തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, July 28, 2009

158. ചെറായി: സ്വാമി പറഞ്ഞത്

ചെറായി ബ്ലോഗ്‌ മീറ്റ്‌ കഴിഞ്ഞെന്നു എല്ലാവരും അറിഞ്ഞു. ചില ഫോട്ടോകളും കണ്ടു. പക്ഷെ മീറ്റിനു ശേഷം ബ്ലോഗര്‍മാര്‍ എവിടെ... ആര്‍ക്കെങ്കിലും അറിയാമോ.
ഇല്ലാ. അതാണ്‌. ആരും അറിയാത്ത അന്തപുരകഥകള്‍.

ബ്ലോഗ്‌മീറ്റ്‌ വമ്പന്‍ പരാജയമായിരുന്നു. ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തവര്‍ ആരും ഇന്ന് ജീവിച്ചിരുപ്പില്ല. ഒരു വികൃതി പയ്യന്‍ അത് നേരത്തെ പറഞ്ഞിരുന്നെങ്കിലും സ്വാമിജി അത് അരുള്‍പാടായി ആശ്രമത്തില്‍ എത്രയോ നേരം പറഞ്ഞിരുന്നു. ആരും കേട്ടില്ല. സ്വാമിജിയെ കുറ്റപ്പെടുത്താന്‍ ആണല്ലോ എല്ലാവര്‍ക്കും ആഗ്രഹം. ഈ മീറ്റിന്റെ എന്നല്ല മലയാളം ബ്ലോഗിന്റെ തന്നെ കാരണവരും ആത്മീയാചാര്യനുമായ ഈ ഒന്നന്നര ഞാന്‍ എല്ലാവരെയും രക്ഷിക്കാനായിരുന്നു നിരന്തര വിജ്ഞാപനങ്ങള്‍ ഇറക്കിയത്. അല്ലാതെ ആശ്രമത്തിന്റെ വകയായുള്ള ഗ്രന്ഥം വിറ്റു നാല് കാശുണ്ടാക്കി അതിന്റെ കേമത്തം ആളുകളെ കൊണ്ട് വിളമ്പിക്കാത്തതിലുള്ള കൊതിക്കെറു കൊണ്ടുമല്ല. എല്ലാവരും ജീവനോടെ ഉണ്ടെങ്കിലല്ലേ എന്നെ വീണ്ടും സ്വാമീ, അസ്വാമീ എന്നൊക്കെ വിളിച്ചു കൂടെ നടക്കൂ.
തീവ്രവാദികളെ ഇവിടെ കാണാം. എല്ലാവരെയും പോട്ടന്മാരാക്കി തീവ്രവാദികള്‍ വന്നു.

തീവ്രവാദ ഭീഷണി എനിക്ക് മുന്‍‌കൂര്‍ കിട്ടിയ അറിവാണ്‌. വെള്ളമടിക്കുമ്പോള്‍ എനിക്ക് ദിവ്യദര്‍ശനം വരും. ഇത്തരം വെള്ളമടി മീറ്റിന്റെ ദൃശ്യങ്ങള്‍ നാം തന്നെ പുറത്തു വിട്ടിരുന്നല്ലോ. ദിവ്യാ ഉണ്ണിയ്ക്ക് ഉണ്ണിയുണ്ടായതുപോലും ഈ ദിവ്യദര്‍ശനം മൂലം അറിഞ്ഞ മോനാണ് ഞാന്‍. എന്നിട്ടിപ്പോള്‍ എന്തായി. ഏറ്റവും അവസാനം അപ്പു വിട്ട പോസ്റ്റില്‍ തന്നെ ആ തീവ്രവാദികളെ കാണാമല്ലോ. മീറ്റ് നടത്തിയവരെ എല്ലാം മണ്ടന്മാരാക്കി തീവ്രവാദികള്‍ കടന്നുകൂടി. എല്ലാവരെയും കൊന്നൊടുക്കി. ഇതെല്ലാം വെറും ട്രിക് അല്ലെ. മീറ്റില്‍ പങ്കെടുത്തവര്‍ ആരും ഇന്ന് ജീവനോടെ ഇല്ല. കൊല്ലപ്പെടുന്നതിനു മുമ്പേ എടുത്ത ഫോട്ടോകള്‍ ആണ് ഇതെല്ലാം.

നാസയിലെ ശാസ്ത്രകൊഞ്ഞാണന്‍മാര്‍ പറഞ്ഞ സുനാമി ദുരന്തം ഞാന്‍ ആദ്യം തന്നെ പ്രവചിച്ചിരുന്നു. എന്നിട്ടും ആരും കേട്ടതുമില്ല വിശ്വസിച്ചതുമില്ല. ഈ ബ്ലോഗ്‌പുംഗവന്‍മാരുടെ ജഡമെല്ലാം ആസുനാമിയില്‍ ഒഴുകിപ്പോയി. അമരാവതിയെന്ന റിസോര്‍ട്ട് പോലും ഇന്നില്ല. ആകെയുള്ളത് ഞാന്‍ മാത്രം. ഈ ഞാന്‍. ഞാന്‍ ആരാ മോന്‍. ഒന്നന്നര ഞാന്‍ അല്ലെ.

ആരും മരിക്കുന്നത് കാണാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്തു സ്വയം കൊള്ളി അടുക്കി എന്റെ മൃതശരീരം ദഹിപ്പിച്ചു. കര്‍ത്താവ്‌ മൂന്നാം നാള്‍ ഉയര്‍ത്തെഴുനെല്‍ക്കും എന്ന് കേട്ടിട്ടില്ലേ. ഈ അന്തിക്രിസ്തുസ്വാമിയെന്ന ഞാനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു. (കര്‍ത്താവിനു പോലും എന്നെ വേണ്ട എന്നുള്ളത് വേറെ കാര്യം.) പുതിയ കൊള്ളികള്‍ അടുക്കി ഞാന്‍ എന്റെ സൂത്രവിദ്യ അറിയാത്ത പാവങ്ങളെ കുടുക്കാന്‍ വീണ്ടും വരുന്നു....

"ഉരുളാതെ ........... ഉരുളാതെ.... ഉരുണ്ടുരുണ്ട് ചന്തിയ്ക്കെ തൊലി മുഴുവനും പോയല്ലോ.. വെടക്കാക്കി തനിയ്ക്കാക്കും...." ഈ ആരവങ്ങള്‍ ഒന്നും എനിക്ക് പ്രശ്നമില്ല. നാണം ഉള്ളവനല്ലേ നാണക്കേടിന്റെ പ്രശ്നം വരുന്നുള്ളൂ.

എനിക്ക് മനസ്സിലാവാത്ത കാര്യം ഈ ബ്ലോഗേഴുത്തുകാര്‍ക്ക് എങ്ങനെ വിവരം വച്ചു.. കലികാലമല്ലേ മന്ത്രങ്ങള്‍ക്ക് ശക്തികുറഞ്ഞുവെന്ന് തോന്നുന്നു.. അടുത്ത കുത്രന്ത്രങ്ങളുമായി ഉടനെ വരാം. എല്ലാവരും സന്തോഷിക്കുന്നത് കാണുമ്പൊള്‍ എനിക്ക് കൃമി കടിയ്ക്കുന്നു...

സ്വാമിജി.....

Monday, July 27, 2009

157.ചെറായി മീറ്റ്‌ പഠിപ്പിക്കുന്ന പാഠം.

അങ്ങനെ ബൂലോഗത്തെല്ലാവരും കാത്തിരുന്ന സുദിനം കഴിഞ്ഞു. ചെറായി മീറ്റ്‌ ഏവരും പ്രതീക്ഷിച്ചതിന്റെ അനേകം മടങ്ങ് ഭംഗിയായി നടത്തുവാന്‍ അതിന്റെ സംഘാടകര്‍ക്ക് സാധിച്ചു. വിവാദങ്ങള്‍ക്ക് പുല്ലുവിലയെ ഉള്ളൂവെന്ന് മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തെളിയിച്ചു. ഒരിക്കല്‍ പറഞ്ഞതുപോലെ ഹരീഷ് ഇതിനുമുമ്പേ തന്നെ ഒരു മീറ്റിനു മുന്‍കൈയെടുത്തു നടത്തി വിജയിപ്പിച്ച ആളാണ്‌. ചെറായിലാകട്ടെ ഹരീഷിനോടൊപ്പം അനിലും, നാട്ടുകാരനുംമണികണ്ഠന്‍
കൂതറ അവലോകനത്തിലെ അംഗം കൂടിയായ ജോയും വേറെയും അനേകം ആളുകളും ഒത്തുചേര്‍ന്നു.

മീറ്റിനെതിരെ പ്രതികരിച്ചവര്‍ മിക്കവരും തനിക്കുശേഷം പ്രളയം എന്നുകരുതുന്നവര്‍ മാത്രമാണ്. മലയാളം ബ്ലോഗ്‌ എന്നുപറയുന്നു കേവലം ഒരാളിലോ രണ്ടു പേരിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. അനേകം എഴുത്തുകാരും വായനക്കാരും അഭ്യുദയ കാംക്ഷികളും ഒത്തുചെരുംപോഴാണ് ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗ്‌ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ആര്‍ജ്ജവത്തെ കെടുത്താന്‍ ഒരുത്തര്‍ക്കും കഴിയില്ല. അത് പത്രത്തിലൂടെയോ രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഉള്ള സൈറ്റായാലോ ഒന്നും നടക്കില്ല.

ചെറായി മീറ്റില്‍ ആരും വ്യവസായവശം നോക്കിയോ താന്താങ്ങളുടെ ലാഭം നോക്കിയോ അല്ല കൂടിയത്. ബ്ലോഗ്‌ എഴുതുന്ന ബ്ലോഗിനെ സ്നേഹിക്കുന്ന ബ്ലോഗില്‍ തങ്ങളും ഉള്‍പ്പെടുന്നതെന്ന് കരുതുന്നവര്‍ ഒന്ന് ചേര്‍ന്ന് തങ്ങള്‍ വാക്കിലൂടെയും ഫോട്ടോയിലൂടെയും മാത്രം കണ്ട ആളുകളെ നേരില്‍ കാണുകയും അവരെ പരിചയപ്പെടുകയും തങ്ങളുടെ ചങ്ങാത്തം പങ്കുവെയ്ക്കുകയും എന്നത് മാത്രമാണ്. പണത്തിന്റെ പേരില്‍ ഊച്ചാളി വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചിലതും കൂടിയുണ്ട്. വായിച്ചും അല്ലാതെയും അറിഞ്ഞ ചില കാര്യങ്ങള്‍.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഈ മീറ്റ്‌ വേദിയായി അല്ലെങ്കില്‍ കാരണമായി എന്നത് ഒരിക്കലും ഒരു മനുഷ്യ സ്നേഹിയ്ക്ക് മറക്കാന്‍ കഴിയില്ല. ബൂലോഗകാരുണ്യത്തിനും അഭിവാദനങ്ങള്‍.

ബ്ലോഗിലെ ഹന്‍ല്ലല്ലത്ത് ഒരു ആതുരസേവനരംഗത്തെ സ്ഥാപനത്തിനായി ധനം സമാഹാരിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇന്നിന്റെ നാവായ ഇന്നിന്റെ മാധ്യമമായ ബ്ലോഗ്‌ ഇന്ന് കേവലം എഴുത്തില്‍ ഒതുങ്ങാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും തങ്ങളുടെ അല്ലെങ്കില്‍ തങ്ങളാല്‍ ആവുംവിധം പങ്കു വഹിച്ചു തുടങ്ങി. ബ്ലോഗില്‍ എന്നും വൈരികള്‍ പോലെ വര്‍ത്തിച്ചവര്‍ പരസ്പരം ദേഷ്യം മറന്നു ചെറായി വിട്ടപ്പോള്‍ തന്നെ ബ്ലോഗ്‌ നമ്മളില്‍ ഉണ്ടാക്കുന്ന സ്വാധീനവും സൌഹാര്‍ദ്ധവും ഉണ്ടാക്കുന്നുവെങ്കില്‍ അതാണ്‌ നമ്മുടെ വിജയം.

കുതന്ത്രവും തോന്ന്യവാസങ്ങളും കഠിനാധ്വാനം, ആത്മാര്‍ഥത പരിശ്രമശേഷി എന്നിവ കൈമുതലായ ചെറുപ്പക്കാരുടെ ആര്‍ജ്ജവത്തെ കെടുത്താന്‍ കഴിഞ്ഞില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇത്തരം ബ്ലോഗ്‌ മീറ്റുകള്‍ ഇനിയുമുണ്ടാകണം. ഇത്തരം സംഗമങ്ങള്‍ ഇനിയുമുണ്ടാകണം. ഈ സൗഹൃദം ഇനിയുമുണ്ടാകണം. നാളെ ഭാരതത്തിലെ മറ്റു ബ്ലോഗ്‌ സമൂഹങ്ങള്‍ക്ക് ഒരു മാത്രുകയാവണം നമ്മുടെ ചെറിയ കേരളത്തിന്‍റെ ഈ ഇന്റര്‍നെറ്റ്‌ കൂട്ടായ്മ.

ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചവര്‍ക്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

കൂതറ തിരുമേനി.

Sunday, July 26, 2009

156. ദേശീയപാനീയം

കേരളത്തിന്‍റെ ദേശീയ മൃഗം, പക്ഷി , ചിഹ്നം എന്നൊക്കെ പരീക്ഷയില്‍ ചോദിക്കുക പതിവാണല്ലോ. എന്നാല്‍ കേരളത്തിന്റെ ദേശീയ പാനീയം എന്താണ്.. കേരളത്തിന്റെ ദേശീയ പാനീയവും കുടിയന്മാരുടെ മുത്തുമായ കള്ളിനെ കുറിച്ചൊരു പാട്ട്..ഇതിന്റെ സംവിധാനം സുപ്രസിദ്ധ ബ്ലോഗറും സിനിമാനടികളുടെ സ്വപ്നവും മലയാളികളുടെ രോമാഞ്ചവും ബൂലോഗത്തിന്റെ കണ്ണിലുണ്ണിയുമായ നമ്മുടെ പാലക്കാരന്‍ ബെര്‍ളി തോമസ്സാണ്.

Friday, July 24, 2009

155.ഉത്തരങ്ങള്‍

1.കൊകാ ചെടി

ഇത് കേരളത്തില്‍ എല്ലാവര്‍ക്കും പരിചിതമായ കൊക്കോ ചെടിയുമായി ബന്ധമുള്ളതല്ല. ഈ കൊകാ ചെടി പ്രധാനമായും കൃഷി ചെയ്യുന്നത് കൊളംബിയയില്‍ ആണ്. തെക്കന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ആന്റിയന്‍ സംസ്കാരവുമായി വളരെ ബന്ധമുള്ളതും പ്രാചീനകാലം മുതല്‍തന്നെ വളര്‍ത്തപ്പെടുന്നതുമായ ഒരു ചെടിയാണ് ഇത്. ഈ പാരമ്പര്യം ഒന്നുകൊണ്ടു തന്നെ കൊകാ ചെടി വളര്‍ത്തുന്നതും കൊകാ ചെടിയുടെ ഇല കഴിക്കുന്നതും/ ചവയ്ക്കുന്നതും ഒരു ശീലമായി നിരവധി ആളുകള്‍ കൊണ്ടുനടക്കുന്നു. ഈ ഉപയോഗത്തിന് ചെടിവളര്‍ത്തുന്നതിനു കൊളംബിയയില്‍ നിയമ സാധുതയുണ്ട്. എന്നാല്‍ കൊകാ ചെടിയില്‍ നിന്നുണ്ടാക്കുന്ന കൊക്കെയ്ന്‍ ഒരു മയക്കുമരുന്നാണ്. മറ്റു മയക്കു മരുന്നുകളെ പോലേയല്ല ഒരു ഉത്തേജനം തരുന്നതായതുകൊണ്ട് തന്നെ സിനിമാ താരങ്ങള്‍ക്കിടയിലും കായികതാരങ്ങള്‍ക്കിടയിലും വളരെ പ്രചാരമുണ്ട് കൊക്കെയ്ന്. ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മറ്റും ഇവയുടെ നിരന്തരമായ ഉപയോഗം മൂലവും അമിത അളവിലുള്ള ഉപയോഗം മൂലവും ഉണ്ടാകാം.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കൊക്കെയ്ന്റെ ഉപയോഗവും ഉല്‍പ്പാദനവും നിയന്ത്രിക്കാന്‍ വര്‍ഷം തോറും കൊളംബിയക്ക് അമേരിക്കയുടെ വക ബില്ല്യന്‍ ഡോളറിന് മേല്‍ പണവും സൈനികസഹായവും നല്‍കി വരുന്നു. ലോക പ്രശസ്ത ഫുട്ബോളര്‍ ഡിയേഗോ ആര്‍മാന്റോ മറഡോണ ഒരു കുപ്രസിദ്ധ കൊക്കെയിന്‍ അഡികറ്റ് ആണ്. ഇന്ത്യയില്‍ തന്നെ ബോളിവുഡ്‌ താരം ഫര്‍ദീന്‍ഖാനെ കൊക്കയിന്‍ കൈയില്‍ വച്ചതിനു അറസ്റ്റ്‌ ചെയ്തിട്ട് അധികം നാളായില്ല. ലൈംഗിക ഉത്തേജനം ലഭിക്കാനും കൊക്കെയിന്‍ ഉപയോഗിച്ചുവരുന്നു. ഇപ്പോള്‍ കൊളംബിയയില്‍ പാരമ്പര്യഉപയോഗത്തിനല്ലാതെ വ്യാവസായിക (കൊക്കൈന്‍ നിര്‍മ്മാണം) ആവശ്യത്തിനുള്ള കൊകാ ചെടിയുടെ കൃഷി നിരോധിച്ചിട്ടുണ്ട്. വിശപ്പും ദാഹവും വേദനയും തളര്‍ച്ചയും അറിയാതിരിക്കാന്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നതിനാല്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ്. കള്ളക്കടത്തിലൂടെ ഏറ്റവും ധനം സമ്പാദിച്ചതിന്റെ ഗിന്നസ്‌ റിക്കാര്‍ഡ്‌ ഉള്ള പാബ്ലോ എസ്കോബര്‍ മരണം വരെ കൊക്കെയ്ന്‍ കള്ളക്കടത്ത്കാരനായിരുന്നു.

2.മാരിയുവാന

കാനാബി ചെടി മാരിയു(ജൂ)വാന, എന്ന് പേരുണ്ടെങ്കിലും ഭാരതീയര്‍ക്കു പരിചിതമായത് കഞ്ചാവ് ചെടി എന്നപേരില്‍ ആണ്. കഞ്ചാവ് എണ്ണ, ഹഷീഷ്, കഞ്ചാവ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളില്‍ ഒരു ചേരുവയായി ഉപയോഗിക്കാറുണ്ട്. ലൈസന്‍സ്‌ നേടി ഔഷധ നിര്‍മ്മാണത്തിന് വേണ്ടി നാമമാത്രമായി കൃഷി ചെയ്യാന്‍ കഴിയുമെങ്കിലും ഇതിന്റെ സാധാരണ രീതിയിലുള്ള കൃഷി കുറ്റകരമാണ്. ഹരിദ്വാര്‍, ഋഷികേഷ് തുടങ്ങിയ പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ അറിവോടെ തന്നെ ഹിന്ദു സന്യാസിമാര്‍ ഇത് കൃഷി ചെയ്യുന്നെണ്ടെങ്കിലും ഇതിന്റെ വിപണിയില്‍ വില്‍ക്കാന്‍ അവര്‍ക്ക് അധികാരമില്ല. വിശ്വാസത്തിന്റെ പരിധിയില്‍ വരുന്നതുകൊണ്ട്‌ തന്നെ സന്യാസിമാര്‍ക്ക് അവിടെ കൃഷിചെയ്യുന്നതിന് തടസമില്ല.

3.ഓപ്പിയം പോപ്പി ചെടി.

ഓപ്പിയം, ഹെറോയിന്‍ നിര്‍മാണത്തിനു ഉപയോഗിക്കുന്ന ഈ ചെടി പ്രധാനമായും അഫ്ഗാനില്‍ ആണ് കൃഷി ചെയ്യുന്നതെങ്കിലും ലോകത്ത് പലയിടത്തും കൃഷിചെയ്യപ്പെടുന്നു. പോപ്പി ചെടിയുടെ മൊട്ടില്‍ വരഞ്ഞു കിട്ടുന്ന കറയില്‍ നിന്നാണ് ഓപ്പിയവും മറ്റു മയക്കു മരുന്നുകളും ഉണ്ടാക്കുന്നത്‌. ഓപ്പിയം പൂവിന്റെ അരികള്‍ (സീഡ്സ്) ഭക്ഷണത്തില്‍ രുചിയും ഗുണവും കിട്ടാനായി ഉപയോഗിക്കുന്നുണ്ട്‌. മോര്‍ഫിന്‍ നിര്‍മ്മാണത്തിനായി പോപ്പി ചെടി വളര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ അധികം ആ ഉപയോഗത്തിനായി വളര്‍ത്തപ്പെടുന്നില്ല. യൂറോപ്പില്‍ (യൂ.കെ.) പൂന്തോട്ടത്തില്‍ വളര്‍ത്തുന്നത് നിയമപരമായി കുറ്റം അല്ലെങ്കിലും അതിന്റെ കറ ശേഖരിക്കുന്നതും വില്‍ക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെ. ഭംഗിയേറിയ പോപ്പി പൂവ്‌ പൂന്തോട്ടത്തില്‍ വളര്‍ത്തി കാഴ്ചയ്ക്കായി നിര്‍ത്താം എങ്കിലും അതില്‍ നിന്ന് മയക്കു മരുന്നുണ്ടാക്കരുത് എന്ന് ചുരുക്കം.

എങ്കില്‍ പിന്നെ പൂവിനേയും നിരോധിച്ചു കൂടെ എന്നൊരു ചോദ്യം ഉണ്ടാവാം. തേങ്ങായ്ക്ക് വേണ്ടി തെങ്ങ് വെക്കുന്നത് ലൈസന്‍സ്‌ എടുത്ത്‌ ചെയ്യേണ്ട കാര്യം അല്ലല്ലോ. കള്ളിനായി ചെത്തുന്നത് മാത്രമല്ലേ ലൈസന്‍സ്‌ ആവശ്യമായ കാര്യം.

Thursday, July 23, 2009

154.ഇവയുടെ പേരറിയുമോ?

സസ്യങ്ങള്‍ ഭൂമിയുടെ ജീവനാണ്. അതുപോലെ ഈ സസ്യങ്ങള്‍ (അധോ) ലോകസാമ്പത്തിക വ്യവസായത്തിന്റെ നട്ടെല്ലാണ്. ഇവയുടെ പേരറിയുമോ?

അധികം വിഷമിക്കേണ്ട. "ഗുളു" തരാം....


ഇവന്‍ തെക്കേ അമേരിക്കയിലാണ് കൂടുതല്‍ കൃഷി ചെയ്യപ്പെടുന്നത്

ഇവന് അങ്ങനെ ജാടയോന്നുമില്ല. ലോകത്തെല്ലാം ഇവന്റെ കൃഷിയുണ്ട്.

ഇവന്‍ ഏഷ്യയില്‍ കൂടുതല്‍ കൃഷി ചെയ്യപ്പെടുന്നു..

Wednesday, July 22, 2009

153.എനിക്ക് ജീവിക്കാന്‍ വേറെ ഒരുത്തനെ കൊല്ലണോ

എല്ലാവര്‍ക്കും ജീവിക്കാന്‍ അധികാരമുണ്ട്‌. ഭൂമി ഒരാളുടെത് മാത്രമല്ലല്ലോ. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നുവന്നാലോ. അല്ലെങ്കില്‍ ഭൂരിപക്ഷത്തിന് വേണ്ടി ന്യൂനപക്ഷത്തിനെ ബലികൊടുക്കേണ്ടി വന്നാലോ.

കാടുകയറാതെ വിശദീകരിക്കാം. ഈ നൂറ്റാണ്ടു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഒന്നാണ് ഊര്‍ജ്ജ പ്രതിസന്ധി. പ്രധാനമായും കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ക്രൂഡ്‌ഓയില്‍. ഇടയ്ക്കു ക്രൂഡ്‌ ഓയിലിന്റെ വില നൂറു ഡോളര്‍ കവിഞ്ഞപ്പോള്‍ മിക്കവരും ഈ പ്രതിസന്ധി നമ്മളില്‍ ചെലുത്താവുന്ന സ്വാധീനം എന്നതെന്ന് അറിഞ്ഞു. ഇന്നത്തെ പ്രശ്നം മിക്ക എണ്ണ ഉല്‍പ്പാദനരാജ്യങ്ങളും തങ്ങളുടെ ക്രൂഡ്‌ സ്രോതസ്സിന്റെ പീക്ക് അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച സമയം കഴിഞ്ഞു എന്നതാണ്. ബ്രിട്ടനിലും അമേരിക്കയിലും റഷ്യയിലും മാത്രമല്ല മിക്ക എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെയും അവസ്ഥ ഇതില്‍ നിന്നും ഭിന്നമല്ല. മിക്ക രാജ്യങ്ങളും ഇത് അംഗീകരിച്ചു കഴിഞ്ഞു. ഇതിനു രണ്ടുവശമുണ്ട്. ഒന്ന് എണ്ണയുല്‍പ്പാദനത്തിന്റെ പ്രധാന സ്രോതസ്സായ ക്രൂഡ്‌ ഓയില്‍ നിക്ഷേപം കുറഞ്ഞുതുടങ്ങി. രണ്ട് എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നു.

