തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, July 7, 2011

280. കമ്പിപ്പടങ്ങള്‍ പുനര്‍ജ്ജനിക്കുന്നു...!!

പണ്ടുകാലത്ത് അമ്മാവന്മാര്‍ തലയില്‍ മുണ്ടിട്ടു പോയി കണ്ടിരുന്ന പടങ്ങള്‍ വീണ്ടും വരുന്നെന്നു വാര്‍ത്ത. ആദ്യം പപ്പുവിനെയും രതിചേച്ചിയെയും ഇറക്കി രതി നിര്‍വ്വേദം ഹിറ്റ്‌ ആക്കി. സത്യം പറയണമല്ലോ പഴയജയഭാരതിയെ കാണുമ്പോള്‍ ശര്‍ദ്ധിക്കാനായിരുന്നു തോന്നിയിരുന്നത്. എന്നാല്‍ കൃഷ്ണചന്ദ്രന്‍ തന്റെ അഭിനയം ക്ലാസ്സിക് ആക്കിയിരുന്നു. പുതുക്കിയ ചിത്രത്തില്‍ പയ്യന്‍ പോര.. മുഖത്തു ഒരിത് വരുന്നില്ല. കൌമാരം കയറുമ്പോള്‍ ചേച്ചിമാരെ ഒരിതോടെ കാണുന്ന ഒരു ഭാവം അവന്റെ മുഖത്തു ഒട്ടും വരുന്നില്ല. അല്ല ഈ ഭാവം എന്നത് കാശുമുടക്കി വരുത്താനാവില്ലല്ലോ.. എന്തായാലും ശ്വേതമേനോന്റെ അഭിനയമെന്നോ അല്ലെങ്കില്‍ വെള്ളിത്തിരയിലെ ഭാവങ്ങള്‍ / വേഷം കലക്കി.. ഇത് കണ്ടിട്ട് ഒന്നും തോന്നുന്നില്ലെങ്കില്‍ കുന്നത് ഫാര്‍മസിയുടെ മുസ്ലീ പവ്വര്‍ എക്സ്ട്ര കഴിച്ചാലും പിന്നീട് വല്ല ഗുണവും ഉണ്ടെന്നു തോന്നുന്നില്ല.. ശ്വേതയുടെ അര , തുട ( സോറി.... ചമ്മന്തി അരയ്ക്കുന്നത്, ആ കല്ല്‌ തുടയ്ക്കുന്നത് ) , അരി ആട്ടല്‍ എന്റെ അമ്മോ.. കിടിലോല്‍ കിടിലന്‍.. ഇതല്ലേ.. രതി ചേച്ചി.. അല്ലാതെ പിത്തം പിടിച്ച ജയഭാരതിയുടെ വടിവില്ലാത്ത മേദസ്സിനെയാണോ രതിയായി കാണിക്കേണ്ടിയിരുന്നത്. അല്ല അന്നൊക്കെ അത്രയും മതി.. ഒള്ളതോണ്ട് ഓണം പോലെ അല്ലാതെ.. ഇന്നൊക്കെ ഐ.എസ്. ഓ. സര്‍ട്ടിഫിക്കെറ്റ് ഇല്ലാത്ത കമ്പനിയുടെ ജട്ടിപോലും ആര് ഇടും..

ഐ.വി. ശശി അണ്ണന്‍ സംവിധാനിച്ച അവളുടെ രാവുകളും വരുന്നെന്നു കേട്ടു... സത്യം ... ജയഭാരതി പോലെയല്ല സീമ ചേച്ചി.. ശാന്തി ചേച്ചി ആയിരുന്ന കാലത്തെ നടന വൈഭവം കൊണ്ടാവും വടിവൊത്ത ശരീരവും തടിച്ചു മലര്‍ന്നു കാണികളുടെ മനം കുളിരണിയിക്കുന്ന ചുണ്ടുകളുമുള്ള സീമചേച്ചി അവളുടെ രാവുകളില്‍ തകര്‍ത്തഭിനയിച്ചു. സത്യം പറഞ്ഞാല്‍ ആ പടം രണ്ടാമത് ചെയ്യാന്‍ ആരപ്പാ വരുന്നത്.. മഴയില്‍ കുളിച്ചു നടനം നടത്തിയ " രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല " എന്നാ പട്ടു ആരഭനയിച്ചാലും ശരിയാവില്ല.. ഒന്നൊന്നര ഡാന്‍സ് അല്ലായിരുന്നോ..! ശശിയണ്ണന്റെ അന്നത്തെ സംവിധാന മികവു തടിച്ചു ചീര്‍ത്തു പിത്തം പിടിച്ചുള്ള ഹീറോ സോമന്‍ അണ്ണന്‍ മാത്രം ശരിയായില്ല.. അല്ലെങ്കില്‍ തന്നെ ആ പടത്തില്‍ സോമനല്ല സുകുമാരനല്ല എസ്.പി.പിള്ള ഹീറോ ആയി അഭിനയിച്ചാലും ആര്‍ക്കെന്തു ചേതം. അലന്‍ സോളി ഷര്‍ട്ടിന്റെ ബട്ടന്‍സ് ഉണ്ടാക്കുന്നത് ഇതു കമ്പനിയെന്നു ആര് ചോദിക്കും.? വെറുതെ റീമേക്ക് ഉണ്ടാക്കി നശിപ്പിച്ചു പണവും പേരും കളയാതെ നന്നായി ഉണ്ടാക്കിയാല്‍ കൊള്ളാം..

