

ഈ പോസ്റ്റ്‌ ആദ്യം ഒരു കമന്റില്‍ ഒതുക്കാനായിരുന്നു മോഹം. പിന്നീട് ഇത്രയും വലിച്ചുനീട്ടി കമന്റില്‍ ക്രമീകരിച്ചാല്‍ വായനാസുഖത്തെ ബാധിക്കുമെന്നറിയാവുന്നതുകൊണ്ട് പോസ്റ്റാക്കുന്നു. വിശദീകരണം തരേണ്ട കാര്യമില്ല. ആമുഖം എന്നരീതിയില്‍ പറഞ്ഞുവെന്നു മാത്രം.

ബ്ലോത്രം എന്ന പേരിനോട് കൂതറ തിരുമെനിയ്ക്ക് ഒരു ശത്രുതയുമില്ല. ബ്ലോഗ്‌ പത്രം ലോപിച്ചാവും ബ്ലോത്രം എന്നായത് എന്ന് കരുതുന്നു. ബ്ലോഗ്‌ഭ്രാന്തന്‍ - ബ്ലോന്ത്രന്‍, ബ്ലോഗ്‌ ആഭാസന്‍ - ബ്ലോഭാസന്‍ എന്നൊക്കെ ഒരു മഹാരഥന്‍ ബ്ലോഗ്‌ ഡിക്ഷനറി (ബ്ലോക്ഷനറി) ഉണ്ടാക്കിയതില്‍ ഒരിക്കല്‍ വായിച്ചു . എന്തായാലും അയാള്‍ തന്നെ ആദ്യകാലത്ത് ബ്ലോത്രത്തിലും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. അതിനെ വിമര്‍ശിക്കേണ്ടതില്ല . അതൊക്കെ ബ്ലോത്രത്തിന്റെ തീര്‍ത്തും സ്വകാര്യമായ കാര്യം.

ഇനി അത്ര സ്വകാര്യമല്ലാത്ത ചില കാര്യങ്ങള്‍ പറയാം. ബ്ലോത്രത്തിന്റെ രണ്ടു മുഖങ്ങളാണ് ഇവിടെ ചര്‍ച്ചയ്ക്ക് വെയ്ക്കുന്നത്. ഒന്ന് ബ്ലോത്രമെന്ന അഗ്രിഗേറ്ററും ബ്ലോത്രമെന്ന പത്രവും. ഏഷ്യാനെറ്റില്‍ വന്നതുകൊണ്ടോ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഓണ്‍ലൈന്‍ വേര്‍ഷനില്‍ വന്നതുകൊണ്ടോ ആധികാരികമെന്ന് കരുതുന്നില്ല എന്ന് ചുരുക്കം. കാപ്പിലാന്‍ കളിയാക്കിയതുപോലെ മേല്‍പ്പറഞ്ഞ മാധ്യമങ്ങളില്‍ എഴുതുന്നവര്‍ ഏതോ അന്യഗ്രഹജീവികളും ബ്ലോഗിലെ എഴുത്തുകാരേക്കാള്‍ പലമടങ്ങ്‌ ബൌദ്ധിക വളര്‍ച്ചയെത്തിവരോ ആണെന്ന് വിശ്വസിക്കുന്നില്ല . ബ്ലോഗിലുള്ളവര്‍ കേവലം വങ്കന്മാരും പത്രക്കാര്‍ ഒരു കൊമ്പു കൂടുതലുള്ളവരും ആണെന്ന് കരുതില്ലെന്നത് തന്നെ കാരണം. ബ്ലോഗ്‌ എഴുതുന്നവര്‍ കേവലം കുളിമുറിസാഹിത്യക്കാര്‍ ആണെന്നും അച്ചടി, ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ മഹോത്തരം എന്നും കൂതറ തിരുമേനി വിശ്വസിക്കുന്നില്ല.

ആദ്യ അവകാശത്തെ ഒന്ന് പരിശോധിച്ച് നോക്കാം, ബ്ലോത്രം ഒരു ആഗിഗേറ്റര്‍ ആണെന്ന അവകാശ വാദത്തെ അതല്ല എന്നുതന്നെ പറയേണ്ടി വരും. അഗ്രി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അഗ്രിഗേറ്ററുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ബ്ലോഗുകളിലെയും സൈറ്റുകളിലെയും ഹെഡ്‌ലൈന്‍സ് അഥവാ തലക്കെട്ടുകള്‍ ശേഖരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സൈറ്റാണ്. മലയാളത്തില്‍ തനിമലയാളം, സൈബര്‍ ജാലകം, ചിന്ത.കോം, മലയാളം ബ്ലോഗ്‌കുട്ട് തുടങ്ങിയ അഗ്രികള്‍ ചെയ്യുന്ന സേവനമിതാണ്. വിമര്‍ശനം എന്ന മേഖലയോഴികെ അല്ലെങ്കില്‍ വിമര്‍ശനത്തിനല്ലാതെ ബ്ലോഗുകളിലെ വാര്‍ത്തകളോ , ലേഖനങ്ങളോ ഉള്ളടക്കമോ പൂര്‍ണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്നത്‌ ധാര്‍മ്മികമായും നിയമപരമായും തെറ്റാണ്. മിക്ക അഗ്രികളും ഗൂഗിള്‍ സൈറ്റ്‌ സബ്മിറ്റ് ഒപ്ഷനിലെ ബ്ലോഗുകള്‍ സെലക്ട്‌ ചെയ്യാതെ തങ്ങളുടെ അഗ്രിയില്‍ സബ്മിറ്റ്‌ ചെയ്യാന്‍ നിര്‍ബ്ബന്ധം പിടിക്കാനുള്ള കാരണവും അതുതന്നെ. ഇപ്പോള്‍ പുതുതായി തുടങ്ങിയ സൈബര്‍ ജാലകം അഗ്രിയും ഇതേ രീതി തന്നെയാണ് തുടരുന്നത്. അതായത് ഒരു ബ്ലോഗര്‍ക്ക് (അയാള്‍ക്കായിരിക്കുമല്ലോ തന്റെ സൃഷ്ടി ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കണമെന്ന ആഗ്രഹം) പ്രസ്തുത അഗ്രിയില്‍ തന്റെ ബ്ലോഗ്‌ ലിസ്റ്റ് ചെയ്യിക്കുകയും പിന്നീട് ഓരോ പുതു പോസ്റ്റുകളും അതുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കനുസരിച്ച് ലിസ്റ്റ് ചെയ്യപെടാനും അവസരം കൊടുക്കുന്നു.

ഇതുവരെ ഈ ഒരു ശൈലിയാണ് ബ്ലോത്രം സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നില്ല. അഭ്യുദയകാംക്ഷികളോ അല്ലെങ്കില്‍ ബ്ലോത്രത്തിന്റെ പത്രാധിപസമിതിയിലോ ഉള്ളവര്‍ തങ്ങള്‍ക്കു മികച്ചതെന്ന് തോന്നുന്ന പോസ്റ്റുകള്‍ ബ്ലോത്രത്തില്‍ ഇടുകയാണ് പതിവ്‌.. ഇങ്ങനെ പോസ്റ്റ്‌ ചെയ്യപ്പെടുമ്പോള്‍ പല പോസ്റ്റുകളും ഒഴിവാക്കപ്പെടുന്നതും ഇവരുടെ കണ്ണ് എത്തപ്പെടാത്ത ചില പോസ്റ്റുകള്‍ വരാതിരിക്കുകയും ചെയ്യും. ഇതിന്റെ മറ്റൊരു ദോഷവശം കാര്‍ട്ടൂണ്‍, ചിത്രങ്ങള്‍ പോലെയുള്ള പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബ്ലോത്രം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്‌ ചില ചിത്രങ്ങള്‍ ഒരുപക്ഷെ ഇഷ്ടമാവില്ലെന്നു വരാം. കാരണം ചിത്രങ്ങള്‍ അതിന്റെ പരമാവധി റെസലൂഷനില്‍ (ഫോട്ടോ ബ്ലോഗ്‌ ടെമ്പ്ലേറ്റ് അനുവദിക്കുന്ന) കാണുമ്പോള്‍ കിട്ടുന്ന ഭംഗി ചിലപ്പോള്‍ ബ്ലോത്രത്തിന്റെ പേജില്‍ ഉണ്ടായി കൊള്ളണം എന്നില്ല. ഇത് ചില അവസരത്തില്‍ പോസ്റ്റിനെ ദോഷമായി ബാധിക്കുന്നു എന്നുവേണം പറയാന്‍. സാധാരണ മുഖ്യധാരാ അഗ്രികളില്‍ ചിത്രങ്ങള്‍ എന്ന ലേബലില്‍ വരുന്ന പോസ്റ്റുകള്‍ വായനക്കാര്‍/കാഴ്ചക്കാര്‍ ഫോട്ടോ ബ്ലോഗിലെ ഫോട്ടോടെമ്പ്ലേറ്റില്‍ കാണുമ്പോഴുള്ള നയന സുഖം ബ്ലോത്രത്തിലെ പേജിലെ ഭാഗികമായ ദര്‍ശനത്തില്‍ നഷ്ടമാവുന്നു എന്നതും വസ്തുതയാണ്. തന്നെയുമല്ല ഒരിക്കല്‍ പൂര്‍ണ്ണമായും മുഴുവന്‍ റെസലൂഷനില്‍ അല്ലെങ്കില്‍ ഭാഗികമായ രീതിയില്‍ തന്നെ കണ്ട ചിത്രം പിന്നീട് ബ്ലോഗില്‍ വന്നു കണ്ടുകൊള്ളണം എന്നുമില്ല. അല്ലെങ്കില്‍ പ്രസ്തുത ചിത്രത്തിന് അത്രകണ്ട് ഭംഗിയും ആകര്‍ഷകതയും ഒപ്പം കാണുന്ന ആള്‍ക്ക് ബ്ലോഗിലെത്തി കമന്റ് ഇടണം എന്ന ആഗ്രഹവും ഉണ്ടായിരിക്കണം.

അടുത്ത പ്രധാന പരിമിതി എന്നത് പോഡ്കാസ്റ്റ് പോസ്റ്റുകളെ ഉള്‍പ്പെടുത്തുക എന്നതാണ്. സാധാരണ അഗ്രികളില്‍ തലക്കെട്ടും വിഭാഗവും ഉള്‍പ്പെടുത്തിയാല്‍ ലേബല്‍ കണ്ടു പോഡ്കാസ്റ്റ് എന്ന് മനസ്സിലാക്കി ശ്രോതാക്കള്‍ക്ക് ബ്ലോഗിലെത്തി ആസ്വദിക്കാനുള്ള അവസരമുണ്ട്.. (കൈപ്പള്ളിയുടെയും കിരണ്‍സിന്റെയും പോഡ്കാസ്റ്റുകള്‍ ഒഴിവാക്കാന്‍ കഴിയുകയില്ലല്ലോ.- ഈനാം പേച്ചിയും മരപ്പെട്ടിയും എന്നാ ബ്ലോഗിലെ പോഡ് കാസ്റ്റുകള്‍ ഒഴിവാക്കിയതല്ല). ഇതേ പോഡ് കാസ്റ്റുകള്‍ അതേപോലെ ബ്ലോത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ ശ്രോതാക്കള്‍ പിന്നെ പ്രസ്തുത ബ്ലോഗുകളില്‍ പോകണമില്ലല്ലോ. ബ്ലോഗ്‌ വായനക്കാര്‍ എല്ലാവരും കമന്റ് ഇടാറില്ലാത്തത് കൊണ്ട് തന്നെ അഗ്രികളില്‍ ഗാനം കേട്ടാല്‍ കമന്റ് ഇടാന്‍ നിര്‍ബ്ബന്ധം ഇല്ലാത്തവര്‍ അഗ്രിയില്‍ തന്നെ പോഡ്കാസ്റ്റ് കേട്ട് ബ്ലോഗില്‍ സ്ഥലം കാലിയാക്കും. ഫലത്തില്‍ ബ്ലോഗര്‍ക്ക് ഗുണമല്ലെന്നു സാരം.. ഈ രണ്ടു കേസിലും പൂര്‍ണ്ണമായി ഒരു അഗ്രിയുടെ സൌകര്യം ചെയ്യാന്‍ ബ്ലോത്രത്തിനാവില്ലെന്നു കാണാം. എന്നാല്‍ ഫീഡ്റീഡറില്‍ ബ്ലോഗ്‌ വായിക്കുന്നവരുടെ കഥ ഇതല്ല. അവരാകട്ടെ തങ്ങള്‍ക്കിഷ്ടമുള്ള ബ്ലോഗുകളുടെ ഫീഡ് സെറ്റ് ചെയ്യുകയും പിന്നീട് ഫീഡറിലൂടെ ബ്ലോഗ്‌ വായിച്ചു കമന്റ് ഇടണമെങ്കില്‍ മാത്രം ബ്ലോഗില്‍ പോകുന്നവരുമാണ്. അത് തീര്‍ത്തും സ്വകാര്യമാണെന്നതിനാലും മിക്ക ബ്ലോഗ്‌ എഴുത്തുകാരുടെയും ബ്ലോഗില്‍ ഫീഡറിലൂടെ സബ്സ്ക്രൈബ് ചെയ്യാന്‍ അവസരം ഉണ്ടെന്നതിനാലും അവരെ വിമര്‍ശിക്കാന്‍ കഴിയുകയോ അതിനെ തെറ്റാണെന്ന് പറയാന്‍ കഴിയുകയോ ഇല്ല.