ഇതില്‍ ആദ്യത്തെ പ്രശ്നത്തിന്റെ പരിഹാരം മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നതുമാത്രമാണ്. സ്വാഭാവിക ക്രൂഡ്‌ ഓയില്‍ നിക്ഷേപം കുറഞ്ഞാല്‍ മറ്റിടത്തെക്ക് ജിയോളജിക്കല്‍ സര്‍വ്വേ നടത്തി കൂടുതല്‍ എണ്ണ നിക്ഷേപം കണ്ടെത്താമെങ്കിലും ഭൂമിക്കടിയിലുള്ള ക്രൂഡ്‌ നിക്ഷേപം കുറഞ്ഞുകൊണ്ടിരിക്കുകയാണേന്നുള്ള സത്യം നാമെല്ലാം അംഗീകരിച്ചേ മതിയാവൂ. പുതുതായി ഉണ്ടാവാത്തതുകൊണ്ട്‌ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രൂഡിന്റെ പകരക്കാരനെ കണ്ടില്ലെങ്കില്‍ ഊര്‍ജ്ജ ദാരിദ്രത്തിലേക്ക് നാമെല്ലാം പോവേണ്ടി വരും. ഇന്നത്തെ ഭൂമിലെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ടഘടകമാണ് വാഹനങ്ങള്‍. ഇത് കര, സമുദ്ര ആകാശ മാര്‍ഗ്ഗമെല്ലാംപ്പെടും. ഇന്നും സിംഹഭാഗ യാത്രമാര്‍ഗ്ഗങ്ങളും ക്രൂഡ്‌ ഓയില്‍ ഉല്‍പ്പന്നങ്ങളില്‍ ആശ്രയിക്കുന്നത് കൊണ്ട് തന്നെ ആധുനിക ജീവന്റെ ജീവരക്തം ക്രൂഡ്‌ ഓയില്‍ ആണെന്ന് സമ്മതിക്കേണ്ടി വരും.

രണ്ടാമത്തെ പ്രശ്നം എന്നത് ക്രൂഡ്‌ ഓയില്‍ കണ്ടെത്താനുള്ള ചിലവാണ്‌. കരയിലെ അപേക്ഷിച്ച് ഓഫ്‌ഷോറില്‍ എണ്ണ കണ്ടെത്തുന്നതും ഡ്രില്ലിംഗ് നടത്തുന്നതും വളരെ ചെലവേറിയ കാര്യമാണ്. ഓഫ്ഷോര്‍ പ്ലാറ്റ്‌ഫോം, അവിടെക്കുള്ള യാത്ര തുടങ്ങി ക്രൂഡ്‌ എത്തിക്കുന്നതു വരെ വളരെ ചെലവേറിയ കാര്യമാണ്. ഇന്ന് സമുദ്രത്തില്‍ വെച്ചുതന്നെ റിഫൈനിംഗ് നടത്താവുന്ന സംവിധാനം ഉണ്ടെങ്കിലും രീതി വളരെ ചെലവേറിയത്‌ തന്നെ. ഇന്ന് കടലിനടിയില്‍ കിലോമീറ്ററുകള്‍ കീഴെ വരെ ഡ്രില്ലിംഗ് നടത്താന്‍ കഴിയുമെങ്കിലും ഇതിനു വേണ്ടിവരുന്ന ചെലവുകള്‍ ഭീമമാണ്. അതുകൊണ്ട് തന്നെ ഇത്രയും മുടക്കിക്കിട്ടുന്ന ക്രൂഡ്‌ ഓയിലും വിലയേറിയതാവും.പഴയകാലത്ത് പമ്പിംഗ് പോലും വേണ്ടാതെ ക്രൂഡ്‌ തനിയെ പുറത്തേക്ക് തള്ളപ്പെട്ടുകൊണ്ടിരുന്ന ബുര്‍ഗാന്‍ എണ്ണപ്പാടത്ത് ഇന്ന് ശേഖരം വളരെ കുറഞ്ഞെന്നതാണ് സത്യം.

കുവൈറ്റില്‍ ഇനിയും ഇരുനൂറു വര്‍ഷത്തെ നിക്ഷേപം ഉണ്ടെന്നു പറയപ്പെടുമ്പോള്‍ അതിലധികം നിക്ഷേപം തങ്ങളുടെ കൈവശം ഉണ്ടെന്നും കുവൈറ്റും വരും കാലങ്ങളില്‍ ലോകത്തിന്റെ എണ്ണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ക്കു കഴിയുമെന്നും സൗദി അറേബ്യ അവകാശപ്പെടുന്നു. എന്നാല്‍ കുവൈറ്റില്‍ സ്വതന്ത്ര ഓഡിറ്റിങ്ങിനു സൌകര്യമുണ്ടെങ്കിലും സൗദി അറേബ്യയില്‍ ഇത്തരം സൌകര്യങ്ങള്‍ പുറം രാജ്യങ്ങള്‍ക്ക് കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങള്‍ സൌദിയുടെ ഈ അവകാശവാദത്തെ കണ്ണുംപൂട്ടി വിശ്വസിക്കുന്നില്ല. ഈ പ്രശ്നങ്ങള്‍ ഒക്കെക്കൊണ്ട് തന്നെ യൂറോപ്പ്‌ അടക്കമുള്ള പ്രദേശത്തെ രാജ്യങ്ങള്‍ പുതിയ ഊര്‍ജ്ജ ശ്രോതസ്സ്‌ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും തുടങ്ങി. ഹൈബ്രിഡ്‌ വാഹനങ്ങള്‍ ഇതിന്റെ ഫലങ്ങള്‍ ആണെങ്കിലും പൂര്‍ണമായി ഇതിനെ ആശ്രയിക്കാനാവില്ല. ഓസ്ട്രേലിയയില്‍ കല്‍ക്കരിയെ ലിക്വിഡ് ക്രൂഡ്‌ ആക്കാനുള്ള പരീക്ഷണം നടത്തി വിജയിച്ചെങ്കിലും പരിസരമലിനീകരണം വന്‍ വിപത്ത് സൃഷ്ടിക്കും.

പിന്നീടുണ്ടാക്കിയ പരീക്ഷണങ്ങള്‍ ആയിരുന്നു ജൈവ പെട്രോള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത്. ജെട്രോഫ( കടലാവണക്ക്) , എണ്ണപ്പന , കരിമ്പ്‌ തുടങ്ങി ഉരുളക്കിഴങ്ങ് വരെ ഊര്‍ജ്ഞോല്പാദനത്തിനു ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ ഗുജറാത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് ജെട്രോഫ കൃഷി തുടങ്ങി. മിക്കയിടവും ഒന്നിനും കൊള്ളാത്ത തരിശായിരുന്നതുകൊണ്ട് തന്നെ ഈ കൃഷി മനുഷ്യര്‍ക്കോ പരിസ്ഥിതിയ്കോ കാര്യമായ ദോഷമുണ്ടാക്കിയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ ഇന്തോനേഷ്യയില്‍ ഊര്‍ജ്ഞോല്പ്പാദനത്തിനു വേണ്ടി നടത്തിയ എണ്ണപ്പന കൃഷിയാണ് പ്രശ്നമുണ്ടാക്കിയത്.

ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ആണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ കൃഷിയിറക്കിയത്. ഈ കൃഷിയിടങ്ങള്‍ പരമ്പരാഗത വനഭൂമി വെട്ടിത്തെളിച്ചാണ് ഉണ്ടാക്കിയത്. പ്രകൃതിയോടു കാട്ടിയ ക്രൂരത ഇവിടെ തീരുന്നില്ല. ഈ വനത്തിലെ വനവിഭവങ്ങള്‍ കഴിച്ചു ജീവിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് ആദിവാസികളാണ് തങ്ങളുടെ ജീവിതമാര്‍ഗ്ഗം നഷ്ടപ്പെട്ടു വഴിയാധാരമായത്. പുറംലോകവുമായി ബന്ധമോ പുറം ലോകത്ത് ജീവിച്ചു പരിചയമോ ഇല്ലാത്ത ഇവര്‍ക്ക് ഇന്ന് ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുകയാണ്. വമ്പന്‍ സാമ്പത്തിക സഹായം സര്‍ക്കാരിനു കിട്ടിയെങ്കിലും ഈ പാവം ജനങ്ങളുടെ ജീവിതത്തിന്‌ വേണ്ട ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. യൂറോപ്യന്‍ അമേരിക്കന്‍ നേത്രുതം ഇടപെട്ട് നടത്തിക്കുന്ന കൃഷിയുടെ പരിണിതഫലമായ ഇവരുടെ കാര്യം നോക്കാന്‍ മനുഷ്യാവകാശ സംഘടനകളും രംഗത്തില്ല.

ആദിവാസികളായ ഇവര്‍ ഹിന്ദുക്കളോ ബുദ്ധാരോ അല്ലെങ്കില്‍ ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ മതവിഭാഗമായ മുസ്ലീമോ അല്ല. അതുകൊണ്ട് തന്നെ ഇവരുടെ രോദനം കേള്‍ക്കാന്‍ മതനേതാക്കളോ വരുന്നില്ല. നമുക്കും ഇവരോട് എന്തിനു സഹതാപം കാണിക്കണം അല്ലെ. കാരണം എണ്ണ അവര്‍ക്ക് വേണ്ടെങ്കിലും നമുക്ക് അതില്ലാതെ ജീവിക്കാനാവില്ലല്ലോ. വികസനം എന്തെന്ന് അറിയാത്ത ആദിവാസികളെ കൊന്നിട്ടായാലും നമുക്ക് വികസനം വേണം. വികസനത്തിന്റെയും ആവശ്യത്തിന്റെയും പേരില്‍ കാട്ടില്‍ നിന്നും പുറംതള്ളിയിരിക്കുന്ന ഇവര്‍ക്ക് ആദ്യം ഒരു ജീവിതമാര്‍ഗ്ഗവും അന്തരീക്ഷവും കൊടുത്തിട്ട് വേണ്ടിയിരുന്നില്ലെ നമുക്ക് പുതിയ ഊര്‍ജ്ജത്തിന്റെ മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്...?

152. നട്ടപിരാന്തന്‍ സൗദിയിലെ "പരിപാടി" നിറുത്തിയതിന്റെ പുറകിലെ ഗുട്ടന്‍സ്


ചിത്രങ്ങള്‍ കഥ പറയുമ്പോള്‍


കടപ്പാട് :

ഇതെല്ലം ഒപ്പിയ ക്യാമറയോട്

Tuesday, July 21, 2009

151.വാളെടുത്തവന്‍ വാളാലെ....

കേട്ട് പതിഞ്ഞ പഴംചൊല്ലാണ്.. പഴംചൊല്ലില്‍ പതിരില്ലെന്നതും അതിലേറെ സത്യം. ചില സംഭവങ്ങളെക്കുറിച്ച് അറിയുമ്പോഴാണ് ഈ പഴംചൊല്ലിലെ പതിരില്ലായ്മ മനസ്സിലാവുന്നത്. ഇന്ന് അമേരിക്കവരെ ഭയക്കുന്ന താലിബാനെന്ന മതവിദ്യാര്‍ഥികള്‍ പാകിസ്ഥാന്റെ സന്തതികളാണെന്നത് എല്ലാവര്‍ക്കും അറിയാം. മദ്രസകളില്‍ നിന്നുള്ള മതപഠനവും ഐ.എസ്.ഐ. യുടെ ഇന്റലിജന്‍സ് സഹകരണവും പാകിസ്ഥാന്‍ പട്ടാളത്തിന്റെ സൈനികപരിശീലനവും കാലാകാലങ്ങളില്‍ പാകിസ്ഥാന്‍ സര്‍ക്കാരില്‍നിന്നും ലോകമെമ്പാടുമുള്ള ഇസ്ലാം തീവ്രവാദം ഇഷ്ടപ്പെടുന്നവരില്‍ നിന്നുമുള്ള നിര്‍ലോഭമായ സാമ്പത്തിക സഹായവും കൂടിയായപ്പോള്‍ താലിബാന്‍ അതിന്റെ വളര്‍ച്ചയുടെ പരകോടിയിലെത്തി.

അമേരിക്കന്‍ പട്ടാളത്തിന്റെ അഫ്ഗാന്‍ ആക്രമണം മുഖ്യധാരയില്‍ നിന്ന് താലിബാന്‍ ഭരണമാറ്റം സാധ്യമാക്കിയെങ്കിലും ആളുകളുടെ മനസ്സില്‍ നിന്നും താലിബ് ആകാനുള്ള ഇഷ്ടം ഇന്നും പൂര്‍ണമായി മാറിയില്ല. താലിബാനികള്‍ ചിലയിടങ്ങളില്‍ അസംഘടിതമായും ചിലയിടത്ത് പൂര്‍ണ്ണമായും സംഘടിച്ചും തങ്ങളുടെ ക്യാമ്പുകളും ആക്രമണങ്ങളും നടത്തുന്നു. പ്രത്യേകിച്ചും പഷ്തു സംസാരിക്കുന്ന വാസീരിസ്ഥാനിലും പേഷാവരിലും മറ്റു നോര്‍ത്ത് വെസ്റ്റ്‌ ഫ്രണ്ടിയര്‍ പ്രോവിന്‍സുകളിലും. എന്തുകൊണ്ട് അമേരിക്കന്‍ സര്‍ക്കാരിന്റെയും ഇപ്പോഴത്തെ ഭീകരപ്രവര്‍ത്തന വിരുദ്ധര്‍ എന്ന് പേരെടുക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ഭരണകൂടത്തിന്റെയും എതിര്‍പ്പുകള്‍ക്ക് വിരുദ്ധമായി താലിബാന്‍ വളരുന്നുവെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

താലിബാന്‍ പോരാളികളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുന്നത് മിക്കപ്പോഴും നിരപരാധികള്‍ ആയിരിക്കും. സ്വന്തം ബന്ധുജനങ്ങള്‍ കൊല്ലപ്പെടുന്നത് കാണുന്ന യുവാക്കളും കുട്ടികളും സ്വാഭാവികമായും സര്‍ക്കാരിനോടുള്ള വിരോധം തീര്‍ക്കുന്നത് താലിബ് ആയി മാറിയിട്ടാണ്. ഇത്തരത്തില്‍ പോരാളികളാക്കപ്പെടുന്ന കുട്ടികള്‍ ഈ ലോകത്തല്ല തങ്ങളുടെ ജീവിതം എന്ന് പഠിക്കപ്പെടുകയും പരലോകത്തെ സ്വര്‍ഗം സ്വപ്നം കണ്ടു ഈ ലോകത്തില്‍ തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ പാകാന്‍ താലിബാന് സഹായികള്‍ ആയി മാറുകയും ചെയ്യുന്നു. ഫലത്തില്‍ സര്‍ക്കാരിന്റെ ആക്രമണം കൂടുതല്‍ താലിബാന്‍ പോരാളികളെ ഉണ്ടാക്കിയെടുക്കാനെ സഹായിക്കുന്നുള്ളൂ.

ഇന്ന് ലോകത്തിന്റെ ദൃഷ്ടിയില്‍ നല്ലപിള്ള ചമയാനും അമേരിക്കന്‍ ചങ്ങാത്തം നഷ്ടപ്പെടാതിരിക്കാനും പാകിസ്ഥാന്‍ പട്ടാളവും ഐ.എസ്.ഐയും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നിരവധി ആക്രമണങ്ങള്‍ താലിബാനെ തകര്‍ക്കാനായി നടത്തുന്നു. പാകിസ്ഥാനിലെ മതനെതാക്കന്മാര്‍ക്ക് ഒട്ടും ദഹിക്കാത്ത ഈ പ്രവര്‍ത്തി പക്ഷെ ഉദ്ധേശിക്കുന്നതിന്റെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്‌. മതത്തിലെ ഭൌതികവാദികള്‍ ആയവര്‍ക്ക് താലിബാന്റെയും സമാന തീവ്രവാദി സംഘടനകളുടെയും വളര്‍ച്ച ഇഷ്ടമല്ലെങ്കിലും ആത്മീയവാദികള്‍ താലിബാന്റെ ചങ്ങാത്തം കാംക്ഷിക്കുന്നവരാണ്. ഫലത്തില്‍ ഈ വൈരുദ്ധ്യം അത്മീയവാദികളായ ആളുകളുടെ സഹായം താലിബാന് എന്നും ഉണ്ടാവും.

പഷ്തു പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ താലിബാന്‍ തങ്ങളുടെ താലിബാനി നിയമങ്ങള്‍ അടിചെല്‍പ്പിച്ചിട്ടുണ്ട്. സിനിമ തീയേറ്റര്‍ ബോംബ്‌ വച്ച് തകര്‍ത്ത് സിനിമ കാണുന്നതില്‍ നിന്ന് ജനങ്ങളെ ഭയപ്പെടുത്തിയ താലിബാന്‍ ഇപ്പോള്‍ സിനിമ നടന്മാര്‍ക്കും നടിമാര്‍ക്കും ഒപ്പം സിനിമ വ്യെവസായത്തില്‍ ജോലിചെയുന്ന എല്ലാവര്‍ക്കും ഭീഷണി കൊടുത്തിരിക്കുകയാണ്. സിനിമയും ഇത്തരം വിനോദങ്ങളും ഇസ്ലാമിനെതിരാണെന്നും അതുകൊണ്ട് ഈ വ്യവസായത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. മ്യൂസിക്‌ വീഡിയോ നിര്‍മ്മിക്കുന്നവര്‍ക്കും ഇതിനകം തന്നെ ഭീഷണി കിട്ടിക്കഴിഞ്ഞു. ഒരു പഷ്തൂണ്‍ സിനിമാനടിയുടെ കാര്‍ തീവ്രവാദികള്‍ ആക്രമിച്ചതും അടുത്തിടെ തന്നയാണ്.

പേഷാവറിലെ ഏക പഞ്ചനക്ഷത്ര ഹോട്ടല്‍ ബോംബ്‌ വെച്ച് തകര്‍ത്തിട്ട് അധികനാളായില്ല. വാഹനത്തില്‍ നിറച്ച സ്ഫോടകവസ്തുകള്‍ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഹോട്ടലിനു സാരമായ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. യൂ എന്നിന്റെ അടക്കം നിരവധി വിദേശികളും ആ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇതുവരെയായും ആര്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. പെഷാവറില്‍ പര്‍ദ്ധ നിര്‍ബന്ധമായി ധരിക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എന്തുകൊണ്ട് താലിബാന്റെ ഈ നീക്കങ്ങള്‍ നമ്മെബാധിക്കുമെന്നു നോക്കാം.

പാകിസ്ഥാനില്‍ ഭരണത്തിലും സൈന്യത്തിലും താലിബാനോട് വിധേയത്തം ഉള്ളവര്‍ ധാരാളം ഉണ്ട്. പോലീസിലും സര്‍ക്കാര്‍ ജോലിയിലും താലിബാന്‍ പ്രേമികള്‍ ധാരാളം. അതുകൊണ്ട് തന്നെ താലിബാന്‍ പ്രേമം ഒരു പരിധിവിട്ടാല്‍ പാകിസ്ഥാന്റെ ഭരണം വരെ കൈയാളി എന്നുവരാം. എന്നും ജനാധിപത്യം മാത്രം ഉണ്ടായിരുന്ന രാജ്യമല്ല പാകിസ്ഥാന്‍. പട്ടാളം ഭരണം കൈയാളി നീണ്ടകാലം പട്ടാളഭരണം ഉണ്ടായിരുന്ന പാകിസ്ഥാനില്‍ മതഭീകരന്മാര്‍ സൈന്യത്തിലും ഭരണത്തിലുമുള്ള തങ്ങളുടെ സമചിന്തക്കാരെ കൂടെകൂട്ടി താലിബാന്റെ സഹായത്തോടെ ഭരണം പിടിച്ചെടുത്താല്‍ അതേറ്റവും ദോഷമായി ബാധിക്കുക ഭാരതത്തെയാവും.

നൂറ്റമ്പതിലേറെ ആണവായുധങ്ങള്‍ സ്വന്തമായുള്ള ആണ്ടില്‍ ആറു മുതല്‍ പത്തുവരെ ആണവായുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുന്ന പാകിസ്ഥാനില്‍ മതഭ്രാന്തന്മാരായ ഭരണാധികാരികള്‍ ഉണ്ടായാല്‍ എന്തുചെയ്യാനും മടിച്ചു എന്നുവരില്ല. ഡിപ്ലോമാറ്റിക് ബന്ധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന മതഭ്രാന്തന്മാരുടെഭരണകൂടം പാകിസ്ഥാനില്‍ വരാതിരിക്കുകയെന്നത് ഭാരതത്തിന്റെ രക്ഷയ്ക്കും ആവശ്യമാണ്.

150. ഒരു സന്തോഷ വാര്‍ത്ത

കൂതറ അവലോകനമെന്ന ചെറുബ്ലോഗില്‍ ഇത് നൂറ്റി അമ്പതാമത്തെ പോസ്റ്റാണ്. താരതമ്യേന മലയാളികള്‍ക്ക് ഇഷ്ടമാവാത്ത ഒരു ബ്ലോഗ്‌ പേരും എഴുത്തുകാരന്റെ പേരും ചേര്‍ത്ത് ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടാക്കുമ്പോള്‍ തന്നെ ഇതില്‍ മൌനമായി വായിച്ചുപോകാനല്ലാതെ കമന്റ് ഇടാനോ ഫോളോ ചെയ്യാനോ ആളുകള്‍ മടിക്കും എന്നറിയാമായിരുന്നു. സത്യത്തിന്റെ മുഖം ഇപ്പോഴും രസകരമാവില്ലെന്നറിയാവുന്നവര്‍ വായിക്കുമെന്നും കമന്റിടുമെന്നും അറിയാം. അതുകൊണ്ട് തന്നെ ധീരരായ ആ വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രം കൂതറ അവലോകനം ഇവിടെവരെയെത്തി.

ഇന്ന് നൂറ്റിഅമ്പത് പോസ്റ്റുകളും അരലക്ഷം ഹിറ്റുകളും അറുപത്തിആറ് ഫോളോവെഴ്സും മോശമല്ലാത്ത ആര്‍.എസ്.എസ്. ഫീഡ് സ്ക്രൈബ് ചെയ്തവരും കൂടിയാവുമ്പോള്‍ കൂതറ തിരുമെനിയ്ക്ക് മുന്നോട്ടു പോവാനുള്ള ആര്‍ജ്ജവം ഇരട്ടിയ്ക്കുന്നു. കൂതറ അവലോകനത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന കൈപ്പള്ളി, അഹങ്കാരി, മാളു, നീരജ്‌ തുടങ്ങി ചിലര്‍ തങ്ങളുടെ വെക്തിപരമായ കാരണങ്ങള്‍ കൊണ്ട് കൂതറ അവലോകനത്തില്‍ നിന്നും വിട്ടുപോയെങ്കിലും ഇന്നും ഈ ബ്ലോഗുമായി നല്ല അടുപ്പം ഉള്ളവര്‍ തന്നെയാണെന്ന് കരുതുന്നു. അങ്ങനെ കരുതാതിരിക്കാന്‍ കാരണവും ഇല്ല. ബാക്കിയുള്ള എല്ലാ എഴുത്തുകാരും തങ്ങളുടെ കഴിവിനനുസരിച്ച് എഴുതുകയും തങ്ങളുടെ ധാര്‍മിക പിന്തുണ ഈ ബ്ലോഗിനോട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളവരാണ്.

സന്തോഷം പങ്കുവെയ്ക്കുന്നതില്‍ ആണെന്ന് വിശ്വസിക്കുന്ന കൂതറതിരുമേനി ഈ അവസരത്തില്‍ കൂതറ അവലോകനത്തിന്റെ ഭാഗമാവാന്‍ നിങ്ങളെയും ക്ഷണിക്കുകയാണ്. കൂതറ അവലോകനത്തില്‍ ഒരെഴുത്തുകാരനാകാന്‍/ എഴുത്ത്കാരിയാവാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. ഈ പോസ്റ്റില്‍ ഒരു കമന്റായി നിങ്ങളുടെ ഇമെയില്‍ ഐഡി ചേര്‍ക്കുക. നിങ്ങള്‍ക്ക് കൂതറ അവലോകനത്തില്‍ എഴുതുവാനായി ഇന്‍വിറ്റെഷന്‍ അയക്കുന്നതായിരിക്കും. ഈ സന്തോഷത്തില്‍ പങ്കുചേരുക

കൃതജ്ഞതയോടെ

(കൂതറ തിരുമേനി.)

ഏതൊരു പ്രസ്ഥാനത്തിനും അതിന്റേതായ നിയമാവലി ഉണ്ടാവും എന്നതുപോലെ കൂതറ അവലോകനത്തിന്റെ വിമര്‍ശന നയോപായം ചുവടെ ചേര്‍ക്കുന്നു.

ഉപരിപ്ലവമായ സുഖിപ്പിക്കല്‍സ് അല്ലാ പ്രഖ്യാപിതവും സ്ഥായിയായതുമായ ലക്‌ഷ്യം എന്നുള്ളതുകൊണ്ട് തന്നെ ബ്ലോഗിന്റെ മിക്കപ്പോഴും അശാന്തവും വിഷയകലുഷിതവുമായ പന്ഥാവ് അപരിചിതരുടെയും കുടിലതനിറഞ്ഞവരുടെയും ബാഹുല്യം കൂതറതിരുമേനിയുടെ മുമ്പില്‍ സൃഷ്ടിക്കുമെങ്കിലും വായനക്കാരനും നിരൂപകനും രചയിതാവും രചനയും തമ്മില്‍ വ്യക്തിപരമോ ആശയപരമോ ദാര്‍ശനികപരമോ ആയ അടുപ്പവും ആര്‍ദ്രതയും വേണ്ട പകരം നിരൂപണത്തിന്റെ നിക്ഷ്പക്ഷമായ കണ്ണുകളോടെ അതിനെ നോക്കികണ്ടാല്‍ മതിയെന്നതാണ് തീരുമാനം. വ്യക്തിബന്ധങ്ങളില്‍ നിന്ന് രൂപം പ്രാപിക്കുന്ന ഊഷ്മളത മിക്കപ്പോഴും ഒരു രചയിതാവിന്റെ കൃതികളെ ഒരു പ്രയോജനരഹിതവും ദോഷദായകവുമായ ഊഷ്മളതയോടെ നോക്കിക്കാണാന്‍ അല്ലെങ്കില്‍ കാണിക്കുവാന്‍ നിരൂപകനെ അല്ലെങ്കില്‍ അവലോകകനെ നിര്‍ബന്ധിതനാക്കുന്നു.

ആശയപരമായ ചാഞ്ചല്യങ്ങളും വിചാരങ്ങളിലെയോ ഇസങ്ങളിലെയോ വിശ്വാസങ്ങളിലെയോ വൈരുദ്ധ്യങ്ങള്‍ അല്ലെങ്കില്‍ വിഭിന്നചിന്താധാരകള്‍ നിരൂപകനില്‍ അന്തര്‍ലീനമായിരിക്കുന്ന ഉദ്ധേശത്തെയോ മനസ്സിലാക്കാതെ ഒരു ദോഷൈകദൃക്കിനെയെന്നവണ്ണം നോക്കികാണുവാന്‍ രചയിതാവിനെ പ്രേരിപ്പിക്കുന്ന ഈ അവസ്ഥ സത്യത്തിന്റെ മേല്‍ നീരസത്തിന്റെയും കാലുഷ്യത്തിന്റെയും മൂടുപടം ചൂടിക്കുമെങ്കിലും രാജാവ് നഗ്നനെന്നു വിളിച്ചുപറയുന്നവര്‍ ഫലത്തില്‍ ആ മൂടുപടം മാറ്റാന്‍ സഹായിക്കുമെന്നതാണ് സത്യം.