ഇനി നിര്‍മ്മാതാക്കള്‍ക്കും സംവിധായര്‍ക്കും റീമേക്കി പഠിക്കാന്‍ വേറെയും കുറെ ചിത്രങ്ങള്‍ ഉണ്ട്..

1 . ആദ്യപാപം ..

പ്രശസ്ത സംവിധായകന്‍ പി.ചന്ദ്രകുമാരന്‍ സാറിന്റെ സംവിധാനത്തില്‍ കുടകിന്റെ മാണിക്യം അഭിലാഷ അഭിനയിച്ച മുഴുനീള തുണിയില്ലാപ്പാടം.. സംഭവം സൂപ്പര്‍ ഹിറ്റായിരുന്നു.. പക്ഷെ ആടിനെ പഴം കാണിക്കുന്നത് പോലെ നടി തുണി ഉടുക്കാതെ അഭിനയിച്ചാലും പ്രേക്ഷകര്‍ തുടയും വയറും മാത്രം കണ്ടു തൃപ്തരായി.. അതാണ്‌ ക്യാമറമാനും സംവിധായകനും ആളെ ഊശി ആക്കിയെന്നു പറയുന്നത്.. അതോടെ അഭിലാഷ സൂപ്പര്‍ ഹീറോയിന്‍.. നടന്‍ ചന്ദ്രകുമാര്‍ സാറിന്റെ അനിയന്‍ കിരണ്‍ ആയിരുന്നെന്നു ഓര്‍മ്മ.. പുള്ളി കുറെ പടങ്ങള്‍ കൂടി ചെയ്തു കട്ടയും പടവും മടക്കി പി.സുകുമാര്‍ എന്നാ പേരില്‍ സിനിമാട്ടോഗ്രാഫര്‍ ആയി ജീവിക്കുന്നു.. പുള്ളി നല്ല വെടിവെപ്പ്കാരന്‍ ആണ്.. തെറ്റിധരിക്കേണ്ട.. തൊടുപുഴ ഷൂട്ടിംഗ് റേഞ്ച് മെമ്പര്‍ കൂടിയാണ് സുകുമാര്‍.. ഈ പടത്തിന്റെ ഗംഭീര വിജയം കണ്ടപ്പോഴാണു സംവിധായകന്‍ മമ്മൂട്ടിയുടെ മുഖത്തിനും അഭിലാഷയുടെ തുടയ്ക്കും ഒരേ മാര്‍ക്കെറ്റ് ആണെന്ന് വിളംഭരം ചെയ്തത്.

2 . മലയത്തിപെണ്ണ്..

