തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, June 29, 2009

132. പോട്ടത്തിന്റെ ശാസ്ത്രകിയ

സാധാരണഗതിയില്‍ ഇത്തരം പ്രതികരണത്തിന് ഒരു പോസ്റ്റ്‌ ഇടാറില്ല. ഒന്നാമതു വായന അതിവായന എന്നതിനെ വേര്‍തിരിച്ചറിയുക എന്നൊരു വകതിരിവിന്റെ പ്രശ്നം. രണ്ട് വിശകലത്തില്‍ വരുന്ന വൈകല്യം. എന്റെ ഒരു പോസ്റ്റിനു മറുപടിയായി ഒരു പോട്ടം പിടുത്തക്കാരന്‍ മറുപടി പോസ്റ്റ്‌ ഇട്ടിരിക്കുന്നു. വായിച്ചപ്പോള്‍ സത്യത്തില്‍ സഹതാപം ആണ് തോന്നിയത്. സാധാരണ ചില ബൂലോഗ കവികളോട് തോന്നുന്ന അതേ സഹതാപം.

തങ്ങള്‍ ചെയ്യുന്നതെന്തു പറയുന്നതെന്ന് എന്ന് തിരിച്ചറിയാത്തവരോട് എന്താണ് പറയേണ്ടത്.
ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രാഫി ഇവ രണ്ടും രണ്ട് വാക്കുകളും ഒപ്പം രണ്ട് മേഖലകളും ആണ്. ആധുനിക കാലത്ത് അതായത് കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തോട് കൂടി രണ്ടും തമ്മില്‍ ബന്ധം കൂടിയെന്നത് വാസ്തവം. അത് ഏതറ്റം വരെ പോകാം എന്നത് ചെയ്യുന്നവന്റെയും കാണുന്നവന്റെയും സൗകര്യം പോലെയിരിക്കും.

ഒരു പ്രോജക്ടിന്റെ തിരക്കിലായതിനാല്‍ പോട്ടംപിടുത്തക്കാരന്റെ മറുപടിയ്ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. ജീവിക്കേണ്ടേ..എപ്പോഴും ബ്ലോഗിംഗ് എന്ന് പറഞ്ഞു നടന്നാല്‍ അരിമേടിക്കാന്‍ പറ്റില്ല. എന്തായാലും ഇപ്പോഴാണ് അല്പം സമയം ഒത്തു.

ബ്രൈറ്റ്‌ സത്യത്തില്‍ എന്റെ ജോലി എളുപ്പമാക്കുകയാണ് ചെയ്തത്. അടിയ്ക്കാനുള്ള വടി അവിടെ ത്തന്നെ തന്നിട്ട് കാഴ്ചകാണാന്‍ ഇരിക്കുന്നതായി എനിക്ക് തോന്നി. വാളെടുത്തവന്‍ എല്ലാവരും വെളിച്ചപ്പാടല്ല എന്നതിന്റെ ഉദാത്ത ഉദാഹരണം.

ഫോട്ടോഗ്രാഫിയെ കുറിച്ച് ആവശ്യത്തിന് വിവരം ഉള്ളവരുടെ മറുപടികളും ഈ കൂതറ തിരുമേനിയുടെയും പോട്ടം പിടുത്തക്കരന്റെയും പോസ്റ്റില്‍ വായനക്കാര്‍ ശ്രദ്ധിക്കുക. ഛായഗ്രഹണം അഥവാ പോട്ടംപിടിക്കല്‍ അത് ഡിജിറ്റല്‍ ആയാലോ ഫിലിം ആയാലോ എടുക്കുന്നവന്റെ തന്നിഷ്ടം പോലെ എഡിറ്റ്‌ ചെയ്യുകയോ എന്‍ഹാന്‍സ്‌ ചെയ്യുകയോ ആവാം. ഇനി ഫോട്ടോഗ്രഫിയിലെ വിവിധമേഖലകള്‍ പോട്ടംപിടുത്തക്കാരന്‍ ചെയ്യുന്ന പോട്രൈറ്റ് ആയാലും അതല്ല ന്യൂസ്‌ ഫോട്ടോഗ്രാഫി ആയാലും ഇനി അല്പം കൂടി എനിക്ക് പരിചിതമായ ഫോറന്‍സിക്‌ ഫോട്ടോഗ്രഫി ആയാലും അതിന്റെ എടുക്കുന്നവന്റെ സൗകര്യം എന്നുള്ളതില്‍ കൂടുതല്‍ ചില നിയമാവലികള്‍ കൂടിയുണ്ട്. ഒരെണ്ണം എടുത്ത്‌ ബ്ലോഗില്‍ ഒട്ടിക്കുന്ന ലാഘവത്തോടെയോ അല്ലെങ്കില്‍ ഏതോ ഒരുത്തന്‍ എഴുതിയ ഉടായിപ്പുകള്‍ വായിച്ചതുകൊണ്ടോ കൊണ്ടോ അതിനെ മറികടക്കാന്‍ കഴിയില്ല.

വളരെ സിമ്പിളായി പറയാം. എന്റെ ക്യാമറ, എന്റെ കമ്പ്യൂട്ടര്‍, ഞാന്‍ കാശു കൊടുത്ത് വാങ്ങിയ സോഫ്റ്റ്‌വെയര്‍ ഞാന്‍ ഇഷ്ടമുള്ളതുപോലെ എഡിറ്റ്‌ ചെയ്യും എന്ന് പറഞ്ഞാല്‍ ശരിയാണ്. ഓസിനു വിളമ്പുന്ന സാമ്പാര്‍ പോലെ ആളുകള്‍ കണ്ടിട്ട് നന്നായി എന്ന് പറഞ്ഞു പോവും. പോട്രൈറ്റ് ഫോട്ടോഗ്രഫി അല്ലാതെ ഒട്ടു മിക്ക ഫോട്ടോഗ്രാഫി ഫോമുകളിലും അമിതമായി എഡിറ്റിംഗ് ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്‌ ഫോറന്‍സിക്‌ ഫോട്ടോഗ്രാഫിയില്‍ കൊണ്ട്രാസ്റ്റ്‌/ബ്രൈറ്റ്‌നെസ്സ്‌ പോലും അധികം ആയെന്നു തോന്നിയാല്‍ അതിനു വിശദീകരണം കൊടുക്കേണ്ടി വരും. ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫിയില്‍ പോസിറ്റിവ്‌ എന്‍ഹാന്‍സിംഗ് മാത്രമേ അനുവദനീയമുള്ളൂ. അതായത് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ചെയ്യേണം എന്ന് സാരം. അതുപോലെ പ്രൊഡക്ടിന്റെ ഫോട്ടോയും ഏന്‍ഡ് പ്രൊഡക്ട്ടും തമ്മില്‍ അമിതമായ വെത്യാസം പാടില്ല.


(മത്സരത്തിനു പോട്ടം അയക്കുന്നതിന്റെ റൂള്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക)

ഇനി ബ്രൈറ്റ്‌ ചെയ്തോ ഇല്ലയോ എന്നറിയില്ല. ഏതെങ്കിലും നല്ല കോമ്പറ്റീഷനില്‍ അതായത് ആലുവാമണല്‍തീരത്തു കൂട്ടുകാരന് കള്ള് വാങ്ങി കൊടുത്ത് കൊള്ളാം എന്ന് പറയിക്കുന്നതല്ല ഞാന്‍ ഉദ്ദേശിച്ചത് എന്‍ട്രി അയക്കുമ്പോള്‍ അതില്‍ പ്രത്യേകം പറയുന്ന ഒരു ക്ലോസും ഇത് തന്നെ. അമിത ഉപയോഗം പാടില്ല. ബേസിക് കറക്ഷന്‍, ക്രോപ്പിംഗ് മാത്രം. അവിടെ മിക്കയിടത്തും ചിത്രങ്ങള്‍ ചേര്‍ത്ത് വെയ്ക്കുന്ന പനോരമകൂട്ടി ചേര്‍ക്കല്‍ സമ്മതിക്കാറില്ല. മൂന്നു സൂം തയ്ച്ചു ചേര്‍ത്ത് ഒരു വൈഡ്‌ ആക്കി കൊടുത്താല്‍ എടുത്ത്‌ വേസ്റ്റ്ബിന്നില്‍ ഇടുമെന്ന് സാരം.

അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം വരും. പോളറൈസിംഗ്, യൂ.വി. ഫില്‍റ്റര്‍ ഒക്കെ ഉപയോഗിച്ച് ഫോട്ടോ എടുക്കുകയും എടുക്കുന്ന ആങ്കില്‍ ചേഞ്ച്‌ ചെയ്തു പ്രോസ്പെക്ട്ടിവില്‍ മാറ്റം വരുത്തുന്നതോ ഫിഷ്‌ ഐ ഉപയോഗിക്കുന്നതോ തെറ്റല്ലേ. ഓരോ ലെന്‍സും ഓരോ ഉപയോഗത്തിനാണ് എന്ന് ഫോട്ടോ അനലൈസ് ചെയ്യുന്നവര്‍ക്കും അറിയാം. അല്ലാതെ അമ്പത് മില്ലിമീറ്ററിന്റെ ഒരു പ്രൈമില്‍ മാത്രം ഫോട്ടോ എടുക്കണമെന്നും അത് തന്നെ മത്സരത്തിനു അയക്കണം എന്നും ആരും പറയില്ല. പക്ഷെ എടുത്ത ഫോട്ടോ ആളുകളെ വഞ്ചിക്കുന്ന രീതിയിലും വിഡ്ഢി ആക്കുന്ന രീതിയിലും എഡിറ്റ് ചെയ്തു പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ അയക്കാനോ പങ്കെടുപ്പിക്കാനോ സാധാരണ രീതിയില്‍ സമ്മതിക്കാറില്ല. കുറഞ്ഞപക്ഷം കൂതറ തിരുമേനിക്ക് അറിയില്ല.

അതിനു പ്രധാനകാരണം ഫോട്ടോഷോപ്പ് പോലെ ഒരു സോഫ്റ്റ്‌വെയറില്‍ അല്പം വൈദഗ്ദ്യം ഉണ്ടെങ്കില്‍ സാധാരണക്കാരന്‍ അന്തം വിട്ടുപോകുന്ന രീതിയില്‍ രണ്ടോ അതിലധികമോ ചിത്രങ്ങളെ സംയോജിപ്പിക്കുകയും കാഴ്ചക്കാരനെ അന്തംവിടീപ്പിക്കുകയും ചെയ്യാം. പക്ഷെ അത് യഥാര്‍ത്ഥം അല്ല വെറും സംയോജനം അഥവാ സന്നിവേശം ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അത്തരം ചിത്രങ്ങള്‍ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.
ഒരു ധാര്‍മിക വശം ഒന്ന് നോക്കാം. തല്ക്കാലം നൈസര്‍ഗ്ഗികതയ്ക്ക് അവധി കൊടുക്കാം. കാരണം ആ വാക്ക് മനസ്സിലാവത്തതുകൊണ്ടാണല്ലോ ഈ പോസ്റ്റ്‌ എഴുതാന്‍ കാരണമായേക്കാവുന്ന ഒരു പോസ്റ്റ്‌ പോട്ടം പിടുത്തക്കാരന്‍ ഇട്ടതു. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പെണ്‍കുട്ടിയുടെ എഡിറ്റ്‌ ചെയ്തതും സാധാരണ ഒരുഫോട്ടോയും കൊടുത്തിട്ടുണ്ട്. ഒന്നില്‍ പ്ലാസ്റ്റിക് എഫക്റ്റ് പോലെ സ്കിന്‍ ഉള്ള കുട്ടിയും മറ്റേതില്‍ സാധാരണ സ്കിന്‍ ഉള്ള കുട്ടിയും. എഡിറ്റ്‌ ചെയ്തു ഫിഗര്‍ ചേഞ്ച്‌ ചെയ്തോ ഒന്നും ഞാന്‍ പറയുന്നില്ല. രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്ന ഒരാള്‍ സാങ്കെതികത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ അതിന്റെ എഡിറ്റിംഗ് മികവ്‌ കൊള്ളാമെന്ന് തോന്നാമെങ്കിലും കലാകാരന്റെയോ സാധാരണക്കാരന്റെയോ കണ്ണിലൂടെ അതിനെ നോക്കിയാല്‍ അല്പമാത്ര എഡിറ്റിംഗ് നടത്തിയ ചിത്രം തന്നെ മനോഹരം എന്ന് തോന്നും. ഹരിയുടെ മറുപടി ബ്രൈറ്റിന്റെ പോസ്റ്റില്‍ ഒന്ന് കാണുന്നത് നന്നായിരിക്കും. ഈ എയര്‍ബ്രഷ്‌ മാസികളുടെ മുഖചിത്രത്തിനു ഭംഗി നല്‍കാന്‍ വളരെ ഉപയോഗിക്കുന്നു. പക്ഷെ ഇത്തരം ഒരു ഡിജിറ്റല്‍ ശസ്ത്രക്രിയ സാധാരണ ജീവിതത്തില്‍ അത്രകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.
വാസ്തവികവുമായി ഒരു ബന്ധമില്ലാത്ത രീതിയില്‍ എഡിറ്റ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ അതിനെ എല്ലാവരും ഒരേ കണ്ണിലൂടെ കാണണം എന്നില്ല. ടെക്നോളാജിയുടെ അതിപ്രസരമല്ല സൌന്ദര്യം.

ഞാന്‍ രണ്ടാമത് പറഞ്ഞ കാര്യം. ഫോട്ടോയില്‍ സ്വന്തം പേര് വെണ്ടയ്ക്കാ അക്ഷരത്തില്‍ ഇടുന്നതും അങ്ങനെ ആ ചിത്രം വൈരൂപ്യമായ സൃഷ്ടി ആകുന്നതു. അതും മുമ്പ് പറഞ്ഞപോലെ സ്വന്തം ബ്ലോഗ്‌, സ്വന്തം ക്യാമറ എന്തുമാവാം. പക്ഷെ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കാന്‍ ആണെങ്കില്‍ ഇങ്ങനെ വൈരൂപ്യം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ. വേറെയാരും എന്റെ ചോറ് തിന്നാതിരിക്കാന്‍ അതില്‍ ചാണകം ഇടേണ്ട കാര്യമില്ലല്ലോ. ഇങ്ങനെ പേര് ഇടുമ്പോള്‍ തന്നെ ആ ചിത്രത്തിന്റെ ഏറ്റവും വിക്രുതരൂപമാണ് കാഴ്ക്കാരന്റെ മുമ്പില്‍ വയ്ക്കുന്നത്. അതുപോലെ ഒരാളും ആ ചിത്രം പൂര്‍ണമായും ഭംഗിയോടെ കാണുന്നില്ല എന്നതാണ് സത്യം. ഇനി അഥവാ തന്റെ ചിത്രം ആരും ഉപയോഗിക്കേണ്ട എന്നതാണ് ഉദ്ദേശം എങ്കില്‍ ഡിജിമാര്‍ക്ക്‌ ഐഡി ഉപയോഗിക്കുന്നതാണ് നല്ലത്. അതില്‍ പേര് തെളിയിച്ചോ അല്ലാതെയോ ചിത്രത്തെ സുരക്ഷിതമായി വയ്ക്കാം. അഥവാ ആരെങ്കിലും ഈ ചിത്രം നെറ്റില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും കണ്ടെത്താം. ഉണ്ടെങ്കില്‍ കേസും ആവാം.

കൂതറ തിരുമേനി തന്റെ അജ്ഞത വിളിച്ചു പറയുന്നു എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ട സഹോദരാ. തന്റെ ബ്ലോഗില്‍ തന്റെ ഏതു സൃഷ്ടിയും പോസ്റ്റ്‌ ചെയ്യാം. അതിനെ വിമര്‍ശിക്കാന്‍ കാഴ്ചക്കാരന് അധികാരമുണ്ട്‌. ഒപ്പം ഈ ചിത്രങ്ങളുടെ മത്സരങ്ങളുടെ നിയമവശങ്ങളും എഡിറ്റിംഗ് എവിടൊക്കെ അതിര്‍ക്കപ്പെടുന്നുവെന്നും അതിനെ നിയന്ത്രിക്കുന്നുവെന്നും നന്നായി അറിയാം. സാധാ പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ കാമറ അല്ല മീഡിയം ഫോര്‍മാറ്റ്‌ ഡിജിറ്റല്‍ കാമറ ആണെങ്കിലും സാങ്കേതിക വിദ്യയുടെ അമിത പ്രസരം അല്ല സൌന്ദര്യം. ഗ്രാഫിക്ഡിസൈനര്‍മാര്‍ ഇന്നും ഇതിനെതിരെ മുറവിളി കൂട്ടുന്നു എന്നറിയാം. ഗിമ്മിക് കാണിച്ചു ആളെ വിഡ്ഢി ആക്കുന്നതല്ല കല. അതിനു മമ്മൂട്ടി പറഞ്ഞപോലെ കലയുടെ സെന്‍സ്‌ വേണം, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി വേണം അല്ലാതെ ഫോട്ടോഷോപ്പ് ഉണ്ടായാല്‍ പോരാ.

(ഫോട്ടോഷോപ്പിനെ തള്ളി പറയുന്നില്ല. ഉപയോഗിക്കാനും അറിയാം.)

Saturday, June 27, 2009

131.ഒരു കവിതാ നിരൂപണം

ബൂലോഗത്ത് കവികളെ മുട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയായെന്നു മുമ്പൊരിക്കല്‍ കൂതറ തിരുമേനി പറഞ്ഞിരുന്നു. അങ്ങനെ കൂതറ തിരുമേനി തന്നെ കവിതയുടെ പുതിയൊരു പാന്ഥാവ് വായനക്കാര്‍ക്ക് നല്‍കി. അതെല്ലാം പഴങ്കഥ. പുരാണങ്ങളെ വീണ്ടും ശര്‍ദ്ധിപ്പിച്ചു വിഷമിപ്പിക്കാനല്ല ഇതെഴുതുന്നത്. കൂതറ അവലോകനം എന്നപേരില്‍ തന്നെ അവലോകനം അഥവാ നിരൂപണം അടങ്ങിയിട്ടുണ്ട്. ബൂലോഗത്ത് ധാരാളം പേര്‍ നിരൂപണം നടത്തുന്നുണ്ടെങ്കിലും പെരിഫെറല്‍ ബട്ടറിംഗ് അഥവാ ഉപരിപ്ലവ സുഖിപ്പിക്കല്‍സ് കൂടുതല്‍ ആയുള്ള നിരൂപണങ്ങള്‍ ആണ് അധികവും. സത്യസന്ധമായ നിരൂപണം നടത്തിയാല്‍ ലഭിക്കുന്ന ശത്രുക്കളെ പേടിച്ചിട്ടാവാം ഒരുപക്ഷെ ചിലര്‍ ധൈര്യപൂര്‍വ്വം നിരൂപണം നടത്താത്തത്.

എന്നാല്‍ യാദൃശ്ചികമായി ഞാന്‍ ഒരു നിരൂപണം കണ്ടു. അതിനെപ്പറ്റി പറയാനാണ് ഈ പോസ്റ്റ്‌ ഇടുന്നത്. സന്തോഷിന്റെ സന്തോഷങ്ങള്‍ എന്നാ ബ്ലോഗില്‍ ഒരു കവിതയെ അദ്ധേഹം നന്നായി അവലോകനം നടത്തിയിരിക്കുന്നു. പ്രസ്തുതപോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ കവിതയുടെ മാനഭംഗം എന്ന് തന്നെയാണ്. ആ കവിതവായിച്ചാല്‍ തലക്കെട്ട്‌ എത്ര അന്വര്‍ത്ഥം എന്ന് തോന്നിപ്പോകും.
അതില്‍ സന്തോഷ്‌ വിമര്‍ശനം നടത്തിയിരിക്കുന്ന കവിയുടെ കവിതയെ സാഹിത്യമലവിസര്‍ജ്ജനം എന്നോ അതും ആവണക്കിന്റെ എണ്ണ കുടിച്ചുള്ള വയറിളക്കം പോലെയുള്ള മലവിസര്‍ജ്ജനം! എന്നോ കവിതയുടെ മാനഭംഗം എന്നോ അല്ലെങ്കില്‍ സാഹിത്യഭാഷയുടെ തന്നെ ബലാല്‍സംഗം എന്നോ ഒക്കെ പറയേണ്ടി വരും.

വിവരദോഷങ്ങള്‍ മാലപ്പടക്കങ്ങള്‍ പോലെ കെട്ടിയിരിക്കുന്ന കവിത കണ്ടാല്‍ മോഹാലസ്യം വരും. പക്ഷെ ചങ്കൂറ്റത്തോടെ അത് വിളിച്ചു പറയാനുള്ള സന്തോഷിന്റെ ധൈര്യത്തെ സമ്മതിക്കുന്നു. മിക്കവാറും ഓസിനു കിട്ടുന്ന പായസം കുടിച്ചു നന്ദി പറയുന്ന ലാഘവത്തോടെ കൊള്ളാം മാഷേ എന്നൊക്കെ വായനക്കാര്‍ പറയുന്നത് കാണുമ്പോള്‍ സഹതാപം തോന്നിപ്പോവുന്നു. ബ്ലോഗ്‌ അധപതിച്ചുവെന്നോ മലയാളസാഹിത്യത്തിന്റെ അധപതനം എന്നോ പറയില്ല. വെള്ളമടിച്ചു വായില്‍വരുന്ന വങ്കത്തരം ബ്ലോഗിലൂടെ എഴുതി ആളുകളുടെ ക്ഷമയെ പരീക്ഷിക്കുന്ന ധൈര്യം എന്നെ പറയേണ്ടൂ.

മലയാളത്തിലെ അക്ഷരങ്ങള്‍ വാരിവലിച്ചു എഴുതി അതിനെ കവിതയെന്നെഴുതി കവികള്‍ക്കും കവിതയെഴുതുന്നവര്‍ക്കും നാണം കേടു വരുത്തി ജനങ്ങള്‍ കവിയെന്നു കേട്ടാല്‍ വെട്ടുകത്തി എടുപ്പിക്കുന്ന അവസ്ഥ വരെ വരുത്തുവാന്‍ ഈ കവികള്‍ കാരണം ആകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരാള്‍ക്കും താന്‍ ബൂലോഗ കവിയാണ്‌ എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇത്തരം വിദ്വാന്മാര്‍ വരുത്തുന്നത്. എഴുതുന്നത്‌ സ്വയം വിലയിരിതിയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ ചവര്‍ പോസ്റ്റ്‌ ചെയ്തെന്നു വരില്ല.

മലയാളത്തില്‍ വെണ്ണയെയും കടയാമെന്നും ഈ മഹാശയന്‍ പഠിപ്പിച്ചു തരുന്നു. കടഞ്ഞെടുക്കുന്നതല്ല വെണ്ണ, വെണ്ണയെത്തന്നെ കടഞ്ഞെടുക്കുന്ന വിദ്യ ഇവിടെ ദര്‍ശിക്കാം. ദൈവമേ എന്തൊക്കെ കാണണം. ഇനി കവിതയെ തന്നെ ഇങ്ങനെ കടഞ്ഞു കടഞ്ഞു എന്തൊക്കെ ആക്കുമോ ആവോ.

എന്തായാലും സന്തോഷിനു അഭിനന്ദനങള്‍. ഇത്തരത്തിലുള്ള ചങ്കൂറ്റം നിറഞ്ഞ അവലോകനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

Friday, June 26, 2009

130.പട്ടാളക്കാരികള്‍ മാനഭംഗപ്പെടുമ്പോള്‍

ലോകപോലീസായ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണെന്നാണ് വയ്പ്പ്. അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും കടലാസ് വിജയങ്ങള്‍ പരിഗണിക്കാതെ വസ്തുനിഷ്ടമായി ചിന്തിക്കുമ്പോള്‍ അമേരിക്ക സൈനികമായും സൈദ്ധാന്തികപരമായും പരാജയമെന്ന് സമ്മതികേണ്ടിവരും. ഈ പ്രദേശങ്ങളില്‍ എല്ലാം തന്നെ നിരവധി വനിതകളും അമേരിക്കന്‍ പട്ടാളത്തില്‍ ഉണ്ട്.