രാഷ്ട്രീയത്തിലെന്നപോലെ ബ്ലോഗിലും സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല.പുറംചൊറിയലോ സുഖിപ്പിക്കല്‍സോ അല്ല വേണ്ടതും.സുഖിപ്പിക്കല്‍സിന്റെ വഴുവഴുത്തനാവ് മസ്തികമൂശയുടെ ക്ലാവ് പിടിത്തത്തിന് മാത്രമേ ഉതകുകയുള്ളൂ. നിത്യേനയുള്ള ഉരയ്ക്കല്‍ ലോഹത്തെമാത്രമല്ല നിരൂപണമെന്ന ഉരയ്ക്കല്‍ എഴുത്തുകാരന്റെ ആര്‍ജ്ജവത്തെയും ഭാവനയെയും മിനുസപ്പെടുത്തുമെന്നു മാത്രമല്ല കൂടുതല്‍ കരുത്തുള്ളതുമാക്കും.തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെന്നത് പ്രമാണം.വിമര്‍ശനമെന്നതിനെ അതെ ഒരു ശരീരരഹിതസത്തയെന്നെടുക്കാതെ അതിന്റേതായ രീതിയില്‍ നേര്‍വഴികാട്ടലിന്റെ പ്രതീകാത്മകത്വം ആയിട്ടെടുക്കുന്നതാവും ഉചിതം.

വിമര്‍ശനരഹിതമായ എഴുത്ത് മിക്കപ്പോഴും ബൗദ്ധികമായതും സര്‍ഗ്ഗാത്മക വളര്‍ച്ചയും ഇല്ലതാകുമെന്നതും ആരാധകരുടെ കൈയടിയില്‍പ്പെട്ട് ആത്മാര്‍ഥതയുള്ള ചൂണ്ടിക്കാണിക്കലുടെ വാക്കുകള്‍ നേര്‍ത്ത് ലളിതമായി അവസാനം മുങ്ങിപ്പോവുമ്പോള്‍ താനെവിടെയെന്ന് തിരിച്ചറിയാതെ വരുന്ന എഴുത്തുകാരന്‍ പരാജയപ്പെടുകയാണ്. എഴുത്തുകാരനില്‍ എഴുത്തുകാരന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ അതിപ്രസരം പലപ്പോഴും എഴുത്തിന്റെ നിലവാരത്തിനെതന്നെ കുറയ്ക്കുന്നുവേന്നതും പരമാര്‍ത്ഥം തന്നെ.

എല്ലാ ആരാധകരും ഒരു ശത്രുവാകാനുള്ള ഭാവി/വിദൂര സാധ്യതയുണ്ടെന്ന് കൂതറ തിരുമേനിയ്ക്കറിയാം. അതുപോലെ തന്നെ ആത്മാര്‍ത്ഥരഹിതമായ കമന്റുകളും സുഖിപ്പിക്കല്‍സ് പ്രോല്‍സാഹനവും ദോഷഗുണമുള്ള കൊളസ്ട്രോള്‍ പോലെത്തന്നെ അടിഞ്ഞുകൂടല്‍ നടത്തി ഹൃദയത്തിലും രക്തകുഴലിലും രക്തസഞ്ചാരത്തിനുമാര്‍ഗ തടസ്സമെന്നത് പോലെ എഴുത്തുകാരന് സത്യസന്ധമായി ചിന്തിക്കേണ്ടി വരുമ്പോഴും അതെ ഫലം തന്നെയാണ് ചെയ്യുന്നത്.

വിമര്‍ശനാത്മകമായ കമന്റുകളും പോസ്റ്റുകളും വരുമ്പോള്‍ ഹൈപ്പര്‍ ആക്ടിവ് ആയ കുട്ടികളെ പോലെ വാളെടുക്കുന്നത് ബൗദ്ധികമായ ചപലതയോ പക്വതയില്ലായ്മയോ ആണ്.ഋജുവായതോ വക്രമായതോ ആയ വിമര്‍ശനങ്ങളോ കുത്സിതമായ ആസൂത്രണങ്ങളോ കൂതറ തിരുമേനിയുടെ അചഞ്ചലവും നിരര്‍ഗ്ഗളവുമായ വിമര്‍ശനരീതിയുടെ മുനയോടിക്കുവാനോ പരിസമാപ്തി കുറിയ്ക്കാനോ ഉതകില്ല.വ്യതിചലിക്കാത്തതും തിരശ്ചീനവുമായ ഈ നിഷ്കര്‍ഷതയെ തള്ളിക്കളയാനുമാവില്ല.

ആശയങ്ങളും അറിവുകളും അനുഭവങ്ങളും ബ്ലോഗെന്ന ഈ മാധ്യമത്തിലൂടെ വികേന്ദ്രീകരണമോ വിതരണമോ നടത്തുമ്പോള്‍ സ്വീകരിക്കുന്നവനോ നല്‍കുന്നവനോ തമ്മില്‍ ഭൂവുടമയും അടിയാളനും തമ്മിലുള്ള ബന്ധമല്ല മറിച്ച് സമന്മാരുടെ സൗഹൃദകൈമാറ്റമാണ് നടക്കുന്നത്. പ്രസ്തുത കൈമാറ്റത്തില്‍ അറിവുകളും അനുഭവങ്ങളും പെടുമെന്ന് മാത്രം.

മലയാളം ബ്ലോഗ് അതിന്റെ ശൈശവ,കൗമാര ദശയിലാണ്, ഈ കാലഘട്ടത്തില്‍ നമ്മളാല്‍ ആവും വിധം ആ വളര്‍ച്ചയെ ത്വരിതപ്പെടുത്തി മറ്റു ഭാഷാ ബ്ലോഗുകള്‍ക്ക് മാതൃകയാക്കുകയെന്നതാണ് നമ്മളുടെ കടമ.അത് മലയാള ബ്ലോഗിന്റെ മാത്രമല്ല ഭാഷയുടെയും വളര്‍ച്ചയ്ക്ക് സഹായിക്കും.ഒപ്പം മറ്റുള്ളവര്‍ വിദ്യാസമ്പന്നരായ മലയാളികളെ അസൂയയോടെ നോക്കിക്കാണുന്നത് പോലെ മലയാളം ബ്ലോഗിനെയും അസൂയയോടെ നോക്കിക്കാണാന്‍ സഹായിക്കും.വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍ സങ്കേതങ്ങളുടെയും വിസ്മയം കൊള്ളിക്കുന്ന ഈ വളര്‍ച്ചയില്‍ ഭാഗഭാക്കായി അതിനെ തങ്ങളാല്‍ ആവുംവിധം സംഭാവന നല്‍കി അര്‍ഹിക്കുന്ന ഒപ്പം കഴിയുന്ന മേഖലകളില്‍ പങ്കാളികളായി ഒത്തുകൂടല്‍ നടത്തുന്നതിനു പകരം ഭര്‍ത്സനം,വിദ്വേഷമെന്ന കാളകൂടവിഷത്തിന്റെ മനംപിരട്ടലും അതിന്റെ സ്രവിപ്പിക്കലുമാവുമ്പോള്‍ കാണികള്‍ക്ക് സ്വച്ഛന്ദമായ കൊമാളികളി ദര്‍ശിക്കാനുള്ള അവസരമൊരുക്കല്‍ മാത്രമാവും ഫലം.

സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്ന് പാടിയ കവിയെ ഈ അവസരത്തില്‍ സ്മരിക്കുന്നു. വിദേശികള്‍ക്ക് അഹിംസയും ആത്മസംയമനത്തിന്റെ പാതയും കാട്ടിക്കൊടുത്ത മഹാത്മാഗാന്ധിജിയുടെ അസാന്നിധ്യം ബ്ലോഗില്‍ എന്നും പ്രകടമാവുന്നു.വിദേശത്തു വസിച്ചാലും സ്വദേശത്ത്‌ താമസിച്ചാലും പൂര്‍വികര്‍ ഏകിയ ആ നല്ല സിദ്ധാന്തങ്ങളും ആശയങ്ങളും നാം മറക്കില്ല.മറക്കുകയുമരുത്. നാം പാശ്ചാത്യര്‍ക്കെകിയ ആ അഹിംസാ മന്ത്രം എന്നും ഉരുവിടാം.

"രഘുപതി രാഘവ് രാജാറാം.
പതീത് പാവനു സീതാ റാം.
ഈശ്വര്‍ അല്ലാഹ് തേരോ നാം
സബ്കോ സന്മതി ദേ ഭഗവന്‍"

149.യൂടൂബിലെ പുലികള്‍

എവിടെ ഇന്റര്‍നെറ്റില്‍ വല്ലതും ചെയ്യാന്‍ അവസരമുണ്ടോ അവിടെ മലയാളികളുടെ തലയുമുണ്ടെന്നത് കേവലപ്രചാരണമല്ല. ആദ്യത്തെ ക്രിയകളും വിക്രിയകളും കേരളാ ചാറ്റില്‍ ആയിരുന്നെങ്കില്‍ പിന്നീട് പാരാചാറ്റിന്റെ സഹായം ഉപയോഗിക്കുന്ന മറ്റു ചാറ്റുകളിലും പിന്നീട് ബ്ലോഗുകളിലും എത്തി. പാരാചാറ്റിന്റെ സഹായത്തോടെ ചാറ്റാന്‍ കൂതറ അവലോകനത്തിലും സാധിക്കും. അതിനുവേണ്ടി ഒരു സെറ്റ്അപ്പ് കൂതറഅവലോകനത്തിന്റെ മാന്യവായനക്കാര്‍ക്കായി കൂതറ തിരുമേനി നേരത്തെ ഒരുക്കിയിരുന്നു. ചാറ്റുകളിലെ വിളയാട്ടം പിന്നീട് മലയാളം ബ്ലോഗുകളിലും എത്തി

ബ്ലോഗുകളില്‍ തങ്ങളുടെ സര്‍ഗ്ഗാത്മകതയുടെ മികവില്‍ നിരവധി പേര്‍ പേരെടുത്തു. ബൂലോഗത്ത് പുതിയ പുതിയ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായി. വിശാലമനസ്കന്‍, ബെര്‍ളിതോമസ്‌, കുറുമാന്‍, തുടങ്ങി കേരള ഫാര്‍മര്‍ വരെ നീണ്ട നിര. മിക്കവരും തങ്ങളുടെ എഴുത്തിനെ സാഹിത്യത്തിന്റെ ഓരോ മേഖലകളില്‍ പതിപ്പിച്ചും ശ്രദ്ധിച്ചും പുതു പുതു പോസ്റ്റുകളിലൂടെ വായനക്കാരുടെ ഹൃദയത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയപ്പോള്‍ ചില ഉടായിപ്പുകളിലൂടെ ആളാകാന്‍ ശ്രമിച്ചവരെയും വിസ്മരിക്കുന്നില്ല. ജൈവീകം പോലെ ഗുണകരമായ ബ്ലോഗുകളിലൂടെ അനില്‍ശ്രീയും ആദ്യാക്ഷരി, കാഴ്ച്ചയ്ക്കിപ്പുറം തുടങ്ങിയ ബ്ലോഗുകളിലൂടെ ശ്രീ അപ്പുവും ഗുണപ്രദമായ ബ്ലോഗുകള്‍ മലയാളികള്‍ക്ക് നല്‍കി. മുള്ളൂക്കാരന്റെയും സാബിത്തിന്റെയും ബ്ലോഗുകളും എടുത്തു പറയേണ്ടത് തന്നെ.

ഇതുപോലെ മലയാളികള്‍ മേഞ്ഞ മറ്റൊരിടമാണ് യൂടൂബ്‌. സ്വന്തം വീഡിയോയും തങ്ങള്‍ക്കു കോപ്പി റൈറ്റ്‌ അവകാശമുള്ള വിഡിയോയും അപ്ലോഡ്‌ ചെയ്യാനുള്ള അവസരമാണ് ഗൂഗിളിന്റെ തന്നെ കൂടപ്പിറപ്പായ യൂടൂബ്‌ തന്നത്. വിഡിയോ അപ്ലോഡ്‌ ചെയ്യുമ്പോള്‍ തന്നെ കോപ്പി റൈറ്റ്‌ അവകാശമുള്ള വിഡിയോ ആയിരിക്കണമെന്ന നിബന്ധനയും ഉണ്ട്.

മലയാളം ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ ഇടുന്നതുപോലെ യൂടൂബില്‍ പുതിയ വിഡിയോ അപ്ലോഡ്‌ ചെയ്തു താരങ്ങള്‍ ആയ ചിലര്‍ യൂടൂബ്‌ പുലികള്‍ ആയി. ചക്കരമോനും, പ്രചോദും, ഡെയിലി ഡാലോസും ഒക്കെ അത്തരത്തില്‍ ചിലര്‍ മാത്രം. പക്ഷെ യൂടൂബിലെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ആയുസ്സ് അധികം ഉണ്ടായില്ല. കണ്ടന്റ് മോഷണം ആണെന്ന് മനസ്സിലായപ്പോള്‍ ആദ്യപടി ഇവരുടെ ചില വിഡിയോകള്‍ ചില രാജ്യത്തുമാത്രം കാണാവുന്ന രീതിയില്‍ ആക്കിയപ്പോള്‍ അടുത്തനടപടിയായി ഇവരുടെ വിഡിയോകള്‍ ഡിലീറ്റ്‌ ചെയ്യുകയും അവസാനമായി ഇവരുടെ അക്കൌണ്ടുകള്‍ തന്നെ ഡിലീറ്റ്‌ ചെയ്യപ്പെടുകയും അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. ഏറ്റവും അവസാനം ചക്കരമോനും ഇണ്ടാസ്‌ കിട്ടിയതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷെ ചക്കരമോന്‍ ഈ പോസ്റ്റ്‌ വായിക്കുന്നുവെങ്കില്‍ താഴെപ്പറയുന്ന കാര്യം ചെയ്‌താല്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്യപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടാം.

കണ്ടെന്റ് ചെക്ക് ചെയ്യുന്ന രീതി..

ഇതില്‍ തങ്ങളുടെ വിഡിയോ ആരുടെയെങ്കിലും കോപ്പി റൈറ്റ്‌ മോഷണം ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. ഉണ്ടെങ്കില്‍ ആ വിഡിയോ ഡിലീറ്റ്‌ ചെയ്യുക. കുറഞ്ഞപക്ഷം തങ്ങളുടെ അക്കൌണ്ട് ഡിലീറ്റ്‌ ചെയ്യിപ്പിക്കാതെ രക്ഷപ്പെടാം. അഥവാ തീയേറ്റര്‍ പ്രിന്റ്‌ സിനിമ മുറിച്ചു അപ്ലോഡ്‌ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഈ കണ്ടന്റ് പ്രശ്നം ഉണ്ടാവില്ല. പക്ഷെ വിഡിയോ പൈറസി എന്നാ ക്രിമിനല്‍ കുറ്റത്തിന് അകത്തുപോകേണ്ടി വരും. അതുകൊണ്ട് അത്തരം കൃത്യങ്ങളും ഒഴിവാക്കുന്നതാവും നല്ലത്.

ബ്ലോഗും ഇത്തരം യൂടൂബ്‌ അക്കൌണ്ടും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികലാഭം വരുത്തിന്നില്ലെങ്കിലും മാനസികോല്ലാസം നല്‍കുന്നവയാണെന്ന് സമ്മതിക്കാതെ വയ്യ. പക്ഷെ ക്രിയേറ്റിവിറ്റിയുടെ പ്രതിഫലനമായ ബ്ലോഗും കോപ്പിയടിയുടെ അല്ലെങ്കില്‍ മോഷണത്തിന്റെ കര്‍മ്മമായ യൂടൂബ്‌ അക്കൌണ്ടിലെ അപ്ലോഡിങ്ങും രണ്ടും രണ്ടാണ്. ബ്ലോഗില്‍ നന്നായി എഴുതിയാല്‍ വായനക്കാരുണ്ടാവും അല്ലെങ്കില്‍ വിമര്‍ശകരും. പക്ഷെ യൂടുബില്‍ ഇത്തരം കര്‍മ്മത്തിന്റെ ഫലം ചെലപ്പോള്‍ അക്കൌണ്ട് ഡിലീറ്റില്‍ ഒതുങ്ങിയെന്നു വരില്ല. വിഡിയോ പൈറസിക്കേസില്‍ ജയിലില്‍ ഉണ്ടയും വെള്ളവും കഴിക്കേണ്ടി വരും.

യൂടൂബ്‌ താരങ്ങള്‍ ഒന്ന് ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. കുറഞ്ഞപക്ഷം മുകളില്‍ പറഞ്ഞകാര്യമെങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.

കൂതറ തിരുമേനി.

Monday, July 20, 2009

148.ഫിറോസ്‌ ഖാനെങ്ങനെ ഫിറോസ്‌ ഗാന്ധിയായി.

അടുത്തിടെ ഒരു ബ്ലോഗ്‌ സിംഹത്തിന്റെ പോസ്റ്റില്‍ ഫിറോസ്‌ ഖാന്‍ എങ്ങനെ ഗാന്ധിയായി എന്നൊരു തമാശരൂപേണ പരാമര്‍ശം ഉണ്ടായി. വായിച്ചവര്‍ മിക്കവരും ഇതിനെക്കുറിച്ച്‌ കാര്യമായ വിവരം ഇല്ലെന്നു മനസ്സിലായപ്പോഴാണ്‌ ഈ പോസ്റ്റ്‌ ഇടാമെന്ന് കരുതിയത്‌.മിക്കവരും കരുതുന്നതുപോലെ ഫിറോസ്‌ ഖാന്‍ മുസ്ലീമല്ല.

ഫിറോസ്‌ ഖാന്റെ മുഴുവന്‍ പേര് ഫിറോസ്‌ ജഹാംഗീര്‍ ഖാന്‍ ഗാന്ധി. ജനിച്ചത്‌ ഒരു പാഴ്സി കുടുംബത്തിലാണ്. പാഴ്സികള്‍ മുസ്ലീങ്ങളല്ല എന്ന് അത്യാവശ്യം വിവരമുള്ളവര്‍ക്ക് അറിയാമെന്ന് കരുതുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പരേതനായ ജെ.ആര്‍.ഡി. ടാറ്റ വരെ ഈ പാര്‍സി ആയിരുന്നു. പാര്‍സികള്‍ സൊരാഷ്ട്രിയന്‍ മതങ്ങളില്‍ പെട്ടവരാണ്. ഇറാനില്‍ ഇസ്ലാം വ്യാപിക്കുന്നതിന് മുമ്പേ സൊരാഷ്ട്രിയന്‍ മതങ്ങള്‍ ഉണ്ടായിരുന്നു. കൂടുതല്‍ അതിനെപ്പറ്റി അറിയണ്ടവര്‍ ഇവിടെ വായിക്കുക.

പൊതുവേ പാര്‍സികള്‍ക്ക് പ്രാധാന്യമുള്ള മുംബൈയില്‍ ആണ് ഫിറോസ്‌ ജനിച്ചത്‌. പണ്ടത്തെ മുംബൈ ഫോര്‍ട്ടിലെ തെഹ്മുള്‍ജി ഹോസ്പിറ്റലില്‍ ആയിരുന്നു ജനം. പിതാവിന്റെ പേര് ജഹാംഗീര്‍ ഫര്‍ദൂണ്‍ ഖാന്‍ ഗാന്ധി . മാതാവ്‌ രതിമായ്. (ഇവരും പാര്‍സി തന്നെ.) കെലിക് നിക്സന്‍ കമ്പനിയില്‍ വാറന്റ് എഞ്ചിനീയര്‍ ആയി ജോലിനോക്കിയിരുന്ന ജഹാംഗീര്‍ ഫര്‍ദൂണ്‍ ഖാന്റെ പേരിന്റെ ഒപ്പവും ഈ ഗാന്ധിയുണ്ടായിരുന്നു. മഹാത്മാഗാന്ധിജി ഫിറോസ്‌ ഗാന്ധിയുടെ പിതാവിനെയും ദത്തെടുത്തോ എന്ന് ഇപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായിരിക്കും.

അതുപോലെ ഫിറോസ്‌ഖാന്റെ മുത്തച്ചന്‍ അതായത് ജഹാംഗീര്‍ ഫര്‍ദൂണ്‍ ഖാന്‍ ഗാന്ധിയുടെ പിതാവായ ഫര്‍ദൂണ്‍ഖാനും ഈ ഗാന്ധി വാല്‍ ഉണ്ടായിരുന്നു. അപ്പോള്‍ സ്വാഭാവികമായും ഗാന്ധിജി അദ്ദേഹത്തെയും ദത്തെടുത്തിരുന്നോ എന്ന് ചോദിക്കേണ്ടി വരും.

എങ്ങനെ പാര്‍സിയായ ഫിറോസിനും കുടുംബത്തിനും ഈ ഹിന്ദുവിന്റെ പേര് കിട്ടിയെന്നു ചോദ്യം ഉണ്ടാവും. ഇന്നും ഗുജറാത്തില്‍ ഇത്തരം അസ്ലം ഗാന്ധിയും സമീര്‍ പട്ടേലും ഒക്കെ ധാരാളം ഉണ്ട്. അധികം തലപുകയ്ക്കാതെ ഒരാളെ പരിചയപ്പെടുത്താം. ഗുജറാത്തില്‍ നിന്നുള്ള ഒരു മുസ്ലീം എംപി അഹ്മദ് പട്ടേലിനെ ചിലരെങ്കിലും ഓര്‍ക്കുമെന്ന് കരുതട്ടെ. അദ്ദേഹത്തിന്റെ പേരിന്റെ വാല്‍ "പട്ടേല്‍" നമ്മുടെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ അതെ പട്ടേല്‍ തന്നെ. അപ്പോള്‍ എങ്ങനെ അദ്ദേഹം മുസ്ലീമായി. ഗുജറാത്തില്‍ മതം മാറിയ പലരും ഇന്നും തങ്ങളുടെ പഴയ ജാതിപ്പേര് മതം മാറിയിട്ടും മാറ്റിയിട്ടില്ല. അല്പം വിരോധാഭാസമായി തോന്നാം.

എന്തിനു കേരളത്തില്‍ ഇങ്ങു തിരുവനന്തപുരത്തും തമിഴ്നാട്ടിലും ഇങ്ങനെ ഒരു ജാതിപ്പേര് ഉപയോഗിക്കുന്നുണ്ട്‌. നാടാര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും നാടാര്‍ ആയിട്ടുണ്ട്‌. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഈ നാടാര്‍ കാര്യം അറിയില്ലെങ്കിലും തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് അറിയാമെന്ന് കരുതുന്നു.
പിന്നെങ്ങനെ മഹാത്മാഗാന്ധി ഫിറോസിന്റെ കഥയില്‍ വന്നുവെന്ന് ചിലര്‍ക്ക് സംശയമുണ്ടാവും. തന്റെ ഭരണവംശം സ്ഥാപിക്കുവാന്‍ ലക്ഷ്യമുണ്ടായിരുന്ന ജവഹര്‍ ലാല്‍ നെഹ്രുവിനു ഈ ഖാന്‍ പേര് ഒരു പക്ഷെ ഭാവിയില്‍ പ്രശ്നം ഉണ്ടാക്കുമെന്ന് അറിയാമായിരുന്നു. ഫിറോസ്‌ഖാന്‍ ആകട്ടെ പൂര്‍വികന്മാര്‍ ഒഴിവാക്കാതിരുന്ന ഗാന്ധി വാലിനെ അധികം ഉപയോഗിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. ഭാവിയില്‍ ഇന്ദിരാഗാന്ധിയെ വിവാഹം കഴിച്ചു ഒരു ഭരണപരമ്പര ഉണ്ടാകുമ്പോള്‍ ഒരു ഇസ്ലാംനാമധാരിയെ ഭാരതീയര്‍ എങ്ങനെ സ്വീകരിക്കും എന്ന് നെഹ്രുവിനു സംശയമുണ്ടായിരുന്നു.

അതുകൊണ്ട് മഹാത്മാഗാന്ധി ഈ പ്രശ്നത്തില്‍ ഇടപെട്ട് ഫിറോസിനെ ദാത്തെടുക്കുകയും പഴയ ഗാന്ധി വാല്‍ പുനസ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ഫിറോസ്‌ ഖാന്‍ ഗാന്ധി കേവലം ഫിറോസ്‌ ഗാന്ധിയായി മാറുകയും ചെയ്തു.

വേറെയും ഒരു കഥ പ്രചരിക്കുന്നുണ്ട്. ഫിറോസ്‌ ഖാന്‍ ഗാന്ധിയുടെ പിതാവിന്റെ കുടുംബപേര് ഗാണ്ടി (GHANDI) എന്നായിരുന്നുവേന്നും ഗാന്ധിജി അതിനെ ഗാന്ധി (GANDHI)എന്നാക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. അത്തരം ഒരു പേരായിരുന്നില്ല ഫിറോസിന്റെ പിതാവിന്റെതു. അതുകൊണ്ട് തന്നെ ആ കഥയ്ക്ക്‌ അധികം പ്രചാരം ലഭിച്ചില്ല.