ബ്ലോത്രത്തിന്റെ പ്രധാനികളില്‍ ഒരാളായ ജിക്കൂസ്‌ കരുതും പോലെ കൂതറ തിരുമെനിയ്ക്ക് ശ്രീ രാമചന്ദ്രനോടോ ജിക്കൂസിനോടോ അല്ലെങ്കില്‍ മറ്റൊരാടെങ്കിലുമോ ഒരു ശത്രുതയുമില്ല. ജിക്കൂസിന്റെ അവകാശ വാദമെന്നനിലയിലെ പത്രമെന്നതിനെ ഒന്ന് താരതമ്യം ചെയ്യാം. ജിക്കൂസേ കൊച്ചനിയാ, ബ്ലോത്രമെന്നല്ല ഏതു സംരംഭം വരുന്നതും നല്ലത് തന്നെ. പറഞ്ഞ ആ ബൂലോകത്തിന് നല്ല കാര്യം എന്തെന്ന് ആണ് ചോദ്യം. ഇതിനു മുമ്പേ കൊടുത്ത ഖണ്ഡികകളില്‍ അഗ്രിയെന്നുള്ള റോള്‍ നന്നായി ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായി കാണുമല്ലോ. താങ്കള്‍ പറഞ്ഞതുപോലെ തന്നെ വാര്‍ത്ത ഇട്ടതു നിങ്ങള്ക്ക് ഒരു സന്തോഷം. അത്രയേ ഉള്ളൂ. നിങ്ങളുടെ ഒരു സന്തോഷത്തില്‍ കവിഞ്ഞു ആ വാര്‍ത്തയ്ക്ക് മറ്റൊരു പ്രാധാന്യം ഉള്ളതായി തോന്നുമില്ല. ആദ്യമായി ആയിരിക്കും താങ്കളുടെ പേര് അച്ചടിമഷി പുരളുന്നത്, അതിന്റെ അമോദമായി കണ്ടു മറ്റൊന്നും പറയാനില്ല. എന്നിരുന്നാലും അവകാശ വാദങ്ങളുടെ പൊരുള്‍ തേടുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.

പേരിലെയെന്നപോലെ ബ്ലോഗ്‌ പത്രം പത്രമെന്ന നിലയില്‍ എന്ത് ചെയ്യുന്നു എന്ന് നോക്കാം. ഒരുപക്ഷെ ബ്ലോഗില്‍ പത്രം പാടില്ലയെന്ന വാദം കൂതറതിരുമെനിയ്ക്കില്ല. കാരണം നാല് ദിക്കിലെയും വാര്‍ത്തകള്‍ അച്ചടിയിലൂടെയും ദൃശ്യ, ശ്രാവ്യ സംപ്രേഷണത്തിലൂടെയും വാക്കാലും ഒരു കൂട്ടത്തോടുള്ള പ്രസംഗമായും ഇന്റര്‍നെറ്റ്‌ മുഖേനയും വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ആവാം. ജര്‍ണലിസം പഠിച്ച അണ്ണന്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോടു ചോദിച്ചാല്‍ മതി. പുതിയ പാഠ്യ പദ്ധതിയില്‍ ഇന്റര്‍നെറ്റ്‌ മുഖേനയുള്ള വാര്‍ത്താ വിതരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ സിലബസ്‌ കാര്‍ക്ക് ഇന്റര്‍നെറ്റ്‌ മാധ്യമത്തെ പരിചയം കാണില്ല. ഈ മാധ്യമത്തില്‍ സിറ്റിസന്‍ ജര്‍ണലിസത്തിന്റെ പരിധിയില്‍ ബ്ലോഗിലൂടെയോ വെബ്‌സൈറ്റിലൂടെയോ വാര്‍ത്തകള്‍ വിതരണം ചെയ്യാം. പണ്ട് ബ്ലോഗിലൂടെ പത്രം നടത്താമോ എന്ന് നമ്മുടെ ബൂലോഗം പത്രത്തിനോട് ചോദിച്ചു സ്വയം ഇളിഭ്യനായ ഒരാളുടെ മഞ്ഞച്ചിരി ഓര്‍ത്ത്‌ പോകുന്നു.

ബ്ലോത്രം ആര്‍ക്കും കണക്കു ബോധിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ സ്വയം മികച്ചത് എന്നരീതിയില്‍ അവതരിപ്പിക്കുമ്പോള്‍ (പത്രത്തില്‍ സന്തോഷത്തിനായി ഇട്ടെന്ന ജിക്കൂസിന്റെ വാദം ഇവിടെ മുഖവിലയ്ക്കെടുക്കുന്നു) മറ്റുള്ള ബ്ലോഗ്‌ പത്രങ്ങളില്‍ നിന്ന് (ഇ പത്രം - നമ്മുടെ ബൂലോഗം തുടങ്ങി) എന്ത് പ്രത്യേകതകളുള്ള ന്യൂസ്‌ ബ്ലോത്രം അവതരിപ്പിച്ചു എന്നറിഞ്ഞാല്‍ കൊള്ളാം. വിമര്‍ശനത്തിനു അതീതമാണ് ബ്ലോത്രം എന്ന് ബ്ലോത്രം നടത്തുന്നവര്‍ കരുതുന്നില്ലെന്ന് വിശ്വസിക്കട്ടെ. കേരളത്തിലെ മുഖ്യ ധാരാ പത്രങ്ങളും ചാനലുകളും പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു വാര്‍ത്ത - ശിഹാബ്‌ ഐ.എ.എസിന്റെ- ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസം എന്നത് സിറ്റിസന്‍ ജര്‍ണലിസത്തിന്റെ പരിധിയില്‍ നിന്നുതന്നെ നമ്മുടെ ബൂലോഗം പത്രം പ്രസിദ്ധീകരിച്ചു. തുടര്‍ന്നും വളരെ നല്ല നിലവാരമുള്ള വാര്‍ത്തകളും അഭിമുഖങ്ങളും അവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതുപോലെ ഒരു പത്രവുമായോ അല്ലെങ്കില്‍ മറ്റേതു ബ്ലോഗ്‌ പത്രവുമായോ താരതമ്യം ചെയ്യുകയല്ല. എന്നാല്‍ കാപ്പിലാന്‍ എന്ന തെര്‍ഡ് റേറ്റ്‌ ചെറ്റയുടെ (കടപ്പാട്‌ : ശ്രീ രണ്‍ജി പണിക്കര്‍) പോസ്റ്റുകള്‍ അല്ലെങ്കില്‍ അയാള്‍ മറ്റൊരു പത്രമെന്നവകാശപ്പെടുന്ന ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതുന്ന വങ്കത്തരങ്ങള്‍ മുന്‍പേജില്‍ ഇടുകയും അയാളുടെ വാര്‍ത്തകള്‍ക്ക് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ ഒപ്പം സഗീറിനെ പോലെ ഒരു കവിയെ (....മലയാള ഭാഷേ എന്നോട് ക്ഷമി....) അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനെ മികച്ച പത്രപ്രവര്‍ത്തനം എന്ന് പറയണോ..

ബ്ലോത്രത്തില്‍ ആരുടെ പോസ്റ്റുകള്‍ ഇടണം എന്നോ ഏതൊക്കെ വാര്‍ത്തകളും വസ്തുതകളും പംക്തികളും പ്രസിദ്ധീകരിക്കണം എന്നോ തീരുമാനിക്കാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായ അധികാരവും അവകാശവുമുണ്ട്. എന്നാല്‍ അതിനെ മികച്ചതെന്നോ അല്ലെങ്കില്‍ കിടയറ്റതെന്നോ അവകാശപ്പെടുമ്പോഴോ അല്ലെങ്കില്‍ അത്തരം ധ്വനിയോടെ സംസാരിക്കുമ്പോഴോ അതിന്റെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കാനും സത്യമെങ്കില്‍ അനുമോദിക്കാനും അല്ലെങ്കില്‍ വിമര്‍ശിക്കാനും മറ്റുള്ളവര്‍ക്കും കഴിയെമെന്നതും അംഗീകരിച്ചേ മതിയാവൂ.. ശ്രീ അനില്‍@ബ്ലോഗ്‌ സൂചിപ്പിച്ച പോലെ എന്തുകൊണ്ട് കമന്റ് വരുന്നില്ല എന്നത് ( ഒരുപക്ഷെ ബ്ലോത്രത്തില്‍ കമന്റ് വന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് കുഴപ്പമില്ല എന്നതാണ് അതിന്റെ അണിയറക്കാരുടെ നിലപാടെങ്കിലും) സ്വയം നിങ്ങള്‍ വിലയിരുത്തുക. മാധ്യമങ്ങളും ഇത്തരം പ്രസ്ഥാനങ്ങളും ഇനിയും വരണം. ഇത്തരം പ്രസ്ഥാനങ്ങള്‍ വന്നാല്‍ ജിക്കൂസ്‌ പറഞ്ഞപോലെ ബൂലോഗത്തിനു എന്തോ ഗുണം ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടല്ല മറിച്ച് ബൂലോഗം വളരണമെങ്കില്‍ വളരെയധികം പ്രസ്ഥാനങ്ങളുടെ ആവശ്യമുണ്ട്.. ഒപ്പം ബൂലോഗത്ത് ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇടവുമുണ്ട്..

കൂതറ തിരുമേനിയെക്കുറിച്ച് ബൂലോക തരികിട ഇട്ട പോസ്റ്റിനോടുള്ള പ്രതികരണത്തിന്റെ ആവശ്യമില്ല. പക്ഷെ വിലാസിനി അമ്മാളിന്റെ പുനര്‍ജ്ജന്മത്തില്‍ നമത് വാഴ്വും കാലമായി പരകായ പ്രവേശം നടത്തുമ്പോള്‍ ചിരിവരുന്നു... എന്തായാലും ഒരു തെര്‍ഡ് റേറ്റ്‌ ചെറ്റയുടെ കൂട്ടായി അമ്മാള്‍ നമത് വാഴ്വും കാലമായി വരുമ്പോള്‍ കുതന്ത്രത്തിന്റെ കോക്കസ് ഏതോ ഗള്‍ഫ്‌ രാജ്യത്തില്‍ വട്ടം കറങ്ങുന്നുവെന്നുവേണം കരുതാന്‍. എന്തായാലും പപ്പനാവന്‍ കൃപയുള്ള തിരോന്താരന്‍കാരന്‍ ഇത്രവല്ല്യ തരികിടയാണോ അപ്പീ..

Thursday, October 22, 2009

190.കവികളെ വിമര്‍ശിക്കാന്‍ പാടില്ലേ...

മത ഗ്രന്ഥങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വിശ്വാസികളില്‍നിന്നു കടുത്ത ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. ഏകദേശം ഇതേ അവസ്ഥ ചില രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നവര്‍ക്കും ഉണ്ടാകാറുണ്ട്. എങ്കിലും ബ്ലോഗിലെ ചില "മഹാകവികളെ"യോ "മഹാഗവി" കളെയോ വിമര്‍ശിക്കുന്നവര്‍ക്കും സമാനമായ ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് മനസ്സിലാക്കുമ്പോള്‍ അസഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ സൂക്ഷ്മമായി മാറുന്നുണ്ടെന്ന് ദുഃഖത്തോടെ അംഗീകരിക്കേണ്ടി വരും.

