തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, August 25, 2009

177.നട്ടപിരാന്തന്റെ കാമകേളികള്‍


പോലീസുകാരിയെ പീഡിപ്പിച്ച നട്ടപിരാന്തന്‍

മാന്യന്മാരുടെ യഥാര്‍ത്ഥ മുഖം കാണണമെങ്കില്‍ പാതിരാത്രിയില്‍ സൂര്യനുദിക്കണം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ സൂര്യന്‍ ഉദിക്കാതെ തന്നെ ഇത്തരം വഷളന്മാരുടെ തരികിടകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പാപ്പരാസികള്‍ പുറത്തു വിട്ടിരിക്കുന്നു. കൂതറ തിരുമേനി ഇത്തരം ഒരു മാന്യന്റെ രഹസ്യങ്ങള്‍ പുറത്താക്കുന്നു..

നട്ടപിരാന്തുകള്‍ എഴുതുന്ന മൊട്ടത്തലയനാണ് ഇവിടെ താരം. ബഹറിനിലെ വമ്പന്‍ കമ്പനിയില്‍ ഉന്നതോദ്യോഗസ്ഥനായ ഇദ്ദേഹം വലിയൊരു പകല്‍ മാന്യനാണ്. രാത്രി മയങ്ങിയാല്‍ വെള്ളമടി മുതല്‍ പൂവാലപ്പണി വരെ ത്തുടങ്ങും.. ബഹറിനിലെ മിക്ക നിശാക്ലബുകളും ഇയാള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിത്തുടങ്ങി. ബുര്‍ഖാ സമ്പ്രദായം കുറഞ്ഞുവരുന്ന മനാമയില്‍ പക്ഷെ ഇയാളുടെ ശല്യം മൂലം വീണ്ടും സ്ത്രീകള്‍ മൂടുപടം അണിഞ്ഞു നടപ്പ് തുടങ്ങി.. നിശാചരനും സര്‍വ്വോപരി തോന്ന്യാസിയുമായ ഇയാളെ ഇപ്പോള്‍ ഭാരതത്തിലേക്ക് കെട്ടുകെട്ടിക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. പക്ഷെ ഇന്ത്യയില്‍ നിന്ന് ഇയാളെ നട്ടപിരാന്തുകളുടെ പേരില്‍ നാടുകടത്തുകയായിരുന്നെന്നും ഇനി ഇന്ത്യയിലേക്ക്‌ ഇയാളെ സ്വീകരിക്കാന്‍ കഴിയില്ലെന്നും മനാമയിലെ ഇന്ത്യന്‍ സ്ഥാനപതി ബഹറിന്‍ സര്‍ക്കാരിനെ അറിയിച്ചു..

അടുത്തിടെ മനാമയിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ ഇയാള്‍ നടത്തിയ കൂതറ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ റിസോര്‍ട്ട് ഉടമ പോലീസിനെ വിളിച്ചു. ഇയാള്‍ വനിതാ പോലീസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പോലീസുകാരനെ മര്‍ദ്ദിച്ചു അവശനാക്കുകയും ചെയ്തു. അപ്പോള്‍ രംഗത്ത്‌ എത്തിയ കൂതറവിഷന്റെ റിപ്പോര്‍ട്ടര്‍ മോഹിനിയെ ഇയാള്‍ കണ്ണിറുക്കി കാണിക്കുകയും കൂടെ ചെല്ലാന്‍ ക്ഷണിക്കുകയും ചെയ്തു. അവിടെ വിട്ടു പേടിച്ചോടിയ മോഹിനി നല്‍കിയ ഫോട്ടോ ഇവിടെ ചേര്‍ക്കുന്നു.. മോഹിനി ഇപ്പോള്‍ ഭയന്ന് അബോധാവസ്ഥയില്‍ മനാമയിലെ ഒരു ഹോസ്പിറ്റലില്‍ കഴിയുന്നു..

ഇത്തരം സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.. കേരളത്തില്‍ ഇദ്ദേഹം ഒരു ആത്മീയ ഗുരുവിന്റെ വേഷത്തിലായിരുന്നു ജീവിച്ചിരുന്നത്.. നിരവധി കുഴല്‍പ്പണം, മാഫിയ, പെണ്‍വാണിഭ കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ കൊലപാതക ശ്രമത്തിനെതിരെയും നിരവധി കേസുകള്‍ കേരളത്തിലും കേരളത്തിനു പുറത്തു ഇന്ത്യയ്ക്കകത്തുമായി നിലനില്‍പ്പുണ്ട്. ഇത്തരം സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണം. നാട്ടപിരാന്തു മാത്രമല്ല ഇയാള്‍ ക്രൂരനായ ഒരു ക്രിമിനല്‍ കൂടിയാണ്.. പെണ്‍കുട്ടികളെ വശീകരിച്ചു അവരെ വാണിഭത്തിനായി പ്രേരിപ്പിക്കുന്ന സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു..

പ്രീയപ്പെട്ട വായനക്കാര്‍ ഇയാളെ സൂക്ഷിക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ. ഇത്രയും ക്രൂരനായ ഇയാള്‍ ഒരു മൊട്ടത്തലയനാണ്.. ആറടി ഉയരവും ക്രൌര്യം തുളുമ്പുന്ന കണ്ണുകളും ഉള്ള ഇയാള്‍ നിങ്ങളെയും വശത്താക്കാം.. കാമകെളികളില്‍ ഏര്‍പ്പെട്ട ശേഷം കടന്നുകളയുകയോ ഇരകളെ കൊല്ലുകയോ ആണ് ഇയാളുടെ രീതി.. എന്തായാലും ഈ എസ്ക്ലൂസിവ്‌ റിപ്പോര്‍ട്ടിന് മോഹിനിയോടു കടപ്പാട് അറിയിച്ചു കൊള്ളുന്നു...

Monday, August 24, 2009

176.ആള്‍"തറ"യുടെ ആല്‍ത്തറ...!!!മൂട്ടില്‍ കിളിര്‍ത്ത ആലിനു തറകെട്ടിയ പുതിയ ആല്‍ത്തറ

ബൂലോഗ കൂട്ടായ്മകള്‍ പലപ്പോഴും പലകാരണങ്ങളാല്‍ കാലഹരണപ്പെട്ടു പോകുന്നത് പതിവ്കാഴ്ച്ചയാണല്ലോ. ചില ബ്ലോഗ്‌ കൂട്ടായ്മകള്‍ വളരെ നല്ലനിലവാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവയും. എന്തായാലും ആല്‍ത്തറ എന്ന ഗ്രൂപ്പ്ബ്ലോഗ്‌ അംഗങ്ങളുടെ എണ്ണത്തിലും പോസ്റ്റുകളുടെ മികവിലും നല്ല നിലവാരം പുലര്‍ത്തുന്നു. ആല്‍ത്തറയ്ക്ക് ആശംസകള്‍.

എവിടുന്നോ വന്ന പാന്ഥന്‍ ഭ്രാന്ത്‌ കാണിച്ചു ആല്‍ത്തറയില്‍ നിന്ന് പുറത്താക്കപ്പെട്ടതും ആല്‍ത്തറവാസികള്‍ കടമാന്‍ ചാണകം കുടഞ്ഞു ശുദ്ധികലശം നടത്തി ഇരിക്കപ്പിണ്ഡം വെച്ചതും ബൂലോഗത്ത് ഏവര്‍ക്കും അറിവുള്ള വിവരം. എന്നാല്‍ നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുകിളിര്‍ത്തു ആ ആലിനു ചുറ്റും ആല്‍ത്തറയും കെട്ടി ഈ മഹാന്‍. അതും പോരാഞ്ഞു ആല്‍ത്തറ കെട്ടിയ വിവരം വിളിച്ചുകൂവി മാളോരെയും അറിയിച്ചിരിക്കുന്നു. എന്തൊരു തൊലിക്കട്ടി.
സത്യത്തില്‍ സമ്മതിച്ചു കൊടുക്കണം. ദുഷ്ടനെ പനപോലെ വളര്‍ത്തുന്നത് പുല്‍ക്കൊടിപോലെ കരിച്ചുകളയാനാണെന്നു സമകാലീന സംഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ആസനത്തില്‍ വളര്‍ന്ന ആലിനെ ചുറ്റും തറ കെട്ടി സംരക്ഷിക്കുന്നതിലൂടെ ബൂലോഗത്ത് നാണമില്ലായ്മയുടെ അനിതരസാധാരണമായ ഉദാഹരണം കൂടി കാഴ്ചവെച്ചു ഈ പുംഗവന്‍.

ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടു മാത്രം സ്വീകാര്യത കിട്ടികൊള്ളണം എന്നില്ലയെന്നത് ബൂലോഗം ഓണ്‍ലൈന്‍ ബ്ലോഗ്‌ തെളിയിച്ചുകഴിഞ്ഞു.. ബൂലോഗം മുഴുവന്‍ ഭര്‍ത്സനം കലയാക്കി ഭ്രാന്തനെ പോലെ അലഞ്ഞുതിരിയുന്നവന്റെ കാപ്പിത്തറയില്‍ ഇതു കോപ്പന്‍ വരുമെന്ന് കണ്ടറിയണം. ഏറാന്‍ മൂളികള്‍ ഇനിയുമുണ്ടാവാം. എലനക്കി പട്ടിയ്ക്കു കിറി നക്കി പട്ടികള്‍ ഉള്ളനാടല്ലേ നമ്മുടേത്. സ്വാഭാവികമായും മുഴുവട്ടന് അരവട്ടന്മാര്‍ ചുറ്റും കൂടി നടക്കും. എന്തായാലും ഭ്രാന്ത്‌ പറയാനും തെറി വിളിക്കാനും ഒരു ആള്‍ "തറയായ" കാപ്പിത്തറയില്‍ മാത്രം ഒതുങ്ങുന്നത് വളരെ നല്ലതാണു..ആ ഒരു തറയില്‍ മാത്രം പോകാതിരുന്നാല്‍ മതിയല്ലോ..

ലോകത്ത് ചിലപ്പോഴൊക്കെ തലയ്ക്കു സുഖമില്ലാത്തവര്‍ മറ്റുള്ളവരെ തെറിവിളിച്ചും ആക്ഷേപിച്ചും സായൂജ്യമടയാറുണ്ട്. എന്തായാലും ബൂലോഗത്ത് നല്ലൊരു പേരും ആളുകളോട് മാന്യമായി പെരുമാറുകയും ചെയ്യുന്ന ആല്‍ത്തറ അഡ്മിനെ തെറി വിളിച്ചു ഇപ്പോള്‍ ശൂരത്തം കാണിക്കുന്ന മാന്യദേഹത്തിനു സാരമായ മാനസികാസുഖം ഉണ്ടെന്നു വേണം അനുമാനിക്കാന്‍. ഒട്ടകത്തിനു തലവെയ്ക്കാന്‍ ഇടനല്‍കിയ അറബിയെപ്പോലെ ആല്‍ത്തറയില്‍ അഡ്മിന്‍ പദവി കൊടുത്തപ്പോള്‍ ആല്‍ത്തറയില്‍ കുടികെടപ്പ് സ്ഥാപിച്ച മഹാനെ പിന്നീട് പുഴുത്ത മൃഗത്തെയെന്നവണ്ണം ഓടിച്ചു വിട്ടു ആല്‍ത്തറ വൃത്തിയാക്കിയെങ്കിലും അമേദ്യ വര്‍ഷം നടത്താന്‍ കഴിയുന്ന അവസരണങ്ങള്‍ ഒന്നും തന്നെ ഇയാള്‍ കളയുന്നില്ല.

എന്തായാലും ആല്‍ത്തറയിലെ ഓണ ചോദ്യങ്ങള്‍ക്ക് പാരഡിയെന്ന ഇദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഫലം കണ്ടില്ല. ബ്ലോഗടിയും ദയനീയമായി പരാജയപ്പെട്ടു. പരാജയെപ്പെട്ട മനസ്സിന്റെ വിഹ്വലതകള്‍ ഓരോ അടവുകളായി പുറത്തുവരുമ്പോള്‍ ദയനീയമായി വീണ്ടും വീണ്ടും തകരുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ബെന്‍സില്‍ യാത്ര ചെയ്തവര്‍ ബസ്കൂലിയ്ക്ക് കൈനീട്ടി നില്‍ക്കുന്ന പരിതാപകരമായ അവസ്ഥയ്ക്ക് ആരാണ് കാരണം.സ്വയം തന്നെ. നന്മ വിതച്ചാല്‍ നന്മയും തിന്മ വിതച്ചാല്‍ തിന്മയും കിട്ടും. പണ്ടൊക്കെ അടുത്ത ജന്മത്തില്‍ കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ കൊടുത്താല്‍ അടുത്ത നിമിഷം തന്നെ തിരികെ കിട്ടും..

ഒന്ന് നന്നവെടോ....കഷ്ടം...

175.ബെര്‍ളി കൂതറയില്‍


ബൂലോഗവാസികളുടെ സ്വന്തം ബൂലോഗംഓണ്‍ലൈന്‍ കൂതറതിരുമേനിയെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ തുടങ്ങിയതാ ആരുടെയെങ്കിലും ഒരു ഇന്റര്‍വ്യൂ എടുത്താലോ എന്നൊരു പൂതി. ആരുടെ വേണം എന്നാ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും കിട്ടി. കൂതറ എന്ന് സ്വയം പറയുന്ന സാക്ഷാല്‍ ബെര്‍ളി തോമസ്‌. ദശലക്ഷം ഹിറ്റ്‌ കിട്ടി അതുപുതുഴുങ്ങി പത്തായത്തില്‍ സൂക്ഷിച്ചിരിക്കുന്ന ജനകീയനായ വിവാദനായകന്‍. ചിലരൊക്കെ ബ്ലോഗിംഗ് യന്ത്രമെന്നൊക്കെ വിളിക്കുന്ന പാലാക്കാരന്‍ അച്ചായന്‍.

ചില സത്യങ്ങള്‍.

* സ്വയം കൂതറ എന്ന് പറയുന്ന ഒരു ജാടയുമില്ലാത്ത ബ്ലോഗര്‍.

* മനസ്സില്‍ ഒന്നും പ്രവര്‍ത്തിയില്‍ മറ്റൊന്നുമില്ലാത്ത പ്രകൃതം. നേരെ വാ നേരെ പോ
അത്ര തന്നെ. ദേഷ്യം വന്നാല്‍ ഉടനെ പ്രതികരിക്കും.

* എപ്പോഴും ഓണ്‍ലൈന്‍ വായനക്കാര്‍ ഉള്ള ഏക ബ്ലോഗ്ഗര്‍.

* വിവാദങ്ങള്‍ കണ്ടാല്‍ വിവാദവും ബെര്‍ളിയും ഒന്നിച്ചു ജനിച്ചതാണോ എന്ന് തോന്നിപ്പോവും.

* ചാര്‍ളി എന്നാ ബ്ലോഗ്‌ ഹീറോ യുടെ കര്‍ത്താവ്‌. (ജയിംസ്‌ ബോണ്ട്‌, പുഷ്പരാജ് ... ഒക്കെ പ്രിന്റ്‌ മീഡിയയിലെ ഓരോ സൂപ്പര്‍ കഥാപാത്രം)

* ഒരു മേഖലയില്‍ മാത്രം ഒതുങ്ങാത്ത പ്രകൃതം. എന്തിനേയും കുറിച്ച് എഴുത്തും എന്നുള്ളത് മാത്രമല്ല എഴുതുന്നത്‌ മുഴുവന്‍ സൂപ്പര്‍ ഹിറ്റ് എന്നുള്ളതാണു പ്രത്യേകത.

* ഏറ്റവും കൂടുതല്‍ മെയില്‍ ഫോര്‍വേര്‍ഡ്‌ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇദ്ദേഹത്തിന്റെതാണ്.

*ബ്ലോഗിലെ ഒറ്റയാനായ ഇദ്ദേഹത്തിനു മറുമൊഴിയുടെ ആവശ്യം പോലുമില്ല.