എന്തായാലും ഇന്ന് ഒരു മുസ്ലീം പേര് ഒഴിവാക്കിയ ആളുടെ പിന്‍തലമുറ ഏതു മതമാണെന്ന് പറയാന്‍ പോലും കഴിയില്ല. രാജീവ്‌ ഗാന്ധിയുടെ പിതാവ്‌ പാര്‍സി. മാതാവ്‌ കാശ്മീരി പണ്ഡിറ്റ്‌ ഹിന്ദു. അപ്പോള്‍ പാര്‍സി ഹിന്ദു വായ രാജിവ് ഗാന്ധി വിവാഹം കഴിച്ചത് റോമന്‍ കത്തോലിക് അയ സോണിയ മൈനോയെ. ആകെ കണ്‍ഫൂഷ്യന്‍ ക്കാണും. രാഹുല്‍ ഗാന്ധിയുടെ മതം എന്തായാലും ഭരണാധികാരി എന്നനിലയില്‍ എങ്ങനെ ഭാവിയില്‍ നോക്കിയാല്‍ പോരെ. അല്ലാതെ മതത്തിലൂടെ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭരണപരമ്പരയുടെ ഭാവി നിശ്ചയിക്കണോ. നെഹ്‌റുവിന്റെ കുശാഗ്ര ബുദ്ധിയ്ക്ക് വല്ല്യ ഉദാഹരണമായിരുന്നു ഈ ഗാന്ധിപ്പേര് പുനസ്ഥാപിക്കല്‍

Sunday, July 19, 2009

147.ബസീജികള്‍

കേള്‍ക്കുമ്പോള്‍ അല്പം കൗതുകം തോന്നുന്ന പേര്. ഈ പേരില്‍ അറിയപ്പെടുന്നവരെ അറിയുമ്പോള്‍ അത്ര കൗതുകമോ അടുപ്പമോ തോന്നിയെന്ന് വരില്ല. ഒരുപക്ഷെ ലോകം അധികം അറിയാത്ത എന്നാല്‍ അറിയപ്പെടാന്‍ അറിയിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു കൂട്ടരാണ് ബസീജികള്‍. ഇന്നത്തെ ഇറാന്റെ ലോകം അറിയാത്ത ഒരു മുഖം. ആയത്തുള്ള അല്‍ ഖുമൈനി എന്നാ അനിഷേധ്യ മത നേതാവിന്റെ ചോല്‍പ്പടിയ്ക്ക് നില്‍ക്കുന്ന ജിഹാദിക്കൂട്ടം. ജിഹാദും ജിഹാദികളും അല്ലെങ്കില്‍ മുജാഹിദുകളും പാശ്ചാത്യലോകര്‍ക്ക് പേടി സ്വപ്നമാണെങ്കിലും ബസീജികളെ പേടിയ്ക്കുന്നവര്‍ പാശ്ചാത്യരല്ല. ഇറാനിലെ ഇന്നത്തെ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന പുതുതലമുറ മാത്രം.

എന്തിനു പുതുതലമുറയെ പേടിപ്പിക്കാന്‍ ഒരു ജിഹാദി സൈന്യത്തെ ഉണ്ടാക്കുന്നുവെന്ന് സ്വാഭാവികമായും സംശയമുണ്ടാകം. ഒരു പക്ഷെ കേവലം മതസ്വാതന്ത്ര്യം കാംക്ഷിക്കുന്നവര്‍ക്കും തീവ്രവാദമതഭ്രാന്തര്‍ക്കും ഇടയിലെ വിടവുനികത്തുകയാണ് ഈ ബസീജികളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് എങ്കിലും പ്രവര്‍ത്തന മേഖലകളുടെ വളര്‍ച്ച ഇവരുടെ ലക്‌ഷ്യം അതിലുമെത്രയോ കാതം മുന്നിലാണെന്ന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകള്‍ തീവ്രവാദികള്‍ ആണെന്നൊരു ധാരണ മിക്കവരും ധരിച്ചു വെയ്ക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമിന്റെ അടിത്തറ അല്ലെങ്കില്‍ ആശയം വിശ്വസിക്കുന്നവരും അതിന്റെ സംരക്ഷിക്കുന്നവരും ഫണ്ടമെന്റലിസ്റ്റുകള്‍ ആണ്. അവരെ തെറ്റിദ്ധരിക്കേണ്ട കാര്യവുമില്ല. എന്നാല്‍ റാഡിക്കല്‍ ഇസ്ലാമുകള്‍ അഥവാ ഇസ്ലാം മതമൌലീകവാദികള്‍ എല്ലാം തന്നെ എക്സ്ട്രീം ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ അല്ല. ഉദാഹരണത്തിന്‌ ഇസ്ലാംറാഡിക്കല്‍ എക്സ്‌ട്രീമിസ്റ്റുകള്‍ മതവിദ്യാര്‍ഥികള്‍ ആണെന്ന രീതിയില്‍ തുടക്കമിട്ടു പിന്നീട് കടുത്ത ഇസ്ലാംചര്യകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്നരീതിയില്‍ ഭരിച്ച താലിബാന്‍ മേല്‍പ്പറഞ്ഞ കേവല മൌലീകവാദത്തില്‍ ഒതുങ്ങുന്നില്ല.

ഇന്നത്തെ ഇറാനിയന്‍ യുവതലമുറ അല്പം ലിബറല്‍ ആയ ഒരു മൌലീക വാദമാണ് കാംക്ഷിക്കുന്നത്. ഒരു പക്ഷെ മത ഭരണ നേതാക്കള്‍ ഇഷ്ടപ്പെടാത്തതും അതുതന്നെ. ഇത് മറ്റുള്ളവര്‍ക്ക് എന്ത് പ്രശ്നം ഉണ്ടാക്കും എന്ന് നാം ഒരുപക്ഷെ ചിന്തിച്ചേക്കാം. ഇറാനില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്കാണ് ഉള്ളത്. കുറെയെങ്കിലും മാധ്യമപ്രവര്‍ത്തനം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ കടുത്ത നിരീക്ഷണത്തില്‍ നിന്നുമാത്രം സാധ്യമായവയും. സ്വാഭാവികമായും എന്ത് സര്‍ക്കാര്‍ പുറം ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവോ അതുമാത്രം പുറം ലോകം അറിഞ്ഞാല്‍ മതിയെന്ന നിലപാട്‌. അതിനു ഇറാന് അവരുടേതായ കാരണങ്ങളും ഉണ്ടാവും.

കഴിഞ്ഞ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ഭരിച്ചുകൊണ്ടിരുന്ന അഹമദ് നിജാദ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ കൃതൃമം നടന്നുവേന്നാരോപിച്ചു രംഗത്ത്‌ വന്നിരുന്നു. പിന്നീട് പുനര്‍ വോട്ടുകള്‍ എണ്ണിയപ്പോഴും നിജാദ്‌ തന്നെ ജയിച്ചതായി തെളിഞ്ഞു. എന്നാല്‍ പുരോഗമനവാദികള്‍ ഇതിനെ ശക്തിയായി എതിര്‍ക്കുകയും ആക്രമണരഹിത പ്രതിക്ഷേധം തുടങ്ങിയത് പിന്നീട് കടുത്ത ആക്രമണരീതിയിലേക്ക് മാറുകയും ചെയ്തു. ഈ ആക്രമണ പ്രത്യാക്രമണത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്ന രീതിയിലായിരുന്നു മതനേതാവായ ആയത്തുള്ള അല്‍ ഖുമൈനിയും. അതായതു നിജാദിന്റെ ജയം ദൈവഹിതം ആയിരുന്നുവെന്നാണ് ഖുമൈനി പ്രസ്താവിച്ചത്. ഒപ്പം നിജാദിനെതിരായ ആക്രമണങ്ങളില്‍ ബാസീജികള്‍ അഴിഞ്ഞാടുകയും ചെയ്തു.

ഭരണത്തിനെതിരായി പ്രക്ഷോഭം നടത്തിയവരില്‍ കൊല്ലപ്പെട്ടവര്‍ മിക്കവരും ബസീജികളുടെ ആക്രണം മൂലമായിരുന്നുവെന്നു പിന്നീട് വാര്‍ത്ത വന്നു. എങ്ങനെ ഈ വാര്‍ത്തകള്‍ പുറത്തുവന്നുവേന്നായിരുന്നു ആദ്യം സര്‍ക്കാര്‍ നോക്കിയത്. മാധ്യമങ്ങള്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു പത്രങ്ങളും ടെലിവിഷനുകളും സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് ചെയ്തില്ല. വിദേശ മാധ്യമങ്ങള്‍ക്കാകട്ടെ കടുത്ത നിയന്ത്രണങ്ങളും. എന്നാല്‍ രാജ്യത്തെ മൃദുസ്വഭാവമുള്ള മൌലീകവാദികളും സിറ്റിസന്‍ ജര്‍ണലിസം എന്നാ ആശയത്തില്‍ വിശ്വസിക്കുന്നവരുമായ ആയിരക്കണക്കിന് യുവാക്കള്‍ യൂടൂബിലും ട്വിറ്ററിലും ബ്ലോഗുകളിലുമായി വാര്‍ത്തകള്‍ പുറത്തുവിട്ടു. മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകം കണ്ടപ്പോള്‍ ഇറാനിയന്‍ ഭരണകൂടം ഞെട്ടിത്തരിച്ചു.

അടുത്ത പടി ഇന്റര്‍നെറ്റ് കഫെകളില്‍ അദൃശ്യകാമറകള്‍ ഏര്‍പ്പെടുത്തി. ആളുകള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍ നിരീക്ഷണവിധേയമാക്കി. ഇന്റര്‍നെറ്റ് തങ്ങളുടെ വിവരങ്ങള്‍ പുറംലോകം അറിയാനുള്ള മാര്‍ഗ്ഗമായി മാറിയത് നിജാദിനെയും കൂട്ടരെയും അമ്പരപ്പിച്ചു.

അടുത്ത പടി ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഇറാനിയന്‍ കുടിയേറ്റക്കാരായ യുവതലമുറകള്‍ ആയിരുന്നു. ഹഫിംഗ്ടന്‍ പോസ്റ്റ്‌ പോലെയുള്ള ന്യൂസ്‌ സൈറ്റുകളുടെ പിന്തുണകൂടിയായപ്പോള്‍ ഫോണിലൂടെയും ഇമെയില്‍ സന്ദേശങ്ങള്‍ ആയും വരുന്ന വാര്‍ത്തകള്‍ പുറം ലോകം അറിഞ്ഞുതുടങ്ങി. നിജാദിനും കൂട്ടര്‍ക്കും വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ പ്രയാസമേറി.

വിദേശികള്‍ക്കെതിരെയും വിദേശമാധ്യമങ്ങള്‍ക്കെതിരെയും നടക്കുന്ന സമര, പ്രക്ഷോഭങ്ങള്‍ അല്ലാതെ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ മുമ്പ് പറഞ്ഞ ബസീജികള്‍ എന്നും മുന്‍നിരയില്‍ ഉണ്ടാവും. എന്താണ് ബസീജികള്‍ എന്നത് വളരെ ലഘുവായി മനസ്സിലാക്കാവുന്ന ഒന്നാണ്. അനാഥരായതും അതേപോലെ വീടുപേക്ഷിച്ച കുട്ടികളെ മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തോടെ റാഡിക്കല്‍ എക്സ്ട്രീം ആയി വളര്‍ത്തിയെടുത്തിയ സംഘടന. ജിഹാദികള്‍ എന്നതിന്റെ മറ്റൊരു മുഖം. പാലസ്തീനിലെ ഹമാസിനെപ്പോലെ ഒരു ഗ്രൂപ്‌. എന്നാല്‍ ലോകത്തിനു ഇവരെക്കൊണ്ട് ഒരു ദോഷവുമില്ല. മറ്റു രാജ്യങ്ങളോടോ അവരുടെ ഭരണത്തോടോ ഇവര്‍ക്ക് യാതൊരു താല്പര്യവുമില്ല. എന്നാല്‍ ഇറാനില്‍ മതസ്വാത്രന്ത്ര്യം അല്ലെങ്കില്‍ ഇസ്ലാമിന് എതിരായോ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നേരിട്ട് ശഹീദ് ആവുന്ന കൂട്ടം.

ഇതില്‍ ഇസ്ലാമിനെതിരെ എന്നുള്ളതിന്റെ നിര്‍വചനമാണ് ഇവരെ ഏറ്റവും അപകടകാരിയാക്കുന്നത്. ഇസ്ലാമിന്റെ ഏറ്റവും കടുത്തതും ചിട്ടയായതുമായ രീതിയോടാണ്‌ ഇവര്‍ക്ക് പഥ്യം. താലിബാന്‍ ശ്രമിച്ചു പരാജയപ്പെട്ട രൂപം. ആധുനിക ഇറാനില്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഒപ്പം ആധുനിക ഫാഷനും. എന്നാല്‍ കടുത്ത മതവാദികള്‍ക്ക് ഇതിനോട് യോജിച്ചുപോകാന്‍ കഴിയുന്നില്ല. ജീവിതത്തില്‍ അങ്ങേയറ്റം ലാളിത്യത്തോട് ജീവിക്കുന്ന പ്രസിഡണ്ട്‌ അഹമദ് നിജാദും ഇത്തരത്തില്‍ സാധാ ജീവിതത്തോടു പ്രതിപത്തിയുള്ളവനാണ്. ആയത്തുള്ള അല്‍ ഖുമൈനിയെന്ന മതനേതാവിനും ഈ ജീവിതം തന്നെ പഥ്യം. ആധുനിക കാലത്തെ സുഖസൌകര്യങ്ങളില്‍ അടിസ്ഥാന ജീവിത പദ്ധതിയായ ഇസ്ലാമില്‍ നിന്ന് വ്യതിചലിക്കുമോ എന്നുള്ള സംശയമാണ് ഇത്തരം ബസീജികളുടെ തുടക്കത്തിനു കാരണം.

പക്ഷെ ബസീജികള്‍ നടത്തുന്ന തേരോട്ടങ്ങള്‍ യാഥാസ്ഥിതിക തലമുറ ഇഷ്ടപ്പെടുന്നുവെങ്കിലും വിദേശത്തും സ്വദേശത്തും ഉള്ള ആധുനിക തലമുറ ഇഷ്ടപ്പെടുന്നില്ലായെന്നതാണ് കഴിഞ്ഞ കലാപങ്ങള്‍ തെളിയിച്ചത്. മതസ്വാതന്ത്രത്തിനു വേണ്ടി വാദിച്ചവരെ ജയിലില്‍ ആക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് മിക്കവരും എതിര്‍ത്തു. ഇന്റെര്‍നെറ്റിലൂടെ വിവരങ്ങള്‍ പുറത്തുവിട്ട അനേകരെ തടവിനു വിധിച്ചു. ഇതിനെല്ലാം സര്‍ക്കാരിനു പിന്തുണ നല്‍കിയതും മോറല്‍ പോലീസായി വര്‍ത്തിച്ചതും ബസീജികള്‍ ആയിരുന്നു. ഇനി ബസീജികളുടെ വളര്‍ച്ച ഇറാനെ താലിബാനെപ്പോലെ ആക്കി മാറ്റുമോ എന്ന് കണ്ടറിയണം.

Friday, July 17, 2009

146.കേരള ബ്ലോഗ്‌ സര്‍വ്വകലാശാല

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് സംസ്കാരം കുറവാണെന്നും സംസ്കാരമുള്ളവര്‍ ബ്ലോഗ്‌ എഴുതിത്തുടങ്ങിയാല്‍ പിന്നീട് നിര്‍ത്തി സ്ഥലം കാലിയാക്കുമെന്നും ഒരു അപസൃതിയുണ്ട്. ഈ ശ്രുതിയെ സ്മൃതിയാക്കി കൂതറസ്മൃതി എന്നപേരില്‍ പ്രശസ്തമാക്കി ആരാന്റെ ഗര്‍ഭത്തിന്റെ കൂതറയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം വേണ്ട. എന്തായാലും അക്കാദമിക്കല്‍ ബ്ലോഗ്‌ വിദ്യാഭാസം ഇല്ലാത്തതിന്റെ പേരില്‍ ബ്ലോഗില്‍ തച്ചോളി ഒതേനന്‍മാരാകാന്‍ അവസരം കിട്ടാത്തവര്‍ക്ക് ബൂലോഗസര്‍ക്കാര്‍ തന്നെ കേരള ബ്ലോഗ്‌ സര്‍വകലാശാല എന്നൊരു യൂണിവേഴ്സിറ്റി തുടങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇതൊരു ഡീംഡ് യൂണിവേഴ്സിറ്റി ആയിരിക്കും എന്നാണു അറിയാന്‍ കഴിഞ്ഞത്.

പുതിയ ബ്ലോഗറായി ധാന്യങ്ങള്‍ കൊയ്തുകൂട്ടാന്‍ കച്ചകെട്ടിയിരിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി ഡോക്ടറേറ്റ് എടുക്കാന്‍ വരെ ഇ സര്‍വ്വകാലശാലയില്‍ അവസരം ഉണ്ടായിരിക്കും എന്നറിയാന്‍ കഴിഞ്ഞു. ബ്ലോഗ്‌ എന്നൊരു കലയില്‍ മാത്രം പഠനം നടത്താന്‍ അവസരം കൊടുക്കുന്നവര്‍ക്ക് എങ്ങനെ സര്‍വ്വ കലയിലും ഒരു ശാല നടത്താന്‍ കഴിയും അല്ലെങ്കില്‍ പേരിടാന്‍ കഴിയും എന്നൊരു അന്വേഷണം നടത്തിയിരുന്നു. അല്ലെങ്കില്‍ കേരള ബ്ലോഗ്‌ ഏകകലാശാല എന്ന് പേരിടെണ്ടി വരുമായിരുന്നു.

അനോണികമന്റ് ഇടല്‍ വീരന്മാര്‍ക്കായി പൂരപ്പാട്ടില്‍ പ്രത്യേകം കോഴ്സ്, പുറം ചൊറിയല്‍ വീരന്മാര്‍ക്കായി പ്രത്യേക വിരല്‍ മസാജിംഗ്, ഫിംഗര്‍ തെറാപ്പി തുടങ്ങിയ കോഴ്സ്കളോടൊപ്പം ബ്ലോഗുകളില്‍ തേങ്ങ അടിക്കുന്നവര്‍ക്ക് കോക്കനട്ട് ബ്രേകിംഗ് കോഴ്സ്, എല്ലാ ബ്ലോഗിലും സ്മൈലി ഇട്ടിട്ടുപോകുന്നവര്‍ക്ക് അധരവ്യായാമ കോഴ്സുകള്‍, പ്രത്യേക മസാജിംഗ് കോഴ്സുകള്‍ എന്നിവയും ഉണ്ട്.
കരിദിനം ആചരിക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ പെയിന്റിംഗ് കോഴ്സുകളും ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞു. എന്തായാലും കവിത,ഗവിത,ഗബിദ, ഫോട്ടോ,പോട്ടം തുടങ്ങി എല്ലാ ബ്ലോഗിന്റെ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലന ഹൃസ്വകാല കോഴ്സും ഉണ്ടായിരിക്കുമത്രേ.

ഇപ്പോള്‍ വൈസ് ചാന്‍സ്‌ലറെ നിയമനം നടത്താന്‍ ആളെത്തെരയുന്ന സര്‍വ്വകലാശാലയ്ക്ക് വേണ്ടി നിരവധി ഉദ്യോഗാര്‍ഥികള്‍ കടിപിടി കൂട്ടുന്നുണ്ടാത്രേ. എന്തായാലും പുതിയ ബ്ലോഗ്‌ സംസ്കാരം ഉണ്ടാവാന്‍ ഈ സര്‍വ്വകലാശാലയ്ക്കായാല്‍ നമ്മളെല്ലാം ധന്യരാവും.
ഈ സര്‍വകലാശാലയുടെ ഫൌണ്ടര്‍ ശ്രീ@ശ്രേയസ്സിന് അനുമോദനങ്ങള്‍

Wednesday, July 15, 2009

145.പരകായപ്രവേശം അഥവാ കൂടുവിട്ടു കൂടുമാറ്റം

(ഈ കഥ സാങ്കല്‍പ്പികം മാത്രം. സങ്കല്‍പ്പത്തിന് കപ്പം കൊടുക്കേണ്ട, ചിലവുമില്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും കുന്തവുമില്ല. ഉണ്ടെന്നു തോന്നിയാല്‍ ഞാനെന്തു ചെയ്യും. പരഹൃദയജ്ഞാനം കടുത്ത യോഗയിലൂടെയും തപസ്സിലൂടെയും നേടാമെന്ന് കരുതപ്പെടുന്നു. അതുപോലെ ചില മാന്ത്രികവിദ്യയില്‍ നൈപുണ്യമുള്ളവര്‍ പരകായപ്രവേശവും നടത്താന്‍ കഴിവുള്ളവരെന്ന് കരുതപ്പെടുന്നു. ആവോ. മിത്തിനെ മിത്തായി നിലനിര്‍ത്തിക്കൊണ്ട് തന്നെ മുമ്പോട്ട്‌ പോകാം. ഠിം.ഠിം.ഠിം. മൂന്നു കതിനാ പോട്ടിയതാ ഞെട്ടണ്ടാ.. ണിം.ണിം.ണ്‍റിം..റിം.. മണിയടിച്ചു അപ്പോള്‍ കഥ തുടങ്ങാം..)

കഥ കഥച്ചു കത്തനാര് വാഴവെച്ചു അപ്പൂപ്പന്‍ പഴംതിന്നു അമ്മൂമ്മ തൊലി തിന്നു.
എനിക്കൊന്നും കിട്ടിയില്ല അതുകൊണ്ട് ഞാന്‍ ചരിത്രം വിളമ്പുന്നു... ഇതാണ് പ്രാര്‍ത്ഥന.. ഒകെ.

ആരവിടെ....... ആരവിടെന്ന്... (ശേ.ശേ.. പണ്ടൊക്കെ ഒറ്റ ആരവിടെ മതിയായിരുന്നു. ഇപ്പോള്‍ ധാന്യം കുറവായിട്ടാണോ എന്തോ രണ്ടു മൂന്നു വിളിച്ചാലും ആരും അവിടില്ല... - ആത്മഗതം)

ഞാനിവിടെ ......ഞാനുണ്ടിവിടെ .....(പട്ടമഹിഷി പട്ടയടിക്കാന്‍ കാശില്ലാതെ കട്ടന്‍ കാപ്പിയടിച്ചു ഓടിവരുന്നു..)

പട്ട : ആരുടെ പുത്രാ... അല്ല ആര്യപുത്രാ.... എന്നെ വിളിച്ചോ...

ആദ്യത്തെ പുള്ളി.. : ഞാന്‍ ഒരു തീരുമാനം എടുത്തെടി.. ഞാന്‍ ഇനി വനവാസത്തിനു പോവുന്നു.. എന്റെ മാധ്യമ സിണ്ടിക്കേറ്റിനോടൊക്കെ ഒന്ന് പറഞ്ഞു വേണ്ട പരസ്യം കൊടുത്തേരെ... എനിക്ക് മടുത്തു. ചതിയനാണെങ്കിലും ആന്ധ്രയില്‍ വല്ലപ്പോഴും പെയ്യുന്ന മഴപോലെ മനസാക്ഷി എനിക്കുമില്ലേ.

പട്ട : പ്രഭോ മനസാക്ഷി അല്ല മനഃസാക്ഷി...

ആദ്യത്തെ പുള്ളി : അതെങ്കില്‍ അത്.. അത് വല്ലപ്പോഴും വരും...

പട്ട : അതിനിവിടെ എന്ത് പറ്റി.. ഹവ്വെവര്‍ അങ്ങ് മനസാക്ഷിയില്ലത്തവന്‍ ആണെന്ന് ഇപ്പോള്‍ ആര്‍ക്കാ അറിയാത്തത്.. ഇവിടെ കുട്ടികള്‍ അപ്പിയിട്ടാലും ഞാന്‍ അടുക്കളയില്‍ കിടന്നു മടച്ചാലും പത്രം നോക്കിയിരിക്കുന്ന അതിയാന് മനഃസാക്ഷിയില്ലെന്നത് പരമസത്യമല്ലേ. സാമൂഹികജീവിതമില്ല ആരോടും സംസാരിക്കില്ല. ഇപ്പോഴും കാല്‍പ്പനിക ലോകത്തുള്ള ജീവിതമല്ലേ.

ആദ്യത്തെ പുള്ളി. : അഹങ്കാരിയായ ശൈശവം, വൃത്തികെട്ട കൌമാരം, നിഷേധം പിടിച്ച യൌവനം ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യം... ഞാന്‍ ഇനി സന്യാസിയാകാന്‍ പോകുന്നെടി.

പട്ട : അതില്‍ എനിക്ക് വിഷമമില്ല. ഞാന്‍ അല്ലെ കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം നോക്കുന്നത്. സ്വപ്രഖ്യാപിതരാജാവായി സാങ്കല്‍പ്പിക രാജ്യത്തുള്ള വാസമല്ലേ. എന്നാലും കെട്ട്യോന്‍ സന്യാസിയായി എന്നുവെച്ചാല്‍.. ആളുകള്‍ എന്തുപറയും....

ആദ്യത്തെ പുള്ളി. : എടീ. രാജാക്കന്മാര്‍ക്ക് സന്യാസം പറഞ്ഞിട്ടുണ്ട്. രാജാവ്‌ സന്യാസിയായി അല്ലെങ്കില്‍ ഋഷിയായി അങ്ങനെ രാജര്‍ഷി ആയി അവസാനം മഹര്‍ഷിയായി വളരും. മനസ്സിലായോ ... എന്റെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ആവട്ടെ.. അല്ലെങ്കില്‍ എന്റെ ആത്മാവ്‌ ചാണകക്കുഴിയില്‍ പോവും. അല്ലെങ്കില്‍ തീട്ടക്കുഴിയില്‍ പോവും.

പട്ട : ഈ തീട്ടക്കുഴി നിങ്ങള്‍ തന്നെ തോണ്ടിയതല്ലേ... ഞാന്‍ അന്നേ പറഞ്ഞിരുന്നല്ലോ വേണ്ട മോനെ മോനെ. ഇന്ന് പയ്യന്മാരുടെ കാലമാ. വെറുതെ തീട്ടകുഴി തോണ്ടിയാല്‍ അവന്മാര്‍ നിങ്ങടെ ശവക്കുഴി തോണ്ടുമെന്നു..

ആദ്യത്തെ പുള്ളി..: ഗ്രഹണകാലത്ത് ശിവനും പെട്ടുപൊകും പിന്നല്ലേ ഞാന്‍

പട്ട : അപ്പോള്‍ നിങ്ങളെ ഞാന്‍ ശരിക്കും മിസ്സ്‌ ചെയ്യും. എന്റെ കുട്ടികളും മിസ്സും കേട്ടോ. ഞാന്‍ എന്തോ ചെയ്യും എന്റെ തമ്പുരാനേ..

ആദ്യത്തെ പുള്ളി.. : ഭ പുല്ലേ. എന്റെ ഉച്ചിഷ്ടവും അമേദ്യവും കഴിച്ചിട്ട് ഇതുവരെ ഇതൊന്നും മനസ്സിലായില്ലേ.

പട്ട : ദേ.. വേണ്ടാതീനം പറയല്ലേ. മിണ്ടാതെ വേണേ കാര്യം പറഞ്ഞോ.... സുരേഷ് ഗോപി ആവാന്‍ ശ്രമിച്ചാല്‍ ഉണ്ടല്ലോ. അടിച്ചു നട്ടെല്ല് തകര്‍ത്ത്കളയും. വെറുതെ പോഴത്തരം പറയാതെ കാര്യം പറ..