ബ്ലോഗെഴുത്തിന്റെ പ്രധാനപ്രത്യേകത തന്നെ വിമര്‍ശനങ്ങളും അനുമോദനങ്ങളും കമന്റുകളായി നേരിട്ട് കിട്ടുമെന്നത് തന്നെയാണ്. സുഖിപ്പിക്കല്‍ കമന്റ് തന്നെ വേണമെന്നുള്ളവര്‍ താന്താങ്ങളുടെ ബ്ലോഗില്‍ പ്രത്യേകം തലക്കെട്ട്‌ വെയ്ക്കുന്നതാവും നല്ലത്. "ഈ ബ്ലോഗ്‌ എഴുതുന്ന ദുര്‍ബ്ബല ഹൃദയന്‍ സുഖിപ്പിക്കല്‍ കമന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കടുത്ത വിമര്‍ശനം എന്റെ ഹൃദയത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ വിമര്‍ശകര്‍ ഒഴിഞ്ഞുപോകുക" എന്നൊരു നോട്ട് തലക്കെട്ടില്‍ വെച്ചാല്‍ പിന്നീട് ആരും ആ ബ്ലോഗുകളില്‍ വിമര്‍ശിക്കാന്‍ വരില്ല.

ബ്ലോഗിലോ സാഹിത്യത്തിലോ മാത്രമല്ല ഏതു കര്‍മ്മ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനത്തിനതീതര്‍ ആണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവര്‍ സത്യത്തില്‍ ഒരു വിഡ്ഢി സ്വര്‍ഗ്ഗത്തിലാണ്‌ വസിക്കുന്നത്. കൂതറ അവലോകനത്തില്‍ എഴുതുന്ന ചില പോസ്റ്റുകള്‍ തീര്‍ത്തും കൂതറ ആണെന്നും മറ്റു ചില പോസ്റ്റുകള്‍ നല്ല നിലവാരത്തില്‍ ഉള്ളതാണെന്നും കമന്റുകള്‍ കിട്ടിയിട്ടുണ്ട്. രണ്ടിനെയും ഒരേ രീതിയില്‍ തന്നെയാണ് സ്വീകരിക്കുന്നത്‌. ഒരാള്‍ക്ക്‌ എല്ലായ്പ്പോഴും നല്ല പോസ്റ്റുകള്‍ എഴുതുവാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് തന്നെ മോശമായ പോസ്റ്റുകള്‍/കവിതകള്‍/കഥകള്‍ എഴുതുന്നത്‌ മറ്റൊരാള്‍ ചൂണ്ടികാണിച്ചാല്‍ അതിനെ അംഗീകരിക്കാന്‍ മനസ്സുണ്ടാവണം. അല്ലാത്തവര്‍ തങ്ങളുടെ കമന്റ് ബ്ലോക്സ്‌ അടച്ചുപൂട്ടുകയോ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തുകോ ചെയ്യണം.

സഗീര്‍ പണ്ടാരത്തില്‍ എന്നാ കവി കവിത്വം നിറഞ്ഞ ഒരു കവിയാണെന്ന് കൂതറ തിരുമെനിയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഠിനാധ്വാനിയായ അദ്ദേഹം നിരന്തരം സാഹിത്യ സൃഷ്ടികള്‍ നടത്തുന്ന ഒരാളെന്ന് അറിയാം. ഒരുപരിധി വരെ വിമര്‍ശനങ്ങളെ നന്നായി നേരിടുന്ന ഒരാളുമാണ് എന്ന് മുന്‍കലാനുഭവത്താല്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ഇത്രയധികം വിമര്‍ശനങ്ങളാകം സഗീറിനെ ഇത്രയധികം വളര്‍ത്തിയത്. എന്നാല്‍ ചില ബ്ലോഗിലെ സഗീറിന്റെ അഭ്യുദയകാംഷികള്‍ സഗീറിന്റെ വിമര്‍ശകരെ നേരിടുന്നത്‌ കാണുമ്പോള്‍ സഹതാപമാണ് കാണുന്നത്.

ഒരുപക്ഷെ ഇതുവരെ ബ്ലോഗുകളില്‍ നടന്ന ഏറ്റവും മനോഹരമായ വിമര്‍ശനമാണ് ശ്രീ വി.എമ്മും (ഇടിവാള്‍ ) സിയയും ഗുപ്തരും കൂടി നടത്തിയത്. തെറ്റുകളെ കണ്ടെത്തി മാന്യമായി തന്നെ വിമര്‍ശിച്ചിരിക്കുന്നു. ഇതിനെതിരെ പടവേട്ടുന്നവര്‍ സത്യത്തില്‍ വിമര്‍ശനം കലാപരമായി നടത്തിയവര്‍ക്കെതിരെ പടവാളെടുക്കുന്നതിനു മുമ്പേ അവരുടെ വിമര്‍ശന രീതിയ്ക്ക് മുമ്പില്‍ തലകുനിയ്ക്കുകയാണ് വേണ്ടത്. ഒരുപക്ഷെ തെറ്റുകള്‍ മനസ്സിലായതുകൊണ്ടാവാം സഗീര്‍ ഇത്ര ക്രുദ്ധനാകാഞ്ഞത്. പിന്നീട് കുല്‍സിത ശക്തിയുടെ മുമ്പില്‍ സഗീറിനും നിയന്ത്രണം പോയെന്ന് തോന്നുന്നു..
ബ്ലോഗിലെ പോലീസുകാരും അവിടെ തലയുയര്‍ത്തി... സത്യത്തില്‍ വിമര്‍ശനം ആഗ്രഹിക്കാത്ത സുഖിപ്പിക്കല്‍സ് മാത്രം ഇഷ്ടപ്പെടുന്ന ഒരുകൂട്ടം വളര്‍ന്നുവരുന്നതിനെ ബ്ലോഗിന്റെ അഥപതനം എന്നുവേണം കരുതാന്‍. വിമര്‍ശനം തെറ്റുകളെ കണ്ടെത്തി പിന്നീട് തിരുത്താന്‍ സ്രഷ്ടാവിനു ഒരു അവസരം കിട്ടുകയാണ്.. ഇത്തരം വിമര്‍ശനത്തോട് വിമുഖത കാട്ടുന്ന ഒരു സമൂഹം തങ്ങളുടെ തെറ്റ് തിരുത്താന്‍ അവസരം ലഭിക്കാതെ നഗ്നനായി സഞ്ചരിക്കുന്ന രാജാവിന് തുല്യരാണ്..

വിമര്‍ശനം സ്വയം നന്നാവാന്‍ ഒരവസരം ആണെന്ന് മനസ്സിലാക്കൂ കവികളെ.. കവികളെ വിമര്‍ശിക്കുമ്പോള്‍ കപികള്‍ ആവാതെ സംയമനത്തോടെ അവരെ നേരിടുക. തെറ്റുതിരുത്തി വീണ്ടും നന്നായി എഴുതാന്‍ ശ്രമിക്കുക. എഴുതിയെഴുതി തെളിയുക. കൂടുതല്‍ മസ്തിഷ്ക മൂശയെ വിമര്‍ശനമെന്ന അരം കൊണ്ട് ഉരച്ചു ഉരച്ചു മൂര്‍ച്ച കൂട്ടുക..

കൂതറ തിരുമേനിയുടെ വിമര്‍ശന നയോപായത്തില്‍ നിന്ന്..

"സുഖിപ്പിക്കല്‍സിന്റെ വഴുവഴുത്തനാവ് മസ്തികമൂശയുടെ ക്ലാവ് പിടിത്തത്തിന് മാത്രമേ ഉതകുകയുള്ളൂ. നിത്യേനയുള്ള ഉരയ്ക്കല്‍ ലോഹത്തെമാത്രമല്ല നിരൂപണമെന്ന ഉരയ്ക്കല്‍ എഴുത്തുകാരന്റെ ആര്‍ജ്ജവത്തെയും ഭാവനയെയും മിനുസപ്പെടുത്തുമെന്നു മാത്രമല്ല കൂടുതല്‍ കരുത്തുള്ളതുമാക്കും.തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെന്നത് പ്രമാണം.വിമര്‍ശനമെന്നതിനെ അതെ ഒരു ശരീരരഹിതസത്തയെന്നെടുക്കാതെ അതിന്റേതായ രീതിയില്‍ നേര്‍വഴികാട്ടലിന്റെ പ്രതീകാത്മകത്വം ആയിട്ടെടുക്കുന്നതാവും ഉചിതം.

വിമര്‍ശനരഹിതമായ എഴുത്ത് മിക്കപ്പോഴും ബൗദ്ധികമായതും സര്‍ഗ്ഗാത്മക വളര്‍ച്ചയും ഇല്ലതാകുമെന്നതും ആരാധകരുടെ കൈയടിയില്‍പ്പെട്ട് ആത്മാര്‍ഥതയുള്ള ചൂണ്ടിക്കാണിക്കലുടെ വാക്കുകള്‍ നേര്‍ത്ത് ലളിതമായി അവസാനം മുങ്ങിപ്പോവുമ്പോള്‍ താനെവിടെയെന്ന് തിരിച്ചറിയാതെ വരുന്ന എഴുത്തുകാരന്‍ പരാജയപ്പെടുകയാണ്. എഴുത്തുകാരനില്‍ എഴുത്തുകാരന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ അതിപ്രസരം പലപ്പോഴും എഴുത്തിന്റെ നിലവാരത്തിനെതന്നെ കുറയ്ക്കുന്നുവേന്നതും പരമാര്‍ത്ഥം തന്നെ.അതുപോലെ തന്നെ ആത്മാര്‍ത്ഥരഹിതമായ കമന്റുകളും സുഖിപ്പിക്കല്‍സ് പ്രോല്‍സാഹനവും ദോഷഗുണമുള്ള കൊളസ്ട്രോള്‍ പോലെത്തന്നെ അടിഞ്ഞുകൂടല്‍ നടത്തി ഹൃദയത്തിലും രക്തകുഴലിലും രക്തസഞ്ചാരത്തിനുമാര്‍ഗ തടസ്സമെന്നത് പോലെ എഴുത്തുകാരന് സത്യസന്ധമായി ചിന്തിക്കേണ്ടി വരുമ്പോഴും അതെ ഫലം തന്നെയാണ് ചെയ്യുന്നത്."


വിമര്‍ശനാത്മകമായ കമന്റുകളും പോസ്റ്റുകളും വരുമ്പോള്‍ ഹൈപ്പര്‍ ആക്ടിവ് ആയ കുട്ടികളെ പോലെ വാളെടുക്കുന്നത് ബൗദ്ധികമായ ചപലതയോ പക്വതയില്ലായ്മയോ ആണ്.

കൂതറ തിരുമേനി

Saturday, October 17, 2009

189.ആചാരങ്ങളെ ദത്തെടുക്കുമ്പോള്‍

കേരളം പോലെയൊരു സംസ്ഥാനം ഏറെക്കുറെ മതസൌഹാര്‍ദ്ധത്തിനു മാതൃകയാക്കാവുന്ന രീതിയിലൊരു ജീവിതക്രമം പാലിക്കപ്പെടുന്ന സ്ഥലമാണ്. ക്രിസ്ത്യാനികളും ഇസ്ലാം മത വിശ്വാസികളും കേരളസമൂഹത്തിന്റെ മുഖ്യധാരജീവിതത്തില്‍ ഭൂരിപക്ഷമായ ഹൈന്ദവരെ പോലെത്തന്നെ ജീവിക്കുകയും തങ്ങളുടെ സമൂഹ നന്മയ്ക്കുള്ള പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ക്രൈസ്തവ, ഇസ്ലാം വിശ്വാസികളൊക്കെ തന്നെ ഹൈന്ദവരില്‍ നിന്നോ പ്രാചീന ഗോത്ര, പിന്നോക്ക മതക്കാരില്‍ നിന്നോ മതം മാറി വന്നവരാണ്.

ഈ ഒരു വസ്തുതയുള്ളതുകൊണ്ട് തന്നെ മിക്കവരും തങ്ങളുടെ മുന്‍ മതത്തിന്റെ ചില ചിട്ടവട്ടങ്ങളും വിശ്വാസങ്ങളും ആചാര രീതികളും ഇന്നും നിലനിര്‍ത്തിപോരുന്നു. ഒരുപക്ഷെ നിലവിളക്ക് പോലെയുള്ളവയുടെ ഉപയോഗം അക്കാരണത്താല്‍ ആവാം. ഇതിനെ തെറ്റെന്നു കരുതാന്‍ കഴിയില്ല. ഭൌതീകമായ മാറ്റങ്ങള്‍ വന്നെങ്കിലും ആത്മീയതയില്‍ ചില പഴമകള്‍ അടിയുറച്ചത്തിന്റെ പ്രതിഫലങ്ങള്‍ ആവാം അത്.