ഇറാക്കില്‍ ഇതുവരെ നടന്ന യുദ്ധത്തില്‍ അമേരിക്കയുടെയും സഖ്യശക്തിയുടെയും നിരവധി പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെങ്കിലും അതില്‍ നൂറ്റമ്പതിലേറെ പെണ്‍പട്ടാളക്കാരും കൊല്ലപ്പെട്ടെന്നതാണ് കണക്ക്. ഈ മരിച്ച അല്ലെങ്കില്‍ കൊല്ലപ്പെട്ട വനിതാപട്ടാളക്കാരില്‍ ഇരുപതോളം പേര്‍ ആത്മഹത്യ ചെയ്തു എന്നതാണ് ഞെട്ടിക്കുന്ന കണക്ക്.

എന്തുകൊണ്ട് ഇത്രയധികം വനിതാ പട്ടാളക്കാര്‍ ആത്മഹത്യ ചെയ്യുന്നുവെന്നു വ്യക്തമായി പറയാന്‍ സൈനിക മേധാവികള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഒരുപക്ഷെ യുദ്ധഭൂമിയിലെ മനം മടുപ്പിലും ഏകാന്തതയിലും വരുന്ന മാനസിക വൈഷമ്യംമൂലം ആത്മഹത്യചെയ്യുന്നു എന്ന് പറയാനെ അവരെക്കൊണ്ടാവുന്നുള്ളൂ. എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ നടത്തിയ ആരോപണങ്ങളില്‍ മറുപടിപറയാന്‍ കഴിയാതെ ബന്ധപ്പെട്ടവര്‍ മുഖം തിരിക്കുംപോഴാണ് അമേരിക്കന്‍ പട്ടാളത്തിലെ ഒരു ലൈംഗിക ചൂഷണത്തിന്റെ കഥയുടെ മുഖം മൂടി അഴിഞ്ഞുവീഴുന്നത്‌.

അമേരിക്കന്‍ സൈനികരുടെ ഇറാക്കിലെ താവളത്തില്‍ നിരവധി വനിതകള്‍ പ്രത്യേകിച്ചും ചെറുപ്പക്കാരികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും മേധാവികളില്‍ നിന്നും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്ന എല്ലാവരും ഇതിനെ ഒരുപോലെ ലളിതമായി കാണാതെ തീവ്രമായ മാനസിക സംഘര്‍ഷത്തിനു അടിമപ്പെട്ടു ആത്മഹത്യ ചെയ്യുന്നു.

പലപ്പോഴും ഈ ആത്മഹത്യയെ അപകടമായും മറ്റും ചിത്രീകരിച്ചു കൂടുതല്‍
വിവാദമാക്കാതെ അധികൃതര്‍ ഫയല്‍ മടക്കുന്നു.

വീട്ടില്‍ നിന്നും വളരെനാളായി അകന്നു കഴിയുന്ന പട്ടാളക്കാര്‍ തങ്ങളുടെ ലൈംഗിക ദാഹം സഹപ്രവര്‍ത്തകരായ സ്ത്രീപട്ടാളക്കാരുമായി തീര്‍ക്കുന്ന കഥ പുതിയതല്ല. പരാതിക്കാരില്ലത്തതിനാല്‍ ഇതിനെ ആരും അത്ര ഗൌരവമായി കാണുന്നുമില്ല. അമേരിക്കയില്‍ ഒരു പക്ഷെ ഇതൊക്കെ ഒരു ചായകുടിക്കുന്നതുപോലെ മാത്രമാണ് എന്ന് പറഞ്ഞ പഴയ നേതാവിനെ നമ്മളില്‍ ചിലരെങ്കിലും മറന്നു കാണില്ലല്ലോ. അതുകൊണ്ട് ഈ ചായകുടിയെ അത്ര പ്രശ്നമായോ അച്ചടക്ക ലംഘനം ആയോ ആരും കാണുന്നില്ല. എന്നാല്‍ ബലമായ ലൈംഗിക ആക്രമണം വളരെ ഗുരുതരമായ കുറ്റമായതിനാല്‍ ഇപ്പോള്‍ ഗൌരവമേറിയ ചര്‍ച്ചകളും അന്വേഷണങ്ങളും നടക്കുന്നു.

അടുത്തിടെ ഇറാക്കില്‍ കൊല്ലപ്പെട്ട ലാവേന ലിന്‍ ജോണ്‍സന്‍ എന്നാ പത്തൊന്‍പതുകാരി കൊല്ലപ്പെട്ടതോടെയാണ് സംഗതി വിവാദമായത്. ഇവരുടെ പിതാവ്‌ നടത്തിയ അന്വേഷണങ്ങളിലും തുടര്‍ കേസിലും ലവേന ലൈംഗികമായി പീഡിക്കപ്പെട്ടതായി ചിലതെളിവുകള്‍ ലഭിച്ചു. മുന്‍ പട്ടാള ഓഫീസര്‍ ആയിരുന്ന ജെസ്സിക കേന്യോനെ പ്പോലെയുള്ളവര്‍ തങ്ങളും ഇത്തരം പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും പലതവണ മാനഭംഗപ്പെട്ടിട്ടുണ്ടെന്നും പരസ്യമായി പറഞ്ഞുകൊണ്ട് പത്രസമ്മേളനങ്ങളും അവബോധന ക്ലാസ്സുകളും നടത്തി ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നപ്പോള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ഒപ്പം പല മുന്‍ വനിതാ പട്ടാളക്കാരും തങ്ങളുടെ അനുഭവങ്ങളുമായി രംഗത്തുവന്നതോടെ സംഭവം കൂടുതല്‍ രൂക്ഷമായി.

പുതിയ ഒരു പെണ്‍കുട്ടി പട്ടാള പരിശീലന ക്യാമ്പില്‍ എത്തുന്നതുമുതല്‍ പീഡനം തുടങ്ങുകയായി. അനാവശ്യമായ ശരീരസ്പര്‍ശനങ്ങളും ലൈംഗിക ചൂഷണങ്ങളും മുതല്‍ മാനഭംഗങ്ങള്‍ വരെ ഇവിടെ തുടര്‍ക്കഥയാകുന്നു. പലരും സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുക്കുമെങ്കിലും അന്വേഷണം എങ്ങുമാകാതെ പോകുകയാണ് പതിവ്‌. ചിലപ്പോഴൊക്കെ പരാതിക്കാരിയെ സഹപ്രവര്‍ത്തകര്‍ കുടുക്കുകയും ചെയ്യുമ്പോള്‍ പരാതിക്കാരി മാനസികമായി തകര്‍ന്നുപോകുന്നു.ശാരീരികമായും മാനസികമായും വൈകാരികപരമായും തകര്‍ന്നുപോകുന്ന ഈ വനിതകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ലോകത്തെ മറ്റു സൈനിക താവളങ്ങളില്‍ ഇത് നടക്കുന്നില്ല എന്ന് പറയുന്നില്ല. പക്ഷെ ഇപ്പോള്‍ അമേരിക്കന്‍ പട്ടാളത്തിലെ ഈ പ്രശ്നം വളരെ ചൂടുപിടിച്ചിരിക്കുന്നു.

ലോകത്തിനു സമാധാനം കൊടുക്കാന്‍ നടക്കുന്ന കാപാലികര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പെണ്‍കുട്ടികളുടെ മാനം കാക്കാന്‍ കഴിയാതെ പോകുന്നതിലെ വിരോധാഭാസം ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു.

Wednesday, June 24, 2009

129.അച്ചികൂത്ത്-അഥവാ മോഹിനിയാട്ടം

കേരളീയമെന്ന ലേബല്‍ പതിച്ചുകിട്ടിയചില ബിംബങ്ങളുണ്ട്.
"പൈതൃകമായി"മായി ഗണിച്ചുപോരുന്ന ചിലബിംബങ്ങളില്‍ ,മഹാഭൂരിപക്ഷ ജനസമൂഹങ്ങളുടേയും സാം സ്കാരിക പ്രതിനിധാനങ്ങളേയും വകഞ്ഞുമാറ്റി, ജാതിഹിന്ദു-വരേണ്യതയെ അടയാളപ്പെടുത്തുന്നു. സോപാനസംഗീതം , കഥകളി, കൂത്ത്, കൂടിയാട്ടം , മോഹിനിയാട്ടം , തിരുവാതിര,അങ്ങനെപോകുന്നു.

സ്കൂള്‍, കോളേജുതലത്തിലെ മത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍, ഈകലകള്‍ക്കുകിട്ടുന്ന പ്രാധാന്യം ബോധ്യപ്പെടും . സവിശേഷ സന്ദര്‍ഭങ്ങളിലെ വേഷങ്ങളിലും , ഇതു പ്രകടമാണ്. "സെറ്റുസാരി", "മുണ്ടും ജുബായും "കാമ്പസിലെ, സര്‍ക്കാരാഫിസിലെ , ഒഴിവാക്കാനാവാത്ത"കേരളീയ"മാണ്.
ഭാഷാടിസ്ഥാനത്തില്‍ കേരളമെന്ന നാട് രൂപപ്പെടുന്നതുതന്നേ 1956-നവ്:01-നു മാത്രമാണ്. മൂന്നുനാട്ടുരാജ്യങ്ങളിലായി വിവിധ, മത/ജാതി സമൂഹങ്ങളും , വൈവിധ്യമാര്‍ന്ന നിരവധിസാംസ്കാരിക രൂപങ്ങളുമുള്ളപ്പോഴാണ്, അവയെല്ലാം അരുകിലേക്ക് തള്ളിമാറ്റി, പുത്തന്‍ വരേണ്യത രുപം കൊള്ളുന്നത്. ഇതിന്റെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കേണ്ടതാണ്.

സ്വാതന്ത്ര്യാനന്തര/നവോദ്ധാരാനന്തര കാലം , ജാതി/ജ്ന്മി/നാടുവാഴിത്ത സ്ഥാപനങ്ങളെ ഒന്നൊന്നായി തൂത്തുകളഞ്ഞുകൊണ്ടിരുന്നു. വര്‍ഗ്ഗബന്ധങ്ങള്‍ മാറിവന്നു. ആധുനിക ജനാധിപത്യ പരിഷ്കാരങ്ങളില്‍ ,മധ്യവര്‍ഗ്ഗ/മധ്യമജാതി മുന്‍കൈനേടി. സവര്‍ണ്ണാ-അവര്‍ണ്ണ വിഭജിതമായിരുന്ന സമൂഹത്തിലെ മധ്യമജാതിയായിരുന്ന "നായര്‍"ദല്ലാള്‍ജാതിയുടെ സ്ഥാനത്തുനിന്നും , നമ്പൂരിത്തത്തെ വകഞ്ഞുമാറ്റി ,മുഖ്യസ്ഥാനം നേടി. അതുസാധിച്ചെടുത്തത്, പതിനെട്ടോളം സമാനസമുദായങ്ങളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു.

ഈ കാലഘട്ടത്തില്‍, ക്ഷേത്രകേന്ദ്രീക്രമായിരുന്ന പലകലകളൂം പൊതുജനത്തിനു കാണാനും , ചെറിയതോതില്‍ പങ്കെടുക്കാനുമായി. യോദ്ധാക്കളുടെ അഭ്യാസകളരി, കഥകളി-കളരിയായി. കൂത്തമ്പലത്തില്‍ അച്ചികള്‍ ആടിതിമിര്‍ത്തിരുന്ന, അച്ചികൂത്ത് മോഹിനിയാട്ടമായി.
ലാസ്യ/ശ്യംഗാരഭാവത്തിലുള്ള പതിഞ്ഞപദം , വികാരാവേശമുണ്ടാക്കുന്ന വേഷം ഇതൊക്കെയായിരുന്നു. കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ കാലം ​വരെ ഇതായിരുന്നുവെന്ന് , കലാമണ്ഡലം കൃഷ്ണന്‍നായരും , കല്യാണികുട്ടിയമ്മയും ഓര്‍മ്മകുറിപ്പുകളില്‍ പങ്കുവെക്കുന്നു. എന്തിന്, കല്യാണികുട്ടിയമ്മയെ വിവാഹം ചെയ്യുന്നതില്‍, മുകുന്ദരാജാവിനും , വള്ളത്തോളിനും എതിര്‍പ്പായിരുന്നു. കാരണം കൂത്തുനടത്തുന്നവളുടെ സാമൂഹ്യനിലതന്നേ.

ഇന്ത്യയിലെ, ജാതിവ്യവസ്ഥ സാമൂഹ്യജിവിതത്തില്‍ മാത്രമല്ല, കലയുടെ കാര്യത്തിലും കാണിച്ചിരുന്ന വിവേചനത്തെ, പകരം വെക്കാന്‍ ഒരുനാടും ഈഭൂമുഖത്തുണ്ടാവുകയില്ല. ഇതൊടൊപ്പം , കാണേണ്ടൊരു വസ്തുത. തിരുവിതാംകൂറില്‍, നായരില്‍ നിന്നും പ്രമോഷന്‍കിട്ടി അല്പം കൂടിഉയര്‍ന്ന ഒരുജാതികൂടിയുണ്ടായി. "തമ്പി-തങ്കച്ചി"രാജകൊട്ടാരത്തിലെ ഭാഷയായ തമിഴില്‍ "തമ്പി, ഇങ്കെ ഉക്കാറു തങ്കച്ചി ഇപ്പോ വരും " തങ്കച്ചിയാടിതിമിര്‍ത്ത് കൈനിറയെ സമ്മാനങ്ങളൂം , കരം തീരുവയൊള്ള വസ്തുക്കളൂമായി വരും . മിച്ചോല്പാദനത്തിനു പാടത്തു ചത്തുജീവീക്കാന്‍-
പത്മനാഭന്‍ കൂറേ കറുത്തപരിക്ഷകളെ പരിപാലിക്കുന്നുണ്ടല്ലോ.......?

128.ബ്ലോഗ്‌ അക്കാദമിയും ജബ്ബാര്‍ വിവാദവും.

മിക്കവിവാദങ്ങളിലും കൂതറതിരുമേനി അഭിപ്രായം പറയാറുണ്ട്. പക്ഷെ എല്ലാം ഒന്ന് വിശദമായി നോക്കിയശേഷം മാത്രം. കാരണം കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ എത്രകിടാവ്‌ എന്ന് ചോദിക്കുന്ന സ്വഭാവം ലേശവും ഇല്ല. അടുത്തിടെ ഏറ്റവും വിവാദമായ പ്രശ്നമാണ് ബ്ലോഗ്‌അക്കാദമിയും ജബ്ബാര്‍ മാഷും ഉള്‍പ്പെട്ടത്. കൂതറതിരുമേനി കേരള ബ്ലോഗ്‌അക്കാദമിയിലോ അല്ലെങ്കില്‍ അതിന്റെ ഭാഗമായ ജില്ലാതല അക്കാദമികളിലോ അംഗമോ പങ്കാളിയോ അല്ല. ഒരു പക്ഷെ കൂതറ തിരുമേനി അത്ര ബൂലോഗത്തെ പ്രധാനപുള്ളിയോ "കണ്ണിലുണ്ണിയോ" അല്ലാത്തതിനാല്‍ ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരുടേയും പക്ഷം ചേര്‍ന്നോ ആര്‍ക്കും വേണ്ടിയോ വാദിക്കേണ്ട കാര്യമില്ല.

ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റിന്റെ കാതലായ ഉദ്ദേശം എന്നുള്ളത് ഒരു പ്രമുഖ ബ്ലോഗറും കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദി പ്രസ്ഥാനത്തിന്റെ സാരഥികളില്‍ ഒരാളുമായ ശ്രീ. ജബ്ബാര്‍ മാഷുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ആ ഐഡി കൊണ്ട് ചിലയിടങ്ങളില്‍ കമന്റ് ഇടുകയും ഒരു ബ്ലോഗ്‌ സൃഷ്ടിച്ചു ബ്ലോഗിംഗ് നടത്തുകയും ചെയ്തു എന്നതാണ്. ആരാണ് എന്ന് നിസംശയം തെളിയിക്കപ്പെട്ടിട്ടില്ലാ എങ്കിലും ധാര്‍മ്മികമായി താതരാഹിത്യം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തന്തയില്ലായ്മയാണ് ആ പ്രവര്‍ത്തിയിലൂടെ കാണിച്ചിരിക്കുന്നത്. നിയമപരമായി മറ്റൊരാളുടെ പേരില്‍ ബ്ലോഗ്‌ ഉണ്ടാക്കുന്നതോ വ്യാജപ്രൊഫൈല്‍ നിര്‍മ്മാണമോ ക്രിമിനല്‍ കുറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ ആ കുറ്റം അക്ഷന്തവ്യമായ അപരാധവും കൂടിയാണ്.

എന്തുകൊണ്ട് ജബ്ബാര്‍ മാഷിനോട് വിരോധം തോന്നമെന്നു ഒരുപക്ഷെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗ്‌ വായിച്ചിട്ടില്ലാത്തവര്‍ക്ക്‌ തോന്നാം. ഇ.എ.ജബ്ബാര്‍ മാഷ് ഒരു അദ്ധ്യാപകനും യുക്തിവാദിയും ആണെന്നതിന് പുറമേ ഒരു കടുത്ത ഖുര്‍ആന്‍ വിമര്‍ശകന്‍ കൂടിയാണ്. കൂതറ തിരുമേനിയും പലപ്പോഴും അദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിക്കാനുമാവില്ല. അതിനു കാരണം അദ്ദേഹത്തിന്റെ ഭാഷാ ശൈലി തന്നെ.ഖുര്‍ആന്‍ അല്ലാഹൂ തന്നെ പ്രവാചകനായ മുഹമ്മദ്‌ നബിയിലൂടെ മനുഷ്യര്‍ക്ക്‌ അച്ചടക്കത്തോടും സമാധാനത്തോടും ജീവിക്കാന്‍ നല്‍കിയിരിക്കുന്ന ജീവിത പദ്ധതി ആണെന്നാണ്‌ വിശ്വാസികള്‍ വിശ്വസിച്ചുപോരുന്നത്. അത് തെറ്റായാലും ശരിയായാലും വിശ്വാസികള്‍ അപ്രകാരം ജീവിക്കുന്നെങ്കില്‍ അതിന്റെ വരവിനെ വിശ്വാസിക്ക് ചോദ്യം ചെയ്യേണ്ടകാര്യമില്ല. അതിന്റെ അര്‍ഥം ഖുറാനെകുറിച്ച് ഒരാള്‍ക്ക്‌ പഠിയ്ക്കാനോ അല്ലെങ്കില്‍ വിമര്‍ശിക്കാനോ അധികാരം ഇല്ലെന്നല്ല. ഒരാള്‍ക്ക്‌ വിമര്‍ശിക്കാന്‍ അധികാരം ഉള്ളതുപോലെ വിശ്വാസിക്ക് പ്രതികരിക്കാനും അധികാരം ഉണ്ടെന്നതാണ് സത്യം. എന്നാല്‍ രണ്ടുകൂട്ടരുടെയും പ്രതികരണങ്ങള്‍ സഭ്യതയുടെയും ധാര്‍മ്മികതയുടെയും ഉള്ളില്‍ നിന്നുകൊണ്ടാകണം.

ജബ്ബാര്‍ മാഷിന്റെ വാദങ്ങളോട് പ്രതികരിക്കണം എന്നുള്ളവര്‍ ആ ബ്ലോഗിലോ അല്ലെങ്കില്‍ സ്വന്തമായി ബ്ലോഗ്‌ ഉണ്ടാക്കിയോ പ്രതികരിക്കാം. ഇപ്പോള്‍ തന്നെ നിരവധി ബ്ലോഗുകള്‍ ഇസ്ലാമിനെ പുകഴ്ത്തിയും ഖുറാനെ വാഴ്ത്തിയും ബ്ലോഗിംഗ് ചെയ്യുണ്ട്. ഒരു വിശ്വാസിയുടെ അധികാരവും അവകാശവും ആണത്. അതിനെ ഒരിക്കലും കൂതറ തിരുമേനി ചോദ്യം ചെയ്യില്ല. അവരുടെ ശുഷ്കാന്തിയില്‍ കൂതറ തിരുമെനിയ്ക്ക് തികഞ്ഞ ബഹുമാനവും ഉണ്ട്. അതുപോലെ തന്റെ പാത എങ്ങിനെയോ ഖുര്‍ ആന്‍ വിമര്‍ശനം ആണെന്ന് തിരഞ്ഞെടുത്ത ജബ്ബാര്‍ മാഷിനും അതിന്റെ സ്വാതന്ത്ര്യം സ്വാഭാവികമായും ഉണ്ട്. ഇതിന്റെ നിയമവശം അതായത് ആ ബ്ലോഗിന്റെ നിയമസാധ്യത ഓരോ നാട്ടിലും ഓരോ രീതിയില്‍ ആയിരിക്കും. അതുകൊണ്ടാവുമല്ലോ അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ ചില രാജ്യത്ത്‌ നിരോധിക്കപ്പെട്ടത്. ആ നിയമത്തെയും കൂതറതിരുമേനി ബഹുമാനിക്കുന്നു.

ഇനിയാണ് വ്യാജന്റെ വരവ്. ഈ പ്രശ്നം ബ്ലോഗ്‌ അക്കാദമി തങ്ങളുടെ പോസ്റ്റിലൂടെ പ്രസിദ്ധീകരിച്ച് മറ്റുള്ളവരെ അറിയിക്കാനും ഒപ്പം തങ്ങളുടെ പ്രതികരണം അറിയിക്കാനും തീരുമാനിച്ചത്. കേരള ബ്ലോഗ്‌ അക്കാദമി മലയാളം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് തങ്ങളാല്‍ ആവും വിധം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി ശില്പശാലകള്‍ ഓര്‍ഗനൈസ്‌ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളം ബ്ലോഗിലെ വ്യാജ ഐഡി നിര്‍മ്മാണത്തിന്റെയും ഇത്തരം വ്യാജപ്രൊഫൈല്‍, ബ്ലോഗ്‌ നിര്‍മ്മാണത്തിനെതിരെയും പ്രതികരിച്ചത് സ്വാഭാവികം. എന്നാല്‍ ശ്രീ.ജബ്ബാര്‍മാഷെകുറിച്ച് അതായത് അദ്ദേഹം അന്ധവിശ്വാസത്തിനെതിരെയും ജീര്‍ണിച്ച മത വിശ്വാസത്തിനെതിരെയും വെളിച്ചം വീശുന്നവന്‍ എന്നോ മറ്റോ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ജബ്ബാര്‍ മാഷ് തന്റെ ജീവിതം ഖുര്‍ആന്‍ വിമര്‍ശനത്തിനു വേണ്ടിയാണ് ഉഴിഞ്ഞുവെച്ചിരിക്കുന്നത്‌ എന്നുകൊണ്ടുതന്നെ വിശ്വാസികള്‍ ഇതിനെ ബ്ലോഗ്‌ അക്കാദമിയുടെ വര്‍ഗ്ഗീയതയായി കണ്ടു. വിശ്വാസികളുടെ വര്‍ഗ്ഗശത്രുവായ ജബ്ബാര്‍ മാഷിനുവേണ്ടി വാദിക്കുന്നവര്‍ ആകെ ഇസ്ലാം വിരോധികള്‍ എന്ന പേരില്‍ കണ്ടതുകൊണ്ടുള്ള ദോഷം എന്നുവേണം പറയാന്‍.