ആദ്യത്തെ പുള്ളി. എടീ. അതല്ലേ കൂടുവിട്ടു കൂടുമാറ്റം. എന്റെ ആയകാലത്ത് എത്രയോ കൂടുകള്‍ ഞാന്‍ വെച്ചിട്ടുണ്ട്. എന്റെ ഭൌതികെ ശരീരം അല്ലെ വനവാസത്തിനു പോവുന്നുള്ളൂ. ഈ കൂടുകളില്‍ എന്റെ ആത്മീയ ശരീരം അങ്ങ് കേറ്റും... ആ കൂടുകളില്‍ ഇരുന്നുകൊണ്ട്‌ ഞാന്‍ സംസാരിക്കും. അല്ലാതെ.. കാല്പനികത വിട്ടുള്ള കളിയെനിക്ക് പറ്റുമോടീ പട്ടമഹിഷീ. എന്റെ കൂടെ താമസിച്ചിട്ടും നിനക്ക് ഇതൊന്നും മനസ്സിലാവുന്നില്ലല്ലോടീ പട്ടയടിച്ച മഹിഷമേ..

പട്ട : പോക്രിത്തരം പറയല്ലേ. മഹിഷം എന്നുവെച്ചാല്‍ എരുമ എന്നാണെന്ന് എനിക്കറിയാം. എന്റെ കൈയീന്ന് ഒന്ന് വാങ്ങിച്ചാല്‍ പിന്നെ നിങ്ങളുണ്ടല്ലോ എരുമയുടെ ഷിറ്റില്‍ കിടന്നുരുളും. പിന്നെ എല്ലാം വെറും ഷിറ്റാ .. ഷിറ്റ്

ആദ്യത്തെ പുള്ളി.. : വേണ്ട.. വേണ്ട.. ഒന്നും വേണ്ട... ഞാന്‍ മന്ത്രങ്ങള്‍ പഠിക്കട്ടെ..എന്നിട്ട് വേണം എനിക്ക് കൂടുവിട്ടു കൂട് മാറാന്‍.

പട്ട : അപ്പോള്‍ ഈ കൂടുകള്‍ നശിച്ചാല്‍..

ആദ്യത്തെ പുള്ളി.. എന്തോരം കൂടുകള്‍ ഉണ്ടെടി. മിസൈല്‍ മുതല്‍ പോക്രി വരെ..

ആദ്യത്തെ പുള്ളി..ഓടുന്നു.

പട്ടമഹിഷി വിളിച്ചു കൂവുന്നു.. : നിങ്ങള്‍ ഈ മിസൈല്‍ കൊണ്ടെവിടാ ഓടുന്നത്..

ആദ്യത്തെ പുള്ളി.. ഇതല്ലേ എന്റെ ആദ്യത്തെ കൂട്... ആദ്യത്തെ പരകായം. ഇപ്പോഴേ പ്രവേശിച്ചു കഴിഞ്ഞു... ഇനിയല്ലേ കളി..

രാജാക്കന്മാര്‍ ഭൌതിക ലോകത്ത് ചെയ്തുവേയ്ക്കുന്ന പാപങ്ങള്‍ക്ക്‌ ഒരു പ്രായശ്ചിത്തം എന്നവണ്ണം അവസാനകാലത്ത് സന്യാസം തെരഞ്ഞെടുത്തു ഋഷിയായി അവസാനകാലം കഴിച്ചുകൂട്ടുന്നു.. ഈ രാജാവായിരുന്ന ഋഷികളെ രാജര്‍ഷി എന്നുപറയപ്പെടുന്നു. എന്നാല്‍ രാജര്‍ഷിയായി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പോവുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ പാപങ്ങളോട് കൂടെവസിച്ചു പാപങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ കഴിയാതെ ഭൌതിക ശരീരത്തെ സന്യാസത്തോടും ആത്മീയചൈതന്യമായ ആത്മാവിനെ മറ്റു ശരീരങ്ങളില്‍ പ്രവേശിപ്പിച്ചു പാപങ്ങള്‍ തുടരുകയും ചെയ്യുന്നവര്‍ നിത്യനരകത്തില്‍ തന്നെ പോവുമെന്നും കരുതപ്പെടുന്നു. ഭൂമിയില്‍ നരകം തീര്‍ത്തവര്‍ നിത്യനരകത്തെ പേടിക്കുമോ.ഒരു അശരീരി മുഴങ്ങികെട്ടു.. ഇവനെവിടെ പോകാന്‍ ഇവനാരാ മ്വോന്‍... തിരിച്ചുവരില്ലേ.. കൊള്ളാം.

144. ഒരു ബ്ലോഗ്‌ കക്കൂസ്

കൂതറ തിരുമേനി ഒരിക്കല്‍ ഒരു മാഹാനു ഭാവുലുവിന്റെ [ :) ] പോസ്റ്റിനെ സാഹിത്യ മലവിസര്‍ജ്ജനം എന്ന് പറഞ്ഞപ്പോള്‍ ബൂലോഗ സാഹിത്യനായകന്മാരും സദാചാര കൊണാണ്ടര്‍മാരും തിരുമേനിയുടെ വാക്യശൈലിയില്‍ അസഭ്യം നിറഞ്ഞതെന്നും നീചമെന്നും നിന്ദ്യമെന്നും ഒക്കെ പറഞ്ഞ് വെറുപ്പിന്റെ പരിപ്രേക്ഷ്യത്തോടെ നോക്കിയത് മറക്കുന്നു. ആക്ഷേപഹാസ്യമെന്ന പേരില്‍ ചവറെഴുതുന്നു, എല്ലാ പോസ്റ്റിലും ബുദ്ധിജീവി കളിക്കുന്നു തുടങ്ങി കൂതറ തിരുമേനി കേട്ട പരാതികള്‍ക്ക് കൈയും കണക്കുമില്ല. പക്ഷെ മാങ്ങയുള്ള മാവിലെ ആളുകള്‍ എറിയൂ എന്നറിയാവുന്നതുകൊണ്ട് ഇതൊന്നും വല്ല്യ കാര്യമാക്കുന്നില്ല.

ഈ പോസ്റ്റും അത്തരമൊരു സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന ബ്ലോഗറെ പരിചയപ്പെടുത്താനാണ് തുനിയുന്നത്. ഇതിനെ കേവലം സാഹിത്യവിസര്‍ജ്ജനം എന്നുപറഞ്ഞാല്‍ കഷ്ടമാകും. പോസ്റ്റിന്റെ ഘടനകള്‍ അങ്ങനെയാണെങ്കിലും മുഴുവന്‍ ബ്ലോഗിനെ തന്നെ കക്കൂസാക്കി മാറ്റിയിരിക്കുകയാണ് ഇഷ്ടന്‍. ബ്ലോഗില്‍ പണം ചിലവില്ലാതെ വാക്കുകളെ ശര്‍ദ്ധിക്കാം, വിസര്‍ജ്ജിക്കാം എന്നുള്ളതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം. ഈ പോസ്റ്റ്‌ അയാള്‍ക്ക്‌ വായനക്കാരെ കിട്ടാന്‍ സഹായകമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കൂതറയുടെ പോസ്റ്റില്‍ അവലോകനം നടത്തി ആളെപിടിക്കാന്‍ ആശാന്‍ കാശും തന്നിട്ടില്ല.

അബദ്ധവശാല്‍ ആ ചെറിയ മഹാനുഭാവുലുവിന്റെ ബ്ലോഗില്‍ ഒന്ന് പോയി. അമ്മെ. അമ്മമ്മേ. മൂന്നു വട്ടം ഡെറ്റോള്‍ സോപ്പ്‌ ഇട്ടു കുളിച്ചിട്ടും നാറ്റം മാറിയില്ല. കമന്റുകളുടെ ഇടവേളകള്‍ കാണുമ്പോള്‍ തന്നെ അറിയാം ഈ കമന്റുകളും എങ്ങനെ ഉത്ഭവിച്ചവയാണെന്ന്. ഇനി അഗ്രിയിലൂടെ വരാത്ത വായനക്കാരെ മറുമൊഴിയില്‍ കമന്റിന്റെ ചൂണ്ടയിട്ടു കൊണ്ടുവരാനുള്ള ശ്രമത്തില്‍ ആണോ എന്നും അറിയില്ല. പക്ഷെ ഒരിക്കല്‍ വരുന്നവര്‍ പിന്നീട് അങ്ങോട്ട്‌ തിരിയില്ലയെന്നതിന് നൂറുതരം.

ഭാവന, ക്രിയേറ്റിവിറ്റി ഇതൊന്നും ലുലു സെന്ററില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന വില്‍പ്പന ചരക്കുകളല്ല. ആശയദാരിദ്ര്യം സാമ്പത്തികമാന്ദ്യം പോലെ എഴുത്തുകാരെ ബാധിചിരിക്കുന്നുവേന്നതും ഒരു സത്യം തന്നെ. പക്ഷെ വെള്ളം കുടിക്കാനില്ലായെന്നു കരുതി ഓടവെള്ളം കുടിക്കാന്‍ കഴിയുമോ. ചങ്ങാതീ. ങ്യാ ഹാ ഹാ .... ഒരു റൂം ഫ്രെഷ്ണര്‍ വല്ലതും അടിച്ചിട്ടെക്കണേ ബ്ലോഗില്‍. ഒപ്പം ഒരു ആംബുലന്‍സും കരുതിക്കോ. ആരെങ്കിലും നിരപരാധികള്‍ അറിയാതെ ബ്ലോഗില്‍ എത്തിയാല്‍ മയങ്ങി വീഴുമെന്നത് ഒരു സംശയവുമില്ലാത്ത പകല്‍പോലെ സുവ്യക്തമായ ഒന്നാണ്. അവരെ ബ്ലോഗിലെ മലത്തിന്റെയും അധോവായുവിന്റെയും ഗന്ധം മയക്കിവീഴ്ത്തുംപോള്‍ ആശുപത്രിയിലെത്തിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം ഈ ങാ ഹാ ഹാ യുക്കുള്ളതാണ്.

എന്തോരം ബ്ലോഗര്‍മാരെ തിരുമേനി കണ്ടിരിക്കുന്നു. എന്നാലും ഇതുപോലെ ഒരെണ്ണം....

ഗൂഗിള്‍ അമ്മച്ചീ ........... ആ പാപിയോടങ്ങ്‌ ക്ഷമീ...

143.താടിയുള്ളവരെല്ലാം തീവ്രവാദികളോ??

കൂതറ തിരുമേനിയുടെ രക്ഷകര്‍ ഭക്ഷകര്‍ ആവുമ്പോള്‍ എന്നാ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്. അമേരിക്കന്‍ സൈനികരും ഒപ്പം സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണവും തീവ്രവാദനിവാരണവും എന്ന ലക്ഷ്യത്തോടെ നടത്തുന്ന സൈനിക നടപടികള്‍ കുറേയായി. അമേരിക്കയുടെ അജയ്യനെന്ന അഹങ്കാരത്തിനു കിട്ടിയ പ്രഹരം വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്തപ്പോള്‍ സൂത്രധാരനായ ലാദനെ കണ്ടുപിടിക്കുകയെന്ന ലക്ഷ്യമാണ്‌ ഈ അഫ്ഗാന്‍ പുണ്യകര്‍മ്മത്തിന്റെ പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. നാളിതുവരെ ലാദനെ പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെയും മറ്റു വിദേശ സൈനികരുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നിരവധി സാധാരണക്കാരാണ്.

അഫ്ഗാനിസ്ഥാനിലെ ഒറുസ്ഗാന്‍ പ്രവിശ്യ താലിബാന്‍ ഭരണം മുതലേ താലീബാനു മേല്‍ക്കോയ്മയുള്ളയിടമാണ്. ഖണ്ടഹാറിനോട് ചേര്‍ന്നുകിടക്കുന്ന ഒറുസ്ഗാനില്‍ ഇന്നും താലിബാനോട് കൂറ് പുലര്‍ത്തുന്നവര്‍ നിരവധിയാണെന്ന കാരണം കൊണ്ടുതന്നെ സഖ്യകക്ഷികളുടെ കണ്ണ് എന്നും ഇവിടെയുണ്ട്. ഇവിടെകേന്ദ്രീകരിച്ചിരിക്കുന്ന ഓസ്ട്രേലിയന്‍ പട്ടാളത്തിനു നിരവധിതവണ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. പത്തോളം ഓസ്ട്രേലിയന്‍ പട്ടാളക്കാര്‍ ഇവിടെകൊല്ലപ്പെട്ടതിന്റെ മറുപടിയെന്നവണ്ണം നടത്തിയ പ്രത്യാക്രമാണങ്ങളില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമായിരുന്നു.

ഇന്റെലിജെന്‍സിന്റെ വീഴ്ചകള്‍ എന്നന്യായീകരണം എന്നും കേള്‍ക്കുന്നുണ്ടെങ്കിലും പിഴക്കാത്ത ഇന്റലിജന്‍സ് ഇന്നും കങ്കാരുക്കള്‍ക്ക് സാധ്യമായിട്ടില്ല. പ്രധാനമായും കാരണങ്ങള്‍ രണ്ടാണ്. താടിയുള്ളവര്‍ എല്ലാം തീവ്രവാദികളോ അല്ലെങ്കില്‍ തീവ്രവാദികള്‍ ആവാനുള്ള സാധ്യതയോ എന്നുള്ള മനോഭാവം. രണ്ടു കരസേന അല്പം വീഴ്ച നേരിട്ടുവെന്ന് തോന്നുമ്പോള്‍ ആവശ്യപ്പെടുന്ന വ്യോമസഹായം ആവശ്യപ്പെടല്‍.

ആദ്യത്തേത് തികച്ചും പരിഭ്രമം എന്ന് എഴുതേണ്ടിവരും. മുസ്ലീം രാജ്യത്ത്‌ വിദേശികള്‍ക്ക് വേണ്ടി പൌരന്മാര്‍ താടിവടിച്ചു നടക്കാന്‍ കഴിയില്ലല്ലോ. പക്ഷെ അഫ്ഗാനിസ്ഥാനില്‍ നിരവധി തവണ വ്യോമാക്രമണം നടത്തിയപ്പോള്‍ പാവങ്ങളായ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതുകണ്ടപ്പോള്‍ പ്രസിഡണ്ട്‌ അഹമദ് കര്‍സായി ഇനി വ്യോമാക്രണം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം എന്നാവശ്യപ്പെട്ടിരുന്നു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഭൂരിഭാഗവും നിരപരാധികള്‍ ആണെന്നതുകൊണ്ടായിരുന്നു അത്.
തങ്ങളുടെ സൈനികര്‍ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബോംബിംഗ് നടത്തുന്ന വ്യോമാക്രമണം പ്രത്യേകിച്ചും ഹെലികോപ്റ്റര്‍ ആക്രമണങ്ങള്‍ ഭൂരിഭാഗവും സിവിലിയന്‍സ് കൊല്ലപ്പെടാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയിട്ടും പിന്മാറാന്‍ സഖ്യസേന തയ്യാറായിട്ടില്ല. അതിനുകാരണം സഖ്യസേന പറയുന്നത് ഇന്റര്‍നാഷണല്‍ സേനയുടെ കമാണ്ടര്‍ പറയുന്നത് മാത്രമേ തങ്ങള്‍ക്കു കേള്‍ക്കേണ്ട കാര്യമുള്ളൂ എന്നാണു. പുതിയ ഇന്റര്‍നാഷണല്‍ സേനയുടെ പുതിയ കമാണ്ടര്‍ അമേരിക്കന്‍ ജനറല്‍ സ്റ്റാന്‍ലി മാക്രിസ്റ്റോ ഇത്തരം വ്യോമാക്രമണത്തെ അത്ര അനുകൂലിക്കുന്നില്ലയെന്നത് അഫ്ഗാനികള്‍ക്ക് അല്പം ആശ്വാസകരം തന്നെ.

പക്ഷെ അടുത്ത കുറെ മാസങ്ങളായി നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് ഏകദേശം നൂറോളം സിവിലിയന്‍മാരാണ്. കുട്ടികളും സ്ത്രീകളുമായി എഴുപതോളം പേരും. ഈ പ്രവിശ്യയില്‍ നിന്നുള്ള മന്ത്രിയുടെ കുടുംബവം കൊല്ലപ്പെട്ടവരില്‍ പെടുന്നു എന്നറിയുമ്പോള്‍ സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് പറയേണ്ട കാര്യമില്ല. എന്നാല്‍ ഈ കൊല്ലപ്പെടുന്നവര്‍ എല്ലാം താലിബാനികള്‍ ആണെന്ന് വാദിക്കുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പക്ഷെ ആറുമാസം പ്രായമുള്ള കുട്ടികളും സ്ത്രീകളും എങ്ങനെ കൊല്ലപ്പെടുന്നു എന്നതിന്റെ മറുപടി പറയുന്നില്ല. തങ്ങളുടെ ആയുധങ്ങളുടെ വെറും പരീക്ഷണത്തിനുള്ള ഇടമായി നടത്തുന്ന ഈ നരനായാട്ട് പക്ഷെ അമേരിക്കയുടെ ഒത്താശയോടെയാവുമ്പോള്‍ ചോദിക്കാന്‍ ആരും ഒന്ന് മടിക്കും.

സാധാരണ ജനങ്ങള്‍ക്ക്‌ താലീബന്‍ ഭരണകാലത്ത് ഇത്തരത്തില്‍ ഭയക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ കിട്ടിയിരുന്നെങ്കിലും സ്വാതന്ത്ര്യങ്ങള്‍ കുറവായിരുന്നെങ്കിലും മരണത്തെ ഭയക്കാതെ ജീവിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അമേരിക്കയുടെ കൈയിലെ കളിപ്പാവയായ ഹമീദ്‌ കര്‍സായി പക്ഷെ സ്വന്തം ജനങ്ങളെ രക്ഷിക്കാന്‍ അമേരിക്കയുടെ കാലുപിടിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ലാദന്റെ പുറകെ ഓടുന്ന അമേരിക്കന്‍ പട്ടാളക്കാരും അനുയായികളും പക്ഷെ കൊന്നൊടുക്കുന്ന പാവങ്ങളുടെ ചോരയുടെ കണക്കു ആര് ചോദിക്കാന്‍. ഇന്ന് അമേരിക്കയോടും മറ്റു വിദേശ സൈനിക ശക്തിയോടും പ്രതിപത്തി കുറഞ്ഞു വീണ്ടും താലിബാനോട് ജനങ്ങള്‍ അടുപ്പം കാട്ടിത്തുടങ്ങുമോ എന്നൊരു ഭയവും ഇന്ന് സേനയ്ക്കുണ്ട്. താലീബന്റെ കര്‍ശന ഭരണത്തില്‍ പക്ഷെ ജനങ്ങള്‍ക്ക്‌ ഇത്തരം കാര്യങ്ങളെ പേടിക്കേണ്ട കാര്യമില്ലല്ലോ.

വെറളി പിടിച്ചു നരഹത്യ നടത്തുന്ന കൂലിപ്പട്ടാളക്കാര്‍ ഭയക്കുന്നതും അതുകൊണ്ട് തന്നെയാണ്. ജീവനും അഭിമാനത്തിനും വേണ്ടി പോരാടുന്നവരുടെ ആത്മവീര്യം ഇപ്പോഴും കൂലിപ്പട്ടാളക്കാരെക്കാള്‍ കൂടുതലാണെന്ന പരമാര്‍ത്ഥം അമേരിക്കയ്ക്കറിയാം. സമ്പത്തും അധികാരവും കൊണ്ട് നാടുഭരിച്ച സദ്ധാമിനെ തകര്‍ത്തപോലെ വിശ്വാസവും ആത്മധൈര്യവും കൊണ്ട് ഭരണം നടത്തിയ താലിബാനെ തകര്‍ക്കാനാവാത്തതും അതുകൊണ്ട് തന്നെ. ഇനിയും കൂടുതല്‍ ആളുകള്‍ സേനയ്ക്കെതിരെ തിരിഞ്ഞാല്‍ ഒരുപക്ഷെ സേനയും നിരപരാധികളും തമ്മില്‍ ഏറ്റുമുട്ടുകയും താലിബാന് ആയാസം കുറയുകയും ചെയ്യും. ലോകപോലീസാവാന്‍ നടക്കുന്ന അമേരിക്കയുടെ പട്ടാളക്കാര്‍ക്ക് പക്ഷെ അഫ്ഗാന്‍ മണ്ണും അവരുടെ പോരാട്ടവീര്യവും കീഴടക്കാന്‍ കുറെകാതം മുമ്പോട്ട്‌ പോകേണ്ടി വരുമെന്ന് തോന്നുന്നു.

Tuesday, July 14, 2009

142.പന്തിഭോജനം -വെറുമൊരു 'കഥ'യല്ല.

പന്തിഭോജനം - ഉത്താധുനിക കാലത്തെ എറ്റവും വലിയ പ്രതിഭയായ സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥയാണ്. ജാതി വേഷം മാറി പുതിയരൂപത്തില്‍ വ്യവഹാരപെടുമ്പോള്‍, ഭക്ഷണശീലങ്ങള്‍ വിഷയവല്‍ക്കരിക്കുന്ന ചെറുകഥ. സാമൂഹികമായി തിരസ്കരിക്കുമെന്ന ഭയം നിമിത്തം , എല്ലാ ജാതികളും ജാത്യാചാരം അതീവ ജാഗ്രതയോടെ പരിപാലിച്ചിരുന്നു.

ക്രോഫര്‍ഡ് സായിപ്പിനുണ്ടായ ഒരനുഭവകഥ ദിവാന്‍ ഗോവിന്ദമേനോന്‍ പള്ളിയില്‍ ഗോപാലമേനോനോട് പറയുന്നത് വിദ്യാവിനോദിനിയില്‍ ഇപ്രകാരം "ക്ഷേത്രത്തില്‍ നിന്നു ഒരുനായര്‍ ചോറുകൊണ്ടുപോകുന്ന സമയം സയിപ്പിന്റെ വേലക്കാരനായ ഈഴവന്‍ തീണ്ടുകയും ആ നായര്‍ ഈഴവനെ അടിക്കുകയും ചെയ്തു .ഈ വിവരം സായിപ്പിനോടുപറഞ്ഞ് അന്യായം കൊടുക്കുമെന്നറിഞ്ഞ നായര്‍ഭയപ്പെടുകയും ഉപായത്തില്‍ ആ ചോര്‍ ഒരു പുലയനെകൊണ്ട് എടുപ്പിച്ച് സായിപ്പിന്റെ അടുക്കല്‍ ചെല്ലികയും ചെയ്തു. എന്തുകൊണ്ടാണ്‍ ഈഴവന്‍ അടുത്തുകൂടി പോയതുകൊണ്ട് തനിക്ക് ഈ ചോര്‍ ഉണ്ടുകൂടാ എന്നും താനും ഇയാളും തമ്മില്‍ എന്തുവ്യത്യാസമാണുള്ളതെന്നും തന്റേയും ഇയാളുടേയും ദേഹത്തുള്ള രക്തത്തിന്‌ എന്തുവ്യത്യാസമാണുള്ളതെന്നും മറ്റും സായിപ്പ് നായരോടു ചോദിച്ചു. ഭയപ്പെട്ടനായര്‍ ഒരുവ്യത്യാസവുമില്ലന്നും ഇവിടെകൊണ്ടുവന്നിട്ടുള്ള ആ ചോര്‍ തന്റെമേല്‍ ആവലാതിപ്പെട്ടിട്ടുള്ള ഈ ഈഴവന്‍ഉണ്ടാല്‍ താനും ഉണ്ണാമെന്നു പറയുകയും ചെയ്തു. സായിപ്പ് തന്റെ ശിഷ്യനായ ഈഴവനെ വിളിച്ച് ചോറുണ്ണുവാന്‍ ആവശ്യപെട്ടു.ചോറുകൈയില്‍വെച്ചിരിക്കുന്നത് ഒരുചെറുമന്‍ ആണന്നുകണ്ട് ഈഴവന്‍ തങ്ങള്‍ തമ്മില്‍ തീണ്ടലുള്ളതിനാല്‍ ചോറുണ്ണാന്‍ പറ്റില്ലന്നും പറഞ്ഞു.സായിപ്പ്
ഒന്നും മിണ്ടാതെ ചോറിന്റെ വില എന്താണന്നന്വേക്ഷിച്ച് ആപണം കൊടുക്കുകയും തന്റെ ശിഷ്യനായ ഈഴവനോട് സംഗതിമുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാല്‍ ഇങ്ങനെ വിഡ്യാനാവുകയില്ലായിരുന്നു എന്നും പറഞ്ഞു.

"ശ്രേണിബദ്ധമായി അസമത്വം എപ്രകാരമാണ്‍ വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നും അവയുടെ പ്രതിലോമകരമായ പ്രവര്‍ത്തനസ്വഭാവം എപ്രകാരമാണന്നും ഈ സംഭവം വെളിവാക്കുന്നു. മാത്രമല്ല സാമൂഹ്യതിരസ്കരണഭയം നിരന്തരം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യസ്ഥാപനമായ ജാതി സമൂഹത്തിന്റെ നാനതുറകളിലേക്കും ആഴത്തില്‍ വേരോടിയിരുന്നു എന്നും മേല്‍പറഞ്ഞ സം ഭവം തെളിയിക്കുന്നുണ്ട്.ഭക്ഷണശീലത്തിലെ ജാതി ആചാരങ്ങളും അവ ലംഘിക്കപ്പെട്ടാലുള്ള സാമൂഹിക തിരസ്ക്കരണഭയം ഒരുമനുഷ്യനെ അവന്റെ ഭക്ഷണസമയത്തുപോലും അവന്റെ ജാതിബോധത്തെ ദിനം പ്രതി ഓര്‍മ്മപ്പെടുത്തുന്നു.അതായത് വിശപ്പ് എന്നജീവശാസ്ത്രപ്രതിഭാസത്തിനോടൊപ്പം ജാതിയെന്ന സാമൂഹ്യാസമത്വത്തിന്റെ വിശപ്പും ഉണര്‍ത്തപ്പെടുന്നു.