ഭാരതത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നതും അനുവര്‍ത്തിച്ചുപോരുന്നതുമായ മഹാശിവരാത്രിയും ഇതെപോലെയോന്നാണ്. ഇത്തരത്തിലുള്ള പല ആചാരങ്ങളും മറ്റു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ ആചരിച്ചു പോന്നതുകണ്ടാപ്പോള്‍ പ്രസ്തുത മതത്തിലെ നേതാക്കള്‍/ആത്മീയാചാര്യന്മാര്‍ ഇതിനെ തങ്ങളുടെ മതത്തില്‍ നിന്ന് ഹൈന്ദവ മതം കൈക്കൊണ്ടാതാണെന്ന അവകാശവാദങ്ങളുമായി എത്തി. ഭാരതത്തിന്റെ ഭാഗമായ ഇത്തരം ആചാരങ്ങളെ മധ്യപൂര്‍വ്വേഷ്യന്‍ മതങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അവകാശവാദങ്ങളുമായി കൈക്കൊര്‍ക്കുമ്പോള്‍ ഇത്തരക്കാരുടെ വിവരക്കേടോര്‍ത്തു ചിരിക്കേണ്ടി വരുന്നുണ്ട്..

ഇത്തരം ഒരു അവാകാശവാദത്തിന്റെ ഇമെയില്‍ വാര്‍ത്തയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് അതെ മതത്തിലും സഭയിലും പെട്ട ഒരു ബ്ലോഗ്ഗര്‍ എഴുതിയിരിക്കുന്നത് വളരെ ചിന്തനീയമാണ്. ഇത്തരം മത നേതാക്കളുടെ അനുയായികള്‍ കുറഞ്ഞപക്ഷം ഇവരെ അന്ധമായി അനുകൂലിക്കുന്നില്ലയെന്നത് ആശ്വാസജനകമാണ്. മുമ്പ് കന്യാകുമാരിയെന്ന സ്ഥലത്തെ കന്യകാമേരിയായും ഇപ്പോള്‍ മഹാശിവരാത്രിയെ മിശിഹാ രാത്രിയായും പരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന ഇത്തരക്കാരുടെ സമനിലയില്‍ മനുഷ്യവിദൂഷകന് സംശയമുണ്ട്‌. കേരളം പോലെ ഒരു സംസ്ഥാനത്ത് നിലനിന്നുപോരുന്ന മതസൌഹര്‍ദ്ധം തകര്‍ക്കാനേ ഇത്തരക്കാരുടെ ആഹ്വാനങ്ങള്‍ക്ക്‌ കഴിയൂ. ഇതര മതക്കാരുടെ ആചാരങ്ങളില്‍ പങ്കെടുക്കുകയും അതിനെ ബഹുമാനിക്കുയും ചെയ്യുന്ന ഒരു സമൂഹത്തെ അതില്‍ നിന്നുമടര്‍ത്തി മാറ്റി മറ്റുള്ളവരുടെ ആചാരത്തെ സ്വന്തമാക്കുകുയും ചെയ്യുമ്പോള്‍ വളരുന്ന സ്പര്‍ദ്ധ പിന്നീട് വലിയ കലാപങ്ങല്‍ക്കെ ഇടതെളിക്കൂ..

ആളുപുളിയുടെ പോസ്റ്റ്‌. ഇത്തരമൊരു പോസ്റ്റ്‌ ഇടാന്‍ കാട്ടിയ ചങ്കൂറ്റത്തിനു ആളുപുളിയ്ക്ക് ആശംസകള്‍.

Friday, October 16, 2009

188. ഒടുക്കത്തെ ഡിസ്ക്കഷന്‍

സാര്‍... സാറിന്‍റെ " മൂടിപ്പുതച്ചു കിടന്നപ്പോള്‍ " എല്ലാ ദിവസവും ഞാന്‍ കാണാറുണ്ട്‌. എനിക്കു ഭയങ്കര ഇഷ്ടമാ .. അതിലെ ഡാലിയാ എന്‍റെ സ്വന്തം ചേച്ചിയെ പോലെയാ .... എനിക്കും അതുപോലെ ചെയ്യാന്‍ പറ്റുമോ... സാര്‍ !!

ആണോ ... എന്തു ചെയ്യുന്നു ഇപ്പോള്‍ ?

സാര്‍, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്, ഡ്രീംസ് എന്നാണു പേര്.

(കുറച്ചു ഗൗരവത്തില്‍) എന്തു വേണം, എന്‍റെ അടുത്ത മൂന്നുനാല് പ്രോജക്ടുകള്‍ എല്ലാം ഡിസൈഡായി, ഇനി എന്തു ചെയ്യാം !!!

സാര്‍... സാറെനിക്ക് ഡാന്‍സ് ചെയ്യാനറിയാം, ഭരതനാട്യവും കുച്ചുപ്പുടിയും പത്തുവര്‍ഷം പഠിച്ചിട്ടുണ്ട് സാര്‍..
പ്ലീസ് സാര്‍ ... പ്ലീസ്...

ങാ.. ഇപ്പോഴാ ഓര്‍മ്മവന്നത്‌ ഒരു സീരിയലില്‍ ഒരു ഗസ്റ്റ്‌റോളില്‍ ഒരാളെവേണം , കോളേജ് കുമാരിയായി ...
ആട്ടെ ... ഡ്രീംസ് എവിടെയാ താമസിക്കുന്നത് ?


എന്‍റെ കസിന്‍റെ വീട്ടിലാ, എന്‍റെ സ്വന്തം നാട് കുറച്ചു ദൂരെയാണ് ...

കുറച്ചാശ്വാസത്തോടെ, ഞാനിപ്പോള്‍ ഭയങ്കര തിരക്കിലാണ്, എന്തായാലും നിങ്ങളുടെ ഫുള്‍സൈസ് ഫോട്ടോ ഇമെയില്‍ ചെയ്യൂ .. അതിനു ശേഷം നിങ്ങളെ അറിയിക്കാം...

പിറ്റേദിവസം മൊബൈലില്‍ ഒരു മെസ്സേജ്.
ഹലോ ... ഡ്രീംസ് ... കുഴപ്പമില്ല, എന്നാലും ആ റോള് കൈകാര്യം ചെയ്യാന്‍ നിനക്ക് പറ്റുമെന്ന് എനിക്കു തോന്നുന്നു. എന്തായാലും നീ വൈകുന്നേരം ഓഫീസിലോട്ട് വരൂ... അഡ്രസ്സ് ഇതാണ് ... പടം കണ്ടാല്‍ മാത്രം പോരല്ലോ ... ഒരു ഡിസ്ക്കഷന്‍ നടത്താനുണ്ട് . മറക്കല്ലേ ... സ്വീറ്റീ .... നീയായിരിക്കും അടുത്ത മയന്‍താരാ ....

ആ മെസ്സെജിനുശേഷം വേറൊന്ന്,
നേരില്‍ കാണണം ... തനിച്ചായാല്‍ വളരെ നല്ലത് .... ഈവനിങ്ങ് ഫ്ലൈറ്റില്‍ എനിക്കു പറക്കാനുള്ളതാണ്...

അവള്‍ സൗന്ദര്യം കൂട്ടുവാനുള്ള എല്ലാത്തരം സുഗന്ധദ്രവ്യവും എടുത്തു പൂശി. ഒരുസുന്ദരിയായി ' ഡിസ്കഷനെ ' നേരിടാന്‍ പുറപ്പെട്ടു. അതു അവളുടെ ഒടുക്കത്തെ ഡിസ്കഷനായിരുന്നു. പിന്നീട് തിരിച്ചു വീട്ടിലെത്തിയില്ല.

ഇപ്പോള്‍ അവള്‍ അഭിനയിക്കുന്ന സീരിയല്‍ സ്വര്‍ഗ്ഗത്തിലോ,നരകത്തിലോ..
അതോ കണക്കപ്പിള്ളയായ ചിത്രഗുപ്തനും കൂട്ടരും തങ്ങളുടെ പ്ലാസ്മാ ടെലിവിഷനില്‍ അവളുടെ മാദകനടനവും,അഭിനയവും കണ്ടാസ്വദിക്കുന്നുണ്ടാവുമോ ...

ഒരു ചാന്‍സിനു വേണ്ടി എന്തും ചെയ്യാനുള്ള പ്രവണത ഇപ്പോഴത്തെ യുവതലമുറയില്‍, പ്രതേകിച്ചു കുമാരീകുമാരന്മാര്‍ക്ക് കണ്ടുവരുന്നു. അതിനുള്ള മാര്‍ഗ്ഗം ഒരു പ്രശ്നമല്ലാ.. ലകഷ്യമാണ്....

ഇത്തരം ഡിസ്ക്കഷനുകള്‍ മൂലം വിധിക്കുപോലും മൂക്കിനുവിരല്‍വച്ച് നില്‍ക്കേണ്ടിവരുന്നു.
രക്ഷിതാക്കളുടെ ഒരു കണ്ണ് സ്വന്തം മക്കളുടെമേല്‍ എന്നും ഉണ്ടെങ്കില്‍ മാത്രം മതി എന്നാണു വെറും നിസ്സാരനായ എന്‍റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്. നിങ്ങള്‍ക്കോ ...?

ഇന്നത്തെ സ്പെഷ്യല്‍: ഇന്ന് ഒക്ടോ. 16 " ലോക ഭകഷ്യ ദിനം (World Food Day)
ഇന്നും, എന്നും, എല്ലായ്പ്പോഴും നമ്മുടെ എല്ലാവരുടെയും കുടവയര്‍ നിറഞ്ഞു തന്നെയിരിക്കട്ടെ !!! കൂടെ ദീപാവലി ആശംസകളും നേരുന്നു ...

(ഈ ദീപാവലിക്കു തിരുമേനിയുടെ ഇല്ലത്തു ദീപങ്ങള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും കൂടാമെന്ന് കരുതി.)

Wednesday, October 14, 2009

187.ഇലനക്കി നായയുടെ കിറിനക്കി നായകള്‍

വളരെ നാള്‍ മുമ്പ് മുതല്‍ ഇടണം എന്നുകരുതിയ പോസ്റ്റാണ്. പലപ്പോഴും ഡ്രാഫ്റ്റില്‍ ഉറങ്ങിയ ഈ പോസ്റ്റിനെ പൊടിതട്ടിയെടുക്കാന്‍ ഒരു കാരണം ഉണ്ട്. പലപ്പോഴും എന്നല്ല മിക്കപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടികാണിക്കുന്ന പലവിഷയങ്ങളും, അതൊരുപക്ഷേ മാധ്യമത്തിന്റെ പ്രഖ്യാപിത നയവുമായി ചേര്‍ന്ന് പോകാത്തതുകൊണ്ടോ അല്ലെങ്കില്‍ മാധ്യമം നടത്തുന്നവരുടെ ഇസത്തിന്റെ വിരുദ്ധമോ ആയതുകൊണ്ടാവാം, ബ്ലോഗില്‍ പോസ്റ്റായി വന്നുകാണുന്നുണ്ട്. എന്തുകാരണങ്ങള്‍ കൊണ്ടായാലും സത്യത്തെ അറിയാന്‍ അവസരം എന്നുള്ളതുകൊണ്ട് തന്നെ അത്തരം പോസ്റ്റുകളെയും പോസ്റ്റുകള്‍ ഇടുന്നവരെയും കൂതറ തിരുമേനി മനസ്സാ ശ്ലാഘിക്കുന്നു.

ഇത്തരം പോസ്റ്റുകള്‍ മുഖ്യാധാര ജീവിതത്തില്‍ രണ്ടു ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. ഒന്ന് മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത ഒരു വിഷയത്തെ സീനിയര്‍ എഡിറ്ററുടെ കത്രിക വീഴാതെ വായിക്കാന്‍ അവസരം കിട്ടുക, മറ്റൊന്ന് അതെവിഷയത്തില്‍ അറിവുള്ളവരുടേയും സമാന, വിരുദ്ധ ചിന്താഗതികാരുടെയും ആശയങ്ങളും അഭിപ്രായങ്ങളും അറിയാന്‍ അവസരം കിട്ടുക എന്നുള്ളതും കൂടിയാണ്. എന്തായാലും ഈ ആശയങ്ങളും അവസരങ്ങളും മുതലെടുക്കുകയും പ്രസ്തുത വാര്‍ത്തകളില്‍ അഭിപ്രായം പറയുകയും വേണം.