കൂതറതിരുമേനിയുടെ അറിവില്‍ ബ്ലോഗ്‌ അക്കാദമിയില്‍ അംഗങ്ങള്‍ ആയുള്ളവര്‍ പലമതത്തിലും രാഷ്ട്രീയത്തിലും ഉള്ളവര്‍ ആയതുകൊണ്ട് തന്നെ അക്കാദമി ഇസ്ലാം വിരോധികള്‍ ആണെന്ന് വിശ്വസിക്കുക വയ്യ. തന്നെയുമല്ല ഇന്നുവരെ ഇസ്ലാമിനെതിരെയോ ഖുര്‍ആനെ പരിഹസിച്ചോ ഒരു പോസ്റ്റ്‌ അവിടെ വന്നിട്ടും ഇല്ല. അതുപോലെ പ്രതികരിക്കുന്നവര്‍ ആവശ്യപ്പെട്ട ഒന്ന് ബ്ലോഗ്‌ അക്കാദമി നിക്ഷപക്ഷമായി ഈ പോസ്റ്റ്‌ ഇടണം എന്നായിരുന്നു. രസകരമായ കാര്യം ഈശ്വരവിശാസം എന്നുള്ളകാര്യത്തില്‍ നിക്ഷപക്ഷം എന്നില്ല. ഒന്നുകില്‍ വിശാസി അല്ലെങ്കില്‍ അവിശ്വാസി എന്നുള്ള രണ്ടു പക്ഷങ്ങള്‍ മാത്രം. തന്നെയുമല്ല ജബ്ബാര്‍ മാഷിന്റെ കാര്യത്തില്‍ അല്ലെഞ്ഞില്‍ വ്യാജ പ്രൊഫൈല്‍ പ്രശ്നത്തില്‍ നിക്ഷപക്ഷത എന്നൊരു പ്രശ്നം ഉദിക്കുന്നില്ല. ഒരു ക്രിമിനല്‍ കുറ്റത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നത് മാത്രമാണ് അവിടെ പ്രശ്നം. പക്ഷെ മതതീവ്രവാദികളും ഒരു ന്യായമായ ചര്‍ച്ച നടന്നുകാണണം എന്ന് ആഗ്രഹിക്കാത്തവരോ
ആ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ വഴിമാറ്റി എന്നുവേണം കരുതാന്‍.

ഒരു കാര്യം ബഹുമാനപ്പെട്ട ഇസ്ലാം വിശ്വാസികള്‍ ആദ്യം മനസ്സിലാക്കണം. കൂതറതിരുമേനി അത്യന്തം ബഹുമാനത്തോടെ കാണുന്ന മത ഗ്രന്ഥമാണ് ഖുര്‍ ആന്‍. സഹനത്തിന്റെയും സ്നേഹത്തിന്റെയും മതമായ ഇസ്ലാം ചതിയന്മാരോടും വഞ്ചകന്‍മാരോടും ഒരിക്കലും പൊറുക്കുകയും സഹിക്കുകയും ചെയ്യില്ല. അതുകൊണ്ട് വ്യാജ പ്രൊഫൈല്‍ എന്ന ചതി ചെയ്തവനോട്‌ ഒരു നല്ല വിശ്വാസിയും പിന്തുണ പ്രഖ്യാപിക്കുകയില്ല. അഥവാ അത് നന്ന് എന്ന് തോന്നുന്നവന്‍ ഒരു വിശ്വാസിയും ആയിരിക്കില്ല. ഒരുപക്ഷെ ഇസ്ലാമിന്റെ ഒരു ശത്രുവാകാം അതിനു പിന്നില്‍. അവരുടെ ലക്ഷ്യവും ഇത്തരത്തില്‍ ഒരു സ്പര്‍ദ്ധ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാവും. അങ്ങനെ എങ്കില്‍ അവര്‍ അതില്‍ വിജയിച്ചു എന്ന് വേണം കരുതാന്‍. ബാക്കിയെല്ലാവരും അതില്‍ വെറും കരുക്കള്‍ ആയി എന്നുമാത്രം.

ഇത്തരം ഒരു പോസ്റ്റിലൂടെ എല്ലാവരും പഠിച്ചപാഠം വര്‍ണാന്ധത പോലെ മതാന്ധതയും ബാധിച്ച ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു ന്യായമായ പ്രശ്നങ്ങള്‍ പറഞ്ഞാലും മതത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണാന്‍ നാം ശീലിച്ചുപോയി. പ്രശ്നങ്ങള്‍ പ്രശ്നങ്ങളായി കാണുക. അതിന്റെ പരിഹാരവും. എല്ലാം മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാന്‍ തുടങ്ങിയാല്‍ വര്‍ഗ്ഗീയതയും മതസ്പര്‍ദ്ധതയും വളര്‍ത്തുവാന്‍ മാത്രമേ കഴിയൂ.

ഇതിനിടയില്‍ ചില കുബുദ്ധികളും കുത്സിത പ്രവര്‍ത്തകരും തങ്ങള്‍ മതെതര്‍ എന്നരീതിയില്‍ ഇറങ്ങിപുറപ്പെട്ടത്‌ കാണാന്‍ കഴിഞ്ഞു. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരം കാപട്യ മതെതരെ തിരിച്ചറിയാതിരിക്കാന്‍ ബൂലോഗവാസികള്‍ വെറും ഊളന്‍മാരല്ല. ഈ പ്രശ്നത്തില്‍ ഇടപെട്ടത് അക്കാദമിയുടെ വക്കീല്‍ ആയിട്ടല്ല. ബൂലോഗത്ത്‌ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ എന്നനിലയില്‍ ആയിട്ടാണ്. അല്ലാതെ ഞാന്‍ മതേതരന്‍ ആണെന്ന് ചെണ്ടകൊട്ടി പാടാന്‍ അല്ല.

കൂതറ തിരുമേനി.

Monday, June 22, 2009

127.പോട്ടം പിടുത്തക്കാര്‍

ബ്ലോഗിങ്ങില്‍ അനന്തമായ സാധ്യതകളാണ് ഉള്ളത്. അതുപോലെ ബ്ലോഗിങ്ങില്‍ ഇഷ്ടംപോലെ വിഷയങ്ങളും തെരഞ്ഞെടുക്കാം. ഇപ്പോള്‍ തന്നെ വിഷയാധിഷ്ടിത അഗ്രികള്‍ പോലും വന്നുകൊണ്ടിരിക്കുന്നു. ബ്ലോഗില്‍ സമീപകാലത്തായി പച്ചപിടിച്ചിരിക്കുന്ന ഒരു കൂട്ടം ഇനമാണ് ഫോട്ടോ ബ്ലോഗുകള്‍. തങ്ങള്‍ പിടിക്കുന്ന പോട്ടങ്ങളെ ബ്ലോഗിലൂടെ ആളുകളെ കാണിക്കുന്ന ഒരു രീതി. നല്ല ഫോട്ടോകള്‍ ആളുകള്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നതോടൊപ്പം നന്നായി പോട്ടം പിടിക്കുന്നവരുടെ അഭിപ്രായം കിട്ടുമ്പോള്‍ പോട്ടം ഇട്ട ചേട്ടന്മാരുടെ കഴിവുകള്‍ വളരാന്‍ അവസരവും ഇതോടൊപ്പം കിട്ടും. എന്തായാലും സ്റ്റുഡിയോയില്‍ പോയി ഫോട്ടോഗ്രാഫറുടെ മുമ്പില്‍ കോള്‍ഗേറ്റിന്റെ പരസ്യംപോലെ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒരു ഫോട്ടോ എടുപ്പിക്കുമെന്നല്ലാതെ പോട്ടവും കൂതറ തിരുമേനിയും തമ്മില്‍ അത്ര വല്ല്യ ബന്ധമില്ല.

ഈ പോസ്റ്റിന്റെ ഉദ്ദേശം എന്താണ് എന്ന് സ്വാഭാവികമായും സംശയം ഉണ്ടാവും. കവിതകളെ മുറിച്ചും ഓടിച്ചും പിടിച്ചും കവിതകളെ ബലാല്‍സംഗം ചെയ്യുന്ന പോലെ ഫോട്ടോകളെ അമിതമായി ഫോട്ടോഷോപ്പിലും മറ്റു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലും എഡിറ്റ്‌ ചെയ്തു അവസാനം ഇത് ഫോട്ടോയാണോ അതോ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയ ഗ്രാഫിക്സ് ആണോ എന്നുപോലും തിരിച്ചറിയാന്‍ വയ്യാത്ത ഒരെണ്ണം പബ്ലിഷ് ചെയ്യുപോള്‍ ഫോട്ടോ ബ്ലോഗ്‌ എന്നാ ആശയം അതിന്റെ പേരിനോട് നീതി പുലര്‍ത്തുന്നോ എന്ന് തോന്നിപ്പോവും.

ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നത് തെറ്റാണോ എന്ന് ചോദിച്ചേക്കാം. അല്ല. ഒരിക്കലുമില്ല. ചെറിയ കളര്‍ കറക്ഷന്‍, ക്രോപ്പിംഗ് അല്ലെങ്കില്‍ ഒരു സെപിയ എഫ്ഫക്റ്റ്‌ ഒക്കെ കൊടുക്കാന്‍ നല്ലതാണു അല്ലെങ്കില്‍ പ്രധാന ചിത്രത്തിന്‍റെ ആത്മാവിനെ നിലനിര്‍ത്തി ചെറിയ പണി ചെയ്യുന്നതില്‍ തെറ്റില്ല. പടക്കട (ഫോട്ടോ ഷോപ്പ്) അമിതമായി ഉപയോഗിച്ച് അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാത്താക്കി എന്നുള്ള പണി കാണിക്കുമ്പോള്‍ കഷ്ടം തോന്നുന്നു.

അടുത്ത പ്രവണതയാണ് ഫോട്ടോയില്‍ എടുത്ത ആളിന്റെ പേര് എംബഡ് ചെയ്യുന്നത്. നല്ലൊരു ഫോട്ടോയുടെ ഉള്ളില്‍ പേര് എംബഡ് ചെയ്തു അവസാനം ആ പോട്ടത്തിന്റെ നൈസര്‍ഗ്ഗികത കളയുമ്പോള്‍ കാണുന്നവന് വിഷമം ആണ് തോന്നുന്നത്. ഫോട്ടോ എടുക്കുന്ന ഉപകരണങ്ങളുടെ വില വളരെ കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ഫോട്ടോ ആരെങ്കിലും അടിച്ചുമാറ്റി ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണെങ്കില്‍ അങ്ങനെ ചെയ്‌താല്‍ അതിനെ നിയമപരമായി തന്നെ നേരിടാം. എന്നാലും ഫോട്ടോയില്‍ ഇങ്ങനെ പേര് എംബഡ് ചെയ്യുന്നതിനോട് യോജിക്കാനാവില്ല. അല്ലെങ്കില്‍ വേറെ ഇലക്ട്രോണിക് എംബഡ് ടെക്നോളെജി ഉപയോഗിച്ചാലും മതിയെന്ന് തോന്നുന്നു. എങ്കില്‍ ഈ വൃത്തികേട്‌ മാറിക്കിട്ടും.

എന്റെ ബ്ലോഗ്‌ എന്റെ ഫോട്ടോ താന്‍ വേണമെങ്കില്‍ കണ്ടിട്ട് പോടെ എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ കാഴ്ചക്കാരന്‍ എന്നുള്ള രീതിയില്‍ ഇത്ര പറയാതെ വയ്യാ. മേക്‌അപ് ഉപയോഗിക്കുന്നതുപോലെ ആവണം ഇത്തരം എഡിറ്റിംഗ്. അതായത് ഒറിജിനല്‍ സ്ട്രെക്ച്ചര്‍ നില നിലനിര്‍ത്തി കറക്ഷന്‍ ചെയ്യുക. അവസാനം ഇത് ഫോട്ടോ ആണോ ഇല്ലയോ എന്ന് തോന്നുമ്പോള്‍ "ലെന്‍സില്‍ ചുണ്ണാമ്പ് ഇട്ടു വെക്കൂ മോനെ...!" എന്ന് പറയേണ്ടി വരും.. മമ്മുക്കൊയയെ മേക്‌അപ് ചെയ്തു മമ്മൂട്ടി അക്കുന്നതുപോലെ എഡിറ്റ്‌ ചെയ്യുന്നത് കണ്ടപ്പോള്‍ തോന്നിയ വിഷമം കൊണ്ട് പോസ്റ്റ്‌ ചെയ്തു പോയതാണ്.

അടികള്‍ പ്രതീക്ഷിച്ചുകൊണ്ട്
കൂതറ തിരുമേനി.

Sunday, June 21, 2009

126.ഉണ്ണിക്കുട്ടനും വാഴയും

മിഡ് ടേം പരീക്ഷ കഴിഞ്ഞ് ഉണ്ണിക്കുട്ടന്‍ പ്രോഗ്രസ് കാര്‍ഡുമായി അച്ഛനെ സമീപിച്ചു. പതിവുപോലെ ഇത്തവണയും റിസള്‍ട്ട് മഹാമോശം.

ഇതില്‍പ്പരം ഇവനില്‍ നിന്നൊന്നും പ്രതീക്ഷിക്കാനില്ല എന്നു മനസ്സിലാക്കിയ അച്ഛന്‍ ഒന്നും പറയാതെ ഒപ്പുചാര്‍ത്തി. പതിവുള്ള ശകാരവാക്യങ്ങള്‍ പ്രതീക്ഷിച്ചു നിന്ന കുട്ടനെയും ഇന്നെങ്കിലും ഇതിയാന്‍ ഇവനിട്ടു രണ്ടു പെടയ്ക്കുമെന്നു കരുതി വലതുകയ്യില്‍ ചട്ടുകവും പിടിച്ച് അടുക്കളയില്‍ നിന്നെത്തിനോക്കിയ അമ്മയെയും അച്ഛന്റെ നിസ്സംഗത നിരാശപ്പെടുത്തി.
എന്തായാലും ബാഗും തോളിലിട്ട് ഉണ്ണിക്കുട്ടന്‍ ഇറങ്ങാനൊരുങ്ങവേ അച്ഛന്റെ ആത്മഗതം-

“ഈ മന്ദബുദ്ധിയെ ഒക്കെ ഒണ്ടാക്കിയനേരത്തു പത്തു വാഴ വെച്ചിരുന്നേല്‍ കൊറെ കൊലയെങ്കിലും കിട്ടിയേനെ!”

ഉണ്ണിക്കുട്ടന്‍ സഹിക്കുമോ?

ഇത്രയും പറഞ്ഞിട്ട് ഉണ്ണിക്കുട്ടന്‍ ഗേറ്റിലേക്കു നടന്നു-

“ഞാനെന്തു പെഴച്ചു? ജന്മനാലെ എനിക്കു ബുദ്ധീമില്ല. പറമ്പിലോട്ടു നോക്കിയാലാകട്ടെ ഒരൊറ്റ വാഴ പോലും കാണാനുമില്ല. ”

125.ഗിഗോളോ (പുരുഷവേശ്യ)

ധനത്തിനായി ലൈംഗിക സേവനം ചെയ്യുന്ന പുരുഷന്മാരെയാണ് ഗിഗോളോ എന്ന് വിളിക്കുന്നത് .സ്ത്രീവേശ്യകളെ പോലെ പുരുഷവേശ്യകളെപറ്റി ധാരാളം പഠനങ്ങള്‍ നടന്നിട്ടില്ല.

പുരുഷവേശ്യയില്‍ തന്നെ മൂന്നുതരത്തില്‍ പെട്ടവര്‍ ഉണ്ട്.. "ഗേ" അഥവാ സമലൈംഗികവാസനയുള്ള അതില്‍മാത്രം താല്പര്യമുള്ള ഒന്നാമത്തെ ആളുകള്‍ പ്രകൃതിവിരുദ്ധ സംഭോഗരീതിയായ ഗുദദ്വാര സംഭോഗമോ മറ്റു ലൈംഗികലീലകള്‍ കൊണ്ടോ തങ്ങളുടെ ആവശ്യക്കാരനെ ത്രുപ്തിപെടുത്തുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ സ്ത്രീകളുമായി അവര്‍ക്കാവശ്യമുള്ള രീതിയില്‍ സംഭോഗം ചെയ്തു പണം സമ്പാദിക്കുന്നു..

മൂന്നാമത്തെ കൂട്ടര്‍ തങ്ങളുടെ ആവശ്യക്കാര്‍ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ ..അവരെ നിരാശപെടുത്താതെ തങ്ങളുടെ തൊഴില്‍ ചെയ്യുന്നു..ഈ തൊഴിലിലേക്ക് തിരിയുന്ന സാഹചര്യം..കുറച്ചുപേര്‍ തങ്ങള്‍ക്കു പണം ഉണ്ടാക്കാം എന്നതില്‍ ഉപരി തങ്ങളുടെ ഇഷ്ടമുള്ള ഇണയോടൊപ്പം രതിക്രീഡയില്‍ മുഴുകാം എന്നതുകൊണ്ട് ഈ തൊഴിലിലേക്ക് തിരിയുന്നു... അതോടൊപ്പം തങ്ങളുടെ ഭ്രാമാത്മകതയ്ക്ക് അനുസരിച്ച് ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാം എന്നൊരു പ്രയോജനവും ഉണ്ട്..

രണ്ടാമത്തെ കൂട്ടര്‍ ഇതൊരു ധനസമ്പാദന മാര്‍ഗം എന്നത് മാത്രം കണ്ടുകൊണ്ടു ഇതിലേക്ക് വന്നവരാണ്.. പക്ഷെ രണ്ടുകൂട്ടരും ആത്യന്തികമായി വ്യഭിചാരികള്‍ ആയിമാറുന്നു..

ചരിത്രം.
പുരുഷ വേശ്യകള്‍ സത്യത്തില്‍ ഈ നൂറ്റാണ്ടിന്‍റെ സംഭാവന അല്ല.. ചരിത്രത്തില്‍ പലയിടത്തും പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നു എന്ന് തെളിവുണ്ട്..പഴയ റോമന്‍ സാമ്രാജ്യത്തില്‍ പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നു. അടിമകളെ ചില റാണിമാര്‍ തങ്ങളുടെ കാമദാഹം ശമിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു..

അതേപോലെ അമേരിക്കയിലും നാനൂറു വര്‍ഷം മുമ്പ് പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നുവന്നു തെളിവുകള്‍ ഉണ്ട്..ഇന്നു അമേരിക്കയില്‍ പുരുഷ വേശ്യകളെ സപ്ലൈ ചെയ്യുന്ന ഏജന്‍സികള്‍ വരെയുണ്ട്.. അവിടെ നിശ്ചിത തുക അടച്ചു പുരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ ഇവരെ ബുക്ക് ചെയ്യാം..ഇവരുടെ നിറം,പ്രായം,സൌന്ദര്യം അതേപോലെ ആവശ്യക്കാരനെ തൃപ്തിപെടുത്താനുള്ള ശേഷി തുടങ്ങി ചെയ്യുവാന്‍ തയ്യാറായ കാര്യങ്ങള്‍ വരെ അനുസരിച്ച് അവരുടെ വില നിശ്ചയിക്കും..
ഗിഗോളോയുമായുള്ള (പുരുഷ വേശ്യ) അഭിമുഖം:
ഒരു ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് മുംബെയില്‍ പോയത്.. അവിടെ നിന്നും ഗോവയ്ക്കും പോകണമായിരുന്നു.. പനാജിയില്‍ ഉള്ള ഒരു പാര്‍ട്ടിയെ കാണാനാണ് പോകേണ്ടിയിരുന്നത്‌.. ബോംബെയിലെ ഘാട്ട്കോപ്പറില്‍ നിന്നു ഒരു ടൂറിസ്റ്റ് ബസിലാണ് യാത്രയ്ക്കുള്ള ടിക്കറ്റ് കമ്പനിയില്‍ നിന്നും കിട്ടിയത്..

ഘാട്ട്കോപ്പറില്‍ വെച്ചാണ് ഞാന്‍ കേട്ടു പരിചയം മാത്രമുള്ള ഗിഗോളയെ നേരില്‍ കാണുന്നത്... പതിനെട്ടിനും പത്തോന്‍പതിനും മദ്ധ്യേ പ്രായം തോന്നുന്ന ഒരു പയ്യന്‍.. കണ്ടാല്‍ തന്നെ അത്യാവശ്യം പണമുള്ള കുടുംബത്തിലെ ആണെന്ന് മനസ്സിലാവും... വലതു കൈയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയിരുന്നു..

കറുപ്പില്‍ ചുവപ്പും പിങ്കും കലര്‍ന്ന പുള്ളികള്‍ ഉള്ള ടീ ഷര്‍ട്ട് .. നീല അയഞ്ഞ ജീന്‍സും ഒരു വിലകൂടിയ ഷൂസും വേഷം..
മുമ്പ് പലപ്പോഴും വായിച്ചു കേട്ടതില്‍ പെട്ട ഒരുവനെ കണ്ടതില്‍ സന്തോഷിച്ചു.. ഒടുവില്‍ ഈ അഭിമുഖം വേണമെന്നു പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് പുശ്ചം.. അവന്‍ പറഞ്ഞ എല്ലാ വാക്കുകളും ഇവിടെ പറയാനാവില്ല..അതേപോലെ ഞങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിട്ടാണ് സംസാരിച്ചത്‌.. പക്ഷെ ഇവിടെ മലയാളത്തിലെ എഴുതുന്നുള്ളൂ.. വായിക്കുന്നവര്‍ സഹകരിക്കുക. (ഇതൊരു കഥയല്ലാത്തതിനാല്‍ നാടകീയത ഇതില്‍ ഒന്നും ഇല്ല.. തികച്ചും സംസാരം മാത്രം... ആ കുട്ടി ഇടയ്ക്കുപയോഗിച്ച അശ്ലീല വാക്കുകള്‍ ഒഴികെ ബാക്കിയെല്ലാം ചേര്‍ക്കുന്നു.)

ഞാന്‍. : " എന്താണ് പേര്.."

രണ്ടു പ്രാവശ്യം ചോദിക്കേണ്ടി വന്നു.. മുഖത്ത് പുശ്ചം ആയിരുന്നു.. ഒടുവില്‍ പറഞ്ഞു..

ഗിഗോ..: " അമിത്..."

ഞാന്‍..:" ഏത് ക്ലാസില്‍ പഠിയ്ക്കുന്നു..?? വീട്ടില്‍ ആരോക്കെയുണ്ട്.. എങ്ങനെ ഈ ഫീല്‍ഡില്‍ എത്തി.."

ഗിഗോ..." ബി.എസ്.സി. ഒന്നാം വര്‍ഷം.. വീട്ടില്‍ അച്ഛന്‍.അമ്മ.സഹോദരി ഇവര്‍ ഉണ്ട്.."

കൂടുതല്‍ പറയാന്‍ തയ്യാറായില്ല..

ഞാന്‍ .." എങ്ങനെ ഈ ഫീല്‍ഡില്‍ വന്നു.."

ഗിഗോ.." എന്‍റെ ഒരു കൂട്ടുകാരന്‍ ഇത്തരം പണി ചെയ്തിരുന്നു.. അവന്‍റെ കൈയില്‍ ക്രെഡിറ്റ് കാര്‍ഡും,പണവും ഇഷ്ടം പോലെ യുണ്ട്... അതുകണ്ട് അവനോടു ചോദിച്ചപ്പോള്‍ അവനാണ് എന്‍റെ കാര്യം ഏജന്‍സിയില്‍ പറഞ്ഞതു.."

ഞാന്‍.." അപ്പോള്‍ ഏജന്‍സി ഉണ്ടോ.. എവിടെയാണ്.."

എന്നെ ആകെപ്പാടെ ഒന്നു നോക്കി..

ഗിഗോ.."എന്താ പോലീസ് ആണോ.. ഏജന്‍സിയെ പറ്റി പറയാന്‍ കഴിയില്ല.. എജന്‍സിയുണ്ട്.. അവരാണ് ആളുകളെ ഏര്‍പെടുത്തി തരുന്നത്.. പക്ഷെ അവര്‍ ഇരുപതു മുതല്‍ മുപ്പതു വരെ ശതമാനം പൈസ എടുക്കും.."