Sunday, July 12, 2009

141.തിരുമേനിയുടെ തുറന്നുപറച്ചില്‍

അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തലിന്റെ ഒരു അഭിമുഖം മനോരമ ന്യൂസില്‍ കണ്ടു. കൂതറതിരുമേനി വിതയത്തില്‍ തിരുമേനിയെ ജോണ്‍ ലൂക്കൊസ് പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ തന്നെ ആകെ ഉന്മേഷവാനായി. എന്തും തുറന്നു പറയുന്ന ധീരനായ അരനൂറ്റാണ്ട് വിദേശവാസം നടത്തിയ തിരുമേനിയെ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ കൃതാര്‍ഥനായി. തിരുമേനിയുടെ ഓരോ വാക്കിനായും ചെവിയോര്‍ത്തു. എന്തായാലും കൂതറ തിരുമേനിയുടെ കൂതറയുഗത്തില്‍ ജീവിച്ചിരുന്ന അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന വിതയത്തില്‍ തിരുമേനിയെ ഒന്ന് അടുത്തറിയാന്‍ ഉതകുന്ന ഈ ഇന്റെര്‍വ്യൂ കാണാന്‍ കൊതിയോടെ ഇരുന്നു. തിരുമേനി ഓരോ കാര്യങ്ങളും പറഞ്ഞു തുടങ്ങി.

കേരളത്തിനു പുറത്തു ജീവിച്ചിരുന്നപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.ഇപ്പോള്‍ ഇവിടെ അതിനു സാധിക്കുന്നില്ല. കര്‍ദ്ദിനാള്‍ ആയതുകൊണ്ട് എല്ലാം വിമര്‍ശിക്കപ്പെടുന്നു അല്ലെങ്കില്‍ തെറ്റായി വ്യാഖാനിക്കപ്പെടുന്നു.

(അയ്യോ തിരുമേനി.ഇവിടെ തിരുമേനി എന്തുവേണമെങ്കിലും പറയാം. സുകുമാര്‍ അഴീക്കോടിനെ സഹിക്കുന്ന മലയാളിക്കു തിരുമേനിയുടെ വിമര്‍ശനം സഹിക്കാം. ഈ കര്‍ദ്ദിനാള്‍ എന്നത് കത്തോലിക്ക സഭക്കാര്‍ മാത്രം കണക്കാക്കിയാല്‍ പോരെ. ഞങ്ങള്‍ തിരുമേനിയെ ദൈവമായിട്ടല്ലല്ലോ ഒരു മനുഷ്യനായല്ലേ കാണുന്നത്. തിരുമേനിയുടെ വചനങ്ങള്‍ മനുഷ്യ വചനമായി മാത്രമേ കണ്ടു വിമര്‍ശിക്കൂ.ധൈര്യമായി പറഞ്ഞോളൂ.)

കേരളത്തിലെ ജനങ്ങള്‍ വളരെ സസ്പീഷ്യസ് ആണ്. തന്നെയുമല്ല അതിനെ ജഡ്ജ്മെന്റ് ആയി കരുതുകയും ചെയ്യും.

(ഇല്ല തിരുമേനി. കേരളത്തില്‍ ആളുകള്‍ പ്രതികരണശേഷിയുള്ളവരാണ്. തിരുമേനിമാരും മനുഷ്യരാണ് എന്ന് കരുതുന്നു എന്നുമാത്രം)

സഭയുടെ വിശ്വാസം കാത്തുസൂക്ഷിക്കും. ഏതു പാര്‍ട്ടി വന്നാലും സഭയുടെ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പ്രതികരിക്കും. ഈശ്വരവിശ്വാസം ധാര്‍മ്മികത ഇവയ്ക്കായി നിലകൊള്ളും. ഇവയ്കെതിരെ പ്രവര്‍ത്തിച്ചാല്‍ ചേര്‍ന്നുപോകാന്‍ കഴിയില്ല.

(അപ്പോള്‍ മാര്‍ക്സിസ്റ്റ്‌കാര്‍ ധാര്‍മ്മികരല്ലേ. അതോ കോണ്‍ഗ്രസിന്റെ ധാര്‍മ്മികത ആണോ നല്ലത്. അതുവിട്‌.. ഈ വിശ്വഹിന്ദു പരിഷത്തും, ബിജിപിയും,എന്‍.ഡി.എഫും ദൈവവിശ്വസികളല്ലേ. അവരുമായും ചേര്‍ന്നുപോകുമോ.?)

പലേ കാരണങ്ങള്‍ കൊണ്ടാണ് ഇടതുപക്ഷം തോറ്റത്

(ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇടതുപക്ഷത്തിന് തോല്‍വിയെക്കുറിച്ച് പഠിയ്ക്കാന്‍ സഹായിക്കും)

പവ്വത്തിന്റെ ലേഖനങ്ങള്‍ യൂ.ഡി.എഫ്‌. വിജയത്തിന് സഹായിച്ചു.

(ഓ.അപ്പോള്‍ ഒരു ലേഖനം ഒക്കെ ഒരു പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിയും)

സഭയുടെ ലക്‌ഷ്യം നിക്ഷ്പക്ഷത പാലിക്കുക എന്നതാണ്. കക്ഷിരാഷ്ട്രീയം സഭയ്ക്കില്ല.

(അപ്പോള്‍ ഇടയലേഖനം സഭയില്‍ നിന്നല്ലേ. അതോ ഈ രാഷ്ട്രീയം പറയുന്ന തിരുമേനിമാര്‍ സഭയിലെ അല്ലെ.)

ഞങ്ങള്‍ ഒരു പാര്‍ട്ടിയ്ക്കും വേണ്ടിയല്ല ഓരോ മൂല്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്.

(എന്റെ അമ്മച്ചിയെ.. അപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏതു മൂല്യമാണാവോ ഇങ്ങനെ ഒരു തീരുമാനപ്പെടുത്താന്‍ കാരണമായത്‌. ഒരുപക്ഷെ ഒരു പക്കാ കോണ്‍ഗ്രസ്കാരന്‍ പോലും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല.)

ഇടയലേഖനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രവുമായി ചേര്‍ന്ന്പോകില്ലെന്ന് പറഞ്ഞിരുന്നു. കാരണം സഭയുടെ അടിസ്ഥാനം ദൈവം തന്നതാണ്. കാള്‍ മാക്സും എങ്കള്‍സം മനുഷ്യരല്ലേ. അപ്പോള്‍ ഞങ്ങളുടെ വിശ്വാസം ഇങ്ങനെ മാറ്റമില്ലാതെ നിലനില്‍ക്കും. അവര്‍ മാറിയാല്‍ ഞങ്ങള്‍ നോക്കാം.

(ഹമ്പോ.. ആട്ടെ ഈ ദൈവം നേരിട്ട് തന്നതാണോ. അതോ മനുഷ്യരുടെ സൃഷ്ടി തന്നെയോ. ദേണ്ടെ എന്നിലെ യുക്തിവാദി ഉണരുന്നു. അതുകള. ആശയങ്ങള്‍ ആര് തന്നാലും അത് മനുഷ്യ നന്മയ്ക്ക് ഉപയോഗിക്കപ്പെട്ടാല്‍ പോരെ. ഇനി ദൈവം നേരിട്ട് തന്നതാണ് എന്ന് ക്രിസ്ത്യാനികള്‍ മാത്രമല്ലേ വിശ്വാസിക്കുന്നുള്ളൂ. അതായത് ഒരു കൂട്ടരുടെ വിശ്വാസം മാത്രം. കമ്മ്യൂണിസ്റ്റ് ഒരു കൂട്ടരുടെ മാത്രമല്ലല്ലോ. മുഴുവന്‍ ജനങ്ങളുടെതുമല്ലേ.)

കമ്മ്യൂണിസ്റ്റ്കാരുടെ പ്രത്യയശാസ്ത്രം മാറ്റിയാല്‍ ഒരുപക്ഷെ ഒന്നിച്ചു പോകുന്നതിനോട് ചിന്തിക്കാം. ഞങ്ങള്‍ ദൈവവിശ്വാസികളുടെ കൂടെയാണ്.

(അപ്പോള്‍ കുമ്മനം രാജശേഖരനും സ്കോപ്‌ ഉണ്ട്)

സഭയുടെയും കമ്മ്യൂണിസ്റ്റ് കാരുടെയും അടിസ്ഥാന ലക്ഷ്യം ഒന്നാണ്. പക്ഷെ നിരീശ്വരവാദിത്വം അഥവാ ബുധിശൂന്യതം ഉള്ളതുകൊണ്ട് ചേര്‍ന്ന് പോകാന്‍ കഴിയില്ല. അതുപോലെ മുതലാളിമാരുടെ തലവെട്ടികളയുന്ന വയലന്‍സ്‌ ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. മനുഷ്യാവകാശ അല്ലെങ്കില്‍ സ്വാതന്ത്ര്യമില്ലായ്മ അതിനോട് യോജിക്കാന്‍ കഴിയില്ല.

(അയ്യോ ഇതിനോട് ഞങ്ങള്‍ എങ്ങനെ യോജിക്കും. ദൈവവിശ്വാസം ബുദ്ധിയില്ലായ്മ ആണ് അല്ലെ. കൊള്ളാം. അപ്പോള്‍ ഈ ദൈവവിശ്വാസികള്‍ വല്ല്യ ബുദ്ധിയുള്ള കൂട്ടര്‍ ആവുമല്ലോ. മുതലാളിമാരുടെ തലവെട്ടുന്ന കമ്മ്യൂണിസ്റ്റ്കാരോ. പൂത്രുക്കയും കൊട്ടൂരാനും കാട്ടിയത് നന്മയായിരുന്നോ. അതോ ബുദ്ധിയുടെ അതിപ്രസരമോ. ഒറ്റപ്പെട്ട സഭവങ്ങള്‍ സഭയിലും ഇല്ലേ. അതിനെ ജനറലൈസ് ചെയ്യാന്‍ കഴിയുമോ. മനുഷ്യ സ്വാതന്ത്ര്യം... ഈ പറയുന്നത് കര്‍ത്താവ്‌ പോലും പൊറുക്കില്ല. ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ഇങ്ങനെ ഒന്ന് പറഞ്ഞു നോക്ക്. അപ്പോള്‍ അറിയാം വിവരം. അവിടം ഭരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ് ആണോ..)

കമ്മ്യൂണിസ്റ്റ്കാര്‍ തോറ്റതിന് സഹതാപം ഉണ്ട്.

(ങ്ങി.ങ്ങി. എനിക്ക് സങ്കടം ഉണ്ട്.)

ഞങ്ങള്‍ക്ക് യൂ.ഡി.എഫിനോടും കമ്മ്യൂണിസ്റ്റ്കാരോടും സ്നേഹം ഉണ്ട്.

(രണ്ടു വള്ളത്തില്‍ കാലുവെക്കാന്‍ അറിയാം.. തിരുമേനീ..........)

കക്ഷി രാഷ്ട്രീയത്തില്‍ സഭ ഇടപെടാറില്ല. പക്ഷെ രാഷ്ട്രീയത്തില്‍ ഇടപെടും.

(കൊള്ളാം നല്ലത്.)

ഒരു സഭാനേതാക്കളും പരസ്യമായി വോട്ടു ചോദിച്ചിട്ടില്ല. അത് പാടില്ല.

(നല്ലത്. അങ്ങനെ തന്നെ വേണം. പക്ഷെ ആരെങ്കിലും ചെയ്തതായി കേട്ടിട്ടില്ലേ....??)

ഒരു നിരീശ്വരന്‍ ആത്മാര്‍ഥമായി ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവനെ വെറുക്കേണ്ട കാര്യമില്ല

(ഇതങ്ങു ദഹിചില്ലല്ലൊ. അപ്പോള്‍ അവര്‍ കൂട്ടമായി ചെര്‍ന്നുവെങ്കില്‍ വെറുക്കപ്പെടാം അല്ലെ.)

കത്തോലിക്ക സഭയുടെ വിദ്യാഭാസ നയത്തെ എതിര്‍ക്കുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ

(ചുമ്മാതെ.. കള്ളം പറയല്ലേ.)

അഡ്മിഷന് വിദ്യാഭാസ സ്ഥാപനത്തില്‍ പണം വാങ്ങുന്നതിനെ എതിര്‍ക്കുന്നു.

(കൊള്ളാം നല്ല കാര്യം.)

ക്രിസ്തീയ സ്ഥാപനങ്ങള്‍ പ്രത്യേകിച്ചും വിദ്യാഭാസ, ആതുരസേവന രംഗത്തെ സംഭാവനകള്‍ ചില പണം പിടുങ്ങല്‍ സംഭവങ്ങള്‍ മോശം പ്രതിച്ഛായ ഉണ്ടാക്കി.

(അത് മോശമല്ലേ. അതിനെതിരെ ഊതിപ്പെരുപ്പിക്കല്‍ എന്ന് പറയാമോ.സത്യം തുറന്നു പറയുന്നതിനെ എതിര്‍ക്കുന്നത് എന്തിനു)

സഭയുടെ സ്വത്ത്‌ മാര്‍പ്പാപ്പയുടെ അല്ല.

(അതെ. തീര്‍ച്ചയും എപ്പികൊസ്പിക്കല്‍ സഭയിലെ പുരോഹിതര്‍ ദൈവകാര്യവും സ്വത്ത്‌ നിയന്ത്രണ കാര്യവും ചെയ്തോട്ടെ. പക്ഷെ അല്മായന്റെ സ്വത്തല്ലേ. അതിന്റെ അധികാരം അവര്‍ക്ക് കൂടി കൊടുത്ത് കൂടെ.)

അധികാരം എങ്ങനെ കൊടുക്കും. അധികാരം ദൈവത്തില്‍ നിന്ന് വരുന്നതാണ്. മെത്രാന്മാരെ അല്ലെങ്കില്‍ മെത്രാന്മാര്‍ക്ക് അധികാരം ജനങ്ങള്‍ തന്നതല്ല. ദൈവം തന്നതല്ലേ . എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് അധികാരം മനുഷ്യര്‍ തന്നതാണ്. ആ അധികാരം വേണമെങ്കില്‍ നാളെ എടുക്കപ്പെടാം.

(അപ്പോള്‍ ദൈവീകമായ അധികാരം ദുരുപയോഗപ്പെടുത്തിയാല്‍ എങ്ങനെ അധികാരം എടുത്ത്‌ മാറ്റാം. അല്‍മായരും മെത്രാന്മാരും ദൈവത്തിന്റെ തന്നെ മക്കളല്ലേ. അവര്‍ക്ക് മേത്രാന്മാരോ പുരോഹിതരോ അധികാരം ദുരുപയോഗപ്പെടുത്തിയാല്‍ എന്തുചെയ്യാനാവും)

എന്തായാലും ഈ അഭിമുഖം കാണേണ്ടത് തന്നെ.

എനിക്ക് തോന്നിയ സംശയങ്ങള്‍ അല്ലെങ്കില്‍ പ്രതികരണങ്ങള്‍ കൊടുത്തിരിക്കുന്നു. ബാക്കി നിങ്ങള്‍ തന്നെ കാണുക.

Thursday, July 9, 2009

140.കൂതറ തിരുമെനിയ്ക്കും വ്യാജന്‍....!!!

കൂതറ തിരുമെനിയ്ക്കും വ്യാജന്‍....!!!

ഇന്ന് ഒരു മെയില്‍ കിട്ടിയപ്പോഴാണ് കൂതറ തിരുമേനിയുടെ വ്യാജനെ കണ്ടത്. കൂതറ അവലോകനം എന്ന എന്റെ ഗ്രൂപ്പ് ബ്ലോഗിന്റെ ഒരു വ്യാജന്‍. പക്ഷെ ഈ വ്യാജന്‍ മാര്‍ച്ച് 2009 തുടങ്ങിയതാണ്‌. അതിന്റെയര്‍ത്ഥം മുമ്പെങ്ങോ തുടങ്ങിയ ബിനാമിയെ ഇന്ന് കൂതറതിരുമേനിയായി രൂപമാറ്റം നടത്തിയിരിക്കുന്നു. അനോണിയായി കമന്റ് ഇടുന്നതിനെയും അനോണി കളിയ്ക്കെതിരെയും ആദ്യംമുതലേ എതിര്‍ത്തവനാണ് കൂതറ തിരുമേനി. ബൂലോഗത്ത്‌ ആദ്യ വ്യാജന്‍ ശ്രീ. ജബ്ബാര്‍ മാഷുടെ പേരിലായിരുന്നു. പിന്നീട് ശ്രീ.കാട്ടിപരുത്തിയുടെ പേരില്‍ വന്നു.പിന്നെ ശ്രീ. ചാണക്യന്റെയും ഇപ്പോളിതാ എന്റെ പേരിലും.

പക്ഷെ വായനക്കാരെ വിഡ്ഢിയാക്കാന്‍ കൂതറതിരുമേനിയുടെ അപരന്‍ ഇമ്മിണി പുളിക്കും. കാരണം കൂതറ അവലോകനം എന്ന ഗ്രൂപ്പ് ബ്ലോഗ്‌ നടത്തുന്ന കൂതറ തിരുമേനി അതായത് ഈ ഞാന്‍ സാധാരണഗതിയില്‍ എങ്ങും കമന്റ് ഇടാറില്ല. അടുത്തിടെ ഐ.ടി. സഹായിയുടെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടിരുന്നു. അതും സഹായിടെ പോസ്റ്റിനോട് കൂടെ വായിക്കാന്‍ കഴിയുന്ന പോസ്റ്റ്‌ മുമ്പൊരിക്കല്‍ ഞാന്‍ ഇട്ടിരുന്നതിന്റെ ഒരു പരസ്യം എന്നനിലയില്‍. ഇതുവരെ വിരലില്‍ എണ്ണാന്‍ കഴിയുന്ന കമന്റ് മാത്രം ഇട്ട കൂതറ തിരുമേനിയുടെ വ്യാജന്‍ പക്ഷെ ഉദ്ദേശിച്ച ഗുണം കാണുമെന്നു തോന്നുന്നില്ല. കാരണം കൂതറ തിരുമേനി കമന്റുകള്‍ ഇടാറില്ല.

ബ്ലോഗ്‌ അഡ്രസ്‌ തെറ്റിദ്ധരിപ്പിക്കാന്‍ ചെറിയ മാറ്റം മാത്രമാണ് വരുത്തിയത്. പ്രൊഫൈല്‍ ഫോട്ടോയില്‍ ആകട്ടെ കൂതറതിരുമേനിയെ അപ്പടി മോഷ്ടിച്ച് വച്ചിരിക്കുകയാണ് ഈ താതരാഹിത്യപ്രമാണി. ബൂലോഗത്തെ ഏറ്റവും തരംതാണ തെണ്ടികളും തന്തയില്ലാതവരുമാണ് ഈ പണിക്കു പിന്നിലെന്നറിയാം. പക്ഷെ കളിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കൂതറ തിരുമേനിയുടെ വായനക്കാര്‍ മിക്കവാറും ആളുകള്‍ ഫോളോ ചെയ്തു വായിക്കുകയോ അല്ലെങ്കില്‍ ഫീഡ് റീഡര്‍ ഉപയോഗിച്ച് വായിക്കുകയോ ആണ് ചെയ്യുന്നത്. ഇത്തരം തോന്ന്യവാസങ്ങള്‍ കാണിച്ചാല്‍ അവിടെ വന്നുവായിച്ചു കൂതറ തിരുമേനി എഴുതിയത് എന്ന് കരുതുന്നവര്‍ ആരും കാണില്ല.

എന്തായാലും അനോനിക്കളികളും വ്യാജന്‍ കളികളും തെറിവിളികളും കൊണ്ട് ദിവസം മുഴുവന്‍ ബ്ലോഗില്‍ കഴിച്ചുകൂട്ടുന്നവര്‍ വെച്ച വെള്ളത്തില്‍ ഈ പരിപ്പ് വേവില്ല. കൂതറ തിരുമേനി സാധാരണ ഗതിയില്‍ കമന്റുകള്‍ സ്വന്തം ബ്ലോഗില്‍ തന്നെ എഴുതാറെയുള്ളൂ. അല്പം വലിയ കമന്റുകള്‍ ആണെങ്കില്‍ പോസ്റ്റാക്കി ഇവിടെത്തന്നെ ഇടും. അതുകൊണ്ട് ആരെങ്കിലും ഈ വ്യാജ തെണ്ടിയുടെ കമന്റുകള്‍ കണ്ടാല്‍ ഒന്ന് നോക്കുക.

കൂതറ തിരുമെനിയ്ക്ക് ഒരു ബ്ലോഗേ ഉള്ളൂ. അതിന്റെ ഐഡിയും പ്രൊഫൈലും

Profile: http://www.blogger.com/profile/12027542392536178085

blog : http://kootharaavalokanam.blogspot.com/

__________________________________________________________________


വ്യാജന്റെ ഐഡി.വ്യാജന്റെ പ്രൊഫൈല്‍

Profile: http://www.blogger.com/profile/05296588386527335938

blog : http://kootharavalokanam.blogspot.com/

(one "a" is missing before avalokanam)

________________________________________________________________


ജയകൃഷ്ണന്റെ പോസ്റ്റിനു മറുപടിയായി ഈ കൂതറയില്‍ പോസ്റ്റ്‌ ഇട്ടപ്പോഴാണ് ഈ തെറിപ്പേരില്‍ പോസ്റ്റുമായി വ്യാജന്‍ എത്തിയത്. എന്തായാലും ജയകൃഷ്ണന്‍ കാവാലം ഇങ്ങനെ ചെയ്യില്ലെന്ന് നൂറുശതമാനം അറിയാം. കാരണം പ്രതികരിക്കാന്‍ ശേഷിയുള്ളവനാണ് ജയക്രിഷ്ണനെന്നു ജയകൃഷ്ണന്റെ ആ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. അതിന്റെ മറുപടിയായി ഒരു പോസ്റ്റ്‌ ഇടാന്‍ കൂതറതിരുമെനിയ്ക്ക് കഴിഞ്ഞെങ്കില്‍ കൂതറ തിരുമേനി ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടു തന്റെ ബിനാമിഉണ്ടാക്കി വായനക്കാരുടെ ഫ്ലോ നശിപ്പിക്കില്ലെന്ന് ജനിച്ചപ്പോള്‍ തലചോറോട് കൂടി ജനിച്ചവന്‍ മനസ്സിലാക്കും.

കൂതറ തിരുമേനിയുടെ വ്യാജന്മാര്‍ മുമ്പും ഇറങ്ങിയിട്ടുണ്ട്. ജൂനിയര്‍ കൂതറ, പി.ഡി.പി. കൂതറ, കൂതറമാഷ്‌, കൊച്ചു കൂതറ തുടങ്ങിയ വ്യാജമാര്‍ പ്രസവിക്കും മുമ്പേ അബോര്‍ഷനായ ഗണത്തില്‍പ്പെടുന്നു. ഇത്തരം ശവങ്ങളെ ആരും കാര്യമായി ഗൗനിച്ചിരുന്നുമില്ല. ഈ കൂതറതിരുമേനിയുടെ സ്രഷ്ടാവും തന്റെ ഫ്രസ്ട്രേഷന്‍ മാറ്റാന്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്താണെന്ന് വിവരമുള്ളവര്‍ക്ക് മനസ്സിലാവും. കൂതറതിരുമെനിയെന്ന ഞാന്‍ ഇന്നലത്തെ മഴയില്‍ കുതിര്‍ത്ത തകരയല്ല. തീയില്‍ കുരുത്ത തിരുമേനിയെ വാട്ടാന്‍ ഈ വെയിലില്‍ കുരുത്ത വ്യാജന്മാര്‍ക്ക് കഴിയില്ല.

വായനക്കാര്‍ മനസ്സിലാക്കുക.

1) കൂതറ തിരുമേനി ബ്ലോഗ്‌ തുടങ്ങി ഇത്രയും നാളിനുള്ളില്‍ ആകെയിട്ട കമന്റുകള്‍ പത്തില്‍ താഴെ..!!

2) ആവശ്യമില്ലാത്ത വിവാദങ്ങളിലോ അഭിനന്ദനത്തിനോ കമന്റാന്‍ പോകാറില്ല.

3) ഇനി അഭിനന്ദിക്കണം,വിമര്‍ശിക്കണം എങ്കില്‍ സ്വന്തം പേരില്‍ സ്വന്തം ബ്ലോഗില്‍ അത് ചെയ്യും. അതിനു എത്ര മിത്രങ്ങളെ കിട്ടും എത്ര ശത്രുക്കള്‍ ഉണ്ടാവും എന്ന് നോക്കാറില്ല.

4) ബ്ലോഗില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ പുറം ചൊറിയല്‍ കമന്റുകളോ കമന്റ് പ്രതീക്ഷിച്ചു കമന്റ് ഇടീലോ കൂതറ തിരുമേനി ചെയ്യാറില്ല.

5) കമന്റ് ഇടാനോ ഇടീക്കാനോ ഫോണിലോ ചാറ്റിലോ പറയാറില്ല. കമന്റ് ഇട്ടാല്‍ പൈസ കൊടുക്കാറുമില്ല.

6) എത്ര വലിയ ചങ്ങാതി പറഞ്ഞാലും അവരുടെ ബ്ലോഗില്‍ കമന്റ് ഇടാറുമില്ല.

ഈ കാര്യങ്ങള്‍ ബഹുമാനപ്പെട്ട വായനക്കാര്‍ മനസ്സില്‍ വയ്ക്കുക. അതുകൊണ്ട് എവിടെയെങ്കിലും കൂതറ തിരുമേനിയുടെ കമന്റ് കണ്ടുവെന്ന് പറയുന്ന ആളുകളുടെ വാക്കുകള്‍ക്കു മുമ്പേ കൂതറ തിരുമേനി സാധാരണ എങ്ങും കമന്റ് ഇടാറില്ല എന്നും മറക്കാതിരിക്കുക.

എന്തായാലും കൂതറ തിരുമേനിയുടെ വ്യാജന്‍ ഉണ്ടാക്കിയവന് ആശംസകള്‍.
കൂടുതല്‍ കളിയെടുത്താല്‍ കൊണ്ടോടി നടക്കേണ്ടി വരും. പറഞ്ഞില്ലെന്നു വേണ്ട.

139. ഇതിനെ പീഡനം എന്ന് വിളിക്കാന്‍ കഴിയുമോ?

