തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, May 31, 2009

109.മരണത്തിലൂടെ പ്രിയങ്കരിയായവള്‍

മലയാളത്തിലും ആംഗലേയത്തിലും ഒരേപോലെ നന്നായി എഴുതിയിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു മാധവിക്കുട്ടി. മലയാളത്തില്‍ മാധവിക്കുട്ടിയായും ആംഗലേയത്തില്‍ കമലാദാസ് ആയും എഴുതിയിരുന്ന തന്റെടിയായ പെണ്ണെഴുത്തിന്റെ വക്താവ്‌ ഒരു പക്ഷെ ഫെമിനിസം രചനകളില്‍ തന്റേതായ രീതിയില്‍ വരച്ചു കാട്ടുന്നതില്‍ വിജയിച്ചിരുന്നു. മാധവിക്കുട്ടിയോളം എഴുത്തില്‍ വിജയിച്ച മറ്റൊരു വനിതയും മലയാളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍.

മലയാളികളുടെ കപടസദാചാരത്തിനെതിരെ തന്റെ കൃതികളിക്കൂടി ഒരു അനാവരണം കാട്ടിയ മാധവിക്കുട്ടി സ്നേഹം, വഞ്ചന, വാസന, കാമം, ലൈംഗികത തന്റെ കൃതികള്‍ യഥേഷ്ടം ഉപയോഗിച്ചു. സ്വന്തം പേരില്‍ ഒരു മുഖം മൂടിയില്ലാതെ എഴുതിയിരുന്നു എന്നതാണ് അവരുടെ പ്രത്യേകത. കേരളത്തിലെ പോലെ ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ ഇങ്ങനെ എഴുതിയെന്നതും ഒരു പ്രത്യേകത തന്നെ. ഒരു പക്ഷെ തന്റെ പിതാവിലൂടെ ലഭിച്ച രാജസ്വ ഗുണമുള്ള ചോരയുടെ ധൈര്യം എഴുത്തില്‍ കാട്ടിയപ്പോള്‍ അമ്മയുടെ സാഹിത്യ മികവും ജന്മനാ അവര്‍ക്ക് അവര്‍ക്ക് മുതല്‍ക്കൂട്ടായി. തന്നേക്കാള്‍ പ്രായത്തില്‍ ഒത്തിരി വെത്യാസമുള്ള ഭര്‍ത്താവും അദ്ധേഹത്തിന്റെ പെരുമാറ്റത്തിലെ അധികമായ പക്വതയും ഒരുപക്ഷെ അവരെ ഇത്തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതിനു സഹായിച്ചു എന്നുവേണം പറയാന്‍.

സ്ത്രീയുടെ ഫാന്റസിയും കാമവും പച്ചയായി എഴുതുന്നത്‌ വായിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്യമായി അംഗീകരിച്ചവര്‍ വളരെ കുറവായിരുന്നു. അതുകൊണ്ടാവാം മാധവിക്കുട്ടിയ്ക്ക് ആരാധകരെക്കാള്‍ കൂടുതല്‍ വിമര്‍ഷകരായിരുന്നു ഉണ്ടായിരുന്നത്. തന്റെ ജീവിതത്തില്‍ താനെങ്ങനെ ചിന്തിക്കണം എങ്ങനെ എഴുതണം എന്ന് തീരുമാനികാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തനിക്കു മാത്രമാണെന്ന് ചിന്തിക്കുകയും അങ്ങനെ എഴുത്തിലൂടെയും വാക്കുകളിലൂടെയും പ്രതികരിച്ച മാധവിക്കുട്ടി അവസാനനാളില്‍ എടുത്ത മതം മാറ്റല്‍ തീരുമാനം ഏറെ വിവാദം ആയിരുന്നു.

ഇസ്ലാം മതം തനിക്കു സമാധാനം തരുന്നുവെന്നു പറഞ്ഞു കമലാ സുരയ്യ എന്നാ പേരും സ്വീകരിച്ചു മുസ്ലീമായ മാറിയ മാധവിക്കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അവഹെളനവും എതിര്‍പ്പും വളരെയാണ്. മലയാളികളുടെ ഈ ഇരട്ടത്താപ്പ്‌ സ്വഭാവം മൂലം ഞാന്‍ നാടുവിടുന്നു എന്നുപറഞ്ഞ്‌ മുംബയിലേക്ക് പോയ മാധവിക്കുട്ടി പിന്നീട് അവിടെ തന്റെ ജീവിതത്തിന്‍റെ അവസാനം ചെലവിടുകയായിരുന്നു. എന്തായാലും അവസാന നാളുകളിലും തന്റെ അന്ത്യത്തിലും തന്റെ തീരുമാനങ്ങളെ അംഗീകരിക്കും തന്നെ വിമര്‍ശിച്ചതില്‍ വിഷമിക്കും എന്ന് പറഞ്ഞതുപോലെ ഇന്ന് അവരുടെ മരണത്തില്‍ വ്യസനിക്കുന്നവരുടെ എണ്ണം കാണുമ്പോള്‍ അവരുടെ വാക്കുകളെ ഓര്‍ത്തുപോവുന്നു.

ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും ഒരാളുടെയും കഴിവിനെയും വാസനകളെയും അംഗീകരിക്കാത്ത മലയാളികള്‍ അവര്‍ മരിച്ചപ്പോളെങ്കിലും കണ്ണീര്‍ വാര്‍ക്കുന്നത് അവരോടു ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്താപം ആയി കണ്ടാല്‍ മതി.

എന്റെ പ്രീയപ്പെട്ട തന്റെടിയായ മലയാളസാഹിത്യകാരി മാധവിക്കുട്ടിയ്ക്ക് ആദരാഞ്ജലികള്‍.

108.അനോണികള്‍ പലവിധം

പേര് വെളിപ്പെടുത്താതെ ബ്ലോഗേഴുതുന്നവരെ ഊരും പേരും പഞ്ചായത്തോ മുന്‍സിപ്പാലിറ്റിയോ വീട്ടുനമ്പറോ മാത്രമല്ല അവരുടെ ഫോണ്‍നമ്പറും ഫോട്ടോയും കൊടുത്ത് അവരുടെ മുഖം ജനമധ്യത്തില്‍ കൊണ്ടുവരുകയും അവരെ കഴുതയുടെ പുറത്തിരുത്തി നഗര പ്രദക്ഷിണം നടത്തിക്കുകയും ചെയ്യുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അനോണി സൗകര്യം മുതലെടുത്ത്‌ ബ്ലോഗുന്നവര്‍ താതരാഹിത്യം അനുഭവിക്കുന്നവര്‍ അതായത് പച്ചമലയാളത്തില്‍ തന്തയില്ലത്തവര്‍ ആണെന്ന് പറയുന്ന ആദ്യകൂട്ടരുടെ കുഴലൂത്തുകാരും കൂടിയാകുമ്പോള്‍ ശ്രീലങ്കന്‍ സൈന്യം തമിഴ്‌ പുലികളെ വെട്ടയാടുന്നപോലെ ഒരു സാഹചര്യം നിലനില്‍ക്കുന്നുവെന്നും തുടക്കക്കാരായ ജൂനിയര്‍ അനോണികളും പെരുവേളിപ്പെടുത്താത്ത ബ്ലോഗന്മാരും ബ്ലോഗിണിമാരും തങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ടോ കൊണ്ടുവന്നു "ദേണ്ടെ അണ്ണാ എന്റെ പേര് വിവരം ഇനി ഞാന്‍ അനോണി അല്ലെ. എന്നെ ആ ഗണത്തില്‍ പെടുത്തല്ലേ "എന്ന് മുറവിളി നടത്തി തോക്കും താഴെയിട്ടു കീഴടങ്ങുമെന്നും അങ്ങനെ അവരെ യുദ്ധതടവ് കാരാക്കാമെന്നും ചിലര്‍ കരുതുന്നു.
ഇന്നും ഒരു ചോദ്യ ചിഹ്നം പോലെനില്‍ക്കുന്ന ഒന്നുണ്ട്.

എന്നതാണ് അനോണിമിറ്റി. അല്ലെങ്കില്‍ ആരാണ് അനോണി എഴുത്തുകാരന്‍.

മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗന്മാരും ഈ സൗകര്യം ഉപയോഗിച്ചവര്‍ തന്നെ. ഏവൂരാന്‍, ഇടിവാള്‍, നട്ടപിരാന്തന്‍,വിശാലമനസ്കന്‍,ചിത്രകാരന്‍ തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍ ഉണ്ട്. മലയാളത്തില്‍ ബ്ലോഗുന്ന പുതിയ തലമുറയില്‍ പോലും ധാരാളം ഇത്തരം ആളുകള്‍ ഉണ്ട്. ചാര്‍വാകന്‍, ചാണക്യന്‍, കൂതറതിരുമേനി,തുടങ്ങി ഇഷ്ടം പോലെയുള്ളവര്‍ ആഗണത്തില്‍ പെടുന്നു. എന്തെ ഇവരെല്ലാം എന്തെങ്കിലും ക്രിമിനല്‍ കുറ്റമാണോ ചെയ്യുന്നത്. നമ്മുടെ വിശാലമനസ്കന്‍ ഒപ്പം ദുര്‍ബ്ബലന്‍ എന്നൊരു പേരിലും എഴുതുന്നുണ്ടായിരുന്നു. അതും അനോണിയായി കൂട്ടാമോ?

അല്പം കൂടി വിശദമാക്കാം.പലകാരണങ്ങള്‍ കൊണ്ട് തന്നെ ഐഡെന്റിറ്റി വെളിപ്പെടുത്താത്തവര്‍ ഉണ്ട്. അതിന്റെ കാരണങ്ങളും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പേരും നാളും അറിയാതെ ബ്ലോഗ്‌ വായിക്കില്ലെന്നു പറയുന്നതും ഒരു ചാപല്യം തന്നെ. കൊച്ചിപോലെ ഒരു മഹാനഗരത്തില്‍ ഒരു സൊസൈറ്റിയിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പരസ്പരം പേരോ വീട്ടുപേരോ പോലും അറിയാതെ വര്‍ഷങ്ങള്‍ ജീവിക്കുന്നു അതാണ്‌ ഇന്നത്തെ ജീവിതം.

ഇനി എന്താണ് അനോണി

കമന്റ് ഇടുമ്പോള്‍ അനോണിമസ്‌ എന്നൊരു ഓപ്ഷന്‍ കൊടുത്തത് പലരും കണ്ടിരിക്കും. അത് ഉപയോഗിച്ച് കമന്റ് ഇടുന്നവര്‍ അനോണി തന്നെ. ജിമെയില്‍ ഐഡി ഇല്ലാത്തവര്‍ക്ക് തന്റെ അഭിപ്രായം പറയാനുള്ള വേദി അതാണ്‌ അതിന്റെ പ്രയോജനം. ഇന്ന് ഒട്ടുമിക്ക ബ്ലോഗ്‌ പോസ്റ്റുകളിലും ഇത്തരം സൌജന്യം ആളുകള്‍ ദുരുപയോഗപ്പെടുത്തിരിക്കുന്നത് കാണാം. നല്ല ചര്‍ച്ചകളില്‍ ചുരുക്കം ചില നല്ല അനോണി കമന്റുകള്‍ വരുന്നുണ്ടെന്നതൊഴിച്ചാല്‍ മിക്ക അനോണി കമന്റുകളും അസഭ്യങ്ങളോ അല്ലെങ്കില്‍ ചര്‍ച്ചയുടെ വഴിമാറ്റാനുള്ള കമന്റുകളോ ആയിരിക്കും. അതുകൊണ്ട് തന്നെ ഇന്ന് ഒട്ടുമിക്ക ബ്ലോഗര്‍മാരും ഈ ഓപ്ഷന്‍ തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

ഇത്തരം അവസരം ഉപയോഗപ്പെടുത്തുന്നവരും ദുരുപയോഗപ്പെടുത്തുന്നവരും അനോണി പ്രേമികളും ഇന്നും തങ്ങളുടെ ബ്ലോഗുകളില്‍ ഈ സൌജന്യം അല്ലെങ്കില്‍ സൗകര്യം നിലനിര്‍ത്തി പോരുന്നു. കാരണം ഏറ്റവും കൂടുതല്‍ അനോണികളി കളിക്കുന്നവരും അനോണി കളി ഇഷ്ടപ്പെടുന്നവരും ഈ ഓപ്ഷന്‍ കളയാന്‍ തയ്യാറല്ല.

ഇനിയാണ് അല്പം കൂടി വല്ല്യ അനോണികളി.

തികച്ചും താതരാഹിത്യം ഉള്ള ഏര്‍പ്പാടാണ് ഇത്. അതായത് ലോഗിന്‍ ആവശ്യമില്ലാതെ ഒരു പേരും ഒരു ബ്ലോഗിന്റെയോ സൈറ്റിന്റെയോ പേരും കൊടുത്ത് അനോണിയായി തന്നെ കമന്റ് ഇടാന്‍ ഉള്ള സൗകര്യം. ഇത്തരം സൌകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് "വര്‍മ്മമാര്‍" എന്നാ ഓമനപ്പേരില്‍ എഴുതുന്നവരും മിക്കവാറും ഒരേ തറവാട്ടുകാരും ഒരേ സ്വഭാവം കാണിക്കുന്നവരും ആണ്. അതുകൊണ്ട് സൃഷ്ടാക്കളെ തെരക്കി സമയം കളയേണ്ട കാര്യം ഇല്ല. പക്ഷെ പേരെടുത്ത ആളുകളുടെയും ബ്ലോഗര്‍മാരുടെയും പേരില്‍ എഴുതി അത്രവിവരം ഇല്ലാത്തവരെ വിഡ്ഢി ആക്കാനും തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇതിലൂടെ കഴിയും.

വേര്‍ഡ്‌പ്രസ്‌ ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ലോഗിന്‍ ആവശ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ലോഗിന്‍ ചെയ്യാതെ ഒരു ബ്ലോഗിന്റെ ഐഡി ആ കമന്റില്‍ ചേര്‍ക്കാന്‍ കഴിയില്ല. ഇനി ആ ഐഡി അല്ല ആ ബ്ലോഗ്‌ എഴുത്തുകാരന്റെ എങ്കില്‍ അത്തരം ഒരു കമന്റ് ഇടാനും നിവൃത്തിയില്ല. എന്നാല്‍ ബ്ലോഗ്ഗര്‍.കോം ഇതുവരെ ഇതില്‍ കാര്യമായ ഒന്നും ചെയ്തിട്ടില്ല. ഒരുപക്ഷെ ഓസിനു നല്‍കുന്ന സൌകര്യത്തിനു കൂടുതല്‍ ഒന്നും കൊടുക്കേണ്ട എന്നതാവും കാരണം. ദാനം കിട്ടുന്ന പശുവിനു പല്ലുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ലല്ലോ.

അതുപോലെ ഒരു കൂട്ടരാണ് കമന്റ് ഇടാന്‍ വേണ്ടി മാത്രം ഒരു സൈറ്റ്‌ ബ്ലോഗ്ഗറില്‍ ഉണ്ടാക്കും. ഇത്തരം കമന്റ് ഇടീല്‍ സൈറ്റുകള്‍ അഥവാ പ്രേതബ്ലോഗുകള്‍ ഇഷ്ടം പോലെ ബ്ലോഗ്ഗറില്‍ ഉണ്ട്.പക്ഷെ ഇവരെയും അനോണി എന്ന് പൂര്‍ണ്ണമായും വിളിക്കാന്‍ കഴിയില്ല. കാരണം വളരെനാളായി ബ്ലോഗില്‍ സജീവവും എന്നാല്‍ അധികം എഴുതാത്തതും എന്നാല്‍ കമന്റ് ഇടുന്നതുമായ ധാരാളം ആളുകള്‍ ഉണ്ട്. അവരും ബ്ലോഗിംഗ് ദോഷകരമായി ചെയ്യുന്നവരല്ല.

അതുപോലെ സ്വന്തം ബ്ലോഗും എന്നാല്‍ ഒരു ബ്ലോഗ്‌ പേരും ഉപയോഗിച്ച് ബ്ലോഗ്‌ എഴുതുന്ന ഒരാള്‍ അനോണി ആണെന്ന് പറയുകയും അവര്‍ തന്തയില്ലാത്തവര്‍ ആണെന്ന് പറയുകയും ചെയ്യുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്.പേര് വെളിപ്പെടുത്താതെ മറ്റൊരു പേരില്‍ എഴുതുന്നവര്‍ തൂലികാനാമം പോലെയൊരു സൗകര്യം പ്രയോജനപ്പെടുത്തുന്നുവെന്നെ ഉള്ളൂ.അതിന്റെ തെറ്റായി പറയാന്‍ കഴിയില്ല. തൂലികാനാമം തെറ്റായിരുന്നെങ്കില്‍ മുഹമ്മദ്‌ കുട്ടി മമ്മൂട്ടിയായി എഴുതിയപ്പോഴും അനോണിയെന്നു പറയേണ്ടി വന്നേനെ.വിശാലമനസ്കന്റെ പേര് സജീവ്‌ എടത്താടന്‍ ആണെന്ന് അറിയാത്തവര്‍ ഇന്നും ബൂലോഗത്തുണ്ടുവെന്നത് വലിയ അത്ഭുദം ഒന്നുമല്ല.

ഒരു രസകരമായ കാര്യം ഇപ്പോഴും മനസ്സിലാക്കുക. വാളെടുക്കുന്നവന്‍ വാളാലെ എന്ന് പറയുന്നതുപോലെ അനോണികളുടെ മിത്രങ്ങള്‍ മാത്രമേ അവരെകൊണ്ട് ബുദ്ധിമുട്ടും അനുഭവിക്കയുമുള്ളൂ. അനോണികള്‍ക്ക്‌ കളിക്കാന്‍ ഒരു കളിത്തട്ട് ഒരുക്കി വയ്ക്കാതിരുന്നാല്‍ തന്നെ അവരുടെ ശല്യം പകുതിമാറും. സ്വന്തമായി വളര്‍ത്തുന്ന ഗുണ്ടാപട അവസാനം നമ്മളെത്തന്നെ ആക്രമിച്ചാല്‍ പിന്നെ ആര്‍ക്കെതിരെ കേസ് കൊടുക്കും.പിന്നെ ഒരു ബ്ലോഗില്‍ അനോണി കളി നടത്തി അഭ്യാസം കാണിച്ചാല്‍ അവരെ പിടിക്കുക അത്ര വല്ല്യ പ്രയാസമുള്ള പരിപാടിയൊന്നുമല്ല.

ഒരു നല്ല ബ്ലോഗ്‌ സംസ്കാരം വളര്‍ത്താന്‍ ആദ്യം ഇത്തരം ഗുണ്ടയിസങ്ങളും അനോണി സംസ്കാരങ്ങളും ഒഴിവാക്കുക. (രസകരമായി അനോണിയായി എഴുതുന്ന ഒറിജിനല്‍ അനോണി മാഷ്‌ ക്ഷമിക്കുക.) സ്വന്തം ബ്ലോഗില്‍ അനോണികള്‍ക്ക്‌ ഇടം കൊടുക്കില്ലെന്ന് തീരുമാനിക്കുക. കള്ളവോട്ടു വാങ്ങി ജയിക്കേണ്ട എന്ന് പറയുന്നതുപോലെ അനോണികമന്റ് കാണിച്ചു എന്റെ കമന്റുകള്‍ കണ്ടോ എന്ന് ആളുകളെ കാട്ടുന്ന പുത്തന്‍ ബ്ലോഗ്‌പണക്കാരെ തിരിച്ചറിയുക. അവഗണിക്കുക.

പക്ഷെ വീണ്ടും അനോണി പിടുത്തം എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ ഒരു പഴമൊഴി മറക്കാതിരിക്കുക.

"അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയും."

കാരണം ബ്ലോഗില്‍ ഒരു കാര്യം ആവശ്യം ഓര്‍ക്കേണ്ടതാണ്. തന്നേക്കാള്‍ ബുദ്ധിയുള്ളവനാകും തന്റെ വായനക്കാരന്‍ എന്ന് തിരിച്ചറിയുന്നവര്‍ മാത്രമേ ബ്ലോഗില്‍ രക്ഷപ്പെടൂ. തന്നേക്കാള്‍ ബുദ്ധിമാന്‍ വേറെയില്ലന്നു കരുതുന്നവന്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്.

(അനോണികളുടെ കുലഗുരുവായ ആനനോണിയെ അത്ര നന്ദിയില്ലാതെ ഈയവസരത്തില്‍ സ്മരിക്കട്ടെ)

Saturday, May 30, 2009

107. തത്ത്വമസിയും -അഴിക്കോടും

കാല്‍നൂറ്റാണ്ടു പിന്നിട്ട-അഴിക്കോടിന്റെ തത്ത്വമസിയെ പുസ്തകത്തിന്‍ നിരവധി, പതിപ്പുകള്‍, പുരസ്കാരങ്ങള്‍, വാഴ്ത്തലുകള്‍..എല്ലാം പിന്നിട്ട് പുതിയ പതിപ്പിറങ്ങി.(രവി-ഡിസിയുടെ യോഗമേ..)