ഞാന്‍..: " അപ്പോള്‍ പിന്നെ ഇവിടെ വന്നു ആളുകളെ നോക്കുന്നത് എന്തിന്.."

ഗിഗോ.." ഇവിടെ ആര്‍ക്കും കമ്മിഷന്‍ കൊടുക്കണ്ട.."

ഞാന്‍." പോലീസ് പ്രശ്നം ഉണ്ടാക്കില്ലേ."

ഗിഗോ." ചിലപ്പോള്‍... ചിലപ്പോള്‍ അടിചോടിക്കും.. എന്നാല്‍ എജന്‍സിയിലൂടെ പോയാല്‍ പേടിക്കേണ്ട... അവര്‍ ഹോട്ടലുകളിലും ഫ്ലാറ്റുകളിലും ആണ് വിടുന്നത്... ചിലപ്പോള്‍ റെവ് പാര്‍ട്ടികളിലും..."

ഞാന്‍.." റെവ് പാര്‍ട്ടികളില്‍ ... അവിടെ പോയി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ.."

ഗിഗോ.." കൊകെയിന്‍ ഉപയോഗിക്കാറുണ്ട്.. ഞങ്ങളുടെ കൂടെ ശയിക്കുന്നവരെ കൂടുതല്‍ ഉത്തെജിപ്പിക്കാന്.. എല്‍.എസ്.ഡി. കുത്തി വെയ്ക്കാറുണ്ട്‌.."

ഞാന്‍.." എയിഡ്സ് വരുമെന്ന് പേടിയില്ലേ.."

അവന്‍ ചിരിച്ചു,..

ഗിഗോ.." ഞാന്‍ പേടിക്കുന്നില്ല..എല്ലാം നടക്കുമ്പോള്‍ നടക്കുമ്പോള്‍ നടക്കും.. നിങ്ങള്‍ വണ്ടിയിടിച്ചു ചത്താല്‍ എന്ത് ചെയ്യും."

ഞാന്‍." എങ്ങനെയാണ് റേറ്റ്..."

ഗിഗോ.." ഏജന്‍സി വിടുമ്പോള്‍ രണ്ടായിരം മുതല്‍ ആറായിരം വരെ.."

ഞാന്‍.." അതെന്താ അങ്ങനെ..."

ഗിഗോ.." ചിലപ്പോള്‍ പ്രായമുള്ള ആണുങ്ങളോ വൃദ്ധകളോ ആവും..അപ്പോള്‍ ആറായിരം കിട്ടും.. പക്ഷെ ഏജന്‍സി നാലായിരം മാത്രമെ തരൂ.."

ഞാന്‍.." അവര്‍ എന്തൊക്കെ ചെയ്യാന്‍ പറയും.."

ഗിഗോ.." അതൊന്നും പറയാന്‍ പറ്റില്ല.. എന്ത് പറഞ്ഞാലും ചെയ്യും..അതിനൊക്കെ പ്രത്യേകം പൈസ വാങ്ങും.. അത് ഏജന്‍സിയ്ക്ക് കൊടുക്കില്ല.."

ഞാന്‍.." ആരോക്കെയ വരുന്നതു.."

ഗിഗോ." മാഷേ... എയര്‍ ഹോസ്റ്റസ് മുതല്‍ മോഡലുകള്‍ വരെയുണ്ട്... കച്ചവടക്കാര്‍ ഉണ്ട്.. അങ്ങനെ പലരും.."

ഞാന്‍.." വീട്ടില്‍ അറിയില്ലേ.."

ഗിഗോ.." ഇല്ല.. കൂട്ടുകാരുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു പോകും,..പിന്നെ പണം വീട്ടുകാരുടെ മുമ്പില്‍ ചിലവാക്കില്ല.."

ഞാന്‍.." പണം എന്ത് ചെയ്യും.."

ഗിഗോ.." എന്ത് ചെയ്യാന്‍. അടിച്ച് പൊളിക്കും.. ഡ്രസ്സ് വാങ്ങും.. ഭക്ഷണം കഴിക്കും.. സിനിമ കാണും.."

ഞാന്‍.." ലൈംഗിക രോഗങ്ങള്‍ വരുമെന്ന പേടിയില്ലേ.."

ഒന്നും മിണ്ടിയില്ല.. എന്നെ നോക്കുക മാത്രം ചെയ്തു..

ഞാന്‍ .." അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ...?"

ഗിഗോ.." ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു.. ഞാന്‍ മയങ്ങിപോയി.. അവര്‍ എന്നെ ഹോസ്പിറ്റലില്‍ ആക്കി... കുറെ പണം തന്നു.."

ഞാന്‍.." വീട്ടില്‍ വരാത്തപ്പോള്‍ വീട്ടുകാര്‍ തിരക്കിയില്ലേ.."

ഗിഗോ.." എടൊ മാഷേ.. ഇതു മുംബൈ ആണ്.. എവിടെയെങ്കിലും
കൂട്ടുകാരുടെ വീട്ടില്‍ പോയി എന്ന് കരുതി കാണും..

ഞാന്‍.." നീ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നുന്നില്ലേ."

ഗിഗോ.." എന്‍റെ സാറേ.. ചിലപ്പോള്‍ അറുപതും അറുപത്തിഅഞ്ചും വയസ്സുള്ള സ്ത്രീകള്‍ വരും..ഞാന്‍ അവരുടെ കൂടെ പോകാറുണ്ട്.. നല്ല പണവും കിട്ടും.. ഞാന്‍ അതെ നോക്കുന്നുള്ളൂ.. എന്‍റെ അമ്മയേക്കാള്‍ പ്രായം ഉണ്ടെന്നത് ഞാന്‍ നോക്കുന്നില്ല.."

ഞാന്‍ ." നിങ്ങള്‍ വിദ്യഭാസം ഉള്ള പയ്യന്‍ അല്ലെ.."

ഗിഗോ .." അതിനെന്താ.. പിന്നെ പ്രായം കുറഞ്ഞ പയ്യന്മാര്‍ക്കാ ഡിമാന്റ്..പതിനഞ്ച് വയസ്സുള്ള പയ്യന്മാര്‍ പതിനായിരം വരെ ഉണ്ടാക്കാറുണ്ട്.."

ഞാന്‍.." ആണുങ്ങളുടെ കൂടെയും പെണ്ണുങ്ങളുടെ കൂടെയും പോകുന്നതില്‍ ഒന്നും തോന്നാറില്ലേ.."

ഗിഗോ.." മാഷേ ... കാശ് കിട്ടിയാല്‍ മതി.. വീട്ടില്‍ അറിയാതെ നോക്കണം അത്ര തന്നെ...."

എനിക്ക് നന്നായി ദേഷ്യം വന്നു.. അല്പം ദേഷ്യത്തോടെ ചോദിച്ചു..

" നീ പോകുന്ന സ്ത്രീ ആരുടെയെകിലും അമ്മ ആയിരിക്കില്ലേ... നാളെ ഒരിക്കല്‍ നിന്‍റെ അമ്മയുടെ അടുത്ത് ഇങ്ങനെ ഒരു അവസരത്തില്‍ ചെന്നുപെട്ടാല്‍..."

അവന്‍ ഒന്നും പറഞ്ഞില്ല,,ദേഷ്യപ്പെട്ടു തെറിയും പറഞ്ഞു നടന്നു പോയി..
അവന്‍റെ മുഖത്ത് എന്താണ് ഭാവം എന്ന് സത്യത്തില്‍ തിരിച്ചറിയാന്‍ പറ്റിയില്ല.. ഒരുതരം നിസംഗത. താന്‍ ചെയ്യുന്ന ഗുരുതരമായ കാര്യങ്ങളെകുറിച്ചു അറിവില്ലായ്മയോ അല്ലെങ്കില്‍ കാര്യമാക്കതിരിക്കുകയോ ആവാം. അവന്‍ ചെയ്യുന്ന തീര്‍ത്തും നിന്ദ്യമായ കാര്യം മാത്രമല്ല മയക്കുമരുന്നിന്‍റെ ഉപയോഗം പോലും വളരെ ലാഘവത്തോടെയാണ് പറഞ്ഞത്.

ഈ ലൈംഗികതൊഴില്‍ ഒരിക്കലും രക്ഷകിട്ടാത്ത എയിഡ്സ് സമ്മാനിക്കുമെന്നോ മയക്കു മരുന്ന് ഒരുപക്ഷെ ഭാവി നശിപ്പിക്കുമെന്നോ അവന്‍ ചിന്തിക്കുന്നില്ല.. വെറും നൈമിഷികമായ ഉന്മാദവും സുഖവും മാത്രം .. ഒപ്പം ധൂര്‍ത്തിന് പണവും.

സാധാരണഗതിയില്‍ നാം ചിന്തിച്ചേക്കാം ഗിഗോളോ ജീവിതം ജീവിക്കുക എന്നത് ഒരാളുടെ സ്വകാര്യ ജീവിതമോ ജീവിതരീതിയോ ആവാം..അതില്‍ നാം ഇതിനു വേവലാതിപ്പെടണം.. കാരണം ഗിഗോളോ ഒരു തീവ്രവാദിയോ രാജ്യദ്രോഹപ്രവര്‍ത്തിയോ ചെയ്യുന്നില്ല.

അതേപോലെ ഗിഗോളോ മാത്രമാണോ തെറ്റുകാര്‍.? അവരെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുന്ന കസ്റ്റമര്‍ ആയ സ്ത്രീകളും,പുരുഷന്മാരും അവരെ ആവശ്യക്കാരുടെ അടുത്തേക്ക് പറഞ്ഞയക്കുന്ന ഏജന്‍സികളും കുറ്റക്കാരല്ലേ..അതെ വ്യഭിചാരം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിയമാനുസൃതമാണ്. ഇന്ത്യയില്‍ പോലും സര്‍ക്കാരിന്‍റെ അറിവോടെ മുംബയിലും (കാമാത്തിപുര) കൊല്‍ക്കത്തയിലും(സോന്‍ഗാച്ചി.) ഡല്‍ഹിയിലും (ജി.ബി.റോഡ്.)ഗ്വാളിയറിലും(രേഷംപുര) പൂനെയിലും (ബുധ്വാര്‍പെട്ട്) നടക്കുന്നുണ്ട്. എന്നാല്‍ പുരുഷവേശ്യാവൃത്തി ഒരു സ്ഥലത്തും ഇന്ത്യയില്‍ പ്രചാരത്തില്‍ ഇല്ല.. (സര്‍ക്കാര്‍ സമ്മതത്തോടെ).

അതേപോലെ ഭാരതത്തിന്‌ വെളിയില്‍ ചിലരാജ്യങ്ങില്‍ വേശ്യാവൃത്തി നിയമാനുസൃതമായിടത്തും പുരുഷവേശ്യകളെ അംഗീകരിച്ചു കൊടുത്തിട്ടില്ല.. അതിന് രണ്ടു കാരണങ്ങള്‍ ആണ് ചൂണ്ടികാണിക്കുന്നത്.. ഒന്നു പുരുഷ പുരുഷബന്ധങ്ങള്‍ പ്രകൃതി വിരുദ്ധമായതും അതേപോലെ പുരുഷവേശ്യകളെ അംഗീകാരം കൊടുത്താല്‍ തങ്ങളുടെ സ്ത്രീകള്‍ വഴിപിഴച്ചുപോകുമോ എന്ന ഭയവും മേലാളന്‍മാര്‍ക്ക് ഉണ്ടായിരുന്നത്രേ..

പ്രധാനപ്രശ്നങ്ങള്‍ ഒന്നു ഗിഗോളോകള്‍ ഇരട്ടജീവിതം നയിക്കുന്നവര്‍ ആണ്..കാരണം മിക്ക പുരുഷവേശ്യകളും സമൂഹത്തിന്‍റെ മുമ്പില്‍ താന്‍ വേശ്യ ആണെന്നസത്യം ഒളിപ്പിച്ചു വെച്ചു ജീവിക്കുന്നവര്‍ ആണ്.. അതുതന്നെ അവരുടെ വ്യക്തിത്തത്തെ തളര്‍ത്തുകയും അവരുടെ ഭാവിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.. മിക്ക പുരുഷവേശ്യകളും പലപ്പോഴും ഒരാളെയോ അല്ലെങ്കില്‍ ഒന്നിലധികം സ്ത്രീകളെ തൃപ്തിപ്പെടുത്താന്‍ കൊക്കയിന്‍ പോലെ മയക്കുമരുന്നുകളും അതോടൊപ്പം കൂടുതല്‍ ഉത്തെജനത്തിനായി വേറെയും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്..

അതേപോലെ പുരുഷവേശ്യകളില്‍ എയിഡ്സ് രോഗികള്‍ കുറവാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തി ഉറകള്‍ ഉപയോഗം കുറവാണെന്നതും ഒരു യാഥാര്‍ത്ഥ്യം ആണ്. അതുകൊണ്ട് തന്നെ എയിഡ്സ് പോലെയുള്ള ലൈംഗിക രോഗങ്ങള്‍ ഇവരെയും പിടികൂടുന്നു..മിക്കവാറും ഇതെല്ലാം മറച്ചുവെച്ചു വിവാഹജീവിതം നയിക്കുമ്പോള്‍ ഇവരിലൂടെ ഇവരുടെ പങ്കാളിയിലെക്കും ഈ അസുഖങ്ങള്‍ പകരാറുണ്ട്.അതെപോലെ ഇവരുടെ കഥകള്‍ ആരോടും പറയാനാകാത്തതുകൊണ്ട് ലൈംഗികചൂഷണങ്ങള്‍ പതിവാണ്. മിക്കവരും പോലീസിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ പരാതി കൊടുക്കാന്‍ മടിക്കുകയാണ് പതിവ്..

അതേപോലെ വളരെയേറെ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ അടുത്തുവരുന്ന ആണ്‍കുട്ടികളെ കൊണ്ടു തീര്‍ത്തും അറപ്പുളവാക്കുന്ന കൃത്യങ്ങള്‍ ചെയ്യിക്കുന്നതും പതിവാണ്. ഇങ്ങനെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ ഭാവിയില്‍ നിരവധി മാനസികപ്രശ്ങ്ങള്‍ക്ക് അടിമയായി തങ്ങളുടെ ഭാവി നശിപ്പിക്കുന്നു..

സെക്സ് ടൂറിസം, ഏജന്‍സികള്‍ തുടങ്ങിയവ ഈ വ്യവസായം വളരാന്‍ കാരണമാകുന്നുവെങ്കിലും എന്നും പുതിയ ആളുകളുമായി ബന്ധപ്പെടാം എന്നുള്ളതും,കൈ നിറയെ പണം ലഭിക്കും എന്നുള്ളതും കൊണ്ടു നിരവധി കുട്ടികള്‍ ഈ ഫീല്‍ഡിലേക്ക് വരുന്നുണ്ട്. പക്ഷെ ഒരിക്കല്‍ വീഴുന്ന അഴുക്കു ചാലില്‍ നിന്നു കരകയറാന്‍ആകാതെ മിക്കവാറും ജീവിതം ഹോമിക്കപ്പെടുകായാണ് പതിവ്.

തങ്ങളുടെ കുട്ടികള്‍ എന്തുചെയ്യുന്നു എന്ന് എത്ര തിരക്കുണ്ടായാലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഈ തിരക്കിട്ട ജീവിതം അവര്‍ക്ക് വേണ്ടിയല്ലേ.. അവരില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടി സമ്പാദിക്കണം എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.മക്കളുടെ കൂട്ടുകെട്ട്,അവരുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കാരണം ഒരിക്കല്‍ മക്കള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ദുഖിച്ചിട്ടു കാര്യമില്ല..

എന്നെന്നേക്കും ഉള്ള നാണക്കേടും ദുഖവും സമ്മാനിച്ചു മരണത്തിന്‍റെ ആഴകയങ്ങളിലേക്ക്‌ മക്കള്‍ പോകുന്നതിനു മുമ്പെ അത് കണ്ടെത്തിതിരുത്താനും ആയില്ലെങ്കില്‍ പുതിയ ഇരയെ കാത്തിരിക്കുന്ന ലൈംഗിക വൈകൃതം അസുഖമായുള്ളവരുടെയും അവരിലേക്ക്‌ ഇരയെ എത്തിച്ചു കൊടുക്കുന്ന എജന്റിന്‍റെ കൈയിലോ മക്കള്‍ വീണിരിക്കും.

ഒരിക്കലും തിരിച്ചുവരാനാവാത്ത ഒരു നരകത്തിലേക്കുള്ള മക്കളുടെ പോക്ക് അല്പം ശ്രദ്ധ കൊണ്ടു ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ബുദ്ധി..

Friday, June 19, 2009

124.ഒബാമയും കൊന്നുതുടങ്ങി........??ക്രൂരമായ കൊലപാതകങ്ങള്‍ക്ക് കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട്‌ ബുഷ്‌ കാരണക്കാരന്‍ ആയിരുന്നുവെങ്കില്‍ പുതിയ പ്രസിഡണ്ട്‌ ഒബാമയും ഒട്ടും പിന്നിലല്ല. ഒബാമ കൊലപാതകം തുടങ്ങിയത് ഈച്ചയിലൂടെ ആയിരുന്നുവെന്നു മാത്രം.

Tuesday, June 16, 2009

123.മഹാത്മാവിന്റെ-ജാതിചിന്ത.

ഇന്ത്യയിലെ ജാതിവ്യവസ്ഥ വിശകലനം ചെയ്യുന്നരണ്ടു മഹത്തുക്കളെ കാണാം
സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടാം പകുതിയില്‍, തിലകന്റെ ഒഴിവില്‍ നേതൃത്വത്തിലെത്തിയ , പിന്നിട്-രാഷ്ട്രപിതാവും ,മഹാത്മാവുമൊക്കയായ, ഗാന്ധിജി.

രണ്ടാമന്‍, ഭരണഘടനാശില്പിയും , ആദ്യനിയമമന്ത്രിയുമായിരുന്ന, മര്‍ദ്ധിത ജനകോടികളൂടെ-ബാബസാഹിബ് അംബേദ്ക്കര്‍.

ബാബാസാഹിബ്: @അധ:ക്രിതജാതിക്കാര്‍ ജാതിവ്യവസ്ഥയുടെ ഒരു ഉപോല്‍പ്പന്നമാണ്-ജാതിവ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം അധക്രിതജാതിക്കാര്‍
നിലനില്‍ക്കും , ഇതില്‍നിന്നുള്ളമോചനം ജാതിവ്യവസ്ഥയേ നശിപ്പിക്കയല്ലാതെ
മറ്റൊരു മാര്‍ഗ്ഗവുമില്ല.(1933)

മാഹാത്മാവ്:@-ശരീരത്തില്‍ ഒരുവൃത്തികെട്ട മുഴയുണ്ടായതു കൊണ്ട് ശരീരം -
തന്നേ നശിപ്പിക്കേണ്ടതുണ്ടോ..?

അയിത്തം ജാതിവ്യവസ്ഥയുടെ ഫലമല്ല. ഹിന്ദുമതത്തില്‍ അടിഞ്ഞുകൂടി അതിനെ
ദ്രവിപ്പിച്ചു കൊണ്ടിരിക്കുന്ന മേലാളര്‍-കീഴാളര്‍ വ്യവസ്തക്കെതിരായ സമരമാണ്.
അയിത്ത ത്തിനെതിരേയുള്ള സമരം .

ജാതിവ്യവസ്ഥയെ നിലനിര്‍ത്തികോണ്ടുതന്നെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നുമുള്ള വെത്യാസം നശിപ്പിക്കാന്‍ അയിത്തമെന്ന മാലിന്യം തുടച്ചുനീക്കി ഹിന്ദുമതത്തേ
ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നായുരുന്നു മഹത്മാവിന്റെ നിലപാട്. മിശ്രവിവാഹത്തേയോ, മിശ്രഭോജനത്തേയോ അനുകൂലിച്ചില്ല.

ഈവാക്കുകള്‍ കേള്‍ക്കുക. " ഞാനൊരിക്കലും മുഹമ്മദീയനോടൊ,ക്രിസ്ത്യാനിയോടോ ശണ്ഠകൂടിയിട്ടില്ല. അവരുടെ വീടുകളില്‍ നിന്ന് പഴങ്ങളല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല." ദേശീയപുരോഗതിക്ക്, മിശ്രവിവാഹവും , മിശ്രഭോജനവും
ആവശ്യമാണന്ന ആശയം പാശ്ചാത്യനാടുകളില്‍ നിന്ന് വന്ന അന്ധവിശ്വാസമാണ്. ഹിന്ദുസംസ്കാരത്തിന്റെ ഉന്നതി അതാണ്.

(മനസ്സിലായില്ലേ..? സഹോദരന്‍അയ്യപ്പന്‍ എത്രകണ്ട് മ്ളേച്ചനായിരുന്നു.)

Monday, June 15, 2009

122.ഭാരതത്തില്‍നിന്നുള്ള കാമശാസ്ത്രകൃതികള്‍.

കോകന്‍റെ കോകശാസ്ത്രവും വാത്സ്യാനന്‍ എഴുതിയ കാമശാസ്ത്രവും മാത്രം അല്ല ഭാരതത്തിന്‍റെതായി ഈ വിഷയത്തില്‍ ലോകത്തിനുള്ള സംഭാവന.. അങ്ങനെ മറ്റു കവികള്‍ കാമകലകളില്‍ രചിച്ചിട്ടുള്ള പുസ്തകങ്ങളെ പറ്റിയാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

പഞ്ചബാണങ്ങള്‍

പഞ്ചബാണങ്ങള്‍ എന്ന പ്രസിദ്ധകൃതിയുടെ കര്‍ത്താവ് ജ്യോതിരിഷന്‍ ആണ്. കവികളിലെ രത്നം എന്നദ്ദേഹം അറിയപ്പെട്ടിരുന്നു. അറുപത്തിനാല് കാമകലകളെപറ്റി വിശദീകരണം എഴുതി. രതിയില്‍ സംഗീതത്തിന്‍റെ പങ്കിനെപറ്റിയും എങ്ങനെ സംഗീതം രതിക്രീഡയില്‍ ഉപയോഗപ്പെടുത്താം എന്ന് അദ്ദേഹം വിവരിച്ചു. കാമത്തിനെകുറിച്ചുള്ള സൂക്തങ്ങള്‍ ദൈവം തനിക്ക് നല്‍കിയ ശേഷമാണ് രചിച്ചതെന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം.അതേപോലെ തന്‍റെ ഗ്രന്ഥം രചിക്കാന്‍ ഗോണികപുത്രന്‍, മുലദേവന്‍,ബാഭ്രവ്യന്‍,രംതിദേവന്‍,നന്ദികേശ്വരന്‍,ക്ഷേമാന്ദ്രന്‍ എന്നിവരുടെ ഉപദേശം സ്വീകരിച്ചു എന്നും പറയുന്നുണ്ട്.എന്നാല്‍ ഇതു ആരും ആധികാരികമായി അംഗീകരിച്ചിട്ടില്ല. പക്ഷെ ജ്യോതിരിഷന്‍ എഴുതിയ പഞ്ചബാണങ്ങള്‍ മഹത്തരം ആണെന്നതില്‍ തര്‍ക്കമില്ല.. പഞ്ചബാണങ്ങള്‍ എന്ന കൃതിയില്‍ അഞ്ചു അദ്ധ്യായങ്ങളില്‍ ആയി അറുനൂറു സൂക്തങ്ങള്‍ ആണ് ഉള്ളത്.. ഇതില്‍ ഓരോ അദ്ധ്യായത്തെയും ഓരോ ബാണങ്ങള്‍ അഥവാ സയക എന്ന് അദ്ദേഹം വിളിച്ചു.