മതപീഡനം മതപ്രീണനം എന്നിവ നമ്മളെന്നും കേള്‍ക്കുന്ന വാക്കുകളാണ്. മനുഷ്യാവകാശധ്വംസനവും ന്യൂനപക്ഷാവകാശ പ്രക്ഷോഭങ്ങളും അതുപോലെ തന്നെ. മിക്ക പ്രശ്നങ്ങളുടെയും അടിവേരുകളിലേക്ക് ചികഞ്ഞു നോക്കാതെ ഉപരിപ്ലവമായ ലക്ഷണങ്ങള്‍ കണ്ടു തീരുമാനങ്ങളിലെത്തുമ്പോള്‍ ഒരിക്കലും വെളിപ്പെടാതെ ചിലസത്യങ്ങള്‍ കുഴിച്ചുമൂടപ്പെടുന്നു.

ജൂതന്മാര്‍ എന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുമായോ വിഷയങ്ങളുമായോ ബന്ധപ്പെട്ടു കിടക്കുന്നത് പുതുമയല്ല. അതുകൊണ്ട് തന്നെ ജൂതന്മാരുടെ വിഷയങ്ങള്‍ തീവ്രവാദവുമായി ബന്ധപ്പെട്ടോ ആക്രമണവുമായി ബന്ധപ്പെട്ടോ മാത്രമേ പുറംലോകം അറിയാറുള്ളൂ.

ജൂതന്മാരുടെ ഇറാനിലുള്ള വാസത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യാഥാസ്ഥിതിക്കാരായ ഇറാനിലെ മുസ്ലീങ്ങള്‍ പക്ഷെ അത്രമോശമായ സമീപനമായിരുന്നില്ല ജൂതരോട് കാട്ടിയത്. മദ്യം നിരോധിക്കപ്പെട്ട ഇറാനില്‍ പക്ഷെ ജൂതന്മാര്‍ക്ക് മദ്യം നിഷേധിക്കപ്പെട്ടിരുന്നില്ല. മുസ്ലീം ഭരണകൂടത്തിന്റെ ഈ ഔദാര്യം തന്നെ ജൂതന്മാര്‍ക്ക് അനുവദിക്കപ്പെട്ട സൗകര്യങ്ങളുടെ പട്ടികയില്‍ എണ്ണിചേര്‍ക്കാം. ഏകദേശം രണ്ടുഡസന്‍ ജൂതസിനഗോഗുകള്‍ നിര്‍മ്മിക്കാന്‍ അനുവാദം കിട്ടിയ ജൂതന്മാര്‍ തങ്ങളുടെ മതസ്വാതന്ത്ര്യം നിലനിര്‍ത്തികൊണ്ടുപോകാന്‍ കിട്ടിയ അനുവാദത്തിനു ഇറാന്‍ സര്‍ക്കാരിനെ സ്തുതിക്കേണ്ടി വരും. അറബ്നാട്ടില്‍ ജൂതന്മാര്‍ക്ക് മിത്രങ്ങള്‍ ആരുമില്ല എന്നതും എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേലിനെ ശത്രുവായി മാത്രം കാണുന്നുവെന്നും ഓര്‍ക്കുമ്പോള്‍ ഇറാന്റെ ഈ സൗജന്യത്തെ കടപ്പാടായി കാണേണ്ടിവരും.

ജൂതന്മാരുടെ വിശ്വാസം തടയപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെട്ടില്ല. ഇടയ്ക്ക് നടക്കുന്ന അറബ്- ഇസ്രയേല്‍ യുദ്ധങ്ങളില്‍ പോലും ഈ പേര്‍ഷ്യന്‍ ജൂതന്മാര്‍ എന്നറിയപ്പെടുന്ന ഈ ജൂതസമൂഹം ആക്രമിക്കപ്പെട്ടിരുന്നില്ല. ഇറാന്റെ സാമ്പത്തിക,വ്യവസായ, നാമമാത്രമായി സര്‍ക്കാര്‍ ഭരണ രംഗത്തുപോലും ജൂതന്മാര്‍ക്ക് സ്വാധീനം കിട്ടിയിരുന്നു. എന്നാല്‍ ഈ ദശാബ്ദത്തില്‍ ഈ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ഇരിക്കുന്ന ചില്ല മുറിക്കുന്ന ചില സമീപനമാണ് ഈ മാറ്റത്തിന് കാരണം. കഴിഞ്ഞ രണ്ടു ദശാബ്ദത്തില്‍ ഏകദേശം മുക്കാല്‍ലക്ഷം ജൂതന്മാര്‍ ഇസ്രായേലിലേക്കും ഒരുലക്ഷം ജൂതന്മാര്‍ അമേരിക്കയിലേക്കും കുടിയേറി. മിക്കവാറും തങ്ങളുടെ കൂര്‍മ്മ ബുദ്ധിയില്‍ നല്ല സാമ്പത്തിക ശേഷിയും നേടി. അമേരിക്കന്‍ ഭരണരംഗത്ത്‌ നല്ല സ്വാധീനമുള്ള ജൂതന്മാരുടെ ചില കരങ്ങള്‍ ചാരപ്രവര്‍ത്തിക്ക് ഇറാനിലുള്ള ജൂതന്മാരെ അല്ലെങ്കില്‍ ജൂതന്മാരില്‍ നിരവധിപേരെ സജ്ജമാക്കി എന്നതായിരുന്നു ഈ പ്രശ്നത്തിന് കാരണം.

അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇറാനിലേക്ക് ഒഴുകിയെത്തിയ വിദേശപണം പക്ഷെ ഇറാനില്‍ ഒരിടത്തും മുതല്‍മുടക്കപ്പെട്ടില്ല. ബാങ്കിലോ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തോ മുടക്കപ്പെട്ടില്ല. പകരം ഈ പണം എവിടെപോയി എന്നാന്വേഷണം നടത്തിയപ്പോഴാണ് ഈ പണം ചാരപ്രവര്‍ത്തിയ്ക്ക് മുടക്കപ്പെട്ടതായി കണ്ടെത്തിയത്‌. അമേരിക്കന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഇറാനില്‍ ചാരപണി നടത്തുക താരതമ്യേന പ്രയാസമാണ്. അതുപോലെ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ഒപ്പം വിദേശപത്രപ്രവര്‍ത്തകര്‍ക്കോ മാധ്യമങ്ങള്‍ക്കോ ചില നിയന്ത്രനങ്ങളിലൂടെ മാത്രമേ തങ്ങളുടെ ജോലി ചെയ്യാനാവൂ. അതുകൊണ്ട് തന്നെ തങ്ങളുടെ ചാരപ്രവര്‍ത്തിയ്ക്ക് ഏറ്റവും അനുയോജ്യരായ ആളുകളെ കണ്ടെത്തുക എന്നാ ദൗത്യം ഇവിടുത്തെ ചില വിദ്യാസമ്പന്നരായ ജൂതന്മാരെ ഏല്‍പ്പിക്കുകയായിരുന്നു.

ഇറാന്‍ പൌരത്വവും അറബി ഭാഷയിലും ഇംഗ്ലീഷിലും ഹീബ്രുവിലും ഉള്ള അറിവ്‌ ജൂതന്മാര്‍ക്ക് ഏറെ ഗുണകരമായി. അറബികള്‍ക്ക് ഹീബ്രുവില്‍ ജ്ഞാനം ഇല്ലാത്തത് ഏറെ ജൂതരെ തുണച്ചു എന്നുവേണം പറയാന്‍. ഇത്തരം ഒരുഡസന്‍ ചാരന്മാരെ അറസ്റ്റ്‌ ചെയ്തത് ഏറെ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കിയെങ്കിലും സംശയരഹിതമായി ഇതുതെളിയിക്കാന്‍ കഴിയാഞ്ഞതില്‍ എല്ലാവരും വെളിയില്‍ വന്നു. ഇതിനുപിന്നിലും അമേരിക്കന്‍ കരങ്ങള്‍ ഉണ്ടെന്നു സംശയം ബലപ്പെട്ടുവരുന്നു. ഇന്ന് അറബ് ലോകത്ത് ഏറ്റവും അധികം ജൂതന്മാര്‍ താമസിക്കുന്ന ഇറാനില്‍ ജൂതന്മാര്‍ക്ക് ഏറെ നിയന്ത്രണങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതിനെ എങ്ങനെ ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നാക്രമണമായി കണക്കാക്കും. ജൂതന്മാര്‍ നൂറ്റാണ്ടുകളായി വസിക്കുന്ന രാജ്യമാണ് ഇറാന്‍. ഇറാനിലെ പൌരന്മാര്‍ക്ക് ലഭിക്കാത്ത പല സ്വാതന്ത്ര്യങ്ങളും ജൂതന്മാര്‍ അനുഭവിക്കുന്നു. അതിന്റെ കാരണക്കാരായ ഇറാനിയന്‍ സര്‍ക്കാരിനോടും ആ രാജ്യത്തോടും കടപ്പാടോ നന്ദിയോ കാണിക്കാതെ സമ്പന്നമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്ന അമേരിക്കയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുന്നതാണോ ധാര്‍മ്മികത.

ഇന്ന് അമേരിക്ക ഇറാനില്‍ ജൂതന്മാര്‍ പീഡിപ്പിക്കപ്പെടുന്നുവെന്നു ആരോപിച്ചു ഇറാനെതിരെ ലോകശ്രദ്ധ പിടിച്ചു നേടാന്‍ ശ്രമിക്കുന്നു. അഭയം തന്ന രാജ്യത്ത്‌ ചാരപ്പണി നടത്തുന്നവരെ വിശ്വസിക്കാനും അവര്‍ക്ക് വീണ്ടും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണം എന്ന് വാദിക്കുന്നതും ശരിയാണോ. ഇന്നും ഇറാനിലേക്ക് അമേരിക്കയില്‍നിന്നും ഇസ്രായേലില്‍ നിന്നും ഒഴുകിയെത്തുന്ന കോടികളുടെ കണക്കും ശ്രോതസ്സും ചിലവിടുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റി അന്വേഷണവും മനുഷ്യാവകാശ ധ്വംസനവും ആണെന്ന് പറയാന്‍ കഴിയുമോ. സ്വന്തം രാജ്യത്തിന്റെ രക്ഷനോക്കാന്‍ ഇറാനും അവകാശമില്ലേ.

എന്തായാലും അമേരിക്കന്‍ (കു)ബുദ്ധിയെ സമ്മതിക്കേണ്ടിയിരിക്കുന്നു. ഇറാനെതിരെ യുദ്ധത്തിനും ഉപരോധത്തിനും ഓരോ ന്യായങ്ങള്‍ കണ്ടെത്താന്‍ കളിക്കുന്ന കളികള്‍ അപാരം തന്നെ. ഒരു ആണവശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇറാനെ ഒതുക്കാന്‍ എതുമാര്‍ഗ്ഗവും അമേരിക്ക ഉപയോഗിക്കുമെന്ന് വ്യക്തം. അനോകൂലമോ പ്രതികൂലമോ എന്ന് നോക്കി അനുകൂലമായവരെ കൂടെനിര്‍ത്തിയും പ്രതികൂലമായവരെ ഒതുക്കിയും മുമ്പോട്ട്‌ പോകുന്ന അമേരിക്കന്‍ അധിനിവേശ ശക്തിയെ തടയുന്നത് ആരെന്ന ചോദ്യം മാത്രം ഇന്ന് മനസാക്ഷിയുള്ളവരുടെ മനസ്സില്‍ ഉയരുന്നു.

Wednesday, July 8, 2009

138.കാവാലം ജയകൃഷ്ണാ... കഷ്ടം.

കാവാലം ജയകൃഷ്ണന്‍ എന്നാ ബ്ലോഗറെ ആകെ പരിചയം ഉള്ളത് പണ്ടെപ്പോഴോ ചാണക്യന്റെ ഒരു പോസ്റ്റില്‍ കമന്റ് ഇട്ടു കണ്ടപ്പോഴാണ്. അധികം വായിച്ചു പരിചയപ്പെടാന്‍ ഇദ്ധേഹം ഒത്തിരി എഴുതിയതായി അറിവില്ല. കൂതറതിരുമേനിയുടെ ഒരു കത്ത് ആശാന്‍ പരസ്യമാക്കിക്കൊണ്ട് എഴുതിയ പോസ്റ്റ്‌ കണ്ടപ്പോള്‍ ചിരി വരുന്നു. പൂ...ഹോയി.. പൂ...ഹോയി..

വിഡ്ഢികളെ പല തരത്തില്‍ വിവരിക്കാം. വര്‍ണ്ണിക്കാം.വര്‍ഗ്ഗീകരിക്കാം. പക്ഷെ രണ്ടുപ്രാവശ്യം ഒരേ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. എന്റെ മൂപ്പിലാനോട് അഭിമുഖം എന്നാ പോസ്റ്റ്‌ കേവലം ഹാസ്യമായിരുന്നുവെന്ന് ആദ്യം തന്നെ എഴുതിയിരുന്നു. കാവാലം ജയകൃഷ്ണനെപോലെയുള്ള സാഹിത്യ ശിരോമണിയ്ക്ക് ദാഹിക്കുന്ന ഹാസ്യമോ സാഹിത്യമോ എഴുതാന്‍ കഴിവില്ല. അങ്ങ് ക്ഷമി. സാറങ്ങു എഴുതി ഇതുപോലെയുള്ള ഉദാത്ത സാഹിത്യ പ്രേമികള്‍ക്ക് വിളമ്പി കൊടുക്ക്‌.

ഈ പോസ്റ്റില്‍ ആരുടേയും പേരെടുത്തു എഴുതിയിട്ടില്ല. അതും ഇതുപോലെ ബ്ലോഗില്‍ നാലാളുപോലും അറിയാത്ത ഏഴാംകൂലിയെ ക്കുറിച്ച് എഴുതേണ്ട കാര്യവും ഇല്ല. ഒരു പോസ്റ്റ്‌ ഇട്ടാല്‍ മിനിമം അഞ്ഞൂറ് പേര് അതേദിവസം വായിക്കുന്ന ബ്ലോഗ്‌ ആണ് കൂതറ അവലോകനം. ഒമ്പത് മാസം ആയിട്ടേയുള്ളൂ ബ്ലോഗ്‌ തുടങ്ങിയിട്ട്. ഏകദേശം അരലക്ഷം ആയി ഹിറ്റുകള്‍. ഇനി ജയകൃഷ്ണന്റെ സപ്പോര്‍ട്ട് കിട്ടിയിട്ട് വേണ്ട കൂതറ അവലോകനത്തിന് വായനക്കാരെ കൂട്ടാന്‍. കോവാലകൃഷ്ണന്‍ മാവാലം സ്വയം ആണെന്ന് തോന്നിയെങ്കില്‍ കൊഴിപ്പൂട തലയില്‍ തന്നെ. എന്റെ പേര് ഇയാളുടെ ബ്ലോഗില്‍ എഴുതണ്ട കൂവേ. എന്ന് വെച്ചാല്‍ തന്റെ ബ്ലോഗ്‌ എന്തോന്നാ. കൊടകരപുരാണമോ.

അതെ..! തനിക്കു മെയില്‍ ഇട്ടതു എന്റെ സ്വന്തം ഐഡിയില്‍ നിന്ന് തന്നെയാണ്. അനോണി ആയിരുന്നെങ്കില്‍ വേറെ ഐഡിയില്‍ നിന്ന് ഇടില്ലേ എന്റെ ഇട്ടി കണ്ടപ്പാ. ഗൂഗിളില്‍ മെയില്‍ വരുമ്പോള്‍ ഐ.പി. ഒക്കെ വരുമല്ലോ. ഒന്ന് പൊക്കി അലക്കാന്‍ വയായിരുന്നോ.? ഈ അരൂപി കുട്ടന്‍ ആരെന്നു അറിയില്ല.എന്തായാലും കൂതറ തിരുമേനി ബ്ലോഗില്‍ വരുന്നതിനു വളരെ മുമ്പേ വന്ന ആളാണ്‌. അതുകൊണ്ട് തന്നെ കൂതറ തിരുമേനി അരൂപികുട്ടനായി മെയില്‍ ഇട്ടെന്നു പറഞ്ഞാല്‍ തന്റെ തലയ്ക്കു ഓളമാണ് മോനെ എന്നെ ആളുകള്‍ പറയൂ. ഒരാള്‍ക്ക് മെയില്‍ ഇടണം എന്ന് തോന്നിയാല്‍ അയാള്‍ക്ക്‌ കേരളത്തിന്റെ, മലയാളത്തിന്റെ സ്വന്തം ഭാഷയായ മലയാളത്തില്‍ തന്നെ എന്റെ ഐഡിയില്‍ മെയില്‍ ഇടും. അനോണി അല്ല. സനോണി തന്നെ.

ഇനി അതിന്റെ ഐ.പി. കണ്ടു പിടിച്ചു അലക്കാമെങ്കില്‍ നീ അലക്കുകയോ എന്നെ വന്നു ചെരക്കുകയോ ചെയ്യ്. നിന്നെപ്പോലെ ഒരു പയ്യനെ കണ്ടു വെരളുന്നവന്‍ അല്ല കൂതറ തിരുമേനി.

സ്വയം മാന്യന്‍ എന്ന് പറഞ്ഞു ബ്ലോഗ്‌ നടത്തി കൂതറത്തം കാണിക്കുന്നവന്‍ ആണോ കൂതറ അതോ സ്വന്തം പേരില്‍ തന്നെ കൂതറ എന്നാ പേര് വച്ച് നടത്തുന്നവന്‍ ആണോ കൂതറ. സ്വയം ചാവേര്‍ ആയി നടക്കുകയോ തന്റെ ദൈവത്തെ പൂജിക്കുകയോ ചെയ്യൂ. എനിക്ക് ഒരു കുന്തവും വരാനില്ല.

പിന്നെ കൂതറയില്‍ ഞാന്‍ തെറിവിളി നടത്തുകയാണ് പോലും. ആദ്യം കണ്ണില്‍ ഒതളങ്ങ കലക്കി ഒഴിച്ച് കഴുകെട ചെറുക്കാ. കൂതറ തിരുമേനി ആരെ തെറി വിളിച്ചു. ഇന്ന് ഇത്ര വായനക്കാര്‍ ഉള്ളത് ആളെ തെറി വിളിച്ചിട്ടായിരുന്നെങ്കില്‍ നിന്റെ തലതൊട്ട സ്വാമി ലക്ഷക്കണക്കിന്‌ വായനക്കാരെ കിട്ടിയേനെ. ഏതായാലും ആ പോസ്റ്റ്‌ ഇട്ടതു നല്ലതായി. അതില്‍ പറഞ്ഞ മെയില്‍ വായിക്കുന്ന തലച്ചോറ് പണയം വയ്ക്കാത്ത ഒരാളും കൂതറയുടെ എഴുത്തില്‍ അഹങ്കാരമോ ആഭാസമോ തെറിയോ ഉണ്ടെന്നു പറയില്ല. നിന്നെപ്പോലെ ഒരുത്തനെ ഇതൊന്നും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. നീയെന്റെ തരവുമല്ല. നീ വളര്. അല്പം കൂടി. പണ്ട് കൂതറ തിരുമേനി ഒരിക്കല്‍ പറഞ്ഞത് വീണ്ടും പറയുന്നു. നീ ഇനി ഒമ്പത് ജന്മം നായയും നരിയായും നരനായും ജനിച്ചിട്ട്‌ വാ. അന്ന് നിന്റെ പുനര്‍ജന്മങ്ങളില്‍ തൃപ്തനായ ആത്മാവിനോട് കൂതറതിരുമേനി സംസാരിക്കാം. പരകായപ്രവേശവും കൂട് വിട്ടു കൂട് മാറ്റവും ഒടിവിദ്യയും മായയും കൂതറ തിരുമേനിയുടെ അടുത്ത്‌ വേണ്ടാ.

കഴിഞ്ഞ പോസ്റ്റില്‍ ആരുടേയും പേര് പറയാതെ മാന്യമായി പോസ്റ്റ്‌ ഇട്ടപ്പോള്‍ ഇങ്ങനെ പ്രതികരിക്കണം എന്ന് തോന്നിയാല്‍ അത് സ്വയം ആണെന്ന് തോന്നിപ്പോയി അല്ലെ മോനെ. ഹഹഹഹ... അല്ല ഹിഹിഹിഹി... കോഴിയെ കട്ടവന്‍ മാത്രം തലയില്‍ തൂവല്‍ നോക്കിയാല്‍ മതി. അല്ലാത്തവന് എന്ത് പേടി.

കൂതറതിരുമേനിയുടെ ഒരു പോസ്റ്റിനു വിഷയമാകാന്‍ ജയകൃഷ്ണന്‍ കാവാലം വളര്‍ന്നില്ല. കൂതറതിരുമേനിയുടെ ഒരു മെയില്‍ ഇട്ടു വിജിഗീഷു പോലെ നില്‍ക്കുമ്പോള്‍ ചിരിക്കാന്‍ ആണ് ഈ പോസ്റ്റ്‌ ഇട്ടതു. കൂതറതിരുമേനിയുടെ പലവായാനക്കര്‍ക്കും മെയില്‍ ഇട്ടിട്ടുണ്ട്. അതെല്ലാം ഇതുപോലെ കൂതറതിരുമേനിയുടെ സ്വന്തം ഐഡിയില്‍ ആയിരുന്നു. പേടി ഉണ്ടെങ്കില്‍ സ്വന്തം ഐഡിയില്‍ പേര് ഇടുമോ ചെറുക്കാ. ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കല്ലേ ചെറുക്കാ..

അടുത്തിടെ കാപ്പിലാന്‍ ഇട്ട ഒരു കമന്റ് മറുമൊഴിയില്‍ വായിച്ചു. ബ്ലോഗില്‍ എനിക്ക് ആരോടും ശത്രുത ഇല്ലായിരുന്നു. കൂതറയോട് ഒഴികെ.. ഇപ്പോള്‍ അവിടെയും സ്മൈലി ഇട്ടു. അതാണ്‌ ചങ്കൂറ്റം. അതിനെ ബഹുമാനിക്കുന്നു. കൂതറതിരുമേനിയെ ശത്രുവായിട്ടാണ് കാപ്പിലാന്‍ കണ്ടിരുന്നതെങ്കിലും കാപ്പിലാനെ കൂതറ തിരുമേനി ഒരിക്കലും ശത്രുവായി കണ്ടിരുന്നില്ല. ഈ പരസ്പര മാത്സര്യം കൂതറ അവലോകനം എന്നാ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഒത്തിരി സഹായിച്ചു എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഒരിക്കലും അയാളെ ശത്രുവായി കണ്ടിട്ടില്ല.

കോവാല കൃഷ്ണന്‍ മാവാലം അല്ല ജയകൃഷ്ണന്‍ കാവാലം എന്ന് പേരെടുത്തു പറയണമെങ്കില്‍ അങ്ങനെ പേര് പറയാന്‍ ഒരു പേടിയും ഇല്ല. ഒരുത്തനും കപ്പം കൊടുത്ത് അവന്റെ സാമന്തനായി അല്ല ഇവിടെ ബ്ലോഗ്‌ എഴുതുന്നത്‌. ഒരു എതിരാളി ആയി പോലും വളരാത്ത നിന്നോട് ഞാന്‍ എന്ത് ശത്രുത കാണിക്കണം. തെറി എഴുതുന്നതുകൊണ്ട് കൂതറയെ അവലോകനം നടത്താന്‍ കഴിയില്ല എന്ന് പറഞ്ഞ മഹാനെ.. കാല്‍തൊട്ടു വന്ദിക്കട്ടെ.. തുടക്കം തെറി വിളിക്കാന്‍ കഴിയാത്ത ആളായ കാപ്പിലാന്‍ തന്നെ ആയിരുന്നല്ലോ. വളരെ നല്ലത്. ജയക്രിഷ്ണോ കൂതറ അവലോകനം മറ്റുള്ള ബ്ലോഗിന്റെ അവലോകനം നടത്തുന്നവന്‍ ആണ്.. കൂതറയെ അവലോകനം നടത്താന്‍ നീ വളര്‍ന്നില്ല. അപ്പോള്‍ ശരി അങ്ങനെ തന്നെ.

എന്റെ പ്രീയപ്പെട്ടെ വായനക്കാരെ.. പ്രസ്തുത പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന മെയില്‍ ഞാന്‍ തന്നെ അയച്ചാണ്. അതില്‍ എന്റെ മെയില്‍ ഐഡിയും ഉണ്ട്. സ്വന്തം ഐഡിയില്‍ മെയില്‍ അയക്കാന്‍ ധൈര്യം കാണിക്കുന്ന കൂതറ തിരുമേനി അനോണി ആയി ജയകൃഷ്ണന് മെയില്‍ അയക്കുമെന്ന് കരുതാന്‍ ബ്ലോഗ്‌ വായനക്കാരുടെ തലയില്‍ കായല്‍ ചെളി അല്ലെന്നു കരുതുന്നു. തെറി വിളിക്കുന്ന (?) കൂതറ തിരുമേനിയെ ഒഴിവാക്കുന്ന ജയകൃഷ്ണന്റെ പോസ്റ്റ്‌ തുടക്കം തന്നെ കാപ്പിലാന്റെ പോസ്റ്റോടെ..

Tuesday, July 7, 2009

137.ആരാണ് ബ്ലോഗ്‌മീറ്റ് പൊളിക്കാന്‍ ശ്രമിച്ചത്.

ബ്ലോഗിന്റെ ശത്രുവായി ബെര്‍ളിയും ബെര്‍ളിയുടെ പോസ്റ്റും പിന്നെ അതിനെതിരെ വിവാദങ്ങളും അപവാദങ്ങളും ആക്രമണ പ്രത്യാക്രമണ പോസ്റ്റുകളും അങ്ങനെ ബൂലോഗം മുഴുവന്‍ എന്തോരം വിവാദങ്ങള്‍ ആയിരുന്നു. ചിലര്‍ അനുകൂല പോസ്റ്റ്‌ ഇടുന്നു ചിലര്‍ എതിര്‍ത്തു പോസ്റ്റ്‌ ഇടുന്നു. കേരള രാഷ്ട്രീയത്തിന്റെ തനിപ്പകര്‍പ്പായി ബ്ലോഗും ബ്ലോഗേര്‍സും. നേതാക്കന്മാരുടെ കുടില തന്ത്രത്തിന്റെ ഇരകളായി അണികള്‍ പൊതുമുതല്‍ നശിപ്പിക്കുകയും സംഹാരതാണ്ഡവം ആടുകയും ചെയ്യുന്നു. ഇതൊക്കെ പ്ലാന്‍ ചെയ്ത നേതാക്കന്മാര്‍ അണികളുടെ ആവേശം കണ്ടിട്ട് പുച്ഛിച്ചു ചിരിക്കുകയും അടുത്ത കുടിലതയ്ക്ക് പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു.