കെ.എസ്..ഗോപാലകൃഷ്ണന്‍ സാറിന്റെ അടിപൊളി സൃഷ്ടി.. ഈ സിനിമ ഏഷ്യാനെറ്റ് (ഒരിക്കല്‍ സൂര്യയും) പ്രക്ഷേപണം നടത്തിയിരുന്നു.. ഇവര്‍ തുണ്ടിട്ടാണോ അതോ വെട്ടിക്കളഞ്ഞത് ചേര്‍ത്തു വെച്ച് പ്രക്ഷേപിച്ചതാണോ എന്നറിയില്ല. നായികയുടെ സന്നിധാനം വരെ ഇതില്‍ കാണിച്ചിരുന്നു.. കൂതറ പടം ആയിരുന്നെങ്കിലും " മത്തി ചാറ് മണക്കുന്നു മണക്കുന്നു " എന്ന പാട്ട് സൂപ്പര്‍ ഹിറ്റ് ആയിരുന്നു.. ഇനി റീമേക്കില്‍ " കരിമീന്‍ പൊള്ളിച്ചത് മണക്കുന്നു എന്നാക്കിയാലും തരക്കേടില്ല... കേരളത്തിലെ വനങ്ങളില്‍ ആദിവാസികളും ഗോത്രക്കാരും പറയുന്ന ഭാഷ എന്നപേരില്‍ ഇതില്‍ പറയുന്ന ഭാഷ എന്തെന്ന് കണ്ടുപിടിക്കാന്‍ അന്നുമുതല്‍ ഭാഷാ ശാസ്ത്രഞ്ജന്മാര്‍ നടത്തുന്ന ശ്രമം ഇന്നും തുടരുന്നു.. എന്ത് ഭാഷയെന്നു കോവാലകൃഷ്ണന്‍ സാറിനു മാത്രം അറിയാം.. അല്ലെങ്കിലും ഈ പടമൊക്കെ കേട്ടു മനസ്സിലാക്കാന്‍ ആര്‍ക്കു നേരം..

3 . ലയനം..

സൂപ്പര്‍ സംവിധായകന്‍ തുളസീദാസ് സാറിന്റെ ആദ്യത്തെ സംരഭം.. സില്‍ക്ക് സ്മിത , ദേവിശ്രീ, അഭിലാഷ എന്നിവരോടൊത്ത് സിനിമ താരമായ ഉര്‍വശിയുടെ ഏറ്റവും ഇളയ സഹോരനായിരുന്ന നന്ദുവും അഭിനയിച്ചിരുന്നു.. ഇന്ത്യയിലെ മിക്ക ഭാഷയിലേക്കും മൊഴിമാറ്റം നടത്തിയ ഈ സിനിമ വന്‍ ഹിറ്റായിരുന്നു.. കേരളപ്പടമെന്നാല്‍ കമ്പിപ്പടമെന്നു വടക്കേ ഇന്ത്യന്‍ സംസ്ഥാന കമ്പിഭ്രാന്തന്മാരെ അറിയിച്ചത് ഈ സിനിമയോടെ ആയിരുന്നു.. (അവളുടെ രാവുകള്‍ ചെറിയ തുടക്കം പണ്ട് നടത്തിയിരുന്നു..) നന്ദു ആത്മഹത്യ നടത്തുകയും ഉര്‍വശിയും തുളസീദാസും തമ്മില്‍ പിണങ്ങിയതും പിന്നീടുള്ള ചരിത്രം.. അതോടെ തുളസീദാസ്‌ കളം മാറ്റി ചവിട്ടി.. പിന്നീട് ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ സില്‍ക്ക് സ്മിതയും ആത്മഹത്യ ചെയ്തു.. മാറും വയറും കുറെ കാണിച്ചു നോക്കിയെങ്കിലും ദേവിശ്രീ രക്ഷപ്പെട്ടില്ല.. കുറെ നല്ല ഗാനങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു.. എന്തായാലും അന്നേ പോയി രാത്തൂറ്റല്‍ എന്ന് പറഞ്ഞതുപോലെ തുളസീദാസിന്റെ കമ്പിപ്പട മികവ് പക്ഷെ പിന്നീട് കാണിക്കാന്‍ അവസരം കിട്ടിയില്ല..

4 . കിന്നാര തുമ്പികള്‍ .

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയചിത്രം ആയിരുന്നു ഇത്. പന്ത്രണ്ടു ലക്ഷം മുടക്കിയ പടം തീയേറ്ററില്‍ നിന്ന് നേടിയത് നാല് കോടി. അതായതു മുപ്പത്തി മൂന്നിരട്ടി .. ഇത്ര വമ്പന്‍ കളക്ഷന്‍ ഒരു മലയാള സിനിമയും (മുടക്ക് മുതലിന്റെ മുപ്പത്തി മൂന്നിരട്ടിയില്‍ കൂടുതല്‍ ) നേടിയിട്ടില്ല.. അതായതു ലാലേട്ടനും മമ്മൂക്കയും "ഷക്കു ചേച്ചിയുടെ " മുമ്പില്‍ ഒന്നുമല്ല.. അതല്ലേ രാക്ഷസ രാജാവും രാവണപ്രഭുവും ഓണക്കാലത്ത് വന്നപ്പോള്‍ ഒപ്പം രാക്ഷസ രാജ്ഞിയും ഉണ്ടായിരുന്നു.. ദോഷം പറയരുതല്ലോ മൂന്നും സൂപ്പര്‍ ഹിറ്റ്. ഈ ചിത്രം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് ആയതോടെ ഇത്തരം ചിത്രങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു.. ആര്‍. ജെ . പ്രസാദ്‌ സംവിധാനം ചെയ്ത കിന്നാര തുമ്പികള്‍ സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ അദ്ദേഹം പുന്നാരപ്പൂങ്കുയില്‍ നിര്‍മ്മിച്ച്‌ അടുത്ത ചക്കയ്ക്ക് മുയലിനെ കൊല്ലാന്‍ നോക്കിയെങ്കിലും നടന്നില്ല.. എന്നാല്‍ ലൌലി മുതല്‍ സുഗന്ധവല്ലി വരെ സംവിധാനം ചെയ്തു എ.ടി.ജോയി എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബി.സി. ക്ലാസ് തീയേറ്ററുകളിലെ മൂട്ടകള്‍ക്ക്‌ രക്തം കുടിക്കാന്‍ ആവശ്യത്തിനു ആള്‍ക്കാരെ എത്തിച്ചു കൊടുത്തു..