കേരളത്തിലെ,ഒപ്പീടല്‍ സാംസ്കാരിക നായകരിലെ, ആദ്യപേരുകാരന്‍.പ്രസംഗകലയിലെ പ്രതിഭാസം. തകര്‍ക്കാനാവാത്ത താരമൂല്യം (വിപണീമുല്യം )ഉപനിഷത്ത് ചിന്തയിലുണ്ടായ അത്മോല്‍ഘര്‍ഷ സ്ഖലനം, വാചകമേളയില്‍ ഇങ്ങനെ:

"ഭൂലോകമപ്പാടെ നശിച്ചാലും, ഉപനിഷത്തുകള്‍ നിലനില്‍ക്കും." (മനുഷ്യനു വേണ്ടിയല്ലെന്ന്)

"ഒരു നവദര്‍ശനത്തിന്റെ പ്രഫുല്ലനമാണന്ന്'"ശരിയായി വിലയിരുത്തുന്നു.ജാതിമതഭേദത്തിന്റെ സിദ്ധാന്തവും,പ്രയോഗവും പ്രക്രിതിവിരുദ്ധരായ ബ്രാഹ്മണര്‍ക്ക് വശമാക്കി കൊടുത്ത നവദര്‍ശനമാണല്ലോ, ഈസാധനം .

ജാതിവ്യത്യാസം, ദൈവകല്‍പ്പിതമാണന്ന് ജനങ്ങളെ അം ഗീകരിപ്പിക്കാന്‍,ആത്മാവിന്റെ പുനര്‍ജന്മപരമ്പരാ പ്രയാണം എന്ന അസംബന്ധത്തെസിദ്ധാന്തത്തിന്റെ കുപ്പായമണീയിച്ച രാസവിദ്യ. വന്‍ജനസമൂഹത്തെണ്ടംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് കഴിഞ്ഞനൂറ്റാണ്ടുകളത്രയും ജാതിദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

ആര്യന്‍ പ്രാക്രിതവം ശവാഴ്ചയില്‍, ശേഷിച്ചിരുന്ന അന്തിവെളിച്ചത്തില്‍അന്ധവിശ്വാസത്തിന്റെ കൂരിരുള്‍ പരത്തിയ ഉപനിഷത്തിനെ,മഹത്ത്വവല്‍ക്കരിക്കാന്‍ അഴിക്കോടിനു മുമ്പ് വാഗ്ഭടാനന്ദണ്‍ അവതരിച്ചു. ആമൊഴികള്‍ കേള്‍ക്കുക;

@അനേകജന്മങ്ങളുടെ സുക്രിതമാണ്- മനുഷ്യജന്മം .
@ആത്മാവ്- അനശ്വരമാണ്.പ്രപഞ്ചം മിഥ്യയാണ്,നിത്യമായ ആത്മാവുമാത്രമാണു സത്യം .

ജാതിവ്യവസ്ഥയുടെ അടിസ്ഥാന ആശയമായ,പുനര്‍ജന്മവിശ്വാസത്തിന്റെ സത്തയാണ് നാശമില്ലാത്ത ആത്മാവ്.ഈ ജന്മത്തിലെ ചണ്ടാളന്‍ കര്‍മ്മഫലത്താല്‍,അടുത്ത ജന്മത്തില്‍‍, ബ്രാഹ്മണനാകാമല്ലോ?അതികൊണ്ട് ജാതിവ്യവസ്ഥയില്‍ ബേജാറാകുന്നതെന്തിന്.?സത് കര്‍മ്മം ചെയ്ത് ജീവിക്കൂ..

വെറുതെ സമരോം ,കുണ്ടാമണ്ടീമായി നടക്കാതെ.മനസ്സിലായില്ലേ,സവര്‍ണ്ണന്‍ ടീയാളെ ആളും അര്‍ത്ഥവും നല്കി താങ്ങിയതിന്റെ പൊരുള്‍.ഈ മൂല്യമാണ് ‍ ഇക്കാലത്ത് അഴീക്കോടിന് കിട്ടുന്നത്.

106.ഇഞ്ചി കടിച്ച മരമാക്രി

ആദ്യമേ അല്പം കാര്യം പറഞ്ഞുകൊള്ളട്ടെ. കൂതറതിരുമെനിയ്ക്ക് ഇഞ്ചിപെണ്ണിനോടോ മരമാക്രിയോടോ പ്രത്യേകം സ്നേഹമോ വൈരാഗ്യമോ ഇല്ല. പക്ഷെ കൂതറ തിരുമേനിയും ബൂലോകവാസിയായതിനാല്‍ പ്രതികരിക്കുന്നുവെന്നു മാത്രം.

മരമാക്രി
ഉഭയജീവിയായ തവളയുടെ രൂപാന്തര പ്രക്രിയയുടെ ഒരു ഭാഗമാണ് അല്ലെങ്കില്‍ ഒരവസ്ഥയാണ് വാല്‍മാക്രി. പക്ഷെ പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ലവന്‍ തവള തന്നെ ആയിത്തീരും. കരയിലോ ജലത്തിലോ മരത്തിലോ തവളകളും അവരുടെ ചെറുപ്പക്കാരായ മാക്രികളും കാണും. വാലുള്ള മാക്രികള്‍ വാല്‍മാക്രികള്‍ ആയതുകൊണ്ടും അവ ശൈശവ ദശയില്‍ ആയതുകൊണ്ടും അവയുടെ വികൃതികളെ നമ്മളെല്ലാം വിട്ടുകളയുകയാണ് പതിവ്‌. എന്നാല്‍ വാലുപോയ മാക്രികള്‍ അഥവാ ഒരു കുമ്പഴുപ്പന്‍ പരുവത്തിലുള്ള യുവതവളകളുടെ വികൃതികള്‍ പൊതുവേ അംഗീകരിക്കപ്പെടാറില്ല.

തവളകള്‍ മനുഷ്യര്‍ക്ക്‌ ദോഷകാരികളായ പല ജീവികളെയും കീടങ്ങളെയും ഭക്ഷിക്കുന്നതുകൊണ്ട് മനുഷ്യരുടെ മിത്രങ്ങള്‍ ആണെന്ന് പറയാറുണ്ട്‌. അതുപോലെ തവളക്കാലും ഭക്ഷ്യയോഗ്യം ആയതുകൊണ്ട് തവളകളെ കുറേയെങ്കിലും ആളുകള്‍ ഇഷ്ടപ്പെടാറുണ്ട്. എന്നാല്‍ ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും മരത്തില്‍ താമസിക്കുന്ന മരത്തവളകളെയും മരമാക്രികളെയും ആഗണത്തില്‍ പെടുത്തുവാന്‍ കഴിയില്ല.തവള എവിടെത്താമാസിച്ചാലും അവയുടെ സ്വഭാവങ്ങളും ശരീരസ്വഭാവങ്ങളും തമ്മില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാണാറില്ല. എന്നാല്‍ അതാതു പ്രകൃതിയോടു യോജിച്ചു ജീവിക്കാനാവശ്യമായ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മുകള്‍ താടിയില്‍ ഉറച്ച പല്ലുകള്‍ പലപ്പോഴും ഇരപിടിക്കാന്‍ ആവശ്യമായ കടുപ്പവും ഇല്ലാത്തതിനാല്‍ തന്റെ വഴുവഴുത്ത നാക്കുനീട്ടി ഇരപിടിക്കുന്ന രീതിയാണ് മാക്രികളുടെത്.

ഇഞ്ചി
ഔഷധമായ ഇഞ്ചി ഇന്ന് ക്യാന്‍സര്‍ പോലുള്ള ചികില്‍സയ്ക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് കേള്‍വി. ശരിയോ തെറ്റോ എന്നറിയില്ല. എന്നാല്‍ ചര്‍ദ്ദി അതിസാരം ഉദരരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഗുണകരമായ സാധനമാണ്‌ ഇഞ്ചിയെന്നാണ് വെയ്പ്പ്. പക്ഷെ ഇഞ്ചി അല്പം എരിവുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും ഗുണകരമായതിനാല്‍ ആ എരിവും നമ്മള്‍ മറന്നുകൊണ്ട് ഉപയോഗിക്കാറുണ്ട്.

മരമാക്രി ബ്ലോഗില്‍ ഏറ്റവും നന്നായി എഴുതാന്‍ കഴിവുള്ളതും ആശയ ദാരിദ്ര്യത്തിന്റെ പ്രശ്നമില്ലാത്തതും ഒപ്പം വൈവിധ്യം നിറഞ്ഞ ആശയങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന ഒരാളുമാണ്. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ഇല്ലാതെതന്നെ ആവശ്യത്തിന് വായനക്കാരെ കിട്ടാന്‍ സാഹചര്യം ഉള്ളയാളുമാണ്. ഇഞ്ചിയുടെ ബ്ലോഗിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും മാക്രിയുടെ ബ്ലോഗാണ്. കാരണം വായിക്കാന്‍ നല്ലസുഖമുള്ള ഭാഷയുപയോഗിക്കാന്‍ മാക്രിയ്ക്കറിയാം.

അതിന്റെയര്‍ത്ഥം മാക്രിയ്ക്ക് ഒരാളെ ഭീഷണിപ്പെടുത്താന്‍ അധികാരമോ അവകാശമോ ഉണ്ടെന്നല്ല.

ബ്ലോഗ്‌ തരുന്ന ഔദാര്യം ഉപയോഗിച്ച് തന്നെയാണ് ഇഞ്ചിയും മാക്രിയും ഈ ഞാനും ബ്ലോഗിലെ മിക്ക എഴുത്തുകാരും അത് സീനിയറോ ജൂനിയറോ ആയ ബ്ലോഗ്‌ എഴുത്തുകാര്‍ ആവട്ടെ എഴുതുന്നത്‌. ഈ അനോണിമിറ്റിയും ആ ഔദാര്യങ്ങളില്‍പ്പെടുന്നു. എന്നാല്‍ എന്തെഴുതുന്നു എന്നതില്‍ കവിഞ്ഞു ആരെഴുതുന്നു എന്നുള്ളതും ബൂലോഗത്തെ വായനക്കാരില്‍ നല്ലൊരു ശതമാനം ആളുകള്‍ നോക്കുന്ന ഒരു സംഗതിയാണ്. അതിന്റെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നല്ല പുതിയ എഴുത്തുകാരുടെ കൃതികള്‍ക്ക് വായനക്കാര്‍, കമന്റ് ഇടുന്നവര്‍ കുറവായിരിക്കും. ഇതിന്റെ അര്‍ഥം പഴയ എഴുത്തുകാര്‍ക്ക് കഴിവില്ലെന്നോ അവരുടെ കൃതികള്‍ ഇപ്പോള്‍ മോശമാണെന്നോ അല്ല. പ്രശസ്തിയുടെ പിന്നാലെ പോകുന്ന സ്നോബുകള്‍ ധാരാളം ഉണ്ടെന്നു മാത്രം എടുത്താല്‍ മതി.

ഇത്തരത്തില്‍ ഇഞ്ചിയ്ക്കും (അത് പുരുഷനോ സ്ത്രീയോ എന്നതല്ല പ്രശ്നം.ഒരു സീനിയര്‍ ബ്ലോഗര്‍ എന്നരീതിയില്‍) വായനക്കാര്‍ ഉള്ളയാളാണ്. പിന്നെ സ്ത്രീ നാമത്തില്‍ എഴുതുമ്പോള്‍ കമന്റുകളും വായനക്കാരും അല്പം കൂടുതല്‍ കിട്ടും എന്നുള്ളതും ഒരു വസ്തുത തന്നെ. അടുത്തിടെ നടന്ന ബ്ലോഗ്‌ അവാര്‍ഡ്‌ ഇതിന്റെ ഉദാഹരണമാണ്.

പക്ഷെ മാക്രി തന്റെ ബ്ലോഗില്‍ ഒരു ഓപ്പണ്‍ ചലഞ്ച് ആണ് കൊടുത്തതെന്ന് പറയുന്നതില്‍ കൂടുതല്‍ ഒരു ഭീഷണി ആണ് കൊടുത്തത്. ഭീഷണി എന്നും ഒരു ക്രിമിനല്‍ കുറ്റം തന്നെയാണ്. വായനക്കാരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ഇഞ്ചി അനോണി തന്നെയാണ്. ഇഞ്ചിയേ പോലെ ഒരാളുടെ ബ്ലോഗില്‍ പേര് കൊടുത്താല്‍ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല. എന്നാല്‍ അവിടെയും സ്വന്തം പേരോ മേല്‍വിലാസമോ ഫോട്ടോ കൊടുക്കാന്‍ ഇഞ്ചിയ്ക്ക് താല്പര്യം ഇല്ലാത്തതില്‍ നിന്ന് ഇഞ്ചിയ്ക്ക് സ്വന്തം വിവരങ്ങള്‍ അറിയിക്കാന്‍ താല്പര്യം ഇല്ലായെന്ന് വേണം നിനയ്ക്കാന്‍. അതുകൊണ്ട് തന്നെ ബലമായി അല്ലെങ്കില്‍ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെ. അതിനെ ന്യായീകരിക്കാനാവില്ല.

ഇനി അഥവാ മരമാക്രി അനോണി അല്ലാതെ സനോണി ആയി ബ്ലോഗിയാലും ഇത്തരം ഒരു പ്രവര്‍ത്തി ന്യായീകരിക്കാനാവില്ല. കാരണം സനോണി ആയി എഴുതി എന്നുകരുതി അനോണി ആയി എഴുതുന്ന ഒരാളുടെ വിവരങ്ങള്‍ അയാളുടെ സമ്മതം ഇല്ലാതെ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല.

ഇതിനെ നിയമപരമായോ മാനുഷികപരമായോ ധാര്‍മികപരമായോ എടുത്താലും തെറ്റ് എന്ന് തന്നെ വേണം പറയാന്‍. മാക്രി വിദേശത്തു വസിക്കുന്ന ആളാണ്. ഇനി മാക്രിയ്ക്ക് വെക്തിപരമായി ഇഞ്ചിയേ അറിയാം എന്ന് തന്നെ കരുതിയാലും അത് നേരില്‍ ഒരു ഇമെയിലിലോ നേരിട്ടോ അല്ലാതെ ബ്ലോഗില്‍ പരസ്യം ആക്കുമെന്ന് പറഞ്ഞാല്‍ അതിനെ തീര്‍ച്ചയായും നിയമപരമായി നേരിടാന്‍ കഴിയും.

അനോണിയായി ഇരിക്കുന്ന ഒരാളെ കണ്ടുപിടിച്ചത്‌ അത്രവലിയ തലയുടെ ആവശ്യമില്ല.ബ്ലോഗില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീര്‍, സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ തുടങ്ങി സാങ്കേതിക മേഖലയുടെ പുതു തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയുണ്ട്. പക്ഷെ അവരെല്ലാം തങ്ങളുടെ മികവ്‌ അനോണി പൊളിക്കാനല്ല ഉപയോഗിക്കുന്നത്. കേട്ടിടത്തോളം പണ്ടും മാക്രിയ്ക്ക് ഇത്തരം ഇരപിടുത്തം ഉണ്ടായിരുന്നെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ ദഹിക്കാത്ത ഇരകള്‍ കഴിച്ചു മാക്രി സമാധിയായെന്നും വീണ്ടും മാക്രിയായി മരമാക്രിയായി ഒരു പച്ചത്തവള ആവാനുള്ള ശ്രമത്തില്‍ മാക്രിയുടെ ദഹനരസങ്ങള്‍ക്ക് ദഹിപ്പിക്കാന്‍ കഴിയാത്ത ഭക്ഷണം കഴിച്ചു വീണ്ടും സമാധിയാകാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുന്നതല്ലേ നല്ലത്.

ബൂലോഗം പുതിയ മാധ്യമം ആയതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ ധാരാളം പുതു ബ്ലോഗറുമാര്‍ വികൃതി കാട്ടുന്നത് കാണാറുണ്ട്. എന്നാല്‍ കാലക്രമത്തില്‍ പക്വത നേടി അവര്‍ നല്ല ബ്ലോഗിംഗ് നടത്താറുണ്ട്‌. എന്നാല്‍ മാക്രിയെപ്പോലെ പരിചയസമ്പന്നനും വിവരമുള്ളവനുമായ ഒരുവനും ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ വിഷമം തോന്നാറുണ്ട്.

വിവാദം ഉണ്ടാക്കി ആളാകേണ്ട ഗതികേട് മാക്രിയ്ക്ക് ഉണ്ടെന്നു തോന്നുന്നില്ല. വെറുതെ ബൂലോഗത്ത് സ്പര്‍ദ്ധ വളര്‍ത്തി പരസ്പര മാത്സര്യവും വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കാതെ സ്നേഹത്തോടെ പോകുന്നതല്ലേ മാക്രി നല്ലത്.
എന്തായാലും ബൂലോഗത്ത് സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാകട്ടെ.

കൂതറ തിരുമേനി

Wednesday, May 27, 2009

105.വരിമുറിച്ച കവിതയും വരിയുടയ്ക്കപ്പെട്ട കവികളും

കവിതയില്‍ പരിഷ്കാരം കാണിക്കുന്നു പുതുമ വരുത്തുന്നു കവിതയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു എന്നൊക്കെ പറഞ്ഞു എഴുതപ്പെടുന്ന കവിതകളെ വിമര്‍ശിക്കുന്നവനെ തേജോവധം ചെയ്യുക തെറിയഭിഷേകം ചെയ്യുക കുടുംബത്തുള്ളവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയവ നാം കണ്ടുകഴിഞ്ഞു.

കൂതറതിരുമേനി കവിതയും ഗവിതയും എഴുതാതെ ഗബിത എഴുതി ഒരു പുതിയ പദ്യ സാഹിത്യ ശാഖയ്ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
കുറെ ഗബിതകള്‍ എഴുതി.

പക്ഷെ ആധുനിക കവിതകള്‍ എഴുതുന്ന കവിതകള്‍ എന്നപേരില്‍ സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്നവരെയും മലയാള ഭാഷയെ ബലാല്‍സംഗം ചെയ്യുന്നവരെയും കൂടാതെ സര്‍ഗ്ഗധനരായ ഒരു കൂട്ടം നല്ല കവികളും ബൂലോഗത്തും അച്ചടിലോകത്തും ഉണ്ട്.

ആശാനും ഉള്ളൂരും വള്ളത്തോളും ചെറുശേരിയും കുഞ്ചന്‍ നമ്പ്യാരും എഴുത്തച്ഛനും മാത്രമാണ് കവികള്‍ എന്നും കൂതറ തിരുമേനി പറയില്ല. ഓ.എന്‍.വി.യും ബാലചന്ദ്രന്‍ ചുള്ളിക്കാടും പ്രൊഫ:മധുസൂദനന്‍ നായരും സുഗതാകുമാരിയും ബൂലോഗത്തെ കുഴൂര്‍ വിത്സനും എത്രയോ നല്ല കഴിവുള്ള കവികള്‍ നമുക്കുണ്ട്. കുഞ്ഞുണ്ണി മാഷും നല്ലൊരു കവിയായിരുന്നു. പക്ഷെ കവിത്വം വെറും കപിത്വം ആവുമ്പോള്‍ തീര്‍ത്തും അരോചകമാവുന്നു.

വരിമുറിച്ചകവിതകളും വരിയുടച്ച കവിതകളും ആസ്വാദകര്‍ക്ക് വായിക്കേണ്ടിവരുമ്പോള്‍ ഷണ്ഡികരണം നടത്തിയ വരിയുടയ്ക്കല്‍ കവിതകളോട് ഒരു വിരോധസ്വഭാവമുള്ള കമന്റോ
അല്ലെങ്കില്‍ വിമര്‍ശനമോ നടത്തിയാല്‍ നടത്തുന്നവനെ കൂവാനും തെറി വിളിക്കാനുമുള്ള മനോനിലയിലേക്ക് മാറിയിരിക്കുന്നു കവികള്‍. ഇവിടെ എല്ലാവരെയും ഒന്നാക്കി പറയുകയല്ല. ചിലരെങ്കിലും എന്നെടുത്താല്‍ മതി.

അസഹിഷ്ണുതയുടെ ജല്പനങ്ങള്‍ മനോനില തെറ്റിയവരുടെ പിച്ചും പേയും ആണെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കി തിരിഞ്ഞുപോവാതെ അതിനെ കൂടുതല്‍ ഗൌരവവും വെക്തിപരവും ആക്കി എടുക്കുമ്പോള്‍ ഇത് വീണ്ടും സങ്കീര്‍ണ്ണം ആവും.

എന്താണ് വരിയുടക്കല്‍ അല്ലെങ്കില്‍ വരി മുറിക്കല്‍ കവിത.

"അവനെന്നെ നോക്കി ഞാന്‍ അവന്റെ മുഖത്ത് തുപ്പി കാരണം ‍ പ്രേമരോഗത്താല്‍ ഭ്രാന്തനായി മാറിയിരുന്ന ഞാന്‍ മരണത്തോടടുത്തിരുന്നു."

ഇത് വെറും ഒരു വരി മാത്രം. എന്നാല്‍ അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍ ചമയ്ക്കാന്‍ കഴിയാത്ത ആധുനിക വരിയുടയ്ക്കുന്നവന്‍ ഇതിനെ

"അവനെ-
ന്നെ
നോക്കി
ഞാന്‍ അവന്റെ
മുഖത്ത്
തുപ്പി
കാരണം
പ്രേമരോഗത്താല്‍
ഭ്രാന്തനായി മാറിയിരുന്ന
ഞാന്‍
മരണത്തോടടുത്തിരുന്നു..!!"