അടുത്തിടെ ഫെക് ഐ.പി.എല്‍. പ്ലെയര്‍ എന്നൊരു ബ്ലോഗിലൂടെ ഐ.പി.എല്‍.ലീഗിന്റെ അണിയറ രഹസ്യങ്ങള്‍ പുറത്തായത് ഏറെ വിവാദമുണ്ടാക്കി. സ്റ്റിംഗ് ഓപറേഷന്‍ ഏറെ അണിയറ രഹസ്യങ്ങള്‍ പുറത്താക്കിയതില്‍ ഐ.പി.എല്‍. നായകന്മാര്‍ ബ്ലോഗറുടെ ഊരും നാലും കണ്ടെത്താന്‍ ഏറെ പണിപ്പെട്ടെങ്കിലും ഒന്നും ഫലവത്തായില്ല. കൂടുതല്‍ കമന്റുകളും ഫോളോവറെയും ബ്ലോഗിന് കിട്ടിയത് മാത്രം മിച്ചം. എന്നാല്‍ വായനക്കാരെ സംബന്ധിച്ചു ഇത്തരം പൊറാട്ടു നാടകങ്ങള്‍ അറിയാന്‍ ഒരു അവസരം ഉണ്ടായി. ആരെഴുതിയാലും കാര്യം അറിഞ്ഞു. അത്രതന്നെ.അപ്പം തിന്നുന്നവന്‍ കുഴിയെന്നെണ്ടല്ലോ. ഇനി കുഴിയെണ്ണിയില്ലെങ്കില്‍ അജീര്‍ണ്ണം പിടിക്കും എന്നാണെങ്കില്‍ അതിനങ്ങു ചികില്‍സിക്കാന്‍ അല്പം തുട്ടു മുടക്കിക്കോളാം.

ചെറായി മീറ്റ്‌ എന്നാ ആശയം വന്നപ്പോള്‍ തന്നെ മിക്ക ബ്ലോഗ്‌ എഴുത്തുകാരും വായനക്കാരും സന്തോഷിച്ചിരുന്നു. ഹരീഷ് തോടുപുഴയെ പോലെ ഒരാള്‍ അതിന്റെ സംഘാടകനായി വന്നപ്പോള്‍ മിക്കവാറും ആളുകള്‍ വീണ്ടും ഒരു വിജയകരമായ തൊടുപുഴമീറ്റിന്റെ തനിയാവര്‍ത്തനം എന്നുപോലും കരുതി. തൊടുപുഴ മീറ്റില്‍ പല എഴുത്തുകാരും ബ്ലോഗ്‌ വായനക്കാരും ആദ്യമായാണ് കണ്ടതുപോലും. അതുപോലെ ഈ ചെറായിമീറ്റിലും തങ്ങളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരെയും സഹബ്ലോഗര്‍മാരെയും കാണാനുള്ള ആവേശമായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ പിന്നീട് വന്ന വിവാദങ്ങള്‍ ഈ മീറ്റിനെ വിജയകരമായി കാണുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന രീതിയില്‍ ആയി. ബെര്‍ളിയുടെ പോസ്റ്റ്‌ ഈ മീറ്റിനെ തകര്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ മൂഢന്‍മാര്‍ മാത്രമായിരിക്കും.

മിക്ക സംഘാടകരും കഴിവുള്ളവരും ഒപ്പം ചെറായിയെ നന്നായി അറിയുന്നവരും ആണ്. ഹരീഷാകട്ടെ മുമ്പ് ഇതുപോലെ ഒരു ബ്ലോഗ്‌മീറ്റ്‌ ഭംഗിയായി നടത്തിയ ആളും. അതുകൊണ്ട് തന്നെ ഈ മീറ്റിനെതിരെ ഒരു പോസ്റ്റ്‌ ബെര്‍ളി ഇട്ടാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നു നന്നായി അറിയുന്നവരാണ് ആ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം തന്നെ. പിന്നെ ആരാണ് ഈ അനാവശ്യ വിവാദത്തിന് പിന്നില്‍.? ആണ്ടിലും സന്ക്രാന്തിയ്ക്കും പോസ്റ്റ്‌ ഇടുന്ന ആവശ ബ്ലോഗര്‍മാറും പുരകത്തുമ്പോള്‍ വാഴവെട്ടുന്നവരും മാത്രം. അപ്പോഴും ഒരു ചോദ്യം മനസ്സില്‍ നിറയുന്നു. ആരാണ് പുര കത്തിച്ചത് .

ഈ ബ്ലോഗ്‌മീറ്റ്‌ എന്നാ ആശയം തന്റെ ബ്ലോഗ്‌ സുഹൃത്തുകളെ നേരില്‍ കാണാന്‍ ഒരു അവസരമായി കാണുന്ന ഒരാളും ഈ മീറ്റിനെതിരെ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യില്ല .കൂതറ തിരുമേനിയും ഒത്താല്‍ ഈ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കും . ബ്ലോഗ്‌ മീറ്റില്‍ സംഘാടകര്‍ എല്ലാം അതന്നെ മാന്യമായി പെരുമാറാന്‍ അറിയാവുന്നവര്‍ ആണെന്നറിയാവുന്നത് കൊണ്ട് തന്നെ അവിടെ പോകാന്‍ ഒരു പേടിയും ഇല്ല. പിന്നെ ആരുടെതാണ് ഇതിന്റെ പിന്നിലെ കറുത്ത കരങ്ങള്‍ .

കഴിഞ്ഞ പോസ്റ്റ്‌ ഇട്ടപ്പോള്‍ വന്ന ഒരു കമന്റാണ് എന്റെ ഈ പോസ്റ്റിനു ഹേതുവായത് . സ്പൈഡര്‍ എന്നപേരില്‍ കമന്റ് ഇട്ട ആളുടെ പോസ്റ്റ്‌ നിങ്ങള്‍ തന്നെ വായിക്കുക. ആരാണ് സ്പൈഡര്‍ എന്നോ അയാള്‍ എഴുതിയത് സത്യം എന്നോ അറിയില്ല. അത് വിശദമാക്കേണ്ടത് സ്പൈഡര്‍ ആണ്. കൂതറ തിരുമേനി അല്ല.

സ്പൈഡര്‍ ഈ വിവാദം താങ്കള്‍ ആണ് ഉണ്ടാക്കിയത്. അതിന്റെ മറുപടി തരാനും താങ്കള്‍ ബാധ്യസ്തന്‍ ആണ്. ഈ സ്പൈഡര്‍ ആരെയെങ്കിലും പേടിച്ചോ ഭീഷണിയ്ക്കു വഴങ്ങിയോ തന്റെ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്‌താല്‍ ആ പോസ്റ്റ്‌ കൂതറ തിരുമേനി സേവ് ചെയ്തു വെച്ചിട്ടുണ്ട്. ധീരനായ സ്പൈഡര്‍ താങ്കള്‍ ധൈര്യമായി കാര്യങ്ങള്‍ പറയൂ. ബ്ലോഗിലെ എല്ലാവര്‍ക്കും അതറിയാന്‍ ആഗ്രഹവും ആകാംക്ഷയും ആഗ്രഹവും ഉണ്ട്. തുറന്നു പറയൂ. ബ്ലോഗിനെ സ്നേഹിക്കുന്നവരും ബ്ലോഗ്‌മീറ്റ്‌ കാണാന്‍ ആഗ്രഹിക്കുന്നവരും താങ്കളുടെ മറുപടി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.

മലയാളം ബ്ലോഗ്‌ വളരണം. പാരവെയ്പ്പും സ്വജനപക്ഷപാതവും നിക്ഷിക്തതാല്‍പര്യങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളും മാത്രമല്ല സ്നേഹവും സമാധാനവും ആണ് വേണ്ടത്. ബ്ലോഗിന്റെ തലതൊട്ടപ്പന്‍മാര്‍ എന്നുകരുതുന്നവരുടെ തറവാട്ടു സ്വത്തല്ല മലയാളം ബ്ലോഗ്‌. ഗൂഗിളിന്റെ ഔദാര്യം മാത്രം. ഇവിടെ ആരും സാറും കുട്ടികളും ഇല്ല. ഇവിടെ ആരും രാജാവും പ്രജകളും ഇല്ല. ഇവിടെ ആരും പുലികളും എലികളും ഇല്ല. ഇവിടെ എല്ലാവരും തുല്യര്‍. സീനിയര്‍ ജൂനിയര്‍ ഇല്ല. മത ഭേദം ഇല്ല. നമ്മളെല്ലാം ഒന്ന്. ഈ ഒരുമയെ തളര്‍ത്തുന്നവരെ തുരത്തുക.

ഈങ്കിലാബ് സിന്ദാബാദ്‌...

136.മൂപ്പിലാനുമായി അഭിമുഖം

(ഈ അഭിമുഖത്തിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല. അഥവാ തോന്നിയാല്‍ അത് കേവലം തോന്നല്‍ മാത്രമായിരിക്കും.ഈ അഭിമുഖം സാങ്കല്‍പ്പികം മാത്രം. സുപ്രസിദ്ധ നാട്ടുരാജാവും ആത്മീയാചാര്യനുമായ മൂപ്പിലാനും കൂതറവിഷന്റെ പ്രതിനിധി ജയന്റ്കില്ലര്‍ അധികാരിയും തമ്മിലുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍)

ജയന്റ് : കൂതറവിഷനിലേക്ക് സ്വാഗതം.

മൂപ്പിലാന്‍: അതങ്ങ് നിന്റെ തറവാട്ടില്‍ കൊണ്ട് വെച്ചേരെ. വിളിക്കാത്ത പന്തിയില്‍ ഉണ്ണാന്‍ പോകുന്ന പതിവുകാരനാ ഞാന്‍ പിന്നെ നിന്റെ സ്വാഗതം. നീ പോടാ. ചോദിക്കാനുള്ളത് ചോദിക്ക്.

ജയന്റ് : താങ്കളെ എല്ലാവരും മൂപ്പില്‍സെന്നും വിളിക്കാറുണ്ട് എന്ന് കേട്ടല്ലോ.?

മൂപ്പിലാന്‍: അതെ ചിലര്‍ മൂപ്പിലാന്‍, മൂപ്പില്‍സ്,മൂപ്സ്‌ ,മൂപ്പ് ചിലര്‍ കേള്‍ക്കാതെ കോപ്പേ എന്നും വിളിക്കാറുണ്ട്. എന്ത് വിളിച്ചാലും എനിക്കൊന്നും ഇല്ല. ഞാന്‍ ആരാ മോന്‍.

ജയന്റ് : ആരാ മോന്‍?

മൂപ്പിലാന്‍: അതെ ആരാ മോന്‍. അല്ല ആരുടെയാ മോന്‍..?

ജയന്റ് : അത് താങ്കള്‍ക്കും അറിയില്ലേ. ആരുടെയാ മോന്‍ എന്ന്. അതെനിക്കറിയെണ്ട..!!

മൂപ്പിലാന്‍: പോടാ തെമ്മാടി. ഒരു മാതിരി കോപ്പിലെ വര്‍ത്തമാനം പറയല്ലേ.

ജയന്റ് : മൂപ്പിലാന്‍ മാടമ്പിത്തരം കാണിക്കുന്നുവെന്ന് പരാതി കേട്ടിട്ടുണ്ടല്ലോ.

മൂപ്പിലാന്‍:
ഫ..!! ചൂലേ. എന്റെ സംസ്കാരമല്ലാതെ നിന്റെ സംസ്കാരം കാണിക്കാന്‍ പറ്റുമോ.

ജയന്റ് : അങ്ങ് വലിയ സാഹിത്യകാരന്‍ ആണെന്ന് കേട്ടല്ലോ.

മൂപ്പിലാന്‍: പിന്നെ കൊള്ളാം. ഞാന്‍ ഇല്ലെങ്കില്‍ മലയാളം എന്നൊരു ഭാഷയെ ഇല്ലാണ്ടാവുമായിരുന്നല്ലോ. ഞാന്‍ അല്ലെ മലയാളം തന്നെ. മലയാളം മലയാളി മൂപ്പിലാന്‍.. ഞാന്‍ എന്തെഴുതിയാലും അത് സാഹിത്യം തന്നെ. കാളമൂത്രം പോലെ വലിച്ചു കുടിച്ചു കൈയടിച്ചു പോയ്ക്കോണം. അതിനെ എതിര് പറഞ്ഞാല്‍ വിവരം അറിയും. എന്റെ അനോണിപട്ടാളക്കാര്‍ അവന്റെ തറവാട്‌ മുടിയ്ക്കും.

ജയന്റ് : അപ്പോള്‍ ആരും വിമര്‍ശിക്കേണ്ട എന്നാണോ.?

മൂപ്പിലാന്‍: എനിക്ക് സുഖിപ്പീര് കേട്ട് മടുക്കുമ്പോള്‍ ഞാന്‍ തന്നെ ഒന്നോ രണ്ടോ വിമര്‍ശനം എന്റെ പത്രത്തില്‍ ഇട്ടോളം. അല്ലാതെ ആരും അതിനു മഞ്ഞു കൊള്ളേണ്ട..!

ജയന്റ് : മൂപ്പിലാന്റെ സില്‍ബന്ധികള്‍ എവിടെ. അവരല്ലേ താങ്കളുടെ വാല്‍

മൂപ്പിലാന്‍: ആര് നാണപ്പനോ അതോ എന്റെ കരുത്തന്‍ സനല്‍ ജെറ്റ്പാക്കോ

ജയന്റ് : അതെ രണ്ടു പേരും.

മൂപ്പിലാന്‍: സനല്‍ അങ്ങനെ തെണ്ടിത്തരത്തിനു കൂട്ട് നില്‍ക്കില്ല. ചിലപ്പോള്‍ കൈയടിക്കാന്‍ കൂടും എന്നാലും വൃത്തികേട്‌ കാണിക്കാന്‍ കൂടെ വരില്ല

ജയന്റ് : അപ്പോള്‍ നാണപ്പനോ

മൂപ്പിലാന്‍: അവനല്ലേ പുലി. പുപ്പുലി. കണ്ടാല്‍ എല്ലാവരുടെയും കൂട്ടുകാരന്‍. സത്യത്തില്‍ അവനാരാ സാധനം. അവന്‍ തരികിടയല്ലേ. ബൂലോകതരികിട. അവനില്ലായിരുന്നെകില്‍ ഞാന്‍ കുറെ ബുദ്ധിമുട്ടിയേനെ.

ജയന്റ് : ഓ അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്‌ അല്ലെ.

മൂപ്പിലാന്‍: പിന്നല്ലാതെ. അവനാരാ മോന്‍.

ജയന്റ് : കുട്ടിപരത്തി എന്തോ ആരോപണം പറഞ്ഞല്ലേ.

മൂപ്പിലാന്‍: ഹഹഹ..!കുട്ടിപരുത്തി ബുദ്ധിമാനാ. പക്ഷെ അവനു കൈയൂക്കില്ല. ഇവിടെ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍.. മനസ്സിലായോ.

ജയന്റ് : അപ്പോള്‍ ഇത് ഗുണ്ടായിസമല്ലേ.

മൂപ്പിലാന്‍ : അതെ ഗുണ്ടായിസം തന്നെ. എന്താ നീ വല്ലതും പുളുത്തുമോ..

ജയന്റ് : ചൂടാവാതെ മൂപ്പില്‍സ്.. ഞാന്‍ എന്ത് ചെയ്യാനാ.

മൂപ്പിലാന്‍: അതെ അതാണ്‌. അതാണ് കാര്യം. ഒരുത്തനും ഒന്നും ചെയ്യില്ല

ജയന്റ് : എന്നാലും ഇതൊക്കെ ശരിയാണോ.

മൂപ്പിലാന്‍: അത് ചോദിക്കാന്‍ നീയാരാ.

ജയന്റ് : ആരോ നാണപ്പന്റെ മുഖം മൂടി വെച്ച് നടക്കുന്നു എന്ന് കേട്ടല്ലോ. നേരത്തെ മക്കാറിന്റെ മുഖം മൂടി വെച്ചെന്നോ ഒക്കെ കേട്ടല്ലോ. കുട്ടിപരുത്തിയും അത് പറഞ്ഞല്ലോ.

മൂപ്പിലാന്‍: ഹഹഹഹ... അതല്ലേ അതിന്റെ കളി. വേറെ ആരും നാണപ്പന്റെ മുഖം മൂടി വച്ചതല്ല.. നാണപ്പന്‍ ആരാ മോന്‍. അവന്റെ പേരില്‍ തന്നെ അവന്റെ ബുദ്ധിയുടെ കഥ കിടപ്പില്ലേ. നാണപ്പന്റെ ബുദ്ധി എന്ന് കേട്ടിട്ടില്ല. അവനെ ആരാ കളി പഠിപ്പിക്കുന്നത്‌. അല്ലെങ്കില്‍ തന്നെ മൂപ്പിലാന്റെ അടുത്ത്‌ കളിക്കാന്‍ ആരെങ്കിലും വളര്‍ന്നോ. ഇതെല്ലാം ഞങ്ങളുടെ ഓരോ കളികളല്ലേ.

ജയന്റ് : അപ്പോള്‍ നാണപ്പന്റെ മുഖം മൂടി ചുമ്മാതാണോ.

മൂപ്പിലാന്‍: എടൊ ചെറുക്കാ. ഒരു സഹതാപതരംഗം. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് കേട്ടിട്ടില്ലേ. പണത്തിന്റെയും സ്വാധീനത്തിന്റെയും മുമ്പില്‍ പരുന്തും പറക്കില്ല. കുട്ടിപരുത്തി എത്ര പറഞ്ഞു ആരെങ്കിലും കേട്ടോ. നാണപ്പന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കേട്ടല്ലോ. എല്ലാവരും വിശ്വസിച്ചില്ലേ.. അതാണ്‌ പുത്തി. അതാണ്‌ മൂപ്പിലാന്റെ പുത്തി. ചട്ടക്കാരന്‍ വരെ ഇപ്പോള്‍ ഞങ്ങളുടെ കീശയിലാ. ഞാന്‍ തന്നെ ചട്ടക്കൊരന്‍ എന്ന് മുഖം മൂടി വച്ച് നടന്നിട്ടും ആ മണ്ടന് വല്ലതും മനസ്സിലായോ. അവന്‍ എന്റെമ്പലത്തിന്റെയും കഴുതവട്ടനെയും തെറി വിളിക്കുന്നു. അപ്പോള്‍ ഞാന്‍ ജയിച്ചില്ലേ.

ജയന്റ് : സ്വാമീ.. താങ്കള്‍ മഹാന്‍ തന്നെ. സമ്മതിച്ചിരിക്കുന്നു.എനിക്കും ഒന്ന് ശിഷ്യത്തപ്പെട്ടാല്‍ എന്നുണ്ട്

മൂപ്പിലാന്‍: അതിനു നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. നിങ്ങള്‍ക്ക് എന്റെ പത്രം വായിക്കാം. എന്റെ കോളേജില്‍ ചേരാം. എന്റെ ആശ്രമത്തില്‍ നിന്ന് ഗുരുകുല വിദ്യാഭാസം നേടാം. എന്റെ മാവിന്‍തറയില്‍ ഇരുന്നു പഠിക്കാം. അങ്ങനെ എന്തോരം കാര്യങ്ങള്‍ ഉണ്ട്. തെമ്മാടിത്തരങ്ങള്‍ക്ക് ക്ലാസ്സെടുത്തു തെമ്മാടികളെ സൃഷ്ടികുകയല്ലേ.

ജയന്റ് :എന്തൊക്കെയാ പഠിപ്പിക്കുന്നത്‌?

മൂപ്പിലാന്‍: കുതികാല്‍ വെട്ടല്‍, പാരവയ്പ്പ്, കുളംകലക്കല്‍, അനോണികളി തുടങ്ങി എന്തോരം പരിപാടികള്‍ ആണ്.

ജയന്റ് : അപ്പോള്‍ ഇതെല്ലാം ഞാനും പഠിക്കണോ.

മൂപ്പിലാന്‍: പിന്നെ ആനോണി ഗുരുവേ നമഃ, ആന നോണിയെ നമഃ എന്നൊരു മന്ത്രം ചൊല്ലി അങ്ങ് വാ.. എല്ലാം ഞാന്‍ പഠിപ്പിക്കാം.

ജയന്റ് :ഞാന്‍ വരാം. പിന്നെ ഈ മുഖം മൂടി കഥ എന്താ. നാണപ്പന്റെ മുഖം മൂടി കഥ..

മൂപ്പിലാന്‍: മാളികമുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റി വെപ്പിക്കുന്നവന്‍ മൂപ്പിലാന്‍.. ഇതും അങ്ങനെ തന്നെ. എന്റെ അനോണി ദൈവങ്ങള്‍ എനിക്ക് പറഞ്ഞു തന്ന ഉപായമാണ് ഇത്. ഇത് ചെയ്‌താല്‍ പിന്നെ നാണപ്പന്‍ ആരാ.... അല്ല ആരാ.. നാണപ്പന്‍ പിന്നെ എല്ലാവരുടെയും കണ്ണില്‍ വിശുദ്ധന്‍ ആവില്ലേ. സൈന്റ്:നാണപ്പന്‍

ജയന്റ് : കുട്ടിപരുത്തിയോ.?

മൂപ്പിലാന്‍: അവന്‍ ആദ്യം എന്നോട് മാപ്പ് പറയട്ടെ. എന്നിട്ടാകാം. അവന്‍ നല്ലവനാ എനിക്കറിയാം. പക്ഷെ എന്റെ കാര്യം കേള്‍ക്കാത്തവരെ ഞാന്‍ കേട്ട് കെട്ടിക്കും. ജിയസാറിന്റെ കഥ കഴിച്ചില്ലേ. പുഴുപ്പള്ളി സാര്‍ ഇപ്പോള്‍ എവിടെ. സാക്ഷാല്‍ പുപ്പുലിയെ പോലും മിന്നാമിനുങ്ങായി പറത്തിയില്ലേ.

ജയന്റ് : ആരെങ്കിലും എതിര്‍ത്താലോ..

മൂപ്പിലാന്‍: അതിനല്ലേ എന്റെ അനോണിപട്ടാളം.

ജയന്റ് : അതെങ്ങനെ.. അത്രയും ആളുകള്‍ ഉണ്ട്..

മൂപ്പിലാന്‍: ഞാന്‍ തന്നെ മിക്കവയും., പല ഉടുപ്പിട്ട് പോവും. ഏതെങ്കിലും പാവത്തിന്റെ പേരില്‍ കേസാക്കും.. അവന്‍ കുടുങ്ങും ഞാന്‍ രക്ഷപ്പെടും. അല്ലാതെ.. പിന്നെ നാണപ്പനും വില്ലനാ.. അവനും ഇതൊക്കെ അറിയാം.

ജയന്റ് : അപ്പോള്‍ പ്രധാന ശിഷ്യന്‍ നാണപ്പന്‍ ആണ് അല്ലെ.

മൂപ്പിലാന്‍: അതെ.. എന്റെ മരണത്തിനു ശേഷം.. അവനെ എന്റെ അനന്തരാവകാശി ആക്കും.

ജയന്റ് : അപ്പോള്‍ മരണത്തെ പറ്റി ചിന്തിക്കുന്നുണ്ടോ..

മൂപ്പിലാന്‍: പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നല്ലേ. ഇപ്പോള്‍ എപ്പോഴാ എന്റെ കാറ്റ് പോകുന്നത് എന്നറിയില്ലല്ലോ. ബുദ്ധിയുള്ള കുറെ ആളുകള്‍ ഉണ്ട്. അതാ എന്റെ പേടി. പിന്നെ എന്നെ പോലെ ഒരു ചെറ്റയോട് കളിക്കാന്‍ പെടിയില്ലാത്തവര്‍ കുറവാണ്. അതാ..അതല്ലേ ഞാന്‍ എന്റെ ആത്മഹത്യകുറിപ്പോക്കെ പണ്ടേ എഴുതിയത്.

ജയന്റ് : ഒത്തിരി ആരാധകര്‍ ഉണ്ടല്ലേ.

മൂപ്പിലാന്‍:പിന്നെ ..കോവാലകൃഷ്ണന്‍ ..മാവലം പോലെ എത്ര എണ്ണം. എല്ലാം വെറും കോവേണികള്‍.. ആവശ്യം കഴിഞ്ഞാല്‍ ദൂരെകളയും. എന്നെ അറിയാവുന്നവന്‍ ആരുണ്ട്‌..

ജയന്റ് :
കൂതറതിരുമേനിയെ ഇഷ്ടമാണോ..

മൂപ്പിലാന്‍: മിണ്ടരുത്. കൂ...തറ ..തിരു ..മേനി.. ആ പേര് കേള്‍ക്കല്ലേ. ഈ ലോകത്ത് ഒരു കൂതറ മതി.. എന്നേക്കാള്‍ വല്ല്യ കൂതറ ആണോ അവന്‍. അവന്‍ കൂതറ തിരുമേനി ആണ് പോലും. ഞാന്‍ കൂതറ ചക്രവര്‍ത്തി ആണ്. അവനെ കൂതറ ആയിട്ട് അംഗീകരിക്കാന്‍ വയ്യ.. ഞാന്‍ തന്നെ യഥാര്‍ത്ഥ കൂതറ.. അല്ലാതെ പിന്നെ.

ജയന്റ് : താങ്കള്‍ക്കറിയാമോ ഈ ചാനലിന്റെ ഉടമസ്ഥന്‍ കൂതറതിരുമേനി ആണ്.. താങ്കളുടെ ഈ കളികളെല്ലാം അറിയുന്നവന്‍ ആണ് കൂതറതിരുമേനി.

(മൂപ്പിലാന്‍: ഉടുമുണ്ടും പറിച്ചു ഓടുന്നു....)

ജയന്റ് :: മൂപ്പിലാനെ ...... ഈ മുണ്ട് കൊണ്ട് പോ...

മൂപ്പിലാന്‍: വേണ്ടടാ.. നിന്നെയൊക്കെ എന്റെ അനോണി ചാത്തന്മാര്‍ കൈകാര്യം ചെയ്തോളും

ജയന്റ് : സാങ്കേതിക കാരണങ്ങളാല്‍ മൂപ്പിലാന്‍ ഓടിപ്പോയത് കാരണം അഭിമുഖം തുടരാന്‍ സാധ്യമല്ല. അടുത്ത പരിപാടി .. അനോണികളുടെ തമ്പുരാന്‍ എന്നാ മെഗാസീരിയല്