ഇനി സംവിധാനിച്ചു നിര്‍മ്മിച്ച്‌ റീമേക്കി മലയാളികളെ പുളകം അണിയിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ ചിത്രങ്ങളും ഒന്ന് ഓര്‍ത്ത്‌ വെക്കാം.. ചിലകാര്യങ്ങള്‍ ഒന്ന് പറഞ്ഞുകൊള്ളട്ടെ , ഇതില്‍ ഏതാണ്ടൊക്കെ ഉണ്ടാകും എന്ന് പറഞ്ഞു വരുന്ന ആളുകളെ - വിശന്നു ഊണ് ചോദിച്ചുവരുന്നവര്‍ക്ക് ചായകൊടുത്തു വിടും എന്നുപറയുന്ന സെറ്റപ്പില്‍ നിന്നുമാറി ബിരിയാണി കൊടുത്തു വിടുന്ന കാലം എന്ന് വരുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.. കാലം മാറിയിട്ടും നമ്മുടെ നിയമവും സെന്‍സറിങ്ങും ലിമിറ്റും ഒന്നും മാറിയില്ലേ. തമ്പുരാനേ..!!

ഇത്തരം പടം റീമേക്കി എടുക്കുന്നവരോട് ചില അപേക്ഷകള്‍ .

1 . ഇത്തരം പടങ്ങള്‍ ഹൈ ഡെഫനിഷന്‍ കാമറയില്‍ മാത്രം ചിത്രീകരിക്കുക.. ഭാവിയില്‍ പിള്ളേര്‍ക്ക് പഠിക്കാന്‍ കൊടുക്കനുള്ളതാണ്.. അതേപോലെ സിഡി , ഡിവിഡി ഇറക്കുന്നതുപോലെ ബ്ലൂറെ ഡിസ്കും ഇറക്കുക.. കാശുമുടക്കി വാങ്ങിയ ത്രീഡി എല്‍ .ഈഡി ടിവിയില്‍ കാണുമ്പൊള്‍ സുഖം വരേണ്ടേ...!!

2 . ആളെ പറ്റിക്കുന്ന ഇടപാട് വേണ്ട.. ഇന്റര്‍നെറ്റിലും ഡിസ്കായും നേരിട്ടും ഇഷ്ടം പോലെ കിട്ടുന്ന ഐറ്റംസാണ് ഇതൊക്കെ.. പറ്റിച്ചാല്‍ പണികിട്ടും.. മുഴുക്കുടിയന് ബീയറിന്റെ മണം അടിച്ചാല്‍ എന്താവാനാണ്..

3 .. സൌണ്ട് ഡി റ്റി എസ് ഹൈ ഡേഫനിഷനില്‍ വേണം .. ഇത്തരം പടത്തില്‍ സൌണ്ട് എന്നുപറഞ്ഞാല്‍ റസൂല്‍ പൂക്കുട്ടി പോലും റിസേര്‍ച് നടത്തി മാത്രമേ ചെയ്യാറുള്ളൂ.. കാരണം സൌണ്ട് അല്ലെ എല്ലാം...

അപ്പോള്‍ ഇനി റീമേക്ക് കമ്പി പടങ്ങളുടെ കാലം തന്നെ..

8 comments:

junaith said...

ഇനിയുമുണ്ട്...ഇണ , മലയത്തി പെണ്ണ്....ഓരോരുത്തരും അറിയാവുന്ന ,ഓര്‍മ്മയിലുള്ള പേരുകള്‍ കമന്റ് ആയിട്ടിടൂ....റീ മേക്കുകള്‍ കൊഴുക്കട്ടെ..

കൂതറ തിരുമേനി said...

മലയത്തി പെണ്ണ്

already paranju

പടാര്‍ബ്ലോഗ്‌, റിജോ said...

എന്റെ ട്യൂഷൻ ടീച്ചർ, രതിലയം, അങ്ങനെ വേറേയും ലിസ്റ്റുകളുണ്ടല്ലോ തിരുമേനീ. ഇനി കംബിമേക്ക് തന്നെ കംബിമേക്ക്....

Pony Boy said...

ഉസ്കൂളി പഠിക്കുമ്പോൾ സൂര്യ ടിവിയിൽ ശനിയാഴ്ച രാത്രി എ പടം വരുമായിരുന്നു..ഈ പഴയ ഐറ്റംസ് കൊറേയൊക്കെ കണ്ടത് അവിടെ നിന്നാണ്..ഈ പടത്തിന്റെ സ്കെജ്യൂൾസ് അധികമാർക്കുമറിയാത്ത പരസ്യമായ രഹസ്യമായിരുന്നു...

പിന്നെപ്പോഴോ ഏഷ്യാ‍ാനെറ്റ്കരന്മാർ പ്രൈം ടൈമിൽ കിന്നാരത്തുമ്പികളിട്ടു...ഇന്ന് രാത്രി പത്ത് മണിക്ക് കിന്നാരത്തുമ്പികൾ എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ പേപ്പറിലും വന്നു..അങ്ങനെ ടിവിയിലെ എപടത്തിന്റെ കഥ എല്ലാവരും അറിഞ്ഞു..അങ്ങിനെ ആ പതിവ് നിന്നു...

പക്ഷേ കൂട്ടുകാരുടെയൊപ്പം എ പടം കാണാൻ തിയറ്ററിൽ പോകുന്നത് ഒരു രസമാണ്...ഏറ്റവും ആസ്വദിച്ച് സിനിമാ കാണുന്നത് അപ്പോഴാണ്..അതിലെ തുണ്ട് ശ്രദ്ധിക്കാൻ നേരം കിട്ടില്ല..ചുറ്റുപാടും നിന്ന് സിനിമയെപ്പറ്റി ഓരോ തമാശ ഡയലോഗ്സ് കേൾക്കുമ്പോൾ അറ്രിയാതെ പൊട്ടിചിരിച്ച് പോകും.

കൂതറ തിരുമേനി said...

@ പോണി ബോയ്‌

സത്യം.. ഒരുപക്ഷെ ഫിലിമില്‍ പ്രത്യേക ഷോട്ടില്‍ ഏതൊക്കെ ആംഗിളില്‍ കാമറ വെച്ചിരുന്നെങ്കില്‍ നന്നായേനെ എന്നുള്ള വരെ ചര്‍ച്ച തീയേറ്ററില്‍ നിന്നിറങ്ങി പയ്യന്‍സ് നടത്താറുണ്ട്‌.. സംവിധായകന്‍ പോലും ഒരിക്കലും ഓര്‍ക്കാത്ത കാര്യം.. സത്യത്തില്‍ ഇതൊക്കെ അല്ലെ നൊസ്റ്റാള്‍ജിയ

അനില്‍@ബ്ലോഗ് // anil said...

ലിസ്റ്റ് നീലുന്നില്ലല്ലോ.
വേണമെങ്കില്‍ ഇംഗ്ലീഷും മറ്റു ഭാഷകളും മൊഴിമാറ്റം ചെയ്യുന്നതും ആലോചിക്കാം.

sankalpangal said...

ലിസ്റ്റുണ്ടാക്കി അറിയിക്കാം...

Unknown said...

കാനനസുന്ദരി, അവരുടെ സങ്കേതം, രതി, ശങ്കരന്‍കുട്ടിക്കൊരു പെണ്ണുവേണം, കാതര, രാക്കിളികള്‍,വേഴാമ്പല്‍, കാതര, ചന്ദനമരങ്ങള്‍, എണ്ണത്തോണി, നാലാം സിംഹം , ചുവന്ന കണ്ണുകള്‍, മാമി, ജംഗിള്‍ ബോയ്, അന്തര്‍ജ്ജനം , പിന്നെ ഞാനീ വക പടങ്ങള്‍ ഒന്നും ശ്രദ്ധിക്കാത്ത കാരണം പിന്നെ ഒന്നും ഓര്‍മ്മവരുന്നില്ല