അമ്പേ. കിടുക്കന്‍ ഒരു വരിയുടയ്ക്കല്‍ കവിത കിട്ടിയല്ലോ. കാരണം ഇതില്‍ പ്രേമവും മരണവും കോപവും നൈരാശ്യവും എല്ലാം വന്നു.കിണ്ണന്‍ കിടിലന്‍ കവിത. ത്ഫൂ...

പക്ഷെ ഇങ്ങനെ മുറിച്ചു നനച്ച അണ്ടര്‍വെയര്‍ പോലെ തൂക്കിയിട്ടിരിക്കുന്ന ഈ വരികള്‍ കൊണ്ടുള്ള കവിതയെ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ വിമര്‍ശിച്ചാല്‍ അവന്‍ വെറും വിമതന്‍ ആവും. കവിതയെ അവഹേളിക്കുന്നവന്‍ ആവും. കാരണം ഈ എഴുതിയിരിക്കുന്ന മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ടായെക്കാവുന്ന ഉത്കൃഷ്ടസൃഷ്ടി ഉദാത്തമായതും ഹൃദയത്തിന്റെ നൈര്‍മ്മല്ല്യം കാട്ടുന്നതാനെങ്കിലും കലക്കിയാശാനെ, എനിക്ക് ഇതുപോലെ ഒന്നെഴുതാന്‍ കഴിഞ്ഞില്ലല്ലോ ചങ്ങാതി എന്നൊക്കെയുള്ള പെരിഫെറിക്കല്‍ ആയ ബട്ടറിംഗ് അല്ലെങ്കില്‍ പുറം ചൊറിയല്‍ പ്രതീക്ഷിക്കുന്ന കവി സ്തബ്ദന്‍ ആയി പോവുന്ന "ഇതെന്നത് മാങ്ങാ തൊലി ആണെടാ. ഇതല്ലേ സാഹിത മലവിസര്‍ജ്ജനം. നീ നിന്റെ സമനില തെറ്റിയോ എന്ന് പരിശോധിക്കണം" എന്ന് പറയണ്ട അല്ലെങ്കില്‍ അര്‍ഹിക്കുന്ന കമന്റ് ഇട്ടാല്‍ കവിയും സംഘവും കമന്റ് ഇടുന്നവന്റെ മേല്‍ തേനീച്ചകൂട് പൊളിഞ്ഞ ഈച്ചകളെ പോലെ ആക്രമിക്കാറുണ്ട്.

അതുകൊണ്ട് ഇത്തരം കവിതകള്‍ കണ്ടാല്‍ ഇടേണ്ട പത്തു കമന്റുകള്‍ താഴെ ചേര്‍ക്കുന്നു.

1) ഞാന്‍ കൃതാര്‍ഥനായി

2) ബൂലോഗത്ത്‌ കവിത എഴുതുന്നവര്‍ ഇല്ലെന്നു ഏതു കൂതറ ആണ് പറഞ്ഞത്.

3) ബൂലോഗത്ത് ആധുനിക കവിത്രയങ്ങളില്‍ രണ്ടെണ്ണം ആയല്ലോ. ഒന്ന് ഞാന്‍ അടുത്തത് നീ . മൂന്നാമന്‍ ആരെന്നു നോക്കിയാല്‍ മതി.

4) ഇത് കണ്ടെന്നെ മനം കുളിര്‍ത്തു. ഞാന്‍ ഇതെടുത്ത് വായിച്ചു വായിച്ചു കാണാപാഠം പഠിച്ചു.

5) ഉഗ്രന്‍ കിടിലന്‍.ഫന്റബുലെസ്

6) ഇത് ഞാന്‍ എഴുതിയില്ലെങ്കിലും വായിക്കാന്‍ അവസരം ഉണ്ടായല്ലോ

7)ഒന്നും എഴുതാന്‍ വയ്യാ. മനസ്സ് നിറഞ്ഞു.

8) എന്റെ കണ്ണ് നിറഞ്ഞു ഒന്നും കാണുന്നില്ല. എന്റെ മനസ്സ് നിറച്ചു ഈ കവിത .

9) ഇനി ഞാന്‍ ഇവിടെ സ്ഥിരം വായനക്കാരന്‍ ആയിരിക്കും. മനോഹരം ഈ കവിത.

10) താങ്കളുടെ കഴിവ്‌ അനുഗ്രഹീതം തന്നെ. ചെറിയ വാക്കുകളില്‍ മഹത്തായ കാവ്യഘടന അടങ്ങിയിരിക്കുന്നു.


ഇതെല്ലാം പറഞ്ഞു ഒന്ന് സുഖിപ്പിച്ചാല്‍ ഇതെഴുതിയ മഹാന്‍ മനസമാധാനത്തോടെ ഉറങ്ങിക്കൊള്ളും. അല്ലെങ്കില്‍ കമന്റ് ഇട്ട പാവത്തിന്റെ ടോര്‍ച്ചര്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ആലോചിച്ചു ജന്മം പാഴാക്കും.

എന്നാല്‍ സത്യമായിട്ടും ആരെയും ഭയക്കാത്ത ആളുകള്‍ക്ക് ഇടാന്‍ കൊള്ളാവുന്ന കമന്റുകള്‍ ഇതൊക്കെ ആണ്.

1) നിര്‍ത്തടെ

2) അപ്പോള്‍ ഇതൊക്കെയാണ് ലക്ഷണം അല്ലെ.

3) ഇപ്പോഴാകുമ്പോള്‍ വല്ല്യ ചിലവില്ലാതെ മാറും. പിന്നീട് തളം.നസ്യം ചിലപ്പോള്‍ ആമത്തില്‍ ഇടേണ്ടി വരും .. അളിയാ നിര്‍ത്തി ചികിത്സ തുടങ്ങിക്കോ.

4) ചുമ്മാതല്ല ആളുകള്‍ കവിതകള്‍ എന്ന് കേട്ടാല്‍ ഓടുന്നത്.

5) നീയൊക്കെ കവി എന്ന് പറഞ്ഞാല്‍ മലയാളത്തോട് ഞാന്‍ കാട്ടുന്ന അനാദരവ്‌ ആയിരിക്കും.

6) അപ്പോള്‍ ഇതിനെയും കവിത എന്ന് വിളിക്കാം അല്ലെ.

7) അളിയാ ഇതെപ്പോള്‍ തുടങ്ങി. ഇതോരസുഖം ആണ്. കവിത അല്ല.

8) പോടാ..*^*&&$^$&(*))_)(*(*&*&%&$^%# വേറെ പണി ഇല്ലേ.

9)മാഷേ സ്നേഹത്തോടെ പറയാം. ഇതങ്ങു നിര്‍ത്തിക്കോ. കാരണം ഇനി ഇത് വായിച്ചാല്‍ ഞാന്‍ വല്ലതുമൊക്കെ പറഞ്ഞുപോവും.

10) ബ്ലോഗര്‍ കാണിച്ച ഔദാര്യം ഇങ്ങനെ നശിപ്പിക്കുന്നല്ലോ മഹാപാപി. ഗൂഗിളിന്റെ ഉടമയ്ക്ക് മലയാളം അറിയാത്തത് നിന്റെ ഭാഗ്യം. അല്ലെങ്കില്‍ എന്റെ ബ്ലോഗ്സ്പോട്ട് അയാള്‍ നിര്‍ത്തിയേനെ. നാണം ഇല്ലല്ലോടെ. ഇതിനെയൊക്കെ കവിത എന്ന് വിളിക്കാന്‍. നീ കുറഞ്ഞ പക്ഷം ആ കമന്റ് ഓപ്ഷന്‍ അങ്ങ് അടയ്ക്കു. അല്ലെങ്കില്‍ വല്ലവരും തെറി വിളിച്ചു കൊല്ലും.

പക്ഷെ ഇവിടെ നമുക്ക് അഭിനയിക്കേണ്ടി വരുന്നു. സത്യസന്ധമായി കമന്റ് ഇടാതെ സുഖിപ്പിച്ചു പോരേണ്ടി വരുന്നു.

വായനക്കാരന്റെ ഓരോ ഗതികേടെ.. പക്ഷെ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് പറയുന്നതുപോലെ കടിവാങ്ങാതിരിക്കുന്നതും ബുദ്ധിയാണ്.

Tuesday, May 26, 2009

104.ഇരുകാലി മൃഗം

മറ്റൊരു ഗബിത
മാറ്റണം നമുക്കീയുലകത്തെ
മാറ്റണം നമുക്ക് നമ്മെയും
ചീര്‍ത്ത ശരീരത്തിന്‍ വിയര്‍പ്പിന്റെ
ദുര്‍ഗ്ഗന്ധം വമിപ്പിക്കുമീ രാഷ്ട്രീയക്കളി
ഒടുങ്ങുമോ അടങ്ങുമോ എനിക്ക് സന്ദേഹം

അധോവായുവിന്‍ ശല്യത്തെ പഴിക്കുന്നവര്‍
മേദസ് കുറയ്ക്കുവാന്‍ പണം മുടക്കുന്നവര്‍
ജിമ്മിലും റോഡിലും കസര്‍ത്തുന്നവര്‍
ഓടാനായി വസ്ത്രങ്ങള്‍ ശതത്തിനും സഹസ്രത്തിനും
കൂടെ ഭ്രുത്യരും ആശ്രിത വൃന്ദവും
പഴിക്കുന്നു തന്‍ ശരീരത്തിന്‍
ഗന്ധം,ദുരിതം രോഗങ്ങള്‍ എല്ലാം.

ആഹാരമില്ലാതെ പട്ടിണികോലങ്ങള്‍
ഗന്ധമെന്തെന്നു അറിയാത്തവര്‍
ദുരിതമല്ലാതെയില്ലാത്തവര്‍
ദാരിദ്ര്യം രോഗമായവര്‍
എച്ചിലുകളില്‍ അന്നം തേടുന്നവര്‍
ആഹാരം എച്ചിലാക്കുന്നവര്‍ മറക്കുന്നയീജനം
പകലന്തിയോളം പണിയുന്നയീജനം
കൊടും പട്ടിണിയില്‍ താനേ മെലിയുന്നു.

കൊതിക്കുകില്‍ ലഭിക്കാത്ത മെലിച്ചില്‍
കാംക്ഷിക്കുന്നവര്‍
മരുന്നില്‍ നിദ്രയെ പുണരുന്നവര്‍
ജീവിതം യന്ത്രങ്ങളാല്‍ നീട്ടുന്നവര്‍
പണത്തിനായി ജീവിതം കളയുന്നവര്‍
പക്ഷെ കുചേലന് പണം നല്‍കാന്‍ മടിക്കുന്നവര്‍

ഇതിന്റെ വിലയെന്ത്
ഇതിന്റെ സുഖമെന്ത്
ഉറക്കം ലഭിക്കാത്ത, മനഃസുഖം ലഭിക്കാത്ത
പണസുഖം ലഭിക്കുമ്പോള്‍
മനഃസാക്ഷി നശിപ്പിച്ചു
മനുഷ്യനാകാന്‍ കൊതിക്കുന്ന വൈരുധ്യം
വിചിത്രംതന്നെ.

ഹോ..! ഏകാന്തത ലഭിക്കാന്‍
ധ്യാനങ്ങള്‍ ഹോമങ്ങള്‍ യോഗ ഇത്യാദി.
എങ്ങനെ കഴിയണം
എന്തെല്ലാം ഒരുക്കണം
ഒതുക്കണം

ഇരുകാലിയിവന്‍ സുര നല്‍കും മതത്തില്‍
നാല്‍ക്കാലിയായി നിദ്രയേകുമ്പോള്‍
നാല്‍ക്കാലി ചിരിക്കുന്നു.
ഇവന്‍ ഞങ്ങളിലും പെട്ടവനല്ല.
ഈ മൃഗം ഞങ്ങളില്‍ പെട്ടവനല്ല.
ഞങ്ങള്‍ക്ക് രാഷ്ട്രീയവുമില്ല

രാഷ്ട്രീയം മൃഗമാക്കാന്‍
മൃഗീയതയില്‍ പരിലസിക്കാന്‍
ഞങ്ങളില്‍ ത്വരയില്ല
ഇവന്‍ മൃഗമല്ല.
പണത്തിനും ത്വരയില്ല
ഇവന്‍ മൃഗമല്ല.
ഇവനാര് മനുഷ്യനോ
അല്ല .. ഇവന്‍ ഇരുകാലി മൃഗം

Friday, May 22, 2009

103.അനന്തപുരിയിലെ നീചാധിപന്‍

അന്തപുരിയിലെ മഹാരാജാവായിരുന്ന സ്വാതിതിരുനാളിനെ, സംഗീത ലോകത്തെ രാജവെന്നും, രാജാക്കാന്മാരിലെ സംഗീത ചക്രവര്‍‌ത്തിയുമെന്നാണ് അറിയപ്പെടുന്നത്. മേല്‍‌പ്പടിയാനെ, വൈകുണ്ഠ സ്വാമികള്‍‌, 'നീചാധിപന്‍‌' എന്നാണു വിളിച്ചത്. 1823-ല്‍‌ വൈകുണ്ഠസ്വാമികള്‍ തിരുവിതാംകൂറില്‍‌ തന്റെ പ്രസ്ഥാനത്തോടൊപ്പം, ജാതിവിരുദ്ധ-അയിത്ത വിരുദ്ധസമരവും ഉയര്‍‌ത്തികൊണ്ടു വന്നു.

ചാന്നാര്‍‌ മുതല്‍‌ താഴോട്ടുള്ള ജാതിപെണ്ണുങ്ങള്‍‌ക്ക് -മേല്‍‌വസ്ത്രമണിയാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. തെക്കന്‍‌തിരുവുതാംകൂറില്‍‌
നിന്നും ആ..സമരം, കൊല്ലം വരെ പടര്‍‌ന്നു. വൈകുണ്ഠസ്വാമിയേ തുറുങ്കലിലടച്ചു.118 ദിവസം കൊടിയ മര്‍‌ദ്ദനമായിരുന്നു. ആ കാലത്ത് രാജാവു അന്യദേശ കലാകാരന്മാരുമായി,
ക്രയാ-ക്രയ്യയ/,സ-രി-ഗ-മ-പ-ധ-നിയില്‍‌ ആറാടുകയായിരുന്നു. കരത്തിന്റെ നിലവാരം ആകാശത്തോളമുയര്‍‌ന്നു. തലകരം, മുലക്കരം, മിശക്കരം(ലിംഗത്തിനില്ലായിരുന്നു.).....
ബ്രിട്ടനുകപ്പം കൊടുത്തുള്ള ഈ ഭരണത്തില്‍‌, കര്‍‌ഷകരും സാധരണക്കാരും ഉരുകുകയായിരുന്നു.
സമരം നിര്‍‌ത്താനും, നാടാന്മാരുടെ കാര്യം മാത്രം പറയാനും, എന്നാല്‍‌ മോചിപ്പിക്കാമെന്നുള്ള രാജതിട്ടൂരം തള്ളുകയായിരുന്നു സ്വാമി.

സായിപ്പിന്റെ സഹായത്താല്‍‌ സമരം ജയിച്ചു. വന്‍‌ ജനസമുഹം ക്രിസ്തുമതം ഉള്‍‌കൊണ്ട് മനുഷ്യരായി.(രസകരമായത് മേല്‍‌ വസ്ത്രം ധരിക്കുമ്പോള്‍‌ ക്രിസ്ത്യാനിപ്പെണ്ണുങ്ങള്‍ക്ക് സവര്‍‌ണ്ണരില്‍‌ നിന്നും വ്യത്യാസമുണ്ടായിരിക്കണമെന്ന്‍. ഇക്കാര്യത്തില്‍ സായിപ്പിനും, നിര്‍‌ബന്ധമായിരുന്നു.) പ്രാകൃതവും മനുഷ്യവിരുദ്ധവുമായ ജാതിവ്യവസ്ഥയെ പിഴുതുമാറ്റാനുള്ള വൈകുണ്ഠ സ്വാമികളുടെ ശ്രമങ്ങള്‍‌ ഫലവത്തായില്ല, കാരണം, അത്ര കണ്ടുറച്ചുപോയ പാറയാണത്.

അത് ഡയണാമിറ്റു വെച്ചു പൊട്ടിച്ചാല്‍‌, ആ കഷണമെടുത്തു താലോലിക്കുന്ന ജാതിവെറിയന്മാരുടെ മതമാണു ഹിന്ദുമതം. വൈകുണ്ഠസ്വാമി സ്വന്തമായ ആരാധന ചിട്ടപെടുത്തിയും, സമുഹഭോജനം നടത്തിയും, തലേകെട്ടോടെ കണ്ണാടിയുടെ മുമ്പില്‍‌ പ്രാര്‍‌ഥിക്കുന്ന ഒരു ജനത്തെ വാര്‍‌ത്തു. നാരായണ ഗുരുവിനു മുമ്പ്, ആറാട്ടു പുഴ വേലായുധപണിക്കര്‍‌ക്കു മുമ്പ്, പുരോഗമന രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ വേരുപിടിക്കുന്നതിനു മുമ്പ്....

Thursday, May 21, 2009

102.ഞാനും എന്റെ ലോകവും

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പണ്ടൊരു കൂതറ ചോദിച്ചിരുന്നു. വിശാലമായ വായനകളുടെ പ്രത്യാഘാതമാണോ അതോ കര്‍മ്മനിരതമായ തലച്ചോറിന്റെ പ്രവര്‍ത്തികളുടെ ഇടവേളകളില്‍ ബ്ലോഗെഴുത്തിന്റെ സമയം കണ്ടെത്തുന്നതിലാണോ അറിയില്ലാ ചോദിച്ച കൂതറയുടെ പേര് മറന്നു. ഇനി അദ്ധേഹത്തെ കൂതറ എന്ന് വിളിച്ചതില്‍ ആക്ഷേപം ഉള്ളവര്‍ പൊറുക്കുക. അദ്ധേഹത്തെ കളിയാക്കി കൊണ്ടല്ല അര്‍ഹിക്കുന്ന ആദരവ്‌ കൊടുത്ത് കൊണ്ടുതന്നെയാണ് അങ്ങനെ സംബോധന ചെയ്തത്.

അതൊക്കെപോട്ടെ അതല്ലല്ലോ ഇവിടെ പ്രശ്നം.ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയാല്‍ ഞാനും എന്റെ ലോകവും എന്ന് കൊടുക്കുന്നതില്‍ എന്താണ് തെറ്റ്. ആര്‍ക്കും സ്വാഭാവികമായും തോന്നാവുന്ന സംശയം. അപ്പോള്‍ കൊടുത്താല്‍ പോരെ അല്ല. ബൂലോഗത്ത് ഓരോരുത്തരും ഓരോ പേരില്‍ അറിയപ്പെടുന്നവരും ആ പേര് ഉണ്ടാക്കാന്‍ യാത്നിച്ചവരും ആണ്. കൊടകരപുരാണവും ബെര്‍ലിത്തരങ്ങളും നന്ദപര്‍വ്വവും ഒക്കെ ഉദാഹരണം. അതുപോലെ ഇനി പുതിയ ഒരാള്‍ ആ പേരില്‍ ബ്ലോഗ്‌ തുടങ്ങിയാല്‍ എന്തെ അവര്‍ എന്നെ വെടിവേയ്ക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍ സ്വന്തം പേര് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. നിങ്ങള്‍ അങ്ങനെ ഇട്ടാല്‍ ആത്യന്തികമായി ആ പേരിന്റെ ഉടമയ്ക്ക് തന്നെ പ്രയോജനവും കിട്ടും.

ഞാന്‍ കൂതറ എന്നാ മറ്റുള്ളവരുടെ കണ്ണില്‍ നികൃഷ്ടമായ പേരിട്ടു ബ്ലോഗ്‌ തുടങ്ങിയിട്ടും അവസാനം അത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കൂതറമാഷും, കൂതറക്ലബും, ജൂനിയര്‍ കൂതറയും ഒക്കെ വന്നു. പക്ഷെ എത്ര കൂതറ വന്നാലും ആദ്യം കൂതറ എന്ന് ആരെങ്കിലും പറഞ്ഞാല്‍ മനസ്സില്‍ ഓടിയെത്തുക കൂതറ അവലോകനം എന്നാ ബ്ലോഗും കൂതറ തിരുമേനിയും ആണ്. അതിനു എല്ലാവര്‍ക്കും നന്ദി.

പറഞ്ഞു വന്നത് കഴിഞ്ഞ ഒരു ദിവസം ചിന്ത.കോം നോക്കിയപ്പോള്‍ കണ്ടതാണ് ഒരു ബ്ലോഗറുടെ പേര് ഞാനും എന്റെ ലോകവും. അമ്മോ ഞാന്‍ ഒന്ന് ഞെട്ടി. കാരണം ഞാനും എന്റെ ലോകവും ബൂലോകത്തെ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളായ അനില്‍ശ്രീയുടെ ബ്ലോഗാണ്. എന്തെ അനില്‍ വേറെയും ഒരു ബ്ലോഗ്‌ ഈ പേരില്‍ തുടങ്ങിയോ. അങ്ങനെ ഞെട്ടാന്‍ കാരണമുണ്ട്. അനില്‍ ഇപ്പോള്‍ തന്നെ ഒന്നിലധികം ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നവനും അല്പം തെരക്കുള്ള ഒരു പ്രവാസിയുമാണ്. ഇനി ഒരു പേരില്‍ തന്നെ വേറെയും ബ്ലോഗ്‌ തുടങ്ങാന്‍ തക്ക മണ്ടത്തരം കാട്ടുന്ന ആളുമല്ല. ബൂലോഗത്ത് പരിചയസമ്പന്നനായ അനില്‍ശ്രീ അങ്ങനെ ചെയ്യുമെന്ന് തോന്നുമില്ല.