ഇതിന്റെ ഏറ്റവും വലിയ ഗുണം പ്രസ്തുത പോസ്റ്റിന്റെ ഉടമകള്‍ക്ക് നല്ല റീഡര്‍ഷിപ്‌ കിട്ടുന്നുവേന്നതാണ്. അത്രയും വലിയ ഒരു ഉദ്യമത്തിന് അത് ആവശ്യമാണ് താനും. ഇത്തരം ശ്രമങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജമാണ് ഇത്തരം റീഡര്‍ഷിപ്പും കമന്റുകളും. വളരെ പോസിറ്റീവ് ആയ ഒരു ചര്‍ച്ചയിലൂടെയും നിയന്ത്രിതമായ പ്രതികരണങ്ങളില്‍ കൂടി ചര്‍ച്ച വളരുകയും ഒരു തീരുമാനമോ അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ ഉദ്ദേശിച്ച നിലയിലേക്ക് പോസ്റ്റ്‌ എത്തുകയും ചെയ്യും. വായനക്കാരുടെ പ്രതികരണം കൂടി മാത്രമേ ഒരു പോസ്റ്റ്‌ അത് ഫലപ്രാപ്തിയില്‍ എത്തുകയുള്ളൂ എന്നും കൂടി എല്ലാവരും മനസ്സിലാക്കണം.

ഈ ശ്രമത്തെയും ഉദ്ദേശശുദ്ധിയേയും അപ്പാടെ തകിടം മറിക്കുന്ന ചില കുലദ്രോഹികളെയാണ് ഇവിടെ കൂതറ തിരുമേനി വിരല്‍ചൂണ്ടി മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. വയല്‍ക്കുരു പറക്കല്‍, ധാന്യം കൊയ്യല്‍ തുടങ്ങിയ കുല്‍സിത ലക്ഷ്യങ്ങള്‍ മനസ്സില്‍ വച്ച് ഇത്തരം ചര്‍ച്ചകളെ തകിടം മറിക്കുന്നവര്‍ ചര്‍ച്ചയെ ഒരുകണക്കിലും സഹായിക്കുകയില്ലെന്നു മാത്രമല്ല ചര്‍ച്ചകളുടെ ഉദ്ദേശശുദ്ധിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മിക്കപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നതും. അടുത്തിടെ നടന്ന ശിഹാബ്‌ ഐ.എ.എസിന്റെ വിഷയത്തിലും ഇത്തരം കിറിനക്കികളെ കാണുവാന്‍ സാധിച്ചു. എന്തായാലും ജ്യോനവന്റെ ദാരുണമായ അപകടമരണം പ്രസ്തുത ഐ.എ.എസുകാരന്റെ വിഷയത്തില്‍ നിന്ന് ഏവരുടേയും ദൃഷ്ടി മാറ്റുകയും ചെയ്തു.

ഒരു വായനക്കാരുടെ ആത്യന്തികമായ ലക്‌ഷ്യം പോസ്റ്റ്‌ വായിക്കുകയും അതിനു അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുകയെന്നതും ഒപ്പം ഇത്തരം കിറി നക്കിപ്പട്ടികളെ അകറ്റി ഓടിക്കുകയെന്നതും കൂടിയാണ്. ഭ്രാന്തിന്റെ ലക്ഷണങ്ങളുമായി വരുന്ന സ്ഥിരം ആസ്ഥാന കപ്പിത്താന്മാരെയും പാര്‍ട്ട് ടൈം കുടം ഉടയ്ക്കല്‍ക്കാരെയും കാണുകയും അവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി കൊടുക്കുകയും ചെയ്യണം. ഓരോ പോസ്റ്റിന്റെയും പിന്നില്‍ അതെഴുതുന്നവരുടെ ശ്രമത്തിന്റെയും അധ്വാനത്തിന്റെയും വിലമനസ്സിലാക്കുകയും അവര്‍ക്ക് മാന്യമായ ഭാഷ്യയില്‍ തങ്ങളുടെ യോജിപ്പോ വിയോജിപ്പോ അറിയിക്കുകയും ചെയ്യുക. കഴിഞ്ഞ ബ്ലോഗ്‌ മീറ്റു മുതല്‍ ഇത്തരം വയല്‍ക്കുരു പറക്കി ജീവിക്കുന്ന പരാന്ന ഭോജികളുടെ വിളയാട്ടം നാം കണ്ടിരുന്നു. ഇനിയെങ്കിലും ഇവരുടെ മനോനിലയില്‍ സംശയം തോന്നാതെ തന്നെ അകറ്റി നിര്‍ത്താന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു.

ബ്ലോഗ്‌ ഇന്ന് ശൈശവദിശ മാറി കൌമാരത്തില്‍ എത്തിയെന്ന് വേണം പറയാന്‍. കമന്റ് ഇടാതെ തന്നെ ബ്ലോഗ്‌ വായനമാത്രമായി ബൂലോഗത്ത് വരുന്നാ ധാരാളം ആളുകളുണ്ട്. അതുപോലെ തന്നെ അച്ചടിമാധ്യമങ്ങളും ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളും ബ്ലോഗിനെ അംഗീകരിച്ചു തുടങ്ങികഴിഞ്ഞിരിക്കുന്നു. ഒരുപക്ഷെ നാളെയുടെ നാവെന്ന തിരിച്ചറിവായിരിക്കാം അവര്‍ക്ക് ഇതിനൊരു പ്രചോദനം കൊടുക്കുന്നത്. ഇന്ന് ഒരുപക്ഷെ മലയാളം, മലയാളം സാഹിത്യം ഏറ്റവും ജീവസ്സുറ്റ രീതിയില്‍ നിലനിന്നു പോരുന്നത് ബ്ലോഗിലൂടെയാണ്. പുസ്തകം വായന ഏറെക്കുറെ നിലച്ചുപോയ ഈ കാലഘട്ടത്തില്‍ ബ്ലോഗ്‌ വായന ആളുകളെ വായനയിലേക്ക് തിരികെകൊണ്ടിരിക്കുയാണ്. അതുകൊണ്ട് തന്നെ ഈ രംഗത്തുള്ള വളര്‍ച്ചയും പ്രോത്സാഹനങ്ങളും ബ്ലോഗിന് വളരെ ആവശ്യമാണ്. ഇന്നിന്റെ പുഴുക്കുത്തലുകളും ഇത്തരം ചില കിറിനക്കിനായകളും നാളെ ഒരുപക്ഷെ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ അവസരം കൊടുക്കരുത്‌.

ഓരോ മികച്ച പോസ്റ്റിനു ശേഷവും നികൃഷ്ടമായ രീതിയില്‍ അതിനെ വിമര്‍ശിച്ചു പിന്നീട് ആ പോസ്റ്റിന്റെ ആരോഗ്യപരമായ ചര്‍ച്ചകളെ മുരടിപ്പിച്ചു പിന്നീട് പ്രസ്തുത പോസ്റ്റ്‌ ഇട്ട ആളെയും അവിടെ കമന്റ് ഇട്ടവരേയും അവഹേളിച്ചു പിന്നീട് ഇളിച്ചു കാണിച്ചു പിന്നീട് തങ്ങളുടെ ബ്ലോഗില്‍ വരുന്ന ആളുടെ എണ്ണമെടുത്തു അതിന്റെ ആനന്ദ സുഷുപ്തിയില്‍ ആറാടുന്ന ഇത്തരം വയല്‍ക്കുരു പെറുക്കുന്നവരെ ആട്ടിയോടിക്കാന്‍ നാം ശീലിക്കെണ്ടിയിരിക്കുന്നു. ഒരുപരിധി വരെ നാം വിജയിചിരിക്കുന്നുവെന്നും പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലത്ത് കമന്റിന്റെ സമൃദ്ധിയില്‍ അഹങ്കരിച്ച പലരും ഇന്ന് നഷ്ടസ്വപ്നങ്ങളുടെ വിലാപങ്ങളില്‍ ജീവിക്കുന്നവര്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്‌. നിരന്തരമായ തെറി പോസ്റ്റുകള്‍ ഇട്ടു ബ്ലോഗ്‌ ഭ്രാന്തന്‍ അവാര്‍ഡ് കിട്ടിയവരും കുറവല്ല. എന്തായാലും ഇത്തരം ബ്ലോഗ്‌ ഭ്രാന്തന്മാരെയും കിറി നക്കി നായകളെയും അകറ്റി നിര്‍ത്തണം.

മലയാളം ബ്ലോഗിന്റെ ആശാവഹമായ വളര്‍ച്ചയ്ക്ക് നാമെല്ലാം സാക്ഷിയാവും. ഒപ്പം അതിന്റെ സമൃദ്ധിയില്‍ നാമെല്ലാം സന്തോഷിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം വയല്‍ക്കുരു പറക്കുന്നവരും തണ്ട് തുരപ്പന്‍ പുഴുക്കളും പിന്നീട് ബ്ലോഗിന്റെ ചരിത്രത്തില്‍ വിസ്മൃതിയില്‍ ആവുകയും ചെയ്യും.

Sunday, October 11, 2009

185. നാണമില്ലേടോ തനിക്ക്

നാണമില്ലേടോ തനിക്ക്
കെട്ടിക്കാന്‍ പ്രായമായ മക്കളുമായി
കുഴിയിലേക്ക് കാല്‍നീട്ടിയിരിപ്പുമായി
വാതത്തിന്‍ പ്രശ്നങ്ങള്‍ ഏറെയുമായി
ആളുകള്‍ക്ക് വര്‍ജ്ജ്യനായ മുഖവും പേരുമായി
ആകെ വെറുക്കപ്പെട്ട വ്യക്തിത്തവുമായി
ഭര്‍ത്സനം കുലത്തോഴിലോ
സ്വയാര്‍ജ്ജിതമോ

ചിത്രകാരനെയും വെറുതെവിടാത്ത
ചിത്രകാര പൂര്‍വ്വഭാഷയെ വെല്ലും
വാക്കുകള്‍ യഥേഷ്ടം വാരിച്ചൂടി
ഗവിതയുടെ ശവക്കുഴി തോണ്ടി
നികൃഷ്ടനും നിന്ദ്യനുമായി
നിര്‍ത്താറായില്ലേ
നാണമായില്ലേ

ഒരു നായ പോലും തിരിഞ്ഞുനോക്കാത്ത കാലമായില്ലേ
കര്‍ത്താവില്‍ നിദ്രയാകാന്‍
നാളുകള്‍ ഇനിയും അല്പമല്ലേ
അല്‍പ്പത്തരം കളയാറായില്ലേ
അല്പന്മാരുടെ രാജാവേ
നികൃഷ്ടരുടെ നൃപനെ

ആസനത്തില്‍ കിളുര്‍ത്ത ആലിനു
തറയും കെട്ടി ആള്‍ത്തറയായി
ബൂലോഗം നാറ്റി നശിപ്പിച്ചു
അശ്വഥാമാവിനെ വെല്ലും
ചിരഞ്ജീവിയായി
ഈ ബൂലോകര്‍ക്ക് ശാപമായി
സ്വയം തനിക്കും ശാപമായി
വാഴുന്ന നാറുന്ന താന്‍ തനിക്കും
ഒരു ശാപമായി

നിര്‍ത്തു തന്റെയീ ജല്‍പ്പനങ്ങള്‍
അര്‍ത്ഥരഹിതമാം വാക്കുകള്‍
ഉപ്പിലിട്ടു അതും ചവച്ചു
വിടസാമ്യമാം മുഖവും ഭാവവും
അറപ്പുളവാക്കും ശവമേ
ചണ്ഡാളനെ
സൃഗാലനെ
നിര്‍ത്തു നിന്‍ സ്വനധാര
ജല്‍പ്പന ജപമാല
നിന്റെ ആത്മാവിന് ആയിരം
കാകന്മാര്‍ ആര്‍ത്തുവിളിക്കുന്ന
കാഹള ധനിയുടെ
ശാപമാലാ

ഏതു കഴുതയ്ക്കും കവിതയെഴുതാമെന്നു കണ്ടുപിടിച്ച തന്നോടു തന്നെ കടപ്പാട്.
വരി മുറിച്ചാലും ചെര്‍ത്തുകെട്ടിയാലും പദ്യമോ ഗദ്യമോ എന്നറിയാത്ത വാക്കുകളുടെ
ആഭാസ ഘോഷയാത്രയുടെ നിഴല്‍ ചിത്രമേ നിനക്ക് പ്രണാമം. മലയാള ഭാഷയെ ശുദ്ധമാക്കിയ തമിഴ്മോഴിയില്‍ നിന്നുമടര്‍ത്തിയ എഴുത്തച്ഛന്റെ ആത്മാവ്‌ കൂതറ തിരുമേനിയോട് പൊറുക്കട്ടെ..