* ബ്ലോഗ്‌സ്പോട്ടിലും , വേര്‍ഡ്‌പ്രസ്സിലും ഇത്രയും വലിയൊരു മലയാളം ബ്ലോഗര്‍ ഇല്ല. സ്വന്തമായി ഡൊമൈനും ഇപ്പോഴുണ്ട്.

* ഇന്ത്യയിലെ നൂറു സൂപ്പര്‍ ബ്ലോഗ്‌ എഴുത്തുകാരില്‍ ഉള്ള ഏക മലയാളം ബ്ലോഗര്‍.

*ട്വിറ്റര്‍, ഡിസ്കസ് തുടങ്ങിയ എല്ലാ ടെക്നോളജികളും ബ്ലോഗില്‍ ആദ്യം ഉപയോഗിക്കുന്ന ബ്ലോഗര്‍.

എഴുതിയാല്‍ പത്തു പോസ്റ്റ്‌ അതിനുവേണ്ടി എഴുതേണ്ടി വരും. ബൂലോഗത്തിലെ മിക്ക താരങ്ങള്‍ക്കും പകരക്കാര്‍ എത്തിയെങ്കിലും ബെര്‍ളിയ്ക്ക് പകരം ബെര്‍ളി മാത്രം എന്നതാണ് അവസ്ഥ. എന്തായാലും തറ (പൊങ്ങുംമൂടന്‍) കൂതറ തിരുമേനി തുടങ്ങിയവരെക്കാള്‍ വമ്പന്‍ കൂതറയായ ബെര്‍ളി തോമസിന്റെ ഇന്റര്‍വ്യൂ ആണ് ചുവടെ...

1.ഇപ്പോള്‍ ഹിറ്റുകള്‍ പത്തുലക്ഷം കഴിഞ്ഞല്ലോ.. എന്ത് തോന്നുന്നു.?

നല്ല വിശപ്പു തോന്നുന്നു.

2. . ഇങ്ങനെ ഒറ്റയാനായി നടന്നാല്‍ മതിയോ.. ഒരു കൂട്ടായ്മ ഒക്കെ വേണ്ടേ .?

വേണം, വേണം. നല്ല തടിമിടുക്കുള്ള അത്യാവശ്യം കാര്യങ്ങളൊക്കെ പരിചയമുള്ള നാലു പേരെ കൂടി (ഒള്ളി ഗേള്‍സ്) കൂടി കൂട്ടിക്കോ. നമുക്കൊരു കൂട്ടായ്മ നടത്താം.

3.. വിദേശ മലയാളികളോട് ഒരു പുച്ഛം ആണെന്ന് തോന്നുന്നല്ലോ. ഒള്ളതാണോ.?

വിദേശമലയാളികളോട് എനിക്കു ഭയങ്കര ബഹുമാനമാണ്. സത്യത്തില്‍ ഒരു വിദേശ മലയാളി ആവാനുള്ള എന്റെ ശ്രമങ്ങള്‍ പൊളിഞ്ഞതു മുതലാണ് ‍ഞാനിങ്ങനെ ആയത്. നാട്ടിലെവിടെയെങ്കിലും ഒരു വിദേശ മലയാളി വന്നൂന്നറിഞ്ഞാല്‍ ഞാനാരും കാണാതെ ജനലിലൂടെ നിര്‍നിമേഷനായി നോക്കി നില്‍ക്കും.

4.ശുദ്ധ നുണയന്‍ ആണെന്ന് പറയുന്നു.. ഒപ്പം തോന്ന്യാസിയും.. കൂതറയും ആണെന്ന് പറയുന്നു. അപ്പോള്‍ ബെര്‍ളി സത്യത്തില്‍ ആരാ..?

ശുദ്ധനുണയനും മഹാതോന്ന്യാസിയുമായ കൂതറ.

5.വധ ഭീഷണി യൊക്കെയുണ്ടോ.. ആരെങ്കിലും തെറി വിളിച്ചാല്‍ എങ്ങനെ പ്രതികരിക്കും?

വധഭീഷണി ഉണ്ടായിരുന്നു, പിന്നെ അത് വേണ്ടെന്നു വച്ചു. ഇപ്പോള്‍ കണ്ട അണ്ടനും അടകോടനുമൊക്കെ വധഭീഷണിയാണെന്നു കേള്‍ക്കുന്നു. അല്ലെങ്കിലും നിങ്ങള്‍ക്കില്ലാത്ത വധഭീഷണി എനിക്കെന്തിന് ?

6. ബ്ലോഗ്‌സ്പോട്ടില്‍ നിന്നും ഡിവോഴ്സ്‌ വാങ്ങി വേര്‍ഡ്‌ പ്രസ്സിനെ താലികെട്ടിയിട്ടു എന്ത് തോന്നുന്നു?

എന്നെപ്പോലെ മഹാനായ ഒരു ബ്ലോഗറെ ഉള്‍ക്കൊള്ളാനുള്ള ഒരു പക്വത വേഡ്പ്രസ്സിനായിട്ടില്ല.അങ്ങനെയൊരു പ്ലാറ്റ്ഫോം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

7. ഈ ആരാധകരുടെ ശല്യം സ്വകാര്യ ജീവിതത്തെ ബാധിക്കാറുണ്ടോ?

എന്റെ ശല്യം ആരാധകരുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്നു എന്നായിരുന്നു പരാതി.

8..മുത്തുചിപ്പി, ഫയര്‍ ഒക്കെ വച്ച് പൂജിച്ചു എഴുത്തു നടത്തുന്ന ബെര്‍ളി തുണ്ടെഴുതുന്നവന്‍ ആണെന്ന് പരാതി ഉണ്ടല്ലോ.. എന്ത് പറയുന്നു?

മുത്തുച്ചിപ്പിയിലും ഫയറിലും വരുന്നതാണോ തുണ്ട്. തുണ്ട് കംപ്ലീറ്റും എന്റെ ബ്ലോഗിലല്ലേ, മുത്തുച്ചിപ്പിയിലും ഫയറിലും വരുന്ന ട്രെയിനികള്‍ക്ക് എന്റെ ബ്ലോഗ് ഒരു പാഠപുസ്തകമാണ്

9.. ട്രീസയുമായുള്ള ഇടപാടൊക്കെ കഴിഞ്ഞോ.. അവളിപ്പോള്‍ എവിടെ.. ?

കര്‍ക്കിടകമായതുകൊണ്ട് അവളെയൊരു തിരുമ്മുചികില്‍സയ്‍ക്കു വിട്ടതാ. നല്ല ആത്മാര്‍ത്ഥതയുണ്ടെങ്കിലും കാലത്തിനനുസരിച്ചുള്ള മെയ്‍വഴക്കമില്ല.

10. ആത്മ പ്രശംസ ഒത്തിരി ബ്ലോഗില്‍ നടത്തുന്നല്ലോ.. അപ്പോള്‍ ആളൊരു പൊങ്ങച്ചക്കാരന്‍ ആണ് അല്ലെ ?

പലരും ചോദിക്കുന്നു. ആനയ്‍ക്ക് ആനയുടെ വലിപ്പം അറിയില്ലല്ലോ എന്നാണല്ലോ

11.. ഹിറ്റ്‌ വഴി കിട്ടുന്ന ധാന്യങ്ങള്‍ പുഴുങ്ങി പൂഴ്ത്തി വെച്ചിരിക്കുന്നുവെന്ന ആരോപണം ഉണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു. ?

സത്യമാണ്. സര്‍ക്കാരിന്റെ ഗോഡൗണില്‍ നിന്നു മുതല് മാറ്റണമെന്നും പറഞ്ഞ് കോര്‍പറേഷന്റെ നോട്ടീസ് എന്റെ കയ്യിലിരിക്കുന്നു.

12. പ്രതിപക്ഷ ബഹുമാനമില്ലാതെ ആളുകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയോട് എങ്ങനെ പ്രതികരിക്കുന്നു.. പുതിയ ബ്ലോഗര്‍മാര്‍ക്ക് എന്ത് നിര്‍ദ്ദേശം ആണ് കൊടുക്കാനുള്ളത്.?

പ്രതിപക്ഷവും ഭരണപക്ഷവും എനിക്ക് ഒരുപോലെയാണ്. എനിക്ക് എന്നോടു തന്നെ ഒരു ബഹുമാനമില്ല, പിന്നെയാ. പുതിയ ബ്ലോഗര്‍മാരോട് ഒന്നേ പറയാനുള്ളൂ- എത്രയും വേഗം ബ്ലോഗ് ഡിലീറ്റ് ചെയ്യുക. എല്ലാവരും എഴുത്തുകാരായാല്‍ എന്റെ ബ്ലോഗ് ആരു വായിക്കും ?

ഇതാണ് സാക്ഷാല്‍ ബെര്‍ളി.. ഒരു ജാടയുമില്ല.. മുഖം മൂടിയുമില്ല..

നന്ദി ബെര്‍ളി..

Saturday, August 22, 2009

174.വീണ്ടുമൊരു വന്മതില്‍

ചൈനാ വന്മതിലല്ലാതെ മനുഷ്യനിര്‍മ്മിതമായ ഒരു നിര്‍മ്മിതിയും ചന്ദ്രനില്‍നിന്നും നോക്കിയാല്‍ കാണില്ല എന്നാണ് പറയപ്പെടുന്നത്‌. അതെന്തുമാകട്ടെ മതിലുകള്‍ എന്നും ഇരുവിഭാഗത്തെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ് നിര്‍മ്മിക്കപ്പെടുന്നത്. രക്ഷയെന്ന പേരില്‍ നിര്‍മ്മിച്ചാലും ഫലം ആത്യന്തികമായി ഒന്നുതന്നെ.

ബെര്‍ലിന്‍ മതില്‍ തകര്‍ത്ത് പൂര്‍വ്വ, പശ്ചിമ ജര്‍മ്മനികള്‍ ഒന്നായെങ്കിലും ഇന്നും മതില് നിര്‍മ്മാണവും വേലിനിര്‍മ്മാണവും ലോകത്തിന്റെ പലഭാഗങ്ങളിലും അനസ്യൂതം നടക്കുന്നു. രാജ്യങ്ങള്‍ പകുത്തു രണ്ടോ അതിലധികമോ ആവുമ്പോള്‍ മതിലുകളും വേലികളും പെരുകുന്നു. ഭിന്നിപ്പിച്ചു ഭരിപ്പിക്കാന്‍ കുടിലത കാട്ടിയ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കീഴിലായിരുന്ന ഭാരതത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായിരുന്ന ഇന്‍ഡോ - ബംഗ്ലാദേശ് ബോര്‍ഡറിലാണ് പുതിയ വേലി നിര്‍മ്മാണം. ഏകദേശം ആയിരം കിലോമീറ്റര്‍ നീളം വരുന്ന ഈ വേലി നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ അമേരിക്കയുടെയും മേക്സിക്കൊയുടെയും അതിര്‍ത്തിയുടെ വേലിയെക്കാള്‍ നീളമേറിയതാവും ഈ ഇന്‍ഡോ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി.

ബോംബെ ആക്രമണത്തിനു ശേഷം വേലി നിര്‍മ്മാണം ത്വരിതപ്പെടുത്തി. പ്രധാനമായും ഏകദേശം മുക്കാല്‍ ലക്ഷത്തിലേറെ ബി.എസ്.എഫ്‌. ജവാന്മാരാണ് ഈ വേലിയ്ക്ക് കാവലായി നിലകൊള്ളുന്നത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമല്ല ഭാരതം ഈ അതിര്‍ത്തിയില്‍ നേരിടുന്ന പ്രശ്നം. വേശ്യാവൃത്തിയ്ക്കായി ഭാരതത്തിലേക്ക് കൊണ്ടുവരുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളും, അതിര്‍ത്തിയിലൂടെ കള്ളക്കടത്തുകാര്‍ കൊണ്ടുവരുന്ന മയക്കു മരുന്നുകളും നിയന്ത്രിക്കുക എന്നൊരു ദൌത്യവും സേനയ്ക്കുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ കന്നുകാലി വളര്‍ത്തലുകാര്‍ അതിര്‍ത്തി കടന്നു വരുന്നത് സാധാരണയായിരുന്നു. എന്നാല്‍ ഇത് മുതലെടുത്ത്‌ പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന തീവ്രവാദി സംഘങ്ങള്‍ ധാക്കയിലെത്തി പിന്നീട് അതിര്‍ത്തിവഴി ഇന്ത്യന്‍ അതിര്‍ത്തി ജില്ലയായ മൂര്‍ഷിദാബാദില്‍ എത്തുകയും പിന്നീട് ഇന്ത്യയിലെ പല ഭാഗങ്ങളിലേക്ക് കടന്നു തങ്ങളുടെ ദൌത്യം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

ഭാഷയിലും സംസ്കാരത്തിലും വലിയ വെത്യാസം ഇല്ലാത്തതുകൊണ്ട് തന്നെ ഇവരെ കണ്ടെത്താനും താരതമ്യേന ദുഷ്കരം തന്നെ. അതിനെതിരെ ശക്തിയായി പ്രതികരിക്കാന്‍ ഇന്ത്യന്‍ സേനയും ബി.എസ്.എഫും. തീരുമാനിച്ചതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. ഭാരത സേന/അര്‍ദ്ധ സേനാ വിഭാഗങ്ങള്‍ തങ്ങളെ പീഡിപ്പിക്കുന്നുവെന്നുള്ള ആരോപണങ്ങള്‍ കൊണ്ടാണ് ബംഗ്ലാദേശികള്‍ ഇതിനെ നേരിട്ടത്‌. സംശയം തോന്നുന്ന കടന്നു കയറ്റക്കാരെയും വേലിയ്ക്ക് സമീപത്തായി നില്‍ക്കുന്നവരെയും വെടിവെക്കുകയും പലപ്പോഴും ആക്രമിക്കുകയും ചെയ്തതോടെ സംഭവം ഗൌരവമേറിയതായി.

എന്തായാലും സമീപകാലത്തൊന്നും ഈ പ്രദേശത്തെ വിവാദങ്ങള്‍ ഒഴിയുമെന്ന് കരുതുന്നില്ല. ഭാരതത്തിന്റെ രക്ഷയ്ക്ക് ഇത്തരം മുന്‍കരുതലുകള്‍ എടുക്കാതെ തരമില്ല. വളരെ ദീര്‍ഘമായ അതിര്‍ത്തിയുള്ള ഭാരതത്തിന്റെ മിക്ക അതിര്‍ത്തി രാജ്യക്കാരും ഇന്ത്യയോട് നല്ല അടുപ്പത്തിലല്ല.ഈ ഭാഗത്തെയും മറ്റൊരു ഗാസസ്ട്രിപ്പ് ആക്കുകയാണെന്നും ഇന്ത്യ ഇസ്രയേലിനെ പോലെ പെരുമാറുന്നുവെന്നും ആരോപിക്കുന്നു. എന്തായാലും കള്ളക്കടത്ത്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും ഇനിയുള്ള കാലം ശോഭനമല്ല. ഇതുവരെ ഏകദേശം എഴുപതോളം ആളുകള്‍ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.

ഭാരതത്തിന്റെ ബോര്‍ഡര്‍ സുരക്ഷിതമാക്കുകയെന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്. ഭാരതീയ പൌരന്മാര്‍ക്ക് സംരക്ഷണം നല്‍കുകയെന്നത് സര്‍ക്കാരിന്റെ കടമയും. സംരക്ഷണത്തിന്റെ ഭാഗമായി ചില കടുത്ത നടപടികള്‍ എടുക്കേണ്ടി വരും. ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നത്‌ മിക്കപ്പോഴും ചുളുവില്‍ കാര്യം കണ്ടുകൊണ്ടിരുന്ന തീവ്രവാദികളും, കള്ളക്കടത്തുകാരും, പെണ്‍ വാണിഭക്കാരും ആണ്.