കാമത്തിന്‍റെജ്യോതി

കാമത്തിന്‍റെ ജ്യോതി രചിച്ചത് ഗുണകരന്‍ എന്ന കവിയാണ്‌.വേചപതി എന്ന മഹാന്‍റെ പുത്രനായിരുന്നു ഗുണകരന്‍. നാനൂറു സൂക്തങ്ങള്‍ ആണ് ഇതില്‍ ഉള്ളത്..രതിസൂക്തങ്ങള്‍ ഇതില്‍ എല്ലായിടത്തും പ്രതിപാദിച്ചിട്ടില്ല.. ഭക്തി,പെരുമാറ്റം തുടങ്ങിയ കാര്യങ്ങളും കാമത്തോടും രതിയോടും ഒപ്പം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു..

കാമത്തിന്‍റെ പൂമാല

കാമത്തിന്‍റെ പൂമാല. ജയദേവന്‍ എന്ന പ്രശസ്തകവിയാണ്‌ ഇതിന്‍റെ രചയിതാവ്. എല്ലാ വിഷയങ്ങളിലും എഴുതിയിട്ടുള്ള മഹാനായ കവിയായിരുന്നു ജയദേവന്‍.ഈ കൃതിയില്‍ ആകെ നൂറ്റിഇരുപത്തിഅഞ്ചു സൂക്തങ്ങള്‍ മാത്രമെ ഉള്ളൂ..

കാമത്തിന്‍റെ ഇതള്‍

കാമത്തിന്‍റെ ഇതള്‍ എന്ന ഈ കൃതിയുടെ കര്‍ത്താവ് ഭാനുദത്തന്‍ എന്ന കവിയാണ്‌.മനുസ്മൃതിയുടെ അവസാനം ഇദ്ദേഹം തിര്‍ഹൂത് എന്ന പ്രദേശത്ത്കാരന്‍ ആയിരുന്നുവെന്നു പരാമര്‍ശിക്കുന്നുണ്ട്. ഗണേശ്വരന്‍ എന്ന ബ്രാഹ്മണകവിയുടെ പുത്രനായിരുന്നു ഇദ്ദേഹം. സംസ്കൃതത്തില്‍ ആണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. പലതരത്തിലുള്ള ആണിനേയും പെണ്ണിനേയും അവരുടെ ഓരോ പ്രായത്തിലുള്ള പെരുമാറ്റം,ആകാരം,മാറ്റം,സ്വഭാവം തുടങ്ങിയവയെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്.. അദ്ദേഹം കൃതി രചിച്ച കാലമോ മറ്റോ തിട്ടപ്പെടുത്തിയിട്ടില്ല..ആകെ കൃതിയില്‍ മൂന്നു അദ്ധ്യായം ആണുള്ളത്.

കാമത്തിന്‍റെ തലങ്ങള്‍


കാമത്തിന്‍റെ തലങ്ങള്‍ രചിച്ചത് കുള്ളിയന്‍മുള്‍ എന്ന കവിയാണ്‌.അഹമദ് ലോധിയുടെ മകനായ ലട്‌ഖാന്‍റെ സന്തോഷത്തിനായി എഴുതിയത് എന്ന് കരുതിപോരുന്നു.ഇതില്‍ ചിലയിടത്ത് ലട്ഖാനെ ലടാനമുള്‍ എന്നും ലടാനബല്ല എന്നും വിളിക്കുന്നുണ്ട്.. ലോധിയുടെ കൊട്ടാരവുമായി കവിയ്ക്ക് നല്ല ബന്ധമായിരുന്നു ഉള്ളത്.പത്തു അദ്ധ്യായങ്ങള്‍ ആണ് ആകെഉള്ളത്.ഇതേവിഷയത്തില്‍ ഉള്ള ഏറ്റവും നവീനഗ്രന്ഥം ആയിട്ടാണ് ഇതിനെ കരുതുന്നത്..ഇതില്‍ പല ആശയങ്ങളും പണ്ടുള്ള കവികളുടെ കാമശാസ്ത്രങ്ങളില്‍ നിന്നും സ്വീകരിച്ചു എന്ന് കരുതുന്നു.

Sunday, June 14, 2009

121.കാര്യം വീര്യം പമ്പരം പോലെ..കോണകം കണ്ടാല്‍ ചാണകം പോലെ..

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന കേരളം പ്രതിശീര്‍ഷവരുമാനത്തിലും ആളോഹരി സംസ്ഥാനവരുമാനത്തിലും മുന്‍പന്തിയില്‍ തന്നെ. ആരോഗ്യ രംഗത്തും വിദ്യാഭാസരംഗത്തും ഉള്ള ഈ കുതിച്ചുചാട്ടം പക്ഷെ വികസന മേഖലയില്‍ എത്തിക്കാനയില്ല എന്ന് വേണം കരുതാന്‍.

പക്ഷെ മാറുന്ന ഈ സാമ്പത്തിക ചുറ്റുപാടുകളില്‍ വേണ്ടവണ്ണം സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.ഗള്‍ഫില്‍മാത്രമുള്ള മലയാളികള്‍ ദിനവും അറുപതു മുതല്‍ എഴുപതു കോടിവരെ അയയ്ക്കുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ കൂടി താമസിക്കുകയും ജോലിചെയ്യുകയുംചെയ്യുന്ന മലയാളി പ്രവാസികള്‍ ഉള്‍പ്പടെ ആ വരുമാനം രണ്ടായിരത്തി അഞ്ഞൂറ് കോടിയോളം വരും.. അതായതു സര്‍ക്കാര്‍ വരുമാനമോ സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ,സ്വകാര്യ സ്ഥാപങ്ങളില്‍ നിന്നും അല്ലാതെ വിദേശനാണ്യമായി തന്നെ അറുനൂറുമില്ല്യന്‍ഡോളര്‍ വരുന്ന തുക നമ്മുടെ ഈ ചെറിയ സംസ്ഥാനത്തിലേക്കു ഒഴുകിയെത്തുന്നു.ഇവയില്‍ ഏറിയ പങ്കും അല്ലെങ്കില്‍ ഭൂരിപക്ഷവും ബാങ്കില്‍ കിടന്നു തുച്ചമായ പലിശമാത്രം കിട്ടുന്ന വെറും സേവിംഗ്സ് അക്കൌണ്ടുകള്‍ മാത്രം ആണ്.

അതെ പണം വടക്കേന്ത്യന്‍ വ്യെവസായികളും മാര്‍വാടികളും ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ പലിശ കൊടുത്തു ഉല്‍പ്പന്നങ്ങള്‍ ആക്കിയോ വട്ടിപ്പലിശക്കാരായ തമിഴന്‍റെ കൈയില്‍കൂടെ വന്‍പലിശ നേടിയെടുത്തു കൂടുതല്‍ പണക്കാരവുകയോ ആണ് സംഭവിക്കുന്നത്..ഇവിടെ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്.എന്താണ് പോംവഴി..

തേനീച്ചകള്‍ തേന്‍ സംഭരിക്കുന്നത് പോലെ ഓരോ രാജ്യങ്ങളും കറങ്ങി തങ്ങളാല്‍ ആവും വിധം പണമുണ്ടാക്കി നാട്ടില്‍ അയക്കുന്ന മലയാളി സ്വന്തം നാട്ടില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നു.സ്വന്തമായി ഒരു വിദേശ കാര്യ വകുപ്പ് മന്ത്രിയും ഗള്‍ഫ്കാര്‍ക്ക് വേണ്ടി മാത്രം മാന്തിയും ഉണ്ടായിട്ടു എന്ത് ഫലം..നാട്ടില്‍ നിക്ഷേപത്തിന് സാഹചര്യമില്ലാത്ത മലയാളി പിന്നേതു ചെയ്യും. നാട്ടില്‍ നല്ല റോഡ് ഉണ്ടാക്കാന്‍ ശ്രമിച്ചു കോണ്ട്രാക്റ്റ് എഴുതി വാങ്ങിയ മലേഷ്യന്‍ കമ്പനിയുടെ അധികാരി ആത്മഹത്യ ചെയ്യേണ്ടി വന്നു..

റോഡിലെ കുഴികലെക്കാള്‍ കൂടുതല്‍ ബന്ദും ഹര്‍ത്താലും അതിനെക്കാള്‍ കൂടുതല്‍ ഗുണ്ടായിസവും തൊഴില്‍ സമരങ്ങളും കൂടെ മേമ്പൊടിയായി പിന്തിരിപ്പന്‍ വാദവും.ഇടയ്ക്ക് അച്ചുമാമനെയും പട്ടിയേം ഉണ്ണികൃഷ്ണനെയും അഭയെയും കൂടെ ജോമോനെയും..

കാതലായ പ്രശ്നം ഇവരാണോ..കേരളത്തില്‍ ഏറ്റവും സ്ഥായിയായ വരുമാനം വിദേശമലയാളികളുടെ മാത്രമാണ്.കിലോയ്ക്ക് നാലായിരം വന്ന വാനിലയോ നൂറ്റിനാല്‍പതു വന്ന റബറോ പിന്നീട് വിലക്കുറവിന്‍റെ കയത്തില്‍ പതിച്ചു.. പക്ഷെ കേരളത്തില്‍ നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത സാഹചര്യം അല്ല എന്ന് പാടി പാടി തങ്ങളുടെ സംസ്ഥാനത്തേക്ക് അവരെ ആനയിക്കാനും അവര്‍ക്ക് വേണ്ട സഹായം കൊടുക്കാനും വിവിധസംസ്ഥാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു ..
ആ ഒഴുക്ക് ബലമായി തടയുകയല്ല വേണ്ടത്..പകരം അവര്‍ക്ക് വിശ്വസിക്കാന്‍ അവര്‍ക്ക് പേടിയില്ലാതെ നിക്ഷേപം നടത്തുവാന്‍ ഒരുങ്ങുകയാണ് വേണ്ടത്.കോടീശ്വരന്മാരായ മലയാളി വ്യെവസായികള്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ മടിക്കുകയാണ്.

എന്താണ് പോം വഴി..

കേരളത്തിലെ വട്ടപ്പലിശക്കാരെ നിയന്ത്രിച്ചു വിദേശമലയാളികളില്‍ നിന്നു സംഭരിക്കുന്ന പണം ഒരു കണ്‍സോര്‍ഷ്യം രൂപികരിച്ചു മൈക്രോഫിനാന്‍സിംഗ് നടത്തി കേരളത്തിനു പ്രയോജനകരമായി ഉപയോഗിക്കുകയും വിദേശ മലയാളികള്‍ നടത്തിയ നിക്ഷേപത്തിന് മാന്യമായ പലിശ കൊടുക്കുകയും ചെയ്യുക..

സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രസ്തുത പണം(റോഡ്,ആശുപത്രി,ജലസേചനം തുടങ്ങി..) ഉപയോഗിച്ചു സമയ സമയം പണം തിരിച്ചടച്ചു അതിന്‍റെ ഗുണം എന്‍.ആര്‍.ഐ. നിക്ഷേപകരും ഒപ്പം സംസ്ഥാനവും അനുഭവിക്കുക.ആവശ്യമില്ലാത്ത കാര്യത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി ഒരു നിക്ഷേപക സാധ്യതയെ ഇല്ലാതാക്കുക.. പ്രൈവറ്റ് സഹകരണത്തിലൂടെ ഉണ്ടായ കൊച്ചിന്‍ എയര്‍പോര്‍ട്ട് ഇതിന് നല്ല ഉദാഹരമാണ്.അല്ലാതെ മലയാളികള്‍ തങ്ങളുടെ പണം ഗള്‍ഫില്‍ തന്നെയോ മറ്റു സംസ്ഥാങ്ങളിലോ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ പിന്നെ വിദേശപണം വെറും കിട്ടാക്കനിയായി മാറും..

എന്തിനും ഏതിനും വിദേശികളായ വിദഗ്ദ്ധര്‍

കേരളത്തെ തിന്നുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ വികസനത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന മറ്റൊരു പ്രതിഭാസം.പക്ഷെ ഈയൊരു കാര്യം ഭാരതത്തില്‍ പൊതുവെ കാണപ്പെടുന്നതുകൊണ്ട് കേരളത്തെ മാത്രം കുറ്റപ്പെടുത്തണോ എന്നകാര്യം മാത്രം സംശയം.പൊതുവെ ആര്‍ക്കും വിദേശികളായ എഞ്ചിനീയറിംഗ് മികവിനോ അവരുടെ ആസൂത്രണപാടവത്തെപറ്റിയോ സംശയം ഇല്ല..പക്ഷെ അവര്‍ മാത്രം ചെയ്യാവുന്നതോ അവര്‍ക്കുമാത്രമേ കഴിയൂ എന്നതോ ആയ സമീപനം.. അതാണ്‌ തെറ്റ്..

ഭാരതത്തിലെ ഐ.ഐ.ടി. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് പഠന കേന്ദ്രങ്ങളില്‍ ഒന്നാണ്. അതെ പോലെ ഐ.ഐ.എസും.മാത്രമല്ല ഇന്ത്യയിലെ ഐ.ഐ.എം., എക്സ്.എല്‍.ആര്‍.ഐ., തുടങ്ങിയ മാനേജ്മെന്റ്റ് കോളജുകള്‍ ലോകത്തിലെ തന്നെ ഏറ്റവും മേന്മയേറിയ വിദ്യാഭാസ കേന്ദ്രങ്ങളില്‍ പെടും.. പക്ഷെ അവിടെ പഠിച്ചിറങ്ങുന്ന കുട്ടികളെയോ അവരുടെ തലച്ചോറിനെയോ നമുക്കു ഉപയോഗിക്കാന്‍ കഴിയുന്നില്ല..കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് ആയ (പഠന കേന്ദ്രം എന്നാണ് ഉദ്ദേശിക്കുന്നത്) കുസാറ്റിലെ കുട്ടികള്‍ പോലും തങ്ങളുടെ മികവ് കേരളത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധികാതെ വിദേശത്ത് കണ്ണും നട്ടിരിക്കുകയാണ്.കേരളത്തിലെ സാങ്കേതിക തൊഴിലാളികളെ പറ്റി (അല്പം പരിജ്ഞാനം ഉള്ള ഹെല്‍പ്പര്‍ മുതല്‍ എഞ്ചിനീയര്‍ വരെ എല്ലാവരെയും പറ്റി.) ഗള്‍ഫില്‍ എന്നല്ല സിങ്കപ്പൂരിലും ,മലേഷ്യയിലും തുടങ്ങി ലോകത്തിന്‍റെ ഏതുഭാഗത്തും നല്ല അഭിപ്രായം തന്നെ.. അമേരിക്കയില്‍ നാസയില്‍ തുടങ്ങി ബോയിങ്ങില്‍ വരെ മലയാളികള്‍ തങ്ങളുടെ വെക്തിമുദ്ര പതിപ്പിചിരിക്കുന്നു. ഏത് എഞ്ചിനീയറിംഗ് വിദഗ്ദോപകദേശ സ്ഥാപങ്ങളിലും മലയാളികള്‍കാണാം...പക്ഷെ അവര്‍ക്കല്ല വെള്ളക്കാരെ മാത്രമെ ഒരു വിദഗ്ദനായി കാണാന്‍ ഭരണാധികാരികള്‍ക്കാവൂ.. എന്തുകൊണ്ട്..

പ്രധാനമായും രണ്ടുകാരണങ്ങള്‍ തന്നെ.

ഒന്നു : സായിപ്പ് വിട്ടുപോയിട്ടും അവരോട് പുലര്‍ത്തുന്ന വിധേയത്വം.. കാരണം വെളുമ്പന്‍ ചെയ്യുന്നതെല്ലാം മഹത്തരം എന്ന മഹാമണ്ടത്തരം..പിന്നെ അതിനെ ന്യായീകരിക്കാന്‍ അവര്‍ പണിതതും ഉണ്ടാക്കികാണിച്ചതുമായ കെട്ടിടങ്ങളും പാലങ്ങളും..

രണ്ടു. :വിദേശ സ്ഥാപനങ്ങള്‍ നല്കുന്ന കമ്മിഷന്‍..കാരണം ഇ.ഐ.എല്‍.പോലെയുള്ള സ്ഥാപങ്ങള്‍ തങ്ങള്‍ക്കു പണികിട്ടാന്‍ കമ്മിഷന്‍ കൊടുക്കുന്ന പതിവില്ല..തങ്ങളുടെ ഭരണകാലത്ത് ഉണ്ടാക്കുവാന്‍ പറ്റുന്നതിന്‍റെ പരമാവധി ഉണ്ടാക്കുക മാത്രം ആണ് ഇന്നേല്ലവരുടെയും ലക്ഷ്യം. എസ്.എന്‍.സി.ലാവലിന്‍ പോലെയുള്ള കുംഭകോണങ്ങള്‍ തന്നെ അതിന് ഉദാഹരണം..ഈ

രണ്ടുകാരണങ്ങള്‍ക്കും ഉള്ള മറുപടി..

ഒന്നു : അന്ന് സായിപ്പന്മാര്‍ സൃഷ്‌ടിച്ച കെട്ടിടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനു കാരണം അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മാത്രമല്ല.. അവര്‍ ഓരോ പദ്ധതിയ്ക്കും നല്‍കിയിരുന്ന മുതല്‍ മുടക്ക് പൂര്‍ണമായും അതില്‍ ചിലവഴിച്ചിരുന്നു.. ഒരു കോടിയുടെ പദ്ധതിയില്‍ നാല്പതു ലക്ഷം പണിയ്ക്കും അറുപതുകോടി കൈക്കൂലിയും കൊടുക്കേണ്ടി വന്നാല്‍ പിന്നെ എങ്ങനെ നിലവാരം പ്രതീക്ഷിക്കും.. കാരണം കൈക്കൂലി കൊടുക്കാതെ പദ്ധതിയില്‍ പൂര്‍ണമായും ചിലവാക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് ചില സ്വകാര്യ സ്ഥാപനങ്ങളായ ഇന്‍ഫോസിസ്,ടി.സി.എസ്. തുടങ്ങിയവയുടെ കെട്ടിടങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും..അവയുടെ നിര്‍മ്മാണം മാത്രമല്ല ഡിസൈനിംഗ് കൂടി നടത്തിയത് ഭാരതീയ സ്ഥാപനങ്ങള്‍ ആയിരുന്നു..

രണ്ടു..: കമ്മിഷന്‍ കിട്ടാതെ എങ്ങനെ രാഷ്ട്രീയക്കാര്‍ ജീവിക്കും.. കാരണം നമ്മുടെ പാര്‍ട്ടികളെ ഒന്നു നോക്കൂ. സമ്പന്നമായ പാര്‍ട്ടിയും പാവങ്ങളായ നേതാക്കളും... കോടികള്‍ മുടക്കാന്‍ (ചാനലിനു വേണ്ടിയും അമ്യൂസ്മെന്‍റ് പാര്‍ക്കിനു വേണ്ടിയും) അവര്‍ക്കുണ്ട്...പക്ഷെ പാവങ്ങള്‍ക്കായി നാരങ്ങ മുട്ടായി വാങ്ങാന്‍ പണമില്ല.. പിന്നെ ഒരെണ്ണം സമ്പന്നന്മാരായ നേതാക്കന്മാരും പാവമായ പാര്‍ട്ടിയും.. പിന്നെ മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന മറ്റൊരെണ്ണം..വിദേശികള്‍ നാട്ടില്‍ നിന്നു പോയിട്ടും നമുക്കു സ്വാതന്ത്രം കിട്ടിയിട്ടില്ല എന്ന് ചുരുക്കം... വിദേശികള്‍ പോയപ്പോള്‍ രാഷ്ട്രീയകാരുടെ കോളനി എന്ന് മാത്രം..ഗള്‍ഫ്കാരന്‍റെ ഭാഷയില്‍ സ്പോണ്‍സര്‍ മാറി..

ബാക്കിയെല്ലാം കല്ലി..വല്ലി....

Saturday, June 13, 2009

120.കാമസൂത്രം (വാത്സ്യായനന്‍)

വാത്സ്യായന മഹര്‍ഷി രചിച്ച കാമസൂത്രം രതിലീലകള്‍, സംഭോഗരീതികള്‍, വിവാഹത്തിലേര്‍പ്പെടുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍, ഔഷധപ്രയോഗങ്ങള്‍ എന്നിവ വിശദീകരിക്കുന്നു.


ഉള്ളടക്കം

ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തിലാണ് കാമസൂത്രം രചിച്ചിരിക്കുന്നത്. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്രം’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം.

7 ഭാഗങ്ങള്‍ താഴെ പറയുന്നവ ആണ്:

1.ആമുഖം
2.സംഭോഗത്തെ കുറിച്ച്
3.സ്വന്തം ഭാര്യയെ വശീകരിക്കല്‍
4.ഭാര്യയെ കുറിച്ച്
5.മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച്
6.വേശ്യകളെക്കുറിച്ച്
7.മറ്റൊരാളെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള രീതികള്‍

വാത്സ്യായനന്‍

കാമസൂത്ര എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകള്‍ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയെയാണ് ഇതിന്റെ കര്‍ത്താവായി കരുതുന്നത്. ശിവനും പാര്‍വതിയും തമ്മില്‍ നടന്ന സംഭാഷണം കേട്ട ശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവദാസനായ നന്ദി എഴുതിയതാണ് കാമസൂത്രം എന്നൊരു ഐതീഹ്യവും നിലവിലുണ്ട്. അത് എന്തുതന്നെയായാലും, "വാത്സ്യായനന്‍റെ കാമസൂത്രം" എന്നാണ് ഈ കൃതി അറിയപ്പെടുന്നത്.

ബീഹാറിലെ പാടലിപുത്രത്തില്‍‍ (Paliputra) (ഇന്നത്തെ പറ്റ്ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹര്‍ഷി. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നു (Materialist) എന്നും കാമസൂത്രം കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

കാമസൂത്രത്തിലെ സ്നേഹപ്രകടനങ്ങളും സംഭോഗരീതികളും

വാത്സ്യായനന്റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സംഭോഗരീതികളെ (Sexual Positions) കുറിച്ച് കാമസൂത്രം വിശദമാക്കുന്നു. ഈ 64 രീതികളെ "64 കലകള്‍" എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികള്‍ക്കൊപ്പം ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രച്ഛന്നഭാഷണം അത്ഭുതമുളവാക്കുന്നതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗികവിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീവ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്റെ ഭാര്യയെ വശീകരിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരദ്ധ്യായം തന്നെയുണ്ട്.

കാമസൂത്രവും അശ്ലീലവും

മുപ്പത്തേഴ് അദ്ധ്യായങ്ങളുള്ള കാമസൂത്രത്തില്‍ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗികസ്ഥാനങ്ങളെ കുറിച്ചും സംഭോഗരീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗികജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തിരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്രം ചര്‍ച്ച ചെയ്യുന്നത്. ഇവിടെ "കാമം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല, മറിച്ച് പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നു.

എങ്ങനെ നല്ല പൗരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗീക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്‍ഷ്യങ്ങള്‍, ജ്ഞാന സമ്പാ‍ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃദ്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് കാമസൂത്രം ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു അശ്ലീലപുസ്തകമായി ഗണിക്കാനാവില്ല.

കാമസൂത്രയുടെ തത്ത്വശാസ്ത്രം

ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ നാല് പ്രധാന അവസ്ഥകളായി ചിലര്‍ കാണുന്നു.

1.ധര്‍മ്മം (dharma)
2.അര്‍ത്ഥം (artha)
3.കാമം (kama)
4.മോക്ഷം (Moksha or liberation)

ജീവിതത്തിലെ സുപ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ് കാമം. ധാര്‍മ്മികമായ ജീവിതത്തെയാണ് ധര്‍മ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അര്‍ത്ഥമാകട്ടെ ലൌകിക സമൃദ്ധിയെന്നും, മോക്ഷമെന്നത് സാക്ഷാത്കാരമെന്നും പറയാം.

ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര. ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്ന്യാസത്തില്‍ ആത്മാന്വേഷണം.

കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്ത്? ഒരു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്ന നിലയില്‍ എന്തൊക്കെ ചെയ്യണം? കാമസൂത്രം അതാണ് കാട്ടിത്തരുന്നത്.
കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്. ലൈംഗികതയെ ശരിയായ രീതിയില്‍ മനസിലാക്കുന്നതിനാണ് വാത്സ്യായനന്‍ ശ്രമിച്ചിരിക്കുന്നത്.

(കടപ്പാട് വികിപീഡിയ)

119. കൂതറപ്പുഴു......!!!

പുഴു എന്നത് പ്രത്യേകിച്ച് ചൊറിയന്‍ പുഴുവെന്നത് ചിത്ര ശലഭത്തിന്റെയും ചില ചിത്രശലഭങ്ങളോട് സാദൃശ്യമുള്ള പക്കികളുടെയും ലാര്‍വാ രൂപത്തിലുള്ള അവസ്ഥയാണ്. അതായത് പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ശൈശവകൌമാര രൂപം എന്നര്‍ത്ഥം. ചില പുഴുക്കളില്‍ പ്രകൃത്യാ ചില നീണ്ട രോമങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവയെ ഹെയറി കാറ്റര്‍പില്ലര്‍ എന്ന് വിളിക്കാറുണ്ട്. ഇവ ചിലപ്പോഴൊക്കെ വളരെ വിഷമുള്ളതും കൂടിയാണ്. ഈ വിഷം തന്റെ ശത്രുക്കളെ തുരത്താനോ നിഗ്രഹിക്കാനൊ കൂടി ആണെന്നതാണ് വാസ്തവം. പല പക്ഷികളും ചെറു മൃഗങ്ങളും അതുകൊണ്ട് തന്നെ ഇവയെ ഒഴിവാക്കാറുണ്ട്. ചിലയിനം പുഴുക്കള്‍ ആസിഡ്‌ ചീറ്റിക്കാന്‍ കഴിവുള്ളവ ആയതിനാല്‍ ഇവയെ വേട്ടയാടുന്ന പക്ഷികളും മൃഗങ്ങളും പലതരത്തിലുള്ള പോള്ളലുകളും ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

മനുഷ്യന്റെ ഏറ്റവും വലിയ വിപത്തോ വിഡ്ഢിത്തമോ ആണ് അഹന്ത. അല്ലെങ്കില്‍ താന്‍ കേമനാണെന്നും മറ്റുള്ളവര്‍ വെറും ഉണ്ണാക്കന്‍മാര്‍ ആണെന്നുമുള്ള ചിന്ത. ഇതിന്റെ പ്രധാനകാരണം അറിവില്ലായ്മ അഥവാ വിവരദോഷം. ചിലപ്പോഴൊക്കെ പ്രായമായ തലച്ചോറും ഇതിന്റെ കാരണമാകുമെങ്കിലും ജന്മനാ വിവരദോഷിയായി ജനിച്ചതിന്റെ പരിണിത ഫലമായും ഇതിന്റെ കാണാന്‍ സാധിക്കും. വിഡ്ഢിത്തം ചിറകു മുളച്ചു പറക്കാന്‍ പ്രായമായാല്‍ പിന്നെ പറന്നു നടന്നു വിഡ്ഢിത്തം വിളമ്പുന്ന അഭിനവ വിവരദോഷപുംഗവന്‍മാരും ഇന്ന് കുറവല്ല. ഒപ്പം വാലാട്ടികളും കുഴലൂത്തുകാരും കൂടെയുണ്ടെങ്കില്‍ പറയുകയും വേണ്ടാ. രാജാവിന്റെ നഗ്നതയെ കാട്ടികൊടുത്താതെ അയഥാര്‍ത്ഥ സാങ്കല്‍പ്പിക ഉടവസ്ത്രത്തിന്റെ ഭംഗി കൊട്ടിഘോഷിക്കുന്ന പരിചാരകരും ഉപചാപവൃന്ദവും രാജാവിനെ വീണ്ടും വിഡ്ഢി വേഷം കെട്ടിക്കാനും പടൂവിഡ്ഢിയില്‍ നിന്ന് പമ്പര വിഡ്ഢിയായി മാറാനും മാത്രമേ കഴിയൂ എന്നറിയാതെ വിവരദോഷം മഹാകാവ്യം പോലെ പാടിനടക്കും.

അജ്ഞത മനുഷ്യന്റെ കൂടെ പിറപ്പാണ്. അറിയാനുള്ള ആഗ്രഹം അതായത് ജിജ്ഞാസ, പരിശ്രമം ഇവകൊണ്ട് അജ്ഞതയെ മാറ്റുന്നവനാണ് മനുഷ്യന്‍.എന്നാല്‍ അജ്ഞത കൊട്ടിപ്പാടി നടക്കുന്ന വിവരദോഷികള്‍ പരിക്ഷീത്‌ രാജാവിന്റെ കഥ മറക്കാതിരുന്നാല്‍ കൊള്ളാം. ശൂരനും എന്നാല്‍ വിവരദോഷിയും അഹങ്കാരിയും നെഗളിപ്പ്കാരനുമായ പരീക്ഷിത്ത് സര്‍പ്പദംശനം ഏറ്റു മരിക്കുമെന്ന ശാപത്തില്‍ ഒരു കണ്ണാടി കൂട്ടില്‍ വസിക്കുകയും അവസാനം സര്‍പ്പം എത്താത്ത കണ്ണാടി കൂട്ടില്‍ സന്ധ്യയോളം ഇരുന്നിട്ട് ഇനിയെന്നെ കൊല്ലാന്‍ ഒരു സര്‍പ്പം വരില്ലായെന്നു ആര്‍ത്തട്ടഹസിച്ച കഥയും പുരാണങ്ങള്‍ പഠിപ്പിക്കുന്നു. എന്നാല്‍ പഴത്തില്‍ ഒളിച്ചു ഒരു പുഴുവായി വന്നു ആപുഴുവിനെ കണ്ടപ്പോള്‍ ഈ പുഴുവാണോ എന്റെ അന്തകന്‍ എന്ന് ചോദിച്ചു പരിഹസിച്ച പരീക്ഷിത്തിനെ പുഴു തക്ഷകനായിമാറിയെന്നും തക്ഷക ദംശനം കൊണ്ട് പരീക്ഷിത്ത്‌ കൊല്ലപ്പെട്ടുവെന്നും പുരാണം.

ഇതിലെ ഗുണപാഠം എന്ത്. വിവരമുള്ളവര്‍ മതിമറന്നു പെരുമാറുകയില്ല. അപക്വമായ അഹങ്കാര ജല്പനങ്ങള്‍ സ്വയം ശവക്കുഴി തോണ്ടുന്നത്തിലെ അവസാനിക്കൂ. ശത്രുവിനെ കഴിവ്‌ കുറച്ചുകാണുന്നത് പോലെ ഒരു വിവരദോഷി വേറെ ഉണ്ടെന്നു തോന്നുന്നില്ല. വിവരദോഷിയെ ദൈവം പോലും സഹായിക്കില്ലെന്ന് പ്രമാണം. കാരണം ആരെങ്കിലും അവരെ കൊന്നാല്‍ പിന്നെ ദൈവത്തിനു ആ പണി ചെയ്യേണ്ടല്ലോ.

ഒരു ചൊറിയന്‍ പുഴു. നല്ല വിഷമുള്ളയിനമാണ്

ഒരു ചൊറിയന്‍ പുഴു. നല്ല വിഷമുള്ളയിനമാണ്. ഇതിനെ കൂതറപുഴുവെന്നോ ****** പുഴുവെന്നോ വിളിക്കാം. വിളിക്കുന്നവന്‍ കരം കൊടുത്തിട്ടല്ലല്ലോ വിളിക്കുന്നത്‌. അങ്ങനെ വിളിക്കുന്നതുകൊണ്ട് പേര് മാറിയിരുന്നെങ്കില്‍ എത്രയോ പേരുടെ പേരുകള്‍ ഇന്ന് പലമൃഗത്തിന്റെയും പേരില്‍ കിടന്നേനെ...

"കേവലമൊരു പുഴു തക്ഷകനായി
പരീക്ഷിത്തിന്റെ അന്തകനായി.
പരീക്ഷിത്തിന്നും നരകത്തില്‍.
പരീക്ഷിത്തിന്‍ കഥ അവിടെത്തീര്‍ന്നു
തക്ഷകനോ ഇന്നും പുഴുവായി വീണ്ടുമീ
ഉലകത്തില്‍ ശുംഭനെ തേടിയിറങ്ങുന്നു ..."

Friday, June 12, 2009

118.റിയാലിറ്റി ഷോയും റിയാലിറ്റിയും

കുടും ബസദസ്സുകളിപ്പോ റിയാലിറ്റിഷോയില്‍ മുങ്ങിയിരിക്കയാണ്.
മൊബൈല്‍കമ്പനികളും ,റിയല്‍എസ്റ്റേറ്റുകാരും കൂടിനടത്തുന്ന,ടി.വി.പാട്ടുമത്സരത്തില്‍,പ്രശസ്തരാണു വിധിനിര്‍ണയിക്കുന്നത്.

മലയാളം ,തമിഴ്,ഹിന്ദി-സിനിമാപാട്ടുകളാണു പ്രധാനമായി.അതുറെക്കോഡു-
ചെയ്തപോലെ പാടുകയാണ്-വേണ്ടത്.അല്ലങ്കില്‍ കമന്റി നാണം കെടുത്തും .
തീര്‍ച്ചയായും ടാലന്റുള്ളയുവാക്കളാണ്.പങ്കെടുക്കുക.
ജിവിക്കുന്നതുതന്നെ ഗന്ധര്‍വവേഷത്തിലായ യേശുദാസിന്റെ പേരില്‍കൈരളി,
ഏഷ്യാനെറ്റില്‍ മറ്റൊന്ന്.ഇവിടെ കഴിഞ്ഞപ്രാവശ്യത്തിലേ മത്സരം പൊടിപോച്ചൂ
ഒരുകോടിരൂപാവീതം രണ്ടുപേര്‍ക്ക്.അതില്‍ കല്ലുകടിപോലെ ഒരുകരുമാടിയും
ഉണ്ടായിരുന്നു.നല്ലപാട്ടുകാരനാണന്ന് വിധിപ്രസ്താവം വന്നിരുന്നു.
പക്ഷെ ഒറ്റകൊഴപ്പം ,കര്‍ണ്ണാടകസം ഗീതമറിയില്ല.ആറൌണ്ടില്‍ യുവസം ഗീത
ഞ്ജരില്‍ ശ്രദ്ധേയനായ,ശങ്കരന്‍നമ്പൂതിരി മാര്‍ക്കിട്ടത്,കേവലം -മൂന്ന്.
അതുതന്നെ സൌജന്യമെന്നൊരുഭാവവും .പ്രതീക്ഷിച്ചതുപോലെ സോമു ഔട്ട്.
മാസങ്ങള്‍ക്കകം ,ഉഷാഉതുപ്പിന്റെ ആര്‍ട്ടിക്കിള്‍ മാത്രുഭൂമി ആഴ്ച്പതിപ്പില്‍വന്നു.അവര്‍പറയുന്നു. "ലോകപ്രശസ്തരായ ഒരു സംഗീതഞ്ജനും കര്‍ണ്ണാടകസംഗീതം പഠിച്ചിട്ടീല്ല."
മലയ്യാളത്തിലെ,പി.ജയചന്ദ്രനും .തമിഴിലെ എസ്.പി. ബാലസുബ്രഹ്മണ്യ്വും കര്‍ണ്ണാടകസം ഗീതകേസരികളായിരുന്നില്ല.
അതായത് പാട്ടൂപാടുന്നതില്‍ ഗുണപ്പെടുമന്നല്ലാതെ ഒന്നുമില്ലന്നുചുരുക്കം .
സംഗീതത്തിന്റെ നിരവധി അടരുകളീല്‍ ഒന്നുമാത്രമായ,കര്‍ണ്ണാടകസം ഗീതപദ്ധതിയെ മഹത്വവല്‍ക്കരിക്കുന്ന ഒരുതരം മനോഘടന ഒളിച്ചുകടത്തുകയാണ്.കൂടെ സവര്‍ണ്ണദൈവങ്ങളേയും
ബിംബങ്ങളേയും .മൂല്യങ്ങളേയും .

തമിഴ് ബ്രാഹ്മണരിലൂടെ ആധുനികകേരളത്തില്‍ പ്രചാരം കിട്ടിയ,ഭക്തിപ്രധാന
(അല്പം ശ്രിംഗാരവും)മായ,ശൈവ/വൈഷ്ണവ മത്പ്രചാരണവും ഇതിലൂടെ സാധിച്ചെടുത്തു.മുപ്പത്തിമുക്കോടി ദൈവങ്ങളീല്‍ പത്തുപതിന്ച്ചണം സജ്ജിവമായി രം ഗത്തുണ്ട്.
അടച്ചുവെച്ചപുസ്തകം പോലെ,ജീവനില്ലാതെ,വ്യക്തിത്വം നേടാനാവാത്ത
ഇതുപോലൊരുസം ഗീതപദ്ധതി ലോകത്തൊരിടത്തും കാണീല്ല.

117.കോകശാസ്ത്രം ഒരു വിയോജിപ്പ്.

വാത്സ്യാനന്‍റെ കാമശാസ്ത്രം പോലെയോ ഒരുപക്ഷെ അതിലുംമേലെയോ പ്രശസ്തമാണ് കോകമഹര്‍ഷി എന്നറിയപ്പെടുന്ന കോകന്‍റെ കോകശാസ്ത്രം.

കൊകന്‍ കുക്കോകന്‍ എന്നപേരിലും അറിയപ്പെട്ട പ്രശസ്തനും അപാരപാണ്ഡിത്യവും ഉള്ള ഒരു കാശ്മീരി ബ്രാഹ്മണന്‍ ആയിരുന്നു.കോകശാസ്ത്രം അദ്ദേഹത്തിനെ പ്രശസ്തിയുടെ മേല്‍ത്തട്ടില്‍ എത്തിച്ചു എന്നതാണ് ശരി.. കാശ്മീരി ബ്രാഹ്മണഗോത്രത്തില്‍ ഏറ്റവും ഉയര്‍ന്നഗോത്രകുലജാതനായ ചില അധമവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവനോ അല്ലെങ്കില്‍ ദളിതരില്‍ തങ്ങളുടെ കാമവികാരാസക്തിശമനം കണ്ടെത്തുന്നവനുമാണോ എന്ന് വേണം അനുമാനിക്കാന്‍.

ഇതെപറ്റിയും ഇവിടെ പ്രതിപാദിക്കുന്നുണ്ട്.വാത്സ്യയനമഹര്‍ഷിയേക്കാള്‍ സമകാലീന സംസ്കാരത്തോട്‌ അടുത്തുനില്‍ക്കുന്നവന്‍ എന്നനിലയില്‍ ആ മൂല്യചുതിയും ഇദ്ദേഹത്തിന്‍ കൃതികള്‍ ദൃശ്യമാവും.

വാത്സ്യയനമഹര്‍ഷിയേക്കാള്‍ ആയിരത്തിഅഞ്ഞൂറ് വര്‍ഷം പിന്നീട് വന്നതുകൊണ്ടാവാം കുലീനമായതും ശാന്തമായതും ആയ രതിക്രീഡകളെക്കാള്‍ വന്യമായതും ചാടുലമായതും ആയ രീതികള്‍ ആണ് തന്‍റെ ഗ്രന്ഥത്തില്‍ കോകന്‍ പ്രതിപാദിച്ചിരിക്കുന്നത്.

വാത്സ്യായന കാമശാസ്ത്രങ്ങളുമായി സാദൃശ്യം ഉണ്ടെങ്കിലും പത്തു അധ്യായങ്ങളിലായി 800 ഇല്‍ പരം കാവ്യങ്ങളിലായി പരന്നു കിടക്കുന്ന കോകശാസ്ത്രം തീര്‍ത്തും വ്യത്യസ്തമാണ്.പ്രാധാന വ്യത്യാസങ്ങള്‍ പറയട്ടെ..

കോകന്‍റെ അഭിപ്രായത്തില്‍ രതിക്രീഡയ്ക്ക് ഏറ്റവും നല്ലത് താഴ്ന്നകുലത്തിലെ അഥവാ ശൂദ്രരായ സ്ത്രീകള്‍ ആയിരുന്നു. അഥവാ ശരീരംഅനങ്ങാതെ ഇരിക്കുന്നതും ദാസിമാരെകൊണ്ട് ജോലിചെയ്യിച്ചു മേദസ്മൂലം അനങ്ങാമടിച്ചിമാരായ പെണ്ണിനേക്കാള്‍ എന്നും ജോലിചെയ്യുന്നതും കൊഴുപ്പ്‌ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്ന ശൂദ്രസ്ത്രീകള്‍ ആണത്രേ നല്ല സംഭോഗത്തിന് നല്ലത്.

അതില്‍ തന്നെ ഒരു സവര്‍ണ മേധാവിത്ത്വവും ശൂദ്രചൂഷണവും ദൃശ്യമാണ്.അടുത്ത ഏറ്റവും വിവാദമായതും ഭാരതീയ സംസ്കാരത്തിന് ചേരാത്തതുമായ കാര്യം എന്നും പരിചയമില്ലാത്ത സ്ത്രീയുമായി സംഭോഗം ചെയ്യുക എന്നതുമാണ്‌. കാരണം ഭാര്യാകുമ്പോള്‍ അവരുടെ ശരീരവും ശാരീരിക പ്രശ്നങ്ങളും അവരുടെ ഭൂമിശാസ്ത്രവും ചിരപരിചിതമായതിനാല്‍ ആണിന് ഒരു കൌതുകമോ ആകാംക്ഷയോ ഒപ്പം കൂടുതല്‍ പരിചയപ്പെടാനും അറിയാനുള്ള ഇശ്ചയോ ഉണ്ടാവില്ലത്രേ..

അങ്ങനെ ആണിനെ പരസ്ത്രീ ഗമനത്തിന് പരോക്ഷമായി പ്രേരിപ്പിക്കുന്നും ഉണ്ട്..പക്ഷെ എന്ത് തന്നെയായാലും കൂടുതല്‍ ചടുലമായ സംഭോഗരീതിയും പരമാനന്ദപ്രാപ്തിയ്ക്ക് കൂടുതല്‍ സുഖങ്ങള്‍ തരുന്ന ആസനങ്ങള്‍ ചിത്ര സഹിതവും വാക്കാലും വരച്ചു കാണിക്കുന്നതില്‍ അതീവ ചാതുര്യം അദ്ദേഹം വിജയിച്ചു എന്ന് വേണം കരുതാന്‍.

കോകന്‍റെ ഏറ്റവും വലിയസംഭാവന സ്ത്രീകളെ അവരുടെ ശരീരശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വര്‍ഗീകരണം നടത്തി എന്നതാണ്.. ശംഖിനി, പദ്മിനി,ചിത്രിണി,ഹസ്തിനി എന്നിങ്ങനെ തിരിച്ചു അവരില്‍ ഓരോരുത്തരുടെയും ശരീരത്തിനനുസരിച്ചു അവരോ‌ ഏത് വിധത്തില്‍ ബന്ധപ്പെടാം എന്നും ഏത് സമയം ഏത് ദിവസം ബന്ധപ്പെടാം എന്നും അദ്ദേഹം വിശദീകരിച്ചു..

എന്തുതന്നെയായാലും ശൂദ്രസ്ത്രീയോടു ബന്ധപ്പെടാനും പരസ്ത്രീയുമായി അസീമമായ ആനന്ദത്തിനായി ബന്ധപ്പെടാനും ഉള്ള ഉപദേശം സ്വീകരിക്കാനോ അംഗീകരിക്കാനോ വയ്യാ.

പഞ്ചബാണങ്ങള്‍,കാമത്തിന്‍റെ ജ്യോതി,കാമത്തിന്‍റെ പൂമാല,കാമത്തിന്‍റെ ഇതള്‍,കാമത്തിന്‍റെ തലങ്ങള്‍ എന്നിവയാണ് ഈ രംഗത്ത് ഭാരതത്തിന്‍റെ മറ്റു സംഭാവനകള്‍. (ഇതെഴുതിയത് കോകന്‍ അല്ല )

Wednesday, June 10, 2009

116.കൂതറതിരുമേനിയെ കാണാനില്ല

ബൂലോഗത്തിന്റെ കണ്ണിലുണ്ണിയും ചിലരുടെ കണ്ണില്‍ കരടുമായ കൂതറതിരുമേനിയെ കാണാനില്ല. കൂതറഅവലോകനം എന്നാ കുത്തക ബ്ലോഗിന്റെ സ്ഥാപകനായ കൂതറതിരുമേനി പള്ളിയുറക്കത്തിനു ശേഷം ഉലാത്തുവാനിറങ്ങിയതായിരുന്നു. ഈ തക്കം നോക്കി ശത്രുക്കള്‍ തിരുമേനിയെ ഒലത്തിയതാണോ എന്നും സുഹൃത്തക്കള്‍ക്ക് സംശയമുണ്ട്‌. പൊതുവേ ഭക്ഷണത്തിനു ശേഷമുള്ള ഈ ഉലത്തലായിരുന്നത്രേ തിരുമേനിയുടെ ആരോഗ്യത്തിനും അക്ഷയമായ ആശയസമ്പത്തിനും നിദാനമായിരുന്നതു. സാമാന്യമായ ഉലാത്തല്‍ സമയം കഴിഞ്ഞും തിരിചെത്താത്ത തിരുമേനിയുടെ തിരോധാനത്തെപറ്റി പോലീസ്‌ സ്റ്റെഷനില്‍ പരാതി കൊടുക്കുകയുണ്ടായി.

കാപ്പികുടിക്കുന്ന ആനയെയും ചാണത്തലയനെയും നിലയില്ലാത്തവനെയും പോലീസ്‌ ചോദ്യം ചെയ്തെന്നും ഭേദ്യം ചെയ്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്തായാലും പോലീസ്‌ സ്റ്റേഷനില്‍ നിന്നും വന്ന മൂവരെയും ഏതോ തിരുമ്മു കേന്ദ്രത്തില്‍ കണ്ടതായും ചില ബ്ലോഗ്‌ വായനക്കാര്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ സംഭവം ബൂലോഗ പത്രമായ ബ്ലോത്രം റിപ്പോര്‍ട്ട് ചെയ്യാഞ്ഞതില്‍ അവര്‍ക്കും സംഭവുമായി അടുത്തതോ വിദൂരമായതോ ആയ ബന്ധം ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എന്തായാലും സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ബൂലോഗത്ത്‌ വീണ്ടും ഭീഷണികളും ആക്രമണങ്ങളും കൊലപാതങ്ങളും ഇപ്പോള്‍ തട്ടികൊണ്ട്‌ പോകലും സജീവമായി നടക്കുമ്പോള്‍ ബൂലോഗത്ത്‌ അടിയന്തിരമായി ഒരു പോലീസ്‌ സ്റ്റേഷന്‍ എന്നാ ആവശ്യത്തിന് പ്രസക്തിയേറുന്നു. കര്‍ശനമായ പോലീസിംഗ് മാത്രമേ ഇതത്രയും പൈശാചികവും ഭീഭല്സവും നിന്ദ്യവുമായ കൃത്യങ്ങളില്‍ നിന്ന് ബ്ലോഗന്മാരെയും ബ്ലോഗിണികളെയും രക്ഷിക്കുകയുള്ളൂ. ഇത്തരം സംഭവങ്ങള്‍ തുടരുകയും ശാന്തിഭരിതമായ അന്തരീക്ഷം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ ബൂലോഗത്തേയ്ക്ക് കൈകാല്‍ വയ്ക്കാന്‍ താല്പര്യം ഉള്ളവര്‍ മടിക്കുമെന്നതാവും ഫലം.