Saturday, October 10, 2009

184.വെടി നിര്‍ത്തലോ... എന്തിന്റെ വെടിനിര്‍ത്തല്‍..?

പരേതനായ ജ്യോനവന്റെ മരണം നല്‍കിയ വേദനകള്‍ക്കിടയില്‍ മിക്കവരും ഉയര്‍ത്തിയ ആവശ്യമാണ് ബൂലോഗത്തൊരു വെടിനിര്‍ത്തല്‍. ഈ പദവുമായോ ആശയവുമായോ എന്തോ കൂതറ തിരുമെനിയ്ക്ക് ഒട്ടും യോജിക്കാനാവില്ല. എന്താണ് വെടിനിര്‍ത്തല്‍. അഥവാ അത്തരം ഒരു ശീതസമരം നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ ജ്യോനവന്റെ മരണവുമായി ബന്ധപ്പെടുത്തി ആ നല്ല മനുഷ്യന്റെ ആത്മാവിനെ വീണ്ടും ചിന്താ കുഴപ്പത്തിലാക്കണമോ..

കൂതറ തിരുമേനി ഒരു ഗാന്ധി ശിഷ്യനാണ്. അതുകൊണ്ട് തന്നെ രക്ത ചൊരിച്ചിലുകള്‍ എന്നും ഒഴിവാകണം എന്നെ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ ഒരു പോസ്റ്റില്‍ ജിജോ സൂചിപ്പിച്ചതുപോലെ ഇനിയും പ്രശ്നങ്ങള്‍ ഒഴിവാക്കിക്കൂടെ എന്നാ ആവശ്യത്തിനു ഒന്നേ പറയാനുള്ളൂ. ഒരിക്കലും ബൂലോഗത്ത് ആശാന്തിയുടെ കരിനിഴല്‍ വീഴരുതെന്ന് ആഗ്രഹിക്കുന്നവനാണ് കൂതറ തിരുമേനി. അതിന്റെ പ്രധാന കാരണം പേടിയല്ല, അല്ലെങ്കില്‍ നിരന്തരമായ കാഹളത്തില്‍ ആകാശം തകരുമെന്നുമല്ല. മിക്കവരെയും പോലെ കൂതറ തിരുമേനിയും തന്റെ ലക്ഷ്യത്തില്‍ നിന്നും ഊര്‍ജ്ജത്തില്‍ നിന്നും അനാവശ്യവും പ്രയൊജനരഹിതവുമായ പോസ്റ്റുകളില്‍ സമയം കളയേണ്ടി വരുമെന്നത് തന്നെയാണ് ഈ തീരുമാനത്തിന് കാരണം.

എന്തുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ആകെ പ്രശ്ന കലുഷിതമെന്നു ചിലരൊക്കെ പറയുന്ന ബൂലോഗത്ത് എങ്ങനെ ഇത്തരം കുടിപ്പക ഉണ്ടാവുന്നു. അടുത്തിടെ ഒരു പ്രശസ്തനായ ബ്ലോഗ്ഗര്‍ ബൂലോഗത്തെ സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കുന്നത് വായിക്കാനിടയായി. എന്തുകൊണ്ട് ഇവര്‍ക്കൊക്കെ ഇങ്ങനെ ഒരു തീരുമാനത്തില്‍ ചെന്നെത്താന്‍ കഴിയുന്നു. ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്ത് സുവര്‍ണ്ണ ദിനവും കരിദിനവുമോന്നുമില്ല.. ഇതിന്റെ പ്രതാപകാലം കഴിയാനും സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കാനുമോന്നുമില്ല. കടലിന്റെ ശാന്തത കണ്ടു കടലോടുങ്ങിയെന്നും ആരവത്തോടെയുള്ള തിരമാലകണ്ട് കടലിനു ഭ്രാന്ത് പിടിച്ചേന്നുമുള്ള അഭിപ്രായങ്ങള്‍ പോലെ ഉപരിപ്ലവമായ അഭിപ്രായം മാത്രമാണിത്.

ബൂലോഗം എന്നത് മലയാളികള്‍ തന്നെയുള്ള ഒരു ലോകമാണ്. അതുകൊണ്ട് തന്നെ നമ്മളുടെ എല്ലാ ഗുണ, ദോഷങ്ങളും ഇവിടെയും പ്രകടമാവും. ഇണക്കങ്ങളും പിണക്കങ്ങളും പാരവേപ്പുകളും കൂടിച്ചേരലുകളും എല്ലാം എല്ലാം. അതുകൊണ്ട് തന്നെ ഈ സ്വഭാവ വിശേഷതകള്‍ അപ്പാടെ മാറാന്‍ നാം നാമല്ലാതെയിരിക്കണം. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ബൂലോകത്ത് ഒരു മാവേലിനാട് സ്വപ്നം കാണുന്നതില്‍ അര്‍ഥം ഇല്ല. നമുക്ക് എന്തുകഴിയുമെന്നത് മാത്രം ശ്രദ്ധിക്കുക. പരസ്പരമുള്ള തെറിവിളികളും , കുത്തുവാക്ക് പറച്ചിലും പാരവെപ്പും കുറഞ്ഞപക്ഷം എന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല എന്ന് തീരുമാനിക്കാം. ഓരോരുത്തരും ഈ തീരുമാനം എടുത്താല്‍ കുറഞ്ഞപക്ഷം ഒരുപരിധിവരെ പ്രശ്നങ്ങള്‍ കുറയും എന്നുതന്നെ കരുതാം..

വലിച്ചുനീട്ടി കീര്‍ത്തനം പാടേണ്ടി വരില്ലായെന്നു വിശ്വസിക്കുന്നു..... ഇഷ്ടമില്ലാത്തതിനെ തള്ളി കളയുക. അവഗണിക്കുക. പ്രതികരിച്ചാല്‍ മാത്രമേ പരിഹാരമുള്ളൂ എന്നുള്ളപ്പോള്‍ മാത്രം പ്രതികരിക്കുക. പ്രതികരണ ശേഷി നിര്‍മ്മാര്‍ജനം ചെയ്യുക എന്നതിനര്‍ത്ഥം ഇല്ല. എടുത്തുചാട്ടം കുറയ്ക്കുക എന്നുമാത്രം കരുതിയാല്‍ മതി. കുറഞ്ഞപക്ഷം സമാധാനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുക..

ഇനിയെങ്കിലും ജോനവനെ വെറുതെ വിടുക എന്നോ മറ്റോ ഒരു പേരും കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ വന്നേനെ.. ഇനിയെങ്കിലും ധാന്യം കൂട്ടാന്‍ ആ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്.. ഏകപക്ഷീയവും പലപ്പോഴും ഒറ്റപ്പെട്ടതുമായ വിവരദോഷങ്ങള്‍ ബൂലോഗത്ത് സര്‍വ്വസാധാരണയാണെന്ന അപവാദ പ്രചാരണമാണ് ആദ്യം മാറേണ്ടത്. ഒറ്റപ്പെട്ട ക്ഷുദ്ര ജീവികളെ കണ്ടില്ലെന്നു നടിക്കുക. നമ്മളാല്‍ മറ്റൊരാള്‍ക്ക് ദോഷം ഉണ്ടാവരുതെന്ന് കരുതുക. മറ്റുള്ളവരെ നന്നാക്കുന്നതിനു മുമ്പേ സ്വയം നന്നാവുക..

ജയ് ഹിന്ദ്‌.. ജയ് ബൂലോകം... പിന്നെ ജയ് ഹോ...

Thursday, October 8, 2009

183.കാസ്റ്റിംഗ് നടത്താനും ഇനി കോഴ്സോ ...?

(ഒരരസികന്‍ വിഷയത്തിന് ക്ഷമചോദിക്കുന്നു.)

ഒരു പത്രത്തില്‍ കാസ്റ്റിംഗ് കോഴ്സ് പഠിപ്പിക്കാന്‍ ആളെയെടുക്കുന്നുവെന്നു കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. എഞ്ചിനീയറിംഗ് പഠിച്ചവര്‍ ഒരുപക്ഷെ സാന്‍ഡ്‌ കാസ്റ്റിംഗ് , പ്രെഷര്‍ ൈഡകാസ്റ്റിംഗ് എന്നൊക്കെ കരുതുമെങ്കിലും സാധനം അതൊന്നുമല്ല. സിനിമയില്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള കൊഴ്സിനാണ് ആളെ എടുക്കുന്നത്. ചില പിന്നാമ്പുറ കഥകള്‍ ഒന്നുനോക്കാം..

ഇന്ത്യയില്‍ ഇതുവരെ കാസ്റ്റിംഗ് ഒരു പ്രത്യേക ആള്‍ മാത്രം ചെയ്യുന്ന ജോലിയല്ല. അല്ലെങ്കില്‍ അതിനായി ഒരു വിഭാഗത്തിന്റെ ആവശ്യം ഇതുവരെ ആരും അംഗീകരിച്ചിട്ടില്ല. എന്താവും അതിന്റെ കാരണമെന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം, ഒരുപക്ഷെ ലോകത്തില്‍ തന്നെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്ന ഭാരതത്തില്‍ ആവും ഏറ്റവും കാസ്റ്റിംഗ് ഡയറക്ടറും വേണ്ടത്. എന്നാല്‍ ഇവിടെ സംവിധായകനും നിര്‍മ്മാതാവും (ചിലപ്പോള്‍ ഇവരുടെ ഭാര്യമാര്‍ വരെ) വിതരണക്കാരോട് ആലോചിച്ചും ഒക്കയാണ് വേണ്ട നടീനടന്മാരെ കണ്ടെത്തുന്നത്. അതായതു വിപണിയില്‍ മൂല്യമുള്ള ആളെ കണ്ടെത്തുക എന്നത് തന്നെ ഘടകം. അതുകൊണ്ട് തന്നെ മിക്കപടത്തിലും മൂത്ത് നരച്ച നടന്മാരും, സ്ഥിരം നായികമാരും, സലിം കുമാര്‍, സൂരജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരെ കാണേണ്ടി വരുന്നു. ഇവരുടെ കഴിവിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുകയല്ല, മറിച്ച് പുതുമുഖങ്ങളുടെ ആവിര്‍ഭാവത്തിലുള്ള കുറവിനെക്കുറിച്ചുള്ള നേരിയ വിഷമം എന്ന് മാത്രം ചിന്തിച്ചാല്‍ മതി.

മലയാളം സിനിമ മാത്രം നേരിടുന്ന പ്രശ്നമല്ല ഇത്, ഇന്ത്യന്‍ സിനിമയില്‍ ആകെ ഇത് കാണാം, ഇതിന്റെയര്‍ത്ഥം ഹോളിവൂഡില്‍ മാര്‍ക്കറ്റ്‌ വാല്യൂ നോക്കി കാസ്റ്റ് ചെയ്യുന്നില്ല എന്നല്ല. ഉണ്ട്. എങ്കിലും ആ കാസ്റ്റിംഗ് നടത്തുമ്പോള്‍ വിദഗ്ദനായ ഒരു കാസ്റ്റിംഗ് ഡയറക്ടറും ഉണ്ടാവും എന്നുമാത്രം. (ഇതിനായി പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ്‌ കാസ്റ്റിംഗ് സോസൈറ്റി ഓഫ് അമേരിക്ക.