Thursday, August 20, 2009

173.തിരുമേനിയുടെ ഇന്റര്‍വ്യൂ

ബ്ലോഗില്‍ സ്വതന്ത്രമായി പ്രതികരിക്കുന്നവര്‍ കുറവാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ പല പോസ്റ്റുകളും എഴുതിയ ബൂലോഗം ഓണ്‍ലൈനില്‍ ഒരു ഇന്റര്‍വ്യൂ വേണം എന്ന് പറഞ്ഞു സമീപിച്ചപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രധാനകാരണം മിക്ക പത്രങ്ങളും പറയുന്നതിന്റെ പകുതിയും എഡിറ്റ്‌ ചെയ്തു അവസാനം തങ്ങളുടെ പോളിസിയ്ക്ക് യോജിച്ചവ മാത്രമേ പ്രസിദ്ധീകരിക്കൂ. ഇതുവരെ ആരുടേയും ഭീഷണിയ്ക്കു വഴങ്ങാതെ സത്യങ്ങള്‍ വിളിച്ചുപറയാനുള്ള ധൈര്യമുള്ള ബൂലോഗം ഓണ്‍ലൈന്‍ തീര്‍ച്ചയായും ഒന്നും എഡിറ്റ്‌ ചെയ്യാതെ എഴുതും എന്ന് വിശ്വാസമുണ്ട്.

എന്തായാലും ബൂലോഗം ഓണ്‍ലൈനിന്റെ ബ്ലോഗേഴ്സിനോടുള്ള അഭിമുഖം എന്നാ പരമ്പരയുടെ തുടക്കത്തില്‍ തന്നെ പങ്കെടുക്കാനായതില്‍ വളരെ സന്തോഷമുണ്ട്. പ്രസ്തുത പത്രത്തിന്റെ പത്രാധിപര്‍ ഇനിയും പല പ്രശസ്തരായ ബ്ലോഗര്‍മാരുമായിയുള്ള അഭിമുഖം നടത്തുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എന്തായാലും പ്രസിദ്ധീകരിച്ച എന്റെ അഭിമുഖത്തില്‍ ഒരു തരത്തിലുള്ള എഡിറ്റും നടത്തിയിട്ടില്ല. ഈ ധൈര്യത്തെ അഭിനന്ദിക്കുന്നു..

ബൂലോഗം ഓണ്‍ലൈന്‍ പോസ്റ്റ്‌ ഇവിടെ കാണാം.

Wednesday, August 19, 2009

172.ബൂലോഗ അശ്വഥാമാവ്

ഏതൊരു നീച പ്രവര്‍ത്തിയ്ക്കും അന്ത്യമുണ്ടാകും എന്നത് നിയതമായ വസ്തുത തന്നെ. നികൃഷ്ടനും നിന്ദ്യനുമായവന് വധശിക്ഷ അര്‍ഹിക്കുന്നില്ല. അശ്വഥാമാവിനെ പോലെ അലയാനാണ് അവന്റെ വിധി.

സ്വ പ്രണാന്‍ യഃ പര പ്രാണൈഃ
പ്രാപുസ്നതി അഗൃണഃ ഖാലഃ
തദ്-വദസ് തസ്യ ഹി ശ്രേയോ
യദ്-ദോഷാദ് യതി അദഃ പുമാന്‍

ഈ ശ്ലോകത്തില്‍ നികൃഷ്ടനായ ഒരുവന്‍ തന്റെ നിലനില്‍പ്പിനായി മറ്റൊരാളെ ധ്വംസിക്കാന്‍ മടിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ശ്രമിക്കുമെങ്കില്‍ അയാളെ വധിക്കുന്നതാണ് നല്ലതെന്ന് പറയുന്നു. അല്ലാത്ത പക്ഷം ഇത്തരക്കാര്‍ വീണ്ടം കുത്സിത മാര്‍ഗ്ഗത്തില്‍ മറ്റുള്ളവര്‍ക്ക് പ്രശ്നക്കാരാകുകയും തരം താണ പ്രവര്‍ത്തിയില്‍ മുഴുകുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

പാരതന്ത്ര്യവും ദുഷ്പേരും മാനികള്‍ക്ക് മൃതിയേക്കാള്‍ (മരണത്തെക്കാള്‍) ഭയാനകം എന്ന് പറയുന്നത്. ഇതിലെ മാനികള്‍ക്ക് എന്നുള്ളതാണു പ്രമുഖം. മാനിയെന്നാല്‍ അഭിമാനിയെന്നര്‍ത്ഥം. നാണവും മാനവുമില്ലാതവര്‍ക്ക് എന്ത് പാരതന്ത്ര്യം എന്ത് ദുഷ്പേര്. ഓടയില്‍ കിടക്കുന്നവന് ചീമുട്ടയുടെ ദുര്‍ഗ്ഗന്ധം മനസ്സിലായില്ലെങ്കില്‍ ആരെ പഴിക്കാന്‍.

മത്തം പ്രമത്തം ഉന്മത്തം
സുപ്തം ബലം സ്ത്രീയം ജാതം
പ്രാപന്നം വിരാതം ഭീതം
ന രിപും ഹന്തി ധര്‍മ്മ വിത്
!!

ഈ ശ്ലോകത്തിലാകട്ടെ പടുവിഡ്ഢിയെയും കീഴടങ്ങിയവനെയും വധിച്ചു കൂടാ എന്നും പറയുന്നു. ഉറക്കത്തിലുള്ളവരെ (അല്ലെങ്കില്‍ നടിക്കുന്നവരെയും കൂതറ തിരുമേനി ഉള്‍പ്പെടുത്തിയിരിക്കുന്നു) ജന്മനാ വങ്കന്‍മാരായവരെ, ഭ്രാന്തു ഉള്ളവരെയും വധിച്ചു കൂടാ എന്നാണ് പ്രമാണം. മുന്‍ പോസ്റ്റില്‍ പറഞ്ഞ മെന്റല്‍ ഡിസോര്‍ഡര്‍ ഉള്ളവരെയും ഈ ഗണത്തില്‍ പെടുത്താം. അല്ലെങ്കില്‍ തന്നെ ഗാന്ധി ശിഷ്യനല്ലേ കൂതറ തിരുമേനി. അഹിംസയാണ് പാത.

ഇത്തരത്തില്‍ ഉള്ള വെറുക്കപ്പെടേണ്ട ദുരാത്മാവിനെ കൊല്ലുകയല്ല അലഞ്ഞുതിരിഞ്ഞു നടക്കുവാന്‍ വിടുകയാണ് വേണ്ടത്. ദേഹമാസകലം ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ വടുക്കളുമായി (മനസ്സില്‍ പണ്ടേ കുഷ്ഠം ബാധിവനായിരുന്നു.) ഈച്ചകള്‍ വേട്ടയാടി തന്റെ മൃതിയിലെക്കുള്ള ഒരിക്കലും കണ്ടെത്താനാവാത്ത ലക്ഷ്യത്തിലേക്ക് അലഞ്ഞു തിരിയട്ടെ ഈ സത്വം.

ഭൂലോഗത്ത് ഏഴു ചിരഞ്ജീവികള്‍ ഉണ്ടെന്നാണ് പഠിച്ചിട്ടുള്ളത്.

"അശ്വഥാമാ ബലിര്വ്യാസോ ഹനൂമാംശ്ച വിഭീഷണഃ കൃപ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃ "

അശ്വഥാമാവ്, മഹാബലി, വേദവ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ ,കൃപര്‍ പരശുരാമന്‍, ഇതില്‍ ‍ഹനുമാന്‍, പരശുരാമന്‍, വിഭീഷണന്‍, മഹാബലി - ഈ നാലുപേരും ത്രേതായുഗത്തിലും കൃപര്‍, വേദവ്യാസന്‍, അശ്വഥാമാവ്‌ എന്നിവര്‍ ദ്വാപരായുഗത്തില്‍ നിന്നുള്ളവരും ആയിരുന്നു. സത്യായുഗത്തിലും, കലിയുഗത്തിലും ആരും ചിരഞ്ജീവികള്‍ ആയിരുന്നില്ല എന്ന് ചുരുക്കം. (തെലുഗ് സിനിമാതാരം ചിരഞ്ജീവി കേവലം പേരില്‍ മാത്രമേ ചിരഞ്ജീവി ആയിട്ടുള്ളൂ)

ചിലര്‍ സത്ഗുണങ്ങളാല്‍ പ്രപഞ്ചത്തിനു ഗുണകരമായി ചിരഞ്ജീവി ആയിട്ടിരിക്കുമ്പോള്‍ ചിലര്‍ തങ്ങളുടെ ക്രൂരതകളും കുടിലതകളും കൊണ്ട് ചിരഞ്ജീവി ആയി ലോകത്തിനു തെറ്റിന്റെ ശിക്ഷ ഇത്ര ഭയാനകമായിരിക്കും എന്ന് മനസ്സിലാക്കാന്‍ വേണ്ടി അലഞ്ഞു തിരിയാന്‍ വിധിക്കപ്പെടുന്നു. എന്തൊരു ശിക്ഷ അല്ലെ. അതെ. അത് തന്നെ.

അങ്ങനെ കലിയുഗത്തില്‍ തുടങ്ങിയ ബൂലോഗത്തും ഈ ഇത്തരം ഒരു ജന്മത്തെ ചിരഞ്ജീവി ആയി അലയാന്‍ കിട്ടി. കുടിലതകള്‍ നിറഞ്ഞ സംഹാരരൂപിയെന്നു സ്വയം കരുതുന്ന പാഴ്ജന്മത്തിന്റെ ശിക്ഷയും അതുതന്നെ. കഴിഞ്ഞ പോസ്റ്റിലെ പോലെ മെന്റല്‍ ഡിസ്ഓര്‍ഡര്‍ ആയതുകൊണ്ട് മൃതി പൂകാന്‍ യോഗ്യനല്ലാതെ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട ജന്മം.

"മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍"

കഷ്ടം.

Tuesday, August 18, 2009

171.കഴുതപ്പുലി

ഗൗരവമുള്ള വിഷയങ്ങള്‍ കുറെയെഴുതിയപ്പോള്‍ ഒരു മടുപ്പ്. അപ്പോള്‍ ലാഘവമായി അല്പം എഴുതിയാലോന്നു ചിന്തിച്ചു. പുട്ടില്‍ തേങ്ങാപ്പീര ഇടുന്നത് ഇത്തരം മടുപ്പൊഴിവാക്കാനാണത്രേ.. സദ്യയ്ക്ക് അച്ചാറ് വിളമ്പുന്നതും അതിനുവേണ്ടിത്തന്നെ. കൂതറ തിരുമേനിയും അത്തരം ഒരു ശ്രമം നടത്തുന്നു എന്നുമാത്രം. അല്ലെങ്കില്‍ കളിയിലൂടെ കാര്യം പറയുക എന്നതും ആവാം. അപ്പോള്‍ നോം അങ്ങട് തുടങ്ങാം ല്ലേ..!!

പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് സന്ദര്‍ഭം പറഞ്ഞു ആശയം വ്യക്തമാക്കാന്‍ ഒരു ചോദ്യം വന്നിരുന്നു. ഇപ്പോള്‍ ഉണ്ടോന്നു അറിയില്ല. പത്താം തരാം കഴിഞ്ഞിട്ട് കാലാമേറെയായില്ലേ.

"പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു...
ജീവികള്‍ക്കെല്ലാം ശല്യമായി എങ്ങും മേഞ്ഞിരുന്നു സിംഹം എങ്ങും മേഞ്ഞിരുന്നു.."


കാലത്ത് ഈ പാട്ട് കേട്ടപ്പോഴാണ് ഇത് ബൂലോഗത്ത് പരിചിതമാണല്ലോ എന്ന് തോന്നിയത്. ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒന്ന് കക്ഷി സിംഹം ആണെന്നതും. രണ്ടു ജീവികള്‍ക്കെല്ലാം ശല്യമാണ് എന്നതും.

ഒന്നാമത്തേത് ബൂലോഗത്ത് പുലികളും സിംഹങ്ങളും എലികളും കൃമികളും ഉണ്ടെന്ന മിഥ്യാധാരണ, സ്വയം സിംഹം ആണെന്ന തോന്നല്‍. ഒരുതരം മനോരോഗമാണ് ഇത്. ഒബ്സെസ്സിവ്‌ കമ്പല്‍സ്സിവ്‌ ഡിസോര്‍ഡര്‍ എന്നാ ഒരവസ്ഥ. മനുഷ്യന്‍ ആണെങ്കിലും (സംശയമുണ്ട്.. തെറ്റുണ്ടെങ്കില്‍ തിരുത്തുക) സ്വയം സിംഹമോ പുലിയോ ആണെന്നും ഒക്കെ കരുതുന്ന ഒരു അവസ്ഥ. സ്വയം എന്ത് വേണമെങ്കിലും ആയിക്കോട്ടെ, പക്ഷെ മറ്റുള്ളവരെയും അങ്ങനെ ആണെന്ന് കരുതുമ്പോള്‍ പ്രതികരിക്കാതെ വയ്യല്ലോ.

കൂതറ തിരുമേനി ഭവാനെ ആദ്യം മുതലേ (കഴുത)പുലിയായി തന്നെയാണ് കണ്ടത്. ഹൈന എന്നപേരില്‍ അറിയപ്പെടുന്ന ഈ ജന്തു മറ്റു മൃഗങ്ങളുടെ അന്നം മോഷ്ടിച്ചും പിടിച്ചുപറി നടത്തിയും മുമ്പോട്ട്‌ പോകുന്നു. വാഹ്.. എന്തൊരു ജീവിതം. പക്ഷെ കൂതറ അവലോകനം തറവാട്ടിലെ ഒരംഗം കഴുതയാണെന്നു ആരോപിക്കുകയും അദ്ദേഹത്തിന്റെ പേരിന്റെ മുകളില്‍ കഴുതയുടെ ചിത്രം വയ്ക്കുകയും ചെയ്തതോടെ ഈ കഴുതപ്പുലി ഹൈനയുക്കും നാണക്കേട്‌ ആണ് കേവലം കഴുത മാത്രമാണ് എന്ന് തിരുമേനിക്ക് മനസ്സിലായി. ഈ അവസരത്തിലെങ്കിലും ചികിത്സ നടത്തിയാല്‍ മനുഷ്യനായി ജീവിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

അല്ല മനുഷ്യന് മനോരോഗം വന്നാല്‍ എന്താ ചെയ്യുക.
മനുഷ്യര്‍ക്ക്‌ ശല്യമെന്ന രാണ്ടാം ഭാഗം ആരും പറയേണ്ട കാര്യമില്ല. ബ്ലോമൂഹ്യദ്രോഹിയായി മാറി കഴിഞ്ഞിരിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ പുലഭ്യം പറച്ചിലാണ് ശീലമാക്കുന്നത്. എന്തായാലും തെറി വിളിച്ചു ആളെ വിരട്ടുകയെന്ന ചന്തകള്‍ കാണിക്കുന്ന സ്വഭാവം കാട്ടിത്തുടങ്ങിയിരിക്കുന്നത്.

കൊള്ളാം. കൊഞ്ഞനം കാണിക്കുക, മുണ്ട് പൊക്കി കാണിക്കുക.തെറി വിളി നടത്തുക തുടങ്ങിയ കാര്യങ്ങള്‍ മാത്രം ശീലിച്ചാല്‍ വരുന്ന ഓരോ പ്രശ്നങ്ങളെ...

ഓര്‍ക്കുക. ഒബ്സെസ്സിവ്‌ കമ്പല്‍സ്സിവ്‌ ഡിസോര്‍ഡര്‍ ഒരു മനോരോഗമാണ്. മനോരോഗികളോട് സഹതാപമാണ് കാണിക്കേണ്ടത്. സംയമനത്തോടെ സഹതാപത്തോടെ കാരുണ്യത്തോടെ പ്രതികരിക്കുക. മനോരോഗമല്ലേ.. ആര്‍ക്കും പിടിപെടാം. എങ്ങനെ നടന്ന മനുഷ്യനാ. വട്ടായാല്‍ പോയില്ലേ. ഇനി കൌപീന ധാരികളായ പാമ്പുകള്‍ കടിച്ചാണ് ഇദ്ദേഹത്തിന്റെ മനോനില തെറ്റിയതെന്ന് ആര് വിശ്വസിക്കും. പാമ്പുകളുടെ കാര്‍ഡിയോ ടോക്സിക് വിഷം ഇയാളെ ബാധിക്കില്ല. ഹൃദയ ശൂന്യനു എന്ത് കാര്‍ഡിയോ വിഷം. ഞരമ്പ് രോഗിയായതിനാല്‍ ന്യൂറോ ടോക്സിക് തന്നെ ആയിരിക്കും ബാധിച്ചത്.