അപ്പോള്‍ വീണ്ടും ചിന്ത.കോം നോക്കിയപ്പോള്‍ വീണ്ടും ഒരു ഞാനും എന്റെ ലോകവും. ഇതെന്താ ഈ ഞാനും എന്റെ ലോകങ്ങളുടെയും സംസ്ഥാന സമ്മേളനമാണോ. അപ്പോഴാണ്‌ മനസ്സിലായത്‌ ആ ബ്ലോഗിന്റെ പേര് കാഴ്ചകള്‍ എന്നും അതെഴുതുന്നത്‌ സജി എന്നുപേരുള്ള ഒരു പ്രവാസിയും ആണെന്ന്. പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗ്‌ ചിന്തയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ എഴുത്തുകാരന്റെ സ്ഥാനത്ത് ഞാനും എന്റെ ലോകവും എന്നാണ് വരുന്നത്. അതുപോലെ അദ്ദേഹം കമന്റ് ഇട്ടാലും ഞാനും എന്റെ ലോകവും എന്നെ വരൂ. എന്താ സജീ. നല്ലൊരു പേരല്ലേ അതിടുന്നതല്ലേ അതിന്റെ ഒരിത്. അല്ല ചോദിച്ചെന്നെ ഉള്ളൂ. അതുപോലെ രണ്ടാമത്തെ ഞാനും എന്റെ ലോകവും ചിന്തയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ യെസേം എന്നപേരില്‍ ആണ് വരുന്നത്.

അയ്യേ. ഇതൊരു മോശം ഏര്‍പ്പാടല്ലേ. എന്തോരം പേര് കെടക്കുന്നു നമ്മുടെ ശബ്ദതാരാവലിയില്‍. വെറുതെ ഉള്ള പേര് തന്നെ ഇട്ടുവേണോ ബ്ലോഗാന്‍.

എന്തായാലും സ്വന്തമായി ഒരു പേരിട്ടു ബ്ലോഗുന്നതിന് മുമ്പേ ആ പേരില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുന്നതല്ലേ നല്ലത്. ഇതെഴുതി എന്ന് കരുതി ഞാന്‍ ഞാന്‍ ആണ് കൂതറെ, എന്റെ ലോകം പിന്നെ കൂതറയുടെ ലോകമാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും. എന്നാലും സ്വന്തം പേരില്‍ തന്നെ എഴുതുന്നതില്‍ അല്ലെ അതിന്റെ ഒരിത്.

കൂതറ തിരുമേനി.

Wednesday, May 20, 2009

101.ആഘോഷിക്കുക..!! പ്രഭാകരന്‍ വീണു.

തമിള്‍ പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മരണം പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും മാത്രമല്ല ബൂലോകത്തിലും വമ്പന്‍ ആഘോഷം തന്നെ. എന്തുകൊണ്ട് പുലിത്തലവന്‍ ഇത്ര വെറുക്കപ്പെട്ടവന്‍ ആയി. സമാന സ്വഭാവമുള്ള പാലസ്തീനില്‍ ലോകതീവ്രവാദികള്‍ എന്നപട്ടം നിസംശയം ചാര്‍ത്തികൊടുക്കേണ്ട ഹമാസിന് വേണ്ടി നിലകൊള്ളുന്നവരും ഹമാസിന്റെ തീവ്രവാദികളെ വാനോളം പുകഴ്തുന്നവരും പ്രഭാകരന്റെ മരണത്തെ ആഘോഷിക്കുന്നതിലെ വിരോധാഭാസം മനസ്സിലാവുന്നില്ല.

ശ്രീലങ്കയിലെ തമിഴ്‌ ചരിതം എന്ന എന്റെ പോസ്റ്റില്‍ തമിഴയുടെ സമീപകാലത്തെയും പൌരാണിക കാലത്തെയും കുടിയേറ്റവും പുലികളുടെ രൂപീകരണവും നയപാളിച്ചകളും വ്യക്തമാക്കിയിരുന്നു.

കരുണ പുലിക്കൂട്ടം വിട്ടതുമുതല്‍ പുലികളെ മാനസികമായി തകര്‍ക്കാന്‍ ശ്രീലങ്കനടത്തിയ പ്രചാരണങ്ങളില്‍ പ്രമുഖമായിരുന്നു പുലിത്തലവന്‍ സുഖലോലുപനും ഒപ്പം പുലികള്‍ കഷ്ടപെടുകയുമായിരുന്നെന്നത്. തന്ത്രപരമായ പരസ്യങ്ങളിലൂടെ അവര്‍ വിജയം കൈവരിച്ചുവേന്നുവേണം പറയാന്‍.

കര,നാവിക വ്യോമ സേനകള്‍ ഉണ്ടായിരുന്ന തമിഴപുലികളുടെ നേതാവും ഒപ്പം സര്‍വ്വ സൈന്യാധിപനുമായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍. അതുകൊണ്ട് തന്നെ പ്രത്യേക അനുവാദമോ നിയമമോ ഇല്ലാതെ തന്നെ സ്വപ്രഖ്യാപിത തമിഴ്‌ രാജ്യത്ത് വസിച്ചിരുന്ന പ്രഭാകരന്‍ ഒരു സാധാരണ പുലിയുടെതിനു സമാനമായ ജീവിതരീതി പുലര്‍ത്തുവാനാവില്ല. ഒരു രാജ്യത്തും സാധാരണ സൈനികനും സൈന്യാധിപനും അല്ലെങ്കില്‍ രാജ്യത്തലവനും ഒരേ രീതിയില്‍ വസിക്കുന്നു അല്ലെങ്കില്‍ വസിക്കണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല.

ഇനി അത് വിമര്‍ശിക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു സാധാരണ ഹമാസ് പ്രവര്‍ത്തകനോ പാലസ്തീനിയോ ദാരിദ്ര്യത്തിന്റെ കെടുതി നന്നായി അനുഭവിക്കുന്നവരാണ്. എന്നാല്‍ സാക്ഷാല്‍ ഖാലിദ്‌ മഷാലിന്റെ സിറിയയിലെ വസതിയുടെ സൌകര്യങ്ങള്‍ ഒരു ഭരണാധികാരിയുടെ തുല്യമാണ്. എന്തെ ഇപ്പോള്‍ ആ സൗകര്യങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലേ. ആ സൗകര്യങ്ങള്‍ ഒരു സാധാരണ ഹമാസ് പ്രവര്‍ത്തകന് മനപ്രയാസം ഉണ്ടാക്കാറുണ്ടോ? മുസ്ലിം മതവിദ്യാര്‍ഥികള്‍ അഥവാ താലിബാന്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടവര്‍ ഏറ്റവും ലളിതമായി ജീവിക്കുന്നവരും മത വിശ്വാസികളും ആയിരിക്കണം എന്നതായിരുന്നു ചിട്ട.അതിനെതിരെ പ്രവര്‍ത്തിക്കുന്നവരും ജീവിക്കുന്നവരും കര്‍ശന ശിക്ഷ ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ താലിബാന്‍ നേതാക്കളായ മുല്ലഒമാറിന്റെയും, മുല്ല വക്കില്‍ രബ്ബാനിയുടെയും മറ്റും വസതികള്‍ തകര്‍ത്തപ്പോള്‍ അമേരിക്കന്‍ സെനപോലും ഞെട്ടിപ്പോയി. സാക്ഷാല്‍ ഒസാമ ബിന്‍ ലാദന് വേണ്ടി മുല്ല ഒമര്‍ നിര്‍മ്മിച്ചിരുന്ന വസതി ഒരു പഞ്ച നക്ഷത്ര ഹോട്ടലിനു സമാനമായിരുന്നു. ആ വീട്ടിലെ നീന്തല്‍ കുളത്തിന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നിട്ടും താലിബാന്‍ പോരാളികളുടെ ആത്മവീര്യം ചോര്‍നുപോയോ.

ഒരു ഇസത്തിനുവേണ്ടിയോ ലക്ഷ്യത്തിനു വേണ്ടിയോ പോരാടുന്നവരുടെ താഴേത്തട്ടിലും മേലെത്തട്ടിലും ഉള്‍പ്പെടുന്നവരുടെ ജീവിതചര്യകളും സാഹചര്യങ്ങളും ഒരേപോലെ ആവണം എന്ന് വാശിപിടിച്ചാല്‍ കാര്യമുണ്ടോ. എന്തിനു പാവങ്ങളുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ജീവിത സാഹചര്യങ്ങള്‍ ഒരു പോലെയാണോ? ആകാന്‍ കഴിയുമോ?

1981 ഇല ജാഫ്നയിലെ തമിഴ് ഗ്രന്ഥശാല തകര്‍ത്തതിനെ നിസ്സാരമായി കാണുന്നവര്‍ എന്തിനു അങ്ങനെ കാണുന്നു എന്നതിന് വ്യക്തമായ ലക്ഷ്യമുണ്ട്. അല്ലെങ്കില്‍ കാരണമുണ്ട്. പ്രസ്തുത 1950 ഇല നിര്‍മ്മിക്കപ്പെട്ട ഈ ഗ്രന്ഥശാല ആക്കാലത്ത്‌ ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഉള്ളതുമായിരുന്നു. ഓരോ തമിഴനും മാത്രമല്ല ശ്രീലങ്കയ്ക്കും അഭിമാനിക്കാന്‍ കഴിയാവുന്നതായിരുന്നു.

എന്നാല്‍ പ്രസ്തുത ഗ്രന്ഥശാല കത്തിച്ചു കളഞ്ഞപ്പോഴാണ് ശ്രീലങ്കയ്ക്കും ഇതിന്റെ പ്രാധ്യാന്യം മനസ്സിലായത്‌. അതുകൊണ്ട് തന്നെ അതിന്റെ പുനര്‍നിര്‍മ്മാണം ശ്രീലങ്ക കടമാപോലെ ചെയ്തുകൊടുക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റ്‌ ചന്ദ്രിക കുമാരതുങ്കെ പ്രസ്തുത സംഭവത്തില്‍ തമിഴ്‌ ജനതയോട് മാപ്പിരക്കുകയും ചെയ്തു. ലക്ഷത്തോളം പുസ്തകങ്ങളും താളിയോല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നതില്‍ ഏറെയും ഹൈന്ദവ പുരാണങ്ങളും ചരിത്രങ്ങളും ഒപ്പം തമിഴ്‌ സാഹിത്യ, സാമൂഹിക കൃതികളുമായിരുന്നതുകൊണ്ട് തന്നെ മറ്റുമതക്കാരെ സംബന്ധിച്ച് ഇതുവെറും ഒരു "പൊത്തകം" വച്ചിരിക്കുന്ന കെട്ടിടം മാത്രമായിരുന്നു.

ഒരു ജനതയുടെ സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റത്തെ ഒരു പക്ഷെ ശ്രീലങ്ക മനസ്സിലാക്കാനും ഒപ്പം മാപ്പിരക്കാനും കാരണം ഇന്ദിരാഗാന്ധി എന്നുള്ള കഴിവും ദീര്‍ഘ വീക്ഷണവും ഉണ്ടായിരുന്ന ഒരു പ്രധാനമന്ത്രിയുടെ കാരണം കൊണ്ടായിരുന്നു. ശ്രീലങ്കന്‍ പ്രശ്നത്തില്‍ പരിതപരകരമായി ഇടപെട്ടത് രാജീവ്‌ ഗാന്ധിയുടെ രാഷ്ട്രീയപാപ്പരത്തവും. എന്നാല്‍ രാജീവ്‌ ഗാന്ധിയുടെ കൊലപാതകമാവട്ടെ തമിഴ്‌ പുലികളുടെ ചരിത്രത്തിലെ ഏറ്റവും മ്ലേച്ചവും വിഡ്ഢിത്തം നിറഞ്ഞതുമായ തീരുമാനവും ആയിരുന്നു. അതുവരെ പുലികള്‍ക്ക് അഭയമെകിയിരുന്ന ഒരു മണ്ണിലേക്കുള്ള വാതില്‍ അതോടെ കൊട്ടിയടക്കപ്പെട്ടു.

എന്നാല്‍ ഇന്ന് പ്രഭാകരന്‍ ഇല്ല. പ്രഭാകരനെ ലോകത്തിലെ ഏറ്റവും ക്രൂരന്‍ എന്ന് വിളിക്കുമ്പോള്‍ സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്‍ മുതല്‍ ഖാലെദ്‌ മാഷാല്‍ വരെ ചിരിക്കുന്നു. അബുസയ്യഫ്‌ തീവ്രവാദികള്‍ കിഴക്കന്‍ ഏഷ്യയില്‍ തീവ്രവാദം വളര്‍ത്തുമ്പോള്‍, സയദ്‌ സലാഹുദീന്‍, മസൂദ് ആഷര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുമേലും സമാധാനത്തിനു മേലും ക്രൂര രക്തപങ്കിലിത നാടകങ്ങള്‍ ആടുംപോഴും ഹാഫീസ് മുഹമ്മദ്‌ ഷേക്ക്‌ സയെദ്‌ മുംബെയില്‍ മരണ താണ്ഡവം ആടുംപോഴും ക്രൂരന്‍ പ്രഭാകരന്‍ തന്നെ.

രസകരമായ കാര്യം സുഭാഷ്‌ ചന്ദ്രബോസും തീവ്രവാദി ആയിരുന്നു. ഭഗത് സിംഗും തീവ്രവാദി ആയിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ വാളെടുത്തവന്‍ എല്ലാം തീവ്രവാദി ആയിരുന്നു. പക്ഷെ സ്വാതന്ത്ര്യത്തിനു ശേഷം നാമെല്ലാം വാഴ്ത്തിയവര്‍ ആയിരുന്നു അവരെല്ലാം. അതുപോലെ തമിഴ് ഈഴം വിഫലമായ തമിഴ്‌ രാജ്യം എന്ന ലക്‌ഷ്യം നേടിയിരുങ്കില്‍ പ്രഭാകരനും സ്വാതന്ത്രസമരസേനാനി മാത്രം ആവുമായിരുന്നു.

ഇനി പ്രഭാകരന്റെ വീഴ്ച നമ്മെ എങ്ങനെ ബാധിക്കും എന്നുകൂടി അറിയുക. തനിക്കു പറ്റിയ ഹിമാലയന്‍ മണ്ടത്തരമായ രാജീവ്‌ ഗാന്ധി വധം പ്രഭാകരന്റെ പതനത്തിനു കാരണമായി എന്നതാണ് ചരിത്രം. എന്നാല്‍ ഇന്ത്യയുടെ പണ്ടേയുള്ള രീതി കാരണം തമിഴര്‍ക്കെതിരെ ആക്രമണത്തിനു ഇന്ത്യന്‍ പിന്തുണ കിട്ടില്ലെന്നറിയാവുന്ന ശ്രീലങ്ക പാകിസ്ഥാന്റെയും ചൈനയുടെയും പിന്തുണ നേടിയിരുന്നു. ഭാരതവുമായി ഏറ്റവും അടുത്തുള്ള ശ്രീലങ്ക ചൈനയെയും പാകിസ്ഥാനെയും സംബന്ധിച്ച് തന്ത്രപ്രധാനമായ ഇടമാണ്. ആയുധമായും പണമായും ഏറെ സൌജന്യങ്ങള്‍ കിട്ടിയ ശ്രീലങ്ക ചീനനു അനുവദിച്ചു കൊടുത്തിരിക്കുന്ന സൗകര്യങ്ങള്‍ ഭാരതത്തിന്‌ ഏറെ ദോഷം ചെയ്യും. കാരണം തമിഴ്നാടും ശ്രീലങ്കന്‍ മുനമ്പും തമ്മില്‍ കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ. പാകിസ്ഥാനും സുവര്‍ണാവസരം കൈമുതലാക്കി ശ്രീലങ്കയ്ക്ക് വേണ്ട സൌകര്യങ്ങളും ആയുധങ്ങളും നല്‍കി കഴിഞ്ഞു.

ചീനനും പാകിസ്ഥാനും എന്നും ഭാരതത്തിന്റെ ശത്രുക്കള്‍ ആണെന്നതും മനസ്സിലാക്കി കഴിയുമ്പോള്‍ ഇതിന്റെ പ്രസക്തി ഭയപ്പെടുത്തുന്നത്‌ തന്നെയാണ്. മുമ്പ്‌ ഭാരതത്തോട് അടുപ്പമുണ്ടായിരുന്ന നേപ്പാളില്‍ പാകിസ്ഥാന്‍ പിടിമുറുക്കിയതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം തട്ടിയുടെക്കാന്‍ ഭീകരന്മാരെ കാറ്റ്മണ്ടുവില്‍ എത്തിക്കുന്നതിലും വിമാനത്തിന്റെ ഉള്ളില്‍ കയറ്റുന്നതിലും സഹായിച്ചു. ഇന്നും പാകിസ്ഥാന് നല്ല അടിസ്ഥാനമുള്ള താവളമാണ് നേപ്പാള്‍. അതുപോലെ തന്നെ ഒരു താവളം ശ്രീലങ്കയിലും രൂപപ്പെട്ടാല്‍ ഭാരതം കൂടുതല്‍ ആക്രമണങ്ങള്‍ ആ വഴിയില്‍നിന്നും പ്രതീക്ഷിക്കേണ്ടി വരും.

ശ്രീലങ്കയിലെ തമിഴ്‌ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതും അവിടെ തുറമുഖ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രീലങ്കയെ സഹായിക്കുന്നതും ചീനനാണ്. എന്തായാലും പുലികള്‍ വീണതോടെ ലങ്കന്റെ തലവേദന കുറഞ്ഞെങ്കില്‍ ഭാരതത്തിന്റെ തലവേദന കൂടുകയാണ് ചെയ്തത്. പക്ഷെ ഓര്‍ക്കേണ്ട ഒന്നുണ്ട്. അവസരം പോലെ മാറുന്ന മലയാളികളെപ്പോലെയല്ല തമിഴര്‍. പ്രഭാകരന്‍ മരിച്ചശേഷം യൂറോപ്പിലും അമേരിക്കയിലും തമിഴര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ തന്നെ ഉദാഹരണം. തമിഴ്‌ മക്കളുടെ ഉള്ളിലുള്ള പുലി സ്നേഹം പ്രഭാകരന്റെ മരണത്തോടെ അവസാനിക്കുമോ എന്ന് കണ്ടറിയണം.

Monday, May 18, 2009

100.കൂതറഅവലോകനത്തിന് സെഞ്ചുറി

ബി.സി.സി.ഐ.യും ഐ.പി.എല്ലും അങ്ങനെ ക്രിക്കറ്റ് അരങ്ങുവാഴുമ്പോള്‍ ബ്ലോഗില്‍ നിറയെ വില്ലന്മാരും നായകന്മാരും വീരാധിവീരന്മാരും അരങ്ങും ബൂലോകവും വാഴുകയായിരുന്നു. മിക്കവരും തങ്ങള്‍ കേമന്‍മാരെന്ന് അവകാശപ്പെട്ടും സ്ഥാപിച്ചും ബൂലോകത്ത് വിലസിയപ്പോള്‍ താന്‍ വെറും നിസാരന്‍ ആണെന്ന് സ്വയം തിരിച്ചറിഞ്ഞു സാധാരണക്കാരില്‍ സാധാരണക്കാരനും ലാളിത്യത്തില്‍ കെ.പി.എ.സി.ലളിതയെക്കാളും ലാളിത്ത്യമുള്ളവനുമായ ഈ ഞാന്‍ കഴിഞ്ഞ നവംബറില്‍ തുടങ്ങിയ കൂതറഅവലോകനമെന്ന ഈ ചെറുബ്ലോഗ്‌ ബൂലോഗത്ത് തന്റെ ശതകം അഥവാ സെഞ്ചുറി തികച്ചിരിക്കുകയാണ്.

നേട്ടങ്ങളില്‍ അഹങ്കരിക്കാത്ത തലക്കനം ഒട്ടുമില്ലാത്ത കൂതറയെ കൂതറ തിരുമേനി ആക്കിയ നാടകക്കാരനും ഈ അവസരത്തില്‍ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. കൂതറ തിരുമേനിയുടെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന മനോഹരമായ ചിത്രം സംഭാവന ചെയ്തിരിക്കുന്നത് നാടകക്കാരന്‍ എന്നാ കൊട്ടിലക്കാരന്‍ ആണ്.