എന്താണ് കാസ്റ്റിംഗ് എന്നൊരു ചെറുതായി വിശദീകരിക്കാം, ഒരു സിനിമയിലെ കഥയ്ക്കും, ഇതിവൃത്തത്തിനും സാഹചര്യങ്ങള്‍ക്കും ഏറ്റവും യോജിച്ച മുഖത്തെ കണ്ടെത്തുകയും എന്നാല്‍ നിശ്ചിത ബഡ്ജെക്റ്റ്‌ കവിയാതെയും - ഇത് വമ്പന്‍ നിര്‍മ്മാണ കമ്പനികള്‍ കാര്യമാക്കാറില്ല - അവരുടെ ബൂക്കിങ്ങില്‍ സംവിധായകനെ സഹായിക്കുകയും ചെയ്യുക. അതായത് കഥയ്ക്കും സിനിമയ്ക്കും യോജിച്ച ആളുകളെ കണ്ടെത്തുകയെന്ന വിശാലമായ ഒരു കര്‍ത്തവ്യമാണ് ഈ കാസ്റ്റിംഗ് ഗ്രൂപ്പിനുള്ളത്.
എന്തുകൊണ്ട് കാസ്റ്റിംഗ് ഇവിടെ ഫലപ്രദമായി നടക്കില്ല എന്ന് നോക്കാം. ഇന്ന് ഏറെക്കുറെ വിതരണക്കാരും തീയേറ്റര്‍ ഉടമകളും ഏറ്റവും വിപണീ മൂല്യമുള്ള താരങ്ങളുടെ സിനിമയ്ക്ക് സിനിമ തുടങ്ങുമ്പോള്‍ മുതല്‍ ചിത്രീകരണം നടക്കുമ്പോള്‍ വരെ പണം കൊടുത്ത് സിനിമാ നിര്‍മ്മാണം നടക്കുമ്പോള്‍ പലപ്പോഴും കഥയ്ക്കനുസരിച്ചല്ല മറിച്ച് താരങ്ങല്‍ക്കനുസരിച്ചു കഥയെഴുതുകയും ഒപ്പം ചെരിപ്പിനനുസരിച്ചു കാലു മുറിക്കുന്ന രീതിയിലേക്ക് കഥ മാറിയിരിക്കുന്നു. ഇതിനെ കച്ചവട കണ്ണില്‍ ശരിയെന്നു തോന്നിപ്പിക്കാം എങ്കിലും കലാമൂല്യത്തിന്റെ കണ്ണില്‍ വിട്ടുവീഴ്ച ചെയ്യല്‍ ആകും എന്നുമാത്രം.

എങ്കിലും കാസ്റ്റിംഗ് ചില അവസരത്തില്‍ സംവിധായകര്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ച് ചെയ്തു കലമൂല്യത്തോട് നീതിപുലര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കിലും മുഖ്യധാരാ സിനിമ എന്നറിയുന്ന കച്ചവട സിനിമയില്‍ അല്ല മറിച്ച് അവാര്‍ഡ്‌ സിനിമ എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന ചിത്രങ്ങളില്‍ ആണ് ശ്രമം നടത്തുന്നത്. ഇത്തരം സിനിമയില്‍ താരമൂല്യം വല്യ ഘടകമല്ലെങ്കിലും ഒരളവ്‌ വരെ കാസ്റ്റിംഗ് ഫലപ്രദമായി നടത്തപ്പെടുന്നു. എങ്കില്‍ പോലും കാസ്റ്റിംഗ് നടത്തുന്നത് ഏറെക്കുറെ സംവിധായകന്‍ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ കാസ്റ്റിംഗ് ഒരു കോഴ്സ് ആയി നടത്തപ്പെടാന്‍ സാധ്യതയുണ്ടോ എന്നോ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം ഇത്തരം കോഴ്സുകള്‍ നടത്തിയാലും വിദ്യാര്‍ഥികളെ കിട്ടിയെന്നിരിക്കമെങ്കിലും അവര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭ്യമാകുമോ എന്നും കൂടി ആലോചിക്കണം.

കുട്ടികള്‍ക്ക് കരീയര്‍ ഗൈഡന്‍സ്, കൌണ്‍സലിംഗ് എന്നിവയുടെ അഭാവം ഇത്തരം കപട കോഴ്സ് നടത്തുന്നവര്‍ക്ക് ചാകര കൊയ്യാന്‍ അവസരം ലഭ്യമാക്കുന്നു. ഉന്നത ശമ്പളത്തില്‍ തൊഴില്‍ ഉറപ്പ്, ഇത്തരം കോഴ്സ് ഞങ്ങള്‍ മാത്രം കൊടുക്കുന്നു എന്നാ പ്രലോഭനപരമായ പരസ്യങ്ങള്‍ പലപ്പോഴും കുട്ടികളെ ചതിക്കുഴിയില്‍ എത്തിക്കുന്നു. അഞ്ചു പേരെ വധശിക്ഷയ്ക്കു വിധിച്ചാല്‍ ആരാച്ചാരുടെ ദുര്‍ലഭ്യം മൂലം വധശിക്ഷ വൈകുന്നു, ആരാച്ചാരുടെ കോഴ്സ് ചെയ്യൂ ആയിരങ്ങള്‍ ശമ്പളമായി ആയിരങ്ങള്‍ വാങ്ങൂ എന്നാ പരസ്യം വരുന്ന കാലം വിദൂരമല്ല. നിങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്ന പഠനം നടത്തുന്നതിനുമുമ്പേ രണ്ടുവട്ടം ആലോച്ചിട്ട് ഇത്തരം കൂതറ കോഴ്സുകളില്‍ ചേരുക..

Saturday, October 3, 2009

182.ജ്യോനവന്റെ നാളുകള്‍ പഠിപ്പിക്കുന്നത്‌....

പൊട്ടക്കലം ബ്ലോഗ്‌ ഒരുപക്ഷെ ഞാനൊരിക്കലും വായിച്ചിരുന്നില്ല. ബ്ലോഗില്‍ എന്നെക്കാള്‍ സീനിയറായ ജ്യോനവന്റെ ബ്ലോഗില്‍ ഒരുപക്ഷെ വായനക്കാരുടെയും കമന്റുകളുടെയും അതിപ്രസരം ഒരുപക്ഷെ ഇതുവരെ ഇത്രയധികം ഉണ്ടായിരുന്നില്ലയിരിക്കാം. താരതമ്യേന അംഗബലത്തില്‍ കുറവായ കുവൈറ്റ് ബ്ലോഗോസ്ഫീയറില്‍ കവിതകള്‍ എഴുതുമായിരുന്ന ജ്യോനവന്‍ വിവാദ പുരുഷനുമായിരുന്നില്ല. ഈ ആക്സിഡന്റ് നടന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഒട്ടേറെ മനോഹരമായ കവിതകള്‍ വന്നേക്കുമായിരുന്ന പൊട്ടക്കലം ബ്ലോഗ്‌ ഇന്ന് പ്രാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

എന്താണ് ഈ ആക്സിഡന്റ് നമ്മെ പഠിപ്പിക്കുന്നത്‌, മലയാളം ബ്ലോഗില്‍ പല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുണ്ടാകാം, മിക്കവായനക്കാരും താന്താങ്ങളുടെ ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും അതാതു വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ തേടി പോവുകയും ചെയ്യുകയാവും പതിവ്‌. അതെ കാരണം കൊണ്ടുതന്നെ ഇന്ന് അഗ്രികള്‍ ജനറല്‍ സ്വഭാവം വെടിഞ്ഞു ടാഗുകളായി പോസ്റ്റുകളെ വേര്‍തിരിച്ചു കാണിക്കുന്നുമുണ്ട്. ഇതെന്തോക്കെ ആണെങ്കിലും മലയാളം ബ്ലോഗ്‌ അല്ലെങ്കില്‍ മലയാളം ഓണ്‍ലൈന്‍ എഴുത്ത് എന്നതിന്റെ ഒരു അദൃശ്യനൂലാല്‍ നാമെല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതേപോലെയുള്ള മനസ്സിനെ നോവിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ നമുക്ക് നോവാനും, മനസ്സിന്റെ പ്രതികരണത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കാനും സാധിക്കുന്നത് ഈ അദൃശ്യനൂലിന്റെ ബന്ധനം അതൊന്നുമാത്രം.

കഴിഞ്ഞ കുറെ പോസ്റ്റുകളില്‍ ചിലരെങ്കിലും ജ്യോനവന്റെ കവിതയിലെ മരണത്തിന്റെ അദൃശ്യ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിക്കുന്നതായി കണ്ടിരുന്നു. ഒരുപക്ഷെ തന്റെ മരണം ജ്യോനവന്‍ അറിഞ്ഞിരുന്നില്ലെങ്കിലും വാക്കുകള്‍ അതിന്റെ മാസ്മരിക ശക്തിയില്‍ അദൃശ്യമായി കുത്തികുറിച്ചിരുന്നു എന്നുവേണം കരുതാന്‍. അതെന്തെങ്കിലും ആവട്ടെ, അദ്ദേഹത്തിന്റെ മസ്തിഷ്ക മരണം സംഭവിച്ച ശരീരത്തില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചു ജീവിതത്തിലേക്ക് മടങ്ങിവന്നു വീണ്ടും കവിതകള്‍ എഴുതി ബൂലോഗത്തേക്ക് തിരിച്ചുവരെട്ടെയെന്നു ആഗ്രഹിക്കുകയാണ് ബൂലോഗം മുഴുവനും.. കൂതറ തിരുമേനിയും അതുതന്നെ ആഗ്രഹിക്കുന്നു.. ഒപ്പം പ്രാര്‍ത്ഥന നടത്തുന്നു..

ഫഹഹീല്‍ കഴിഞ്ഞുള്ള റിഫൈനറികളിലും (മിനാ അബ്ദുള്ള, ശുഐബ, മിന അല്‍ അഹ്മമ്മദി തുടങ്ങി) അവിടെ നിര്‍മ്മാണ, ജീര്‍ണോദ്ധാരണ , കേടുപാടുകള്‍ തീര്‍ക്കല്‍ തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെട്ടു നിരവധി മലയാളികള്‍ മംഗഫ്, ഫഹഹീല്‍ ഭാഗത്ത് താമസിക്കുന്നുണ്ട്. ഈ റിഫൈനറികളിലും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ ദിവസേന ഇതേ എക്പ്രെസ്സ് ഹൈവേയിലൂടെ ആണ് യാത്രചെയ്യുന്നത്. ഒപ്പം ഫഹഹീലില്‍ നിന്ന് ടാക്സി ഷെയര്‍ ചെയ്തു അബ്ബാസിയ, സാല്‍മിയ തുടങ്ങിയ ഭാഗങ്ങളിലേക്കും ഇതേ റോഡിലൂടെ തന്നെയാണ് പോകുന്നത്. അപകടങ്ങള്‍ സര്‍വ്വ സാധാരണമായ ഈ വഴിയിലൂടെ ഷെയര്‍ ചെയ്ത ടാക്സിയിലായിരുന്നു ജ്യോനവനും യാത്ര ചെയ്തത്.. ഒരുപക്ഷെ ജ്യോനവന്‍ മിക്കപ്പോഴും യാത്രചെയ്ത ആ വഴിയില്‍ അദ്ദേഹത്തെ ഒരു നിത്യസത്യം കാത്തിരിന്നുവെന്നു വേണം കരുതാന്‍..

ജ്യോനവന്റെ സുഹൃത്തുകളും സഹബ്ലോഗര്‍മാരും നിരന്തരം ആശുപത്രിയില്‍ ചെല്ലുന്നതായി അറിയാന്‍ കഴിഞ്ഞു. അദ്ധേഹത്തിന്റെ കേരളത്തിലുള്ള വീട്ടില്‍ ഫോണ്‍ ചെയ്തു ദുഖത്തില്‍ ആഴ്ന്ന കുടുംബത്തിനു കൂടുതല്‍ മനോവിഷമം ഉണ്ടാരുതെന്നു അപേക്ഷിക്കുന്നു. ഈ തീരാദുഖവും നിയന്ത്രണാധീനമായ സാഹചര്യവുമുള്ളതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകളും, അന്വേഷണങളും ബ്ലോഗിലൂടെയും കുവൈറ്റില്‍ ഉള്ള മറ്റു ബ്ലോഗര്‍മാരിലൂടെയും ആയിരുന്നാല്‍ നന്നായിരിക്കും. എന്തായാലും ഇപ്പോള്‍ ജ്യോനവന്റെ സഹോദരനും മറ്റു ബ്ലോഗര്‍മാരും ഉള്ളതുകൊണ്ട് തന്നെ അതാതു വാര്‍ത്തകള്‍ അപ്പോള്‍ തന്നെ അറിയാന്‍ നമുക്ക് കഴിയുന്നുണ്ട്..