പക്ഷെ മനോരോഗിക്ക് ന്യൂറോ ടോക്സിക് വിഷം കൊടുത്തത് അസുഖം മാറാനായിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.

എന്തായാലും ഇദ്ദേഹം പറയുന്നതുപോലെ ബ്ലോഗ്‌ ചരിത്രത്തില്‍ മഹാന്മാരുടെ (?) വീഴ്ച എന്നാ അധ്യായത്തില്‍ ആയിരിക്കും ഇയാളുടെ പേര്. അങ്ങനെ ഒരു പേജില്‍ മാത്രം ഒതുക്കിയാല്‍ പിന്നീട് ആ അദ്ധ്യായം വായിക്കാതെ വിട്ടാല്‍ മതിയല്ലോ..

ഗുണപാഠം
വിനാശകാലേ വിപരീത ബുദ്ധി..

Monday, August 17, 2009

170. കമ്മ്യൂണിസ്റ്റ് Vs ഇസ്ലാംതീവ്രവാദം

ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നിന്റെ ബാക്കിപത്രമായല്ല ഈ പോസ്റ്റ്‌. തീവ്രവാദം അതേതു മതത്തിന്റെയായാലും എതിര്‍ക്കപ്പെടെണ്ടത് തന്നെ. തീവ്രവാദത്തിന് മതമില്ലെന്നു പറയുമെങ്കിലും തീവ്രവാദികള്‍ക്ക് ചിലപ്പോഴൊക്കെ മതമുണ്ടാകാറുണ്ട്. ഒരുപക്ഷെ ഇന്ന് തീവ്രവാദികളല്ലെങ്കില്‍ പോലും ഇസ്ലാം മതവിശ്വാസിയായത് കൊണ്ടുമാത്രം സംശയത്തിന്റെ നിഴലില്‍ ജീവിക്കുന്നവരും ജീവിക്കപ്പെടുന്നവരും നിരവധിയുണ്ട്. ഒരുപക്ഷെ ഈ ഫോബിയ യൂറോപ്യന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെക്കും ബാധിച്ചതുകൊണ്ട്‌ നിരവധിപ്പേര്‍ ഈ ഫോബിയയ്ക്ക് ഇരയാകേണ്ടി വരുന്നുണ്ട്.

ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും മുസ്ലീങ്ങള്‍ വളരെയധികം വസിക്കുന്ന രാജ്യമാണ്. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് നല്ലൊരു മനുഷ്യനും ജനാധിപത്യ വിശ്വാസിയും ആവാന്‍ കഴിയില്ലെന്ന് പറയുന്നവനെ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുക. സോങ്ങ് രാജവംശം ഭരിക്കുമ്പോള്‍ മുതല്‍ ചീന ജനസംഖ്യയുടെ ഭാഗമായി തീര്‍ന്ന മുസ്ലീങ്ങള്‍ ഇന്ന് മെയിന്‍ ലാന്‍ഡ്‌ ചൈനയില്‍ മാത്രമല്ല ഹോങ്ങ്കോങ്ങിലും മക്കാവുവിലും തൈവാനിലും ജീവിക്കുന്നു. എന്നാല്‍ ഷിംഗ്ജോങ്ങിലും ഉയിഗറിലും കഷ്കാറിലുമായി ജീവിക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദം കടന്നുകൂടിയോടെ ഇന്ന് പാവങ്ങളായ മുസ്ലീങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഈ പ്രദേശത്തിനടുത്താണ് പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ബോര്‍ഡര്‍. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരുപ്രദേശമായി ഇതുമാറി.

ചൈനീസ്‌ നിര്‍മ്മിത ആയുധങ്ങളുടെ കള്ളക്കടത്ത് വളരെ നടക്കുന്ന ഈ ഭാഗത്ത് താലിബാന്റെയും മറ്റു ഇസ്ലാമിക്‌ തീവ്രവാദി ഗ്രൂപ്പുകളുടെയും വേരുറപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സര്‍ക്കാരിനു അറിവ്‌ ലഭിച്ചു കഴിഞ്ഞു.

ലോകത്തിലെ ഏക ഹിന്ദു രാജ്യമായിരുന്ന നേപ്പാളിലും, ബംഗ്ലാദേശിലും ഇസ്ലാം റാഡിക്കല്‍ ഗ്രൂപ്പുകള്‍ തീവ്രവാദം പാകി വിളവെടുപ്പ്‌ തുടങ്ങിക്കഴിഞ്ഞിട്ടും ആ രാജ്യങ്ങളില്‍ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയിട്ടില്ല. ഒരുപക്ഷെ അവിടെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തന ഗ്രൂപ്പുകളുടെ ലക്‌ഷ്യം ഇന്ത്യയായത്‌ കൊണ്ടാവാം അവര്‍ക്കാര്‍ക്കും അത്ര തലവേദനയുണ്ടെന്നു ആ രാജ്യങ്ങളുടെ ഭരാണാധികാരികള്‍ കരുതുന്നില്ല. തെക്ക് കിഴക്കെഷ്യയില്‍ പ്രത്യേകിച്ചും ഇന്‍ഡോനേഷ്യയിലും ഫിലിപ്പീന്‍സിലും തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു, ബാലിയില്‍ തീവ്രവാദി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അടിത്തറ പാകിക്കഴിഞ്ഞപ്പോള്‍ അബുസയീഫ്‌ ഗ്രൂപ്പ്‌ മോറോ ബെല്‍റ്റ്‌ എന്നറിയപ്പെടുന്ന ഫിലിപ്പീന്‍സിലെ കാല്‍ബയോഗിലും മറ്റു തെക്കന്‍ഫിലിപ്പീന്‍സിലെ മിണ്ടനാവോ പ്രോവിന്‍സിലും തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി കഴിഞ്ഞു.

ലോകം എമ്പാടും ഭയത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ ചൈനയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചൈനയിലെ മരുഭൂമി പ്രദേശത്തെ ഈ പഴയ സില്‍ക്ക് പാതയെ തീവ്രവാദത്തിന്റെ പാതയായി തീര്‍ക്കുന്നത് പക്ഷെ ചൈനീസ്‌ സര്‍ക്കാര്‍ വളരെ ഗൌരവത്തോടെ നോക്കിക്കാണുന്നത് മിക്കവരും കണ്ടിരുന്നില്ല. ഉയിഗര്‍, കഷ്കാര്‍ പ്രദേശത്ത് ഇടയ്ക്കിടെ ആളുകള്‍ അപ്രത്യക്ഷരായിത്തുടങ്ങിയത് പ്രശ്നമായി തുടങ്ങിയപ്പോഴാണ് ജനങ്ങള്‍ പ്രതികരിച്ചത്. പക്ഷെ തീവ്രവാദത്തിനെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ചു ചൈനീസ്‌ സര്‍ക്കാര്‍ മുമ്പോട്ടെത്തിയപ്പോഴാണ് ജനങ്ങള്‍ സര്‍ക്കാരിന്റെ തനിസ്വഭാവം മനസ്സിലാക്കിയത്.

മതപ്രീണനം നടത്തി വോട്ടു നേടുന്ന ഭാരതത്തിലെ സര്‍ക്കാരിന് ചിന്തിക്കാന്‍ പോലുമാവാത്തതായിരുന്നു പിന്നീട് സംഭവിച്ചത്. ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഉയിഗര്‍, കഷ്കര്‍ പ്രദേശങ്ങളില്‍ ഒരു ഉടച്ചുവാര്‍ക്കല്‍ പ്രഖ്യാപിച്ചു. ഉത്തരവിലൂടെ മാന്യമായും ബലമായും മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചവരെ ഒന്നിച്ചു കൂടാന്‍ അനുവദിക്കാതെ ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് അവിടെ ആവിഷ്കരിച്ചത്. അതായത് ഒരുമതക്കാര്‍ക്ക് ഒരു സര്‍ക്കാര്‍ വിരോധം ഉണ്ടാക്കാന്‍ കഴിയാത്തവിധം ചിന്നിപ്പിച്ചു നടത്തിയ പ്രവര്‍ത്തനം ഫലം കണ്ടെങ്കിലും തീവ്രവാദികള്‍ക്ക് അതുവരെ ഉണ്ടാക്കിയ അടിസ്ഥാനം തകര്‍ത്തതിലുള്ള വിരോധം പ്രക്ഷോഭണങ്ങളായി മുന്നോട്ടു വന്നു. എന്തിന്റെ പേരിലായാലും തീവ്രവാദം അനുവദിക്കില്ലായെന്ന നിലപാട്‌ മൌലീകവാദികള്‍ക്കും തീവ്രവാദി കൂട്ടായ്മകള്‍ക്കും തിരിച്ചടിയായി. ഒരുപരിധി വിട്ടുള്ള പ്രക്ഷോഭം മറ്റൊരു ടിയാന്‍ മെന്‍ സ്കൊയെര്‍ ആവര്‍ത്തിക്കുമെന്ന പേടികൊണ്ടാവാം. അല്ലെങ്കില്‍ ഏക പാര്‍ട്ടി മേധാവിത്തത്തിനു മത നേതാക്കന്മാരുടെ വാലാട്ടികളാവേണ്ട ഗതികേടില്ലാത്തതാവാം. എന്തായാലും പ്രക്ഷോഭങ്ങള്‍ തിരശ്ചീലയ്ക്ക് പിന്നില്‍ മാത്രമായി.

തകര്‍ത്ത ആരാധനാലയങ്ങള്‍ക്കുള്ളില്‍ നിന്ന് കലാഷ്‌നിക്കൊവുകളും ഗ്രനേഡുകളും പിടിച്ചതുകൊണ്ടാവാം ആത്മീയാച്ചര്യന്മാരും കൂടുതല്‍ വാചാടോപങ്ങള്‍ക്ക് മുന്നോട്ടു വന്നില്ല. അല്ലെങ്കില്‍ തന്നെ ചൈനയില്‍ അവര്‍ക്കെന്തു വില. സ്വാമിമാരും മതനെതാക്കന്മാരും രാഷ്ട്രീയക്കാരെ കൌപീന ചരടില്‍ കെട്ടിയിടുന്ന കാഴ്ച കാണുന്ന നമുക്കൊക്കെ അപരിചിതമായിരിക്കും ഇത്തരം കാഴ്ചകള്‍. ഇത്തരമൊരു സാഹചര്യത്തില്‍ ആവിഷ്കാര സ്വതന്ത്ര്യത്തിന്റെയോ മതാവകാശത്തിന്റെയോ പ്രശ്നമുദിക്കുന്നില്ല. മതത്തിന്റെ മറവില്‍ മുതലെടുപ്പ് നടത്തിയാല്‍ പ്രതികരിക്കാന്‍ മടിക്കുന്നവരല്ല തങ്ങളെന്ന് ചൈനീസ്‌ സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു.

അടുത്ത നൂറ്റാണ്ടിലെ മുന്‍ ശക്തികളെന്നു പ്രവചനം വന്ന ബ്രിക്‌ രാജ്യങ്ങളില്‍ മുമ്പനായ ചൈന (ബ്രസീല്‍, റഷ്യ , ഇന്ത്യ, ചൈന ഇവയാണ്‌ ബ്രിക്‌ രാജ്യങ്ങള്‍) മതങ്ങള്‍ക്കല്ല വികസനത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നതെന്ന് തെളിയിച്ചു കഴിഞ്ഞു. 2029ല്‍ ചൈന ലോകസമ്പന്നമാരുടെ മുമ്പില്‍ എത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദരുടെ പ്രവചനം. സമ്പത്തില്‍ നല്ലൊരു ഭാഗം തീവ്രവാദ ഭീഷണിയില്‍ നിന്ന് മോചിതരാവാനും അതിനെതിരെ പ്രവര്‍ത്തിക്കാനും ചിലവിടെണ്ടിവരുമെന്നു അമേരിക്ക മനസ്സിലാക്കിയപ്പോഴേക്കും സാമ്പത്തികാടിത്തറ ഇളകിക്കഴിഞ്ഞിരുന്നു. പ്രശ്നങ്ങളെ കാലേക്കൂട്ടി കണ്ടതുകൊണ്ടാവാം ചൈനയുടെ ഈ നടപടി ഇപ്പോഴുണ്ടായത്.

താലിബാന് ചൈനയിലോട്ടു സുഗമമായ പാത തീര്‍ക്കുന്ന അവസരമാണ് തകര്‍ത്തത്. ചൈന മതസ്വാതന്ത്ര്യത്തെ വേട്ടയാടുകയാണെന്നും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നും ആരോപണങ്ങള്‍ ഉണ്ടായെങ്കിലും പ്രീണനം, കാലുകഴുകി കുടിക്കല്‍ എന്നിവയുടെ ആവശ്യമില്ലാത്തതുകൊണ്ടാവം ആരും ഗൗനിക്കാന്‍ പോയില്ല. എന്തായാലും ചൈനയുടെ ഈ നിലപാട്‌ സുസ്ത്യര്‍ഹമാണ്.

ഗുണപാഠം

പള്ളികളും ക്ഷേത്രങ്ങളും ആരാധനയ്ക്കുള്ളതാണ്. തിരഞ്ഞുപിടിച്ച് വേട്ടയാടല്‍, ന്യൂനപക്ഷ ധ്വംസനം എന്നിങ്ങനെയുള്ള വിലാപം ചിലവാകുന്നിടത്തു വില്‍ക്കാന്‍ ശ്രമിക്കുക. എല്ലാ രാജ്യവും ഭാരതമാണെന്നും കരുതാതിരിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ടു അതിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. വരും കാലത്ത് രാജ്യങ്ങളുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും വരുമാനം കുടിവെള്ളം ലഭ്യമാക്കല്‍, രോഗപ്രതിരോധം, തീവ്രവാദ നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്കുവേണ്ടിയാവും ചിലവഴിക്കേണ്ടി വരിക. കാലേകൂട്ടി അതിനുള്ള പ്രതിവിധി കാണാത്തവര്‍ .... കൊണ്ടാലേ പഠിക്കൂ.

Saturday, August 15, 2009

169.മുക്തിമാര്‍ഗ്ഗം

മരണമെന്താണെന്ന് ചിന്തിച്ചിട്ടില്ല. ഒരുപക്ഷെ അതിനുള്ള പ്രായമായില്ലായെന്നു കരുതി സമാധാനിക്കാം. ഈ ലോകത്തില്‍ നേടിയ ഭൌതിക നേട്ടങ്ങളെ എങ്ങനെ ഞാന്‍ എന്നില്‍നിന്നു പറിച്ചുകളയും. ബന്ധങ്ങളെ എങ്ങനെ ഞാന്‍ തിരസ്കരിക്കും. ഇന്നുവരെ ഞാന്‍ നടന്ന വഴികള്‍ ഇന്നുവരെ ഞാന്‍ സ്പര്‍ശിച്ച എന്റെ സ്വപ്‌നങ്ങള്‍ എന്റെ ഭാഗമെന്നു ഞാന്‍ കരുതിയ എന്റെ ശരീരം എങ്ങനെ ഞാന്‍ ഉപേക്ഷിക്കും. ഏറെനേരം മിനക്കെട്ടു ഞാന്‍ മിനുക്കുമായിരുന്ന എന്റെ മുഖം ഞാന്‍ എന്നേക്കുമായി ഉപേക്ഷിക്കുമെന്നോ...

ഇക്കാലമത്രയും സ്വത്തായി കരുതിയ എന്റെ ദേഹം ഈ ദേഹിയെ കൈവെടിയാന്‍ ഞാന്‍ അനുവദിക്കുന്നതെങ്ങനെ? പഞ്ചഭൂതങ്ങള്‍ എന്ന് ഞാന്‍ എന്റെ മനസ്സിനെ വിശ്വസിപ്പിച്ച ഈ ശരീരം ഞാന്‍ തീയ്ക്കു ഭക്ഷണം ആക്കുവാന്‍ നല്‍കണമോ... കൃമികള്‍ പുഴുക്കള്‍ മണ്ണിന്റെ ഗര്‍ഭത്തില്‍ ഈ സുന്ദരശരീരം ഭക്ഷണമാക്കിയാല്‍ ഞാന്‍ എങ്ങനെ സഹിക്കും. വിലയേറിയ സുഗന്ധ ദ്രവ്യങ്ങള്‍ എന്നും പൂശിച്ചിരുന്ന എന്റെ മേനി ഇനി ദുര്‍ഗ്ഗന്ധം വമിപ്പിക്കുന്ന ശവമായി മാറുമോ. മരണം എന്നെ ഭയപ്പെടുത്തുന്നു..

ജീവിതവും മരണവും നേര്‍ത്ത അതിര്‍വരമ്പുകള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ഭൂമിവിട്ടു പോവാനുള്ള മടിയാവും എന്നെക്കൊണ്ടങ്ങനെ ചിന്തിപ്പിക്കുന്നത്. കടുത്ത ശാന്തത തളം കെട്ടിയ മരണത്തിന്റെ താഴ്വാരങ്ങളിലൂടെ സ്വപ്ങ്ങളില്‍ നടത്തിയ സഞ്ചാരം ഒരിക്കലും ഞെട്ടലുകലല്ലാതെ സുഖമോ ആലസ്യമോ തന്നിരുന്നില്ലല്ലോ. ഈ നേര്‍ത്ത പാതയിലൂടെ ലോകം വെടിഞ്ഞു എങ്ങനെ ആ തണുത്ത താഴ്വാരങ്ങളിലൂടെ ഏകനായി നടക്കും. മുള്ളിനാല്‍ മുറിവേല്‍പ്പിക്കാന്‍ കഴിയാത്ത അഗ്നിയ്ക്ക് ദഹിപ്പിക്കാന്‍ കഴിയാത്ത മഞ്ഞിന് തണുപ്പിക്കാന്‍ കഴിയാത്തെ ആത്മാവിന് ആരെ പേടിക്കണം.

ഒരു ബന്ധവും ശാശ്വതമല്ലെന്നറിയാം. എന്തിനു ബന്ധങ്ങളില്‍ നിന്ന് ഞാന്‍ മുക്തിനെടാന്‍ മടിക്കണം. ഓരോകൂടുകള്‍ മാറുന്ന ഓരോ വേഷങ്ങള്‍ അഴിച്ചുവെച്ചു അടുത്തതിലേക്ക് യാത്രചെയ്യുന്ന നിസംഗത എന്തെ എന്നില്‍ നിറയാന്‍ വൈകുന്നു. മരണത്തിന്റെ നനുത്ത സ്പര്‍ശം എന്നെ ആകര്‍ഷിക്കുന്നു. നിത്യമായ ശാന്തതയുടെ തീരങ്ങളിലേക്ക് എന്നെ വിളിക്കുന്ന ശബ്ദം മരണത്തിന്റെയോ..? സ്വപങ്ങളിലൂടെ ആ നിത്യ തീരത്തിലേക്ക് യാത്രചെയ്യുവാന്‍ തുടങ്ങുമ്പോള്‍ അറിയാതെ എപ്പോഴോ ജീവന്റെയും മൃത്യുവിന്റെയും വിടവ്‌ എനിക്ക് ദര്‍ശിക്കാനായി. എന്തെ എനിക്ക് മരണത്തിന്റെ താഴ്വരയില്‍ നിന്ന് തിരിച്ചുവരാന്‍ കഴിയാത്തത്. അലഞ്ഞു തിരിയുകയാണോ ഞാന്‍. എനിക്ക് വാഴയിലയില്‍ കിടത്തിയിരിക്കുന്ന എന്നെ കാണാം. അപ്പോള്‍ ഞാന്‍ എവിടെ . എനിക്ക് ചിരപരിചിതമായ ആ മുഖം ചൈതന്യം നഷ്ടപ്പെട്ടു വിറങ്ങലിച്ചു കിടക്കുന്നു. എനിക്ക് വേദനയോ ദുഖമോ തോന്നുന്നില്ലല്ലോ. മുഴിഞ്ഞവസ്ത്രത്തോടെ ആര്‍ക്കാണ് അല്ലെങ്കില്‍ പ്രിയം തോന്നുക. ജഡത്തിനു ചുറ്റം വിലപിക്കുന്നവരോട് സഹാതാപം തോന്നുന്നു.

ഞാന്‍ ഇപ്പോള്‍ ദീര്‍ഘ ദര്‍ശിയായെന്നു തോന്നുന്നു. ദുഃഖങ്ങള്‍ എന്നെ അലട്ടുന്നില്ല. എന്നെ ഇപ്പോള്‍ ചൂടോ തണുപ്പോ അലോസരപ്പെടുത്തുന്നില്ല. മുന്‍പൊക്കെ മരണത്തിന്റെ താഴ്വാരത്തിലെ തണുപ്പ് എന്റെ അസ്ഥിയിലൂടെ കടന്നുപോകുന്നത് ഞാന്‍ അറിഞ്ഞിരുന്നു. ഇന്നെന്തോ അതും ഞാന്‍ അറിയുന്നില്ല. ഒരുപക്ഷെ ഇതാണോ എന്റെ മുക്തി. വേദനയറിയാത്ത പുനര്‍ജ്ജന്മങ്ങള്‍ ആവശ്യമില്ലാത്ത നിത്യത എനിക്ക് ലഭ്യമായോ.. പൂര്‍വ്വികന്മാര്‍ക്ക് നേടാനാവാത്തത് ഞാനെങ്ങനെ നേടി. ഇനിയുമോരുപക്ഷേ ഈ ജന്മങ്ങള്‍ ആവശ്യമില്ലായിരിക്കുമെന്നു കരുതുന്നു. എന്റെ ചിത്രങ്ങളില്‍ ചൂടപ്പെടുന്ന പൂക്കള്‍ എന്നെ നോക്കി ചിരിക്കുന്നു.

മുക്തി തേടുന്ന ആത്മാക്കള്‍ പൂക്കളായി എന്നെ നോക്കി ചിരിക്കുന്നു. ഒരുപക്ഷെ മുമ്പേ മുജ്ജന്മ സുകൃതം കണക്കെ മുതിനെടിയതിന്റെ അസൂയയാണോ. അതോ അറുത്തെടുത്തു വീണ്ടും ഒരു ശവാത്മാവിനു സൌന്ദര്യം കൊടുക്കാന്‍ നിവെദിക്കപ്പെട്ടതിന്റെ അസൂയയോ. അല്ല. അസൂയയാവാന്‍ വഴിയില്ല. അറുത്തെടുത്തു വീണ്ടും പൂജിക്കപ്പെടുന്നതിന്റെ വിരോധാഭാസത്തില്‍ ചിരിച്ചതാവും. ഒരുപക്ഷെ ഈ ഭൂമിയില്‍ നിന്നും നേരത്തെ പോയതിന്റെ പരിഭവമാണോ ആ ചിരിയില്‍. മരണത്തിന്റെ വഴി ഇവിടെ അവസാനിച്ചോ.. എങ്ങോട്ട് പോകണം. അനിന്ത്രിയമായ സന്തോഷവും പ്രകാശവും ഞാന്‍ കാണുന്നില്ലല്ലോ. എങ്ങും ഇരുട്ടുമാത്രം. എങ്ങോ ഒരു ചെറിയ വെളിച്ചം ഒഴുകുന്നല്ലോ. ഒരുപക്ഷെ ഇതാവുമോ മോക്ഷമാര്‍ഗ്ഗം. മോക്ഷമാര്‍ഗ്ഗത്തിലേക്ക് നടക്കാം.

Friday, August 14, 2009

168.അത്തരത്തില്‍ മോഹം വേണ്ട...!!

കൂതറ തിരുമെനിയ്ക്കൊരു കത്തുകിട്ടി. "താങ്കള്‍ പൊതുവേ പണം വാങ്ങിയാണോ ഓരോരുത്തരുടെ ബ്ലോഗുകളോ അല്ലെങ്കില്‍ ബ്ലോഗറെ തന്നെയോ അവലോകനം നടത്തുന്നത്. എത്രപണം വേണം ഒന്ന് മുഖമിടാന്‍. എന്തായാലും കൊള്ളാം ട്ടോ തിരുമേനി. ഒരു ചങ്ങാതി."

എന്താണ് ഈ സുഹൃത്തിന് ഇങ്ങനെ ഒരു ശങ്കയുദിച്ചത് എന്നറിയില്ല. ചില ബ്ലോഗുകളെയോ ബ്ലോഗറെയോ അവതരിപ്പിക്കുന്നതോ അവലോകനം ചെയ്യുന്നതോ ആരുടേയും കൈയില്‍നിന്ന് പണം പറ്റിയല്ല. ആ ബ്ലോഗറെ കൂതറ തിരുമെനിയ്ക്ക് വ്യക്തിപരമായി അറിയുകപോലും ഇല്ല. അവര്‍ക്ക് തിരിച്ചും.

കവികളെയും മറ്റെഴുത്തുകരെയും മുമ്പും കൂതറ തിരുമേനി അവലോകനം നടത്തി പോസ്റ്റ്‌ ഇട്ടിരുന്നു. ഇനി വെറും സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന പോസ്റ്റുകള്‍ ആണ് അതെങ്കില്‍ അങ്ങനെയും വിശേഷിപ്പിച്ചു പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഉപരിപ്ലവമായ സുഖിപ്പിക്കല്‍ ആയിരുന്നു ലക്‌ഷ്യം എങ്കില്‍ കൂതറയിലെ അംഗങ്ങളെയോ അല്ലെങ്കില്‍ അവരുടെ ബ്ലോഗുകളെയോ അവതരിപ്പിച്ചാല്‍ മതിയായിരുന്നു.

ഇന്ന് അച്ചടി മാധ്യമത്തോടോ അല്ലെങ്കില്‍ ചിലതൊക്കെ അതിനു മേലെയോ നിലവാരമുള്ള ധാരാളം എഴുത്തുകാര്‍ ബ്ലോഗില്‍ എഴുതുന്നുണ്ട്. പലകാരണങ്ങള്‍ കൊണ്ട് ചിലതൊക്കെ ശ്രദ്ധിക്കാതെ പോവുന്നുമുണ്ട്. ചിലരുടെ ബ്ലോഗില്‍ അവരുടെ പ്രതിഭയുടെ ബഹിര്‍സ്ഫുരണം പ്രകടമാണ്. അത്തരക്കാരെ കണ്ടില്ലാന്നു നടിക്കാന്‍ കഴിയാറില്ല. അതേപോലെ തന്നെ അവലോകനവും അഭിനന്ദനവും അര്‍ഹിക്കുന്ന എഴുത്തുകാരെ അംഗീകരിക്കാതിരിക്കാന്‍ കഴിയാറില്ല. സ്വാഭാവികമായും ഞാന്‍ അവലോകനം നടത്തുന്ന ബ്ലോഗുകളെയോ എഴുത്തുകാരേയോ അവരുടെ ബ്ലോഗില്‍ ചെന്ന് പരിചയപ്പെട്ടാല്‍ എന്തിനു ഞാനവരെ തെരഞ്ഞെടുത്തു എന്ന് ബോധ്യം വരും. അകാരണമായി ആര്‍ക്കുംവേണ്ടി പോസ്റ്റ്‌ ഇടില്ലയെന്നു ചുരുക്കം.

ബാല്യ, ശൈശവ ദശയിലാണ് മലയാളം ബ്ലോഗെന്നു ഞാനും വിശ്വസിക്കുന്നു. പക്ഷെ അച്ചടി/ദൃശ്യ മാദ്ധ്യമങ്ങളില്‍ അല്ലാതെ മറ്റുമേഖലകളില്‍ ജോലിചെയ്യുന്നതും സ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എഴുതുന്ന ബ്ലോഗില്‍ ഒരുപക്ഷെ പ്രൂഫ്‌റീഡര്‍മാര്‍ മിനുക്കിയെടുക്കാത്ത കൃതികളുടെ പച്ചയായ മുഖം കാണുമ്പോള്‍ തന്നെ എഴുത്തുകാരന്റെ പ്രതിഭ മനസ്സിലാക്കാം. ജേര്‍ണലിസം പഠിക്കാത്ത ഉള്ളിന്റെയുള്ളില്‍ നിന്ന് ഉറവപോലെ വരുന്ന ആശയത്തെ പോസ്റ്റുകളായി രൂപപ്പെടുത്തുന്നവരെ ബഹുമാനിക്കുന്നു കൂതറതിരുമേനി എന്നുമാത്രം. എന്നും എല്ലാപോസ്റ്റുകളും ഇവര്‍ക്കായി നീക്കിവേക്കാനാവില്ല. പക്ഷെ കഴിയുമ്പോള്‍ ഇത്തരക്കാരെ പരിചയപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാവര്‍ ആണെങ്കില്‍ അവരെ അനുമോദിക്കാനും ശ്രമിക്കാറുണ്ട്.

ബ്ലോഗനയിലൂടെയും അല്ലാതെയും നിരവധി ആളുകള്‍ ഈ പുതിയ മാധ്യമത്തിന്റെ വിവരം അറിയുകയും ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ട്. ഇനിയും നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് എഴുത്തുകാരായോ വായനക്കാരായോ കടന്നുവരും. അതോടുകൂടി ഈ മേഖല വളരെയധികം വളരുകയും ചെയ്യും. ആദ്യമായി മലയാളത്തില്‍ എഴുതിയ അങ്കിളും മലയാളം യൂണികോഡില്‍ ആദ്യപോസ്റ്റ്‌ ഇട്ട കൈപ്പള്ളിയും മലയാളം അക്ഷരങ്ങള്‍ക്കു വേണ്ടി തങ്ങളുടെ വിലയേറിയ സമയം കണ്ടെത്തിയ കെവിനും സിജിയും വ്യാകരണങ്ങളും മലയാളം ബ്ലോഗുകളില്‍ വരുന്ന ഭാഷാപരമായ തെറ്റുകളും മറ്റും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ഇടാറുള്ള ഉമേഷും ബ്ലോഗുകളെയും ഫോട്ടോഗ്രാഫിയെയും പറ്റി ബ്ലോഗുകള്‍ ഇടുന്ന അപ്പുവും അങ്ങനെ നിരവധി ആളുകളെ എന്നും കാലം ഓര്‍ക്കും. ഒപ്പം തങ്ങളുടെ ഒരു പോസ്റ്റ്‌ ഇട്ടു മലയാളം ബൂലോഗത്ത് തങ്ങളുടെതായി ഒരിടം കണ്ടെത്തിയ ബൂലോഗവാസികളെയും.

പരസ്പരം ചെളിവാരി എറിയലും അസൂയയും മാറ്റിവെച്ചാല്‍ നല്ല സൌഹാര്‍ദ്ധപരമായ ഒരിടം നമുക്കിവിടെ ദര്‍ശിക്കാം. അല്ലെങ്കില്‍ അത്തരമൊരു ഊഷ്മളമായ ബൂലോഗം തീര്‍ക്കാന്‍ ശ്രമിക്കാം. അതല്ലേ ഈ ക്ഷണഭംഗുരമായ ജീവിതത്തില്‍ നേടാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പത്ത്. ചെറിയ ജീവിതകാലഘട്ടം നല്ല സുഹൃത്തുകളും നല്ല അഭ്യുദയ കാംക്ഷികളും ഉണ്ടെങ്കില്‍ വരണ്ടജീവിതങ്ങളില്‍ സന്തോഷത്തിന്റെ മരുപ്പച്ച കണ്ടെത്താനാവും. അഭ്യൂഹങ്ങളും ആരോപണങ്ങളുമല്ല കേവലം ഒരു മന്ദഹാസം മതി ജീവിതത്തെ മാറ്റിമറിക്കാന്‍.

എല്ലാവര്‍ക്കും സൗഹൃദപരമായ ബ്ലോഗിംഗ് ആശംസകള്‍.

167.മൃതി : ഒരു ബ്ലോഗ്‌

ഒരു എഴുത്തുകാരനാകാന്‍ എന്തുവേണം. ആശയപരമായ ദാരിദ്യം ഇല്ലാതിരുന്നാല്‍ മതിയാകും. എന്നാല്‍ അസാമാന്യ സര്‍ഗ്ഗശേഷിയും ഭാവനയും പ്രതിഭയും കൂടി ഉണ്ടായാലോ. അത്തരമൊരുവന്‍ നല്ല സാഹിത്യകാരനായില്ലെങ്കിലെ അതിശയിക്കാനുള്ളൂ. എഴുതുന്ന മിക്കവര്‍ക്കും തങ്ങള്‍ എഴുതുന്നത്‌ ജനങ്ങളില്‍ എത്തിക്കണമെന്നും കൂടുതല്‍ ആളുകള്‍ വായിച്ചു തങ്ങളെ അംഗീകരിക്കണം എന്നും ആഗ്രഹമുള്ളവരാകും. സമ്മതിച്ചാലും ഇല്ലെങ്കിലും അതൊരു വസ്തുതയാണ്. എന്നാല്‍ ചിലരാകട്ടെ തങ്ങളുടെ മേല്‍പ്പറഞ്ഞ എല്ലാ കഴിവുകളും ഉണ്ടായിട്ടും തങ്ങളുടെ എഴുത്തിനെ കേവലം ആത്മ സംതൃപ്തിയുടെ മാര്‍ഗ്ഗമായി കരുതുന്നു. ഇതിന്റെ മറുവശവും കൂടി പറയാം.

കോഴി ചെറിയമുട്ടയിട്ടിട്ടു താന്‍ മുട്ടയിട്ടേ എന്ന് മാളോരെ അറിയുക്കുന്നപോലെ താറാവ്‌ വലിയ മുട്ടയിട്ടിട്ടും ചെയ്യാറില്ല. അതാണ് കോഴിയുടെ അല്‍പ്പത്തരവും താറാവിന്റെ മേന്മയും. ഇതിനെ കേവല ഉദാഹരണമായി കണ്ടാല്‍ മതി. ബൂലോഗത്ത് കേമന്‍കളിക്കുന്ന സര്‍ഗ്ഗശേഷിയില്‍ ദാരിദ്ര്യവും വാചാടോപങ്ങളില്‍ കുബേരത്തവും കൈമുതലായവര്‍ ഇതുകണ്ട് പഠിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചുപോവുന്നു.

കൂതറ തിരുമേനി ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ബ്ലോഗറെ ആണ്. കൂതറ അവലോകനം എന്ന ബ്ലോഗിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നായ അവലോകനത്തില്‍ പെട്ട ഒരു കര്‍ത്തവ്യം നിറവേറ്റുന്നു എന്നുമാത്രം. രാമകൃഷ്ണന്‍ എന്നീ ബ്ലോഗറെ ഒരുപക്ഷെ അധികമാരും അറിയാന്‍ വഴിയില്ല. ആരെയും അറിയിക്കാന്‍ വേണ്ടി ബ്ലോഗ്‌ എഴുതാത്ത ഇദ്ധേഹത്തെ പക്ഷെ അറിയാതെ പോവുന്നത് കഴിവുള്ളവരെ അംഗീകരിക്കുന്നവര്‍ക്ക് ഒരിക്കലും ആലോചിക്കാന്‍ കഴിയാത്ത ഒന്നാണ്. എഞ്ചിനീയാറായ ഇദ്ദേഹത്തിന്റെ മലയാളത്തിലുള്ള ബ്ലോഗിന്റെ പേര് മൃതി. മരണമെന്നര്‍ത്ഥം വരുന്ന വാക്കാണ്‌ മൃതി. നന്ദിതയോടും ജോണ്‍ അബ്രാഹിമിനോടും കൂതറ തിരുമെനിയ്ക്ക് തോന്നിയ അതെ ഒരു വികാരമാണ് ഈ ബ്ലോഗറോടും.

ഇയാളുടെ ബ്ലോഗില്‍ ചെന്നാല്‍ ഒരു പ്രത്യേക അനുഭവമാണ് ഉണ്ടാകുന്നതു. വാക്കുകള്‍ കൈകാര്യം ചെയ്യുന്നതും വിന്യസിക്കുന്നതും വളരെ മനോഹരമായ രീതിയില്‍. പക്ഷെ എങ്ങും ഒരു മരണത്തിന്റെ അദൃശ്യസാമീപ്യം ആ ബ്ലോഗില്‍ അനുഭവപ്പെടും. കൂതറ തിരുമേനി ആ ബ്ലോഗില്‍ ചെലവഴിച്ച സമയത്ത് മരണത്തിന്റെ തണുത്ത കാറ്റ് ആ ബ്ലോഗില്‍ വീശുന്നതായി അനുഭവപ്പെട്ടു. മരണത്തിന്റെ രാഗമായ ബുഹാരിരാഗത്തില്‍ ഏതോ ഗീതം എങ്ങുനിന്നോ ഒഴുകിവരുന്നതായി ചില നിമിഷങ്ങളില്‍ തോന്നിയെന്നത് തികച്ചും സത്യമാണ്.

കൂതറ തിരുമേനി പലരുടെയും ബ്ലോഗുകള്‍ വായിക്കാറുണ്ട്. നല്ല ബ്ലോഗുകളെ ഇഷ്ടപ്പെടുകയും എഴുതുന്നവരുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരു പോസ്റ്റ്‌ വായിച്ചിട്ട് വീണ്ടും വീണ്ടും അത് വായിക്കുകയും ബ്ലോഗറുടെ കഴിവിനുമുമ്പില്‍ ഇതുപോലെ സാഷ്ടാംഗ നമസ്കാരം ചെയ്യേണ്ട ഒരവസരവും ഇതുവരെ ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ ഒരിക്കലും സ്വയം മറന്നുപോയ ഒരവസ്ഥ പ്രദാനം ചെയ്യാന്‍ തക്ക ഒരു പോസ്റ്റും വായിച്ചിട്ടില്ലെന്നു ചുരുക്കും. കഴിവുള്ളവരുടെയും പ്രതിഭാധനരുടെയും പോസ്റ്റുകള്‍ക്ക് ബഹുകാലം ബഹുദൂരം മുമ്പെയാണ് ഈ ബ്ലോഗറുടെ മികവ്. ഒറ്റപോസ്റ്റ് മതി ഇയാളുടെ കഴിവ്‌ അളക്കാന്‍. അത്രമാത്രം മിടുക്കന്‍. പുകഴ്ത്തലുകള്‍ അധികം ആയെന്നുതോന്നുമ്പോള്‍ ഒന്നുവായിച്ചിട്ടുവരുന്നവര്‍ക്കും ഇതുതന്നെയാവും അഭിപ്രായമുണ്ടാവുക എന്നതും കൂതറ തിരുമേനിയ്ക്കറിയാം.

ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് ബ്ലോഗിന്റെ പേര് വിയേര്‍ഡ് തോട്ട്സ് എന്നാണ്. മലയാളത്തിന്റെ പോസ്റ്റിന്റെ പരിഭാഷ ഇവിടെ കാണാം. ഒരുപക്ഷെ മലയാളം അറിയാത്തവര്‍ക്ക് ആ ബ്ലോഗ്‌ വായിക്കാം. മരണോപാസകനായ ഇദ്ദേഹം ശോകസാന്ദ്രമായ കഥകളി സംഗീതം ഇഷ്ടപ്പെടുന്നവന്‍ ആണ്. സ്വന്തം പ്രൊഫൈലിലെ ഒരു വാചകം മതി - നിശബ്ദസുന്ദരമായ മരണം… ആരുമറിയാതെ എന്നിലെക്കു ഒഴുകിയെത്തി ഒരു മേഘത്തിന്റെ മറവിരിച്ചു എന്നെ മൂടുവാനോരുങ്ങുന്ന . എന്റെ പ്രിയപ്പെട്ട മരണം………. " ഇദ്ദേഹത്തിന്റെ മരണോത്തിഷ്ടം മനസ്സിലാക്കാന്‍. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ഏതാണ്ട് അതുപോലെ തന്നെ. പക്ഷെ ഈ ആസക്തി കൂതറ തിരുമേനിയെ അല്പം ഭയപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ ദര്‍ശിച്ച ആഴത്തിലുള്ള അറിവും വായനയുടെ ഗുണവും പോസ്റ്റുകളില്‍ മനസ്സിലാക്കാം.

പുരാണങ്ങളിലുള്ള അസാമാന്യ അറിവ്‌ പോസ്റ്റിലെ ചോദ്യങ്ങളിലൂടെ മനസിലാക്കാം.ഒരുപക്ഷെ ഇന്നുവരെ ആരും സഞ്ചരിക്കാത്ത ആരും ഉത്തരം തേടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുവാനുള്ള ശ്രമം പോസ്റ്റില്‍ കാണാം. ഇന്നുവരെ ആരും കടന്നുചെല്ലാത്ത മേഖലകളിലൂടെ അയാള്‍ സഞ്ചരിക്കുന്നുണ്ട്. അപൂര്‍വമായി മാത്രം പോസ്റ്റുകള്‍ ഇടുന്ന ഇയാളുടെ പോസ്റ്റുകള്‍ ഏറെ വിലപ്പെട്ടതാണ്‌. ഈ ബ്ലോഗറെ പരിചയപ്പെടുത്തിയത് തന്നെ കൂതറ തിരുമേനി ഏറ്റവും സന്തോഷകരമായ അനുഭവമായി കരുതുന്നു.

അദ്ദേഹത്തിന്‍റെ പ്രൊഫൈലിലെ ചില വരികള്‍ ഇവിടെ കുറിക്കുകയാണ്. "കാല്‍ചുവട്ടില്‍ വീഴ്ന്നമരുന്നതു എന്റെ കണ്ണുനീരാണ് ..ഞാന്‍ അതില്‍ ചവിട്ടി നടക്കുന്നു...ആരും കാണാതെ അതു എന്റെ കാലടികളില്‍ ഞെരിഞ്ഞമരുന്നു."

അദ്ദേഹത്തിന്‍റെ കൃഷ്ണായനം എന്ന പോസ്റ്റിലെ അവസാന ഖണ്ഡിക ഇതാണ്..
"ഒരു വാക്കു കൂടി
ഈ എഴുതിയതെല്ലാം എന്റെ ഒരു ഭ്രാന്തു മാത്രമാകാം.പക്ഷെ ഒരിക്കലും ഈശ്വര നിന്ദ കൊണ്ടല്ല. മറിച്ച് ഈശ്വരനെ ശരിക്ക് മനസിലാക്കിയതു കൊണ്ടാണ്..

ഭഗവാന്‍ ശ്രീകൃഷ്ണന്റെ അറിവിന്റെ അവസ്ഥ അങ്ങനെ ഒന്നായിരുന്നു.
കൃഷ്ണായനം ഇവിടെ പൂര്‍ണമാകുനില്ല.എങ്കിലും തത്കാലാം ഇത്ര മാത്ര..
ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ:
സ്വന്തം രാമകൃഷ്ണന്‍"

തികച്ചും വേറിട്ട ഒരു ആഖ്യാന രീതി.. രാമകൃഷ്ണാ കൃഷ്ണായനം എന്ന ഒറ്റ പോസ്റ്റ് കൂതറ തിരുമേനിയെ താങ്കളുടെ കടുത്ത ആരാധകനാക്കി.

കൂതറ തിരുമേനി.

Wednesday, August 12, 2009

166.ഓണം..മിത്ത്!!

ഓണം കേരളത്തിന്‍റെ ദേശീയാഘോഷമാണ്.. ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്‌ തുടങ്ങിയ പത്തു വാചകങ്ങള്‍ ഇഷ്ടത്തോടെയും അനിഷ്ടത്തോടെയും സ്കൂള്‍ കാലഘട്ടത്തില്‍ പണ്ട് പഠിച്ചിരുന്നു. ചിലരെങ്കിലും ഈ മുടിഞ്ഞ കാലമാടന്‍ വാമനനും മഹാബലിയും എന്തിനു ജീവിച്ചിരുന്നു, അതുകൊണ്ടല്ലേ ഇതെല്ലം വായിച്ചു പഠിക്കാന്‍ ഇടയായത് എന്നൊക്കെ ചിന്തിച്ചിരുന്നു. ഇതെല്ലാം മിത്താവം അല്ലായിരിക്കാം പക്ഷെ ഓണം എന്താണ്...??

എന്താണ് ഓണം. കാണം വിറ്റും ഓണം ഉണ്ണണം. സമ്മതിച്ചു. ആര്‍ക്കാണ് കാണം വില്‍ക്കേണ്ടി വരുന്നത്. പാവം തൊഴിലാളികള്‍ക്ക്‌. ജന്മിമാര്‍ക്ക് പത്തായം നിറയെ നെല്ലും ഓണക്കാഴ്ചകളും കാത്തിരിക്കുമ്പോള്‍ നട്ടു തളിര്‍പ്പിച്ചു വിളവെടുത്ത കുടിയാളന്മാര്‍ക്ക് കാണവും ചിലപ്പോള്‍ മാനവും വില്‍ക്കേണ്ടി വന്നില്ലെങ്കിലെ അതിശയമുള്ളൂ. ഓണത്തിന്റെ പിന്നിലെ കഥ കേവലം സമ്പത്തിന്റെ മാത്രമാണോ. ഐശ്വര്യത്തിന്റെ മാത്രമാണോ.. അതോ എള്ളോളം പൊളിവചനവും കള്ളവും ചതിയുമില്ലാത്ത ഒരു കാലഘട്ടത്തിന്റെ അനുസ്മരണം മാത്രമാണോ.

ഓണത്തിനെ പറ്റി പറയുമ്പോള്‍ ഭാരത ചരിത്രം വിളമ്പേണ്ട കാര്യമില്ല.കേരള ചരിത്രം തന്നെ ധാരാളം.

കേരളത്തില്‍ പണ്ട് മുതല്‍ക്കേ മാടമ്പിത്തരവും നാടുവാഴിത്തരവും നിലനിന്നിരുന്നു. ബ്ലോഗിലും ഇതന്ന്യമല്ല. സ്ഥിരം വായനക്കാര്‍ക്ക് പറയാതെ തന്നെ അറിയാം. കേരള ഭൂമി ഭരിച്ചിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തിരുമനസ്സ്‌ പാതാളത്തില്‍ നിന്നും പ്രജകളെ കാണാന്‍ ആണ്ടിലൊരിക്കല്‍ വരുന്നതാണത്രേ ഓണം. അപ്പോള്‍ കേരളം പണ്ട് ഭരിച്ചിരുന്നത് അസുര ചക്രവര്‍ത്തി ആയിരുന്നോ. അദ്ദേഹത്തിന്‍റെ പ്രജകളായിരുന്ന നാമെല്ലാം അസുരന്മാരായിരുന്നോ. അമ്പോ.. അപ്പോള്‍ കൂതറതിരുമേനി മുതല്‍ വിശാലമനസ്കന്‍ വരെ എല്ലാവരും അസുരന്മാരായിരുന്നോ. അല്ല.. ഈ മനുഷ്യരെ എല്ലാം കീഴടക്കി അസുരന്മാര്‍ ഭരിച്ചിരുന്നുവെന്നെ ഉള്ളായിരുന്നോ? അപ്പോള്‍ നമ്മുടെ മനുഷ്യ രാജാക്കന്മാരെല്ലാം എവിടെപോയിരുന്നു. അല്ല. ഈ അസുരന്‍ കേറി ഭരിക്കാന്‍ വന്നപ്പോള്‍ മിണ്ടാതെ തോറ്റു എന്നുമ്പറഞ്ഞ് കപ്പം കൊടുത്ത് സാമന്തന്മാരായി ഇരുന്നതയിരുന്നോ എന്നറിയാന്‍ പറഞ്ഞുപോയതാ.. ചരിത്രം അറിയാവുന്നവര്‍ പറഞ്ഞു തരണേ..

അപ്പോള്‍ ഇദ്ദേഹത്തെ ചവിട്ടിത്താഴ്ത്താന്‍ മഹാവിഷ്ണു വാമനനായി അവതരിച്ചു എന്നതാണ് ചരിത്രം.അല്ലെങ്കില്‍ പുരാണം. മാനം മര്യാദയ്ക്ക് പ്രജാക്ഷേമത്തില്‍ തല്പരനായ മഹാബലിയെ ചവിട്ടി താഴ്ത്തി എന്നുപറഞ്ഞാല്‍ കുശുമ്പ് മൂത്ത് അധര്‍മ്മം പ്രവര്‍ത്തിച്ചു എന്നുവേണം പറയാന്‍. എന്നിട്ട് തോന്ന്യവാസം കാണിച്ച വാമനനെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒറിജിനല്‍ രൂപമായ മഹാവിഷ്ണുവിനെ എന്തിനു പൂജിക്കുന്നു. ഇനി അധര്‍മ്മത്തെ ക്ഷയിപ്പിച്ചു നാശം വരുത്തി ധര്‍മ്മം പുനസ്ഥാപിക്കല്‍ ആയിരുന്നു ലക്ഷ്യമെങ്കില്‍ മഹാബലി എന്ത് അധര്‍മ്മം കാട്ടി. അങ്ങനെ മഹാബലി ധര്‍മ്മിഷ്ടന്‍ അല്ലായിരുന്നെങ്കില്‍ എന്തിനു മഹാബലിയെ നമ്മള്‍ വരവേല്‍ക്കണം..

ഓ... ആകെ കണ്‍ഫ്യൂഷന്‍. കറമ്പന്‍മാരും അധ്വാനശീലന്മാരുമയിരുന്ന അസുരന്മാര്‍ ലങ്കയില്‍ ആണത്രേ ഉണ്ടായിരുന്നത്. ലങ്ക ഭരിച്ചത് ശ്രീ.രാവണന്‍ ആയിരുന്നല്ലോ. അങ്ങനെയെങ്കില്‍ ഇന്ന് ലങ്കഭരിക്കുന്നവരെല്ലാം അല്ലെങ്കില്‍ ലങ്കയില്‍ താമസിക്കുന്നവരെല്ലാം അസുരന്മാരായിരുന്നോ. ലങ്കയായിരുന്നോ പാതാളം.അപ്പോള്‍ മഹാബലി വരുന്നത് ശ്രീലങ്കയില്‍ നിന്നാണോ. അപ്പോള്‍ ശ്രീലങ്കന്‍ എയര്‍വേസ്‌ വിമാനത്തില്‍ ഗള്‍ഫില്‍ പോകുന്നവര്‍ പാതാളത്തിലൂടെ ആണല്ലോ ദൈവമേ ഗള്‍ഫില്‍ പോകുന്നത്. അപ്പോള്‍ കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നത് അസുരന്മാര്‍ ആയിരുന്നു അല്ലെ. ദൈവമേ.. ചിലരെ കണ്ടാല്‍ അസുരന്മാരുടെ ലക്ഷണം ഉണ്ടെങ്കിലും എല്ലാവരെയും അസുരന്മാരായി കാണാന്‍ തിരുമെനിയ്ക്ക് കഴിയുന്നില്ല.

കീഴാളരെ അടിച്ചമര്‍ത്തി അവരുടെ മുതല്‍ കൈക്കലാക്കുന്നത് സവര്‍ണ്ണ ജന്മികള്‍ ആയിരുന്നു. അപ്പോള്‍ നമ്മുടെ വാമനന്‍ജിയും ദേവഗണങ്ങളും സവര്‍ണര്‍ ആയിരുന്നുവെന്നു വേണം അനുമാനിക്കാന്‍. അന്നേ തുടങ്ങി ഈ അവര്‍ണ്ണ ചൂഷണം. പ്രതികരിക്കാന്‍ ചിത്രകാരനില്ലാതെ പോയത് അവരുടെ ഭാഗ്യം. ദൈവങ്ങള്‍ സവര്‍ണര്‍ ആയിരുന്നെങ്കില്‍ പണ്ടേ ഈ സവര്‍ണ്ണ പൂജയും അവരുടെ ആശ്രിതര്‍ ആയി നടത്തലും ഉണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.
അങ്ങനെയെങ്കില്‍ ദേവനും അസുരനും അല്ലാതെ മനുഷ്യനായി കേരളത്തില്‍ ആരുമില്ലയിരുന്നോ.

അസുരന്മാര്‍ക്ക് വേണ്ടി അഥവാ അവര്‍ണരും തൊഴിലാളി വര്‍ഗ്ഗത്തിനും വേണ്ടി വാദിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ അന്നില്ലായിരുന്നല്ലോ.. ശെടാ.. ആകെ കണ്‍ഫ്യൂഷന്‍. എന്തായാലും ഇതിനൊന്നും ശാസ്ത്രീയ അടിത്തറയോ കാലഘട്ടത്തിനോ കഥയ്ക്കോ ചരിത്രകാരന്‍മാരുടെ സപ്പോര്‍ട്ടോ ഇല്ല. എന്നിട്ടും ഇതിനുവേണ്ടി സ്കൂളില്‍ പത്തു ദിവസത്തെ അവധിയും മറ്റും നല്കുന്നല്ലോ ദൈവമേ.. എന്തായാലും ഗ്രൂപ്പ്‌ ബ്ലോഗുകളില്‍ ആഘോഷത്തിന് ഒരു കാരണമായത് നല്ലത് തന്നെ. കള്ളക്കഥ ആയാലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരു അവസരമുള്ളത് നല്ലത് തന്നെ. ഒപ്പം കേരളബീവറേജസ് കോര്‍പ്പറേഷനും കോടികള്‍ വാരാന്‍ ഒരവസരം. കള്ളിനും ആഘോഷത്തിനും ആയിരങ്ങള്‍ മുടക്കുന്നവര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് പണമില്ലാതെ നട്ടം തിരിയുന്ന ആര്‍ക്കെങ്കിലും ഒരിത്തിരിപണമോ അല്ലെങ്കില്‍ പട്ടിണി കിടക്കുന്ന ഒരാള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണമോ നല്‍കിയാല്‍ കള്ളകഥയുടെ പേരിലായാലും നടക്കുന്ന പുണ്യപ്രവര്‍ത്തിയുടെ നന്മ ജീവിതത്തില്‍ കിട്ടിയേക്കും..

എല്ലാവര്‍ക്കും കൂതറ തിരുമേനിയുടെ ഓണാശംസകള്‍..

Sunday, August 9, 2009

165. ഒരു വിലാപം.....

നമ്മുടെ നാട് നശിച്ചു നാറാണകല്ലായി!

ഇവിടെ നിന്നും നാട്ടില്‍ പോയി വന്ന സുഹൃത്തുക്കള്‍ കുറെ വിഡിയൊ ക്ലിപ്സ് മൊബിലില്‍ കൊണ്ടു വന്നു.ഈശ്വരാ!!... നമ്മുടെ നാട്ടിലെ മൂത്രപുരയില്‍ വരെ ക്യാമറ വെച്ചു ഷൂട്ട് ചെയ്തിരിക്കുന്നു. നമ്മുടെ കോളേജില്‍ പഠികുന്ന പെണ്‍പിള്ളാര്‍ ഒക്കെ ഒരു വഴി ആയി.
നാണവും മാനവും ഒന്നും ഇല്ലാതെ എന്തു കൂള്‍ ആയിട്ടാണെന്നൊ വൃത്തികേടുകള്‍ ഷൂട്ട് ചെയ്യന്‍ പോസ് ചെയ്യുന്നതെന്നൊ..


ഞാന്‍ എല്ലാം കണ്ടു ഞെട്ടിപ്പോയി. ഭാര്യ ഭര്‍ത്താക്കന്മാര്‍ പോലും ഷൂട്ടിങ് തുടങ്ങിയിരിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ നാട്ടില്‍ പോയല്‍ തന്നെ പര്‍ദ ഇട്ട് നടക്കുന്നതണു നല്ലത്. ഒപ്പം ട്രയല്‍ റൂമില്‍ പോയി വസ്‌ത്രം മാറുകയും അരുത്..... എല്ലാം പ്രശ്നം ആണ്... നാട്ടില്‍ പെണ്‍പിള്ളാരെ പഠിപ്പിക്കാന്‍ വയ്യാത്ത അവസ്ഥ.


ശരിക്കും അച്ഛന്‍ ഉറങ്ങാത്ത വീടു പോലെ ആയി ഓരൊ വീടും.

നമ്മുടെ നാടു ദൈവത്തിന്റെ സ്വന്തം നാടു തന്നെ.....

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അന്യ നാട്ടില്‍ കഴിയുമ്പോള്‍ മറുനാടന്‍ മലയാളിയുടെ മനസ്സില്‍ ഒരു സുന്ദര സ്വപ്നം ഉണ്ട്...
അതും താലോലിച്ചു ചെല്ലുമ്പോള്‍ ആണ് അറിയുന്നത്

സ്വപ്നത്തിലെ നാട് ഉള്ളു !!....


കേരളം എന്നേ മാറിപ്പോയി .. അത് വളരെ മെല്ലെ ആയിരുന്നു ..
ഓര്‍ക്കുന്നില്ലേ എഷ്യാഡിനു ശേഷം റ്റി വി വിപ്ലവം ..
അന്ന് എല്ലാ പരീക്ഷക്കുമൊരു ചോദ്യമായിരുന്നു
"ഇനിയുള്ള കാലത്ത്‌ ജനജീവിതത്തെ റ്റി വി എങ്ങനെ ബാധിക്കും?"

അതേ ലോകം ചുരുങ്ങുകയായിരുന്നു .. സയിപ്പിന്‍ കുഞ്ഞുങ്ങള്‍ ചെയ്യും പോലെ ഇഷ്ടമുള്ളത് മാത്രം ചെയ്ത് അതിനെ ആരും മാതാപിതാക്കളോ അദ്ധ്യാപകരോ പോലും ചോദ്യം ചെയ്യാതെ .... അതിലെ നന്മയോ തിന്മയോ നോക്കാതെ അനുകരിച്ച് ...... ഒരു ചൊല്ലുണ്ട് ......

"ഒരു ഗ്രാമം മൊത്തം വേണം ഒരു കുട്ടിയെ വളര്‍ത്തി നല്ലൊരു പൌരനാക്കാന്‍."എന്ന്‍.......

പണ്ട് ഒരു വഴിക്ക്‌ പോയാല്‍ "നീ എവിടെ പോണു കൊച്ചെ?"
സ്കൂളില് നിന്ന് വരുംവഴി ഒരു കാഴ്ച നോക്കിനിന്നാല്‍ "കൊച്ചെ വേഗം വീട്ടില് പോ"" എന്ന്‍ കാണുന്നവര്‍ പറയും. കുട്ടികളെ നേര്‍വഴിക്ക്‌ നയിക്കുക മുതിര്‍ന്നവര്‍ എല്ലാവരും അവരവരുടെ ചുമതല ആയി കരുതി .

ഇന്ന്‍ ഒരു തലമുറ നമുക്ക്‌ അന്യമായി എല്ലാവരും തന്നിലേക്ക്‌ ഒതുങ്ങിക്കൂടി.ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉള്ള ശീത സമരങ്ങള്‍ മക്കളെ ശിക്ഷിക്കുന്നതിലും ശാസിക്കുന്നതിലും നിന്ന് പിന്നോട്ട് പോയി മക്കളുടെ പ്രീതി മാത്രം ആയി അവരുടെ താല്‍പ്പര്യം .. അനന്തരഫലമോ കയറുപൊട്ടിയ പട്ടം പോലെ ഒരു കൂട്ടം....


മൃഗങ്ങള്‍ പോലെ...!!!

'തോന്നുന്നത് തോന്നുന്നിടത്ത്‌ വച്ച് ചെയ്യുക.' ..

പുരോഗമനം വേണം പക്ഷെ അത് എത്രത്തോളം? അതാണ് ഇന്ന്‍ അറിയാത്തത്‌ ...
ബര്‍ഗര്‍ പീസ്സ സംസ്കാരം, അല്‍പ വസ്ത്രം, പൊതുസ്ഥലത്ത് പരസ്യ ചുംബനം, ഇത്തിരി വെട്ടം കുറഞ്ഞാല്‍ പിന്നെ എന്തും ..
അത് പിന്നെ ഷുട്ട് ചെയ്ത് കാണുക കാണിക്കുക..!!

ഇതിന് പുരോഗമനം എന്നോ അഥപതനം എന്നോ പേര്‍ ??

ജീവിത മു‌ല്യം എന്ന്‍ ഒന്ന് മനസ്സില്‍ സൂക്ഷിക്കുന്നവര്ക്ക് ദഹിക്കാന്‍ അല്പം ബുദ്ധിമുട്ട് തന്നെ .. പിന്നെ പേരന്റിങ്ങിന്റെ ചുമതലയും തലവലിയും വേണ്ടാന്ന്‍ വയ്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല.
  • പെണ്മക്കള്‍ മാത്രം സൂക്ഷിച്ചാല് മതിയോ?
  • ഒരു മകനെ അതിലും വലിയ പ്രതീക്ഷയോടെ അല്ലെ വളര്‍ത്തുന്നത് ?
  • അവന്‍ കോപ്രായം കാട്ടിയാല്‍ അത് അതിലും വലിയ വേദന അല്ലെ?
  • ഇരുപത്‌ വര്‍ഷമെടുക്കും ഒരു ആണ്കുഞ്ഞിനെ പുരുഷനാക്കി എടുക്കാന്‍, 20 മിനിട്ടിനുള്ളില്‍ അവനൊരു 'വിഢി' ആയാല്‍ അതില്‍പരം ഒരു ജീവിതപരാജയം മാതാപിതാക്കള്‍ക്ക് വരാനുണ്ടോ?
ചിന്തിക്കാം.............

164. മുരളിയ്ക്കിനി സാക്ഷാല്‍ മുരളീധരന്‍ മാത്രം...!!

ശ്രീ കൃഷ്ണന് മുരളീധരന്‍ എന്നും പേരുണ്ട്. മുരളി അഥവാ ഓടക്കുഴല്‍ എപ്പോഴും കൊണ്ടുനടക്കുന്ന സാക്ഷാല്‍ ശ്രീകൃഷ്ണന്റെ മറ്റൊരു പേരാണ് മുരളീധരന്‍. ഒരുപക്ഷെ ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയക്കാരനായിരുന്നു ശ്രീകൃഷ്ണന്‍. കേരളത്തിലെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂരിലെ ഏറ്റവും പ്രശസ്തനായ ഭക്തനും കോണ്‍ഗ്രസ്സിലെ ഏറ്റവും തലമുതിര്‍ന്ന നേതാവുമായ ശ്രീ.കെ.കരുണാകരന്‍ പുത്രന് മുരളീധരന്‍ എന്ന് പേരിട്ടില്ലെങ്കിലെ അതിശയമുള്ളൂ.എന്തായാലും കൃഷ്ണകൃപ ഏറെയുള്ള ഇതുവരെ കൃഷ്ണകൃപയില്‍ രാജയോഗമനുഭവിച്ച മുരളീധരനെ ഇപ്പോള്‍ ശനി ബാധിച്ചെന്നു തോന്നുന്നു. ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ലായെന്ന അവസ്ഥയാണ്‌ ശ്രീ.മുരളിയ്ക്ക്.

ഒരുപക്ഷെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും പെട്ടെന്ന് ഉദിച്ചുയര്‍ന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ മുരളിയുടെയും പേരുണ്ടാവും. കരുണാകരന്റെ രക്തമായതിലാവാം രാഷ്ട്രീയ അടവുകള്‍ എല്ലാം മുരളിയ്ക്കും നന്നായി അറിയാം. ചെറുപ്രായത്തില്‍ തന്നെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌ മാത്രമല്ല പ്രസിഡന്റും ആയി മുരളി. ഒരുപക്ഷെ എ.കെ. ആന്റണി കേരള മുഖ്യമന്ത്രി ആയപ്പോള്‍ കേരളത്തിലെ കെ.പി.സി.സി. പ്രസിഡണ്ട്‌ ആയിരുന്ന മുരളിയെപ്പോലെ ആ പദവിയില്‍ വിളങ്ങിയ വേറെ ആരുമുണ്ടോയെന്നും സംശയം തന്നെ.

ഈ കഴിവ് താനേ വീണു കിട്ടിയതല്ല. സേവാദളിലും മറ്റും പ്രവര്‍ത്തിച്ചു നേടിയെടുത്ത പ്രവര്‍ത്തന പരിചയം പിന്നീട് നന്നായി ഉപയോഗപ്പെടുത്തിയ മുരളി പക്ഷെ അപക്വമായ എടുത്തുചാട്ടങ്ങളിലൂടെ രാഷ്ട്രീയക്കാരുടെയും വിശിഷ്യാ കോണ്‍ഗ്രസ്കാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മാത്രമല്ല സാധാരണ ജനങ്ങളുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനായി. അതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവായി വയനാട്ടില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ കിട്ടിയ ദയനീയ പരാജയം. ഒരുപക്ഷെ അന്ന് തന്നെ മുരളിയുടെ രാഷ്ട്രീയ ഭാവിയും പ്രകടമായി.

കേരളത്തില്‍ ഇടതോ വലതോ അല്ലാതെ ഒരാള്‍ ജയിക്കണമെങ്കില്‍ ഒരു ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ഒരുപക്ഷെ ഇതുരണ്ടുമല്ലാത്ത ഒന്നിനെപറ്റി മലയാളി സമൂഹം ചിന്തിക്കുന്നില്ലെന്നു പറയേണ്ടി വരും. മൂവാറ്റുപുഴയില്‍ നിന്ന് 2004 ഇല്‍ എന്‍.ഡി.എ.യ്ക്ക് വേണ്ടി ജയിച്ച പി.സി.തോമസിന്റെ വിജയം ഇതിനൊരപവാദം ആണ്. പക്ഷെ പി.സി.തോമസ്‌ നേടിയ വിജയം അപ്രതക്ഷിതം എന്ന് പറയാന്‍ കഴിയില്ല. സ്വന്തം ഇമേജ് നല്ലപോലെയുണ്ടായിരുന്ന പി.സി.തോമസിന് ഒരു പാര്‍ട്ടിയുടെയും സമ്മതമില്ലാതെ തന്നെ സ്വന്തം വ്യക്തി പ്രഭാവത്തില്‍ ജയിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഒരിക്കലും പി.സി.തോമസിനെയും കെ.മുരളീധരനെയും താരതമ്യം ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ അത്തരമൊരു മല്സരത്തിനോരുങ്ങിയ മുരളിയുടെ തീരുമാനം തന്നെ ദോഷകരമായി ഭവിച്ചു.

കൂട് വിട്ടു കൂട് മാറ്റവും മറുകര ചാടലും ഏതാണ്ട് തൊഴിലാക്കി എടുത്ത മുരളിധരന്‍ പക്ഷെ ഇങ്ങനെയൊരു തീരുമാനം കെ.പി.സി.സി. എടുക്കുമെന്ന് സ്വപ്നേപി നിനച്ചില്ല. ഡിക്കും എന്‍.സി.പി.യും കഴിഞ്ഞപ്പോള്‍ അവസാനം പവനായി ശവമായി. കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വരെ ആവാനുള്ള കഴിവുണ്ടായിരുന്ന ഒരു നേതാവിന്റെ പതനമാണ് ഇപ്പോള്‍ നമ്മളെല്ലാം കണ്ടത്. ഒരുവേള ഇടതുപക്ഷത്തോട് ചായ്‌വ് കാട്ടിയ മുരളിയ്ക്ക് ഇടതുപക്ഷമോ വലതുപക്ഷമോ വാതില്‍ തുറന്നു കൊടുത്തില്ല. ഇടതുപക്ഷത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജനതാദള്‍ ആകട്ടെ ആയാസരഹിതമായി യൂ.ഡി.എഫില്‍ തങ്ങളുടെ ഇടം കണ്ടെത്തി. ഒരുപക്ഷെ കെ.പി.സി.സി. എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നായി ഇതിനെ കാണണം. അവസരവാദ രാഷ്ട്രീയവും, തൊഴുത്തില്‍ കുത്തും പാരവെപ്പും, തുടങ്ങി എല്ലാ കൂതറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും വിളനിലമായി മാറിയിരുന്ന കേരള രാഷ്ട്രീയത്തില്‍ ഇത്തരം ശുദ്ധി കലശങ്ങള്‍ ആവശ്യമാണ്.

ജനങ്ങളെ കേവലം വിഡ്ഢികളും വോട്ടുചെയ്യാന്‍ മാത്രമുള്ള യന്ത്രങ്ങളായും കാണുന്നവര്‍ ഒരുപക്ഷെ ഇതേപോലെ ഒരു അവസ്ഥ കാണേണ്ടി വരും. ഇതുകൊണ്ടു മുരളീധരനെന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ ഭാവി അവസാനിച്ചുവെന്ന് തിരുമേനി കരുതുന്നില്ല. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരങ്ങളില്‍നിന്നു ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കരുത്തുമായി മുരളീധരന്‍ ഇനിയും വരും. പക്ഷെ ജനങ്ങളും മറ്റു രാഷ്ട്രീയക്കാരും ഈ കൌശലം തിരിച്ചറിഞ്ഞു മുരളീധരന് ഇഷ്ടത്തിന് ഒടക്കുഴലൂതാനുള്ള സൗകര്യം ഉണ്ടാക്കികൊടുക്കാതിരുന്നാല്‍ മുരളീധരന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കാന്‍ സാക്ഷാല്‍ ആപല്‍ബാന്ധവനായ ശ്രീ ഗുരുവായൂരപ്പന്‍ ശ്രീകൃഷ്ണന്‍ തന്നെ അവതരിക്കേണ്ടി വരും. ഒന്നും അല്ലെങ്കില്‍ ഇത്രയും കാലം തന്നെ സേവിച്ച കേരള രാഷ്ട്രീയ ഭീക്ഷ്മാചാര്യര്‍ കെ.കരുണാകരന്റെ പുത്രനെ സഹായിച്ചില്ലെങ്കില്‍ ഗുരുവായൂരപ്പന്‍ പിന്നെ ആരെ സഹായിക്കും.. കെ.മുരളീധരനെ ഇനി സാക്ഷാല്‍ മുരളീധരന്‍ തന്നെ രക്ഷിക്കട്ടെ.

Friday, August 7, 2009

162.സര്‍ പൊങ്ങുംമൂടന്‍

....................................................................സര്‍ പൊങ്ങുംമൂടന്‍..............................................................


ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ത്രിത്വം അഥവാ ട്രിനിറ്റിയെ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്‍ (ശിവന്‍) എന്നീ ത്രിമൂര്‍ത്തികളില്‍ വിശ്വസിക്കുമ്പോള്‍ ക്രൈസ്തവരാകട്ടെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവിലാണ് വിശ്വാസം. സ്വാഭാവികമായും ഭൂലോകത്തിന്റെ പരിശ്ചേദം എന്ന് വിശ്വസിക്കുന്ന ബൂലോഗത്തുമില്ലേ ത്രിമൂര്‍ത്തികള്‍ എന്ന ചോദ്യം വരുമ്പോഴാണ് ആരെന്നറിയാന്‍ കൌതുകം തോന്നുന്നത്.

വിശാലമനസ്ക്കനെയും ബെര്‍ളി തോമസിനെയും ഇതിനകം തന്നെ വായനക്കാര്‍ മനസ്സില്‍ വരുത്തിക്കഴിഞ്ഞിട്ടുണ്ടാവും. ആരാണ് ഈ മൂന്നാമന്‍ എന്നചോദ്യം സ്വയം ചോദിച്ചുകൊണ്ടാവാം ഇനി അടുത്ത വരി വായിക്കുന്നത് തന്നെ. അതെ. ആരാണ് ഈ മൂന്നാമന്‍. കഥകളുടെ രാജാവ്‌ കുറുമാന്‍, അശ്ലീല ചക്രവര്‍ത്തി നട്ടപിരാന്തന്‍ നര്‍മ്മത്തിന് ക്ലാസിക്‌ ടച്ച് നലികിയ മനു (ബ്രിജ്‌വിഹാരം) ശാസ്ത്രീയ കാര്‍ഷിക അവലോകനം ചെയ്യുന്ന കേരള ഫാര്‍മര്‍, തുടങ്ങി നിരവധി മുഖങ്ങളും പേരുകളും ഇതിനകം തന്നെ മനസ്സിലൂടെ ഊളിയിട്ടിട്ടുണ്ടാവും. എന്നാല്‍ കറുത്ത കുതിരയായ് ആ ത്രിമൂര്‍ത്തി പട്ടത്തില്‍ പേര് പതിപ്പിച്ചത് സാക്ഷാല്‍ പൊങ്ങുംമൂടന്‍ ആണ്. ഹരിപാല എന്ന പേരില്‍ ലഹരിയുള്ള അടുത്തറിയുന്നവര്‍ക്കു ഹരിക്കുട്ടനായ മഹാവിഷ്ണുവിന്റെ (പേരില്‍ തന്നെയുണ്ട്‌ ) അവതാരം ലഹരി "പൊങ്ങും മൂടന്‍"

ഇതിനോടകം തന്നെ "സര്‍" പട്ടം കിട്ടിയ പൊങ്ങുംമൂടനെ പൊങ്ങും"മൂഢന്‍" എന്നും വിളിക്കാറുണ്ട്. പക്ഷെ കൂതറതിരുമേനിയെ പോലെത്തന്നെ സ്വയം "തറ"യെന്ന് എഴുതി വെച്ചിട്ട് ബ്ലോഗാന്‍ ചങ്കൂറ്റം കാണിച്ച എഴുത്തുകാരനാണ്‌ ശ്രീ പൊങ്ങ്സ്. വിമര്‍ശനത്തെ മോഹന്‍ലാല്‍ ശൈലിയില്‍ "പോ മോനെ ദിനേശാ .." എന്നുപറഞ്ഞ്‌ നേരിടുന്ന പൊങ്ങുംമൂടന്‍ ചെറിയ വിമര്‍ശനത്തിനു പോലും വാളെടുക്കുന്ന ആത്മീയാചാര്യന്മാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. വിമര്‍ശനത്തെ വസ്തുതാപരമായി നേരിട്ട് അതിന്റെ മറുപടി സംയമനത്തോടെ നല്‍കാന്‍ എന്നും പോങ്ങുമൂടന്‍ ശ്രമിച്ചിട്ടുണ്ട്. തെറിവിളിയല്ല പ്രതികരണം എന്ന് തെളിയിക്കുന്ന വെക്തിത്വത്തിനു ഉടമയാണ് പൊങ്ങുംമൂടന്‍.

ആരംഭശൂരന്മാരായ ഒട്ടനവധി പേര്‍ പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗ്‌ തുടങ്ങി അവസാനം പ്രേതബ്ലോഗുകളായി നിലകൊള്ളുമ്പോള്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇടുന്ന ഹരിയുടെ ബ്ലോഗ്‌ ഇന്ന് ബൂലോഗത്തില്‍ വേറിട്ട്‌ നില്‍ക്കുന്നു. ആശയങ്ങളിലെ വൈവിധ്യം തന്നെ ബ്ലോഗിന്റെ നിലവാരം വിളിച്ചോതുന്നു. വളരയധികം എഴുത്തുക്കാര്‍ ഓരോ ട്രെന്റിന്റെ വക്താക്കളായി (കഥയോ, കവിതയോ, നര്‍മ്മമോ, ഒക്കെയായി) അവസാനം ആശയദാരിദ്രത്തില്‍ മുന്‍‌കാലപ്രതാപം പറഞ്ഞു നാളുകള്‍ കഴിച്ചുകൂട്ടുന്നു. എന്നും പുതുമയുള്ള പോസ്റ്റുകള്‍ ഇടാനുള്ള കഴിവ്‌ (അനില്‍@ ബ്ലോഗിന്റെ പതിവ്‌ കാഴ്ചകളും ഇതേപോലെ സ്ഥിരം വൈവിധ്യം ഉള്ള പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗാണ്) പൊങ്ങുംമൂടനെ മറ്റുബ്ലോഗ് എഴുത്തുകാരില്‍ നിന്നും ഒരു പടി ഉയരത്തില്‍ നിര്‍ത്തുന്നു..

നാല് ചവറെഴുതി എനിക്കുശേഷം പ്രളയം, മലയാളം ബ്ലോഗിന്റെ അച്ചുതണ്ട് ഞാന്‍ എന്നമട്ടില്‍ വിടുവായത്തം പറഞ്ഞു നടക്കുന്നവര്‍ ഇതുകണ്ട് പഠിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. സമ്മര്‍ദ്ദത്തില്‍ വഴങ്ങിയോ നിക്ഷ്പക്ഷമല്ലാതെയോ എഴുതാന്‍ കഴിയുന്നവര്‍ ഇന്ന് കുറവാണ്. നായരുടെ കുര, എന്നാ പോസ്റ്റില്‍ എന്‍.എസ്.എസിന്റെ നേതാവിനെതിരെ സധൈര്യം പ്രതികരിച്ച പോങ്ങുമൂടന്‍ സായിബാബയുടെ പൊള്ളത്തരങ്ങള്‍ വിളിച്ചോതിയ പോസ്റ്റും എഴുതി. ചെറായി മീറ്റിനെതിരെ നടന്ന കുപ്രച്ചരണങ്ങളെയും തന്റേതായ രീതിയില്‍ നേരിട്ട പൊങ്ങുംമൂടന്റെ ബ്ലോഗില്‍ ഏതു പോസ്റ്റാണ് മികച്ചത് എന്ന് പറയാന്‍ കഴിയില്ല. എല്ലാം ഒന്നിനൊന്നു മെച്ചം.

നര്‍മ്മം, സാമൂഹിക പ്രസക്തിയുള്ള വിഷയം, രാഷ്ട്രീയം, മതം തുടങ്ങി എന്തിനേയും കുറിച്ച് എഴുതാനുള്ള കഴിവാണ് ഹരിയെന്ന പോങ്ങുമൂടനെ മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വെത്യസ്ഥനാക്കുന്നത്. ഹരിയുടെ മറ്റൊരു പ്രത്യേകത വായനക്കാരെ ലഭിക്കാനായി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുയോ അനാവശ്യ പ്രസ്താവനകള്‍ നടത്തി ഹിറ്റ് റേറ്റ്‌ കൂട്ടി ധാന്യം പുഴുങ്ങി കഴിക്കാറുമില്ല. ബ്ലോഗില്‍ ഫെയര്‍ റൈറ്റിംഗ് അവാര്‍ഡിന് ഏറ്റവും അര്‍ഹനും പൊങ്ങുംമൂടന്‍ തന്നെ.

കഴിഞ്ഞ ആഴ്ച തന്റെ ജന്മദിനം ആഘോഷിച്ച ഈ ഒന്നേകാല്‍ ക്വിന്റല്‍ ഉള്ള ഭീമകാരന് ജന്മദിനആശംസകള്‍. ഇനിയും ഇത്തരം വേറിട്ട, വൈവിധ്യം നിറഞ്ഞ വായനാസുഖം തരുന്ന പോസ്റ്റുകളുമായി വീണ്ടും വരിക.