കൂതറതിരുമേനി മനുഷ്യവിദൂഷകനില്‍ നിന്ന് എന്തൊക്കെയോ മന്ത്രങ്ങള്‍ പഠിച്ചതായി കേട്ടിട്ടുണ്ട്. ഇത്തരം മന്ത്രങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം രക്ഷപ്പെടുമോ ആവോ. എന്തായാലും ഇതിനെതിരെ കരിദിനമോ ആസിഡ്‌ ദിനമോ ഒക്കെ നാം ആചരിക്കണം. പാവങ്ങള്‍ക്കും ജീവിക്കേണ്ടേ. ഇന്ന് ഞാന്‍ നാളെ നീ എന്ന് പറയുന്നതുപോലെ ശക്തരില്‍ ശക്തനായ കൂതറ തിരുമേനിയെ തട്ടികൊണ്ട്‌ പോകാന്‍ കഴിയുന്ന ഗുണ്ടാസംഘം നാളെ കൃശഗാത്രരും ആരോഗ്യമില്ലത്തവരും സഹായിക്കാന്‍ ആരുമില്ലാതവരുമായ പാവം ബ്ലോഗര്‍മാരെ തട്ടികൊണ്ട്‌ പോയി പീഡിപ്പിക്കുകയോ അവരുടെ നെഞ്ചത്ത് കാളിയമര്‍ദ്ദനം ആടുകയോ ചെയ്‌താല്‍ എന്താവും ഗതി. ഇതിനൊരു അറുതി വേണ്ടേ.

മലയാളം ബ്ലോഗ്‌ നീണാള്‍ വാഴട്ടെ. ബ്ലോഗ്‌ ഐക്യവേദി നീണാള്‍ വാഴട്ടെ. ഇനി ഒരു ബ്ലോഗറെ ആരും ഉപദ്രവിക്കാതിരിക്കട്ടെ. മലയാളം ബ്ലോഗ്‌ സിന്ദാബാദ്‌.

115.ആരാണ് അടിച്ചുമാറ്റാത്തത്.....?

അടുത്തിടെ ഒരു ഇസ്ലാമിക സഹോദരന്‍ ഒരു ക്രിസ്ത്യന്‍ സഹോദരനോട് "യേശു വെറും ഒരു പ്രവാചകന്‍ മാത്രമായിരുന്നുവെന്നും പക്ഷെ സ്വന്തമായി ഒരു മതം സ്ഥാപിക്കാന്‍ വഴിയായെന്നും ബൈബിള്‍ അപൂര്‍ണം ആണെന്നും ഖുറാന്‍ പൂര്‍ണമെന്നും വാദിക്കുന്നത് കേള്‍ക്കുവാന്‍ ഇടയായി. അതിനെ പറ്റി ഒന്നും പറയുന്നില്ല.

ഹൈന്ദവ ചരിതവും,പുരാണങ്ങളും,ഉപനിഷത്തും,വേദങ്ങളും എന്തായാലും ഈ രണ്ടു മതങ്ങളെകാളും പ്രാചീനമെന്നതുകൊണ്ട് ഒരു കഥ പറയാം.. കേട്ടിട്ട് നിങ്ങള്‍ തീരുമാനിക്കുക അടിച്ച് മാറ്റല്‍ നടന്നിട്ടുണ്ടോ..ഇല്ലയോ എന്ന്...

ഹിന്ദു മതത്തിന്‍റെ (ഇനി ഇതൊരു മതമല്ല സംസ്കാരം മാത്രമാണെന്ന് പറയുന്നവര്‍ക്ക് ആ സംസ്കാരത്തിന്‍റെ ഭാഗമായ) പുരാണങ്ങളില്‍ ഏറ്റവും പുരാതനമായതും പതിനയ്യായിരം ശ്ലോകങ്ങള്‍ ഉള്ളതും വിഷ്ണുവിനെയും അദ്ദേഹത്തിന്‍റെ മഹിമയെയും വര്‍ണിക്കുന്ന സാത്വികപുരാണം എന്നറിയപ്പെടുന്നതും ആദ്യ വിഷ്ണുഅവതാരമായ "മത്സ്യാവതാര" ചരിത്രവും പറയുന്ന മത്സ്യ പുരാണത്തെ പറ്റിപറയാം..

സൂര്യ പുത്രനായ മനു (സത്യവൃതന്‍- ഓരോ യുഗങ്ങളിലും ഓരോ മനുവുണ്ടായിരുന്നുവെന്നു ചരിത്രം.പതിനാലു മനുക്കളില്‍ എഴാമനായ ഇദ്ദേഹത്തിനു വൈവസ്വത മനു എന്നും പേരുണ്ടായിരുന്നുവെന്ന് ചരിത്രം.)തന്‍റെ ഗൃഹസ്ഥശ്രമത്തിനു ശേഷം വനവാസത്തിനു പോയപ്പോള്‍ ഭരണം തന്‍റെ മകനായ ഇക്ഷാവിനെ ഏല്‍പ്പിക്കുകയുണ്ടായി..

ഹിമാലയ പര്‍വതത്തില്‍ ആയിരക്കണക്കിന് വര്‍ഷം തപമാനുഷ്ടിച്ച മനുവിന്‍റെ മുമ്പില്‍ സാക്ഷാല്‍ സൃഷ്ടാവായ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെടുകയും ആഭീഷ്ടം ആരായുകയും ചെയ്തപ്പോള്‍ വരമായി ഉടനെയുണ്ടാകുന്ന പ്രളയത്തില്‍ ലോകത്തെ രക്ഷിക്കാന്‍ അവസരമുണ്ടാക്കണം അല്ലെങ്കില്‍ ലോകത്തെ രക്ഷിക്കുന്നത് താനായിരിക്കണം എന്ന് ആവശ്യപ്പെട്ടു..ആഗ്രഹം വരമായി കൊടുത്തിട്ട് ബ്രഹ്മാവ്‌ അപ്രത്യക്ഷനായി.

ദിവസങ്ങള്‍ക്കു ശേഷം മനു അടുത്തുള്ള ഒരു കുളത്തില്‍ ഇറങ്ങി ദേഹശുദ്ധി വരുത്തുകയും ഒപ്പം കൈക്കുമ്പിളില്‍ ജലം പിതൃക്കള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൈക്കുമ്പിളില്‍ ഒരു ചെറുമത്സ്യം കയറി.മത്സ്യത്തെ കൊല്ലാതെ തന്‍റെ കമണ്ഡുലുവില്‍ നിക്ഷേപിക്കുകയും ചെയ്തു..പക്ഷെ നാള്‍ക്കുനാള്‍ വളര്‍ന്ന മത്സ്യം തിരികെ കുളത്തിലും,ഗംഗാനദിയിലും നിക്ഷേപിചെങ്കിലും വീണ്ടും വളര്‍ന്ന മത്സ്യത്തെ സമുദ്രത്തില്‍ നിക്ഷേപിക്കുകയും ഒടുവില്‍ അവിടെയും നിറഞ്ഞു വളര്‍ന്ന മത്സ്യത്തോട് താങ്കള്‍ അസുരനാണോ ദേവനാണോ എന്നാരായുകയും ഒടുവില്‍ മത്സ്യം താന്‍ മഹാവിഷ്ണുവാണെന്നും ഭൂമിയില്‍ ഒരു വരള്‍ച്ചയും അതിന് ശേഷം ഒരു പ്രളയവും ഉണ്ടാകുമെന്നും ആപ്രളയത്തില്‍ മനു ദൈവങ്ങളാല്‍ നിര്‍മ്മിതമായ നൌകയില്‍ ഭൂമിയിലെ ജീവജാലങ്ങളെ കയറ്റി രക്ഷിക്കണമെന്നും അരുള്‍ ചെയ്തു.

പിന്നീട് കടുത്ത വരള്‍ച്ചയും അതിന് ശേഷം ആകാശത്ത് സംവ്രദ, ഭീമനന്ദ,ദ്രോണ,ചന്ദ,വളഹക,വിദ്യുതപതക,കോണ എന്നിങ്ങനെ എഴുതരത്തിലുള്ള മേഘങ്ങള്‍ ഉണ്ടാകുകയും പിന്നീട് ഇവയില്‍ നിന്നുണ്ടായ മഹാപ്രളയത്തില്‍ ഭൂമി മുങ്ങിപോകുകയും മനു തന്‍റെ ദൈവങ്ങള്‍ നിര്‍മ്മിച്ചതും മഹാവിഷ്ണു നല്‍കിയതുമായ നൌകയില്‍ ജീവജാലങ്ങളെ രക്ഷിചെന്നും ആ നൗക മത്സ്യാവതാരമായ വിഷുവിന്‍റെ ചിറകില്‍ കെട്ടിയാണ് വലിച്ചതെന്നും പറയുന്നു..

അതിന് ശേഷം മനു ചോദിച്ച നിരവധി ചോദ്യങ്ങളുടെ മറുപടികളുടെ ആകെ തുകയാണ് മത്സ്യപുരാണം..എന്തായാലും മേല്‍പ്പറഞ്ഞ രണ്ടു മതങ്ങളുടെയും പഴക്കം മത്സ്യപുരാണത്തോളം വരില്ല.. ഇനി ഈ പ്രളയകഥയും പെട്ടക/നൗക കഥയും തമ്മില്‍ എവിടെയെങ്കിലും സാമ്യമുണ്ടോ എന്ന് നോക്കുക..ഒരു കാര്യം മാത്രം പറയാനാഗ്രഹിക്കുന്നു..

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം..കാരണം ഓരോ പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചാല്‍ മനസ്സിലാവും ഒരു കഥകളുടെ ഉത്ഭവം..

സ്വാഹ......

Tuesday, June 9, 2009

114.സംവരണം ആര്‍ക്കു കൊടുക്കണം

ജാതി മത ഭ്രാന്തിന്റെ മറ്റൊരു മുഖമായി മാറിയിരിക്കുകയാണ് സംവരണവും. സംവരണം എന്ത് എന്തിനു ആര്‍ക്കു എന്നത് ഇന്നും ഒരു തര്‍ക്കവിഷയം പോലെ കൈകാര്യം ചെയ്യപ്പെടേണ്ടതിലെ ആവശ്യകത എന്താണ്. പിന്നോക്ക വിഭാഗത്തിനു സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വരാനും അവര്‍ക്ക് സമൂഹത്തിന്റെ ഭാഗമായി തീര്‍ന്നു ഒത്തൊരുമയോടും തുല്യതയോടും ജീവിക്കാനുള്ള അധികാരം അല്ലെങ്കില്‍ അവസരം നല്‍കുക എന്നതാണ് സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഇതില്‍ പിന്നോക്കം എന്നതിലാണ് വിവാദങ്ങള്‍ കുടിയിരിക്കുന്നത്. പിന്നോക്കം എന്നത് ജാതീയമായോ മതപരമായോ മാത്രം പിന്നോക്കം ആയവര്‍ക്ക് അവകാശപ്പെട്ടതെന്നു വാദിക്കുന്നവര്‍ പരോക്ഷമായി തങ്ങള്‍ ഉള്‍പ്പെടുന്ന ജാതി/മത വിഭാഗം മുഖ്യധാരാ സമൂഹവുമായി ചേര്‍ന്നു പോകാത്തതും എന്തോ അധമമായ അല്ലെങ്കില്‍ കുറഞ്ഞ വിഭാഗത്തില്‍ പെടുന്നവരാണെന്ന് ചിന്തിക്കുന്നവരാണ്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടും അപ്രായോഗിക മുരട്ടു വാദവും ഇന്നും തങ്ങള്‍ ജാതി വെവസ്ഥയെ നിലനിര്‍ത്തി‌ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്ന വസ്തുത അംഗീകരിക്കാത്തവര്‍ ആണെന്നതാണ്.

ഇന്ന് ഭാരതത്തില്‍ എല്ലായിടത്തും എന്ന് പറയാന്‍ കഴിയില്ലെങ്കിലും മിക്കയിടത്തും കടുത്ത ജാതി ഭ്രാന്തോ തൊട്ടു കൂടായ്മയോ ഉണ്ടെന്നു അംഗീകരിക്കാന്‍ നിവൃത്തിയില്ല. ഇല്ലായെന്നല്ല ഇതിന്റെ അര്‍ഥം. എന്നാല്‍ അതിന്റെ ഭീകരമായ മുഖം വളരെ കുറവ് തന്നെ എന്ന് സമ്മതിക്കേണ്ടി വരും. എന്നാല്‍ സാമ്പത്തികമായ അസമത്വം വളരെ ഉണ്ട് താനും. അതുകൊണ്ട് തന്നെ പിന്നോക്കം എന്നതിനെ സാമ്പത്തികമായി പിന്നോക്കം എന്ന് പുനര്‍ നിര്‍വചിക്കേണ്ടി വരും. കോടികളുടെ ആസ്തിയും മാസ വരുമാനവും ഉള്ളവര്‍ തങ്ങള്‍ ജനിച്ച മതത്തിന്റെ അല്ലെങ്കില്‍ ജാതിയുടെ പിന്‍ബലത്തില്‍ സംവരണം വേണം എന്ന് വാദിച്ചാല്‍ അതിനെ പഴയ ജാതി വെവസ്ഥ വേണം എന്ന് വാദിക്കുന്നവര്‍ ആണെന്ന് പറയാനെ നിവൃത്തിയുള്ളൂ.

എന്ത് കൊണ്ട് സാമ്പത്തികാധിഷ്ടിത സംവരണം എന്നത് വേണം എന്നതിന് വേറെയും കാരണങ്ങള്‍ ഉണ്ട്. സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ ആകെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ പിന്നാമ്പുറത്തു സാമൂഹിക ജാതീയ പ്രശ്നങ്ങളെക്കാള്‍ കൂടുതല്‍ സാമ്പത്തിക അസമത്വങ്ങള്‍ ആണെന്ന് കാണാം. അതുകൊണ്ട് തന്നെ സാമ്പത്തിക അസമത്വങ്ങള്‍ മാറ്റുക എന്നതിലൂടെ സമൂഹത്തിലെ കുറ്റകൃത്യങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാനാവും എന്ന് കാണാം.

സംവരണം എന്നതുകൊണ്ട്‌ തന്നെ എന്തെങ്കിലും കുറവുകള്‍ ഉള്ളതിനാല്‍ ലഭിക്കുന്ന സൗജന്യം എന്നെ പറയാനാവൂ. യാത്രചെയ്യുന്ന പൊതു വാഹനങ്ങളില്‍ അന്ധന്മാര്‍ക്കും അംഗവൈകല്യം നേരിട്ടവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നത് അവര്‍ സാധാരണയാത്രക്കാരെ പോലെ കഴിവില്ലാത്തവരോ അല്ലെങ്കില്‍ യാത്രചെയ്യാന്‍ കഴിയാത്തവരോ ആയതിനാല്‍ അവര്‍ക്ക് പ്രത്യേക സൗജന്യം ഏര്‍പ്പെടുത്തി എന്നതാണ്. ഇതേപോലെ ജാതിയാമായി സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ തങ്ങള്‍ അല്ലെങ്കില്‍ തങ്ങളുള്‍പ്പെട്ട ജാതി മറ്റു ജാതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആശരണരോ അല്ലെങ്കില്‍ കഴിവില്ലാത്തവരോ എന്ന തുറന്നു സമ്മതിക്കല്‍ ആണ്.

പക്ഷെ കേരളത്തില്‍ വിദ്യാഭാസപരമായും ഔദ്യോഗികപരമായും വളരെ വളര്‍ച്ച ഉണ്ടായിട്ടും അതില്‍ ഇന്നത്തെ പിന്നോക്ക വിഭാഗക്കാര്‍ എന്നറിയപ്പെടുന്ന ജാതിയില്‍പെട്ടവര്‍ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയില്‍ ആയിരിന്നിട്ടും സംവരണം ആവശ്യപ്പെടുന്നെങ്കില്‍ അതിന്റെ ഔചിത്യം ഒന്ന് ചിന്തിക്കേണ്ടി വരും. ബെന്‍സ്‌കാറില്‍ കോടീശ്വരനായ കച്ചവടക്കാരന്‍ തൊഴിലില്ലാവേതനം വാങ്ങിക്കുന്നതിലെ ഔചിത്യം പോലെ ഇതിനെയും കാണേണ്ടി വരും. ഇതൊരു സമുദായത്തിനായാലും ജാതിയില്‍ പെട്ടവര്‍ക്കയാലും തങ്ങള്‍ ആരെയുംകാള്‍ പിന്നിലല്ല എന്ന തോന്നല്‍ ഉണ്ടായാല്‍ മാത്രമേ മുമ്പോട്ടുള്ള വളര്‍ച്ച സാധ്യമാവൂ. അല്ലെങ്കില്‍ തങ്ങള്‍ എന്തോ നികൃഷ്ടജാതിയില്‍ പെട്ടവര്‍ ആണെന്ന മാനസിക ചിന്താഗതി വളര്‍ത്തി അതുംകൊണ്ട് ജീവിച്ചാല്‍ മരണം വരെ ആ ചിന്താഗതി വിട്ടുമാറുകയില്ല.

ചില കാര്യം കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒരു പഞ്ചാബ്കാരനെ പഞ്ചാബി എന്ന് വിളിച്ചാല്‍ അയാള്‍ക്ക്‌ അഭിമാനക്ഷതം ഉണ്ടാകെണ്ടാതില്ലെങ്കില്‍ ഒരു മദ്രാസ്‌കാരനെ മദ്രാസി എന്ന് വിളിച്ചാല്‍ അയാള്‍ക്ക്‌ അഭിമാനക്ഷതം ഉണ്ടാകേണ്ട കാര്യം ഉണ്ടോ. ഒരു നായരെ നായരെന്നോ ഒന്ന് ക്രിസ്ത്യാനിയെന്നോ ഒരു മുസ്ലീമിനെ മുസ്ലീമെന്നോ ഒരു മേനോനെ മേനോന്‍ എന്നോ വിളിച്ചാല്‍ അത് തെറി ആകില്ലെങ്കില്‍ അയാള്‍ മോശമായി പ്രതികരിച്ചില്ലെങ്കില്‍ ഒരു ഈഴവനെയോ തിയ്യനെയോ ചെറുമന്‍, പുലയ,ധീവര,പറവ സമുദായക്കാരനെ അങ്ങനെ വിളിച്ചാല്‍ അത് തെറി എന്ന് തോന്നണം എങ്കില്‍ അയാള്‍ക്ക്‌ താന്‍ ഉള്‍പ്പെടുന്ന ജാതി എന്തോ നിന്ദ്യം എന്ന തോന്നല്‍ ഉണ്ടാവുന്നത് കൊണ്ട് മാത്രമാണ്. ആ തോന്നല്‍ മേല്‍പ്പറഞ്ഞ ജാതി സംവരണം കൊണ്ട് എക്കാലവും അങ്ങനെ തന്നെ നിന്ന് പോവുക മാത്രമേ ഉള്ളൂ.

ഹരിജനം എന്നാല്‍ ഹരിയുടെ അഥവാ വിഷ്ണുവിന്റെ സമൂഹം എന്നാണു ഗാന്ധി പഠിപ്പിച്ചത്. മഹാവിഷ്ണുവിന്റെ ജനത്തിന് എന്തുകൊണ്ട് ഇന്ന് ജാതി വിളിച്ചാല്‍ അപമാനം തോന്നുന്നു. കാരണം തന്റെ മനസ്സില്‍ താന്‍ ജനിച്ച ജാതിയോടുള്ള അപകര്‍ഷതാ ബോധം. എന്നാല്‍ ഈ ജാതി മോശമാണെന്നും പിന്നോക്കം ആണെന്നും തങ്ങള്‍ സമൂഹത്തിലെ ഹീനവിഭാഗം ആണെന്നും അവരെ വീണ്ടും വീണ്ടും മനസ്സിലാക്കി പഠിപ്പിക്കുന്നവര്‍ അതെ സമൂഹത്തിലെ വരേണ്യ വര്‍ഗം ആണ്. കാരണം കോടികളുടെ ആസ്തിയും മാസവരുമാനവും ഉള്ള അവര്‍ തങ്ങളുടെ ജാതിയിലൂടെ കിട്ടേണ്ട നക്കാപ്പിച്ച വേണ്ട എന്ന് വെയ്ക്കാന്‍ തയ്യാറാവാതെ വരുന്നു. ഒപ്പം ആ ജാതിയില്‍പെട്ട സാധാരണക്കാരെ വീണ്ടും അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍നിന്നു പുറത്തു വരുവാന്‍ സമ്മതിക്കാതെയും ഇരിക്കുന്നു, ഇനി സാമ്പത്തിക സംവരണം ആണ് മാനദണ്ടം എങ്കില്‍ ഏവര്‍ക്കും അതായത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അത് ലഭിക്കുകയും സമൂഹത്തില്‍ അസമത്വം ഉണ്ടാവതെയും ഇരിക്കും.

ഒരുപക്ഷെ ഈ ജാതി വെവസ്ഥ ഇങ്ങനെ തന്നെ നിലനിര്‍ത്തി കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്ന സാമ്പത്തികമായി മേല്‍ത്തട്ടിലുള്ളവര്‍ക്ക് പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവരാനുള്ള മോഹം ഉള്ളിടത്തോളം കാലം ഇതിനു മാറ്റം ഉണ്ടാവുമെന്നും കരുതുന്നതില്‍ അര്‍ത്ഥമില്ല.

Saturday, June 6, 2009

113.മഹാകവി കാപ്പിലാന് ആദരാഞ്ജലികള്‍

ബൂലോഗത്തെ ഗവിയും പണ്ഡിതനുമായ കാപ്പിലാന്‍ കൊല്ലപ്പെട്ട വിവരം വളരെ ഖേദത്തോടെയാണ് വായിച്ചറിഞ്ഞത്. അടുത്തിടെയാണ് അദ്ധേഹത്തിന്റെ ഗവിതാ സമാഹാരം പുറത്തിറങ്ങിയത്. നിഴല്‍ച്ചിത്രം എന്ന കവിതാ സമാഹാരം ബൂലോഗത്ത് ചര്‍ച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഗവിയുടെ കൊലപാതകം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതോടൊപ്പം ബൂലോഗത്ത് ഭീദിതമായ ഒരു അവസ്ഥാവിശേഷം സംജാതമായിരിക്കുകയാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ബൂലോഗത്ത് അനോണികളെ സ്നേഹിച്ചിരുന്ന കാപ്പിലാനെ ഒരു അനോണി കുത്തി കൊല്ലുക എന്നതിലൂടെ അനോണികള്‍ പാല് കൊടുക്കുന്ന കൈകളില്‍ത്തന്നെ കടിയ്ക്കുന്ന വിഷസര്‍പ്പങ്ങള്‍ ആണെന്ന് തെളിയിച്ചു കഴിഞ്ഞു. ജീവിക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു ഗവിയെ കുത്തി കൊന്നതിലൂടെ മനുഷ്യാവകാശധ്വംസനത്തോടൊപ്പം കാവ്യരചനാധികാര ധ്വംസനവും ഇവിടെ നടത്തിയിരിക്കുകയാണ്.