ആദ്യകാലത്ത് കൂതറ അവലോകനം എന്നാ ബ്ലോഗില്‍ അംഗങ്ങള്‍ അയ പലരും പല കാരണങ്ങളാല്‍ പിരിഞ്ഞുപോയെങ്കിലും നിരന്തരം വീണ ഭീഷണികളും തെറിവിളികളും അതിജീവിച്ചു ഇവിടെ നിന്ന ബാക്കിയെല്ലവരോടും ഒപ്പം കൂതറയില്‍ പബ്ലിഷ് ചെയ്യുന്ന ഓരോ പോസ്റ്റും വായിക്കുകയും കമന്റ് ഇടുകയും ചെയ്യുന്ന ഓരോ ബൂലോകവാസികളോടും കൂതറ തിരുമേനി തന്റെ അകൈതവമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

കൂതറ തിരുമേനി അംഗം ആയുള്ള കൂതറ അവലോകനം എന്നാ ബ്ലോഗില്‍ വികടസരസ്വതിയുടെ പരിഭാഷയെന്നോണം സാഹിത്യമലവിസര്‍ജ്ജനം എന്നോ വിവരദോഷം എന്നോ രീതിയില്‍ വീണ തെറിവിളികളും കൂതറ അവലോകനം എന്നാ ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. അവര്‍ക്കും കൂതറതിരുമേനി നന്ദി പറയുന്നു. "സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും" എന്നതില്‍ വിശ്വസിക്കുന്ന കൂതറതിരുമേനി അത്തരം ഘട്ടങ്ങളില്‍ സംയമനം പാലിച്ചതും ബൂലോഗത്തിനു മാതൃകയാക്കാവുന്നതാണ്.

കൂതറ അവലോകനം എന്ന ബ്ലോഗ്‌ പൂട്ടിക്കാനും ഭീഷണികള്‍ കൊണ്ട് വിരട്ടാനും നടത്തിയ ശ്രമങ്ങള്‍ കൂതറ അവലോകനം എന്നാ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് കാറ്റലിസ്റ്റ് ആവുകയാണ് ചെയ്തത്. നേര് നേരായി എഴുതിയാല്‍ എന്നും മധുരിക്കില്ല എന്നതുകൊണ്ട്‌ തന്നെ ഭീഷണികളും തെറിവിളികളും ആദ്യം മുതലേ പ്രതീക്ഷിച്ചിരുന്നു. വെറും സുഖിപ്പിക്കല്‍സ് നടത്താതെ എഴുതാന്‍ ഇതുവരെ കഴിഞ്ഞതില്‍ വളരെ ആത്മഹര്‍ഷമുണ്ട്.

വായനക്കാരുടെ ചിന്താസരണികള്‍ എന്നും വിഭിന്ന പാതകള്‍ തേടുന്നതിനാല്‍ കമന്റുകളുടെ വശം പറ്റി അതിനോടൊപ്പം സഞ്ചരിക്കുന്ന രീതി ആദ്യം മുതലേ ഈ ബ്ലോഗില്‍ ഇല്ലായിരുന്നു. കൂതറ അവലോകനം എന്നാ ബ്ലോഗില്‍ അംഗമായതിന്റെ പേരില്‍ തെറിവിളികള്‍ കൊടുക്കുകയും അംഗങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ അനോണിയായി ഇട്ടു സായൂജ്യം അടയുകയും ചെയ്ത മഹത് വ്യക്തികളുടെയും ആത്മാവിന് നിത്യശാന്തി കിട്ടാന്‍ കൂതറ തിരുമേനി പ്രാര്‍ത്ഥനനടത്തുന്നതാണ്.

നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഓടിപ്പോവാതെ കൂതറ അവലോകനത്തില്‍ നിന്ന എല്ലാ പ്രീയപ്പെട്ട അംഗങ്ങളോടും കൂതറ തിരുമേനി നന്ദി അറിയിച്ചുകൊള്ളട്ടെ.

കൂതറ അവലോകനം എന്നാ ചെറുബ്ലോഗ് ഒരു വന്‍മരം ആയപ്പോഴും കൂതറ തിരുമേനി കൂടുതല്‍ വിനീതന്‍ ആവുകയാണ് ചെയ്തത്. വിനയം എളിമ സത്യസന്ധത അതാണ്‌ നാം പഠിക്കണ്ട പാഠം.ലാളിത്യം കൈവിടാതെ ചിരിച്ചു മന്ദഹസിച്ചു കൂടുതല്‍ വിഭവങ്ങളുമായി കൂതറ തിരുമേനിയും കൂട്ടരും കൂടുതല്‍ പോസ്റ്റുകളുമായി വീണ്ടും വീണ്ടും ബൂലോഗത്ത്‌ വിലസാന്‍ ആ മഹാശക്തി ഞങ്ങളെ അനുഗ്രഹിക്കട്ടെ.

കൂതറ അവലോകനത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൂതറ തിരുമേനിയുടെയും കൂതറ അവലോകനം അംഗങ്ങളുടെയും ഹൃദയത്തിന്റെ ഭാഷയില്‍ കൂതറ അവലോകനം ബ്ലോഗിന്റെ പേരില്‍ നന്ദി അറിയിട്ടുകൊള്ളട്ടെ.

കൂതറതിരുമേനിയും കൂട്ടുകാരും.

99.ആധുനിക കേരളത്തിലെ വൈദ്യന്‍

അടിമ പഴക്കം കൊണ്ട് തന്നെ സം ​ബന്ദിച്ച ചങ്ങല സ്വന്തമാണന്ന് അവകാശപ്പെടുന്നപോലെയാണു ചണ്ഡാളര്‍ തങ്ങള്‍ഹിന്ദുക്കളാണന്നുപറയുന്നതെന്നുപറഞ്ഞത് സഹോദരന്‍ അയ്യപ്പനാണ്.

"നായിലും നാണം കെട്ട"ബ്രാഹ്മണിസത്തിന്റെ കാലുനക്കുന്ന
വൈശനായ ഗാന്ധിയെ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ
തിരുത്താനുള്ളധൈര്യവും കേരളത്തില്‍ മറ്റാര്‍ക്കുമില്ലായിരുന്നു.
ഇന്‍ഡ്യയില്‍ അം ബേദ്കര്‍ക്കുമാത്രമാണ്-വര്‍ണ്ണാശ്രമധര്‍മ്മത്തേയും ,രാമരാജ്യത്തേയും ചോദ്യം ചെയ്യാനുള്ളധൈര്യമുണ്ടായത്.
രാമരാജ്യത്ത് ശൂദ്രനായ ശം ​മ്പുകന്-നീതിയല്ല,പകരം
കൊലകത്തിയാണ്,നാരായണ ഗുരുവിന്-സന്യാസം കൊടുത്തത്
ഇം ഗ്ളീഷുകാരാണന്നു പറയുന്നത് അതുകൊണ്ടാണ്.
ബുദ്ധമത പാരമ്പര്യമുള്ള അവര്‍ണ്ണ ബഹുജനങ്ങളെ,
കോടുങ്ങല്ലൂര്‍ ഭരണിയില്‍ നിന്നും വിലക്കുന്നതു കാണുക.

ഹിം സ,കള്ളകഥ,കാമദോഷം .
കള്ളവും കള്ളുകുടിയേതുമേ
ധര്‍മ്മവിരുദ്ധമെന്നോതിയൊരു
നല്ലമതമിങ്ങിരുന്നുവല്ലോ
ആമത സന്ദേശവാഹിനികള്‍
ശീലാവതികളാം ഭിക്ഷുണികള്‍
വാണവിശുദ്ധ മഠങ്ങളാണീ
കാവുകളൊക്കേയും പണ്ടു പണ്ടേ
ആ മഹാകന്യാമഠങ്ങളെല്ലാം
കേറിയധര്‍മ്മിളാക്രമിച്ചു.
അന്നവര്‍ ചെയ്ത കഠിനതകള്‍
ഇന്നും നടപ്പു ഭരണീയായി
മദ്യപിച്ചങ്ങവര്‍ ചെന്നുകേറി
ഭിക്ഷുണീമാരെ തെറി പറഞ്ഞു.
സദ്ധര്‍മ്മത്ത്വ വിരോധം കാട്ടാന്‍
വെട്ടിയവര്ഹോ കോഴികളേ
കുത്സിതമായ ഭരണിയുടെ
വാസ്തവമായചരിത്രമിതു..

98.പൊയ്കയിലപ്പച്ചെന്റെ പാട്ടുകള്‍

പ്രളയവും, നോഹയുടെ പെട്ടകവും - ബൈബിള്‍ പഴയനിയമത്തില്‍ വിവരിക്കുമ്പോള്‍, അധമ ജനതയേ പോലെ പാഴ് വൃക്ഷങ്ങളെയും ഒഴിവാക്കിയ
പെട്ടകനിര്‍മ്മാണത്തെ പറ്റി പൊയ്കയില്‍ അപ്പച്ചെന്റെ യഹോവാ വിമര്‍ശനം .

കൊന്നായും കോമാവ് കാഞ്ഞിരം വഞ്ചി
മന്ദമരുതി ഉതി മാതളം തേന്മാവ്
ഇരുപ്പകരുന്താളീ
ഇരുമാചി പുളിമാവു കരിവാക വാക
മരുതോന്നി കുളമാവു ചെറുനെല്ലി വില്ല്
ഉന്നമഞ്ചാടീ ഉതി മാതളം ​വേമ്പ്
അതിവേമ്പ് ഇതിവേമ്പ് ഇലവുമ്മപാല
വമ്പന്‍മുരിങ്ങ പൊങ്ങ തെങ്ങ് അമ്പഴവും
ഇത്യാദിവ്രുക്ഷങ്ങളില്‍ നിന്ന് കോപ്പേറന്നു കണ്ട്
തിട്ടമായിട്ടങ്ങുവെട്ടീയിട്ടൂ
വള്ളീതുളവെട്ടി ആനവലിച്ചൂ
ചാണീട്ടു തോതിട്ടു നൂലിട്ടെടുത്തു
ആശാരിമാരൊക്കെ കൂടോടെകേറി
കൊട്ടുവടിയടീക്കുന്ന ശബ്ദമേറേ
കേളീ പേശീടൂന്നു കാണീകളേറേ
പെട്ടിയുടെ പണീ തീര്‍ന്നു
സമ്മാനങ്ങളൂം കൊടുത്തു പിരിഞ്ഞു
നിശ്ചയിക്കപെട്ടവര്‍ പെട്ടിയില്‍ കേറി
പെട്ടിയുടെ വാതില്‍ യഹോവാ അടച്ചു
ആകാശത്തിന്‍ ജലധ്വാരം തുറന്നു.
ഭൂമിയുടെ ജലദ്വാരം തുറന്നു. മഴതുടങ്ങി
ഇതെന്തു കഷ്ടം ,ഇതെന്തു കഷ്ടം .
കണ്ണൂനീരൊക്കെ തുടച്ചേ മതിയാവൂ

97..:: പരാജയം ::.. കൂതറഅവലോകനം.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ എന്തായാലും ഇടതുപക്ഷ മുന്നണിയ്ക്ക് അത്രനല്ല ഫലമല്ല കൊണ്ടുവന്നത്. പക്ഷെ ഒരു തെരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ നേരിടുന്നത്‌ ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് പുതുമയാണോ. എന്തേ ഇത്തരം ഒരു തിരിച്ചടികള്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടിട്ടില്ലേ. പിന്നെന്തേ ഇത്തവണ ഇടതുപക്ഷത്തിന് വന്നപ്പോള്‍ അത്ര നാണംകെട്ട തോല്‍വി എന്നുള്ള പ്രചാരണം. എന്തായാലും കഴിഞ്ഞതവണ കോണ്‍ഗ്രസ് നേരിടേണ്ടിവന്ന പോലുള്ള കനത്ത തോല്‍വിയാണോ ഇത്തവണ ഇടതുപക്ഷം നേരിട്ടത്‌.

തോല്‍വി എന്തായാലും തോല്‍വി തന്നെ. അതിനു വിചാരങ്ങള്‍ തമ്മിലുള്ള അന്തര്‍‍ധാരയുടെ വ്യതിചലനം എന്നോ അനിഷ്ടങ്ങളുടെ ബഹിര്‍സ്ഫുരണം ബാലറ്റ് പെട്ടിയില്‍ പ്രതിഫലിച്ചു എന്നോ ഒന്നും പറഞ്ഞിട്ട് കഥയില്ല.

പക്ഷെ അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും വന്ന അകല്‍ച്ച അല്ലെങ്കില്‍ നേതൃനിരയിലെയും അടിത്തട്ടിലെയും ചിന്താഗതികളില്‍ വന്ന വിടവാണ് ഈ പരാജയത്തിനു കാരണം. അല്ലെങ്കില്‍ നേതാക്കള്‍ തങ്ങളുടെയോ തങ്ങളോട് ഒപ്പമുള്ള ഘടകക്ഷികളുടെയോ കാര്യത്തില്‍ ശ്രദ്ധ ചെലുത്താതെ തന്നിഷ്ടം കാണിക്കുന്നുവേന്നുള്ള ഒരു ചിന്താഗതി പ്രവര്‍ത്തകര്‍ വോട്ടില്‍ കാണിച്ചതും ഒരു പരാജയകാരണമായി.

എന്നാല്‍ ഇതിനെ ഭാവിയിലേക്കുള്ള ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് ആയി ഉപയോഗിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയ്ക്ക് ഗുണകരമായ ഒരു നേട്ടം ലഭിക്കുവാന്‍ കാരണമാവും. ഈ തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ കാരണങ്ങള്‍ പലതാണ്. പ്രധാനമായും ബി.ജെ.പി.യെ ഭരണത്തില്‍ വരുത്താതിരിക്കാനുള്ള ജനങ്ങളുടെ വോട്ടിംഗ് ഒരു കാരണം. ഇതിനെ കേരളത്തിലെ അടിയോഴുക്കലുമായി കൂട്ടിക്കെട്ടെണ്ട കാര്യമില്ല. അതേപോലെ ലാവ്ലിന്‍ പ്രശ്നത്തില്‍ പാര്‍ട്ടികൊണ്ട നിലപാട്‌ മിക്ക പ്രവര്‍ത്തകരെയും ക്രുദ്ധരാക്കി എന്നുവേണം കരുതാന്‍. പിണറായി വിജയന്‍ തെറ്റുകാരന്‍ ആണോ അല്ലയോ എന്നല്ല പ്രശ്നം. അതിനെ അന്വേഷിക്കുന്നതില്‍ നിന്ന് വിലക്കുന്ന സാഹചര്യം സാധാരണക്കാരായ ജനങ്ങളുടെ മുന്‍പില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി.

നേതാക്കള്‍ക്കും ചിന്തകര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. പ്രത്യേകിച്ചും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക്. അന്വേഷണം നടത്തിപ്പിക്കാതിരിക്കുന്നത് ഒരു പക്ഷെ കുറ്റങ്ങള്‍ മൂടിവയ്ക്കാന്‍ ആയിരിക്കുമെന്ന ധാരണ ഒരു വിമതവോട്ടിങ്ങിന് ഇടവരുത്തുമെന്ന് ഇടതുകക്ഷി നേതാക്കള്‍ മനസ്സിലാക്കണമായിരുന്നു. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് അവസരം കൊടുത്തിരുന്നെങ്കില്‍ ജനങ്ങളുടെ അത് ഇടതു വലതു മാത്രമല്ല തെരഞ്ഞെടുപ്പിലെ പ്രധാന ശക്തിയും തെരഞ്ഞെടുപ്പില്‍ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്ന സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതിയുള്ളവരെ ഇടതുപക്ഷവുമായി അകറ്റാന്‍ കാരണമായി.

പിഡിപി ബന്ധത്തെ അന്ധമായി ഇടതുപക്ഷത്തിന്റെ തോല്‍വിയ്ക്ക് കാരണമായി എന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. ഒരു കാരണം ആയി എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ശരിയായിരിക്കും. പി.ഡി.പി.യെ ഇന്നും ഒരു തീവ്രവാദ പ്രസ്ഥാനമായി കാണുന്ന പ്രവര്‍ത്തകര്‍ക്കും പഴയ പി.ഡി.പി. മാര്‍ക്സിസ്റ്റ്‌ സംഘര്‍ഷങ്ങള്‍ മറക്കാത്ത പ്രവര്‍ത്തകരും ഇതിനെ അത്ര രസത്തോടെയല്ല കണ്ടിരുന്നത്‌. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയോ ഇടതുപക്ഷത്തിന്റെയോ പരാജയത്തിന്റെ കാരണമാവാന്‍ വേണ്ടി മാത്രം പി.ഡി.പി. വളര്‍ന്നിട്ടില്ല.എന്നാല്‍ യഥാര്‍ത്ഥ പരാജയ കാരണങ്ങള്‍ ഇവയൊന്നുമല്ല.

കേരളത്തില്‍ എല്ലായിടത്തുമില്ലെങ്കിലും ജനതാദളിനും അണികളും പ്രവര്‍ത്തകരുമുണ്ട്‌. ജനതാദളിനോട്‌ കാട്ടിയ സമീപനം അവരുടെ മനസ്സില്‍ ഉണ്ടാക്കിയ ആഘാതം അവര്‍ ഇടതുപക്ഷത്തിനെതിരായി വോട്ടു ചെയ്യാനും ചെയ്യിക്കാനും അഹോരാത്രം പ്രവര്‍ത്തിച്ചു. അതുപോലെ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതും ആര്‍മാദിക്കുന്നതും അവര്‍ തന്നെയാകണം. ഘടകക്ഷികള്‍ക്ക്‌ അവര്‍ ചെറുതായാലും വലുതായാലും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം എന്നത് ഇനിയും ഒരുപക്ഷെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഠിക്കണം എന്നുതോന്നുന്നു. പക്ഷെ തോളില്‍ ഇരുന്നു ചെവിതിന്നുന്ന ഈക്കിലി പാര്‍ട്ടികളെ കോണ്‍ഗ്രസ് താങ്ങുന്നത് പോലെ വേണമെന്ന് കരുതരുത്.

അതുപോലെ സീറ്റ്‌ വിഭജന കാര്യത്തില്‍ സി.പി.ഐ.യോട് കാട്ടിയ രീതികള്‍ സി.പി.ഐ.യുടെ നേതാക്കളെക്കാള്‍ പ്രവര്‍ത്തകര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കി. അണികള്‍ അധികം ഇല്ലാത്ത പാര്‍ട്ടിയാണെങ്കിലും നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന കാര്യം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മനസ്സിലാക്കണമായിരുന്നു. നേതാക്കള്‍ പിന്നീട് അടങ്ങിയെങ്കിലും സി.പി.ഐ പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിന്റെ കുഴിതോണ്ടിയെന്നു വേണം കരുതാന്‍.

ഇനി ഏറ്റവും പ്രധാനപ്പെട്ട ഘടകം. അച്ചുതാനന്ദന്‍ ഫാക്ടര്‍. പാര്‍ട്ടിയില്‍ പിണറായി ഗ്രൂപ്പിനേക്കാള്‍ സ്വാധീനം കുറഞ്ഞവര്‍ ആണെങ്കിലും ഇന്നും അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍, നിക്ഷ്പക്ഷ രാഷ്ട്രീയ വിശ്വാസികളുടെ ഇടയിലും മാര്‍ക്സിസത്തെ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലും അച്ചുതാനന്ദനു പ്രത്യേകമായ ഒരു സ്ഥാനവും ബഹുമാനവുമുണ്ട്‌. എന്നാല്‍ പല അവസരങ്ങളിലും പ്രത്യേകിച്ച് ലാവ്ലിന്‍ കേസിലും അച്ചുതാനന്ദനു നേരിടേണ്ടി വന്ന തിരിച്ചടികള്‍ അവരെ ഇടതുപക്ഷത്തിനെതിരാക്കി എന്നുവേണം കരുതാന്‍. കാരണം കേരളത്തിലെ ഇടതുപക്ഷം എന്നുപറഞ്ഞാല്‍ പിണറായി എന്ന രീതിയില്‍ വന്നത് (?) അച്യുതാനന്ദന്‍ ഗ്രൂപ്പിന് ഇഷ്ടമായില്ലെന്നുവേണം കരുതാന്‍. എന്നാല്‍ ഇനി അടുത്ത തെരഞ്ഞെടുപ്പിനു മുമ്പിലെങ്കിലും ഇത്തരം പടലപിണക്കങ്ങളും അസ്വാരസ്യങ്ങളും മാറ്റി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇടതുപക്ഷത്തിന് അടുത്തപ്രാവശ്യവും കേരളം ഭരിക്കാം.
ഇത്രയും ഇടതുപക്ഷത്തിന്റെ പരാജയകാരണമാണെങ്കില്‍ കോണ്‍ഗ്രസിന്റെ വിജയകാരണങ്ങള്‍ കൂടി ഒന്ന്നോക്കാം.

ലോകസാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തും ഭാരതത്തെ അത്രകണ്ട് ബാധിച്ചില്ല എന്ന പ്രചാരണം. ഐ.എം.എഫിന് പണം കൊടുക്കാനുള്ള സന്നദ്ധത കാണിക്കുന്ന തന്ത്രങ്ങളും ആയപ്പോള്‍ ഇന്ത്യ സാമ്പത്തികമായി വളര്‍ന്നെന്ന ഒരു വിശ്വാസം സാധാരണക്കാരില്‍ ഉണ്ടായി. എന്നാല്‍ പുതിയ ശമ്പള കമ്മീഷന്റെ കുടിശ്ശിക ഇനിയും കിട്ടാത്തവര്‍ ഏറെയുണ്ട്. സാധാരണക്കാരനെ സുഖിപ്പിക്കുന്ന ബഡ്ജറ്റും ഈ വിജയത്തില്‍ നല്ലൊരു പങ്കു വഹിച്ചു. എന്നാല്‍ ഇനിവരുന്ന ബഡ്ജറ്റ് ഉണ്ടാക്കാന്‍ പോവുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആളുകളെ തങ്ങള്‍ ചെയ്തുപോയ തെറ്റിന് പശ്ചാത്താപം ഉണ്ടാക്കാന്‍ കാരണമാവും.

ഗള്‍ഫില്‍ നിന്നും മറ്റും കൂട്ടത്തോടെ തിരിച്ചുപോരുന്ന പ്രവാസികളുടെ കാര്യം കേന്ദ്രം മറന്നു. അവര്‍ക്ക് ഫലപ്രദമായ എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തോ എന്നുപോലും ആരും നോക്കിയില്ല.
എന്തായാലും പരാജയത്തിന്റെ കയ്പ് നീര്‍കുടിച്ചവര്‍ അതിന്റെ കാരണം തെരയാനും ജയിച്ചവര്‍ തങ്ങളുടെ ജയത്തിന്റെ ചഷകം പാനം ചെയ്യാനും സമയം കണ്ടെത്തുമ്പോള്‍ സാധാരണജനം വീണ്ടും അടുത്ത തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നു. വീണ്ടും വിരലില്‍ മാഷിപുരട്ടാന്‍. തങ്ങളുടെ ഒരു വോട്ടും ഈ ജാനാധിപത്യ പ്രക്രിയയില്‍ ഉപയോഗിക്കപ്പെട്ടല്ലോ എന്നുള്ള ചാരിതാര്‍ത്ഥ്യം ഉള്ളില്‍ അയവിറക്കിക്കൊണ്ട്.

വിജയിച്ചവര്‍ക്ക് ആശംസകള്‍. പരാജയിച്ചവര്‍ക്ക് ബെറ്റര്‍ ലക്ക്‌ നെക്സ്റ്റ് ടൈം

(ഓഫ് : മദനിയെ കുറിച്ച് പോസ്റ്റ്‌ ഇട്ടതില്‍ ഇന്നും കൂതറ തിരുമേനിക്ക് യാതൊരു വിഷമവുമില്ല. തെറ്റായി പോയെന്ന്‍ തോന്നുന്നുമില്ല. സഖാവ്‌ പിണറായി വിജയന്‍ ശക്തനായ നേതാവാണ്‌. ഒരു തെരഞ്ഞെടുപ്പിലെ ഫലം കൊണ്ട് മാറ്റാവുന്നതല്ല മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തലേവര. കുറെ തെരഞ്ഞെടുപ്പുകളും തിരിച്ചടികളും നേരിട്ടിട്ടാണ് ഇന്നത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇവിടെവരെയെത്തിയിരിക്കുന്നത്. ഒരു പരാജയം കണ്ടപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അസ്തമിച്ചു എന്ന് കരുതുന്നവര്‍ ഓര്‍ക്കേണ്ട കാര്യം ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ അഞ്ചു വര്‍ഷമേ ഭരിക്കാറുള്ളൂ. ഭരണമല്ലേ അതങ്ങനെ കാലചക്രം പോലെ മാറി മറിഞ്ഞുവരും.)

Friday, May 15, 2009

96.നിയോഗി കമ്മിറ്റിയും മതംമാറ്റവും

മതം മാറ്റലുകള്‍ ഗുരുതരമായ സാമൂദായിക, സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നറിയാവുന്നത് കൊണ്ടുതന്നെ കഴിഞ്ഞ ഒരു പോസ്റ്റ്‌ ഇടുകയുണ്ടായി. എന്നാല്‍ അന്യായമായതും അതോടൊപ്പം തന്നെ ഭാരതത്തില്‍ ഒരു മതകോളനി സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മിഷനറി/ പെന്തകൊസ്ത് പ്രവര്‍ത്തകരും അവര്‍ക്ക് കോടികള്‍ ഒഴുക്കി കൊടുക്കുന്ന വിദേശരാജ്യങ്ങളും മാത്രമല്ല മാനസികമായി അവര്‍ക്ക് പിന്തുണയുള്ള സ്വദേശികളെയും പ്രസ്തുതപോസ്റ്റില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു.

എന്തുകൊണ്ട് സ്വദേശികള്‍ ഇതിനു പിന്തുണ കൊടുക്കുന്നു എന്ന് ചോദിച്ചാല്‍ അതിനു പല കാരണങ്ങള്‍ പറയേണ്ടി വരും.അതില്‍ പ്രധാനം ഭാരതത്തിലെ മീഡിയ മിക്കവയും അല്ലെങ്കില്‍ ഭൂരിഭാഗവും ഇത്തരം ശക്തികളോട് രാഷ്ട്രീയപരമായ കാരണങ്ങളാലോ സാമ്പത്തികപരമായ കാരണങ്ങളാലോ വിധേയരായിരിക്കും. ഇനി അഥവാ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ശബ്ദമുയര്‍ത്തുന്നവര്‍ക്കോ ഫാസിസ്റ്റ്‌ പട്ടം നല്‍കി അവരെ ഒതുക്കുകയും ചെയ്യും.

പ്രലോഭനം വഴിയും ഭീഷണികള്‍ വഴിയും മാത്രമല്ല തന്ത്രപരമായ നീക്കങ്ങളിലൂടെയും മതം മാറ്റലുകള്‍ നടത്തുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഭരണകൂടവും മീഡിയയും ഇത്തരം കുബുദ്ധികളുടെയും കുത്സിതപ്രവര്‍ത്തകരുടെയും പണത്തിനു മുമ്പില്‍ നിഷ്ക്രിയരായ്‌ മാറുകയോ മാറ്റപ്പെടുകയോ ചെയ്യും. 1955 ല് മധ്യപ്രദേശിലെ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും മുന്‍പില്‍ രക്ഷകരെ പോലെ അവതരിക്കുകയും അവിടെ തികച്ചും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ഒപ്പം പണം നിര്‍ലോഭം ചെലവഴിച്ചു മതം മാറ്റലുകള്‍ നടത്തിയപ്പോള്‍ അന്നത്തെ ഭാരതീയ ജന സംഘ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ആന്റി ഫോറീന്‍ മിഷനറി വീക്ക്‌ ആചരിക്കുകയും തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു.

അന്നത്തെ സര്‍ക്കാര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ രൂപീകരിച്ച നിയോഗി കമ്മിറ്റിയോട് സഹകരിക്കാന്‍ അന്നത്തെ റോമന്‍ കത്തോലിക് ചര്‍ച്ചുകള്‍ കൂട്ടാക്കിയില്ല.അതിന്റെ പ്രധാന കാരണം അവിടെ മത പരിവര്‍ത്തനം നടത്തിയത് പെന്തകൊസ്തുകാര്‍ അല്ലായിരുന്നു. ഇന്ന് മത പരിവര്‍ത്തനം പൂര്‍ണ്ണമായും പെന്തകൊസ്തുകാരുടെ തലയില്‍ കേട്ടിവേയ്ക്കുന്ന റോമന്‍ കത്തോലിക് ചര്‍ച്ച് ആയിരുന്നു അവിടെ പ്രതികള്‍. എന്നാല്‍ മധ്യപ്രദേശ് ഹൈകോടതിയില്‍ ഇതിനെതിരെ പെറ്റീഷന്‍ കൊടുത്തെങ്കിലും അന്നത്തെ പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം അറിയാമായിരുന്ന ഹൈക്കോടതി കത്തോലിക് ചര്‍ച്ചിന്റെ പെറ്റീഷന്‍ റദ്ദുചെയ്യുകയാണ് ചെയ്തത്.ഒരു പക്ഷെ ഇന്ത്യ കണ്ടത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായ അന്വേഷണങ്ങളില്‍ ഒന്നായ ഇതില്‍ മാരകമായ സമുദായ സംഘര്‍ഷങ്ങള്‍ക്ക് വഴിവേച്ചേക്കാവുന്ന പ്രശ്നങ്ങള്‍ ഈ മതം മാറ്റലുകള്‍ കാരണം ഉണ്ടായേക്കാമെന്ന് നിയോഗി കമ്മിറ്റികണ്ടെത്തി. നാഗ്പൂര്‍ ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ചീഫ് ജസ്റ്റീസ്‌ ആയിരുന്ന ശങ്കര്‍ നിയോഗി ചെയര്‍മാന്‍ ആയിരുന്ന നിയോഗി കമ്മറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്നത്തെ മതം മാറ്റലുകളുടെ ഏറ്റവും നികൃഷ്ടമായതും നിന്ദ്യമായതുമായ ഒരു മുഖമാണ് വെളിയില്‍ വന്നത്.

റോമന്‍ കത്തോലിക് ചര്‍ച്ചുകള്‍ സ്ഥാപിച്ച സ്കൂളുകളിലൂടെ മതം മാറ്റലുകള്‍ മാത്രമല്ല ഹിന്ദുമതത്തെ അവഹെളിക്കുന്ന രീതിയില്‍ ഉള്ള പഠനങ്ങളും നടക്കുന്നുവെന്നു കണ്ടെത്തി. തെറ്റായ വിവരങ്ങളും ഭാരതത്തെ മോശമായും ഭാരതത്തിന്റെ സംസ്കാരത്തെ നിന്ദ്യമായും പഠിപ്പിച്ചു അവസാനം ക്രമേണ ക്രിസ്ത്യന്‍ മതത്തിലേക്ക് അവരെ ആനയിക്കുന്നുവെന്നു കണ്ടെത്തി. അതേപോലെ ആദിവാസി കുടുംബങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുകയും പിന്നീട് അവര്‍ മതം മാറ്റലുകള്‍ നടത്തിയാല്‍ ഈ ലോണ്‍ എഴുതിതള്ളുകയും ചെയ്യുന്നുവെന്നു കണ്ടെത്തി. അത്തരം പലതരത്തിലുമുള്ള മതം മാറ്റലുകള്‍ തെളിവ്‌ സഹിതം നല്‍കിയപ്പോള്‍ ക്രിസ്തീയ പുരോഹിതര്‍ നിശബ്ദരായി.

നിയോഗി കമ്മറ്റി ശുപാര്‍ശ ചെയ്ത പരിഹാരങ്ങള്‍

മതം മാറ്റലുകള്‍ നടത്തുവാനുള്ള നിഗൂഡമായ ഉദ്ദേശം ഉള്ളില്‍ വെച്ചുകൊണ്ടുവരുന്നതും ചെയ്യുന്നതുമായ മിഷനറിമാരെയും പുരൊഹിതരെയും നിയന്ത്രിക്കുക. ആതുരസഹായങ്ങള്‍ മതം മാറ്റലുകള്‍ നടത്തുക എന്നാ ഉദ്ദേശങ്ങള്‍ കൊണ്ട് ചെയ്യുന്നത് നിയന്ത്രിക്കുക. ആളുകളുടെ വിദ്യാഭാസമില്ലായ്മയും അറിവില്ലായ്മയും മുതലെടുത്ത്‌ മതം മാറ്റലുകള്‍ ചെയ്യുന്നത് കര്‍ശനമായി നിരോധിക്കുക. ചതിയിലൂടെയും വഞ്ചനയിലൂടെയും മതം മാറുന്നതിലും മാറ്റുന്നതിലും കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയമത്തെ കബളിപ്പിച്ചു മതം മാറ്റലുകള്‍ ചെയ്യുന്നത് തടയുക. ആതുര ശുശ്രൂഷകരെ ആവശ്യത്തിന് ഇടത്തരം സ്ഥലങ്ങളില്‍ ജോലിയ്ക്ക്‌ വയ്ക്കുകയും ഇത്തരം മതം മാറ്റലുകള്‍ നടത്തുന്നവരുടെ രീതിയ്ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുക. തന്നെയുമല്ല ഭാരതത്തെയും നമ്മുടെ സംസ്കാരത്തെയും അപകീര്‍ത്തി പെടുത്തുന്ന ലേഖനങ്ങളും പത്രങ്ങളും പുസ്തകങ്ങളും നിരോധിക്കുക. അതോടൊപ്പം അത്തരം മേഖലകളില്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാതെ വിതരണാനുമതി കൊടുക്കാതിരിക്കുക.

എന്നാല്‍ ഇന്ന് നാല് ദശാബ്ദം കഴിഞ്ഞിട്ടും ഇതെല്ലാം പച്ചയായി ലംഘിക്കുന്നു. വീണ്ടും മതം മാറ്റലുകള്‍ നടക്കുന്നു. വീണ്ടും സമുദായ സംഘര്‍ഷങ്ങള്‍ ഇതുമൂലം ഉണ്ടാവുന്നു.പക്ഷെ ഇന്ന് ഇതേ പ്രശ്നം ഒരു ഹിന്ദു ഉയര്‍ത്തിയാല്‍ അവന്‍ എങ്ങനെ ഫാസിസ്റ്റ്‌ ആവും. സാമുദായിക സംവരണം ലഭിക്കുന്നവര്‍ താല്‍ക്കാലിക ലാഭം ഉദ്ദേശിച്ചു മതംമാറുന്നവര്‍ അതായത് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകാമെന്നും വിടുതല്‍ അഥവാ രക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ എന്തിനു മതം മാറിയിട്ടും വീണ്ടും ഈ സൌജന്യത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്നു. സര്‍ക്കാരിന്റെ ബാധ്യതയായ പൌരന്മാരുടെ രക്ഷ സ്വയം ഏറ്റെടുത്തു ഒരു സമാന്തര വിദ്യാഭാസ, സാമ്പത്തിക രീതി മാത്രമല്ല ഇവിടെ മതാധിഷ്ടിത കോളനി സൃഷ്ടിക്കുകയും ചെയ്യുന്ന ഇവര്‍ ഒരിക്കല്‍ മതം മാറിയവരുടെ രക്ഷയുടെ ചുമതല എടുക്കാത്തത് കൊണ്ട് തന്നെ തിരിച്ചു തങ്ങളുടെ പഴയ അവസ്ഥയിലേക്ക് മാറിവരുന്നവരുടെ എണ്ണവും വളരെയാണ്.

ഇന്നത്തെ ചത്തീസ്‌ഗഡ് ഇത്തരം മതം മാറ്റലുകള്‍ ഏറെ നടന്നതും നടത്തെപ്പെടുന്നതുമായ സ്ഥലം തന്നെ. എന്നാല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ അഞ്ചാമത് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന കേരളത്തില്‍ ഇതിനെതിരെ ആരും പ്രതികരിക്കാത്തത് ഏറെ സംശയത്തിട നല്‍കുന്നു. ഇവിടെ ഓരോ പെന്തകൊസ്തുകാര്‍ വീട് വീടാന്തരം കയറി ഇറങ്ങി മതം മാറ്റലുകള്‍ നടക്കുമ്പോഴും ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല.

ഇതിന്റെ സാമൂദായിക പ്രശ്നങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്ക് കാലം കടന്നു പോയി കഴിഞ്ഞിരിക്കും. ഇന്ന് പഴയതുപോലെയല്ല കേരളവും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയും മത തീവ്രവാദികള്‍ ഏറെ വളര്‍ന്നുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.ഇത്തരം സങ്കീര്‍ണ്ണമായ നിലയിലേക്ക് പോവുമ്പോഴെങ്കിലും ഈ മതം മാറ്റലുകള്‍ ശ്രദ്ധിക്കുകയും തടയപ്പെടുകയും ചെയ്തില്ലെങ്കില്‍ ഭാരതമൊട്ടാകെ ജനങ്ങള്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ ഭാവി നശിപ്പിക്കുന്നത് കാണേണ്ടിവരും.

Thursday, May 14, 2009

95.മരണത്തിന്റെ ദേവത

ആധുനികകാലത്ത് ഒരു വ്യവസായം തുടങ്ങുവാനോ അതിനെ സാമ്പത്തികമായി ലാഭകരമായി കൊണ്ടുപോകാനോ ഏറെ പ്രയാസമാണ്. ഒരു പക്ഷെ ഉണ്ടായേക്കാവുന്ന കടുത്ത കിട മത്സരങ്ങള്‍ സേവനമായാലും ഉത്‌പന്നമായാലും മികച്ച ഗുണമേന്മ ഉള്ളതും അതോടൊപ്പം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയെങ്കിലും മാത്രമേ കുറെയൊക്കെ ഇത്തരം കിടമത്സരങ്ങളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇത്തരം പ്രശങ്ങളും സര്‍ക്കാര്‍, സ്വകാര്യ സര്‍ട്ടിഫിക്കറ്റ്കളോ വേണ്ടാതെ ലാഭകരമായി കൊണ്ടുപോകാന്‍ കഴിയുന്ന ഒന്നാണ് മതവും അതോടൊപ്പം ഉള്ള കള്ള/കപട വിശ്വാസവും.

ഇത്തരം ലാഭകരമായി പ്രവര്‍ത്തുക്കുന്ന ഒരു വിശ്വാസ കച്ചവടമാണ് മെക്സിക്കോവിലെ ലാ സാന്റാ മുവര്‍ത്തെ. (La Santa Muerta - മരണത്തിന്റെ വിശുദ്ധ)

വര്‍ഷങ്ങള്‍ക്കു മുമ്പേ ഒരു സ്ത്രീ തന്റെ വിഷമങ്ങള്‍ മാറ്റാന്‍ സഹായിക്കും എന്ന് കരുതി തുടങ്ങിയ പൂജയെ പിന്നീട് ആളുകള്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. അസ്ഥികൂടത്തെ വിശുദ്ധമേരിയുടെതിന് സമാനമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അതിനു പൂജിക്കുന്ന രീതി പിന്നീട് കുറ്റവാളികളും വെറുക്കപ്പെട്ടവരും ഏറ്റെടുത്തു ഇന്ന് മെക്സിക്കോസിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കേന്ദ്രമായി മാറി. ഇവിടെയെത്തുന്നവര്‍ ഏറെയും ജയില്‍ മോചിതര്‍ ആയവരോ മയക്കുമരുന്ന് , കൊലപതാകം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവരോ ആണ്.

ഇത്തരം പൂജകള്‍ അവരുടെ പ്രശ്നങ്ങള്‍ കുറയ്ക്കുമെന്ന വിശ്വാസം മൂലം ഇവിടെ അര്‍പ്പിക്കപ്പെടുന്ന തുക വളരെ വലുതാണ്‌.എന്നാല്‍ മെക്സിക്കോവിലെ കത്തോലിക്ക ചര്‍ച്ച് ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ്‌ കാണിച്ചെങ്കിലും ഇവിടുത്തെ വിശ്വാസികള്‍ ഗുണ്ടകളോ മറ്റു കുറ്റവാളികളോ ആയതിനാല്‍ നേരിട്ടുള്ള എതിര്‍പ്പ്‌ ആത്മഹത്യാപരം ആവുമെന്നതിനാല്‍ എതിര്‍പ്പുകള്‍ പരോക്ഷമായി. കള്‍ട്ട് ഗ്രൂപ്പുകള്‍ എന്നും എല്ലാ സമൂഹത്തിലും മതത്തിലും കാണും. എന്നാല്‍ അതിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞെന്നു വരില്ല.‍ മെക്സിക്കോയിലെ പോലീസ്‌, സേനയിലും മാത്രമല്ല അധികാരിതലത്തില്‍ പോലും ഈ മരണത്തിന്റെ ദേവിയ്ക്ക് കടുത്ത വിശ്വാസികള്‍ ഉണ്ട്.

കത്തോലിക്ക പുരോഹിതര്‍ ഇതിനെ ചെകുത്താന്റെ പ്രതിരൂപമാണെന്നും ഈ വിശ്വാസം നരകത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്നും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ വിശ്വാസികളുടെ ചോദ്യത്തെ നേരിടാന്‍ പുരോഹിതര്‍ക്കും കഴിയുന്നില്ല.മരണത്തിന്റെ ദേവതയെ പൂജിക്കുന്നവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കിട്ടുന്നുണ്ടാത്രേ. എന്നാല്‍ പള്ളിയില്‍ പൂജിക്കുന്നവര്‍ക്ക് അത് കിട്ടുന്നില്ല പോലും. എന്നാല്‍ ഇതിന്റെ വിശ്വാസ്യത എന്തായാലും ദിനംതോറും മരണത്തിന്റെ ദേവതയെ തേടി ജനസമൂഹം എത്തുന്നുണ്ട്. അവരുടെ മിക്കവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരവും കിട്ടുന്നു.

ഈ ദേവിയുടെ പൂജാരി ആദ്യകാല വിശ്വാസിയായിരുന്ന സ്ത്രീയുടെ മകനാണ്. സ്ത്രീ ഇന്നും ആരോഗ്യത്തോടെ ഈ വിശ്വാസത്തിനെ വളര്‍ത്തുന്നു. അവരുടെ ഭര്‍ത്താവാകട്ടെ ഇവിടെ ദേവതയുടെ രൂപങ്ങളും മറ്റും വിറ്റു പണം സമ്പാദിക്കുന്നു.എന്തായാലും വളരെ ലാഭകരമായി ഒരു വിശ്വാസ കച്ചവടം നടത്തിക്കൊണ്ട് പോവാന്‍ അവര്‍ക്ക് കഴിയുന്നു.

കോടികള്‍ വരുമാനം ഇവിടെയുണ്ടെന്നു അറിയുമ്പോഴാണ് ഇതിന്റെ പ്രത്യേകത മനസ്സിലാവുന്നത്. എന്തായാലും വിശ്വാസികളുടെ പ്രശ്നത്തിന് പരിഹാരം കിട്ടുന്നിടത്തോളം ഇത്തരം ദേവലായങ്ങളും അത് ദൈവത്തിന്റെ ആയാലും ചെകുത്താന്റെ ആയാലും ലാഭകരമായി നടത്തിക്കൊണ്ട് പോവാനാവും

സ്വാഹാ.

Monday, May 11, 2009

94.ഞാന്‍ ഒരു കവിയെ കണ്ടെത്തി.

ബൂലോകത്ത് സാഹിത്യകാരന്മാരുടേയും നിരൂപകരുടെയും ഫോട്ടോ എടുപ്പുകാരുടെയും കലാകൃതികളും കലാവൈകൃതികളും കൊണ്ട് ശ്വാസം മുട്ടുകയാണെന്ന് പരാതികള്‍ക്ക് ആശ്വാസമായിരുന്നു കവിതകള്‍. ചിലരുടെ അഭിപ്രായത്തില്‍ സ്വന്തം നോസ്റ്റാള്‍ജിയകളും അമളികളും വിഡ്ഢിത്തങ്ങളും യാത്രാവിവരണങ്ങളും കഥകളും മതം,രാഷ്ട്രീയവും തുടങ്ങി എന്തും എഴുതുന്നവര്‍ ബൂലോകത്തുണ്ട്. എന്നാല്‍ കവികള്‍ അത്ര സാധാരണമല്ല.

കവികള്‍ ബൂലോകത്തില്ല എന്നല്ല വികളും വികളും പികളും ധാരാളം ഇവിടെയുണ്ട്. വിതകളും വിതകളും വായിച്ചുമടുത്തപ്പോള്‍ കൂതറ തിരുമേനി മലയാള സാഹിത്യ ശാഖയ്ക്ക് ഗബിത എന്നൊരു പുതിയ മേഖല തുറന്നുകൊടുത്തു.എന്നാല്‍ എന്നും സ്വന്തമായി എഴുതി മലയാള കവിതയെയോ ഗദ്യേതര സാഹിത്യശാഖകളെയോ പരിപോഷിപ്പിക്കുവാന്‍ കൂതറ തിരുമെനിയ്ക്കാവില്ല. കാരണം ഗദ്യേതര സാഹിത്യങ്ങള്‍ എല്ലാം പദ്യങ്ങള്‍ ആണെന്നാണല്ലോ വയ്പ്പ്. എന്തായാലും കുമാരനാശാനും എഴുത്തച്ഛനും വള്ളത്തോളും ഉള്ളൂരും മരിച്ചുപോയത് ഭാഗ്യമായി. അല്ലെങ്കില്‍ ഇതൊക്കെ വായിച്ചു ആത്മഹത്യാ ചെയ്തേനെ. എന്നാല്‍ പേ പിടിച്ചു മരിച്ച കുഞ്ചന്‍ നമ്പ്യാരുടെ മരണം അതീവ കഷ്ടം തന്നെ. കാരണം ഇത്തരം പദ്യ ശകലങ്ങള്‍ കാണുമ്പോള്‍ "പദ്യപേ" പിടിച്ചു മരിച്ചുപോയേനെ. അല്ലെങ്കില്‍ അദ്ധേഹം ഇത്തരക്കാരെ കളിയാകി പദ്യം തുള്ളല്‍ എഴുതിയേനെ.അതൊക്കെ പോട്ടെ. ഇത്തരം കവികളില്‍ കഴിവുള്ളവര്‍ ഇല്ലെന്നല്ല.

അടുത്തിടെ മരിച്ച കൂതറകുര്യാച്ചന്‍ എന്നൊരു കവിയെ ആരും മറന്നുകാണില്ല. എന്നാല്‍ ചില നല്ലകഴിവുള്ള ബൂലോഗ കവികളെ വിസ്മരിക്കുന്നില്ല. അടുത്തിടെ ഒരു നല്ല ബൂലോഗ കവിയെ കണ്ടുപിടിക്കുക എന്നാ അത്യന്തം അപകടകരമായ ദൌത്യം ഏറ്റെടുത്തു ഒരു പ്രയാണം നടത്തുകയുണ്ടായി. എന്റെ ഈ അക്ഷീണമായ യാത്രയില്‍ കൂതറ അവലോകനം എന്നാ എന്റെ ബ്ലോഗില്‍ അധികം ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ല. അവസാനം എന്റെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. മലയാളം കവിതകള്‍ക്ക് അതും ബൂലോഗത്ത് ഉണര്‍വുണ്ടാക്കാന്‍ കഴിവുള്ള കവിയെ ഞാന്‍ കണ്ടെത്തി.കവികളെ വെറുക്കുന്ന നാണം കെടുത്തുന്ന വൃത്തികെട്ടവന്മാരുടെ കമന്റുകള്‍ വേണ്ടെന്നു വെക്കാന്‍ കമന്റ് ഓപ്ഷന്‍ വരെ പൂട്ടിവേച്ചിരിക്കുകയാണ് ഈ മഹാശയന്‍. ഇതാണ് മഹത്വം.

കമന്റിനു വേണ്ടി ആളുകള്‍ മുറവിളികളും ഫോണ്‍വിളികളും ചാറ്റ് വിളികളും നടത്തുമ്പോള്‍ ആരുടേയും കമന്റുകള്‍ വേണ്ടെന്നു വെയ്കാനുള്ള ആ മനസ്സിന് മുമ്പില്‍ പ്രണാമം. അതാണ്‌ സ്വന്തം സന്തോഷത്തിനു വേണ്ടി എഴുതുകയെന്നത്. ഏത് വിഷമങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകള്‍ ഒരിക്കല്‍ വായിച്ചാല്‍ മതിയെന്നാണ് എന്റെ അനുഭവം. ഇത്തരം കവിതകള്‍ എഴുതുന്ന ആ മഹത് വെക്തിയെ ആരും കാണാതിരിക്കരുത്.

ഇവിടെ ക്ലിക്ക് ചെയ്തു ആ കവിയുടെ ബ്ലോഗിലേക്ക് പോവുക.ഹരികുമാര്‍ താങ്കളുടെ കവിതകള്‍ അതീവഹൃദ്യം തന്നെ.സ്ത്രീകള്‍ എഴുതുന്ന ചവറുകള്‍ക്ക് ഏറ്റവും നല്ലതെന്ന് പറഞ്ഞു അവാര്‍ഡ്‌ കൊടുക്കുന്ന ശപ്പന്മാര്‍ ഇതൊന്നു കാണട്ടെ.അചിന്ത്യം. അവര്‍ണ്ണനീയം. ഇതെങ്ങനെ സാധിക്കുന്നുവേന്നാണ് കൂതറ തിരുമേനിക്ക് മനസ്സിലാവാത്തത്. എങ്ങനെ ഇതത്ര ഉദാത്തമായ കവിതകള്‍ എഴുതുവാന്‍ സാധിക്കുന്നു. ആധുനിക കാലത്തെ ഏറ്റവും ഉത്കൃഷ്ടമായ കവിതകളുടെ അതീവ മനോഹരമായ ശേഖരങ്ങള്‍ തന്നെ.

ഏറ്റവും എടുത്ത്‌ പറയേണ്ട കാര്യം ഈ കവിതകള്‍ വായിക്കുമ്പോള്‍ എഴുതിയവന്റെ മുഖം കാണാനുള്ള പൂതി തോന്നുന്നവര്‍ക്ക് അതിനുള്ള അവസരത്തിനായി സ്വന്തം ഫോട്ടോ കൊടുത്തതും അദ്ദേഹത്തിന്‍റെ ഉദാരമായ മനസ്ഥിതിയ്ക്ക് ഏറ്റവും നല്ല ഉദാഹരണം തന്നെ.

കൂതറതിരുമേനി.

93.മതനേതാക്കന്മാര്‍ മത്സരിച്ചു തെറിവിളിച്ചാല്‍.

കേരളത്തിലെ രാഷ്ട്രീയനേതാക്കന്മാരുടെ തനിനിറത്തിന്റെ ഒരു പോസ്റ്റ്‌ ഇട്ടതിന്റെ പിന്നാലെ ആത്മീയ നേതാക്കന്മാരുടെ വീഡിയോ കണ്ടു നോക്കൂ


ഇവരൊക്കെ മതം പഠിപ്പിച്ചാല്‍ നേര്‍വഴി നടത്തിയാല്‍ വിശ്വാസികളുടെ ഗതിയെന്താവും.
ഒരു മഹത്തായ മതം ചില വിവരദോഷികള്‍ നശിപ്പിക്കുന്നത് കാണാന്‍ ഇത് മതിയാവും.

Wednesday, May 6, 2009

92.ഇതൊക്കെ കണ്ടിട്ട് ചിരിക്കണോ കരയണോ?


നൂറു ശതമാനം സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാടുഭരിക്കുന്ന ചിലരുടെ സംസാരങ്ങള്‍ കേള്‍ക്കുക. എന്നിട്ട് ചിരിക്കണോ കരയണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

നൂറു ശതമാനം സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാടുഭരിക്കുന്ന ചിലരുടെ സംസാരങ്ങള്‍ കേള്‍ക്കുക. എന്നിട്ട് ചിരിക്കണോ കരയണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

നൂറു ശതമാനം സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാടുഭരിക്കുന്ന ചിലരുടെ സംസാരങ്ങള്‍ കേള്‍ക്കുക. എന്നിട്ട് ചിരിക്കണോ കരയണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

Sunday, May 3, 2009

91.സുവിശേഷകര്‍ വേട്ടയാടപ്പെടുന്നതെന്തുകൊണ്ട്.?

വളരെക്കാലം മുമ്പുമുതല്‍ കേട്ടുവരുന്ന ഒന്നാണ് ഭാരതത്തില്‍ പ്രത്യേകിച്ചും തെക്കേ ഇന്ത്യഒഴികെ മിക്കയിടത്തും സുവിശേഷ പ്രവര്‍ത്തകരും ക്രൈസ്തവരും വേട്ടയാടപ്പെടുന്നു. എന്തിനു എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം കാണാനുള്ള ശ്രമമാണ് ഇവിടെ.

ഭാരതത്തിലെ ഒരു പൗരന് ലഭിക്കേണ്ടതും ഉള്ളതുമായ അടിസ്ഥാന/ മൌലിക അവകാശങ്ങളില്‍ നാലാമത്തേതാണ് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനും ആ മതത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാനുമുള്ള സ്വാതന്ത്ര്യം. ഇതില്‍ സ്വാഭാവികമായും മതപരിവര്‍ത്തനപ്പെടാനുമുള്ള സ്വാതന്ത്ര്യം വരുന്നുണ്ട്. പക്ഷെ ഏതു സ്വാതന്ത്ര്യവും ദുരുപയോഗപ്പെടുമ്പോഴോ ദുരുപയോഗപ്പെടുത്തുമ്പോഴോ തിരിച്ചടികളും സ്വാഭാവികമാണ്.

ഭാരതത്തില്‍ ചാരിറ്റി, മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന വ്യാജേന ആദിവാസി, വിദ്യാഭാസമില്ലാത്ത, സാമ്പത്തികമായോ പിന്നോക്കം നില്‍ക്കുന്ന ആളുകളെ മന/മതപ്പരിവര്‍ത്തനം നടത്തി ക്രൈസ്തവ മതത്തിലേക്ക് മാറ്റിയെടുക്കുക എന്നൊരു ഗൂഡ ലക്ഷ്യവുമായി വരുമ്പോള്‍ പ്രശ്നം അതീവഗുരുതരമാവുന്നു. പല സംസ്ഥാനങളും ഇതിനെ കണ്ടില്ലെന്നു നടിക്കുകയോ അല്ലെങ്കില്‍ അത്തരം ഒരു വിപത്തിനെ കാണാതിരിക്കുകയോ ചെയ്യുന്നു.

ഇത്തരം ഒരു നടപടിയിലേക്ക് പോകാതിരിക്കാനായി മധ്യപ്രദേശ്,ഗുജറാത്ത്‌, തമിള്‍നാട്,ഹിമാചല്‍ പ്രദേശ്‌,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ നടപടികള്‍ എടുത്തെങ്കിലും, ഒറീസ്സ പോലെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തടയപ്പെടാന്‍ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇതെന്തിന് എന്നാ ചോദ്യമുണ്ടാവാം. ഭാരതത്തില്‍ മതസ്വാതന്ത്ര്യം മൌലീകാവകാശം ആണെന്നുള്ളത്‌ ശരിയെങ്കിലും അതിനെ അറിയാത്തവരുടെയും പാവങ്ങളുടെയും മുമ്പില്‍ വിദേശസാമ്പത്തിക സഹായത്തിന്റെ പിന്‍ബലത്തില്‍ ഒശാനപാടിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയുക എന്നുള്ളത് ഒരു ഹിന്ദുവിന്റെ ധര്‍മ്മമാണ്.

ഭാരതത്തിലെ ഹിന്ദുക്കളോ മുസ്ലിങ്ങളോ തമ്മില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ പേരില്‍ സമീപകാലങ്ങളില്‍ കലാപങ്ങള്‍ ഉണ്ടായതായി അറിവില്ല. അതിന്റ പ്രധാനകാരണം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നതല്ലാതെ ഭാരതത്തില്‍ ദളിതരെയോ സാമ്പത്തികമായും വിദ്യാഭാസപരമായും പിന്നോക്കേം നില്‍ക്കുന്നവരെയോ ഇസ്ലാമാക്കണമെന്ന അജണ്ട മുസ്ലിങ്ങളിക്കില്ല എന്നുള്ളതുതന്നെയാണ്. എന്നാല്‍ സ്വമേധയാ ഒരുവന്‍ ഇസ്ലാമിയത് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അതിനു അവസരം മാത്രമേ ഇസ്ലാം മതം നല്‍കുന്നുള്ളൂ. അതുകൊണ്ട് തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഭാരതത്തില്‍ മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നില്ല.

പക്ഷെ ക്രൈസ്തവ മിഷണറിമാരും പെന്തകോസ്ത് പ്രവര്‍ത്തകരും ഇത്തരം മത പരിവര്‍ത്തനം ബലമായും അല്ലാതെയും പ്രലോഭിപ്പിച്ചും നടത്തുന്നതായി തെളിവുകള്‍ ലഭിച്ചപ്പോള്‍ അതിനെ തടയേണ്ടിവരണമെന്നതിനാലാണ് മുമ്പ് പറഞ്ഞ സംസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണം ഇതിനായി നടത്തിയത്. കാശ്മീരില്‍ ഇത്തരം മത പരിവര്‍ത്തനം നടത്തിയവരെ ഇസ്ലാം തീവ്രവാദികള്‍ കൊന്നുകളഞ്ഞ ചരിത്രവുമുണ്ട്‌.

പ്രധാനമായും ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെയും, മതം എന്നോന്നില്ലാ എന്നതും മാത്രമല്ല തങ്ങളുടെ ദൈവത്തിന്റെ "അപാര" ശക്തിയെയും കാണിച്ചു പാവങ്ങളെ വഴിതെറ്റിച്ചു അവസാനം മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഏതെങ്കിലും ഹിന്ദു പ്രതികരിച്ചാല്‍ അവനെ ഫാസിസ്റ്റ്‌ മുദ്ര കുത്തി സമൂഹത്തിന്റെ മുമ്പില്‍ തീവ്രവാദി ആയി കാണിക്കാനും ശ്രമിക്കുന്നതിന്റെ പിന്നില്‍ ഈ നിഗൂഡ ലക്ഷ്യക്കാരുണ്ട്.

എന്തിനു ഇങ്ങനെ നടത്തണം എന്തിനു ഇങ്ങനെ തങ്ങളുടെ മതത്തെ ഇവര്‍ പരത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നാം. ഉത്തരം നിസാരം. മുമ്പ്‌ ബ്രിട്ടന്‍ ലോകത്തെമുഴുവന്‍ കോളനി ആക്കിയതുപോലെ ഇന്ന് ലോകമെമ്പാടും മതാധിഷ്ടിതമായ കൊളനിയാക്കുന്ന നിഗൂഡ ലക്ഷ്യമാണ് ഇതിനു പിന്നില്‍.

എന്തുകൊണ്ട് ഇന്ത്യ എന്നതിന് ഒരേ ഒരുകാരണം ഇന്നും ഇന്ത്യയില്‍ സാമ്പത്തികമായും വിദ്യാഭാസപരമായും പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഉണ്ട്. ഒപ്പം ഫണ്ടമെന്റല്‍ റൈറ്റ്‌ എന്നൊരു ലൂപ്‌ ഹോളും. അതില്‍ പിടിച്ചു ദളിതരെ ക്രിസ്തീയ വല്‍ക്കരിക്കുന്ന ചടങ്ങ് യഥേഷ്ടം നടക്കുന്നു. വളരെ വിചിത്രമായ ഒരു കാര്യം നമുക്കിതില്‍ കാണാം. പണ്ട് ദളിതരും സാമൂഹികമായി അസന്തുഷ്ടിയില്ലാതവരും നക്സലിസത്തിലേക്കു ആകൃഷ്ടരായതുപോലെ ഇന്ന് അതെ ശ്രേണിയിലുള്ളവരെ ഏറെക്കുറെ അതെ കാരണങ്ങള്‍ പറഞ്ഞു കുഞ്ഞാടുക്കള്‍ ആക്കുന്നുവെന്നു വേണം പറയാന്‍. ഹിന്ദുമതം പലകാരണങ്ങളാല്‍ അസംഘടിതമായത് ഇക്കൂട്ടര്‍ക്ക് വളരെ ആയാസരഹിതം ആക്കുന്നുവേന്നതും ഒരു അനുകൂലഘടകം തന്നെ.

ഇത്തരം മതം മാറ്റല്‍ ഒരു സംഘടിതമതമായ ഇസ്ലാമില്‍ നടത്തപ്പെടുമ്പോള്‍ കലാപങ്ങള്‍ ഉയരുന്നു. പാകിസ്ഥാനില്‍ ക്രിസ്തവമിഷണറിമാര്‍ ആക്രമിക്കപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല. അവിടെയും ഇത്തരം മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുപ്പെടുമ്പോള്‍ ഒരു പക്ഷെ ഹിന്ദുവിനെക്കാള്‍ തങ്ങളുടെ മതത്തില്‍ അഭിമാനമുള്ള മുസ്ലിങ്ങള്‍ അതിനെ ഹിന്ദു കാണുന്ന ലാഘവത്തോടെ ഇതിനെ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രക്തരൂക്ഷിതമായ ഒരു പോരാട്ടങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. മുസ്ലിമിനെ സംബന്ധിച്ചു ഖുര്‍ആന്‍ കുറ്റമറ്റതും മറ്റൊരു തിരുത്തല്‍ ആവശ്യമില്ലാത്തതുമാണ്. തന്നെയുമല്ല യേശുക്രിസ്തു ഒരു പ്രവാചകനും (ഈസാ നബി) ക്രിസ്തുമതം ഒരു പ്രവാചകന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട മതവുമാണ്. എന്നാല്‍ ഇസ്ലാം മതമെന്നത് പ്രവാചകന്റെ പേരില്‍ അല്ല (മുഹമ്മദിസം എന്നോ മുഹമ്മദിറ്റി എന്നോ അല്ല ഇസ്ലാമിന്റെ പേര്) അതുകൊണ്ട് തന്നെ ഇത്തരം മതത്തിന്റെ പ്രചാരണം നടത്തുന്നതോ അല്ലെങ്കില്‍ മതപരിവര്‍ത്തനം നടത്തുന്നതോ മുസ്ലീങ്ങള്‍ക്ക് അംഗീകരിച്ചു കൊടുക്കാനോ വയ്യ. അതിനു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കണ്ടെത്തിയ ഏറ്റവും വലിയ എളുപ്പവഴിയാണ് എവിടെ എളുപ്പം മത പരിവര്‍ത്തനം നടക്കുമോ അവിടെ അത് വളെരെ വേഗത്തില്‍ നടത്തുക അല്ലാത്തയിടങ്ങളില്‍ പ്രശ്നങ്ങളും യുദ്ധങ്ങളും നടത്തുക.
ഇന്ന് ഇസ്ലാം ലോകമെമ്പാടും തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.തീവ്രവാദികള്‍ എന്ന് മുദ്രകുത്തുകയും അവസാനം യുദ്ധം നടത്തി ആ പഴുതിലൂടെ തങ്ങളുടെ മതത്തിന്റെ വിത്തുകള്‍ വിതയ്ക്കാനുമുള്ള നിഗൂഡ ലക്‌ഷ്യം.പലപ്പോഴും നിലനില്‍പ്പിന്റെ ഭാഗമായി ആയുധമെടുക്കുന്നവനെ തീവ്രവാദികള്‍ എന്നാ മുദ്രകുത്തിയാല്‍ പിന്നെ തകര്‍ക്കാന്‍ എളുപ്പമാണല്ലോ.നായെ ചൊടിപ്പിച്ചു അവസാനം അത് കുരയ്ക്കുമ്പോള്‍ പേപിടിച്ച നായാണെന്ന് പറഞ്ഞു കൊല്ലുന്ന ഹീന കൃത്യം ആവര്‍ത്തിക്കുന്നു എന്നുമാത്രം.

ഭാരതത്തില്‍ ഏതു ഭാഗത്തായാലും മനുഷ്യര്‍ക്ക്‌ ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാന്‍ ഒരാള്‍ക്ക്‌ സ്വാതന്ത്ര്യം ഉള്ളതുപോലെ നിര്‍ബ്ബന്ധമായി ഒരാള്‍ മത പരിവര്‍ത്തനം നടത്തപ്പെടുകയാണെങ്കില്‍ അതിനെ എതിര്‍ക്കാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. അജ്ഞതയുടെ മറവില്‍ നടത്തപ്പെടുന്ന ചൂഷണങ്ങള്‍ നമ്മള്‍ കണ്ടില്ലെന്നു നടിച്ചുകൂടാ. തന്റെ മതത്തിന്റെ ശക്തിയില്‍, തന്റെ ദൈവത്തിന്റെ ശക്തിയില്‍ വിശാസം ഉണ്ടെങ്കില്‍ എന്തിനു അത് നിര്‍ബന്ധിച്ചു വളര്‍ത്താന്‍ ശ്രമിക്കണം. ഇസ്ലാം മതം ഭാരത്തില്‍ വളര്‍ന്നത്‌ ഇത്തരം കൂലിക്ക് മതം വില്‍ക്കാന്‍ നടക്കുന്ന കച്ചവടക്കാരിലൂടെ അല്ലല്ലോ. എന്നിട്ടും ഇന്ന് ഇന്തോനേഷ്യയും പാകിസ്ഥാനും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാമത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള രാജ്യമായി മാറിയതെങ്ങനെ. അതേപോലെ ഒരു നിലപാടിലൂടെ മതം വളരില്ലെന്ന് അറിഞ്ഞതുകൊണ്ടാവും ഒരുപക്ഷെ ശമ്പളം വാങ്ങി മതം വളര്‍ത്താന്‍ ഇത്തരം കുഞ്ഞാടിന്‍ കൂട്ടങ്ങള്‍ ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ ഗതികിട്ടാ പ്രേതങ്ങള്‍ പോലെ അലയുന്നത്.

ഏറ്റവും രസകരമായ കാര്യം ഒരു ഹിന്ദുവിനും ഈ അനീതിയ്ക്കെതിരെ പ്രതികരിക്കാന്‍ കഴിയില്ല. കാരണം എന്നെങ്കിലും ഈ വൃത്തികെടിനെതിരെ ചോദ്യമുയര്‍ത്തിയാല്‍ അവരെ ഫാസിസ്റ്റ്‌ എന്ന് വിളിച്ചു ഒതുക്കാന്‍ മുമ്പില്‍ നില്‍ക്കുന്നവരുടെ ഇടയില്‍ ഇത്തരം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഉണ്ടാവും. അവരെ ഫാസിസ്റ്റ്‌ എന്ന് വിളിച്ചു ഒതുക്കി തങ്ങളുടെ മത പരിവര്‍ത്തനം അനസ്യൂതം കൊണ്ടുനടക്കാന്‍ ഇവര്‍ക്കാവുന്നു. ഇതിനെതിരെ സംഘടിക്കേണ്ടക്കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ പണ്ട് ബ്രിട്ടീഷ്‌ കോളനി ആയതുപോലെ ഇത്തരം മതകച്ചവട ചെന്നായ്ക്കള്‍ക്കു കോളനിയാവുന്ന കാലം വിദൂരമല്ല.

Saturday, May 2, 2009

90.തീവ്രവാദത്തെ തുടച്ചു നീക്കുന്നവര്‍

(കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച )

സദ്ദാമിന്റെ ഭരണകൂടം മാറ്റി മറിച്ച് അവിടെ ജനപ്രിയമായ ഒന്നിനെ സ്ഥാപിക്കുകയും ഒപ്പം സമാധാനം നടപ്പില്‍ വരുത്തുകയും ചെയ്യുമെന്ന് വീമ്പിളക്കിയ അമേരിക്ക സദ്ദാമിനെ ഭരണത്തില്‍ നിന്ന് മാറ്റുക മാത്രമല്ല പാവകോടതിയിലൂടെ വധശിക്ഷയ്ക്കു വിധിപ്പിക്കുകയും തൂക്കികൊല്ലുകയും ചെയ്തു. പക്ഷെ ഇറാക്കിന്റെ കൈവശമുള്ള എണ്ണനിക്ഷേപം കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിയെങ്കിലും ഇറാക്കില്‍ സുസ്ഥിരമായ ഒരു ഭരണകൂടം സ്ഥാപിക്കാനോ അല്ലെങ്കില്‍ വിദൂരകാലത്തെങ്കിലും അതിനുള്ള സാധ്യത സൃഷ്ടിക്കാനോ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സാങ്കേതികപരമായോ ആശയപരമായോ അമേരിക്ക ഇറാക്കില്‍ പരാജയം സമ്മതിക്കേണ്ട അവസ്ഥ തന്നെയാണ്. സഖ്യകക്ഷികളില്‍ മിക്കവര്‍ക്കും തങ്ങള്‍ പെട്ടുപോയി എന്നൊരു അവസ്ഥകൂടിയായപ്പോള്‍ അമേരിക്ക തോറ്റു എന്നുവേണം പറയാന്‍.

അതുപോലെ തന്നെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചു താലിബാന്‍ സാര്‍ക്കാരിനെ നിലം പതിപ്പിചെങ്കിലും ഒസാമ ബിന്‍ലാദനെ പിടിക്കാനോ ശിക്ഷിക്കാനോ അമേരിക്കയ്ക്ക് സാധിച്ചില്ല.വളരെ നിസാരമെന്നു കരുതിയ അഫ്ഗാനിസ്ഥാന്‍ യുദ്ധം ഇപ്പോള്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമാകാത്ത നിലയില്‍ തന്നെ. അഫ്ഗാനിലെ പ്രത്യേക ഭൂപ്രകൃതിയും കാലവസ്ഥയും മാത്രമല്ല താലിബാന്‍ പോരാളികളുടെ ഒടുങ്ങാത്ത വീറും സാധാരണ അഫ്ഗാന്‍ ജനങ്ങളില്‍ നിന്ന് താലിബാന്‍ പോരാളികളെ വേര്‍തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയും ഒപ്പം വീണ്ടും താലിബാന് അനുകൂലമായി രൂപപ്പെട്ടുവരുന്ന തരംഗവും യുദ്ധത്തെ വീണ്ടും വേറൊരു രീതിയിലേക്ക് വഴിതെളിക്കുന്നു.സദ്ദാം രാഷ്ട്രീയപരമായി നേതാവായിരുന്നെങ്കില്‍ ഒസാമ മതപരമായി അല്‍ക്വൈദയുടെ നേതാവാണ്‌. മതാധിഷ്ടിതമായി അല്‍ക്വൈദയെ നയിക്കുന്ന ഒസാമയെ അനുയായികള്‍ ഒറ്റു കൊടുക്കുമെന്ന് കരുതുന്നതും വെറും വിഡ്ഢിത്തം മാത്രം.

അടുത്തിടെ ഖൈബര്‍പാസിനടുത്തു നടന്ന രണ്ടു താലിബാന്‍ ചാവേര്‍ ആക്രമണങ്ങളില്‍ ഇരുന്നൂറ്റി അമ്പതിലേറെ ട്രക്കുകളും വളരെയധികം ചെറുകിട കവചിത വാഹനങ്ങളും അമരിക്കയ്ക്ക് നഷ്ടമായി.യുദ്ധത്തിന്റെ സപ്ലൈലൈന്‍ തകര്‍ത്ത് പട്ടാളക്കാരുടെ ആവശ്യങ്ങള്‍ മുടക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വിജയകരമായി താലിബാന്‍ നടത്തി. പക്ഷെ ഹെലികോപ്ടര്‍ വഴി സപ്ലൈലൈന്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ഇത്തരം ഒരു ആക്രമണം അമേരിക്ക അഫ്ഗാനില്‍ നേരിട്ട തിരിച്ചടികളില്‍ പ്രധാനമാണ്. അതുപോലെ തന്നെ നിരന്തരം കൊല്ലപ്പെടുന്ന അമേരിക്കന്‍ പട്ടാളക്കാരും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അമേരിക്കന്‍ പട്ടാളക്കാരും അമേരിക്കയുടെ തലവേദന തന്നെ. അമരിക്കന്‍ ഹമ്മര്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു താലിബാന്‍ നടത്തിയ പ്രദര്‍ശനത്തില്‍ തന്നെ സമീപ കാലത്ത് ഉണ്ടായേക്കാവുന്ന വിപത്തിനെ കുറിച്ച് ബോധവാന്മാരായ അമേരിക്കയുടെ പ്രവര്‍ത്തികളില്‍ പുതിയ മാറ്റം കണ്ടുതുടങ്ങി. പുതിയ പ്രസിഡന്റ് ബാരക്‌ ഒബാമ ഇറാക്കില്‍ നിന്ന് തങ്ങളുടെ സേനയെ കുറച്ചു അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഈ യുദ്ധം ജയിച്ചേമതിയാവൂ എന്നും പ്രഖ്യാപിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ പ്രശ്നങ്ങള്‍ സാധാരണഗതിയില്‍ അഫ്ഗാന്‍ പോരാളികള്‍ അറിയാറില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ഓപ്പിയം മയക്കു മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ പോപ്പി ചെടികള്‍ കൃഷിചെയ്യുന്നത് അഫ്ഗാനിലാണ്. ആ മയക്കു മരുന്നിന്റെ വില്‍പ്പന മില്ല്യന്‍ കണക്കിന് ഡോളര്‍ നേടുമ്പോള്‍ അത് കൂടുതലും നിക്ഷേപിക്കപ്പെടുന്നത് ആയുധത്തിനും തീവ്രവാദ പരിശീലനത്തിനുമാണ്. ഒപ്പം ലോകമെമ്പാടുമുള്ള തീവ്രവാദ അനുകൂലസംഘടനകളുടെ പണപ്പിരിവും കൂടിയാവുമ്പോള്‍ അല്‍ക്വൈദയ്ക്കും താലിബാനും സാമ്പത്തിക പ്രതിസന്ധി പ്രശ്നമേയാകുന്നില്ല.

മരിക്കാന്‍ തയ്യാറായി യുദ്ധം ചെയ്യുന്നവനെ തോല്‍പ്പിക്കുക മരിക്കുന്നതിനു തുല്യമാണെന്ന് ആഷ്ലി തോംസന്‍ പറഞ്ഞതുപോലെ വിശുദ്ധയുദ്ധത്തില്‍ (ജിഹാദില്‍) ജീവന്‍ വെടിയാന്‍ തയ്യാറായ താലിബാന്‍ പോരാളികളെ തോല്‍പ്പിക്കുക താരതമ്യേന അസംഭവ്യത്തില്‍ കൂടുതല്‍ തന്നെ. യുദ്ധം ജോലിയുടെ ഭാഗമായല്ലാതെ ജീവിത ലക്ഷ്യത്തിന്റെ ഭാഗമായി കാണുന്നവരെ തോല്‍പ്പിക്കാന്‍ അമേരിക്ക കിണഞ്ഞു ശ്രമിക്കേണ്ടി വരും. യുദ്ധം തുടങ്ങി ആദ്യ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന്റെ അനന്തരഫലത്തെ പറ്റി അമേരിക്കയ്ക്ക് സംശയം തോന്നിയിരുന്നു. കാരണം അഫ്ഗാന്‍ പോരാളികളുടെ പോരാട്ടവീര്യം മുമ്പേ പേരുകേട്ടതാണ്. ഒപ്പം മതാധിഷ്ടിത മനോനിലയും കൂടാതെ കാലാവസ്ഥയും, ഭൂപ്രകൃതിയും താലിബാനികള്‍ക്ക് നല്ല പരിചയമുള്ളതും കൂടിയായപ്പോള്‍ താലിബാനികളെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന് മനസ്സിലായി.
പാകിസ്ഥാനിലെ ജൈഷ്‌ ഇ മുഹമ്മദ്‌ മുതല്‍ ലഷ്കര്‍ ഇ തയ്യബ വരെ പോരാട്ടഗുണങ്ങള്‍ പഠിയ്ക്കാന്‍ അല്‍ക്വൈദയെ സമീപിക്കുന്നതിലൂടെ ഭാവിയില്‍ ഒരു പോരാട്ട സേനയെ വേണമെങ്കില്‍ ഇവരിലൂടെ നേടാമെന്നത് അല്‍ക്വൈദയുടെ മറ്റൊരു നേട്ടം. അമേരിക്കന്‍ സേനയുടെ ആക്രമണകാലത്ത് പാകിസ്ഥാനിലെ പുഷ്തൂന്‍ പ്രവിശ്യയായ നോര്‍ത്ത് വെസ്റ്റ്‌ ഫ്രണ്ടിയര്‍ പ്രൊവിന്‍സില്‍ നിന്ന് ഗോത്രക്കാരുടെ കൂട്ടം താലിബാന് വേണ്ടി പോരാടാന്‍ പോയത് ആരും മറന്നുകാണില്ല. അതിന്റെ പ്രധാനകാരണം താലിബാന്റെ അടിസ്ഥാനതലം മുതല്‍ മേല്‍ത്തട്ട് വരെ പുഷ്തു സംസാരിക്കുന്നവരുടെ ആധിപത്യം തന്നെ. ഗോത്രക്കാരുടെ ഈ മതകൂട്ടായ്മയ്ക് എന്നും അവരുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയ്ക്കെതിരായ യുദ്ധത്തില്‍ പുഷ്തു പ്രൊവിന്‍സിലെ എല്ലാ സപ്പോര്‍ട്ടും അല്‍ക്വൈദയ്ക്കും താലിബാനും ലഭിക്കും.

അടുത്തിടെ സുര്‍ക്ക്‌ മുര്‍ഗാബിലെ ഒരു വീട്ടില്‍ സഖ്യസേന ഒരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തില്‍ മരിച്ചത് ആറുപേരാണ്. താലിബാനുമായോ തീവ്രവാദമായോ യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ് മരിച്ചതും. പക്ഷെ താടിവളര്‍ത്തിയാവനും മുസ്ലീമും തീവ്രവാദി എന്ന് കാണുന്നവര്‍ക്ക് പക്ഷെ ആ തെറ്റിനെ ന്യായീകരിക്കാനും കഴിഞ്ഞെങ്കിലും ലോകത്താരും ഈ മാനുഷിക ധ്വംസനത്തെ എതിര്‍ക്കാന്‍ മടിക്കുന്നു. കാരണം മറുപക്ഷത്ത് അമേരിക്കയാണ്. സാധുജനങ്ങളെ കൊന്നാലും താലിബാനെ തകര്‍ത്താലും തങ്ങള്‍ക്കെന്തു എന്ന് നിലപാടാണ്‌ മിക്കരാജ്യകാര്‍ക്കും. ഗല്‍ഫിലെപ്പോലെ സമ്പന്നമായ എണ്ണനിക്ഷേപങ്ങള്‍ ഇവിടെയോട്ടില്ലതാനും.

പാലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രയേലിനെ തെറിവിളിച്ചവര്‍ പോലും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്നതിന്റെ കാരണം അമേരിക്കയോടുള്ള വിധേയത്വമോ പേടിയോ മാത്രമാണ്. കാരണം അമേരിക്ക അഫ്ഗാനിസ്ഥാനിലോ ഇറാക്കിലോ എന്തുനടത്തിയാലും അതിനെ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടുകൊണ്ടിരിക്കാന്‍ നാം ശീലിച്ചിരിക്കുന്നു. ഒരുപക്ഷെ റഷ്യയുടെ പതനമാവാം ഇത്തരമൊരു അമേരിക്കന്‍ ധൈര്യത്തിന് പിന്നില്‍. പക്ഷെ നാളെ ഭാരതവും ചൈനയും മുമ്പത്തെ സോവിയറ്റ്‌ റഷ്യയെ പോലെ ഒരു നില കൈവരിക്കുകയും അമേരിക്കയുടെ ഇത്തരം കൂതറ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്‌താല്‍ ഒരുപക്ഷെ കാര്യങ്ങള്‍ക്ക് കുറഞ്ഞപക്ഷം സൌത്ത് ഏഷ്യയിലെങ്കിലും കുറവ്‌ വരുമെങ്കിലും അതുനുള്ള സാധ്യത വിദൂരം മാത്രം.

ഇന്നിന്റെ മൂല്യങ്ങള്‍ കുറ്റം എന്തു ചെയു‌ന്നത് എന്നല്ല ആര് ചെയ്യുന്നു എന്നതാണ്. അമേരിക്ക എന്ത് ചെയ്താലും അതിന്റെ മൂടുതാങ്ങാന്‍ ആളുകള്‍ ഉള്ളിടത്തോളം ആരും പ്രതികരിക്കില്ല. അമേരിക്കയാകട്ടെ പ്രതികരിക്കുന്നവരെയും പ്രതികരിക്കാന്‍ സാധ്യതയുള്ളവരെയും കാലേകൂട്ടി ഒതുക്കുന്ന തിരക്കിലും. ഇപ്പോള്‍ വടക്കന്‍ കൊറിയയെയും, ഇറാനെയും നോട്ടമിട്ടിരിക്കുന്ന അമേരിക്കയ്ക്ക് പക്ഷെ ചൈനയെ വരുതിയ്ക്ക് വരുത്താന്‍ മാത്രം കഴിഞ്ഞില്ല. ചൈനയാകട്ടെ മേഖലയിലെ മറ്റൊരു സൂപ്പര്‍പവര്‍ ആയി വളര്‍ന്നുകൊണ്ടുമിരിക്കുന്നു. കഴിഞ്ഞ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തെ ബഡ്ജറ്റും ചൈനയുടെ മിച്ച ബഡ്ജറ്റ് ആണെന്ന് മനസ്സിലാക്കുമ്പോഴാണ് ചൈനയുടെ വളര്‍ച്ച മനസ്സിലാവുന്നത്.ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം വളരേണ്ടത് ആവശ്യമാണ്‌. കാരണം ഇന്ന് അമേരിക്കയുടെ തെമ്മാടിത്തരങ്ങള്‍ക്ക് പകരം ചോദിക്കാന്‍ അല്ലെങ്കിലും അനുവാദം കൊടുക്കാതിരിക്കനെങ്കിലും കഴിവുള്ളത് ഇവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രം.

ഏറ്റവും അവസാനം തങ്ങളാല്‍ താലിബാനെ തകര്‍ക്കാനാവില്ലെന്നും പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കഴിയില്ലെന്ന് മനസ്സിലായ അമേരിക്ക ഇപ്പോള്‍ പാകിസ്താന്‍ ഭരണകൂടവുമായി കൂട്ടുപിടിച്ച് തീവ്രവാദികളെ വേട്ടയാടല്‍ നടത്തുകയാണ്. പക്ഷെ മത തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാനവില്ലെന്ന പാകിസ്താന്‍ ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥ പക്ഷെ അമേരിക്കറിയില്ല. കാരണം ഇന്ത്യാവിരുദ്ധ നിലപാടും മതതീവ്രവാദം എന്നൊരു മുദ്രാവാക്യവുമില്ലെങ്കില്‍ പാകിസ്താന്‍ എന്നൊരു രാജ്യവുമില്ല. തീവ്രവാദം എന്നെന്നുക്കുമായി പാകിസ്താന്‍ മണ്ണില്‍ നിന്നും ആത്മാര്‍ഥമായി നീക്കം ചെയ്യണമെങ്കില്‍ ആദ്യം പാകിസ്ഥാന് നല്‍കുന്ന സാങ്കേതിക, ആയുധ, സാമ്പത്തിക സഹായം നിര്‍ത്തുകയാണ് വേണ്ടത്.പക്ഷെ തങ്ങളുടെ പരമ്പരാഗത ആയുധവിപണി തകര്‍ക്കാന്‍ അമേരിക്ക തയ്യാറാവുമോ എന്നത് മറ്റൊരു ചോദ്യം. എന്തായാലും പരസ്പര വൈര്യം വളര്‍ത്തിയും ആക്രമണങ്ങള്‍ നടത്തി ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചും അമേരിക്ക തങ്ങള്‍ക്കു എന്നെന്നെക്കുമായ ഒരു ആയുധവിപണി സൃഷ്ടിച്ചും അങ്ങനെ പണം കൂമ്പാരം കൂട്ടുമെങ്കിലും പലപ്പോഴായി ആക്രമിക്കപ്പെടുന്നതിലൂടെ സമാധനമായ ഒരു അന്തരീക്ഷം തങ്ങളുടെ പൌരന്മാര്‍ക്കായി നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാരണം തീവ്രവാദത്തിന്റെ പേര് പറഞ്ഞു തീവ്രവാദം കാണിക്കുന്നവര്‍ കാറ്റ് വിതയ്ക്കുന്നവര്‍ കൊടുങ്കാറ്റ് കൊയ്യുമെന്ന വാചകം നമ്മെ പരിചയപ്പെടുത്തുകയാണ്.