ഈ സംഭവം നമ്മെ ഒരിക്കല്‍ കൂടി ബ്ലോഗിന്റെ ശക്തി മനസ്സിലാക്കി തരുന്നു. ബ്ലോഗ്‌ കൂട്ടായ്മകളെയും ഒന്നിച്ചുചേരലിനെയും സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാണ് ഇത്. ഓരോ നാട്ടിലും താന്താങ്ങളുടെ വീടും കൂടുമുപേക്ഷിച്ചു ജീവിതമാര്‍ഗം തേടിപോയവര്‍ മലയാളത്തോടും നാടിനോടുമുള്ള സ്നേഹം അക്ഷരത്തിലൂടെ പിന്നീട് ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്തിലെ ബ്ലോഗിലൂടെ കണ്ടെത്തുമ്പോള്‍ മലയാളം ബ്ലോഗെന്ന അദൃശ്യ സ്നേഹപാശത്തിലൂടെ ബന്ധിക്കപ്പെടുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഇത്തരം സന്ദര്‍ഭത്തില്‍ മാറിനില്‍ക്കുന്നു, ആവശ്യങ്ങളില്‍ സ്വന്തം കൂടപ്പിറപ്പിനെയെന്നവണ്ണം നോക്കിക്കാണാന്‍ സാധിപ്പിക്കുന്നു..

അഭിമാനിക്കൂ. നാമെല്ലാം മലയാളം ബ്ലോഗിങ്ങിന്റെ ഭാഗങ്ങളാണ്, ആ അദൃശ്യ നൂലാല്‍ നാമെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്കെങ്കിലും ഒരു ദുര്‍ദശ വന്നാല്‍ നമുക്കും അതനുഭവപ്പെടുമെന്ന ഈ അവസ്ഥ ഒരുപക്ഷെ ഭാരത ബൂലോഗത്ത് മലയാളത്തിനു മാത്രം അവകാശപ്പെടാനുള്ളത് മാത്രം..

ജ്യോനവന്‍ ഇനിയും എല്ലാവരെയും അമ്പരപ്പെടുത്തി തിരികെവരുമെന്നു പ്രാര്‍ഥിക്കാം

Thursday, October 1, 2009

181.കാപ്പിലാന്‍ അംബേദ്‌കര്‍ ആവാന്‍ പഠിക്കല്ലേ....

കൂതറ തിരുമേനി കാപ്പിലാന്റെ പോസ്റ്റുകള്‍ക്ക്‌ മറുപടിയോ അല്ലെങ്കില്‍ പോസ്റ്റുകളോ ഇടേണ്ട എന്ന് കരുതിയായിരുന്നു. ഓസിനു കിട്ടുന്ന വെറ്റില ചവച്ചു തുപ്പുന്നതുപോലെ പോസ്റ്റുന്നതിനിടയില്‍ കൂതറ തിരുമേനിയെ കയറി വടിച്ചുകളയാം എന്നരീതിയില്‍ പോസ്റ്റിയപ്പോള്‍ പ്രതികരിക്കാതെ വയ്യാ എന്നായി..

ജന്മനാ തലച്ചോറില്ലാതെ ജനിച്ചതാണോ അതോ കാലാന്തരത്തില്‍ തേയ്മാനം മൂലം പ്രവര്‍ത്തനം മന്ദീഭവിച്ചതാണോ താങ്കളുടെ പ്രശ്നം എന്നറിയില്ല. എങ്കിലും ഉള്ളത് വെച്ച് കാര്യം മനസ്സിലാക്കും എന്ന് തോന്നുന്നു. നമ്മുടെ ബൂലോഗം എന്നാ പത്രത്തിന്റെ അവസാന പോസ്റ്റിലും അവര്‍ വെളിപ്പെടുത്തിയതെന്ന് പറയുന്നതും ആരോപിക്കുന്നതും മൂന്നു വസ്തുതകളാണ്.

1.സിയാബിന് ഐ.എ.എസ് കിട്ടിയിട്ടില്ല.

ഇത് തെളിയിക്കാന്‍ സാക്ഷാല്‍ രാം ജെട്മലാനി വരേണ്ട കാര്യം ഇല്ല. അതിനു തലയ്ക്കു ആള്‍ താമസമുള്ള സ്വബുദ്ധി നഷ്ടമാവാത്ത ഒരു വക്കീല്‍ മതി. യൂ. പി.എസ്.സി.യുടെ റിസള്‍ട്ട് ഗോപനീയമല്ല തീര്‍ത്തും സുതാര്യമാണെന്ന് ഭാരതത്തില്‍ ഇരിക്കുന്നവര്‍ക്ക് അറിയാം. താങ്കള്‍ മിച്ചിഗനില്‍ ഇരിക്കുന്നതുകൊണ്ടാവും അറിയാതെ പോയത്.

ഇനി ഇതു വകുപ്പിലാണ് അത് വാദിക്കേണ്ടത് എന്നും പറഞ്ഞു തരാം. ഇന്ത്യന്‍ പീനല്‍ കോഡില്‍ സെക്ഷന്‍ നാനൂറ്റി പതിനഞ്ച് എന്നൊരു വകുപ്പുണ്ട്‌. (അറിയാവുന്നവരോട് ചോദിക്കുക. ഞാന്‍ വിശദീകരിക്കണമെങ്കില്‍ പണം തരണം.ഓസിനു പറഞ്ഞു തരാന്‍ താന്‍ എന്റെ മച്ചമ്പി ഒന്നുമല്ലല്ലോ. ) അതിലെ സെന്‍ട്രല്‍ ഗവണ്മെന്റ് ആക്റ്റ്‌ (ഉപ വകുപ്പ് "എ") സിവില്‍ സര്‍വീസ്‌ ആണെന്നും മറ്റും പറഞ്ഞു പറ്റിക്കുന്നതും ധന, വസ്തു ലാഭമുണ്ടാക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ ഒന്നാം വര്‍ഷം തിണ്ണനിരങ്ങിയതിന്റെ പ്രശ്നമാണ്‌ ഇത്. കുറഞ്ഞപക്ഷം കോഴ്സ് എങ്കിലും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഈ വങ്കത്തരം എഴുന്നെള്ളിക്കില്ലായിരുന്നു. താങ്കളുടെ വിടുവായന്‍ പോസ്റ്റ്‌ കണ്ടിട്ട് ദേഷ്യം വരുന്നില്ല. കേവലം സഹതാപം. ആരംഭത്തിലെ ചികില്‍സിച്ചാല്‍ ആമത്തിലിടാതെ കഴിച്ചുകൂട്ടാം.

2.സിയാബിന് മോണയില്‍ ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജ് ആയി എന്ന് പറയുന്നത് കള്ളമാണ്, തിരുവന്തപുരം ആര്‍.സി.സിയില്‍ മോണയിലെ ക്യാന്‍സറിന് അയാള്‍ ചികിത്സ തേടിയിട്ടില്ല.

ഇത് സിയാബിന്റെ തീര്‍ത്തും വ്യെക്തിപരമായ കാര്യമാണ്. ഒരുപക്ഷെ സിയാബിനു കോടതിയില്‍ വാദിക്കാന്‍ കഴിയുന്ന ഏക കാര്യവും ഇതുതന്നെ. ഇത് ഒരു മാപ്പില്‍ ഒതുങ്ങുന്ന വിഷയം തന്നെ. പിന്നെ ഇതിന്റെ കേസില്‍ അമ്പത് ലക്ഷം, ഏഴുവര്‍ഷം ജയില്‍, കാപ്പിലാനെ താന്‍ ഇതു കോത്താഴത്തുകാരനാണ്, ആദ്യ വാദത്തില്‍ തന്നെ ക്രിമിനല്‍ കേസില്‍ പെടുത്താവുന്ന സിയാബാണോ തന്റെ ക്രെഡിബിലിറ്റിയുടെ പിന്‍ബലത്തില്‍ അമ്പതുലക്ഷം കിട്ടാന്‍ വാദിക്കുന്നത്. പ്രതിക്ക് കിട്ടാവുന്ന മാനുഷിക പരിഗണയും, മനുഷികാവകാശവും മാത്രമേ ഈ കേസില്‍ വിലപ്പോവൂ എന്ന് അറിയാനുള്ള സാങ്കേതിക ജ്ഞാനം താങ്കള്‍ക്കില്ലാതെ സ്വനതന്തുക്കള്‍ വൃഥാ ചലിപ്പിച്ചു സൃഗാല ശബ്ദമെന്തേ ഉണ്ടാക്കുന്നു..

3. അസുഖമാണെന്നും അതുമാറിയാലെ ഐ.എ.എസ് ന് തിരികെ കയറാന്‍ പറ്റൂ എന്നും കാണിച്ച് മറ്റൊരാളില്‍ നിന്നും ചികിത്സിക്കാനെന്ന പേരില്‍ പണം തട്ടി.

ഇത് മൂന്നാമത്തെ.. ഇതില്‍ ആശാന്‍ നടത്തിയ കേസിന് നാനൂറ്റി പതിനഞ്ച് മുതല്‍, നാനൂറ്റി ഇരുപതു വരെ ചാര്‍ത്താന്‍ ഉള്ള തെളിവുകള്‍ നമ്മുടെ ബൂലോഗത്തിന്റെ കൈയില്‍ ഉണ്ട്. അതോടൊപ്പം പണം കൈപ്പറ്റിയ വിവരം സിയാബും അംഗീകരിക്കുന്നുണ്ട്.

മറന്നുപോയി കാപ്പിലാനെ. ഇത് അമേരിക്കയല്ല. മിറാണ്ട റൈറ്റ്‌സിലെ റൈറ്റ് ഓഫ് സൈലന്‍സ്‌ ഭാരതത്തില്‍ ഇല്ലെന്നതും ഓര്‍ക്കുമെന്ന് കരുതുന്നു. അതായത് പോലീസ്‌ ചോദ്യം ചെയ്യുമ്പോള്‍ മിണ്ടാതിരിക്കാനും വക്കീല്‍ വന്നിട്ടേ സംസാരിക്കൂ എന്ന് പറയാനും ഇവിടെ കഴിയില്ല. ആവശ്യം വന്നാല്‍ പണം കൊടുത്തവരും കോടതിയില്‍ വരുമെന്ന് മനസ്സിലാക്കുക.

പത്രത്തിന്റെ അവകാശത്തെ പറ്റി രാവിലെ പ്രസംഗിക്കുന്നത് കേട്ടു, സിറ്റിസണ്‍ ജേര്‍ണലിസം (ഭാരതത്തിലും ഉണ്ട് കേട്ടോ) രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. ഇലക്ട്രോണിക് മീഡിയയില്‍ -ബ്ലോഗിലും - തനിക്കു ചുറ്റും നടക്കുന്നവാര്‍ത്തകള്‍ ഇടാന്‍ അനുവാദം കിട്ടും, പിന്നെ താങ്കള്‍ ബേജാറാവുന്നത് പോലെ ഗൂഗിള്‍ അമ്മച്ചി തന്ന ഔദാര്യം തന്നെയാണ്, കേസിന് പോയാല്‍ ഗൂഗിള്‍ അമ്മച്ചി കേസിന് പോയില്ല ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെയാവും ബാധ്യസ്ഥര്‍ എന്നതാണ് വെവസ്ഥ... അതെ ഇവിടെ കേസിന് പോവാന്‍ നമ്മുടെ ബൂലോഗം ഓണ്‍ലൈന്‍ പിന്നണിക്കാര്‍ തയ്യാറാണെന്ന് പറഞ്ഞത് കണ്ടുകാണുമല്ലോ. അതായത് ഗൂഗിള്‍ അമ്മച്ചിയെ വിഷമിപ്പിക്കില്ല എന്ന് ചുരുക്കും.

നേരത്തെ പറഞ്ഞപോലെ ഓലപാമ്പിനെ കാണിച്ചു പേടിപ്പിക്കല്ലേ. തെരുവ്‌ പട്ടികളെ സംരക്ഷിക്കാന്‍ മേനക ഗാന്ധി ഇറങ്ങിയെന്നു വരും, പക്ഷെ പേപ്പട്ടിയെ പോലെ കുരച്ചുകൊണ്ടു നടന്നാല്‍ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ ഇറങ്ങും, പിന്നെ മേനക ഗാന്ധി വന്നാലും തഥൈവ...