ഗവിതകള്‍ എഴുതി കൊല്ലുന്നു എന്ന അനോണികളുടെ അവകാശവാദത്തെ ഗവിയുടെ ജീവനെടുക്കുവാനുള്ള അധികാരമായി അംഗീകരിച്ചു കൊടുക്കാനാവില്ല. പ്രശസ്ത സാഹിത്യകാരിയായ മാധവിക്കുട്ടിയുടെ വിയോഗം അച്ചടിലോകത്തെ നടുക്കിയെങ്കില്‍ കാപ്പിലാന്റെ കൊലപാതകം ബൂലോകത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്. (ഇതിനെ ഞെട്ടി - ചിരിക്കുകയാണ് എന്നെടുക്കരുതെന്നു അപേക്ഷ). അടുത്തിടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ കയറിയതിനെ എതിര്‍ക്കുന്ന ഏതെങ്കിലും വിരോധികള്‍ ആവാം ഇതിനു പിന്നിലെന്നും അനുമാനമുണ്ട്. അതല്ല തികഞ്ഞ ഗവിതാ വിരോധികള്‍ ആവാം ഇതിനു പിന്നിലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്.

ഭീഷണികള്‍ മുറുകി നില്‍ക്കുന്ന ബൂലോകത്ത് കൊലപാതകം ഇതാദ്യമായാണ്. വെക്തിഹത്യകളും ഭീഷണികളും തുടര്‍ക്കഥ ആകുന്ന ഈ സമയത്ത് ഇത്തരം പ്രവണതകള്‍ തടയേണ്ടത് ആവശ്യമാണ്. ഒരാള്‍ നല്ലവനോ മോശക്കാരനോ ആയാലും അയാളുടെ ജീവനെടുക്കയെന്നത് തീര്‍ത്തും നിന്ദ്യമായ ഒനാണു. ഇതിനെ കൂതറ തിരുമേനി അപലപിക്കുന്നു. ബൂലോഗത്ത്‌ ശാശ്വതമായ സമാധാനം വാഴട്ടെ.

ഓഫ് : വെറുതെ കൊതിപ്പിച്ചു

Thursday, June 4, 2009

112.നായരെന്ത് പിഴച്ചു.

കഴിഞ്ഞ കുറെ കാലമായി ബ്ലോഗില്‍ കാണുന്ന ഒരു പ്രതിഭാസത്തെ ഒന്ന് വിലയിരുത്താനാവില്ലെങ്കിലും നോക്കിക്കാണുവാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ ഹിന്ദുക്കള്‍ ബാഹ്യമായി നേരിടുന്ന പ്രശ്നമാണ് മതംമാറ്റം. എന്നാല്‍ ആന്തരികമായി നേരിടുന്ന പ്രശങ്ങള്‍ പലതാണ്. ഇതില്‍ കേരളത്തില്‍ പൊതുവേ കാണപ്പെടുന്നതും കണ്ടുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് മുന്‍‌കാലത്തെയോ പ്രത്യേകിച്ച് പണ്ടുകാലത്ത് നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്നു സവര്‍ണ്ണ അവര്‍ണ്ണ പ്രശ്നങ്ങള്‍ എടുത്ത്‌ ഇന്നിന്റെ സമാധാന അന്തരീക്ഷത്തെ പ്രക്ഷോഭത്തിനിരയാക്കുകയും അങ്ങനെ സമാധാനത്തിന്റെ അന്തരീക്ഷം തകര്‍ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.

കേരളത്തിലെ ഹിന്ദുക്കള്‍ എന്നുപറഞ്ഞാല്‍ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ശൂദ്രരോ എന്നല്ല മലയാളികള്‍ എന്നാ സമൂലമായ വംശത്തെയാണ് നാം കാണുന്നത്. എന്നാല്‍ തികഞ്ഞ അപകര്‍ഷതാ ബോധം മൂലം ജാതിപിശാചു ബാധിച്ച ചിലര്‍ തങ്ങളുടെ പൂര്‍വികന്മാര്‍ അന്നത്തെ സവര്‍ണര്‍ മൂലം അവഹേളിക്കപ്പെട്ടുവെന്നും, മര്‍ദ്ധിക്കപ്പെട്ടുവെന്നും ആരോപിച്ചു ഇന്നിന്റെ സമൂഹ വെവസ്ഥിതിയെ സുസ്ഥിരമാല്ലാതക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ആക്രമണങ്ങള്‍ നേരിടുന്നത്‌ കേരളത്തിലെ നായര്‍ സമൂഹവുമാണ്. കേരളത്തില്‍ ബ്രാഹ്മണര്‍ താരതമ്യേന അംഗസംഖ്യാബലം കുറവായതിനാലാവും മിക്കവാറും ജാതിഭ്രാന്തിന്റെ വക്താക്കള്‍ ബ്രാഹ്മണരെ അപേക്ഷിച്ച് നായര്‍ സമൂഹത്തില്‍ ഉള്ളവരെ ഇരയാക്കുന്നത്. എവിടെ ബ്ലോഗില്‍ നായര്‍ എന്നാ പേര് കണ്ടാലും വിഷലിപ്തമായ മനസ്സുള്ള ചിലര്‍ അവരെ തേജോവധം ചെയ്യാനും അവരുടെ മുന്‍തലമുറക്കാരെ ആക്ഷേപിക്കാനും കച്ചകെട്ടിയിറങ്ങിയിറങ്ങിയിരിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ ഓരോ ജാതി മതസ്ഥരും തങ്ങളുടെ വോട്ടുബാങ്കിന്റെ വിലപറഞ്ഞു നേട്ടങ്ങള്‍ കൈവരിക്കാന്‍ മത്സരിക്കുമ്പോള്‍ എന്‍.എസ്.എസ്. സമദൂര സിദ്ധാന്തത്തില്‍ അധിഷ്ടിതമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്. ആധുനിക കേരളത്തിന്റെ വിദ്യാഭാസ സാമൂദായിക മുഖങ്ങളില്‍ നായര്‍ സമുദായത്തിന്റെയും എന്‍.എസ്.എസിന്റെയും മറക്കപ്പെടാനാവാത്ത സംഭാവനകള്‍ ഉണ്ട്. മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളും ഇല്ലാത്ത കേരള ചരിത്രത്തിന്റെ പ്രസക്തി ആലോചിക്കാന്‍ കഴിയുമോ? കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ ഒന്നാകെ സാമ്പത്തിക സംവരണമല്ലാതെ ജാതീയ സംവരണമെന്ന അശാസ്ത്രീയ സംവരണത്തിന്റെ തിക്താനുഭവങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സമുദായമാണ് നായര്‍ സമുദായം. എന്നാല്‍ ഇന്ന് നായര്‍ സമുദായം കേരളത്തില്‍ നേടിയ വളര്‍ച്ച സ്വന്തം പരിശ്രമങ്ങള്‍ കൊണ്ടുമാത്രമാണ്.

ചിത്രകാരനെയും അതുപോലെ ചില മനസ്ഥിതിയുള്ളവരെയും പോലെ ചിലര്‍ തങ്ങളുടെ നായര്‍ വിദ്വേഷം എമ്പാടും പരത്തുന്നതുകൊണ്ട് സത്യത്തില്‍ എന്താണ് നേടുന്നത്. നായര്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ആക്ഷേപിക്കുന്നതിലൂടെ ഒരുതരം ഭ്രാന്തമായ സന്തോഷമാണ് അവര്‍ നേടിയെടുക്കുന്നത്. നായര്‍ എന്നല്ല ഇതു സമുദായത്തിലും സമൂഹത്തിലും തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം. അതും കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ സാമൂഹിക വെവസ്ഥിതികളില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു സാഹചര്യങ്ങളും രീതികളും കൊണ്ട് ഇന്നിനെ വിലയിരുത്തുന്നത്തിലെ വിവരദോഷം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ദഹിക്കുമോ. കേരളത്തില്‍ ഇന്ന് ഏതെങ്കിലും ഒരു സമുദായത്തില്‍ ഉള്‍പ്പെടുന്ന ചിലര്‍ ചെയ്യുന്ന വിവരദോഷങ്ങള്‍ക്ക് ആ മതത്തിലെയോ ജാതിയിലെയോ മുഴുവന്‍ ആളുകളെയും പഴിപറയാന്‍ കഴിയുമോ.

സ്ത്രീലമ്പടന്മാരായ പുരോഹിതന്‍മാര്‍ ഉള്ളതുകൊണ്ട് മാത്രം ക്രൈസ്തവ സഭയെ അടച്ചാക്ഷേപിക്കാന്‍ കഴിയുമോ. എസ്.എന്‍.ഡി.പി.യിലെ ഭരണത്തില്‍ മേല്‍ രണ്ടു ബിസിനസ്‌ രാജാക്കന്മാര്‍ കാണിക്കുന്ന മാത്സര്യങ്ങള്‍ കേരളത്തിലെ ഈഴവന്റെ കുറ്റം കൊണ്ടാണോ. കേരളത്തില്‍ ചില മുസ്ലീങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു എന്നുപറഞ്ഞ്‌ എല്ലാ മുസ്ലീങ്ങളെയും ആക്ഷേപിക്കാന്‍ കഴിയുമോ. ഏതു മതത്തിലായാലും വിവരദോഷം പിടിച്ച അനുയായികള്‍ കാണും. അവരെ സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയി കാണാതെ ആ സമൂഹത്തെ മുഴുവനായി അങ്ങനെ കാണുന്നവര്‍ സത്യത്തില്‍ അന്ധന്‍ ആനയെ കാണുന്നതുപോലെയാണ്.

വളരെ നിസാരമായ ഒരു ചോദ്യം ചോദിക്കട്ടെ. ചിത്രകാരനെ പോലെ ഒരാള്‍ ഉള്‍പ്പെടുന്ന ജാതിയിലെ എല്ലാവരും ചിത്രകാരനെ പോലെ ആയിരിക്കും എന്നുപറയാന്‍ കഴിയുമോ. ഇന്നത്തെ സമൂഹം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അത് സാമ്പത്തികമാവാം രാഷ്ട്രീയമാവാം മറ്റു നിരവധി പ്രശ്നങ്ങള്‍ ആവാം. പ്രശ്നങ്ങളുടെ പ്രതിവിധി സംയമനത്തോടെ അതിനെ നേരിടുന്നതിലാണ്. അല്ലാതെ ഗതകാല സ്മരണകളെ ക്യാന്‍സര്‍ പോലെ കൊണ്ടുനടന്നു പുഴുത്തുനാറി ആ നാറ്റം ഇന്നിലേക്ക്‌ പ്രവഹിപ്പിച്ച് സമൂഹം നാറ്റത്താല്‍ മുഖം പൊത്തി നടക്കേണ്ട അവസ്ഥയിലേക്ക് കൊണ്ടുപോകാതെ തുറന്ന മനസ്സില്‍ പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വിത്ത്‌ വിതച്ചു മുന്നോട്ടു പോകുവാന്‍ ശ്രമിക്കുക.

വിഷയവുമായി ഒരു ബന്ധവുമില്ലാത്ത പോസ്റ്റുകള്‍ ഇടുന്നതും ആ പോസ്റ്റുകളില്‍ അന്ധമായ ഹൈന്ദവ വിരോധം വിഷമായി വമിപ്പിക്കുന്നതും ഇതേപോലെ തന്നെയാണ്. ആത്മശുദ്ധീകരണം ആവശ്യമായ മനസ്സുകള്‍ അത് തുറന്നു സമ്മതിച്ചു തങ്ങളുടെ നല്ല കഴിവുകളെ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ ഉപയോഗിച്ച് നാം എല്ലാം ഒന്നാണെന്നും ഒരേ കൈപ്പത്തിയിലെ വിരലുകള്‍ ആണെന്നും മനസ്സിലാക്കി ആ മുഷ്ടി ചുരുട്ടാന്‍ ഓരോ വിരലിന്റെയും ആവശ്യമുണ്ടെന്നും മനസ്സിലാക്കി ജീവിക്കുക. നാം എല്ലാം ഒന്നാണ്. ഒരേ സമൂഹത്തിന്റെ ഒരേ മുഖങ്ങള്‍. ചീഞ്ഞു നാറിയ ആശയങ്ങളും വിദ്വേഷങ്ങളും മറയ്ക്കുക. ഇനിയുള്ള തലമുറ സ്നേഹത്തില്‍ വളരട്ടെ.

Tuesday, June 2, 2009

111.കൂതറയുടെ നാട്ടില്‍

എസ്.കെ.പൊറ്റക്കാടോ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയോ കണ്ടിട്ടില്ലാതും ചെന്നിട്ടില്ലാതുമായ അതിമനോഹരമായ ഒരു നാടാണ് കൂതറസ്ഥാന്‍. മഹാനായ കൂതറ തിരുമേനി ജനിച്ച പുണ്യസ്ഥലം. കൂതറതിരുമേനിയെ ശ്രീ.ശ്രീ.കൂതറ തിരുമെനിയെന്നും കൂതറാനന്ദസരസ്വതിയെന്നും വിളിക്കുന്നവര്‍ ഇവിടെയുണ്ട്. മഹാകവി കൂതറ തിരുമേനിയുടെ ജന്മഗൃഹമെന്ന പുണ്യഗൃഹം ആയിരങ്ങളുടെ അഭയസ്ഥാനവുമാണ്.

കൂതറപുരിയെന്നറിയപ്പെടുന്ന കൂതറ തിരുമേനിയുടെ ഭാവനത്തിനടുത്തു ചെന്നപ്പോഴേ ജയാരവങ്ങള്‍ മുഴങ്ങിക്കേട്ടു. അന്തരീക്ഷത്തിലെങ്ങും കൂതറതിരുമേനിയെ പുകഴ്ത്തുന്നതും കൂതറ തിരുമെനിയ്ക്ക് ജയാരവങ്ങള്‍ മുഴക്കുന്നതുമായ ആളുകളുടെ കണ്ഠധ്വനികള്‍ എങ്ങും മുഴങ്ങിക്കേട്ടു.
കൂതറതിരുമേനിയുടെ ഭവനത്തിലേക്ക്‌ കയറുന്നതിനു മുമ്പേ എന്നെ സ്വാഗതം ചെയ്തത് പതിനൊന്നര അടി ഉയരമുള്ള കൂതറ കര്‍ണ്ണന്‍ എന്ന ഗജവീരന്‍ ആണ്. ബീഹാറി അല്ലാത്ത കേരളക്കാരനായ ഈ കരിവീരന്‍ കൂതറ തിരുമേനിയുടെ പ്രിയപ്പെട്ടവനാണ്. എന്നെ ചിന്നം വിളിച്ചും നമിച്ചും നിന്ന കരിവീരന് ഞാന്‍ യാത്രയില്‍ കരുതിയിരുന്ന പഴക്കുല എടുത്ത്‌ നല്‍കി.

പിറ്റേന്ന് രാവിലെയുള്ള കൂതറ തിരുമേനിയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. കൂതറസ്ഥാനെയും ഇവിടുത്തെ പ്രകൃതിഭംഗിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. ഇവിടുത്തെ ഏറ്റവും നീളമേറിയ നദിയായ കൂതറപ്പുഴ ഈ നാടിന്റെ ഐശ്വര്യമാണ്. ഏറ്റവും വലിയ കൊടുമുടിയായ കൂതറമുടിയും കിഴക്ക് കൂതറഘട്ടവും പടിഞ്ഞാറ് കൂതറെബ്യന്‍ കടലും എല്ലാം ചേര്‍ന്ന് ഈ നാട് മാലാഖമാരുടെ സ്വന്തം നാടാക്കുന്നു. നാടെന്ന് പറഞ്ഞാല്‍ ഇതാണ് നാട്. ഹോ. പറയാന്‍ വയ്യാ.

പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ ആഘോഷങ്ങള്‍ നടക്കുന്ന ഹാളിലെത്തി. കൂതറവിഷന്‍, കൂതറനെറ്റ് , കൂതറായ്ളി, കൂര്യ തുടങ്ങിയ ചാനലിലെ പ്രതിനിധികള്‍ എത്തി.പ്രസ്തുത ചടങ്ങില്‍ കൂതറ തിരുമേനിയുടെ ഗ്രന്ഥങ്ങളുടെ ചര്‍ച്ച, കൃതികളുടെ പ്രകാശനം, അതിന്റെയെല്ലാം അവലോകനം കൂതറ അവലോകനം എന്ന ബ്ലോഗ്‌ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും പ്രയോജങ്ങളും എന്നവിഷയത്തിലെ ചര്‍ച്ച തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. അതിനുശേഷം ശ്രീ മൂര്‍ക്കോത്തു ബെഞ്ചമിന്‍ കാക്കയുടെ കൂതറതുള്ളല്‍ എന്ന തുള്ളല്‍ കലാരൂപവും ഉണ്ട്.

ചടങ്ങില്‍ പ്രസംഗിച്ച എല്ലാവരും കൂതറ തിരുമേനിയുടെ കലാകൊലപാതകത്തെപറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇവരുടെയെല്ലാം അഭിനന്ദനങള്‍ ഏറ്റുവാങ്ങി കൂതറ തിരുമേനി പുളകിതനാകുകയും ചടങ്ങിലിരുന്നു ഞെളിപിരികൊള്ളുകയും ചെയ്തു. ആ മഹാത്മാവിനെ കണ്ടതിന്റെ സന്തോഷത്തില്‍ ഞാന്‍ എല്ലാം മറന്നു. എന്നെ ത്തന്നെ മറന്നു.

അതിനു ശേഷം ആത്മീയ ഗുരുവായ കൃപാകടാക്ഷാനന്ദയുടെ വചനാമൃതം എന്ന പരിപാടിയുണ്ടായിരുന്നു.
"പാടം പൂത്ത കാലം, പാടാന്‍ വന്നു നീയും എന്ന് തുടങ്ങുന്ന ശ്ലോകവും അവയുടെ അര്‍ത്ഥവ്യാപ്തിയും എന്ന വിഷയത്തില്‍ സ്വാമി നീണ്ട ക്ലാസ്‌ എടുത്തു. ഏകദേശം മൂന്നര മീറ്റര്‍ അര്‍ത്ഥവ്യാപ്തിയുള്ള ഈ ശ്ലോകം എല്ലാവരും മനസ്സിലായതോടെ സ്വാമി ഏവര്‍ക്കും ഒരു വിഷിശ്യമന്ത്രം ഉപദേശിച്ചു കൊടുത്തു.
"കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമാവും." ഈ മന്ത്രം എല്ലാവരും നൂറുപ്രാവശ്യം ഉരുവിട്ട് മഹാകവി കൂതറ തിരുമേനിയുടെ ഗബിദകള്‍ പുസ്തക രൂപത്തില്‍ ആക്കിയതില്‍ നിന്ന് ഓരോ ഗബിദകള്‍ ജപിച്ചുകൊണ്ടിരുന്നു. ആത്മീയനിര്‍വൃതിയുടെ അനിര്‍വചനീയത ഞാന്‍ അവിടെ അനുഭവിച്ചറിഞ്ഞു.

ചടങ്ങിനു ശേഷം കപ്പയും പന്നിയിറച്ചിയും വാറ്റു ചാരായവും ഇഷ്ടം പോലെയുണ്ടായിരുന്നു. അടിച്ചു പൂക്കുറ്റിയായി റസൂല്‍ പൂക്കുറ്റിയെ പോലെ ഉന്മത്തരായി നില്‍ക്കുന്ന ആളുകളുടെ നാവില്‍നിന്നും കൂതറ തിരുമേനിയുടെ ദീര്‍ഘയുസ്സിനായി ആശംസകള്‍ മുഴങ്ങി കേട്ടു..

-- കൂതറ തിരുമേനിയുടെ ജന്മദിന ചടങ്ങില്‍ പങ്കെടുത്ത ഒടാനപ്പള്ളി അമ്പരപ്പന്‍ പിള്ള അയച്ചുതന്നത്. ആത്മപ്രശംസ ഇഷ്ടമല്ലാത്തതിനാല്‍ ഒത്തിരി ഞാന്‍ എഡിറ്റ്‌ ചെയ്തു. എന്നാലും എന്താ ചെയ്യുക. എല്ലാം ഡിലീറ്റ്‌ ചെയ്‌താല്‍ പിന്നെ എന്തൂട്ട്‌ പോസ്റ്റ്‌ അല്ലെ.

Monday, June 1, 2009

110.അങ്ങനെ ടൈറ്റാനിക് മുത്തശ്ശി മരണത്തിനു കീഴടങ്ങിലോകത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ടൈറ്റാനിക് കപ്പല്‍ ദുരന്തം. 1912ല്‍ ലോകത്തെ നടുക്കിയ ടൈറ്റാനിക്ക്‌ ദുരന്തം സംഭവിക്കുമ്പോള്‍ അതിലെ യാത്രക്കാരിയായിരുന്ന മില്‍വിനാ ഡീനിന് അന്ന് പ്രായം കേവലം ഒമ്പത് ആഴ്ച്ചമാത്രം.

തന്റെ മാതാപിതാക്കളോടും സഹോദരനുമോടോത്ത് അമേരിക്കയിലേക്ക് പോകാന്‍
ടൈറ്റാനിക്കില്‍ കയറുമ്പോള്‍ ഇതൊരു ചരിത്രത്തിലേക്കുള്ള കയറ്റമാകുമെന്നുപോലും ഓര്‍ക്കാന്‍ പ്രായം ഉണ്ടായിരുന്നില്ല ഡീനിന്. അമേരിക്കയില്‍ ഒരു കട നടത്തി തന്റെ കുടുംബത്തെ സാമ്പത്തികമായി കരകയറ്റാനുള്ള മിസ്റ്റര്‍ ഡീനിന്റെ മോഹങ്ങള്‍ അറ്റ്‌ലാന്റിക്കിന്റെ നിലയില്ലാ കയങ്ങളില്‍ കരകാണാതെ ഒടുങ്ങി. കൊച്ചു ഡീനിന് മാതാവിനോടും സഹോദരനോടും ഒപ്പം ലൈഫ്‌ ബോട്ടില്‍ ഇടകിട്ടിയതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി.

പിന്നീട് ജീവിതത്തില്‍ കാര്‍ട്ടോഗ്രാഫറായും മറ്റു പലവിധ തൊഴിലുകളും ചെയ്തു ജീവിച്ച ഡീനിന്റെ അവസാനകാലം സതാംപ്ടനിലെ ഒരു നഴ്സിംഗ് ഹോമിലാണ് കഴിച്ചു കൂട്ടിയത്. നഴ്സിംഗ് ഹോമിലെ ചെലവുകള്‍ താങ്ങാനാവാതെ വന്ന അവസാനനാളുകളില്‍ ടൈറ്റാനിക്ക്‌ സിനിമയിലെ നായകനും നായികയുമായ ലിയനാര്‍ഡോ ഡി കാപ്രിയയും കേറ്റ് വിന്‍സ്ലെറ്റും ഡീന്‍ മുത്തശ്ശിയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയുണ്ടായി. തന്റെ സ്വകാര്യ സ്വത്തുക്കളും ചികിത്സാര്‍ത്ഥം ഡീന്‍മുത്തശ്ശി വില്‍പ്പന നടത്തുകയുണ്ടായി,

(ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ചതാണ്. 1912ല്‍ ടൈറ്റാനിക്ക്‌ തന്റെ കന്നിയാത്രയില്‍ അമേരിക്കയിലേക്കുള്ള യാത്രാമധ്യേ അറ്റ്‌ലാന്റികില്‍ മുങ്ങിപോയി. ലോകത്തെ നടുക്കിയ ഈ കപ്പല്‍ ദുരന്തത്തില്‍ ആയിരത്തി അഞ്ഞൂറ്റി പതിനേഴു പേരാണ് മരിച്ചത്. പിന്നീട് ഇതേപേരില്‍ ഹോളിവുഡ് സംവിധായകനായ ജയിംസ്‌ കാമറൂണ്‍ ലിയനാര്‍ഡോ ഡി കാപ്രിയയോയെ നായകനും കേറ്റ് വിന്‍സ്ലേറ്റ്‌ നായികയുമാക്കി സിനിമ സംവിധാനം ചെയ്യുകയുണ്ടായി. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വമ്പന്‍ വിജയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. ടൈറ്റാനിക്ക്‌ ചിത്രത്തെ പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ടൈറ്റാനിക്ക്‌ ദുരന്തത്തെ പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )